ഓഹരി നിലവാരംപോയ വാരം
മഞ്ചേരി വഴിയുള്ള നീക്കം PDP സഖാക്കള്‍ തടഞ്ഞത് മൂലം ഉണ്ണിത്താന് പൊളിറ്റിക്കല്‍ സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വാരത്തില്‍ രേഖപ്പെടുത്തിയത്. “ഉഭയകക്ഷി സമ്മത വാദികള്‍” ഓഹരി വാങ്ങാന്‍ താല്പര്യം കാണിച്ചതോടെ മാര്‍ക്കറ്റു അല്പം മെച്ചപ്പെട്ടെങ്കിലും സക്കറിയ സദാചാര കമ്പനിയുടെ മൊത്ത വില്‍പ്പന ഏറ്റെടുത്തതോടെ സഖാക്കള്‍ ഓഹരി വിറ്റഴിക്കാന്‍ തിടുക്കം കാട്ടിയത് തിരിച്ചടിയായി. സെന്‍സെക്സ് മൈനസ് 446 പോയിന്ടില്‍ ക്ലോസ് ചെയ്തു.
മഞ്ചേരിയിലെ സദാചാര കമ്പനിയുടെ തകര്‍പ്പന്‍ വില്പനക്കിടയില് അഴീകോടന്‍ കമ്പനിയുടെ സാംസ്കാരിക വില്പന ഈ വാരത്തില്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റാതെ പോയി. ഉണ്ണിത്താനെതിരെ സാംസ്കാരികം ഇറക്കിയ ഉല്പന്നം മാര്‍ക്കറ്റിങ്ങില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല . സെന്‍സെക്സ് -17 പോയിന്ടില്‍ ക്ലോസ് ചെയ്തു.
CPM മത ഉല്പാദന പ്ലാന്റുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കിയത് ഇടപാടുകാരില്‍ ആശങ്ക ഉണ്ടാക്കിയെങ്കിലും ഓഹരി വിപണിയെ കാര്യമായി ബാധിച്ചില്ല. സഖാക്കള്‍ ഓഹരി വില്ക്കാന് വിസമ്മതിച്ചതും മറ്റു പാര്ട്ടിക്കാര് CPM ഓഹരി വാങ്ങാന്‍ കൂട്ടാക്കാഞ്ഞതും കാരണം വില്പന നടന്നില്ല. ഇത് മൂലം CPM ഓഹരിവിപണിയില്‍ കാര്യമായ ചലനങ്ങളില്ലാത്ത ഒരു വാരമാണ് കടന്നു പോയത്..
നിലവാരമില്ലാത്ത പാര്‍ട്ടി മെമ്പര്‍ഷിപ്പുകള്‍ മാര്‍ക്കറ്റില്‍ ഇറക്കി കോണ്‍ഗ്രസ് വിപണി പരീക്ഷിച്ചതാണ് പോയ വാരത്തിലെ ഓഹരി രംഗത്തെ ഏറ്റവും വലിയ വാര്‍ത്ത. മുരളീധര ഗ്രൂപ്പുമായി കമ്പനി കരാര്‍ ഉറപ്പിച്ചേക്കുമെന്ന ആശങ്ക ഉളവായതിനാല്‍ ഇടപാടുകാര്‍ ഓഹരി വാങ്ങാന്‍ വിമുഖത കാണിച്ചതും കരുണാകര ഗ്രൂപ്പ് 25,000 ഷെയറുകള്‍ ചക്കാത്തിന് ആവശ്യപ്പെട്ടതും കോണ്‍ഗ്രസ് വിപണിയെ തളര്‍ത്തി. ഇത് കാരണം കഴിഞ്ഞ വാരം കോണ്‍ഗ്രസ് ഓഹരി മാര്‍ക്കറ്റില്‍ തണുത്ത പ്രതികരണമാണ് ഉണ്ടാക്കിയത്.
1. ന്യൂനപക്ഷ വേട്ട നിര്‍ത്തുക, 2. സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, 3.ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ പുതിയ മൂന്ന് ഉല്പന്നങ്ങളുമായി PDP കമ്പനി കഴിഞ്ഞ വാരം വീണ്ടും മാര്‍ക്കറ്റില്‍ തിരിച്ചു വരവ് നടത്തി. കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ ഈ വാരാന്ത്യത്തില്‍ പ്രോഡക്റ്റ്കള്‍ മാര്‍ക്കറ്റിംഗ് ചെയ്യാനാണ് കമ്പനി ചെയര്മാന് മഅദനി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കമ്പനിക്കുണ്ടായ വന്‍ ഇടിവുകളില്നിന്ന് കരകയറാന്‍ പുതിയ ഉല്പന്നങ്ങള് പര്യാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. വില്‍പ്പന ആരംഭിചിട്ടില്ലാത്തതിനാല് ഷെയര്‍വില ലഭ്യമല്ല.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഭീകരവാദം ബാരലിന് 135 ഡോളറില്‍ നിന്ന് 13 ഡോളറായി കുത്തനെ ഇടിഞ്ഞത് ഈ രംഗത്ത് കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ കാര്യമായി ബാധിച്ചു. കാശ്മീര്‍ വഴിയുള്ള ഭീകര ചരക്കു നീക്കം ജവാന്മാര് തടഞ്ഞതിനാല്‍, കണ്ണൂര്‍ മേഖലയിലെ ഗോഡൌണ്കളില്‍ ഭീകര വാദം കെട്ടിക്കിടക്കാന്‍ കാരണമായി. ഇത് ഭീകരവാദ വിപണിയെ തളര്‍ത്തി. കഴിഞ്ഞ രണ്ടാഴ്ചയായി വില്‍പ്പന നടക്കുന്നില്ല .
ഐസ്ക്രീമിന്റെ തകര്‍ച്ചക്ക് ശേഷം മുസ്ലിം ലീഗ് ഓഹരി രംഗത്ത് ഒരു തിരിച്ചു വരവിനു ശ്രമം നടത്തിയെങ്കിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പുതുതായി രംഗത്തിറക്കിയ ഭീകര വിരുദ്ധവാദ ഔഷദം ഫലം കണ്ടില്ല. നിക്ഷേപകര്‍ ഷെയറുകള്‍ വാങ്ങാന്‍ താപര്യം കാണിക്കാത്തത് ലീഗ് ഓഹരി രംഗത്തെ മാന്ദ്യം കഴിഞ്ഞ വാരവും നില നിര്‍ത്തി.
ടാക്സി ഓട്ടോ സമരം, സ്വകാര്യ ബസ്സ് സമരം, വിലക്കയറ്റ വിരുദ്ധ ഹര്‍ത്താല്‍, ബിവറേജ് കോര്‍പൊറേഷന്‍, തുടങ്ങിയ നൂറു ശതമാനം ഗ്യാരണ്ടിയുള്ള ഉല്പന്നങ്ങളുടെ ഷെയറുകള്‍ വന്‍ കുതിച്ചു കയറ്റമാണ് കഴിഞ്ഞ വാരത്തില്‍ വിപണിയില്‍ നടത്തിയത്. ബിവറേജ് കോര്‍പൊറേഷന്റെ 66% ഷെയറുകള്‍ ചാലക്കുടിക്കാരായ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത് മറ്റു ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. വിപണിയെ സജീവമാക്കിയ ഈ ഉല്പന്നങ്ങളുടെ ഓഹരി വില്പന സെന്‍സെക്സ് 5784 പോയിന്റിലാണ് ഇന്നലെ ക്ലോസ് ചെയ്തത്
ഇനി കമ്പോള നിലവാരം
CPM പോളിറ്റോടു കൂടിയത്- 4215 രൂപ
CPM അവൈലബുളോട് കൂടിയത്- 2214 രൂപ
കോണ്‍ഗ്രസ് ഹൈകമാന്റില്‍ ഇട്ടതു- 3337 രൂപ
കോണ്‍ഗ്രസ് KPCC അരച്ച് ചേര്‍ത്തത്- 1500 രൂപ
ആഡംബര വീടുകള്‍ ഫോര്‍വേഡ് ചെയ്തത്- 6 കോടി (ടാക്സിനു പുറമേ)
ഫോര്‍വേഡ് ചെയ്യാത്തത് - 4.12 ലക്ഷം (വിത്ത് ടാക്സ് )
ബക്കറ്റിലെ വെള്ളം തിരയോട് കൂടിയത്- ലിറ്ററിന് 7 രൂപ
സമുദ്രത്തിന്റെ മാര്‍ത്തട്ടോട് ചേര്‍ന്നത് 1.5 രൂപ
മുരളീധരന് മെമ്പര്ഷിപ്പോടു കൂടിയത്- 3 രൂപ
മെമ്പര്‍ഷിപ് ഇല്ലാതെ----- വില യില്ല
ലീഗ് പച്ച- 997
ലീഗ് ഉണക്കല്‍- 137
പീ ഡീ പീ തീവ്ര "വാദം" കളഞ്ഞത്- കിന്റെലിന് 37.8 രൂപ
BJP അക്കൗണ്ട് തുറക്കാത്തതിനാല്‍ വില പരസ്യപ്പെടുത്തിയിട്ടില്ല.
SNDP മഞ്ഞ ജുബ്ബ യോട് കൂടിയത്- 856 രൂപ
SNDP ജുബ്ബ അഴിച്ചത്- 2.50 രൂപ
കമ്പോള നിലവാരം അവസാനിച്ചു. ഇനി "ഭൂലോകം പോയവാരം" അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം. (എന്നെ ആരും തല്ലി കൊന്നില്ലെങ്കില്‍ ).. ടിം ടിം ടിം......
ഈ പരിപാടിയെക്കുറിച്ചുള്ള മാന്യ ശ്രോതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
ഈ പരിപാടിയെക്കുറിച്ചുള്ള മാന്യ ശ്രോതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
ReplyDeleteമാന്യ ശ്രോതാക്കള്‍ക്ക് നമസ്കാരം
പരിപാടി വളരെ മനോഹരമായിട്ടുണ്ട് ,സമകാലിക വിഷയങ്ങള്‍ നര്‍മ രൂപത്തില്‍ വളരെ മനോഹരമായി അവതരിപിച്ച്ചിരിക്കുന്നു.എനിക്ക് ഒന്ന് രണ്ട് ഓഹരികള്‍ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട് ,അതിനു ആരെയാണ് സമീപിക്കേണ്ടത് എന്ന് അറിയിച്ചാല്‍ കൊള്ളം.ആകാശ പീഡനം എന്ന ചിത്രത്തിന്റെ MP3 യും ആവശ്യമുണ്ട് .
ReplyDeleteമനോഹരമായിട്ടുണ്ട്. ആക്ഷേപ ഹാസ്യത്തില്‍ കുഞ്ചന്‍ നമ്പ്യാരെ വെല്ലാന്‍ ഒരു വാഴക്കാടന്‍..
ReplyDeleteപുതിയ ശൈലികളും വിഷയങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു...
siya
വാര്‍ത്തകള്‍
ReplyDeleteവാരഫലമാക്കി
വരികള്‍ തീര്‍ത്തത്
വളരെ ഗംഭീരം !
വില്പനയും
വിപണിയും
വിറ്റഴിക്കലുമല്ല
വിഷയം
വിവിധ
വാരക്കഴ്ച്ചകളെ
വ്യത്യസ്ത
വാര്ത്തയാക്കലാണ് മുഖ്യം
വിധിയുണ്ടെങ്കില്‍
വരുന്ന
വ്യാഴായ്ചയും
വന്നേക്കണം
വിരസമല്ലാത്ത
വിവരണം
വനത്തോളം
വിസ്മയകരമായി
വെരി ഫൈന്‍
എന്റെ വക ഒരു ചിരി...
ReplyDeleteഹിഹിഹിഹിഹിഹിഹിഹിഹിഹിഹി..........
ReplyDeleteമഞ്ചേരിയിലെ സദാചാര കമ്പനിയുടെ തകര്‍പ്പന്‍ വില്പനക്കിടയില് അഴീകോടന്‍ കമ്പനിയുടെ സാംസ്കാരിക വില്പന ഈ വാരത്തില്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റാതെ പോയി.
ReplyDeleteവാര്‍ത്താവലോകനം സൂപ്പര്‍..
നിലവാരമില്ലാത്ത പാര്‍ട്ടി മെമ്പര്‍ഷിപ്പുകള്‍ മാര്‍ക്കറ്റില്‍ ഇറക്കി കോണ്‍ഗ്രസ് വിപണി പരീക്ഷിച്ചതാണ് പോയ വാരത്തിലെ ഓഹരി രംഗത്തെ ഏറ്റവും വലിയ വാര്‍ത്ത.
ReplyDeleteha ha ha ha ha ha ha
സൂപ്പര്‍……. ഓഹരിവിപണി
ReplyDeleteഞാനൊന്നു ചിരിച്ചോട്ടെ…. ഹ ഹ ഹ
കമ്പോളത്തില്‍ ഇതു വരെ ഇറക്കാത്ത ഒരു പുതിയ ഉല്പന്നമായതിനാല് നാളെ മുതല്‍ ഇ മെയിലില്‍ കൂടി ഇതിന്റെ വ്യാപനം കരിഞ്ചന്തയായി നടക്കുമെന്ന് ഊഹക്കച്ചവടക്കാര്‍...
ReplyDeleteകലക്കി മറിച്ചു വാഴ...
വാഴക്കോടന്‍ ശേഷം ഒരു വാഴക്കാടന്‍...നന്നായി അക്ബര്‍.പുത്തന്‍ ശൈലി വളരെ വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഓ.റ്റോ:അവാര്‍ഡ് തരാം.ഒരു മെയില്‍ ഈ ഇ-മെയിലില്‍ അയക്കുക.
abid.areacode@gmail.com
കലക്കി, ഇക്കാ
ReplyDelete:)
noushar വളരെ നന്ദി. കൊള്ളാവുന്ന ഓഹരികള്‍ ഒന്നും ഈ വാരത്തില്‍ കാണുന്നില്ല
ReplyDelete________________________
thanooja
നന്ദി ഈ പ്രോത്സാഹനത്തിനു
_______________________
M.T Manaf
ഈ കവിതാ കമന്റിനു നന്ദി
________________________
കാക്കര - kaakkara
നന്ദി ഈ വരവുനു
__________________
ചാണക്യന്
നന്ദി ഈ വരവുനു
_____________________
കുമാരന് | kumaran
ഈ വരവിനു നന്ദി കുമാരാ
______________________
shaji
നന്ദി ഷാജി
______________________
ഹംസ
ഈ ആദ്യ വരവിനു നന്ദി
________________________
OAB/ഒഎബി പറഞ്ഞു...
ഇ മെയിലില്‍ കൂടി ഇതിന്റെ വ്യാപനം നടക്കട്ടെ - സന്തോഷം-നന്ദി
________________________
Areekkodan | അരീക്കോടന്‍
അരീക്കോടന്‍ മാഷെ
വാഴ്ക്കോടന് എവിടെ, ഈ പാവം വഴക്കാടന് എവിടെ. ഇത് തന്നെ ഒരു അവാര്‍ഡായി ഞാന്‍ സ്വീകരിച്ചിരിക്കുന്നു -നന്ദി
__________________________
ശ്രീ
നന്ദി ശ്രീ.
__________________________
റ്റോംസ് കോനുമഠം
നന്ദി തീര്‍ച്ചയായും ജോയിന്‍ ചെയ്യും. വീണ്ടും വരുമല്ലോ
ഒരു നിലവാരവും ഇല്ലാത്തവരെ ഓഹരികാണിച്ച് ഉയർത്താൻ ശ്രമിച്ചത് ഒട്ടും ശരിയായില്ല
ReplyDeleteനന്മകൽ നേരുന്നു.
നിലവാരത്തകർച്ച. നന്നായി...:)
ReplyDeleteഅക്ബറിന്റെ ബ്ലോഗിലെ സൂപ്പര്‍ പോസ്റ്റ് ഇത് തന്നെ. ഞാന്‍ ഇത് ബ്ലോകാന് ഫെസ്റ്റിവലിലേക്കും ബ്ലോസ്കാര്‍ ഫെസ്റ്റിവലിലേക്കും റെക്കമന്റ് ചെയ്യുന്നു.
ReplyDeleteപണ്ടാരമറ്റങാന് മനുഷേന ചിരിപ്പിച്ച് അരു വഴിക്കാക്കി...!!
ReplyDeleteതകര്പ്പനെന്നു പറഞാല്‍ തകതക്കര്പ്പന്!
കംബോളനിലവാരം നല്ല നിലവാരം പുലര്‍ത്തി :-)
ചിരിച്ച് ആകെ ഇടങേറായി...
നന്നായിട്ടുണ്ട്
ReplyDeleteനന്ദന,
ReplyDeleteബഷീര്‍ വെള്ളറക്കാട്,
ബഷീര്‍ Vallikkunnu,
ഭായി,
Biju George.
രാഷ്ട്രീയക്കാരുടെ കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ഇങ്ങിനെ ഒക്കെ എഴുതാന്‍ തോന്നിപ്പോകുന്നു. ക്ഷമിക്കുക. എല്ലാവര്ക്കും നന്ദി.
കമ്പോളനിലവാരം കലക്കി......
ReplyDeleteഎല്ലാ ഷെയർ ബ്രോക്കർമാരുടേയും ചങ്കിടിപ്പിക്കുന്ന മാന്ദ്യമാണല്ലൊ ഭായി ഈ വാരം..
ReplyDeleteഇതും കലക്കീൻണ്ട്..കേട്ടോ ഭായി
മനോഹരമായിട്ടുണ്ട്
ReplyDeletePrinsad
ReplyDeleteബിലാത്തിപട്ടണം
പാവപ്പെട്ടവന്
എല്ലാവര്ക്കും നന്ദി. ഈ വരവിനും വായനക്കും
കമ്പോള വില നിലവാരം കലക്കി. മൊത്തം മാന്ദ്യമാനല്ലോ.
ReplyDeleteആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്നത്.
എന്നെപോലുള്ളവരുടെ "മഹാ പ്രവൃത്തനങ്ങള്‍" കമ്പോളത്തെ ഇത്രയുമധികം സ്വാധീനിക്കുന്നുണ്ടെന്നറിഞ്ഞ് ഞാനാകെ രോമാഞ്ചകുഞ്ചകമണിയുന്നു.
ReplyDeleteaakshepa haaasyam kalakki.
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteഹ..ഹ... ഉഷാറായിക്ക്ണ്... നല്ല ആക്ഷേപ ഹാസ്യം...
ReplyDeleteനന്നായിട്ടുണ്ട് ....
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteകലക്കി ഇക്കാ... :) :)
ReplyDeleteകിടിലന്‍! ആന്റ് വ്യത്യസ്ഥം...
ReplyDeleteആട്ടെ ആ ബൂലോകാവലോകനം അവരതരിപ്പിച്ചോ..
ഇല്ലെങ്കില്‍ ഈ വര്‍ഷത്തേതാക്കി അവതരിപ്പിക്കൂ...
കാത്തിരിക്കുന്നു ചാലിയാറിന്റെ ആ എമണ്ടന്‍ സറ്റയറിനു..
ഇരമ്പി ,പക്ഷെ അവലോകനവാരം 2010 ഇല ആണോ ?
ReplyDeleteഇരമ്പി ,പക്ഷെ അവലോകനവാരം 2010 ഇല ആണോ ?
ReplyDeleteഇത്തരം അവലോകനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ട്.
ReplyDeleteപിന്നെ,'ജനസംഖ്യാനുപാതിക സംവരണം' എന്നത് പുതിയ് ഉത്പന്നമല്ല.അതിനു ബ്രിട്ടീഷ് ഇന്ത്യയോളം പഴക്കമുണ്ട്.
വളരെ വ്യത്യസ്ടഹ്മായ ഒരു വായനാനുഭവം നല്കിയ ഒന്ന്.ആശംസകള്‍.!
ഈ വാര്‍ത്താവലോകനം സൂപ്പര്‍ ..
ReplyDeleteപിനീ ശ്രീ അക്ബറിന്റെ ബ്ലോഗ്ഗില്‍ ഒന്നിനെ തഴഞ്ഞു ഒന്ന് മികച്ചത് എന്ന് പറയാന്‍ അല്പം വിഷമം ഉണ്ട്..
കാരണം ആ തുലന വ്യത്യാസം സ്വര്‍ണം തൂക്കുംപോലുള്ള ഒരു നാരിടക്കോ , പണമിടക്കോ മാത്രം
തികച്ചും വ്യത്യസ്തം ആയ ഈ അവലോകനം ഏറെ രസിച്ചു ...
ആശംസകള്‍
വേണുവേട്ടന്റെ കമന്റിനു ഒരു ഒപ്പ് ഇട്ടാൽ എന്റെ കമന്റും അത് തന്നെ ,, ഇതിന്റെ ഒക്കെ പുതിയ പതിപ്പുകൾ ഇറക്കാത്തത് എന്തെ ?
ReplyDelete