ശ്രീശാന്ത് - എന്താണ് ഏറ്റവും പുതിയ വിവരങ്ങള്‍. ?
നാണു. കഴിഞ്ഞാഴ്ച ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം അല്പ സമയം മുമ്പ് പുറപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അവരെ യാത്രയാക്കാന്‍ വന്ന ബന്ധുക്കള്‍ പായയും തലയിണയും ഒരാഴ്ചത്തെ താമസത്തിന് കരുതിയിരുന്ന മറ്റു സാധന സാമഗ്രികളും വണ്ടികളില്‍ കയറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നാണു.....
ശ്രീശാന്ത്- കാര്യങ്ങള്‍ വ്യക്തമാണ്. എന്താണ് എയര്‍ പോര്‍ട്ട് അധികൃതര്‍ നല്കുന്ന വിശദീകരണം. ?
നാണു. എയര്‍ പോര്‍ട്ട് അധികൃതര്‍ അനൌന്സ്മെന്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. താങ്കള്‍ക്കു അതിപ്പോള്‍ മൈക്കിലൂടെ കേള്‍ക്കാം.
“പൈലറ്റുമാരുടെ പ്രത്യേക ശ്രദ്ധക്ക്. സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്സ് തുടങ്ങിയ വിമാനങ്ങള്‍ സമയത്തിനു വന്നു പോകുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ എയര്‍ പോര്‍ട്ടിന്റെ വടക്ക് ഭാഗത്തേക്കു ഒതുക്കി ഇടേണ്ടതാണ്. യാത്രക്കാര്‍ ശ്രദ്ധിക്കുക. പയലറ്റു ഇന്ന് എത്താമെന്ന് അറിയിച്ചതിനാല്‍ മൂന്നു ദിവസം മുമ്പ് പോകേണ്ടിയിരുന്ന എ 507 വിമാനത്തില്‍ പോകേണ്ടവര്‍ യാത്രക്ക് തയ്യാറാവുക. കൌണ്ടറിന്റെ മുന്‍വശത്ത് കിടന്നുറങ്ങുന്ന യാത്രക്കാര്‍ ദയവായി മാറിക്കൊടുക്കെണ്ടാതാണ്. മറ്റൊരു പ്രത്യേക അറിയിപ്പ്. കൊയിലാണ്ടിയില്‍ നിന്നുവന്ന ദാസന് സമയത്തിനു ജോലിക്കെത്താത്തതിനാല്‍ പിരിച്ചുവിട്ട വിവരം വീട്ടുകാര്‍ക്ക് കിട്ടിയതായി അറിയിക്കുന്നു. ഷാര്‍ജയിലേക്കുള്ള യാത്ര റദ്ദാക്കി ദാസന് വീട്ടില്‍ പോകേണ്ടതാണ്.” നാണു.... കേള്‍ക്കാമോ ?
കോഴിക്കോട് നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ശ്രീശാന്ത് നമ്മളോട് പങ്കു വെച്ചത്.
ശ്രീ കേളപ്പന് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു ഈ വിഷയത്തോട്. ?
നാണു- ഈ വിഷയത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് ഞാന്‍ മോസ്കോയില്‍ നിന്ന് ഉഗാണ്ടയിലേക്ക് നടത്തിയ ഒരു യാത്രയെ ...
കേളപ്പന്- സമയക്കുറവു കാരണം ഇടപെടുന്നതില്‍ ക്ഷമിക്കണം. താങ്കളുടെ നിലപാട് വളരെ വ്യക്തമാണ്. ഞാന്‍ താങ്കളിലേക്ക് തിരിച്ചുവരാം
ശ്രീ അയ്യപ്പന് താങ്കള്‍ ധാരാളം യാത്രകള്‍ നടത്തിയ ആളാണ്. എങ്ങിനെ കാണുന്നു ഈ വിഷയത്തെ. ?
നാണു - 1987 കാലഘട്ടങ്ങളില്‍ കോഴിക്കോട് വിമാനത്താവളം നിലവില്‍ വരുന്നതിനുമുമ്പ് ഒരു വിമാനം പോലും അവിടെ ഇറങ്ങിയിരുന്നില്ല എന്ന യാഥാര്ത്യം നാം മനസ്സിലാക്കണം. അപ്പൊ ഞാന്‍ പറഞ്ഞു വരുന്നത്......
ശ്രീ അയ്യപ്പന് - മനസ്സിലായി. വ്യക്തമാണ്, വളരെ വ്യക്തമാണ് താങ്കളുടെ നിലപാട്. ഞാന്‍ തിരിച്ചു വരാം
ശ്രീ ചെല്ലപ്പന് - താങ്കള്‍ ഡല്‍ഹിയില്‍ ആണല്ലോ. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്. ?
നാണു- നമ്മുടെ ഇന്ത്യാ മാഹാരാജ്യത്തു ജീവിക്കുന്ന ദരിദ്ര നാരായണന്മാര് നിത്യവും വിമാനത്തിലാണോ സഞ്ചരിക്കുന്നത് എന്നാണു എനിക്ക് ചോദിക്കാനുള്ളത്.
ശ്രീ ചെല്ലപ്പന് - വളരെ പ്രസക്തമായ ഒരു ചോദ്യമാണ് താങ്കള്‍ ചോദിച്ചിരിക്കുന്നത്. തീര്‍ച്ചയായും കേരള മനസ്സാക്ഷി ചിന്തിക്കേണ്ട വിഷയമാണിത്. ഞാന്‍ തിരിച്ചു വരാം
ശ്രീ കുഞ്ഞാമു - ഈ വിഷയത്തില്‍ താങ്കള്‍ എന്ത് പറയുന്നു. ?
നാണു - ഈ രോഷം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദിവസം പതിനഞ്ചു കോടി നഷ്ടത്തില്‍ ഓടുന്ന എയറിന്ത്യയെ രക്ഷിക്കാന്‍ പരമാവതി വിമാനങ്ങള്‍ നിര്‍ത്തലാക്കുകയല്ലാതെ....
ശ്രീ കുഞ്ഞാമു - നിലപാട് വ്യക്തമാണ്. സമയക്കുറവു കാരണം ഇടപെടുന്നതില്‍ ക്ഷമിക്കണം. ശ്രീ ശാന്ത് ഏറ്റവും പുതിയ വിവരങ്ങളുമായി വീണ്ടും നമ്മോടൊപ്പം ചേരുന്നു
ശ്രീ ശാന്ത് പറയൂ. എന്താണ് പുതിയ വിവരങ്ങള്‍. ശ്രീ ശാന്ത് കേള്‍ക്കാമോ ?
നാണു- പുതുതായ് 4 വിമാനങ്ങള്‍ കൂടി റദ്ദാക്കിയിരിക്കുന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ നല്കാന് കഴിയുന്നത്. സന്തോഷ വാര്‍ത്ത എന്ന് പറയാന്‍ കാരണം മറ്റൊന്നുമല്ല. ഓരോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുമ്പോഴും സന്തോഷിക്കുന്ന ഒരു വിഭാഗത്തെ ഇവടെ കാണാം. അത് മറ്റാരുമല്ല. വിമാനം ദിവസങ്ങള്‍ വൈകിയത് കാരണം ഗള്‍ഫില്‍ ജോലി നഷ്ടമായവരുടെ കുടുംബങ്ങളാണവര്‍ - നാണു
നന്ദി ശ്രീശാന്ത് ഇത്രയും വിവരങ്ങള്‍ നല്‍കിയതിനു.
ശ്രീ ലൈന്‍ മാന്‍ നാണപ്പന് - ദയവായി ലൈനില്‍ തൂങ്ങുക. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരുച്ചു വരാം. എല്ലാ മാന്യ പ്രേക്ഷകര്‍ക്കും പുതുവത്സരാശംസകള്‍.
.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തിരുച്ചു വരാം.
ReplyDeleteഎല്ലാ മാന്യ പ്രേക്ഷകര്‍ക്കും പുതുവത്സരാശംസകള്‍.
കിടിലന്‍ എന്ന് പറഞ്ഞാല്‍ പോരാ, കിടു കിടിലന്‍.. ആ ലൈന്മാന് നാണപ്പനെ ലൈനില്‍ നിന്നിറക്കൂ പ്ലീസ്..
ReplyDeleteവിവിധ രാജ്യങ്ങളിലേക്ക് പറക്കാന്‍ അക്ഷമരായി കാത്തിരിക്കുന്നവര്‍
ReplyDeleteകേട്ട മറ്റൊരു അറിയിപ്പ് ഓര്‍മയില്ലേ....
ഷാര്‍ജ, കുവൈറ്റ്, ബഹറിന്‍,ഒമാന്‍,സൗദി അറേബ്യ എന്നി........
വയെല്ലാം അറേബ്യന്‍ രാജ്യങ്ങളാകുന്നു!
"ഈ രോഷം എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദിവസം പതിനഞ്ചു കോടി നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പരമാവതി വിമാനങ്ങള്‍ നിര്‍ത്തലാക്കുകയല്ലാതെ...."
ReplyDeleteഇവിടെ ഒരു ഒപ്പ്.
അക്ബര്‍ സാബ് ,
ReplyDeleteദിവസം ചെല്ലുന്തോറും കിടിലനായി വരുന്നുണ്ട്.
ചാനലുകാര് രാന്ച്ചുന്നത് സൂക്ഷിക്കുക !
ഓള് ദി ബെസ്റ്റ്
ഈ വാഴക്കോടന്മാര് ചാനലിനെ വിടുന്ന ലക്ഷണമില്ലല്ലോ.. :) ഹാസ്യവിമര്ശം നന്നായി.
ReplyDeleteഓരോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുമ്പോഴും സന്തോഷിക്കുന്ന ഒരു വിഭാകത്തെ ഇവടെ കാണാം. അത് മറ്റാരുമല്ല. വിമാനം ദിവസങ്ങള്‍ വൈകിയത് കാരണം ഗള്‍ഫില്‍ ജോലി നഷ്ടമായവരുടെ കുടുംബങ്ങളാണവര്‍:)
ReplyDeleteഅതൊന്നും മനസ്സിലാക്കാന്‍ ഇവിടെ ആരും ഇല്ല! കൊള്ളാം നല്ല അവതരണം .
ശ്രദ്ധേയാ, ഓന് വാഴക്കാടനാ, ഞമ്മള്, വാഴക്കോടനാ:)
അപ്പോ പുതുവത്സരാശംസകള്‍!!
:)
ReplyDeleteപുതുവത്സരാശംസകൾ.....
ഹ ഹാ..ബുലൊഗത്തെ വാർത്താചാനലിൽ ആദ്യമായിട്ടാണ് കേട്ടൊ..
ReplyDeleteനന്നായിരിക്കുന്നൂ..
ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
@-ബഷീര്‍ Vallikkunnu
ReplyDeleteഅതെയതേ- നാണപ്പനെപ്പോലെ പലരെയും ലൈനില്‍ 'തൂക്കി' നിരര്‍ത്ഥകമായ എത്രയെത്ര ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകുന്നു.
___________________________
@ -Ibn
മിമ്ക്രിക്കാരുടെ പഴയ ഒരു നമ്പര്‍ അല്ലെ- നന്ദി
___________________________
@- തെച്ചിക്കോടന്
അതെ, ദിവസം പതിനഞ്ചു കോടി നഷ്ടവും പിന്നെ ചീത്തപ്പേരും. - നന്ദി
__________________________
@- KABEER
വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ചു തീരുമാനം അവര്‍ക്ക് വിടുന്നതിനു പകരം വാര്‍ത്തകള്‍ ചര്‍ച്ചകളാക്കി തീരുമാനം ജനങ്ങളെ അറിയിക്കുന്നതാണ് പുതിയ മാധ്യമ രീതി. നന്ദി
__________________________
@- ശ്രദ്ധേയന്‍
നന്ദി ഈ വരവിനു
ബാക്കി വാഴക്കോടന്‍ പറഞ്ഞല്ലോ. അതാണ് ശരി
___________________________
@-വാഴക്കോടന്‍ /
"വാഴക്കാടന്‍" ആയി ആദ്യം ഭൂലോകത്ത് ഒന്ന് ചുറ്റി നോക്കിയതാണ്. അപ്പോഴാണ് "വഴക്കോടന്‍" എന്ന പേരില്‍ താങ്കളെ കണ്ടത്. ഉടനെ വാല് മുറിച്ചു. നന്ദി ഈ ആദ്യ വരവിനു. വീണ്ടും വരുമല്ലോ.
_____________________________
@-ചാണക്യന്
വളരെ നന്ദി- ഈ വരവിനു
_____________________________
@-ബിലാത്തിപട്ടണം / Bilatthipattanam
വാര്‍ത്താ ചാനലില്‍ എത്തിയതില്‍ സന്തോഷം
_____________________________
അക്ബര്‍ ബായി കൊള്ളാം,ഇവിടെ എയര്‍ ഇന്ത്യയുടെ സേവനരീതി വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട് അതിനോടൊപ്പം തന്നെ നൂസ് ഹവറിന്റെ ചര്‍ച്ച രീതിയും .
ReplyDeleteഎയർ ഇന്ത്യയ്ക്കും ചാനലുകാർക്കും ഒരേ അലക്ക്.
ReplyDeleteഇനിയിപ്പോൾ റിയാസിന് അടുത്ത എയർ ഇന്ത്യ ഓഫീസ് അടിച്ച് തകർക്കണമല്ലോ.
നവവത്സരാശംസകള്‍ !!!
ReplyDelete2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ
ന്റെ ചാലിയാര്‍ പുത്രാ, അസ്സലായിട്ടുണ്ട്..
ReplyDeleteഎയര്‍ ഇന്ത്യയുടെ 'സ്വന്തം സ്വഭാവം' ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചppol വളരെ സന്ദര്‍ഭോചിതമായ പ്രതികരണത്തിന് നന്ദി.. പിന്നെ ചാനല്‍ പരിഹാസം ഒത്തിരി ഓടിയ പഴയ വീന്ച്ചനെനെന്നേ. എങ്കിലും ഒരായിരം ആശംസകള്‍... തുടരുക താങ്കളുടെ ജൈത്രയാത്ര. ഭാവുകങ്ങള്‍.
@-noushar
ReplyDeleteഎന്തിനും ചര്‍ച്ച. അതാണല്ലോ ന്യൂസ് ഹവര്‍ രീതി. നന്ദി
_____________________________
@_കാക്കര - kaakkara
ഒരു ചെറിയ കൊട്ട്. അതില്ലെങ്കില്‍ പിന്നെ എന്തോന്ന് ബ്ലോഗ്
_______________________________
@_നന്ദന
ആശംസകള്‍- നന്ദി
______________________________
@_thanooja
ചര്‍ച്ചകളിലെ പൊള്ള ത്തരങ്ങളിലൂടെ എയര്‍ ഇന്ത്യക്കൊരു കൊട്ട്. അത്രേ യുള്ളൂ- നന്ദി
:)
ReplyDeleteഹഹ.. അതു കൊള്ളാട്ടോ..
@-യാഥാസ്ഥിതികന്
ReplyDeleteനന്ദി- ഈ വരവിനു
__________________________
പള്ളിക്കുളം.
നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ. വന്നതില്‍ സന്തോഷം
പറയാനുള്ള കാര്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞിരിക്കുന്നു.
ReplyDeleteവൈകിയാണ് വന്നതെങ്കിലും ചാനലുകാരെയും വിമാനക്കമ്പനിയെയും നന്നായി കളിയാക്കിയത് ആസ്വദിച്ചു.ആ ലൈന്‍മാനെ ലൈനില്‍ നിന്നിറക്കൂ.
ReplyDelete@-Typist |
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി.
-----------------------
@-മുഹമ്മദുകുട്ടിക്കാ
പഴയ ഈ പോസ്റ്റ് വായിച്ചതില്‍ വളരെ സന്തോഷം. ഹ ഹ ലൈന്മാന് അവിടെത്തന്നെ ഇരിക്കട്ടെ.
അക്ബര്കാ, കൊള്ളാം .....ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ് .ഒരു തല മുതല്‍ വായിച്ചു തുടങ്ങുകയാണ് ഞാന്‍ .കൂടുതല്‍ എഴുതാന്‍ നാഥന് തുണക്കട്ടെ .ആമീന്‍
ReplyDeleteആശംസകളോടെ സൊണെറ്റ്
ഇടപെടുന്നതില്‍ ക്ഷമിക്കണം, ഞാന്‍ തിരിച്ചുവരാം
ReplyDeleteഈ രണ്ടു വിഭാഗങ്ങൾക്കും കാര്യമായ മാറ്റം ഇപ്പോഴും സംഭവിച്ചിട്ടില്ലാത്തതിനാൽ..പത്തു കൊല്ലം കഴിഞ്ഞു ഒരാള്‍ വായിച്ചാലും പറയും "അവസരോചിതം "
ReplyDelete