Sunday, July 4, 2010
വഴക്ക്
ഹലോ..ഹലോ..
പറയൂ.......
വാഷിംഗ് മെഷീന് കേടായി
ഞാനെന്തു വേണം -?
നാലായിരം വേണം
എന്തിനു -?
നന്നാക്കാന്‍
എപ്പോ വേണം -?
ഉടനെ വേണം
സൌകര്യമില്ല
അപ്പൊ അലക്കണ്ടേ ?
അലക്ക് കല്ലില്ലേ ?
നന്നാവില്ല
അത്ര നന്നായാല്‍ മതി
എന്നാല്‍ ഞാനിനി അലക്കില്ല
വേണ്ട
കുളിക്കില്ല
വേണ്ട
പല്ല് തേക്കില്ല
വേണ്ട
കഞ്ഞി വെക്കില്ല
വേണ്ട
കറി വെക്കില്ല
വേണ്ട
പിള്ളാരെ നോക്കില്ല
വേണ്ട
വീട് വൃത്തിയാക്കില്ല
വേണ്ട
ഞാനെന്റെ വീട്ടില്‍ പോകും
സന്തോഷം !!!!!!!!!
ങേ..... എന്നാ മനസ്സില്ല
എന്തിനു -?
വീട്ടീ പോകാന്‍
അപ്പൊ അലക്ക് -?
അലക്ക് കല്ലുണ്ടല്ലോ
അപ്പൊ കല്ലില്‍ അലക്കിയാല്‍ -?
നന്നാകും.
എങ്ങിനെ-?
ആ കല്ല് ഞാന്‍ നിങ്ങളാണെന്നു കരുതും.
Subscribe to:
Post Comments (Atom)
'ആ കല്ല് ഞാന്‍ നിങ്ങളാണെന്നു കരുതും.'
ReplyDelete:) അനുഭവം ഗുരു!
ആ കല്ല് ഞാന്‍ നിങ്ങളാണെന്നു കരുതും.
ReplyDeleteകൊള്ളാം അതാണ് ആധുനിക ഭാര്യന്മാർ
വഴക്ക് എന്ന് മാറ്റി
ReplyDeleteഒഴിയാബാധ എന്നാക്കാം!
ശരിയാ...അപ്പോള്‍ ചിലപ്പോള്‍ നല്ലോണം വൃത്തിയാകും ..ആ പുറം ഞാനൊന്ന് കാണട്ടെ
ReplyDeleteഫോണില്‍ കൂടി ആയത് നന്നായി. നേരിട്ട് ആയിരുന്നുവെങ്കിലിത് ഞങ്ങള്‍ക്ക് വായിക്കുവാനാകില്ലായിരുന്നു.
ReplyDeleteആ കല്ല് ഞാന്‍ നിങ്ങളാണെന്നു കരുതും
ReplyDeleteഹ ഹ.. തെച്ചിക്കോടന് പറഞ്ഞ പോലെ അനുഭവം ആരെയും “ഗവിയാക്കും’
അക്ബറിന്റെ എല്ലാ പരീക്ഷണങ്ങളും വിജയിക്കട്ടെ. വെള്ളെലികള്‍ ആയി ഞങ്ങള്‍ ഈ ബ്ലോഗിന് ചുറ്റും ഉണ്ടാവും.
ReplyDeleteതെച്ചിക്കോടൻ പറഞ്ഞത് ശരിയാണോ? :)
ReplyDeleteതെച്ചിക്കോടന് said... :) അനുഭവം ഗുരു!
ReplyDeleteങേ അപ്പൊ ഈ അനുഭവം താങ്കള്‍ക്കും....?
--------------------------
അനൂപ് കോതനല്ലൂര്‍ said... അതാണ് ആധുനിക ഭാര്യന്മാർ
കുറച്ചൂടെ കട്ടിയാണ്.
------------------------
MT Manaf said...
വഴക്ക് എന്ന് മാറ്റി
ഒഴിയാബാധ എന്നാക്കാം!
താങ്കളുടെ കാര്യം അവിടം വരെ എത്തിയോ.
--------------------------
എറക്കാടൻ / Erakkadan said...ആ പുറം ഞാനൊന്ന് കാണട്ടെ
ഹ ഹ അതിനു നമ്മളെ കിട്ടിയെങ്കിലല്ലേ. നമ്മള് ഇക്കരെയാണേ
---------------------------
Pd said...നേരിട്ട് ആയിരുന്നുവെങ്കിലിത് ഞങ്ങള്‍ക്ക് വായിക്കുവാനാകില്ലായിരുന്നു.
അതല്ലേ ഇത്ര ധൈര്യം
---------------------------
ഹംസ said...ഹ ഹ.. തെച്ചിക്കോടന് പറഞ്ഞ പോലെ അനുഭവം ആരെയും “ഗവിയാക്കും’
അപ്പൊ "കൂട്ടുകാരന് ബ്ലോഗില്‍" ഇനി കൂടുതല്‍ ഗവിത പ്രദീക്ഷിക്കാം അല്ലെ. ചില അനുഭവങ്ങള്‍ ഞാനവിടെ വായിച്ചു.
---------------------------
ബഷീര്‍ Vallikkunnu said...അക്ബറിന്റെ എല്ലാ പരീക്ഷണങ്ങളും വിജയിക്കട്ടെ.
എവിടെ എനിക്ക് പ്രതീക്ഷയില്ല.ഇന്ന് വരെ ഒന്നും വിജയിച്ചിട്ടില്ല
----------------------------
ബെഞ്ചാലി said...
തെച്ചിക്കോടൻ പറഞ്ഞത് ശരിയാണോ? :)
ശരിയാണോ? തെചിക്കാടന്റെ കാര്യത്തില്‍ ശരിയാകാനാണ് സാദ്ധ്യത
-----------------------------
ഇവിടെ വന്നു എന്നെ അലക്കി വെളുപ്പിച്ച എല്ലാവര്ക്കും നന്ദി. വീണ്ടും ഈ വഴി വരണം
കൊള്ളാം...നന്നായിരിക്കുന്നു....
ReplyDeleteഅരകല്ലും ആട്ടുകല്ലും..അന്യമായ മയലാളിക്ക്...അലക്ക് കല്ല് കുറച്ചൊക്കെ ബാക്കി നില്‍പ്പുണ്ട് അതും മാഞ്ഞു കൊണ്ടിരിക്കുന്നു...
"ആര്‍ക്കു പോയി?
ReplyDeleteഅവള്‍ക്കു പോയി" :D
നമിച്ചു...
ReplyDeleteഇത് എന്തിനോ ഉള്ള പുറപ്പാടാ..
പ്ലീസ്സ്...അടങ്ങൂ.
അങ്ങനെ ആ പായലു പിടിച്ച കല്ലും ഒന്ന് വെളുക്കട്ടെ!
ReplyDeleteഅക്ബര്‍ ബായ്,
ReplyDeleteജീവിതാനുഭവം മനോഹരമായിട്ടുണ്ട്
Mohammed Shafi said...അരകല്ലും ആട്ടുകല്ലും..അന്യമായ മയലാളിക്ക്...
ReplyDeleteമാരകായുധങ്ങളൊക്കെ പോട്ടെ. സമാധാനം കിട്ടുമല്ലോ
--------------------------
Vayady said... ഇത് എന്തിനോ ഉള്ള പുറപ്പാടാ..
ഹ ഹ അതെ എന്തിനുള്ള പുറപ്പാടാ
---------------------------
വഷളന്‍ | Vashalan said...
അങ്ങനെ ആ പായലു പിടിച്ച കല്ലും ഒന്ന് വെളുക്കട്ടെ!
കുടുംബം വെളുക്കാതിരുന്നാല്‍ മതിയായിരുന്നു
--------------------------
noushar said... ജീവിതാനുഭവം മനോഹരമായിട്ടുണ്ട്
noushar-താങ്കളുടെ കാര്യമാണോ ഉദ്ദേശിച്ചത്
------------------------
ഇവിടെവന്നു എന്നെ അലക്കിവെളുപ്പിച്ച എല്ലാവര്ക്കും നന്ദി. വീണ്ടും ഈവഴി വരണം
ഇവിടെ വാഷിംഗ് മെഷീന് കേടായിട്ട് കാലം കുറേ ആയെങ്കിലും തുണികള്‍ക്കൊക്കെ എന്താ വൃത്തി! ഇപ്പോഴല്ലേ ഗുട്ടന്‍സ് പിടി കിട്ടിയത്.
ReplyDeleteഓരോ അവസ്ഥാന്തരങ്ങള്‍ ...
ReplyDeleteഅനുഭവിക്കുക തന്നെ ...
കവിത ഇഷ്ടപ്പെട്ടു
അഭിനന്ദനം
മൂരാച്ചി said..ഇപ്പോഴല്ലേ ഗുട്ടന്‍സ് പിടി കിട്ടിയത്.
ReplyDeleteപിടി കിട്ടിയല്ലോ. ഇനി അതങ്ങോട്ട് തുടര്‍ന്നോളൂ. പിന്നെ ഇവിടെ കണ്ടതില്‍ സന്തോഷം
--------------------------------
Ashraf Unneen
ഇവിടേക്ക് സ്വാഗതം -വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. ഇത് ഗവിതയല്ല. വെറുതെ....
-----------------------------
എനിക്ക് തോന്നുന്നത് നേരെ തിരിച്ചാ..
ReplyDeleteവീട്ടില്‍ പോകും എന്നുള്ളത് ഗള്‍ഫില്‍ പോകും എന്ന് തിരുത്തിയാല്‍ മാത്രം മതി!
(എറക്കാടന്‍ ഒരു പഴഞ്ചൊല്ല്: 'വിവാഹം കഴിക്കണമെന്നു എപ്പോഴും ചിന്തിക്കുകയും എന്നാല്‍ ഒരിക്കലും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്')
ജീവിതാനുഭവം മനോഹരമായി
ReplyDeleteഇസ്മായില്‍ കുറുമ്പടി ( തണല്‍) said... എറക്കാടന്‍ ഒരു പഴഞ്ചൊല്ല്: 'വിവാഹം കഴിക്കണമെന്നു എപ്പോഴും ചിന്തിക്കുകയും എന്നാല്‍ ഒരിക്കലും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്'
ReplyDeleteഇസ്മായില്‍-ഏറക്കാടന്‍ ജീവിതത്തില്‍ പറഞ്ഞ ഒരേ ഒരു സത്യം.
----------------------------
ആര്‍ബി said... ജീവിതാനുഭവം മനോഹരമായി
ആര്ബിയുടെ ജീവിതത്തിലെ ഈ അനുഭവം ഞാന്‍ പങ്കു വെച്ച് എന്ന് മാത്രം. വളരെ സന്തോഷം. ഈ വരവിനും അഭിപ്രായങ്ങള്‍ക്കും
ഇങ്ങള് കലക്കീട്ടാ......
ReplyDeleteഎന്തിനാ ഇമ്മിണി അല്ലേ..
ReplyDeleteശരിക്കലക്കി വെളുപ്പിച്ചു കേട്ടൊ
ആളവന്താന് said...
ReplyDeleteഇങ്ങള് കലക്കീട്ടാ......
സോപ്പ് വെള്ളം കലക്കി എന്നാണോ ഉദ്ദേശിച്ചത്
----------------------------
ബിലാത്തിപട്ടണം / BILATTHIPATTANAM. said... ശരിക്കലക്കി വെളുപ്പിച്ചു കേട്ടൊ
കല്ലില്‍ എന്റെ പ്രതീകം കാണുമ്പോള്‍ അടിയുടെ ശക്തി കൂടും. പിന്നെ വെളുക്കാതിരിക്കുമോ
--------------------------
ഈ വരവിനു എല്ലാവര്ക്കും നന്ദി
ഹല്ല പിന്നെ!!! :)
ReplyDeleteതകർപ്പൻ!
ഭായി said. തകർപ്പൻ!
ReplyDeleteഇതില്‍ കൂടുതല്‍ ഇനി എന്ത് തകരാനാണ്
അലക്ക് അക്ബറിന്റെ പുറത്തു നടത്താം..സമ്മതിച്ചു..കുക്കിംഗ് എവിടെ നടത്തും..പെണ്ണൊരുമ്ബെട്ടാല് ...ജാഗ്രതൈ.!
ReplyDeleteഅതു കലക്കി. അല്ല, അലക്കി..
ReplyDeleteഏതായാലും നട്ടെല്ലുള്ള ഒരു ഭര്‍ത്താവിന്റെ സ്വരം കേട്ടു.
ReplyDeleteഇനി ആ അലക്കിന്റെ സ്വരത്തിനായ് കാതോര്‍ക്കാം.:)
@-Saleem EP
ReplyDelete@-മുകിൽ
@-മാണിക്യം
വായനക്ക് നന്ദി. വീണ്ടും വരുമല്ലോ.
.
എന്തൊരലക്കാ ഇത്...?
ReplyDeleteഅയ്യപ്പപ്പണിക്കരുടെ ചില ആദ്യകാലകവിത പോലെ
ReplyDeleteഹി ഹി ഇതും ഫേസ് ബോക്കിൽ ഹിറ്റായ കാലത്ത് തന്നെ വായിച്ചിട്ടുണ്ട് ..
ReplyDeleteഅസ്സൽ കവിത ..
അയ്യപ്പ പണിക്കരെയും ചെമ്മനം ചാക്കോയും ഒക്കെ ഓര്‍മ്മ വരും ,അക്ബര കാക്കാ :)
കോഴിക്കോട്ട് പണ്ട് രസികനായ ഒരു രാമദാസ് വൈദ്യര് അലക്കുകല്ലിനു പ്രതീകാത്മകമായി പൂമാല ചാര്‍ത്തുകയുണ്ടായി . ആശ്രിതരുടെ അവിരാമമായ 'അലക്കിന്' വിധേയനാകുന്ന പാവം പ്രവാസിയെ അന്നേരം അദ്ദേഹം മനസ്സില്‍ കണ്ടിരുന്നോ ആവോ !!
ReplyDelete