തനിക്കും തനിക്കു ചുറ്റുമുള്ളവര്കും ദുരന്തങ്ങള്‍ സമ്മാനിക്കുക എന്നത് മഅദനിയുടെ നിയോഗമാണ്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഒന്‍പതു വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ നരകയാതന അനുഭവിച്ചത് മഅദനീ മാത്രമായിരുന്നില്ല. . മഅദനിയേ ചുറ്റിപ്പറ്റി നിന്നു എന്ന ഒറ്റക്കാരണത്താല്‍ വേറെയും ഏതാനും പേര് മഅദനിയോടൊപ്പം ജയിലില്‍ അടക്കപ്പെട്ടിരുന്നു. അവരെ ആരും ഓര്‍ക്കുന്നില്ലെന്നു മാത്രം. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഇവരുടെ കാര്യത്തില്‍ നടന്നു എന്നത് വാസ്തവം. അവസാനം ഇതാ സൂഫിയാ മഅദനിയും ജയിലിലേകു.
ആരാണ് മഅദനീ. ? എന്താണ് മദനിയുടെ ദൌത്യം ? ഒരു തിരനോട്ടം
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ISS എന്ന സംഘനയെപ്പറ്റി കേള്കാന് തുടങ്ങിയത്. ആദ്യ കാലങ്ങളില്‍ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചിരുന്നതിനാല്‍ ഈ സംഘടന എന്ന് പിറവിയെടുത്തെന്ന് വ്യക്തമല്ല. എന്നാല്‍ ആശയം മഅദനീയുടേത് മാത്രമായിരുന്നു എന്ന് വ്യക്തം. RSS എന്ന ഹിന്ദു ഫാസിസ്റ്റ് സംഘടനക്കു പകരമായി മുസ്ലിംകള്ക്ക് ഒരു സംഘടന ISS . അതായിരുന്നു ആശയം. സംഘടനയുടെ ചെയര്‍മാനായി മഅദനി സ്വയം അവരോധിതനായി.
സംഘടനയുടെ വളര്‍ച്ചക്ക് മഅദനി ആയുധമാക്കിയത് വര്‍ഗ്ഗീയതയായിരുന്നു. നിലവിലുള്ള മുഴുവന്‍ മുസ്ലിം പ്രസ്ഥാനങ്ങളെയും തള്ളിപ്പറഞ്ഞും ചീത്ത വിളിച്ചും മഅദനി മുസ്ലിം സമുദായത്തിന്റെ സംരക്ഷകനായി സ്വയം വേഷമിടുകയായിരുന്നു. അതുല്യമായ വാക് ചാതുര്യവും ഗാംഭീര്യമുള്ള ശബ്ദവുമായി ആരോഹണ അവരോഹണങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ചു മഅദനി വലിയ ആള് കൂട്ടങ്ങള്‍ സൃഷ്ടിച്ചു. ആള്‍കൂട്ടം മഅദനിക്ക് ആവേശവുമായി.
ആ ആവേശത്തില്‍ മഅദനി പറഞ്ഞു കൂട്ടിയതൊന്നും ഒരു മതേതര രാഷ്ട്രത്തില്‍ സ്വീകരിക്കാവുന്ന, കൈകൊള്ളാവുന്ന നിലപാടുകള്‍ ആയിരുന്നില്ല. പ്രകോപനപരമായ പ്രസംഗങ്ങള്‍ മഅദനിയുടെ മുഖമുദ്രയായി. വര്‍ഗ്ഗീയ ചുവയുള്ള മഅദനിയുടെ നിരവധി കാസെറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായി. എല്ലാ മത വിഭാകത്തില്‍ പെട്ടവരും ഈ പ്രസംഗങ്ങളുടെ കേള്‍വിക്കാരായി. ഹെല്‍മറ്റു ധരിച്ച കരിം പൂച്ചകളും അംഗരക്ഷകരും പരിവാരങ്ങളുമായി കേരളം അന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നേതൃ രീതി മഅദനി കൈരളിക്കു പരിചയപ്പെടുത്തി .
ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപക്വവും അപകടകരവുമായ ഈ പോക്കിനെ എതിര്‍ത്ത മുസ്ലിം ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുക മൂലം മഅദനി സമുദായത്തിന് അകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ ശത്രുക്കളെ സമ്പാദിക്കുകയായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു മത വിശ്വാസികളും RSS കാരല്ലത്തത് പോലെത്തന്നെ ബഹുഭൂരിപക്ഷം വരുന്ന കേരളീയ മുസ്ലിം സമൂഹവും തിന്മയെ തിന്മ കൊണ്ട് നേരിടുന്ന ഈ പുതിയ രീതിയെ ഉള്‍കൊള്ളാന്‍ തയ്യാറായില്ല. അത് കൊണ്ട് തന്നെ ISS എന്ന വര്‍ഗ്ഗീയ സംഘടന കേരളത്തില്‍ ക്ലെച്ചു പിടിക്കാതെ പോയി.
1992 ഡിസംബര്‍ ആറിനു ഹിന്ദു വര്‍ഗ്ഗീയതയുടെ ഭീകര കരങ്ങളാല്‍ ബാബറി മസ്ജിദു തകര്‍ക്കപ്പെട്ടപ്പോള്‍ ISS, RSS, അടക്കം പല സംഘടനകളും നിരോധിക്കപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തില്‍ വ്രണപ്പെട്ട മുസ്ലിം മനസ്സുകളെ ലകഷ്യമാകി PDP എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാവനുമായി മഅദനി വീണ്ടും രംഗത്തു വന്നു. ദളിത് പിന്നോക്ക വിഭാകങ്ങളെയും മുസ്ലിംകളെയും അണിനിരത്തി പീ ഡീ പി ഒരു പക്കാ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മഅദനി അവകാശപ്പെട്ടു. പക്ഷെ പേരും നിറവും മാറ്റി എന്നല്ലാതെ വണ്ടി പഴയത് തന്നെ, ഡ്രൈവര്‍ മഅദനിയും. യാത്രക്കാരകട്ടെ അധികവും പഴയ ഐ എസ്സെ സ്സുകാരും . കരിമ്പൂച്ചകളും സ്വകാര്യ അംഗരക്ഷകരുമായി മഅദനി വീണ്ടും സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെട്ടു. അങ്ങിനെ ഒരു സാധാ രാഷ്ട്രീയ നേതാവിന്റെ ലാളിത്യം സ്വീകരിക്കാന്‍ കൂട്ടാക്കാതെ മഅദനി മഅദനിയില്‍ നിന്ന് അല്പം പോലും മാറിയിട്ടില്ലെന്ന് പ്രായോകികമായി തെളിയിച്ചു കൊണ്ടിരുന്നു.
ഐ എസ്സെ സ്സിന്റെ തെറ്റ് പീഡീപിയിലൂടെ തിരുത്തുകയാണെന്നും തീവ്ര നിലപാടുകള്‍ ആവര്‍ത്തിക്കുകയില്ലെന്നും മഅദനി ആണയിട്ടു പറഞ്ഞു. എന്നാല്‍ പീഡീപിയിലെ ഐഎസ്സെസ്സുകാരെ ശുദ്ധീകരിക്കാനോ ആത്മ ശുദ്ധീകരണത്തിനോ മഅദനി തയ്യാറായില്ല എന്നത് പില്ക്കാല ചരിത്രം. പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ ഒരു പാട് കേസുകള്‍ പിന്നെയും മദനിയുടെ പേരില്‍ ഉണ്ടായി.
പതിനാറാമത്തെ വയസ്സില്‍ ഐ എസ്സെ സ്സില്‍ ചേര്‍ന്ന് എന്ന് പറയുന്ന തടിയന്ടവിട നസീറടക്കം കളമശ്ശേരി ബസ്സ് കത്തിക്കലില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ യുവാക്കളും ISS നിലപാടുകളുമായി പീ ഡീ പി യില്‍ നിലകൊണ്ടവരായിരുന്നു എന്നത് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്ന യഥാര്ത്യമാണ്. മഅദനി ജയിലില്‍ കിടന്നപ്പോള്‍ "ഉസ്താദിന് ശിഷ്യന്മാര്" നല്കിയ ഗുരുദക്ഷിണയായി മാറി കളമശ്ശേരിയില്‍ കത്തിയ ബസ്സ്. അക്രമത്തിന്റെ മാര്‍ഗം വെടിയണമെന്നും അത് അപകടമാണെന്നും തിന്മയാനെന്നും ഒരിക്കലെങ്കിലും മഅദനി സാഹിബു, അങ്ങ് അങ്ങയുടെ അനുയായികളെ പഠിപ്പിച്ചിരുന്നു എങ്കില്‍ ഇന്ന് താങ്കളുടെ ഭാര്യ സൂഫിയ ജയിലില്‍ പോകേണ്ടി വരുമായിരുന്നോ ?. ഫര്ദയണിഞ്ഞു ദൈവിക മാര്‍ഗത്തില്‍ ജീവിച്ച ഒരു പാവം കുടുംബിനി തീവ്ര വാദത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ അത് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്കും ഒരേ സമയം വേദനയും അപമാനവുമായിത്തീരുന്നു
താങ്കള്‍ താങ്കളുടെ ജീവിതം കൊണ്ട് നല്കുന്ന സന്ദേശം എന്താണ്. ? പീ ഡീ പി എന്ന വിചിത്ര രാഷ്ട്രീയ പ്രസ്ഥാനം കൊണ്ട് താങ്കള്‍ക്കോ താങ്കളുടെ കുടുംബത്തിനോ കേരള ജനതക്കോ എന്താണ് നേട്ടമുണ്ടായത്.? ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ വര്‍ഗ്ഗീയത ആരോപിക്കുമ്പോള്‍ പീ ഡീ പി എന്ന പ്രസ്ഥാനത്തിന് എന്താണ് കേരളത്തില്‍ പ്രസക്തി ?. നഷ്ടങ്ങളും കോട്ടങ്ങളും മാത്രം താങ്കള്‍ക്ക് നേടിത്തന്ന ഈ പ്രസ്ഥാനത്തിന്റെ ചെയര്മാന് സ്ഥാനം എന്ന മുള്‍കിരീടം അങ്ങെന്തിനു ഇനിയും തലയില്‍ വെക്കുന്നു ?. ഊരി വലിച്ചെറിയൂ. ചിന്തിക്കൂ. താങ്കളുടെ മക്കള്‍ക്ക് വേണ്ടിയെങ്കിലും.
ഇതു വായിക്കുന്ന പീ ഡീ പി ക്കാരുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ടായേക്കാം. മഅദനി പറഞ്ഞത് സത്യ ങ്ങളായിരുന്നില്ലേ എന്ന്. അതിനുള്ള ഉത്തരം ജയില്‍ മോചിതനായ മഅദനി ശങ്കുമുഖം കടപ്പുറത്ത് വെച്ച് പറഞ്ഞു കഴിഞ്ഞു. "എനിക്ക് തെറ്റുകള്‍ പറ്റിപ്പോയി. ഞാന്‍ ഒരു പാട് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിപ്പോയി . ഞാന്‍ അതിനു ക്ഷമ ചോദിക്കുന്നു” എന്ന്. തീര്‍ച്ചയായും മഅദനി മാറിക്കഴിഞ്ഞിരുന്നു. മാധ്യമങ്ങള്‍ അതനുവദിക്കുന്നില്ലെങ്കിലും ഇപ്പോള്‍ നാം കാണുന്ന മഅദനി പഴയ മഅദനിയുടെ ഫോട്ടോ കോപ്പി പോലുമല്ല. തീവ്ര നിലപാടുകള്‍ മഅദനി എന്നോ കൈവിട്ടു കഴിഞ്ഞു. പക്ഷെ കുടത്തില്‍ നിന്ന് അടപ്പ് പൊട്ടിച്ചു പുറത്തു ചാടിയ പഴയ ഭൂതങ്ങളെ ഇനി വീണ്ടും ആര് കുടത്തില്‍ അടക്കും ?
പര്‍ദ്ദ സ്ത്രീയുടെ സംരക്ഷണകവചം
ReplyDeleteഅതിനി തീവ്രവാദപ്പട്ടികയിലേക്
മാധ്യമ തമ്ബുരാക്കള്ക്കും
പോലീസ് എമാന്മാര്കും
എല്ലാ 'തടിയന്മാര്കും' ആയിരം ജയ് വിളികള്‍
കൂയ്...
അക്ബര്‍ ബായുടെ വിശകലനം നന്നായിട്ടുണ്ട് ."കുടത്തില്‍ നിന്ന് അടപ്പ് പൊട്ടിച്ചു പുറത്തു ചാടിയ പഴയ ഭൂതങ്ങളെ ഇനി വീണ്ടു ആര് കുടത്തില്‍ അടക്കും ? " ഈ പ്രയോഗം വളരെ മനോഹരമായിട്ടുണ്ട് .പക്ഷെ ഒരു സംശയം ഈ ഭൂതങ്ങളെ കുടത്തില്‍ അടയ്ക്കാന്‍ ഒരു മഅദനി വിചാരിച്ചാല്‍ മതിയോ ? ഇവരെ ഇവിടത്തെ ഇടതു-വലതു പാര്‍ട്ടികള്‍ സഹായിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കുമോ?അതിന്റെ ഏറ്റവും വലിയ തെളിവാണ് തടിയന്ടവിട നസീറിനെ നായനാര്‍ വധശ്രമ കേസ്സില്‍ നിന്നും പോലീസുകാര്‍ രക്ഷപ്പെടുത്തി എന്ന് ഭാര്യ പിതാവ് അവകാശപെട്ടത്.അത് സത്യം ആണെങ്കില്‍ തടിയന്ടവിട നസീറിനെ യഥാര്‍ത്തത്തില്‍ സംരക്ഷിച്ച്ചത് ആരാണ്? അക്ബര്‍ ബായി പറഞ്ഞതുപോലെ ആ മുള്‍കിരീടം
ReplyDeleteമഅദനി ഇനിയെങ്കിലും ഉപേക്ഷിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു .
"ഉസ്താദിന് ശിഷ്യന്മാര്" നല്കിയ ഗുരുദക്ഷിണയായി മാറി കളമശ്ശേരിയില്‍ കത്തിയ ബസ്സ്. അക്രമത്തിന്റെ മാര്‍ഗം വെടിയണമെന്നും അത് അപകടമാണെന്നും തിന്മയാനെന്നും ഒരിക്കലെങ്കിലും മഅദനി സാഹിബു, അങ്ങ് അങ്ങയുടെ അനുയായികളെ പഠിപ്പിച്ചിരുന്നു എങ്കില്‍ ഇന്ന് താങ്കളുടെ ഭാര്യ സൂഫിയ ജയിലില്‍ പോകേണ്ടി വരുമായിരുന്നോ ?.
ReplyDeleteശരിയായ ചോദ്യം. മഅദനീ ഇനിയെങ്കിലും ചിതിക്കുമോ ?
ചാലിയാര്‍ പുഴ പോലെ മലിനമായിട്ടുണ്ട് പ്രിയ സുഹുര്ത്തെ താങ്കളുടെ ബോധപരിസരവും. ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന മാധ്യമ ഭീകരത താങ്കളുടെ ചിന്തയെയും ഗ്രസിച്ചിരിക്കുന്നു. അസത്യങ്ങള്‍ അതിഭാവുകതയോടെ അവതരിപ്പിച്ചിരിക്കുന്നു. എന്തിനാണു ഇത്തരം പാഴ്വേലകള്. മക്കളെ ജീവിക്കാന്‍ വിടാനും പി.ഡി.പി. രാഷ്ട്രീയം അവസാനിപ്പിക്കാനും കൂട്ടത്തില്‍ ഉപദേശിച്ചു ! അതോടെ എതായാലും കാര്യം പിടികിട്ടി.
ReplyDeleteസഹതാപം തോന്നുന്നു ഈ ഉമ്മത്തിന്റെ ഗതിയോര്‍ത്ത്. ' ധനവും സമ്പാദ്യങ്ങളുമൊക്കെ ദുനിയാവിന്റെ അലങ്കാരം മാത്രമാണ്' അമിതമായി അതില്‍ അഭിരമിക്കരുത്. ആ കൂട്ടത്തില്‍ പെട്ടയാളല്ല അബ്ദുല്‍ നാസ്സര്‍ മ അദനി.
എം എം തിരുവള്ളൂര്‍ ഞാന്‍ പറഞ്ഞതില്‍ ഏതാണ് അസത്യമെന്ന് എന്നെ ബോധ്യപ്പെടുത്തിയാല്‍ ഞാന്‍ താങ്കളെ അനുസരിക്കാം. താങ്കള്‍ ഒരു പോയിന്റും കോട്ടു ചെയ്തു കണ്ടില്ല. താങ്കളെ പ്പോലുള്ളവര്ക് മഅദനിയേക്കാണുമ്പോള് തക്ബീര്‍ ചൊല്ലാം കയ്യടിക്കാം. ആവേശം കാണിക്കാം. പക്ഷെ ആ മനുഷ്യനുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ നഷ്ടങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? പത്തു വര്‍ഷം ജയിലില്‍ കിടന്നപ്പോള്‍ എന്ത് ചെയ്തു താങ്കള്‍ അദേഹത്തിന് വേണ്ടി. ആരാണ് ചെയ്യേണ്ടിയിരുന്നത്. പിന്നെ
ReplyDeleteആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരം ഇവിടെ വായിക്കാം
വൈകാരികമാ ണെങ്കിലും പ്രതികരണത്തിന് നന്ദി
ഒന്ന് കൂടെ
ReplyDeleteചാലിയാര്‍ പുഴ ഇപ്പോള്‍ മലിനമല്ല തിരുവള്ളൂര്‍ . പണ്ട് മലിനമാക്കിയിരുന്ന വ്യവസായന ഭീമനെ എന്നോ കെട്ടു കെട്ടിച്ചു.
പക്ഷെ കുടത്തില്‍ നിന്ന് അടപ്പ് പൊട്ടിച്ചു പുറത്തു ചാടിയ പഴയ ഭൂതങ്ങളെ ഇനി വീണ്ടും ആര് കുടത്തില്‍ അടക്കും ?
ReplyDeleteമദനിയുടെ തീവ്രനിലപാടുകള്‍ ഒരു പാട് തവണ ചര്‍ച്ചചെയ്തതാണ്. എന്നാല്‍ മദനിക്ക് ഒരു സ്പേയ്സ് നല്കിയവര് യഥാര്‍ത്തത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസ്സുമാണ്. അധികാരത്തിന് വേണ്ടി സമുദായത്തെ ഒറ്റികൊടുത്ത ലീഗ് നിലപാടില്‍ മനം നൊന്താണ് പലരും തീവ്രനിലപാടിലേക്ക് മാറിയത്.
മദനിയുടെ പ്രസംഗങ്ങള്‍ തീവ്രതയുള്ളതായിരുന്നെങ്കിലും, അദ്ദേഹം പ്രസംഗിച്ചത് പള്ളിപൊളിക്കാന്‍ കൂട്ടു നിന്ന റാവുവിനെതിരിലും, നൂറ്കണക്കിനാളുകളെ കൊന്നൊടുക്കി, ഇന്ത്യന്‍ മതേതരത്വത്തിനു മുകളിലൂടെ രഥമുരുട്ടിയ അദ്വാനിക്കും എതിരായിരുന്നു. അതൊരിക്കലും ഹിന്ദുക്കള്‍ക്കോ മറ്റു മതവിഭാഗങ്ങള്‍ക്കോ എതിരായിരുന്നില്ല.
മദനിയുടെ അത്തരം തീവ്രനിലപാടുകളോട് യോജിക്കാന്‍ കഴിയുന്ന ആളല്ല ഞാനും. ഇപ്പോള്‍ അദ്ദേഹം തന്നെയും ആ നിലപാടില്‍ ഖേദം പ്രകടിപ്പിക്കുന്നു.
അതിനും അപ്പുറത്തുള്ള എത്രയോ വലിയ ശിക്ഷ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിട്ടുമുണ്ട്.ഒന്‍പത് വര്‍ഷം മദനി അനുഭവിച്ച അതേ അളവിലോ അതിനേക്കാളേറെയോ അനുഭവിച്ചവരാണ് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയാ മദനിയും.
എന്നാല്‍ മറിച്ചോ ‘ഒരു മുസല്‍മാനെ കൊല്ലുക, ഏഴു പശുവിനെ രക്ഷിക്കുക‘ എന്ന് ആക്രോശിച്ച ഋതാബരയും,ഉമാഭാരതിയും താക്കറെയും,അദ്വാനിമാരും മോഡിമാരും, എത്രയോ അന്വേഷണ കമ്മീഷനുകള്‍ വഴി കുറ്റവാളികളാണെന്ന് തെളിയിക്കപെട്ടിട്ട് പോലും,അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത ഭരണ വര്‍ഗ്ഗത്തിന്റെയും പോലീസിന്റെയും ചാനല്‍ കുമാരന്മാരുടെയും കുഴലൂത്തുകരായി മാറാന്‍ ഇനിയും ആളുകളെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആയിരക്കണക്കിന് സിക്കുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസുകാരും നന്ദിഗ്രാമില്‍ കര്‍ഷക കുടുംബങ്ങളോട് അതിക്രമം കാണിച്ച കമ്യൂണിസ്റ്റുകാരുമെല്ലാം തന്നെ ഇവിടെ സസുഖം വാഴുന്നു.ഇവിടെ നീതിന്യായ വ്യവസ്ഥ എന്നത് ദുര്‍ബലരെ ശിക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ എന്നാരെങ്കിലും ചോദിച്ചുപോയാല്‍ അവന് നാളെ ഒരു കൊടും ഭീകരനായി മുദ്രകുത്തപെടും... അതാണ് അവസ്ഥ.
ഇപ്പോഴത്തെ പ്രശ്നം ഒരു ബസ്കത്തിക്കലും ഫോണ്‍കോളുമാണ്. തെറ്റാരു ചെയ്താലും ശിക്ഷിക്കപെടണമെന്നതില്‍ സംശയമില്ല.
എന്നാല്‍ ഒരു ഫോണ്‍കോള്‍ എന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സൂഫിയ മദനിയെ ചാനല്‍ കുമാരന്മാര് അവതരിപ്പിക്കുന്ന നീചമായ ശൈലികള്‍ ഏതൊരാള്‍ക്കും അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്.ലോകത്തേറ്റവും വലിയ കൊടുംഭീകരന് മാരെ പോലും ഇങ്ങനെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാവില്ല.
ഇതിനേക്കാള്‍ എത്രയോ മടങ്ങ് വലിയ തെറ്റു ചെയ്തവര്‍ ഇന്ത്യയില്‍ ഭരണകര്‍ത്താക്കളായി ഉലാത്തുന്ന ഒരു രാജ്യത്ത് വെറും ഒരോപണത്തിന്റെ മാത്രം പേരില്‍ ഇങ്ങനെ തേജോവദം ചെയ്യുന്നത് അതീവ ഗുരുതരമായ കാര്യം തന്നെയാണ്.
കേരളത്തില്‍ മാര്‍കിസ്റ്റ് കോണ്‍ഗ്രസ് ലീഗ് ബിജെപിക്കാര്‍ നടത്തിയത്ര പൊതുമുതല്‍ നഷ്ടത്തിന്റെയോ ആള് നാശത്തിന്റെയോ ആയിരത്തിലൊന്നുപോലിം മഅ്ദനിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരോ നടത്തിയിട്ടില്ല.
പാഠപുസ്തക വിവാദത്തിന്റെ പേരില്‍ നിരപരാധിയാ ഒരു അധ്യാപകനെ കൊലപെടുത്തിയത് ആരു പുറത്തു വിട്ട ഭൂതമായിരുന്നു അക്ബറെ ?
പൊതു ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഭരണ വര്‍ഗ്ഗം കാണുന്ന ഓരോ എളുപ്പവഴികള്‍. അതിലേക്ക് കൂട്ടികൊടുപ്പ് നടത്തുന്ന മാധ്യമങ്ങള്‍ അവരുടെ പങ്ക് പ്രതീക്ഷിക്കപെടുന്നതിലും കൂടുതല്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഒറ്റവെടിക്ക് ഒരു പാട് പക്ഷികള്‍!!!
ദീര്‍ഘമായ പ്രതികരണത്തിന് നന്ദി.
ReplyDeleteമഅദനിയോടു മാധ്യമങ്ങള്‍ വളരെ മോശമായ ഒരു രീതി സ്വീകരിക്കുന്നു എന്നത് സത്യമാണ്. കുറ്റം കോടതി കണ്ടെത്തുന്നതിനു മുമ്പേ മാധ്യമങ്ങള്‍ വിധിക്കുന്ന ഒരു അവസ്ഥയാണ് സൂഫിയുടെ കാര്യത്തില്‍ ഇപ്പോള്‍. അത്തരം മാധ്യമങ്ങളെ പുകഴ്ത്താന്‍ കോടതികളും ഉണ്ടാകുന്നു എന്നത് ഏറെ നിരാശപ്പെടുത്തുന്ന ഒന്നാണ്. ഒരു മനുഷ്യന് എല്ലാ നിലപാടുകളും മാറ്റിയാലും വെറുതെ വിടാത്ത മാധ്യമ സംസ്കാരത്തെ ഞാനും തുറന്നെഴുതിയിട്ടുണ്ട്.
വ്യക്തിപരമായ മഅദനിയുടെ നഷ്ടങ്ങള്‍ വലുതാണ്. പീ ഡീ പി അതിനൊരു പരിഹാരമല്ല എന്നത് മാത്രമാണ് എന്റെ പോസ്റ്റിന്റെ വിഷയം. പീ ഡീ പി എന്താണ് മഅദനിക്ക് നേടിക്കൊടുത്തത് ?
"പാഠപുസ്തക വിവാദത്തിന്റെ പേരില്‍ നിരപരാധിയാ ഒരു അധ്യാപകനെ കൊലപെടുത്തിയത് ആരു പുറത്തു വിട്ട ഭൂതമായിരുന്നു അക്ബറെ ?"
യാതൊരു സംശയവും ഇല്ല. കുറ്റം ആര് ചെയ്താലും ശിക്ഷ ലഭിച്ചിരിക്കണം.
മഅദനിയുടെ മോചന ശേഷം നശിച്ചു പോകുമായിരുന്ന പിഡിപിയുടെ ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തത് സി.പി.എം ആയിരുന്നു. ബാബറി മസ്ജിദ് പ്രശ്നം മുതലെടുത്ത് ഐ എസ് എസ്സും പിന്നെ പിഡിപിയും ഉണ്ടായി. അതു കഴിഞ്ഞ് മദനിയുടെ മോചനത്തിനു വേണ്ടി മാത്രം 9-10 വർഷക്കാലം അത് നിലകൊണ്ടു. ഇക്കാലയളവിൽ പിഡിപിക്ക് പ്രത്യേകിച്ച് രാഷ്ട്രീയ അജണ്ടകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കുക. മദനി വിമോചന ശേഷം പ്രത്യേകിച്ച് അജണ്ടയും ഇടവുമില്ലാതെ നശിച്ചു പോകുമായിരുന്നു പിഡിപി. ഇന്ന് വീണ്ടും ഒരു അജണ്ട കിട്ടിയ സന്തോഷം അതിനുണ്ടാവും. പാവം പിഡിപി.
ReplyDeleteവര്‍ഗ്ഗീയത മൂപ്പെത്തി പഴുത്ത് പാകമാകുംബോള് വിളവെടുക്കാനായി ധാരാളം പക്ഷികള്‍ വരും !!!
ReplyDeleteഹഹഹ.... മനുഷ്യ സാഹോദര്യ ചിന്തയാല്‍ വര്‍ഗ്ഗീയതയുടെ പല്ലുകള്‍ പൊഴിഞ്ഞുപോകുന്നതുവരെ സമൂഹം ഈ ദുരിതം അനുഭവിക്കുകതന്നെ വേണം.ചിത്രകാരന്റെ പോസ്റ്റ്: സൂഫിയ-മദനി മെഗസീരിയല്‍ ?
പ്രിയപ്പെട്ട അക്ബറെ മറുപടി എഴുതണമെന്നു കരുതിയതല്ല. പക്ഷേ താങ്കള്‍ പറഞ്ഞു 'ഞാന്‍ പറഞ്ഞതില്‍ ഏതാണ് അസത്യമെന്ന് എന്നെ ബോധ്യപ്പെടുത്തിയാല്‍ ഞാന്‍ താങ്കളെ അനുസരിക്കാം' അതുകൊണ്ടാണ് ഇങ്ങനെ ഒന്ന് എഴുതേണ്ടി വന്നത്.
ReplyDeleteതാങ്കള്‍ എഴുതികണ്ടു തനിക്കും ചുറ്റുമുള്ളവര്‍ക്കും ദുരന്തങ്ങള്‍ മാത്രമേ മ അദനി സമ്മാനിച്ചുള്ളൂ. കോയമ്പത്തൂര്‍ കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ എല്ലം മ അദനിയെ ചുറ്റുമുള്ളവര്‍(അനുയായികള്‍) എന്നാവും താങ്കള്‍ ഉദ്ദേശിച്ചത്. അയ്യപ്പനും, ആര്‍മി രാജുവും മറ്റും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അനുചരരായിരുന്നോ ?
രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചതിനാല്‍ ഐ.എസ്. എസ്. സംഘടന രഹസ്യ സ്വഭാവം എന്നു പിറവിയെടുത്തു എന്നറിയില്ല എന്നെഴുതി കണ്ടു. രഹസ്യ സ്വഭാവം ഇല്ലായിരുന്നു എന്നായിരുന്നു പ്രധാനമായും ഐ.എസ്.എസ്. എന്ന സംഘടനയെക്കുറിചുച്ചുള്ള പ്രധാന പരാതി. അക്കാലത്ത് മുസ്ലിം ലീഗിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ പറഞ്ഞിരുന്ന ഒരു കാര്യം സാന്ദര്‍ഭികമായി ഇവിടെ കുറിക്കട്ടെ. ഞങ്ങള്‍ സ്റ്റഡി ക്ലാസ്സുകളില്‍ പറയുന്നത് അബ്ദുല്‍ ണസ്സര് മഅദനി പൊതുവെദികളില്‍ പറയുന്നു എന്നായിരുന്നു.
പ്രിയപ്പെട്ട അക്ബറെ മറുപടി എഴുതണമെന്നു കരുതിയതല്ല. പക്ഷേ താങ്കള്‍ പറഞ്ഞു 'ഞാന്‍ പറഞ്ഞതില്‍ ഏതാണ് അസത്യമെന്ന് എന്നെ ബോധ്യപ്പെടുത്തിയാല്‍ ഞാന്‍ താങ്കളെ അനുസരിക്കാം' അതുകൊണ്ടാണ് ഇങ്ങനെ ഒന്ന് എഴുതേണ്ടി വന്നത്.
താങ്കള്‍ എഴുതികണ്ടു തനിക്കും ചുറ്റുമുള്ളവര്‍ക്കും ദുരന്തങ്ങള്‍ മാത്രമേ മ അദനി സമ്മാനിച്ചുള്ളൂ. കോയമ്പത്തൂര്‍ കേസ്സില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ എല്ലം മ അദനിയെ ചുറ്റുമുള്ളവര്‍(അനുയായികള്‍) എന്നാവും താങ്കള്‍ ഉദ്ദേശിച്ചത്. അയ്യപ്പനും, ആര്‍മി രാജുവും മറ്റും അബ്ദുല്‍ നാസ്സര്‍ മ അദനിയുടെ അനുചരരായിരുന്നോ ?
രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചതിനാല്‍ ഐ.എസ്. എസ്. സംഘടന രഹസ്യ സ്വഭാവം എന്നു പിറവിയെടുത്തു എന്നറിയില്ല എന്നെഴുതി കണ്ടു. രഹസ്യ സ്വഭാവം ഇല്ലായിരുന്നു എന്നായിരുന്നു പ്രധാനമായും ഐ.എസ്.എസ്. എന്ന സംഘടനയെക്കുറിചുച്ചുള്ള പ്രധാന പരാതി. അക്കാലത്ത് മുസ്ലിം ലീഗിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ പറഞ്ഞിരുന്ന ഒരു കാര്യം സാന്ദര്‍ഭികമായി ഇവിടെ കുറിക്കട്ടെ. ഞങ്ങള്‍ സ്റ്റഡി ക്ലാസ്സുകളില്‍ പറയുന്നത് അബ്ദുല്‍ ണസ്സര് മഅദനി പൊതുവെദികളില്‍ പറയുന്നു എന്നായിരുന്നു.
ഒരു പരിധിവരെ ഐ.എസ്.എസിനെ ലീഗ് പ്രോത്സാഹിപ്പിച്ചിരുന്നു. ഇപ്പോള്‍ എന്‍.ഡി.എഫിന്റെ കാര്യത്തില്‍ എന്ന പോലെ. ഐ.എസ്.എസ്സിനെ പരസ്യമായി എതിര്‍ക്കുന്നത് അവര്‍ ലീഗിന്റെ സദാചാര വിരുദ്ദമായ പ്രവര്‍ത്തികളെ എതിര്‍ത്തു തുടങ്ങിയപ്പോഴാണ്.
മറ്റൊരു കാര്യം ഐ.എസ്.എസ്.കേവലം ഒന്‍പതു മാസമേ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.
(പ്രകോപനമായിരുന്ന പ്രസംഗങ്ങളുടെ കാര്യം ) അബ്ദുല്‍ നാസ്സര്‍ മ അദനിയുടെ പേരില്‍ ആരൊപിക്കപെട്ട എല്ലാവരും ആരൊപിക്കുന്ന ഒരു കാര്യമാണ് പ്രകോപനമായിരുന്ന പ്രസംഗങ്ങള്‍ നടത്തി എന്ന കാര്യം. അത്തരം പ്രസംഗങ്ങള്‍ നടത്തി എന്ന പേരില്‍ ഡസന്‍ കണക്കിനു ചാര്‍ജ്ജ് ചെയ്യപ്പെട്ട ഏതെങ്കിലും കേസ്സുകളില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടതായി താങ്കള്‍ക്കറിയുമോ? വിചാരണ പൂര്‍ത്തിയായ ഇത്തരം കേസ്സുകളൊക്കെ 'രാഷ്ട്രീയ വിരോധത്താല്‍ ചാര്‍ജ്ജ് ചെയ്യപെട്ടതാണെന്നു പറഞ്ഞു കോടതികള്‍ തള്ളിക്കളഞ്ഞതാണ്.
കരിമ്പൂച്ചകളും സ്വകാര്യ അംഗരക്ഷകരും ഇല്ലായിരുന്നെങ്കില്‍ താങ്കള്കൊക്കെ കല്ലെറിയാന്‍ ഇന്നു മ അദനി ജീവിച്ചിരിക്കില്ലായിരുന്നു. നിരവധി തവണ അദ്ദേഹതിനു നേരെ വധ ശ്രമം നടന്നു. 1992 ആഗസ്റ്റ് മാസം 6 ആം തിയ്യതി നടന്ന അത്തരം ഒരു ബോംബാക്രമണത്തിലാണ് അദ്ദേഹത്തിന്റെ വലതുകാല്‍ നഷ്ടപെട്ടത്. ജയിലില്‍ നിന്നിറങ്ങിയ ശേഷവും എതാനും മാസങ്ങള്‍ക്കു മുമ്പ് പാലക്കാട് ഗസ്റ്റ് ഹൌസില്‍ താമസിക്കുമ്പോള്‍ ആക്രമണ ശ്രമം നടന്നത് താങ്കളും ശ്രദ്ദിച്ചു കാണുമല്ലോ ?
ഐ.എസ്.എസില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക നേതാക്കളും രാഷ്ട്രീയ പ്രവേശനത്തെ അംഗീകരിക്കാത്തതു കാരണം മഅദനിയെയും പി.ഡി.പി.യെയും കൈവിട്ടു എന്നതാണു വസ്തുത.
ഇന്ഷാ നല്ല താല്പര്യമുണ്ടെങ്കില് ഇനിയും കൂടുതല്‍ കാര്യം മറ്റൊരിക്കല്‍ വിശദീകരിക്കാം. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ നാഥന് അനുഗ്രഹിക്കട്ടെ.
എം എം തിരുവള്ളൂര്‍ -താങ്കളുടെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നു
ReplyDelete1)തനിക്കും തനിക്കു ചുറ്റുമുള്ളവര്കും എന്നത് തനിക്കും തന്റെ കുടുംബത്തിനും എന്ന് തിരുത്തിയാല്‍ പ്രശ്നം തീര്‍ന്നില്ലേ. പിന്നെ കളമശ്ശേരിയില്‍ ബസ്സ് കത്തിച്ച സുഹൃത്തുക്കള്‍ ആരും പീ ഡി പിക്കാരോ ഐ എസ്സെസ്സുകാരോ മഅദനിയുമായി ഒരു ബന്ധവും ഉള്ളവരോ അല്ലെന്നു താങ്കള്‍ക്ക് വേണ്ടി ഞാന്‍ വിശ്വസിക്കാം.
2) "പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിപ്പോയത്തില് ഞാന്‍ ഖേദിക്കുന്നു" എന്ന് മഅദനീ തന്നെ സ്വീകരണ യോഗത്തില്‍ പറഞ്ഞ നിലക്ക് പിന്നെ താങ്കള്‍ അങ്ങിനെ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതില്‍ എന്ത് കാര്യം ?
3) ഒരാള്‍ക്ക് കരിമ്പൂച്ചകളുടെ സംരക്ഷണമില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാല്‍ അതാരുടെ കുറ്റമാണ്. കേരളത്തില്‍ എത്ര പൊതു പ്രവര്‍ത്തകരുണ്ട്. പ്രവര്‍ത്തനത്തിന് ആരെങ്കിലും ഈ രീതി സ്വീകരിച്ചിട്ടുണ്ടോ . ?
4) "പ്രകോപനപരം" തുഗാടിയ, ബാല്താക്രെ, മോഡി ഇവരൊക്കെ പറയുന്നില്ലേ, അപ്പോള്‍ മഅദനിക്കും പറഞ്ഞൂടെ എന്നാണു ചോദ്യമെങ്കില്‍ പിന്നെ അവരും ഇദ്ധേഹവും തമ്മില്‍ എന്താണ് വ്യത്യാസം. നാം അനുകരിക്കേണ്ടത് അവരെയാണോ സുഹൃത്തെ ?
5) മലെഗാവും ഗുജറാത്തും ബാബറി മസ്ജിദു തകര്‍ച്ചയും മാറാടും കോയമ്പത്തുര് ബാന്ഗ്ലൂര് തുടങ്ങിയ സംഭവങ്ങള്‍ എല്ലാം നടക്കുന്നു. അതിനോടൊക്കെ പ്രതികരിക്കണം. പക്ഷെ അത് കാടടച്ചു വെടി വെക്കലാവരുത്. മേല്‍ പറഞ്ഞ നേതാക്കളോടൊപ്പം താങ്കളുടെ നേതാവും പണ്ട് ചെയ്തത് അത് തന്നെയാണ്. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതും അതിനു തനെയാണ്.
6) മഅദനിയുടെ മോചന ശ്രമത്തിനായി സ്വ-സമുദായത്തില്‍പെട്ട കുഞ്ഞാലിക്കുട്ടിയെ സമീപിച്ചപ്പോള്‍ വളരെ മോശമായി പെരുമാറി എന്നും അധിക്ഷേപിച്ചു ഇറക്കി വിട്ടു എന്നും സൂഫിയ കൈരളിക്കു കൊടുത്ത ഇന്റര്‍വ്യൂവില്‍ പറയുന്നു. അതേ സമയം ഓ.രാജഗോപാല്‍ വളരെ മാന്യമായി അനുകമ്പയോടെ പെരുമാറി എന്നും സൂഫിയക്ക് അദ്വാനിയെ കാണാനുള്ള അവസരം ഒരുക്കിക്കൊടുത്തു എന്നും പറയുമ്പോള്‍ വിവിധ ജാതി മതങ്ങള്‍ വസിക്കുന്ന ഇന്ത്യാ മഹാ രാജ്യത്ത് പൊതു പ്രവര്‍ത്തനം നടത്തേണ്ടത് മഅദനീ സ്വീകരിച്ചിരുന്ന രീതിയിലാണോ ?
പള്ളിക്കുളം @
ReplyDeleteഅതെ മാര്‍ക്സിസ്റ്റു പാര്‍ട്ടി മഅദനിയേ "വടക്കാകി തനിക്കാകി", പിന്നെ സൂഫിയയെ അറസ്റ്റു ചെയ്തു "ഇമേജു" വര്‍ദ്ധിപ്പിച്ചു.പുതിയ ഒരു രാഷ്ട്രീയ അജണ്ട ഉണ്ടാകിക്കൊടുത്തു . പാവം പീ ഡി പി.
ഇതേ ചര്‍ച്ചക്ക് വേറൊരു പോസ്റ്റില്‍ ചിന്തകനു കിട്ടിയ മറുപടിക്ക് ഇവിടം സന്ദര്‍ശിക്കുക.
ReplyDeleteബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് കേരളത്തില്‍ മതേതരത്വം കാത്തു സൂക്ഷിക്കാനും പ്രശനത്തില്‍ സംയമനം പാലിക്കാനും ശ്രമിച്ചവരാണ് ലീഗ്. എന്നിരിക്കെ ആ നിലപാടുകള്‍ തീവ്രവാദികളായി മാറാന്‍ കാരണമായി എന്നുള്ള ആരോപണം ശുദ്ധ വിഢിത്തം തന്നെയാണ്.
ഇവനെയൊന്നും ഊളം പാറായിലേക്ക് അയക്കാന്‍ ഈ നാട്ടില്‍ ആണുങ്ങളാരുമില്ലേ.
കോട്ടയം കുഞ്ഞച്ചൻ
ReplyDeleteനന്ദി. താങ്കള്‍ പറഞ്ഞ (വേറൊരു പോസ്റ്റില്‍ ചിന്തകനു കിട്ടിയ മറുപടിക്ക് ഇവിടം സന്ദര്‍ശിക്കുക) കമെന്റുകള്‍ കണ്ടു. മഅദനി നിലപാട് മാറ്റിയാലും ഇവരൊന്നും മാറ്റില്ല. എന്റെ കമെന്റ് ഞാന്‍ അവിടെ ഇട്ടിട്ടുണ്ട്
പലപ്പോഴും നമ്മുടെ മതം, സംസ്കാരം, സമയം ഒക്കെ നമ്മുടെ തലച്ചോറിനെ അടിമയാക്കും അങ്ങനെ വരുന്ന സൃഷ്ടികളും ആണിയടിച്ച് ഉറപ്പിക്കപ്പെട്ടവയായിരിക്കും.. പക്ഷെ താങ്കളുടെ എഴുത്ത് ഒരു സ്വതന്ത്ര വ്യക്തിയുടേതാണ് ആശംസകള്‍
ReplyDeleteപ്രസക്തമായ പോസ്റ്റ്. ഇത്രയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഈ വിശകലനത്തിന് നന്ദി മാഷേ.
ReplyDeleteപകല്‍വെളിച്ചം പോലെ കാര്യങ്ങള്‍ വ്യക്തമായിട്ടും എല്ലാം മാധ്യമസൃഷ്ടി, സാമ്രാജ്യത്വ അജണ്ട എന്നൊക്കെ വിളിച്ചുപറയുന്നവന്മാര് ഇപ്പോഴും ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. കേഴുക പ്രിയ നാടേ...!
ReplyDeleteKunjipenne - കുഞ്ഞിപെണ്ണ്
ReplyDeleteഭൂരിപക്ഷം ആളുകളും നല്ല ചിന്തകള്‍ വുച്ചു പുലര്‍ത്തുമ്പോള്‍ ചിലര്‍ എല്ലാം തകിടം മറിക്കാന്‍ അഹോരാത്രം ശ്രമിക്കുന്നു. പലപ്പോഴും അവര്‍ വിജയിക്കുന്നു. കാരണം "നഞ്ഞെന്തിനു നാനാഴി". -നന്ദി
------------------------------
ശ്രീ
ഒന്നിനെ എതിര്‍ക്കുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കെണ്ടതുണ്ടല്ലോ. വായനക്ക് വളരെ സന്തോഷം- നന്ദി
-------------------------------
ശരീഫ് സാഗര്‍ -
അതാണ് ലോകം. ഈ വരവിനു നന്ദി
"തനിക്കും തനിക്കു ചുറ്റുമുള്ളവര്കും ദുരന്തങ്ങള്‍ സമ്മാനിക്കുക എന്നത് മഅദനിയുടെ നിയോഗമാണ്" ഈ വാചകത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നു അക്ബര്‍. Well Done
ReplyDeleteഇതും കൂടി വായിക്കുക
ReplyDeletehttp://georos.blogspot.com/2009/12/blog-post_15.html
നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട് രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്, ബോംബ് പൊട്ടിച്ച് കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്.എസ്, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്, പോലിസ് കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം.
പ്രകോപനപരമായി പ്രസംഗിച്ചും പ്രവർത്തിച്ചും പകൽ വെളിച്ചത്തിൽ ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് നടിച്ച് നടക്കുന്ന വർഗീയ കോമരങ്ങൾ നമ്മുടെ നാട്ടിൽ വാഴുന്നു. പക്ഷെ അതൊന്നും മഅദനി എന്ന വിഡ്ഡിത്തത്തിന് ന്യായീകരണമവുന്നില്ല... ആൾക്കൂട്ടത്തെ കണ്ട് ആളായെന്ന് ധരിച്ചതാണ് മഅദനിക്ക് പറ്റിയ വിഡ്ഡിത്തം .. സ്വന്തം കുടുംബത്തിനെന്ന പോലെ സമുദായത്തിനും നൽകിയത് ആകുലതകൾ മാത്രം.
ReplyDeleteബഷീര്‍ Vallikkunnu
ReplyDeleteകാക്കര - kaakkara
ബഷീര്‍ വെള്ളറക്കാട് /
എല്ലാവര്ക്കും നന്ദി. വായനക്കും സ്വതന്ത്രമായ ഭിപ്രായ പ്രകടങ്ങള്‍ക്കും.
വീണ്ടും മ'ദനി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഒന്ന് കൂടെ വന്നു വായിച്ചു എന്നെ ഉള്ളൂ.
ReplyDeleteഒന്നും പറയാനില്ല. മദനി വിഷയം ഒന്ന് കൂടെ ആഴത്തില്‍ നാം പടിക്കെണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ഏതായാലും വിശകലനത്തിന് നന്ദി.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുല്‍ഫി പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്കും തോന്നുന്നു. ഞാന്‍ വിമര്‍ശിച്ചത് പഴയ മഅദനിയേ ആണ്. വായനക്ക് നന്ദി.
ReplyDeleteബഷീര്‍ ഭായ് താങ്കള്‍ ഞാന്‍ ചോദിക്കുന്ന കുറച്ച് കാര്യങ്ങള്‍ക്ക് മറുപടി തരണം എന്നാല്‍ ഞാന്‍ അക്ബര്‍ ഭായി യു മയി 100 ശത മാനവും യോജിക്കും അല്ലെങ്ങില്‍ ആദികരിക മായി ഒരു കാര്യത്തെ കുറിച് പടികാതെ ആണ് ഈ ലേഖനം താങ്കള്‍ എഴുതിയത് എന്ന് തുറന്നു പറഞ്ഞ് ഈ പോസ്റ്റ് പിന് വലികുമോ ?
ReplyDeleteതെറ്റുകള്‍ തിരുത്താനും മാനസാന്തരപ്പെട്ട് ജീവിക്കാനും അവസരം കൊടുക്കേണ്ടതല്ലേ
ReplyDeleteവായിച്ചു
ReplyDelete