കെട്ടിട സമുച്ചയത്തിന്റെ ബേസ്മെന്റില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു "ആ ലിഫ്റ്റില്‍ കയറിക്കോളൂ"
ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയുടെ ബട്ടന് അമര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ അവള് ലിഫ്റ്റിലെ കണ്ണാടിയില്‍ നോക്കി. ബ്യുട്ടിഷന്റെ കരവിരുതില്‍ താന്‍ ഒന്നൂടെ സുന്ദരിയായിരിക്കുന്നു. എന്നും കാച്ചിയ എണ്ണയിട്ട് മുത്തശ്ശി ചീകി മിനുക്കി തന്നിരുന്ന നിതംബംവരെ നീണ്ട തന്റെ മുടി മുറിക്കുമ്പോള്‍ ആദ്യം സങ്കടമായിരുന്നു. പക്ഷെ ഇപ്പോള്‍ തോളറ്റം വരെ വെട്ടി ചെറുതാക്കി ബോബ് ചെയ്ത മുടി മുഖത്തിനു നന്നായി ചേരുന്നു.
അവള് ഓര്‍ക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് താന്‍ വീട്ടമ്മമാരുടെ ഓമനയായി മാറിയത്. സീരിയലിലെ ദുഃഖ പുത്രിയായി അവരുടെ മനസ്സില്‍ ജീവിക്കുകയാണ്. അവരുടെ സ്വന്തം മകളായി. തന്റെ പേര് താന്‍പോലും ഇപ്പോള്‍ മറന്നു തുടങ്ങിയിരിക്കുന്നു. എവിടെ ചെന്നാലും സീരിയലിലെ ദുഃഖ നായികയുടെ പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നത്.
ആ കഥാപാത്രം അത്രയ്ക്കു പോപുലാരിറ്റി നേടിത്തന്നിരിക്കുന്നു. നന്മയുടെയും വിശുദ്ധിയുടെയും പ്രതിരൂപമായ ഒരു സാധു പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥന കഥ ആരെയാണ് കരയിക്കാത്തത്. ആ കഥാപാത്രത്തിലൂടെ താന്‍ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ്. താന്‍ അഭിനയിക്കുകയായിരുന്നില്ലല്ലോ. നിഷ്കളങ്കയായ ആ ഗ്രാമീണകഥാപാത്രം ഒരര്‍ത്ഥത്തില്‍ താന്‍ തന്നെ ആയിരുന്നില്ലേ. എല്ലാം സാറിന്റെ ഔദാര്യം കൊണ്ട് തനിക്കു കൈ വന്ന സൌഭാഗ്യം.
ഇപ്പോള്‍ താന്‍ അറിയപ്പെടുന്നു എന്നത് തനിക്കൊരു ഭാരമായിത്തുടങ്ങിയിരിക്കുന്നു. പുറത്തിറങ്ങിയാല്‍ ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞു കുശലം ചോദിക്കാന്‍ വരും. ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കുമ്പോള് സ്ത്രീകള്‍ അടുത്തു കൂടും. തന്റെ കഥാപാത്രത്തിന്റെ നന്മയെ പുകഴ്ത്തും. ചില പ്രായമായ സ്ത്രീകള്‍ തലയില്‍ കൈ വെച്ചു തനിക്കു വേണ്ടി പ്രാര്‍ഥിക്കും. ബസ്സില്‍ കയറിയാല്‍ ആരാധന മൂത്ത കണ്ടക്ടര്‍മാര്‍ കാശ് പോലും വാങ്ങില്ല. ആദ്യമൊക്കെ ഒരു ഹരമായിരുന്നെങ്കിലും പിന്നെ പിന്നെ ഒരു ശല്യമായിത്തുടങ്ങി. ഒടുവില്‍ പ്രൊഡ്യുസര്‍ സാര്‍ തന്നെയാണ് ഒരു കാര്‍ വാങ്ങാന്‍ ഉപദേശിച്ചത്. അതിനുള്ള പണം തന്റെ പക്കലില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം തന്നെ അതിനു ഒരു പരിഹാരവും പറഞ്ഞു തന്നു.
"നൂറു എപ്പിസോഡ് അഭിനയിച്ചാല്‍ കിട്ടുന്ന പണം ഒന്നിച്ചു കയ്യില്‍ വരും".
എത്ര ലാഘവത്തോടെയാണ് അദ്ദേഹം അതു പറഞ്ഞത്. തനിക്കത് ആദ്യം ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പിന്നെ ആലോചിച്ചപ്പോള്‍ ശരിയാണെന്ന് തോന്നി. കാറും ബംഗ്ലാവുമൊക്കെ തനിക്കും ലഭിക്കാന്‍ പോകുന്നു. ലിഫ്റ്റിന്റെ മണിയടി അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. ലിഫ്റ്റ് പന്ത്രണ്ടാം നിലയില്‍ എത്തിയിരിക്കുന്നു. വരാന്തയില്‍ അയാള്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ശീതീകരിച്ച മുറിയുടെ വാതില്‍ അടയുമ്പോള്‍ അവള് തന്റെ അഭിനയ ജീവിതത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുകയായിരുന്നു.
*--*
***************ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയുടെ ബട്ടന് അമര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ അവള് ലിഫ്റ്റിലെ കണ്ണാടിയില്‍ നോക്കി. ബ്യുട്ടിഷന്റെ കരവിരുതില്‍ താന്‍ ഒന്നൂടെ സുന്ദരിയായിരിക്കുന്നു. എന്നും കാച്ചിയ എണ്ണയിട്ട് മുത്തശ്ശി ചീകി മിനുക്കി തന്നിരുന്ന നിതംബംവരെ നീണ്ട തന്റെ മുടി മുറിക്കുമ്പോള്‍ ആദ്യം സങ്കടമായിരുന്നു. പക്ഷെ ഇപ്പോള്‍ തോളറ്റം വരെ വെട്ടി ചെറുതാക്കി ബോബ് ചെയ്ത മുടി മുഖത്തിനു നന്നായി ചേരുന്നു.
അവള് ഓര്‍ക്കുകയായിരുന്നു. എത്ര പെട്ടെന്നാണ് താന്‍ വീട്ടമ്മമാരുടെ ഓമനയായി മാറിയത്. സീരിയലിലെ ദുഃഖ പുത്രിയായി അവരുടെ മനസ്സില്‍ ജീവിക്കുകയാണ്. അവരുടെ സ്വന്തം മകളായി. തന്റെ പേര് താന്‍പോലും ഇപ്പോള്‍ മറന്നു തുടങ്ങിയിരിക്കുന്നു. എവിടെ ചെന്നാലും സീരിയലിലെ ദുഃഖ നായികയുടെ പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നത്.
ആ കഥാപാത്രം അത്രയ്ക്കു പോപുലാരിറ്റി നേടിത്തന്നിരിക്കുന്നു. നന്മയുടെയും വിശുദ്ധിയുടെയും പ്രതിരൂപമായ ഒരു സാധു പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥന കഥ ആരെയാണ് കരയിക്കാത്തത്. ആ കഥാപാത്രത്തിലൂടെ താന്‍ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ്. താന്‍ അഭിനയിക്കുകയായിരുന്നില്ലല്ലോ. നിഷ്കളങ്കയായ ആ ഗ്രാമീണകഥാപാത്രം ഒരര്‍ത്ഥത്തില്‍ താന്‍ തന്നെ ആയിരുന്നില്ലേ. എല്ലാം സാറിന്റെ ഔദാര്യം കൊണ്ട് തനിക്കു കൈ വന്ന സൌഭാഗ്യം.
ഇപ്പോള്‍ താന്‍ അറിയപ്പെടുന്നു എന്നത് തനിക്കൊരു ഭാരമായിത്തുടങ്ങിയിരിക്കുന്നു. പുറത്തിറങ്ങിയാല്‍ ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞു കുശലം ചോദിക്കാന്‍ വരും. ബസ് സ്റ്റോപ്പില്‍ കാത്തു നില്ക്കുമ്പോള് സ്ത്രീകള്‍ അടുത്തു കൂടും. തന്റെ കഥാപാത്രത്തിന്റെ നന്മയെ പുകഴ്ത്തും. ചില പ്രായമായ സ്ത്രീകള്‍ തലയില്‍ കൈ വെച്ചു തനിക്കു വേണ്ടി പ്രാര്‍ഥിക്കും. ബസ്സില്‍ കയറിയാല്‍ ആരാധന മൂത്ത കണ്ടക്ടര്‍മാര്‍ കാശ് പോലും വാങ്ങില്ല. ആദ്യമൊക്കെ ഒരു ഹരമായിരുന്നെങ്കിലും പിന്നെ പിന്നെ ഒരു ശല്യമായിത്തുടങ്ങി. ഒടുവില്‍ പ്രൊഡ്യുസര്‍ സാര്‍ തന്നെയാണ് ഒരു കാര്‍ വാങ്ങാന്‍ ഉപദേശിച്ചത്. അതിനുള്ള പണം തന്റെ പക്കലില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം തന്നെ അതിനു ഒരു പരിഹാരവും പറഞ്ഞു തന്നു.
"നൂറു എപ്പിസോഡ് അഭിനയിച്ചാല്‍ കിട്ടുന്ന പണം ഒന്നിച്ചു കയ്യില്‍ വരും".
എത്ര ലാഘവത്തോടെയാണ് അദ്ദേഹം അതു പറഞ്ഞത്. തനിക്കത് ആദ്യം ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പിന്നെ ആലോചിച്ചപ്പോള്‍ ശരിയാണെന്ന് തോന്നി. കാറും ബംഗ്ലാവുമൊക്കെ തനിക്കും ലഭിക്കാന്‍ പോകുന്നു. ലിഫ്റ്റിന്റെ മണിയടി അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. ലിഫ്റ്റ് പന്ത്രണ്ടാം നിലയില്‍ എത്തിയിരിക്കുന്നു. വരാന്തയില്‍ അയാള്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ശീതീകരിച്ച മുറിയുടെ വാതില്‍ അടയുമ്പോള്‍ അവള് തന്റെ അഭിനയ ജീവിതത്തിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുകയായിരുന്നു.
*--*
This comment has been removed by the author.
ReplyDeleteസാംസ്കാരിക കേരളത്തിനു നേരെ ചോദ്യചിഹ്നമായി വളരുന്ന അനാഥക്കുഞ്ഞിന് അച്ഛനെ കണ്ടെത്താനാവുമോ...? മലയാളത്തിന്റെ ദുഖ പുത്രിയുടെ ജീവിതത്തിൽ കണ്ണീർ വീഴ്ത്തിയതാര്..? വി ഐ പി യുടെ കയ്യിൽ വിലങ്ങു വീഴുമോ...?
ReplyDeleteതിങ്കൾ മുതൽ വെള്ളിവരെ കാത്തിരുന്നു കാണുക.
'രണ്ടാം പാദ'വും ഉടനെ പോസ്റ്റൂ അക്ബര്ക്കാ..
ReplyDeleteവായനക്കാര്‍ കാത്തിരിക്കുന്നു.
കണക്കുകൂട്ടലുകള്‍ എവിടെ പിഴച്ചാലും നായികക്ക് കുറ്റബോധമില്ലല്ലോ.
ReplyDeleteഎഴുതിയപോലെ അഭിനയത്തിന്റെ രണ്ടാം പാതം.
കഥ നന്നായി.
ആശംസകള്‍
വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു വേദന
ReplyDeleteഒന്നാം പാതത്തിനെക്കാളും നിഷ് പ്രയാസമായി രണ്ടാം പാതം മുന്നേറാന്‍ ചിന്തിപ്പിക്കുന്നത് ഇന്നത്തെ കാലത്തിലെ ചുറ്റുപാടുകളാണ്. എന്ത് ചെയ്യാം ഇതിനൊരു അറുതി നമ്മുടെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുകയുള്ളൂ.....
കാലം ഇനി എന്തെല്ലാം കാഴ്ചകള്‍ നമുക്ക് കാട്ടിത്തരും എന്നറിയില്ല എല്ലാവരും സ്വയം മനസ്സിലാക്കട്ടെ അക്ബര്ക്കാ പോസ്റ്റ് വളരെ ചിന്താധീനം.
ഇന്ന് ജീവിതമെന്നാൽ തന്നെ അഭിനയമാണ്. അതിനിടയിൽ ‘രണ്ടാം പാദത്തിലെ‘ അഭിനയം സാമൂഹിക സാംസ്കാരിക മണ്ഢലങ്ങളിലെ സ്വർത്ഥതയെ ചൂഷണം ചെയ്യുന്ന പേകൂത്തുകൾ.., രണ്ടായാലും ഒരു നാണയത്തിന്റെ...
ReplyDeleteപെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഉള്ള മോഹന വാഗ്ദാങ്ങള്‍ നല്കി ലൈംഗികമായി അവരെ പീഡിപ്പിക്കുന്ന, ചൂഷണം ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കണം.
ReplyDeleteസീരിയൽ എന്നു കേൾക്കുമ്പോൾ എന്തിനും തയ്യാറായി ഇറങ്ങിപ്പുറപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു.
ReplyDeleteപെൺകുട്ടികൾ വഴിപിഴച്ചു പോകുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് ചെറുതല്ല.
ധനസമ്പാദനത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നവരുടെയും അവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ഒരു നേര്‍ചിത്രമാണ് ഈ കൊച്ചുകഥ.
ReplyDeleteവന്നുവന്നു ഇപ്പോള്‍ ഇത്തരം വാര്ത്തകല്ക്കൊന്നും പഴയ വാല്യൂ ഇല്ലാതായിരിക്കുന്നു!
അഭിനന്ദനങ്ങള്‍ അക്ബര്‍ ഭായ്.
ദുഖപുത്രികളെ സന്തോഷവതികളാക്കാന്‍, കാറും, വിലകൂടിയ ആഭരണങ്ങളുമായി ആര്‍ഭാടജീവിതം നടത്താന്‍, അഭിനയ ജീവിതത്തിന്റെ രണ്ടാം പാദം തന്നെയാകും അവര്‍ക്കുചിതം.
ReplyDeleteശ്രീജിത്ത്: ഇത് പീഢനമല്ല സ്നേഹിതാ... ഇത് ഒരു ഡീല്‍ ആണ്.
എല്ലാ നല്ലപിള്ളമാരും ഒട്ടും നല്ലതല്ല...
ReplyDeleteഎല്ലാ ചീത്തപിള്ളമാരും ഒട്ടും ചീത്തയുമല്ല...
പണത്തിന്റെ പേരിലായാലും,പെരുമയുടെ പേരിലായാലും,പ്രണയത്തിന്റെ പേരിലായാലും രണ്ടുവ്യക്തികൾ നടത്തുന്ന വെറുമൊരു കൊച്ചുഇടപാടുകളിൽ നമുക്കൊക്കെ എന്ത് കാര്യം അല്ലേ..?
ചില വിരുതന്മാര് രണ്ടാം ഭാഗം ഇറക്കാന്‍ ആവശ്യപ്പെടുന്നതറിഞ്ഞു. ഇവരാരും കേരളത്തിലല്ലേ ജീവിക്കുന്നത് എന്ന് തോന്നിപ്പോയി, വാട്ട് എ ഷെയിം, രണ്ടാം പാദം കേരളത്തില്‍ നിറഞ്ഞു ഓടുന്നത് ഇവരാരും അറിഞ്ഞില്ലെന്നുണ്ടോ ..?
ReplyDeleteനല്ല പ്രമേയം, കഥനവും നന്നായി....!
കാലിക പ്രസക്തം എന്തൊക്കെയാണ് കേള്‍ക്കുന്നത്...പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളുകള്‍...കലികാലം അവസാന കാലം...ന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്നാ പോസ്റ്റും ഏതാണ്ട് ഇതൊക്കെ ആയിരുന്നു ,,
ReplyDeleteഒന്നാം പാദം പിന്നെ രണ്ടാം പാദം ...
ReplyDeleteഒരു സ്ക്രീനില്‍ മുഖം കാണിക്കാന്‍ എത്ര പാദങ്ങള്‍ കടക്കണം...ലോകത്തിന്റെ ഈ ശോചനീയാവസ്ഥ എന്നു പറയാന്‍ പറ്റില്ല ഭീകരാവസ്ഥ അസഹനീയം...
കാലികപ്രാധാന്യം ഉള്ള കഥ ....
ആശംസകള്‍ .............
നന്നായി ....പക്ഷെ ചിലത് പറയാനുണ്ട്. ഇതൊക്കെ നടക്കുന്നത് തന്നെയാവാം. എന്നാല്‍ അന്തിമമായി ഈ രചന (അല്ലെങ്കില്‍ ഇതുപോലുള്ളവ ) നല്കുന്ന മറ്റൊരു
ReplyDeleteസന്ദേ ശ മുണ്ട്. ഈ രംഗത്തുള്ളവര്‍ എല്ലാം വഴി പിഴച്ചവരോ ,പിഴപ്പിക്കപ്പെട്ടവരോ ആയിരിക്കും എന്നാണത്. കലാ രംഗത്തുള്ളവര്‍ ഇത് വലിയൊരു പ്രശ്നമായി പറയാറു മുണ്ട്. കഴിവുള്ളവര്‍ രംഗം വിടുന്നതിനു വരെ ഇത് കാരണമായിട്ടുണ്ട്. പഴയതും പുതിയതുമായ ചില
തൊഴില്‍ മേഖലകളിലും ഈ ദുഷ്പേര് നില നില്ക്കുന്നു. പോം വഴി എന്താണ്?
കഥ നന്നായി.ആശംസകള്‍
ReplyDeleteകഥ നന്നായി.
ReplyDeleteആശംസകള്‍
@-അലി
ReplyDeleteഅതേ. നിറ കണ്ണുകളോടെ അടുത്ത എപ്പിസോടിനു കാത്തിരിക്കുകയാണ് കേരളത്തിന്റെ അമ്മ മനസ്സ്. പക്ഷെ....
@-ഇസ്മായില്‍ കുറുമ്പടി (തണല്‍) -ഹ ഹ ഹ രണ്ടാം പാദം എനിക്ക് അറിയില്ല. സത്യം.
@-ചെറുവാടി- അതേ അവരല്ലേ ഇപ്പോഴത്തെ സെലിബ്രിറ്റികള്‍.
@-സാബിബാവ - അതേ. സാംസ്ക്കാരിക കേരളത്തെ ഓര്‍ത്ത് നാം ലജ്ജിച്ചു തുടങ്ങിയിരിക്കുന്നു.
@-ബെഞ്ചാലി - ഒന്നാം പാദം രണ്ടാം പാദ ത്തിലെക്കുള്ള ചുവടു വെപ്പ് ആകാതിരുന്നാല്‍ നല്ലത്.
@-Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി - അതേ പക്ഷെ ആര് ശിക്ഷിക്കും.
@-moideen angadimugar - അതേ. വാസ്തവമാണ് താങ്കള്‍ പറഞ്ഞത്. രക്ഷിതാക്കള്‍ തന്നെയാണ് ഇതില്‍ പ്രതികള്‍.
@-തെച്ചിക്കോടന് - ശരിയാണ്. ഇത്തരം വാര്‍ത്തകള്‍ എക്സ്ക്ലുസീവ് ആയി കാണിക്കുന്ന ചാനലില്‍ തന്നെ അവര്‍ സെലിബ്രിട്ടികളായി ക്ഷണി ക്കപ്പെടുന്നു.
ReplyDelete@-ഷബീര്‍ (തിരിച്ചിലാന്) - താങ്കള്‍ പറഞ്ഞ പോലെ രണ്ടാം പാദം "ഈസ് ആ ഷോര്‍ട്ട് കട്ട്".
@-മുരളീമുകുന്ദൻ ബിലാത്തിപട്ടണം - ശരിയാണ് നല്ലവരും ചീത്തവരും എല്ലാ തൊഴില്‍ മേഖലയിലും ഉണ്ട്.
@-ഐക്കരപ്പടിയന്‍ - ഹ ഹ ഹ ഈ ഒന്നാം പാദം തന്നെ എഴുതിയത് പേടിയോടെ ആണ് സലിം ഭായി. രണ്ടാം പാദം സ്ക്രീനിനു പുറത്തല്ലേ
@-ആചാര്യന് - അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഞാന്‍ വായിച്ചിരുന്നു. ഏതാണ്ട് അതിന്റെ മറ്റൊരു പതിപ്പ് തന്നെ ഇതും.
@-റാണിപ്രിയ - എല്ലാവരും ഇങ്ങിനെ ആവണം എന്നില്ല. പക്ഷെ ചില നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുമ്പോള്‍ അതു പത്രങ്ങള്‍ക്കു വാര്‍ത്തയാകാറുണ്ട്.
@-sundar raj sundar - താങ്കള്‍ പറഞ്ഞത് നിഷേധിക്കുന്നില്ല. നല്ലവര്‍ തന്നെയാണ് ഈ രംഗത്ത് അധികവും. എന്നാല്‍ ചില അപൂര്‍വ കാഴ്ചകളെ ആണല്ലോ നാം കഥകള്‍ക്ക് വിഷയമാക്കാറുള്ളത്. സീരിയല്‍, ആല്‍ബം എന്നിവയുടെ മറവില്‍ ധാരാളം കഥകള്‍ നീം നിത്യവും മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍ ഈ രംഗത്തേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് എന്നു എനിക്ക് തോന്നുന്നു.
@-ജുവൈരിയ സലാം - വായനക്ക് നന്ദി.
@-kARNOr(കാര്ന്നോര്) - വായനക്ക് നന്ദി.
സിനിമ-സീരിയലല്ലേ.. ഒരു അത്ഭുതവുമില്ല. ആയിരത്തിലൊന്ന് മാത്രം വെളിയിലറിയുന്നു, പിടിക്കപ്പെടുന്നു.. :(
ReplyDeleteഇവിടേ ആരെ പഴിക്കണം .. അഭിനയ മോഹവുമായി ഇറങ്ങിയ പെണ്ണിനേയോ അതോ പെട്ടെന്നു കാറും ബംഗ്ലാവും വാങ്ങികൂട്ടി കാശുകാരിയാകണമെന്ന മോഹത്തേയോ അതോ കാമ കണ്ണുമായി നടക്കുന്ന കാശുകാരെയോ.. സ്വന്തം മക്കൾ ഏതു വിധേനയും അറിയപ്പെടണം അതു വഴി ഞങ്ങളും എന്ന അതി മോഹവുമായി നടക്കുന്ന മാതാപിതാക്കളേയോ... കഥയിൽ ഒരു ഗുണപാഠമുണ്ടോ ? ചിന്തിച്ചാൽ ഉണ്ടാകും അല്ലെ ചിന്തിക്കാൻ സമയമുണ്ടെങ്കിൽ ആ സമയം കൂടി ഒരു സീരിയൽ കാണാമായിരുന്നു.. നമ്മുടെ മക്കളെ ദൈവം കാത്തുരക്ഷിക്കട്ടെ..
ReplyDeleteസ്ത്രീ വില്പനച്ചരക്കാകുന്നതില്
ReplyDeleteഒന്നാം പ്രതി അവള് തന്നെയാണ്.
കൂട്ടുപ്രതികള്‍ കുടുംബത്തിലുള്ളവരും!!
സംഭവങ്ങളുമായി ബന്ധമുണ്ടായാലും, ഇല്ലെങ്കിലും കഥ...നല്ല കഥ.
ReplyDeleteഎന്ത് പറയാന്‍..
ReplyDeleteഇത്തരം വാര്‍ത്തകള്‍ വായിക്കുകയോ ഇത് പോലുള്ള സെലബ്രിട്ടീസിനെ സമാനമായ കേസുകളില്‍ പിടിക്കുകയോ ചെയ്യുന്ന സംഭവങ്ങളും കാഴ്ചകളും സദാചാര കാവലാള്‍ മാരായ "പൊതു ജനം " ഒരു പ്രത്യേക തരം സുഖം അനുഭവിച്ചുകൊണ്ടാണ് കാണുന്നത് (ആസ്വദിക്കുന്നത് എന്നാണു ഇവിടെ ചേരുന്ന വാക്ക് ) എന്നത് സത്യമാണ് .നമ്മളാരും അറിയാത്ത ഒരു സ്ത്രീയെ ആണ് ഇങ്ങനെ പിടിക്കുന്നതെങ്കില്‍ അത് വാര്‍ത്തയോ ചര്‍ച്ചയോ ,ബ്ലോഗോ ആവില്ല . അത് സാമൂഹ്യ വൈകല്യം ..എന്ത് കൊണ്ട് വേശ്യാവൃത്തി ?..എന്ത് കൊണ്ട് ഭിക്ഷാടനം ? എന്ത് കൊണ്ട്
ReplyDeleteപീഡനം ? ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഈ യാഥാര്ത്യത്തിനു നേരെ കണ്ണടയ് ക്കേണ്ടി വരും ..കാരണം ഇതിനൊക്കെ പരിഹാരം നമുക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണാന്‍ പറ്റില്ലല്ലോ ..:(
നാണംകെട്ടും പണം നേടിക്കൊണ്ടാല്‍...
ReplyDeleteസീരിയൽ അഭിനയത്തിന്റെ പേരിലും ആൽബം നിർമ്മാണത്തിന്റെ പേരിലും ഒരുപാട് പാവപ്പെട്ട പെൺകുട്ടികൾ സർവ്വനാശത്തിലേക്ക് കൂപ്പ്കുത്തുന്നത് വർത്തമാനം. സർക്കാർ ഭാഗത്തുനിന്നും പൊതു സമൂഹത്തിൽ നിന്നും ഇതിനെതിരെ കാര്യമായ പ്രവർത്തനങ്ങളുണ്ടാവേണ്ടതില്ലെ........
ReplyDeleteലെംഗികാതിക്രമണങ്ങളെകുറിച്ച് ഇവിടെയും വായിക്കാം
കടലാസ്
കഥ നന്നായി...
ReplyDeleteആശംസകള്‍ ...
നമുക്ക് തെറ്റായി തോന്നുന്നത് അവര്‍ക്ക് ശരിയാണ്. പണം ഉണ്ടാക്കുക എന്ന് മാത്രം ചിന്തിക്കുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ശരി തെറ്റുകള്‍ ആര്‍ക്കു വേനനം. അതാണ് ഇന്ന് എല്ലായിടത്തും.
ReplyDeleteനന്നായി ഒതുക്കി എഴുതി.
എന്ത് പറയാന്‍ ..........???????
ReplyDeleteവെറും അര മണിക്കൂര്‍ മതിയല്ലെ?...കാറും ഫ്ലാറ്റും എല്ലാം സ്വന്തമാക്കാം!
ReplyDeleteപണത്തിനുമുകളില്‍ പരുന്തും പറക്കില്ല , വേണ്ടത് സാബതീക സമത്വം ..!!
ReplyDeleteകഥക്ക് വല്ലാത്ത ഒരു ആകര്‍ഷണീയതയുണ്ട്...
ReplyDeleteഇന്നത്തെ ലോകം ചുരുങ്ങി ചുരുങ്ങി തീരെ ഇല്ലാതാവുന്നു....!
ReplyDeleteപണവും പ്രശസ്തിയും മാത്രമാണു ജീവിതമെന്നു നിനച്ചവര്ക്കു മുന്നില്‍ മറ്റൊന്നും വലുതല്ലായെന്ന പറയാതെ പറഞ്ഞുവെച്ചു. അതും വളരെ നന്നായിതന്നെ. ആശംസകള്‍....
only 30 mins ?.. i dont believe it!
ReplyDelete@-sijo george - ശരിയാവാം. പ്രതികരണത്തിന് നന്ദി.
ReplyDelete@- ഉമ്മു അമ്മാര്‍ - ശക്തമായ പ്രതികാരത്തിനു നന്ദി. രക്ഷിതാക്കള്‍ തന്നെ ശ്രദ്ധിക്കണം,
@- MT @- MT മനാഫ് - ആപേക്ഷികമാണ് എന്നു എനിക്ക് തോന്നുന്നു.
@- വരയും വരിയും : സിബു നൂറനാട് - കഥയെ വിലയിരുത്തിയതില്‍ നന്ദി.
@-~ex-pravasini*- ഒന്നും പറയാനില്ലേ ?
@- രമേശ് അരൂര്‍ - അറിയപ്പെടുന്നവര്‍ പിടിക്കപ്പെടുമ്പോള്‍ അതു വാര്‍ത്തയും ചര്‍ച്ചയും ആകുന്നതില്‍ അസ്വാഭാവികത ഒന്നും ഞാന്‍ കാണുന്നില്ല. നന്ദി.
@- ajith - അതേ. പണം ഉണ്ടെങ്കില്‍ അന്തസും ആഭിജാത്യവും എല്ലാം പിറകെ വന്നോളും എന്നല്ലേ.
@-മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ - തീര്‍ച്ചയായും നാശത്തിലേക്ക് കൂപ്പു കുത്താന്‍ ആല്‍ബം, സീരിയല്‍ തുടങ്ങിയവ അവസരങ്ങള്‍ തുറന്നിടുന്നു.
@- Naushu- കഥയെ പറ്റി പറഞ്ഞല്ലോ. നന്ദി നൌഷു
@- പട്ടേപ്പാടം റാംജി - എഴുത്തിനെ പറ്റി പറഞ്ഞതിന് നന്ദി റാംജി.
@- അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - ഒന്നും പറയാനാവുന്നില്ല അല്ലേ. എനിക്കും....
@- Mohamedkutty മുഹമ്മദുകുട്ടി - ഇങ്ങിനെ ഒക്കെ ചിലത് നടക്കുന്നുണ്ട് മുഹമ്മദ് കുട്ടിക്കാ. ടി വി തുറന്നു വെക്കരുത്.
@-parammal - അതേ അതാണ് സത്യം.
@-നീര്വിളാകന് - കഥയെ വിലയിരുത്തിയതില്‍ വളരെ നന്ദി. പലരും കഥ കണ്ടില്ല.
@-ഷമീര്‍ തളിക്കുളം - കഥയെ കഥയായി വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.
@- Sabu M H - believe it or not. thanks for reading.
പ്രിയ സുഹൃത്തുക്കളെ പലരും വാര്‍ത്തക്ക് പിന്നാലെ പോയത് കൊണ്ട് മുകളിലിട്ടിരുന്ന ലിങ്ക് ഞാന്‍ പിന്‍വലിക്കുന്നു. ഇത് ഒരു കഥയായി മാത്രം വായിക്കാനപേക്ഷ.
ReplyDeleteസീരിയലുകളില്‍ ജീവിതം കുഴിച്ചുമൂടുന്ന വീട്ടമ്മമാരെ ഈ കഥ ഉണര്ത്തിയെങ്കില്..
ReplyDeleteഎഴുത്ത് വളരെ നന്നായി..കഥയും..
ReplyDeleteമനാഫ് മാഷ് പറഞ്ഞതിനോട് ഒരു പരിധി വരെ യോജിക്കുന്നു....
ReplyDeleteചുരുങ്ങിയ വരികളില്‍ നന്നായി എഴുതി....
രണ്ടാം പാദത്തിന്റെ പടിവാതില്ക്കല് നിര്ത്തിയത്തിനും ഒരു "episode" ടച്ചുണ്ട്. വ്യത്യാസം ബാക്കി ഭാഗം ഷൂട്ട് ചെയ്തില്ല എന്നത് മാത്രം. അനുഗ്രഹീത തൂലികയില്‍ തെളിഞ്ഞത് കാലിക പ്രസക്തിയുള്ള കഥയുടെ കരുത്തു തന്നെ.
ReplyDeleteകഥ നന്നായി.ആശംസകള്‍
ReplyDeleteടിവിയും കേബിളുമില്ലാത്തത് കൊണ്ട് ഈ മാനസ്പുത്രിയെയും അമേര്ക്കന് അമ്മായിമാരേയും എനിക്ക് അത്ര പരിചയം പോര.
ReplyDeleteകഥ പറഞ്ഞ രീതി നന്നായി. നല്ല ഒരിടത്താണു താങ്കള്‍ പറഞ്ഞവസാനിപ്പിച്ചത്. വായനക്കാര്‍ക്ക് ആലോചിക്കാന്‍ വിട്ടുകൊണ്ട്.
ഇങ്ങളിങ്ങനെ കഥേം കവിതെം ലേഖനൊമൊക്കെ എഴുതിതുടങ്ങിയാല്‍ നമ്മളെന്താക്കും പടച്ചൊനേ...
ഇതു പോലുള്ള കഥകള്‍ ഒത്തിരി വായിചിട്ടുണ്ട്
ReplyDeleteസിനിമയും സീരീയലും റിയാലിറ്റി ഷോയും ആയിരിക്കും വിഷയം
അതിലൊരു ഗ്രാമീണ നായികയും
അവസാനം പ്രലോഭനങ്ങളില്‍ വീണ് ചീത്തയാവുന്നു എന്നും പറയും...
ദാ പ്പോ സീരിയലും സിനിമയും റിയാലിറ്റി ഷോയും മൊത്തം ഇങ്ങനെ ആണോന്ന് തോന്നിപ്പോകുന്നു
അങ്ങനെ അല്ലെന്നറിയാം എന്നാലും തുടര്‍ വായനകള്‍ നല്കുന്ന ധാരണകള്‍...!
കഥ ഇഷ്ട്ടായില്ലാ, സീരിയല്‍ ആണെങ്കീ പിഴച്ച് പോകും എന്നതിലേക്കെഴുതിയ ഫീലിഗ്
തുടർ വായനയിലൂടെ മനസ്സിലെത്തുന്ന ചീത്ത വിചാരം...
ReplyDeleteഎല്ലാം അങ്ങനെ ആണെന്ന് കഥാകാരൻ പറഞ്ഞില്ലെങ്കിലും ഇതെ വിഷയം സീരിയലായും സിനിമയായും റിയാലിറ്റി ഷോയായും ഒത്തിരി പേരാൽ വായിക്കപൊപെടുമ്പോൽ... ഈ ഫീല്‍ഡ് എല്ലാം ഇതാണെന്ന് വായനക്കാരന് തോന്നാം
അതിനാൽ തന്നെ കഥ ഇഷ്ട്ടായില്ലാ
സീരിയലാണോ പെണ്ണ് പിഴക്കും എന്നത് സമൂഹത്തിൽ ഉറപ്പിക്കാനുള്ള ശ്രമ കഥകൾ...
@-mayflowers - അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഇതൊക്കെ നടക്കുന്നു എന്നു ഉണര്‍ത്തുക. നന്ദി.
ReplyDelete@-Jazmikkutty - നന്ദി ജാസ്മിക്കുട്ടി.
@-ഹാഷിക്ക് - വായനക്ക് നന്ദി ഹാഷിക്ക്
@- സലാം - തിരശീലക്കു പിന്നിലുള്ളത് ഷൂട്ട് ചെയ്യേണ്ടതില്ലല്ലോ സലാം. കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
@-Rakesh - വായനക്ക് നന്ദി രാകേഷ്.
.
@-മുല്ല - ഹ ഹ ഹ മുല്ലയെപ്പോലെ സുന്ദരമായി എഴുതാന്‍ കഴിയുന്നില്ലല്ലോ പടച്ചോനെ.. എന്നാണു ഞാന്‍ ആലോചിക്കുന്നത്. നല്ല വാക്കുകള്‍ക്കു നന്ദി. പിന്നെ എപ്പിസോടുകള്‍ എപ്പോഴും ഇങ്ങിനെയാണ് നിര്‍ത്താറുള്ളത്.
ReplyDelete@-കൂതറHashimܓ - വിമര്‍ശനത്തെ ഉള്‍കൊള്ളുന്നു. എല്ലാവരും ഇങ്ങിനെ എന്നൊരു ധ്വനി ഈ കഥയില്‍ ഉണ്ടോ എന്നറിയില്ല. എന്നാല്‍ ഈ രംഗത്ത് ഇങ്ങിനെയുള്ളവരും ഉണ്ട് എന്നത് ഒരു അപ്രിയ സത്യമാണ്. അങ്ങിനെ അല്ലാതിരിക്കട്ടെ എന്നു നമ്മള് ആഗ്രഹിക്കുമ്പോഴും ചില അപ്രിയ സത്യങ്ങള്‍ നമുക്ക് അംഗീകരിക്കേണ്ടി വരുന്നു. തുറന്ന അഭിപ്രായത്തിന് നന്ദി ഹാഷിം.
സീരിയല്‍ ലോകത്തെ പിന്നാമ്പുറങ്ങളിലും, പന്ത്രണ്ടാം നിലകളിലും അരങ്ങേറുന്ന ആശാസ്യമല്ലാത്ത കാര്യങ്ങളെ സീരിയസ് ആയി നോക്കിക്കാണുന്ന രചന. ഒരു ലിഫ്റ്റ് പോലെ, ധാര്‍മികതയുടെ തകര്‍ച്ച മുകളിലേക്കും, നന്മയുടെ വളര്‍ച്ച താഴോട്ടും പോകുന്ന ഒരു സാംസ്കാരിക പരിസരത്തില്‍ ഈ കഥയുടെ സന്ദേശം പ്രസക്തമാണ്. സാമൂഹ്യ വിമര്‍ശനം സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്റെ അലങ്കാരമാണ് ; ബാധ്യതയും. അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട അക്ബര്‍ സാബ്.
ReplyDeleteപ്രലോഭനങ്ങളും
ReplyDeleteഅമിതാഗ്രഹങ്ങളും
ഒത്തുചേരുമ്പോള്‍
ഇങ്ങനെയൊക്കെ ആവുന്നു..
കഥ നന്നു.
നീട്ടിപ്പരത്താതെ ഒതുക്കിപ്പറഞ്ഞതിനു നൂറു മാര്‍ക്ക്.
നല്ലകഥ..ആപരന്നൊഴുക്കിനൊരു കൈവഴി!!
ReplyDeleteയന്ത്രോം മന്ത്രോം കൂടോത്രോം കുതന്ത്രോം
ഒക്കെള്ള കാലമാണ് ,കായിനോട്ള്ള ആക്രാന്തോം കൂടാണ് ഭായീ തെരഞ്ഞെടുപ്പാണങ്കി ഇപ്പൊത്തീരും ഓലെ തമ്മീതല്ല്തന്നെ തിര്ന്നിട്ടൂല്ല..
ഇതൊരു ലോട്ടറി പരസ്യമായി എടുക്കാതിരിക്കട്ടെന്റെ പടച്ചോനെ..
നന്നായിട്ടുണ്ട്......വ്യത്ത്യസ്തമായ കഥ ..
ReplyDeleteഅഭിനയം ഒരു കലയാണ്. എല്ലാവര്ക്കും അഭിനയിക്കാന്‍ സാധിക്കില്ല. ആ കഴിവ് ലഭിച്ചിട്ടുള്ള പലരും അതു തൊഴിലാക്കി മാറ്റിയിട്ടുണ്ട്. അതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ ഈ തൊഴിലിന്റെ പ്രത്യേക സ്വാഭവം മൂലം മറ്റു പല തൊഴില്‍ രംഗങ്ങളെക്കാളും ലൈകീംഗ ചൂഷണം ഈ രംഗത്തുണ്ട് എന്നത് ശരി തന്നെ. അത്തരം ചതികളില്‍ പെടുത്താന്‍ ശ്രമിക്കുന്നവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് പെണ്‍കുട്ടികളാണ്. അവര്‍ അതു തന്റേടത്തോടെ ചെയ്യാത്തിടത്തോളം കാലം ഈ ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകളെ കുരുക്കിലാക്കുന്ന പുരുഷന്മാരും അവരുടെ വലയില്‍ അറിഞ്ഞു കൊണ്ടു വീഴുന്ന സ്ത്രീകളും ഇതില്‍ പങ്കാളികളാണ്.
ReplyDeleteകാലികപ്രാധാന്യം ഉള്ള കഥ.
@-Noushad Kuniyil - ദൃശ്യമാധ്യമങ്ങളുടെ വെള്ളി വെളിച്ചത്തിലേക്ക് പറന്നടുക്കുന്ന ഈയാം പാറ്റകളുടെ ചിറകരിഞ്ഞു അധാര്‍മികതയുടെ അഴുക്കു ഒടകളിലേക്ക് തള്ളിവിടുന്ന ചതിക്കുഴികള്‍ ഉണ്ടെന്നു പറയുക മാത്രമാണ് ഈ കഥയില്‍ ഞാന്‍ ഉദ്ദേശിച്ചത്. മിന്നുന്നതെല്ലാം പൊന്നല്ലെന്നു പെണ്മക്കളെ ഈ രംഗത്തേക്ക് പറഞ്ഞു വിടുന്ന രക്ഷിതാക്കള്‍ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. നല്ല വായനക്ക് നന്ദി നൌഷാദ്.
ReplyDelete@- »¦മുഖ്താര്‍¦udarampoyil¦« - നല്ല വാക്കുകള്‍ക്കും പ്രോല്സാഹത്തിനും നന്ദി.
@-ishaqh ഇസ്ഹാക് - വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ഇസഹാക്ക്.
@-ഡി.പി.കെ - നന്ദി. വീണ്ടും വുര്മല്ലോ
ReplyDelete@-Vayady - നല്ല പ്രതികരണം. ഈ രംഗത്ത് അര്‍പ്പണ ബോധത്തോടെ പ്രവത്തിക്കുന്ന കലയെ ഉപാസിച്ചു കഴിയ്ന്നവര് ധാരാളമുണ്ട്. അവര്‍തന്നെയാണ് ഈ രംഗം നിലനിര്‍ത്തുന്നതും. പക്ഷേ ഇതിന്റെ മറവില്‍ ഇവരെയൊക്കെ പ്രയയിപ്പിക്കാനായി ഒരു പട്ടം പിന്നംബുരത്തു ഉണ്ട് എന്നത് ഒരു സത്യമാണ്. വായനക്ക് നന്ദി.
രണ്ടാം പാദം ചിലപ്പോള്‍ അവസാന ഭാഗവും ആയേക്കും!
ReplyDeleteഇന്നലത്തെ, ഇന്നത്തെ, നാളത്തെയും കഥ പറഞ്ഞത് നന്നായി.
കലികാലം...
ReplyDeleteഒരു ആല്ബത്തിലഭിനയിച്ചാല് മോള്‍ക്ക്
"റേറ്റ്" കൂട്ടി കിട്ടുമെന്ന് പറഞ്ഞ്
എങ്ങിനെയെങ്കിലും ഒരു ചാന്‍സ് കൊടുക്കണമെന്നു പറഞ്ഞ് ആല്‍ബം പിടിക്കാന്‍ നടക്കുന്നവരുടെ പിന്നാലെ നടക്കുന്ന മാതാവിനെ കുറിച്ച് ഒരു കൂട്ടുകാരന് പറഞ്ഞതോര്‍ക്കുന്നു.
@-OAB/ഒഎബി - രണ്ടാം പാദത്തിലേക്കുള്ള ചവിട്ടു പടിയായി ഒന്നാം പാദത്തെ കാണാതിരുന്നാല്‍ മതിയായിരുന്നു. അഭിപ്രായത്തിന് നന്ദി ബഷീര്‍ ഭായി.
ReplyDelete@-റിയാസ് (മിഴിനീര്‍ത്തുള്ളി) - ഇങ്ങിനെ എത്രയോ ഉദാഹരണങ്ങള്‍. ഈ തുക്കടാ ആല്‍ബത്തില്‍ മുഖം കാണിക്കുന്നത് ഒരു യോഗ്യത ആണേ. നന്ദി റിയാസ്.
നിലനില്പിനു വേണ്ടിയാണ് മിക്കവാറും അഭിനേത്രികള്‍ “രണ്ടാം പാദ” ത്തിലേക്ക് കടക്കുന്നത് എന്നത് വാസ്തവമെന്നുവേണം കരുതാന്‍.ആദ്യകാലങ്ങളിലെ സമ്പത്തും ആനിലയിലുള്ളജീവിതവും തുടരാന്‍ “രണ്ടാം പാദമ“ല്ലാതെ മറ്റെളുപ്പ വഴികളില്ലായിരിക്കാം..!
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു
ആശംസകളോടെ..പുലരി
സീരിയല്‍ എന്നാല്‍ ഇങ്ങനെ എന്നൊരു സന്ദേശം കഥ തരുന്നുണ്ടോ ?
ReplyDeletenice work!
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it join and support me
തിരിച്ചെത്തി അല്ലേ..? നന്നായി. ഇനി മുതൽ ബൂലോഗ വാസികൾ ഒരുമിച്ച് ലീവിൽ പോകരുതെന്നു നിയമം പാസ്സാക്കണം.
ReplyDeleteഅപ്പോ എല്ലാ ആശംസകളൂം..
സുഖത്തിനോടുള്ള ആസക്തി കൂടിക്കൂടി വരുന്ന ഇന്ന് ഇതൊക്കെയേ സംഭവിക്കൂ.
ReplyDeleteരണ്ടാം പാദത്തിലാണ് എനിക്കിത് വായിക്കാന്‍ ഭാഗ്യമുണ്ടായത്...ആശംസകള്‍
ReplyDeleteപ്രഭന് ക്യഷ്ണന്
ReplyDeleteVillagemaan/വില്ലേജ്മാന്‍
ARUN RIYAS
മുല്ല
Vp Ahmed
റശീദ് പുന്നശ്ശേരി
ഇവിടംവരെ വന്നതിനും വായനക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
എത്താന്‍ വൈകിപ്പോയി... ഇത്തരത്തില്‍ പ്രലോഭനങ്ങളില്‍ പെട്ട് പോകുന്ന ഒരുപാട് കുട്ടികള്‍ ഉണ്ട്.. സിനിമാ സീരിയല്‍ ഫീല്‍ഡില്‍ അതിനു സാധ്യത കൂടുതല്‍ ഉണ്ടെന്നും വാസ്തവം. ചെറിയ കഥയിലൂടെ നന്നായി പറഞ്ഞു...
ReplyDeleteഇത്തരത്തില്‍ പണം ഉണ്ടാക്കാന്‍ സ്വന്തം വീട്ടുകാരുപോലും കൂട്ട് നില്ക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍, ഇതില്‍ പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. വായാടി പറഞ്ഞപോലെ അത്തരം ചതികളില്‍ പെടുത്താന്‍ ശ്രമിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനും പെണ്‍കുട്ടികള്‍ പഠിക്കേണ്ടിയിരിക്കുന്നു...
Akbar idavelakku shesham vannu alle?....Ithinde sheershakam enikku valare ishttappettu.... kaalika pradhanyamayava lalithyathode parayanulla Akbar-inde kazhivu sammathichirikkunnu.... valare nannayittundu...Abhinandanangal
ReplyDeleteആദ്യമായാണിവിടെ എത്തുന്നത്. ഒട്ടും യാദൃച്ഛികമല്ല. എച്ച്മുവിന്റെ ബ്ലോഗിലെ പുതിയ കഥയെക്കുറിച്ച് ഉള്‍പ്പെടുത്തപ്പെട്ട ആരുറപ്പുള്ള ഒരു വിശദീകരണക്കുറിപ്പിന്റെ പ്രലോഭനത്താല്‍ ചങ്ങല പിടിച്ച് വലിഞ്ഞു കയറിയതാണ്. വന്നെത്തിയത് വൈകിയെങ്കിലും ഒട്ടും അസ്ഥാനത്തായില്ല എന്നു തോന്നുന്നു.
ReplyDeleteവാക്കുകള്‍കൊണ്ട് ഉറുമിവീശാതെ തന്നെ ഈ കൊച്ചുകഥ നന്നായി പറഞ്ഞു. അവസാനമായി, നക്ഷത്രചിഹ്നങ്ങള്ക്കിടയിലെ രണ്ട് ഹ്രസ്വരേഖകളില് ഒരു അഭിനയജീവിതത്തിന്റെ ചവര്‍പ്പിക്കുന്ന രണ്ടാം പാദം പൂഴ്ത്തിവെച്ചതിന്റെ കൈമിടുക്ക് സ്തുത്ത്യര്ഹം. നാടകാങ്കത്തിലെ കായഗോഷ്ടിയും ജീവിതാവസ്ഥയുടെ വാസ്തവീകതയും തമ്മിലുള്ള പൊരുത്തക്കേടിനെ ഇവിടെ കൗശലപൂര്‍വ്വം എടുത്തുകാട്ടി.
`നില്ക്കൂ, പഞ്ചസാരയ്ക്കും ഉപ്പിനും നിറം ഒന്നാണെന്നു കണ്ടറിഞ്ഞതുകൊണ്ടു മാത്രം ആയില്ല....` എന്റെ പുറകിലുയര്‍ന്ന കഥാകാരന്റെ വാക്കുകള്‍ തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുകയുണ്ടായി.
നല്ല ഒരു കഥ ചുരുങ്ങിയ വാക്കുകളില്‍ ..വായിക്കാന്‍ ഒത്തിരി വൈകി എന്ന സങ്കടം മാത്രം.....
ReplyDeleteആശംസകള്‍..
എത്ര ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു. great..
ReplyDeleteഇഷ്ടമായി , വളരെ
ReplyDelete