കേട്ടിടത്തോളം ആള് ചില്ലറക്കാരനല്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നസീര്‍ നടത്തിയത്. നസീറിന്റെ സംഘത്തില്‍ നൂറോളം പേര്. ഇതില്‍ ഇരുപതു പേര് സായുധ പോരാളികള്‍. സംഘത്തില്‍ ഒട്ടേറെ മലയാളികള്‍. പാകിസ്ഥാന് തീവ്രവാദി കേന്ദ്രത്തില്‍ പരിശീലനം ഇങ്ങിനെ പോകുന്നു വെളിപ്പെടുത്തലുകള്‍. അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത ഐഎസ്എസ് എന്ന കേരളത്തലെ ആദ്യത്തെ തീവ്രവാദി സംഘടനയില്‍ അംഗമായിരുന്ന നസീര്‍ പിന്നീട് ലഷ്കരിത്വൈബ എന്ന കൊടും ഭീകര സംഘടനയില്‍ ചേരുകയും കൊടിയ തീവ്രവാദിയായിത്തീരുകുയും ചെയ്തു എന്ന് പറയപ്പെടുന്നു.
എന്തിനു വേണ്ടിയാണ്, ആര്‍ക്കു വേണ്ടിയാണ് കൊല്ലാനും ചാവാനും നടക്കുന്ന ഈ തൊഴില്‍ ഏറ്റെടുത്തത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ നസീറിനോ കൂട്ടുകാര്‍ക്കോ പെട്ടെന്നൊരുത്തരം ഉണ്ടായെന്നു വരില്ല. ലകഷ്യ ബോധമോ വിദ്യാഭ്യാസമോ ചിന്താശേഷിയോ ഇല്ലാത്ത ഒരു പറ്റം യുവാക്കളെ രക്തം തിളപ്പിക്കുന്ന ആവേശ പ്രസംഗങ്ങള്‍ നടത്തി ബ്രെയിന്‍വാഷ് ചെയ്തു മനുഷ്യപ്പറ്റില്ലാത്ത ചെന്നായകളാക്കി ബോംബുകളുമായി സാധാരണക്കാരുടെ സ്വൈര ജീവിതത്തിലേക്ക് തുറന്നു വിട്ടതാരാണ്. ഒരു സുപ്രഭാതത്തില്‍ “ഞാനും തീവ്രവാദിയാണെന്ന്” പറഞ്ഞു ഇവര്‍ നേരെ ലഷ്കരിത്വൈബയില്‍ പോയി ചേരുകയായിരുന്നോ ? . അങ്ങിനെ കയറിച്ചെന്നാല്‍ അംഗത്വം നല്കുന്നവരാണോ ഭീകര സംഘടനകള്‍. തീര്‍ച്ചയായും അല്ല. ചിട്ടയായ പരിശീലനത്തിലൂടെ "വിശ്വസിക്കാവുന്ന" ഭീകരന്മാരാക്കി ഇവരെ വളര്‍ത്തിയവര്‍ ആരാണ്. അബ്ദുല്‍ നാസര്‍ മഅദനി ഐഎസ്എസ് പിരിച്ചു വിട്ടു പീഡീപീ ഉണ്ടാക്കി നല്ലപിള്ളയായി പിന്നീട് ഇടതു പക്ഷത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയെങ്കിലും ഐഎസ്എസ് കൊളുത്തിവിട്ട തീപ്പൊരികള്‍ നസീറും കൂട്ടാളികളും അണയാതെ സൂക്ഷിച്ചു എന്ന് വേണം കരുതാന്‍. താന്‍ പഴയ ഐഎസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന നസീറിന്റെ വെളിപ്പെടുത്തല്‍ അതാണ് സൂചിപ്പിക്കുന്നത്.
തീവ്രവാദികളായി ആരും ജനിക്കുന്നില്ല. എന്നാല്‍ ഒരുക്കല്‍ തീവ്രവാദി ഗ്രൂപുകളുടെ കെണിയില്‍ അകപ്പെട്ടു പോകുന്നവന്റെ സ്വാഭാവിക പരിണാമം മാത്രമാണ് നസീറിനും കൂട്ടാളികള്‍ക്കും സംഭവിച്ചത് . ഒരിക്കല്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നീട് പിന്തിരിയാന് ഇവര്‍ക്കാകില്ല. കാരണം തുടക്കം മുതല്‍ ഇവരോട് നിര്ദ്ദേഷിക്കപ്പെടുന്നതും ഇവര്‍ ചെയ്തു കൂട്ടുന്നതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. മുന്നോട്ടു നടന്നാലും പിന്തിരിഞ്ഞാലും ഇവരെ കാത്തിരിക്കുന്നത് വിലങ്ങുകളും ശിക്ഷാ നടപടികളും മാത്രമാണ്. തങ്ങളേക്കാള്‍ ദയനീയമാണ് തങ്ങളുടെ നേതാക്കന്മാരുടെ അവസ്ഥ എന്ന തിരിച്ചറിവില്‍ നിന്നാണ് തങ്ങള്‍ എത്തിപ്പെട്ട അരക്ഷിതാവസ്ഥയുടെ ആഴം മനസ്സിലാക്കുന്നതും കൂടുതല്‍ ഇരുണ്ട താവളങ്ങളിലേക്ക് നീങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നതും. അത് കൊണ്ട് തന്നെയാവാം മാതൃസംഘടനകള്‍ പിരിച്ചുവിട്ടാല്‍പോലും പിന്തിരിയാന് കൂട്ടാക്കാതെ കൂടുതല്‍ തീവ്ര സ്വഭാവമുള്ള മറ്റു സംഘടനകളിലേക്ക് ഇവര്‍ ചേക്കേറുന്നതും.
നേതാക്കള്‍ക്ക് അണികള്ക്ക്മേലുള്ള നിയന്ത്രണം ക്രമേണ നഷ്ട്ടപ്പെടുകയും അണികള്‍ പിന്നീട് നേതാക്കളെക്കാള്‍ വലിയ ഭീകരന്മാരായിത്തീരുകയുമാണ് പതിവ്. ഐഎസ്എസ് പിരിച്ചു വിട്ടിട്ടു വര്‍ഷങ്ങള്‍ അനവധികഴിഞ്ഞെങ്കിലും ഇന്നും കേരളത്തില്‍ പിടിക്കപ്പെടുന്ന തീവ്രവാദികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്നത് ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇതൊരു പാഠമാണ്. ഇത്തിരി പബ്ലിസിറ്റിക്കോ നേതൃസ്ഥാനത്തിനു വേണ്ടിയോ സംഘടനകള്‍ പടച്ചുണ്ടാക്കി യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഓര്‍ക്കേണ്ട പാഠം. പണത്തിന്റെയോ സ്വാധീനത്തിന്റെയോ മറവില്‍ ഇത്തിരി പരിക്കുകളോടെയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെട്ടാലും നിങ്ങള്‍ വഴിതെറ്റിച്ചു വിട്ടവര്‍ ഒരു ഭൂമറാങ്ങായി നിങ്ങളിലേക്ക് തിരിച്ചു വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കളമശ്ശേരി ബസ്സ് കത്തിക്കല്‍ സംഭവം.
ഏതാനും പേരെ പിടിച്ചത് കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാശ്മീര്‍ മുതല്‍ കേരളം വരെ നീളുന്ന കണ്ണികളൊന്നും ഇനി ബാക്കിയില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. കേരളത്തിലെ നിലവിലുള്ള എല്ലാ സംഘടനകളെയും സൂക്ഷ്മ നിരീക്ഷണം നടത്താനുള്ള സ്ഥിരം സംവിധാനം വേണം. തീവ്രവാദത്തിന്റെ താഴ്വേരുകള്‍ പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍നിന്നു അറുത്തു മാറ്റപ്പെടുന്നത് വരെ ഈ ജാഗ്രത തുടര്‍ന്നേ പറ്റൂ. പിടിക്കപ്പെട്ടവര്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇനിയും കേരളത്തിലെ യുവാക്കള്‍ കാശ്മീരില്‍ പോയി പിറന്ന നാടിനോ ജന്മം നല്കിയ മാതാപിതാക്കള്ക്കോപോലും വേണ്ടാത്ത അനാഥ ശവങ്ങളായി ഒടുങ്ങാന്‍ അനുവദിച്ചു കൂടാ. “ജന്മ നാടിനെ ഒറ്റുകൊടുത്ത് രാജ്യദ്രോഹം ചെയ്യുന്നവന് മകനായാലും ബാപ്പയായാലും ശിക്ഷിക്കപ്പെടണം” എന്ന് പറഞ്ഞ നസീറിന്റെ ബാപ്പയെപ്പോലുള്ളവര്‍ നമ്മുടെ കരുത്തും അവേശവുമാകട്ടെ. കേരളത്തിനു മുകളില്‍ ഉരുണ്ടു കൂടുന്ന തീവ്രവാദത്തിന്റെ കാര്‍ മേഘങ്ങളേ ഉരുക്കിക്കളയാന്‍ ആ വാക്കുകള്‍ നമുക്ക് കരുത്തു പകരട്ടെ.
ജയ് ഹിന്ദ്
ഏതാനും പേരെ പിടിച്ചത് കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാശ്മീര്‍ മുതല്‍ കേരളം വരെ നീളുന്ന കണ്ണികളൊന്നും ഇനി ബാകിയില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്
ReplyDeleteഅതെ, ഈ കണ്ണികള്‍ എല്ലാം തകര്‍ക്കുക എന്നതാണ് ഈ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ ചെയ്യേണ്ട കാര്യം.. വിശാലമായ കാഴ്ചപ്പാടുള്ളവര്‍ ഇങ്ങനെ ഇനിയും ശബ്ദിക്കട്ടെ എന്നാശംസിച്ചുകൊണ്ട്,
ReplyDeleteyour correct 100% , also we nned to make sure that malegavu plot terroist too to be brought in front of justice
ReplyDelete"ഏതാനും പേരെ പിടിച്ചത് കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കാശ്മീര്‍ മുതല്‍ കേരളം വരെ നീളുന്ന കണ്ണികളൊന്നും ഇനി ബാകിയില്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്".. ഇങ്ങനെ ഉറപ്പു വരുത്തണമെങ്കില്‍ ചാലിയാറിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോകേണ്ടി വരും. സംഗതി അത്ര എളുപ്പമല്ല അക്ബറേ ...
ReplyDeleteSatha,
ReplyDeleteവന്നതില്‍ സന്തോഷം
Vinod Nair
വളരെ ശരിയാണ്. എല്ലാ കുറ്റവാളികളും വിചാരണ ചെയ്യപ്പെടണം.
ബഷീര്‍. വന്നതില്‍ സന്തോഷം.
ReplyDeleteസംഗതി അത്ര എളുപ്പമല്ല. ഞാനും സമ്മതിക്കുന്നു. പക്ഷെ...
അക്ബര്‍ കാതലായപ്രശ്നം കണ്ണികളെപിടിക്കുക എന്നതല്ല.
ReplyDeleteഎന്റെ കുഞ്ഞ് ഹിന്ദുവാകണോ? ക്രിസ്ത്യാനിയാകണോ? മുസ്ലീമാകണോ അതോ മനുഷ്യനാകണോ?...........പണമുണ്ടാക്കുന്നവനാകണോ അതോ സഹജീവികളെ സ്നേഹിക്കുന്നവനാകണോ എന്നൊക്കെ തീരുമാനിക്കുന്നതില്‍ അവന്റെ മാതാപിതാക്കളുടെ പാരമ്പര്യത്തിനും ജീവിത രീതിക്കും പങ്കുണ്ട്.
മൂലകാരണങ്ങള്‍ കണ്ടുപിടിച്ചു തിരുത്തുകയാണ് ആവശ്യം, അസംതൃപ്ത സമൂഹങ്ങള്‍ ഇല്ലാതാവണം. തങ്ങള്‍ക്കു നീതി നിഷേധിക്കപ്പെടുന്നു എന്ന തോന്നലില്‍ നിന്നും ചെറുപ്പക്കാര്‍ എളുപ്പം വഴിതെറ്റിപോകാം, അത് ചൂഷണം ചെയ്യാന്‍ നിഗൂഡ താല്പര്യക്കാരുണ്ടാവും.
ReplyDeleteഫോര്‍വേഡ് ചെയ്യപ്പെട്ടു കിട്ടിയ ഒരു e-മെയിലിന്റെ കാര്യം സൂചിപ്പിക്കട്ടെ, അതില്‍ രണ്ടു ചിത്രങ്ങള്‍ ഒന്നില്‍ ഡല്‍ഹിയില്‍ പിടികൂടിയ തീവ്രവാദി ചുറ്റുപാടും ഒരുപാട് പോലീസുകാര്‍, ബന്ധനസ്ഥന് മറ്റൊന്ന് പ്രഗ്യസിംഗ് (മലെഗാവ്), സ്വതന്ത്രയായി, ചിരിച്ചുകൊണ്ട് നടന്നു പോകുന്നു, ഒപ്പം ഇരുപുറവും ചിരിച്ചു സംസാരിച്ചു കൊണ്ട് പോകുന്ന രണ്ടു പോലീസ്.
ഈ രണ്ടു തരം ട്രീറ്റുമെന്റ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് ചിത്രത്തിന് അടിക്കുറിപ്പ് ഉണ്ടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ..
എല്ലാ കുറ്റവാളികളെയും ഒരേ പോലെ കാണപ്പെടട്ടെ, ശിക്ഷിക്കപ്പെടട്ടെ, അതിനു ആര്‍ജവമുള്ള ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരും ഉണ്ടാവേണ്ടിയിരിക്കുന്നു.
Kunjipenne-
ReplyDeleteപ്രശ്നം കാഴ്ചപ്പാടുകളുടേതു മാത്രമാണ്- നന്ദി
തെച്ചിക്കോടന്-
ReplyDeleteശരിയാണ്. പ്രഗ്യാസിങ്ങിനെപ്പോലെ ചിലരോടുള്ള മൃതുസമീപനം ഒരര്‍ത്ഥത്തില്‍ തീവ്രവാദത്തിനു വളമായിത്തീരുകയാണ് . തീവ്രവാദികളെ കേവലം കുറ്റവാളികളായി കാണാനുള്ള മാനസിക ഔന്നിത്യത്തിലെക് പൊതുസമൂഹം വളരേണ്ടിയിരിക്കുന്നു.
എന്റേയും നിരീക്ഷണങ്ങള്‍ സമാനമാണ്.
ReplyDeleteഈ തീ അണക്കാന്‍ സമയമെടുക്കും.ഉമിത്തീ പോലെയാണത്.
തീ പിടിപ്പിച്ചവര്ക്കു പോലും നിയന്ത്രിക്കാനാവില്ല.
അക്ബര്‍ ബായുടെ കാഴ്ച്ചപാട് മനോഹരമായിട്ടുണ്ട്
ReplyDeleteതീവ്രവാദികള്‍ എവിടെയെങ്കിലും പിടിയിലായാല്‍ അത് കേവലം ഒന്നോ രണ്ടോ ദിവസ്സത്തെ പത്ര വാര്‍ത്തയാക്കി മാറുന്ന പ്രവണതയാണ് ഇന്നു നാം കാണുന്നത് ,അല്ലാതെ അവര്‍ ഈ നിലയില്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നോ ?അവരെ ഈ രൂപത്തില്‍ ആക്കി മാറ്റിയതാരെന്നോ? തീവ്രവാദികള്‍ മൂലം ആര്‍ക്കാണോ സാമ്പത്തിക നേട്ടം ഉണ്ടാകുന്നതു എന്നോ ?അനേഷിക്കാന്‍ ആരും തയാറാകുന്നില്ല.കേരളത്തില്‍ ജനിച്ചുവളര്‍ന്ന എത്രയോ യുവാക്കളാണ്, ഇന്ന് വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങള്‍ എന്ന പേരില്‍ പിടിക്കപെടുന്നത്,അവര്‍ പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവരെ അവിടെ എത്തിച്ചവര്‍ ആരെന്നോ ?അവര്‍ക്കുള്ള നേട്ടങ്ങള്‍ എന്താണെന്നോ?സത്യസന്ധമായ രീതിയില്‍ കണ്ടെത്തി മാതൃക രീതിയില്‍ ശിക്ഷാവിധി നടപ്പാക്കാന്‍ തയ്യാറായാല്‍ മാത്രമേ നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ
good post. congratulations. keep up the good work.
ReplyDeleteഈ നസീര്‍ കടുത്തമതവിശ്വാസിയാണ് എന്നെഴുതിയത് എവിടെയോ വായിച്ചു. പക്ഷേ അയാള്‍ വിശ്വസിക്കുന്ന മതസംഹിതകളില്‍, നിരപരാധികളെ നിഷ്ക്കരുണം കൊന്നൊടുക്കുകയാണ് വേണ്ടതെന്ന് എഴുതിവച്ചിട്ടുണ്ടോ? ഇസ്ലാം മതം സ്നേഹത്തിന്റെ മതം എന്നൊക്കെയാണ് കേട്ടിട്ടുള്ളത്. ബാങ്ക് വിളിക്കുമ്പോള്‍ അറബിയില്‍ ചൊല്ലുന്ന പ്രാര്ത്ഥനാമന്ത്രത്തിന്റെ ഉള്‍പ്പൊരുള്‍ ലോകസമാധാനത്തിനുവേണ്ടിയാണെന്നും കേട്ടിട്ടുണ്ട്. (അതിന്റെ മലയാളപരിഭാഷകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ആരോ പറഞ്ഞിരുന്നതും ഓര്‍ക്കുന്നു.) ഇങ്ങനെയൊക്കെയുള്ള ഒരു മതത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ എന്തേ ഇത്ര ക്രൂരനായിപ്പോകുന്നു എന്നു മാത്രം മനസ്സിലാകുന്നില്ല.
ReplyDeleteകരീം മാഷ്
ReplyDeletenoushar
Toni
വായനക്കും അഭിപ്രായങ്ങള്‍കും-നന്ദി
ഗീത പറഞ്ഞു...
ReplyDeleteഈ നസീര്‍ കടുത്തമതവിശ്വാസിയാണ് എന്നെഴുതിയത് എവിടെയോ വായിച്ചു. പക്ഷേ അയാള്‍ വിശ്വസിക്കുന്ന മതസംഹിതകളില്‍, നിരപരാധികളെ നിഷ്ക്കരുണം കൊന്നൊടുക്കുകയാണ് വേണ്ടതെന്ന് എഴുതിവച്ചിട്ടുണ്ടോ?
------------------------
ഗീത- ഈ ചോദ്യങ്ങള്‍ക്ക് ആദ്യമേ നന്ദി പറയട്ടെ. നസീരിനെപ്പോലുള്ളവരുടെ ദുഷ്ചൈതികള് മൂലം ഇസ്ലാം ഇന്ന് വളരെ ഏറെ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. ഒരാളെക്കൊന്നവന് ലോകത്തിലെ എല്ലാ മനുഷ്യരെയും കൊന്നവനെപ്പോലെ യാണെന്നും അവനു നരകമല്ലാതെ മറ്റൊന്നും വിധിചിട്ടില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. പിന്നെ നസീരിനെപ്പോലുള്ളവരെ എങ്ങിനെ വിശ്വാസികള്‍ വന്നു പറയും.
അന്യന്റെ മതങ്ങളെ അപമാനിക്കരുതെന്നും അവര്‍ ആരാധിക്കുന്നതിനെ നിന്ദിക്കരുതെന്നും ഇസ്ലാം മത വിശ്വാസികളോട് നിര്‍ദേശിക്കുന്നു. തീര്‍ച്ചയായും ഇസ്ലാം സമാധാനത്തിന്റെ മതമാണ്. അയല്‍ വാസി (ഇന്ന മതക്കാരന് എന്ന് പറയുന്നില്ല. ഏതു മതക്കാരനായാലും ശരി എന്നര്‍ത്ഥം) പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചു ഉണ്ണുന്നവന് നമ്മില്‍ പെട്ടവന് അല്ലെന്നു പ്രവാചകന് പഠിപ്പിക്കുമ്പോള്‍ അത് മുന്നോട്ടു വെക്കുന്ന മാനവികത വിശാലമാണ്.
ഞാന്‍ തികഞ്ഞ മത വിശ്വാസിയാണ്. അതുകൊണ്ട് തന്നെ നസീറിനെപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ അനിസ്ലാമികമാണെന്ന് എനിക്ക് തീര്‍ത്ത് പറയാന്‍ സാദിക്കും. കാരണം കൊലപാതകം നടത്തലും അതിനു കൂട്ട് നില്കലും വന്‍ പാപങ്ങളുടെ കൂട്ടത്തിലാണ് ഇസ്ലാം പെടുത്തിയിട്ടുള്ളത്
ഒറ്റയ്ക്കൊറ്റയ്ക്ക് എടുത്താല്‍ ഒരു മുസ്ലീമിന് ഹിന്ദുവിനോടോ ഒരു ഹിന്ദുവിന് മുസ്ലീമിനോടോ എന്തെങ്കിലും വിരോധമുണ്ടോ, മതങ്ങള്‍ രണ്ടാണെന്നപേരില് ? വിരോധമില്ലെന്നു മാത്രമല്ല വളരെ ഗാഢമായ സൌഹൃദങ്ങളും എത്രയോ ഉണ്ട്. പക്ഷേ, കുറേപ്പേരെ ഒന്നിച്ചു കൂട്ടി ബ്രെയിന്‍വാഷ് ചെയ്തെടുക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കുന്ന മാറ്റം പ്രവചിക്കാന്‍ പോലും ആവില്ല. മാസ്സ് ഹിസ്റ്റീരിയ, മോബ് സൈക്കോളജി എന്നൊക്കെ പറയുന്ന പോലെ. മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തെപോലും അത് മാറ്റിക്കളയുകയല്ലേ? എല്ലാ തീവ്റവാദങ്ങളിലും അതു തന്നെയാണ് നടക്കുന്നത് . ഒറ്റക്കാണെങ്കില്‍ ചിലപ്പോള്‍ ഇവരെല്ലാം പാവങ്ങളായിരിക്കാം. കൂട്ടുകെട്ടുകളില്‍ ചെന്നുപെട്ട് ഇങ്ങനെയൊക്കെ ആയിപ്പോകുന്നതാവും. അക്ബര്‍ പറയുന്നപോലെ ചിലരുടെ ചെയ്തികള്‍ ഒരു സമൂഹത്തെ ഒന്നാകെ മറ്റുള്ളവരുടെ കണ്ണില്‍ കുറ്റക്കാരാക്കി നിറുത്തുന്നു എന്നത് വളരെ സങ്കടകരം തന്നെയാണ്. എന്നാലും അത്തരം ഇടുങ്ങിയ മന:സ്ഥിതിയില്ലാതെ സത്യം മനസ്സിലാക്കുന്നവര്‍ തന്നെയാണ് ഭൂരിപക്ഷവും എന്നാണ് എനിക്കു തോന്നുന്നത്.
ReplyDeleteഗീത - വളരെ ശരിയായ നിരീക്ഷണങ്ങള്‍.
ReplyDeleteമനുഷ്യത്വമാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. മനുഷ്യത്വം പാടില്ലെന്ന് പറയുന്നവര്‍ തീര്‍ച്ചയായും ദൈവ കല്പനകള്ക് എതിരായി പ്രവര്‍ത്തിക്കുന്നു.
സാമൂഹ്യ ദ്രോഹികളേയും രാജ്യദ്രോഹികളേയും തള്ളിപ്പറയേണ്ടത് നമ്മുടെ സമൂഹത്തില്‍ സ്നേഹവും,പരസ്പ്പര വിശ്വാസവും,സമാധാനവും,സംസ്ക്കാരവും പുലരാന്‍ ഓഴിച്ചുകൂടാനാകത്ത പ്രവര്‍ത്തിയാണ്.
ReplyDeleteകാലിക പ്രസക്തമായ ഈ പൊസ്റ്റിന് നന്ദി.
ചിത്രകാരന്റെ പോസ്റ്റ്:രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍
"ഇതൊരു പാഠമാണ്. ഇത്തിരി പബ്ലിസിറ്റിക്കോ നേതൃസ്ഥാനത്തിനു വേണ്ടിയോ സംഘടനകള്‍ പടച്ചുണ്ടാകി യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഓര്കേണ്ട പാഠം. പണത്തിന്റെയോ സ്വാധീനത്തിന്റെയോ മറവില്‍ ഇത്തിരി പരിക്കുകളോടെയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെട്ടാലും നിങ്ങള്‍ വഴിതെറ്റിച്ചു വിട്ടവര്‍ ഒരു ഭൂമറാങ്ങായി നിങ്ങളിലേക് തിരിച്ചു വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കളമശ്ശേരി ബസ്സ് കത്തിക്കല്‍ സംഭവം."
ReplyDelete100% സത്യമായ വാക്കുകള്‍. കൈവിട്ടു പോയാല്‍ തിരിച്ചെടുക്കാനാവാത്ത ആയുധമാണ് തീവ്രവാദം. നല്ല പോസ്റ്റ്
തീവ്രവാദത്തിനു മതമില്ല സ്നേഹിതാ. അത് രാഷ്ട്രീയമാവാം, മതപരമാവാം. മറ്റെന്തുമാവാം. ബസ്സ് കത്തിക്കല്‍ മദനിയുടെ പേരിലായാലും തെലുങ്കാനയുടെ പേരിലായാലും കേവല ഹര്‍ത്താല്‍ പേരിലായാലും തീവ്രവാദമാണ് . പക്ഷെ ഭീകരവാദികള്‍ അവരുടെ നാമത്തിലെ മതത്തിന്റെ പേരില്‍ വ്യത്യാസം നാം കല്പ്പിക്കുന്നു. ഇതെന്തു കൊണ്ട്? കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടാവാന്‍ ഇത് കാരനമാകുന്നുണ്ടോ? നാല് തീവ്രവാദികളെ പിടിച്ചു ശിക്ഷിച്ചത് കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. കാരണവും ചികഞ്ഞു കണ്ടെതെതതുണ്ട് . കേരള യുവതയിലെ ചിലരില്‍ അരക്ഷിതത്വം ഉണ്ടാക്കാന്‍ മദനി കാരണമായിട്ടുണ്ട്. അതിനു അയാള്‍ ശിക്ഷ ഏറ്റുവാങ്ങിയുട്ടുമുണ്ട്. എല്ലാ മതത്തിലെയും തീവ്രവാദികള്‍ ഒരേ നാണയത്തിന്റെ വശങ്ങളാണ് എന്ന് ചിന്തിച്ചു ഒരേ ശിക്ഷ വാങ്ങിച്ചു കൊടുത്താല്‍ യുവാക്കളിലെ അരക്ഷിതാവസ്ഥ കുറക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.
ReplyDeleteഇസ്ലാമില്‍ കട്ടവന്റെ കൈ വെട്ടാന്‍ നിയമമുണ്ട്. പക്ഷെ മോഷ്ടിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കിയിട്ടെ അവ നടപ്പില്‍ വരുത്താവൂ എന്നാണു ഇസ്ലാമിലെ തന്നെ നിയമം. ഇത് പോലെതന്നെ യാണ് എല്ലാ ശിക്ഷാവിധിയും.
പിന് കുറി: നാം ഉപയോഗിക്കുന്ന തീവ്രവാദി എന്നാ വാക്ക് തന്നെ അനവസരോചിതമാണ്. തീവ്രമായി ചിന്തിക്കുന്നവന് തീവ്രവാദി. നന്മക്കു വേണ്ടി തീവ്രമായി വാദിക്കുന്നത് തെറ്റാണോ? ഭീകരവാദി എന്നല്ലേ ഉചിതം!!
ISMAIL KURUMPADI പറഞ്ഞു...
ReplyDeleteതീവ്രവാദത്തിനു മതമില്ല സ്നേഹിതാ.
പ്രതികരണത്തിന് നന്ദി സഹോദരാ.
കാര്യങ്ങള്‍ കേവലം ഒരു ബസ്സ് കത്തിക്കലിലേക് മാത്രം ചുരുക്കിയാല്‍ താങ്കള്‍ പറയുന്നത് ശരിയാണ്.
ബസ്സ് കത്തിക്കല്‍ സംഭവത്തില്‍ മഅദനിക്കോ കുടുംബത്തിനോ പങ്കുണ്ടെന്ന് പറയാനാവില്ല. ചില ഫോണ്‍കാളുകള്‍ മാത്രമേ തെളിവായി പറയുന്നുള്ളൂ.
സൂഫിയ അപ്പോള്‍ കത്തിക്കാന്‍ പഞ്ഞോ കത്തിക്കരുത് എന്ന് പറഞ്ഞോ എന്നത് നമുക്കറിയില്ല. മഅദനി ജയിലില്‍ കിടക്കുമ്പോള്‍ അത്തരം ഒരു വിവരക്കേടിനു അവര്‍ തുനിയില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
താങ്കള്‍ പറഞ്ഞപോലെ മഅദനി ഒരു കാലത്ത് കാണിച്ച അബദ്ധത്തില്‍ നിന്നും (തീവ്ര പ്രസംഗങ്ങള്‍) പ്രചോദനം ഉള്കൊണ്ടവര് ഇപ്പോഴും അയാള്‍ക്ക് വിനയായി മാറുന്നു എന്നെ ഞാന്‍ പറഞ്ഞുള്ളൂ. മഅദനി തീവ്ര നിലപാടുകള്‍ ഉപേക്ഷിച്ചിട്ട് പോലും പിടിക്കപ്പെടുന്നവര്‍ അയാളുടെ പേര് പറയുന്നു. അതാണ് തീവ്ര വാദത്തിന്റെ മറുവശം.
എന്റെ പോസ്റ്റ് ഒന്നൂടെ വായിച്ചാല്‍ നിലപാട് വ്യക്തമാകും
“ ഐഎസ്എസ് കൊളുത്തിവിട്ട തീപ്പൊരികള്‍ നസീറും കൂട്ടാളികളും അണയാതെ സൂക്ഷിച്ചു എന്ന് വേണം കരുതാന്‍.“
ReplyDeleteഇങ്ങനെ കരുതുന്നതിൽ അർഥമുണ്ടെന്ന് തോന്നുന്നില്ല. മദനി ഉപയോഗപ്പെടുത്തിയത് ബാബറി മസ്ജിദ് പ്രശ്നവുമായി ബന്ധപ്പെട്ട് ഒരുകൂട്ടം അവിവേകികളായ യുവാക്കളുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന തീവ്രചിന്തകളുടെ കനലുകളായിരുന്നു. പിന്നീട് ഐ.എസ്.എസ് എന്ന സംഘടന തീവ്രതയിൽ അയവു വരുത്തി പി.ഡി.പി ആയി രംഗപ്രവേശം ചെയ്തപ്പോൾ (തീവ്രതയിൽ അയവു വരുത്തി എന്നു ഞാൻ പറയുന്നത്, മദനിയുടെ അകത്താകലിനു ശേഷം മദനിയുടെ മോചനമല്ലാതെ മറ്റൊരു അജണ്ടയും പി.ഡി.പിക്ക് കാര്യമായി ഇല്ലായിരുന്നു എന്നതുകൊണ്ടാണ്. ) കനലുകളുടെ എരിച്ചിൽ പോരെന്നു തോന്നിയവർ ആവണം വലിയ തീക്കുണ്ഡങ്ങൾ തേടിപ്പോയത്. തീവ്രമായ ഒരു നേതൃത്വത്തിന്റെ അഭാവം തീവ്രവാദികളെ മറ്റു വഴികൾ തേടുന്നതിലേക്ക് നയിച്ചു.
നല്ല പോസ്റ്റെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പള്ളിക്കുളം.. പറഞ്ഞു...
ReplyDelete"വലിയ തീക്കുണ്ഡങ്ങൾ തേടിപ്പോയത്" വളരെ
അര്‍ത്ഥവത്തായ പ്രയോകം.
നിരീക്ഷണങ്ങളോട് യോജിക്കുന്നു. പഡിപി ക്ക് തീവ്രത പോര എന്ന് പറഞ്ഞാണ് നസീര്‍ പുതിയ വഴികള്‍ തേടിയതെന്ന് അയാള്‍ തെന്നെ വെളിപ്പെടുത്തുന്നു. പക്ഷെ തുടക്കം iss ല്‍ നിന്ന് തന്നെ.
ഈ വരവിനു നന്ദി.
മാധ്യമ വിചാരണകളെ അന്ധമായി അനുധാവനം ചെയ്യേണ്ടതില്ല എന്നതാണ് സത്യം.
ReplyDeleteതടിയന്റെവിടെ നസീറിന്റെയും മറ്റും പിന്നിലുള്ള യഥാര്‍ത്ഥ ദുശ്ശക്തികളെ പുറത്ത് കൊണ്ട് വരേണ്ടത് വലിയ ആവശ്യമാണ്. മാധ്യമ വിചാരണകളും രാക്ഷ്ട്രീയ മേലാളന്മാരുടെ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരും നസീറുമാര്‍ക്കപ്പുറത്തേക്ക് കടക്കുമെന്ന് തോന്നുന്നില്ല.
പുതുമഴപെയ്യുന്ന സമയത്ത്, വിളക്കുള്ളേടത്ത് പാറ്റശല്യം ഒഴിവാക്കാന്‍ ചെയ്യുന്ന ഒരേര്‍പാടുണ്ടായിരുന്നു. എല്ലാവിളക്കും ഊതിയശേഷം പുറത്ത് വലിയ ഒരു വട്ടപാത്രത്തിലോ ഡിഷിലോ വെള്ളം നിറച്ച് നടുക്ക് ഒരു വിളക്ക് കത്തിച്ച് വെക്കും. പാറ്റകളെല്ലാം ആ വിളക്കിനു ചുറ്റുമുള്ള വെള്ളത്തില്‍ വീണു ചാവും.
ഈ പാറ്റകളുടെ ഗതിയാണ് മാധ്യമ വിചാരണകള്‍ക്ക് ചൂട്ടുപിടിക്കുന്നവരുടെയും ഗതി.
കുറച്ച് വെള്ളം നിറച്ച് മ അദനിയെയും സൂഫിയയെ യും അതിന്റെ നടുക്ക് നിര്‍ത്തി...
പാറ്റശല്യം ഒഴിവാക്കി ഇരുട്ടില്‍ സുഖമായി വിലസുന്നവരെ പിന്നാലെ ടോര്‍ച്ചടിച്ച് നോക്കാന്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ചന്തകന്റെ ചിന്തകള്‍ ബാലിശമാണെന്ന് പറയാതെ വയ്യ. തടിയന്ടവിട നസീറില്‍ നിന്നാണ് വീണ്ടും അന്വേഷണം സൂഫിയയിലെകും മദനിയിലെകും എത്തുന്നത്. അതിനു മതിയായ കാരണങ്ങള്‍ ഉണ്ട്. അതൊക്കെ താങ്കള്‍ക്ക് അറിയാം. പിന്നെ മാധ്യമങ്ങള്‍ അല്പം കടന്നു പോകുന്നു എന്നത് ശരിയാണ്.
ReplyDelete"തടിയന്റെവിടെ നസീറിന്റെയും മറ്റും പിന്നിലുള്ള യഥാര്‍ത്ഥ ദുശ്ശക്തികളെ പുറത്ത് കൊണ്ട് വരേണ്ടത് വലിയ ആവശ്യമാണ്"
നസീറിന്റെ കാര്യത്തില്‍ വിഷമിക്കേണ്ട. അതിന്റെ അന്വേഷണം അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. തീവ്ര വാദത്തിന്റെ താഴ്വേരു അറുത്തെ പറ്റൂ.
പ്രതികരണത്തിന് നന്ദി
ചന്തകനല്ല അക്ബര്‍ ചിന്തകന്‍ :)
ReplyDeleteതടിയന്റവിട നസീറില്‍ നിന്ന് മ അദനിയിലേക്ക് ഒരു പാലം സ്ഥാപിക്കേണ്ടത് ആവശ്യമാണ്. അക്ബറിന്റെ നേതാക്കള്‍ക്കാണ് അതിന്റെ ആവശ്യം ഏറ്റവും കൂടുതലുള്ളതും ....
ഞാന്‍ എവിടെയാണ് ബാലിശമായത് എന്ന് പറയൂ.
കുറച്ച് തീവ്ര പ്രസംഗങ്ങള്‍ നടത്തിയെന്നതിനപ്പുറം ഇന്നത്തെ നിലയില്‍ ക്രൂശിക്കാന്‍ മാത്രം മദനി ഒരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് എന്റെ നിരീക്ഷണം..
ഒരു തെറ്റും ചെയ്യാതെ അദ്ദേഹത്തെ 9 കൊല്ലം ശിക്ഷിച്ചതിന് ആര്‍ക്കും ഒരു പ്രശ്നവുമില്ല.
മദനി ഏറ്റവും തീവ്രമായി പ്രസംഗിച്ച് നടന്ന സമയത്ത് യുഡി.എഫുകാര്‍ അദ്ദേഹത്തിന്റെ ഫോട്ടവും താങ്ങി വോട്ട് പിടിച്ചിട്ടുണ്ട്. അത് മറക്കണ്ട :)
"ചന്തകന്" എന്ന് തെറ്റായി എഴുതിപ്പോയത്തില് ഖേദിക്കുന്നു.
ReplyDeleteമഅദനിയില്‍ നിന്ന് പണ്ട് തടിയന്ടവിടെക്ക് ഇട്ട പാലം അവിടെത്തന്നെ ഉണ്ടെന്നാണ് ബസ്സ് കത്തിക്കലില്‍ നിന്ന് മനസ്സിലാകുന്നത്. എന്റെ "നേതാക്കള്‍" എന്ന് ഉദ്ദേശിച്ചത് ആരെയെന്നു മനസ്സിലായില്ല. മനുഷ്യ പക്ഷത്തു നിന്ന് ചിന്തിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. താങ്കളുടെ മറ്റു പോയിന്റുകള്‍ നേരത്തെ ചര്‍ച്ച ചെയ്തതാണ്. ഇനി സമയം കളയുന്നതില്‍ അര്‍ത്ഥമില്ല
മഅദനിയില്‍ നിന്ന് പണ്ട് തടിയന്ടവിടെക്ക് ഇട്ട പാലം അവിടെത്തന്നെ ഉണ്ടെന്നാണ് ബസ്സ് കത്തിക്കലില്‍ നിന്ന് മനസ്സിലാകുന്നത്.
ReplyDeleteഇവിടെയാണ് അക്ബര്‍ വര്‍ത്തമാന കാല ലോക സാഹചര്യങ്ങളെയും ഇന്ത്യന്‍ ചോദ്യം ചെയ്യലുകളുടെ പിന്നാമ്പുറ കഥകള്‍ താങ്കളെ പോലുള്ളവര്‍ മനസിലാക്കാതെ പോകുന്നത്.
തടിയന്റെവിടെ നസീറും സര്‍ഫ്രാസും കാഷ്മീരില്‍ കൊല്ലപെട്ട ചെറുപ്പക്കാര്‍ക്കും മദനിയുമായല്ല ബന്ധം. നേരെത്തെ അവര്‍ ഐ.എസ്.എസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാം എന്നത് ശരിതന്നെ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നുരീഷേ ത്വരീക്കത്ത് എന്ന പ്രസ്ഥാനം വഴിയാണ് അവര്‍ അവിടെ എത്തിപ്പെട്ടത് എന്നാണ്. മാത്രമല്ല അവരെല്ലാം കേരളത്തില്‍ കൃമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നു.
എന്ത് ജൊണ്ട് ഹൈദരാബാദ് ആസ്ഥാനമായി ഒരന്വേഷണം നടക്കുന്നില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ദുശ്ശകതികളെ കൊണ്ട് വരുന്നില്ല. ഇന്ത്യയില്‍ നടന്ന ഒട്ടുമിക്ക സ്ഫോടനങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും സത്യാവസ്ഥ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ട് വന്നതാണ്. അതിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തില്‍ പെട്ട അസംഖ്യം നിരപരാധികള്‍ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതുമാണ്.
ആത്മാഭിനം നഷ്ടപെട്ട് അപകര്‍ഷതാ ബോധത്തിനിരയായി തീവ്രവാദവും ഭീകരവാദവും എല്ലാം ഒറ്റയടിക്ക് ബുഷും അദ്വാനിമാരും പറഞ്ഞപോലെ ‘ഞമ്മന്റ് ആള്ക്കാര് തന്നെയാണ് കുഴപ്പക്കാര്‍‘ എന്ന മാധ്യമ പ്രചാരണത്തിന്റെ അടിമായായി മാറാതിരിക്കുന്നതാണ് ഉചിതം.
എത്രമാത്രം മുട്ടിലിഴയുന്നോ വീണ്ടും ഇത്തരം നാടകങ്ങള്‍ അരങ്ങേറുകയും നിരപരാധികള്‍ ശിക്ഷിക്കപെടുകയും ചെയ്യും.
സച്ചാര്‍ കമ്മിറ്റ് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ പറഞ്ഞത് എത്ര ശരിയാണ്. ഓരോ തവണയും ദേശക്കൂറ് തെളിയിക്കേണ്ട അത്യതികം പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍.
ഇതിന്റെയൊന്നും പരിഹാരം തീവ്രവാദമല്ല. മറിച്ച് സ്നേഹം സമാധാനം പ്രചരിപ്പിക്കലാണ്. നീതിക്ക് വേണ്ടി നിലകൊള്ളലാണ്. സത്യവസ്ഥ ബോധ്യപെടുത്താന്‍ സമാധാന കാംഷികളായ നമ്മുടെ നാട്ടിലെ മതേതര കൂട്ടായ്മകളുമായി കൈകോര്‍ക്കലാണ്.
സവര്ണ്ണമാധ്യമ വിചാരണയുടെയും വിധിക്കലിന്റെയും വിനീത വിധേയ ദാസന്മാരാവലല്ല.
സസ്നേഹം. :)
എന്റെ നിലപാടുകള്‍ വ്യക്തമാണ്
ReplyDelete"സത്യവസ്ഥ ബോധ്യപെടുത്താന്‍ സമാധാന കാംഷികളായ നമ്മുടെ നാട്ടിലെ മതേതര കൂട്ടായ്മകളുമായി കൈകോര്‍ക്കലാണ്."
തീര്‍ച്ചയായും. ഈ നല്ല ചിന്തയാണ് വേണ്ടത്. എല്ലാ പ്രതികരണങ്ങള്കും നന്ദി.
ആദ്യമേ ഒരു നന്ദി, ഫോളോ ഓപ്ഷന് തുടങ്ങിയതിനു.
ReplyDeleteപിന്നെ അക്ബറിക്ക ഒക്കെ എന്റെ ബ്ലോഗില്‍ വരുക എന്നത് ഒരു മഹാ ഭാഗ്യമായി ഞാന്‍ കാണുന്നു.
ഇനി കാര്യത്തിലേക്ക്. വിഷയത്തെ കുറിച്ച് പറയാന്‍ പോലും പേടിയാണിപ്പോള്‍. അനങ്ങിയാല്‍ എവിടെ നിന്നും പിടിച്ചു കൊണ്ടു പോകുമെന്ന അവസ്ഥ.
ഇനി താങ്കള്‍ സൂചിപ്പിച്ച കാര്യത്തിലേക്ക് കടക്കട്ടെ. ജനിക്കുമ്പോള്‍ ഒരാളും തീവ്രവാദി ആയി ജനിക്കുന്നില്ല എന്നത് തന്നെ.
ഇവരെ വെറും ബ്രെയിന്‍ വാഷ് കൊണ്ടു മാത്രം തീവ്രവാദി ആകുന്നില്ല ആരും. അതിനുള്ള സാഹചര്യങ്ങള്‍ മറ്റുള്ളവരും ഉണ്ടാക്കുന്നു എന്നതാണ് സത്യം.
അതിനെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് പ്രതിരോധ മരുന്ന് കുത്തി വെക്കുന്നതല്ലേ.
ഇനിയെങ്കിലും ഭരണ കൂടത്തിനും ബന്ധപ്പെട്ടവര്‍ക്കും ഇതൊരു മുന്നറിവാകട്ടെ എന്ന് കരുതുന്നു.
ഇനിയം ആ വഴിക്കൊക്കെ വരണെ.
ReplyDeleteസുല്‍ഫി-എളുപ്പം ബ്രയിന്യിന് വാഷ് ചെയ്യാന്‍ സാഹചര്യങ്ങള്‍ കാരണമാകുന്നു എന്നത് സത്യം. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണ കൂടം ജാഗ്രത കാണിക്കേണ്ടതാണ്. ഈ വരവിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteസുല്ഫിയുടെ ബ്ലോഗ് നന്നായിട്ടുണ്ട്. എഴുത്ത് തുടരുക. ആശംസകള്‍
വായിച്ചു. ഏറെ പറയാനുള്ള ഒരു വിഷയമാണിത്. തീവ്രവാദം വളര്‍ത്തുന്നതില്‍ അധികാരങ്ങള്‍ക്കും സൈന്യത്തിനും വലിയൊരു പങ്കുണ്ട്. അല്പം സമചിത്തതയോടെ വിഷയങ്ങളെ സമീപിച്ചാല്‍, അസംതൃപ്തഹൃദയങ്ങളെ ഒന്ന് തണുപ്പിക്കാന്‍ കഴിയുമെങ്കില്‍, നടുച്ചുവരുകള്‍ ഇടിച്ചുകളയാന്‍ തയ്യാറാവുമെങ്കില്‍ തീവ്രവാദം ഇവിടെ വേരുപിടിച്ച് തഴച്ചു വളരുകയില്ല. മദനിയോട് കാണിക്കുന്ന ഈ അനീതി എന്റെ തലമുറയിലാണല്ലോ നടക്കുന്നതെന്നോര്‍ത്ത് വല്ലാതെ വിഷമമുണ്ട്. തിരിത്തി തിരിച്ചുവരാന്‍ അവസരം കൊടുക്കാതെ ചില മനസ്സുകളിലെങ്കിലും വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കുകയല്ലേ മദനി വേട്ടക്കാര്‍? ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയത് ഇങ്ങിനെയാണ്..“സ്റ്റേറ്റ് ഒരാളിനെ ശത്രുവായി പ്രഖ്യാപിച്ച് പ്രതികാരം തുടങ്ങിയാല്‍ സ്റ്റേറ്റിനോട് പോരാടി ജയിക്കാന്‍ ആരെക്കൊണ്ടും സാദ്ധ്യമല്ല”
ReplyDelete>>തീവ്രവാദം വളര്‍ത്തുന്നതില്‍ അധികാരങ്ങള്‍ക്കും സൈന്യത്തിനും വലിയൊരു പങ്കുണ്ട്. അല്പം സമചിത്തതയോടെ വിഷയങ്ങളെ സമീപിച്ചാല്‍, അസംതൃപ്തഹൃദയങ്ങളെ ഒന്ന് തണുപ്പിക്കാന്‍ കഴിയുമെങ്കില്‍, നടുച്ചുവരുകള്‍ ഇടിച്ചുകളയാന്‍ തയ്യാറാവുമെങ്കില്‍ തീവ്രവാദം ഇവിടെ വേരുപിടിച്ച് തഴച്ചു വളരുകയില്ല<<
ReplyDelete---------------------
വളരെ ശരിയായാണ് അജിത് ജി താങ്കള്‍ പറഞ്ഞത്. നമ്മള് നല്ലത് ചിന്തിക്കുന്നു. പക്ഷെ ഈ നടുച്ചുവരുകള്‍ ശക്തിപ്പെടുത്തി അതില്‍ നിന്നും വിളവെടുപ്പ് നടത്തുന്നവര്‍ എന്നും രാജ്യത്ത് തീവ്രവാദികളെ വളര്‍ത്തിക്കൊണ്ടിരിക്കും. വായനക്കും പ്രതികരണത്തിനും നന്ദി.
വളരെ സൂക്ഷ്മതയോടെ , കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയം
ReplyDelete