Monday, March 7, 2011

ജിദ്ദാ ബ്ലോഗ്‌ മീറ്റും സാക്ഷിയും പിന്നെ ഞാനും.

ജിദ്ദാ ബ്ലോഗ്‌മീറ്റ് കഴിഞ്ഞു പുറത്തിറങ്ങിയതേ ഉള്ളൂ . അവിടുന്നും ഇവിടുന്നുമൊക്കെ ചില കൂവലുകള്‍. സന്ധ്യാനേരത്ത് നാട്ടിന്‍പുറത്തെ കുറ്റിക്കാടുകളില്‍ മറഞ്ഞിരിക്കുന്ന ജീവികള്‍ ഇങ്ങിനെ കൂട്ടത്തോടെ കൂവാറുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട ചില കൂവലുകളാണ്. ഒരുത്തന്‍ മീറ്റില്‍ പങ്കെടുത്തവരുടെ തല എണ്ണി മതക്കാരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു "യുറീക്കാ" വിളിച്ചു ഓടുമ്പോള്‍ മറ്റൊരുത്തന്‍ "കാശില്ലാത്തത് കൊണ്ട് ഇറച്ചി കിട്ടാത്ത" സങ്കടമാണ് കൂവിത്തീര്‍ത്തത്.

എന്നാല്‍ എന്നെ അതിശയിപ്പിച്ചത് മറ്റൊരു വ്യത്യസ്തമായ കൂവലാണ്. ഈ കൂവലില്‍ സംഗതികള്‍ എല്ലാം വന്നിട്ടുണ്ട് . ടെമ്പോയും സ്വരസ്ഥാനവുമൊക്കെ കൃത്യമാണ്. പക്ഷെ കൂവിയവന് "ഷഡ്ജം" ഇല്ല എന്ന ഒരു കുറവ് മാത്രമേ ഉള്ളൂ. മുഖം മറച്ചിരുന്നത് കൊണ്ട് ആളെ തിരിച്ചറിയാനും വയ്യ.

ഞാന്‍ ചോദിച്ചു
>>> താങ്കള്‍ ആരാ ?. നന്നായി കൂവുന്നുണ്ടല്ലോ.!
>>> എന്താ എന്ത് വേണം. വഴിയില്‍ ഇരുന്നു ഒന്ന് കൂവാനും വയ്യേ.
>>> അയ്യോ അതല്ല. മറ്റുള്ളവരെ പോലെ ഒരു വഴിപാടു കൂവലല്ല. ഒരു വിചിത്ര കൂവല്‍ പോലെ തോന്നി. അതു കൊണ്ടാ ചോദിച്ചത്.
>>> ഇതൊക്കെ ചോദിക്കാന്‍ താനാരാ.
>>> എന്നെ അറിയില്ലേ. ഞാന്‍ ലോകപ്രസിദ്ധ ബ്ലോഗ്ഗര്‍. ചാലിയാര്‍. കോടിക്കണക്കിനു ആരാധകരുണ്ട്.
>>> ഊളമ്പാറയില്‍ നിന്നാവും.
>>> അവിടുന്നും മാത്രമല്ല. കുതിരവട്ടത്തും നിന്നും ധാരാളം ആരാധ..........
>>> ഹി ഹി ഹി ഒന്ന് നിര്‍ത്തെടോ. കണ്ടാലും മതി. ബ്ലോഗരാണത്രേ ബ്ലോഗര്‍.

>>> അതൊക്കെ പോട്ടെ താങ്കള്‍ ആരാണെന്ന് പറഞ്ഞില്ല........
>>> താന്‍ ഈ "ഉദ്യമം പത്രം ...ഉദ്യമം പത്രം" എന്നു കേട്ടിട്ടുണ്ടോ.
>>> ഉണ്ടേ.....വളവില്‍ തിരിവ് പത്രമല്ലേ..
>>> ങാ.......ആ പത്രത്തിലെ പ്രധാന നടനും.... ഛെ ഛെ പ്രധാന റിപ്പോര്‍ട്ടറും കോളം കൈകാര്യം ചെയ്യുന്നവനുമാണ് ഈ ഞാന്‍
>>> താനോ. ?
>>> എന്താ കണ്ടാ പറയില്ലേ.
>>> ഈ മുഖം മൂടി കണ്ടപ്പോ.......
>>> കളവു എഴുതാന്‍ എന്തിനാടോ മുഖം.

>>> ആട്ടെ എന്താ ഈ ശറഫിയ പാലത്തിനു ചുവട്ടില്‍.
>>> കണ്ടാലറിഞ്ഞൂടെ കിണാപ്പന്‍ ബ്ലോഗറെ. ഞാന്‍ ന്യൂസ്‌ കമ്പോസ് ചെയ്യുവാടോ.
>>> ഓഹോ അതിനു ഇത്ര കഷ്ടപ്പെടാണോ. ചാനലുകളിലെ നൈറ്റും ഹവറും ഒക്കെ കണ്ടാല്‍ പോരെ. അതല്ലേ പതിവ്
>>> എടാ മണ്ട കുണാപ്പന്‍ ബ്ലോഗറെ ബ്ലോഗറെ. ബ്ലോഗ്‌ മീറ്റിന്റെ ദൃക്സാക്ഷി വിവരണമാടോ ഞാന്‍ തയാറാക്കുന്നത്
>>> ഓഹോ എന്നാല്‍ മീറ്റിംഗ് ഹാളിലേക്ക് വരായിരുന്നില്ലേ
>>> ബ്ലോഗ്‌ മീറ്റിലേക്ക് എന്‍റെ പട്ടി വരും.
>>> അയ്യോ.....

>>> ആട്ടെ താന്‍ ഏതോ കോത്തായത്തെ ബ്ലോഗറാണെന്നല്ലേ പറഞ്ഞത്. എന്തൊക്കെയാ അവിടെ പ്രസംഗിച്ചത് എന്നൊന്ന് ചുരുക്കി പറഞ്ഞെ.
>>> വിശദമായി പറയാം.
>>> വേണ്ടാ. ആളുകള്‍ വായിക്കാന്‍ ഇത് ബ്ലോഗ്‌ അല്ലല്ലോ. പത്രമല്ലേ.
>>> ഓ ഞാന്‍ ഓര്‍ത്തില്ല. ചുരുക്കി പറയാം.
>>> ഹും ഗ്രൂം ഖ്രും.......
>>> എന്താണ്ടാ അനക്ക് ഒരു ജര്‍ക്കിംഗ്.
>>> ഞാന്‍ തൊണ്ട ശരിയാക്കിയതാ....
>>> ഞാന്‍ തള്ളിത്തരാം. നീ സ്ടാര്റ്റ് ആക്കിക്കോ.
>>> അതേ കേള്‍ക്കാമോ...കൃത്യം 9 മണിക്ക് തന്നെ ബ്ലോഗേര്‍സ് മീറ്റിംഗ് തുടങ്ങി. ഏകദേശം 50 പേരോളം പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. സൂപര്‍ ബ്ലോഗര്‍ വള്ളിക്കുന്നിനെ ആദരിക്കുന്ന....ചാലിയാറിന് വേണ്ടി ശറഫിയ പാലത്തിനു ചുവട്ടില്‍ നിന്നും അക്ബര്‍ വാഴക്കാട്.
>>> അതേ താന്‍ ജലീല്‍ കണ്ണമംഗലം ആവണ്ട. മരിയാദക്കു ചുരുക്കി പറയെടാ പരട്ട ബ്ലോഗറെ.

>>> പറയാം. ഉദ്യമം പത്രത്തിന്റെ എഡിറ്റൊരുടെ മുഖ്യ പ്രഭാഷണത്തില്‍ നിന്നു തുടങ്ങാം. അദ്ദേഹം പറഞ്ഞു. ഈയിടെ പല രാജ്യങ്ങളിലും വിപ്ലവം ആഞടിച്ചത് ഇലക്ട്രോണിക് മീഡിയകളുടെ സ്വാധീനം കൊണ്ടാണ്. ഫേസ് ബൂക്കിലൂടെ നടത്തിയ വിപ്ലവമാണ് ഒരു രാജ്യത്ത് ഇപ്പോള്‍ വിജയം കണ്ടത്. ബ്ലോഗര്‍മാര്‍ക്കു സിറ്റിസന്‍ ജെര്‍ണലിസ്റ്റ്കളാവാം. ബ്ലോഗുകള്‍ വ്യക്തിത്വ വികാസത്തിനും....

>>> അതു പോട്ടെ.താന്‍ ആ "അടയാളം ന്യൂസ്‌" പത്രാധിപര്‍ എന്ത് പറഞ്ഞു എന്നൊന്ന് ചുരുക്കി പറഞ്ഞേ..

>>> അദ്ദേഹം പറഞ്ഞത് കുറച്ചൂടെ വ്യക്തമാണ്. അതായത് സൂപ്പര്‍ ബ്ലോഗറുടെ ബ്ലോഗിലെ സ്ഥിരം വായനക്കാരനായ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് അതില്‍ വന്നു പോകുന്ന വായനക്കാരെയാണ്. "ഒരു വിസിറ്റര്‍ ഹോങ്കോങ്ങില്‍ നിന്നാണെങ്കില്‍ മറ്റൊരാള്‍ പാരീസില്‍ നിന്നും വേറൊരാള്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും മറ്റൊരാള്‍ ഊളമ്പാറയില്‍ നിന്നും അങ്ങിനെ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ബ്ലോഗുകളില്‍ വായനക്കാര്‍ പറന്നെത്തുന്നു. ബൂലോകം വല്ലാത്ത സാധ്യതകളാണ് തുറന്നിടുന്നത്. അതു കൊണ്ട് എല്ലാവരും ബ്ലോഗ്‌ തുടങ്ങിന്‍..."

>>> ഛെ ഛെ നിര്‍ത്തെടോ നിന്റെ ഗീര്‍വാണം...
>>> ഞാനല്ല....താങ്കളുടെ പത്രക്കാരാണ്‌ പറഞ്ഞത്...
>>> അവര്‍ അങ്ങനെ ഒക്കെ പറഞ്ഞോ.
>>> പറഞ്ഞൂന്നേ...ഇതാ നോക്കിക്കേ പ്രസംഗം കേള്‍ക്കുമ്പോ ഉണ്ടായതാ ഈ രോമാഞ്ചം. അപ്പൊ എഴുന്നേറ്റു നിന്ന രോമങ്ങള്‍ ഇപ്പോഴും ഇരിക്കാന്‍ കൂട്ടാക്കുന്നില്ല.
>>> ഇവന്മാരോട് ഞാന്‍ പറഞ്ഞതാ ബ്ലോഗര്മാരുടെ മീറ്റിങ്ങില്‍ പോയി അവരെ പുകഴ്ത്തരുതെന്നു. സ്വന്തം കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന വര്‍ഗ്ഗബോധമില്ലാത്ത കശ്മലന്മാര്‍..
>>> എന്നാലും അവര്‍ക്ക് രംഗ ബോധമുണ്ട്. താങ്കളെപ്പോലെ ഇങ്ങിനെ പാലത്തിനു ചുവട്ടില്‍ ഇരുന്നു  ദൃക്സാക്ഷി വിവരണം.?
>>> നിര്‍ത്തെടോ മണ്ട കുണാപ്പന്‍ ബ്ലോഗറെ....ലോകത്തെ സകല നാറി, തെണ്ടി, ആഭാസ, അട്ടഹാസ, എമ്പോക്കി, ശുംഭന്‍ ബ്ലോഗ്‌ മൂരാചികള്‍ക്കും ഞാന്‍ നാളെ കാണിച്ചു തരാം.

>>> എന്താണാവോ പരിപാടി....
>>> കൂയി...കൂയി.. കൂയി...കൂ...യി..അതു തന്നെ
>>> മനസ്സിലായില്ല.
>>> എന്നാല്‍ നാളത്തെ ഉദ്യമം പത്രത്തിലെ "സാക്ഷി" നോക്കൂ..അപ്പോള്‍ മനസ്സിലാകും പരട്ട ബ്ലോഗറെ.
>>> സാക്ഷിക്കെന്താ കൊമ്പുണ്ടോ ?
>>> പിന്നെന്താ ഇത് ? സാക്ഷി എഴുന്നേറ്റു. ശരിയാ. മൂട്ടില്‍ മുളച്ച ആല്‍മരത്തില്‍ നിറയെ കൊമ്പുകള്‍.

------------------------------
ഇതാണ് അണ്ടര്‍ ബ്രിഡ്ജ് ജേര്‍ണലിസം.
------------------------------

മാധ്യമത്തിലെ സാക്ഷിയുടെ ലേഖനം ഇവിടെ ക്ലിക്കി വായിക്കാം****

57 comments:

 1. ഇവിടെ എത്തി കെട്ടോ..
  ഇനി ചാലിയാറില്‍ കുളിച്ചിട്ട് കമന്റാം

  ReplyDelete
 2. ആക്ഷേപ ഹാസ്യം ഉഷാറായി. ഇതെഴുതുമ്പോള്‍ മല്‍ബു കരുതുന്നുണ്ടാവും അദ്ദേഹം എഴുതിയ 'ചൊറിച്ചില്‍' പ്രയോഗം എത്ര ശരിയെന്നു !

  ReplyDelete
 3. ആ അലിന്‍റെ കൊമ്പുകള്‍
  പാലത്തില്‍ മുട്ടിയിരുന്നോ?

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ഹ ഹ ഹ!! കലക്കി… ഷഡ്ജം…!!

  വളവില്‍ തിരിവ്.. എന്നെകൊണ്ട് വയ്യേ..... ഈ സൂപ്പറ് പോസ്റ്റ് പത്രക്കാര് അടിച്ച് മാറ്റുന്നത് നോക്കണം..

  വായനക്കാരെ കിട്ടാതെ തെണ്ടിത്തിരിയാ‍... സൂപ്പറ് ബിറ്റുകളാകുമ്പോ പ്രത്യേകിച്ച്...

  ചാലിയാറിന് ഒഴുക്ക് മാത്രമല്ല, തിരിപ്പന്മാരെ തിരിച്ച് വിഴുങ്ങുന്ന ചുഴിയുമുണ്ടേ.....

  ReplyDelete
 6. ആക്ഷേപ ഹാസ്യം കിടിലന്‍...

  ReplyDelete
 7. അക്ബര്‍ക്കാ.......... ഇത് തകര്‍ത്തത്.........
  ഇത് ഞാനിപ്പോതന്നെ മെയില്‍ ഫോര്‍വേഡ് ചെയ്യുകയാണ്. പറ്റിയാല്‍ മാധ്യമത്തിലെക്കും

  ReplyDelete
 8. കാണാമറയത്തിരുന്ന് വാർത്തകൾ എഴുതുന്ന അണ്ടർ ബ്രിഡ്ജ് ജേർൺലിസ്റ്റുകളെ ഷഡ്ജം...

  ഉപയോഗിച്ച് നേരിട്ട ഈ ആക്ഷേപഹാസ്യാവിഷ്കരണം എനിക്കിഷ്ട്ടപ്പെട്ടു കേട്ടൊ അക്ബർ ഭായ്.

  ReplyDelete
 9. ഇത് ബ്ലോഗ്‌ വര്‍ഗ്ഗ ബോധത്തിന്റെ ശക്തമായ പ്രതികരണം .. നന്നായി....പോരാ...ഉഗ്രന്‍...............!!!!!!!!!

  ReplyDelete
 10. സാക്ഷിയുടെ ഈ കുറിപ്പ് വായിച്ചപ്പോള്‍ എനിക്ക് പാഷാണം വര്‍ക്കി എന്ന കഥാപാത്രത്തെയാണ് ഓര്‍മ വന്നത്. തെണ്ടലാണ് കക്ഷിയുടെ ജോലി. ഹിന്ദു വീടുകളില്‍ എത്തുമ്പോള്‍ ഗുരുവായൂരപ്പന്റെ മാലയും ക്രിസ്ത്യന്‍ വീടുകളില്‍ എത്തുമ്പോള്‍ വേളാങ്കണ്ണി മാതാവിന്റെ മാലയും കഴുത്തില്‍ അണിയും. രണ്ടിടത്തു നിന്നും കാശ് കിട്ടും. ബ്ലോഗര്‍മാരുടെ മുന്നില്‍ എത്തുമ്പോള്‍ ബ്ലോഗുകളെ പൊക്കിപ്പറയും. പത്രത്തില്‍ എഴുതുമ്പോള്‍ അവയെ പരിഹസിക്കും. ജീവിച്ചു പോകാനുള്ള ഓരോ പെടാപ്പാട് നോക്കണേ.. .. ഒരുതരം അസൂയ രോഗമാണ് ഈ സാക്ഷിയുടെത് എന്ന് തോന്നുന്നു. പത്തു മുപ്പതു കൊല്ലം പത്രത്തില്‍ കൂലിക്കെഴുതിയിട്ടും ആരാലും അന്ഗീകരിക്കപ്പെടാതെയും വായനക്കാരുടെ പ്രതികരണങ്ങള്‍ ലഭിക്കാതെയും നിരാശ പൂണ്ട 'സാക്ഷി' ജീവത്തായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ബ്ലോഗുകളെ കാണുമ്പോള്‍ ഉള്ളില്‍ തികട്ടി വരുന്ന നിരാശ അഥവാ കാമം "കരഞ്ഞു തീര്‍ക്കുകയാണ്''. സ്വന്തം പേര് വെച്ചു എഴുതാന്‍ പോലും നട്ടെല്ലില്ലാത്ത ഇവനെയൊക്കെ ആരാണാവോ ബ്യൂറോയുടെ ചാര്‍ജ് കൊടുത്തത്.. ബ്ലോഗുകള്‍ പോലുള്ള പുത്തന്‍ ജനകീയ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നല്ല മനുഷ്യരെ പരിഹസിക്കുന്ന സാക്ഷി രണ്ടു റിയാലിന്റെ 'ഫായിദ' എവിടെ നിന്നെങ്കിലും കിട്ടുമെന്ന് കണ്ടാല്‍ ഒരു എച്ചില്‍ പട്ടിയെ പോലെ അവരുടെയൊക്കെ പിറകെ നടക്കുന്നവനാണ് സാക്ഷി. അസൂയ രോഗം കലശലാകുമ്പോള്‍ അവന്‍ ഇനിയും 'കരഞ്ഞു തീര്‍ക്കും'.. അങ്ങനെയെങ്കിലും അല്പം ആശ്വാസം കിട്ടട്ടെ;

  ReplyDelete
 11. ഇതാണ് അണ്ടര്‍ ബ്രിഡ്ജ് ജര്‍ണലിസം.

  ReplyDelete
 12. ഇതൊന്നും കാണാന്‍ സാക്ഷിക്ക് കണ്ണില്ലേ......................

  കണ്ണിലെങ്കിലും അസൂയയുണ്ട്

  കൂലിക്ക് പേന ഉന്തുമ്പോലെ അല്ല

  ആത്മാര്‍ത്ഥ മായ കീബോര്‍ഡ് ക്ലിക്കിംഗ് അല്ലെ സാക്ഷി

  ReplyDelete
 13. സാക്ഷിയുടെ വാലു മുറിച്ച് ഓടിച്ചല്ലോന്റെ ചാലിയാറിക്കാ................
  അടിപൊളീട്ടോ.............
  മറുപടികൊത്ത കുറുവടി!
  വായില്‍ വരുന്ന പൊട്ടതരം വിളിച്ചിപറയുന്ന സാക്ഷി!!

  ReplyDelete
 14. അവസരോചിതം ... ആക്ഷേപ ഹാസ്യം ...

  നന്ദി അക്ക്ബര്‍ സാഹിബ് ..

  ReplyDelete
 15. ഇത്ര ബേജാറാകാന്‍ എന്തിരിക്കുന്നു അക്ബര്‍ ഭായി ..:)

  ReplyDelete
 16. ചോദിച്ചു ഇരന്നു വാങ്ങിയ ഈ കൂവല്‍ ആരാണ് സാക്ഷിയുടെ അവസാനം പറഞ്ഞ ആ സ്ഥലത്ത് ഒന്ന് തിരുമ്പി കൊടുക്കുക...

  രംഗബോധമില്ലാത്ത ആ കോമാളിയെ നന്നായി അവതരിപ്പിച്ചു....

  ഈ പോസ്റ്റിനു വഴിയോരുക്കിയവര്‍ക്ക് കൊമ്ബനോട് ഒരു തവണ കൂടി നന്ദി പറയാന്‍ പറഞ്ഞാലോ....?

  ReplyDelete
 17. അക്ബര്‍ക്കാ മറുപടി കലക്കിയിട്ടുണ്ട്.. കുറിക്കുന്ന കൊള്ളുന്ന വാക്കുകള്‍..:) പുതിയ ബ്ലോഗുകളെയും, ബ്ലോഗ്ഗര്‍മാരെയും പത്രവായനക്കര്‍ക്ക് എത്തിക്കുന്ന "മാധ്യമ"ത്തിലെ ഈ ലേഖനം ഒരു ഗൂഡാലോചനയുടെ ഫലം ആണെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്തായാലും സംഗതി അല്‍പ്പം കൂടിപ്പോയി എന്ന് പറയാതിരിക്കാനും ആവില്ല... ഓ.ടോ - ബ്ലോഗ്ഗര്‍ ചിത്രകാരന്‍ ഈ 'മാധ്യമം' പത്രക്കട്ടിങ്ങും, മറുപടി പോസ്റ്റുകളും , കമന്‍റുകളും ഒക്കെ ഒന്ന് വായിച്ചാല്‍ അദ്ധേഹത്തിന്റെ ചില "തെറ്റിധാരണകള്‍" ഒക്കെ മാറിക്കിട്ടും എന്ന് തോന്നുന്നു...!

  ReplyDelete
 18. ഉദ്യമം പത്രത്തിലെ സാക്ഷി വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
  അതുകൊണ്ട് കൃത്യമായി വ്യക്തമായിട്ടില്ല.

  ReplyDelete
 19. ഗൾഫ് മാധ്യമത്തിന്റെ സൌദി എഡിഷനിൽ മാത്രമാണ് ഈ സാക്ഷി പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഇതിൽ പത്രാധിപർക്ക്
  പങ്കുണ്ടെന്നു പറയാൻ കഴിയില്ല.
  മാധ്യമം ബ്ലോഗിനെന്നും പ്രോത്സാഹ്നം കൊടുത്തിട്ടേയുള്ളു.പുതിയ ബ്ലോഗ് പരിചയപ്പെടുത്തുന്നതിനും,ബ്ലോഗ് വിശേഷങ്ങൾ വായനക്കാരെ അറിയിക്കുന്നതിനും ആഴ്ചതോറും ഒരു പേജ് തന്നെ നീക്കിവെച്ചിട്ടുണ്ട് മാധ്യമം.

  ഒരു വിമർശനത്തോട് നാം എന്തിനിത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നു അക്ബർ..?
  അതാണു മനസ്സിലാവാത്തത്.

  ReplyDelete
 20. അണ്ടർ വെയർ ഊരി മുഖത്തിട്ട് നടത്തുന്നതോ അതോ പാലത്തിന്റെ അണ്ടറിലിരുന്നു നടത്തുന്നതോ ഈ അണ്ടർ ബ്രിഡ്ജ് ജേർണലിസം? രണ്ടായാലും ഒന്നുതന്നെ.

  സാക്ഷിയുടേത് വിമർശനമല്ല, പരിഹാസമാണ്. അതിന് ഈ മരുന്ന് തന്നെ വേണം. ഗംഭീരമായി അൿബർക്കാ..

  ReplyDelete
 21. @-moideen angadimugar
  പ്രതികരണത്തിന് നന്ദി. ഇവിടെ അസഹിഷ്ണത കാണിച്ചത് ആരാണ്. ആരാണ് ഈ സാക്ഷി. വാസ്തവ വിരുദ്ധമായി, നിരുത്തരവാത്ത പരമായി അനോണി പേരില്‍ ഒരാളെ എന്തും എഴുതാന്‍ അനുവദിക്കുന്നത് പ്രത്ര ധര്‍മ്മമാണോ. എഴുതുന്നവന് ഒരു മുഖം ഉണ്ടാവണം. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അനന്ത സാധ്യതകളെ പറ്റി വാചാലനായ പത്രാധിപരുടെ അതെ പത്രം പിറ്റ്യെന്നു തിരിഞ്ഞു നിന്ന് പരിഹസിക്കുമ്പോള്‍ അസഹിഷ്ണു ആരാണെന്ന ചോദ്യം അപ്രസക്തമാണ്.

  ReplyDelete
 22. ഭായീ..,
  ഇഷ്ടമായി ഈ ഒലുമ്പലും,ചാലിയാറിന്റെ ഒഴുക്കും!!
  :):)..

  ReplyDelete
 23. പതങ്ങളിലെ ചില "ആഴ്ചിസ്റ്റ്‌" കോളമിസ്റ്റുകളുടെ ഔട്ട്പുട്ടുകള്‍ ക്ക്(ഉണക്ക പുട്ടുകള്‍)മൂര്‍ച്ച
  കുറയുമ്പോള്‍ ഉണ്ടാകുന്ന ചില വിഭ്രാന്തികള്‍...!പേടിക്കേണ്ടതില്ല.

  ReplyDelete
 24. പ്രിയപ്പെട്ട അക്ബര്‍,
  ബ്ലോഗ്‌ മീറ്റില്‍ വന്ന് പ്രസംഗിച്ച പത്രാധിപരുടെ പത്രം പിറ്റേന്ന് തിരിഞ്ഞു കുത്തുന്നത് കാണുമ്പോള്‍ അത് എന്ത് കൊണ്ടാണെന്ന് അദ്ദേഹത്തെ വിളിച്ച് ക്ലിയര്‍ ചെയ്ത് കൂടെ?

  ReplyDelete
 25. പ്രിയ സുഹൃത്തുക്കളെ. ടി വ ചാനലുകളിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യം പോലുള്ള ഒരു ഒരു കോളമാണ് (Print version) ഈ "സാക്ഷി" എന്നു തോന്നുന്നു. സാക്ഷി ഇത്തവണ ബ്ലോഗിനെ പരിഹസിച്ചത്‌ കൊണ്ട് അതിനു അതേ ഭാഷയില്‍ ഒരു മറുപടി കൊടുക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. Please take it easy.

  ReplyDelete
 26. അക്ബര്‍ക്കാ, പേപ്പര്‍ കട്ടിങ്ങ്സ് വായിക്കാന്‍ പറ്റുന്നില്ല ഒന്ന് മെയില്‍ ചെയ്യണേ .
  മാധ്യമം അതിന്റെ ചരിത്രപരമായ ദൌത്യം കാണിക്കാതിരിക്കാന്‍ പറ്റുമോ ?
  പിന്നെ ഇത് പോലൊരു തോണ്ടല്‍ ഓരോ ബ്ലോഗ്ഗറെയും ഒന്ന് മുന്നോട്ട് തള്ളും, എന്നല്ലാതെ പിറകോട്ട് വലിക്കാന്‍ ആവില്ല.
  വരട്ടെ ഇനിയും ഇതുപോലുള്ള ആര്‍ത്തികൂട്ടം

  സ്നേഹാശംസകള്‍

  ReplyDelete
 27. സാക്ഷിയുടെ ലേഖനം തികച്ചും പ്രതിഷേധാര്‍ഹം തന്നെ.
  എങ്കിലും മാധ്യമം സ്ഥിരമായി വായിച്ചിരുന്ന ഒരുവനെന്നനിലയില്‍ എനിക്ക് തോന്നുന്നു- ഏറ്റവും കൂടുതല്‍ ബ്ലോഗിനെ പ്രോത്സാഹിപ്പിച്ചിരുന്ന പത്രം മാധ്യമമാണ്. ബ്ലോഗിന്റെ അനന്തസാധ്യതകളെപ്പറ്റിയും ബ്ലോഗര്‍മാരെ പരിചയപ്പെടുതുന്നതിലും നിറഞ്ഞ മനസ്സ് പ്രകടിപ്പിക്കുന്നതായിട്ടാണ് അറിവ്. അപ്പോള്‍ പൊടുന്നനെ അതിനുവിഭിന്നമായ ഒരു നീക്കം കാണുമ്പോള്‍ അതില്‍ നാം അസഹിഷ്ണുത കാണിക്കാതെ അതിന്റെ എഡിറ്റോറിയല്‍ വകുപ്പിനെ വിവരമറിയിക്കുകയും അവരത് തിരുത്താന്‍ തയാരാവാതിരുന്നാല്‍ മാത്രം ഇങ്ങനെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
  സാക്ഷിയുടെ അഭിപ്രായം പത്രത്തിന്റെ അഭിപ്രായമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. അവര്‍ തെറ്റ് തിരുത്തുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.
  പിന്നെ മറ്റൊന്ന് കൂടി. മാധ്യമമോ സാക്ഷിയോ എന്നതല്ല,ബ്ലോഗിനെക്കുറിച്ച് അതിന്റെ ഭാവിയെക്കുറിച്ച് നമുക്ക് അഭിപ്രായം പറയാനുള്ള അവകാശം പോലെ തന്നെ, എല്ലാവര്ക്കും അതിനെ വിമര്‍ശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും കൂടി നാം വകവച്ചു കൊടുക്കണം.പൂച്ചെണ്ടിനോടൊപ്പം ഇടയ്ക്കു കല്ലേറും കൊണ്ടാല്‍ മാത്രമേ ഈ ബ്ലോഗ്‌ രംഗവും വളരൂ. ഇല്ലെങ്കില്‍ വെറും പുറംചൊറിച്ചിലുകാരുടെ ഒരു കൂട്ടമായി ഇത് തരംതാഴും.

  ReplyDelete
 28. ബ്ലോഗുകള്‍ പത്രങ്ങള്‍ക്കു ഒരിക്കലും ഭീഷണിയല്ല. ബ്ലോഗ്‌ വ്യക്തിപരമായ ചിന്തകളും നിലപാടുകളും മാത്രമാണ്. വാര്‍ത്തകള്‍ ചൂടോടെ എത്തിച്ചു തരുന്ന പത്രങ്ങള്‍ക്കു പകരം നില്‍ക്കാന്‍ ഒരിക്കലും ബ്ലോഗിനാവില്ല. വാര്‍ത്താ ചാനലുകള്‍ ഉണ്ടായിട്ടും പത്രങ്ങള്‍ നിലനില്‍ക്കുന്നു എന്നതും 'ചാനലുകള്‍' തുടങ്ങിയ പത്ര മുതലാളിമാര്‍ പോലും പത്രങ്ങള്‍ നിര്‍ത്തലാക്കുന്നില്ല എന്നതും പത്രങ്ങള്‍ക്കു വായനക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. ആ ക്രെടിബിലിടി പത്രങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ബ്ലോഗ്‌ മീറ്റിനെ സ്പോന്‍സര്‍ ചെയ്ത മാന്യ വ്യക്തിയെ "സാക്ഷിക്കു" വെറുതെ വിടാമായിരുന്നു.

  ReplyDelete
 29. പോസ്റ്റ്‌ ഗംഭീരമായി അൿബർക്കാ..

  ReplyDelete
 30. പരിഹസിക്കുന്നവനെ പരിഹാസം കൊണ്ട് തന്നെ നേരിടുന്നതിൽ എന്തിനാണിത്ര മാധ്യമ സ്നേഹികൾക്ക് നോവുന്നത്. വിമർശനമാണു പോലും, വിമർശനത്തിന്റെ മാന്യത അല്പം പോലും കീപ് ചെയ്യാത്ത ഇത്തരം സൃഷ്ടികൾ മാധ്യമം പോലൊരു പത്രത്തിൽ കയറികൂടാൻ മഞ്ഞ പത്രമൊന്നുമല്ലല്ലൊ അത്. (അങ്ങനെയാ എന്റെ വിശ്വാസം) മാന്യമായ വിമർശനങ്ങൾ ഉൾകൊള്ളാൻ തക്ക വിശാലഹൃദയർ തന്നെയാണു ഭൂലോകർ. പി.കു :- പത്ര കട്ടിംഗ് വായിക്കാൻ ചിത്രത്തിൽ ക്ലിക്കിയാൽ വലുതാകും അവിടന്നു വായിക്കാം.

  ReplyDelete
 31. സാക്ഷി ചെയ്തത് തുറന്നു കാട്ടിയത് നല്ല കാര്യം തന്നെ . തെറ്റിധാരണകള്‍ തുറന്നു കാട്ടുക എന്നത് ഇത് പോലെ എവിടെയും നല്ലതാ .. മിഴിനീര്‍ എന്ന ബ്ലോഗില്‍ ജിദ്ദ ബ്ലോഗു മീറ്റിനെ പറ്റി ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ അവിടെ ഇത് ജമാ അതുകാര്‍ നടത്തിയ ബ്ലോഗു മീറ്റ്‌ തന്നെ എന്ന ആരോ അഭിപ്രായം പറഞ്ഞപ്പോ അവിടെ അതിനെ . ഇത് ജമാ അതുകരല്ല നടത്തിയതെന്നു പറയാന്‍ ആരെയും കണ്ടില്ല. . പിന്നെ മാധ്യമത്തെ വല്ലാതെ കുറ്റം പറയണോ .പല ബ്ലോഗിനെയും മാധ്യമത്തില്‍ കണ്ട ബ്ലോഗു ലിങ്കിലൂടെ വായിക്കുന്ന ഒരാളു ഞാന്‍ . ഇവിടെ ആദ്യ അഭിപ്രായം പറഞ്ഞ നൌഷാദ് അകംപാടത്തിന്റെ ബ്ലോഗിനെ പരിജയപ്പെടുതിയത് കഴിഞ്ഞ ആയ്ച്ചയിലെ മാധ്യമത്തില്‍ കണ്ടു .

  ReplyDelete
 32. ഹ ഹ ഷഡ്ജം ഇട്ടിട്ടില്ല എന്ന് പറഞ്ഞത് ആദ്യം മനസിലായില്ല.. മൂട്ടില്‍ മുളച്ച ആലിന്റെ കൊമ്പുകള്‍ കണ്ടല്ലോ.. ഉറപ്പിക്കാം ഷഡ്ജം ഇട്ടിട്ടില്ല. ഇഷ്ട്ടപെട്ടു കേട്ടോ..

  ReplyDelete
 33. കുറച്ചു കൂടിപ്പോയി, സ്പോന്സറെ (ഫായിദ) അപമാനിക്കുന്നതിനു തുല്ല്യമായിപ്പോയി.

  ReplyDelete
 34. മാന്യ സുഹൃത്തുക്കളെ,
  പ്രതികരിച്ച എല്ലാവരോടും നന്ദി. വിമര്‍ശനങ്ങളെയും സന്തോഷത്തോടെ ഉള്‍കൊള്ളുന്നു. മാധ്യമം പോലുള്ള ഒരു മുഖ്യധാരാ പത്രത്തിനു ഈ നാലാം കിട ബ്ലോഗറുടെ പോസ്റ്റ് കൊണ്ട് ഒരു ചുക്കും വരാനില്ല. അതു ഞാന്‍ ആഗ്രഹിക്കുന്നുമില്ല. സാക്ഷി കാണിച്ച "തമാശക്ക്" ആക്ഷേപ ഹാസ്യത്തിലൂടെ ഒരു മറു കുറിപ്പ് എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. പ്രതികരിക്കാന്‍ കൂടി ഉള്ളതാണല്ലോ ബ്ലോഗ്‌

  ബ്ലോഗ്‌ മീറ്റ് സ്പോന്‍സര്‍ ചെയ്ത മാന്യ വ്യക്തി ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണു എന്‍റെ വിശ്വാസം. >>>ഒരു "ഫായിദ"യും ഇല്ലാത്ത ഇത്തരം പരിപാടികള്‍ക്ക് സ്പോന്‍സര്‍ ചെയ്യാനും ആളെ കിട്ടും<<< എന്ന പരാമര്‍ശത്തിലെ മുള്ള് സാക്ഷിക്കു (?) ഭൂഷണമാവാം. പക്ഷെ മാധ്യമത്തിനു ???.

  ഒരാളുടെ വാക്ക് കടമെടുത്തു പറഞ്ഞോട്ടെ.
  ‎>>> കൊത്തുമ്പോള്‍ പുളകം കൊള്ളുന്നവര്‍
  കൊത്തു കൊള്ളുമ്പോള്‍ പുളയരുത്..<<<< എല്ലാം ഒരു തമാശയായി എടുക്കുക.

  ReplyDelete
 35. മാധ്യമത്തിന് ആക്ഷേപ ഹാസ്യം എഴുതാം എങ്കില്‍ എന്തെ നമുക്കും എഴുതാം ..അല്ലെ അതിനേക്കാള്‍ നന്നായി ..കൊല്ലെണ്ടിടത്തു കൊള്ളിച്ചു...ഇതാരപ്പാ കപ്പലില്‍ കയറി ഒറ്റയുണ്ടാക്കാന്‍ നോക്കിയാ കള്ളന്‍ ..എന്റെ പോന്നൂ..

  ReplyDelete
 36. "കൊത്തുമ്പോള്‍ പുളകം കൊള്ളുന്നവര്‍
  കൊത്തു കൊള്ളുമ്പോള്‍ പുളയരുത്!"

  ReplyDelete
 37. കാര്യങ്ങൾ ശ്രദ്ധേയമാകുമ്പോൾ ‘സാക്ഷികൾ’ മൊഴിമാറ്റിക്കോണ്ടിരിക്കും.... കള്ള സാക്ഷികൾ ഉണ്ടായിക്കൊണ്ടിരിക്കും.... ഇപ്പോൾ നമുക്കുറപ്പാക്കാം... മീറ്റ് വന്വിജയമായെന്ന്....

  ആശംസകൾ!

  ReplyDelete
 38. മൊയ്തീന്‍ ഭായ് പറഞ്ഞത് തന്നെയാണെനിക്കും വ്യക്തിപരമായ അഭിപ്രായം.

  ReplyDelete
 39. ഒന്നും മനസ്സിലായില്ലാ...!

  (പത്രവാര്‍ത്തയായി കൊടുത്ത ആ ഫോട്ടോ വായിക്കാന്‍ പറ്റാത്തതാവം മനസ്സിലാവാതിരിക്കാന്‍ കാരണം)

  ReplyDelete
 40. ഉർവ്വശീ ശാപം ഉപകാരപ്രദം!!!!! എന്നാ എനിക്കു തോന്നിയത് ഈ ആക്ഷേപ ഹാസ്യത്തിലൂടെ എന്റെ മനസ്സിൽ എനിക്കു തോന്നിയ ധാരാളം തെറ്റി ധാരണകൾ മാറികിട്ടി. അതിനു ഒരായിരം നന്ദി..

  ReplyDelete
 41. തമാശ രസിച്ചു. .. ബ്ലോഗ്‌ മീറ്റിനെ കുറിച്ചുള്ള ഈ കലാശ കൊട്ട് ജോറായി..

  ReplyDelete
 42. പക്ഷേ ഞാന്‍ ബൂലോകത്ത് എത്തിയത് മാധ്യമത്തിലെ ഒരു ലേഖനത്തിന്റെ വാലു പിടിച്ചാണ്.

  ReplyDelete
 43. ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞത് മുഴുവന്‍ ഞാനും പറയുന്നു.
  ഈ പോസ്റ്റിലെ ഹാസ്യം നാന്നായി ആസ്വദിച്ചു.

  ReplyDelete
 44. ഒന്നും മനസില്ലായില്ല. ഈ പറഞ്ഞ പത്രം വായിക്കാത്തത് കൊണ്ടാവാം.

  ReplyDelete
 45. ചിലരങ്ങിനെയാണ്! വെറുതെ ശത്രുക്കളെ യുണ്ടാക്കും. ചില കുരുത്തം കേട്ട പില്ലരില്ലേ. വഴിയില്‍ കാണുന്ന കിളികളെയും പൂച്ചയെയുമൊക്കെ വെറുതെ കല്ലെറിഞ്ഞു രസിക്കുന്ന കുരുത്തക്കേടുള്ള പയ്യന്മാര്‍! ബ്ലോഗ്‌ ഓരോരുത്തരുടെയും സ്വകാര്യതയാണ്‌.അതിനിത്ര ചൂടായൊരു "സാക്ഷ്യ "പ്പെടുതെണ്ട ആവശ്യമില്ല. ഒരു കാര്യം ഉറപ്പാണ്. ഈ ചൊറിച്ചില്‍ മാധ്യമം എഡിറ്റര്‍ വഴി വന്നതാവാന്‍ വഴിയില്ല, ഉരുളക്കുപ്പെരിക്ക് അക്ബറിന് അവകാശമുണ്ട്‌

  ReplyDelete
 46. ഈ ലേഖനം മാധ്യമത്തില്‍ എഴുതിയ സാക്ഷി കാസിം വി ഇരിക്കൂര്‍ അല്ലേ. പുള്ളി ഒരു തന്നെപ്പോക്കിയാണെന്ന് കേട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ്‌ എന്താണ് എന്നറിയാത്ത ഏതോ ഒരു പൊട്ടന്‍ ആണ് അയാളെന്നു ഇത് വായിച്ചപ്പോള്‍ മനസ്സിലായി.

  ReplyDelete
 47. ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്.
  വായിച്ചപ്പോ ഒരു കവല നൊട്ടീസ് വായിച്ച സുഖം.

  സാക്ഷിയേ.. ഒന്ന് ചോദിക്കട്ടേ,
  മാധ്യമത്തിലും ഇപ്പോ എഡിറ്ററില്ലാതായോ??

  ഇന്നിന്റെ ചലനമെന്ന രീതിയില്‍ ബ്ലോഗിനെ തള്ളിക്കളയാന്‍ ആവാത്തതിനാലല്ലേ സാക്ഷിക്ക് ഇത്രയെങ്കിലും എഴുതേണ്ടി വന്നത്?

  >>> മീഡിയ ബസാറിലെ തിക്കും തിരക്കും ട്രാഫിക്കും ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ഗുണം ഉണ്ട്. തുണി ഉരിഞ്ഞിട്ടും നടക്കാം. എന്തും എഴുതി പിടിപ്പിക്കാം. <<<
  ഒന്ന് പറയട്ടേ മാഷേ,
  ഈ പറയുന്ന എഡിറ്റര്‍ ഉളള പത്രത്തിലൂടെ ഞാന്‍ വായിച്ചത് എത്രയെത്ര ഗുണ്ടായിസങ്ങള്‍, പീഢന കഥകള്‍. തെറ്റിന്റെ ലോകത്തെ വാക്കുകള്‍ കൂടുതല്‍ വായിക്കപെട്ടതും വായിച്ച് കൊണ്ടിരിക്കുന്നതും ഇതേ പത്രത്താളുകളില്‍ നിന്ന് തന്നെ. തെറ്റിന്റെ ലോകക്രമത്തെ പൊലിപ്പിച്ച് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നതിനായി മാത്രമാണ് ഇന്നത്തെ എല്ലാ മാധ്യമങ്ങളും എന്ന് താങ്കള്‍ ചൊല്ലിയ പടി ഞാനും ആരോപിക്കില്ലാ. ഇന്നിന്റെ ലോകത്തിന്റെ ചലനം അതായതിനാലാവം അവ മാത്രം മുന്നിട്ട് എഴുതപ്പെടുന്നത്.

  അതിനിപ്പൊ ബ്ലോഗിന്റെ മാത്രം നെഞ്ചത്ത് കയരുന്നത് അന്തിന്?
  എന്നിലെ എഡിറ്റര്‍ ഞാന്‍ മാത്രം
  വേണമെങ്കില്‍ വായിക്കാം. തള്ളിക്കളയാം... വേണമെന്നുള്ളതോണ്ട് മാത്രാ മാഷേ ബ്ലൊഗിനിത്ര വായനക്കാരെ കിട്ടുന്നതും

  അവസാനിപ്പിക്കാം. പറയാന്‍ വന്നത് നല്ലതായി പറയാമായിരുന്നു. ഇതിപ്പോ കവല എഴുത്തായിപ്പോയി... ഷെയിം... ഷെയിം

  ഇതു തന്നെ ബ്ലോഗിന്റെ മെച്ചവും. താങ്കള്‍ എഴുതിപ്പോയ വരികള്‍ക്ക് മുകളില്‍ എനിക്ക് കുറിക്കാനുള്ളത് കുറിക്കാന്‍ കഴിയുന്നു എന്നത് തന്നെ ബ്ലോഗിന്റെ വിജയം.

  ReplyDelete
 48. പത്രം വായിക്കാതിരുന്നതിനാല്‍ പലരുടെയും കമ്മന്റുകളിലൂടെ പോസ്റ്റു കൂട്ടി വായിച്ചപ്പോള്‍ ഒരു വിധം കാര്യങ്ങള്‍ പിടികിട്ടി, ഈ സാക്ഷിക്കെന്താ കൊമ്പുണ്ടോ? അയ്യാള് പറയേണ്ടത് പറയട്ടെന്നെ .അല്ല പിന്നെ ...

  ReplyDelete
 49. പത്രക്കട്ടിങ് വായിക്കുവാന്‍ ശരിക്ക് കഴിയുന്നില്ല. എങ്കിലും ഇവിടെ വന്ന കമന്റുകളില്‍ നിന്ന് കിട്ടിയ ഒരു രൂപം വെച്ച് ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായേ തോന്നിയുള്ളൂ. ഇന്ന് ഏറ്റവും വേഗത്തില്‍ ശ്രദ്ധയിലേക്കെത്തുന്ന ഒരു മാധ്യമമായി ബ്ലോഗ് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏതൊരഭിമുഖത്തിലും പ്രശസ്തരായവര്‍ നേരിടുന്ന ഒരു ചോദ്യം ഇപ്പോല്‍ ഇ-എഴുത്തിനെക്കുറിച്ചും സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ പറ്റിയും സര്‍വ്വോപരി ബ്ലോഗുകളെ പറ്റിയുമാണ്. ബ്ലോഗിങ് ഇത്ര വലിയ ഒരു സംഭവമോ അല്ലെങ്കില്‍ നിലവാരമില്ലാത്ത ഒന്നാണ് എങ്കില്‍ പിന്നെ എന്തിന് ഈ പത്ര- ടിവി ചാനലുകളും സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളുമൊക്കെ ഇതിനെക്കുറിച്ച് ഇത്രയധികം എഴുതി സമയം കളയുന്നത്????

  ReplyDelete
 50. ഉഗ്രന്‍..വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു..

  ReplyDelete
 51. ലക്ഷ്യവേധി.

  ReplyDelete
 52. അക്ബർ ഭായി..തണലിന്റെ കമെന്റിനെ പിന്താങ്ങുന്നു..ആക്ഷേപ ഹാസ്യം നന്നായ് അവതരിപ്പിച്ചു..എല്ലാ ഭാവുകങ്ങളും

  ReplyDelete
 53. ഒന്നാലോചിക്കണം.
  :)

  ReplyDelete
 54. ങ്ങാഹാ ഇങ്ങനെയും സംഭവിച്ചോ :)

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..