Sunday, August 22, 2010

എയറിന്ത്യക്ക് എന്‍റെ പെരുന്നാള്‍ ആശംസകള്‍.

പതിവുപോലെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ മിന്നു ചോദിച്ചു.
"ഉപ്പ പെരുന്നാളിന് വരില്ലേ ?".
"ഇല്ല മോളെ. ഞാന്‍ വലിയ പെരുന്നാളിന് വരാം". ഞാന്‍ പറഞ്ഞു

"ന്ഹും അയ്യേ..ഇപ്പയില്ലാതെ പെരുന്നാള്‍ ഒരു രസൂല്യ. അവള്‍ ചിണുങ്ങാന്‍ തുടങ്ങി". അതിനിടയില്‍ മൂന്നു വയസുകാരി സന മോളുടെ കരച്ചില്‍ കേട്ടു. ഫോണ്‍ കട്ടായി. പാവം കുട്ടികള്‍. അവര്‍ക്ക് ഉപ്പയില്ലാതെ എന്ത് പെരുന്നാള്‍. പ്രതേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മിന്നുവിന്റെ ചോദ്യം എന്‍റെ മനസ്സില്‍ നേരിയ ഒരു വേദനയുണ്ടാക്കി. അപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്  മറ്റൊരു പെരുന്നാള്‍ ദിനമായിരുന്നു.

പെരുന്നാളിന് നാട്ടിലെത്താന്‍ വേണ്ടി ഞാനന്നു നേരത്തെ ലീവ് ശരിയാക്കി ബുധനാഴ്ച രാത്രിയുള്ള എയര്‍ ഇന്ത്യക്ക് ടിക്കറ്റെടുത്തു. വെള്ളിയാഴ്ചയാണ് പെരുന്നാള്‍. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തും. ബോര്‍ഡിംഗ് പാസ് എടുത്തു എയര്‍ പോര്ട്ടിന്റെ ലോഞ്ചിലിരുക്കുബോള്‍ മനസ്സ് നാട്ടിലെത്താന്‍ തിടുക്കപ്പെടുകയായിരുന്നു. കുട്ടികളുമൊത്ത് ഒരു പെരുന്നാള്‍. മിന്നു ഏല്‍പിച്ച പ്രകാരം മുന്തിയതരം മൈലാഞ്ചി ട്യൂബുകള്‍ വാങ്ങി വെച്ചിട്ടുണ്ട്. പിന്നെ സനക്ക് തിളങ്ങുന്ന കുഞ്ഞുടുപ്പുകള്‍. ഒത്തിരി സമ്മാനങ്ങള്‍. മിന്നുവിന്‍റെ കൂട്ടുകാരികള്‍ക്ക് കൊടുക്കാന്‍ നല്ല ഇനം മിട്ടായികള്‍. മക്കളുടെ കുഞ്ഞു കൈകളില്‍ കലാപരമായി മൈലാഞ്ചിയിട്ട് കൊടുക്കണം. ജീവിതത്തില്‍ അപൂര്‍വമായി കിട്ടുന്ന സുന്ദര മു ഹൂര്‍ത്തം. മക്കളെ കുളിച്ചൊരുക്കി പുത്തനുടുപ്പുകളിടിച്ചു പെരുന്നാള്‍ നമസ്ക്കാരത്തിനു കൊണ്ട് പോകണം. പെരുന്നാളാഘോഷം ഗംഭീരമാക്കണം. മിനുട്ടുകള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം തോന്നുന്നു. എങ്കിലും ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. മനസ്സ് അറിയാതെ പഴയ കുട്ടിക്കാലത്തെ പെരുന്നാള്‍ ഓര്‍മ്മകളിലേക്ക് തിരിച്ചുപോയി.

പുരോഗതി ഒട്ടും എത്തിനോക്കാത്ത ഒരു ശുദ്ധ നാട്ടിന്‍പുറമായിരുന്നു അന്ന് എന്‍റെ നാട്.  കരണ്ട് ഉണ്ടായിരുന്നില്ല. ടാറിടാത്ത ഒരു പഞ്ചായത്ത് റോഡും രണ്ടു പീടികകളും മാത്രമുള്ള കൊച്ചു ഗ്രാമം. റംസാന്‍ ഇരുപത്തി ഒന്പതായാല്‍ പിന്നെ പെരുന്നാളിനെക്കുറിച്ചുള്ള അനിശ്ചിതത്വമാണ്. പെരുന്നാളായോ എന്നറിയാന്‍ ആകെയുള്ളത് റേഡിയോ മാത്രമാണ്. പെരുന്നാള്‍ ഉറപ്പിച്ചതായുള്ള അറിയിപ്പ് റേഡിയോയില്‍ കേട്ടാല്‍ ഉത്സാഹമായി. പിന്നെ എല്ലാവര്ക്കും തിരക്കാണ്. ഇത്താത്തമാര്‍ അമ്മിക്കല്ലില്‍ മൈലാഞ്ചി അരക്കാന്‍ പോകും. പിന്നെ വെളഞ്ഞി ചൂടാക്കി ഈര്‍ക്കിലിയില്‍ കുത്തി കയ്യില്‍ പുള്ളി കുത്തും. അതിനു മേലെ മൈലാഞ്ചി വാരിത്തേക്കും. എന്റെ കുഞ്ഞു കയ്യിലും ഇത്താത്ത മൈലാഞ്ചി ഇട്ടു തരും. ഉപ്പ ചിരട്ടക്കരി ചുട്ടു കനലുണ്ടാക്കി ഇസ്ത്രിപ്പെട്ടി ചൂടാക്കി കുപ്പായം തേച്ചുതരും. ഉമ്മക്ക്‌ ഒന്നിനും നേരമുണ്ടാവില്ല. അടുക്കളയില്‍ പിടിപ്പതു പണികള്‍ ബാക്കിയുണ്ടാവും. വല്ലിമ്മ അകത്തെ മുറിയില്‍ റാന്തല്‍ വിളക്കിന്‍റെ നേര്‍ത്ത വെളിച്ചത്തില്‍ ഫിത്തര്‍ സക്കാത്തിനുള്ള അരി അളക്കുന്ന തിരക്കിലായിരിക്കും.  അതുപിന്നെ വേറെ വേറെ സഞ്ചികളിലാക്കി അയല്‍വീടുകളില്‍ എത്തിച്ചാലെ സമാധാനമുണ്ടാകൂ. സക്കാത്ത് കൊടുക്കാത്തവരുടെ നോമ്പ് ശരിയാവില്ല എന്ന് പറയും. 

പെരുന്നാള്‍ ദിവസം രാവിലെ നേരത്തെ എണീക്കും. മേലാസകലം എണ്ണ തേച്ചു ഉപ്പയോടൊപ്പം ഞാനും അനിയന്മാരും പുഴയില്‍ പോയി ചാടി കുളിക്കും. ഉപ്പ കോഴിക്കോട് നിന്ന് വാങ്ങിച്ച അത്തറിന്റെ കുപ്പി തുറന്നു അത്തര്‍ പഞ്ഞിയിലാക്കി ഞങ്ങളുടെ ചെവിക്കുള്ളില്‍ വെച്ച് തരും. ഹൈ എന്തൊരു മണമാണ് പുത്തനുടുപ്പും അത്തറും ചേര്‍ന്നാല്‍. പിന്നെ ഉപ്പയുടെ കൈ പിടിച്ചു പള്ളിയിലേക്ക്. സന്തോഷം തിരതല്ലുന്ന ദിനം.

ചെറിയൊരു ബഹളം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഡിസ്പ്ലേ ബോര്‍ഡില്‍ ഡിലേ എന്ന് മാത്രമാണ് എഴുതി കാണിക്കുന്നത്. മണി ഒന്നും രണ്ടും മൂന്നും കഴിഞ്ഞു. എല്ലാ വിമാനങ്ങളും പോയിക്കൊണ്ടിരുന്നു. എയര്‍ ഇന്ത്യ മാത്രം വന്നില്ല. ആളുകള്‍ ബഹളം വെച്ച് തുടങ്ങി. ഒടുവില്‍ ഫ്ലൈറ്റിനു പകരം എയര്‍ ഇന്ത്യയുടെ ബസ്സാണ് വന്നത്. വിമാനത്തിനു സാങ്കേതിക തകാരാരുള്ളത് കൊണ്ട് എല്ലാവരോടും ഹോട്ടലിലേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. നിരാശ കൊണ്ട് എനിക്ക് കരച്ചില്‍ വന്നു. പിന്നെ ഒരു പകല്‍ മുഴുവന്‍ ജിദ്ദയിലെ മാരിയറ്റ് ഹോട്ടലില്‍. രാത്രി വീണ്ടും എയര്‍ പോര്‍ട്ടിലേക്ക്. എന്തായാലും പുലര്‍ച്ചെ നാലരക്ക് എയര്‍ ഇന്ത്യ പൊങ്ങി. വീട്ടിലിരുന്നു മക്കളോടോത്തു പെരുന്നാള്‍ ദിവസം കോഴി ബിരിയാണി കഴിക്കേണ്ട ഞാന്‍ ഫ്ലൈറ്റില്‍ എയര്‍ ഹോസ്റ്റസ് സോപ് പെട്ടിയില്‍ തരുന്ന നോണ്‍ വെജ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തട്ടാന്‍ പൊന്നു വിളക്കുന്നപോലെ ഞാന്‍ അതെല്ലാം കത്തിയും ഫോര്‍ക്കും കൊണ്ട് സൂക്ഷ്മതയോടെ നുള്ളിത്തിന്നു പെരുന്നാള്‍ ശാപ്പാട് കുശാലാക്കി. ഒടുവില്‍ കോഴിക്കോട് വിമാനമിറങ്ങി പുറത്തു കടക്കുമ്പോള്‍ സമയം ഉച്ചകഴിഞ്ഞ് 2.30

വീട്ടിലേക്കു തിരിക്കുമ്പോള്‍ വണ്ടിയിലിരുന്നു മെയിലാഞ്ചിയിട്ടു ചുവപ്പിച്ച കൈ കാണിച്ചു മിന്നു പറഞ്ഞു.
"ഇപ്പ ഇത് കണ്ടോ ?. ഇപ്പ കൊണ്ട് വന്ന മെയിലാഞ്ചിയിട്ടപ്പോ എന്തൊരു ചുവപ്പ്”.  അവളുടെ ഉമ്മച്ചിക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവുമുണ്ടെന്ന് എനിക്ക് തോന്നി.

"എയറിന്ത്യ പറ്റിച്ചതാ മിന്നു". ഞാന്‍ പറഞ്ഞു.
"ഹും..ഇപ്പാക്ക് എയറിന്ത്യയില്‍ മാത്രേ വരാന്‍ പറ്റൂ......"
"ഏരിന്ത്യ..ചീത്ത" ഉമ്മച്ചിയുടെ മടിയിലിരുന്നു സനയുടെ കമന്റ്‌ 

അപ്പോള്‍ ഒന്നിരുത്തി മൂളിക്കൊണ്ട് എയറിന്ത്യയുടെ ഒരു വിമാനം അഥവാ ഇന്ത്യയുടെ അഭിമാനപ്പക്ഷി, മലയാളികളുടെ സങ്കടപ്പക്ഷി  ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു പോയി. പതിവും പോലെ ഇന്നും നഷ്ടം പതിനഞ്ചു കോടി തികക്കാനുള്ള ആ ഉത്സാഹ പറക്കല്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ കൈവീശി പറഞ്ഞു പോയി. എയറിന്ത്യാ നിനക്ക് ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍.

Related Article.
വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്

അടുത്ത പോസ്റ്റ് പെരുന്നാള്‍ കഴിഞ്ഞു.
 
എല്ലാ ഭൂലോകര്‍ക്കും ഞങ്ങളുടെ 
പെരുന്നാള്‍ ആശംസകള്‍


.

54 comments:

 1. ടൈറ്റില്‍ കണ്‍ടപ്പഴേ സം‌ഭവം പിടികിട്ടി!..
  അല്ലെങ്കിലും ഏതുല്‍സവത്തിനു,ആഘോഷത്തിനു,അടിയന്തിരത്തിനാണു ഈ സര്‍‌വീസ് ജനത്തിനുപകാരപ്പെട്ടിട്ടുള്ളത്?

  രണ്ടു ദിവസം മുന്‍പേയും കണ്ടു പത്രത്തില്‍...
  യാത്രക്കാര്‍ കൃത്യനിഷ്ടക്ക് പ്രത്യുപകാരം കയ്യാല്‍ ചെയ്യുന്നത്!

  നന്നായി എഴുതി പഴയ കാര്യങ്ങള്‍..
  മൈലാഞ്ചി ഇടലും പെരുന്നാള്‍ കുപ്പായം തയ്യല്‍ക്കാരന്റെ
  (ഹോ ! അന്നൊരു ദിവസം തയ്യല്‍ക്കാരനാണു സ്റ്റാര്‍!)
  പെട്രോമാക്സ് കത്തിച്ചു വെച്ച കടയില്‍ ഉറക്കമൊഴിച്ചിരുന്നു
  പണിതീരുന്നത് കാത്തിരിക്കുന്നതും...

  ഒരുപാടോര്‍മ്മകള്‍ക്ക് ഒരു വഴിവെച്ചതിനു നന്ദി..

  പെരുന്നാള്‍ & ഓണം ആശംസകളോടെ....

  ReplyDelete
 2. വായിച്ചു ... പതിവ് അക്ബര്‍ സ്റ്റൈലില്‍ എയര്‍ ഇന്ത്യക്കൊരു കൊട്ടും അല്‍പ്പം പെരുന്നാള്‍ സ്മരണകളും ... ഇഷ്ടപ്പെട്ടു :)

  ReplyDelete
 3. പെരുന്നാളിന് തൊട്ടു മുന്‍പ് ഒരാശംസാ പോസ്റ്റിട്ടു എണ്ണം തികക്കാന്‍ കാത്തുനിന്ന ഭൂലോകത്തെ സകല വിദ്വാന്‍മാരെയും അക്ബര്‍ മൂലക്കിരുത്തിക്കളഞ്ഞു.
  റമളാന്‍ പകുതിയാകും മുന്‍പ് പെരുന്നാള്‍ ആശംസ നേര്‍ന്ന് പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹതയും നേടി!ഇതിലെന്തോ അട്ടിമറിയുള്ളതായി വല്ല കര്‍ണ്ണാടക പോലീസോ മറ്റോ സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല.

  വല്ലവരും പെരുന്നാളിന് നാട്ടില്‍ പോകാന്‍
  പരിപാടിയുണ്ടെങ്കില്‍ എയര്‍ ഇന്ത്യയില്‍
  പോകല്ലേ എന്ന സൂചന നല്‍കാന്‍ ഇത് കറക്റ്റ് സമയം

  ഏതായാലും തിരിച്ചൊരു
  പെരുന്നാള്‍ ഇപ്പം ആശംസിക്കുന്നില്ല
  ശവ്വാലിന്‍റെ ശംസ് വരാനാകുമ്പോള്‍ ആ'ശംസി'ക്കാം

  ReplyDelete
 4. പെരുന്നാള്‍ സ്മരണകള്‍ക്കും മുന്‍കൂര്‍ ആശംസകള്‍ക്കും നന്ദി, തിരിച്ചും ആശംസകള്‍.

  എന്നോട് അക്ബര്‍ പറഞ്ഞിരുന്നു (നാട്ടില്‍ പോകാന്‍ എയര്‍ ഇന്ത്യയിലാണ് ബുക്കിംഗ് എന്ന് പറഞ്ഞപ്പോള്‍) കൊണ്ടറിയും എന്ന്. അതുകൊണ്ടൊ എന്തോ എന്റെ ബുക്കിംഗ് കാന്‍സല്‍ ആയിപ്പോയി. പിന്നെ സൌദിയ ആണ് നാട്ടിലെത്തിച്ചത് അതും കൊച്ചിയില്‍.
  ഇപ്പോള്‍ സൌദിയക്കും ഈ അസുഖം തുടങ്ങി എന്നാണു കേട്ടത്. നമ്മുടെ ദുര്യോഗം!.

  ReplyDelete
 5. നന്നായി ഈ എഴുത്ത്.. പെരുന്നാൾ, ഓണം ആശംസകളോടെ.

  ReplyDelete
 6. വർഷങ്ങൾക്ക് നാട്ടിൽ പെരുന്നാള് കൂടാൻ ഞാനും പോവാണ്.. അതും എയർ ഇന്ത്യയിൽ.. പെരുന്നാളിന്റെ തലേ ദിനമല്ല, രണ്ടാഴ്ച്ച നേരത്തെ… ലേറ്റായാലും വേണ്ടില്ല, കുഴപ്പവുമില്ലാതെ എത്തിപെട്ടാൽ.. എല്ലാം ദൈവ നിശ്ചയം.. ന്നാലും ഞമ്മള് തേടണല്ലോ… റബ്ബ് കാക്കട്ടെ..

  പെരുന്നാൾ ആശംസകൾ…

  ReplyDelete
 7. അക്ബര്‍, നേരത്തെ പെരുന്നാള്‍ ആശംസിച്ചു എങ്ങോട്ടാ തിരക്ക് പിടിച്ചു....?
  പറഞ്ഞില്ലാന്നു വേണ്ട, മിന്നുനും സനക്കും ഉപ്പയുടെ കൂടെ ബലിപെരുന്നാള്‍ ഉണ്ണണമെങ്കില്‍ രണ്ടാഴ്ച നേരത്തെ പോയ്കോ..
  ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ മൈലാഞ്ചി പാട്ട് പാടുന്ന ആ നാടന്‍ ഇദുല്‍ ഫിത്ര്‍ ഇക്കൊല്ലം നമുക്ക് ഇവിടയങ്ങു അടിച്ചു പോളിക്കാല്ലേ...
  നന്നായി എഴുതി...... ആശംസകള്‍ !

  ReplyDelete
 8. വായിച്ചപ്പോള്‍ എന്റെ മിന്നുവായിരുന്നു മനസ്സില്‍.ഏതായാലും ഒരു പ്രവാസിയാവാതെയിരുന്നതില്‍ പെരുത്തു സന്തോഷം തോന്നുന്നു. പണ്ടത്തെ പെരുന്നാളിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അസ്സലായി.അതൊക്കെ ഇനി ഇതു പോലെ ബ്ലോഗുകളില്‍ മാത്രം വായിക്കാം.

  ReplyDelete
 9. മക്കളൊടൊപ്പമുള്ള പെരുന്നാൾ മിസ്സായ ദു:ഖം മനസ്സിലാക്കുന്നൂ....

  ഇന്ത്യയുടെ അഭിമാനപ്പക്ഷി, മലയാളികളുടെ സങ്കടപ്പക്ഷി ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു പോയി. പതിവും പോലെ ഇന്നും നഷ്ടം പതിനഞ്ചു കോടി തികക്കാനുള്ള ആ ഉത്സാഹ പറക്കല്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ കൈവീശി പറഞ്ഞു പോയി. എയറിന്ത്യാ നിനക്ക് ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍...ഒപ്പം ഈ ഓണാശംസകളും പറഞ്ഞേക്കണേ...കേട്ടൊ അക്ബർ.

  ReplyDelete
 10. താങ്കളുടെ എഴുത്ത് വായിച്ചു ഗതകാല സ്മരണകള്‍ അയവിറക്കി ഓര്‍മ്മ പ്പെരുന്നാളില്‍ മുഴുകിപ്പോയി . പെരുന്നാളിന്റെ തനിമയും പൊലിമയും നഷ്ടപ്പെട്ടപ്പോഴും അല്പമെങ്കിലും ആശ്വാസം ചെറുപ്പകാലത്തെ ഓര്‍മ്മയിലെ പെരുന്നാളുകളാണ് .താങ്കളത്‌ ഭംഗിയായി അവതരിപ്പിച്ചു . ഒപ്പം നമ്മുടെ അഭിമാനപ്പക്ഷിയുടെ ക്രൂരതയും . റമദാന്‍ ആശംസകള്‍

  ReplyDelete
 11. പെരുന്നാള്‍ ആശംസകള്‍
  അക്ബറെ, ഇത്രയായായിട്ടും പഠിച്ചില്ലേ? പിന്നേം ഈ എയര്‍ ഇന്ത്യ സവാരി!
  മൈലാഞ്ചി ഇടാന്‍ പറ്റാഞ്ഞത് കഷ്ടമായിപ്പോയി

  ReplyDelete
 12. ഓണാശംസകളോടൊപ്പം പെരുന്നാളാശംസകളും അക്ബറേ.. ബാല്യകാല പെരുന്നാളോഘോഷങ്ങള് വായിക്കുമ്പോളെത്ര രസം.

  എയറിന്ത്യയെ എന്ത് പറയാനാ

  ReplyDelete
 13. വിവരണം കലക്കി. ടിക്കെറ്റ് വെറുതെ കിട്ട്ടിയാല്‍ പോലും ഇതില്‍ കയറരുത്. കഴിഞ്ഞ ദിവസം പതിനേഴു മണിക്കൂറാ അബുദാബീന്നു പറക്കാന്‍ വൈകിയത്.!

  ReplyDelete
 14. എയര്‍ ഇന്ത്യയെപ്പോലെ ഞാനും അല്പം വൈകിയെത്തിയോ എന്ന് സംശയം. പറയാനുള്ളതൊക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞു. ആ ഇസ്തിരിപ്പെട്ടി ഇപ്പോഴും വീട്ടിലുണ്ടോ.. ഉണ്ടെങ്കില്‍ അതൊക്കെ സൂക്ഷിച്ചു വെക്കണം. ഓരോ പെരുന്നാളിനും അതിരാവിലെ ചിരട്ടക്കരിയില്‍ ഇസ്തിരിയിടുന്നതും ചെവിയില്‍ അത്തറ് പഞ്ഞി വെക്കുന്നതും എല്ലാമെല്ലാം ഒന്ന് കൂടി ഓര്‍മിപ്പിച്ചു. ഈ ചാലിയാറന്‍ ശൈലി ഏറെ ഹൃദ്യം.

  ReplyDelete
 15. എം ടിയുടെ കമന്റിനു താഴെ ഒരു കയ്യൊപ്പ്!!

  :-)

  ReplyDelete
 16. ഇത്തവണ എയര്‍ ഇന്‍ഡ്യയേ പോലെ ഞാനും വരാന്‍ വൈകി. ഓണം പ്രമാണിച്ച് ലേശം തിരക്കിലായിരുന്നു. എനിക്കും സമാനമായ അനുഭവമുണ്ട്. . "രണ്ടാം‌മൂഴം" എന്ന പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

  കുട്ടിക്കാലത്തെ പെരുന്നാള്‍ ഓര്‍മ്മ നന്നായി. ഇനി അടുത്ത തവണ പെരുനാളിന്‌ എയര്‍ ഇന്‍ഡ്യയില്‍ പോകണ്ടാട്ടോ. മിന്നുവിനും സനമോള്‍ക്കും വലുതാകുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ ഇതുപോലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ ഉണ്ടാകട്ടെ.

  ReplyDelete
 17. @-നൗഷാദ് അകമ്പാടം
  തിരിച്ചുവരാത്ത ബാല്യം എല്ലാവരുടെയും നഷ്ടം.വായനക്ക് നന്ദി.
  --------------------------
  @-Noushad Vadakkel
  ഒരുപാട് പേരെ സങ്കടപ്പെടുത്തിയ എയറിന്ത്യയെ ഇങ്ങിനെയല്ലേ ആദരിക്കാനാവൂ..നന്ദി.
  -----------------------------
  @-MT Manaf
  ആ ജൂറി പുരസ്ക്കാരം കലക്കി. കമെന്റ് വായിച്ചു ഒരു ചിരിച്ചു.
  ---------------------------
  @-തെച്ചിക്കോടന്‍
  സൗദി എയര്‍ലൈന്‍സിനും ഈ അസുഖം തുടങ്ങിയോ. എങ്ങിനെ ഇല്ലാതിരിക്കും.മുല്ലപ്പൂമ്പൊടി ഏറ്റു...
  ---------------------------

  ReplyDelete
 18. @-മുകിൽ
  തിരിച്ചും ആശംസിക്കുന്നു. നന്ദി
  ----------------------
  @-ബെഞ്ചാലി
  നാട്ടില്‍ പോകുകയാണല്ലേ. പെരുന്നാള്‍ ആശംസകള്‍. താങ്കള്‍ക്കും കുടുംബത്തിനും
  ------------------------
  @-സലീം ഇ.പി.
  എങ്ങോട്ടും പോണില്ല. ഈ പെരുന്നാള്‍ ഇവിടെത്തന്നെ. അല്ലാതെ എന്ത് ചെയ്യാന്‍.
  -------------------------
  @-മുഹമ്മദുകുട്ടിക്കാ
  പ്രവാസിയായായാല്‍ പെരുന്നാള്‍ ദിവസം ഇവിടെ ഉറങ്ങി തീര്‍ക്കാമായിരുന്നു. താങ്കള്‍ തീര്‍ച്ചയായും ഭാഗ്യവാന്‍.
  ---------------------------
  @-ബിലാത്തിപട്ടണം / BILATTHIPATTANAM
  പെരുന്നാളിന് നാട്ടിലെത്താന്‍ കാണിച്ച തിടുക്കത്തിന് എയര്‍ഇന്ത്യ പണിതന്നു. കൂട്ടത്തില്‍ ഓണാശംസകളും പറയാം.
  -----------------------------

  ReplyDelete
 19. @-Abdulkader kodungallur
  ഇവിടേയ്ക്ക് സ്വാഗതം. താങ്കള്‍ പറഞ്ഞത് എത്രയോ ശരി. ചെറുപ്പകാലത്തെ പെരുന്നാളിന്റെ തനിമയും ആനന്ദവും ഇപ്പോഴില്ലെന്നു തോന്നുന്നു. ഒരു പക്ഷെ പുതിയ തലമുറ അവരുടെ ഇന്നത്തെ പെരുന്നാളിനെ നാളെ തനിമയുണ്ടായിരുന്ന പെരുന്നാളായി ഒര്മിച്ചെടുത്തേക്കാം. നന്ദി.
  -----------------------------
  @-വഷളന്‍ ജേക്കെ★Wash Allen JK
  ജെക്കെ ഇല്‍ല്യ നിര്‍ത്തി. ഇനി എയര്‍ഇന്ത്യയില്‍ ഇല്ല.
  ----------------------------
  @-Pd
  ആശംസകള്‍ക്കും ഈ വരവിനും നന്ദി. പട്
  ----------------------------
  @-കണ്ണൂരാന്‍ / Kannooraan
  ഞാന്‍ തീരുമാനിച്ചു. പിന്നെ കയറിയിട്ടുമില്ല. നന്ദി.
  ----------------------------
  @-ബഷീര്‍ Vallikkunnu
  എയറിന്ത്യയില്‍ അല്ലെ വന്നത് എങ്ങിനെ വൈകാതിരിക്കും. ഇസ്ത്രിപ്പെട്ടി പോലെ കാലം മായ്ച്ചുകളഞ്ഞ അടയാളങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ വല്ലപ്പോഴും നമ്മള്‍ ശ്രമിക്കുന്നു. ഈ പോസ്റ്റും അതിനൊരു നിമിത്തമായെങ്കില്‍ സന്തോഷം.
  ------------------------------

  ReplyDelete
 20. @-മലയാ‍ളി
  വീണ്ടും കണ്ടതില്‍ സന്തോഷം. പെരുന്നാള്‍ ആശംസകള്‍ നേരത്തെ പറയുന്നു.
  -----------------------------
  @-Vayady
  ഇനി അബദ്ധം പറ്റില്ല. നിരവധി പേരെ നമ്മുടെ വിമാനം ഇങ്ങിനെ വിഷമിപ്പിച്ചിട്ടുണ്ട്. വിമാനം സമയത്തിനു പോകാത്തത് കാരണം വിസ നഷ്ട മായവര്‍ നിരവധിയുണ്ട്. കൃത്യ സമയത്ത് എത്തണം എന്ന് കരുതുന്നവര്‍ക്ക് ആശ്രയിക്കാന്‍ പറ്റാതായിരിക്കുന്നു നമ്മുടെ സ്വന്തം വിമാനം. വായനക്കും അഭിപ്രായത്തിനും
  ----------------------------

  ReplyDelete
 21. പെരുന്നാളിന് നാട്ടില്‍ പോവാനിരിക്കുന്ന എനിക്ക് ഒരു മുന്നറിയിപ്പായി. വൈകിയാലും ഇനി ഷോക്കിന്‍റെ തോത് കുറയും. നാന്നായി എഴുതി. പ്രേതെകിച്ചും പഴയ പെരുന്നാള്‍ കാലം. ഓര്‍മയുടെ ഓളങ്ങളില്‍ ഒഴുകിയെത്തുന്ന ജീവിത ചിത്രങ്ങള്‍, ഒരിക്കലും മായാത്ത, തിരിച്ചു വരാത്ത സുവര്‍ണ നിമിഷങ്ങള്‍. ഈദ് മുബാറക്.

  ReplyDelete
 22. ഞാന്‍ വൈകി എന്ന് മാത്രമല്ല ഒരുപാട് വൈകി. സാരമില്ല.
  പെരുന്നാളല്ലേ നഷ്ടായുള്ളൂ. ബംഗ്ലൂരില്‍ പൊലിഞ്ഞത് ജീവന്‍. സഹ പൈലറ്റിന്റെ വാക്ക് കേള്‍ക്കാതെ ഇറക്കിയതിനുള്ള വില.
  കേട്ടിരുന്നില്ലേ ഈയടുത് ആകാശത്ത് വെച്ച് പൈലറ്റും ക്രൂ അംഗങ്ങളും തമ്മില്‍ കയ്യാങ്കളി.
  ഇതൊക്കെ എവിടെ ചെന്നവസാനിക്കുമോ ആവോ?
  എന്നാലും നമ്മള്‍ ചൊല്ലും.. എയര്‍ ഇന്ത്യ കീ ജയ്‌.
  (എന്ത് ചെയ്യാം നമ്മുടെ ദേശീയ പറക്കല്‍ സംരംഭം അല്ലെ)
  അറിഞ്ഞിരുന്നില്ലേ ദുബായിലെ വിമാനത്തിന്റെ നട്ട്
  ലൂസ് ആയാത് ടൈറ്റ് ചെയ്യാന്‍ ഡെല്‍ഹിയില്‍ നിന്ന് ആള്‍ വരണം പോലും. അങ്ങേരാണെങ്കില്‍ പെണ്ണുംബിള്ള പ്രസവിക്കാന്‍ പോയ കാരണം ആശുപത്രിയിലും. എന്തു ചെയ്യാം പാവം യാത്രക്കാര്‍ അങ്ങേരുടെ പെണ്ണുംബിള്ള വളരെ പെട്ടെന്ന് സുഖ പ്രസവം നടത്തുവാനായി പ്രാര്‍ഥനയും വഴിപാടുമായി എയര്‍പോര്‍ടില്‍ കൂടി. എന്തു ചെയ്യാം ക്ഷമ മനുഷ്യനെ നന്നാകുമെന്നാ. ക്ഷമിക്കൂ സാഹോദരാ... അത്രയേ പറയാനുള്ളൂ..

  ReplyDelete
 23. @-salam pottengal
  അപ്പൊ ഈ പെരുന്നാളിന് നാട്ടിലാണല്ലേ. ശുഭയാത്ര നേരുന്നു. നല്ല വാക്കുകള്‍ക്കു നന്ദി സലാം. താങ്കള്‍ക്കും കുടുംബത്തിനും ഈദ് ആശംസകള്‍ നേരുന്നു.
  ---------------------------
  @-SULFI
  സുല്‍ഫി വന്നു പെരുമഴ പോലെ. എല്ലാ പോസ്റ്റുകളിലും വായിച്ചതിനു നന്ദി. താങ്കളുടെ ഈ കമന്റു സമീപകാല ദുരന്ധങ്ങളിലേക്ക് ഒരു നിമിഷം ചിന്തകളെ കൊണ്ട് പോയി. ആവര്‍ത്തനങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ. പ്രാര്‍ഥനയോടെ.
  വായനക്കും കമെന്റിനും വളരെ നന്ദി.

  ReplyDelete
 24. Your write up reflected today's condition....

  Festival Day Wishes!!!!

  ReplyDelete
 25. "വീട്ടിലേക്കു തിരിക്കുമ്പോള്‍ വണ്ടിയിലിരുന്നു മെയിലാഞ്ചിയിട്ടു ചുവപ്പിച്ച കൈ കാണിച്ചു മിന്നു പറഞ്ഞു.
  "ഇപ്പ ഇത് കണ്ടോ ?. ഇപ്പ കൊണ്ട് വന്ന മെയിലാഞ്ചിയിട്ടപ്പോ എന്തൊരു ചുവപ്പ്”. അവളുടെ ഉമ്മച്ചിക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവുമുണ്ടെന്ന് എനിക്ക് തോന്നി."

  പോസ്റ്റിന്റെ പാതിയില്‍ വെച്ച് പറഞ്ഞ ഈ രംഗം മനസ്സിനെ സ്പര്‍ശിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യം ഒരു തേങ്ങലായി , ഒരു നെടുവീര്‍പ്പായി കൊണ്ട് നടക്കുമ്പോഴും മക്കള്‍ക്ക് ഉപ്പയുടെ സാന്നിധ്യം അനുഭവിപ്പിക്കുന്ന 'നല്ലപാതിയുടെ' മൈലാഞ്ചി പ്രയോഗം എന്റെ ചിന്തകളെ വല്ലാതെ 'ശല്യപ്പെടുത്തുന്നുണ്ട്! ഉപ്പയുടെ അസാന്നിധ്യത്ത്തിന്റെ കുറവ് മക്കളെ അറിയിക്കാതിരിക്കുവാന്‍ ശ്രമിക്കുന്ന 'ഗള്‍ഫു ഭാര്യമാര്‍' സഹനത്തിന്റെ ഉദാത്ത മാതൃകകളായി, ഒരത്ഭുത സാന്നിധ്യമായിട്ടാണ് നില കൊള്ളുന്നത്‌. മിന്നുവിന്റെ മൃദുലമായ കൈകളില്‍ 'ഉപ്പ കൊണ്ട് വന്ന' മൈലാഞ്ചി പുരട്ടുന്ന ഉമ്മയുടെ ചിത്രം അടയാളപ്പെടുത്തുന്നത് ‍ സാഹചര്യങ്ങളെ യാഥാര്‍ത്യ ബോധത്തോടെ ഉള്കൊള്ളുവാന്‍ ശ്രമിക്കുന്ന എല്ലാ ഗള്‍ഫു ഭാര്യമാരുടെയും നിശബ്ദ നൊമ്പരത്തിന്റെ നേര്‍ ചിത്രത്തെയാണ്.

  നല്ലൊരു പോസ്റ്റ്, അക്ബര്‍ സാഹിബ്! അഭിനന്ദനങ്ങള്‍!

  ReplyDelete
 26. Good Post. Took me to my home town.
  Eventhough I do not have religious connection with Ramzan, we used to enjoy the same with my muslim friends and know each and every thing you described here. I am really saddened the fact that, that kind of religious harmony we are loosing day by day.
  Air India I feel is better compared to many other airlines with respect to the safety/security/reliability of the flights.

  ReplyDelete
 27. അക്ബര്‍ബായ്,
  പഴയകാല പെരുന്നാള്‍ വിശേഷങ്ങള്‍ കേമമായി,പെരുന്നാള്‍ ആശംസകള്‍ പെരുന്നാളിന്റെ അന്ന് രാവിലെ തരാം

  ReplyDelete
 28. എയർ ഇന്ത്യയല്ലേ..അത്രയൊക്കെ പ്രതീക്ഷിക്കാവൂ.. പെരുന്നാളിനു നാട്ടിലെത്തണമെങ്കിൽ 27 ആം രാവിനു ടിക്കറ്റെടുക്കണം. അതാ അതിന്റെ രിതി..
  എന്നാൽ പിന്നെ പെരുന്നാൽ ദിവസം സോപ്പ് പെട്ടിയിൽ നിന്ന് തിന്നേണ്ടി വരുന്ന ഗതികേടു ഒഴിവാക്കാം

  അഡ്വാൻ ഈദ് മുബാറക്

  ReplyDelete
 29. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 30. പെരുന്നാള്‍ സ്മരണകള്‍ ഇഷ്ടമായി.
  റംസാന്‍ ആശംസകള്‍.

  ReplyDelete
 31. എല്ലാവരും ഒരുമിച്ചു കൂടുന്ന സന്തോഷമുള്ള ആ ദിവസം. എന്റ്റെ ഇത്തവണതെ പെരുന്നാള്‍ അബുദാബിയില്‍ ഭര്‍ത്താവിനൊപ്പമാണ് വീട്ടുകാരെ മിസ്സ്‌ ചെയ്യുന്ന വേദന എനിയ്ക്ക് മനസ്സിലാവുന്നു .
  റംസാന്‍ ആശംസകള്‍

  ReplyDelete
 32. @-Pranavam Ravikumar
  thanks
  --------------------
  @-Noushad Kuniyil
  വിശദമായ കുറിപ്പിന് നന്ദി. താങ്കളുടെ നിരീക്ഷണങ്ങള്‍ വളരെ ശരിയാണ്. പറഞ്ഞാല്‍ തീരാത്തതാണ് അവരുടെ നൊമ്പരങ്ങള്‍.
  --------------------
  @-blogreader
  happy to know that I could lead your thoughts to child hood by my write up. I don’t think any one can demolish the religious harmony as we are keeping much toleration and respect each others, even though a minorities working for spoil it. It is our duty to decolonize them and wipeout from the main stream of society. Thanks for your heart touching comments and wishes.
  --------------------------
  @-noushar
  വളരെ നന്ദി നൌഷര്‍. ഞാന്‍ ആശംസകള്‍ നേരെത്തെ നേരുന്നു.
  ---------------------------
  ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
  എയർ ഇന്ത്യയല്ലേ..അത്രയൊക്കെ പ്രതീക്ഷിക്കാവൂ..
  ***തീര്‍ച്ചയായും ബഷീര്‍. അവര്‍ അതൊരു പതിവാക്കിയ സാഹചര്യത്തില്‍ അല്‍പം മുന്‍കരുതല്‍ നല്ലതാണ്. .
  ------------------------
  @safar -thanks
  ----------------------
  @-ഗീത
  ആശംസകള്‍ക്കും ഈ വരവിനും നന്ദി.
  -----------------------------
  @-നിയ ജിഷാദ്
  വളരെ നന്ദി വായനക്കും ആശംസകള്‍ക്കും. നല്ല പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 33. വളരെ നന്നായി... പെരുന്നാൾ ആശംസകൾ....
  എയറിന്ത്യക്ക് നല്ല കൊട്ടും...

  ReplyDelete
 34. പച്ചയായ മണ്ണിന്‍റെ മണമുള്ള നാടന്‍ ഓര്‍മ്മകള്‍... thanks for that‌.
  അക്ബര്‍കാക്കും കുടുംബത്തിനും നേരുന്നു ഐവതന്‍ പെരുന്നാള്‍ ആശംസകള്‍.

  പിന്നെ... ഇത്രയൊക്കെ അനുഭവങ്ങള്‍ കേട്ടിട്ടും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും വീണ്ടും നമ്മള്‍ tearഇന്ത്യയെ തന്നെ ആശ്രയിക്കണോ? എല്ലാവരും കൂടി ഒന്ന് മാറി ചിന്തിച്ചാല്‍ എയര്‍ ഇന്ത്യയല്ല അവന്‍റെ അപ്പന്‍ ‍ഇന്ത്യ(അസ്തഗ്ഫിറുല്ലാഹുല്‍ അളീം)വരെ നേരെയാവും.

  ReplyDelete
 35. സോറി. തൊട്ടയല്‍പ്പക്കമായിട്ടും വാഴക്കാടെത്താന്‍ അരീക്കോട് പോകേണ്ടിവന്നു. അല്ലേലും കവണക്കല്ല് ബ്രിഡ്ജ് വരുന്നതിനു മുമ്പ് അരീക്കോട് വഴിയെ വാഴക്കട്ടെത്തൂ.

  ReplyDelete
 36. @-Gopakumar V S (ഗോപന്‍ )
  വളരെ നന്ദി ഗോപകുകാന്‍ ഈ വരവിനും ആശംസകള്‍ക്കും
  ----------------------
  @-Aiwa!!
  ഇല്ല ഇനി വിഡ്ഢിത്തം പറ്റില്ല. ആശംസകള്‍ക്ക് നന്ദി. ഇവിടെ വന്നതിനും.
  ----------------------------
  @-ചെറുവാടി
  കൂളിമാട് പാലവും ഇടശീരിക്കടവ് പാലവും വന്നതോടെ അരീക്കോട് ഒരു മൂലക്കായോ എന്നൊരു സംശയം. പക്ഷെ ഏതൊക്കെ പാലം ഉണ്ടായാലും ചാലിയാര്‍ പുഴക്ക് ഇഷ്ടമില്ലാത്തെ പാലം കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് ആയിരിക്കും. കാരണം അവനാണല്ലോ ഇന്നേ വരെ ആരും തടഞ്ഞു നിര്‍ത്താന്‍ ധൈര്യപ്പെടാത്ത അവളുടെ നിര്‍ബാധമായിരുന്ന ഒഴുക്കിനെ തടയാന്‍ ധൈര്യം കാണിച്ചത്.
  ചെറുവാടിയിലൂടെ ഞാനും പോകാറുണ്ടേ.

  ReplyDelete
 37. മുന്‍കൂര്‍ പെരുന്നാൾ ആശംസകൾ....

  ReplyDelete
 38. perunnal wishes..അടുത്ത തവണ നാട്ടില്‍ ഉണ്ടാവട്ടെ

  ReplyDelete
 39. കുറച്ച് തിരക്ക് ആണ് .വിശദമായ അഭിപ്രായം പിന്നെ എഴുതാം .

  എല്ലാവര്‍ക്കും പെരുനാള്‍ ആശംസകള്‍

  ReplyDelete
 40. പ്രവാസത്തിന്‍റെ ജീവിത ഗുണമായ 'സഹനം' ആര്‍ജ്ജിച്ചത് കൊണ്ടാകാം, കോപം തപിക്കുന്ന തിക്താനുഭവത്തിലും ഒരാശംസ നേരാന്‍ ബ്ലോഗര്‍ക്ക് മനസ്സ് വന്നിരിക്കുന്നത്!
  ഒപ്പം, കാലത്തോടൊപ്പം പൊയ്പ്പോയ കുറേ ആഘോഷ സ്മൃതികള്‍ 'പൊടിയരിക്കഞ്ഞി' പോലെ പറഞ്ഞിരിക്കുന്നു. മൈലാഞ്ചി പോലെ ചുവപ്പും പച്ചയും ചേര്‍ന്നതായിരുന്നല്ലോ ആ മധുരസ്മരണകള്‍!

  ReplyDelete
 41. പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 42. @-Jishad Cronic
  @-ഹാരിസ് നെന്മേനി
  @-siya
  @-rafeeQ നടുവട്ടം -വിശദമായ കുറിപ്പിന് നന്ദി.
  @-Thommy
  @-Kalavallabhan

  ഈ വരവിനും വായനക്കും എല്ലാവര്ക്കും നന്ദി
  ------------------------

  ReplyDelete
 43. (എയർ)ഇന്ത്യയെന്നു കേട്ടാൽ തിളയ്ക്കണം ചോര.......!
  203 സർവ്വീസുകൾ റദ്ദാക്കിയെന്നാണ് രാവിലത്തെ വാർത്ത.
  മിന്നൂസിനു പെരുനാൾ ആശംസകൾ!

  ReplyDelete
 44. valare nannaayi......... aashamsakal.....

  ReplyDelete
 45. ഈ ശീര്‍ഷകം കണ്ടപ്പോഴേ കാര്യം മനസ്സിലായെങ്കിലും ഈ പോസ്റ്റില്‍ എല്ലാമുണ്ട് അക്ബര്‍ ഇക്കാ.
  പഴയ നോമ്പ് കാല സ്മരണ,
  മലയാളിക്ക് അന്യം നിന്ന് പോകുന്ന കൂട്ടുകുടുംബ വ്യസ്ഥിതിയുടെ മനോഹാരിത,
  സമയത്ത് കോയി ബിരിയാണി തിന്നാന്‍ പറ്റാത്തതിന്റെ മുറുമുറുപ്പ് ,
  എരിന്ത്യ- യോടുള്ള സ്നേഹം[ :-) ],
  എല്ലാത്തിലുമുപരി ഒരു പ്രവാസിയുടെ വേദന.
  ഒരു ചെറിയ പോസ്റ്റില്‍ ഇത്രേം അധികം കാര്യം പറഞ്ഞു ഫലിപ്പിച്ചല്ലോ. ആശംസകള്‍.

  മിന്നുനും സനയ്ക്കും അക്ബരിക്കായ്ക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍..
  ഇനിയും കാണാം...കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌.


  സമയമുണ്ടെങ്കില്‍ ഹാജിയാര്‍ക്ക് പെരുന്നാള്‍ വിഷ് ചെയ്തു പോകൂ

  ReplyDelete
 46. ഈദ് ആശംസകൾ, അക്ബർ. മറ്റൊരാൾക്കു ആശംസകൾ നേരുമ്പോൾ പെട്ടെന്നു അക്ബറിന്റെ ഈ പോസ്റ്റ് ഓർമ്മ വന്നു. അതുകൊണ്ടാണു വീണ്ടും വന്നത്.
  സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നന്മയുടേയും ആയിരമായിരം ആശംസകൾ.

  ReplyDelete
 47. @-വെഞ്ഞാറന്‍
  @-jayarajmurukkumpuzha
  @-ഹാപ്പി ബാച്ചിലേഴ്സ്
  @-ആയിരത്തിയൊന്നാംരാവ്
  @-മുകിൽ

  വായനക്ക്, അഭിപ്രായങ്ങള്‍ക്ക്, സ്നേഹ സൌഹൃദത്തിന്, നല്ല വാക്കുകള്‍ക്കു, പെരുന്നാള്‍ ആശംസകള്‍ക്ക്, എല്ലാവര്ക്കും നന്ദി.
  ----------------------------
  എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെയും കുടുംബത്തിന്റെയും പെരുന്നാള്‍ ആശംസകള്‍
  ----------------------------

  ReplyDelete
 48. പ്രവാസി അല്ലാത്തതിനാല്‍ ആദ്യം പിടി കിട്ടിയില്ല.പക്ഷേ പത്രം വായികാറുള്ളതിനാല്‍ സംഗതി പിട്കിട്ടി.പിന്നെ പ്രവാസികളുടെ ഈദ് വിളികള്‍ നൊമ്പരപ്പെടുത്തുന്നത് തന്നെ.

  ReplyDelete
 49. Areekkodan | അരീക്കോടന്‍
  ***അതെ പ്രവാസികളുടെ പ്രയാസങ്ങള്‍ അറിയാന്‍ പ്രവാസലോകത്ത്‌ കഴിയണം. അല്ലാത്തവര്‍ ഭാഗ്യവാന്മാര്‍.

  ReplyDelete
 50. തിരിച്ചുവരാത്ത ബാല്യം എല്ലാവരുടെയും നഷ്ടം. നന്നായി ഈ എഴുത്ത്. ആശംസകള്.

  ReplyDelete
 51. വായനക്ക് നന്ദി അമ്പിളി

  ReplyDelete
 52. എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെയും എന്റെ ചിന്നുവിന്റെയും ഹൃദയം നിറഞ്ഞ ഒരായിരം വലിയ പെരുന്നാള്‍ ആശംസകള്‍

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..