പഞ്ചായത്ത് ഇലക്ഷന്
ചൂട്പിടിക്കുകയാണ്. തിരഞ്ഞെടുപ്പു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബീരാനിക്ക കുടയുമെടുത്ത് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ്
അടുക്കളയില്‍ നിന്നും ആമിനയുടെ സംസാരം കേട്ടത്. അയല്‍ക്കാരി ജാനുവിനോടാണ്. രണ്ടും പെണ്ണെന്ന ഒരു ജാതിയാണെങ്കിലും മനുഷ്യരിപ്പോ പല ജാതിയാണല്ലോ . വല്ല വര്‍ഗ്ഗീയ
കലാപത്തിനും തുടക്കമിടുകയാണോ. പിഴച്ച കാലമാണല്ലോ. ബീരാനിക്ക ചെവിയോര്‍ത്തു.
ഇത്തയുടെ വോട്ടു ഇത്തവണ ആര്‍ക്കാ - ?
ഞമ്മള് ഇത്തവണ സീ.പി.എമ്മിനാ ജാനൂ. !
നേരോ നിങ്ങള്‍ ലീഗുകാര്‍
സീ.പി.എമ്മിന് വോട്ടു ചെയ്യോ ഇത്താ - ?
അതൊന്നും ഞമ്മക്ക്
അറിയൂലാ. ബീരാനിക്ക ആര്‍ക്കു വോട്ടു ചെയ്യാന്‍ പറഞ്ഞോ ഓര്‍ക്കാണ് ഞമ്മളെ വോട്ടു.
ആമിന തന്റെ രാഷ്ട്രീയ നയം
വ്യക്തമാക്കി.
നേരാ ഇത്താ... ഞങ്ങടെ വാര്‍ഡില്‍ ഇത്തവണ ബീ.ജെ.പിക്കാര്‍ക്ക് സ്ഥാനാര്‍ഥിയില്ല. ബീ.ജെ.പിക്കാരോടൊക്കെ ലീഗിന്
വോട്ടു ചെയ്യാനാ പറഞ്ഞത്. അവിടെ ലീഗിന്റെ സ്ഥാനാര്‍ഥി ശാരദ ടീച്ചറാ.!
നേരോ ജാനൂ. പഞ്ചായത്ത്
ഇലക്ഷന് വരുമ്പോള്‍ എന്തൊക്കെ മറിമായങ്ങളാ നടക്കുന്നെ
അല്ലെ.- ? ഈ ആദര്‍ശം എന്നൊക്കെ പറയുന്നത് വെറുതെയാ. അധികാരം
കിട്ടുമ്പോ എന്ത് ആദര്‍ശം. ഉദ്ദേശിച്ച വാര്‍ഡില്‍ സ്ഥാനാര്ഥിയാക്കാഞ്ഞതിനു ഉടനെ പോയി ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മെമ്പറെപ്പറ്റി ഇന്നലെ പത്രത്തില്‍ വായിച്ചു. ഇനി
ഞമ്മളെ കൂട്ടരേ കാര്യം നോക്കൂ. പത്തമ്പത് കൊല്ലം രാഷ്ട്രീയം ഹറാമാണെന്നും അത് നരകത്തില്‍ പോകാനുള്ള ഏര്‍പ്പാടാണെന്നും പറഞ്ഞു
വോട്ടുപോലും ചെയ്യാതെ ഇലക്ഷന് ദിവസം മൌനവ്രതം എടുത്തിരുന്ന ജാമാ-അത്തെ
ഇസ്ലാമിക്കാര്‍ പോലും മൌദൂദിയെ മാറ്റിനിര്‍ത്തി മത്സരിക്കാന്‍ തീരുമാനിച്ചു. ഇതൊരു
ചക്കരക്കുടം തന്നെയാ അല്ലെ ജാനൂ.
തന്നെ തന്നെ. പറയാനുണ്ടോ... പത്രം വായിച്ചാല്‍ ചിരിച്ചു മടുക്കും. ഒരു പഞ്ചായത്തില്‍
കോണ്‍ഗ്രസ്സും ബീജെപിയും ഒന്നിച്ചാണെങ്കില്‍ തൊട്ടടുത്ത പഞ്ചായത്തില്‍ സീ.പി.എമ്മും ലീഗും, അതിനടുത്ത
പഞ്ചായത്തില്‍ ലീഗും ബീജെപ്പിയും, വേറൊരു
പഞ്ചായത്തില്‍
സീ.പീ.എമ്മും കോണ്‍ഗ്രസ്സും, അങ്ങിനെ
തിരിഞ്ഞും മറിഞ്ഞും ഇലക്ഷന്‍വരെ കൂട്ടുകെട്ടു. അത്
കഴിഞ്ഞാല്‍ കൂട്ടത്തല്ല്. നമ്മളെ കട്ടുമുടിക്കാന്‍ നമ്മള് വോട്ട് ചെയ്യുന്ന നമ്മുടെ കള്ളന്മാര്
ജയിക്കട്ടെ.
ഇന്റെ
റബ്ബേ....ഈ രാഷ്ട്രീയക്കാര്‍ തമ്മില്‍ ഒരു പെണക്കോല്ലാ.
പിന്നെ എന്തിനാ ഇവര്‍ മനുസ്സമ്മാരെ ഓരോ കാര്യം പറഞ്ഞു തമ്മില്‍
തല്ലിക്കുണതു. ഓരോ പാര്ട്ടിക്കാര് തമ്മില്‍
തല്ലി എത്ര പേരെ ജീവന് പോയിരിക്കുണു ഞമ്മളെ ഈ കേരളക്കരേല് ജാനൂ..!
അതല്ലേ പറയിണത് ഇത്താ....
ഇവിടെ കാര്യത്തോട് അടുക്കൊമ്പോ നേതാക്കന്മാര് തമ്മില്‍ ഒരു പ്രശ്നവും ഇല്ല. പക്ഷെ
അവര്‍ വെട്ടാന്‍ പറയുമ്പോ വെട്ടാനും കൊല്ലാന്‍ പറയുമ്പോ കൊല്ലാനും നടക്കുന്ന
അനുയായികളുണ്ടല്ലോ..അവരാണ് വിവരം കെട്ടവര്‍.
ശരിയാ ഞമ്മള് കേട്ടുക്കുണു ബീരാനിക്ക പറിണതു പൊതുജനം
കഴുതയാന്നു.
അടുക്കളയിലെ സ്ത്രീ ബുദ്ധി ജീവികളുടെ ഈ അന്താരാഷ്ട്ര ചര്‍ച്ച ബീരാനിക്കയെ ഒന്നു ഇരുത്തി ചിന്തിപ്പിച്ചു. പിന്നെ
കുട മടക്കി ഇറയത്തു തൂക്കിയിട്ടു ഒരു കൈലി മുണ്ടും ഉടുത്തു പറമ്പിലേക്ക് നടന്നു. മഴ വരുന്നുണ്ട്. അതിനുമുമ്പ് നാലു തെങ്ങിന് വളം ഇടണം.
.
.
"നാലു തെങ്ങിന് വളം ഇടണം."
ReplyDeleteഈ ക്ലൈമാക്സില്‍ ഉണ്ട് എല്ലാം.
അടുക്കള രാഷ്ട്രീയം ഗംഭീരമായി
അക്ബറെ, ഈ പോസ്റ്റു വായിച്ച് കേരളത്തിലെ ജനങ്ങളെല്ലൊം ബീരാനിക്കയെ പോലെ ചിന്തിച്ചു പോയാല്‍.. രാഷ്ട്രീയക്കാര്‍ പിന്നെയെങ്ങിനെ പൊതുജനത്തെ പറ്റിച്ചു ജീവിക്കും? നമുക്കിതിന്റെ കോപ്പിയെടുത്ത് പത്രത്തിന്റെ കൂടെ വിതരണം ചെയ്താലോ? അക്ബറിന്റെ പേരു വെയ്ക്കണ്ട. ആ സ്ഥാനത്ത് അനോണീ എന്നു വെയ്ക്കാം. എങ്ങിനെയുണ്ട് ഐഡിയ?
ReplyDeleteഅരാഷ്ട്രീയവാദി,അരക്കിറുക്കന്‍,ദേശ ദ്രോഹി,
ReplyDeleteവികസന വിരോധി,കൊസ്രാന് കൊള്ളി, മണകുണാഞന്‍, ശുംഭന്, കൊഞ്ഞാണന്...
മറ്റുള്ളവരുടെ കഞ്ഞിയില്‍ ചാലിയാറിലെ പൂഴി വാരിയിടുന്നവന്
ങ്ങ്ഹു...ഹ്ഹു ...ഹു...ഹു...... ഇത്രയൊക്കേ എന്നെ കൊണ്ട് പറയാനാവൂ!!
ബാക്കി ഇവിടുണ്ട്
ബീരാനിക്ക പറീണതു പോലെ വോട്ടു ചെയ്യുന്ന അതെ ബീടര് പറീണതു കേട്ട് ബീരാനിക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പു മീറ്റിംഗ് ബഹിഷ്കരിച്ചത് ഗൌരവത്തില്‍ കാണണം... സ്ത്രീ ശാക്തീകരണം ബീരനിക്കയുടെ ചങ്ങാടത്തിലൂടെ ചാലിയാര്‍ വഴി ബേപ്പൂരില്‍ വന്ന് അറബിക്കടലില്‍ കുര്പ്പടക്കിയാല് ഓ...രക്ഷപ്പെട്ടു.. അല്ലങ്കില്‍ എത്ര വോട്ടുകളാ ബേപ്പൂരിലെ മീന്കാരെ കബളിപ്പിച്ചു രക്ഷപ്പെടുകാന്നു പടച്ചോനറിയാ...
ReplyDeleteതന്നെ തന്നെ. പറയാനുണ്ടോ... പത്രം വായിച്ചാല്‍ ചിരിച്ചു മടുക്കും
ReplyDeleteഅത് മാത്രമല്ല, കേരളത്തിലെ കാര്യങ്ങൾ ആലോചിച്ചാൽ തന്നെ ചിരിവരും
ബീരാനിക്കാക്ക് ബുദ്ധിയുദിച്ച പോലെ രാഷ്ട്രീയം കളിക്കുന്ന കഴുതയെന്ന് പറയുന്ന പൊതുജനത്തിന് എന്ന് വിവരം വെയ്ക്കുമോ ആവോ. പറമ്പിൽ പണിയെടുത്താൽ കാർഷിക കേരളമെങ്കിലും നന്നായേനേ...
അപ്പൊ കൂട്ടരേ അരാഷ്ട്രീയ വാദമാണോ പരിഹാരം .നിങ്ങളെ പോലുള്ളവര്‍ മാറി നില്ക്കുംപോഴല്ലേ കൊഞ്ഞാണന്മാര് പാര്‍ട്ടികളെ അവരുടെ താളത്തിന് കൊണ്ട് പോകുന്നത് ...?
ReplyDeleteവ്യക്തമായ ലക്ഷ്യ ബോധത്തോടെ എല്ലാവരും അവനവന്റെ പാര്‍ട്ടിയുടെ പേരില്‍ മുണ്ടും മുറുക്കി ഇറങ്ങി നോക്ക് . കാണാം നമുക്ക് മാറ്റങ്ങള്‍ ...
അല്ലാതെ പയ്യാരം പറഞ്ഞു നേരം കളഞ്ഞാല്‍ നഷ്ടം ഇപ്പോള്‍ ഉള്ളതിലും കൂടുതലാകും .പിന്നെ കേട്ടിപ്പിടിച്ചിരുന്നു 'ബ്ലോഗി'യിട്ടു കാര്യമില്ല .... പോയെ പോയെ എല്ലാരും പിരിഞ്ഞു പോയെ ...;)
@-Noushad Vadakkel
ReplyDeleteതാങ്കളോടെ യോജിക്കുന്നു. അരാഷ്ട്രീയ വാദം വിപരീത ഫലമാണ് ഉണ്ടാക്കുക. ഞാന്‍ അരാഷ്ട്രീയ വാദിയുമല്ല. എന്നാല്‍ ഇലക്ഷന് വുമ്പോള്‍ പട്ടിണി കിടന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലുള്ള (പ്രയോഗം - ഇന്നസെന്റ്) ഈ ആക്രാന്തം കാണുമ്പോള്‍ പറയാതിരിക്കാനും വയ്യ. എന്ത് കൊണ്ട് ഓരോ പാര്‍ട്ടിക്കും അല്ലെങ്കില്‍ ഓരോ മുന്നണിക്കും സ്വന്തമായി മത്സരിച്ചു കഴിവ് തെളിയിച്ചു കൂടാ. ആദര്‍ശത്തിന് ഒരു വിലയും വേണ്ടെന്നാണോ. ഈ അരാഷ്ട്രീയ കോമാളിത്തത്തോടാണ് ഞാന്‍ കലഹിക്കുന്നത്.
ബീരാനിക്കയും ബീഡരും ചിരിപ്പിച്ചു. പിന്നെ ചിന്തിപ്പിച്ചു. എന്നാലും ഒരു അക്ബര്‍ പഞ്ച് കിട്ടുന്നില്ല. ധൃതിയില്‍ പോസ്റ്റിയതാണെന്ന് തോന്നുന്നു.
ReplyDeleteവളമിടാത്തതാണു പ്രശ്നം....
ReplyDelete; good
ReplyDeleteവോട്ടുപോലും ചെയ്യാതെ ഇലക്ഷന് ദിവസം മൌനവ്രതം എടുത്തിരുന്ന ജാമാ-അത്തെ ഇസ്ലാമിക്കാര്‍ പോലും മൌദൂദിയെ മാറ്റിനിര്‍ത്തി മത്സരിക്കാന്‍ തീരുമാനിച്ചു. ഇതൊരു ചക്കരക്കുടം തന്നെയാ അല്ലെ ജാനൂ.
ReplyDeleteഈ അക്ബറിന്റെ ഒരു കാര്യം ....സോറി ആമിനയുടെ ഒരു കാര്യം ഇത്രക്കൊക്കെ കടന്ന് ചിന്തിച്ചല്ലോ അടുക്കളയില്‍ ഇരുന്നുകൊണ്ട്..
ശരിക്കും അടുക്കളയിലെ സ്ത്രീകള്‍ ആണ് രാഷ്ട്രീയക്കാര്‍.
ReplyDeleteവോട്ടു ചെയ്യാന്‍ പറ്റാത്ത പ്രവാസികളുടെ ഇടയിലായിരിക്കും ശരിക്കും ഇതിന്റെ അങ്കം!
ReplyDeleteഇതും ഒരു നേരമ്പോക്ക്, ഒരു രസം!
“ഇവിടെ കാര്യത്തോട് അടുക്കൊമ്പോ നേതാക്കന്മാര് തമ്മില്‍ ഒരു പ്രശ്നവും ഇല്ല. പക്ഷെ അവര്‍ വെട്ടാന്‍ പറയുമ്പോ വെട്ടാനും കൊല്ലാന്‍ പറയുമ്പോ കൊല്ലാനും നടക്കുന്ന അനുയായികളുണ്ടല്ലോ..അവരാണ് വിവരം കെട്ടവര്‍.“ ബീരാനിക്കായുടെ ശരിയായ ഭാഷയിൽ കഴുതകൾ.
ReplyDeleteഅതു തന്നെ വിഷയം. രാഷ്ട്രീയത്തിന്റെ ദുർഗന്ധം.
പറയാനുള്ളതൊക്കെ ആമിനേം, ജാനൂനേം കൊണ്ട് പറയിച്ചു ല്ലേ ?!! :-)
ReplyDelete:)
ReplyDeleteഅതെ, അതാകുംബം നാല് തേങയെങ്കിലും കിട്ടുമല്ലോ. വോട്ട്ചെയ്താലും തേങ തന്നെയാണ് കിട്ടുന്നത്. :)
ReplyDeleteeveryone must change to like beeranikka.........
ReplyDeleteചെറുവാടി ***ഈ രാഷ്ട്രീയം കാണുമ്പോള്‍ അങ്ങിനെ ചിന്തിച്ചു പോയില്ലെങ്കിലെ അത്ഭുധമുള്ളൂ
ReplyDelete-----------------------------
Vayady ***നല്ല ഐഡിയ. പിന്നെ അടുത്ത പൊതുയോഗം എന്റെ പുറത്തായിരിക്കും.
----------------------------
MT Manaf ***ഈ വിളിച്ചതൊക്കെ രാഷ്ട്രീയക്കാരെ അല്ലെ. ചില്ല് ജാലകത്തിന്റെ ചില്ല് അവര്‍ ഉടക്കും കേട്ടോ.
---------------------------
സലീം ഇ.പി. ***കുറിക്കു കൊള്ളുന്ന വാക്കുകള്‍. സ്ത്രീകള്‍ കേള്‍ക്കണ്ട.
---------------------------
ഹാപ്പി ബാച്ചിലേഴ്സ് ***പൊതുജനം കഴുതയാവാതിരുന്നാല് നല്ല രാഷ്ട്രീയവും, രാഷ്ട്രവും ഉണ്ടാകും.
--------------------------
ബഷീര്‍ Vallikkunnu ***ചിരിക്കുകയും ചിന്തിക്കുകയും ചെയ്തല്ലോ. ഒരു ചിന്ന രാഷ്ട്രീയ ചര്‍ച്ച. അത്രേയുള്ളൂ. നന്ദി.
---------------------------
poor-me/പാവം-ഞാന്‍ ***വളം കൂടിപ്പോയതാണോ പ്രശ്നം എന്നാണു എന്റെ സംശയം.
--------------------------
Bhagi *** :)
--------------------------
ഹംസ ***"ജനാതിപത്യദീന്" നടപ്പില്‍ വരുത്തുവാന്‍ പ്രവര്‍ത്തിക്കുകയോ അതിനായി സമരം ചെയ്യുകയോ ചെയ്യുന്നവര്‍ കപട വിശ്വാസികള്‍ ആണെന്ന് സ്ഥാപക നേതാവ് മൌദൂദി പഠിപ്പിച്ചിട്ടും അവര്‍ പോലും രംഗത്തിറങ്ങുമ്പോള്‍ എനിക്ക് തോന്നുന്നു ഇതൊരു ചക്കരകുടം തന്നെയാണെന്ന്. അതോ മറിച്ചു ചിന്തിക്കാന്‍ ന്യായമുണ്ടോ.
ReplyDelete----------------------------
shajiqatar ***ഈ വരവിനും വായനക്കും നന്ദി ഷാജി.
---------------------------
തെച്ചിക്കോടന് ***പഞ്ചായത്ത് ഇലക്ഷന് പൊതുവേ ഒരു നേരംപോക്ക് എന്നതിനപ്പുറം ഒന്നുമില്ല. വ്യക്തിപരമായിരിക്കും വോട്ടുകള്‍ അധികവും. അപൂര്‍വമെങ്കിലും ജനം രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്ന ഒരു തട്ടകം ആണിത് എന്ന് തോന്നുന്നു.
----------------------------
മുകിൽ ***പൊതുജനം വെറും ഉപകരണം മാത്രമായിപ്പോകുന്നത് കഷ്ടമാണ്. നല്ല രാഷ്ട്രീയവും നേതാക്കളും ഉണ്ടാവട്ടെ.
----------------------------
വരയും വരിയും : സിബു നൂറനാട് ***ഹ ഹ അതെ നമ്മുടെ തടി നോക്കണമല്ലോ. നന്ദി.
--------------------------------
ശ്രീ ***നന്ദി ശ്രീ
ഭായി ***വളരെ വാസ്തവം
perooran ***Thanks.
അക്ബര്‍
ReplyDeleteവലിയ ഒരു സന്ദേശം ഇതില്‍ അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ആശയങ്ങളോടുള്ള ആത്മാര്‍ഥത വോട്ടു കിട്ടാനുള്ള തന്ത്രങ്ങള്‍ മാത്രം. പാവം ജനങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങളോട് അതിരുകവിഞ്ഞ ആത്മാര്‍ത്തതയും. ഇവന്മാര്ക്ക് നമ്മളെ ഇട്ടു വട്ടുകളിപ്പിക്കാന്‍ പിന്നെന്താ പ്രയാസം?
‘അതല്ലേ പറയിണത് ഇത്താ.... ഇവിടെ കാര്യത്തോട് അടുക്കൊമ്പോ നേതാക്കന്മാര് തമ്മില്‍ ഒരു പ്രശ്നവും ഇല്ല. പക്ഷെ അവര്‍ വെട്ടാന്‍ പറയുമ്പോ വെട്ടാനും കൊല്ലാന്‍ പറയുമ്പോ കൊല്ലാനും നടക്കുന്ന അനുയായികളുണ്ടല്ലോ..അവരാണ് വിവരം കെട്ടവര്‍‘.....
ReplyDeleteതെരെഞ്ഞെടുപ്പുകാലത്തുമാത്രമല്ല..എല്ലാകലത്തും നമ്മുടെ എല്ലാ രാഷ്ട്രീയ അനുനായികൾക്കും ഉള്ള നല്ലൊരു ബോധവൽക്കരണമാണിത് കേട്ടൊ ഭായ്
ഇത് ഏതെങ്കിലും വാരികക്ക് അയച്ചു കൊടുക്കണം അക്ബര്‍. കൂടുതല്‍ ആളുകള്‍ വായിക്കട്ടെ. ഉഗ്രന്‍ പോസ്റ്റ്.
ReplyDeleteഞാന്‍ ചിന്തിച്ചതതല്ല, തെങ്ങില്‍ വളമിട്ട് തേങ്ങ കിട്ടാനെന്തു ചെയ്യും?, എന്നതാണ്. നമുക്കെല്ലാവര്‍ക്കും കൂടി അതിനൊരു വഴി കണ്ടു പിടിക്കാം. തെങ്ങില്‍ കയറാന്‍ ആളെ കിട്ടാനില്ല. യന്ത്രങ്ങളൊന്നും വിജയിക്കുന്നുമില്ല. ഇനിയെന്തു ചെയ്യും?.കറിയില്‍ തേങ്ങയരച്ചു കഴിച്ചു ശീലിച്ചും പോയി. ഇന്നലെ ടീവിയില്‍ തേങ്ങ വെള്ളം ഉപയോഗിച്ചു സോഡയുണ്ടാക്കി വില്‍ക്കുന്ന ഒരു സ്ഥാപനത്തെ പറ്റി കണ്ടു. പക്ഷെ തേങ്ങയെങ്ങിനെ താഴെയെത്തും?.പഞ്ചായത്ത് ഇലക് ഷന് കഴിഞ്ഞിട്ടെങ്കിലും ഇതിനൊരു വഴി അതാതു പഞ്ചായത്തുകള്‍ കണ്ടു പിടിച്ചാല്‍ ഉപകാരമായിരുന്നു.
ReplyDelete@-വഷളന്‍ജേക്കെ ⚡ WashAllenⒿⓚ..
ReplyDelete***അതെ ശരിയാണ്. ആര്‍ക് വോട്ടു ചെയ്യണം എന്നത് വ്യക്തി പരമാണ്. ഒരേ എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ പഞ്ചായത്തുകള്‍ തോറും തിരിഞ്ഞും മറിഞ്ഞും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ വിഡ്ഢികളാകുന്നത് ജനങ്ങളാണ്.
----------------------------
@-മുരളീമുകുന്ദൻ ബിലാത്തിപട്ടണം
***പരസ്പരം ചേരി തിരിഞ്ഞു മത്സരിക്കുന്നതും ജയിക്കുന്നതും ജനാതിപത്യ പ്രക്രിയയുടെ ഭാഗമാണ്. രാഷ്ട്രീയം രാഷ്ട്ര നന്മക്കു വേണ്ടി ആയിരിക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് പലപ്പോഴും അതിര് വിട്ടു അക്രമത്തിലേക്കും ജനദ്രോഹത്തിലേക്കും തിരിയുന്നു എന്നതാണ് വര്‍ത്തമാന ചരിത്രം.
--------------------------
@-ഗീത
***നന്ദി ഗീത ടീച്ചറെ. രാഷ്ട്രീയം രാഷ്ട്ര നന്മക്കുള്ള ചിന്തയും ജനാതിപത്യ മാര്‍ഗവും മാത്രമായി കാണുമ്പോള്‍ അക്രമ രാഷ്ട്രീയത്തിനു പ്രസക്തിയില്ലെന്ന് ജനം തിരിച്ചറിയും. പ്രവര്‍ത്തകര്‍ നേതാക്കളുടെ കൂലിത്തല്ലുകാര്‍ ആവാതിരുന്നാല്‍ മതി.
----------------------------
Mohamedkutty മുഹമ്മദുകുട്ടി
***മുഹമ്മദ് കുട്ടിക്കാ.. നല്ല ചിന്ത. തേങ്ങയിടാന്‍ ആളെ കിട്ടിയില്ലെങ്കിലും കള്ളുചെത്ത് മുറക്ക് നടക്കുന്നുണ്ട്. എന്നിട്ടും ആവശ്യക്കാര്‍ക്ക് മുഴുവനും എത്തിക്കാന്‍ കഴിയുന്നില്ലെന്ന് തോന്നുന്നു. അതുകൊണ്ട് കെമിക്കല്‍ കൂട്ടിയാണ് ഇപ്പൊ വില്പന. വിഷ മദ്യം കുടിച്ചു ചത്താലും നോ പ്രോബ്ലം. അഞ്ചു ലക്ഷം കുടുംബത്തിനു ഉടെനെ കിട്ടും. എന്തൊരു ഗ്യാരണ്ടി.
--------------------------
വായനക്കും അഭിപ്രായത്തിനും എല്ലാംവര്‍ക്കും നന്ദി.
അതല്ലേ പറയിണത് ഇത്താ.... ഇവിടെ കാര്യത്തോട് അടുക്കൊമ്പോ നേതാക്കന്മാര് തമ്മില്‍ ഒരു പ്രശ്നവും ഇല്ല. പക്ഷെ അവര്‍ വെട്ടാന്‍ പറയുമ്പോ വെട്ടാനും കൊല്ലാന്‍ പറയുമ്പോ കൊല്ലാനും നടക്കുന്ന അനുയായികളുണ്ടല്ലോ..അവരാണ് വിവരം കെട്ടവര്‍. ഹും
ReplyDeletegambheeram..... aashamsakal................
ReplyDeleteരാഷ്ട്രീയക്കാരുടെ കാപട്യവും, അവസരവാദവും , കണ്ടാമൃഗം തോല്‍ക്കുന്ന ചര്‍മ്മ സൌഭാഗ്യവും തുറന്നു കാട്ടിയ ആമിനയും, ജാനുവും പ്രതീകവല്‍ക്കരിക്കുന്നത് ഇതെല്ലാം കണ്ട് കണ്‍ഫ്യൂഷനിലായ പാവം 'വോട്ടുകുത്തി'കളായ 'കഴുതകളെ'യാണ്. അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഭാസവും, അഭ്യാസവും, വിരോധാഭാസവും നഗ്നമാക്കപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കുവാന്‍ മാത്രം പ്രബുദ്ധമാണ് തങ്ങളെന്ന സന്ദേശം ആ അടുക്കളയില്‍ നിന്നും ഉയരുന്നുണ്ട്. അടുക്കളയില്‍ 'ഭുജികള്‍'ക്ക് മാത്രമല്ല 'ബുജികള്‍'ക്കും കാര്യമുണ്ടെന്ന ഒരു മെസ്സെജിനു മഹിളാ സംവരണത്തിന്റെ പുതിയ ലോകത്ത് നല്ല പ്രസക്തിയുണ്ട്. മികച്ചൊരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ ദര്‍ശിക്കുന്നതിലെ ആസ്വാദ്യത ഈ രചനയിലുണ്ട്. ആശംസകള്‍
ReplyDeleteഅത് കല്‍ക്കി
ReplyDelete@-Malayalam Songs
ReplyDeleteThanks
------------------------
@-Malayalam Songs
thanks. done.
--------------------------
@-ജുവൈരിയ സലാം
thanks
-----------------------
jayarajmurukkumpuzha
thanks
------------------------
Noushad Kuniyil said, "അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഭാസവും, അഭ്യാസവും, വിരോധാഭാസവും നഗ്നമാക്കപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ മനസ്സിലാക്കുവാന്‍ മാത്രം പ്രബുദ്ധമാണ് തങ്ങളെന്ന സന്ദേശം ആ അടുക്കളയില്‍ നിന്നും ഉയരുന്നുണ്ട്".
***ഉയരണം. എങ്കില്‍ മാത്രമേ ഈ കപട രാഷ്ട്രീയത്തിനു തടയിടാനാവൂ.
------------------------
@-ഒഴാക്കന്.
thnaks.
-----------------------------
വായനക്കും അഭിപ്രായത്തിനും എല്ലാംവര്‍ക്കും നന്ദി.
അതേ..പക്ഷേ ആ തെങ്ങിന് വളമിടുന്നതിലും നല്ലത് ഒരു മഴക്കുഴി ഉണ്ടാക്കുകയായിരുന്നു!
ReplyDeleteBeautiful post!!! 'climax vari' enikku valare ishtapettu. Adukkalayil mathramayi othungatha sthreeyukthi valare bhangiyayi Aminayiloodeyum Januviloodeyum varachirikkunnu. Oru nishkalangatha bhaavam evideyokkeyo anubhavappettu. Saralamay- sarasamayi iniyum orupadu orupadu ezhuthoo.... ashamsakal nerunnu.
ReplyDeleteപോസ്റ്റ് ഉഷാറായിട്ടുണ്ട് ,,,ജമാഅത്തിന് അല്‍പ്പം ഉന്നം തെറ്റിച് വെടിവേച്ചതാണോ ? ....
ReplyDeleteഇത് വായിച്ചാല്‍ വഴക്കൊടനെ അടിക്കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കും u
ReplyDeleteകാലിക രാഷ്ട്രീയത്തെ സംബന്ധിക്കുന്ന വ്യക്തമായ ഒരു നിരീക്ഷണം ഇവിടെ ഉണ്ട്. മെയിന്‍ സ്ട്രീമിനു പുറത്തു നില്ക്കുന്ന സാധാരണ സ്ത്രീകളെക്കൊണ്ട് അതു പറയിച്ചത് ഉചിതമായി.ബീരാനിക്കയുടെ പ്രവൃത്തിയില്‍ അരാഷ്ട്രീയവാദമല്ല മറിച്ച് ഒരു സാധാരണക്കാരന്റെ ബോധോധയത്തില്‍ നിന്ന് വരുന്ന വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ്.
ReplyDeleteവോട്ടു ചെയ്യുന്നതുപോലെ വോട്ടു ചെയ്യാതിരിക്കുന്നതിലും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവാം..
Sorry to say that this post didn't reach the mark, the Akbar mark
ReplyDeleteഅടുക്കളയും അരാഷ്ട്രീയവും കണ്ടു തന്നെ വന്നതാണ്... :) എന്നിട്ടിപ്പോൾ ഇത് അടുക്കളയിലെ രാഷ്ട്രീയം ആയല്ലോ!! ങ്ഹും..!! കൃത്യമായ രാഷ്ട്രീയം ഉള്ള അടുക്കള കളും ഉണ്ട്. അത് ബീരാനിക്ക പറഞ്ഞത് കൊണ്ടോന്നും മാറുന്ന വോട്ട് അല്ല:)
ReplyDeleteതെങ്ങിന് വളമിട്ടാല്‍ തേങ്ങയെങ്കിലും പ്രതീക്ഷിക്കാം അല്ലേ?
ReplyDeleteനല്ലൊരു ബോധവൽക്കരണ ലേഖനം. അല്ലെങ്കിലും ബോധത്തിനൊന്നും ഒരു കേടുമില്ല. ഇതെല്ലാം എല്ലാവർക്കും തിരിച്ചറിയാനും കഴിയുന്നുണ്ട്. എന്നാലും ആ ബോധത്തിനനുസരിച്ച് പ്രവർത്തിക്കാനൊന്നും ഞങ്ങളെ കിട്ടില്ല...!
ReplyDeleteഇങ്ങള് കലക്കി അക്ബരിക്കാ :)
ReplyDeleteഅസ്രൂസാശംസകള്‍