ഈ ഹോട്ടല്‍ മുതലാളി എയര്‍പോര്‍ട്ടില്‍ അടിപിടി ഉണ്ടാക്കിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച വിവാദ നായകനായതിനാല്‍ അയാളെ ചേര്‍ത്തു എന്ത് പറഞ്ഞാലും തല്ക്കാലം ഒന്നും മിണ്ടില്ല എന്ന ധൈര്യത്തിലാണ് ഈ "നിര്‍ഭയം" വെച്ച് കാച്ചിയത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കുകയും പത്രത്തിലും ടീവീയിലും ഫോട്ടോകള്‍ നിരന്തരം വരികയും ചെയ്ത ഈ പ്രതികള്‍ ദുബായില്‍ എത്തിയെങ്കില്‍ അത് അവരുടെ മിടുക്കുതന്നെ എന്ന് ഈ യുള്ളവനും തോന്നി. പിന്നെ അതിനെപ്പറ്റിയായി ന്യൂസ് ഹവറിലെ അധര വ്യായാമം. ഓംപ്രകാശും പുത്തന്‍പാലം രാകേഷും പോലീസ് തിരഞ്ഞു കൊണ്ടിരിക്കുന്ന പ്രതികള്‍. അപ്പോള്‍ മേല്പറഞ്ഞ ഹോട്ടല്‍ മുതലാളിയെയും കണ്ണിചേര്‍ത്തു ഒരു പുതിയ കഥയുണ്ടാക്കിയാല്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും. വിശ്വസിക്കും. ഒരു ന്യൂസ് "ഹവറിനുള്ള" വകയുമായി. ഒരു വെടിക്ക് മൂന്നു പക്ഷി. അല്ലെങ്കില്‍ ഒരു പാട് പക്ഷികള്‍.
ഇന്നലത്തെ വെടി മഅദനിക്ക് നേരെയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്തും മഅദനിയെ ആര്‍ക്കും പറയാം. ആരും ചോദിക്കുകയില്ല. മഅദനി പോലും. അത് കേള്‍ക്കാനല്ലേ ജനങ്ങള്‍ ടീവിക്കു മുമ്പില്‍ പായ വിരിച്ചു കിടക്കുന്നത്. അപ്പോള്‍ അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതാകണം അവരോട് പറയേണ്ടത്. അതാണല്ലോ പുതിയ മാധ്യമ സംസ്കാരം. പിന്നെ ചര്‍ച്ചക്ക് വിളിക്കുന്നവരെക്കുറിച്ചും നല്ല ധാരണ വേണം. ന്യൂസ് ഹവറിന്റെ മനസ്സറിഞ്ഞു പ്രതികരിക്കുന്നവരെ മാത്രമേ വിളിക്കൂ. അല്ലാത്തവര്‍ക്കു പിന്നെ ചാന്‍സ് ഇല്ല. ചര്‍ച്ചക്ക് വരുന്നവര്‍ക്കും അതറിയാം. അത് കൊണ്ടാണല്ലോ ചിലര്കൊക്കെ ഏഷ്യാനെറ്റ് സീസണ് ടിക്കറ്റ് കൊടുത്തത്.
സൂഫിയാ മഅദനിയേ ഇന്നലെ അറസ്റ്റ് ചെയ്യുമെന്നും അതൊരു നാല് ഹവര്‍ ന്യൂസ് ആക്കാമെന്നും കരുതിയ ഏഷ്യാനെറ്റിനു പക്ഷെ കണക്കു പിഴച്ചു. അറസ്റ്റിനു പകരം കിട്ടിയത് മഅദനിയുടെ ഒരു ചെറിയ ക്ലിപ്പിംഗ് ആണ്. അതിങ്ങിനെ - "കോടതി അറസ്റ്റു ചെയ്യാന്‍ പറഞ്ഞാല്‍ അത് അനുസരിക്കും. നിയമത്തിന്റെ വഴി സ്വീകരിക്കാന്‍ പീഡിപീ ഒരുക്കമാണ്. അല്ലാതെ മഅദനിയെയും കുടുംബത്തെയും നാട് കടത്താനാണ് ഉദ്ദേശമെങ്കില്‍ ആ നീക്കത്തിന് എതിരെയാണ് ഇപ്പോഴത്തെ പ്രതിഷേധം.. " റിലേ നിരാഹാരം കിടക്കുന്നവരെ ഉദ്ദേശിച്ചു ഇത്രയുമേ മഅദനി പറഞ്ഞുള്ളൂ. ഇത് മാത്രമാണ് ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളും കാണിച്ചത്. മറ്റു ചാനലുകള്‍ ഒന്നും ഇപ്പറഞ്ഞതില്‍ തീവ്രവാദം കണ്ടെത്തിയില്ല. പക്ഷെ നമ്മുടെ ഏഷ്യാനെറ്റ് വിടുമോ.?
ന്യൂസ് ഹവര്‍ സജീവമായി. പിന്നെ മഅദനിയുടെ ഓരോ വാക്കുകളും മൈക്രോ സ്കോപ് വെച്ച് പരിശോധിച്ചു. അത് ഇങ്ങിനെ നിര്‍വചിച്ചു. "തന്നെയോ ഭാര്യയെയോ കര്‍ണാടകയിലെ പോലീസ് അറസ്റ്റു ചെയ്താല്‍ സംഘടനാപരമായി നേരിടും. അതിന്റെ ഭവിഷത്തുകള്‍ വലുതായിരിക്കും." അപ്പോള്‍ അത് തീവ്രവാദമായില്ലേ.??? എന്തിനീ ധൃതി കാണിക്കുന്നു. ജാമ്യാപേക്ഷ നിരസിച്ചാല്‍ സൂഫിയയെ അറസ്റ്റു ചെയ്യും. ചിലപ്പോള്‍ കര്‍ണാടകയിലേക്കു കൊണ്ട് പോയെന്നും വരാം. ഒരു പത്തു ന്യൂസ്ഹവര്‍ തികക്കാനുള്ള വകയും കിട്ടും. അതിനു ഇനി പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ടതില്ല. മഅദനീ എന്ന മണ്ടത്തരങ്ങളുടെ ഉസ്താദ് ഒരു കാലത്ത് പറഞ്ഞു പോയ വിടുവായത്തങ്ങള്‍ അയാളെ ഇപ്പോഴും പിന്തുടരുന്നുന്ടല്ലോ.
"നാട് കടത്തുക" എന്ന മഅദനിയുടെ ഒറ്റ വാക്കില്‍ നിന്നാണ് ഏഷ്യാനെറ്റ് ഈ "തീവ്രവാദം" വികസിപ്പിച്ചു എടുത്തത്. "കോടതി അറസ്റ്റു ചെയ്യാന്‍ പറഞ്ഞാല്‍ അത് അനുസരിക്കും" എന്ന് മഅദനി ആദ്യം പറഞ്ഞത് വിഴുങ്ങി. പിന്നെ ചര്‍ച്ചക്കാരുടെ ഊഴമായി. ന്യൂസ് ഹവര്‍ കഴിഞ്ഞപ്പോഴേക്കും മഅദനി വീണ്ടും തീവ്ര വാദിയായി. ഇതാണ് "നേരോടെ നിര്‍ഭയം നിരന്തരമായ" മാധ്യമ സംസ്കാരം.
മഅദനിയെ പുണ്ണ്യവാളനാക്കാനല്ല ഞാനിത്രയും പറഞ്ഞത്. മഅദനിയുടെ ഒരു പോളിസിയോടും എനിക്ക് യോജിപ്പില്ല. പക്ഷെ മാധ്യമങ്ങള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്ന ധര്‍മം ആശങ്കാകുലമാണ്. വാര്‍ത്തകള്‍ മാറ്റി മറിച്ച് ആടിനെ പാട്ടിയാക്കുന്നു എന്നര്‍ത്ഥം.
മഅദനിയേ പുണ്ണ്യവാളനാകാനല്ല ഞാനിത്രയും പറഞ്ഞത്. മഅദനിയുടെ ഒരു പോളിസിയോടും എനിക്ക് യോജിപ്പില്ല. പക്ഷെ മാധ്യമങ്ങള്‍ ഇപ്പോള്‍ നിര്‍വഹിക്കുന്ന ധര്‍മം ആശങ്കാകുലമാണ്. വാര്‍ത്തകള്‍ മാറ്റി മറിച്ച് ആടിനെ പാട്ടിയാകുന്നു എന്നര്‍ത്ഥം.
ReplyDeletetheevravaadikale srishtikkunna madhyama samskaram indiayil, keralathil thazhachu valarunnu... theevravaadikal akhilavum muslingalanennayirunnu mumpathe kandethalenkil innu sthidhi maari muslinkal muzhuvanum theevravdikalanennu kandethan chila madhyamangal kondu piikkayaanu... angane love jihadum ma'adaniyum iniyippol sundariyaaya theevra vadini soofiyayum .....
ReplyDeleteവിഷയം
ReplyDeleteവശമില്ലാഞ്ഞാല്
വശമുള്ളത്
വിഷയമാകി
വീക്കലും..
വാശി കാണിച്ചും
വശീകരിച്ചും
വശത്താക്കിയും
വിലസലും..
'വിഷ' ടെലി
വിദ്വാന്മാരുടെ
വിനോദവും
വിക്രിയയും?
വാ തുറന്നും
വിധിയെപ്പഴിച്ചും
വഹിക്കുക നാം
വിഷനുകളെ !
സൂഫിയയെ കേരളത്തിനു പുറത്തു കൊണ്ട് പോയാല്‍ മുമ്പ് തന്നെ കൊണ്ട് പോയത് പോലെയാവുമോ എന്ന് മഅദനി പേടിക്കുന്നത് സ്വാഭാവികമാണ്. ഒരു വാക്കില്‍ പിടിച്ചു തൂങ്ങി അതിനെ വാര്‍ത്തയാക്കാന്‍ ഏഷ്യാനെറ്റ് കാണിച്ച അമിത താല്പര്യത്തെ അക്ബര്‍ കശക്കിയെറിഞ്ഞിരിക്കുന്നു.
ReplyDeleteമുലപ്പാല്‍ തുറ്റങ്ങി എല്ലാം വിഷലിപ്തമായ നമ്മുടെ സംസ്കാരത്തിനു യോജിച്ച മാധ്യമങ്ങള്‍...അല്ലാതെന്തു പറയാന്‍!!!
ReplyDeleteചികിത്സ നിര്‍ത്തി വീട്ടിലേക്കു മടങ്ങിയ മഅദനിയെ കുറിച്ച് ഉടനെ ഫ്ലാഷ് ന്യൂസ്..മഅദനിയെ കാണാനില്ല... അദ്ദേഹം വീട്ടിലെത്തുന്നതിനു മുന്‍പുതന്നെ. തൊട്ടുപുറകെ സുരേന്ദ്രന്റെ പ്രസ്താവന, മഅദനിയെ പോലീസിലെ ചിലരാണ് മുങ്ങാന്‍ സഹായിചെതെന്നു. ഇതുകണ്ടാല്‍ തോന്നും മഅദനിക്കാന് കുറ്റപത്രം കിട്ടിയതെന്ന്.
ReplyDeleteനേരില്ലെങ്കിലും ..നിരന്തരം ..
ജസ്റ്റിസ് ചങ്കരന്, ഹ മ്മ്ടെ പഴേ ചങ്കരന് ന്നേ...ലൗ ജിഹാദ് കേസിലെ റിയല്‍ ഹീറോയായ അതേ സുഹൃത്തിന്റെ തന്നെ സൂഫിയാ കേസിലെ നിരീക്ഷണവും ഇങ്ങളു കണ്ടില്ലേ അക്ബര്ക്കാ..
ReplyDeleteതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ മാധ്യമങ്ങള്‍ കാട്ടുന്ന 'ഉത്സാഹംസ്' ശ്ലാഘനീയമാണെന്ന്.ഏത്...!
ആടിനെ പിടിച്ച് പട്ടിയാക്കുന്നതിനും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതിനും ഈ മാധ്യമഭീകരന്മാരെ മൂപ്പര് പുറത്ത് തട്ടി അഭിനന്ദിക്കുന്നു.
ഹാ കഷ്ടം എന്നല്ലാതെ മറ്റെന്ത് പറയാന്‍ !!
thanooja, ഈ വരവിനു നന്ദി
ReplyDelete------------------------
manaf, 'മ'കവിത മനോഹരം. നന്ദി
--------------------------
basheer, വാര്‍ത്തകള്‍ വാര്‍ത്തകള്‍ ആയിരിക്കണം എന്നെ നമ്മള് പറയുന്നുള്ളൂ
-------------------------
പാവത്താൻ
അതെ താങ്കള്‍ പറഞ്ഞു
--------------------------
തെച്ചിക്കോടന്
അതെ അതെ ആദ്യം മുക്കി പിന്നെ പൊക്കി
---------------------------
ജിപ്പൂസ്
കണ്ടു കണ്ടു. എല്ലാം മായ. ഈ വരവിനു നന്ദി
ഇന്ന് പണവും പേരും പെട്ടന്ന് നേടികൊടുക്കുന്ന ഒരു ബിസ്സിനെസ്സ് മാത്രമാണ് വിവിധതരം ചാനലുകള്‍.സത്യത്തില്‍ ഏതു ചാനലിലെ വാര്‍ത്തകളാണ് വിശ്വസ്സിക്കേണ്ടത് എന്ന് പോലും മലയാളിക്ക് മനസ്സിലാക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍.ഈശ്വര DD 4 മാത്രം മതിയായിരുന്നില്ലേ ?
ReplyDeleteCongratulations Akbar.
ReplyDeleteKeep it up the good works.
Thanks
Abdul Gafoor Kondotty.
പ്രസക്തമായ പോസ്റ്റ്...ഈ തുറന്നു കാട്ടലിനു അഭിനന്ദനങ്ങള്‍....
ReplyDeleteഏഷ്യാനെറ്റ്........പ്ഫൂ................
ReplyDeleteഏഷ്യാനെറ്റിനൊരു മഞ്ഞക്കണ്ണടയുണ്ട്..
ReplyDeleteആ എഷ്യ് നെറ്റ് കണ്ണിനു ഇപ്പോഴും ഒരു മാറ്റവുൻ സംഭവിച്ചിട്ടില്ല ,, എന്നാൽ ഏഷ്യ നെറ്റ് ഒന്ന് കാണാതിരുന്നാൽ രാത്രി നമ്മളെ കണ്ണ് അടയൂല ..ന്താ ചെയ്യാ
ReplyDelete