അക്ബര് ഭായ് ക്യാ ഹോഗയാ
?
കഷ്ടകാലത്തിന് ഒരു
ബ്ലോഗ് തുടങ്ങി. അതില്‍ ഇടയ്ക്കു എന്തെങ്കിലും എഴുതി പോസ്റ്റിയില്ലെങ്കില്‍ എണ്ണ
തീര്‍ന്ന വിളക്ക് പോലെ ഭൂലോകത്തെ കാറ്റില്‍ ബ്ലോഗ്
കെട്ടു പോകുമെന്നാണ് എന്റെ ബ്ലോഗ് ഗുരു പറഞ്ഞത്. അപ്പൊ എന്ത് പോസ്റ്റുമെന്നു ആലോചിച്ചിരിക്കുമ്പോഴാണ് ഓഫീസിലെ ടീ ബോയ് ബംഗ്ലാദേശുകാരനായ മുര്ഷിദുല്‍ ആലമിന്‍റെ ചോദ്യം.
> അക്ബര്‍ ഭായ് ക്യാ
ഹോഗയാ ?
> കുച്ച് നഹീ ഭായി.
> കുച്ച് പ്രോബ്ലം ഹേ ഭായി. ആപ് ബഹുത് സോച് രഹെ.
ചങ്ങാതി എന്നെ വെറുതെ വിടാനുള്ള ഭാവമില്ല. ഇനി താനിവിടെ നിന്നാല്‍
ഒരു പ്രോബ്ലം ഇപ്പൊ ഇവിടെ നടക്കും എന്നാണു പറയാന്‍ തോന്നിയത്. അത് ഞാന്‍ ഇങ്ങിനെ
പറഞ്ഞു.
“തും
ചായ് ദേനെ കേലിയെ ആയ നാ. ചായ്
ഇതര്‍ രഖെ ചലേ ജാവോ”. (ചായ തരാനല്ലേ വന്നത് ? അതിവിടെ വെച്ചിട്ട് സ്ഥലം വിടൂ.)
അവനുണ്ടോ വിടുന്നു.
പോകുമ്പോഴും ഒന്ന്
കൊത്താന്‍ അവന്‍ മറന്നില്ല. അവനങ്ങിനെയാണ് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശനമുണ്ടെങ്കില്‍
മൂപ്പര്‍ക്ക് വലിയ സന്തോഷമാണ്. തന്നെക്കാള്‍ വലിയ പ്രശ്നങ്ങള്‍
ഉള്ളവര്‍ ഈ ലോകത്തില്ല എന്ന് കരുതുന്ന അഹങ്കാരി. പ്രശ്നങ്ങളുടെ ഒരു ഗോഡൌന്‍.
സപ്ലൈ കമ്പനി
തൊഴിലാളിയാണ്. ശമ്പളം 400 റിയാലാണത്രേ. ആളൊന്നിനു 2200
റിയാല്‍ വാങ്ങി പണിക്കാര്‍ക്ക് 400 കൊടുത്തിട്ടും “മേരാ കമ്പനി
ബഹുത് അച്ഛാ” എന്നാണു മൂപ്പര്‍ പറയുന്നത്. 400 ആണെങ്കിലും അത് കൃത്യമായി മാസം മാസം കിട്ടുന്നുണ്ട്. അപ്പൊ കമ്പനി “ബഹുത് ബഹുത് അച്ഛാ” അല്ലെ. അതും
കൊടുക്കാത്ത കമ്പനികളും അതില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കൂട്ടുകാരും അവനുണ്ടാത്രേ.
പണ്ട് ഒരു ഈജിപ്ഷ്യന്‍ കമ്പനിയിലായിരുന്നു. അവിടുത്തെ മിസിരിയോട് തെറ്റി പോന്നതാണ്. അതിനെപ്പറ്റി മൂപ്പര്‍
പറയുന്നതിങ്ങിനെ.
മിസിരി മുദീര്‍ (മാനേജര്‍)
കപ്പച്ചീനു ചോദിച്ചപ്പോ ഇദ്ദേഹം ഒരു കട്ടന്‍ ചായ ഉണ്ടാക്കി കൊടുത്ത്. “മിസിരികള്‍ക്കൊക്കെ അത് മതി” എന്നാണു മൂപ്പരുടെ പക്ഷം. മിസിരിക്ക് ചൂടായി.
ഇന്ത മാഫി ആരിഫ് കലാം. മാ ആരിഫ് ഇംഗിലീസി (തനിക്കു ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞു മിസരി അലറി).
“ഇംഗ്ലീഷ്
അറിയാമെങ്കില്‍ ഞാന്‍ തന്റടുത്ത് പണി എടുക്കുമോ. അമേരിക്കയില്‍ പോകില്ലേ” എന്ന് മൂപ്പര്‍ തിരിച്ചടിച്ചതോടെ അവിടുത്തെ ശീട്ട്
കീറി. പിന്നെയാണ് ഇവിടെ പൊങ്ങിയത്.
മൂന്നു കൊല്ലത്തിലാണ്
കമ്പനി ടിക്കറ്റും ലീവും. അങ്ങിനെ രണ്ടു ടിക്കറ്റ് കാശാക്കി നാട്ടില്‍
പോകാതെ ആശാന്‍ ഏഴാമത്തെ വര്‍ഷത്തിലേക്ക് കടക്കുകയാണ്. പെണ്ണ് കെട്ടിയ വകയില്‍ കിട്ടിയ വിസയില്‍ നാട്
വിട്ടതാണ്. പിന്നെ ഇടയ്ക്കു ഫോണ്‍ ചെയ്തു ബീവി അവിടെ ഉണ്ടോ എന്ന് ഉറപ്പാക്കുന്നതല്ലാതെ നാട്ടില്‍ പോകാനുള്ള മൂടൊന്നും മൂപ്പര്‍ക്കില്ല. കൂടെക്കൂടെ നാട്ടില്‍ പോയാല്‍
നാട്ടുകാര്‍ക്ക് ഒരു വിലയുണ്ടാകില്ല എന്നാണു മൂപ്പരുടെ
പക്ഷം.
“അക്ബര്‍
ഭായി ടെന്‍ഷന്‍ കഥം ഹോഗയാ ?”. ടിയാന്‍ ചായ
കപ്പ് എടുക്കാന്‍ വന്നതാണ്.
ങാ കഥം. ചങ്ങാതിയെ
ഒഴിവാക്കാനായി ഞാന്‍ വേഗം സംഗതി കഥം ആക്കി.
പക്ഷെ മൂപ്പര്‍ “കഥം” ആക്കിയില്ല. എനിക്കൊരു ഉപദേശം തന്നു.
“അക്ബര്‍
ഭായി. മേം ഏക് ബാത് ഇംഗ്ലീഷ്മേം ബതായെകാ”.
പടച്ചോനെ ഇംഗ്ലീഷ് ആണ്
വരാന്‍ പോകുന്നത്.
ങാ ബതാവോ. ഞാന്‍ പറഞ്ഞു.
“One
problem big problem
Two
problem little problem
Too
much problem no problem”.
ഇത് കൊള്ളാലോ. ഞാന്‍
പൊട്ടിച്ചിരിച്ചു പോയി. പിന്നെ ആലോചിച്ചപ്പോഴാണ് അതില്‍
കാര്യമുണ്ടെന്നു തോന്നിയത്. ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ
പരിഹരിക്കാനാവില്ല. അപ്പൊ വെറുതെ ചിന്തിച്ചിട്ട് കാര്യമില്ല. എന്ന് വെച്ചാല്‍ പിന്നെ “നോ പ്രോബ്ലം” എന്നാണു മൂപ്പര്‍ പറഞ്ഞതിലെ രത്നച്ചുരുക്കം. ഏഴു
കൊല്ലമായിട്ടും നാട്ടില്‍ പോകാതെ മൂപ്പര്‍ ഇങ്ങിനെ ഹാപ്പി ആയി നടക്കുന്നതിലെ
ഗുട്ടന്‍സ് അപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. റ്റൂമച് പ്രോബ്ലം = നോ പ്രോബ്ലം
ഇംഗ്ലീഷില്‍ ഇങ്ങിനെ തത്വങ്ങളൊക്കെ കണ്ടു പിടിച്ച ഇവനെ ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു പുറത്താക്കിയ മിസിരിയെ പറ്റിയായി എന്റെ
ചിന്ത.
അത് കൊണ്ട് ഭൂലോകരെ വെറുതെ ടെന്‍ഷന്‍ അടിക്കണ്ട.
ReplyDelete“One problem big problem
Two problem little problem
Too much problem no problem”.
Aiwa! "കതീര്‍ മുഷ്കില്‍... മാഫി മുഷ്കിലെ"
ReplyDeleteഇന്‍ത്ത വ-ഹാദ ബന്‍ജലാദേശി മര്‍റ കുവൈസ്!!
പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ പ്രശ്നമാണ് കേട്ടൊ ഭായി...
ReplyDeleteഅതുകൊണ്ട് നമുക്ക് ബൂലൊഗർക്ക് ആംഗലേയമരിയാത്ത ആ ബംഗ്ലാസോദരനെ തന്നെ ഫോളൊ ചെയ്യാം അല്ലെ...
Too much problem no problem....!
മുര്‍ഷിദ് ആലം പറഞ്ഞത് ശരിയാ
ReplyDeleteപ്രോബ്ലാമാണ് എല്ലാ പ്രശ്നത്തിനും കാരണം
ഡൌട്ട് സംശയത്തിനും
അവന്റെ ചായ നൊട്ടി ഒരു 'ശുക്രിയ ബായ് '
അടി അക്ബറെ
ഈ പോസ്റ്റിന്റെ പിതൃത്വം അവനാണല്ലോ
ബംഗാളി കീ ജയ്...
'ബൊംഗാളി' ജോ ബോലാ, ഓ സഹീഹേ.. അക്ബര്‍ ബായ് ജോ ലിഖാ ഓ ബഹുത് സഹീഹെ.. ബഹുത് മജാ ആഗയാ. എക്ദം ജബര്ടസ്ത് പോസ്റ്റ്..
ReplyDeleteOne of the best post of Akbar..
ഞാനും അതാ ഒരു പ്രശ്നവും ഇല്ലാതെ നടക്കുന്നത് ബികോസ് ടൂ മച് പ്രോബ്ലം
ReplyDelete"One problem big problem
ReplyDeleteTwo problem little problem
Too much problem no problem”.
മുര്ഷിദുല്‍ ആലമിന്റെ ഈ തിയറി ഞാനാ ഓബാമയ്ക്ക് അയച്ചു കൊടുത്താലോ എന്നാലോചിക്കയാണ്. പാവം എത്ര മാത്രം problems ആണു പുള്ളിക്കാരന്!
Aiwa!! said...
ReplyDeleteAiwa! "കതീര്‍ മുഷ്കില്‍... മാഫി മുഷ്കിലെ"
***ഐവയുടെ കമെന്റ് കലക്കി. മര്‍റ മുഷ്ക്കിലാ.
-------------------------
ബിലാത്തിപട്ടണം / BILATTHIPATTANAM. said... ആ ബംഗ്ലാസോദരനെ തന്നെ ഫോളൊ ചെയ്യാം അല്ലെ...
****അയ്യോ ഫോളോ ചെയ്യല്ലേ. ജീവിതം കുട്ടിച്ചോറാകും
----------------------------
MT Manaf said...
അവന്റെ ചായ നൊട്ടി ഒരു 'ശുക്രിയ ബായ് '
അടി അക്ബറെ
ഈ പോസ്റ്റിന്റെ പിതൃത്വം അവനാണല്ലോ
ബംഗാളി കീ ജയ്...
****അത് ശരിയാ ഒരു പോസ്റ്റിനുള്ള വക അവന്‍ തന്നു. ഒപ്പം എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരവും.
----------------------------
ബഷീര്‍ Vallikkunnu said...
'ബൊംഗാളി' ജോ ബോലാ, ഓ സഹീഹേ.. അക്ബര്‍ ബായ്
***വൊഹ് ഹമേശാ സഹീ ഹെ. മേം കുച്ച് ജകടാ കിയാത്തോ ഫിര്‍ ചായ് നഹീ മിലേകാ.
----------------------------
എറക്കാടൻ / Erakkadan said...
ഞാനും അതാ ഒരു പ്രശ്നവും ഇല്ലാതെ നടക്കുന്നത് ബികോസ് ടൂ മച് പ്രോബ്ലം
****അപ്പൊ അവന്‍ പറഞ്ഞത് ശരിയാണല്ലേ ഏറക്കാടാ Too much problem no problem
-------------------------------
Vayady said...
മുര്ഷിദുല്‍ ആലമിന്റെ ഈ തിയറി ഞാനാ cയ്ക്ക് അയച്ചു കൊടുത്താലോ എന്നാലോചിക്കയാണ്. പാവം എത്ര മാത്രം problems ആണു പുള്ളിക്കാരന്!
***ഓബാമ വൈറ്റ് ഹൌസില്‍ പുള്ളിയുടെ ഉപദേശകനായി നിയമിക്കും. അതോടെ ഓബാമ ഏറ്റവും വലിയ പ്രശ്നത്തിലാകും അപ്പൊ പിന്നെ നോ പ്രോബ്ലം. because "Too much problem no problem”.
അക്ബര്‍ സാഹിബേ ..ഞാന്‍ വന്നൂട്ടോ..
ReplyDeleteഫോള്ളോ ചെയ്യാത്ത്തിനാലാണു പുതിയതൊന്നും അറിയാതെ പോയത്..
ഇപ്പോള്‍ ചെയ്തു.
പിന്നെ ജാലകം അഗ്രിഗേറ്ററില്‍ ബ്ലോഗ്ഗ് രജിസ്റ്റര്‍ ചെയ്താല്‍
വേഗത്തില്‍ പുതിയ പൊസ്റ്റില്‍ എത്തിച്ചേരാന്‍ സൗകര്യമായിരിക്കും.
താങ്കളുടെ എഴുത്തും കഥകളും മികച്ച നിലവാരം പുലര്‍ത്തുന്നു എന്നതില്‍ സംശയമില്ല..
ഞാനിനിയും വരാം..
വന്ന് ഓര്‍മ്മപ്പെടുത്തിയതിനു ഒരു പാടു നന്ദി!
“One problem big problem
ReplyDeleteTwo problem little problem
Too much problem no problem”.
AdipOli!!!!!!
അപ്പോ ‘നോപ്രോബ്ളത്തിന്റെ‘ ആൾക്കാരെ ഇപ്പോ കാണാൻ കഴിയൂ… ;D
ReplyDeleteമാപി മുസ്കിലാ… ബട്ട്, സദീഖ് ഒരു ലൌട്ട്… ഒരു പ്രോബ്ളവുമില്ലാത്തതിനെ എന്തോന്നാ പറായാ??
ReplyDelete“One problem big problem
ReplyDeleteTwo problem little problem
Too much problem no problem”.
“പ്രോബ്ലം പ്രോബ്ലേന ശാന്തി” എന്നു പറയുന്നത് ഇതിനാണ്.
ReplyDeleteനല്ല പോസ്റ്റ്!
അക്ബര്, ആജ് ആപ്കാ മൂഡ് സഹി ഹെ..!
ReplyDeleteമറ്റൊരു ബംഗാളിയും ഇന്ഗ്ലിഷ് പറഞ്ഞു. വഴി ചോദിച്ഛവനോട് മുന്നാമത്തെ ജന്ഷനിലാണ് സ്ഥലം എന്ന് പറഞ്ഞത് നോക്കൂ..!
first junction no juction
second junction no junction
third junction junction !
കൈസാ ഹേ ?
അക്ബര്‍, ചിന്തിച്ചാലൊരു അന്തോമില്ല, ചിന്തിച്ചില്ലേലൊരു കുന്തോമില്ല.
ReplyDeleteസലിമിന്റെ ജംഗ്ഷന്‍ കഥ കേട്ടപ്പോള്‍ ഇതോര്‍മ്മ വന്നു...
സാര്‍ : Today no class .......... Tomorrow... yes> class
ആദ്യമായിട്ടാ പുഴ നീന്തി ഇപ്പുറത്ത് എത്തുന്നത്..
ReplyDeleteആ തത്ത്വം അങ്ങ് പിടിച്ചു... :-D
നൗഷാദ് അകമ്പാടം said... ..ഞാന്‍ വന്നൂട്ടോ..ഞാനിനിയും വരാം..
ReplyDelete****താങ്കളെ വരുത്താന്‍ എനിക്കുരോ കടും കൈ ചെയ്യേണ്ടി വന്നു. പൊറുക്കുമല്ലോ. വന്നതില്‍ സന്തോഷം
-----------------------------
മൈപ് said...അപ്പോ ‘നോപ്രോബ്ളത്തിന്റെ‘ ആൾക്കാരെ ഇപ്പോ കാണാൻ കഴിയൂ… ;D
***അതെ എല്ലാവരും Too much problem കാരാ
------------------------------
ബെഞ്ചാലി said... ഒരു പ്രോബ്ളവുമില്ലാത്തതിനെ എന്തോന്നാ പറായാ??
***അങ്ങിനെ ഒരാളെ നമുക്ക് കണ്ടെത്താനാവുമോ. ഇല്ല എന്നാണു എനിക്ക് തോന്നുന്നത്.
--------------------------------
അലി said...“പ്രോബ്ലം പ്രോബ്ലേന ശാന്തി”
***ആദ്യമേ ഇവിടേയ്ക്ക് സ്വാഗതം. താങ്കള്‍ പറഞ്ഞതും ഒരു തത്വമാണ്. അപ്പൊ അവിടെയും ഉണ്ടോ മുര്ഷിദുല്‍ ആലന്മാര്‍
-----------------------------
സലീം ഇ.പി. said...
ReplyDeletefirst junction no juction
second junction no junction
third junction junction !
കൈസാ ഹേ ?
***ബഹുത്ത് അച്ഛാ ഹെ. താങ്കളുടെ junction junction ശരിക്കും ചിരിപ്പിച്ചു കേട്ടോ.
--------------------------
വഷളന്‍ ജേക്കെ ★ Wash Allen JK said...അക്ബര്‍, ചിന്തിച്ചാലൊരു അന്തോമില്ല, ചിന്തിച്ചില്ലേലൊരു കുന്തോമില്ല.
***ജെ ക്കെ ക്ക് ഇനി എന്നാണു ഒരു അന്തവും കുന്തവും ആവുകാ. ആ ആര്‍ക്കറിയാം...
----------------------------
വരയും വരിയും : സിബു നൂറനാട് said...ആദ്യമായിട്ടാ പുഴ നീന്തി ഇപ്പുറത്ത് എത്തുന്നത്..
***ഇവിടേയ്ക്ക് ഹാര്‍ദ്ദവമായ സ്വാഗതം. മഴക്കാലമാണ് പുഴ കടക്കുമ്പോള്‍ സൂക്ഷിക്കണേ ഷിബു.
-----------------------------
ഒന്ന് വന്നു പോകാന്‍ തോന്നിയ എല്ലാവര്ക്കും നന്ദി.
“One problem big problem
ReplyDeleteTwo problem little problem
Too much problem no problem”.
:)
This comment has been removed by the author.
ReplyDeleteശരിതന്നയാ .. കുറെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെന്ത് പ്രശ്നം ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറഞ്ഞ പോലെ.....
ReplyDeleteToo much problem no problem
ReplyDeleteഇതൊരു ശരിയാണല്ലൊ. അതും ഒരു ബങ്കാളിയുടെ വായില്‍ നിന്ന് ?
കുറേ ആളുകളുടെ കൈയ്യില്‍ നിന്നും പൈസ കടം വാങ്ങിയവന് പറഞ്ഞ ഡൈറ്റിന് കാശ് തിരിച്ച് കൊടുക്കാന്‍ കഴിയാത്തതില്‍ ഒരു ബേജാറും കാണാറില്ല.
അതും ഇത് കൊണ്ടായിരിക്കാം അല്ലെ.
ശുക്രിയാ ചാലി ബായ്.
ബംഗാളി കീ ജയ്...
ReplyDelete@-Prinsad
ReplyDeleteToo much problem no problem”.
Thanks Prinsad.
----------------------
ഹംസ said...ആകെ മുങ്ങിയാല്‍ കുളിരില്ല എന്നു പറഞ്ഞ പോലെ.....
***വളരെ ശരി. അത് ഇദ്ദേഹം ഇങ്ങിനെ പറഞു എന്ന് മാത്രം. നന്ദി.
--------------------------
OAB/ഒഎബി said...ഇതൊരു ശരിയാണല്ലൊ. അതും ഒരു ബങ്കാളിയുടെ വായില്‍ നിന്ന് ?
***ബംഗാളി മാഫി മുക്മാഫി. ഇവിടെ വന്നതില്‍ സന്തോഷം
----------------------------
Jishad Cronic™ said..ബംഗാളി കീ ജയ്...
Thanks for visit.
അക്ബര്‍ ബായ്,
ReplyDeleteആ ടി ബോയ്ക്ക് ഈ ബ്ലോഗിന്‍റെ റോയല്‍ട്ടി കൊടുക്കാന്‍ മറക്കല്ലേ
Too much problem,no problem ! ഇവിടെ വരാനല്പം വൈകിയൊ എന്നൊരു സംശയം. വിജയന്‍ ദാസനോട് പറഞ്ഞപോലെ “എന്തെ ഈ ബുദ്ധി ഇതു വരെ തോന്നാഞ്ഞത്?”.എനിക്കു അക്ബറിന്റെ പോസ്റ്റ് നന്നായിഷ്ടപ്പെട്ടു. സൌകര്യം പോലെ മറ്റുള്ളവയും വായിക്കാം.
ReplyDeletekollam
ReplyDeletenoushar said... ആ ടി ബോയ്ക്ക് ഈ ബ്ലോഗിന്‍റെ റോയല്‍ട്ടി കൊടുക്കാന്‍ മറക്കല്ലേ
ReplyDelete***ഈ പോസ്റ്റ് ഞാന്‍ അവനു സമര്‍പ്പിക്കുന്നു.
----------------------------
Mohamedkutty മുഹമ്മദുകുട്ടി said...
ഇവിടെ വരാനല്പം വൈകിയൊ എന്നൊരു സംശയം.
***ഒട്ടും വൈകിയില്ല. ഈ വരവ് തന്നെ എനിക്ക് നല്ലൊരു പ്രോത്സാഹനമായി. നന്ദി.
------------------------------
alicekutty said... kollam
***Thanks.
വളരെ അധികം ചൂഷണങ്ങള്‍ക്ക് വിധേയരായി, മൂന്നാംകിട പൌരന്മാരായി പലരും പരിഗണിക്കുന്ന, കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ബംഗാളികളെ ഓര്‍ക്കുമ്പോള്‍ താരതംമ്മ്യെന മലയാളികളൊക്കെ പ്രശ്നങ്ങള്‍ കുറഞ്ഞവരാണ്.
ReplyDeleteഅതുകൊണ്ട് തന്നെ മുര്ഷിദിന്റെ ഈ വാക്കുകള്‍ക്ക് നല്ല അര്‍ത്ഥവ്യാപ്തിയുണ്ട്.
"Too much problem no problem”
@-തെച്ചിക്കോടന്‍
ReplyDelete***ഒരു പക്ഷെ സ്വന്തം അനുഭവത്തില്‍ നിന്നാവാം അയാള്‍ ഈ നിലപാടില്‍ എത്തിച്ചേര്‍ന്നത്. ഇങ്ങിനെ "ഒരു പ്രോബ്ലെവും ഇല്ലാതെ മുങ്ങി നടക്കുന്നവരെ " നമുക്കിടയിലും കണ്ടു മുട്ടാറുണ്ട്.
ആരാ പറഞ്ഞെ ബൊംഗാളിക്ക് വിവരമില്ലെന്ന്
ReplyDeleteYes who said it.
ReplyDeletethanks for coming pd.
ഈ പുതിയ കണ്ടു പിടുത്തത്തിന് നന്ദി.
ReplyDeleteഈ വാക്കുകള്‍ ഒരുപാട് ഫലം ചെയ്യും.
ചിലര്‍ നീറിനെ പോലെ നിരുപദ്രവാകാരികള്‍ ആണെങ്കിലും ശല്യം ചെയ്തു കൊണ്ടിരിക്കും.
എന്നാല്‍ ചില സമയത്ത് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അവര്‍ ഫലം ആയിരിക്കുകയും ചെയ്യും.
അത് കൊണ്ട്. ഒരു നന്ദി ആ പാവത്തിന് കൊടുത്തേക്ക്.
പാവപ്പെട്ട അവനെ പോലെ എത്ര പേര്‍ കഷ്ട്ടപ്പെടുന്നെന്ന് ഓര്‍ക്കുമ്പോള്‍ ...
എങ്കിലും പ്രശ്നങ്ങളെല്ലാം മറന്ന് ചിരിക്കുന്നല്ലോ ഭാഗ്യവാന്മാര്‍.
SULFI said... എങ്കിലും പ്രശ്നങ്ങളെല്ലാം മറന്ന് ചിരിക്കുന്നല്ലോ ഭാഗ്യവാന്മാര്‍.
ReplyDelete***അതെ സുല്‍ഫി. ഒരുപാട് പ്രശ്നങ്ങള്‍ ഒന്നിച്ചു തലയില്‍ കയറിയാല്‍ പിന്നെ നോ പ്രോബ്ലം എന്ന് പറയുകയെ നിവൃത്തിയുള്ളൂ. വായനക്ക് നന്ദി.
അതോണ്ട് നാട്ടിലേക്ക് വേഗം കെട്ടി എടിത്തോളൂ..നോ പ്രോബ്ലം!
ReplyDeleteആലോചിച്ചാല്‍ ഒരു അന്തോമില്ല!!!!
ReplyDeleteആലോചിച്ചില്ലേല്‍ ഒരു കുന്തോമില്ല!!!!
പൊന്ദ്ര പൊന്ദ്ര പച്ചീസ് =അക്ബര്‍ +മുര്‍ഷിദ്=NO PROBLOM..
ReplyDeleteചിലരുടെ ജീവിതയൂണിവേര്‍സിറ്റിയിലെ ക്ലാസ് മുറികളില്‍ നിന്ന് കിട്ടുന്ന പാഠങ്ങള്‍ എത്ര അര്‍ഥവത്താണ് അല്ലേ?
ReplyDeleteആ ബംഗാളിയെ പിടിച്ച് നമ്മുടെ പ്രധാന മന്ത്രിയാക്കണം. നോ പ്രോബ്ളം
ReplyDeleteഒരു ലക്ഷം കടം- ടെന്‍ഷനാ..
ReplyDeleteപത്തുലക്ഷം കടം - കുഴപ്പമില്ലാ പതിയെ കൊടുക്കാം...
ഒരു കോടി കടം - ഏതായാലും ഈ ആയുസില്‍ കൊടുത്തുതീര്‍ക്കാന്‍ പറ്റില്ല. പിന്നെന്തിന് ടെന്‍ഷന്‍?
.......എന്നാലും ബംഗാളി യെന്നും ബംഗാളി തന്നെ!
നാമൂസ് പറഞ്ഞത് എത്ര ശരിയാണ് എന്ന് ഞാന്‍ ഇപ്പോഴാ ആലോചിച്ചത് ...
ReplyDeleteതോഴിലിടങ്ങളെയും സഹപ്രവര്‍ത്തകരെയും ബിംബങ്ങള്‍ ആക്കി കഥ എഴുതാന്‍ അലി അക്ബര്‍ മുന്‍ കൈ എടുത്തിരിക്കുന്നു.
ബംഗ്ലാദേശി ഓഫീസ് ബോയില്‍ നിന്നും ഉരുത്തിരിഞ്ഞ ഈ കഥ അക്ബറിന്റെ നര്‍മ്മത്തിന്‍ മേമ്പൊടി കൂടി ആയപ്പോള്‍ അത്യുഗ്രന്‍. ഒരു കൊച്ചു സംഭാഷണത്തില്‍ നിന്നും ഒരു കഥ രൂപം കൊള്ളിച്ച ആ കഴിവ് അപാരം സുഹൃത്തെ .
മുര്‍ഷിദ് ആലം ഓര്‍മ്മയില്‍ മായാതെ നില്‍ക്കും. ആശംസകള്‍
വിഷയ വൈവിധ്യം ഇഷ്ടപ്പെട്ടു.കൂടുതല്‍ ചര്‍ച്ചകളിലെക്കും ചിന്തകളിലേക്കും നയിക്കുന്ന പോസ്റ്റ്... .
ReplyDeleteആശംസകള്‍
കഥ വായിച്ചു കമന്റ് ഇട്ടു കഴിഞ്ഞപ്പോള്‍ ആണ് കഥയുടെ ഡേറ്റ് നോക്കിയത് ...
ReplyDeleteകമെന്റ്റ് പണ്ടേ അക്ബര്‍ അലി മുന്കയ്യെടുത്തിരിക്കുന്നു എന്ന് തിരുത്തെണ്ടിയിരിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ഇനി ചാലിയാറില്‍ എത്ര ബാക്കിയുണ്ട് ... ആ ലിങ്കുകള്‍ മെയില്‍ ചെയ്യണെ....
ക്യാ കൊറേഗാ..മൊര്‍ ജായേഗാ..സാലറി കൊംതി ഹേ..
ReplyDeleteഹ ഹ ഹ ..ഈ ബന്ഗാളികളുടെ ഒരു കാര്യം ..:)
ReplyDeleteഇത് ഞാനിപ്പൊഴാ വായിക്കുന്നത്.. അതും വലിയൊരു ടെൻഷനിൽ... പക്ഷെ എനിക്ക് ഒരു പ്രോബ്ലമേ ഉള്ളൂ.. അത് കൊണ്ട് വല്ല്യ പ്രോബ്ലം,,:( ബിഗ്... :(
ReplyDeleteകൊമ്പനി കോയിസ് കൊഫീൽ മാഫി കോയിസ്...
ReplyDeleteമുഷ്കിൽ മുഷ്കിൽ കുല്ലു മകാൻ കുഷ്കിൽ
കുഴപ്പമില്ലാതെ എഴുതി ഭായ്.. :)
ഒരു തമാശ സ്റ്റൈലില്‍ എഴുതിയതാണെങ്കിലും. ചിന്തക്ക് വകയുള്ള ഒരു പോസ്റ്റ് തന്നെ.
ReplyDeleteആധി ആയുസ്സും കൊണ്ടു പോകും എന്ന് കേട്ടിട്ടില്ലേ.
there fore don't worry, be happy
അറബി കപ്പചീനെ ചോദിച്ചപ്പോള്‍ കട്ടന്‍ ചായ കൊടുത്ത് എന്ന് എഴുതിക്കണ്ടു ,എന്തുവാ ഭായ് ഈ കപ്പച്ചി ?മാഫി ഇന്ഗിലീസ് അത് കൊണ്ട് ചോദിച്ചതാ ..
ReplyDeleteഅകബര്‍,
ReplyDeleteനോ പ്രോബ്ലം
One problem big problem
Two problem little problem
Too much problem no problem.
“One problem big problem
ReplyDeleteTwo problem little problem
Too much problem no problem”.
ഇതൊരു വല്ലാത്ത തത്വം തന്നെ.
മ്മളെ നാട്ടില്‍ ഒരു ചൊല്ലുണ്ട്
"മാനം ഉള്ളോനു അല്ലേ മാനക്കേട് ഉള്ളൂ"
അതാ ഓര്‍മ്മ വന്നത്. അക്ബര്‍ക്കാ സമ്മതിച്ചു ഇങ്ങളെ
കഹാനീ ബഹുത് അച്ഛാ ലഗാ ഭായ്.. ഐസി ലോകോന്‍ കോ ദേഖ് കര്‍ ഹമാരെ സാരെ ടെന്‍ഷന്‍ ഖതം ഹോജാതാ നാ??
ReplyDelete! വെറുമെഴുത്ത് !
“One problem big problem
ReplyDeleteTwo problem little problem
Too much problem no problem”.
നല്ല കണ്ടു പിടുത്തമാണ്. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. - ആകെ മുങ്ങിയാല്‍ കുളിരൊന്ന്....
ബ്ലോഗ് വിളക്ക് എണ്ണതീർന്ന് കരിന്തിരി കത്താൻ പോകുന്ന നിർണ്ണായക മുഹൂർത്തതിൽ തക്ക സമയത്ത് ബംഗ്ലാദേശിയെ കയ്യിൽ കിട്ടിയത് ഞങ്ങൾ വായനക്കാരുടെ സുക്ര്‌തം. നന്നായെഴുതി.
ReplyDelete