ഒന്‍പതാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ് മാസ്റ്ററായിരുന്നു പോക്കര് മാസ്റ്റ്. എന്റെ അറിവില്‍ മീന്‍ പിടുത്തമാണ് മാസ്റ്ററുടെ ഒരേ ഒരു ഹോബി. എന്റെ വീട്ടില്‍ നിന്നും ആറേഴു കിലോ മീറ്റര്‍ ദൂരെയാണെങ്കിലും മാഷ് ഇടയ്ക്കു വീട്ടില്‍ വരും. കാരണം ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന അനേക ചെറു പുഴകളില്‍ ഒന്ന് എന്റെ വീട്ടിനടുത്താണ്. ചെറു പുഴയ്ക്കു കുറുകെ വലയിട്ടു നഞ്ഞു (വിഷം) കലക്കുകയാണ് മാസ്റ്ററുടെയും സംഘത്തിന്റെയും മീന്‍ പിടുത്തത്തിന്റെ ഒരു രീതി. പുഴയില്‍ അന്നേ വരെ പിറന്നതും പിറക്കാനിരിക്കുന്നതുമായ സകല മത്സ്യങ്ങളും മാസ്റ്ററുടെ വരവോടെ പരലോകം പൂകും.
മാസ്റ്ററുടെ വരവ് എന്റെ ബാപ്പക്ക് വലിയ സന്തോഷമാണ് . സ്കൂള്‍ വരെ പോകാതെ മകന്റെ "പഠന നിലവാരം" ചോദിച്ചറിയാം. എന്നെക്കുറിച്ച് "നല്ല" കാര്യങ്ങളേ മാസ്റ്റര്‍ക്ക് പറയാന്‍ കാണൂ. ഞാന്‍ നാന്നാവാന് ഒരു സാദ്ധ്യതയുമില്ലെന്നു കണ്ടു പിടിച്ചതും ബാപ്പയോട് തുറന്നു പറഞ്ഞതും പോക്കര് മാസ്റ്റാണ്. അതുകൊണ്ട് തന്നെ രാത്രിയിലുള്ള ഈ സംഘത്തിന്റെ വരവ് എനിക്ക് തീരെ പിടിക്കാറില്ല.
സാമൂഹ്യ പാഠമായിരുന്നു അന്ന് മാഷ് ക്ലാസെടുത്തിരുന്നത്. ഉച്ച കഴിഞ്ഞുള്ള പീരിയടും മാഷിന്റെ അറു ബോറന് ക്ലാസുമായത് കൊണ്ട് പല കുട്ടികളും "കണ്ണ് മിഴിച്ചിരുന്നു" നല്ല ഉറക്കത്തിലായിരുന്നു. എനിക്കാണെങ്കില്‍ ഒരു പോള കണ്ണടക്കാന്‍ നിവൃത്തിയില്ല. കാരണം മാഷെ രണ്ടു കണ്ണും എപ്പോഴും എന്റെ നേരെയാണ്. ഇനി സ്കൂളില്‍ ഞാന്‍ മാത്രമേ നന്നാവാന്‍ ബാക്കിയുള്ളൂ എന്ന് തോന്നും എന്റെ കാര്യത്തിലുള്ള മാഷിന്റെ ശ്രദ്ധ കണ്ടാല്‍.,. ഉന്നത്തിന്റെ കാര്യത്തില്‍ മാഷ് അഭിനവ് ബിന്ദ്രയെ കടത്തി വെട്ടും. എത്ര കൃത്യമാണെന്നോ മാഷിന്റെ ചോക്ക് കൊണ്ടുള്ള ഏറു. അതിന്റെ സുഖം ക്ലാസ്സില്‍ എന്നെപ്പോലെ അനുഭവിച്ച കുട്ടികള്‍ വേറെ ഉണ്ടാവില്ല. വേണമെങ്കില്‍ എന്നെ ഉന്നം നോക്കിയാണ് മാഷ് ഏറു പഠിച്ചതെന്ന് തന്നെ പറയാം.
സാമൂഹ്യ പാഠത്തിലെ പ്രകൃതി നശീകരണമായിരുന്നു അന്നത്തെ വിഷയം. വന സശീകരണവും വ്യവസായ ശാലകള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ദോഷങ്ങളുമൊക്കെ മാഷ് പറയുന്നതിനിടയില്‍ എന്റെ കഷ്ട കാലത്തിനു എനിക്കൊരു സംശയം ചോദിക്കാന്‍ തോന്നി. ഞാന്‍ എണീറ്റ് നിന്ന്. രണ്ടു വര്‍ഷത്തിനിടക്ക് ആദ്യമായാണ് ഒരു സംശയം ചോദിക്കാന്‍ മാഷിന്റെ ക്ലാസ്സില്‍ ഞാന്‍ എഴുന്നേറ്റു നില്‍ക്കുന്നത്. മാഷിനു ഇതില്‍ പരം ഒരു സന്തോഷം ഉണ്ടോ. പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളാണല്ലോ സാധാരണ സംശയം ചോദിക്കാറുള്ളത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ എന്റെ ഈ ഉദ്യമം മാഷിനു ഒരേ സമയം അമ്പരപ്പും സന്തോഷവും ഉണ്ടാക്കിയിരിക്കണം. ഞാന്‍ നന്നാകുന്നതിന്റെ ആദ്യത്തെ സൂചന കിട്ടിയ പോലെ എന്റെ സംശയം കേള്‍ക്കാനായി മാഷ് കാത് കൂര്‍പ്പിച്ചു. രണ്ടും കല്പ്പിച്ചു ഞാന്‍ ചോദിച്ചു.
"സാറേ മീന്‍ പിടുത്തം പ്രകൃതി നശീകരണത്തില്‍ പെടുമോ ?.
"ഹേയ് ഇല്ല. ! മാഷ് വളരെ സന്തോഷത്തോടെ ഉത്തരം പറഞ്ഞു
"അപ്പൊ സാറേ... മീന്‍ പിടിക്കാന്‍ പുഴയില്‍ നഞ്ഞു കലക്കുന്നതോ ?.
ചോദ്യം ചോദിച്ചതും ഒരു ചോക്ക് കഷണം എന്റെ നെറ്റിയില്‍ കൊണ്ടതും ഒന്നിച്ചായിരുന്നു. എന്റെ ചോദ്യം ചെന്ന് കൊണ്ടത് മാഷിന്റെ അഭിമാനത്തിലാണെങ്കില് ചോക്ക് കൊണ്ടത് കൃത്യമായി എന്റെ നെറ്റിയിലാണ്. നമ്മളെ എറിഞ്ഞ ചോക്ക് നമ്മള് തെന്നെ എടുത്തു മാഷിനു തിരിച്ചു കൊണ്ട് പോയി കൊടുക്കണം. അതാണ് മാഷിന്റെ ക്ലാസ്സിലെ നിയമം. ഞാന്‍ ചോക്ക് കഷ്ണവുമായി മാഷിന്റെ അടുത്തെത്തി. ഇടതു കയ്യില്‍ ചോക്ക് വാങ്ങി വലത് കൈ കൊണ്ട് എന്റെ ചെവിയില്‍ പിടച്ചു മാഷ് ഗ്ലോബില്‍ ഇന്ത്യയുടെ പടം തിരയുന്നപോലെ നാല് കറക്കം.
നിനക്ക് ഉത്തരം വേണോ ഡാ ?????
"വേണ്ട സാര്‍" """s "..!!! ചെവിയുടെ വേദന സഹിക്കാതെ ഞാന്‍ ദയനീയമായി പറഞ്ഞു.
"അതെന്താ വേണ്ടാത്തേ.???? എന്റെ തല ഗ്ലോബ് പോലെ അപ്പോഴും കറങ്ങി കൊണ്ടിരിക്കുകയാണ്.
"വേണ്ടാഞ്ഞിട്ടാണ് സാര്‍" s...!!!!!!. " ഞെണ്ടിന്റെ കാലില്‍ പെട്ട കൊഞ്ചിന്റെ അവസ്ഥയിലായി എന്റെ ചെവി.
ഇനി മേലില്‍ ഇങ്ങിനത്തെ സംശയം ചോദിക്കുമോടാ. ????
"ഇല്ല സാര്‍........!!!!!" """, ...ഗ്ലോബിന്റെ കറക്കം നിന്നു. ഞാന്‍ എന്റെ ചെവി യഥാസ്ഥാനത്തു ഉണ്ടോന്നു തപ്പുന്നതിനിടയില്‍ മാഷ് പറഞ്ഞു
"ഉത്തരം ഞാന്‍ നിന്റെ ബാപ്പയോട് പറഞ്ഞോളാം".!!!!!!!!
പിന്നീടൊരിക്കലും പോക്കര് മാഷുടെ ക്ലാസ്സില്‍ എനിക്ക് സംശയങ്ങള്‍ ഉണ്ടായിട്ടേയില്ല.

ReplyDeleteഎനിക്കിതു വായിച്ചപ്പോള്‍ ഒരു പാട്ട് ഓര്‍മ്മ വരുന്നു.
ReplyDelete"ഭൂമി കറങ്ങുന്നുണ്ടോടാ? .....ഉണ്ടേ..
അപ്പോ, സാറു പറഞ്ഞതു നേരാടാ?.....ആണേ.."
മീന്‍ പിടിക്കാനായി ആ സാറ് പിന്നെയും ആ വഴി വന്നോ? അതോ ശിഷ്യനെ പേടിച്ച് മുങ്ങിയോ? :)
ചോദ്യം ചോദിച്ചതും ഒരു ചോക്ക് കഷണം എന്റെ നെറ്റിയില്‍ കൊണ്ടതും ഒന്നിച്ചായിരുന്നു. എന്റെ ചോദ്യം ചെന്ന് കൊണ്ടത് മാഷിന്റെ അഭിമാനത്തിലാണെങ്കില് ചോക്ക് കൊണ്ടത് കൃത്യമായി എന്റെ നെറ്റിയിലാണ്
ReplyDeleteഹ..ഹ..ഹ
ചില പൊക്കര് മാഷുമാര് എനിക്കും ഉണ്ടാരുന്നു, അവരുടെ രാജ്യം അവരുടെ നിയമം
ഹ. ഹ. ഹ… ഞാന്‍ ഒന്നു ചിരിക്കട്ടെ.. അല്ലങ്കിലും മാഷിന്റെ വീക്ക്നസ്സില് പിടിച്ചാ കളി.. പിന്നെ ചെവി പൊന്നാക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ…
ReplyDeleteസംശയം കലക്കി. വിദ്യാര്‍ത്ഥികളായാല്‍ ഇങ്ങനെ വേണം. പോക്കര് മാഷുക്ക് അപ്പോള്‍ മാത്രമായിരിക്കും താന്‍ ചെയ്യുന്നത് ഒരു തെറ്റാണ് എന്ന് സ്ട്രൈക്ക് ചെയ്തത്.
ReplyDeleteഒരു ചെറിയ കഥയാണെങ്കിലും, എന്റെ അക്ബര്‍, ഇത് ഇന്ന് നമ്മുടെ മുന്‍പിലുള്ള പല പ്രശ്നങ്ങളുടെയും ഒരു വ്യക്തമായ ചിത്രം തന്നെയാണ്. മാസ്റ്റെരെയും കുട്ടിയേയും വേറെ വേറെ രൂപങ്ങളില്‍ ഒന്ന് കാണാന്‍ ശ്രമിച്ചു നൊക്കൂ. അത് നമ്മുടെ സമൂഹത്തിനുള്ളിലുള്ള വലിയെട്ടന്മാരകം. അല്ലെങ്കില്‍, ഒന്ന് രാജ്യന്ദര തലത്തില്‍ ചിന്തിച്ചാല്‍ വന്‍കിട രാജ്യങ്ങളും അവികസിത രാജ്യങ്ങളും ആകാം. വളരെയധികം നന്ദി. ഇത്തരം ചിന്തോദ്യൂപകങ്ങളായ കഥകള്‍ക്ക്.
ReplyDeleteആ ഒരൊറ്റ പിടുത്തം കൊണ്ട് എല്ലാ സംശയവും തീരത്ത പോക്കര്മാഷ് ഒരു സംഭവം തന്നെ..!
ReplyDeleteമാഷ് പിന്നെ മീന്‍പിടിക്കാന്‍ ആ വഴി വന്നോ ?
Vayady
ReplyDeleteആദ്യ കമെന്റിനു നന്ദി- എന്റെ കയ്യിലിരിപ്പ് വെച്ച് നോക്കുമ്പോ ആ കറക്കം വളരെ നിസ്സാരം
_________________________
അരുണ്‍ കായംകുളം നന്ദി അരുണ്‍- പിന്നീട് പലപ്പൊഴു ഞാനും എന്റെ ചോദ്യം ഓര്‍ത്ത് ചിരിച്ചിട്ടുണ്ട്
________________________
ഹംസ
ഹംസ. എന്തെങ്കിലും ചോദിക്കണ്ടേ. അപ്പൊ എന്റെ സംശയം ഞാനങ്ങു ചോദിചെന്നെയുള്ളൂ. വായനക്ക് നന്ദി.
________________________
ഗീത
വളരെ നന്ദി ഗീത. വരവിനും അഭിപ്രായങ്ങള്‍ക്കും
__________________________
Snehi
വായനക്കും അഭിപ്രായത്തിനും
___________________________
തെച്ചിക്കോടന്
ഷംസു, എന്റെ സംശയം ബാക്കിയാക്കി മാഷ് വീണ്ടും വന്നു പലകുറി. ഓരോ വരവിലും ഒരു പാട് മീനും തന്നു.
ആളാവാൻ നോക്കി ഫൂളായകഥയിത്
ReplyDeleteആളെചിരിപ്പിച്ച് നല്ല കൂളായല്ലൊ..അക്ബർ.
എത്രയോ ചോക്ക് കഷ്ണങ്ങള്‍ എന്റെ നേര്‍ക്കും .....ഓര്‍മകളിലേക്കുള്ള വഴി .അസ്സലായിട്ടുണ്ട് !
ReplyDeleteപോക്കര് മാഷ് ഇങ്ങനെയൊക്കെ ചെവിക്കു പിടിച്ചു തിരിച്ചിട്ടും നിങ്ങള്‍ നന്നായിട്ടില്ല. മാഷ് അതുകൂടി ചെയ്തിരുന്നില്ലെങ്കില്‍ എന്തായേനെ.. മാഷിന്റെ അഡ്രസ് ഉണ്ടെങ്കില്‍ തരണം. നിങ്ങളുടെ ഇപ്പോഴത്തെ കളികളൊക്കെ വെച്ചു ഒരു എസ്സെമ്മെസ്സ് വിടാനാ..
ReplyDeleteപോക്രിത്തരം കാണിക്കുന്ന
ReplyDeleteപിള്ളാരെ പോക്കാന്‍ ഇന്ന്
പോക്കര് മാഷന്മാരില്ലാതെ പോയി
അന്ന് വെള്ളത്തില്‍ നഞ്ഞ് കലക്കിയത് പോകട്ട്...
ഇന്ന് സര്‍വത്ര നഞ്ഞ്,സര്‍വത്ര മായം.
മായം വാങ്ങിയാലും മായം
വേണ്ടാത്ത കാര്യങ്ങള്‍ പഠിക്കുന്ന പണി അന്നേ ഉണ്ടായിരുന്നു അല്ലെ?
ReplyDeleteഎഴുത്തുകളിലും ഇടക്കത് മുഴച്ചു നില്‍ക്കുന്നത് കാണാം.
അപ്പൊ അടുത്ത ചോക്കയേറ്....
“ഞെണ്ടിന്റെ കാലില്‍ പെട്ട കൊഞ്ചിന്റെ അവസ്ഥയിലായി“ ചാലിയാറിന്റെ തീരത്ത് ഇത്തരം അനേകം കുസൃതികള്‍ ഒപ്പിച്ചിട്ടുണ്ടാവും അല്ലേ?
ReplyDelete"വേണമെങ്കില്‍ എന്നെ ഉന്നം നോക്കിയാണ് മാഷ് ഏറു പഠിച്ചതെന്ന് തന്നെ പറയാം. "
ReplyDeleteനമ്മളെ കൊണ്ട് അത്രയെങ്കിലും പറ്റിയല്ലോ..........
.
ഇവിടെയെത്താന്‍ വൈകി പോയല്ലോ ന്നൊരു വിഷമമേ ഉള്ളു മാഷേ .
പോസ്റ്റ് ഇഷ്ട്ടപെട്ടു!
ReplyDeleteThis comment has been removed by the author.
ReplyDeleteNice & Natural way of writing that makes the memmories ever & ever green.
ReplyDeleteathukalakki!!!
ReplyDeleteമാഷ് പിന്നെ മീന്‍പിടിക്കാന്‍ ആ വഴി വന്നോ ?
ബിലാത്തിപട്ടണം / Bilatthipattanam
ReplyDeleteചില ചില്ലറ കുസൃതികള്‍. നന്ദി
_______________________
sm sadique പറഞ്ഞു...
സാദിഖ്- പിന്നീട് ഓര്‍ത്ത് ചിരിക്കാന്‍ ഇങ്ങിനെ എന്തെല്ലാം
____________________________
ബഷീര്‍ Vallikkunnu പറഞ്ഞു...
ശരിയാ ബഷീര്‍, അങ്ങിനെ ചില പേടി യുള്ള സാറന്മാര് ഉണ്ടായിരുന്നത് കൊണ്ട് കൂടുതല്‍ കുരുത്തക്കേടുകളിലേക്ക് പോയില്ല. ഒരു മൊബൈല്‍ ഫോണ്‍ കണ്ടാല്‍ അതിനെ ചോദ്യം ചെയ്തു പോയാല്‍ ആ സാറിനെതിരില് പീഡനം ആരോപിക്കുകയും മനുസ്യാവാകാശ സംഘടനകള്‍ അന്വേഷിക്കുകയും ചെയ്യുന്ന കാലമാണിത്. അവിടെയാണ് പഴയ കാലത്തെ ഗുരു ശിഷ്യ ബന്ധം എത്ര ഉദാത്തമായിരുന്നു എന്ന് നാം തിരിച്ചറിയുന്നത്.
___________________________
Ibn പറഞ്ഞു...
ഒരു കുഞ്ഞുണ്ണി മാഷെ (ശൈലി കൊണ്ട്) ഓര്‍മ്മപ്പെടുത്തിയതിനു നന്ദി
___________________________
OAB/ഒഎബി
ഒക്കെ ഓരോ പ്രായത്തിന്റെ കളികള്‍.
____________________________
Areekkodan | അരീക്കോടന്‍
അരീകോടന്‍ മാഷേ- ഇത്തിരി കുസൃതി ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് സ്കൂള്‍ പഠനം. പക്ഷെ അന്നത്തെ കുസൃതികള്‍ ഇന്നത്തെ പോലെ അപകടകരം ആയിരുന്നില്ല.
___________________________
ഏകതാര പറഞ്ഞു...
ഒട്ടും വൈകിയില്ല. ഈ വരവിനു ഒരു പാട് നന്ദി. വീണ്ടും വരുമല്ലോ.
________________________
ramanika പറഞ്ഞു...
Thanks for visit.
_________________________
അമ്പിളി. പറഞ്ഞു...
Thanks for the words by touching heart
___________________________
ഒഴാക്കന്.
വന്നു ഒരു പാട് തവണ. ഒരിക്കല്‍ കണ്ടപ്പോള്‍ പഴയ കാര്യം പറഞ്ഞു ചിരിച്ചു. മിക്കവാറും ഈ പോസ്റ്റു വായിച്ചാല്‍ ഒരിക്കല്‍ കൂടി എന്നെ കാണാന്‍ വരും
ഇങ്ങനെ ഉള്ള അദ്ധ്യാപകരും എല്ലായിടത്തും ഉണ്ടായിരുന്നു എന്ന് ഒര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്
ReplyDelete@-ശ്രീ
ReplyDeletethank u shree.
എന്നാലും മാഷ് നല്ലവനാണ് ഞാനായിരുന്നെങ്കില്‍ അക്ബറിനെ വെള്ളത്തിലിട്ടു നഞ്ഞു കലക്കിയിരുന്നു
ReplyDeleteMKUNNATH TIRUR
പോക്കര് മാഷ് ഇക്കാനെ നന്നാവാന്‍ സമ്മതിച്ചില്ലാ ല്ലേ...?
ReplyDeleteഎന്തായാലും നഞ്ഞു കലക്കുന്നത് പ്രകൃതി നശീകരണം അല്ല എന്ന് മനസ്സിലായി ... ചിലപ്പോള്‍ മലിനീകരണം പോലും ആവില്ല അല്ലെ ??
ReplyDeleteപോക്കര് മാഷ്ക്ക് അഭിമാന ക്ഷതം ഏല്‍പ്പിക്കുന്ന ഗൊച്ചു ഗള്ളന്‍ ആയിരുന്നു ഗുട്ടിക്കാലത്ത് അല്ലെ ?? എന്തായാലും ആ ചോക്ക് കൊണ്ടുള്ള ഏറും ചെവി തിരുമ്മലും ഗുരുത്വവും പൊരുത്തവും ആയി ഭവിച്ചതില്‍ സന്തോഷിക്കുന്നു ...
ചാലിയാറിന്റെ ചക്കര (ചാകര )...
ഒരുപാട് ഇഷ്ടമായി .............
ReplyDeleteഒരുപാട് ഇഷ്ടമായി .............
ReplyDeleteബാക്കിയുള്ള കറക്കൽ ബാപ്പയുടെ ഭാഗതു നിന്നും കിട്ട്യൊ.. വളരെ നന്നായിരിക്കുന്നു..
ReplyDelete@-mkunnat
ReplyDeleteഹ ഹ ഹ ശരിയാ. എന്റെ വികൃതികള്‍ക്ക് അതെല്ലാം ചെറിയ ശിക്ഷകള്‍ മാത്രം
---------------------------------
@-റിയാസ് (മിഴിനീര്‍ത്തുള്ളി) - ഒടുവില്‍ ഞാനും മാഷും നന്നായി റിയാസ്.
-------------------------------------------
@-Sameer Thikkodi - അതെ സമീര്‍. ആ ഏറൊക്കെ പില്ക്കാലത്ത് എനിക്കുള്ള വഴികാട്ടലായിരുന്നു എന്ന് ബോധ്യമായി.
-------------------------------------
@-Abdul Jabbar - വളരെ നന്ദി ജബ്ബാര്‍.
----------------------------------------
@-Jefu Jailaf - ഇല്ല. പില്ക്കാലത്ത് ഓര്‍ത്ത് ചിരിക്കാന്‍ നാം കുട്ടിക്കാലട്ടത്തു എന്തെല്ലാം തമാശകള്‍ ഒപ്പിക്കുന്നു. അക്കൂട്ടത്തില്‍ ഒന്നായി ഇതും
---------------------------------------
വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഒരു പാട് നന്ദി.
നല്ല നേരമ്പോക്കുള്ള വായന...സ്റ്റാന്‍ഡാര്‍ഡുള്ള നര്‍മ്മം...ആശംസകള്‍
ReplyDeleteit is very funny and realistic.
ReplyDeleteevery person have memmories like this.
good blogging
keep it up akbar
hats off.
ഈ ഒരു സംശയത്തിനു ശേഷം പിന്നെ സംശയമേ ഉണ്ടായിട്ടില്ലാ ല്ലേ..ഇഷ്ട്ടായി ട്ടാ
ReplyDeleteഇതൊന്നും ആരും ശ്രദ്ധിയ്ക്കുന്നില്ലാന്ന് വേണ്ട....
ReplyDeleteകറങ്ങി തിരിച്ച് ഒന്നൂല്ലേൽ ടീച്ചർ, അല്ലേൽ മാഷ്..
സുഖമുള്ള നോവുകൾ നൽകാൻ അദ്ധ്യാപകർ മിടുക്കരാണെന്ന്, ദാണ്ടെ ഇപ്പൊ പറഞ്ഞു...ഇഷ്ടായി ട്ടൊ..ആശംസകൾ...!
അന്വേഷണ തൃഷ്ണയെ മൊട്ടില്‍ നുള്ളുന്ന ഈ വിദ്യാഭ്യാസ രീതി മാറിയേ തീരൂ.
ReplyDeleteഈ പോസ്റ്റ് വായിച്ചിട്ടില്ലായിരുന്നു.റീ പോസ്റ്റ് ചെയ്തത് നന്നായി.
ReplyDeleteവല്ലതും പഠിക്കുന്നതിനു പകരം മാഷ്മാരുടെ കാര്യത്തില്‍ ഗവേഷണം നടത്തുന്നതിന് ഒരു ചെവിക്ക് പിടിച്ചാപ്പോരാ..രണ്ട് ചെവിക്കും പിടിക്കണം..!
എഴുത്ത് ബഹുരസായി..
ഹ ഹ കലക്കി ഇക്കാ.....
ReplyDeleteഇതൊക്കെ അന്ത കാലം ഇപ്പൊ ഒരു കുട്ടിക്ക് ഇങ്ങനൊരു സംശയം വന്ന അത് തീര്‍ക്കാന്‍ മാഷുംമാരും കുട്ട്യോളും നഞ്ഞും വലയുമായി വെള്ളത്തിലിറങ്ങി പരീക്ഷിച്ചു സംശയ നിവാരണം നടത്തി കൊടുക്കേണ്ടി വരും.. ഹി ഹി
എനിക്കുമുണ്ടായിരുന്നു ഇങ്ങിനെ ചില മാഷന്മാർ - എന്നിട്ടും ഞാനെന്തേ ഇതുപൊലൊന്നു എഴുതിയില്ല എന്ന ചിന്തയാണ് ആദ്യം വന്നത്. ഉത്തരം ഒന്നേയുള്ളു - ഹാസ്യം എഴുതി ഫലിപ്പിക്കക ഒരു സിദ്ധിയാണ്. അത് എല്ലാവർക്കും കിട്ടില്ല....
ReplyDeleteNB :- പഴയകാല മാഷന്മാർ ഇങ്ങിനെയൊക്കെ മഹാ ഉഴപ്പന്മാരും ,അശാസ്ത്രീയ ശിക്ഷണരീതികളുടെ ആളുകളുമൊക്കെ ആയിരുന്നു. ഇപ്പോഴത്തെ മാഷന്മാർ അങ്ങിനെയൊന്നും അല്ല. അവരൊക്കെ മഹാസംഭവങ്ങളാണു കേട്ടോ. മഹാ സംഭവങ്ങൾ...
ha ha ha :)
Deleteനർമ്മം പുരട്ടിയ ഈ അനുഭവക്കുറിപ്പിനു നന്ദി .
ReplyDeleteഹ ഹ ഇങ്ങള് അന്നേ ഒരു ആക്ട്ടിവിസ്റ്റ്റ് ആണല്ലേ ?
ReplyDeleteപോക്കര് മാഷ് ....typical old mashu.
ReplyDeleteപോക്കർ മാഷിനെപ്പോലുള്ളവരാണ് നമ്മളിൽ അധികവും.
ReplyDeleteശ്രേഷ്ഠഭാഷയെന്ന് മലയാളത്തിനെ പുകഴ്ത്തുകയും സ്വന്തം മക്കളെ ഇംഗ്ലീഷ്മീഡിയത്തിൽ പഠിപ്പിക്കുന്നവരുമല്ലെ നമ്മളിലധികവും.
ആശംസകൾ...
അപ്പൊ, വിഗ്രഹഭഞ്ജനം നന്നെ ചെറുതിലേ ആരംഭിച്ചിരുന്നു അല്ലേ? :)
ReplyDeleteനിര്ദ്ദോഷഹാസ്യത്തിന്റെ നറുതേന്‍.
നന്ദി.
ഇത് കണ്ടിരുന്നില്ല ഇത് വരെ . രസിച്ചു വായിച്ചു.
ReplyDeleteഇത്തരം പോക്കര് മാഷുമാര് പലയിടത്തും ഉണ്ട് .
ആ എരിയുന്ന ചോക്ക് ഏറു കൊണ്ടവൻ തന്നെ എടുത്തു കൊടുക്കേണ്ടേ :)--
ReplyDeleteThis comment has been removed by the author.
ReplyDeleteഒരിയ്ക്കൽ ഞാൻ ഇത് വായിച്ചതാണ്. ഇന്ന് വായിക്കുമ്പോൾ കുറെ കൂടി രസം. നർമ്മത്തിനുമപ്പുറം ഇതിലെ നിഷ്കളങ്ക ബാല്യം അതിന്റെ ഓർമ്മകൾ അതാണ് ഏറെ ഹൃദ്യമായത്. പിന്നിട്ട നാളുകൾ ഇനി ഓർമ്മകളിലെ രുചികൾ മാത്രം അല്ലേ അക്ബർ. വളരെ നല്ല ഓർമ്മകുറിപ്പ്. പോക്കർ മാഷിനെ ഓർമ്മചിത്രങ്ങളിലൂടെ അനശ്വരമാക്കിയ അക്ബറിന്റെ ഈ കുറിപ്പ് ഏറെ ആസ്വദിച്ചു. ഓർമ്മകളിലേക്ക് ആരെയും കൊണ്ടുപോകാനുള്ള ചാതുര്യമുണ്ട് അക്ബറിന്റെ ശൈലിക്ക്. അഭിനന്ദനങ്ങൾ.
ReplyDeleteപാവം പോക്കർ മാസ്റ്റ് ഇത് കണ്ടാൽ എങ്ങിയെയിരിക്കും...?
ReplyDeleteകഥയിൽ ചോദ്യമില്ലാത്തത് കൊണ്ട് തല്ക്കാലം അത് മാറ്റി വെക്കാം, ല്ലേ..?
എന്തായാലും നഞ്ഞു കലക്കലും കഥയും പെരുത്തിഷ്ടായി...