കാത്തു സൂക്ഷിച്ചൊരു കോഴിക്കുഞ്ഞിനെ കാക്ക കൊത്തിപ്പോകും.....
ഡൈനിംഗ് ടേബിളില്‍ കൊണ്ടുവെച്ച പത്തിരി ഒരെണ്ണം എടുത്തു കറിക്കു വേണ്ടി അക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് ഈ അശരീരി കേട്ടത്.
>>നീയെന്താ വല്ല റിയാലിറ്റിഷോയിലും പാടാന്പോകുന്നോ ?.ഞാനവളെ സൂക്ഷിച്ചു നോക്കി.
>>ഞാനല്ല പാടുന്നതു. ഇങ്ങളെ പുത്രിയാണ്. മിന്നൂസ്
>>ഏതായാലും നിനക്കു പാടാന്‍ തോന്നാഞ്ഞതു നന്നായി. ഞാന്‍ പാടുപെട്ടേനെ..!!!
>>ഓഹോ..എന്നാല്‍ നിങ്ങള്‍ പാടുപെടേണ്ടിവരും. പാട്ടു കേട്ടില്ലേ.
>>പടച്ചോനെ..എന്താ സംഭവം. ചില മൂളിപ്പാട്ടൊക്കെ അവള്‍ക്കു പതിവുള്ളതാണ്. എന്നാലും ഇത് ?
>>ഇങ്ങള് പോയി നോക്കി. അപ്പൊ കാണാം അങ്കം. അവള് പറഞ്ഞു.
ഞാന്‍ അശരീരിയുടെ ശ്രുതി പിന്തുടര്ന്നു വര്ക്കേരിയക്കും വിറകുപുരക്കും ഇടയിലുള്ള സിമന്റു പ്ലാറ്റ്ഫോമില്‍ എത്തി. അവിടെയാണ് മിന്നൂസിന്റെ കലാപരിപാടി അരങ്ങേറുന്നത്. ഞാന്‍ പതുക്കെ അവളുടെ പിറകില്‍ പോയി നിന്നു.
"കാത്തു സൂക്ഷിച്ചൊരു കോഴിക്കുഞ്ഞിനെ കാക്കകൊത്തിപ്പോകും.."
ഏഴാം ക്ലാസുകാരിയായ മിന്നൂസ് പാടുകയാണ്. അവള്‍ക്കു 6 കോഴിക്കുട്ടികളുണ്ട്. ഒരു തമിഴനോടു എന്റെ അനുജന് വാങ്ങിക്കൊടുത്തതാ. അവരെ നോക്കിയാണ് മിന്നൂസ് പാടുന്നത്. ഞാനവളുടെ പുറത്തു ഒരു കൊട്ടു കൊടുത്തു. അതോടെ പാട്ട് നിന്നു.
>>കോഴികുട്ടികളെ ഇക്കാക്ക വാങ്ങിത്തന്നു. ഇപ്പ ഒരു കൂടു വാങ്ങി തരൂലല്ലോ ????. "ഇല്ല". ഞാന്‍ നയം വ്യക്തമാക്കി.
--------------------------------------------------------
അപ്പോഴേക്കും മോളു ഡൈനിംഗ് ടേബിളില്‍ നിന്നും ചാടി ഇറങ്ങി എന്റെ അടുത്തെത്തി ചിണുങ്ങാന്‍ തുടങ്ങി. ഇതിപ്പോ അവളുടെ സ്ഥിരം പരിപാടിയാണു. ആദ്യം പറയില്ല. കരഞ്ഞു ശ്രദ്ധ പിടിച്ചു പറ്റുക. ഞാന്‍ ചോദിച്ചു "എന്താ മോളൂ ?
അവള് എന്റെ കൈപിടിച്ചു വലിച്ചു. മുറ്റത്തേക്കാണ് ലക്ഷ്യം. അതു മനസ്സിലാക്കിയ അവളുടെ ഉമ്മ പറഞ്ഞു
>>ഇങ്ങള് പോയി നോക്കി. അപ്പൊ കാണാം അങ്കം. അവള് പറഞ്ഞു.
ഞാന്‍ അശരീരിയുടെ ശ്രുതി പിന്തുടര്ന്നു വര്ക്കേരിയക്കും വിറകുപുരക്കും ഇടയിലുള്ള സിമന്റു പ്ലാറ്റ്ഫോമില്‍ എത്തി. അവിടെയാണ് മിന്നൂസിന്റെ കലാപരിപാടി അരങ്ങേറുന്നത്. ഞാന്‍ പതുക്കെ അവളുടെ പിറകില്‍ പോയി നിന്നു.
"കാത്തു സൂക്ഷിച്ചൊരു കോഴിക്കുഞ്ഞിനെ കാക്കകൊത്തിപ്പോകും.."
ഏഴാം ക്ലാസുകാരിയായ മിന്നൂസ് പാടുകയാണ്. അവള്‍ക്കു 6 കോഴിക്കുട്ടികളുണ്ട്. ഒരു തമിഴനോടു എന്റെ അനുജന് വാങ്ങിക്കൊടുത്തതാ. അവരെ നോക്കിയാണ് മിന്നൂസ് പാടുന്നത്. ഞാനവളുടെ പുറത്തു ഒരു കൊട്ടു കൊടുത്തു. അതോടെ പാട്ട് നിന്നു.
>>കോഴികുട്ടികളെ ഇക്കാക്ക വാങ്ങിത്തന്നു. ഇപ്പ ഒരു കൂടു വാങ്ങി തരൂലല്ലോ ????. "ഇല്ല". ഞാന്‍ നയം വ്യക്തമാക്കി.
--------------------------------------------------------
അപ്പോഴേക്കും മോളു ഡൈനിംഗ് ടേബിളില്‍ നിന്നും ചാടി ഇറങ്ങി എന്റെ അടുത്തെത്തി ചിണുങ്ങാന്‍ തുടങ്ങി. ഇതിപ്പോ അവളുടെ സ്ഥിരം പരിപാടിയാണു. ആദ്യം പറയില്ല. കരഞ്ഞു ശ്രദ്ധ പിടിച്ചു പറ്റുക. ഞാന്‍ ചോദിച്ചു "എന്താ മോളൂ ?
അവള് എന്റെ കൈപിടിച്ചു വലിച്ചു. മുറ്റത്തേക്കാണ് ലക്ഷ്യം. അതു മനസ്സിലാക്കിയ അവളുടെ ഉമ്മ പറഞ്ഞു
>>വേണ്ട. ഉപ്പ ചായ കുടിച്ചോട്ടെ...
>>ങേ..ങേ...അവള് കൈ ചെവിവരെ ഉയര്‍ത്തി ഉമ്മയെ അടിക്കാനുള്ള ആക്ഷന്‍ കാണിച്ചു. ഒപ്പം കരച്ചിലും
>>കരയേണ്ട. മോള്‍ക്ക് എന്താ വേണ്ടേ ?.അവള് പിന്നെയും മുറ്റത്തേക്കു എന്നെ പിടിച്ചുവലിച്ചു.
>>മണ്ണില്‍ കളിക്കാനാ. കൊണ്ട് പോകണ്ട. വീണ്ടും ഉമ്മയുടെ ഇടപെടല്‍.
>>ങേ....ഉമ്മച്ചിനെ മാണ്ടാ..വീണ്ടും കരച്ചില്.
>>അവള്‍ക്കു അപ്പി ഇടാനുണ്ടാകും. മോളു വാ. അവള് വിളിച്ചു.
>>ങേ..ങേ..ങേ....വീണ്ടും കരച്ചില്. ഉമ്മച്ചി ചീത്ത. പൊയ്ക്കോ...
>>ഓഹോ.. ഉപ്പ നാളെ അങ്ങ് പോകും. പിന്നെ ഞാനേ കാണൂ" ഞാന്‍ അവളെ കോരി എടുക്കുമ്പോള്‍ അവളുടെ ഉമ്മ പറഞ്ഞു
>>ഇല്ല്യ ..ഉപ്പച്ചി പോകോ.????. അവള് എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
ഒരു നിമിഷം എന്റെ ഉള്ളൊന്നു പിടഞ്ഞു. ഉള്ളിലെ തേങ്ങല്‍ ഞാനറിഞ്ഞു. അതേ പോകാനിനി ഒരുദിവസം മാത്രം. വീട്, മിന്നു, മോളു, മോന്, കുടുംബം, എന്റെ മണ്ണ്, എന്റെ പുഴ, പൂക്കള്‍, മഴ, തുമ്പികള്‍, കിണറിലെ തണുത്ത വെള്ളം, പുലര്‍ക്കാല മഞ്ഞു, മലയും പുഴയും തഴുകി എത്തുന്ന തണുത്ത കാറ്റ്, മൈതാനങ്ങളിലെ ടൂര്‍ണമെന്റുകള്‍, രാഷ്ട്രീയക്കാരുടെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍, എല്ലാം എല്ലാം ഉപേക്ഷിച്ചു വീണ്ടും എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക്. പ്രവാസിയുടെ ജീവിത ചക്രത്തിലെ അനിവാര്യമായ മറ്റൊരു വേര്പാടിന് ഇനി മണിക്കൂറുകള്‍മാത്രം. വിരസമായ ദിനരാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങളിലേക്ക്, ജീവിതത്തിന്റെ ഈ പച്ചപ്പില്‍ നിന്നും വീണ്ടും യാന്ത്രിക ജീവിതത്തിന്റെ വരള്‍ച്ചയിലേക്ക് കൂടുമാറാന്‍ സമയമായി. വീണ്ടും മോളു എന്റെ കവിളില്‍ കുഞ്ഞുവിരലുകള്‍ കൊണ്ട് തോണ്ടി എന്നെ ഉണര്‍ത്തി.
>>ഉപ്പച്ചി പോകോ ??. അവള് അതു മറന്നിട്ടില്ല. വീണ്ടും ചോദിക്കുകയാണ്. കളവു പറയാന്‍ മനസ്സ് വന്നില്ല.
>>ഉപ്പച്ചി പോയിട്ട് വേഗം വരും ട്ടോ....
>>മാണ്ടാ. ഞാനും പോരും ഉപ്പചിന്റെ കൂടെ...! എന്റെ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ട നിമിഷം. അവളുടെ കുഞ്ഞു കവിളില്‍ വാത്സല്യത്തിന്റെ മുദ്ര പതിപ്പിക്കുമ്പോള്‍ എന്റെ കണ് പീലികളില്‍ ഒരു നീര്‍മുത്തു പൊടിഞ്ഞിരുന്നു.
അവള് എന്റെ ചുമലില്‍ നിന്നും വലിഞ്ഞു താഴെ ഇറങ്ങി. എന്നെയും കൂട്ടി തൊടിയിലെ കളിമണ്ണിലേക്കു നടന്നു. ഇതിപ്പോ മൂന്നാല് ദിവസമായിട്ടു പതിവാ. ഞാന്‍ അവളുടെ കൂടെ കളിക്കാന്‍ കൂടണം. അവളുടെ ഉമ്മച്ചി അനുവദിക്കാത്ത സ്വാതന്ത്ര്യമാണ് ഇത്. കണ്ണന്‍ചിരട്ടയില്‍ അപ്പം ഉണ്ടാക്കുന്നത് ഞാനവള്‍ക്കു പഠിപ്പിച്ചു കൊടുത്തു. പകരം അവള് "എന്റെ ഉമ്മച്ചി" ആയി. എന്നെ "മോനെ" എന്നൊക്കെ വിളിച്ചു എനിക്കു ചോറും കറിയും ഉണ്ടാക്കുന്ന തിരക്കിലാണ് അവള്. പെട്ടെന്ന് എന്തോ കണ്ടു പേടിച്ചപോലെ അവള് എന്റെ തോളില്‍ കയറിക്കൂടി. ഞാന്‍ നോക്കുമ്പോള്‍ കുറിഞ്ഞി ത്തള്ളയാണ് പിറകില്‍
പ്രായം അവരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. എന്നിട്ടും അവര്‍ മല ഇറങ്ങി വന്നിരിക്കുകയാണ്. എന്നെ കാണാന്‍. എനിക്ക് കുറ്റബോധം തോന്നി. എല്ലാ അവധിക്കാലത്തും അവരെപ്പോയി കാണണം എന്നു വിചാരിക്കും. ചിലപ്പോള്‍ മറക്കും. ഇത്തവണ മറന്നു. ഞാന്‍ വന്നതറിഞ്ഞപ്പോള്‍ മുതല്‍ അവരെന്നെ പ്രതീക്ഷിച്ചിരിക്കാം. ഇതുവരെ കാണാഞ്ഞപ്പോള്‍ നാളെ പോകുന്നതറിഞ്ഞു കുന്നിറങ്ങി വന്നതാണ് പാവം. കുറിഞ്ഞിത്തള്ള വളരെ പണ്ടേ എന്റെ ഉമ്മയുടെ സഹായി ആയിരുന്നു. നന്നേ ചെറുപ്പം മുതല്‍ വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞവര്‍.
എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നെ എടുത്തു വളര്‍ത്തിയത് അവരാണ് എന്നൊക്കെ എവിടെവെച്ചു കണ്ടാലും പറയും. പണ്ടൊക്കെ എനിക്കത് കേള്‍ക്കുന്നത് നാണമായിരുന്നു. അങ്ങിനെ പറയാതിരിക്കാന്‍ ഞാന്‍ അവര്‍ക്ക് പലപ്പോഴും കയ്യിലുള്ള നാണയത്തുട്ടു കൈക്കൂലിയായി കൊടുത്തിട്ടുണ്ട്. സ്കൂളിന്റെ പടിക്കാലോ മറ്റോ കണ്ടാല്‍ ഞാന്‍ ഓടിക്കളയും. കാരണം കൂട്ടുകാരുടെ മുമ്പില്‍ വെച്ചു പറയും "ഇത് ഇന്റെ കുട്ട്യാ"
സംസാരിക്കാന്‍ പോലും ഇപ്പോള്‍ അവര്‍ പ്രയാസപ്പെടുന്നു. ചെവി ഒട്ടും കേള്‍ക്കുന്നില്ല. വളരെ ഉറക്കെ പറയണം. ഞാന്‍ പറഞ്ഞു.
>>ഞാന്‍ നാളെ പോകുവാ. ഇനി കാണാന്‍ കുറെ കഴിയും".
>>അറിഞ്ഞു" എന്ന ഭാവത്തില്‍ അവര്‍ തലയാട്ടി. ഒപ്പം ഒന്ന് കാണാന്‍ വന്നില്ലല്ലോ എന്നെ പരിഭവം ആ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു.
കുറച്ചു കാശ് അവരുടെ ചുളിഞ്ഞ കൈകളില്‍ വെച്ച് കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. അവര്‍ വിതുമ്പി. ഒപ്പം ഞാനും. ജാസ് അവര്‍ക്ക് ചായയുമായി എത്തിയപ്പോഴേക്കും ഒന്നും മിണ്ടാതെ അവര്‍ തിരിച്ചു നടന്നു. റോഡിനു അപ്പുറം ഒരു പറമ്പ് കഴിഞ്ഞാല്‍ പിന്നെ കുന്നു തുടങ്ങുകയായി. കുന്നിന് മുകളിലെ കോളനിയിലാണ് അവരുടെ വീട്. ഞാന്‍ പലപ്പോഴും അവിടെ പോയിട്ടുണ്ട്. കുന്നിന് മുകളില്‍ ചെറിയ ഒരു മൈതാനം പോലെ നിരന്ന സ്ഥലം ഉണ്ട്.
അവിടുന്ന് നോക്കിയാല്‍ ചാലിയാര്‍ പുഴയുടെ അതിമനോഹരമായ ദൃശ്യം കാണാം. അങ്ങ് ദൂരെ ശ്വാസം നിലച്ചുപോയ വ്യവസായഭീമന്‍ ഗ്രാസിം ഫാക്ടറിയുടെ പുകക്കുഴല്വരെ നീളുന്ന ആകാശക്കാഴ്ചയില്‍ ചാലിയാര്‍പുഴ അതി സുന്ദരിയാണ്. പുഴയുടെ നീലിയില്‍ പ്രതിഫലിക്കുന്ന വൃക്ഷലതാതികള്‍ തെളിഞ്ഞു കാണുമ്പോള്‍ പ്രകൃതിയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞൊരുങ്ങിയ ഒരു ശാലീനസുന്ദരിയായ മണവാട്ടിയായി പുഴ നാണംകുണുങ്ങി അങ്ങിനെ ഒഴുകുന്നത് കാണാം. ആ കാഴ്ചയ എത്ര കണ്ടാലും എനിക്ക് മതിയാവില്ല. ഈ പുഴ എന്നും എനിക്കു പ്രിയപ്പെട്ടതാണ്.
>>അതേയ്.. ചായ കുടിക്കുന്നില്ലേ. അവളുടെ വിളി ചിന്തയില്‍നിന്നും ഉണര്‍ത്തുമ്പോള്‍ കുറിഞ്ഞിത്തള്ള മല കയറിപ്പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഒരു പോക്കുവെയില്‍ പോലെ അവര്‍ അസ്തമയത്തിലേക്ക് നടന്നു അടുക്കുകയാണോ ?.
------------------------------------------
രാത്രിയില്‍ തുടങ്ങിയ മഴ രാവിലെയും തുടരുന്നു. മഴ തിമിര്‍ക്കുകയാണ്. മണ്ണും മനസ്സും തണുപ്പിച്ചുകൊണ്ട്. പക്ഷേ മഴ തീരാന്‍ കാത്തുനില്ക്കാന് പറ്റില്ല. 7 മണിക്ക് ഇറങ്ങിയേ പറ്റൂ. മോളെ ഉണര്‍ത്തേണ്ടെന്നു ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ അവള് ഉണര്‍ന്നു കരയാന്‍ തുടങ്ങി. അന്വേഷിക്കുന്നത് എന്നെയാണ്. ഞാന്‍ അവളുടെ അടുത്തു ചെന്നു.
>>ഇല്ല്യ ..ഉപ്പച്ചി പോകോ.????. അവള് എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
ഒരു നിമിഷം എന്റെ ഉള്ളൊന്നു പിടഞ്ഞു. ഉള്ളിലെ തേങ്ങല്‍ ഞാനറിഞ്ഞു. അതേ പോകാനിനി ഒരുദിവസം മാത്രം. വീട്, മിന്നു, മോളു, മോന്, കുടുംബം, എന്റെ മണ്ണ്, എന്റെ പുഴ, പൂക്കള്‍, മഴ, തുമ്പികള്‍, കിണറിലെ തണുത്ത വെള്ളം, പുലര്‍ക്കാല മഞ്ഞു, മലയും പുഴയും തഴുകി എത്തുന്ന തണുത്ത കാറ്റ്, മൈതാനങ്ങളിലെ ടൂര്‍ണമെന്റുകള്‍, രാഷ്ട്രീയക്കാരുടെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍, എല്ലാം എല്ലാം ഉപേക്ഷിച്ചു വീണ്ടും എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക്. പ്രവാസിയുടെ ജീവിത ചക്രത്തിലെ അനിവാര്യമായ മറ്റൊരു വേര്പാടിന് ഇനി മണിക്കൂറുകള്‍മാത്രം. വിരസമായ ദിനരാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങളിലേക്ക്, ജീവിതത്തിന്റെ ഈ പച്ചപ്പില്‍ നിന്നും വീണ്ടും യാന്ത്രിക ജീവിതത്തിന്റെ വരള്‍ച്ചയിലേക്ക് കൂടുമാറാന്‍ സമയമായി. വീണ്ടും മോളു എന്റെ കവിളില്‍ കുഞ്ഞുവിരലുകള്‍ കൊണ്ട് തോണ്ടി എന്നെ ഉണര്‍ത്തി.
>>ഉപ്പച്ചി പോകോ ??. അവള് അതു മറന്നിട്ടില്ല. വീണ്ടും ചോദിക്കുകയാണ്. കളവു പറയാന്‍ മനസ്സ് വന്നില്ല.
>>ഉപ്പച്ചി പോയിട്ട് വേഗം വരും ട്ടോ....
>>മാണ്ടാ. ഞാനും പോരും ഉപ്പചിന്റെ കൂടെ...! എന്റെ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ട നിമിഷം. അവളുടെ കുഞ്ഞു കവിളില്‍ വാത്സല്യത്തിന്റെ മുദ്ര പതിപ്പിക്കുമ്പോള്‍ എന്റെ കണ് പീലികളില്‍ ഒരു നീര്‍മുത്തു പൊടിഞ്ഞിരുന്നു.
അവള് എന്റെ ചുമലില്‍ നിന്നും വലിഞ്ഞു താഴെ ഇറങ്ങി. എന്നെയും കൂട്ടി തൊടിയിലെ കളിമണ്ണിലേക്കു നടന്നു. ഇതിപ്പോ മൂന്നാല് ദിവസമായിട്ടു പതിവാ. ഞാന്‍ അവളുടെ കൂടെ കളിക്കാന്‍ കൂടണം. അവളുടെ ഉമ്മച്ചി അനുവദിക്കാത്ത സ്വാതന്ത്ര്യമാണ് ഇത്. കണ്ണന്‍ചിരട്ടയില്‍ അപ്പം ഉണ്ടാക്കുന്നത് ഞാനവള്‍ക്കു പഠിപ്പിച്ചു കൊടുത്തു. പകരം അവള് "എന്റെ ഉമ്മച്ചി" ആയി. എന്നെ "മോനെ" എന്നൊക്കെ വിളിച്ചു എനിക്കു ചോറും കറിയും ഉണ്ടാക്കുന്ന തിരക്കിലാണ് അവള്. പെട്ടെന്ന് എന്തോ കണ്ടു പേടിച്ചപോലെ അവള് എന്റെ തോളില്‍ കയറിക്കൂടി. ഞാന്‍ നോക്കുമ്പോള്‍ കുറിഞ്ഞി ത്തള്ളയാണ് പിറകില്‍
പ്രായം അവരെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു. എന്നിട്ടും അവര്‍ മല ഇറങ്ങി വന്നിരിക്കുകയാണ്. എന്നെ കാണാന്‍. എനിക്ക് കുറ്റബോധം തോന്നി. എല്ലാ അവധിക്കാലത്തും അവരെപ്പോയി കാണണം എന്നു വിചാരിക്കും. ചിലപ്പോള്‍ മറക്കും. ഇത്തവണ മറന്നു. ഞാന്‍ വന്നതറിഞ്ഞപ്പോള്‍ മുതല്‍ അവരെന്നെ പ്രതീക്ഷിച്ചിരിക്കാം. ഇതുവരെ കാണാഞ്ഞപ്പോള്‍ നാളെ പോകുന്നതറിഞ്ഞു കുന്നിറങ്ങി വന്നതാണ് പാവം. കുറിഞ്ഞിത്തള്ള വളരെ പണ്ടേ എന്റെ ഉമ്മയുടെ സഹായി ആയിരുന്നു. നന്നേ ചെറുപ്പം മുതല്‍ വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞവര്‍.
എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നെ എടുത്തു വളര്‍ത്തിയത് അവരാണ് എന്നൊക്കെ എവിടെവെച്ചു കണ്ടാലും പറയും. പണ്ടൊക്കെ എനിക്കത് കേള്‍ക്കുന്നത് നാണമായിരുന്നു. അങ്ങിനെ പറയാതിരിക്കാന്‍ ഞാന്‍ അവര്‍ക്ക് പലപ്പോഴും കയ്യിലുള്ള നാണയത്തുട്ടു കൈക്കൂലിയായി കൊടുത്തിട്ടുണ്ട്. സ്കൂളിന്റെ പടിക്കാലോ മറ്റോ കണ്ടാല്‍ ഞാന്‍ ഓടിക്കളയും. കാരണം കൂട്ടുകാരുടെ മുമ്പില്‍ വെച്ചു പറയും "ഇത് ഇന്റെ കുട്ട്യാ"
സംസാരിക്കാന്‍ പോലും ഇപ്പോള്‍ അവര്‍ പ്രയാസപ്പെടുന്നു. ചെവി ഒട്ടും കേള്‍ക്കുന്നില്ല. വളരെ ഉറക്കെ പറയണം. ഞാന്‍ പറഞ്ഞു.
>>ഞാന്‍ നാളെ പോകുവാ. ഇനി കാണാന്‍ കുറെ കഴിയും".
>>അറിഞ്ഞു" എന്ന ഭാവത്തില്‍ അവര്‍ തലയാട്ടി. ഒപ്പം ഒന്ന് കാണാന്‍ വന്നില്ലല്ലോ എന്നെ പരിഭവം ആ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു.
കുറച്ചു കാശ് അവരുടെ ചുളിഞ്ഞ കൈകളില്‍ വെച്ച് കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. അവര്‍ വിതുമ്പി. ഒപ്പം ഞാനും. ജാസ് അവര്‍ക്ക് ചായയുമായി എത്തിയപ്പോഴേക്കും ഒന്നും മിണ്ടാതെ അവര്‍ തിരിച്ചു നടന്നു. റോഡിനു അപ്പുറം ഒരു പറമ്പ് കഴിഞ്ഞാല്‍ പിന്നെ കുന്നു തുടങ്ങുകയായി. കുന്നിന് മുകളിലെ കോളനിയിലാണ് അവരുടെ വീട്. ഞാന്‍ പലപ്പോഴും അവിടെ പോയിട്ടുണ്ട്. കുന്നിന് മുകളില്‍ ചെറിയ ഒരു മൈതാനം പോലെ നിരന്ന സ്ഥലം ഉണ്ട്.
>>അതേയ്.. ചായ കുടിക്കുന്നില്ലേ. അവളുടെ വിളി ചിന്തയില്‍നിന്നും ഉണര്‍ത്തുമ്പോള്‍ കുറിഞ്ഞിത്തള്ള മല കയറിപ്പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഒരു പോക്കുവെയില്‍ പോലെ അവര്‍ അസ്തമയത്തിലേക്ക് നടന്നു അടുക്കുകയാണോ ?.
------------------------------------------
രാത്രിയില്‍ തുടങ്ങിയ മഴ രാവിലെയും തുടരുന്നു. മഴ തിമിര്‍ക്കുകയാണ്. മണ്ണും മനസ്സും തണുപ്പിച്ചുകൊണ്ട്. പക്ഷേ മഴ തീരാന്‍ കാത്തുനില്ക്കാന് പറ്റില്ല. 7 മണിക്ക് ഇറങ്ങിയേ പറ്റൂ. മോളെ ഉണര്‍ത്തേണ്ടെന്നു ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ അവള് ഉണര്‍ന്നു കരയാന്‍ തുടങ്ങി. അന്വേഷിക്കുന്നത് എന്നെയാണ്. ഞാന്‍ അവളുടെ അടുത്തു ചെന്നു.
ഉപ്പാ...എന്നെ കണ്ടതും അവള് ക്ഷീണിച്ചസ്വരത്തില്‍ വിളിച്ചു. ഞാന്‍ അവളെ കോരി എടുത്തു. അവള്‍ക്കു നന്നായി പനിക്കുന്നുണ്ട്. രാത്രിയില്‍ തുടങ്ങിയതാണ്. എന്നെ ഇപ്പോള്‍ ഏറെ സങ്കടപ്പെടുത്തുന്നതും അതു തന്നെ.
>>ഉപ്പച്ചി പോണ്ട ട്ടൊ..പോയാ മോള് കരയും...
>>ഇല്ല. ഉപ്പ എങ്ങും പോവില്ല. മോളൂനു മരുന്ന് വാങ്ങിയിട്ട് വരാം കേട്ടോ.
ഞാന്‍ കളവു പറഞ്ഞു മെല്ലെ മോളെ ബെഡ്ഡില്‍ കിടത്തി ആ കവിളില്‍ ഒരുമ്മ നല്കി കോരിച്ചെരിയുന്ന മഴയിലൂടെ ഇറങ്ങി നടന്നു. വീണ്ടും പ്രവാസത്തിലേക്ക്. അപ്പോള്‍ ഈറനണിഞ്ഞ ഏതാനും കണ്ണുകള്‍ എന്നെ അനുധാവനം ചെയ്യുന്നത് നിറഞ്ഞ മിഴികള്ക്കിടയിലൂടെ ഞാന്‍ അവ്യക്തമായി കണ്ടു.
------------------------------------------------------
ഓരോ തവണയും യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ ഇങ്ങനെ സങ്കടപ്പെടാത്ത ഒരു പ്രവാസിയും ഉണ്ടാവാന്‍ ഇടയില്ല. അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ശുഭം.
.
ഞാനെന്റെ വീട്ടിൽ പോയി വന്നു...
ReplyDeleteഒരു പക്ഷെ പ്രവാസ ജീവിതത്തിൽ ഏറ്റവും ക് ളേശകരമായ അവസ്ഥയാണ് കുഞ്ഞുങ്ങളെ വിട്ട് പോരുന്നത്... തിരിച്ചുപോരാനാവുമ്പോഴേക്കും അവരോട് വളാരെ അടുത്തിട്ടുണ്ടാവും.. കിട്ടുന്ന കുറച്ചുനാളുകൾ അവർക്കുവേണ്ടി മാറ്റിവെക്കുന്നതോടെ കുട്ടികൾക്കും നമ്മുടെ യാത്ര ദുസ്വപ്നങ്ങളാണ് നൽകുക. ചാലിയാറിന്റെ രചനയിൽ നിറഞ്ഞുനിൽക്കുന്നത് പ്രവാസിയുടെ നീറുന്ന നിറങ്ങളാണ്. ടച്ചിങാണ് ഈ പോസ്റ്റ്.
ReplyDeleteഅക്ഷരങ്ങള്‍ക്ക് പകരം കണ്ണീര് തുള്ളികള്‍ കമ്മന്റ് ആയി ഇടാന്‍ പറ്റുമോ അക്ബര്‍ ഭായ്?
ReplyDeleteഈ നൊമ്പര കുറിപ്പുകളെ വായിച്ചറിഞ്ഞിട്ടു വേറൊന്നും എഴുതാന്‍ എനിക്ക് പറ്റുന്നില്ല.
pravaasam vedanajanakamaanalle.... post ishtaayi
ReplyDeletepravaasam vedanajanakamaanalle.... post ishtaayi
ReplyDeleteഇതനുഭവിക്കാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. പ്രവാസിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അക്ഷരങ്ങളിലൂടെ കുറിച്ചിട്ടപ്പോൾ, ഇത് വായിക്കുകയായിരുന്നില്ല, മറിച്ച് അനുഭവിച്ച് സംഘടപ്പെടുകയായിരുന്നു...
ReplyDeleteഓരോരുത്തരുടേയും അനുഭവം!
എത്ര കാത്തു സൂക്ഷിച്ചാലും ഇടക്കിടക്ക് കാക്ക കൊത്താത്ത ജീവിതാനുഭവങ്ങളുണ്ടോ...അല്ലേ
ReplyDeleteഅനുഭവങ്ങൾ സാക്ഷി....
ഓരോ പ്രവാസികളും അനുഭവിക്കുന്ന നീറുന്ന വേദനകളാണ് താങ്കൾ കണ്ണീരിൽ ചാലിച്ച് ഇവിടെ ചിത്രീകരിച്ച് വെച്ചിട്ടുള്ളത് കേട്ടൊ അക്ബർ ഭായ്
പ്രവാസിയുടെ ജീവിതത്തിലെ പൊള്ളുന്നൊരേട്..
ReplyDeleteഎത്ര പറഞ്ഞാലും വായിച്ചാലും തീക്കനലുപോലെ....
ഓരോ തവണയും യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ ഇങ്ങനെ സങ്കടപ്പെടാത്ത ഒരു പ്രവാസിയും ഉണ്ടാവാന്‍ ഇടയില്ല......... അക്ബര്‍ ഭായ് പറഞ്ഞത് തന്നെ സത്യം...... പക്ഷെ അവിടെ നമ്മള് തനിച്ചാക്കി വരുന്നവര്‍ക്കല്ലേ അതിലും സങ്കടം? അതെ എന്നാണ് തോന്നുന്നത്...പക്ഷെ പലപ്പോഴും അവര്‍ അത് പാടുപെട്ട് മറക്കും.........
ReplyDeleteഒത്തിരി കരയിപ്പിച്ചു... പ്രവാസം നിര്‍ത്തി നാട്ടില്‍ പോയികൂടെ നിങ്ങള്‍ക്ക്...അല്ലെങ്കില്‍ അവരെ കൊണ്ട് വരൂ ഇങ്ങോട്ട്.എന്തായാലും വായിച്ചിട്ട് സങ്കടായി....വെറുതെ മനുഷ്യനെ കരയിപ്പിക്കാനായിട്ടു ഓരോ പോസ്റ്റും ആയി വരും.(ഒത്തിരി നന്നായി ട്ടോ.ഹൃദയത്തില്‍ നിന്ന് അടര്തിയെടുതതാണ് എന്ന് പറയേണ്ട..അത് ആ വരികളില്‍ ഓരൂന്നിലും ഉണ്ട് ട്ടോ.)
ReplyDeleteജീവിത യഥാര്ത്യത്തിന്റെ നേര്‍വര വളരെ മനോഹരം എല്ലാവരും അനുഭവിക്കുന്ന മാനസിക വസ്ഥ അഭിനന്ദനങ്ങള്‍
ReplyDeleteഅക്ഷരങ്ങള്‍ക്ക് പകരം കണ്ണീര് തുള്ളികള്‍ കമ്മന്റ് ആയി ഇടാന്‍ പറ്റുമോ അക്ബര്‍ ഭായ്?
ReplyDeleteഈ നൊമ്പര കുറിപ്പുകളെ വായിച്ചറിഞ്ഞിട്ടു വേറൊന്നും എഴുതാന്‍ എനിക്ക് പറ്റുന്നില്ല...
ചെറുവാടി പറഞ്ഞത് തന്നെ...അക്ബര്‍ ഭായ് നിങ്ങള്‍ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു..
വളരെ നന്നായി പറഞ്ഞു... സ്പര്‍ശിച്ചു...
ReplyDelete>>ഇല്ല്യ ..ഉപ്പച്ചി പോകോ.????. അവള് എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. >>
വല്ലാത്ത ഒരു ചോദ്യാണല്ലേ ഇത്... അനുഭവിച്ചിട്ടില്ല. അനുഭവിക്കാന്‍ വിധിയുണ്ടാക്കരുതേ എന്നാണ് പ്രാര്‍ഥന...
ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട്...
യാത്ര പറഞ്ഞിറങ്ങുമ്പോൾ കരയാതിരിക്കാൻ പെടുന്നപാട്...അതിവിടെ കരഞ്ഞുതീർത്തു.
ReplyDeleteഓരോ യാത്രാ മൊഴിയിലും അടര്‍ന്നു പോകുന്ന ഹൃദയം തിരികെ പിടിപ്പിക്കുന്നത് വളരെ പാട് പെട്ടാണ്..
ReplyDeleteസ്വന്തത്തെ സമാധാനിപ്പിക്കണോ അതോ മക്കളെ സാന്ത്വനിപ്പിക്കണോ എന്നാലോചിച്ച് ഉഴറുന്ന നിമിഷങ്ങള്‍..ദിവസങ്ങള്‍..
ആ ഓര്‍മ്മകള്‍ പോലും ഉണ്ടാക്കുന്നതൊരു വിങ്ങലാണ്..
ഹൃദയസ്പര്‍ശി
ReplyDeleteഓരോ വരിയിലും പ്രവാസിയുടെ നൊമ്പരം വരച്ചു കാണിച്ചിരിക്കുന്നു. കൂടാതെ ഗൃഹാതുരത്വം പകര്‍ന്നു തരുന്ന ഗ്രാമീണ ചിന്തകളും. പോറ്റമ്മയായ കുറിഞ്ഞിത്തള്ളയെക്കുറിച്ചുള്ള ഭാഗം വളരെ ഹൃദയസ്പര്‍ശിയായി തോന്നി.
ReplyDeleteഅക്ബര്ക്കാ .....
ReplyDeleteഹൃദയത്തില്‍ നിന്ന് വന്ന ഈ പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. കാരണം ഇത് നിങ്ങളുടെ അനുഭവമാണോ അതോ എന്റെ അനുഭവമാണോ എന്ന് എനിക്കാകെ കണ്ഫൂസിയ്ന് ആയിപ്പോയി.
ഒരു നിശ്വാസം കൊണ്ടാണ് വായന തീര്‍ന്നത്.
ReplyDeleteഇങ്ങനെയൊക്കെ ആയിപ്പോയിരിക്കുന്നു നമ്മുടെ ആയുസ്സുകള്‍..
മണല്ക്കാട്ടില് തീരുന്ന നമ്മുടെ ജീവിതത്തിന് വില കൊടുക്കേണ്ടി വരുന്നത് തണലിടാനായി കടന്നു വന്ന പ്രിയതമയും തണുപ്പ് തരാനായി കിട്ടിയ പ്രിയ മക്കളും..
അറുതിയുണ്ടാകുമോ ഈ പലായനങ്ങള്‍ക്ക്?
ഓരോ പ്രവാസിയുടെയും ചിന്താധാരകളിലെക്കുയര്ത്തുന്ന മികച്ച രചനയായി ഇത്.
പേറ്റ് നോവ്പോലൊരു പോക്ക് നോവ് ..പ്രവാസിക്ക്മാത്രമുള്ളതാണത് .!!
ReplyDeleteമടക്കയാത്ര അവിടെ നിന്നാരംഭിക്കുന്നു..പുനഃസമാഗമത്തിന്റെ വരവേല്പ്പോളം അതങ്ങനെ നീറും..!
ചേതോഹരമായ ചാലിയാറൊഴുക്കില് നോവുന്നൊരു വായനാസുഖം...!
ഓരോ പ്രവാസിയുടെയും അവധിക്കാലാനന്തര നോവിന്റെ കരിമഷിയില്‍ ആണ് അക്ബര്‍ഭായ് ഈ പോസ്റ്റ് പിറവി കൊള്ളുന്നത്. അതിന്റെ വക്കുകളില്‍ ഹൃദയരക്തവും ഊറിക്കൂടിയിരിക്കുന്നു. കുറിഞ്ഞിത്തള്ളയും ഓര്‍മിപ്പിച്ചു അതു പോലെ നൊമ്പരത്തിന്റെ മറ്റു ചില ചിത്രങ്ങള്‍, കാലം വിസ്മൃതമാക്കിത്തുടങ്ങിയിരുന്ന കരുണയൂറുന്ന ചില മുത്തശ്ശി മുഖങ്ങള്‍.
ReplyDeleteകുഞ്ഞുങ്ങളെ വിട്ട് പോരുന്നത് ഓരോ പ്രവാസിയും അനുഭവിക്കുന്ന നീറുന്ന വേദനയാണ്.
ReplyDeleteഎഴുത്തും ചിത്രങ്ങളും ഒരു പോലെ nostalgic.
ReplyDeleteഅനുഭവിച്ചവനെ അതിന്റെ ശെരിയായ ദണ്ണമറിയൂ..
ReplyDeleteനന്നായി അക്ബര്‍ ഭായ്.
This comment has been removed by the author.
ReplyDeletenostalgic post..!! kannu nirayichu..!!
ReplyDeleteനന്നായി പറഞ്ഞു ...:)
ReplyDeleteഹൃദയത്തില്‍ നിന്നൊരേട്..ഇനി ഞാനെന്ത് പറയാന്‍?
ReplyDeleteഞാന്‍ ആദ്യമായി പ്രവാസ ജീവിതത്തിലേക്ക് യാത്രതിരിക്കുമ്പോള്‍, ജീവിതത്തില്‍ ഒരിക്കല്‍പോലും കരഞ്ഞുകണ്ടിട്ടില്ലാത്ത ഉപ്പയുടെ കണ്ണുകളില്‍ ഞാന്‍ കണ്ട കണ്ണുനീര് ഇരുപത്തഞ്ചു വര്‍ഷം ഉപ്പ ജീവിച്ചുതീര്‍ത്ത പ്രവാസ ജീവിതത്തിന്റെ കനലായിരുന്നെന്നു തിരിച്ചറിയുന്നു....
ReplyDeleteപ്രവാസിയുടെ ഈ വേദന ഒരിക്കലും അവസാനിക്കില്ല അക്ബര്‍. ഒരിക്കലും നാടു വിടാതെ ഇവിടെ തന്നെ കുടുംബ സമേതം ഇത്രയും കാലം ജീവിച്ച എനിക്ക് ഇതെല്ലാം ഓര്‍ക്കാനേ നന്നെ വിഷമം.ഈ വയസ്സാം കാലത്തും എന്റെ മിന്നു മൊളാണ് എന്റെ ഊര്‍ജ്ജം.എനിക്കുമുണ്ട് കോഴികളും കുഞ്ഞുങ്ങളും. സൌകര്യം പോലെ എന്റെ ബ്ലോഗിലൂടെ ഒന്നു സഞ്ചരിച്ചു നോക്കുക, പ്രത്യേകിച്ചും ആദ്യ കാല പോസ്റ്റുകള്‍.
ReplyDeleteവര്‍ഷം തോറും നടത്തി വരാറുള്ള ഒരു കാര്യമായിട്ടും ഓരോ തവണയും അതിന്റെ വേദന കൂടുന്നു എന്നലാതെ കുറയാറില്ല. അക്ബര്ക്ക മനസ്സില്‍ തോട്ട പോസ്റ്റ്.
ReplyDeleteസത്യം
ReplyDeleteകുടുംബത്തെ വിട്ടേച്ചു പോകുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ ഗദ്ഗദം വരികളില്‍ ചാലിച്ചു വെച്ചിട്ടുണ്ട്. ഓരോ പ്രവാസിയും എഴുത്തുകാരായിരുന്നെങ്കില്‍ സ്പര്‍ശിയായ രചനകള്‍ കൂടുതല്‍ പിറക്കുക ആ ജീവിതങ്ങളില്‍ നിന്നാകുമായിരുന്നു!
ReplyDeleteഅവസാന വരികൾ വല്ലാതെ സൻകടപ്പെടുത്തി കളഞ്ഞു....മോളുവിന്റെ പനി, കോരിച്ചൊരിയുന്ന മഴ, കൻടു തീരാത്ത കാഴ്ചകൾ എല്ലാം വിട്ട് വീന്ടും ഈ മണൽ കാട്ടിലേക്ക്....
ReplyDeleteപ്രവാസത്തിന്റെ വേദന കുടികൊള്ളുന്നത് ഇത്തരം നിമിഷങ്ങളിലാണു.....
"ഉപ്പച്ചി പോകോ."????. അവള് എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. ഒരു നിമിഷം എന്റെ ഉള്ളൊന്നു പിടഞ്ഞു. ഉള്ളിലെ തേങ്ങല്‍ ഞാനറിഞ്ഞു. അതേ പോകാനിനി ഒരുദിവസം മാത്രം. വീട്, മിന്നു, മോളു, മോന്, കുടുംബം, എന്റെ മണ്ണ്, എന്റെ പുഴ, കിണറിലെ തണുത്ത വെള്ളം, പുലര്‍ക്കാല മഞ്ഞു, മഴ, മലയും പുഴയും തഴുകി എത്തുന്ന തണുത്ത കാറ്റ്, പൂക്കള്‍, തുമ്പികള്‍, മൈതാനങ്ങളിലെ ടൂര്‍ണമെന്റുകള്‍, രാഷ്ട്രീയക്കാരുടെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍, എല്ലാം എല്ലാം ഉപേക്ഷിച്ചു വീണ്ടും എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക്....
ReplyDeleteപ്രാവാസിയായിട്ടു അധികമയിട്ടില്ലെങ്കിലും ഈ പോസ്റ്റ് എന്നെയും കരയിപ്പിച്ചു... ഒരുപാട്... സ്വന്തം ജീവിതത്തോട് അടുപ്പിച്ച ആ വരികളില്‍ പൊള്ളുന്ന നേരിന്റെ ഒരു വിളക്ക് മുനിഞ്ഞു കത്തുന്നത് കാണുന്നുണ്ട്.... എന്റെ അയല്ക്കാരന് അക്ബര്ക്കക്ക് ഒരായിരം ആശംസകള്‍...
nothing to say Akbar Bhai....
ReplyDeleteit is really touching......
>> ഓരോ തവണയും യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ ഇങ്ങനെ സങ്കടപ്പെടാത്ത ഒരു പ്രവാസിയും ഉണ്ടാവാന്‍ ഇടയില്ല......... <<
ReplyDeleteസത്യം ..........
നൊമ്പരത്തോടെ വായിച്ചു തീര്‍ത്തു.
ReplyDeleteമറ്റൊന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല
മുയുവന്‍ വായിക്കാന്‍ തോന്നിയില്ല, എന്തിനാ വെറുതെ പെണ്ണും പെടകൊഴിയും ഇല്ലാത്ത ഞാന്‍ ടെന്‍ഷന്‍ അടിക്കുന്നേ.
ReplyDelete'Touching...'
ReplyDeleteകാര്യങ്ങള്‍ വളരെ വ്യക്തമായി വരച്ചു കാട്ടിയിരിക്കുന്നു .
ReplyDeleteഞാനറിയാതെ യായിരുന്നു എന്റെ മോള്
വളര്‍ന്നത് . ഇനി എനിക്ക് അവളെ വാരിയെടുത്തു ഉമ്മ
വെക്കാനാവില്ല കാരണം .........................
അവള് വീണ്ടും വളര്‍ന്നു വലിയ കുട്ടി യായിരുന്നു .
വായിച്ചപ്പോള്‍ എവിടെയോ ഒരു നീറ്റല്‍ അനുഭവപ്പെട്ടു
ഭാവുകങ്ങള്‍ ...........
നിങ്ങളുടെ പോസ്റ്റുകളിലെ ആ മണ്ണിന്റെ മനം ഇപ്പോഴും അനുഭവിച്ചു....അപ്പോള്‍ നാട്ടിലാണോ
ReplyDeleteഒരു മാസത്തെ ലീവ് എന്നത് പ്രവാസിയുടെ സുഖ ചികിത്സയുടെ കാലമാണ്...അതിനിടയിൽ ഒരു പ്രവാസി കണ്ടെത്തുന്ന സന്തോഷനിമിഷങ്ങൾ..അതിലെ വേണ്ടപ്പെട്ടവരുടെ ആഗ്രഹങ്ങൾ അഭിലാഷങ്ങൾ.. എല്ലാം തന്നെ വളരെ മനോഹരമായി എഴുതിയിരിക്കുന്നു.. പൊന്നോമനയുടെ ബാപ്പയോടുള്ള ചോദ്യം ഏതൊരു പ്രവാസിയും കേൾക്കുന്നതാകും സഹധർമ്മിണി ആരും കേൾക്കാതെ മനസ്സ്ല് ചോദിക്കുന്ന ചോദ്യവും അതു തന്നെയാക്കൂം. അല്ലെങ്കിൽ ഇനിയെപ്പോളാ എന്ന് അറിയാതെ അവളും ചോദിക്കുന്നുണ്ടാകും അല്ലെ... ഇതൊക്കെ തന്നെയല്ലെ പ്രവാസം .. വായനക്കാരിൽ ഒരു വല്ലാത്ത അനുഭൂതി ഉണ്ടാക്കുന്ന പോസ്റ്റ്.. ഇത് വായിച്ചു തീരുമ്പോൾ അറിയാതെ എന്റെ മിഴികളും നനഞ്ഞു... വേണ്ടപ്പെട്ടവരുടെ അടുത്തെയപ്പോൾ ഉള്ള സന്തോഷം അവരുടെ കൂടെയുള്ള സമയം ചെലവഴിക്കൽ ഒരു യാത്ര പറച്ചിൽ പോലെ വേർപാടിന്റെ നൊംബരം എല്ലാം ഇതിലുണ്ട്...ആശംസകൾ..
ReplyDeleteവാക്കുകള്‍ക്കതീതമാണ് ഈ വരികള്‍ ഓരോ പ്രവാസിയിലും ചെലുത്തുന്ന സ്വാധീനം, ഓരോ പ്രവാസിയും അനുഭവിക്കുന്നത്.
ReplyDeleteഎഴുത്ത് എന്നെയും നൊമ്പരപ്പെടുത്തുന്നു.
valara nalla anubhava kadha esttapettu inium nalla anubhava kadhakalkkayi kathirikkunnu
ReplyDeleteഎനിക്കറിയില്ല എന്ത് പറയണം എന്ന് .....
ReplyDeleteചെറുവാടി പറഞ്ഞതു പോലെ അക്ഷരങ്ങള്‍ക്ക്
പകരം കണ്ണീര് തുള്ളികള്‍ കമ്മന്റ് ആയി ഇടാന്‍
പറ്റുമോ അക്ബര്‍ ഭായ്?
ഓരോ പ്രവാസിയും അനുഭവിക്കുന്ന വേര്‍പാടിന്റെ നൊമ്പരം, ഹൃദയസ്പര്‍ശിയായി എഴുതി....
ReplyDeleteഅനുഭവിക്കും മുമ്പ് പ്രവാസത്തില്‍ നിന്നും രക്ഷപ്പെടൂ ഷബീര്‍.
ReplyDelete@-അലി -താങ്കളുടെ ഈ വാക്കുകളിലുണ്ട് എല്ലാം. നന്ദി അലി
@-മൈപ് - വേര്‍പിരിയുന്നത് തന്നെ ഏറ്റവും പ്രയാസം.
@-ചെറുവാടി -ഈ വാക്കുകള്‍ ഹൃദയം ഏറ്റു വാങ്ങുന്നു ചെറുവാടി.
@-മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ -ഈ കുറിപ്പ് സ്വീകരിച്ചതിനു നന്ദി മുഹമ്മദ് കുഞ്ഞി. സ്വന്തം അനുഭവങ്ങള്‍ക്ക് സാമൂഹിക മാനം കൈവരുന്നത് പ്രവാസികളുടെ ഇടയില്‍ മാത്രമാണ്. എല്ലാ പ്രവാസികള്‍ക്കും സമാനതകള്‍ ഏറെ.
@-മുരളീമുകുന്ദൻ , ബിലാത്തിപട്ടണം- വായനക്കും ഈ പങ്കു വെക്കലിനും നന്ദി മുരളി ഭായി.
@-നികു കേച്ചേരി - അതേ പൊള്ളുന്ന അവുഭങ്ങള് തന്നെ. നന്ദി.
@-ഹാഷിക്ക് -തീര്‍ച്ചയായും ഹാഷിക്ക്. അവരുടെ സങ്കടങ്ങളും കൂടെയാണ് നമ്മുടെ പ്രയാസം ഇരട്ടിപ്പിക്കുന്നത്.
ReplyDelete@-sheebarnair -നല്ല വാക്കുകള്‍ക്കു നന്ദി. പിന്നെ അവര്‍ ഇവിടെ ആയിരുന്നു കേട്ടോ. കുറെ വര്‍ഷങ്ങള്‍.
@-ayyopavam -ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. വളരെ നന്ദി.
@-ABHI -ഹൃദയത്തില്‍ തൊടുന്ന ഈ വാക്കുകള്‍ക്കു നന്ദി അഭി.
@-ഷബീര്‍ (തിരിച്ചിലാന്) -അനുഭവിക്കും മുമ്പ് പ്രവാസത്തില്‍ നിന്നും രക്ഷപ്പെടൂ ഷബീര്‍.
@-അബ്ദുൽ കെബീർ-വളരെ നന്ദി കബീര്‍ ഭായി.
@-mayflowers -യാത്രാ മൊഴികള്‍ മനസ്സില്‍ പെയ്യുന്ന കണ്ണീര് മഴയില്‍ ഒഴുകിപ്പോകുന്നു അല്ലെ. മനസ്സിലാക്കാം ഈ വാക്കുകളില്‍.
@-ഓലപ്പടക്കം - thanks.
ReplyDelete@-Shukoor -നന്ദി ശുക്കൂര്‍. പ്രവാസം എന്ന ഈ ജീവിത സംക്രമത്തിന്റെ ചുടലക്കളത്തില് നിന്നും ഓര്‍മ്മയുടെ പച്ചപ്പ് തേടി മനസ്സ് പറക്കുമ്പോള്‍ ഗതകാല സ്മരണകളിലെ ബാല്യ കൌമാരങ്ങളുടെ പൊന്‍തിളക്കം എത്ര ചേതോഹരം.
@-ismail chemmad -എല്ലാ പ്രവാസികള്‍ക്കും സമാനതകള്‍ ഏറെ ഇസ്മായില്‍ ഭായി. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ വിഷയം ഇവിടെ എഴുതുന്നതില്‍ എന്തര്‍ത്ഥം.
@-rafeeQ നടുവട്ടം -എല്ലാ ത്യാഗങ്ങള്‍ക്കും ഒരു മറുവശം ഉണ്ടാകുമല്ലോ റഫീക്ക് ജി. പക്ഷെ ഇവിടെ ഏതു നേട്ടവും നഷ്ടത്തെ നികത്താന്‍ പോന്നതല്ല. എന്നിട്ടും പാലായനം തുടരുന്നു. ഉത്തരം കിട്ടാത്ത സമസ്യയായി.
@-ishaqh ഇസ്ഹാക് said...പേറ്റ് നോവ്പോലൊരു പോക്ക് നോവ്. പ്രവാസിക്ക്മാത്രമുള്ളതാണത് <<< സത്യം. വേറെ ഒന്നും പറയേണ്ടതില്ല ഇസഹാക്ക് ജി.
@-Salam -.നന്ദി സലാം. കാലം കയ്യൊഴിയുന്ന കാരുണ്യത്തിന്റെ മുഖങ്ങള്‍ നഷ്ടബോധമുണര്ത്തുമ്പോള് കൈവിട്ടുപോയ കാലത്തെ ഓര്‍ത്ത് മനസ്സ് വല്ലാതെ ആര്ദ്രമാകും. താങ്കളുടെ വരികളില്‍ എനിക്കത് വായിക്കാം.
@-moideen angadimugar -നന്ദി moideen.
ReplyDelete@-ബഷീര്‍ Vallikkunnu -നന്ദി ബഷീര്‍ ജി.
@-സിദ്ധീക്ക..-അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ.
@-Annie J - thanks for nice words.
@-രമേശ് അരൂര്‍ -thanks.
@-ajith -ഹൃദയം അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു അജിത്ത് ജി. ഇപ്പോള്‍ താങ്കള്‍ അത് ശരി വെക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
@-ഷമീര്‍ തളിക്കുളം -മനസ്സില്‍ കൊള്ളുന്നു താങ്കളുടെ ഈ പങ്കുവെക്കല്‍. നന്ദി.
@-Mohamedkutty മുഹമ്മദുകുട്ടി- മുഹമ്മദ് കുട്ടിക്കാ. താങ്കളുടെ രചനകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് താങ്കള്‍ മോളെയും അണ്ണാറക്കണ്ണന്നെയും ഒക്കെ ചേര്‍ത്തു എഴുതിയ ആ പോസ്റ്റ് തന്നെ. ഏറെ ഗൃഹാതുരത തരുന്ന നല്ല പോസ്റ്റ്.
@-Jefu Jailaf -ഓരോ തവണയും അനുഭവിക്കുന്നത് ഒരേ പ്രയാസം തന്നെ അല്ലെ. നാം അതിനു വിധിക്കപ്പെട്ടു കഴിഞ്ഞു Jefu.
@-ജുവൈരിയ സലാം said...സത്യം <<
പോസ്റ്റ് വായിച്ചില്ലാ എന്നതാണോ സത്യം
@-MT Manaf said...ഓരോ പ്രവാസിയും എഴുത്തുകാരായിരുന്നെങ്കില്‍ സ്പര്‍ശിയായ രചനകള്‍ കൂടുതല്‍ പിറക്കുക ആ ജീവിതങ്ങളില്‍ നിന്നാകുമായിരുന്നു!<<< വളരെ വാസ്തവം മനാഫ്.
ReplyDelete@-ഐക്കരപ്പടിയന്‍ -നന്ദി സലിം ജി. ആ സ്പെയിനില്‍ എന്നാണു മടക്കം.
@-Hakeem Mons -വളരെ നന്ദി ഹക്കീം. ഇവിടെ കണ്ടതില്‍. പിന്നെ വായനക്കും
@-Sameer Thikkodi -thank u for touching and sincere response sameer.
@-Naushu -വളരെ നന്ദി നൌശു ഈ വരവിനു.
@-റിയാസ് (മിഴിനീര്‍ത്തുള്ളി)-നന്ദി റിയാസ്.
@-കുന്നെക്കാടന്‍ said...എന്തിനാ വെറുതെ പെണ്ണും പെടകൊഴിയും ഇല്ലാത്ത ഞാന്‍ ടെന്‍ഷന്‍ അടിക്കുന്നേ <<<<<<
ഹ ഹ ഹ ആദ്യമായി ചിരിക്കാന്‍ ഒരു കമന്റു കിട്ടി. ഈ കുസൃതി സൂകിഷിക്കുക. ഇഷ്ടായി.
@-Pradeep Kumar -thanks.
@-KTK Nadery ™ -മക്കളുടെ വളര്‍ച്ച കാണാന്‍ കഴിയാതെ പോകുന്നത് എത്ര വലിയ നഷ്ടം അല്ലെ. ഒരു ശരാശരി പ്രവാസിയുടെ മനസ്സാണ് താങ്കളുടെ വാക്കുകളില്‍.
ReplyDelete@-ആചാര്യന് -ഈ നല്ല വാക്കുകള്‍ക്കു നന്ദി ഇസ്മ്തിയാസ്.
@-ഉമ്മു അമ്മാര്‍ -അതേ, ഇതൊക്കെ ചേര്‍ന്നത് തന്നെയാണ് പ്രവാസം. പുനസ്സമാഗമത്തിന്റെ സന്തോഷവും വേര്‍പാടിന്റെ നൊമ്പരവും വിരഹത്തിന്റെ വിങ്ങലും പ്രാസികളുടെ ജീവിതത്തില്‍ ഋതുഭേദങ്ങള്‍ പോലെ കടന്നു വരുന്നു. നിങ്ങള്‍ അതു നല്ല ഭാഷയില്‍ ഭംഗിയായി പറഞ്ഞു. നല്ല വാക്കുകള്‍ക്കു നന്ദി ഉമ്മു അമ്മാര്‍..
@-തെച്ചിക്കോടന് -പ്രവാസികളോട് ഇത് പറയേണ്ടതില്ലല്ലോ അല്ലെ. എല്ലാവരും അനുഭവിച്ചു അറിയുന്നു. നന്ദി ഷംസു.
@-ABDULLAH -വളരെ നന്ദി ഈ വായനക്കും വരവിനും
@-Lipi Ranju -മനസ്സ് തുറന്നു പറയുന്ന ഈ വാക്കുകള്‍ക്കു നന്ദി Lipi Ranju.
@-കുഞ്ഞൂസ് (Kunjuss) -വീണ്ടും ചാലിയാറില്‍ വന്നതിനും വായനക്കും നന്ദി കുഞ്ഞൂസ് .
വരാന്‍ വേണ്ടി പോവുകയും,പോകാന്‍ വേണ്ടി വരികയും ചെയ്യുന്ന ഒരു കൂട്ടം.
ReplyDeleteനമ്മള്‍ക്കറിയാം നമ്മളെന്തിനു നാട് വിട്ടു എന്ന് ഭാര്യക്കുമാരിയാം
ReplyDeleteപക്ഷെ എന്തിനു എന്റെ ബാപ്പ നാട് വിട്ടു എന്ന് മനസ്സിലാക്കാന്‍ മാത്രം വിവേകം ആയിട്ടില്ലാത്ത മക്കളുടെ വിഷമം
നിഷ്കളങ്കരായ അവരുടെ കണ്ണീരിന്റെ മുന്നില്‍ നമ്മുടെതെക്കേ വെറും ഉപ്പ് വെള്ളം മാത്രം
വേര്‍പ്പാടിന്റെ വേദന.
ReplyDelete@-നാമൂസ് -നന്ദി.
ReplyDelete@-വഴിപോക്കന് -വളരെ ശരി. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പിലാണ് ഏറെ പ്രയാസപ്പെടുക. എന്റെ മകള്‍ എന്റെ കൂടെ പോരാന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. "അങ്ങിനെ പോകാന്‍ പറ്റില്ല. അതിനു വിസ ഒക്കെ വേണം" എന്ന്. അപ്പോള്‍ അവളുടെ മറുപടി "അത് സാരല്ല്യ ഉപ്പാ. ഞാന്‍ പോരും" എന്നായിരുന്നു. ഈ നിഷ്കളങ്കതക്ക് മുമ്പില്‍ നമ്മുടെ വാക്കുകള്‍ ഉറഞ്ഞു പോകുകയാണ്.
@-മുല്ല -നന്ദി.
മലയാളിയുടെ വിപ്രവാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.സ്വന്തം ജീവന് വീട്ടിലേല്പിച്ചു സ്വന്തക്കാരുടെ വിശപ്പകറ്റാന്‍ വെറുമൊരു ശരീരവുമായി 'കള്ളലോഞ്ചില്‍' കയറി നാട് വിട്ടിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അവര്‍ക്ക് ചുറ്റും ഉള്ളതോ അരക്ഷിതത്വവും അല്പം പ്രതീക്ഷയും! അവരില്‍ അനേകം പേര് കടലില്‍ മല്‍സ്യങ്ങള്‍ക്ക് ഭക്ഷണമായി!ചിലര്‍ അക്കരെപറ്റി.അപൂര്‍വ്വ ചിലര്‍ ഇന്നും വഴിയാധാരമായി ഗള്‍ഫില്‍ കഴിയുന്നു. ഈ തലമുറയെ പരിഗണിക്കുമ്പോള്‍ ഇന്ന് നാം സ്വര്‍ഗത്തില്‍ ആണെന്ന് പറയേണ്ടി വരും.
ReplyDeleteവര്‍ഷത്തിലോ രണ്ടുവര്ഷതിലോ ഒരിക്കല്‍ പരോളില്‍ ഇറങ്ങാന്‍ നമുക്കാവുന്നു എന്നത് അല്പം ആശ്വാസം ആണെങ്കിലും ഗല്ഫുകാരന്റെ തിരിച്ചുവരവിനു അഥവാ അന്നേരത്തെ അവന്റെ മാനസികഅവസ്ഥക്ക് സമാനതകളില്ല.
അവയവങ്ങള്‍ പറിച്ചെടുക്കുന്ന വേദന എന്നാണ് എനിക്ക് പറയാന്‍ തോന്നുന്നത്.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനം സന്തോഷതിന്റെതും നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനം സങ്കടതിന്റെതും ആണ്!
ഇവ്വിഷയത്തില്‍ ഞാനും പണ്ട് എഴുതിയിട്ടുണ്ട്
താല്പര്യം ഉള്ളവര്ക് ഇവിടെ അമര്‍ത്തി വായിക്കാം
nombarappeduthi..ikka..
ReplyDeleteഒരു മാസത്തെ ലീവ് എന്നത് പ്രവാസിയുടെ സുഖ ചികിത്സയുടെ കാലമാണ്. ഈ കാലയളവില്‍ തിടമ്പ് ഏറ്റണ്ട, ഭാരം വലിക്കണ്ട, നല്ല പട്ട തിന്നു അങ്ങിനെ കഴിഞു കൂടാം. പ്രവാസി വണ്ടി മാസങ്ങള്‍ ഓടാനുള്ള ഊര്‍ജ്ജം സംഭരിക്കുന്ന കാലം.
ReplyDeleteകലക്കൻ വരികൾ.
ആദ്യം ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിച്ചു, പിന്നെ വേദനിപ്പിച്ചു. അക്ബറിക്കാ, ഇങ്ങള് ഇമ്മാതിരി വിഷമിപ്പിക്കണ സംഭവങ്ങൾ എഴുതാണ്ട് വല്ല ആധുനികമോ, അടുക്കളയിലെ രാഷ്ട്രീയമോ തമാശയോ ആയി ബരിൻ. മിന്നൂസ് സുഖമായിരിക്കുന്നല്ലൊ അല്ലേ?
കഠിനമായല്ലോ അക്ബർ ഈ എഴുത്ത്. തൊണ്ട കനത്തു. വിഷമം കൊണ്ട്.. അറിയാം ഓരോ പ്രവാസിയുടേയും തലയിലെ വരയാണത്. എന്നിട്ടും വല്ലാതെ വിഷമം തോന്നുന്നു. എഴുത്തിന്റെ മേന്മയാണത്.
ReplyDeleteഇസ്മായില്‍ കുറുമ്പടി (തണല്‍) -ശരിയാണ് ഇസ്മായില്‍. അതിജീവനത്തിന്റെ അക്കരപ്പച്ച തേടി കള്ളലോഞ്ചിലും പായക്കപ്പലിലും കയറി എണ്ണപ്പാടങ്ങള്‍ തേടി പുറപ്പെട്ട ആദ്യ പ്രവാസികളെ അപേക്ഷിച്ച് ഇന്ന് കാര്യങ്ങള്‍ എത്രയോ ഭേദമാണ്. എന്നിട്ടും ഓരോ യാത്രയും താങ്കള്‍ പറഞ്ഞപോലെ അവയവങ്ങള്‍ പറിച്ചെടുക്കുന്ന വേദനയാകുമ്പോള്‍ പണ്ടത്തെ പ്രവാസികളുടെ മനോദുഃഖം ഊഹിക്കാവുന്നതിനു അപ്പുറത്താണ്. ഈ പങ്കു വെക്കലിനു നന്ദി.
ReplyDeleteറാണിപ്രിയ -നന്ദി റാണിപ്രിയ ഉള്‍ക്കൊണ്ട വായനക്ക്
ഹാപ്പി ബാച്ചിലേഴ്സ് -ഹയ്യേടാ ഹപ്പീസ്. എപ്പോഴും ചിരിച്ചാല്‍ വട്ടാണ് എന്ന് പറയില്ലേ. ഊര്ചുറ്റി തിരിച്ചെത്തിയല്ലോ രണ്ടും. സന്തോഷം
മുകിൽ -നന്ദി മുകില്‍. മനസ്സിരുത്തിയ ഈ വായനക്കും നല്ല വാക്കുകള്‍ക്കും. അനുഭവിക്കുന്നത് വളച്ചുകെട്ടാതെ ഞാന്‍ പറയാന്‍ ശ്രമിച്ചു. ഇത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.
.
ഞാനും ഒരു പ്രവാസിയാ ................................
ReplyDeleteമലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്‍ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc
ReplyDelete"പ്രവാസിയുടെ ജീവിത ചക്രത്തിലെ അനിവാര്യമായ മറ്റൊരു വേര്പാടിന് ഇനി മണിക്കൂറുകള്‍മാത്രം. വിരസമായ ദിനരാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങളിലേക്ക്, ജീവിതത്തിന്റെ ഈ പച്ചപ്പില്‍ നിന്നും വീണ്ടും യാന്ത്രിക ജീവിതത്തിന്റെ വരള്‍ച്ചയിലേക്ക് കൂടുമാറാന്‍ സമയമായി"
ReplyDeleteപ്രിയ അക്ബര്‍ ഭായി,
എന്റെ മനസിലും നൊമ്പരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചു കൊണ്ട് വായിച്ചു തീര്‍ത്ത ഒരു നല്ല പോസ്റ്റ്...
കുറച്ചു ദിവസം മുന്നേ തന്നെ ഇവിടെ വന്നിരുന്നു...വായിക്കുകയും ചെയ്തു....പക്ഷെ അന്നേരം മനസ്സില്‍ പലവിധ ചിന്തകള്‍ ആയിരുന്നു...ഗ്രൂപ്പും ഡിസ്കഷന്‍സും ഒക്കെ ആയി. അതിനാല്‍ കമന്റിടാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഫെയ്സ് ബുക്കിലെ എല്ലാ ഗ്രൂപുകളും ഉപേക്ഷിച്ചു ഞാന്‍ സ്വതന്ത്രനായി...ഇനി അക്ഷരങ്ങളെ മാത്രം സ്നേഹിച്ചു കൊണ്ട് ബ്ലോഗിലേക്ക് മാത്രം....
ഇനി ഇടയ്ക്കിടെ വരാം...
ഒരു നാലു തവണയായി കമന്റിടുന്നു. ഒന്നും വന്നില്ല.
ReplyDeleteഇപ്പോ ആ സങ്കട വായനയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. ആദ്യം വലിയ സങ്കടമായിരുന്നു. ആ വാക്കുകൾക്ക് സങ്കടത്തിന്റെ ആകൃതിയായിരുന്നുവല്ലോ.
പ്രവാസിയുടെ മരണം ഒരിക്കൽ മാത്രമല്ല, തവണകളായിട്ടാണെന്ന് തമാശയ്ക്കു പറയാറുണ്ട് ... അവധിക്കു പറക്കാൻ തയ്യാറെടുക്കുന്ന പ്രവാസിയുടെ സന്തോഷനിമിഷങ്ങളിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കൊള്ളിയാൽമിന്നിയുണ്ട് ... തിരിച്ചുവരവിന്റെ രൂപം...
ReplyDeleteആശംസകൾ
MyDreams -പ്രവാസികള്‍ക്ക് ഇത് എളുപ്പം മനസ്സിലാകും
ReplyDeleteEchmukutty ബ്ലോഗ് പണിമുടക്കിലായിരുന്നു.
സന്തോഷം. ഈ വായനക്കും അഭിപ്രായത്തിനും
പേടിരോഗയ്യര്‍ C.B.I -വളരെ സത്യം. സന്തോഷത്തോടെ നാട്ടിലെത്തുംബോഴും തിരിച്ചു പോകണമല്ലോ എന്ന ചിന്ത ഒരു ഞെട്ടലുണ്ടാക്കും.
ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ദീര്‍ഘമായി ഞാനൊന്ന് നിശ്വസിച്ചു. ഓരോ തവണയും അച്ഛനമ്മമാരോട് യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍, അവരുടെ കണ്ണൂനീര്‍ കാണുമ്പോള്‍ നെഞ്ചുപൊട്ടാറുണ്ട്. ഇനി അടുത്ത വരവിലും ഇതുപോലെ ആരോഗ്യത്തോടെ അവരെ കാണാന്‍ പറ്റണേ എന്ന് ആശിച്ചു കൊണ്ടാണ് എല്ലാ തവണയും വീട്ടില്‍ നിന്നും പോരാറ്.
ReplyDeleteഅക്ബര്‍, വളരെ ഹൃദ്യമായി എഴുതി. എല്ലാവരെയും മനസ്സില്‍ കണ്ടു. സനമോളുടെ കരച്ചില് ഇപ്പോഴും കാതിലുണ്ട്..
പ്രവാസികൾ വീട്ടിൽ ഇല്ലാത്തതിനാൽ ഞാനീ നൊമ്പരം അറിഞ്ഞിട്ടില്ല..blogഇൽ വന്നപ്പോഴാണ് ഈ കണ്ണീരിനെ അറിയുന്നത്,..[ആദ്യമായി വായിച്ചത് ismail kurumbadiഉടെ “മാക്സിക്കാരൻ” എന്ന കഥയിൽ]..പ്രവാസി എന്നാൽ അത്തർ മണമുള്ള പൊങ്ങച്ചക്കാരൻ എന്ന എന്റെ സങ്കല്പം ഇവിടുള്ള പ്രവാസികളുടെ വേദനക്കുറിപ്പുകളിലൂടെ പോയ്മറഞ്ഞു..
ReplyDeleteഈ പോസ്റ്റ് വായിച്ചപ്പോൾ തൊണ്ടയിൽ വല്ലാത്ത ഒരു ഭാരം..വല്ലതെ സങ്കടം വന്ന് തിക്കുമുട്ടും പോലെ...
നല്ല വരികളും, വർണ്ണനയും...
കരയിക്കുന്ന പോസ്റ്റ് ആണല്ലോ ഇത്. കണ്മുന്പില് അതൊക്കെ കാണിച്ചു തന്നു ഇതിലെ വരികള്‍. ഒരുപാടിഷ്ട്ടായി കേട്ടോ. കുട്ട്യോള്സിനു എന്റെ വക അന്വേഷണം പറയണേ.
ReplyDeleteആശംസകള്‍
നല്ല പോസ്റ്റ് !!ചാലിയാറിലെ ഈ പോസ്റ്റ് ഇടയ്ക്കു വന്നു വായിക്കും ട്ടോ .കമന്റ് ചെയ്യാന്‍ നോക്കിയിട്ട് എന്തോ എനിക്ക് ഒന്നും എഴുതുവാന്‍ കിട്ടിയില്ല ..എന്തോ എന്റെ കുട്ടിക്കാലം ഇതുപോലെ ഒക്കെ ആയിരുന്നു അതാവും ...ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു നാട്ടില്‍ എത്തുമ്പോള്‍ പലതും നോക്കി ഞാനും ഇതുപോലെ നില്ക്കും ട്ടോ ..
ReplyDeleteകുറിഞ്ഞിത്തള്ള മല കയറിപ്പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ഒരു പോക്കുവെയില്‍ പോലെ അവര്‍ അസ്തമയത്തിലേക്ക് നടന്നു അടുക്കുകയാണോ ?
ഞാനുംനാട്ടിലേക്കുള്ള അടുത്ത യാത്രക്ക് തെയ്യാര്‍ ആവുന്നു അക്ബര്‍.
ലീവിന് പോകാന്‍ വൈകുന്നവര്‍ ഇത് വായിച്ചാല്‍ മതി, എല്ലാം അനുഭവിക്കാം അല്ലെ അക്ബര്‍. കുറിഞ്ഞിത്തള്ളയെപ്പോലെ പ്രായമായ സ്നേഹത്തിന്റെ മാത്രം ജന്മങ്ങള് എല്ലാ ഗല്ഫ് കാരുടെ എത്താറുന്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ReplyDeleteമനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്ത്.
ശ്ശോ! ആ കൊച്ചുങ്ങള്ടെ കാര്യൊക്കെ പറഞ്ഞ് നല്ല രസം പിടിച്ച് വന്നതാരുന്നു. ഒക്കേം കൊണ്ടോയി കളഞ്ഞ് :(
ReplyDeleteആകെ സെന്റിആക്കിയപ്പൊ സമാധാനായാ?? ഏഹ് x-(
;) കൊള്ളാം. എത്രയും പെട്ടെന്ന് നല്ല രീതിയി പ്രവാസവാസം അവസാനിപ്പിച്ച്, ആ കുഞ്ഞുങ്ങളോടൊപ്പം, അവരുടെ നല്ല വാപ്പയായി ജീവിക്കാന്‍ സാധിക്കട്ടെ.
ആശംസകള്‍...!
വായിക്കണ്ടായിരുന്നു എന്ന് തോന്നി!!
ReplyDeleteഅത്രക്കും വിഷമമുണ്ടായി വായിച്ച് കഴിഞ്..:((
താങ്കൾക്ക്, ആ മക്കളോടും അവരുടെ ഉമ്മയോടുമൊപ്പം വളരെക്കാലം എല്ലാ സൌഭാഗ്യത്തോടും സന്തോഷത്തോടും ഒരുമിച്ച് ജീവിക്കാൻ സർവ്വശക്തൻ ഇടയാക്കട്ടെ എന്ന പ്രാർത്ഥനയോടെ....
@-Vayady -ഈ വിരഹവും വേര്‍പാടും പ്രവാസ ജീവിതത്തില്‍ ഇപ്പൊ ശീലമായിരിക്കുന്നുവല്ലേ. അവര്‍ നമ്മേപ്പറ്റിയും നമ്മള് അവരെ ഓര്‍ത്തും വേവലാതിപ്പെടാന്‍ വിധിക്കപ്പെട്ടവര്‍. നദി ഈ പങ്കു വെക്കലിനു.
ReplyDelete@-അനശ്വര -നന്ദി അനശ്വര. ഇതൊക്കെയാണ് ജീവിതം. നാട്ടിലെത്തുന്ന പ്രവാസികള്‍ കാണിക്കുന്നത് പൊങ്ങച്ചമല്ല. വീണു കിട്ടുന്ന അവസരം ജീവിതം ഒന്നാസ്വദിക്കാനുള്ള ത്വരയാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
@-(കൊലുസ്)-കുട്ട്യോള്സിനു തന്ന ഈ അന്വേഷണം തീര്‍ച്ചയായും പറയാം. നന്ദി കൊലുസ്.
@-siya -ഇവിടെ വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി സിയാ. നാട്ടിലേക്കുള്ള യാത്ര സുഖമായിരിക്കട്ടെ.
@-പട്ടേപ്പാടം റാംജിsaid- അതെ റാംജി. നാട്ടില്‍ പോകുന്ന ആഹ്ലാദം എല്ലാവരും പങ്കുവെക്കും. ഇവിടെ ഞാന്‍ ആരും പറയാനും ഓര്‍ക്കാനും ഇഷ്ടപ്പെടാത്ത തിരിച്ചുപോരല്‍ എന്ന വേദനയെ പറയാന്‍ ശ്രമിച്ചു എന്ന് മാത്രം
@-ചെറുത് & @-ഭായി
പ്രവാസം അവസാനിക്കാത്ത ഒരു സമസ്യ ആണെന്നാണ് തോന്നുന്നത്. പ്രത്യേകിച്ചും നമ്മള് കേരളീയര്‍ക്ക്. എന്നാലും ഒരു തിരിച്ചു പോക്കിന്റെ മൂഡിലാണ്. പ്രാര്‍ഥനക്കും ഈ സ്നേഹത്തിനും ഒരു പാട് നന്ദി.
ee post vayikkan vaikppoyi. great work. oro pravasiyudeyum jeevithathile oru edu, pachayayi avatharipichu.
ReplyDelete>>ഓരോ തവണയും യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ ഇങ്ങനെ സങ്കടപ്പെടാത്ത ഒരു പ്രവാസിയും ഉണ്ടാവാന്‍ ഇടയില്ല<<
ReplyDeleteസത്യമാ മാഷെ..കണ്ണൊന്നു നിറയാതെ ഒരിക്കലും നാട്ടില്‍ നിന്നും തിരിച്ചു പോരാന്‍ സാധിച്ചിട്ടില്ല.
നന്നായി എഴുതി..ഇത് ഓരോ പ്രവാസിയുടെയും മനസ്സാണ്..
എല്ലാ ഭാവുകങ്ങളും നേരുന്നു.
ഈ റിയാലിന്റെ ഒരു വില നോക്കിയേ..!? അക്ബര്‍ ബായ് വിവരിച്ച ആ വീട്, മിന്നു, മോളു, മോന്, കുടുംബം, എന്റെ മണ്ണ്, എന്റെ പുഴ, കിണറിലെ തണുത്ത വെള്ളം, പുലര്‍ക്കാല മഞ്ഞു, മഴ, മലയും പുഴയും തഴുകി എത്തുന്ന തണുത്ത കാറ്റ്, പൂക്കള്‍, തുമ്പികള്‍, മൈതാനങ്ങളിലെ ടൂര്‍ണമെന്റുകള്‍, രാഷ്ട്രീയക്കാരുടെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍.. എല്ലാറ്റിനെയും തിരസ്കരിപ്പിച്ച് നമ്മെ വീണ്ടും ഇവിടെ എത്തിക്കുന്ന ആ റിയാലില്‍ തന്നെയല്ലേ നാം മോര് വാല്യൂ കണ്ടത്!!
ReplyDelete"ഈ എഴുത്തിന് അഭിനന്ദനങ്ങള്‍"
പഴയ പോസ്റ്റുകള്‍ പിന്തുടര്ന്ന് വായിക്കാന്‍ ഒരുപാട് കഴിഞ്ഞു. എങ്കിലും ഈ എഴുത്തിന് ഓരോ പ്രവാസിയുടെയും നൊമ്പരങ്ങളുടെ ഒരു ടച്ച് ഉണ്ട്. സുന്ദരമായി ലളിതമായി പറഞ്ഞു. ഇഷ്ടായി.
ReplyDeleteക്ഷമിക്കണം ഈ വൈകി വായനക്ക്.
ഈ പോസ്റ്റ് പഴയതാണ് അല്ലെ... എന്നാലും നന്നായി ആസ്വദിച്ചു കേട്ടോ..... പ്രവാസിയുടെ വിങ്ങല്‍ നിറഞ്ഞു നില്ക്കുന്നു.... ഇത്തവണ പോയി വന്നിട്ട് ...ആ അനുഭവങ്ങള്‍ ഒന്നും എഴുതി കണ്ടില്ലല്ലോ അക്ബര്‍. വീണ്ടും വരം പ്രതീക്ഷയോടെ..... നിരാശപ്പെടുത്തരുത് കേട്ടോ.
ReplyDeleteshameeraku
ReplyDeleteVillagemaan
Afsar Ali Vallikkunnu
Sulfi Manalvayal
അമ്പിളി.
പ്രിയപ്പെട്ടവരേ...നിങ്ങളുടെ വായനക്കും വിശദമായ കമന്റിനും ഒരു പാട് ഒരു പാട് നന്ദി. ഈ എളിയ കുറിപ്പ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.