(കഥയും കഥാ പാത്രങ്ങളും സാങ്കല്പികമല്ല)
ഗള്‍ഫില്‍ നിന്ന് ആദ്യ ലീവില്‍ നാട്ടിലെത്തിയ സമയം. നല്ല വേനല്‍ കാലമായിരുന്നതിനാല്‍ ചൂട് കാരണം തറവാട് വീട്ടിലെ കോലായിലാണ് രാത്രി ഉറങ്ങാന്‍ കിടന്നത്. കൂട്ടിനു ഏറ്റവും ഇളയ അനിയന് ഫൈസലുമുണ്ട്. ചെക്കന് അന്ന് പത്താം ക്ലാസ്സുകാരനാണ്. “പത്താം ക്ലാസ്സ് കഴിഞ്ഞു എന്തിനാ വെറുതെ പ്ലസ് വണ്ണിനു പോകുന്നതെന്ന്” അന്നേ ചോദിച്ച വിദ്വാന്.
അവന്റെ ഒരു കണ്ണ് അന്നേ ഗള്‍ഫിലേക്കായിരുന്നു. വിമാനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍ ഉടനെ മുറ്റത്തിറങ്ങി മേലോട്ട് നോക്കും. ഇതിലെങ്ങിനെ കയറിപ്പറ്റാം എന്ന ഒറ്റ ചിന്തയേ ഉള്ളൂ. അത് കൊണ്ട് തന്നെ അവന്റെ ഉള്ളിലെ ഗള്‍ഫു മോഹങ്ങളേ പിഴുതെറിയാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു.
പതിവ് പോലെ അന്നും ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്റെ സംസാരം ഗള്‍ഫിനെക്കുറിച്ച് തന്നെ ആയി. ഗള്‍ഫിലെ റോഡുകള്‍, പാലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, കാറുകള്‍, ജീവിത സൌകര്യങ്ങള്‍ അങ്ങിനെ അവനറിയേണ്ട കാര്യങ്ങള്‍ അനവധിയാണ്. ചെക്കന് ഗള്‍ഫിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്ത് കൂട്ടുകയാണ്. ഇങ്ങിനെ പോയാല്‍ ഇവന് പത്താം ക്ലാസ് കഴിയുന്നതിനു മുമ്പ് വിസ ഒപ്പിക്കുമോ എന്ന് പോലും ഞാന്‍ ഭയപ്പെട്ടു.
ക്ലാസ്സില്‍ ഒന്നാമനായി പഠിക്കുന്ന ചെക്കന്റെ കൂമ്പാണ് ഗള്‍ഫിലെ തിളയ്ക്കുന്ന ജീവിത ചൂടില്‍ വാടാന്‍ പോകുന്നത്. അതനുവദിച്ചു കൂടാ. ഇത് “ഗള്‍ഫോ മാനിയ” എന്ന മനോരോഗത്തിന്റെ ലക്ഷണമാണ്. “ഗള്‍ഫ് എയറോ സൈക്കിക് ഡിപ്രഷന്” എന്ന് ഈ രോഗത്തിന് സായിപ്പന്മാര് പറയും. “അക്കരപ്പച്ച” എന്ന് മലയാളത്തിലും ഇതിനെ പറയാറുണ്ട്. ചികിത്സിക്കണം. ഞാന്‍ മണിച്ചിത്രത്താഴിലെ സണ്ണി ഡോക്ടര്‍ ആകുകയായിരുന്നു.
ആദ്യം നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്ത്.. ചികിത്സയുടെ ഭാഗമെന്നോണം നിറം പിടിപ്പിച്ച ഗള്‍ഫു സങ്കല്പങ്ങള്ക്ക് പകരമായി ഞാന്‍ മറ്റൊരു ഭീകര കഥ അവനു പറഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചു. അവനെ പരമാവധി പേടിപ്പിക്കണം. മേലില്‍ ' പോളണ്ടിനെക്കുറിച്ച് ' മാത്രമല്ല ഗള്‍ഫിനെക്കുറിച്ചും ഒരക്ഷരം അവന് മിണ്ടിപ്പോകരുത്. അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ഞാന്‍ പറഞ്ഞു. അവിടെ കൊലപാതകം ചെയ്യുന്നവരെ എന്ത് ചെയ്യുമെന്നറിയാമോ
എന്ത് ചെയ്യും ?
ഒന്നും ചെയ്യില്ല. തല വെട്ടിക്കളയും.
തല വെട്ടോ അതെന്താ. ?
ഹാവൂ, എനിക്കാശ്വാസമായി. ചെക്കന് കഥ കേള്‍ക്കാനുള്ള താല്പര്യമുണ്ട്. ഇത് തന്നെ അവസരം. ഭീകര രംഗം വിവരിച്ചു ഇവനെ പേടിപ്പിക്കാന്‍ പറ്റിയ അവസരം. ഞാന്‍ എന്റെ ശബ്ദം ഡോള്‍ബി സിസ്റ്റത്തിലേക്ക് ട്യുണ് ചെയ്തു അവന്റെ മനോമുകരത്തില്‍ ഒരുഗ്രന്‍ ഹൊറര്‍ ഫിലിം ലോഡ് ചെയ്യാന്‍ തുടങ്ങി.
ശിക്ഷ നടപ്പാക്കാന്‍ കുറ്റവാളിയെ ജയിലില്‍ നിന്ന് കൊണ്ട് വരുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്യുന്നു. പോലീസ് വാഹനങ്ങളുടെ ഇരമ്പി പാച്ചില്‍ മാത്രം. സൈറന്‍ വിളികള്‍. ഉദ്വേഗജനകമായ നിമിഷങ്ങള്‍. കുറെ പോലീസ് ബൈക്കുകള്‍ മുന്നില്‍ ചീറിപ്പായുന്നു. അതിനു പിറകെ നിരവധി പോലീസ് കാറുകള്‍. പിന്നെയും ബൈക്കുകള്‍. അതിനു പിറകില്‍ കറുത്ത കുറെ വാനുകള്‍. അതില്‍ എതിലോ ഒന്നില്‍ ആയിരിക്കും കുറ്റവാളി. അതിനു പിറകെ പിന്നെയും കുറെ പോലീസ് കാറുകള്‍. പിന്നെ ബൈക്കുകള്‍. അതി ഭയങ്കരമായ....... അതി സങ്കീര്‍ണമായ.....
ഞാന്‍ കഥ അങ്ങിനെ കൊഴുപ്പിക്കുകയാണ്. എന്റെ ഓരോ വാക്കിനും “എന്നിട്ട് എന്നിട്ട്” എന്ന് ചെക്കന് ആകാംക്ഷയും ഭയവും നിറഞ്ഞ സ്വരത്തില്‍ ചോദിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ കഥ മെഗാ സീരിയല്‍ പോലെ ഒരിക്കലും ഫിനിഷിംഗ് പോയിന്റിലേക്ക് എത്തിച്ചില്ല. “ഇപ്പൊ വെട്ടും” എന്ന് കരുതി ചെക്കന് അക്ഷമനാവുകയാണ് . അവസാനം ഞാന്‍ ഒരു വിധത്തില്‍ കുറ്റവാളിയെ ഗ്രൗണ്ടില്‍ എത്തിച്ചു. ചെക്കന്റെ നെഞ്ജിടിപ്പ് കൂടി. അവിടെ സീരിയല്‍ എപ്പിസോഡുകള്‍ നിര്‍ത്തുന്നത് പോലെ ആകാംക്ഷയുടെ മുള് മുനയില്‍ കഥ നിര്‍ത്തി.
“ഇനി ബാക്കി പിന്നെ പറയാം.” ഞാന്‍ എഴുന്നേറ്റു
“അതെന്തു പണിയാ. ഇനി കുറച്ചുകൂടിയല്ലേയുള്ളൂ. അതൂടെ പറഞ്ഞിട്ട് പോയാല്‍ മതി". അവന് കെഞ്ചി. ”.
ഹേയി. ഇനിയും ഒരു പാട് വിവരിക്കാനുണ്ട്. ഞാന്‍ പറഞ്ഞു. .
അവന് ആകാംക്ഷാ ഭരിതനാണ്. നന്നായി പേടിച്ചിട്ടുണ്ട്. എന്റെ ശ്രമം വിജയിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു. അവന് ഇനി ഗള്‍ഫിനെക്കുറിച്ച് മിണ്ടില്ലല്ലോ. അതു മതി. ഞാന്‍ ടോയിലറ്റിലേക്ക് പോയി. തിരിച്ചു വന്നപ്പോള്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. ഭയന്ന് വിറച്ചു കിടക്കേണ്ട ചെക്കന് കുലുങ്ങി ചിരിക്കുന്നു. എനിക്കൊന്നും പിടി കിട്ടിയില്ല. കഥ കേട്ട് ഇവന് വട്ടായോ. അഥവാ സൈക്കിക് ഡിപ്രഷന്.!!! ഞാന്‍ സംശയിച്ചു. അപ്പോഴാണ് അകത്തു നിന്നും ബാപ്പയുടെ വിളി.
"എടാ അക്ബറെ.." ഞാന്‍ ഒന്ന് ഞെട്ടി. അപ്പൊ ബാപ്പ ഇതുവരെ ഉറങ്ങിയില്ലേ. ബാപ്പയും ഉറക്കമിളച്ചു എന്റെ കഥ കേട്ടിരിക്കുകയായിരുന്നോ ?. എന്റെ പടച്ചോനെ. ഞാനാകെ ചമ്മി.
“നീ കണ്ടിട്ടുണ്ടോടാ തല വെട്ടുന്നത് ?” ബാപ്പ ചോദിച്ചു.
“ഇല്ല”.!......... ഞാന്‍ സത്യം പറഞ്ഞു. (എന്റെ ജീവിതത്തില്‍ അങ്ങിനെ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല).
“എന്നാലാ കുട്ടി ഉറങ്ങിക്കോട്ടെ. അവനു രാവിലെ സ്കൂളില്‍ പോകാനുള്ളതാ”
അത് ന്യായം. ചെക്കന് സ്ഥിരമായി സ്കൂളില്‍ പോകാനാണ് ഞാന്‍ അവനെ ഈ കഥ പറഞ്ഞു പേടിപ്പിക്കുന്നതെന്ന് ബാപ്പക്കറിയില്ലല്ലോ. ഞാന്‍ പിന്നെ ഒന്നും മിണ്ടാതെ കിടന്നു. പക്ഷെ അപ്പോഴും ഫൈസല്‍ മുഖം തലയിണയില്‍ അമര്‍ത്തി കുലുങ്ങി ചിരിക്കുന്നു. ഇവന് എന്ത് പറ്റി. ഇത്ര മാത്രം ചിരിക്കാന്‍ ഞാന്‍ ഇവനോട് എന്ത് തെറ്റാണ് ചെയ്തത്. ഇനി ഇവന് വല്ല പ്രേതത്തെയും കണ്ടോ. ബാപ്പ എന്റെ ഉടായിപ്പ് കഥ കേട്ടതിലുള്ള ചമ്മലും ചെക്കന്റെ ചിരിയും കൂടെ ആയപ്പോ എനിക്ക് പിന്നെ ഉറക്കം വന്നില്ല.
പിറ്റേന്ന് രാവിലെ അടുക്കള മുറ്റത്തു നിന്ന് പല്ല് തേക്കുമ്പോള്‍ എന്നെ കണ്ടതും ചെക്കന് പിന്നെയും ചിരി തുടങ്ങി.
എന്താടാ ഇത്ര ഇളിക്കാന്‍. നീ ഇത് ഇന്നലെ തുടങ്ങിയതാണല്ലോ. പഞ്ചാബി ഹൌസില്‍ ഇന്ദ്രന്‍സ് ഹരിശ്രീ അശോകനോട് ചോദിച്ച പോലെ ഞാന്‍ ചോദിച്ചു. എന്റെ കണ്ട്രോള് പോയി തുടങ്ങി.
പറയടാ . ഞാന്‍ ഒന്ന് ബാത് റൂമില്‍ പോയി വന്നപ്പോഴേക്കും ഇത്രമാത്രം ഇളിക്കാന്‍ എന്തുണ്ടായി ?
അതോ.... (അവനു ചിരി നിര്‍ത്താന്‍ കഴിയുന്നില്ല). എനിക്ക് ദേഷ്യവും
“നിങ്ങളുടെ തലവെട്ടു കഥ കേട്ട് ഉപ്പയും എന്നെപ്പോലെ "ഇപ്പൊ വെട്ടും ഇപ്പ വെട്ടും" എന്ന് കരുതി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് നിങ്ങള്‍ വെട്ടാതെ എണീറ്റ് പോയത്. അതോടെ നിരാശവാനായ ഉപ്പ എന്നോട് പറഞ്ഞു.
എന്ത് പറഞ്ഞു. ?
“ഫൈസലേ......ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ...
ഇപ്പൊ നിയന്ത്രണം വിട്ടു ചിരിച്ചത് ഞാനാണ്. എന്റെ കയ്യിലിരിപ്പ് ബാപ്പയെപ്പോലെ മനസ്സിലാക്കിയ മറ്റാരുമുണ്ടാവില്ല .
----------------------------
(ജീവിതത്തില്‍ നാമറിയാതെ ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ വീണു കിട്ടാറുണ്ട്. അതിലൊന്ന് ഇവിടെ വെറുതെ എഴുതി എന്ന് മാത്രം.)
*****
ഫൈസലേ......ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ...
ReplyDeleteഅപ്പൊ ഇതാണ് യതാർത്ഥ തലവെട്ട്.
ക്ലൈമാക്സ് കലക്കി.
ആശംസകൾ..
അക്ബര്‍ ഭായ്... തുടക്കം ഗംഭീരമായിരുന്നു.. നല്ല രസത്തില്‍ വായിച്ചു വന്നതുമാണ്...പക്ഷേ ക്ലൈമാക്സ് അത്ര ഇഷ്ടമായില്ല..ഒരു പക്ഷേ സംഭവ കഥയില്‍ വെള്ളം ചേര്ക്കാത്തതുകൊണ്ടാവും..........
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteഎപിസോഡ് പോലെ തുടരണം..
നന്മകള്.
ഹമ്മോ..വാല് വൂരി പ്രഷർ തുറന്നു വിട്ട ബാപ്പയാണു താരം... തമാശമാത്രമല്ല ട്ടോ മനസ്സിൽ തട്ടുന്ന അവതരണം കൂടിയാണു..എനിക്കു ക്ലൈ മാക്സ് ആണു കൂടുതൽ ഇഷ്ടമായത്...
ReplyDeleteഞാനും ഇപ്പൊ വെട്ടും വെട്ടും എന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...
ReplyDeleteപിന്നെ തോന്നി ഫൈസലിന്റെ മറുപടി
ഇങ്ങനെയായിരിക്കുമെന്നു
"അയിനു ഞാന്‍ കുറ്റവാളിയൊന്നുമല്ലല്ലൊ..? ഇങ്ങനെ എന്റെ തല വെട്ടാന്‍ ന്ന്....അതും പറഞ്ഞെന്നെ പേടിപ്പിക്കാന്‍ ന്ന്..."
പിന്നെ മനസിലായി ഈ നിലക്കാണെങ്കി ബാപ്പ പറഞ്ഞ ഇപ്പൊ അടുത്തൊന്നും ഇതു വെട്ടൂലാന്ന്..ല്ലേ ഇക്കാ..?
നല്ല രസായിട്ട് വായിച്ചു.
ReplyDeleteഇതുപോലെ എന്നെ മുടക്കാനും ഒരു ഇക്ക ഉണ്ടായിരുന്നെങ്കിലോ എന്നും ആലോചിക്കാതിരുന്നില്ല.
നിങ്ങളെക്കാള്‍ നര്‍മ്മ ഭാവന ഉപ്പക്കാനെന്നു തോന്നുന്നു.
അമ്മാതിരി താങ്ങല്ലേ തങ്ങിയത്.
നല്ലൊരു രസികന്‍ അവതരണം.
ഒരനുഭവത്തില്‍ അല്പം നര്‍മ്മം വിതറി എഴുതിയ ഈ എഴുത്ത് പതിവ് പോലെ ലാളിത്യ മധുരമുള്ളതായി.
ReplyDeleteവര്‍ണ്ണനകളും ഉപമകളുമൊക്കെ (ആ മകളേതാ?) അകബ്റിന്റെ സ്വതസിദ്ധമായ ശൈലിയില്‍ തെളിഞ്ഞ് നില്ക്കുന്നു..
പക്ഷേ
ക്ലൈമാക്സിലെ പതിവ് ചാലിയാര്‍ പഞ്ച് ഇവിടെ അത്ര ശക്തമായില്ല എന്ന് തോന്നുന്നു..
പക്ഷേ അതൊരു വീക്ഷണ കോണീല് മാത്രമാണു കെട്ടോ..
ഉപ്പ കൂടി കഥാപാത്രമായതിനാല്‍ ഒരു പക്ഷേ കൂടുതല്‍ വെള്ളം ചേര്‍ത്ത് പറയാത്തതു കൊണ്ടാവാം
അങ്ങനെ തോന്നിയത്..
“ഫൈസലേ......ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ...ഇത് കലക്കീട്ടോ ..ഉപ്പപ്പയാണ് താരം... ഉഗ്രന്‍ ഇനിയും എഴുതുക .....
ReplyDeleteഹ ഹ ഹ… ചാലിയാറിന്റെ പോസ്റ്റുകൾ വായിച്ച് "ചാലിയാർ മാനിയ" പിടികൂടുമൊ എന്നാണിപ്പോ പേടി
ReplyDeleteഅക്ബര്‍ ഭായ്, സത്യത്തില്‍ തലവെട്ട് കഥ വായിച്ചു ഞാനും ചിരിച്ചു. നര്‍മ്മം കലര്‍ത്തി നന്നായി പറഞ്ഞു. ഇത്തരം പേടിപ്പിക്കലോന്നും പുത്തന്‍ തലമുറയോട് നടക്കില്ല. അവര്‍ ഇതൊക്കെ എത്ര കേട്ടതാ...അഭിനന്ദനങ്ങള്‍.
ReplyDeleteകുറച്ചുമുമ്പൊരു കാലമുണ്ടായിരുന്നു. പത്താംക്ലാസ് കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഗൾഫിൽ കയറിപറ്റണമെന്ന് സ്വപ്നം കണ്ടിരുന്ന കാലം...
ReplyDeleteഅക്ബർ സാബ് നർമ്മത്തോടുകൂടിയുള്ള ഈ അവതരണം നന്നായി ഇഷ്ടപ്പെട്ടു.
തലവെട്ടു ന്നത് കൊടും കുറ്റവാളി കളുടെ അല്ലെ ?
ReplyDeleteബാപ്പ അങ്ങിനെ പറഞ്ഞില്ലെങ്കിലും അവനു ചിരിക്കാന്‍ വകയുള്ള കഥ തന്നെ ഇത് ..:)
അക്ക്ബര്ക്കയുടെ ഉപ്പയാണ് താരം... ഒരു മെഗാസീരിയലിന് തിരകഥ എഴുതാനുള്ള ചാന്‍സ് നോക്കണോ...?
ReplyDelete“ഫൈസലേ......ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ...
ReplyDelete:)
ഇനി നേരായും അങ്ങനെ തന്നെയാണോ വെട്ടുക???
സസ്നേഹം
വഴിപോക്കന്
ഹത് ശരി..ഇതാണല്ലെ നര്‍മ്മം വന്ന വഴി!!
ReplyDeleteപാരമ്പര്യം..
ആസംസകളോടെ
അക്ബര്‍ ഭായുടെ തലവെട്ടു ശ്രമം ഉപ്പ സമര്‍ത്ഥമായി തടഞ്ഞു.
ReplyDeleteഎനിക്ക് ഈ സിണ്ട്രോം പിടിപെട്ടപ്പോള്‍ തടയാനാരുമുണ്ടായില്ലല്ലോ എന്നാണിപ്പോള്‍ സങ്കടം.
പോസ്റ്റ് രസായി.
ഇതിപ്പോ ഞമ്മളാണ് വെട്ടിലായത്.
ReplyDeleteസ്നേഹാശംസകള്‍
കഥയും കഥാ പാത്രങ്ങളും സാങ്കല്പികമല്ല)...അത് സത്യം.....തലവെട്ടു മോഹം മാത്രമല്ല ...ബഡായി കൂടി കേട്ടാണ് ഇവിടെയ് എത്തിയത് ....ഓള് ദി ബെസ്റ്റ് .....
ReplyDeleteആസ്വദിച്ചു :) നൌഷാദ് അകമ്പാടത്തിന്റെ കമ്മന്റിനു താഴെ എന്റെ കയ്യൊപ്പ്.
ReplyDelete"ഞാന്‍ എന്റെ ശബ്ദം ഡോള്‍ബി സിസ്റ്റത്തിലേക്ക് ട്യുണ് ചെയ്തു അവന്റെ മനോമുകരത്തില്‍ ഒരുഗ്രന്‍ ഹൊറര്‍ ഫിലിം ലോഡ് ചെയ്യാന്‍ തുടങ്ങി". എന്നിട്ടും ഏറ്റില്ല. :) നല്ല തമാശയായിരിക്കും ആ രംഗങ്ങൾ. രസമായിട്ടുണ്ട് എഴുത്ത്.
ReplyDeleteകുറെ നേരം ഞാന്‍ വായിച്ചു ചിരിക്കൊപ്പം ചെറിയ വേദനയും ഉണ്ടായി എല്ലാപ്രാവാസികളുടെയും അവസ്ഥ ഇത് തന്നെയാണ്. നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍...
ReplyDeleteഹുസൈന് കറ്റാനം ജിദ്ദ
ഇപ്പഴത്തെ സിനിമയും സീരിയലും അടിയും കണ്ടു വളരുന്ന പിള്ളാരെ , തലവെട്ടുന്ന നര്‍മ്മകഥ പറഞ്ഞുചിരിപ്പിക്കാന് നോക്കുന്ന നിങ്ങള്‍ പോഴത്തക്കാരന്‍!
ReplyDelete(പണ്ടേ ബാപ്പയ്ക്ക് താങ്കളെപ്പറ്റി നല്ല 'മതിപ്പാ' അല്യോ?)
നര്‍മ്മമാണെങ്കിലും കഥക്കുള്ളില്‍ ഒരു നീറുന്ന സാമൂഹികപ്രശ്നം ഒളിഞ്ഞു കിടപ്പുണ്ട്.പ്രത്യകിച്ചു മലബാറിലെ സാധാരണ യുവാക്കളുടെ അവസ്ഥ!
ഹൊ.. ചിരിച്ചു ചിരിച്ച്....
ReplyDeleteഅവസാനം കലക്കി.
ബാപ്പന്റെയല്ലേ മോന്, മോന്റെയല്ലേ ബാപ്പ...!
ReplyDeleteനന്നായി ഈ അനുഭവ കഥ ..വാപ്പ കേള്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കില്‍ വെട്ടിക്കാംആയിരുന്നു അല്ലെ...അവസാനം എന്തായി അവന് മോഹം ഉപേക്ഷിച്ചോ ...കഥ തീര്‍ന്നില്ലാ..
ReplyDelete@acharyan തട്ടി മുട്ടി അവസാനം ആളും ഒരു പ്രവ്സായായി .......
ReplyDeleteതലവെട്ടാന്‍ നിന്നോന്റെ കടക്കല്‍ വെട്ട്യേത് പോലെയായി..:)
ReplyDeleteപത്തുംതികഞ്ഞാല് പാറുന്ന ഒരു കാലമുണ്ടായിരുന്നു....:)
മനോഹരമയിപറഞ്ഞു..
ബാപ്പയ്ക്കു വേഗം പിടികിട്ടില്ലേ. ബാപ്പ ബഡായികളൊക്കെ മുമ്പും കുറേ കേട്ടിട്ടുണ്ടാവും. അതുകൊണ്ടാവും കുഞ്ഞൻഗൾഫിനു വേഗം സിഗ്നൽ കൊടുത്തത്!
ReplyDeleteഉദ്ദേശം പിടി കിട്ടാതെ വാപ്പ
ReplyDeleteതലവെട്ടു കഥ കുളം ആക്കി എല്ലാം
വെട്ടി നിരത്തും എന്നാണു പോക്ക്
കണ്ടപ്പോള്‍ തോന്നിയത് .എന്തായാലും
നിങ്ങളെ വെറുതെ വിട്ടു .അതെങ്ങനെ
ഈ ചാലിയാര്‍ വാപ്പ കണ്ടിട്ടല്ലേ മോന്
കണ്ടത് .!!
.ആശംസകള്‍ ..
നല്ല നര്‍മ്മം, നല്ല എഴുത്ത്, ഒത്തിരി ഇഷ്ടപ്പെട്ടു
ReplyDeleteചാലിയാറിന്റെ ആസ്ഥാന പുളുവടി വീരൻ... അക്ബർക്കാ... :)
ReplyDeleteസംഗതി പറഞ്ഞു വന്നതൊക്കെ ഉഷാറായി ..എന്നാലും ഒടുവിലത്തെ ആ അത് അങ്ങോട്ട് ശെരിക്കു ഏല്ക്കാത്തപോലെ ഒരു തോന്നല്‍ ..
ReplyDeleteഈ കഥ വാപ്പ പണ്ട് അക്ബര്ക്കാക്കും പറഞ്ഞുതന്നിട്ടുണ്ടാവും, ല്ലേ....?
ReplyDelete“ഫൈസലേ......ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ..."
ReplyDeleteകടുവയെ പിടിച്ച കിടുവയാണ് ബാപ്പ. :)
എന്നിട്ട് 'ഗള്‍ഫ് എയറോ സൈക്കിക് ഡിപ്രഷന്' നാടകം ഏശ്ശിയോ? ഫൈസല്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?
“ഗള്‍ഫ് എയറോ സൈക്കിക് ഡിപ്രഷന്”...
ReplyDelete“അക്കരപ്പച്ച” എന്ന് മലയാളത്തിലും ഇതിനെ
പറയാറുണ്ട്. ഹി ഹി..നല്ല കലക്കന്‍ എഴുത്ത്.
എന്നിട്ട് ആ അസുഖം മാറ്റാന്‍ കഴിഞ്ഞോ ? അതോ അന്നത്തോടെ ശ്രമം ഉപേക്ഷിച്ചോ ?
പഴയ സിദ്ദീഖ് ഡയലോഗോര്മ്മ വന്നു.”ബാപ്പാ.,ബാപ്പേണ് ബാപ്പാ..ബാപ്പ..” ഇതാണ് വിത്തു ഗുണം എന്നൊക്കെ പറയുന്നത്!.സംഭവ കഥ ഉഗ്രനായി!.ഇനിയുമുണ്ടാവും ടണ്‍ കണക്കിനു സ്റ്റോക്ക്. പോരട്ടെ ഓരോന്നായി.എന്തിനു വെറുതെ സങ്കല്പ കഥാപാത്രങ്ങളെ വെച്ചു കഥയെഴുതണം?
ReplyDeleteഇങ്ങിനെയോരേട്ടനും അനിയനും എന്റെ അറിവിലുണ്ട്.
ReplyDeleteഇതുപോലെത്തന്നെ ഏട്ടന് അനിയന് ചെക്കന്റെ ഗള്‍ഫ് മോഹത്തെ അങ്ങേയറ്റം നിരുല്സാഹപ്പെടുത്തിക്കൊണ്ടിരുന്നു,അവസാനം ആ പാവം മനുഷ്യനെ കുരുത്തം കെട്ട ചെക്കന് ഒരു ശത്രുവിനേപ്പോലെ കാണാന്‍ തുടങ്ങി.
@-അലി - ആദ്യ കമന്റിനു, നല്ല വാക്കിനു നന്ദി.
ReplyDelete@-ഹാഷിക്ക് - അതെ ഹാശിക്, അത് തന്നെ
ആയിരുന്നു വെള്ളം ചേര്‍ക്കാത്ത ക്ലൈമാക്സ്.
@-sheebarnair - ആദ്യ വരവിനു നന്ദി.
@-അബ്ദുൽ കെബീർ - ഒരു പാട് സ്നേഹം തരുന്ന ഉപ്പ അത്യാവശ്യം തമാശകള്‍ പറയാനുള്ള സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.
@-റിയാസ് (മിഴിനീര്‍ത്തുള്ളി) - അതെ റിയാസ് ഭായി. ഉപ്പ തന്നെ പലപ്പോഴും പറഞ്ഞു ചിരിച്ച ഒരു താമാശയാണിത്.
@-ചെറുവാടി - പക്ഷെ നടന്നില്ല മന്‍സൂര്‍ ഭായി. അവനും കടല്‍ കടന്നു.
@-നൗഷാദ് അകമ്പാടം - ഒട്ടും വെള്ളം ചേര്‍ത്തില്ല നൗഷാദ്. സംഭവം അത് തന്നെ.
Lipi Ranju said...
ReplyDelete"എന്നിട്ട് ആ അസുഖം മാറ്റാന്‍ കഴിഞ്ഞോ ? അതോ അന്നത്തോടെ ശ്രമം ഉപേക്ഷിച്ചോ ?"
ഇല്ല, എനിക്ക് അറിയാവുന്ന വിവരം അനുസരിച്ച് ഏട്ടന് വൈദ്യരുടെ ചികിത്സയെ തുടര്‍ന്ന് പയ്യന് എയറോ 'ദിപ്പ്രഷന്' വല്ലാതെ കൂടുകയാണ് ഉണ്ടായത്. ഒരു വിസ സംഘടിപ്പിച്ചു പുള്ളി ജീവിതാഭിലാഷം നിറവേറ്റി. ആ 'ദിപ്പ്രഷന്' മാറി.
ഇപ്പോള്‍ 'ഗള്‍ഫ് ബ്ലോഗോ ദിപ്പ്രഷന്' പയ്യന് പിടികൂടി എന്നാണ് കേള്‍വി. അതിനുള്ള മരുന്ന് തേടിയാണ് ഏട്ടന് വൈദ്യര് ഇപ്പോള്‍ ഓടുന്നത്.
@-ഞാന്‍ റോബിന്.-ശ്രമിക്കാം. വായനക്ക് നന്ദി
ReplyDelete@-ബെഞ്ചാലി - എങ്കില്‍ താങ്കളുടെ കാര്യം പോക്കാ.
@-Samad Karadan -ശരിയാ samad ji. അത് ഏറ്റില്ല. അവനും കടല്‍ കടന്ന. നല്ല വാക്കുകള്‍ക്കു നന്ദി.
@-മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ - താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനം ആണ് എന്റെ പ്രചോദനം. നന്ദി.
@-രമേശ് അരൂര്‍ -ഈ ചിരിക്കു നന്ദി.
@-ഷബീര്‍ (തിരിച്ചിലാന്) - തീര്‍ച്ചയായും ഉപ്പ തന്നെയാണ് താരം ഞങ്ങളുടെ ജീവിതത്തിന്റെ റോള്‍ മോഡല്‍.
@-വഴിപോക്കന് -വായനക്ക് നല്ല വാക്കിനു നന്ദി.
@-മുല്ല - അതെ മുല്ലേ. നര്‍മ്മം മാത്രമല്ല. മനുഷ്യ സ്നേഹവും വന്നത് ആ വഴി തന്നെ.
ReplyDelete@-തെച്ചിക്കോടന് -സംഭവിക്കാനുള്ളതു സംഭവിക്കുക തന്നെ ചെയ്യും ഷംസു. ആരാലും തടായാവില്ല.
@-കുന്നെക്കാടന്‍ - വെട്ടിലായോ. ഹേയി.. ഇല്ലല്ലോ
@-faisalbabu - അങ്ങിനെ കഥ പാത്രം വന്നു.
@-Noushad Kuniyil - താങ്കളുടെ കമന്റിനു താഴെ എന്റയും കയ്യൊപ്പ്. നല്ല വാക്കിനു നന്ദി.
@-sreee - നന്ദി sreee. ഈ അഭിപ്രായത്തിന്.
@-ഹുസൈന് കറ്റാനം -ഈ ചിരിക്കും മൊഴിക്കും നന്ദി
@-ഇസ്മായില്‍ കുറുമ്പടി (തണല്‍)-ശരിയാ. ചെണ്ട കൊട്ടുന്നവരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാനാവില്ല. പക്ഷെ ഇസ്മായില്‍ ഭായി. താങ്കള്‍ പറഞ്ഞ അവസ്ഥക്ക് ഇപ്പൊ കുറെ ഒക്കെ മാറ്റം വന്നിട്ടുണ്ട് എന്ന് തോന്നുന്നു.
@-Shukoor -തെളിഞ്ഞ മന്സ്സുല്ലവര്ക്കെ ചിരിക്കാനാവൂ. ഈ ചി നമ്മില്‍ നിന്നും മായാതിരിക്കട്ടെ.
ReplyDelete@-ഐക്കരപ്പടിയന്‍ - 100% സത്യം. സത്യം മാത്രം സലിം ഭായി.
@-ആചാര്യന് - ഹി ഹി ഉപ്പ കേള്ക്കുന്നുന്ടെങ്കില് ഇങ്ങിനെ ഒരു ഉടായിപ്പ് ഞാന്‍ പറയുമോ.
@-ishaqh ഇസ്ഹാക് - അതെ ആ കാലം മാറി അല്ലെ. ഇപ്പോഴത്തെ പിള്ളാര് മിടുക്കരാണ്. അല്ലെ.
@-മുകിൽ - അതെ മുകില്‍. എന്നെ നന്നായി അറിയുന്നത് പിന്നെ ആര്‍ക്കാ. ഒരു ചലനത്തിലും എന്നെ സൂക്ഷ്മതയോടെ നോക്കി വളര്‍ത്തിയ എന്റെ പ്രിയ ഉപ്പക്കല്ലാതെ.
@-ente lokam -നന്ദി എന്റെ ലോകം. ജീവിതം ഒന്ന് മാറി നിന്ന് നിരീക്ഷിച്ചാല്‍ നമ്മള് തന്നെ ഉണ്ടാക്കുന്ന തമാശകള്‍ നമുക്ക് തന്നെ ആസ്വദിക്കാം.
@-ajith - ഈ ഇഷ്ടത്തിനു നന്ദി പറയാന്‍ വാക്കുകള്‍ ഇല്ല അജത് ഭായി. ഈ സ്നേഹത്തിനും.
ReplyDelete@-Jefu Jailaf - ഹി ഹി ഹി എന്നെ ചിരിപ്പിച്ച കമന്റു ഇപ്പോഴാണ് വന്നത്. പുളുവടി അല്ല ജെഫു. സത്യം. അതിലെ അനിയന് കഥാ പാത്രം ഈ കമന്റു കൂട്ടത്തില്‍ തന്നെ ഉണ്ട്. കണ്ടു പിടിക്കുക.
@-സിദ്ധീക്ക.. -ബാക്കി ഒക്കെ ഒക്കെ ആണല്ലോ.എന്നാലും ഞാന്‍ സംതൃപ്തനാണ്. നന്ദി സിദ്ധീക്ക.
@-ഷമീര്‍ തളിക്കുളം -ഹ ഹ ഹ പറഞ്ഞു തന്നിരിക്കാം ഷമീര്‍.
@-Vayady - ഏശിയില്ല വായാടി. ആള് ഊയം അനുസരിച്ച് കടല്‍ കടന്നു. വന്നതില്‍ സന്തോഷം വായാടി.
@-Lipi Ranju -“ഗള്‍ഫ് എയറോ സൈക്കിക് ഡിപ്രഷന്” ഈ ഉടായിപ്പ് ഞാന്‍ കണ്ടു പിടിച്ചതാ. ഇവിടേയ്ക്ക് വന്നതില്‍ പെരുത്ത് നന്ദി.
@-Mohamedkutty മുഹമ്മദുകുട്ടി said.. >>> ഇതാണ് വിത്തു ഗുണം<<<<
ReplyDelete100% സത്യമാണ് മുഹമ്മദ് കുട്ടിക്ക താങ്കള്‍ പറഞ്ഞത്. ഞങ്ങളുടെ ഉപ്പ ഞങ്ങളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവും തന്നെയാണ്..
എനിക്ക് അന്തസ്സും സംക്കാരവും നട്ടെല്ലും ആര്‍ജ്ജവവും, മനുഷ്യ സ്നേഹവും, സഹാനുഭൂതിയും, സഹജീവി സ്നേഹവും പഠിപ്പിച്ചു തന്ന, മനുഷ്യന് എന്ന മാനദണ്ഡത്തില്‍ ഊന്നി എല്ലാവരെയും സ്നേഹിക്കാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ ഉപ്പ. നെറികേടുകള്‍ക്ക് നേരെ ശബ്ദിക്കാന്‍ എന്നെ പഠിപ്പിച്ച എന്റെ ഉപ്പ. ആ ഉപ്പ തന്നെയാണ് എന്റെ റോള്‍ മോഡല്‍. ആ ഉപ്പയുടെ മകന് ആയി പിറന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. തെല്ലു അഹങ്കാരത്തോടെ തന്നെ.
ഒരു പിതാവായ കുട്ടിക്കയുടെ ഈ നല്ല വാക്കുകള്‍ക്കും നിറഞ്ഞ സ്നേഹത്തിനും ഒരു പാട് നന്ദി. എന്നും എന്റെ പോസ്റ്റുകളെ പോസിറ്റീവ് ആയി കാണുന്നതിനും നന്ദി.
@-mayflowers -ഇവിടെ അതുണ്ടായില്ല മെയിഫ്ലവര്. ഞാന്‍ തന്നെ എന്റെ കുഞ്ഞനിയനെ കൊണ്ട് വന്നു. അവന് ഈ കമന്റു കോളത്തില്‍ തന്നെ ഉണ്ട്. കണ്ടു പിടിക്കുക. നന്ദി.
നല്ല നര്‍മ്മം ... പ്രത്യേകിച്ച് എഴുത്തിന്റെ ശൈലി ഒത്തിരി ഇഷ്ട്ടായി....
ReplyDeleteഫൈസലേ......ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ...
ReplyDeleteഹഹഹഹഹ് ചിരിപ്പിച്ചു
അക്ബര്‍ ഇക്കയുടെ വായനക്കാരനെ കയ്യിലെടുക്കാനുള്ള കയ്യൊപ്പ് ഇതിലും പതിഞ്ഞു
അക്ബറെ,ആളെ പിടികിട്ടി..ഫൈസല്‍ ബാബു !
ReplyDeleteഹ..ഹ..ഹ..ഹ..നല്ല നീറ്റ് കോമഡി !! ഇഷ്ട്ടപെട്ട് !!!
ReplyDeleteനല്ല രസികന്‍ വായന.
ReplyDeleteഫൈസല്‍ പിന്നെ ഗള്‍ഫില്‍ പോയോ..
കുഞ്ഞനിയനെ കണ്ടു പിടിക്കാനായില്ല...പക്ഷെ ഗള്‍ഫില്‍ എത്തിയിരിക്കും എന്നറിയാമായിരുന്നു...ഈ ഗള്‍ഫിന്റെ ഒരു ആകര്ഷനമേ!
ReplyDeleteപോസ്റ്റ് നന്നായീട്ടോ...ഭാവുകങ്ങള്‍
കഥയും കഥാ പാത്രങ്ങളും സാങ്കല്പികമല്ല)...അത് സത്യം.....തലവെട്ടു മോഹം മാത്രമല്ല ...ബഡായി കൂടി കേട്ടാണ് ഇവിടെയ് എത്തിയത് ...
ReplyDeleteഅപ്പോ ഇതാണ് ഞമ്മളെ കഥാ പാത്രമല്ലെ?
@-Mohamedkutty മുഹമ്മദുകുട്ടി - അതേ അതാണ് കഥാപാത്രം. എന്റെ ബഡായികള്‍ കേട്ടു ഞെട്ടിയവന്‍
ReplyDelete@-ബഷീര്‍ Vallikkunnu - അസുഖം മാറിയില്ലെന്ന് മാത്രമല്ല ബഷീര്‍ ജി. ഇപ്പൊ ബൂലോകത്ത് എനിക്ക് പാര ആകാനുള്ള പരിപാടിയില്‍ ആണ്.
ReplyDelete@-Naushu - പ്രിയ നൌഷു. ഈ നല്ല വാക്കിനു ഞാന്‍ എങ്ങിനെ നന്ദി പറയും. ഇഷ്ടമായി.
@-ayyopavam - വായിച്ചതില്‍ പെരുത്തു സന്തോഷം.
@- mayflowers - അപ്പൊ ആളെ കണ്ടു പിടിച്ചു അല്ലെ. ഒരു ബ്ലോഗ് ഒക്കെ തട്ടിക്കൂട്ടിയിട്ടുണ്ട്. ഇപ്പൊ ആ ഗമയിലാ.
@-Captain Haddock - വളരെ കാലത്തിനു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം. വന്നതിനു നന്ദി.
@-~ex-pravasini* - ആള് ഇവിടെ ഉണ്ടല്ലോ പ്രവാസിനി.
@-Villagemaan - വരവിനും ഈ നല്ല വാക്കിനും ഒരു പാട് നന്ദി.
തല വെട്ടിയാലും
ReplyDeleteകഥ കേട്ട് അനിയന് തലയ്ക്കു വട്ടാവാഞ്ഞത് ഭാഗ്യം
അനിയനെ കണ്ടു..
ReplyDeleteകൊള്ളാം.എങ്കിലും,അക്ബറിന്റെ പഴയ പോസ്റ്റുകളിലെ നർമ്മത്തിനടുത്തെത്തിയില്ല.
ReplyDeleteഒരു തലയുണ്ടെങ്കില്‍ വെട്ടാമായിരുന്നു.....
ReplyDeleteഫൈസൽ ബാബു... താങ്കൾ ഭാഗ്യവാൻ ... അക്ബർ ഇക്കയെ പോലെ ഒരു ജ്യേഷ്ടനെ കിട്ടിയതിനു...
ReplyDeleteഇക്കാര്യത്തിൽ ഞാനും ഒരഹങ്കാരിയും അഭിമാനിയും തന്നെ .. എന്റെ ജ്യേഷ്ടന്മാരെ കുറിച്ച് ഓർക്കുമ്പോൾ...
അക്ബർ സാഹിബ്... താങ്കളുടെ കഥയൊന്നും വിലപ്പോവില്ല... കഥ മാത്രമല്ല ഇനി തലവെട്ട് വ്വീഡിയോ പിടിച്ച് കാണിച്ചാലും കാര്യമുണ്ടെന്നു തോന്നുന്നില്ല... അതിനേക്കാൾ ഭീകരമാണു നമ്മുടെ നാടും.. അവിടെ കുറ്റവാളികളെ കഴുത്തറുക്കുമ്പോൾ നിരപരാധികളുടെ തലയാണു നമ്മുടെ നാട്ടിൽ വീണുരുളുന്നത്...
ഈ മാനിയ പിടിപെട്ടവനും ഇപ്പോൾ ഗൾഫിലാവും അല്ലേ ഭായ്
ReplyDeleteഈ നർമ്മാവതരണം ഏറ്റു..കേട്ടൊ
ഹഹ്ഹ...നല്ല തമാശ .........ഓന് ഇന്നും നാളിം ബെട്ടൂലെടോ. ഇജ്ജു മുണ്ടാണ്ടെ കെടന്നൊറങ്ങിക്കോ...
ReplyDeleteഗൾഫിൽ പോകാതിരിക്കാൻ ഇങ്ങനത്തെ ചികിത്സയുണ്ട് അല്ലെ .. ഞാനും വിചാരിച്ച് ഇയാളെന്താ വാളെടുക്കാത്തതെന്നു കുറെ നേരമായി പത്താം ക്ലാസുകാരനെ ഇട്ട് പേടിപ്പിക്കുന്നു ഹല്ല പിന്നെ!!!! .. . ഉപ്പ ഫൈസലിനു കൊടുത്ത മറുപടി കലക്കി.. നർമ്മത്തിൽ ചാലിച്ചെഴുതിയ അനുഭവം വളരെ നന്നായി എഴുതി .താങ്കൾ പറഞ്ഞത് പോലെ .ജീവിതത്തില്‍ നാമറിയാതെ ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ വീണു കിട്ടാറുണ്ട്.. അതു എഴുതി ഫലിപ്പിക്കുന്നതിൽ താങ്കൾ വിജയിച്ചു ..ആശംസകൽ.. പ്രവാസം അനുഭവിച്ചവർ തന്റെ സ്നേഹിതർ നമുക്ക് വേണ്ടപ്പെട്ടവർ പ്രവാസത്തിൽ അകപ്പെടുന്നത് ഇഷ്ട്ടപ്പെടുന്നില്ല .. ഒരു നല്ല വിഷയം ഉണ്ട് വരികൾക്കിടയിൽ... അഭിനന്ദനങ്ങൾ..
ReplyDeleteപിന്നെ എപ്പോഴാ തലവെട്ടിയത്?
ReplyDeleteപേടിപ്പിക്കാനായി തുടങ്ങിയ കഥ അനിയനെ ചിരിപ്പിച്ചു. ആട്ടേ, ഈ ഫൈസലിപ്പോൾ ഗൾഫിൽ തന്നെയാണോ?
ReplyDeleteഇത് ഇഷ്ടായീ.
ആളെ കണ്ടുപിടിച്ചു.
ReplyDeleteവരാന്‍ വൈകി, അക്ബര്ക്കാ. ഇപ്പൊ weekend ലെ നോക്കാന്‍ പറ്റാറുള്ളൂ. നര്‍മ്മം പതിവ് പോലെയോ, അതിലേറെയോ കലക്കി. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട്. താങ്കളുടെ ഈ ശൈലി അനുപമവും, അനനുകരനീയവും തന്നെ. വള്ളിക്കുന്നിന്റെയും താങ്കളുടെയും ഒക്കെ ഈ നര്‍മം ഒന്ന് അടിച്ചു മാറ്റി പ്രയോഗിച്ചു നോക്കാനും പറ്റില്ല. ഏതായാലും പാഠവും ചിരിയും അടങ്ങിയ പോസ്റ്റ് ഇഷ്ടമായി.
ReplyDeleteവിഷുദിനാശംസകൾ, അക്ബർ.
ReplyDelete@-അസീസ്ഷറഫ്,പൊന്നാനി - അതെ അത് ഭാഗ്യമായി. നന്ദി അനീസ്.
ReplyDelete@-~ex-pravasini* -കണ്ടു പിടിച്ചു അല്ലെ. അവന് തന്നെ ഇവന്
@-moideen angadimugar -തുറന്ന അഭിപ്രായത്തിന് വളരെ നന്ദി മൊയിദീന്‍ ഭായി. അടുത്ത പോസ്റ്റില്‍ ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.
@-MT Manaf -ഇല്ലല്ലോ മനാഫ്. അതല്ലേ ഇത്ര ധൈര്യം
@-Sameer Thikkodi -സത്യമാണ് സമീര്‍ താങ്കള്‍ പറഞ്ഞത്. ഒന്നും വിലപ്പോയില്ല.
@-മുരളീമുകുന്ദൻ , ബിലാത്തിപട്ടണം-ഊഹം ശരിയാണ് മുരളി ഭായി. ആള് ഇങ്ങു പോന്നു.
ReplyDelete@-Jazmikkutty -ഈ ചിരിക്കു നന്ദി ജാസ്മിക്കുട്ടി
@-ഉമ്മു അമ്മാര്‍ -ജീവിതത്തില്‍ നാമറിയാതെ ചില നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ വീണു കിട്ടാറുണ്ട്. അത് എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞു എന്ന് ഉമ്മു അമ്മാര്‍ പറയുമ്പോള്‍ സന്തോഷമുണ്ട്.
@-mini//മിനി -അതോടെ വെട്ടു നിര്‍ത്തി മിനി ടീച്ചറെ.
@-ഗീത -സംഭവിക്കേണ്ടത് സംഭവിക്കുകതന്നെ ചെയ്തു ഗീത ടീച്ചര്‍. . ആളെയും കണ്ടു അല്ലെ. നന്ദി.
@-Salam- ഒട്ടും വൈകിയില്ല സലാം ഭായി. ഈ വരവിനും അഭിപ്രായത്തിനും ഏറെ നന്ദി.
@-മുകിൽ-ആശംസകള്‍ക്ക് നന്ദി മുകില്‍. വൈകിയെങ്കിലും എന്റെയും ആശംസകള്‍
അല്ല കോയാ..., അന്റ ബർത്താനം കേട്ടാൽ തോന്നുമല്ലോ ആ ചെക്കൻ കൊലപാതകം നടത്താൻ ബേണ്ടീട്ട് മാത്രമാണ് ഗൾഫിൽ പോകാൻ പോകുന്നതെന്ന്..!!! :)
ReplyDeleteരസമായിട്ടുണ്ട്..
ഇങ്ങനെപോയാല്‍ രണ്ടാഴ്ച കഴിഞ്ഞാലും വെട്ടൂലാ :-)
ReplyDelete@-ഭായി - വന്നതിനും വായിച്ചതിനു വളരെ നന്ദി ഭായി.
ReplyDelete@-mottamanoj - ഹി ഹി ഹി വെട്ടാന്‍ ഉധേഷമേ ഉണ്ടായിരുന്നില്ല മനോജ്. നന്ദി.
.
ക്ലൈമാക്സ് കലക്കി.
ReplyDeleteനല്ല പോസ്റ്റ്..ബെഞ്ചാലി പറഞ്ഞതാ ഇപ്പോൾ എന്റേയും മനസ്സിൽ തോന്നിയത്..
ReplyDeleteഹ ഹ ഹ
ReplyDeleteസംഭവം കലക്കി ഭായ്, നമ്മുടെ വെട്ട് ശരിക്കും കണ്ടതാണ് കെട്ടോ ? തല വെട്ടിനെ കുറിച്ചുള്ള കേൾവി തന്നെയാണ് എന്നെ അത് കാണാൻ പ്രേരിപ്പിച്ചത്...
ഏതായാലും ലിങ്ക് ഇവിടെ കിടക്കട്ടെ...
http://njanorupavampravasi.blogspot.com/2012/01/blog-post_31.html
നിങ്ങള്‍ രണ്ടാളും തരക്കേടില്ല ..ഇക്കാക്കയും അനിയനും ..:)))
ReplyDelete