Monday, December 19, 2011

ചിദംബര വെളിപാടുകള്‍


രാഷ്ട്രീയം പറയരുത് എന്നു എത്ര ശപഥം ചെയ്താലും നമ്മുടെ രാഷ്ട്രീയക്കാര്‍ പറയിപ്പിക്കും. പറയിപ്പിക്കലാണല്ലോ അവരുടെ പണി. അവരായിട്ടു ഒന്നും ചെയ്യാറില്ല. ഇപ്പോള്‍ മുല്ലപ്പെരിയാറല്ല പ്രശനം. ചിദംബരത്തെ പുറത്താക്കലാണ്. പറയുന്നത് കേട്ടാല്‍ തോന്നും ഇതു മുരളിയെ പുറത്താക്കുന്ന പോലെ നിസ്സാര കാര്യമാണെന്ന്.

Tuesday, November 29, 2011

പെരിയാറെ മുല്ലപ്പെരിയാറെ

1) പെരിയാറെ മുല്ലപ്പെരിയാറെ
തമിഴന്‍  മക്കളുടെ കുടിനീരെ..
ഡാമും കൊണ്ട് കുലുങ്ങിച്ചിരിക്കും
കൊലയാളി ബോംബാണ് നീ...
നാടന് കൊലയാളി ബോംബാണ് നീ.."

Wednesday, October 26, 2011

മൂന്നാം മുറ.

"വല്ലാത്തൊരു മഴതന്നെ ഇക്കൊല്ലം". മഴവെള്ളം നിറഞ്ഞ ബക്കറ്റു മാറ്റി മറ്റൊരെണ്ണം വെക്കുമ്പോള്‍ ഉമ്മ മഴയെ പ്രാകിക്കൊണ്ടിരുന്നു. തുലാവര്‍ഷം ഇടതടവില്ലാതെ പെയ്യുകയാണ്. നല്ല ഇടിയും മിന്നലുമുണ്ട്‌..;  മേല്‍ക്കൂരയിലെ ഓടു ഒരെണ്ണം പൊട്ടിയിരിക്കുകയാണ്. അതിലൂടെയാണ് ‍ മഴവെള്ളം അകത്തു വെച്ച പാത്രത്തില്‍ വീഴുന്നത്. "എത്ര ദിവസായി പൊട്ടിയ ഓടു മാറ്റാന്‍ പണിക്കാരെ വിളിക്കുന്നു. മഴക്കാലം കഴിയാതെ ഓട്ടിന്‍ പുറത്തു കയറാന്‍ അവര്‍ക്ക് പറ്റില്ലത്രേ". ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

Monday, October 24, 2011

സമകാലികം. ( മിനിക്കഥ)മാര്‍
ക്കറ്റിലേക്ക് സഞ്ചിയുമായി ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു 
"കുറച്ചു അത് കൂടെ വാങ്ങിച്ചോളൂ"
"അതോ??..അതിനെന്താ പേരില്ലേ. എന്താന്നു വെച്ചാ പറ"
അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു 
" അതു  ഒരു പാക്കെറ്റ് "

Wednesday, October 12, 2011

രണ്ടാം പാദം

കെട്ടിട സമുച്ചയത്തിന്‍റെ ബേസ്മെന്റില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു "ആ ലിഫ്റ്റില്‍ കയറിക്കോളൂ"

ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയുടെ ബട്ടന്‍ അമര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ അവള്‍ ലിഫ്റ്റിലെ കണ്ണാടിയില്‍ നോക്കി. ബ്യുട്ടിഷന്‍റെ കരവിരുതില്‍ താന്‍ ഒന്നൂടെ  സുന്ദരിയായിരിക്കുന്നു. എന്നും കാച്ചിയ എണ്ണയിട്ട് മുത്തശ്ശി ചീകി മിനുക്കി തന്നിരുന്ന  നിതംബംവരെ നീണ്ട തന്‍റെ മുടി മുറിക്കുമ്പോള്‍ ആദ്യം സങ്കടമായിരുന്നു. പക്ഷെ ഇപ്പോള്‍ തോളറ്റം വരെ വെട്ടി ചെറുതാക്കി ബോബ് ചെയ്ത മുടി മുഖത്തിനു നന്നായി ചേരുന്നു.

Wednesday, August 17, 2011

ഇടവേളയ്ക്കു ശേഷം

ഈന്തപ്പനത്തോട്ടങ്ങളിൽ  ഇത് വിളവെടുപ്പിൻറെ കാലം. ചൂട് അതിന്റെ പാരമ്യതയിലാണ്. മരുഭൂമി ഇളക്കിമറിച്ചു പൊടിക്കാറ്റു വീശിയടിക്കുന്നു.  ചുടുകാറ്റിൽ  ഇരമ്പുകയാണ് ഗൾഫ്  നഗരങ്ങളിലെ പകലുകൾ. താമസിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ ടെറസിൽനിന്നും സായാഹ്നങ്ങളിലെ ഈ നഗരവീക്ഷണം എനിക്ക്‌  ദിനചര്യയുടെ ഭാഗമായിരിക്കുന്നു.

ഒരു ഭാഗത്ത് ശാന്തമായ ചെങ്കടൽതീരത്ത്‌ ആഡംബര നൗകകളും മത്സ്യബന്ധന ബോട്ടുകളും കുഞ്ഞു തിരകളിൽ ചാഞ്ചാടുന്നു. മറുവശത്ത്‌ പ്രൌഡോജ്ജ്വലമായ നഗരത്തിൽ  തലയെടുപ്പോടെ നിൽക്കുന്ന വമ്പൻ കെട്ടിടങ്ങൾ ഒരു കലാകാരന്റ കരവിരുതോടെ മനോഹരമായി വിതാനിച്ചിരിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളാൽ ശബ്ദ മുഖരിതമാണ് നഗരസന്ധ്യ. നിയോൺ  ബൾബുകളിൽ  പ്രാകാശപൂരിതമായ നഗരക്കാഴ്ചകൾ ഏറെ നയനാനന്ദകരമാണ്. പ്രവിശാലമായ മരുഭൂമിയുടെ വന്യതയിൽ  പടർന്നു പന്തലിച്ച ഈ കോണ്ക്രീറ്റ്  വനം ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.

Wednesday, June 1, 2011

കാത്തിരുന്ന നിക്കാഹ്


മുറ്റത്തു കാറുകളുടെ ഒച്ചയും ബഹളവും. സ്വീകരണ മുറിയില്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്ന ഉപ്പയുടെയും അമ്മാവന്‍മാരുടെയും സംസാരം പെടുന്നനെ നിന്നു. 
"ഇത്താത്താ... അവര്‍ എത്തി".
കുഞ്ഞിക്ക ഓടി വന്നു ഉമ്മയോട് പറയുന്നത് കുല്‍സു കേട്ടു. അവളെ അണിയിച്ചൊരുക്കി അറയില്‍ കൊണ്ടുപോയി ഇരുത്തുമ്പോള് അമ്മായി പറഞ്ഞു

Tuesday, May 10, 2011

കാത്തു സൂക്ഷിച്ചൊരു ജീവിതം

കാത്തു സൂക്ഷിച്ചൊരു കോഴിക്കുഞ്ഞിനെ കാക്ക കൊത്തിപ്പോകും.....

ഡൈനിംഗ് ടേബിളില്‍ കൊണ്ടുവെച്ച പത്തിരി ഒരെണ്ണം എടുത്തു കറിക്കു  വേണ്ടി അക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് ഈ അശരീരി കേട്ടത്.Friday, May 6, 2011

ക്രൈം ഇന്ട്രെസ്റ്റിംഗ് റിപ്പോര്‍ട്ട് (CIR).

രാവിലെ പ്രാതല്‍ കഴിഞ്ഞത് മുതല്‍ നാലു മൊബൈല്‍ ഫോണും വെച്ചു കാത്തിരിക്കുകയാ. ചുമരില്‍ തൂങ്ങുന്ന കോട്ടിലേക്ക് നോക്കി ഭാര്യ ചോദിച്ചു.

>>ഇതൊന്നു അലക്കിയെങ്കിലും ഇടാമായിരുന്നു.
>>പോടീ അപ്പുറത്തേക്ക്. അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു.
>>എന്നോട് ചൂടായിട്ടൊന്നും കാര്യമില്ല. ആളുകളൊക്കെ നന്നായിപ്പോയത് എന്‍റെ കുറ്റമാണോ ?

Saturday, April 9, 2011

ഗള്‍ഫ് എയറോ സൈക്കിക് ഡിപ്രഷന്

(കഥയും കഥാ പാത്രങ്ങളും സാങ്കല്‍പികമല്ല)

ഗള്‍ഫില്‍ നിന്ന് ആദ്യ ലീവില്‍ നാട്ടിലെത്തിയ സമയം. നല്ല വേനല്‍ കാലമായിരുന്നതിനാല്‍ ചൂട് കാരണം തറവാട് വീട്ടിലെ കോലായിലാണ് രാത്രി ഉറങ്ങാന്‍ കിടന്നത്. കൂട്ടിനു ഏറ്റവും ഇളയ അനിയന്‍ ഫൈസലുമുണ്ട്. ചെക്കന്‍ അന്ന് പത്താം ക്ലാസ്സുകാരനാണ്. “പത്താം ക്ലാസ്സ് കഴിഞ്ഞു എന്തിനാ വെറുതെ പ്ലസ് വണ്ണിനു പോകുന്നതെന്ന്” അന്നേ ചോദിച്ച വിദ്വാന്‍.


Saturday, April 2, 2011

രോഗിയും ചികിത്സകനും.

(മുന്‍‌കൂര്‍ ജാമ്യം- കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും ഇല്ല. മരിച്ചവരുമായി തീരെ ഇല്ല).

നീണ്ട പ്രവാസം അവസാനിപ്പിച്ചു ഹസ്സന്‍കോയ ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. ആളെ എനിക്ക് വർഷങ്ങളായി അറിയാം. സൂപ്പര്‍മാര്‍ക്കറ്റിലെ കാഷിയര്‍. ആളു സുന്ദരന്‍, സുമുഖന്‍, സത്യസന്ധന്‍, സൌമ്യശീലന്‍. എപ്പോള്‍ കണ്ടാലും "എന്താണ് കോയാ" എന്നു കോഴിക്കോടന്‍ ശൈലിയില്‍ കുശലം ചോദിക്കാന്‍ മറക്കാത്ത തനി കോഴിക്കോടന്‍.

Thursday, March 24, 2011

ആകാശവാണി രാഷ്ട്രീയ വാര്‍ത്തകള്‍


 പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം.

ഹൈക്കമാന്റിന്‍റെ രാഹുല്‍ തീരത്ത്‌ നിന്നും വീശിയടിച്ച കൊടുങ്കാറ്റില്‍ രാഷ്ട്രീയ കേരളം ആടി ഉലഞ്ഞു. ശക്തമായ പ്രകൃതി ക്ഷോഭത്തില്‍ ഡല്‍ഹിയില്‍ വോട്ടിരക്കാന്‍ പോയ ഹസ്സന്‍, സിദ്ദിക്, പത്മജ തുടങ്ങിയവരെ കാണാതായി. പ്രതികൂല കാലാവസ്ഥ മൂലം ഇവര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചതായി kpcc അറിയിച്ചു.

Tuesday, March 8, 2011

കരുതിയിരിക്കുക "സാക്ഷി" വരുന്നുണ്ട്

---------------------
മുന്‍ കുറിപ്പ് - ജിദ്ദ ബ്ലോഗ്‌ മീറ്റിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമം പത്രം സൗദി എഡിഷനില്‍ "സാക്ഷി" എന്ന അനോണി പേരില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ രൂപം ഇവിടെ കൊടുക്കുന്നു. വായനക്കാര്‍ വിലയിരുത്തുക.
---------------------

Monday, March 7, 2011

ജിദ്ദാ ബ്ലോഗ്‌ മീറ്റും സാക്ഷിയും പിന്നെ ഞാനും.

ജിദ്ദാ ബ്ലോഗ്‌മീറ്റ് കഴിഞ്ഞു പുറത്തിറങ്ങിയതേ ഉള്ളൂ . അവിടുന്നും ഇവിടുന്നുമൊക്കെ ചില കൂവലുകള്‍. സന്ധ്യാനേരത്ത് നാട്ടിന്‍പുറത്തെ കുറ്റിക്കാടുകളില്‍ മറഞ്ഞിരിക്കുന്ന ജീവികള്‍ ഇങ്ങിനെ കൂട്ടത്തോടെ കൂവാറുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട ചില കൂവലുകളാണ്. ഒരുത്തന്‍ മീറ്റില്‍ പങ്കെടുത്തവരുടെ തല എണ്ണി മതക്കാരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു "യുറീക്കാ" വിളിച്ചു ഓടുമ്പോള്‍ മറ്റൊരുത്തന്‍ "കാശില്ലാത്തത് കൊണ്ട് ഇറച്ചി കിട്ടാത്ത" സങ്കടമാണ് കൂവിത്തീര്‍ത്തത്.

Saturday, February 19, 2011

പണ്ട് പണ്ടൊരു പടിഞ്ഞാറന്‍ കാറ്റത്ത്

ഉച്ച കഴിഞ്ഞു ലീല ടീച്ചറുടെ മലയാളം ക്ലാസായിരുന്നു.  അകത്തു വെളിച്ചം  നന്നേ കുറഞ്ഞ പോലെ. ജനലഴികള്‍ക്കുള്ളിലൂടെ കാണുന്ന  ആകാശപ്പൊട്ടു  മുഴുവന്‍ മഴ മേഘങ്ങള്‍. അവ ഒരു പെരുമഴക്കായി തയ്യാറെടുക്കുകയാണ്.

ഉറുമി വീശിയ പോലെ ഒരു മിന്നല്‍പിണര്‍ ജനലിനു അടുത്തുകൂടെ കടന്നുപോയി. പിന്നാലെ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ക്കുംമട്ടില്‍ ഘോര ശബ്ദത്തോടെ ഇടിയും. മഞ്ചാടിമണികള്‍ പോലെ ഓട്ടിന്‍ പുറത്തു  മഴത്തുള്ളികള്‍ പരപരാ വീഴുന്നു.

Tuesday, February 15, 2011

കാലിക രാഷ്ട്രീയം കലികാല രാഷ്ട്രീയം.


അങ്ങിനെ അതു സംഭവിച്ചു.  നമ്മുടെ പ്രിയപ്പെട്ട മുരളീധരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാണ്ട്  തീരുമാനിച്ചു. പോയ ബുദ്ധി തിരിച്ചുപിടിക്കാന്‍ മുരളിയോളം റാലി നടത്തിയ ആരും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. കോടതിക്ക് കൈക്കൂലി കൊടുത്തവരും കൊടുപ്പിച്ചവരും കൊടുക്കുമ്പോള്‍ നോക്കിനിന്നവരും അറസ്റ്റുവാറണ്ടു   വന്നവരും വരാനുള്ളവരും എല്ലാംകൂടി കേരള രാഷ്ട്രീയം ചക്കപ്പഴംപോലെ  പഴുത്തു  നില്‍ക്കുമ്പോഴാണ് മുരളിയുടെ വരവ്.  വായില്‍ പുണ്ണില്ലെങ്കില്‍ ഇത്  മുരളിക്ക് നല്ല കാലം.  ധര്‍മ്മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളിക്ക് കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിലും നല്ലൊരു കാലം ഇനി വരാനില്ല. 

Sunday, January 9, 2011

അത്യന്താധുനിക കവിയുടെ ജനനം

അത്യന്താധുനിക കവി എഴുത്ത് പുരയിലാണ്. തന്റെ പോസ്റ്റിനു കിട്ടിയ അഭിപ്രായങ്ങള്‍  വായിച്ചു അയാള്‍ പൊട്ടിച്ചിരിച്ചു.  ആ കവിതയും ചില കമന്റുകളും താഴെ വായിക്കുക.

Monday, January 3, 2011

സ്വയം എരിഞ്ഞു പ്രകാശം പരത്തുന്നവര്‍.

നാട്ടിലേക്ക്  പണം അയച്ചു ബേങ്കില്‍ നിന്നും ഇറങ്ങുമ്പോള്‍ ശംസുക്കാ പുറത്തു കാത്തുനിന്നിരുന്നു.
ആ വഴിക്കാണോ ..? ശംസുക്ക ചോദിച്ചു.
അല്ല ഞാന്‍ സിറ്റിയിലേക്കാണു. എന്നാലും കയറിക്കോളൂ. ഞാന്‍ വിടാം.

വണ്ടിയില്‍ കയറി ശംസുക്ക സംസാരം തുടര്‍ന്നു "ബേങ്ക് അടക്കുമെന്നു കരുതി ഞാന്‍ ഓടുകയായിരുന്നു".
ഇത്ര ദൂരമോ !!!!!. വണ്ടി വിളിക്കായിരുന്നില്ലേ ??.