ഉറക്കത്തില്‍ ഒരു കുഞ്ഞു മാലാഖയുടെ കൈകള്‍ എന്റെ നേര്‍ക്കുവന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. ഉറക്കം തടസ്സപ്പെട്ടതിലുള്ള മുഷിപ്പ് പെട്ടെന്ന് ഉരുകി വാത്സല്യത്തിന് വഴിമാറി. അതാ മാലാഖക്കുട്ടി ചിരിച്ചു കൊണ്ട് ബെഡ്ഡില്‍ കയറിയിരിക്കുന്നു . വാരിയെടുത്തു ഒരു മുത്തം കൊടുത്തു.
എഴുന്നേറ്റു പല്ല് തേച്ചു അടുക്കളയിലേക്കു ഒന്നെത്തി നോക്കി. അവിടെ പാചകറാണി തിരക്കിലാണ്. ഒരു ഭാഗത്ത് മിക്സി ഘോരശബ്ദം മുഴക്കുന്നു. മറുഭാഗത്ത് അവള് ഗോതമ്പ് മാവില്‍ സാദകം ചെയ്യുന്നു. ഗ്യാസ് അടുപ്പില്‍ വെള്ളം തിളക്കുന്നു. ആകെപ്പാടെ തിരക്കോട് തിരക്ക്. അപകടം മണത്തറിഞ്ഞ ഞാന്‍ മെല്ല തല പിന്‍വലിക്കുന്നതിനിടെ അവള് വിളിച്ചു.
>> അതേയ് മുറ്റത്തുനിന്ന് ഒരു തേങ്ങയെടുത്തു പൊളിച്ചു തരുമോ ?
>> "ഹേയി...അതൊക്കെ പെണ്ണുങ്ങളുടെ ഡിപാര്‍ട്മെന്റ്.. ഞാന്‍ ഇടപെടില്ല". ഞാന്‍ പതുക്കെ വലിഞ്ഞു. നേരെ കുളിമുറിയില്‍ കയറി. ഇനി വിസ്തരിച്ചു ഒരു കുളി. ഷവര്‍ ഓണ്‍ചെയ്തു പിന്നെ മേലാകെ സോപ്പ് പതപ്പിച്ചു. വീണ്ടു ഷവര്‍ ഓണ്‍ ചെയ്തു. ഞെട്ടിപ്പോയി. വെള്ളമില്ല.
>> അതേയ് ഒന്ന് ഇവിടെ വാ.
>> ഉം എന്തേ..?. പുറത്തു നിന്നും അവള്.
>> ആ മോട്ടോര്‍ ഒന്ന് ഓണ്‍ ചെയ്തേ....!
>> മോട്ടോര്‍ ഇപ്പൊ ഓണാവൂല. കരണ്ട് പോയി.
>> എടീ ഞാന്‍ സോപ്പ് തേച്ചു പോയി.
>>ഹി ഹി ഹി അത് കരണ്ടിനു അറിയില്ലല്ലോ....
>>കരണ്ടിനു എന്ത് പറ്റി. ?
>>ആ ആര്ക്കറിയാ.... ഈ ഇലക്ട്രിസിറ്റിയൊക്കെ ആണുങ്ങളുടെ ഡിപാര്‍ട്മെന്റ് അല്ലെ ?.
കൊടുത്തത് കിട്ടാന്‍ കൊല്ലത്ത് പോകേണ്ടി വന്നില്ല . ഉടനെ തന്നെ കിട്ടി. കിണറില്‍ നിന്നും ശുദ്ധ വെള്ളം കോരി കുളിക്കുന്നതിന്റെ സുഖം ഒന്ന് വേറെത്തന്നെ. വെള്ളം കോരുമ്പോള്‍ അവള് പറഞ്ഞു.
>>ഞാന്‍ കോരിത്തരാം
കയ്യിലെ മസില് പെരുപ്പിച്ചു കാണിച്ചിട്ട് ഞാന്‍ പറഞ്ഞു "നോ, താങ്ക്സ്"
കണ്ണാടിയില്‍ നോക്കി മുടി പിന്നോട്ട് ചീകി. കുഴപ്പമില്ല. ഇവളോട് പിടിച്ചു നില്ക്കാന് ഇത് തന്നെ ധാരാളം. ക്രീമും പൌഡറും ചേര്‍ത്തു മുഖത്തെ കുഴികള്‍ അടക്കുന്നതിനിടെ ചുമരില്‍ കിളി ചിലച്ചു. ജാലക വിരി മാറ്റി പുറത്തേക്ക് നോക്കി. അതാ പുറത്തൊരു പെണ്‍കിളി . കാഴ്ചയില്‍ സുന്ദരി. വാതില്‍ തുറന്നു. ചുമലിലെ ബേഗ് ഇറക്കി മുന്നില്‍ വെച്ചപ്പോഴേ ആളെ പിടി കിട്ടി.
>> സാന്‍ ഞങ്ങളുടെ കമ്പനിയുടെ പുതിയ ഉല്പന്നം പരിചയപ്പെടുത്താന്‍ വന്നതാണ് സാര്‍..,. ഒരെണ്ണം വാങ്ങിക്കണം സാര്‍. നോക്കൂ സാര്‍,. ആവി പിടിക്കാനുള്ള യന്ത്രം. വളരെ ഉറപ്പുള്ളതാണ് സാര്‍,. ". ടീ വി അവതാരകയെപ്പോലെ അവള് വാതോരാതെ പറഞു തുടങ്ങി.
>>അയ്യോ ഇവിടെ ഇതൊന്നും വേണ്ട.
>>അങ്ങിനെ പറയരുത് സാര്‍.,. താങ്കളെപ്പോലെ വളരെ കുറച്ചു ഡീസന്റ് കസ്റ്റമേഴ്സിന്റെ അടുത്തു മാത്രമേ ഞങ്ങള്‍ ഇത് വില്‍ക്കുന്നുള്ളൂ സാര്‍.,. സെയില്‍സ് പ്രോമോശന്റെ ഭാഗമായി നല്ല ഡിസ്കൌണ്ട് ഉണ്ട് സാര്‍..,.
>>എന്തു വില വരും ?.
>>കമ്പനി വില 290 രൂപയാണ് സാര്‍,. . സാറിനു ഞാന്‍ 250 രൂപയ്ക്കു തരാം സാര്‍.,.
>>അതൊക്കെ കൂടുതലാ. മാത്രവുമല്ല എനിക്കിത് ആവശ്യവുമില്ല
>>സാറിനെപ്പോലുള്ള ഡീസന്റ് കസ്റ്റമര്‍ അങ്ങിനെ പറയരുത് സാര്‍.,. സാറിനു 240 രൂപയ്ക്കു തരാം സാര്‍.,. ഡീസന്റ് കസ്റ്റമര്‍ ആയ ഞാന്‍ ഇനി എങ്ങിനെ വാങ്ങാതിരിക്കും. അതിനിടയിലാണ് സഹധര്‍മ്മിണി ചാടി വീണത്
>> 240 രൂപയോ ?? ഇന്റെ റബ്ബേ... ഇതൊക്കെ വെറുതെയാ .വേണ്ടാട്ടോ . വാങ്ങണ്ടാ" . അവള് പറഞ്ഞു. ഡീസന്റ് കസ്റ്റമറുടെ ഡീസന്ടല്ലാത്ത ഭാര്യയെ ഞാന്‍ ഒന്ന് തറപ്പിച്ചു നോക്കി. ഞാന്‍ പറഞ്ഞു,.
>> this is none of your business. ചുപ് രഹോ"... ഞാന്‍ ചൂണ്ടു വിരല്‍ ചുണ്ടുകള്‍ക്ക് മേലെ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി. . അവള്‍ക്കത് തീരെ പിടിച്ചില്ലെങ്കിലും കാണാന്‍വന്ന ബന്ധുവിനോട് ജയില്‍ പുള്ളി സംസാരിക്കുമ്പോള്‍ കാവല്‍ നില്ക്കുന്ന പോലീസുകാരനെപ്പോലെ അവിടെത്തന്നെ കുറ്റിയടിച്ച് നിന്നു.
ഞാന്‍ വില്പനക്കാരിയോടു സൌമ്യമായി പറഞു. "തല്ക്കാലം വേണ്ട. അടുത്ത തവണ വരുമ്പോള്‍ വാങ്ങിക്കാം".
>>അയ്യോ സാര്‍ ഇപ്പൊ വാങ്ങിയാല്‍ പ്രോമോശന്റെ ഭാഗമായി ഇതിന്റെ കൂടെ 150 രൂപ വിലയുള്ള സ്റ്റിക്കര്‍ ഫ്രീ ഉണ്ട് സാര്‍. സാറിനെപ്പോലുള്ള ഡീസന്റ് കസ്റ്റമര്‍ .........." .. ശോ ഞാന്‍ പിന്നെയും ഡീസന്റ് ആയി. ഡീസന്റ് കസ്റ്റമര്‍ എന്ന പ്രയോഗത്തില്‍ ഞാന്‍ പുളകിതനായി.
>>അയ്യോ അയ്യോ ആ സ്റ്റിക്കര്‍!,!!! ഭാര്യ എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഞാന്‍ അവളെ വീണ്ടും "ചുപ് രഹോ" ആക്കി. ഇവള് ഇവിടെ നിന്നാല്‍ കച്ചോടം നടക്കില്ലെന്ന ഭാവത്തില്‍ വില്പനക്കാരിയും അവളെ നോക്കി. അങ്ങിനെ 290 രൂപ വിലയുള്ള സാധനം എന്റെ ഒറ്റ മിടുക്ക് കൊണ്ട് 240 രൂപയ്ക്കു ഞാന്‍ വാങ്ങി. നഷ്ടക്കച്ചവടം ആണെങ്കിലും പെണ്മണി നന്നിയോടെ തിരിച്ചു പോയി.
വാങ്ങിയ ആവി യന്ത്രം ഞാന്‍ തിരിച്ചും മറിച്ചു നോക്കി. കൊള്ളാം. പക്ഷെ ഭാര്യയുടെ മുഖത്തു കടന്നല് കുത്തിയ ഭാവം.
>>ഉം എന്ത് പറ്റി ?. ഞാന്‍ ചോദിച്ചു.
>>അതേയ്.... ഇത് എന്റെ നാത്തൂന് മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയത് 75 രൂപക്കാ.
>>ങേ.....(ഞാന്‍ ഞെട്ടി). എന്നാല്‍ നീ ഒന്ന് പറയണ്ടേ.
>>എങ്ങിനെ പറയും. എന്നെ മിണ്ടാന്‍ സമ്മതിക്കേണ്ടേ . മിണ്ടാന്‍ തുടങ്ങുമ്പോഴേക്കും എന്നെ "ചുപ് രഹോ" ആക്കുകയല്ലായിരുന്നോ
>>എന്നാലും കുഴപ്പമില്ല .. ഇതിന്റെ കൂടെ 150 രൂയുടെ സ്റ്റിക്കര്‍ ഉണ്ടല്ലോ. അതും ഒറിജിനല്‍. അപ്പൊ വലിയ നഷ്ടം ഇല്ല അല്ലെ ?.
>>ഹേയി......ഒരു നഷ്ടവും ഇല്ല. ഇതല്ലേ ആ സ്റ്റിക്കര്‍ ?. ഞാന്‍ വാങ്ങിയ അതേപോലുള്ള ഒരു സ്റ്റിക്കര്‍ അവളുടെ കയ്യില്‍..
>>ഇതെവിടുന്നു കിട്ടി ?.
>>ഇന്നലെ മോള്‍ക്ക് ചെരുപ്പ് വാങ്ങാന്‍ പോയപ്പോള്‍ അവള് വാങ്ങിപ്പിച്ചതാ. 15 രൂപയ്ക്കു.
>>ങേ.... അപ്പൊ ഈ സ്റ്റിക്കറിന് ആ സ്ത്രീ 150 രൂപ എന്നാണല്ലോ പറഞ്ഞത് ?.
>>ആ ആര്‍ക്കറിയാം. സ്വന്തം ബിസിനസ്സല്ലേ. അപ്പൊ അങ്ങിനെ ഒക്കെ ഉണ്ടാകും. നമ്മക്ക് ഒന്നും അറിയൂലോ..
തല വെട്ടിച്ചു അവള് അകത്തേക്ക് പോയപ്പോള്‍ പണനഷ്ടവും മാനനഷ്ടവും ഒന്നിച്ചു അനുഭവിച്ച ഞാന്‍ തലയില്‍ കൈവെച്ച് അങ്ങിനെ ഇരുന്നു പോയി. ഇന്നത്തെ ദിവസം തുടങ്ങിയതേ മൂഡ്ഓഫിലാണ്. കാര്യങ്ങള്‍ ഒന്ന് റീ-വൈന്റ്റ് ചെയ്തപ്പോള്‍ ഒരു ഉള്‍വിളിയുണ്ടായി. ഞാന്‍ ഓടിച്ചെന്നു സഹധര്‍മ്മിണിയുടെ കൈ പിടിച്ചു പറഞ്ഞു
>> കോമ്ബ്ലിമെന്റ്സ്, കോമ്ബ്ലിമെന്റ്സ്. എല്ലാം കോമ്പ്ലിമെന്റ്സായി....ഇനി മുതല്‍ എന്റെ ബിസിനസ്സും നിന്റെ ബിസിനസ്സും ഇല്ല. എല്ലാം നമ്മുടെ ബിസിനെസ്സ്.
>> അപ്പൊ ഡിപാര്ട്ടുമെന്റുകളോ ???.
>> അതും പിരിച്ചു വിട്ടു. ഇന്ന് മുതല്‍ എന്റെയും നിന്റെയും ഇല്ല. എല്ലാം നമ്മുടെ ഡിപാര്‍ട്ട്മെന്റ്". മഞ്ഞുരുകി. അവള് ചിരിച്ചു. ഞാനും. എല്ലാം കണ്ടു കൊണ്ടിരുന്ന കുട്ടികളും പൊട്ടിച്ചിരിച്ചു. അങ്ങിനെ രാവിലത്തെ മൂഡ് ഔട്ട് മാറിക്കിട്ടി. ഇനി ഏല്ലാവര്‍ക്കും ഓരോ കപ്പ് ചായ ആവാം.
.

സുന്ദരമായൊരു പോസ്റ്റിനു ആദ്യത്തെ കമന്റിടാന്‍ കഴിയുക ഒരു സന്തോഷമാണേ..
ReplyDeleteപുഴ ഒഴുകും പോലെ താളത്തിലുള്ള പറച്ചില്..
ആശംസകള്‍..
chaliyarinte olangal kollam .kalaki mashe .
ReplyDeleteഎല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സാക്കിയില്ലേ....അക്കിടികൾ ഇതുപോലെ പലർക്കും പറ്റിയിട്ടുണ്ട്.ആശംസകൾ.
ReplyDeleteആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി
ReplyDeleteചേര്‍ത്തുള്ള ഈ പറച്ചിലിന്
കഥക്കപ്പുറം ഒരു തന്മയത്വമുണ്ട്
വായനയുടെ തെളിഞ്ഞ ഒഴുക്കും
നന്നായി
ഞാനിത് നേരത്തെ മനസ്സിലാകിയതാ അക്ബര്‍ ഭായ്. അതായത് ഇതുപോലൊരു അക്കിടി പറ്റിയ ശേഷം.
ReplyDeleteകെട്ട്യോളുമായി ഒരു കോമ്പ്രമൈസില്‍ നീങ്ങുന്നതാ ബുദ്ധി.
നല്ല രസകരമായി പറഞ്ഞു ട്ടോ.
ആ നല്ല ചായ കുടിച്ച സന്തോഷം.
ഇനി ഒരുകപ്പ് ചായ ആവാം. നല്ല ഒരു ടിടൈം സ്നാക്ക്. എന്നാല്‍ കുട്ടായ ആലോചന വേണ്ടത് എന്ന സന്ന്ദേശം ഉറപ്പിക്കുന്നു. നല്ലത്. നല്ല ശൈലി. ശക്തമായ ആക്ഷേപഹാസ്യം. അഭിനന്ദനങ്ങള്‍.
ReplyDeleteഈ അക്ബര്‍ ബായിന്റെ ഓരോ കാര്യങ്ങള്‍...ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോ എനിക്കും ഇന്ന് രാവിലെ മുതലുള്ള മൂഡോഫ് പോയിക്കിട്ടി.......!!!
ReplyDelete{പിന്നെ ഞാനും പോയി ഒരു കല്യാണം കഴിക്കട്ടെ ..അപ്പൊ പിന്നെ ബ്ലോഗെഴുതാന്‍ വിഷയം തിരഞ്ഞു നടക്കണ്ട അല്ലോ ....!!!!!}
കമാന്‍ഡ് എയിതുക എന്നുള്ളത് ഞമ്മളെ ദിപാര് ട്ട് മെന്റ് പിരിച്ചു വിടല്ലിം ഇങ്ങള് ഹ ....................!
ReplyDeleteനല്ല എഴുത്ത് ... ആസ്വദിച്ചു .... ഇനിയെങ്കിലും department തിരിക്കാതെ ഫാര്യ പറയുന്നത് കേള്‍ക്കൂ ......
ReplyDelete"ഭാവന" കൂടുന്ന മെഷിന് വാങ്ങിയ ജയറാം ഇങ്ങളെ ആരായിട്ടു വരും...ഈ വെക്കേഷനില്‍ സംഭവിച്ചതാണോ..?
ReplyDeleteചാലിയാറിലെ ഒരു മുഴുത്ത കരിമീന്‍ നല്ല നെരിച്ചു പൊരിച്ചു തിന്ന പോലെ....നല്ല കുറിക്കു കൊള്ളുന്ന നര്‍മ്മം വാരി വിതറി പതിവ് അക്ബര്‍ സ്റ്റൈലില്‍ വിളമ്പി....ആശംസകള്‍..!
കണ്ടറിയാത്തോന്‍ കൊണ്ടറിയും എന്നാ പ്രമാണം.
ReplyDeleteഇത് നാട്ടില്‍ പതിവുള്ളതെങ്കിലും അതൊരു ഗുണപാഠത്തോടെ അവതരിപ്പിച്ചത് ഭംഗിയായി.
ചില ആളുകള്‍ ഇത് അറിഞ്ഞുകൊണ്ട് തന്നെ സഹതാപം കണക്കിലെടുത്ത് വാങ്ങാറുണ്ട്. നമ്മെ പോലെ അവരും ജീവിക്കട്ടെ എന്നോര്‍ത്ത്...
നന്നായി അക്ബര്‍ ഭായ്..സമകാലീന സംഭവം..ഇതെത്ര കാണുന്നതാ അല്ലെ..എന്നാലും ..ബീടരുടെ ഒരു വാകിന് വില കൊടുത്തിരുന്നെങ്കില്‍ .....
ReplyDeleteഎന്ത് പറഞ്ഞാലും ചുപ് രഹോ..ചുപ് രഹോ..അതാണ് അവസാനം നുമ്മ ചുപ് രഹീ..
സാര്‍,,,, സാറിനെ പോലെ ഡീസന്റ് ബ്ലോഗേഴ്സിനെ ഞാന്‍ കമന്റ് കൊടുക്കൂ.. സാര്‍.. എന്റെ കമന്റ് വാങ്ങണം സാര്‍.. സാറ് ഡീസന്റ് പോസ്റ്റാണ് സാര്‍.. പ്ലീസ് സാര്‍... സാര്‍.. സാറല്ലെ സാര്‍....
ReplyDeleteമനുഷ്യന് വഴുതി വീഴാന്‍ ഈ വഴുക്കല്‍ പോരെ പിന്നെ അവിടെ 250 .. 2500 ഉം കൊടുക്കില്ലെ...
ഭാര്യമാരുടെ വാക്ക് പച്ച നെല്ലിക്ക പോലെയാണ്...
ReplyDelete''ആദ്യം കയിക്കും... പിന്നെ അത് മധുരിക്കും''
ആശംസകള്‍...
നന്നായി അവതരിപ്പിച്ചു.
ReplyDeleteകുറെ കാലമായി ഈ വഴിക്ക് വന്നിട്ട്. തിരക്കോട് തിരക്ക്. പിന്നെ പുതിയ പോസ്റ്റ് ഇട്ടാല്‍ ഒരു മെയില്‍ അയക്കുന്ന സ്വഭാവം താങ്കള്ക്കുമില്ലല്ലോ. ഇനിയെങ്കിലും പോസ്റ്റുകള്‍ക്ക് ഒരു മെയില്‍ ഇട്ടൂടെ,.
ReplyDeleteനല്ല പോസ്റ്റ്. വളരെ രസകരമായി പറഞ്ഞു. ചിരിക്കാന്‍ വകയുണ്ട് താനും. സമാനമായ ഒരുപാട് സംഭവങ്ങള്‍ ഇത് പോലെ കേള്‍ക്കുന്നതിനാല്‍ വിഷയത്തില്‍ പുതുമയില്ല എന്ന് മാത്രം. എങ്കിലും വ്യത്യസ്തമായി നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. പഴയ പോസ്റ്റുകള്‍ കുറെ മിസ്സ് ആയിട്ടുണ്ട്. ഓരോന്നായി വായിക്കട്ടെ.
ഡീസന്റായിട്ട് ഒരായിരം പുതുവത്സരാസംസകള്‍.
ReplyDeleteഅക്ബര്‍ ഭായി: ഇത് കലക്കി, "ഡീസന്റ്കുടുങ്ങി" പണ നഷ്ട്ടവും മാന നഷ്ട്ടവും വന്നപ്പോള്‍ നിങ്ങള്‍ ഒന്നായി.....ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "ചുപ് രഹോ" .. അല്ല നാന്നായി രസിച്ചു...
ReplyDelete"എങ്ങിനെ പറയും. എന്നെ മിണ്ടാന്‍ സമ്മതിക്കേണ്ടേ . മിണ്ടാന്‍ തുടങ്ങുമ്പോഴേക്കും എന്നെ "ചുപ് രഹോ" ആക്കുകയല്ലായിരുന്നോ"
അങ്ങനെ എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കിയല്ലേ? പെണ്ണ് കെട്ടിയാലത്തെ ഓരൊ ഫുദ്ധിമുട്ടുകളേ. ഹൊ!! അക്ബർക്കാ, ഇണക്കവും പിണക്കവും ഉള്ളിടത്ത് നല്ല സ്നേഹം ഉണ്ടാവും. എല്ലാം നമ്മുടെ ഡിപ്പാർട്ട്മെന്റ് ആക്കിയത് തന്നെ അതിന്റെ ഉത്തമോദാഹരണമല്ലേ. നല്ല പോസ്റ്റ്. ആശംസകൾ. പുതുവത്സരാശംസകൾ
ReplyDeleteനല്ല പോസ്റ്റ് ഇക്കാ. അവസാനമെത്തിയപ്പോള്‍ ഞങ്ങള്‍ വായനക്കാര്‍ക്കും സന്തോഷം തോന്നുന്നു.
ReplyDeleteപുതുവത്സരാശംസകള്‍!
എന്തായാലും അവസാനം എടുത്ത തീരുമാനം ഡീസന്റ് ആയി!...ഇങ്ങനെയുള്ള പറ്റിക്കല്‍ പാര്ട്ടീസിനെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല?...ഇനിയെങ്കിലും കരുതിയിരുന്നോ!..കഥവരമ്പത്ത് വന്ന് മിണ്ടാതെ നില്‍ക്കുന്നത് കണ്ടല്ലോ....അഭിപ്രായം തുറന്നെഴുതൂ,അതെന്തായാലും....
ReplyDeleteആരെയും അളന്നു മുറിച്ച് ചെറുതാക്കരുത്..!!
ReplyDeleteകഥവളരെ നന്നായിആസ്വദിച്ചു.
ReplyDeleteപുതു വത്സരാശംസകൾ
മഴയുടെ സിംഫണി ഒരുക്കിയ കഴിഞ്ഞ പോസ്റ്റിന്റെ നൈസര്‍ഗിക തുടര്‍ച്ചയായി ഇത്.
ReplyDelete"ശോ ഞാന്‍ പിന്നെയും ഡീസന്റ് ആയി. ഡീസന്റ് കസ്റ്റമര്‍ എന്ന പ്രയോഗത്തില്‍ ഞാന്‍ പുളകിതനായി."
അയത്നലളിതമായി നര്‍മ്മം മര്‍മ്മമറിഞ്ഞു പ്രയോഗിക്കാനുള്ള അക്ബര്സാഹിബിന്റെ വിരുതിനു three cheers. let more of your vacation snaps emerge.
എത്ര നല്ല ഡീസന്റ് കസ്റ്റമർ....! അതിസുന്ദരമായി അവതരിപ്പിച്ച് .....,ഇതുപോലുള്ള എല്ലാ ഡീസന്റ് കസ്റ്റമേഴ്സിനും ഒരു സന്ദേശം കൂടി കൊടുത്തതിൽ അഭിനന്ദനം ..കേട്ടൊ ഭായ്
ReplyDeleteഅക്ബറിന്റെ സമയം അത്ര നല്ലതല്ലാന്ന് തോന്നുന്നു, ട്ടോ. പണനഷ്ടം, മാനഹാനി, ശാരീരിക ക്ലേശം ഫലം. അസ്സലായേയുള്ളൂ, അങ്ങിനെ തന്നെ വരണം. അപ്പോള്‍ ഈ സാറും വല്ലവരുടേയും പുകഴ്ത്തലില്‍ വിഴും അല്ലേ?
ReplyDeleteപിന്നെ ഒരു സ്വകാര്യം, അക്ബര്‍ എന്തു ഡീസന്റാ! ഹോ! ഞാനിത്രയും ഡീസന്റായ ഒരാളെ ഈ ബൂലോകത്ത് കണ്ടിട്ടില്ല. ഹ..ഹ..ഹ....
അക്ബര്‍ കഥകളില്‍ എപ്പോഴും രസിപ്പിക്കുക തന്റെ കുടുംബാംഗങ്ങളുമായുള്ള സംഭാഷണ ശകലങ്ങളാണ്. കുഞ്ഞുമാലാഖമാരും , നല്ലപാതിയും ഒന്നിനൊന്നു മെച്ചം! നല്ല നഴ്സറിയിലേ നല്ല ചെടികള്‍ വളരുകയുള്ളൂ. നല്ല മനസ്സുകള്‍ക്കേ നല്ല കഥകള്‍ രചിക്കുവാനൊക്കൂ.
ReplyDeleteഅഭിനന്ദനങ്ങള്‍ - താങ്കള്‍ക്കും, താങ്കളുടെ Lovely family ക്കും!
എല്ലാം കോമ്പ്ലിമെന്റ്സ് ആക്കിയ സ്ഥിതിക്ക് Today's Koffee with Akbar.
ReplyDeleteഇത് വായിച്ചിട്ട് ടീസന്ടായ ഞാന്‍ ടീസന്ടായ ഒരു കമന്റ് ഇട്ടില്ലെങ്കില്‍ അതില്‍ ഒരു ടീസെന്റും ഇല്ലല്ലോ.. :)
ReplyDeleteസംഗതി കൊള്ളാം... :)
നര്‍മ്മത്തോടൊപ്പം മനസ്സിന് ആഹ്ലാദവും തരുന്നു ഈ പോസ്റ്റ്, അഭിനന്ദനങ്ങള്‍ അക്ബര്‍ ഭായ്.
ReplyDeleteനമ്മള് ഡീസന്റ്റ് പാര്ട്ടീസിനു പറ്റിയതല്ല ഇപ്പോഴത്തെ നടെന്നേ..!!
ഇപ്പോ മനസ്സിലായില്ലെ ഞങ്ങൾ പെണ്ണുങ്ങളുടെ മുന്നിൽ ആളായാൽ ഇങ്ങനെ ഇരിക്കും ആ പെണ്ണു വന്ന് രണ്ട് ബർത്താനം പറഞ്ഞപ്പോ ഇങ്ങള് ഡീസന്റായി അങ്ങിനെ കയ്യിലുള്ള കായും ബാങ്ങി അവള് മുങ്ങി കെട്ടിയോളെ മേക്കിട്ട് കേറിയപ്പോ.. കരണ്ടും പോയി.. ഇനി പെണ്ണുങ്ങളോട് കളിക്കുമ്പോ സൂക്ഷിച്ചോളീം ഞമ്മളു പറഞ്ഞില്ലാന്ന് ബേണ്ട... പോസ്റ്റ് അസ്സലായിരിക്ക്ണ് അതു കൊണ്ട് 200 രൂപ വിലയുള്ള ഒരു സ്റ്റിക്കറ് ഇങ്ങക്ക് 100 രൂപക്ക് തരാട്ടോ.. (നർമ്മത്തിൽ ചാലിച്ചെഴുതി അഭിനന്ദനങ്ങൾ...)
ReplyDeleteഅടിപൊളിയായി,
ReplyDeleteഅക്ബ്റ് ബായീടെ വെക്കേഷൻ ക്ഷീണം പൊട്ടൊന്ന് മാറി.. ഞാനപ്പഴേ വിചാരിച്ചതാ.. മൂപ്പര് ഒന്നാം തരം എഞ്ചിനുള്ള ബണ്ടിയാ.. പിന്നെ സൂപ്പറ് ട്രൈവറും, ഹോംസിക്ക് കാരണം ടയറ് പഞ്ചറായതോണ്ട് ആദ്യം ചില്ലറ കമന്റി പതുക്കെ പതുക്കെ ഏതെങ്കിലും ഒരു ഗ്യാസൊലിൻ സ്റ്റേഷനിലെത്ത്ണത് വരെ… അത് കഴിഞ്ഞാ മൂപ്പരെ പിടിച്ചാ കിട്ടോ!!...
ReplyDeleteഒന്നാം തരം പോക്ക്.. ചാലിയാർ എത്ര മനോഹരമായി ഒഴുകിതുടങ്ങി …..
Benchali Said:
ReplyDelete.. ചാലിയാർ എത്ര മനോഹരമായി ഒഴുകിതുടങ്ങി …..
:)
വളരെ നല്ല പോസ്റ്റ് ,വായിക്കാന്‍ വൈകി എങ്കിലും വായിച്ചപ്പോള്‍ നല്ല സന്തോഷവും .ചാലിയാര്‍ ഇനിയും ഒഴുകട്ടെ .അക്ബര്നും ,കുടുംബത്തിനും പുതുവര്‍ഷ ആശംസകളും നേരുന്നു .
ReplyDeleteഅക്ബര്‍ക്കാന്റെ രജനകള്ക്ക് മാധുര്യവും പക്വതയും എപ്പോഴും കൂടെയുണ്ട്. ഇത് വായിച്ചു ശരിക്കും ചിരിച്ചു ഞാന്‍. പുറത്ത് വന്ന കച്ചവടക്കാരിയും അക്ബര്‍ക്കാന്റെ രൂപ ഭാവ വെത്യാസങ്ങളും കഥയിലൂടെ എന്നെ അവിടെ ആ സ്പോട്ടില്‍ എത്തിപ്പിച്ചു. അതാണ് കഥാകാരന്റെ മികവും എല്ലാ ആശംസകളും പുതുവത്സര സന്തോഷങ്ങളും നേരുന്നു ഇനി അടുത്ത പോസ്റ്റിനു ആകാംഷയോടെ ..
ReplyDeletemayflowers-ആദ്യ കമന്റിനു പൂക്കളുമായി വന്നതിനു പ്രത്യേക നന്ദി
ReplyDelete--------------------------
കുന്നെക്കാടന്‍-ഓളം മാത്രമേ കാണുന്നുള്ളൂ
------------------------
pravasi-താങ്കള്‍ "കോമ്പ്ലിമെന്റ്സ്" ആക്കിയല്ലേ
----------------------------
MT Manaf-വളരെ നന്ദി മനാഫ്,
---------------------------
ചെറുവാടി-അപ്പൊ എനിക്കുമാത്രമല്ല പറ്റിയതല്ലേ ?
--------------------------
T. J. Ajit-ആദ്യമായി വന്നതല്ലേ അജിത്ത്.
അപ്പൊ ഒരു കപ്പ ചായ ആവാം
--------------------------
faisu madeena-ങേ. കല്യാണമോ?
അതിനൊന്നും പ്രായമായില്ല കേട്ടോ ഫൈസു.
-------------------------
iylaserikkaran-എല്ലാം നമ്മുടെ അല്ലെ.
-------------------------
റാണിപ്രിയ- department പിരിച്ചു വിട്ടു റാണി. ഇനി ഉണ്ടാവില്ല.
------------------------
സലീം ഇ.പി.-ഹ ഹ ഞാനും ഒരു മെഷീന് വാങ്ങിയാലോന്ന് ആലോചിക്കുകയാണ്. . ഭാവന വരുമോന്ന് നോക്കാലോ.
ഇസ്മായില്‍ കുറുമ്പടി (തണല്‍)-നമ്മെപ്പോലെ അവരും ജീവിക്കട്ടെ എന്ന് കരുതി ചിലപ്പോഴൊക്കെ നാണ് മണ്ടനാവാറുണ്ട്. നന്ദി
ReplyDelete-----------------------------
ആചാര്യന്-അതെ നമ്മള് അവരുടെ വാക്കിനും ചെവി കൊടുക്കേണ്ടതുണ്ട്. അത് ബോദ്ധ്യമായില്ലേ .
--------------------------------
ഹംസ -ഈ ഡീസന്റ് കസ്റ്റമര്‍ക്ക് കമന്റ് തന്ന ഹംസാ ഭായിക്ക് നന്ദി .
----------------------------
വിരല്‍ത്തുമ്പ്-ശരിയാണ്. പക്ഷെ ചിലപ്പോള്‍ ഇരട്ടി മധുരമാവും.
--------------------------
ജുവൈരിയ സലാം- thanks for reading
----------------------------
SULFI-ഈ വഴി വന്നതിനു നന്ദി സുല്‍ഫി. ഇടയ്ക്കു വരുമല്ലോ
---------------------------
മുല്ല -ഡീസന്റായിട്ട് തിരിച്ചും പറയുന്നു ആശംസകള്‍
--------------------------
elayoden-നല്ല വാക്കുകള്‍ക്കു നന്ദി.
-----------------------------
ഹാപ്പി ബാച്ചിലേഴ്സ് said >>>"ഇണക്കവും പിണക്കവും ഉള്ളിടത്ത് നല്ല സ്നേഹം ഉണ്ടാവും"<<.
******ങേ എന്തൊക്കെയാ ഈ പിള്ളാര് പഠിച്ചു വെച്ചിരിക്കുന്നത്. രണ്ടിനെയും പെണ്ണ് കെട്ടിക്കാനായി. ഇനി ഇങ്ങിനെ വിട്ടാല്‍ ശരിയാവില്ല.
-------------------------
ശ്രീ- ശ്രീയുടെ നല്ല വാക്കുകള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്.
suma teacher-നദി ടീച്ചറെ. പിന്നെ ടീച്ചര്‍ തന്ന ധൈര്യത്തില്‍ ഞാന്‍ കഥാവരംബത്തു വീണ്ടും വന്നു കേട്ടോ. ഇനിയും വരാം.
ReplyDelete--------------------------
നാമൂസ് - അതെ, ആരുടെ വാക്കും നിസ്സാരമല്ല.
--------------------------
moideen angadimugar -ആശംസകള്‍ തിരിച്ചും പറയുന്നു
-------------------------
salam pottengal -ഈ three cheers നു നല്ല വാക്കുകള്‍ക്കു ഒരു പാട് നന്ദി.
------------------------
മുരളീമുകുന്ദൻ ബിലാത്തിപട്ടണം- അതെ മുരളി ഭായി, രണ്ടാമത്തെ സന്ദേശം വീട്ടുകാരിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കരുത് എന്ന് കൂടി ആണ്.
--------------------
Vayady - ഹ ഹ ഹ ആകെ ബൂലോകത്ത് ഡീസണ്ടായ ഒരാളെ ഉള്ളൂ...അത് ഞാനാ വായാടി. കമന്റു വായിച്ചു ഞാന്‍ ചിരിച്ചു പോയി കേട്ടോ.
Noushad Kuniyil - നന്ദി നൌഷാദ് ഭായി. താങ്കളുടെ വാക്കുകളിലെ സ്നേഹസ്പര്‍ശം മനസ്സില്‍ ഒരു സമാനഹൃദയന്റെ സാമീപ്യമറിയിക്കുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ എപ്പോഴും തുറന്ന ചര്‍ച്ചകളും അഭിപ്രായ സ്വാതന്ത്ര്യവും കൂട്ടായ തീരുമാനങ്ങളും ഉണ്ടാവണം. അപ്പോള്‍ അസ്വാരസ്യങ്ങളുടെ ചുഴികളില്‍ ചുറ്റിത്തിരിയാതെ ശാന്ത മധുരിതമായ താള ലയങ്ങളോടെ ജാവിത നദി അങ്ങിനെ നിര്‍വിഘ്നം ഒഴുകും.
ReplyDelete--------------------------
Afsar Ali Vallikkunnu -തീര്‍ച്ചയായും ഇനി ഒരു ചായ ആവാം. ഈ വരവിനു നന്ദി.
-------------------------
Mohammed Shafi -ഈ ഡീസന്ടു കമന്റിനു നന്ദി
------------------------
തെച്ചിക്കോടന് -ഷംസു ഡീസന്ടായ മട്ടുണ്ടല്ലോ. ഇങ്ങിനെ വല്ലതും പറ്റിയോ ?.
---------------------------
ഉമ്മുഅമ്മാർ - മനസ്സിലായേ...അതല്ലേ ഞാന്‍ വേകം "കോമ്പ്ലിമെന്റ്സ്" ആക്കിയത്. ഇനി ഞാന്‍ "പെണ്‍ബുദ്ധി പിന്‍ബുദ്ധി" എന്ന് പറയില്ല. സത്യം. നല്ല വാക്കുകള്‍ക്കു നന്ദി ഉമ്മുഅമ്മാര്‍.
mini//മിനി -നന്ദി മിനി ടീച്ചറെ.
ReplyDelete--------------------------
ബെഞ്ചാലി -അതെ അതെ ഈ ഒഴുക്കില്‍ പെടണ്ട ബെന്ജാലി. ഇതിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് തന്നെ പിടിയില്ല. കമന്റ് ചിരിപ്പിച്ചു ട്ടോ.
-------------------------------
siya -സിയ വന്നല്ലോ. സന്തോഷം. ആശംസകള്‍ക്ക് പ്രത്യേക നന്ദി. തിരിച്ചു ഞാനും പറയുന്നു.
--------------------------
സാബിബാവ -ചില മധുരിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ അങ്ങിനെത്തന്നെ പകര്‍ത്താന്‍ കഴിഞ്ഞുവോ എന്നറിയില്ല. വായനക്കും അഭിപ്രായത്തിനും നന്ദി.
ശരിയ്ക്കും ഡീസന്റാ.
ReplyDeleteവളരെ നന്നായി എഴുതി.
പോസ്റ്റ് വായിച്ച് സന്തോഷിച്ചു.
ബിസിനസ്സൊക്കെ നല്ല രീതിയിൽ സെറ്റാക്കി അല്ലേ, നാട്ടിൽ പോയിട്ട്. അതു നന്നായി.
ReplyDeleteപുതുവത്സരാശംസകൾ.
വീട്ടിലെല്ലാവർക്കും. ബിസിനസ്സുപാർട്ട്ണർക്കും, മിന്നൂസിനൂം പിന്നെ ഒരു വാവ കൂടെ ഉണ്ടല്ല്ലോല്ലേ. അക്ബറിനെ ബാലരമ വായിപ്പിച്ചു വെള്ളം കുടിപ്പിച്ച വാവ. ആ വാവയ്ക്കും പുതുവത്സരത്തിന്റെ മുഴുവൻ നന്മയും സന്തോഷവും സൌഭാഗ്യവും സ്നേഹവും നേരുന്നു.
Echmukutty -ഈ വരവിനും വായനക്കും നന്ദി.
ReplyDelete-----------------------
മുകിൽ -സന്തോഷം മുകില്‍ ഈ അന്വേഷണത്തിന്. "ബാലരമ"ക്കാരി ഇപ്പോള്‍ പുതിയ വാശികളുമായി മിന്നൂസിന്റെ പിന്നാലെയാണ്. പാര്ട്ട്ണര്ക്ക് ക്ഷമ ഉള്ളത് കൊണ്ട് ബിസിനസ് ( ജീവിതം) ശാന്തമായി പോകുന്നു.. നന്ദി.
എന്തു ചെയ്യാം? നമ്മളൊക്കെ പാവങ്ങള്‍ ആയിപ്പോയി! ഒന്ന് സുഖിപ്പിച്ചാല്‍ പിന്നെ പിടിച്ചു നിക്കാന്‍ പറ്റില്ല...
ReplyDeleteഅങ്ങിനെ തന്നെ വേണം...
ReplyDeleteഒരു പെണ്ണു വന്ന് ഡീസന്റാണ്,തേങ്ങയാണ്, മാങ്ങയാണെന്നൊക്കെ പറഞ്ഞപ്പോ
ഡീസന്‍സി ഒക്കെ മറന്നില്ലേ...?അനുഭവിച്ചോ...?
ചുമ്മാ പറഞ്ഞതാട്ടോ...
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ സിനിമ ഓര്‍മ്മ വന്നു...
Wash'llen ĴK | വഷളന്‍'ജേക്കെ- ശരിയാണ്. സൈല്‍സ് മാന്മാരുടെ സുഖിപ്പിക്കലില്‍ വീണു പോകാത്ത ആരുണ്ട്.
ReplyDelete--------------------------
റിയാസ് (മിഴിനീര്‍ത്തുള്ളി)-നന്ദി റിയാസ്. ഈ വായനക്കും ചിരിക്കും.
അക്ബര്‍ ബായുടെ മുഖത്ത് നോക്കി ഡീസന്റ് കസ്റ്റമര്‍ എന്ന് പറഞ്ഞപ്പോഴേ ഉറപ്പായി അത് പണി ആണെന്ന്............
ReplyDeleteഎങ്കിലും സംഭവം അടിപൊളി ആയി .
Hasyathiloode mozhinja nithyajeevithathile oru edu.... valare nannayi avatharippichirikkunnu....mushichil thonnatha vidham namme kadhaykkattam vare koottikondu pokunnu.
ReplyDeleteഭാര്യമാരുടെ വാക്ക് പച്ച നെല്ലിക്ക പോലെയാണ്...
''ആദ്യം കയിക്കും... പിന്നെ അത് മധുരിക്കും''
Ashamsakal Akbar.....veendum varam.
കഥ ആയതോണ്ട് കൊഴപ്പല്ല .
ReplyDeleteഅല്ലെങ്കില്‍ ?
എനിക്ക് വയ്യ .....ഇവിടെയും ജയിച്ചത് ഞാന്‍ തന്നെ (പെണ് വര്‍ഗം ).
ReplyDeleteതികച്ചും സാധാരണമായ ഒരു ജീവിതാനുഭവം.അതിലേക്കുള്ള ശ്രദ്ധ ക്ഷണിക്കല്‍ - നന്നായി പറഞ്ഞു.
ReplyDeleteചിരിക്കാൻ വക നല്കി. പുറത്തുപറയാൻ മനസ്സ് സമ്മതിക്കാത്ത ഒരു സംഭവം.. :)
ReplyDeleteഹ്ഹ്ഹ്.,ഒത്തിരി അങ്ങ് പിടിച്ചു..
ReplyDeleteഅല്ലേലും ഇങ്ങനെ ഒക്കെ തന്നെ ഈ വിഭാഗക്കാർ ഒരു പാഠം പഠിയ്ക്കൂ.. :)
സുപ്രഭാതം ട്ടൊ..!
ഹ്ഹ്ഹ്.,ഒത്തിരി അങ്ങ് പിടിച്ചു..
ReplyDeleteഅല്ലേലും ഇങ്ങനെ ഒക്കെ തന്നെ ഈ വിഭാഗക്കാർ ഒരു പാഠം പഠിയ്ക്കൂ.. :)
സുപ്രഭാതം ട്ടൊ..!