ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയിത പ്രഭാതം . തണുത്ത കൈകളാല്‍ കാറ്റ് മെല്ലെ തലോടിപ്പോകുന്നു. സുഖമുള്ള കാലാവസ്ഥ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ അവധിക്കാലമാണ്. പ്രത്യേകിച്ചു പണി ഒന്നുമില്ല. പത്രമൊന്നു വിസ്തരിച്ചു വായിക്കാമെന്നു കരുതി. പൂമുഖത്തെ ചാരുപടിയില്‍ ഇരുന്നു. പീഡനക്കഥകള്‍ക്കും പരസ്യങ്ങള്‍ക്കുമിടയില്‍ വായിക്കാന്‍ കൊള്ളാവുന്നത് വല്ലതുമുണ്ടോ എന്ന് പരതുന്നതിനിടയിലാണ് സന മോള് ചാരുപടിയില്‍ വലിഞ്ഞു കയറി അടുത്തെത്തിയത്. പത്രം വായന പിടിച്ചില്ലെന്നു തോന്നുന്നു. അവള് പത്രത്തില്‍ പിടികൂടി . ഇനി വായന നടക്കുമെന്ന് തോന്നുന്നില്ല . പത്രം മാറ്റി വെച്ച് ഞാന്‍ ചോദിച്ചു.
"എന്താ മോളൂ..."
ഒരു ബാലരമ പുസ്തകം കയ്യിലുണ്ട്. അവളുടെ ഇത്താത്തയുടെ കളക്ഷനില്‍ നിന്നും അടിച്ചു മാറ്റി കൊണ്ട് വരുന്നതാണ്. അതിന്റെ പേരില്‍ അടി പിടയും സാധാരണയാണ്. മിന്നു ആറാം ക്ലാസില്‍ പഠിക്കുന്നു . സനക്ക് മൂന്നു വയസ്സ് തികഞ്ഞിട്ടില്ല. വഴക്കുണ്ടായാല്‍ തീരുമാനം എപ്പോഴും സന മോള്‍ക്ക് അനുകൂലമാകും. ആ ആനുകൂല്യത്തിലാണ് ഈ "അടിച്ചു മാറ്റല്‍". പക്ഷെ ഇപ്പൊ പ്രശ്നം അതല്ല. മൂഡ് അത്ര ശരിയല്ല. കണ്ടിട്ട് ഇഞ്ചി തിന്ന പോലെയുണ്ട്. കുഞ്ഞു മുഖത്തിനു വല്ലാത്തൊരു പുളിപ്പ്.
എന്താ വാവേ. ഞാന്‍ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു
“ഹും... ഇതാ ബാലാമ.....അവള് ബാലരമ എന്റെ നേര്‍ക്ക് നീട്ടി.
അപ്പൊ അതാണ് പ്രശ്നം. ഞാന്‍ ബാലരമയിലെ കഥ വായിച്ചു കൊടുക്കണം. ഒരു കണക്കിന് ഇപ്പോഴത്തെ പത്രം വായിക്കുന്നതിലും നല്ലത് ഇതാണ്. പുസ്തകം വാങ്ങി പേജുകള്‍ മറിച്ചു നോകി.
ഏതു കഥയാണ് മോളൂനു വേണ്ടത് ?
“ഇത്....ഈ കഥ ”. ആനയുടെ വലിയൊരു പടമുള്ള പേജു കാണിച്ചിട്ട് അവള് പറഞ്ഞു
കഥ വായിക്കുന്നതിനു കൂലിയായി ഒരു ഉമ്മ ഞാന്‍ ആദ്യം തന്നെ വാങ്ങിച്ചു. വളരെ അപൂര്‍വമായേ അതൊക്കെ എനിക്ക് കിട്ടാറുള്ളൂ. ആഴ്ചകളുടെ പരിചയം മാത്രമേ ഞങ്ങള്‍ തമ്മിലുള്ളൂ. ഞാന്‍ വായന തുടങ്ങി.
"ഒരു കാട്ടില്‍ അപ്പു എന്ന് പേരുള്ള ഒരു ആന ഉണ്ടായിരുന്നു. ആനയും മുയലും കൂട്ടുകാരായിരുന്നു ...."
അങ്ങനല്ല..........!! അവള് ഇടപെട്ടു. വായന ശരിയായില്ലെന്ന് തോന്നുന്നു.
പിന്നെങ്ങനാ. ? ഞാന്‍ ചോദിച്ചു. മോള് കാണിച്ചു തന്ന കഥയല്ലേ വായിച്ചത് ?.
അതല്ലാ........പാതി കരച്ചിലോടെയാണ് ഇത്തവണത്തെ മറുപടി. പ്രശ്നമാണ്. ആദ്യമേ നല്ല മൂടിലല്ല. അനുസരിച്ചില്ലെങ്കില്‍ ഒരു കലാപം ഉറപ്പു. പടച്ചോനെ രാവിലെത്തന്നെ പണി കിട്ടിയല്ലോന്ന് ഞാനോര്‍ത്തു
"എന്നാല്‍ മോള്‍ക്ക് ഇപ്പ വേറെ കഥ വായിച്ചു തരാം".
ഒരു അനുരന്ജന ശ്രമം എന്ന നിലയില്‍ ഞാന്‍ പറഞ്ഞു.
മാണ്ടാ......( വേണ്ട ).... അതന്നെ മതീ..... അവളുടെ ചിണ്ങ്ങലിനു വോളിയം കൂടിത്തുടങ്ങി.
“ശരി. ഉപ്പ വായിക്കാം. മോളു കേട്ടോളു” . ഞാന്‍ അല്‍പ്പം നീട്ടിയും പരത്തിയുമൊക്കെ ഒരു കാഥികന്റെ ഭവാഭിനയങ്ങളോടെ വീണ്ടും വായന തുടങ്ങി.
"ഒരു....കാട്ടില്‍..അപ്പു...". ഒരു വരി വായിച്ചു നിര്‍ത്തിയിട്ടു ഒന്നിടങ്കണ്ണിട്ട് നോക്കി. പക്ഷെ സംഗതി ഏറ്റില്ല.
"അങ്ങനല്ലാ.....ആ കഥ അല്ലാ…." .
കരച്ചില് ഫുള്‍ വോളിയത്തില്‍ ആയി. അവള് നിലത്തു കിടന്നു ഉരുളാന്‍ തുടങ്ങി . ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ല.
"മോളു കാണിച്ചു തന്ന കഥയല്ലേ ഉപ്പ വായിച്ചത് ?. എന്നാ വേറെ കഥ വായിക്കാം".
എന്റെ കഷമ കെട്ടു. എനിക്ക് കുറേശെ ദേഷ്യം വന്നു തുടങ്ങി.
"മാണ്ടാ....... ഉപ്പ വായിക്കണ്ടാ....... "
കരിച്ചില്‍ ശരിക്കും അന്തരീക്ഷ മലിനീകരണമായി.. ഞാന്‍ തോല്‍വി സമ്മതിച്ചു. പ്രധിഷേധം വക വെക്കാതെ ഒരു വിധത്തില്‍ അവളെ എടുത്തു അടുക്കളയില്‍ എത്തിച്ചു. അവളെ അവളുടെ ഉമ്മയെ ഏല്പിച്ചു തടി ഊരുകയാണ് ഉദ്ദേശം.
അടുക്കളയില്‍ മിസ്സിസ് മിന്നുവിനു സ്കൂളില്‍ കൊണ്ട് പോകാനുള്ള ലഞ്ച് റെഡി ആക്കുന്ന തിരക്കിലാണ്. മോള് വലിയ വായില്‍ നിലവിളിച്ചിട്ടും മാതൃ ഹൃദയം ഒട്ടും അലിയുന്നില്ല. "ഇനി ഇവളുടെ ചെവിക്കു വല്ല തകരാറും പറ്റിയോ". ?
“ദേ.... ഇതിന്റെ കരച്ചിലൊന്ന് മാറ്റിക്കേ...” ഞാന്‍ പറഞ്ഞു.
ക്രൂരമായ ഒരു നോട്ടമായിരുന്നു മറുപടി . പോലീസുകാരന് പ്രതിയെ നോക്കുന്ന പോലെ.
“ഇന്ക്ക് ഒഴിവില്ല്യ. അങ്ങോട്ട് എങ്ങോട്ടെങ്കിലും കൊണ്ടുപോയാട്ടെ.” അവള് പറഞ്ഞു.
ഇതെവിടുത്തെ ന്യായം ?. ഒരു മാതാവിന് സ്വന്തം കുഞ്ഞിനെ വേണ്ടെന്നോ ?. ഇനി ഇതിനെ എന്ത് ചെയ്യും. ?
അപ്പോഴാണ് മിന്നുവിനെ ശ്രദ്ധിച്ചത്. അവള് ടൈംടേബിള്‍ നോക്കി സ്കൂളില്‍ കൊണ്ട് പോകാനുള്ള പുസ്തകങ്ങള്‍ വാരി ചാക്കില്‍ കെട്ടുന്ന തിരക്കിലാണ് . ഒരു ഐഡിയ കിട്ടി. മിന്നുവിനെ സോപ്പിട്ടാല്‍ രക്ഷപ്പെടാം.
മിന്നു മോളെ ........... ഞാനല്പം വാത്സല്യം കൂട്ടി വിളിച്ചു.
ഇനിക്ക് നേരല്ല്യ....ബസ്സ് വരാനായി........". പ്രതികരണം വളരെ പെട്ടെന്നായിരുന്നു.
"പിന്നേ.???. നീ പഠിച്ചിട്ടു നാളെ ഐ എ എസ് എഴുതാന്‍ പോവ്വല്ലേ...". ഞാന്‍ മനസ്സില്‍ പറഞ്ഞു.
മിന്നുവും കൈവിട്ട സ്ഥിതിക്ക് ഞാന്‍ മോളെയും കൊണ്ട് മുറ്റത്തേക്കു ഇറങ്ങി.
കാക്കകളെ അവള്‍ക്ക് ഇഷ്ടമാണ്. അവറ്റകളെ കണ്ടാല്‍ കരച്ചില് നിര്‍ത്തും. പക്ഷെ മീന്കാരന് "കാക്കയെ" അല്ലാതെ ഒരൊറ്റ ഒറിജിനല്‍ കാക്കയും ആ പരിസരത്തൊന്നും കണ്ടില്ല. മോളുടെ കരച്ചില് വകവെക്കാതെ അല്പം മീന്‍ വാങ്ങി ചാരുപടിയുടെ താഴെ വെച്ചു. അല്ലെങ്കില്‍ അതിനും പിന്നെ ഞാന്‍ തന്നെ ഓടേണ്ടി വരും.
മുറ്റത്തിന്റെ ഒരു മൂലയില്‍ മിസ്സിസ് കുറെ ചെടികള്‍ വളര്‍ത്തുന്നുണ്ട്. വൈകുന്നേരമായാല്‍ നനക്കലും പരിപാലിക്കലുമൊക്കെയായി അവള് പിന്നെ അതിന്റെ പിറകെയാണ്. പൂക്കളോട് മെല്ലെ വര്‍ത്താനം പറയുന്നതൊക്കെ കാണാം. ഒരു പൂവ് വാടിപ്പോയാല്‍ അവളുടെ മുഖവും വാടും. ഞാന്‍ കളിയാക്കിയാല്‍ "കലാബോധല്ല്യാത്തോര്ക്ക് അങ്ങനൊക്കെ തോന്നും" എന്നായിരിക്കും മറുപടി.
“പിന്നേ.....പൂക്കളിലല്ലേ മനുഷ്യരുടെ കലാബോധം”. പൂന്തോട്ടം ഉണ്ടാക്കാന്‍ കാശ് ഇത്തിരി പൊടിച്ചതിന്റെ വിഷമം ഞാന്‍ അങ്ങിനെ തീര്‍ക്കും. മോളുടെ കരച്ചില് മാറ്റാന്‍ ഞാന്‍ പൂക്കളുടെ അടുത്തേക്ക് നീങ്ങി. "ഇത് ഞാന്‍ എപ്പോഴും കാണുന്നതല്ലേ"...?? എന്ന ഭാവത്തില്‍ കുഞ്ഞു മുഖം തിരിച്ചു. കരച്ചില് ഒരു കര്‍മ്മം പോലെ നടക്കുന്നുണ്ട്.
"എന്നാല്‍ തുമ്പിയെ പിടിച്ചു തരാം" എന്നായി ഞാന്‍.
"മാണ്ട.......ബാലാമ മതി...." എന്ന് അവളും.
അബദ്ധമായിപ്പോയി. ഇതിനെ അടുക്കളയില്‍ ഇട്ടു ഓടിയാല്‍ മതിയായിരുന്നു എന്ന് എനിക്ക് തോന്നി
അപ്പോഴാണ് മിന്നു “ഉപ്പാ..റ്റാറ്റ” എന്നും പറഞ്ഞു മുറ്റത്തേക്കു ഇറങ്ങിയത്. സ്കൂളിലേകുള്ള പോക്കാണ്. പത്തു കിലോ ഭാരമുണ്ട് തോളില്‍. ലഞ്ച് കിറ്റുമൊക്കെയായി വലിയ പത്രാസിലാണ് പോക്ക്.
"ഇന്റെ മോളൂനെ നിങ്ങള്‍ മഞ്ഞു കൊള്ളിക്കാണോ" ?. പിറകെ എത്തിയ ഭാര്യയുടെ ചോദ്യം.
“ഇമ്മാ.... ങ്ഹും....ങ്ഹും....” ഉമ്മയെ കണ്ടതോടെ മോളുടെ കള്ളക്കരച്ചില് പിന്നെയും കൂടി.
"ഉമ്മച്ചീടെ വാവ ഇങ്ങു വന്നെ....ഉപ്പ കാട്ടിയോ മോളൂനെ....?".
മോളെയും എടുത്തു ഒരു അമ്മയുടെ ഗമയോടെ അവള് അകത്തേക്ക് പോയി.
"മോളെ ഞാന്‍ മഞ്ഞു കൊള്ളിച്ചു" എന്ന് പരാതി കേട്ടെങ്കിലും രക്ഷപ്പെട്ട ആശ്വാസമായിരുന്നു എനിക്ക്. ഇനി സ്വസ്ഥമായി പത്രം വായിക്കാലോ. ഞാന്‍ ഉമ്മറത്തിരുന്നു പത്രം നിവര്‍ത്തി. അപ്പോഴാണ് നേരത്തെ വാങ്ങി വെച്ച മീന്‍ പൊതിയുടെ കാര്യം ഓര്മ വന്നത്. അതും എടുത്തു അകത്തേക്ക് നടക്കുമ്പോള്‍ അകത്തു നിന്നും കരച്ചിലിന് പകരം മോളുടെ ചിരി കേള്‍ക്കുന്നു. ഇതെന്തു മായ. ഇതുവരെ നിര്‍ത്താതെ കരഞ്ഞിരുന്ന കുഞ്ഞാണോ ഈ ചിരിക്കുന്നത് ?. ബെഡ്റൂമിലിരുന്നു ഉമ്മ മോള്‍ക്ക് ബാലരമ വായിച്ചു കൊടുക്കുന്നു. മോള് ബെഡ്ഡില്‍ ചമ്രം പടിഞ്ഞിരുന്നു വലിയ ആഹ്ലാദത്തോടെ കഥ കേള്‍ക്കുന്നു. പൊട്ടിച്ചിരിക്കുന്നു. ഇടയ്ക്കു എഴുന്നേറ്റു ഉമ്മയുടെ കവിളില്‍ മുത്തം കൊടുക്കുന്നു.
"ഒരു കോഴിയമ്മയും പൂച്ചക്കുട്ടിയും ഉണ്ടായിരുന്നേ.... കോഴിയമ്മ കുഞ്ഞുങ്ങള്‍കു കഞ്ഞി കൊടുക്ക്വായിരുന്നേ.....അപ്പോഴാണ് തള്ളപൂച്ച അതിലെ വന്നതേ...!. കഥാ പാത്രങ്ങള്‍ പലതും വന്നു പൊയ്ക്കൊണ്ടിരിക്കുന്നു. മോള് കഥ കേട്ട് ആര്‍ത്തു ചിരുക്കുന്നു. കയ്യടിക്കുന്നു. ഇത് എന്ത് കഥ ?. ഞാന്‍ നോക്കുമ്പോള്‍ അതേ ബാലരമ. അതേ ആനയുടെ പടമുള്ള പേജു. പക്ഷെ കഥ പോകുന്നത് വേറെ വഴിക്കാണ്.
“അപ്പൊ.... തത്തമ്മ... വന്നില്ലേ... ഉമ്മച്ചീ......?”
ഇടയ്ക്കു മോള് സംശയം ചോദിക്കുമ്പോള്‍ കഥ പിന്നെ ആ വഴിക്ക് പോകും. കഥാപാത്രങ്ങള്‍ പിന്നെയും മാറും !. ഇപ്പോഴാണ് എനിക്കും "കഥ" മനസ്സിലായത്.
ആദ്യം എനിക്ക് ചിരി അടക്കാനായില്ല. പിന്നെ അതൊരു നൊമ്പരമായി. ചിലത് നേടുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്ന വലിയ സൗഭാഗ്യങ്ങള്‍ മനസ്സില്‍ വിഷാദ ചിന്തകള്‍ ഉണര്‍ത്തി. ആണ്ടില്‍ ഒരിക്കല്‍ കിട്ടുന്ന ഹൃസ്സ്വമായ അവധി ദിനങ്ങളില്‍ മാത്രം കണ്ടു പിരിയുന്ന എന്റെ കുഞ്ഞുങ്ങളുടെ മനസ്സ് ഞാന്‍ എങ്ങിനെ അറിയും. "ഒരു പക്ഷെ കുഞ്ഞുങ്ങളുടെ മനസ്സ് അമ്മമാര്‍കു മാത്രമേ മനസ്സിലാകൂ " എന്ന് സമാധാനിക്കുമ്പോഴും വീണ്ടും ഒരു തിരിച്ചു പോക്കിനെക്കുറിച്ചുള്ള ചിന്ത മനസ്സിനെ അലട്ടിത്തുടങ്ങിയിരുന്നു
__________________________________________________________________
സമര്‍പ്പണം - പൊന്നോമനകളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാതെ, അവരുടെ വളര്‍ച്ച അറിയാതെ മണലാരുണ്ണ്യത്തില്‍ ജീവിതത്തിന്റെ ഭാഗധേയം തേടുന്ന ലക്ഷോപ-ലക്ഷം വരുന്ന പ്രവാസികള്‍ക്കായി.

പൊന്നോമനകളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാതെ, അവരുടെ വളര്‍ച്ച അറിയാതെ മനലാരുന്ന്യത്തില് ജീവിതത്തിന്റെ ഭാഗധേയം തേടുന്ന ലക്ഷോപ-ലക്ഷം വരുന്ന പ്രവാസികള്‍കായി ഞാനിത് സമര്‍പ്പിക്കുന്നു.
ReplyDeleteഎല്ലാവര്കും പുതുവത്സരാശംസകള്‍
akbar saab, assalayirikkunnu,,, jeevida ganghiyaayi ee kadha swantham jeevithathilninnum adarthi eduthathanalle.. suspence nilanirthikondu nammudeyellam grihandareekshathiloode or yaathra nadathi manass...
ReplyDeletethanks... keep it up
അക്ബര്‍ ഇക്ക ,വളരെ മനോഹരമായിട്ടുണ്ട് .
ReplyDeletesana mol..proud of our family..all the best
ReplyDeleteഅക്ബര്ക്കാ വളരെ നന്നായിട്ടുണ്ട്,,,,,,,,,,
ReplyDeleteപ്രരാബ്ധങ്ങല്ക്കിടയില് തന്റെ കുടുംമ്പത്തിന്റെ സന്തോഷകരമായ ജീവിതത്തിനായി നാടിനെ വിട്ടു പിരിയേണ്ടി വന്ന ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പ്രവാസികളുടെ ,,,,, തന്റെ നാടു കാണാനായി വര്‍ഷത്തില്‍ ഒരു തവണ മഹാബലി വരുന്നു എന്നാ അയ്തീഹ്യം പോലെ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ,, തന്റെ പൊന്നോമന മക്കള്‍ തങ്ങളുടെ സൊന്തം വാപ്പച്ചിയെ തിരിച്ചറിയാതെ പോകുമ്പോള്‍ ,,,,,,, ആജീവനാന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട നിരപരധിക്ക് കിട്ടുന്ന പത്തോ- ഇരുപതോ ദിവസത്തെ പരോള്‍ കഴിഞ്ഞു തിരിച്ചു പോരേണ്ടി വരുന്ന ഓരോ പ്രവാസിക്കും ഇതു തന്റെ കൂടി ജീവിത കഥയാണല്ലോ എന്ന് തോന്നുന്നു എങ്കില്‍ അതല്ലേ ഒരെഴുത്തുകാരന്റെ വിജയം..............
ഹഹ..ഞങ്ങളുടെ വീട്ടിലെ സ്ഥിരം സംഭവം.നന്നായി എഴുതിയിരിക്കുന്നു :-)
ReplyDeletesuhruthe,
ReplyDeleteente postile commetil etta link vazhiyanu evite ethiyath.. nalla oru post vayicha anubhavathote thirike povatte.. mattonnumalla.. chilapolokke ente monum ethram pitivasikal undu.. avan paranjath nataththiyillengil adyam acheeeee enn suresh gopi stylil kayokke chundi vilikkum..ennittum nammute bhavam roshamanegil kashi vithumbum..thangalute post vayichapol athanu petann orma vannath.. kuttitham ellavarilum orupole thanneyalle..valarumbolalle, avar madaniyum, adwaniyum, swadesabhimaniyumokke akunnath..ale...
thanooja
ReplyDeletenoushar
faisalbabu4you
JIJIN
ആഗ്നേയ
Manoraj
എല്ലാവര്കും നന്ദി.
മൂന്ന് കാര്യങ്ങള്‍ പറഞ്ഞോട്ടെ:
ReplyDelete1-പെരു മഴയത്ത് കുട പിടിച്ചവനെപ്പോലെയാണ് പ്രവാസി. അയാള്‍ കരയുന്നത് ആരും കാണില്ല...
2-നൊമ്പരങ്ങള്‍ ബ്ലോഗിലാക്കുന്നതില് താങ്കള്‍ വിജയിച്ചിട്ടുണ്ട് അക്ബര്‍
3-ചുളുവില്‍ 'ആളായ' സന മോള്‍ക്ക് എന്റെ വക ഒരു സമ്മാനമുണ്ട്. നേരില്‍ കാണുമ്പോള്‍ തരാം...
അക്ബര്‍, കഥ സൂപ്പറായി. എസ് എന്‍ സ്വാമിയെ പോലെ അവസാനം വരെ സസ്പെന്‍സ് നില നിര്‍ത്തി. വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മകനെയും ഓര്‍ത്തു. ഉള്ള മനസ്സമാധാനവും പോയി.. ഇതുപോലുള്ള കഥകള്‍ ഇനി എഴുതരുത്. പ്ലീസ്..
ReplyDeleteകഥയുടെ അവസാനമെത്തുവോളം ഞാന്‍ വിചാരിക്കുകയായിരുന്നു, എല്ലാ അച്ഛന്മാരും ഇങ്ങനെ തന്നെ, കുഞ്ഞ് കരയുമ്പോള്‍ അതിനെ ഒന്നാശ്വസിപ്പിക്കാനോ കരച്ചിലടക്കാനോ അറിയില്ല, ഉടനെ കൊണ്ട് അമ്മയുടെ അരികിലേക്ക് ചെല്ലും, എന്നൊക്കെ.
ReplyDeleteപക്ഷേ ഇവിടെ അത്തരം ഒരു സാധാരണ സംഭവം വിവരിച്ചു കൊണ്ട് ഒരു ദു:ഖസത്യം വരച്ചുകാട്ടിയിരിക്കുന്നു. ഒരിക്കലും നികത്താന്‍ പറ്റാത്ത ഒരു നഷ്ടം തന്നെയാണത്. ഈ അച്ഛന്മാരെ എന്തുപറഞ്ഞാണ് ഒന്നാശ്വസിപ്പിക്കുക? വിധിച്ചിട്ടുള്ള ജീവിത വഴികളിലൂടെ നടക്കാനല്ലേ നമുക്കാവൂ..
നന്നായിരിക്കുന്നു അക്ബർ.
ReplyDelete"ഒരു പക്ഷെ കുഞ്ഞുങ്ങളുടെ മനസ്സ് അമ്മമാര്‍കു മാത്രമേ മനസ്സിലാകൂ "
അതൊരു സംഗതിയാണ്.
പക്ഷേ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവരുടെ കുരുത്തക്കേട് അച്ഛന് മാത്രമേ മനസ്സിലാവൂ.
അവസാനം വായിച്ചപ്പോള്‍ സങ്കടായീട്ടോ.
ReplyDeleteഇങ്ങനെ എത്രയെത്ര സൂത്രപ്പണികള്‍ ഒപ്പിച്ചിട്ടു വേണം അവരെയൊന്നു മെരുക്കിയെടുക്കാന്‍.
അനിവാര്യതയുടെ ജീവനത്തില്‍ പ്രവാസത്തിന്റെ ചേക്കേറലുകള്‍ മനസ്സില്‍ സൂക്ഷിച്ച നോവുകള്‍
ReplyDeleteപുതുവത്സരാശംസകള്‍
നൊമ്പരങ്ങള്‍ ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു. ഇനിയും കാണാം. പുതുവത്സരാശംസകളോടെ....
ReplyDeleteM.T Manaf
ReplyDeleteഈ കമന്റ് തന്നെ സനക്കുള്ള സമ്മാനമായി
__________________________
ബഷീര്‍ Vallikkunnu
ഈ വരവിനും അഭിപ്രായത്തിനും നന്ദി
__________________________
ഗീത
തീര്‍ച്ചയായും അതൊരു ദു:ഖസത്യം തന്നെയാണ്
മനസ്സ് നിറഞ്ഞ പ്രോത്സാഹനത്തിനു നന്ദി
__________________________
പള്ളിക്കുളം.. പറഞ്ഞു...
"വലുതാകുമ്പോൾ അവരുടെ കുരുത്തക്കേട് അച്ഛന് മാത്രമേ മനസ്സിലാവൂ."
അതൊരു പരമാര്‍ത്ഥം ആണ് പള്ളിക്കുളം
__________________________
Typist | എഴുത്തുകാരി
വളരെ സന്തോഷം. ഈ വരവിനു
__________________________
പാവപ്പെട്ടവന്
അതെ. ഈ അനിവാര്യതയില്‍ ചില നോവുകള്‍ സഹിച്ചേ പറ്റൂ. നല്ല വാക്കുകള്‍ക്കു നന്ദി
__________________________
പാവത്താൻ
തീര്‍ച്ചയായും കാണണം- ആശംസകള്‍
___________________________
അവസാനം വേദനിപ്പിച്ചു!
ReplyDeleteകുഞ്മനസ്സുകളുടെ ആവലാതികളും നമ്മുടെ വേവലാതികളും അവസാനം കലാപരമായി കൈകാര്യം ചെയ്യുന്ന മാതാവും..എല്ലാം നന്നായി വരച്ച് ചേര്‍ത്തിട്ടുണ്ട്!
അഭിനന്ദനങള്‍.
ഹൃദയ സ്പർശിയായ എഴുത്ത്...അഭിനന്ദനങ്ങൾ...
ReplyDeleteപുതുവത്സരാശംസകൾ....
ഭായി- വളരെ സന്തോഷം ഈ വരവിനു
ReplyDeleteപുതുവത്സരാശംസകൾ....
__________________________
ചാണക്യന് - നന്ദി ഈ വരവുനു പുതുവത്സരാശംസകൾ....
__________________________
വൈകിയെതിയത്തില് ക്ഷമിക്കുമല്ലോ. ഹൃദയസ്പര്‍ശിയായി എഴുതി.
ReplyDelete@ തെച്ചിക്കോടന്
ReplyDeleteവന്നല്ലോ. ഒരു പാട് നന്ദി
തീർച്ചയായും എല്ലാപ്രവാസികളുടേയും തേങ്ങൽ തന്നെയിത്..
ReplyDeleteതുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്ന വായന തന്നു....
നല്ലയവതരണം..കേട്ടോ
ബിലാത്തിപട്ടണം /
ReplyDeleteനന്ദി. ഈ വരവിനു
ഈ പ്രോത്സാഹനത്തിനു.
സമയം കിട്ടുമ്പോഴെക്കെ എന്റെ സുഹൃത്തുക്കളുടെ പഴയ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. അങ്ങിനെ വന്നതാണിവിടെ..
ReplyDeleteസനമോള്‍ ചോദിച്ചു "അപ്പൊ.... തത്തമ്മ... വന്നില്ലേ... ഉമ്മച്ചീ......?” എന്ന്
ഇനി അവളോട് പറയണം അവളെ അന്വേഷിച്ച് ഒരു തത്തമ്മ വന്നിരുന്നെന്ന്... :)
വീട്ടിലെല്ലാവരേയും ഈ തത്തമ്മ അന്വേഷിച്ചെന്നും പറയണം.
@-Vayady പറഞ്ഞു...
ReplyDeleteഇനി അവളോട് പറയണം അവളെ അന്വേഷിച്ച് ഒരു തത്തമ്മ വന്നിരുന്നെന്ന്... :)
തീര്‍ച്ചയായും പറയാം. അവളെക്കാണാന്‍ ഒരു തത്തമ്മ ഭൂലോകത്ത് നിന്നും പപറന്നു വന്നെന്നു. സനയെ അന്വേഷിച്ചു വന്നതിനു വളരെ നന്ദി തത്തമ്മേ.
This comment has been removed by the author.
ReplyDeleteasslm alkm
ReplyDeletecongrats mr. akbar..
really touching !!!
keep on writing!!!all the best.
@-femy
ReplyDeletethanks for reading
വൈകിയാണെങ്കിലും എന്റെ രുചി മനസ്സിലാക്കി ലിങ്കു തന്നതിനു നന്ദി!.ഒരു പ്രവാസിയാവാതെ നാട്ടില്‍ തന്നെ 32 വര്‍ഷം ജോലി ചെയ്യാനും കുഞ്ഞുങ്ങളോടൊത്തു ജീവിക്കാനും അവസരം തന്ന പടച്ചോനോട് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്താന്‍ ഈ പോസ്റ്റ് എന്നെ ഓര്‍മ്മപ്പെടുത്തി.സത്യം പറഞ്ഞാല്‍ എന്റെ മിന്നു മോളുടെ കുസൃതികളാണെനിക്കു പെട്ടെന്നു മനസ്സില്‍ വന്നത്.ആളെ പരിചയമുണ്ടാവുമല്ലോ?
ReplyDeleteഇവിടെ കാണാം
താങ്കള്‍ പറഞ്ഞ പോലെ പ്രവാസിയകാതെ നാട്ടില്‍ കഴിയുന്നത് ഭാഗ്യം തന്നെയാണ്. നേട്ടമെന്ന അക്കരപ്പച്ച തേടി നഷ്ട്ടപ്പെടലുകളുടെ യാത്ര തുടരുന്ന പ്രവാസികള്‍ക്ക് ജീവിതം വേര്‍പാടുകളുടെ നോവുകള്‍ മാത്രമാണ്. വീണ്ടും ചില പ്രവാസ ചിന്തകള്‍ എന്ന പോസ്റ്റില്‍ ആ വേദനകള്‍ ഞാന്‍ വരച്ചിട്ടിട്ടുണ്ട്.
ReplyDeleteതാങ്കളുടെ മിന്നിവിനെ ഞാന്‍ പോസ്റ്റില്‍ കണ്ടിരുന്നു. (ഒരു കുസ്രിതിക്കുട്ടി). ആ പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ എനിക്കേറെ ഇഷ്ടമായ ഒരു പോസ്റ്റായിരുന്നു. അവിടെ കമെന്റിടുകയും ചെയ്തിരുന്നു.
വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ മന്‍സിലേക്ക് നൊമ്പരവുമായി എന്റെ ലുലു മൊള് എത്തി. ഓരോ പ്രവാസിയുടെയും സങ്കടം താങ്കള്‍ വരച്ചു കാട്ടി.
ReplyDeleteതന്മയത്വത്തോടെ സാധാരണ എല്ലാ വീട്ടിലും നടക്കുന്ന സംഭവം അവതരിപ്പിച്ചു.
എനിക്കിഷ്ടായീ. നിങ്ങളുടെ ഈ ശൈലിയാണ് കൂടുതല്‍ ഇഷ്ടം. ഇനിയും വായിക്കാനുണ്ട് ഒരുപാട്. സനമോള്‍ക്കും മിന്നു മോള്‍ക്കും എന്റെ ചക്കരയുമ്മ.
ഈ പോസ്റ്റ് വന്നു വായിച്ചതിനു വളരെ സന്തോഷം സുല്‍ഫി. എല്ലാവരുടെയും മക്കള്‍ ഒരു പോലെ. താങ്കളുടെ ലുലുമോളെ പ്പോലെ കുസ്രിതികള്‍ . വായനക്കും വിശദമായ കുറിപ്പിനും നന്ദി. പിന്നെ നല്ല വാക്കുകള്‍ക്കും.
ReplyDelete"കുഞ്ഞു മനസ്സ്"വായിച്ചു കഴിഞ്ഞു.....
ReplyDeleteപ്രവാസിയായി വീട് നടത്തുന്ന ഒരു ബാപ്പയെ കണ്ടു.
ബാങ്ക് ബാലന്സിനു നികത്താനാവത്ത നഷ്ടങ്ങള്‍.
പത്രം വായിക്കും പോലല്ല ബാലരമ വായിക്കണ്ടത് എന്നു പഠിച്ചല്ലോ അല്ലെ?
ചെറിയ പെരുന്നാള്‍ ആശംസകള്‍!
മനസ്സില്‍ തൊട്ടു ഭായ്..
ReplyDelete@-മാണിക്യം
ReplyDeleteതാങ്കള്‍ പറഞ്ഞത് ശരിയാണ്. ബാങ്ക് ബാലന്സിനു നികത്താനാവാത്ത നഷ്ടം തന്നെയാന് പ്രവാസത്തിലെ നഷ്ടപ്പെടലുകള്‍. വായനക്ക് നന്ദി.
--------------------------
@-സിദ്ധീക്ക് തൊഴിയൂര്‍
വായനക്ക് നന്ദി.
അക്ബര്ക്ക ഇതും ഞാന്‍ വേരെയെവിറെയോ വായിച്ചു കൂട്ടത്ത്തിലാനെന്നു തോന്നുന്നു വായിക്കുമ്പോൾ ഉള്ളിലൊരു പിടച്ചിൽ..എന്നാൽ ഒരു ചെറിയ ആശ്വാസവും സന്തോഷവും തോന്നി..കഥ പറഞ്ഞുകൊടുക്കുമ്പോള്‍ ഞാന്‍ തോല്കാറില്ല,പുതിയ കൈ വഴികളിലൂടെ നീങ്ങും.
ReplyDeleteവളര നന്നായി എഴുതി..ഉമ്മമാർക്കെ മക്കളുടെ മനസ്സറിയാൻ പറ്റൂ.. അതും ഒരു ശരിയാ.. ഇത് വായിച്ചപ്പോൾ അവസാനം സങ്കടം തോന്നി ഉപ്പമാർ നാട്ടിലെത്തിയാൽ പലരും അനുഭവിക്കുന്ന കാര്യം തന്നെ.. അഭിനന്ദനങ്ങൾ..
ReplyDeleteGood going molus...Good luck!
ReplyDeleteLooks like I am very late to read this post. The same happens with my kiddu as well (even though she does see her Pappa everyday)- somehow she doesn't enjoy stories / reading books with pappa as much as she does with her mamma. Kids psychology has a magic in it- they need varieties, suspense, actions, gestures.. everything, mixed up like an aviyal... . We parents have to learn a lot from them..:)
അവസാനം പ്രവാസത്തില്‍ തന്നെ എത്തിച്ചേര്‍ന്നു അല്ലെ.
ReplyDeletenice post.
congrats..
എങ്ങനെയൊക്കെ സമാധാനിച്ചാലും പ്രവാസം എല്ലാ പ്രവാസി ബ്ലോഗരുടെയും എഴുത്തില്‍ കയറി വരും.
ReplyDeleteഈ എഴുത്ത് സന്തോഷവും സങ്കടവും ഒരുപോലെ പ്രതിഫലിപിച്ചു.
സ്നേഹാശംസകള്‍
ഹഹഹ പറഞ്ഞിട്ട് കാര്യമില്ല കുഞ്ഞു വലുതായി വരുമ്പോള്‍, ഉപ്പ എന്ന് പറയുന്നത് ഫോട്ടോയില്‍ മാത്രം ആണ് കാണുക ഉപ്പ മോളെയും അങ്ങനെ തന്നെ
ReplyDeleteനല്ല കഥ എന്നു തന്നെ പറയാം
ReplyDeleteകാരണം ഇതില്‍ നെമ്പരമുണ്ട്, പക്ഷെ ക്ലൈമാക്സിന് ഇനിയും ഒരുപാട് കാലം വേണം അല്ലേ
മനസ്സില്‍ തട്ടുന്ന രിയ്തിയില്‍ തന്നെ ഇക്കാടെ അനുഭവം പറഞ്ഞു. ഓരോ വാക്കും എന്റെ വീടിന്ടെ ഉമ്മറപടിയും മകന്യും ഓര്‍ക്കുന്ന ഒന്നായി മാറി.. ഹൃദയം നിറഞ്ഞ ആശംസകള്‍..
ReplyDeleteഞാനൊരു പ്രവാസിയല്ല.
ReplyDeleteപക്ഷെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്
ഓരോരോ അനുഭവങ്ങള്‍..
എനിക്കതൊക്കെ ഓര്‍മ്മ വന്നു..
വൈകിയാണ് ഈ പോസ്റ്റ് വായിക്കുന്നത്. കഥ നന്നായിട്ടുണ്ട്. കുടുംബത്തെയും, കുട്ടികളെയും എല്ലാം പിരിഞ്ഞ് ജീവിക്കുന്ന പ്രവാസികളുടെ മൌനനൊമ്പരങ്ങള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു.
ReplyDeleteകുഞ്ഞുമനസ്സിന്റെ കഥ പറഞ്ഞ് “വലിയ”മനസ്സുകളെ സങ്കടപ്പെടുത്തിയല്ലോ.
ReplyDeleteഎപ്പോഴാന് ഇത് വായിക്കുന്നത്.
ReplyDeleteഎന്ത് പറയാന്‍?
പ്രവാസിക്ക് വിധിക്കപ്പെട്ടിടില്ലാത്ത ചില കനികള്‍. അതിന്റെ മണം മധുരം ഒക്കെ ഫോട്ടോകളില്‍ കണ്ടു മാത്രം ആസ്വദിക്കാം.
സരസമായി വായിച്ചു നിര്‍ത്തി. പിന്നെ അത് ഒരു വേദനയായി.............
എന്റെ മോള്‍ക്കും ഉണ്ട് ഇത്തരം ചില പിടിവാശികള്‍... അതോടെ എന്റെ പോസ്റ്റു വായനയും കമന്റെഴുത്തുമൊക്കെ കുളമാവും.ചില പോസ്റ്റുകള്‍ മിസ്സാവാറുമുണ്ട്..
ReplyDeleteപൊന്നോമനകളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാതെ, അവരുടെ വളര്‍ച്ച അറിയാതെ മനലാരുന്ന്യത്തില് ജീവിതത്തിന്റെ ഭാഗധേയം തേടുന്ന ലക്ഷോപ-ലക്ഷം വരുന്ന പ്രവാസികള്‍കായി ഞാനിത് സമര്‍പ്പിക്കുന്നു....
പറഞ്ഞകാര്യത്തോടൊപ്പം ഇതു കൂടി ചേര്‍ത്തു വെക്കുമ്പോള്‍ പ്രവാസിയുടെ നൊമ്പരം ഇവിടെ പറയാതെ പറഞ്ഞപോലെ....
എന്റെ ഉമ്മ പെങ്ങളുടെ കുട്ടിയെ ഉറക്കാന്‍ വേണ്ടി പുത്യേ പുത്യേ പാട്ടുകള്‍ ഉണ്ടാക്കി പാടുന്നത് കേട്ടിട്ടുണ്ട് ... മലയാളവും , അറബിയും മിക്സ് ചെയ്ത് ... ഞാന്‍ എത്രെ പാട്ട് പാടി ശ്രമിച്ചിട്ടും അവന് ഉറങ്ങീല ... അതാ ഓര്‍മ്മ വന്നത്
ReplyDeleteസമൃദ്ധമായ ഒരു ചിരിക്കുള്ള ഒരുക്കങ്ങളുമായാണ് ഇവിടെ വന്നത്. ചിരിക്കുകയും ചെയ്തു; കണ്കോണില് ഒരു തുള്ളി ലവണജലം അവശേഷിപ്പിച്ചു കൊണ്ട്. കൊച്ചു കൊച്ചു കാര്യങ്ങള്‍ വലിയ വലിയ പാഠങ്ങള്‍., നന്ദി, വീണ്ടും ഇത് പോസ്റ്റ് ചെയ്തതിന്.
ReplyDeletenannayirikkunu ennu parayathe povan patunila...
ReplyDeletevalare nannayi....ee linkonnu nokkku..
ReplyDeletehttp://misriyanisar.blogspot.com/2012/02/blog-post.html
ഹഹഹ ....ഇതുതന്നെ അപ്പൊ എല്ലാ വീട്ടിലും ...കൊള്ളാം അക്ബറിക്കാ ..::)
ReplyDeleteപക്ഷെ അവസാനം വായിച്ചപ്പോള്‍ സങ്കടായീ പ്രവാസികളുടെ ദുഃഖം അത് ഭയങ്കരമായിപ്പോയി ...:(
ഒരു പാട മനസ്സ് തണുപ്പിച്ച ഒരു പോസ്റ്റ് ,,ഞാന്‍ എന്റെ വീട്ടില്ആണ് എന്ന് തോന്ന്നിച്ചു ,മോള്‍ക്ക് കഥ ഞാന്‍ എത്ര പറഞ്ഞാലും തൃപ്തി ആകില ,അവള് കഥ പറയും മുന്‍പേ സന്തോഷം ,കണ്ടു പിടിച്ചപ്പോള്‍ കഥ ഏതാണ്ടിങ്ങനെ തന്നെ ,കുറുക്കനും കോഴിയും കൂടെ കളിയ്ക്കാന്‍ പോയി ,കുറുക്കന് തോറ്റു കോഴി ചമ്മിപ്പോയി ,,പിറ്റേ ദിവസം പുതിയ കഥ ,,ആനയും മുയലും ,ആന തോറ്റു ആന ചമ്മിപ്പോയി ...നന്മയുള്ള ഒരു പോസ്റ്റ് ,,
ReplyDeleteഒരു പാട മനസ്സ് തണുപ്പിച്ച ഒരു പോസ്റ്റ് ,,ഞാന്‍ എന്റെ വീട്ടില്ആണ് എന്ന് തോന്ന്നിച്ചു ,മോള്‍ക്ക് കഥ ഞാന്‍ എത്ര പറഞ്ഞാലും തൃപ്തി ആകില ,അവള് കഥ പറയും മുന്‍പേ സന്തോഷം ,കണ്ടു പിടിച്ചപ്പോള്‍ കഥ ഏതാണ്ടിങ്ങനെ തന്നെ ,കുറുക്കനും കോഴിയും കൂടെ കളിയ്ക്കാന്‍ പോയി ,കുറുക്കന് തോറ്റു കോഴി ചമ്മിപ്പോയി ,,പിറ്റേ ദിവസം പുതിയ കഥ ,,ആനയും മുയലും ,ആന തോറ്റു ആന ചമ്മിപ്പോയി ...നന്മയുള്ള ഒരു പോസ്റ്റ് ,,
ReplyDeleteകുട്ടികളെപ്പറ്റി പറയുമ്പോൾ, കേൾക്കുമ്പോൾ കുട്ടികളാക്കുകയും കുട്ടിത്തങ്ങൾ പറഞ്ഞു തന്നെ ഉള്ളുരുക്കുകയും ചെയ്തു... കുറെ ഓർമ്മകളിലേക്കും കൊണ്ടുപോയി, നമ്മുടെ നഷ്ടങ്ങളും അവർക്കു നാം നഷ്ടപ്പെടുത്തുന്നതും...
ReplyDeleteഎന്റെ പ്രവാസം ഇന്ത്യക്കകത്തു തന്നെ ആയതിനാല്‍ കുടുംബം കൂടെയുണ്ട്. പക്ഷെ അവരെ നാട്ടില്‍ വിട്ടു പോവുന്ന വിദേശ പ്രവാസികളുടെ കാര്യം ശരിക്കും മനസ്സ് നീറ്റും. ഇവിടെ കമന്റ് ഇട്ട എല്ലാവരും സ്വന്തം മക്കളെയും അവരുടെ കുസൃതികളെയും ഓര്ത്തെടുത്തുവേന്കില് അത് ഈ എഴുത്തിന്റെ തന്മയത്വം ഒന്ന് തന്നെ. ചാലിയാറില്‍ ശേഷിക്കുന്ന ചില പഴയ ലിങ്കുകള്‍ കൂടി പോന്നോട്ടെ
ReplyDeleteഇത് ഇപ്പോഴേ കണ്ടുള്ളല്ലോ അക്ബർ . എന്താ പറയുക; ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ എന്ന് വെറുതെ ഒരാഗ്രഹം!
ReplyDeleteകുറിപ്പിന്റെ അവസാനത്തെ ആ 'സമര്‍പ്പണം' വല്ലാത്ത ഒരു നോവായി മനസ്സില്‍ ...
എഴുതിയ കുരിപ്പും വായിച്ചു,കമന്റുകളും. അതിൽ നിന്നെനിക്ക് മനസ്സിലായി പ്രവാസം ഒരു നൊമ്പരമാണെന്ന്. ആ പറയുന്ന പ്രവാസത്തിന്റെ നൊമ്പരം വ്യക്തമായി വാക്കുകളിൽ പകർത്തി വച്ചിരിക്കുന്നു. നല്ല എഴുത്ത്,അക്ബറിക്കാ. ആശംസകൾ.
ReplyDeleteൽ കെബീർ
ReplyDeleteഉമ്മു അമ്മാര്‍
Nishana
അസീസ്
കുന്നെക്കാടന്‍
കൊമ്പന്
ഷാജു അത്താണിക്കല്‍
Jefu Jailaf
വാല്യക്കാരന്‍.
ശ്രീജിത് കൊണ്ടോട്ടി.
ajith
ജോസെലെറ്റ് എം ജോസഫ്
Pradeep Kumar
YUNUS.COOL
Arif Zain
meslife
മിസിരിയനിസാര്‍
kochumol(കുങ്കുമം)
സിയാഫ് അബ്ദുള്‍ഖാദര്‍
AJITHKC
വേണുഗോപാല്‍s
അനില്‍കുമാര്‍ . സി. പി.
മണ്ടൂസന്
വ്യത്യസ്ഥ തലങ്ങളിലെങ്കിലും പ്രവാസികളുടെ ഗൃഹാതുരതകള്‍ക്കും വേദനകള്‍ക്കും ചിന്തകള്‍ക്കും സമാനതകളുണ്ടെന്നു നിങ്ങളുടെ കമന്റുകള്‍ സൂചിപ്പിക്കുന്നു. നാട്ടിലുള്ളവര്‍ക്കും അതു മനസ്സിലാകുന്നു. പ്രിയപ്പെട്ടവരേ, വായിച്ചു അഭിപ്രായം അറിയിച്ച നിങ്ങള്‍ക്ക് എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
എല്ലാ നേട്ടങ്ങളും അടിസ്ഥാനമില്ലാത്തതാക്കുന്നു ഈ നഷ്ടങ്ങൾ ....പിന്നെ ഇപ്പൊ മണിക്കൂറുകൾ കണ്ടും കാണാതെയും സംസാരിക്കുന്നു മിക്ക ഗൾഫ് കാരും..എന്നാൽ ഒരു മുന്‍ തലമുറ ........അപ്പൊ നമ്മൾ എത്ര ഭാഗ്യവാന്മ്മാർ
ReplyDelete