പെട്രോഡോളറിന്റെ
സുഭിക്ഷതയിലേക്ക് ഒരു പിടി പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി സ്വപ്നങ്ങളുടെ ചിറകിലേറി കടല്‍ കടന്നു വന്നവരാണ് ഓരോ പ്രവാസിയും. അഗ്നി
പരീക്ഷകളുടെ ഈ കര്‍മ്മകാണ്ഡത്തില്‍ ജീവിതത്തിനു ഊടും പാവും നെയ്യാന്‍ കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും അത് നാട്ടില്‍ നിന്നുള്ള
രക്ഷപ്പെടലായി തോന്നാം.
രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവു വരുമ്പഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും. എലിയെ പേടിച്ചു ഊര് വിട്ടവന് പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില് പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു.
പത്തു നാള് ജോലിക്ക് പോയാല്‍ ഇരുപതു നാള് ലീവെടുത്ത് കറങ്ങുന്ന ബസ് തൊഴിലാളികളും എട്ടു മണിക്കൂര്‍ ജോലി ചെയ്തു ഫാക്ടറി പൂട്ടിക്കാന്‍ സമരം ചെയ്യുന്നവനും, ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അവധി എടുത്തു വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, പട്ടിണി കിടന്നാല്‍ പോലും ഒരു പണിക്കും പോകാത്ത കുഴി മടിയന്മാരും ഗള്‍ഫിലെത്തുന്നതോടെ ഒരേ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെടുന്നു. പുലര്‍ച്ചെ അലാറം വെച്ച് ആരുടെ വിളിക്കും കാത്തു കിടക്കാതെ ചാടി എണീറ്റ് ജോലിക്ക് പോകുന്നു.
നാട്ടിലെ വയറു നിറയുന്ന പ്രഭാത ഭക്ഷണം പ്രവാസികള്‍ ഒരു കട്ടന്‍ ചായയിലോ ബൂഫിയയിലെ സാന്റ്വിചിലോ പരിമിതപ്പെടുത്തുന്നു. രാത്രിയില്‍ മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത അരി ഭക്ഷണത്തിനു പകരം പ്രവാസികള്‍ കുബ്ബൂസ് തിന്നു സായൂജ്യ മടയുന്നു. നാട്ടില്‍ ഒരു ജലദോഷപ്പനിക്ക് പോലും ഹൈടെക് ആശുപതികളില്‍ ചികിത്സ തേടുന്ന മലയാളികള്‍ ഗള്‍ഫിലെത്തിയാല്‍ ഏതു കടുത്ത പനിയും ചുക്ക് കാപ്പിയിലും കൂടിയാല്‍ ഒരു പെനഡോളിലും ആശ്വാസം കണ്ടെത്തുന്നു.
കടകളിലും ഹോട്ട ലുകളിലും പെട്രോള്‍ പമ്പുകളിലും പാതിരാ വരെ ജോലി ചെയ്തെത്തുന്നവര്‍ ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ ലൈറ്റ് തെളിയിക്കാതെ സ്വന്തം മുറിയില്‍ കള്ളനെപ്പോലെ പതുങ്ങി തലചായ്ക്കുന്നു. പത്തു മണിക്കൂറല്ല പതിനാറു മണിക്കൂര്‍ ജോലി ചെയ്താലും അവര്‍ പരാതി പറയില്ല. ശമ്പളം വൈകിയാലും കിട്ടിയില്ലെങ്കിലും അവരുടെ ദിനചര്യകള്‍ക്ക് മാറ്റമില്ല. മാറ്റം വന്നുകൂടാ. കാരണം അവനെ സംരക്ഷിക്കാന്‍ അവന് മാത്രം. അവന് സംരക്ഷിക്കേണ്ടവര്‍ ഒരു പാട് പേര്. ഒരര്‍ഥത്തില്‍ സ്വയം ഈട് നല്കപ്പെട്ട പണയവസ്തുവാണ് ഓരോ പ്രവാസിയും .
മനുഷ്യസഹജമായ എല്ലാ തൃഷ്ണകളും മാറ്റി വെച്ച് നിത്യച്ചിലവുകള്‍ പോലും പരമാവധി പരിമിതപ്പെടുത്തി മാസങ്ങളും വര്‍ഷങ്ങളും ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ വെട്ടിച്ചുരുങ്ങുന്നതറിയാതെ പ്രതീക്ഷയുടെ വസന്ത കാലത്തിലേക്ക് മിഴി നട്ടു ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവരാണ് ഗള്‍ഫിലെ ശരാശരി മലയാളികള്‍ . മഞ്ഞും വെയിലും മണല്‍ക്കാറ്റും അവനു തടസ്സങ്ങളാകുന്നില്ല. ഒഴുക്കില്‍ പെട്ടവന്റെ നിസ്സഹായതയോടെ പ്രവാസ ജീവിതത്തിന്റെ ദുര്ഗ്ഗമപഥം താണ്ടുന്ന മലയാളി ആവര്‍ത്തന വിരസമായ ദിനരാത്രങ്ങളുടെ യാന്ത്രികതയില്‍ അതിജീവനത്തിനുള്ള കരുത്തു തേടുകയാണ്. .
പെരുന്നാള്‍, ക്രിസ്തുമസ്, ഓണം, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ പോലുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ അവനു എന്നും അന്യമാണ്. താന്‍ നഗ്നപാദനായി സ്കൂളില്‍ പോയിരുന്ന പഞ്ചായത്ത് റോഡുകള്‍ റബ്ബറൈസ്ട് ഹൈവേകളായതും പുഴയ്ക്കു കുറുകെ പുത്തന്‍ പാലങ്ങള്‍ വന്നു ഗ്രാമം നഗരത്തിലേക്ക് വളര്‍ന്നതുമെല്ലാം പ്രവാസിക്ക് ഹൃസ്സ്വമായ അവധി ദിനങ്ങളിലെ വിരുന്നു കാഴ്ചകള്‍ മാത്രമാണ്.
നാട്ടിലെ ഒരു പിടി പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഒറ്റ മൂലിയാണ് പ്രവാസി എന്ന ഓമനപ്പേര്. വിവാഹം, വീട് നന്നാക്കല്‍, വീട് കൂടല്‍, പള്ളി നിര്‍മ്മാണം, അനാഥാലയം, പാര്‍ട്ടി ഓഫീസ്, റോഡു വെട്ടല്‍, ഫുട്ബോള്‍ മേള, സമ്മേളനങ്ങള്‍, എന്ന് വേണ്ട സാമ്പത്തിക ബാദ്ധ്യത വരുന്ന ഏതു സംഗതികളുടെയും ആദ്യത്തെ ഇര ഗള്‍ഫുകാരനാണ്. നാട്ടിലെ പ്രമാണി നൂറു എഴുതിയാല്‍ പ്രവാസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കുറഞ്ഞത് അയ്യായിരമാണ്. ഏതൊരു പരിപാടിക്കും റസീറ്റു ബുക്ക് പ്രിന്റു ചെയ്താല്‍ പത്തു ബുക്കുകളെങ്കിലും മാറ്റി വെക്കുന്നത് ഗളിഫിലേക്ക് വിടാനാണ്. പണം കായ്ക്കുന്ന മരങ്ങള്‍ ഇവിടെയാണല്ലോ. പറിച്ചെടുക്കാന്‍ എന്തെളുപ്പം. ഇക്കാര്യത്തില്‍ ഇന്നത്തെ പ്രവാസികള്‍ ഏറെക്കുറെ ബോധവാന്മാരാണെന്നു തോന്നുന്നു. റസീറ്റ് ബുക്കുകളുമായി കറങ്ങുന്നവരെ ഇപ്പോള്‍ പ്രവാസ ലോകത്ത് കാണാറില്ല. എന്നാലും പാവം പ്രവാസികളുടെ പൊങ്ങച്ചം ഇപ്പോഴും ബുദ്ധിപരമായ ചൂഷണത്തിന് വിധേയമാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്
ഗള്‍ഫ് പൊങ്ങച്ചത്തിന്റെ ഊതിപ്പെരുപ്പിച്ച മസിലുമായി “എന്തിനും ഞാനുണ്ടിവിടെ” എന്ന ധൈര്യം കുടുംബത്തിനു നല്കിയാല് നിങ്ങളെ കണ്ടു അവര്‍ വലിയ മനക്കോട്ടകള്‍ കെട്ടും. വലിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കും. വീട് പൊളിച്ചു പണിയല്‍, ഇടവഴി വീതി കൂട്ടല്‍, അളിയന് വീടുണ്ടാക്കി കൊടുക്കല്‍. പെങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങിക്കൊടുക്കല്‍, അനിയന് ബൈക്ക് വാങ്ങല്‍, എട്ടന് റിയല്‍ എസ്റ്റേറ്റ് തുടങ്ങാന്‍ സഹായം, അങ്ങിനെ ആവശ്യങ്ങള്‍ എന്തുമാവാം. കുടുംബ ബാദ്ധ്യതകള്‍ ഏറ്റെടുക്കരുതെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. അത് ഭീരുത്തമാണ്, ഒളിച്ചോട്ടമാണ്, സ്വാര്‍ഥതയാണ്. നാട്ടില്‍ കുടുംബം പട്ടിണിയാകാതെ നോക്കേണ്ടത് തന്നെയാണ്. എന്നാല്‍ കുടുംബത്തിന്റെ ആശ്രയം നിങ്ങളാണെങ്കില്‍ കുടുംബത്തിലെ സാമ്പത്തിക നിയന്ത്രണവും നിങ്ങളുടെ കയ്യിലായിരിക്കണം.
നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് യോജിക്കാത്ത ഒരു പദ്ധതിക്കും സമ്മതം മൂളരുത്. അഥവാ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ബജറ്റിലൊതുങ്ങാത്ത ആവശ്യങ്ങള്‍ക്ക് പണം ആവശ്യപ്പെട്ടാല്‍ കടം വാങ്ങിയും ചിട്ടി പിടിച്ചും ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്നതിനു പകരം എനിക്ക് സാധ്യമല്ലെന്ന് തുറന്നടിക്കാനുള്ള ത്രാണിയുണ്ടാകണം. നിങ്ങള്‍ ഗള്‍ഫില്‍ ആരാണെന്ന് കുറഞ്ഞ പക്ഷം സ്വന്തം കുടുംബത്തിനോടെങ്കിലും തുറന്നു പറയണം. ഒരിക്കലും വറ്റാത്ത സാമ്പത്തിക സ്രോതസ്സല്ല ഗള്‍ഫിലെ തൊഴില്‍. തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്കും വെച്ച് വലിയ പൊങ്ങച്ചങ്ങള്‍ കാണിച്ചു ഒരു പ്ലാനിങ്ങുമില്ലാതെ പണം ദുര്‍വിനിയോകം ചെയ്താല്‍ അവസാനം നിങ്ങളുടെ ആശ്രിതരില്‍ നിന്ന് തന്നെ “ഇതത്രയും കാലം ഗള്‍ഫില്‍ പോയി കൂടിയിട്ടു നീ എന്തുണ്ടാക്കി” എന്നൊരു പരിഹാസ ചോദ്യം ഉയര്‍ന്നേക്കാം .
വ്യക്തമായൊരു പ്ലാനിംഗ് തയ്യാറാക്കുക. വരുമാനം കിട്ടാവുന്ന ഏതെങ്കിലും ബിസ്സിനെസ്സുകളില് ചെറിയ തോതിലെങ്കിലും പണം മുടക്കുക. ആവശ്യം വരുമ്പോള്‍ വാങ്ങിക്കാം എന്ന് കരുതി പണം പലരുടെ കയ്യിലും കടം കൊടുത്തിടാതെ സ്വന്തം അധീനതയില്‍ സൂക്ഷിച്ചു വെക്കുക. ചുളുവില്‍ ഒരു തുണ്ട് ഭൂമിയെങ്കിലും സ്വന്തം പേരില്‍ വാങ്ങിയിടുക. അല്ലാത്തപക്ഷം തിരിച്ചു പോക്ക് എന്ന പ്രവാസിയുടെ സ്വപ്നം ഒരിക്കലും പുലരാതെ മരുഭൂമിയിലെ മരീചികയായി അനന്തമായി നീണ്ടു പോയ്കൊണ്ടിരിക്കും. മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കാന്‍ സ്വയം തീപ്പന്തമായി കത്തിത്തീരരുത്.
എല്ലാ പ്രവാസികള്‍ക്കും നന്മകള് നേര്‍ന്നു കൊണ്ട്. സ്നേഹം
**********************************************************
ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന ഒരു പോസ്റ്റു. ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്
**********************************************************
----------------------------------------------< > --------------------------------------------
രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവു വരുമ്പഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും. എലിയെ പേടിച്ചു ഊര് വിട്ടവന് പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില് പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു.
പത്തു നാള് ജോലിക്ക് പോയാല്‍ ഇരുപതു നാള് ലീവെടുത്ത് കറങ്ങുന്ന ബസ് തൊഴിലാളികളും എട്ടു മണിക്കൂര്‍ ജോലി ചെയ്തു ഫാക്ടറി പൂട്ടിക്കാന്‍ സമരം ചെയ്യുന്നവനും, ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അവധി എടുത്തു വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, പട്ടിണി കിടന്നാല്‍ പോലും ഒരു പണിക്കും പോകാത്ത കുഴി മടിയന്മാരും ഗള്‍ഫിലെത്തുന്നതോടെ ഒരേ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെടുന്നു. പുലര്‍ച്ചെ അലാറം വെച്ച് ആരുടെ വിളിക്കും കാത്തു കിടക്കാതെ ചാടി എണീറ്റ് ജോലിക്ക് പോകുന്നു.
നാട്ടിലെ വയറു നിറയുന്ന പ്രഭാത ഭക്ഷണം പ്രവാസികള്‍ ഒരു കട്ടന്‍ ചായയിലോ ബൂഫിയയിലെ സാന്റ്വിചിലോ പരിമിതപ്പെടുത്തുന്നു. രാത്രിയില്‍ മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത അരി ഭക്ഷണത്തിനു പകരം പ്രവാസികള്‍ കുബ്ബൂസ് തിന്നു സായൂജ്യ മടയുന്നു. നാട്ടില്‍ ഒരു ജലദോഷപ്പനിക്ക് പോലും ഹൈടെക് ആശുപതികളില്‍ ചികിത്സ തേടുന്ന മലയാളികള്‍ ഗള്‍ഫിലെത്തിയാല്‍ ഏതു കടുത്ത പനിയും ചുക്ക് കാപ്പിയിലും കൂടിയാല്‍ ഒരു പെനഡോളിലും ആശ്വാസം കണ്ടെത്തുന്നു.
കടകളിലും ഹോട്ട ലുകളിലും പെട്രോള്‍ പമ്പുകളിലും പാതിരാ വരെ ജോലി ചെയ്തെത്തുന്നവര്‍ ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ ലൈറ്റ് തെളിയിക്കാതെ സ്വന്തം മുറിയില്‍ കള്ളനെപ്പോലെ പതുങ്ങി തലചായ്ക്കുന്നു. പത്തു മണിക്കൂറല്ല പതിനാറു മണിക്കൂര്‍ ജോലി ചെയ്താലും അവര്‍ പരാതി പറയില്ല. ശമ്പളം വൈകിയാലും കിട്ടിയില്ലെങ്കിലും അവരുടെ ദിനചര്യകള്‍ക്ക് മാറ്റമില്ല. മാറ്റം വന്നുകൂടാ. കാരണം അവനെ സംരക്ഷിക്കാന്‍ അവന് മാത്രം. അവന് സംരക്ഷിക്കേണ്ടവര്‍ ഒരു പാട് പേര്. ഒരര്‍ഥത്തില്‍ സ്വയം ഈട് നല്കപ്പെട്ട പണയവസ്തുവാണ് ഓരോ പ്രവാസിയും .
മനുഷ്യസഹജമായ എല്ലാ തൃഷ്ണകളും മാറ്റി വെച്ച് നിത്യച്ചിലവുകള്‍ പോലും പരമാവധി പരിമിതപ്പെടുത്തി മാസങ്ങളും വര്‍ഷങ്ങളും ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ വെട്ടിച്ചുരുങ്ങുന്നതറിയാതെ പ്രതീക്ഷയുടെ വസന്ത കാലത്തിലേക്ക് മിഴി നട്ടു ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവരാണ് ഗള്‍ഫിലെ ശരാശരി മലയാളികള്‍ . മഞ്ഞും വെയിലും മണല്‍ക്കാറ്റും അവനു തടസ്സങ്ങളാകുന്നില്ല. ഒഴുക്കില്‍ പെട്ടവന്റെ നിസ്സഹായതയോടെ പ്രവാസ ജീവിതത്തിന്റെ ദുര്ഗ്ഗമപഥം താണ്ടുന്ന മലയാളി ആവര്‍ത്തന വിരസമായ ദിനരാത്രങ്ങളുടെ യാന്ത്രികതയില്‍ അതിജീവനത്തിനുള്ള കരുത്തു തേടുകയാണ്. .
പെരുന്നാള്‍, ക്രിസ്തുമസ്, ഓണം, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ പോലുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ അവനു എന്നും അന്യമാണ്. താന്‍ നഗ്നപാദനായി സ്കൂളില്‍ പോയിരുന്ന പഞ്ചായത്ത് റോഡുകള്‍ റബ്ബറൈസ്ട് ഹൈവേകളായതും പുഴയ്ക്കു കുറുകെ പുത്തന്‍ പാലങ്ങള്‍ വന്നു ഗ്രാമം നഗരത്തിലേക്ക് വളര്‍ന്നതുമെല്ലാം പ്രവാസിക്ക് ഹൃസ്സ്വമായ അവധി ദിനങ്ങളിലെ വിരുന്നു കാഴ്ചകള്‍ മാത്രമാണ്.
നാട്ടിലെ ഒരു പിടി പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഒറ്റ മൂലിയാണ് പ്രവാസി എന്ന ഓമനപ്പേര്. വിവാഹം, വീട് നന്നാക്കല്‍, വീട് കൂടല്‍, പള്ളി നിര്‍മ്മാണം, അനാഥാലയം, പാര്‍ട്ടി ഓഫീസ്, റോഡു വെട്ടല്‍, ഫുട്ബോള്‍ മേള, സമ്മേളനങ്ങള്‍, എന്ന് വേണ്ട സാമ്പത്തിക ബാദ്ധ്യത വരുന്ന ഏതു സംഗതികളുടെയും ആദ്യത്തെ ഇര ഗള്‍ഫുകാരനാണ്. നാട്ടിലെ പ്രമാണി നൂറു എഴുതിയാല്‍ പ്രവാസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കുറഞ്ഞത് അയ്യായിരമാണ്. ഏതൊരു പരിപാടിക്കും റസീറ്റു ബുക്ക് പ്രിന്റു ചെയ്താല്‍ പത്തു ബുക്കുകളെങ്കിലും മാറ്റി വെക്കുന്നത് ഗളിഫിലേക്ക് വിടാനാണ്. പണം കായ്ക്കുന്ന മരങ്ങള്‍ ഇവിടെയാണല്ലോ. പറിച്ചെടുക്കാന്‍ എന്തെളുപ്പം. ഇക്കാര്യത്തില്‍ ഇന്നത്തെ പ്രവാസികള്‍ ഏറെക്കുറെ ബോധവാന്മാരാണെന്നു തോന്നുന്നു. റസീറ്റ് ബുക്കുകളുമായി കറങ്ങുന്നവരെ ഇപ്പോള്‍ പ്രവാസ ലോകത്ത് കാണാറില്ല. എന്നാലും പാവം പ്രവാസികളുടെ പൊങ്ങച്ചം ഇപ്പോഴും ബുദ്ധിപരമായ ചൂഷണത്തിന് വിധേയമാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്
ഗള്‍ഫ് പൊങ്ങച്ചത്തിന്റെ ഊതിപ്പെരുപ്പിച്ച മസിലുമായി “എന്തിനും ഞാനുണ്ടിവിടെ” എന്ന ധൈര്യം കുടുംബത്തിനു നല്കിയാല് നിങ്ങളെ കണ്ടു അവര്‍ വലിയ മനക്കോട്ടകള്‍ കെട്ടും. വലിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കും. വീട് പൊളിച്ചു പണിയല്‍, ഇടവഴി വീതി കൂട്ടല്‍, അളിയന് വീടുണ്ടാക്കി കൊടുക്കല്‍. പെങ്ങള്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങിക്കൊടുക്കല്‍, അനിയന് ബൈക്ക് വാങ്ങല്‍, എട്ടന് റിയല്‍ എസ്റ്റേറ്റ് തുടങ്ങാന്‍ സഹായം, അങ്ങിനെ ആവശ്യങ്ങള്‍ എന്തുമാവാം. കുടുംബ ബാദ്ധ്യതകള്‍ ഏറ്റെടുക്കരുതെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. അത് ഭീരുത്തമാണ്, ഒളിച്ചോട്ടമാണ്, സ്വാര്‍ഥതയാണ്. നാട്ടില്‍ കുടുംബം പട്ടിണിയാകാതെ നോക്കേണ്ടത് തന്നെയാണ്. എന്നാല്‍ കുടുംബത്തിന്റെ ആശ്രയം നിങ്ങളാണെങ്കില്‍ കുടുംബത്തിലെ സാമ്പത്തിക നിയന്ത്രണവും നിങ്ങളുടെ കയ്യിലായിരിക്കണം.
നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് യോജിക്കാത്ത ഒരു പദ്ധതിക്കും സമ്മതം മൂളരുത്. അഥവാ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ബജറ്റിലൊതുങ്ങാത്ത ആവശ്യങ്ങള്‍ക്ക് പണം ആവശ്യപ്പെട്ടാല്‍ കടം വാങ്ങിയും ചിട്ടി പിടിച്ചും ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്നതിനു പകരം എനിക്ക് സാധ്യമല്ലെന്ന് തുറന്നടിക്കാനുള്ള ത്രാണിയുണ്ടാകണം. നിങ്ങള്‍ ഗള്‍ഫില്‍ ആരാണെന്ന് കുറഞ്ഞ പക്ഷം സ്വന്തം കുടുംബത്തിനോടെങ്കിലും തുറന്നു പറയണം. ഒരിക്കലും വറ്റാത്ത സാമ്പത്തിക സ്രോതസ്സല്ല ഗള്‍ഫിലെ തൊഴില്‍. തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്കും വെച്ച് വലിയ പൊങ്ങച്ചങ്ങള്‍ കാണിച്ചു ഒരു പ്ലാനിങ്ങുമില്ലാതെ പണം ദുര്‍വിനിയോകം ചെയ്താല്‍ അവസാനം നിങ്ങളുടെ ആശ്രിതരില്‍ നിന്ന് തന്നെ “ഇതത്രയും കാലം ഗള്‍ഫില്‍ പോയി കൂടിയിട്ടു നീ എന്തുണ്ടാക്കി” എന്നൊരു പരിഹാസ ചോദ്യം ഉയര്‍ന്നേക്കാം .
വ്യക്തമായൊരു പ്ലാനിംഗ് തയ്യാറാക്കുക. വരുമാനം കിട്ടാവുന്ന ഏതെങ്കിലും ബിസ്സിനെസ്സുകളില് ചെറിയ തോതിലെങ്കിലും പണം മുടക്കുക. ആവശ്യം വരുമ്പോള്‍ വാങ്ങിക്കാം എന്ന് കരുതി പണം പലരുടെ കയ്യിലും കടം കൊടുത്തിടാതെ സ്വന്തം അധീനതയില്‍ സൂക്ഷിച്ചു വെക്കുക. ചുളുവില്‍ ഒരു തുണ്ട് ഭൂമിയെങ്കിലും സ്വന്തം പേരില്‍ വാങ്ങിയിടുക. അല്ലാത്തപക്ഷം തിരിച്ചു പോക്ക് എന്ന പ്രവാസിയുടെ സ്വപ്നം ഒരിക്കലും പുലരാതെ മരുഭൂമിയിലെ മരീചികയായി അനന്തമായി നീണ്ടു പോയ്കൊണ്ടിരിക്കും. മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കാന്‍ സ്വയം തീപ്പന്തമായി കത്തിത്തീരരുത്.
എല്ലാ പ്രവാസികള്‍ക്കും നന്മകള് നേര്‍ന്നു കൊണ്ട്. സ്നേഹം
**********************************************************
ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന ഒരു പോസ്റ്റു. ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്
**********************************************************
----------------------------------------------< > --------------------------------------------
ഞാന്‍ വീണ്ടും വീണ്ടും വായിച്ചു അക്ബര്‍ ഭായ്.
ReplyDeleteഓരോ തവണ വായിക്കുമ്പോഴും ഭംഗി കൂടുന്നു .
വിഷയത്തിന്റെ അര്‍ത്ഥതലങ്ങളും മാറിമറയുന്നു.
ഒരുപ്രവാസിയുടെയും ഹൃദയം അറിഞ്ഞുള്ള കുറിപ്പ്.
ഇത് വായിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും എന്നെ പറ്റിയാണോ എഴുതിയത് എന്ന് തോന്നാതിരിക്കില്ല.
പ്രവാസിയുടെ നൊമ്പരങ്ങളെ വരച്ചിടുന്നതില്‍ നല്ല സൂക്ഷ്മത കാണും നിങ്ങളുടെ രചനകളില്‍.
എന്റെ പ്രിയപ്പെട്ട വായനയില്‍ ഒന്നായിരിക്കും ഈ രചന.
അഭിനന്ദനങ്ങള്‍
സംശയിക്കേണ്ട അക്ബര്‍ സാഹിബ്..
ReplyDeleteഏത് രചന നമ്മുടെ ഉറക്കം കെടുത്തുന്നുവോ..
ഏതു വരികള്‍ നമ്മെ വീണ്ടു വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നുവോ
അത് തന്നെ നമുക്കിടയിലെ ക്ലാസിക്..
മൊത്തം പ്രവാസികളുടേയും നെഞ്ചിടിപ്പും ചൂടുനിശ്വാസവും ഖല്‍ബിലെ തീയും പകര്‍ത്തിയ
ആ കത്ത് "ഗള്‍ഫുകാരന്റെ ഭാര്യയുടെ കത്ത്" പോലെ എന്നും നിലനില്ക്കും..
എണ്ണപ്പാടത്തില്‍ സ്വര്‍ണ്ണനാണയങ്ങള്‍ കൊയ്യാന്‍ മരുപ്പച്ച കടന്നെത്തുന്ന പ്രവാസികളുടെ
കുത്തോഴുക്കിനറുതി വരുവോളം അവന്റെ കഥനത്തിനും കണ്ണീരിനും പ്രസക്തിയുണ്ട്..
ഫേസ്ബുക്കില്‍ ബ്ലോഗ്ഗ് ഗ്രൂപ്പുകള്‍ സജീവമായ ഇക്കാലത്തായിരുന്നുവെങ്കില്‍ അത് കൂടുതല്‍
പേരിലേക്ക് എത്തിയേനെ എന്ന് എനിക്ക് തോന്നുന്നു..
ഒരു പക്ഷേ ഉടനെ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഈ കഥ ഉള്പ്പെടുത്തിയിട്ടുണ്ടാവുമെന്ന് കരുതുന്നു..
നമ്മള്, പ്രവാസിക്കെന്നും കുറെ കണക്കുക്കൂട്ടലുകള്‍ മാത്രം...! കൂട്ടികിഴിച്ചിട്ടും പിന്നെയും ബാക്കിയില്ലാത്ത കണക്കുകള്‍.
ReplyDeleteഅക്ബര്ക്ക,
സ്വന്തം നെഞ്ചിലേക്ക് ചൂണ്ടിപിടിച്ച വിരല്‍പോലെ ഈ പോസ്റ്റ് കണ്മുന്നില് നിറഞ്ഞുനില്ക്കുന്നു.
അഭിനന്ദനങ്ങള്‍ അക്ബര്‍ ബായി,
ReplyDeleteഇത്ര നല്ല ഒരു പോസ്റ്റിനു....
ലീവിന് നാട്ടില്‍ വരുമ്പോള്‍ എല്ലാവര്ക്കും സമ്മാനങ്ങള്‍...എന്തിനു വേണ്ടി ?
അവിടെ കിടന്നു കഷ്ടപ്പെട്ട് പണിതുണ്ടാക്കുന്നതൊക്കെ
ഒന്ന് നാട്ടില്‍ വന്നു പോവുമ്പോള്‍ തീരുന്നു.എന്തൊക്കെ
കൊടുത്താലും ആരും തൃപ്തര്‍ ആവില്ല എന്ന്
അറിഞ്ഞിട്ടും, എന്തിനാണി പൊങ്ങച്ചം? അത് നിറുത്തികൂടെ? ഭായി പറഞ്ഞപോലെ...
"നിങ്ങള്‍ ഗള്‍ഫില്‍ ആരാണെന്ന് കുറഞ്ഞ പക്ഷം സ്വന്തം കുടുംബത്തിനോടെങ്കിലും
തുറന്നു പറയണം." എങ്കിലേ അച്ഛനോ മാമനോ ഒക്കെ നാട്ടില്‍ വരുമ്പോള്‍
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൊടുക്കാനുള്ള സമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നതെങ്കിലും അവര്‍ നിറുത്തൂ ....
നാട്ടില്‍ പോയാലും സമാധാനം ഇല്ലാത്ത പലരും ഉണ്ട്, ഈ അവസ്തയ്കൊക്കെ ഒരു അറുതി വരട്ടെ, നമ്മുടെ നാട്ടില്‍ പണി എടുക്കാറുള്ള അന്യ സംസ്ഥാനക്കാരെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് നമ്മുടെ ഉപ്പയും ഇക്കകയും അറബു നാട്ടില്‍ ഇത് പോലെ കഷ്ട്ടപെടുന്നത്
ReplyDeleteThis comment has been removed by the author.
ReplyDeleteഒരുപാടൊരുപാട് പച്ചയായ സത്യങ്ങള്‍ നിറച്ച ഈ പോസ്റ്റ് ശരിക്കും മനസ്സില്‍ത്തട്ടി..
ReplyDeleteഎന്റെ ഉമ്മ പറയാറുണ്ടായിരുന്നു,"ഊക്കറിയാതെ തുള്ളിയാല്‍ ഊര രണ്ടും മുറിയും "എന്ന്.അതെപോലെയാണിന്ന് ഗള്ഫുകാരന് തുള്ളുന്നത്.എന്തിനാണവന്‍ വയ്യാത്ത കാര്യങ്ങള്‍ ചെയ്ത് സ്വയം കുടുക്കില്‍ ചാടുന്നത്?
വിയര്‍പ്പിന്റെയും വിരഹത്തിന്റെയും മണമുള്ള അവന്റെ സമ്പാദ്യം പൊലിപ്പിച്ചു കളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.
ഗള്‍ഫില്‍ പോയാലെ ജീവിതം പഠിക്കൂ എന്നതൊരു യാഥാര്ത്യമാണ്.ഇവിടെ വേണ്ടാന്ന് പറയുന്നതൊക്കെ അവിടെ പ്രിയപ്പെട്ടതാകും..
ഏതോ ഒരു ബ്ലോഗില്‍ വായിച്ചതോര്‍ക്കുന്നു,ഗള്‍ഫില്‍ ജീവിച്ചാലേ ശരിയായ ഒരിന്ത്യക്കാരനാകൂ...എന്ന്.
എല്ലാ സ്റ്റേറ്റിലെയും ആള്ക്കാരുമായിടപെട്ട് അവരുടെ സംസ്കാരങ്ങളുമായിഴുകിച്ചേര്ന്ന്..,ഹോളിയും,പെരുന്നാളും,ഓണവും,ക്രിസ്മസ്സും ഒന്നായാഘോഷിച്ച് ശരിയായ ഒരു മതേതരനായാണ് പ്രവാസിയുടെ ജീവിതം.
കുറച്ചു വിശാലമായിപ്പറഞ്ഞാല്‍ ഒരു നല്ല മനുഷ്യനാകാന്‍ ഒരിക്കലെങ്കിലും ഗള്‍ഫ് ജീവിതം എന്താണെന്ന് ഒന്നറിയണം.
ആശംസകള്‍.
ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ മണിമാളിക കെട്ടാനും കുടുമ്പങ്ങളുടെ അത്യാഗ്രഹങ്ങള്‍ക്കും വേണ്ടി ചിലവഴിച്ച് പ്രവാസിയുടെ ജീവിതം അവസാനമില്ലാത്ത പ്രയാണമായി തുടരുന്നു.
ReplyDeleteഇരുമ്പു കട്ടിലില്‍ കുമാമയില് നിന്നും എടുത്തു കൊണ്ടുവന്ന പലകയിട്ട് ആരൊക്കെയോ ഉപയോഗിച്ചു ഒഴിവാക്കിയ ബെഡ്ഡില്‍ രാത്രികള്‍ കഴിക്കുന്ന പ്രവാസിക്ക് സ്വന്തം വീട്ടില്‍ താനുണ്ടാക്കി വെച്ച പട്ടുമെത്തകള്‍ സ്വപ്നത്തില്‍ മാത്രം കാണാനുള്ളതാണ്.
തന്റെ സ്വപ്നത്തിന്റെ വിലയായ സ്വന്തം പാര്‍പ്പിടത്തില്‍ എണ്ണപ്പെട്ട ദിവസങ്ങളില്‍ വിരുന്നുകാരനെപോലെ കഴിയാന്‍ വിധിക്കപ്പെട്ടവന്.
>>അവനെ സംരക്ഷിക്കാന്‍ അവന് മാത്രം. അവന് സംരക്ഷിക്കേണ്ടവര്‍ ഒരു പാട് പേര്.
ഒരര്‍ഥത്തില്‍ സ്വയം ഈട് നല്കപ്പെട്ട പണയവസ്തുവാണ് ഓരോ പ്രവാസിയും<<
പ്രവാസത്തിലെക്കുള്ള നേര്‍ക്കാഴ്ചയാണ് ഈ വരികള്‍.
എന്നാണു പ്രവാസികളുടെ കണ്ണ് തുറക്കുക..
അഭിനന്ദനങ്ങള്‍ അക്ബര്‍ ഭായ്..
പല തവണ വായിച്ചു. വളരെ പ്രസക്തമായ ലേഖനം. പറഞ്ഞ പല കാര്യങ്ങളും ഓരോ പ്രവാസിയുടെയും നേറ് അനുഭവം തന്നെയാണ്. നമ്മുടെ റിയല്‍ പൊസിഷന്‍ നാട്ടില്‍ അറിയിക്കുകയാണ് സമാധാത്തിനുള്ള എളുപ്പ വഴി.
ReplyDeleteപ്രവാസികളെല്ലാം പത്തു തവണയെങ്കിലും വായിച്ചിരിക്കേണ്ട പോസ്റ്റ്..
ReplyDeleteപലരും പല തവണ പല രൂപത്തില്‍ എഴുതിയിട്ടുണ്ടെങ്കിലും കണ്ണു തുറക്കാത്ത പ്രവാസികള്‍ക്കൊരു താക്കീതാണിത്.ഇതിന്റെ പകര്‍പ്പെടുത്തു ഓരോ ഗള്ഫുകാരന്റെയും വീട്ടിലെത്തിച്ച് എല്ലാ കുടുംബാംഗങ്ങളെയും വായിപ്പിക്കുകയാണ് വേണ്ടത്. കാരണം ഗള്ഫുകാരന് അയക്കുന്ന പണം ഇവിടെ വീട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരുന്ന ഒരു ഗള്‍ഫുകാരനല്ലാത്ത എനിക്കിത് മനസ്സിലാവും. എന്നാല്‍ അവര്‍ക്ക് മനസ്സിലാവില്ല.
ReplyDeleteമലായാളികൾ അവന്റെ നാടിനോട്, സമൂഹത്തോട് ഒട്ടിചേർന്ന് നിൽക്കുന്നവനാണ്. നാട് വിട്ട് പ്രവാസ സെർട്ടിഫികറ്റ് കൈയ്യിൽ ലഭിക്കുന്നതോടെ അവന് നാടുമായുള്ള ബന്ധവും സാമൂഹികമായ് വളാർത്തികൊണ്ടുവന്ന ബന്ധവും നഷ്ടപെട്ടതായ് തോന്നുകയും അങ്ങിനെ കുടുംബത്തിലുള്ള, നാട്ടിലുള്ള, സാമൂഹിക പ്രശ്നങ്ങളിൽ പ്രവാസി അവനു കഴിയുന്ന ഏക മാർഗമെന്ന നിലക്ക് ഇടപെടുകയും ചെയ്യുന്നു. നാടുവിട്ടെങ്കിലും ഇപ്പോഴും നിങ്ങളിൽ ഒരു കണ്ണിയാണെന്ന് ബോധ്യപെടുത്താനെങ്കിലും സാമ്പത്തികമായി ഇടപെടയുന്നു. ഇടപെടലുകളിലെ രീതികൾക്കനുസരിച്ചാണ് പൊങ്ങച്ചമെന്ന് ലേബലിലേക്ക് മാറ്റപെടുന്നത്.
ReplyDeleteഅർത്ഥവത്തായ ഈ ലേഖനം പ്രവാസികളെ ഏറെ ചിന്തിപ്പിക്കുന്നതാണ്. ചാലിയാറ് വീണ്ടും പ്രവാസികളുടെ മനസ്സിൽ ഒഴുകികൊണ്ടിരിക്കുന്നു..
പ്രവാസജീവിതത്തെക്കുറിച്ച് ബ്ലോഗുകളിൽ വായിച്ച പരിചയമാണു കൂടുതൽ. “വാപ്പച്ചി വന്നു, പപ്പ വന്നു, അച്ഛൻ വന്നു” എന്നെല്ലാം പറഞ്ഞു മധുരം നീട്ടുന്ന എല്ലാ കുട്ടികളിലും ഒരേ സന്തോഷമാണു കാണാറ്. ‘പപ്പയെ വിളിക്കാൻ എയർപോർട്ടിൽ പോയി’ എന്നു പറയുമ്പോൾ പപ്പയ്ക്കു വഴി അറിയില്ലേയെന്നു തമാശ പറയാറുണ്ട്.പക്ഷെ, അവരുടെയൊക്കെ കാത്തിരിപ്പുകൾ ആ ദിവസങ്ങൾക്കു വേണ്ടിയായിരുന്നുവെന്നു നന്നായി അറിയാം.മക്കളെക്കുറിച്ചു അന്വേഷിക്കാൻ വരുന്ന പ്രവാസിയായ രക്ഷകർത്താക്കളുടെ ആകാംക്ഷ , അവരേം കൊണ്ടു വരുമ്പോൾ കുട്ടികളുടെ സന്തോഷം.. ഇതെല്ലാം പരിചയമാണു. അവിടെ കുറെക്കാലം ജോലി ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്തവരെയും അറിയാം. അവിടത്തെ ബുദ്ധിമുട്ടുകൾ ആരും കാണാറില്ല, ആരും പറയാറുമില്ല. നല്ല പോസ്റ്റ്.
ReplyDeleteഒരു കാരണവരുടെ സ്ഥാനത് നിന്നു പറയേണ്ടത് പോലെ പറഞ്ഞു അക്ബര്ബായി.
ReplyDeleteഇതിനു അഭിനന്ദനം മാത്രം മതിയാവില്ല ഇത്തരം കയ്ച്ചപടുകള് നാട്ടിലും ചര്‍ച്ച ചെയ്യപ്പെടണം ഇന്നലെ ആര്ഭാടതിനും ധൂര്‍ത്തിനും പരിതി നിശ്ചെയിക്കാന് ആവു.
ഒരു നല്ല നാളെ എല്ലാവര്ക്കും ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു
പ്രവാസം എന്ന അഴിയാകുരുക്കിനെക്കുറിച്ച് മറന്നു പോകുന്നവരാണുഅധിക പ്രവാസികളും.”എന്നാണാവോ ഇതൊന്നു നിർത്തി ഇങ്ങോട്ടു വരികയാവോ“ എന്ന പ്രിയപ്പെട്ടവളുടെ വർത്തമാനത്തിൽ സന്തോഷിച്ച് ജീവിക്കുന്നവനാണു പ്രവാസി..സഹതാപത്തിൽ മാത്രമല്ല കാര്യം.ഞാൻ കണ്ട പ്രവാസികളിൽ നല്ലൊരു കൂട്ടം പൊങ്ങച്ചം പ്രകടിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചവരാണു.ആളുകളെ സഹായിക്കുന്നതിൽ പോലും പലപ്പോഴും ഇതായിരിക്കും പ്രേരകം.ഇവിടെ സാധാരണ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവൻ നാട്ടിൽ പോകുമ്പോൾ വില കൂടിയത് വാങ്ങുകയോ അല്ലെങ്കിൽ സഹമുറിയന്റേതു കടം വാങ്ങുകയോ ചെയ്യുന്നവർ.. നാട്ടിലെത്തിയാൽ വിലകൂടിയ വാഹനങ്ങൾ റെന്റിനെടുത്ത് ഊരു ചുറ്റുന്നവർ...പ്രവാസ ജീവിതം എനിക്കു തുറന്നു കാട്ടിയത് ഇങ്ങനെ ഒരു പിടി ആളുകളെ കൂടിയാണു.. നന്ദി അക്ബർക്കാ...
ReplyDeleteഈ ചിന്തക്ക് 100/100 മാര്‍ക്ക്! ഈ ചിന്ത എല്ലാ പ്രവാസികളെയും ചിന്തിപ്പിക്കും.
ReplyDeleteഅക്ബര്‍ ഇക്ക വീണ്ടും കാര്യങ്ങള്‍ കാര്യമായി തന്നെ പറഞ്ഞു
ReplyDeleteപ്രവാസി എന്നാല്‍ പാപ്പാരാസി ആണ് എന്നാണു എന്റെ പക്ഷം
പ്രവാസികള്‍ക്ക് വേണ്ടി കന്നെഒഴുക്കുന്നവര് ഒരു പാടുണ്ട് സര്ക്കാരിലായും ഇവിടെ
സങ്ങടനകളിലായും പക്ഷെ അവരൊന്നും യഥാര്‍ത്ഥ പ്രാവസികളെ ഇത് വരെ കണ്ടിട്ടില്ല
പിന്നെ അക്ക്ബരിക്ക പറഞ്ഞ ബസ്സിലെ ജോലിക്കാരുടെ കാര്യം അത് തീര്‍ത്തും തെറ്റാണ് വളരെ കുറച്ചു പേര് മാത്രമാണ് നാല് ദിവസം ജോലി ചെയ്തു നാല്പത് ദിവസം ജോലി ആക്കുന്നത് ഭൂരി ഭാഗം തൊയിലാളികളും സ്ഥിരമായി ജോലി ചെയ്യുന്നവരാണ്
പത്തു നാള് ജോലിക്ക് പോയാല്‍ ഇരുപതു നാള് ലീവെടുത്ത് കറങ്ങുന്ന ബസ് തൊഴിലാളികളും എട്ടു മണിക്കൂര്‍ ജോലി ചെയ്തു ഫാക്ടറി പൂട്ടിക്കാന്‍ സമരം ചെയ്യുന്നവനും, ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അവധി എടുത്തു വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, പട്ടിണി കിടന്നാല്‍ പോലും ഒരു പണിക്കും പോകാത്ത കുഴി മടിയന്മാരും ഗള്‍ഫിലെത്തുന്നതോടെ ഒരേ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെടുന്നു. പുലര്‍ച്ചെ അലാറം വെച്ച് ആരുടെ വിളിക്കും കാത്തു കിടക്കാതെ ചാടി എണീറ്റ് ജോലിക്ക് പോകുന്നു.
ReplyDeleteസത്യമാണ് അക്ബർ. തന്നെ ആശ്രയിച്ച് കഴിയുന്നവരുണ്ടെന്നുള്ള ബോധം നാട് വിട്ടതിനു ശേഷമാണു പലർക്കുമുണ്ടാകുന്നത്.
പ്രവാസം തൊടുമ്പോഴാണ് അക്ബറിന്റെ തൂലിക ഏറ്റവും തിളക്കമുള്ളതായി കണ്ടു വരാറുള്ളത്. This is another example..
ReplyDeleteഒരു പ്രവാസിയുടെ തുറക്കാത്ത കത്ത് എന്ന പോസ്റ്റ് താങ്കള്‍ എഴുതി, കുറെ കാലത്തിനു ശേഷമാണ് എനിക്ക് അത് വായിക്കാന്‍ സാധിച്ചത്. . കാരണം, ബ്ലോഗില്‍ ഞാന്‍ സജീവമായത് ഈ ഇടെയാണ്. മലയാളം ബ്ലോഗേഴ്സ് ഗ്രൂപിലെ മെംബേര്‍സ് ചാറ്റില്‍ , താങ്കള്‍ ക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച ബ്ലോഗ് പോസ്റ്റ് ഏതു എന്ന എന്റെ ചോദ്യത്തിന്, അക്ബര്‍ ചാലിയാറിന്റെ പ്രവാസിയുടെ തുറക്കാത്ത കത്ത് എന്ന് , ആചാര്യന് ഇമ്തിയാസും. നൌഷാദ അകമ്പടവും, നൌഷാദ വടക്കേലും ഉത്തരം പറഞ്ഞപ്പോഴാണ് ഞാന്‍ ആ പോസ്റ്റ് തപ്പിയിരങ്ങിയത്. ഒരു പ്രവാസിയായത് കാരണം, എന്നോടും ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ ഞാനും ഇതേ ഉത്തരം ആവര്‍ത്തിക്കുമായിരുന്നു. അത്രയ്ക്ക് പ്രവാസിയുടെ വേദന ഒപ്പിയെടുത്ത പോസ്ടായിരുന്നു അത് . പ്രവാസിയല്ലാത്തവര്ക്ക്, അല്ലെങ്കില്‍ പ്രവാസത്തില്‍ എല്ലാ സൌഭാഗ്യങ്ങലോടും കൂടെ ജീവിക്കുന്നവര്‍ക്ക് ഈ പോസ്റ്റ് എത്രത്തോളം മനസ്സിലാക്കാന്‍ സാധിക്കും എന്ന് അറിയില്ല. പക്ഷെ എന്നെപ്പോലെയുള്ള, ഒരു സാധാരണ പ്രവാസിയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുന്ന. ഒന്നായിരുന്നു ഇത്.
ReplyDeleteഇപ്പോഴിതാ അല്പം പ്രവാസ ചിന്തകളുമായി വീണ്ടും താങ്കള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നു. മറ്റുള്ളവര്‍ക് പലപ്പോഴും പലതും നേടിക്കൊടുക്കുംപോള് തിരിച്ചു പിടിക്കാന്‍ കഴിയാത്ത പലതും അറിഞ്ഞു കൊണ്ടു നഷടപ്പെടുത്തുന്നവരാന് നാം പ്രവാസികള്‍. ഈ മികച്ച പോസ്റ്റിനു അഭിനന്ദനങ്ങള്‍.
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍, മെംബേര്‍സ് ചാറ്റില്‍ പ്രവാസം താങ്കള്‍ക്ക് നല്കിയ നേട്ടങ്ങള്‍ ?നഷ്ടങ്ങള്‍? എന്ന എന്തൊക്കെ എന്ന സിദ്ദിക്കയുടെ( സിദ്ധീക്ക് തൊഴിയൂര്‍ ) ചോദ്യമാണ് എന്നിലെ പ്രവാസത്തെ എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചത്.
അതില്‍ ഞാനിങ്ങനെ മറുപടി എഴുതി :
>>>>> എന്റെ ,എന്റെ കുടുംബത്തിന്റെ ജീവിതത്തിനു അടിസ്ഥാന പരമായിട്ടുള്ള സാമ്പത്തിക ഇന്നുള്ള രീതിയില്‍ എത്തിയത് പ്രവാസം കാരണമാണ് . പൂര്‍ണ പക്വത എത്തുന്ന പ്രായത്തിനു മുന്‍പ് പ്രവാസം ആരംഭിച്ച എന്നിലെ വ്യക്തിയെ ചിട്ടപ്പെടുത്തുന്നതില്‍ പ്രവാസം ഒരു പരിധിയില്‍ കവിഞ്ഞു സഹായിച്ചിട്ടുണ്ട്. എനിക്ക് വഴങ്ങുന്ന ഭാഷകള്‍ പ്രവാസത്തിന്റെ സംഭാവനയാണ്. എങ്ങിനെ നോക്കിയാലും എന്റെയും കുടുംബത്തിന്റെയും ഏതു നേട്ടത്തിന് പിന്നിലും പ്രവാസത്തിന്റെ ഒരു നല്ല സ്വാധീനമുണ്ട് .
പ്രവാസം എനിക്ക് സമ്മാനിച്ച നഷ്ടങ്ങളുടെ കണക്കും ചെറുതല്ല, കുടുംബത്തെ നാട്ടിലാക്കി ഇവിടെ കഴിയുന്നത് കൊണ്ടു, എന്റെ(ഞങ്ങളുടെ) ജീവിതത്തിന്റെ ഒരു നല്ല പങ്കും ഞങ്ങള്‍ ജീവിക്കാതെ ജീവിക്കുകയായിരുന്നു. ഏഴു വയസു കഴിഞ്ഞ ദാമ്പത്യ ജീവിതത്തില്‍ എങ്ങനെ കൂട്ടി ക്കിഴിച്ചു നോക്കിയാലും, ഒന്നിച്ചു കഴിഞ്ഞ നാളുകള്‍ വളരെ തുച്ചം.നഷ്ടപ്പെട്ട ദാമ്പത്യം യവ്വനത്തിന്റെ തിളയ്ക്കുന്ന പ്രയത്തിലാനെന്നുള്ളത് നഷ്ടത്തിന്റെ ആയം കൂട്ടുന്നു. ഒരു ആറ് മാസക്കാരിയായ എന്റെ കുഞ്ഞിനു കൊടുക്കാന്‍ ഞാന്‍ എന്റെ ഹൃദയത്തില്‍ ചാലിച്ചെടുത്ത സ്നേഹത്തിന്റെ ചുംബനങ്ങള്‍ അവള്‍ക്കു കിട്ടാന്‍ അവള്ക്കവളുടെ രണ്ടാംവയാസു വരെ കാത്തിരിക്കേണ്ടി വന്നു. ഞാന്‍ ആദ്യമായിട്ട് അവള്‍ക്കു വാങ്ങിയ കുഞ്ഞുടുപ്പുകള്‍ , അവള് അണിഞ്ഞത് ഞാന്‍ എന്റെ ഭാവനയിലും സ്വപ്നത്തിലും,പിന്നെ ഫോട്ടോയിലും മാത്രം കണ്ടു സായൂജ്യ മടഞ്ഞു.
അവള് പിച്ചവച്ചു നടക്കാന്‍ പഠിച്ചതും, അവള്‍ക്കു ആദ്യമായി കൊച്ചരി പല്ലുകള്‍ വന്നതും കാണാനുള്ള ഭാഗ്യം എന്നിലെ പിതാവിന്നില്ലാതെ പോയി.
പ്രവാസം ഒരു പറിച്ചുനടല്‍ ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്, വേരോടെ പച്ചയ്ക്ക്
പറിച്ചു മറ്റൊരിടത്ത് നടല്‍. എന്റെ പത്തൊന്‍പതാം വയസ്സില്‍ എന്റെ വേരുകള്‍ ചെമ്മാട് പാങ്ങോട്ടും പാടത്തെ പാടത്തെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നിന്നും, കുടോസ് മാന്‍ ട്രെസ്സസ് തിണ്ണയിലെ വെടി പറച്ചില് സന്ധ്യകളില്‍ നിന്നും, കടലുണ്ടി പുഴയിലെ ഓളങ്ങളില്‍ നിന്നും,വല്യളക്കള് ദേവി ക്ഷേത്രത്തിലെ ഉത്സവ പറമ്പിലെ സജീവമായ രാവുകളില്‍ നിന്നുമൊക്കെ പറിചെടുക്കുമ്പോള്‍ ഞാന്‍ ജീവിതത്തിന്റെ ഒരു മനോഹര
പ്രായത്തിലായിരുന്നു. ഇതൊക്കെ എന്റെ തിരിച്ചു കിട്ടാത്ത നഷ്ടങ്ങളാണ് .>>>>>
( പോസ്ടിനെക്കാലും വലിയ കമെന്റ് ആയെങ്കില്‍ ക്ഷമിക്കുക. മനസ്സ് തുറന്നെഴുതുമ്പോള്‍ പലപ്പോഴും പേനയിലെ മഷിയും, പെപരിലെ വരികളും തികയാതെ വരും -)
അക്ബര്‍ ഭായീ ,,ഈ പോസ്റ്റ് നമ്മള് പ്രവാസികളല്ല സത്യത്തില്‍ വായിക്കേണ്ടത് ..നാട്ടിലുള്ളവര്‍ ആണ് ..പ്രവാസ ഭൂമിയില്‍ തന്റെ ഭര്‍ത്താവ് ,സഹോദരന് ,പിതാവ് ,മകന് ..ബന്ധം ഏതായാലും അവര്‍ ആരാണെന്ന് ,അവിടുത്തെ അവന്റെ ജീവിതാവസ്ഥകള്‍ എന്താണെന്ന് നാട്ടിലുള്ളവര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ എന്നതാണ് വാസ്തവം .അവര്‍ കണ്ടിട്ടുള്ളത് ടീവിയിലെ ആഘോഷ ങ്ങളും അതിലെ ,വര്ണക്കാഴ്ചകള് നിറഞ്ഞ ഉത്സവങ്ങളും ..ചിരിക്കുന്ന മുഖങ്ങളും ,വന്‍ ഷോപ്പിംഗ് മാളുകളും ,ചീറിപ്പായുന്ന കാറുകളും മാത്രമാണ് ..ഗള്‍ഫിലുള്ളവര്‍ സ്വര്‍ഗത്തിലെന്ന പോലെ സുഖിച്ചു ജീവിക്കുകയാണ് എന്നാവും പ്രവാസികളുടെ മക്കള്‍ പൊങ്ങച്ചത്തോടെ തങ്ങളുടെ കൂട്ടുകാരോട് പറയുന്നത് ...നല്ല ഒരു പോസ്റ്റ് സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍ ..:)
ReplyDeleteതാങ്കൾ എഴുതിയത് പോലെയല്ല ഞാൻ എന്നു പറയാൻ വെറുതെ ശ്രമിച്ചു നോക്കി..പക്ഷെ പരാജയപ്പെട്ടു...സത്യങ്ങൾ..നൂറു ശതമാനം സത്യങ്ങൾ....
ReplyDeleteഎന്തൊക്കെ പറഞ്ഞാലും ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും അതിന്റെ മൂർത്തമായ ഭാവങ്ങളിൽ മറ്റുള്ളവർക്കു മുന്നേ തന്നെ അനുഭവിക്കണം എന്ന നമ്മുടെ(എന്റെയും) മനോഭാവവും ഈ “അടിച്ചേല്പിക്കുന്ന” പ്രവാസത്തിനു കാരണമാകുന്നില്ലേ??
ReplyDeletemoney management എന്നതു കുടുംബത്തിൽ നിന്നും ചർച തുടങ്ങേണ്ട ഒന്നു തന്നെയാണു. ഒരു “നോ” എന്നു പറയാൻ പഠിക്കുന്നില്ല നമ്മൾ. അതുകൊണ്ടു തന്നെ പ്രാരാബ്ധത്തിന്റെ പാത്രം എന്നും നിറഞ്ഞു തന്നെ നില്ക്കുന്നു.. അക്ബർക്ക.. നല്ല വിഷയം
ReplyDeleteവളരെ വ്യക്തം,
ReplyDeleteസത്യം പ്രവാസിക് അത്യം വരുന്ന ഒരു രോഗമാണ് പൊങ്ങച്ചം , അവന് വയസായത് അറിയുനില്ല അവന്റെ കുട്ടികള്‍ പെണ്ണുകെട്ടാനായതും ഭാര്യയുടെ തെലിചുളിഞ്ഞതും ഒന്നുമറിയാതെ ജീന്‍സ് പാറ്റും കുട്ടികുപ്പായവും കുത്തികേറ്റി നല്ല വാസനയുള്ള സ്പ്രേയും തേച്ച് നട്ടില്‍ എതുമ്പോള് താന്‍ ഗള്ഗുകാരന് , പക്ഷെ അക്ബര്‍ ഭായി പറഞ്ഞ്തുപോലെ പാവങ്ങളായ പ്രാവസിയുടെ മൂക് തുമ്മിയാല്‍ കഴിഞ്ഞു എല്ലാം
നന്ദി
നാട്ടിലെ ഒരു പിടി പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ഒറ്റ മൂലിയാണ് പ്രവാസി എന്ന ഓമനപ്പേര്. വിവാഹം, വീട് നന്നാക്കല്‍, വീട് കൂടല്‍, പള്ളി നിര്‍മ്മാണം, അനാഥാലയം, പാര്‍ട്ടി ഓഫീസ്, റോഡു വെട്ടല്‍, ഫുട്ബോള്‍ മേള, സമ്മേളനങ്ങള്‍, എന്ന് വേണ്ട സാമ്പത്തിക ബാദ്ധ്യത വരുന്ന ഏതു സംഗതികളുടെയും ആദ്യത്തെ ഇര ഗള്‍ഫുകാരനാണ്. നാട്ടിലെ പ്രമാണി നൂറു എഴുതിയാല്‍ പ്രവാസിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കുറഞ്ഞത് അയ്യായിരമാണ്. ഏതൊരു പരിപാടിക്കും റസീറ്റു ബുക്ക് പ്രിന്റു ചെയ്താല്‍ പത്തു ബുക്കുകളെങ്കിലും മാറ്റി വെക്കുന്നത് ഗളിഫിലേക്ക് വിടാനാണ്. പണം കായ്ക്കുന്ന മരങ്ങള്‍ ഇവിടെയാണല്ലോ. പറിച്ചെടുക്കാന്‍ എന്തെളുപ്പം. ഇക്കാര്യത്തില്‍ ഇന്നത്തെ പ്രവാസികള്‍ ഏറെക്കുറെ ബോധവാന്മാരാണെന്നു തോന്നുന്നു. റസീറ്റ് ബുക്കുകളുമായി കറങ്ങുന്നവരെ ഇപ്പോള്‍ പ്രവാസ ലോകത്ത് കാണാറില്ല. എന്നാലും പാവം പ്രവാസികളുടെ പൊങ്ങച്ചം ഇപ്പോഴും ബുദ്ധിപരമായ ചൂഷണത്തിന് വിധേയമാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് ...
ReplyDeleteഇത് ഗൾഫിലെ മാത്രം പ്രവാസികളുടെ മാത്രം ചരിതമല്ല എല്ലാപ്രവാസി മലയാളികളുടേയും ചരിതങ്ങൾ തന്നെയാണ്...!
ഈ മനോഹരമായ അവതരണത്തിന് എല്ലാവിധ അഭിനന്ദനങ്ങളും കേട്ടൊ അക്ബർ ഭായ്
ഏതൊരു പ്രവാസിക്കും അവന്റെ നാടും വീടും കുടുംബവും അയല്‍പക്കവുമെല്ലാം വിട്ടു നിൽക്കുക എന്നത് വല്ലാത്തൊരു വേദനയാകും. , . പ്രവാസി എന്ന ലേബലിലേക്ക് ഒരു പാവം മാറികഴിഞ്ഞാൽ പിന്നീട് എന്നും അവൻ ഒരു പ്രവാസി തന്നെ അതിൽ നിന്നും തലയൂരാൻ സാധിക്കുക .അപൂർവ്വം ചിലർക്കു മാത്രം. ഒരോപ്രവാസിയും അവന്റെ ദുഖങ്ങൾ മറ്റുള്ളവരെ അറിയിക്കാാതെ മറ്റുള്ളവർക്കു വേണ്ടി തന്റെ ജീവിതം മാറ്റിവെക്കുന്നു, വേർപാടും വേദനകളും ഉള്ളിലൊതുക്കി കാലം കഴിക്കുന്ന ഓരോ പ്രവാസിയും . ജീവിതം സ്വപ്നങ്ങൾക്കും ഭാവനകൾക്കും പന്താടാനുള്ളതല്ല എന്ന യാഥാർത്യ ബോധത്തോടെ ചിന്തിച്ചിരുന്നെങ്കിൽ,അതിനു ഓരോപ്രവാസിക്കും കഴിഞിരുന്നെങ്കിൽ, കുടുംബത്തെ സംരക്ഷിക്കാൻ കുടുംബത്തെ ഉപേക്ഷിക്കുന്നതിൽ തന്നെ പ്രവാസി എത്തി ചേരുന്നു എന്നതു തന്നെ വിധി വൈരൂധ്യം. പ്രവാസികളെ ഏറെ ചിന്തിപ്പിക്കുന്ന നല്ലൊരു ലേഖനം . ആശംസകൾ..
ReplyDeleteഅക്ബര്‍ ഭായീ വളരെ നല്ല ഒരു ചിന്ത കൂടി താന്കള് പ്രവാസികള്‍ക്ക് സമ്മാനിക്കുന്നു...താങ്കളുടെ എഴുത്തിലെ ഒരു പൊന്‍തൂവല്‍ കൂടി ...ഇതെല്ലാം പ്രവാസികളും..അവരുടെ ബന്തുക്കളും..വായിച്ചിരുന്നെങ്കില്‍...ഞാന്‍ വായിച്ച അങ്ങയുടെ എഴുത്ത്..അത് മൈളിലൂടെയയിരുന്നു...നമ്മള് ബ്ലോഗേര്‍സ് ഗ്രൂപ് ഉണ്ടാക്കിയതിനു ശേഷമോ മറ്റോ ആണ് താന്കള് ആണ് അത് എഴുതിയത് എന്ന് അറിയുന്നത്..എനിക്ക് അത് വളരെ ഇഷ്ട്ടമാണ് എപ്പോല്ഴും ഇതും അത് പോലെ ആകട്ടെ..
ReplyDeleteവളരെ പ്രസക്തമായ ചിന്തകള്‍. മുമ്പത്തെ പോസ്റ്റിന് ഒരു തിലകക്കുറിയായി ഇത്. ഒരാളെങ്കിലും മനം തിരിയുമെങ്കില്‍ അത്ര നല്ലതല്ലേ? അഭിനന്ദനങ്ങള്‍
ReplyDeleteഅക്ബര്ക്ക വിശദമായി പിന്നെ കമന്റാം എന്നു കരുതുന്നു.. വള്ളിക്കുന്ന് പറഞ്ഞ പോലെ പ്രവാസത്തില്‍ തൊടുമ്പോഴാണ് താങ്കളുവരികള് കൂടുതല്‍ ക്ഷോഭിക്കുന്നത്...
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രവാസികളുടെ പ്രയാസങ്ങള്‍ തന്നെ ഇവിടെ ആദ്യം മുതലുള്ള എഴുത്തുകളില്‍ എപ്പോഴും എന്നും മുന്നിട്ടു നിന്നിരുന്നത്. ഒരു പര്ധി വരെ ഇത്തരം എഴുത്തുകളില്‍ കൂടി പലരും പലതും പഠിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ പഴയ ഗള്ഫുകാരന് എന്ന സങ്കല്പത്തിനു ചെറിയ തോതിലെങ്കിലും കോട്ടം തട്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വായിച്ചത് മറന്നു പോകുന്ന ഒരു ശീലം കൂടെപ്പിരപ്പായതിനാല് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഇടക്കിടെ വേണ്ടത് തന്നെ. ഓര്‍മ്മപ്പെടുത്തലുകള്‍ നന്നായിരിക്കുന്നു അക്ബര്‍.
ReplyDeleteഅക്ബര്ക്കാ.. പോസ്റ്റ് ഹൃദയസ്പര്‍ശി ആയി ആനുഭവപ്പെട്ടു. എല്ലാവരും വായിക്കേണ്ട ഒന്ന് തന്നെ. ഇതൊക്കെയാണ് പ്രവാസികള്‍ നമ്മള് എന്ന് അവരും അറിയട്ടെ...!
ReplyDeleteപ്രവാസികള്‍ക്കൊരു മാര്‍ഗ്ഗം കാണിക്കുന്ന ലേഖനം തന്നെ..നിര്ദ്ധേശങ്ങളൊക്കെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെങ്കില്‍ അവര്‍ക്കു രക്ഷപ്പെടാം.തുടക്കം മുതല്‍ തന്നെ സൂക്ഷമതയോടെ കാര്യങ്ങളെ ഉള്‍ക്കൊണ്ട് പ്രാവര്ത്തികമാക്കുന്നവരുണ്ട്.പ്ക്ഷേ
ReplyDeleteമിക്കവര്‍ക്കും പ്രവാസത്തിന്റെ തീച്ചൂളയിലെക്കെടുത്തെറിയപ്പെട്ട് മടങ്ങാന്‍ കഴിയാത്തവിധം അടിമപ്പെട്ടിരിക്കുമ്പോഴാണ് ചിന്തകള്‍
ഉണരുന്നത്.വൈകിയുണരുന്ന വിവേകം തന്നെ പ്രധാന വെല്ലുവിളി.പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്ത് കൊണ്ടേയിരിക്കുന്ന അക്ബര്ഭായ്ക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ തരുന്നു.
അക്ബറിക്കാ,
ReplyDeleteനൂറ്റൊന്നു ശതമാനം പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍.എന്താണെഴുതേണ്ടതെന്നു കൂടി അറിയുന്നില്ല.ഇപ്പോള്‍ ഒഴുക്കിനനുസരിച്ച് നീന്തിക്കൊണ്ടിരിക്കുന്നു.പലപ്പോഴും ശ്വാസം കിട്ടാതെ മുങ്ങിപ്പോവുന്നുണ്ട്.....വരുന്നിടത്തുവച്ച് കാണാം
-----------------------
ReplyDeleteപ്രവാസി ഒരു പ്രയാസി ..
പ്രയാസം വരുന്നോര്‍ക്കു പ്രധാനി
പ്രവാസിക്കൊരു പ്രയാസം വന്നാലോ
പ്രാണസഖി പോലും പിന്നോട്ട് ........
പ്രവാസി പ്രവാസ കാലത്തോളം ഒരു പ്രമാണി
പ്രവാസ കാലം കഴിഞ്ഞാല്‍ ഒരു മിണ്ടാപ്രാണി ..
അക്ബര്‍ ക .. നല്ല പോസ്റ്റ് . ഇത് വായിക്കേണ്ടവര് വായിച്ചിരുന്നെങ്കില്‍ ...
അക്ബര്ക്കാ... പ്രവാസിയുടെ തുറക്കാത്ത കത്ത് മെയില്‍ വഴി കിട്ടിയതാണ് ഞാനും വായിച്ചത്. അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ടില്ല, ബ്ലോഗിനെ കുറിച്ച് അറിയുകയുമില്ല. ഈ പോസ്റ്റിനെ അഭിനന്ദിക്കുന്നതിന് മുന്‍പ് ഞാന്‍ മറ്റൊരുകാര്യം ചെയ്തു. ഇത് മയില്‍ വഴി എന്റെ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. താങ്കളുടെ പേരും ലിങ്കും വച്ചിട്ടുണ്ടേ... ഈ വിഷയം ബ്ലോഗില്‍ ഉള്ള, ബ്ലോഗിനെ അറിയുന്ന ആളുകള്‍ മാത്രം അറിഞ്ഞിരിക്കേണ്ട, വായിക്കേണ്ട കാര്യമല്ല, മറിച്ച് ലോകം മുഴുവനുമുള്ള മലയാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യമായത്കൊണ്ടാണ് അങ്ങനെ ചെയ്തത്. പറഞ്ഞെതെല്ലാം പരമാര്‍ത്ഥമാണ്.
ReplyDeleteഅനീസയുടെ കമന്റ് എന്റെ ശ്രദ്ദയാകര്ഷിച്ചു.
"നമ്മുടെ നാട്ടില്‍ പണി എടുക്കാറുള്ള അന്യ സംസ്ഥാനക്കാരെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് നമ്മുടെ ഉപ്പയും ഇക്കകയും അറബു നാട്ടില്‍ ഇത് പോലെ കഷ്ട്ടപെടുന്നത്"
തീര്‍ച്ചയായും അതില്‍ കൂടുതല്‍ എന്ന് തന്നെ പറയാം... ആ അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നതിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ് ഇവിടെ പലരും ജീവിക്കുന്നതും.
അക്ബര്ക്കാ... നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ ഇത് പ്രചരിപ്പിക്കുകയാണ്.
വളരെ ഗഹനമായ ലേഖനം!
ReplyDeleteവളരെ ചിന്താർഹമായ വിശകലനം.
പ്രവാസികൾ ഇത്തരത്തിലുള്ള ഒരുപാട് ലേഖനങ്ങൾ വായിച്ചിരിക്കും...
ചിലരെങ്കിലും പ്രവാസമെന്ന കുരുക്കിന് പ്രതിവിധിതേടുന്നുണ്ട് അവർക്കെല്ലാം മാർഗ്ഗനിർദ്ദേശം നൽകാനുള്ള സംവിധാനം നമുക്കുണ്ടാവേണ്ടിയിരിക്കുന്നു. മുമ്പൊരിക്കൽ ഒരു പ്രാദേശിക കൂട്ടായ്മയുടെ പ്രസിദ്ധീകരണത്തിൽ പ്രവാസിയെ കുറിച്ച് ഒരു കുറിപ്പെഴുതിയപ്പോൾ പലരും ചോദിക്കുന്നത് എന്താണ് പ്രതിവിധി എന്നാണ്. പ്രവാസിയായിരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്ക മര്യാദകളെകുറിച്ചെല്ലാം പറയാമെങ്കിലും പ്രവാസത്തിന് ശേഷം എന്ത് എന്ന ചിന്തയിലേക്ക് കൂടി വെളിച്ചം പകരേണ്ടിയിരിക്കുന്നു.
ഇനിയും നല്ല ശ്രമങ്ങളുണ്ടാവട്ടെ!
എല്ലാ ആശംസകളും!
ഇനിയൊരു രണ്ടോ മുന്നോ വര്‍ഷങ്ങള്‍ മാത്രം; ഇതാവും ഓരോ പ്രവാസിയും ദിനേനെ പുതുക്കുന്ന പ്രതിജ്ഞ. പുതുക്കിപ്പുതുക്കി ഒടുവില്‍ ഇരുപതും മുപ്പതും ആണ്ടുകള്‍ മണലില്‍ പൊരിഞ്ഞു തിരിച്ചു പോവാന്‍ നേരം തുളുമ്പിപ്പോവുന്ന ഗദ്ഗദത്തിനു പോലും അലോപ്പതി മരുന്നിന്റെ മണം കാണും. ആയുസ്സിന്റെ സുവര്‍ണ നിമിഷങ്ങള്‍ ചേര്‍ത്തുവെച്ചു പണിതീര്‍ത്ത മാളികക്ക് മുമ്പില്‍ നോക്കുകുത്തിയായ് ഒതുങ്ങിയിരിക്കുമ്പോഴാവും മകന്റെ കമന്റ് 'അകത്തെങ്ങാന് പോയിക്കിടന്നൂടെ..!'
ReplyDeleteദൈവമേ...!! :(
ഒരുപാട് തവണ എഴുതിമായിച്ച് വീണ്ടും എഴുതി ഇപ്പോഴും പൂർത്തിയാക്കാൻ കഴിയാത്ത വിഷയം. മറ്റുള്ളവരെ ഉപദേശിക്കുമ്പോഴും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ പരാജയപ്പെടുന്ന പ്രവാസനൊമ്പരങ്ങളുടെ നേർക്കാഴ്ചകൾ.
ReplyDeleteവംശനാശം വന്നുകൊണ്ടിരിക്കുന്ന ഗൾഫ് സമ്പന്നർക്കും അവരെ അനുകരിക്കുന്ന പൊങ്ങച്ചക്കാര്ക്കുമിടയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന സാധാരണക്കാരായ പ്രവാസികൾ വായിച്ചിരിക്കേണ്ട ലേഖനം.
നന്നായി... വളരെ നന്നായി.
നന്മകൾ നേരുന്നു.
'ഒരിക്കല്‍ നാം മരിക്കും എന്ന് എല്ലാവര്ക്കും അറിയാം.പക്ഷെ അത് ഉടനെയൊന്നും ഉണ്ടാവില്ലെന്ന് നാം വൃഥാ കരുതുന്നു' എന്നൊരു ചൊല്ല് പോലെ,
ReplyDeleteഈ പോസ്റ്റിലെ പരാമൃഷ്ട വിഷയങ്ങള്‍ എല്ലാ പ്രവാസികള്‍ക്കും അറിയാം.
പക്ഷെ;
വീട്ടുകാരുടെ കണ്ണീരിനു മുന്നില്‍,
നാട്ടുകാരുടെ പരാതിക്ക് മുന്നില്‍,
നേതാക്കളുടെ ചിരിക്കുമുന്നില്‍,
ബന്ധുക്കളുടെ വിശേഷങ്ങള്‍ക്ക് മുന്നില്‍,
പെണ്മക്കളുടെയും സഹോദരിമാരുടെയും വയസ്സിനു മുന്നില്‍.......നാം ബോധപൂര്‍വ്വം ഇതെല്ലാം മറക്കുന്നു എന്ന് വേണേല്‍ പറയാം.
കറിവേപ്പില,മെഴുകുതിരി,വണ്ടിക്കാള എന്നിങ്ങനെ പല വിശേഷണങ്ങള്‍ സ്വമേധയാ സ്വീകരിച്ചു നാം മേനി നടിക്കുമ്പോഴും, താന്‍ ഉരുകിതീരുമ്പോള്തന്നെ തന്റെ ആശ്രിതര്‍ സുഖമായി കഴിയട്ടെ എന്ന സദുദേശ്യം മാത്രമായിരിക്കാം അവന്റെ മനസ്സില്‍. തനിക്ക് ഇനിയും സമയമുണ്ടല്ലോ എന്നുള്ള ആശ്വാസവും...
അതിനാലാണ് അവിവേകത്തിലും അപക്വതയിലും അവന് വിരാജിക്കുമ്പോഴും അവന്റെ ഉദേശ്യശുദ്ധിയെ നാം മാനിക്കുന്നത്.
നാട്ടില്‍ ബോധമില്ലാതെ നടക്കുന്ന ചില യുവാക്കള്‍ ഇവിടെ വരുമ്പോള്‍ മര്യാദക്കാരാവുന്നതും നമുക്ക് കാണാം.
അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവരും കിട്ടുന്ന ശമ്പളത്തിലധികം, കാറിനു അടവ് അടക്കുന്നവരും ഇവിടെകാണാം. രണ്ടും ആപത്തു തന്നെ.എന്നാല്‍ രണ്ടുവിഭാഗത്തിനും അവരുടെതായ വാദമുഖങ്ങള്‍ ഉണ്ട് എന്നത് രസകരം. നമുക്ക് ഇവരുടെ മധ്യത്തില്‍ നില്ക്കാം. അതാണ് കരണീയം.
(നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ അക്ബര്‍ ഭായ് )
പ്രവാസി ആരെന്നും ആരായിരിക്കണമെന്നും ഇനി ഇങ്ങിനെ ആവണമെന്ന് അക്ബര്‍ ഭായ് നന്നായി വരച്ചു കാട്ടി.
ReplyDeleteപ്രവാസി ജീവിതം ചിലന്തി വലയില്‍ കുടുങ്ങിയ പോലെയാണ്. ഒരു കുരുക്ക് അഴിക്കുമ്പോള്‍ മറ്റൊന്ന് ഉണ്ടാവും. പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങള്‍ കുടുംബത്തെ ബോധ്യപ്പെടുത്തുന്നതില്‍ പലരും പരാജയപ്പെടുന്നതിനാല്‍ നാട്ടിലെ ജീവിത സുഖങ്ങളുടെ ഗ്രാഫ് മുകളിലേക്ക് പോകുന്നു.
ബാക്കിപത്രമായി ചുമക്കാനാവാത്ത കടങ്ങളും ഒട്ടനവധി രോഗങ്ങളുമായി നാട്ടില്‍ പോകേണ്ടി വരുന്നു. ഇവിടെ സൂചിപ്പിച്ച പോലെ നാട്ടില്‍ എപ്പോള്‍ പോകേണ്ടി വന്നാലും അല്ലലില്ലാതെ ജീവിക്കുന്നതിനുള്ള വക കാണുന്നതില്‍ പ്രവാസികള്‍ അമാന്തിക്കരുത്.
പ്രവാസജീവിതത്തിന്റെ ഈ നേര്‍ക്കാഴ്ച കണ്ണു നനയിക്കുന്നു. ഇത് വായിക്കേണ്ടത് പ്രവാസികളെക്കാള്‍ നാട്ടിലുള്ള അവന്റെ കുടുംബക്കാര് തന്നെ... മായക്കാഴ്ചകളില്‍ നിന്നും അവര്‍ ഉണരട്ടെ... ഒരു പ്രവാസിയുടെ നേരെയെങ്കിലും ആ ചോദ്യം ,"ഇത്ര കാലം ഗള്‍ഫില്‍ കിടന്നിട്ടും എന്തുണ്ടാക്കി" എന്ന ചോദ്യം ഉണ്ടാവാതിരിക്കട്ടെ...!!
ReplyDeleteപ്രവാസികളും ആശ്രിതരും ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തന്നെ.
ReplyDeleteതുറക്കാത്ത കത്തുപോലെ തന്നെ ആളുകള്‍ വായിചിരിക്കേണ്ടനതാണ് ഈ തുറന്ന പ്രവാസ ചിന്തകളും.
നല്ല ലേഖനം തന്നതിന് നന്ദി അക്ബര്‍ ഭായി.
വായിക്കേണ്ടവര് നമ്മുടെ
ReplyDeleteനാട്ടില്‍ ഉള്ളവര്‍ .അവര്‍ക്ക് പക്ഷെ വായിച്ചാലും മനസ്സിലാകില്ല ....
മനസ്സിലാക്കേണ്ടവര്‍ നമ്മള് ..നമുക്ക്
പക്ഷെ എത്ര ശ്രമിച്ചാലും മനസ്സ്
കയ്യില്‍ കിട്ടുന്നുമില്ല ..എഴുതാന്‍ കമെന്റ് അല്ല ഹൃദയം ആണ് തുറക്കുന്നത് ഭായീ ... അഭിനന്ദനങ്ങള്‍ ...
ഈ പരദേശ വിചാരങ്ങള്‍ക്ക് പരപ്പേറെയുണ്ട്,പഴക്കവും..
ReplyDeleteഅക്ബര്ജിക്കത് ആഴത്തില്‍ പറയാനാകുന്നു...!
ഇനിയും പുഴയൊഴുകും..
വൈകിയ വേളയില്‍ എങ്കിലും അക്ബര്‍ക്കാക്ക് ബുദ്ധിയുദിച്ചു.ഇനി ബാക്കിയുള്ളവരും മനസ്സിലാക്കട്ടെ...ഞാനടക്കം...:).
ReplyDeleteനല്ല പോസ്റ്റ് ...
ReplyDeleteആശംസകള്‍ ...
പ്രവാസമാകുന്ന പ്രേത വാസത്തിലാണ് ഞാനും
പറഞ്ഞതൊക്കെ സത്യം അക്ബര്‍ ഭായ്.
ReplyDeleteപ്രവാസികള്‍ ആവുമ്പോള്‍ കൂട്ടത്തില്‍ നമ്മള് മര്യാദ രാമന്മാര് കൂടി ആവുന്നു! നാട്ടിലെ പുലികള്‍ പൂച്ചകള്‍ അല്ലെങ്കില്‍ അതിലും താഴോട്ടു പോകുന്നു ! സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ നന്നാക്കുന്നതും ചീത്ത ആക്കുന്നതും എന്നത് എത്ര ശരി.. !
എന്റെ കഴുത്തില്‍ മുറുകിയ കുരുക്ക് എനിക്ക് കണ്ണാടിയില്‍ നോക്കാതെ കാണാം.
ReplyDeleteഎന്നെ കുറിച്ച് നാളെ എന്റെ കുടുംബക്കാര് പറയും "ഓനൊരു ഹയവാനാ....സ്വന്തം കാല്ക്കക്ക് നോക്കാതെ. ഇപ്പൊ ഒരു ഗതീം ഇല്ലാതായി"
എല്ലാം കണ്ടറിഞ്ഞു ഒഴിഞ്ഞു മാറുന്നവര്‍ സുരക്ഷിതര്‍. ഇന്ന് അവരെ കുറ്റപ്പെടുത്തുന്ന ബന്ധുക്കള്‍ നാളെ പറയും "ഓനൊരു ആണ്‍കുട്ട്യാ. ജീവിക്കാന്‍ പഠിച്ചോന്"
ശ്രദ്ധേയന്‍ ഞെട്ടിച്ചു കളഞ്ഞു!
........മാളികക്ക് മുമ്പില്‍ നോക്കുകുത്തിയായ് ഒതുങ്ങിയിരിക്കുമ്പോഴാവും മകന്റെ കമന്റ് 'അകത്തെങ്ങാന് പോയിക്കിടന്നൂടെ..!'
ദൈവമേ...!! :(
പ്രവാസത്തെ കുറിച്ച് എത്രയെഴുതിയാലും എന്തോ ബാക്കി വെച്ച പോലെയാണ് സാധാരണ തോന്നാറ്. പക്ഷേ ഇതു വായിച്ചപ്പോൾ ഇനി ഒന്നും പറയാന്‍ വിട്ടിട്ടില്ല എന്നൊരു തോന്നൽ....
ReplyDeleteനാം സ്വയം തീർത്ത കണ്ണീർകയത്തിൽ നിന്നും രക്ഷിക്കാൻ ആരെന്കിലും വരുമെന്ന് കരുതുന്നത് വെറുതെയാണ്...!
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പോസ്റ്റ് http://ayikkarappadi.blogspot.com/2011/03/blog-post_19.html
പ്രവാസ ജീവിതം ഒരു വിളഞ്ഞിയാണ്.ഒരു കാലെടുക്കുംപോള് അടുത്തത് കുടുങ്ങും. ഇപ്പോള്‍ ഗള്ഫിലുള്ളവര്ക്കിത് കാര്യമില്ല.എല്ലാ എടാകൂടതിലും പെട്ടവരാണധികവും പുതിയതായി വരുന്നവര്‍ ഇതോരാവര്ത്തി വായിക്കുന്നത് നന്നായിരിക്കും. ഇടക്കിങ്ങനെ കാര്യവും എഴുതണം. ആയുഷ്മാന്‍ ഭവ !
ReplyDelete@-ചെറുവാടി - ആദ്യ കമന്റിനും നല്ല വാക്കുകള്‍ക്കും നന്ദി. ഒരാളുടെ കഥ എല്ലാവരുടെയും ആകുന്നു എന്നത് പ്രാസലോകത്തെ മാത്രം പ്രത്യേകത ആണ്.
ReplyDelete@-നൗഷാദ് അകമ്പാടം -ഈ നിറഞ്ഞ പ്രോല്സാഹത്തിനു നദി പറയാന്‍ വാക്കുകളില്ല നൌഷാദ ഭായി.
@-ഷമീര്‍ തളിക്കുളം -ശരിയാണ് ഷമീര്‍. കണക്കു കൂട്ടലുകള്‍ പിഴക്കുമ്പോള്‍ പ്രവാസവും നീളുന്നു.
@Lipi Ranju -അവനവനു വേണ്ടി മാത്രം ജീവിക്കുന്ന ഒരാളെയും പ്രവാസലോകത്ത് കാണില്ല. ഒരു വലിയ ഒഴുക്കിലേക്ക് എടുത്തെറിയപ്പെട്ട പോലെ ആണ് അവര്‍. ഒന്ന് നീന്തിക്കയറാന്‍ പാട് പെടുന്നവര്‍.
@-അനീസ -ശരിയാ അനീസ പറഞ്ഞത്. നാട് വിടുമ്പോള്‍ നാടിന്റെ സുഖവും തീരുന്നു.
@-mayflowers - വളരെ സത്യം. നിസ്വാര്‍ത്ഥരായ മനുഷ്യ സ്നേഹികളായ, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായി ചിന്തിക്കുന്ന മനസ്സ് പാകപ്പെടുത്തി എടുക്കാന്‍ ഗള്‍ഫ് ജീവിതം ഉപകരിക്കും. മയ്ഫ്ലോവേര് ന്റെ വാക്കുകള്‍ 100% സത്യം.
@-~ex-pravasini* said.."ഇരുമ്പു കട്ടിലില്‍ കുമാമയില് നിന്നും എടുത്തു കൊണ്ടുവന്ന പലകയിട്ട് ആരൊക്കെയോ ഉപയോഗിച്ചു ഒഴിവാക്കിയ ബെഡ്ഡില്‍ രാത്രികള്‍ കഴിക്കുന്ന പ്രവാസിക്ക് സ്വന്തം വീട്ടില്‍ താനുണ്ടാക്കി വെച്ച പട്ടുമെത്തകള്‍ സ്വപ്നത്തില്‍ മാത്രം കാണാനുള്ളതാണ്".<<< സത്യം സത്യം മാത്രമാണ് ex-pravasini യുടെ ഈ വാക്കുകള്‍. ഈ ഒരു നേര്‍ക്കാഴ്ചയില്‍ തന്നെ ഒരു ശരാശരി പ്രവാസിയുടെ ചിത്രം കിട്ടും.
ReplyDelete@-Shukoor -കുറച്ചൊക്കെ പരിഹിക്കാം. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി ശുക്കൂര്‍.
@-മുകില്‍ - ഈ നല്ല വാക്കിനു നന്ദി മുകില്‍
@-Mohamedkutty മുഹമ്മദുകുട്ടി -ഏറെ പ്രസക്തമായ കാര്യമാണ് കുട്ടിക്ക താങ്കള്‍ പറഞ്ഞത്. 10 പവന് കൊടുക്കാന്‍ കഴിവില്ലാത്ത ഒരു വീട്ടിലെ കുട്ടിക്ക് ആങ്ങള ഗള്‍ഫില്‍ ആണെങ്കില്‍ വീട്ടുകാര്‍ വാക്ക് കൊടുക്കുക 60 / 75 പവന് ആയിരിക്കും. പിന്നെ സല്‍ക്കാരങ്ങളും മറ്റു ആര്‍ഭാടങ്ങളും. അതിനൊക്കെ വണ്ടി ഈ പാവം ഗള്ഫുകാരന് സഹോദരന് അനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാന്‍ ആവില്ല. ഇങ്ങിനെ ഉരുകിത്തീരുന്ന പരലരെയും ഞാന്‍ എന്റെ പ്രാസ അനുഭവത്തില്‍ കണ്ടിട്ടുണ്ട്. കണ്ണ് നിറഞ്ഞിട്ടുണ്ട്.
@-ബെഞ്ചാലി -സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുകയല്ല പകരം ആവലാതികള്‍ക്ക് മുമ്പോള്‍ അലിഞ്ഞു പോകുന്ന പ്രവാസികളുടെ മനസ്സിനെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നു എന്നതാവും കൂടുതല്‍ ശരി. അതിനു അവന്റെ പൊങ്ങച്ചവും സ്വന്തം സ്ഥിതി തുറന്നു പറയാനുള്ള ദുരഭിമാവവും ആക്കം കൂട്ടുന്നു എന്ന് പറയാം. താങ്കളുടെ അഭിപ്രായം വിലപ്പെട്ടതാണ്. പ്രവാസികള്‍ ചിതിക്കട്ടെ.
@-sreee -നിങ്ങള്‍ പറഞ്ഞ പോലെ പ്രവാസ ലോകം നാട്ടുകാര്‍ക്ക് എന്നും അന്യമാണ്. പ്രാവാസികള്‍ അത് തുറന്നു പറയാറുമില്ല. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ എലിയെ പേടിച്ചു ഊര് വിട്ടവന് പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ.
ReplyDelete@-കുന്നെക്കാടന്‍ -ഒരു പാട് വര്‍ഷത്തെ പ്രവാസ അനുഭവം വെച്ചാണ് ഞാന്‍ എഴുതിയത്. ഇപ്പോഎഴും മലയാളികളുടെ പ്രവാസം തുടരുമ്പോള്‍ പുതിയവര്‍ എങ്കിലും ചിന്തിക്കുക.
@-അബ്ദുല്‍ കബീര്‍. -കബീര്‍ ജി. ശരിയാണ് വരവ് അറിയാതെ ചിലവഴിക്കുന്നതും, അടുത്ത മാസം ഇനിയും ശമ്പളം കിട്ടുമല്ലോ എന്നാ പ്രതീക്ഷയില്‍ ഒന്നും മാറ്റി വെക്കാതെ എല്ലാം നാട്ടിലെ ആര്‍ഭാടങ്ങള്‍ക്കു അയക്കുന്നവരുമാണ് അധിക പ്രവാസികളും. ഈ ഏര്‍പ്പാട് പ്രവാസികള്‍ മാറ്റണം.
@-Afsar Ali Vallikkunnu -ഈ പിന്തുണയ്ക്ക് ഒരു പാട് നന്ദി പ്രിയ അഷ്റഫ്. ഈ വായനക്കും
@-ayyopavam -പ്രവാസി സമൂഹത്തില്‍ കഷ്ടപ്പെടുന്നവര്‍ ധാരാളം ഉണ്ട്. ആരോടും പരാധി പറയാതെ. എന്നാല്‍ പൊതു പ്രവാസികള്‍ A/C യില്‍ മാത്രം ജോലി ചെയ്യുന്നവര്‍ എന്നാണു പലരുടെയും ധാരണ. താങ്കളോട് യോജിക്കുന്നു.
താങ്കളോടെ യോജിക്കുന്നു.
@-moideen angadimugar - നന്ദി മൊയിദീന്‍ ഈ നല്ല വാക്കിനു.
ReplyDelete@-ബഷീര്‍ Vallikkunnu -താങ്കള്‍ ഇത് പറയുമ്പോള്‍ ഒരു പാട് സന്തോഷം തോന്നുന്നു ബഷീര്‍ ജി.
@-ismail chemmad -വളരെ ഹൃദയ സ്പര്ശിയാണ് താങ്കളുടെ വരികള്‍. ഒരു പ്രവാസിയുടെ യഥാര്‍ത്ഥ മുഖം താങ്കളിലൂടെ എല്ലാവര്ക്കും വായിക്കാം. 20 വര്‍ഷം ഗള്‍ഫില്‍ കഴിയുന്ന ഒരു പ്രവാസി കൂടിയാല്‍ 20 മാസം മാത്രമാണ് തന്റെ കുടുംബത്തോടൊപ്പം കഴിയുന്നത് എന്ന് വരുമ്പോള്‍ പ്രവാസം ഒരു പ്രാവാസിയുടെ ജീവിതത്തില്‍ എന്ത് നല്കുന്നു എന്ന് മനസ്സിലാക്കാന്‍ വേറെ ഒന്നും വേണ്ട. ഹൃദയത്തില്‍ നിന്നും മറയില്ലാതെ താങ്കള്‍ കോറി ഇട്ട വരികള്‍ ഒരു വേള എന്റെ കണ്ണുകളെ നനയിച്ചു. നന്ദി. ഈ സ്നേഹത്തിനു. പങ്കു വെക്കലിനു.
@-രമേശ് അരൂര്‍ -ഈ നല്ല വാക്കുകള്‍ക്കു നന്ദി. മൊത്തം എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു സ്വര്‍ഗ്ഗ രാജ്യത്ത് സുഖ ലോലുപരായി കഴിയ്ന്നതാണ് പ്രവാസം എന്നാണു നാട്ടില്‍ പലരുടെയും ധാരണ. അല്ലെങ്കില്‍ അങ്ങിനെ ഭാവിക്കാര് അവര്‍ ഇഷ്ടപ്പെടുന്നു. കുറെയൊക്കെ അങ്ങിനെ തോന്നിപ്പിക്കും വിധം പ്രവാസികള്‍ കാണിക്കുന്ന പൊങ്ങച്ചം നാട്ടുകാരില്‍ അത്തരം ഒരു ധാരണ ഉണ്ടാക്കാന്‍ ഒരു പരിധ വരെ കാരണമാകുന്നു എന്നതും നേരാണ്. ഇവിടെ തിരിച്ചറിവുകളാണ് ആവശ്യം. അതുടായെ മതിയാകൂ.
@-തൂവലാൻ - മനസ്സിരുത്തിയ വായനക്ക് നന്ദി.
@-നികു കേച്ചേരി -സൌകര്യമായി ജീവിക്കാന്‍ ജീവിക്കാതെ സംഭാദിക്കുന്നു നിങ്ങളും ഞാനും. ഇത് ഒരു വശം മാത്രം. എന്നാല്‍ ഗള്ഫുകാരന് പരോക്ഷമായി പലരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നത് മറു വശം.
@-Jefu Jailaf said...ഒരു “നോ” എന്നു പറയാൻ പഠിക്കുന്നില്ല നമ്മള്.<<<< അതാണ് വാസ്തവം ജെഫു ജൈലാഫ്.
ReplyDelete@-ഷാജു അത്താണിക്കല്‍ -അതെ ഷാജു. ഇത് ഒരു തുമ്മിയാല്‍ തെറിക്കുന്ന അവസ്ഥ തന്നെ ആണ്. എല്ലാരും ഓര്‍മ്മിക്കട്ടെ.
@മുരളീമുകുന്ദൻ , ബിലാത്തി- അതെ മുരളി ഭായി. നാട് വിട്ട എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ് എന്ന് അറിയാം. താങ്കളുടെ വാക്കുകള്‍ക്കു നന്ദി.
@-ഉമ്മു അമ്മാര്‍ - പ്രവാസികള്‍ എല്ലാവരുടെയും സങ്കടങ്ങള്‍ കേള്‍ക്കുന്നു. എന്നാല്‍ അവന്റെ സങ്കടങ്ങള്‍ ആവും ചോദിക്കാറില്ല. ഒന്നും ബാക്കി ഇരിപ്പില്ലെങ്കില് അവനെ കാത്തിരിക്കുന്നത് ഉറ്റവരുടെ പരിഹാസമാണ്. നല്ല വാക്കുകള്‍ക്കു നന്ദി.
@-ആചാര്യന് -എഴുതാന്‍ പ്രേരണ തരുന്ന ഈ വാക്കുകള്‍ക്കു നന്ദി ഇംതിയാസ്..
@-ajith -ഈ നല്ല വാക്കിനു നന്ദി അജിത്ത് ഭായി.
@Prinsad - വായനക്കും നല്ല വാക്കുകള്‍ക്കും വളരെ നന്ദി പ്രിന്സാദ്
@-പട്ടേപ്പാടം - ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം. ആരുടെ എങ്കിലും കണ്ണ് തുറപ്പിച്ചാല്‍ അത്രയും ആശ്വാസം. നന്ദി റാംജി
@-Sreejith kondottY/ -നന്ദി ശ്രീജിത്ത് താങ്കളുടെ വാക്കിനു.
ReplyDelete@-Muneer N.P -നല്ല വാക്കിന് . വായനക്ക് നന്ദി മുനീര്‍.
@-ശ്രീക്കുട്ടന് -ഈ ഒഴുക്കില്‍ പെട്ടവന്റെ നിസ്സഹായത തന്നെ ആണ് ശ്രീക്കുട്ടാ നമ്മുടെ പ്രശ്നവും. ഒരു മോചനം വളരെ അകലെ.
@-അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said.
പ്രവാസി പ്രവാസ കാലത്തോളം ഒരു പ്രമാണി.
പ്രവാസ കാലം കഴിഞ്ഞാല്‍ ഒരു മിണ്ടാപ്രാണി<< ജബ്ബാര്‍ പറഞ്ഞതെല്ലാം വാസ്തവം.
@-ഷബീര്‍ (തിരിച്ചിലാന്) -മെയില്‍ അയച്ചതില്‍ സന്തോഷമേ ഉള്ളൂ ഷബീര്‍. ആരെങ്കിലുമൊക്കെ വായിക്കാനനല്ലോ നാം എഴുതുന്നത്. ഇത് വായിക്കപ്പെടനം എന്ന് താങ്കള്‍ ആഗ്രഹിചെങ്കില് അത് എനിക്കുള്ള സമ്മാനമായി ഞാന്‍ സ്വീകരിക്കുന്നു.
@-മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ നന്ദി മുഹമ്മദ്കുഞ്ഞി. താങ്കളുടെ ഈ നല്ല വായനക്കും വിലയിരുത്തലിനും. ഒരു വലിയ ചിന്തയാണ് താങ്കള്‍ പങ്കു വെച്ചഹ്ടു. പ്രവാസത്തിനു ശേഷം എന്ത് എന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടെണ്ടി ഇരിക്കുന്നു.
@ശ്രദ്ധേയന്‍ | shradheyan -ഒരു ഷോക്ക് തരുന്നതാണ് താങ്കളുടെ കമന്റു. സംഭാവിച്ചേക്കാവുന്നത്. പക്ഷെ നമുക്ക് അങ്ങിനെ ചിന്തിക്കാതിരിക്കാം.
@-അലി -അതെ അലി. ഈ പ്രവാസ നൊമ്പരം പറഞ്ഞാന്‍ തീരില്ല. മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കാന്‍ സ്വയം തീപ്പന്തമായി കത്തിത്തീരുന്ന ജീവിതങ്ങളെപ്പറ്റി ഒരല്പം ചിന്ത, ഇവരുടെ പുനരധിവാസത്തിന് സര്ക്കാന് ഭാഗത്ത് നിന്ന് എന്തെങ്കിലും....എവിടെ അല്ലെ.
അക്ബര്‍ ഭായ്, ഗള്ഫുകാരന് അവിടെ സ്വര്‍ണ്ണം വാരുകയാണെന്ന ഇമേജ് നിങ്ങള്‍ ഗല്ഫുകാര് തന്നെ ഉണ്ടാക്കിയതല്ലെ.അത് നിങ്ങള്‍ തന്നെ മാറ്റണം. കുറഞ്ഞ പക്ഷം തന്റെ ഭാര്യയോടും മക്കളോടുമെങ്കിലും കാര്യങ്ങള്‍ തുറന്നു പറയുക..വലിയ വലിയ ഷോപ്പീങ്മാളുകളുടേയും ഫെസ്റ്റിവലുകളുടെയും അപ്പുറത്ത് ലേബര്‍ ക്യാമ്പുകളില്‍ നരകിച്ച് കഴിയുന്ന ആളുകളുടെ ചിത്രങ്ങളും അവര്‍ കാണട്ടെ,ആ കഥകളും അവര്‍ കേള്‍ക്കട്ടെ.ഇതൊക്കെ അറിയുമ്പോള്‍ അവര്‍ നിങ്ങളെ കൂടുതല്‍ സ്നേഹിക്കുകയെ ഉള്ളൂ..
ReplyDeleteപണ്ടത്തെപ്പോലെയൊന്നുമല്ല ഇപ്പോള്‍ അല്ലേ..മാറ്റങ്ങളില്ലെ,ദുബായ്ക്കാര്ക്കും നേരം വെളുത്തു.
ആശംസകളോടേ..
പ്രവാസിയെ നന്നാക്കിയെടുക്കാനുള്ള ഈ "പത്തു കല്പനകളും" പുലര്‍ത്തി പ്രവാസം നയിക്കാനായാല്‍ തിരിച്ചു പോവുമ്പോള്‍ വലിയ അലച്ചിലില്‍ പെടാതെ കഴിഞ്ഞു കൂടാം, നേര് തന്നെ. പ്രവാസം ഒരു ഊരാക്കുടുക്കാണ് അധികപേര്‍ക്കും. അഴിക്കും തോറും മുറുകുന്ന, ആവസാനം ആ മുറുക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഊരാക്കുടുക്ക്.
ReplyDelete"മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കാന്‍ സ്വയം തീപ്പന്തമായി കത്തിത്തീരരുത്"
ReplyDeleteഈ സത്യം എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാത്മാര്‍ത്ഥമായി ആശിച്ചു പോകുന്നു.
അക്ബര്‍, വളരെ ഇന്‍ഫോര്‍മേറ്റീവ് ആയ ഒരു പോസ്റ്റാണിത്. ആശംസകള്‍.
പ്രവാസിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ആ പഴയ തുറക്കാത്ത കത്തിന്റെ ഒരു പൂര്‍ത്തീകരണമായി ഈ പോസ്റ്റ്.
ReplyDelete"വീണ്ടും ചില പ്രവാസ ചിന്തകള്‍" എന്ന പേരു പോലെ തന്നെ പ്രവാസികള്‍ വീണ്ടും വീണ്ടും വായിക്കേണ്ട ചിന്തിക്കേണ്ട ഒന്നു കൂടി.
നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് യോജിക്കാത്ത ഒരു പദ്ധതിക്കും സമ്മതം മൂളരുത്. അഥവാ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ബജറ്റിലൊതുങ്ങാത്ത ആവശ്യങ്ങള്‍ക്ക് പണം ആവശ്യപ്പെട്ടാല്‍ കടം വാങ്ങിയും ചിട്ടി പിടിച്ചും ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്നതിനു പകരം എനിക്ക് സാധ്യമല്ലെന്ന് തുറന്നടിക്കാനുള്ള ത്രാണിയുണ്ടാകണം..
ReplyDeleteപലപ്പോഴും ആഗ്രഹമുണ്ടങ്കിലും, തോന്നില്ല പറയാൻ.. എന്ത് ചെയ്യാം.. :(( വളരെ നല്ല ചിന്തകൾ, അക്ബർ ഭായി. ഇത് പ്രിന്റെടുത്ത് പലരെയും കാണിക്കണമെന്നോർക്കുന്നു.
അക്ബര്ക്കാ....നന്നായിട്ടുണ്ട് എന്ന ഭംഗി വാക്ക് മാത്രം പറഞ്ഞാല്‍ അതൊരു പാപമായിരിക്കും...വള്ളിക്കുന്ന് പറഞ്ഞത് പോലെ പ്രവാസതെക്കുരിച് അക്ബര്ക്ക എഴുതുമ്പോള്‍ മൂര്‍ച്ച വളരെ കൂടുതലാണ്..കാരണം അത് ഹൃദയത്തില്‍ നിന്നും വരുന്നതാണ്..ഇതും 'തുറക്കാത്ത കത്തും' ബൂലോഗം മലയാളത്തിനു നല്കിയ ശ്രേഷ്ടമായ സൃഷ്ടികളില്‍ പെട്ടതാണ്...നന്ദി..നല്ലൊരു പോസ്റ്റ് സമ്മാനിച്ചതിന് ....
ReplyDeleteബഹുമുഖ പ്രതിഭയായ നൌഷാദ് അകമ്പാടം ഒരു ഇന്റര്‍വ്യൂവില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ് രചന ഏതെന്ന ചോദ്യത്തിനു അക്ബറിന്റെ 'പ്രവാസിയുടെ തുറക്കാത്ത കത്ത്' എന്ന് ഉത്തരം നല്‍കിയത് വായിച്ചപ്പോഴാണ് ആ പോസ്റ്റ് തേടിപ്പിടിച്ചു വായിച്ചത്. സമാനതകളില്ലാത്ത ആ മനോഹര സൃഷ്ടിയുടെ, ഹൃദയ രക്തത്തില്‍ മുക്കിയെഴുതിയ ആ കത്തിലെ ഓരോ വരിക്കും ഓരോ പ്രവാസിയുടെയും പ്രാതിനിധ്യം അവകാശപ്പെടുവാന്‍ സാധിക്കും.
ReplyDeleteപലരും ചൂണ്ടിക്കാട്ടിയതുപോലെ, അക്ബര്‍ സാബിന്റെ പ്രവാസി മണമുള്ള എഴുത്തുകള്‍ക്ക് വല്ലാത്തൊരു വശ്യതയുണ്ട്; അതിഭാവുകത്വവും, കൃത്രിമത്വവും ഇല്ലാത്തതാവാം, കാരണം; പ്രവാസിയുടെ ചൂടും, ചൂരും, നെടുവീര്‍പ്പും, വ്യഥയും, ആധിയും കലര്‍പ്പേതുമില്ലാതെ തന്റെ രചനയുടെ റോമെറ്റീരിയല്‍സ് ആക്കുന്നതാവാം ഹേതു! സര്‍വോപരി, എഴുത്തുകാരന് ഒരു പ്രവാസി ആണ് എന്നതുമാകാം കാര്യം.
ഈ പോസ്റ്റും പതിവ് തെറ്റിച്ചില്ല. 'ഗര്‍ഷോമി'ന്റെ ദന്യതയാര്ന്ന ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ മനോഹരമായി വരച്ചു കാട്ടുന്ന പതിവ് പ്രവാസി എഴുത്തിന്റെ 'സ്വയം കരച്ചി'ലിനപ്പുറം, ഭാസുരമായ ഒരു ഭാവിക്ക് വേണ്ടിയുള്ള മുന്നൊരുക്കത്തിന് അവനെ ഗൌരവപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നുണ്ട്, ലേഖകന്‍. അകത്തേക്ക് ടോര്‍ച്ചടിക്കുന്ന, തിരിച്ചറിവിന്റെ ചിന്താ കോശങ്ങളെ പ്രകോപിപ്പിക്കുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. നന്ദി, അക്ബര്‍ സാബ്.
valare sathyasandhamaya avatharanam.... aashamsakal.....
ReplyDeleteപത്തു നാള് ജോലിക്ക് പോയാല്‍ ഇരുപതു നാള് ലീവെടുത്ത് കറങ്ങുന്ന.........ഗള്‍ഫിലെത്തുന്നതോടെ ഒരേ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെടുന്നു. പുലര്‍ച്ചെ അലാറം വെച്ച് ആരുടെ വിളിക്കും കാത്തു കിടക്കാതെ ചാടി എണീറ്റ് ജോലിക്ക് പോകുന്നു.
ReplyDeleteസത്യം ..! പിന്നെ ഇവിടെ മിക്ക ജോലിയും ഒരു കൃത്യമായ സമയ ക്രമത്തില്‍ മുന്നോട്ട് പോകുന്നതിനാല്‍ നാട്ടിലെ അപേക്ഷിച്ച് കൂടുതല്‍ ഫ്രീ സമയം ഉണ്ടെന്നു ഫീല്‍ ചെയ്യും..നാട്ടില്‍ ആകുമ്പോള്‍ ഒന്നിനും സമയം തികയില്ലല്ലോ ..മിക്ക ജോലിയും കൃത്യമായും ചെയ്യില്ല ..ഇവിടെ ഉള്ള ജോലി കൃത്യമായി ചെയ്തു കഴിഞ്ഞാല്‍ ( എല്ലാ ജോലിയും അല്ല, എങ്കിലും കുറെ ജോലികള്‍ ) പിന്നെ വേണ്ടവര്‍ക്ക് ഇഷ്ടം പോലെ കിടന്നുറങ്ങാം :),പലര്‍ക്കും പ്രത്യേകിച്ച് വീക്ക് എന്‍ഡില്‍ രണ്ടു ദിവസത്തോളം.
ഗള്‍ഫ് പൊങ്ങച്ചത്തിന്റെ ഊതിപ്പെരുപ്പിച്ച മസിലുമായി “എന്തിനും ഞാനുണ്ടിവിടെ” എന്ന ധൈര്യം കുടുംബത്തിനു നല്കിയാല് നിങ്ങളെ കണ്ടു അവര്‍ വലിയ മനക്കോട്ടകള്‍ കെട്ടും.
വളരെ യാഥാര്‍ത്ഥ്യം ..! കൂടാതെ ആദ്യമേ നമ്മുടെ സമീപനങ്ങളില്‍ നിന്ന് വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നമ്മള് ചില മൂല്യങ്ങളുടെ ആളാണ് എന്ന് കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞാല്‍ പല അനാവശ്യ ചിലവുകളില്‍ നിന്നും പൊങ്ങച്ച പ്രകടനങ്ങളില്‍ നിന്നും നമ്മുടെ വീട്ടുകാര്‍ മാറി നില്ക്കും .. പൈസയേക്കാള്‍ ധൂര്‍ത്തിനും അനാവശ്യത്തിനും എതിരായ . ലാളിത്യവും കാരുണ്യവും കൂടുതല്‍ നന്മ ചെയ്യലും ആണ് നമ്മുടെ സന്തോഷം എന്ന് നാട്ടിലുള്ളവരെ ബോധ്യ പ്പെടുത്തുക എന്നത് പ്രധാനമായ കാര്യമാണ് എന്ന് തോന്നുന്നു .
നല്ല പോസ്റ്റ് ..!
ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഗള്‍ഫില്‍ പോകേണ്ട പൂതി മാറി...നന്നായി പറഞ്ഞു..
ReplyDeleteനിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് യോജിക്കാത്ത ഒരു പദ്ധതിക്കും സമ്മതം മൂളരുത്. അഥവാ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ബജറ്റിലൊതുങ്ങാത്ത ആവശ്യങ്ങള്‍ക്ക് പണം ആവശ്യപ്പെട്ടാല്‍ കടം വാങ്ങിയും ചിട്ടി പിടിച്ചും ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്നതിനു പകരം എനിക്ക് സാധ്യമല്ലെന്ന് തുറന്നടിക്കാനുള്ള ത്രാണിയുണ്ടാകണം.
ReplyDeleteവളരെ നല്ല ഉപദേശം.എല്ലാ പ്രവാസികളും അവരുടെ ബന്ധുക്കളും ഇതൊന്ന് ശ്രദ്ധിച്ചെങ്കില്‍ എത്ര നന്നായിരുന്നു.
@-ഇസ്മായില്‍ കുറുമ്പടി (തണല്‍) said..>>>താന്‍ ഉരുകിതീരുമ്പോള്തന്നെ തന്റെ ആശ്രിതര്‍ സുഖമായി കഴിയട്ടെ എന്ന സദുദേശ്യം മാത്രമായിരിക്കാം അവന്റെ മനസ്സില്‍.<<< തീര്‍ച്ചയായും ഇസ്മയില്‍ ഇത് തന്നെ ആണ് ഓരോ പ്രവാസികളെയും ഈ മണ്ണില്‍ തളച്ചിടുന്നത്. ആരോഗ്യമുള്ള കാലത്തോളം അയാള്‍ ജീവിക്കുന്നത് ആശ്രിതരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തന്നെ ആണ്. പിന്നെ സ്വന്തത്തിലേക്കു നോക്കുമ്പോഴേക്കും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു കാണും. ദീര്‍ഘമായ പ്രതികരണത്തിന് നന്ദി.
ReplyDelete@-Samad Karadan - സമദ് ജി. പ്രതികരണത്തിന് നന്ദി. ദീര്‍ഘ വീക്ഷണം ഇല്ലാതെ ഓരോ മാസവും കിട്ടുന്നത് അടുത്ത മാസത്തേക്ക് ബാക്കി വെക്കാതെ അഡ്വാന്‍സായി കടവും വാങ്ങി പ്രവാസം തുരരുന്നവര് താങ്കളുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
@-കുഞ്ഞൂസ് (Kunjuss) - തീര്‍ച്ചയായും വീട്ടുകാര്‍ തന്നെയാണ് അല്പം ചിന്തിക്കേണ്ടത്. വേണ്ടാത്ത പാഴ്ചിലവുകളും മറ്റും ഒഴിവാക്കി ഒന്ന് സഹകരിച്ചാല്‍, ഒരു കുടുംബ ബജറ്റ് ഒന്ന് പരിമിതപ്പെടുത്തിയാല്‍ പ്രവാസിക്ക് മിച്ചമായി വല്ലതും സമ്പാദിക്കാന്‍ കഴിഞ്ഞേക്കാം. പ്രതികരണത്തിന് നന്ദി കുഞ്ഞൂസ്
@-തെച്ചിക്കോടന് - നല്ല വാക്കുകള്‍ക്കും വായനക്കും ഒരു പാട് നന്ദി. ഷംസു.
@-ente lokam- അതെ സത്യം എന്റെ ലോകം. എല്ലാവര്ക്കും എല്ലാം അറിയാം. എന്നിട്ടും മനസ്സ് പിടിച്ചു നിര്‍ത്താനാവുന്നില്ല. രക്ഷക്ക് ഒരു വഴി കണ്ടെത്താനാവുന്നില്ല. പ്രാവാസികള്‍ അനുഭവിക്കുന്ന ഒരു മാനസിക പ്രശ്നം ഇത് തന്നെ ആണ്.
ReplyDelete@-ishaqh ഇസ്ഹാക് - നന്ദി ഇസ്ഹാക്. താങ്കളുടെ വാക്കുകള്‍ക്കു. വായനക്ക്.
@-Jazmikkutty - ബുദ്ധി എല്ലാവക്കും ഉണ്ട് ജാസ്മിക്കുട്ടി. ചിന്തിക്കുന്നുമുണ്ട്. പക്ഷെ ഇത് ഒരു അവസ്ഥയാണ്. ചിലര്‍ക്ക് രഷപ്പെടാനാവുന്നു.പലരും പലതു കൊണ്ടും ഇവിടെ കുടുങ്ങി പോകുന്നു.
@-നവാസ് കല്ലേരി...-വായനക്ക് നന്ദി നവാസ്. പ്രേത വാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ താങ്കള്‍ക്കാവട്ടെ. അല്പം കരുതലോടെ മുന്നോട്ടു പോവുക.
@-Villagemaan - അതെ സത്യം . പ്രവാസത്തില്‍ നാം കഷ്ടപ്പെടാന്‍ തയ്യാറാകുന്നു. പക്ഷെ നാട്ടില്‍ എത്തിയാല്‍ പുലികള്‍.
@-OAB/ഒഎബി - ഈ കയര്‍ എല്ലാവരുടെ കഴുത്തിലും മുറുകി ഇരിക്കുകയാണ്. ഒന്നിന് പിറകെ ഒന്നൊന്നായി വരുന്നു പ്രശ്നങ്ങള്‍. കുടുംബം ഒഴിച്ച് നിര്‍ത്തി ഒരു ചിന്ത നമുക്കില്ലല്ലോ. അപ്പോള്‍ കുടുംബം വളര്‍ന്നു കൊണ്ടിരിക്കും. പ്രവാസം തുടര്‍ന്ന് കണ്ടും. നന്ദി ബഷീര്‍ ജി.
@-ഐക്കരപ്പടിയന്‍ - നല്ല വായനക്ക് , വാക്കുകള്‍ക്കു എല്ലാം നന്ദി സലിം. പ്രവാസികളെ സംരക്ഷിക്കാന്‍ ആരും കാണില്ല. അവന് സംരഷിക്കെണ്ടാവര് ഒരു പാട് പേര്.
@-Haneefa Mohammed- രക്ഷപ്പെടാന്‍ നല്ല മനക്കരുത്ത് വേണം. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു സ്വാര്‍ഥനായി കഴിയുന്നവര്‍ക്ക് കുറെ ഒക്കെ രക്ഷപ്പെടാം. പക്ഷെ അതല്ലല്ലോ ജീവിതം. വായനക്ക് നന്ദി.
@-മുല്ല - പറഞ്ഞത് വാസ്തവം. എന്നാല്‍ അതിനു ഒരു മറുവശം കൂടി ഉടന്‍. ഒരേ പ്രവാസിയും ഒരു പാട് മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം സ്വന്തം നാട്ടില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഒന്ന് ജീവിക്കുന്നത്. ആ കുറഞ്ഞ ദിവസങ്ങളില്‍ അവന് അല്പം ആര്‍ഭാടം കാണിചു പോകുന്നത്. ഇത് പ്രോത്സാഹിപ്പിക്ക പ്പെടെന്ടതല്ല എങ്കിലും ഇതാണ് അതിനു പിന്നിലെ മനശാസ്ത്രം. അത് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നു എന്നതും വാസ്തവം. നല്ല നിരീക്ഷണത്തിനു നന്ദി മുല്ലേ.
ReplyDelete@-Salam -സൈദ് >>>പ്രവാസം ഒരു ഊരാക്കുടുക്കാണ് അധികപേര്‍ക്കും. അഴിക്കും തോറും മുറുകുന്ന,<<< സത്യം തന്നെ. പക്ഷെ രക്ഷപ്പെടാന്‍ ശ്രമിച്ചേ പറ്റൂ.
@-Vayady - "മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കാന്‍ സ്വയം തീപ്പന്തമായി കത്തിത്തീരരുത്". ഏറെ ക്കുറെ ഇത് തന്നെയാണ് പ്രവാസികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നന്ദി വായാടി.
@-വഴിപോക്കന് - നല്ല വാക്കുകള്‍ക്കു നന്ദി വഴിപോക്കന്.
@-sijo george - കഴിയണം സിജോ ജോര്‍ജ്. അല്ലാത്ത പക്ഷം പ്രവാസം ഒരു മരീചിക പോലെ അനന്തതയിലേക്ക് നീണ്ടു നീണ്ടു പോകും.
@-ABHI - ഒരു പാട് നന്ദി. ഈ പ്രചോദനത്തിനു. വായനക്ക്.
@-Noushad Kuniyil- ഒരു പാട് നന്ദി. എഴുതാന്‍ പ്രേരിപ്പിക്കുന്ന ഈ വാക്കുകള്‍ക്കു. പ്രവാസികളുടെ അവസ്ഥ എന്നും വേദനിപ്പിക്കുന്നതാണ്. സ്വയം ജീവിക്കാതെ മറ്റുള്ളവരെ ജീവിപ്പിക്കുന്ന ത്യാഗികള്‍ പ്രവാസ ലോകത്ത് മാത്രമേ കാണൂ. സ്വയം ഈട് നല്കപ്പെട്ട ഈ പണയവസ്തുക്കളെ ഭംഗിയായി ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. ഉള്ള ജോലി നഷ്ടപ്പെട്ട വിഷമത്തില്‍ റൂമില്‍ തളര്ന്നിരിക്കുമ്പോഴാവും കെട്ടിച്ച പെങ്ങളുടെ ബാദ്ധ്യത തീര്‍ക്കാത്തതിന് വീട്ടുകാര്‍ ഫോണ്‍ വിളിച്ചു കലഹിക്കുന്നത്. പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നാട്ടുകാര്‍ക്ക് മനസ്സിലാവില്ല. ഈ വിഷയം എഴുതിയാല്‍ തീരില്ല.
@- jayarajmurukkumpuzha - thanks my friend
ReplyDelete@-Faizal Kondotty - വിശദമായ കുറിപ്പിന് നന്ദി ഫൈസല്‍ ഭായി. ഇവിടെ കിട്ടുന്ന അവധിസമയം പോലും ഒന്നും ചെയ്യാനില്ല എന്നതല്ലേ സത്യം. മൊത്തത്തില്‍ ബോറടിക്കുന്ന ജീവിതം. കുറഞ്ഞ പക്ഷം താന്‍ ഗള്‍ഫില്‍ ആരാണെന്ന് സ്വന്തം കുടുംബത്തെയെങ്കിലും ഒരു പ്രവാസി അറിയിക്കേണ്ടതുണ്ട്. എന്നാല്‍ അവന്റെ വരുമാനം വെച്ച് വലിയ വലിയ പദ്ധതികള്‍ അവര്‍ കാണില്ല.
@-മഞ്ഞുതുള്ളി (priyadharsini) - അപ്പൊ ഗിള്ഫു മോഹം ഇനി ഉണ്ടാവില്ലല്ലോ. നിങ്ങള്‍ രക്ഷപ്പെട്ടു.
@-Areekkodan | അരീക്കോടന്‍ - ആര് വായിക്കാനാ ആബിദ് സാര്‍. എല്ലാവര്ക്കു അവരുടെ കാര്യങ്ങള്‍ നടക്കണം. അവിടെ പ്രവാസികളുടെ നഷ്ട യവ്വനത്തെപ്പറ്റി, ആര് ചിന്തിക്കാന്‍. എല്ലാവരും ഇങ്ങിനെ ആണ് എന്നല്ല കേട്ടോ. എന്നാല്‍ പ്രവാസികളെ ഊറ്റി കുടിക്കുന്നവര്‍ ധാരാളം ഉണ്ട്.
സത്യം,ഒരുപാട് കാണാറുണ്ട് ഒരുപാട് കഷ്ടപ്പെട്ട് ഒടുവില്‍ നാട്ടില്‍ വന്നാല്‍ ജീവിക്കാന്‍ വഴിയില്ലാതെ ആയി പോവുന്ന പ്രവാസികളെ....
ReplyDeleteഅക്ബര്‍ സാഹിബിന്റെ ഈ രചന, ഓരോ പ്രവാസി മനസ്സുകളുടെയും തീരങ്ങളില്‍ ചിന്തകളുടെ അലകള്‍ ഉയര്‍ത്തുന്നവ തന്നെയാണ്.
ReplyDeleteപ്രവാസത്തിന്റെ തീച്ചൂളയിലേക്കെടുത്തറിയപ്പെട്ടവന്റെ ജീവിത സത്യങ്ങള്‍ നിഷ്കപടമായും അതിവര്ണനകളില്ലതെയും അതിശയോക്തി കലര്‍ത്താതെയും വരച്ചു കാട്ടിയത് അത്യന്തം ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നു.
ഒരു അച്ചടി മാധ്യമത്തിലേക്ക് അയച്ചു കൊടുക്കാവുന്ന മൂല്യത്തോടും ചാരുതയോടും ഇത് നിലവാരം പുലര്‍ത്തുന്നു.
ഇതൊന്ന് പ്രിന്റെടുത്ത് നാട്ടില്‍ പോകുമ്പോള്‍ കൊണ്ട് പോകണമെന്നുണ്ട്!
അക്ബറിക്കാ, ഒരിടവേളയ്ക്ക് ശേഷം വന്നപ്പോൾ വായിച്ചത് നല്ലൊരു രചന. തീപ്പന്തമായി മാറുന്നവരെയാണ് സ്ഥിരം കാണുന്നത്. ഇത്തരം വിഷയങ്ങളിൽ കുറേയധികം ലേഖനങ്ങൾ കാണാറുണ്ടെങ്കിലും ഇത് വ്യത്യസ്തമായി അനുഭവപ്പെട്ടു. ഇനി ഇവിടെയൊക്കെ കാണാം..
ReplyDelete@-കാന്താരി- അതെ കാന്താരി.ജീവിതത്തിന്റെ ബാക്കി പത്രമായി കുറെ അസ്വസ്ഥതകളുമായി കഴിഞു കൂടുന്നവര്‍.
ReplyDelete@-rafeeQ നടുവട്ടം - ഈ നല്ല വാക്കുകള്‍ക്കു, പ്രോത്സാഹനത്തിനു നന്ദി റഫീക്ക് ജി. നമ്മള് അനുഭവിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാഴ്ചകളിലേക്ക് മനസ്സ് തുറന്നിടുമ്പോള്‍ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് തന്നെയുള്ള ഓര്മ്മപ്പെടുത്തലുകലായി തീരുന്നു.
@-ഹാപ്പി ബാച്ചിലേഴ്സ് - ഹായ് ഹപ്പീസ്. എവിടെയായിരുന്നു ഇത്രയും കാലം. എന്തായാലും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
This comment has been removed by the author.
ReplyDeleteനന്ന്. പ്രവാസികള്‍ക്കും,കുടുംബങ്ങള്‍ക്കും നല്ലൊരു ഗുണപാഠം.
ReplyDeleteവായിച്ചു - നിങ്ങൾ ഇപ്പറഞ്ഞത് കുരെയന്കിലും ചെയ്യന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല ധൈര്യമായി എന്നെ ചൂണ്ടിക്കൊള്ളൂ - ആ അവസാനത്തെ കുറച്ചു പാരഗ്രാഫുകൾ !
ReplyDeleteവായിച്ചു ആര്‍ക്കെങ്കിലും കുറച്ചു ബോധം വന്നാല നന്ന്.
ആശംസകൾ