Tuesday, March 8, 2011

കരുതിയിരിക്കുക "സാക്ഷി" വരുന്നുണ്ട്

---------------------
മുന്‍ കുറിപ്പ് - ജിദ്ദ ബ്ലോഗ്‌ മീറ്റിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമം പത്രം സൗദി എഡിഷനില്‍ "സാക്ഷി" എന്ന അനോണി പേരില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ രൂപം ഇവിടെ കൊടുക്കുന്നു. വായനക്കാര്‍ വിലയിരുത്തുക.
---------------------
"മാണ്ടോക്ക് വരുന്നുണ്ട് കരുതി ഇരിക്കുക" എന്നൊരു മുന്നറിയിപ്പ് തൊണ്ണൂറുകളുടെ  തുടക്കത്തില്‍ കണ്ടപ്പോള്‍ സാക്ഷി ഞെട്ടിയത് വെറുതെ ആയിരുന്നില്ല. പിഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെയാണ് ഈ "മീഡിയ ബയറോണിന്‍റെ" പരാക്രമാങ്ങളെന്നു ബുദ്ധിയുള്ള വെള്ളക്കാര്‍ തന്നെയാണ് പറഞ്ഞു പേടിപ്പിച്ചത്‌.

ദല്‍ഹി വഴി കൊച്ചിയില്‍ ഇറങ്ങിയ റോബര്‍ട്ട് മര്‍ഡോക് ഒടുവില്‍ കേരളത്തിലെ ഒരു ചാനല്‍ പിടിച്ചെടുത്തു നടത്തിയ കളികള്‍ നാം പിന്നീട് കണ്ടു. സൗദി പുണ്ണ്യ ഭൂമിയില്‍ അക്ഷരം കൂട്ടി വായിക്കാന്‍ അറിയുന്നവര്‍ക്ക് ഇത് പോലൊരു മുന്നറിയിപ്പ് കിട്ടി. "ഒരുങ്ങി നിന്നോ ബ്ലോഗര്‍മാര്‍ വരുന്നുണ്ട്".  കൊടുങ്കാറ്റിനെക്കാള്‍ വേഗത്തില്‍ മാറ്റങ്ങള്‍ ഇതാ കെട്ടഴിഞ്ഞു വീഴാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു മുന്നറിയിപ്പ്. അതോടെ പത്രങ്ങള്‍ അടച്ചു പൂട്ടും. പത്രക്കാര്‍ ബത്തയിലൂടെയും ശറഫിയയിലൂടെയും കേരള മാര്‍ക്കറ്റിലൂടെയും തേരാ പാരാ തെണ്ടി തിരിയേണ്ടി വരും. കാമറ എടുത്തു വിലസുന്ന ചാനലുകാര്‍ പണി വേറെ നോക്കട്ടെ. കാരണം പത്രം വായിക്കുന്ന ദുസ്വഭാവം ജനം നിര്‍ത്തിയിരിക്കുകയാണ്.

ഇപ്പോള്‍ എല്ലാവര്ക്കും ബ്ലോഗുകളില്‍ വിളയുന്ന സൂപര്‍ സൃഷ്ടികളാണത്രേ പഥ്യം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഗ്രീന്‍ലാന്‍ഡില്‍ നിന്നും സൈബീരിയന്‍ കാടുകളില്‍ നിന്നുമൊക്കെയാണ് പ്രതികരണങ്ങള്‍ ഒഴുകി ക്കൊണ്ടിരിക്കുന്നത്. അച്ചടിച്ച അക്ഷരങ്ങളോടും  ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനോടും  എല്ലാവര്ക്കും പുച്ഛമാണ് പോലും. കുല്‍ദീപ് നെയ്യാറോ എം ജെ അക്ബാറോ  സെബാസ്റ്റ്യന്‍  പോളോ എഴുതുന്നത്‌ ഇന്നാരെങ്കിലും വായിക്കുന്നുണ്ടോ. മാര്‍ക്കൊസിന്‍റെയോ റുഷ്ദിയുടെയോ സച്ചിദാനന്ദന്‍റെയോ എന്തിനു നമ്മുടെ ബിന്യാമിന്‍റെയും മുസാഫ്ഫര്‍ അഹമ്മദിന്‍റെയുമൊക്കെ സൃഷ്ടികളിലൂടെ ഇന്നാരെങ്കിലും കണ്ണോടിക്കാറുണ്ടോ ? കാലം മാറിയില്ലേ? എന്തെങ്കിലും വായിക്കണം എന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ ഉല്‍പന്നമായിരിക്കണം. ഈ പഴഞ്ജന്‍ പത്രങ്ങളുടെയൊക്കെ ഓണ്‍ ലൈന്‍ എഡിഷനും ഇ-പേജുമൊക്കെ ഉണ്ടെങ്കിലും അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കരുത്. നന്നായി എഡിറ്റു ചെയ്തു മുന്ഗണന അനുസരിച്ച് സംവിധാനിച്ച അത്തരം യാഥാസ്ഥിക സംവിധാനങ്ങള്‍ വായിച്ചു പോയാല്‍ അല്‍പം വിവരം വെച്ച് പോകും. അതോടെ നാട്ടിലേക്ക് തിരിച്ചു വിമാനം കയറാന്‍ തോന്നിയാല്‍ എന്തായിരിക്കും അവസ്ഥ.

അല്ലെങ്കില്‍ അല്‍ജസീറ സൈറ്റ് തുറന്നു ഹോം പേജിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ലോകത്ത് എന്താണ് നടക്കുന്നത് എന്നു മനസ്സിലായിപ്പോകും. അതോടെ എല്ലാവരും വിപ്ലവകാരികള്‍ ആയി മാറിയാലോ. ബ്ലോഗെഴുത്തുകാരുടെ മൊത്തം കാഴ്ചപ്പാടായിരിക്കും ഇതെന്ന് സാക്ഷി കരുതുന്നില്ല. സര്‍ഗ്ഗ കുസുമങ്ങള്‍ അവിടെ വിരിയാറുണ്ട്. എന്നാല്‍ ഉമ്മാമയുടെ (ജിദ്ദ) നാട്ടിലാണ്  ദീനം  പിടിപെട്ടതത്രേ.

ബ്ലോഗാണെങ്കില്‍ ഒന്നും പേടിക്കേണ്ട. എന്നും ഉത്സവമാണ് ഇ-ലോകത്ത്. ഇവിടെ ചീപ്പര്‍, സൂപര്‍, ഹൈപ്പര്‍ ബോഗര്‍മാരുടെ മഹത്തായ രചനകള്‍ ഒന്ന് പോസ്റ്റ് ചെയ്യേണ്ട താമസം "അരി എറിഞ്ഞാല്‍ ആയിരം കാക്ക" എന്നൊക്കെ പറയും പോലെ ചാടി വീഴുകയല്ലേ പ്രപഞ്ചത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും പെറ്റു വീണ ഉടനെയുള്ള കുഞ്ഞുങ്ങളടക്കം. മീഡിയ ബസാറിലെ തിക്കും തിരക്കും ട്രാഫിക്കും ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ഗുണം ഉണ്ട്. തുണി ഉരിഞ്ഞിട്ടും നടക്കാം. എന്തും എഴുതി പിടിപ്പിക്കാം. "വായില്‍ വന്നത് കോതക്ക് പാട്ട്" എന്നു പഴമക്കാര്‍ പണ്ട് പറഞ്ഞത് വിവരം ഇല്ലാഞ്ഞിട്ടാണ്. സര്‍ഗ്ഗ വാസന തൊട്ടു തീഞ്ഞാത്ത ഈ എഡിറ്റര്‍മാരുടെ കാലു എത്ര തവണ പിടിച്ചാലും വെളിച്ചം കാണാത്ത എന്തും ഇന്റര്‍ നെറ്റില്‍ കയറ്റി വിടാമെന്നതു ചില്ലറ കാര്യമാണോ.

താന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നു നാട്ടുകാര്‍ അറിഞ്ഞോട്ടെ എന്നു കരുതി സദുദ്ദേശത്തോടെ ഒരു കത്തയച്ചാല്‍ പോലും ഈ പിന്തിരിപ്പന്‍ പത്രാധിപന്മാര്‍ അതില്‍ കാമ്പില്ല, കഴമ്പില്ല എന്നൊക്കെ പറഞ്ഞു ചവറ്റു കോട്ടയില്‍ വലിച്ചെറിയുകയാണ്. ക്രൂരതയല്ലേ അതു. എന്നാല്‍ ഇന്റര്‍നെറ്റാകുമ്പോള്‍ ഒരു ഗുണമുണ്ട്. അവിടെ കഫീലുമില്ല, എഡിറ്ററുമില്ല. പാതിരിയില്ലാത്ത കുര്‍ബാന ചര്‍ച്ച്‌ പോലെ. ഇമാമില്ലാത്ത പള്ളി പോലെ. ആര്‍ക്കും കയറി ഞരങ്ങം. എന്തും തട്ടി വിടാം. നാട്ടിലെ മാന്യന്മാരുടെ ഐഡി സംഘപ്പിച്ചു മെയില്‍ ചെയ്തു ഉപദ്രവിക്കാം. ആഗോള ഉച്ചകോടി നടത്താം. അവാര്‍ഡുകള്‍ സംഘടിപ്പിക്കാം. ഇവിടെ ഒക്കെ മീഡിയക്കാരായി വിലസുന്നവരെ ചീത്ത വിളിക്കാം. ഇതാണ് ബ്ലോഗേഴുത്തെന്നു ഒരു ജനത തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യും. ഒരു "ഫയിദ"യും ഇല്ലെങ്കിലും പ്രായോജകരുണ്ടാവാം. എന്നിട്ടും ഇങ്ങിനെ ഒരു കൂട്ടര്‍ ലോകത്തുണ്ട് എന്ന കാര്യം മാലോകരെ അറിയിക്കാന്‍ വിശാല മനസ്കത കാണിച്ച അക്ഷര നീതിയുടെ ഗുട്ടന്‍സ് ഓര്‍ത്തപ്പോഴാണ് ഗുരുവില്‍ മോഹന്‍ലാലിനു വെളിപാടുണ്ടായ പോലെ സാക്ഷിക്കുമുണ്ടായത്. അരവിന്ദന്റെ കാര്‍ട്ടൂ ശീര്‍ഷകം തല തിരിഞ്ഞു ഓര്‍മ്മയിലോടി. വലിയ ലോകവും ചെറിയ മനുഷ്യരും.

----------------------------
പിന്‍ കുറിപ്പ്- പത്രത്തില്‍ പിടിപാടുണ്ടെങ്കില്‍   എന്തും  എഴുതാം. ആരും എഡിറ്റു ചെയ്യില്ല. ഈ വിഷയത്തിലുള്ള എന്‍റെ പ്രതികരണം  തൊട്ടു മുമ്പുള്ള പോസ്റ്റില്‍ വായിച്ചിരിക്കുമല്ലോ.   
----------------------------

******

43 comments:

 1. ഇത് വായിച്ചിരുന്നു, പ്രതികരണവും.
  നാടകമേ ഉലകം!

  ReplyDelete
 2. കാണാമറയത്തിരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നത് സാക്ഷിയുടെ കാര്യമായിരിക്കും അല്ലേ! ഇതു സാക്ഷിയല്ല കള്ളസാക്ഷി!

  ReplyDelete
 3. തികഞ്ഞ അസഹിഷ്ണുതയില്‍ പൊരിച്ചെടുത്ത ലേഖനമാണ് സാക്ഷിയുടെത്. ഒരു പരിധി വരെ ബ്ലോഗ്ഗിങ്ങിനും ബ്ലോഗ്ഗര്‍ക്കും പ്രാധാന്യം കൊടുക്കുന്ന മാധ്യമത്തില്‍ ഇതിനെങ്ങിനെ സ്ഥലം അനുവദിച്ചു?

  ReplyDelete
 4. 'സാക്ഷി'യുടെ വാക്കുകള്‍ ഒന്ന് കൂടി വായിച്ചു നോക്കൂ! മുനവെച്ച അക്ഷരങ്ങളാല്‍ 'സമ്പന്ന'മാണവ. അവയുടെ ടാര്‍ഗെറ്റുകള്‍ സുവ്യക്തമാണ്. വിഷമാണ് അതില്‍ നിന്നും വരുന്നത്.
  ശരിയാണ്, ഈ സാക്ഷിക്കു കൊമ്പുണ്ട്. കുശുമ്പിന്റെയും, വിദ്വേഷത്തിന്റെയും കൊമ്പ്.
  വിഷമയമുള്ള ഒരു സാക്ഷിക്കൂട്ടില്‍ മാത്രമേ ഉഗ്രവിഷവുമായി കള്ള സാക്ഷികള്‍ക്ക് കയറി നില്‍ക്കാനാവൂ! 'ചരിത്രപരമായ ഉദ്യമ'ങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പാകം!!!

  ReplyDelete
 5. സാക്ഷിയുടെ വികലമായ ലേഖനം തികഞ്ഞ അവഗണനയോടെ നാം തള്ളിക്കളയുക.
  ഒപ്പം; ഇങ്ങനെ ഒരു അപൂര്‍വ്വ ലേഖനം മാധ്യമത്തില്‍ വരാന്‍ ഉണ്ടായ കാരണം കൂടി പുറത്തു കൊണ്ട് വരുമെന്ന് കരുതുന്നു. ആ വരികളില്‍ എന്തൊക്കെയോ അവ്യക്തതയും ദ്വയാര്‍ത്ഥങ്ങളും നിഴലിക്കുന്നുണ്ട്.

  ReplyDelete
 6. ഇന്നലത്തെ മാധ്യമത്തില്‍ എഡിറ്റോറിയല്‍ ഉണ്ടായിരുന്നു. ബ്ലോഗും ബ്ലോഗിങ്ങുമൊക്കെ നിയന്ത്രണവിധേയമാക്കണം എന്ന നിയമം കൊണ്ട് വരുന്നതിനെതിരെ.അപ്പൊ പിന്നെ ഇത് എങ്ങനെ അവിടത്തെ പത്രത്തില്‍ വന്നു.ഈ സാക്ഷി ബ്ലോഗ് മീറ്റില്‍ പങ്കെടുത്തിരുന്നോ? അങ്ങനെയാണെല്‍ കക്ഷി ആരാന്ന് നിങ്ങള്‍ക്കറിയില്ലെ..?എതിരഭിപ്രായം ഉണ്ടെങ്കില്‍ അത് അവിടെ വെച്ച് തന്നെ വ്യക്തമായ് പറയാമല്ലോ? എന്തിനു മുന വെച്ച് പിന്നീട് പത്രം അഴുക്കാക്കുന്നു.
  അല്ലേലും ഗള്‍ഫ് മാധ്യമത്തില്‍ എന്തല്ലാമോ പുകയുന്നുണ്ടെന്ന് നാട്ടില്‍ ഞങ്ങളും മണക്കുന്നുണ്ട്. നല്ലൊരു മാധ്യമം ,അത് വളര്‍ത്തിക്കൊണ്ട് വരാന്‍ ആത്മാര്‍ത്ഥതയുള്ള കുറെ പാവങ്ങള്‍ കഷ്ടപ്പെട്ടിട്ടുണ്ട്.പണക്കാരൊന്നുമായിരുന്നില്ല അവര്‍,സാധുക്കള്‍,സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് വരിക്കാരെ ചേര്‍ത്തും,അതിരാവിലേ എഴുന്നേറ്റ് പത്രക്കെട്ടും ഏറ്റി വീടുകളിലും കടകളിലും എത്തിച്ചിരുന്നവര്‍. ചെറുപ്പമായിരുന്നില്ല പലര്‍ക്കും,പ്രായത്തിന്റെ അവശത മറന്നാണവര്‍ അതൊക്കെ ചെയ്തിരുന്നത്.ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയായിരുന്നു അത്.പണ്ട് പ്രബോധനം ഇറങ്ങിയപ്പോള്‍ കാണിച്ച അതേ ഉത്സാഹത്തോടെ.
  ഇപ്പോ കാശിന്റേയും അധികാരത്തിന്റേയും ഹുങ്കില്‍ പുതിയവര്‍ അതൊക്കെ മറക്കുന്നത് കാണുപോ എനിക്ക് വിഷമമുണ്ട്,പഴയവരെ ഓര്‍ത്ത്..

  ReplyDelete
 7. മുഖം പോലുമില്ലാത്ത സാക്ഷിക്കു കണ്ണും ചെവിയും കാണില്ല. തലയില്‍ നൂറുതേച്ച മണ്‍ചട്ടി കമഴ്ത്തി എവിടെയെങ്കിലും നാട്ടാം..!

  ReplyDelete
 8. ഇതൊക്കെ നേരെ ചൊവ്വേ ധൈര്യ പൂര്‍വ്വം ആ ബ്ലോഗ്‌ മീറ്റില്‍ അങ്ങ് പറയാമായിരുന്നില്ലേ എന്നു ദൃക്സാക്ഷിക്കൊരു സന്ദേഹം. നാടകമേ ഉലകം.

  ReplyDelete
 9. ബ്ലോഗ്‌ മീറ്റില്‍ ബിരിയാണി വിളമ്പിയപ്പോള്‍ സാക്ഷിയുടെ പത്രത്തിന്റെ പ്രധിനിധിക്ക് കിട്ടിയതിനേക്കാള്‍ കോഴിക്കാല് തൊട്ടടുത്ത എതിര്‍ പത്രത്തിന്റെ പ്രധിനിധിക്ക് കൊടുത്താല്‍ ഇതല്ല ഇതിലപ്പുറവും എഴുതും. അല്ല പിന്നെ ...........

  ReplyDelete
 10. ബ്ളോഗുകാർക്ക് ‘ഫായിദ’ കിട്ടിയെങ്കിൽ അതവരുടെ മഹത്വം കൊണ്ട്. സാക്ഷിക്ക് ‘ഫായിദ’ കിട്ടാത്തത് സാക്ഷിയുടെ മഹത്വം കൊണ്ടും.
  എം.ടി. പറഞ്ഞത് പോലെ കാവൽ നായക്ക് പകരം പൈന്റടിച്ച 'ചാച്ചി'യെ കാവൽ നിർത്താം, ഒരടിക്കുറിപ്പോട് കൂടി “കരിങ്കണ്ണാ നോക്കൂ”

  ReplyDelete
 11. അസഹിഷ്ണുതയുടെ വിഷ സര്‍പ്പങ്ങള്‍ എല്ലായിടത്തും... നാഗമേ ഉലകം!

  ReplyDelete
 12. ഈ ഒറ്റക്കണ്ണന്‍ സാക്ഷിക്ക് രോഗമാ. അസൂയ, കുശുമ്പ്... അത് വിളമ്പാന്‍ പറ്റിയ കോളാമ്പിയായോ മാധ്യമവും... കഷ്ടം.

  ReplyDelete
 13. സമൂഹത്തിലെ ജീര്‍ണതകള്‍ ജന ശ്രദ്ദയിലെത്തിക്കാന്‍ ഹാസ്യവും ഒരു പരിധി വരെ പരിഹാസ്യവും പണ്ട് കാലത്തെ ഉള്ള കാര്യമാണ്. കുഞ്ഞന്‍ നമ്പ്യാരുടെ ഓട്ടം തുള്ളലില്‍ നിന്ന് തുടങ്ങി അതിങ്ങനെ പത്രത്തിലും കാര്‍ട്ടൂണിലും ചാനലില്‍ വരെ എത്തി നില്‍കുന്ന ഒരു റിയാലിറ്റി തന്നെ. പക്ഷെ അവിടെ ഔചിത്യമുള്ള വിഷയങ്ങളും ഉദ്ദേശ ശുദ്ധിയും സമൂഹത്തിന്റെ പൊതുനന്മക്ക് കൂടി വേണ്ടിയാവുമ്പോള്‍ നമുക്കത് പ്രയാസകരമായി തോന്നാറില്ല എന്നത് സത്യം.

  എഴുത്തും വായനയും മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ കുറച്ചു പേരെയെങ്കിലും ഈ രംഗത്ത് പിടിച്ചു നിര്‍ത്താനും നല്ല എഴുത്തുകാരെ കണ്ടെത്തി പരിപോഷിപ്പിക്കാനും ബ്ലോഗ്ഗിന്നു കഴിയുന്നു എന്നത് ആര്‍കും നിഷേധിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ഈ സത്യതിനെതിരെ മുഖം തിരിച്ചു മാധ്യമം പത്രത്തിലെ 'സാക്ഷി' - ജിദ്ദ ബ്ലോഗേഴ്സ് മീറ്റ്‌ കഴിഞ്ഞ ശേഷം ഇങ്ങനെ ഒരു പരിഹാസ്യമായ ലേഖനം എഴുതിയതു പത്രധര്‍മത്തിന്റെ സീമകള്‍ കടന്നു പുറത്ത്‌ പോയി എന്ന് പറയാതിരിക്കാന്‍ വയ്യ. (ഇപ്പോഴാണ് പൂര്‍ണമായി ഈ ലേഖനം വായിക്കാന്‍ അവസരം കിട്ടിയത്. അക്ബര്‍ സാഹിബിന്നു നന്ദി.)പ്രസ്തുത ലേഖനം സമൂഹത്തിനു എന്ത് ഫായിദ (ഗുണം) ലഭിച്ചിരിക്കും എന്ന് സാക്ഷി സ്വയം വിലയിരുത്തിയാല്‍ നന്ന്.

  ആ മീറ്റില്‍ പങ്കെടുത്ത ഏതോരാള്‍ക്കും ബോധ്യമുണ്ട് - ഈ ലേഖനത്തിലൂടെ ബ്ലോഗ്ഗര്‍മാര്‍ അവകാശപ്പെടാത്ത കാര്യങ്ങള്‍ അവരില്‍ ഉണ്ടെന്നു വരുത്താന്‍ 'സാക്ഷി ശ്രമിക്കുന്നു എന്നത്. പത്രങ്ങള്‍ അടച്ചു പൂട്ടും. പത്രക്കാര്‍ തെണ്ടി തിരിയേണ്ടി വരും ...തുടങ്ങിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതം... ബ്ലോഗേഴ്സ് അതെല്ലാം ബ്ലോഗ്‌ സ്പിരിറ്റില്‍ മാത്രമേ എടുക്കൂ എന്ന് ഞാന്‍ കരുതുന്നു. അര്‍ഹിക്കുന്ന അവഗണനയോടെ തള്ളി കളയുക.

  എന്നാല്‍ അഭിമാനകരമായ ഈ മീറ്റിന്റെ പ്രയോജകരാവാന്‍ സന്മനസ്സ് കാണിച്ച സുമനസ്സിനെ കൂടി സാക്ഷി നോവിക്കാന്‍ ശ്രദ്ധിച്ചു എന്നതില്‍ നിന്നും മനസ്സിലാവുന്നത് സാക്ഷിയുടെ മനസ്സ് കുശുമ്പും അസഹിഷ്ണുതയും കുത്തി നിറച്ച ഒരു കുപ്പത്തൊട്ടി ആണെന്നാണ്.

  പ്രശസ്തരായ ബ്ലോഗ്ഗേര്‍സ്നെനെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്ന മഹത്തായ പാരമ്പര്യം ഉള്ള മാധ്യമങ്ങളുടെ വഴിത്തിരിവ് പത്രം ഇത്തരം കപട മുഖങ്ങളെ കൊണ്ട് നട്ടം തിരിയാതിരിക്കട്ടെ.

  ReplyDelete
 14. @-മുല്ല

  വ്യക്തികളുടെ ഈഗോയും തന്പ്രമാണിത്തവും പ്രസ്ഥാനങ്ങളെയും പാര്‍ട്ടികളെയും വല്ലാതെ അലട്ടുന്ന കാലമാണിത്. ഈ രോഗം മാധ്യമങ്ങളെയും ബാധിച്ചു തുടങ്ങി എന്നതാണ് നമ്മുടെ പരിസര വായന നല്‍കുന്ന സന്ദേശം.

  .

  ReplyDelete
 15. @-Ashraf Unneen

  പ്രസ്തുത ലേഖനം സമൂഹത്തിനു എന്ത് ഫായിദ (ഗുണം) ലഭിച്ചിരിക്കും എന്ന് സാക്ഷി സ്വയം വിലയിരുത്തിയാല്‍ നന്ന്.


  കാര്യങ്ങളെ വസ്തു നിഷ്ടമായി വിലയിരുത്തുന്ന പ്രതികരണം.

  ReplyDelete
 16. ആളുകേറാത്ത ഏതോ ബ്ലോഗുടമയാവും ഈ സാക്ഷി.. അങ്ങനെയും ചില ബ്ലോഗേഴ്സ് ഉണ്ടല്ലോ - ഞാന്‍ മാധ്യമലോകത്തെ തിമിംഗലമാണ്.. ബ്ലോഗെന്ന ഗട്ടറിലെ ചെളിവെള്ളം എന്നെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല എന്നും മറ്റും പറഞ്ഞ് വന്ന്, പ്രതീക്ഷിക്കുന്ന കൈയ്യടി കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നവര്‍... സഹതപിക്കാം..

  ReplyDelete
 17. മുല്ല പറഞ്ഞതിനോട് യോജിക്കുന്നു.
  ഇവിടുത്തെ മാധ്യമത്തില്‍ അത് ഞാനും വായിച്ചിരുന്നു.

  ReplyDelete
 18. സ്വയം തോന്നുന്ന വിഭാന്തിയും അസഹിഷ്ണുതയും എന്നല്ലാതെ എന്ത് പറയാന്‍.

  ReplyDelete
 19. നാം നടന്ന് പോകുമ്പോള്‍ വഴിയരികില്‍ നിന്നൊരു നായ കുരച്ചാല്‍ സധാരണ എന്താണ് ചെയ്യുക? അവഗണിക്കും, കടന്ന് പോകും; ആരും തിരിഞ്ഞ് നിന്ന് കുരയ്ക്കാറില്ല. (ഈ സംഭവം അങ്ങിനെ കരുതിക്കൂടേ?)

  ReplyDelete
 20. സാക്ഷിക്കും പറയാനുള്ളത് പറയാമല്ലോ അല്ലേ

  ReplyDelete
 21. അജിത് സാറിന്റെ അഭിപ്രായം തന്നെയാണു എനിക്കും.(നേരത്തേ ഞാനിട്ട അഭിപ്രായം എടുത്തുകളഞ്ഞു അല്ലേ?)

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. മുകളിലെ കമന്റില്‍ ഞാന്‍ വായിചെന്നു പറഞ്ഞ എഡിറ്റോറിയല്‍ വാര്‍ത്ത വായിക്കാതവര്‍ക്കായി,,ഇതാ ലിങ്ക്.
  http://www.madhyamam.com/news/56221/110308

  ReplyDelete
 24. സാക്ഷി എന്ന് പറയുമ്പോള്‍ സത്യസാക്ഷയം എന്ന വിവക്ഷയില്‍ വായന തുടങ്ങുകയും, ഇത് കള്ളസാക്ഷ്യമായല്ലോ മാളോരെ എന്ന് വായന അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുക എന്നത് ഒരു മാധ്യമ ദുരന്തമാണ്. മലയാളത്തില്‍ നിലവാരത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന (എന്റെ നോട്ടത്തില്‍) മാധ്യമത്തില്‍ നിന്ന് ഇത് സംഭവിക്കരുതാത്തതാണ്. ‌

  ReplyDelete
 25. ഈ സാക്ഷിയുടെ ആളുകള്തന്നെ ദമ്മാമില്‍ ഒരു ബ്ലോഗ്‌ മീറ്റ് നടത്തുന്നതായി ആപത്രത്തില്‍ വായിച്ചു എന്താണാവോ ഉദ്ദേശം!!!!!!!!!!?

  ReplyDelete
 26. ഒന്നുമില്ലെങ്കിലും മലയാളം ബ്ലോഗിങ്ങ് എന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നത് ചുരുങ്ങിയ പക്ഷം മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കെങ്കിലും ഗുണമാകുന്നുണ്ട് എന്ന് സമ്മതിയ്ക്കാതെ വയ്യ. അതല്ലെങ്കില്‍ എത്ര പേരുപയോഗിയ്ക്കും ഈ ഭാഷ, ഇന്നത്തെ സാഹചര്യങ്ങളില്‍...

  ReplyDelete
 27. >>>>എന്നിട്ടും ഇങ്ങിനെ ഒരു കൂട്ടര്‍ ലോകത്തുണ്ട് എന്ന കാര്യം മാലോകരെ അറിയിക്കാന്‍ വിശാല മനസ്കത കാണിച്ച അക്ഷര നീതിയുടെ ഗുട്ടന്‍സ് ഓര്‍ത്തപ്പോഴാണ് ഗുരുവില്‍ മോഹന്‍ലാലിനു വെളിപാടുണ്ടായ പോലെ സാക്ഷിക്കുമുണ്ടായത്. അരവിന്ദന്റെ കാര്‍ട്ടൂ ശീര്‍ഷകം തല തിരിഞ്ഞു ഓര്‍മ്മയിലോടി. വലിയ ലോകവും ചെറിയ മനുഷ്യരും<<<<.
  -----------------

  2005 july കണക്കു പ്രകാരം ലോകത്താകമാനം 70 മില്ല്യന്‍ ബ്ലോഗുകള്‍ ഉണ്ട്. അപ്പോള്‍ ഇന്നത്തെ കണക്കു ഊഹിക്കാമല്ലോ. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ളത് ഫേസ് ബൂക്കിലാണ് എന്നു പറയാം. മാറി വരുന്ന സാഹചര്യങ്ങളില്‍ ബ്ലോഗ്‌ പോലെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുള്ള സ്ഥാനത്തെ പരിഹസിക്കുന്നതു കാണുമ്പോള്‍ എനിക്കും അരവിന്ദന്റെ കാര്‍ട്ടൂ ശീര്‍ഷകം തല തിരിഞ്ഞു ഓര്‍മ്മയിലോടി. വലിയ ലോകവും ചെറിയ മനുഷ്യരും.

  ReplyDelete
 28. 'തീര്‍ച്ചയായും ഈ സാക്ഷിക്ക് കൊമ്പുണ്ട്, പക്ഷേ അത് മുളച്ചിരിയ്ക്കുന്നത് ആസനത്തിലാണെന്ന് മാത്രം.' (എന്റെ കമന്റ് മോശമായി തോന്നുന്നെങ്കില്‍ ഡിലീറ്റ് ചെയ്യുക, പക്ഷേ പറയാതിരിക്കാന്‍ വയ്യ)

  പ്രതികരണ പോസ്റ്റിലെ ഫോട്ടോയില്‍നിന്നും വരികള്‍ വായിച്ചെടുക്കാന്‍ ബുദ്ദിമുട്ടുണ്ടായിരുന്നു. അത് വ്യക്തമായി എഴുതിയതിന് നന്ദി.

  ReplyDelete
 29. @Akbar
  താങ്കള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ഹുസ്നിമുബാരകിന്റെ 30 പതിറ്റാണ്ട് പിന്നിട്ട മര്‍ദ്ദക ഭരണകൂടത്തെയും, അതിനു മുന്‍പ് ടുനിഷ്യയില്‍ ബിന്‍ അലിയുടെ മര്‍ദ്ദക ഭരണകൂടത്തെയും കടപുഴക്കിയതിലെ പ്രധാന ചാലക ശക്തി ഫേസ് ബുക്ക്‌ കൂട്ടായ്മയായിരുന്നു. അവിടത്തെ പ്രിന്റ്‌ മീഡിയ മര്ദ്ധകര്‍ക്ക് ഓശാന പാടി കീശ നിറയ്ക്കുകായായിരുന്നു, ജനങ്ങളെ ഒറ്റു കൊടുത്ത് കൊണ്ട്. റോബര്‍ട്ട്‌ ഫിസ്കിന്റെ വാക്കുകളില്‍,
  "Yet I have to say that my favourite redefinition appeared in a wonderful cartoon in the Tunisian daily La Presse this week, after Beji Caid Essebsi was named prime minister. "In my opinion," says the cartoon Tunisian, "our real prime minister is called Facebook!""

  ReplyDelete
 30. സാക്ഷി ചെയ്തതു തെറ്റു തന്നെ പക്ഷെ അത് സൌദിയിൽ മാത്രമാണു പ്രത്യക്ഷപ്പെട്ടതെന്നും നാം ഒർക്കണം .. മാധ്യമത്തെ പല പോസ്റ്റുകളിലായി ഇങ്ങനെ ഇകഴ്ത്തപ്പെടുത്താൻ മാത്രം ഒന്നും ഇതിൽ കാണുന്നില്ല . ഇവിടെ ഈ തെറ്റിദ്ധാരണമാറ്റാൻ ബ്ലോഗ് മീറ്റുകാർകാണിക്കുന്ന ഈ ഉത്സാഹം മറ്റു വല്ല കാര്യത്തിനും ഉപയോഗിച്ചിരുന്നെങ്കിൽ..മാധ്യമത്തിൽ അങ്ങിനെയൊരു വാർത്ത വന്നു എന്നു കരുതി നമ്മൾ വലിയ ബ്ലൊഗർമാർ അല്ലാതാകുമോ അക്ഷരഭ്യാസമില്ലാത്തവരാകുമൊ? നാം പുസ്തകം തുറക്കാതെ ബ്ലോഗു മാത്രം വായിക്കുന്നവരാകുമോ.. ഞമ്മളുടെ ഈ സൃഷ്ട്ടികളൊക്കെ ആദ്യം പത്രങ്ങളായ പത്രങ്ങളൊലൊക്കെ വന്നതിനു ശേഷമാണൊ നമ്മൾ ബ്ലോഗിൽ പ്പൊസ്റ്റു ചെയ്യാറുള്ളത്.പൂച്ചെണ്ടിനൊപ്പം ഇടയ്ക്കു കല്ലേറും കൊണ്ടാല്‍ മാത്രമേ ഈ ബ്ലോഗ്‌ രംഗവും വളരൂ.ഒരു വിമർശനത്തോട് നാം എന്തിനിത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നു ,ബ്ലോഗ് വിശേഷങ്ങൾ വായനക്കാരെ അറിയിക്കുന്നതിനും ആഴ്ചതോറും ഒരു പേജ് തന്നെ നീക്കിവെച്ചിട്ടുണ്ട് മാധ്യമം . അതൊന്നും ആരും ഒരു പോസ്റ്റായി ഇട്ടതു കണ്ടില്ലല്ലോ പിന്നാംബുറം മാത്രം തേടി പോയാൽ അതെ നമുക്ക് കാണാൻ കഴിയൂ...

  ReplyDelete
 31. @-ഉമ്മു അമ്മാര്‍

  മാധ്യമം പോലുള്ള ഒരു മുഖ്യ ധാരാ പത്രത്തെ ഒരിക്കലും ഈ പോസ്റ്റില്‍ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. അതില്‍ വന്ന ഒരു ലേഖനത്തിലുള്ള എന്‍റെ വിയോജിപ്പ് പറയുക മാത്രമാണ് ചെയ്തത്. മാധ്യമം പത്രം ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ മറ്റെല്ലാ പത്രങ്ങളെക്കാളും മുന്പതിയില്‍ തന്നെ ആണെന്ന് വര്‍ഷങ്ങളായി ആപത്രം സ്ഥിരമായി വായിക്കുന്ന എനിക്കുമറിയാം. ഈ ഉള്ളവന്റെ ബ്ലോഗും മാധ്യമം ചെപ്പില്‍ പരിചയപ്പെടുത്തിയിരുന്നു.

  പ്രതികരിക്കാന്‍ കൂടി ഉള്ളതാണല്ലോ ബ്ലോഗു. ഇവിടെ സാക്ഷിക്കു ഒരു മറു കുറിപ്പ് എന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. വരികള്‍ക്കിടയില്‍ അതേ വായിക്കാവൂ.

  ReplyDelete
 32. ഇത്ര വേഗം ഇങ്ങിനെ ഒരു സ്പോന്സരെ ഒപ്പിച്ചു ഇത്രയും നല്ല ഒരു പരിപാടി ജിദ്ദയില്‍ വെച്ചതില്‍ ആര്‍ക്കൊക്കെയോ പൊള്ളുന്നു എന്ന് മനസ്സിലായി ..അതില്‍ സാക്ഷിയും പെടുമായിരിക്കാം..അല്ല പിന്നെ ഈ സാക്ഷിയെക്കാള്‍ നന്നായി ആക്ഷേപ ഹാസ്യം കൈകാര്യം ചെയ്യുന്ന ആളുകള്‍ ബ്ലോഗില്‍ നിന്നും ..അതും ജിദ്ദയിലെ ബ്ലോഗര്‍മാരില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പണി പോയാലോ എന്നാ ഒരു ചിന്തയും ആവാം അയാളെ ഇങ്ങിനെ ഒരു കടും കൈക്ക് ഒരെരിപ്പിച്ചത് എന്തേ..

  ReplyDelete
 33. സാക്ഷികള്‍ കുറേപ്പെരുണ്ട് അല്ലേ? ഇതും ഒറ്റക്കണ്ണനാണോ!

  ReplyDelete
 34. ഈ ലേഖനം മാധ്യമത്തില്‍ എഴുതിയ സാക്ഷി കാസിം വി ഇരിക്കൂര്‍ അല്ലേ. പുള്ളി ഒരു തന്നെപ്പോക്കിയാണെന്ന് കേട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ്‌ എന്താണ് എന്നറിയാത്ത ഏതോ ഒരു പൊട്ടന്‍ ആണ് അയാളെന്നു ഇത് വായിച്ചപ്പോള്‍ മനസ്സിലായി.

  ReplyDelete
 35. This comment has been removed by the author.

  ReplyDelete
 36. ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്.
  വായിച്ചപ്പോ ഒരു കവല നൊട്ടീസ് വായിച്ച സുഖം.

  സാക്ഷിയേ.. ഒന്ന് ചോദിക്കട്ടേ,
  മാധ്യമത്തിലും ഇപ്പോ എഡിറ്ററില്ലാതായോ??

  ഇന്നിന്റെ ചലനമെന്ന രീതിയില്‍ ബ്ലോഗിനെ തള്ളിക്കളയാന്‍ ആവാത്തതിനാലല്ലേ സാക്ഷിക്ക് ഇത്രയെങ്കിലും എഴുതേണ്ടി വന്നത്?

  >>> മീഡിയ ബസാറിലെ തിക്കും തിരക്കും ട്രാഫിക്കും ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ഗുണം ഉണ്ട്. തുണി ഉരിഞ്ഞിട്ടും നടക്കാം. എന്തും എഴുതി പിടിപ്പിക്കാം. <<<
  ഒന്ന് പറയട്ടേ മാഷേ,
  ഈ പറയുന്ന എഡിറ്റര്‍ ഉളള പത്രത്തിലൂടെ ഞാന്‍ വായിച്ചത് എത്രയെത്ര ഗുണ്ടായിസങ്ങള്‍, പീഢന കഥകള്‍. തെറ്റിന്റെ ലോകത്തെ വാക്കുകള്‍ കൂടുതല്‍ വായിക്കപെട്ടതും വായിച്ച് കൊണ്ടിരിക്കുന്നതും ഇതേ പത്രത്താളുകളില്‍ നിന്ന് തന്നെ. തെറ്റിന്റെ ലോകക്രമത്തെ പൊലിപ്പിച്ച് കുഞ്ഞുങ്ങളില്‍ എത്തിക്കുന്നതിനായി മാത്രമാണ് ഇന്നത്തെ എല്ലാ മാധ്യമങ്ങളും എന്ന് താങ്കള്‍ ചൊല്ലിയ പടി ഞാനും ആരോപിക്കില്ലാ. ഇന്നിന്റെ ലോകത്തിന്റെ ചലനം അതായതിനാലാവം അവ മാത്രം മുന്നിട്ട് എഴുതപ്പെടുന്നത്.

  അതിനിപ്പൊ ബ്ലോഗിന്റെ മാത്രം നെഞ്ചത്ത് കയരുന്നത് അന്തിന്?
  എന്നിലെ എഡിറ്റര്‍ ഞാന്‍ മാത്രം
  വേണമെങ്കില്‍ വായിക്കാം. തള്ളിക്കളയാം... വേണമെന്നുള്ളതോണ്ട് മാത്രാ മാഷേ ബ്ലൊഗിനിത്ര വായനക്കാരെ കിട്ടുന്നതും

  അവസാനിപ്പിക്കാം. പറയാന്‍ വന്നത് നല്ലതായി പറയാമായിരുന്നു. ഇതിപ്പോ കവല എഴുത്തായിപ്പോയി... ഷെയിം... ഷെയിം

  ഇതു തന്നെ ബ്ലോഗിന്റെ മെച്ചവും. താങ്കള്‍ എഴുതിപ്പോയ വരികള്‍ക്ക് മുകളില്‍ എനിക്ക് കുറിക്കാനുള്ളത് കുറിക്കാന്‍ കഴിയുന്നു എന്നത് തന്നെ ബ്ലോഗിന്റെ വിജയം.

  ReplyDelete
 37. സാക്ഷിയുടെ കുറിപ്പ് അസഹിഷ്ണുതയുടെ നുരഞ്ഞുപൊന്തൽ.

  അവഗണനീയം.

  ReplyDelete
 38. അപ്പോ ഇങ്ങനെയൊക്കെ ഇടപാടുകൾ നടന്നിരുന്നു ല്ലേ!

  ReplyDelete
 39. നന്നായി പ്രതികരിച്ചിരിക്കുന്നു. കൂടെ ഞാനും...

  ReplyDelete
 40. ഇതെല്ലാം ഒരു ‘ബ്ലോഗോ സ്പിരിറ്റി’ൽ എടുത്താൽ മതി മാഷേ....
  [സ്പോർട്സുമാൻ സ്പിരിറ്റു പോലെ]

  ReplyDelete
 41. അയ്യയ്യോ...ഇത്തരം കാര്യങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞില്ല..നജീമിന്റെ ബ്ലോഗല്ലേ എന്ന് കരുതി ഫോളോ യിങ്ങും ഇട്ടിട്ടുണ്ട്.ഒന്നും മിണ്ടാതിരിക്കാന്‍ പറ്റില്ലാല്ലോ എന്ന് കരുതി സാക്ഷിക്കെന്താ
  കൊമ്പുണ്ടോ എന്ന് ചോദിക്കുകയും
  ചെയ്തു..പത്രം കണ്ടില്ലായിരുന്നു..(നാട്ടില്‍ പോയിരുന്നു )

  ReplyDelete
 42. അപ്പോ മനസ്സിലായില്ലേ പത്രം എന്നു പറഞ്ഞാലെന്താന്ന്...!ഒന്നും എഴുതാനില്ലാതാവുമ്പോൾ കൂലിക്കെഴുതുന്നവർ പിന്നെന്താ ചെയ്യാ..!!കോളം തികയ്ക്കേണ്ടെ? മാധ്യമത്തിലേക്കടക്കം സ്ര് ഷ്ടികളോ പ്രതികരണങ്ങളോ കൊടുത്തവർ പറയാറുണ്ട്.തീർത്തും അനാവശ്യമായ കത്രിക പ്രയോഗത്തെക്കുറിച്ച്..അതും കോളത്തിനകത്തു ഒതുക്കാൻ..

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..