Wednesday, December 30, 2009

വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്


കോഴിക്കോട് വിമാനത്താവളത്തില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ വൈകുന്നു. ഈ വിഷയമാണ് ഇന്ന് ന്യൂസ്‌ഹവര്‍ പരിശോധിക്കുനത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കേളപ്പന്‍ കോഴിക്കോട് സ്റ്റുഡിയോയിലും അയ്യപ്പന്‍ തിരുവനന്തപുരം സ്റ്റുഡിയോയിലും ചെല്ലപ്പന്‍ ദല്‍ഹി സ്റ്റുഡിയോയിലും, ലൈന്‍ മാന്‍ നാണപ്പനെ ലൈനിലും പ്രദീക്ഷിക്കുന്നു . ഇപ്പോള്‍ എയര്‍ പോര്‍ട്ടില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി ശ്രീശാന്ത് കോവൂര്‍ ലൈനില്‍ ഉണ്ട്.

Friday, December 25, 2009

കുഞ്ഞു മനസ്സ്

ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയിത പ്രഭാതം .   തണുത്ത കൈകളാല്‍ കാറ്റ് മെല്ലെ തലോടിപ്പോകുന്നു.  സുഖമുള്ള കാലാവസ്ഥ.  നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ അവധിക്കാലമാണ്.  പ്രത്യേകിച്ചു പണി ഒന്നുമില്ല. പത്രമൊന്നു വിസ്തരിച്ചു വായിക്കാമെന്നു കരുതി. പൂമുഖത്തെ ചാരുപടിയില്‍ ഇരുന്നു. പീഡനക്കഥകള്‍ക്കും പരസ്യങ്ങള്‍ക്കുമിടയില്‍ വായിക്കാന്‍ കൊള്ളാവുന്നത് വല്ലതുമുണ്ടോ എന്ന് പരതുന്നതിനിടയിലാണ് സന മോള്‍ ചാരുപടിയില്‍ വലിഞ്ഞു കയറി അടുത്തെത്തിയത്. പത്രം വായന പിടിച്ചില്ലെന്നു തോന്നുന്നു.  അവള്‍ പത്രത്തില്‍ പിടികൂടി . ഇനി വായന നടക്കുമെന്ന് തോന്നുന്നില്ല . പത്രം മാറ്റി വെച്ച് ഞാന്‍ ചോദിച്ചു.

Friday, December 18, 2009

എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം

തനിക്കും തനിക്കു ചുറ്റുമുള്ളവര്കും ദുരന്തങ്ങള്‍ സമ്മാനിക്കുക എന്നത് മഅദനിയുടെ നിയോഗമാണ്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഒന്‍പതു വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ നരകയാതന അനുഭവിച്ചത് മഅദനീ മാത്രമായിരുന്നില്ല. . മഅദനിയേ ചുറ്റിപ്പറ്റി നിന്നു എന്ന ഒറ്റക്കാരണത്താല്‍ വേറെയും ഏതാനും പേര്‍ മഅദനിയോടൊപ്പം ജയിലില്‍ അടക്കപ്പെട്ടിരുന്നു. അവരെ ആരും ഓര്‍ക്കുന്നില്ലെന്നു മാത്രം. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഇവരുടെ കാര്യത്തില്‍ നടന്നു എന്നത് വാസ്തവം. അവസാനം ഇതാ സൂഫിയാ മഅദനിയും ജയിലിലേകു.

ആരാണ് മഅദനീ. ? എന്താണ് മദനിയുടെ ദൌത്യം ? ഒരു തിരനോട്ടം

Tuesday, December 15, 2009

ആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരംഏഷ്യാനെറ്റ് ന്യൂസ്‌ഹവര്‍ പുതിയൊരു മാധ്യമ ശൈലീ നമ്മെ പഠിപ്പിക്കുന്നു.  ഇതിനു എന്ത് പേരിടും എന്നറിയില്ല. അന്വേഷണാതമക മാധ്യമ പ്രവര്‍ത്തനം എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനു "അതിശയോക്തി" മാധ്യമ പ്രവര്‍ത്തനം എന്ന് വേണമെങ്കില്‍ പറയാം. മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി പോലീസുകാര്‍ ഇന്ത്യ മുഴുവന്‍ അരിച്ചു പെറുക്കുമ്പോഴാണ് ആശാന്‍മാര്‍ അങ്ങ് ദുഫായില്‍ ഒരു മലാളിയുടെ ഹോട്ടലില്‍ സിഗരറ്റ് പുകച്ചു കൊണ്ടിരിക്കുകയാണെന്ന് "എക്സ്ക്ലുസിവ് ന്യൂസ്‌" കാണിച്ചത്.

Saturday, December 12, 2009

ഒരു വിപ്ലവകാരിയുടെ ജിഹാദ്

സംഗതി പിള്ളേര് കളിയല്ല. ഇതൊരു ദിവ്യാനുരാഗത്തിന്റെ കഥയാണ്‌. കുഞ്ഞികാദറും അമ്മിണിയും തമ്മിലുള്ള പ്രേമം പടര്‍ന്നു പന്തലിച്ചു ഒരു മരമായി. മരം ഇരുവര്കും തണലായി. കാറ്റാടിത്തണലില്‍ അവര്‍ ഒന്നിച്ചു. കാറ്റത്തര-മതിലില്‍ ഇരുന്നു സല്ലപിച്ചു. മതിലില്ലാ മനസുകളുടെ പ്രണയക്കുളിരില്‍ ഇണക്കുരുവികളായി. കാദര്‍ നിസ്സാരനല്ല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രടറിയാണ്. പരിപ്പ് വടയും കട്ടന്‍ ചായയുമാണ് ഇഷ്ടം. പള്ളിയിലോ അമ്പലത്തിലോ പോകില്ല. വേണമെങ്കില്‍ സ്വര്‍ഗത്തിന്‍റെ അത്യുന്നതങ്ങളില്‍ പോയി ദൈവവുമായി അടി ഉണ്ടാക്കും. പള്ളികളും അമ്പലങ്ങളുമൊക്കെ പൊളിച്ചു പാര്‍ട്ടി ഓഫീസുകളാക്കണമെന്നുവരെ പ്രസംഗിച്ച സാക്ഷാല്‍ പത്തരമാറ്റ് സഖാവ്.

Saturday, December 5, 2009

കേരളവും തീവ്രവാദവും


ഏറെ നാള്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു തീവ്രവാദികള്‍ പിടിക്കപ്പെട്ടിരിക്കുന്നു. തടിയന്ടവിട നസീര്‍, സഫാസ് എന്നീ യുവാക്കള്‍ മേഘാലയയില്‍ അറസ്റ്റിലായി.  മുന്‍ മുന്‍മുഖ്യ മന്ത്രി നായനാരെ വധിക്കാന്‍ ഗൂഡാലോചന, കോഴിക്കോട് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍, ബംഗ്ലൂര്‍ സ്ഫോടനങ്ങള്‍, കണ്ണൂര്‍ സിറ്റിയിലെ വിനോദ്, ആസാദ് കൊലക്കേസുകള്‍, റഹീം പൂക്കടശ്ശേരി വധശ്രമം അങ്ങിനെ നിരവധി കേസുകളിലാണ് നസീര്‍ ഉള്‍പെട്ടിട്ടുള്ളത്‌. കൂടാതെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക്  ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും നസീറിനുണ്ടായിരുന്നുവത്രേ.

Saturday, November 28, 2009

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചില ഞെട്ടലുകളുംഒടുവില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ മേശപ്പുറത്തു എത്തി. പതിനാറു വര്‍ഷത്തെ അന്വേഷണ ഗവേഷണങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്‌കണ്ടു അദ്ധ്വാനി ഞെട്ടിയതും പാര്‍ലിമെന്റില്‍ പൊട്ടിത്തെറിച്ചതും നാം കണ്ടു. വാജ്പേയിയുടെ പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലാണ് അദ്ധ്വാനിജി ഞെട്ടിയത്. അതില്‍ അല്പം കാര്യമില്ലായ്കയില്ല. ബാബറി മസ്ജിദ് ബീജെപീ വളര്‍ത്താനുള്ള ഒരു ലക്‌ഷ്യം മാത്രമാണെന്നും ലക്‌ഷ്യം നേടിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ടിക്ക് നിലനില്‍കാന്‍ പ്രയാസമാണെന്നും അതിനാല്‍ ബാബറി മസ്ജിദ് ഒരു ഇഷ്യൂ മാത്രമായി നിലനിര്‍ത്തുകയാണ് ബുദ്ധി എന്നും ദീര്‍ഘദര്‍ശിയും, ബീജെപീയിലെ മിതവാദിയുമായ ഇദ്ദേഹം വാദിച്ചു നോക്കിയതാണ്. അതായിരുന്നു ശരി എന്ന് ബീജെപീയുടെ പില്‍ക്കാലചരിത്രം തെളിയിക്കുന്നു. എങ്കിലും അന്ന് ഈ വാദംകേട്ട് ഞെട്ടിയ അദ്ധ്വാനിജി ഇപ്പോള്‍ എല്ലാം ചെയ്ത തങ്ങളുടെ കൂട്ടത്തില്‍ വാജ്പേയിയുടെ പേര്‍ കണ്ടപ്പോള്‍ ഞെട്ടിയത് സ്വാഭാവികം മാത്രം.

Wednesday, November 18, 2009

ബൂലോകത്തേക്ക് ആശങ്കകളോടെ.

ബൂലോകവാസികളേ.... നമസ്ക്കാരം. വിധി എന്ന് പറയട്ടെ. ഞാനും ബ്ലോഗര്‍ ആയി. അതെന്‍റെ കുറ്റമല്ല. ബൂലോകത്തെ വിസ്മയകരമായ കാഴ്ചകളില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ഞാനിപ്പോള്‍ .

ബ്ലോഗ്‌ മീറ്റുകള്‍.,  ബ്ലോഗ്‌ ജാഥകള്‍, . ബ്ലോഗ്‌ ഹര്‍ത്താലുകള്‍, . ബ്ലോഗ്‌ പ്രകടനങ്ങള്‍, . ബ്ലോഗ്‌ സംഘട്ടനങ്ങള്‍,  ബ്ലോഗ്‌ അക്കാദമികള്‍, . ബ്ലോഗ്‌ അസോസിയേഷനുകള്‍.,   ബ്ലോഗ്‌ ഉത്സവങ്ങള്‍, ബ്ലോഗിലെ കോഴിപ്പോരുകള്‍.,.ബ്ലോഗിലെ ആല്‍ത്തറകള്‍,  ബ്ലോഗിലെ പണ്ഡിതന്മാര്‍.,  സാംസ്ക്കാരിക നായകന്മാര്‍, . മാന്യന്മാര്‍, . അല്‍പന്മാര്‍, . അനോണികള്‍, . ഇടയുന്ന കൊമ്പന്മാര്‍, . അംഗബലം കൊണ്ടും ആയുധബലം കൊണ്ടും തോല്‍പിക്കാനവാത്ത വില്ലാളിവീരന്മാര്‍.,  പടനായകന്മാര്‍.,  സ്തുതിപാടകര്‍.,  ഭാഷാ സ്നേഹികള്‍.,  തര്‍ക്ക ശാസ്ത്ര വിദഗ്ദന്മാര്‍.,  ആനുകാലികങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ചര്‍ച്ച ചെയ്തു മുടിഞ്ഞവര്‍.,  മതങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചവര്‍.,  നിരീശ്വര വാദികള്‍,  പരിണാമവാദികള്‍,  മതവാദികള്‍, മിതവാദികള്‍,  ഉഗ്രവാദികള്‍,  തീവ്രവാദികള്‍,  പ്രാദേശികവാദികള്‍. കവികളും ഗവികളും,  മുതല്‍ കഥകളും ഗഥകളും വരെ നീളുന്ന ബൂലോകത്തെ അത്ഭുത കാഴ്ചകളിലേക്ക് ആരവങ്ങളില്ലാതെ ശുഭപ്രതീക്ഷയോടെ ഞാന്‍ പിച്ചവെക്കുകയാണ്.

അനുഗ്രഹിച്ചാലും.