Saturday, February 19, 2011

പണ്ട് പണ്ടൊരു പടിഞ്ഞാറന്‍ കാറ്റത്ത്

ഉച്ച കഴിഞ്ഞു ലീല ടീച്ചറുടെ മലയാളം ക്ലാസായിരുന്നു.  അകത്തു വെളിച്ചം  നന്നേ കുറഞ്ഞ പോലെ. ജനലഴികള്‍ക്കുള്ളിലൂടെ കാണുന്ന  ആകാശപ്പൊട്ടു  മുഴുവന്‍ മഴ മേഘങ്ങള്‍. അവ ഒരു പെരുമഴക്കായി തയ്യാറെടുക്കുകയാണ്.

ഉറുമി വീശിയ പോലെ ഒരു മിന്നല്‍പിണര്‍ ജനലിനു അടുത്തുകൂടെ കടന്നുപോയി. പിന്നാലെ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ക്കുംമട്ടില്‍ ഘോര ശബ്ദത്തോടെ ഇടിയും. മഞ്ചാടിമണികള്‍ പോലെ ഓട്ടിന്‍ പുറത്തു  മഴത്തുള്ളികള്‍ പരപരാ വീഴുന്നു.

Tuesday, February 15, 2011

കാലിക രാഷ്ട്രീയം കലികാല രാഷ്ട്രീയം.


അങ്ങിനെ അതു സംഭവിച്ചു.  നമ്മുടെ പ്രിയപ്പെട്ട മുരളീധരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാണ്ട്  തീരുമാനിച്ചു. പോയ ബുദ്ധി തിരിച്ചുപിടിക്കാന്‍ മുരളിയോളം റാലി നടത്തിയ ആരും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. കോടതിക്ക് കൈക്കൂലി കൊടുത്തവരും കൊടുപ്പിച്ചവരും കൊടുക്കുമ്പോള്‍ നോക്കിനിന്നവരും അറസ്റ്റുവാറണ്ടു   വന്നവരും വരാനുള്ളവരും എല്ലാംകൂടി കേരള രാഷ്ട്രീയം ചക്കപ്പഴംപോലെ  പഴുത്തു  നില്‍ക്കുമ്പോഴാണ് മുരളിയുടെ വരവ്.  വായില്‍ പുണ്ണില്ലെങ്കില്‍ ഇത്  മുരളിക്ക് നല്ല കാലം.  ധര്‍മ്മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളിക്ക് കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിലും നല്ലൊരു കാലം ഇനി വരാനില്ല.