രാവിലെ പ്രാതല്‍ കഴിഞ്ഞത് മുതല്‍ നാലു മൊബൈല്‍ ഫോണും വെച്ചു കാത്തിരിക്കുകയാ. ചുമരില്‍ തൂങ്ങുന്ന കോട്ടിലേക്ക് നോക്കി ഭാര്യ ചോദിച്ചു.
>>ഇതൊന്നു അലക്കിയെങ്കിലും ഇടാമായിരുന്നു.
>>പോടീ അപ്പുറത്തേക്ക്. അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു.
>>എന്നോട് ചൂടായിട്ടൊന്നും കാര്യമില്ല. ആളുകളൊക്കെ നന്നായിപ്പോയത് എന്റെ കുറ്റമാണോ ?
അയാള്‍ വാച്ചിലേക്ക് നോക്കി. സമയം കുതിരയെപ്പോലെ ഓടുന്നതായി തോന്നി. ചുമരില്‍ തൂങ്ങുന്ന കോട്ട് എടുത്തിട്ടു പലതവണ റിഹേര്സല് നടത്തിനോക്കി. എല്ലാം യാന്ത്രികം. ഫോണ്‍ ബെല്ലടിച്ചു. അയാള്‍ ആകാംക്ഷയോടെ വിളിച്ചു
>>ഹലോ......
>>ഹലോ..ഞാന്‍ ദിവ്യ രാജ് കുമാര്‍.
>>പറയൂ ദിവ്യ...എന്തെങ്കിലും
>>ഏയ്. ഒന്നും കിട്ടിയില്ല. സാറിന്റെ മിസ്കോള് കണ്ടപ്പോള്‍ വിളിച്ചതാ.
ദൈവമേ ഇന്നും ഇന്നലത്തെപ്പോലെ ആകുമോ. ഇന്നും ഉഴപ്പിയാല്‍ ജനം നിരാശപ്പെടില്ലേ. ഇല്ല അതു സംഭവിച്ചു കൂടാ. അയാള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. ഫോണ്‍ എടുത്തു വിളിച്ചു.
>>ഹലോ..നൂര്ജഹാന് താങ്കള്‍ ഇപ്പോള്‍ ?
>>ഞാന്‍ കോഴിക്കോട് ഉണ്ട്.
>>എന്തെങ്കിലും ?
>>എന്ത് ?
>>വല്ലതും എനിക്കുള്ളത്.
>>ഓ ഉണ്ട് ഒരു കൊലപാതകം.
>>ങേ..താങ്ക്സ് ഗോഡ്. പറയൂ. എപ്പോ? എങ്ങിനെ?. ഫോട്ടോ അയക്കൂ. വേഗം പ്ലീസ്.
>>സംഭവം ഇന്നു രാവിലെയാണ് നടന്നത്. പീഡന ശ്രമമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
>>ഓ... ഇണ്ട്രസ്റ്റിംഗ്. പറയൂ പറയൂ....
>>അവന് ഓടിച്ചിട്ട് പീടിപ്പിക്കാനുള്ള ശ്രമത്തില്‍ ജീവനും കൊണ്ട് ഓടുന്നതിനിടെ അവള് കിണറ്റില്‍ വീഴുകയായിരുന്നു. തല്‍ക്ഷണം ജീവന് വെടിഞ്ഞു.
>>ഓ..താങ്ക്സ് ഗോഡ്. എന്നിട്ട് പോസ്റ്റ് മോര്‍ട്ടം...മറ്റു തുടര്‍ നടപടികള്‍. പറയൂ പറയൂ., ????.
>>ഏയ്. അങ്ങിനെ ഒന്നും ഇല്ല. നാട്ടുകാര്‍ ബോഡി എടുത്തു തൊട്ടടുത്ത വയലില്‍ കുഴിച്ചിട്ടു.
>>ങേ...അപ്പോള്‍ അതില്‍ എന്തൊക്കെയോ ദുരൂഹത ഉണ്ടല്ലോ ?? മതി മതി ഇത് മതി.
>>എന്ത് ദുരൂഹത ??
>>അല്ല പോസ്റ്റ് മോര്‍ട്ടം നടത്താതെ ഒരു സ്ത്രീയുടെ ജഡം മറവു ചെയ്തതില്‍.
>>സ്ത്രീയോ. ഏതു സ്ത്രീ ??.
>>അപ്പൊ താന്‍ കിണറ്റില്‍വീണു എന്നു പറഞ്ഞത് ?
>>ഓ അതോ. എടൊ. കോന്തന് അവതാരമേ..ഞാന്‍ ഒരു പട്ടി കിണറ്റില്‍ വീണതാ പറഞ്ഞത്.
>>ഫോണ്‍ വെച്ചിട്ട് പോടോ..താനൊക്കെ വല്ല പട്ടികളുടെയും പിന്നാലെ നടന്നാല്‍ എങ്ങിനെയാടോ വാര്‍ത്ത കിട്ടുക.
>>താന്‍ പോടോ. തനിക്കു വേണ്ടി ഞാനിനി ആളെ കൊന്നിട്ട് വാര്‍ത്ത ഉണ്ടാക്കണോ?. (ഡിസ്കണക്റ്റ് )
>>ഹലോ G P ബിന്ദു
>>എസ്. പറയൂ
>>എന്തെങ്കിലും ന്യൂസ് എനിക്ക് വേണ്ടി?
>>ഒന്നുമില്ലല്ലോ സാറേ...
>>ഈ ജയില്‍ ചാടിയ പുള്ളികളൊക്കെ എന്ത് ചെയ്യുവാ?.
>>അവരൊക്കെ വല്ല ധ്യാനത്തിനും കൂടി മാനസാന്തരം വന്നിട്ടുണ്ടാവും. ഹി ഹി ഹി
>>ച്ചെ ച്ചെ.. കരളില്‍ കുത്തുന്ന വര്‍ത്താനം പറയാതെ
>>അപ്പൊ സാറ് മറ്റാരെയെങ്കിലും വിളിച്ചു നോക്ക്. എനിക്ക് വേറെ പണിയുണ്ട്. (ഡിസ്കണക്റ്റ് )
>>എന്തെങ്കിലും ന്യൂസ് എനിക്ക് വേണ്ടി?
>>ഒന്നുമില്ലല്ലോ സാറേ...
>>ഈ ജയില്‍ ചാടിയ പുള്ളികളൊക്കെ എന്ത് ചെയ്യുവാ?.
>>അവരൊക്കെ വല്ല ധ്യാനത്തിനും കൂടി മാനസാന്തരം വന്നിട്ടുണ്ടാവും. ഹി ഹി ഹി
>>ച്ചെ ച്ചെ.. കരളില്‍ കുത്തുന്ന വര്‍ത്താനം പറയാതെ
>>അപ്പൊ സാറ് മറ്റാരെയെങ്കിലും വിളിച്ചു നോക്ക്. എനിക്ക് വേറെ പണിയുണ്ട്. (ഡിസ്കണക്റ്റ് )
സമയം 4 മണി കഴിഞ്ഞു. പ്രതീക്ഷകള്‍ ഒക്കെ നശിക്കുകയാണല്ലോ. അയാള്‍ മുറിയില്‍ അക്ഷമനായി നടക്കുകയാണ്.
>>അതേയ് ഇങ്ങനെ വെപ്രാളം കാണിച്ചിട്ടൊന്നും കാര്യമില്ല. വല്ല പഴയ ഫയലും പൊടിതട്ടി എടുത്തു കാച്ചിക്കോ
>>എടീ അതല്ലേ ഇന്നലെ ചെയ്തത്. ഇന്നും അതു തന്നെ......
>>എന്നാല്‍ ആ ശബരീനാഥിന്റെ എന്തെങ്കിലും ഒന്ന് കാച്ചൂ
>>അതല്ലേ കഴിഞ്ഞാഴ്ച ഒപ്പിച്ചത്. നീ ഒന്ന് പോയെ..
>>ഹലോ കോട്ടയം ലേഖകന്‍ വിജയ് ഘോഷല്ലേ.
>>അതേ......
>>ഹലോ...വിജയ് ഘോഷ്. എന്തെകിലും?. അറ്റ്ലീസ്റ്റ് ഒരു കൊലപാതക ശ്രമം. അല്ലെങ്കില്‍ ഒരു പിടിച്ചു പറി?. ഒരു പെണ് വാണിഭം?. അല്ലെങ്കില്‍ ഒരു കള്ളനോട്ടു തട്ടിപ്പെങ്കിലും?.
ഒന്ന് ഫോണ്‍ വെച്ചിട്ട് പോടോ........(ഡിസ്കണക്റ്റ് )
>>അതല്ലേ കഴിഞ്ഞാഴ്ച ഒപ്പിച്ചത്. നീ ഒന്ന് പോയെ..
>>ഹലോ കോട്ടയം ലേഖകന്‍ വിജയ് ഘോഷല്ലേ.
>>അതേ......
>>ഹലോ...വിജയ് ഘോഷ്. എന്തെകിലും?. അറ്റ്ലീസ്റ്റ് ഒരു കൊലപാതക ശ്രമം. അല്ലെങ്കില്‍ ഒരു പിടിച്ചു പറി?. ഒരു പെണ് വാണിഭം?. അല്ലെങ്കില്‍ ഒരു കള്ളനോട്ടു തട്ടിപ്പെങ്കിലും?.
ഒന്ന് ഫോണ്‍ വെച്ചിട്ട് പോടോ........(ഡിസ്കണക്റ്റ് )
അയാള്‍ തളര്‍ന്നു സോഫയിലേക്ക് വീണു. സമയം 5 മണി. ഫോണ്‍ ബെല്ലടിക്കുന്നു.
>>ഹലോ ഞാന്‍ ആലപ്പുഴയില്‍ നിന്നും പമ്മി പ്രഭാകര്‍.
>>ഹലോ പ്രഭാകര്‍ പറയൂ.....
>>ആലപ്പുഴയില്‍ ഒരു കൂട്ട കൊലപാതകം നടന്നു
>>വല്ലാ ആടോ പട്ടിയോ ആവും.
>>അല്ലെടോ.. ഒരു മോഷണ ശ്രമം. വീട്ടമ്മയും 6 കുട്ടികളും ധാരുണമായി കൊല്ലപ്പെട്ടു. ഹോ ഹൃദയ ഭേതകമായ കാഴ്ച. എന്റെ തല കറങ്ങുന്നു.
>>സത്യമാണോ ??? വെറുതേ എന്നെ ആശിപ്പിക്കല്ലേ.
>>സത്യമാടോ..ഞാന്‍ ഒരു മീഡിയ പ്രവര്‍ത്തകനല്ലേ. എന്തിനാ കള്ളം പറയുന്നത്. ഫോട്ടോഗ്രാഫ്സും വാര്‍ത്തയും ഉടനെ ന്യൂസ് റൂമിലേക്ക് അയക്കും....(ഡിസ്കണക്റ്റ് )
>>ഹാവൂ...സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യാ..ഞാനിപ്പോ മാനത്തു വലിഞ്ഞുകേറും.......
>>എന്തുപറ്റി മനുഷ്യാ. കൂട്ടക്കൊല വല്ലതും കിട്ടിയോ.!!!!!
>>കിട്ടിയെടി..കിട്ടി. ദൈവം കൊണ്ടുതന്നു. സകലകൊലാ വല്ലഭന്മാരായ എന്റെ പ്രിയപ്പെട്ട ക്രിമിനലുകളേ നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ എന്റെ മാനം കാത്തു.
അയാള്‍ ചുമരില്‍ തൂക്കിയിട്ട ചുവന്ന ടീഷര്ട്ട്ടും അതിനു മുകളില്‍ ഓവര്കോട്ടുമിട്ടു സൈക്കിളില്‍ സ്റ്റുഡിയോയിലേക്ക് ആഞ്ഞു ചവിട്ടുന്നതിനിടെ ഭാര്യ വിളിച്ചു.
>>ഹേ.. മനുഷ്യാ..കോട്ടിട്ടാല്‍ മതിയോ? ആ ലുങ്കിമാറ്റി ഒരു പാന്റിട്ടുകൂടെ..
>>എടീ അരക്കു മേലെയുള്ള ഭാഗം മാത്രമേ കാമറയില്‍ കാണൂ. അപ്പൊ താഴെ ലുങ്കി തന്നെ ധാരാളം.
>>എന്നാലാ കോട്ടിന്റെ ബട്ടന്സെങ്കിലും ഇട്ടൂടെ മനുഷ്യാ...
>>എടീ..ദയവായി നല്ലൊരു കാര്യത്തിനു പോകുമ്പോ പുറകീന്ന് വിളിക്കല്ലേ..
**************************
സ്റ്റുഡിയോ സജീവമായി. അവതാരം മുഖത്തു ചായം പൂശി. പരമാവധി സന്തോഷത്തോടെ കേമറക്കുമുമ്പില് തുള്ളിക്കളിച്ചുകൊണ്ട് അന്നത്തെ കുറ്റകൃത്യങ്ങളുടെ പ്രസന്റെഷന് ആരംഭിച്ചു.
മാന്യപ്രേക്ഷകര്‍ക്ക് CIR ലേക്ക് അഥവാ Crime Interesting Report ലേക്ക് സ്വാഗതം. ഇന്നു നമുക്ക് അര്മാദിക്കാന് പ്രമാദമായ ഒരു കൂട്ടക്കൊല കിട്ടിയിട്ടുണ്ട്. CIR ടോപ് റിപ്പോര്‍ട്ട് (മ്യുസിക്...മ്യുസിക്. ടടാട ഡാന്‍ ഡാന്‍ ഡാന്‍ )
ആലപ്പുഴയില്‍ വീട്ടമ്മയും 6 മക്കളും ദാരുണമായി കൊല്ലപ്പെട്ടു. (മ്യുസിക്..മ്യുസിക്. ടടാട ഡാന്‍ ഡാന്‍ ഡാന്‍ )
ആലപ്പുഴയില്‍ വീട്ടമ്മയും 6 മക്കളും ദാരുണമായി കൊല്ലപ്പെട്ടു. (മ്യുസിക്..മ്യുസിക്. ടടാട ഡാന്‍ ഡാന്‍ ഡാന്‍ )
കാസര്‍ഗോട് നിന്നും ആലപ്പുഴയിലെത്തുമ്പോള്‍ കേരളം അര്‍മാദിക്കുന്ന മറ്റൊരു കൊലപാതകങ്ങളുടെ ചുരുളഴിയുന്നു. ആലപ്പുഴയില്‍ നിന്നും പ്രഭാകര്‍ കുറിക്കുന്നു..(മ്യുസിക്..ടടാട ഡാന്‍ ഡാന്‍ ഡാന്‍ )
CIR ഫോക്കസ്.
ഹ ഹ ഹ ഹ. ആ ദാരുണ സംഭവത്തിന്റെ നയനമനോഹരമായ ദൃശ്യങ്ങളിലേക്ക്. (മ്യുസിക്..മ്യുസിക്. ടടാട ഡാന്‍ ഡാന്‍ ഡാന്‍ )
CIR ഫ്ലാഷ്ബാക്ക്
*************************
ഇന്നത്തെ ഈ Entertainer ഇവിടെ സമാപിക്കുന്നു. വീണ്ടും പുതിയ കൊലപാതകങ്ങളുടെ, കുറ്റകൃത്യങ്ങളുടെ, ചോരക്കഥകളുമായി നിങ്ങള്‍ക്ക് അര്മാദിക്കാന് നാളെ ഇതേ സമയം കാണുക. CIR അഥവാ Crime Interesting Report. എല്ലാ പ്രേക്ഷകര്‍ക്കും കൊലപാതക ആശംസകള്‍.
_____________________
വാല്‍ക്കഷ്ണം - കല്യാണ വീട്ടില്‍ കരയരുത്. മരണ വീട്ടില്‍ ചിരിക്കരുത്. ഈ ഔചിത്യബോധം അവതാരകര്‍ക്കും ആവാം. സംഭവം ഇങ്ങിനെത്തന്നെ ആണ് എന്നു ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ എന്തോ പന്തികേട് നിങ്ങള്‍ക്കും തോന്നാറില്ല. ബാക്കി വായനക്കാര്‍ക്ക് പറയാം. അതിനാണല്ലോ കമന്റ് ബോക്സ്.
(ശുഭം)
ഒഴിഞ്ഞ് കിടക്കുന്നത് കണ്ടപ്പോള്‍ ചാടി കേറി ഗോളടിച്ചു..
ReplyDeleteഇനി കളി എങ്ങനേയുണ്ടെന്ന് നോക്കട്ടെ!
വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍.
ReplyDeleteആഘോഷത്തിനു വേണ്ടി വാര്‍ത്തയും തേടി നടക്കുന്നവര്‍.
ഔചിത്യ ബോധമില്ലാത്ത അവതാരകര്‍ .
നാണം കേട്ട ആ പാപ്പരാസി ജേര്‍ണലിസം ഇവിടെ കേരളത്തിലും തുടങ്ങി എന്ന് പറഞ്ഞാല്‍ തെറ്റില്ല.
സങ്കടങ്ങളെ സെന്‍സേഷനല്‍ ജേര്‍ണലിസം ആക്കുന്നവര്‍ക്കുള്ള നല്ല പരിഹാസം ആണ് ഇത്.
നന്നായി. അഭിനന്ദനങ്ങള്‍
ചില പ്രോഗ്രാമിലെ ആങറിന്റെ ഹരത്തിലുള്ള അവതരണം ക്രൈം സ്റ്റോറി വായിക്കുന്നത് പോലെയാണ്…
ReplyDeleteമരണവും കൊലപാതകവും ആത്മഹത്യകളും ആഘോഷമാക്കുന്ന പപ്പരാസികൾ കേരളത്തിലെ മാധ്യമങ്ങളിലും നിറഞ്ഞാടുകയാണ്. ഇപ്പോൾ അടവെച്ചിരിക്കുന്ന ചാനലുകൾ കൂടി വിരിഞ്ഞ് പുറത്തു വരുമ്പോൾ എക്സ്ക്ലൂസീവ് ന്യൂസിനു വേണ്ടി ആളുകളെ കൊന്നാലും അതിശയോക്തിയുണ്ടാവില്ല. അർമ്മാദിക്കൂ... ആഘോഷിക്കൂ...
ReplyDeleteഇന്നത്തെ ഒരു മണിക്കൂർ ആഘോഷത്തിനു ഇതുമതി. പ്രേക്ഷകർ സഹിക്കുക തന്നെ.
ReplyDeleteപറഞ്ഞതത്രയും സത്യം..
ReplyDeleteടീ വീ കാണറില്ലാ. പറയപെട്ട പ്രോഗ്രാം ഇതുവരെ കണ്ടിട്ടില്ല. അതിനാലാവാം ഒന്നും മനസ്സിലായില്ലാ
ReplyDeleteകാലികപ്രസക്തം...(വിഷ്വൽ മീഡിയായിലും.. നമ്മുടെ ബൂലോകത്തും)
ReplyDeleteപിന്നെ കോട്ടിട്ട് കള്ളിമുണ്ടുടുത്ത അവതാരകൻ ഏതോ സിനിമയെ ഓർമിപ്പിച്ചു.
ക്രൈം ഇന്ട്രെസ്റ്റിംഗ് റിപ്പോര്‍ട്ട് (CIR). വേണ്ട ചേരുവകള്‍........
ReplyDeleteചുവന്ന ടീഷര്ട്ടോട് കൂടിയ കോട്ടിട്ട അവതാരകന് - 01 (പാചകക്കാരന്)
പുറകില്‍ അലയടിക്കുന്ന മ്യൂസിക് - ചെവിക്ക് അരോചകം ആകുന്നതു വരെ (അല്ലെങ്കില്‍ 100 ഡെസിബല്‍.)
കൈല്‍ കാലുകള്‍ പിളര്‍ന്ന തലയില്ലാത്ത അഴുകിയ ജഡങ്ങള്‍ - ഒരെണ്ണം കുറഞ്ഞത്. (സംഗതി ബീഭല്സം ആക്കുന്നതിന്)
സെക്സ് റാക്കറ്റില്‍ കുടുങ്ങിയ യുവതികള്‍ - 250 എണ്ണം... (സ്നേഹം, ദയ , കാരുണ്യം എന്നിവയ്ക്ക് വേണ്ടി)
നിലത്ത് പറന്നു കിടക്കുന്ന ചുടു ചോര--- 3 ലിറ്റര്‍ (കാണുന്നവന്റെ നെഞ്ചില്‍ കടുക് വറുക്കുന്നതിന്)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പറിച്ചെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ - 5 എണ്ണം.... ('ഹാസ്യ രസം' ഉണ്ടാക്കുന്നതിന്)
കഞ്ചാവിലും മയക്കുമരുന്നിലും ജീവിതം ഹോമിക്കുന്ന യുവാക്കള്‍... ആവശ്യത്തിന്.
ഇത് മാത്രമോ..?
ReplyDeleteഅന്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുകയും അവിടം കാണുന്ന 'ഔമ്യത്തെ' ഒട്ടും ഉളുപ്പില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളും ധാരാളം.
കുളക്കടവിലെ പരദൂഷണം പറച്ചിലുകളേക്കാള്‍ കഷ്ടം..!!
മാധ്യമ പ്രവര്ത്തകന് ആയിരുന്നത് കൊണ്ടാവാം എന്തോ എനിക്കത്ര രസമോന്നും തോന്നിയില്ല :)
ReplyDeletegood satire.
ReplyDeleteനന്നായി. അഭിനന്ദനങ്ങള്‍
ചില ദാരുണ സംഭവങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതി കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ട്.
ReplyDeleteഅവരതാസ്വദിക്കുന്നത് പോലെ തോന്നും.
well said..! ishatappettu !
ReplyDeleteതീർച്ചയായും .. നിലവിലെ ചാനൽ പരിപാടികൾ വ്യത്യസ്തമാവുന്നത് കേരളത്തിൽ നിലവിൽ ആ വാർത്താവതാരകൻ ഒഴികെ എല്ലാവരും ക്രിമിനലുകൾ ആണെന്ന രീതിയിലാ...
ReplyDeleteവാർത്തകളിൽ (രാഷ്ട്രീയം ) ആവുമ്പോൾ ധാർമ്മികതയില്ലായ്മയെ കുറിച്ചും, ഇത്തരം REPORT പരിപാടികൾ കാണുമ്പോൾ തോന്നുക നാം മലയാളികൽ എല്ലാവരും ക്രിമിനലുകൾ ആണെന്നാണു.
ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും പോലോത്ത അവതരണങ്ങൾ കണ്ടാൽ നാം എല്ലാവരും അന്ധവിശ്വാസങ്ങൾക്ക് പുറകേ ആണെന്നും വരുത്തി തീർക്കുന്നു...
ഒരു ഫിൽട്ടറിങ് ഈ മേഖലയിൽ എങ്ങിനെ സാധ്യമാവും???
വളരെ നന്നായി എഴുതിയിരിക്കുന്നു
ReplyDeleteഒരു നേരായ കാര്യം തമാശ രൂപത്തില്‍ എഴിതുയപ്പോള് വളരെ രസകരം
ഭാവുകങ്ങള്‍
സംഗതി കോമഡി ആയി ട്ടാണ് പറഞ്ഞതെങ്കിലും വിഷയം വളരെ സീരിയസ് ആണ്
ReplyDeleteഇന്നത്തെ മാദ്യമ ലോകത്തിന്റെ ഒരു ജീര്‍ണ മുഖത്തെ ആണ് അവതരിപ്പിച്ചത്
മോന് ചത്തിട്ടായാലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന് പറയുന്ന
അമ്മായി അമ്മ ആയി മാധ്യമ ലോകം മാറി ഇരിക്കുന്നു
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍
അത്യാഹിതങ്ങള്‍ ആഘോഷങ്ങളാക്കുന്ന ഇന്നത്തെ മീഡിയകള്‍ ഒരു വിചിന്തനത്തിന് വിധേയമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ReplyDeleteചില പരിപാടികള്‍ അങ്ങേയറ്റം അരോചകമാകുന്നത് മൂലം ടീവിതന്നെ ഓഫാക്കിപോകാറാണ് പതിവ്!
കുടുംബ സമേതം പരിപാടികള്‍ കാണുമ്പോള്‍ തോന്നേണ്ടത് ,ടീവിക്ക് റിമോട്ട് ഇല്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ എന്നാണു!
എല്ലാം സഹിക്കാം. സാധാരണ മരണത്തെപ്പോലും കൊലപാതകമോ ബലാത്സംഗമോ ആക്കുന്ന അത്തരം തെറ്റിദ്ധാരണകള്‍ പരത്തി പലരെയും വെറുതെ സംശയത്തിന്റെ മുനയില്‍ നിറുത്തുന്നതാണ് ഏറ്റവും ക്രൂരം. ശവത്തെപ്പോലും വെറുതെ വിടാത്തവര്‍.
ReplyDeleteയഥാര്‍ത്ഥം തന്നെ. പക്ഷെ “സ്റ്റുഡിയോ സജീവമായി...എന്ന് തുടങ്ങുന്ന ഭാഗം മുതല്‍ ഇല്ലായിരുന്നെങ്കില്‍ പോസ്റ്റ് കൂടുതല്‍ ആകര്‍ഷകമായിരുന്നേനെ എന്നൊരു തോന്നല്‍
ReplyDeleteയഥാര്‍ത്ഥം തന്നെ. പക്ഷെ “സ്റ്റുഡിയോ സജീവമായി...എന്ന് തുടങ്ങുന്ന ഭാഗം മുതല്‍ ഇല്ലായിരുന്നെങ്കില്‍ പോസ്റ്റ് കൂടുതല്‍ ആകര്‍ഷകമായിരുന്നേനെ എന്നൊരു തോന്നല്‍
ReplyDeleteഉള്ളതു പറഞ്ഞു. അതേ പറഞ്ഞിട്ടുള്ളോ. ..CIR അല്ല. ഈ പോസ്റ്റിൽ.. അവീടെ അഭിനയിച്ചും കൂടി കാണിക്കുന്നു ചില ഒളിക്യാമറ ദൃശ്യങ്ങൾ.. ആശംസകൾ ചാലിയാറിക്ക..
ReplyDeleteഇപ്രാവശ്യം സിനിമാലയും ഇതുപോലത്തെ പരിപാടിയെ പരിഹസിച്ചായിരുന്നു...അക്ബര്ക്ക നന്നായി എഴുതി...
ReplyDeleteടിവി കാണാറേയില്ലാത്തത് കൊണ്ട് ഇത്തരം പൊല്ലാപ്പുകളെ കുറിച്ചൊന്നും ഒരു പിടിയുമില്ല.....സത്യമായിട്ടും ഇങ്ങനെയൊക്കെയുണ്ടോ...?
ReplyDeleteക്രൂരതകൾ കാണാനുള്ള മനുഷ്യരുടെ കൊതിയേയും,അതെല്ലാം അന്നാന്ന് ഒപ്പിക്കുവാൻ പാടുപെടുന്ന മാധ്യമാവതാരകരേയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നൂ...
ReplyDeleteശരിക്കും ഒരു C I R
വാര്‍ത്തകള്‍ സ്രിഷ്ടിക്കുന്നവര്ക്കായി വാര്‍ത്ത. അക്ബര്ക്ക കലക്കിട്ടാ...!
ReplyDeleteഈ കൊട്ട് പല അവതാരകരും അർഹിക്കുന്നുണ്ട്. കഠിനദുരന്തത്തിനിടയിൽ പരസ്യങ്ങളുടെ അർമാദിക്കൽ അതിലും കഠിനമാണ്. ടി വി മ്യൂട്ട് ആക്കി കണ്ണടച്ചിരിക്കുകയാണു പതിവ്.
ReplyDeleteഇന്നത്തെ ചാനലുകൾ ഇങ്ങനെയൊക്കെ തന്നെ .. ഒരു അപകടം തന്റെ കൺ മുന്നിൽ കണ്ടാൽ അപകടത്തിൽ പെട്ടയാളെ എങ്ങിനെയെങ്കിലും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം പല പോസിലുള്ള ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരിക്കും കാണികൾ.. ഇന്നു മാധ്യമങ്ങളിൽ എല്ലാം ആഘോഷങ്ങല്ലേ ഒന്നും വാർത്തയാക്കാൻ കിട്ടാത്ത ചാനലുകൾക്ക് എന്തെങ്കിലും കിട്ടുമ്പോൾ ഗ്രഹണി പിടിച്ച കുട്ടികൾക്ക് ചക്കകൂട്ടാൻ കിട്ടിയതുപോലെയാ... പോസ്റ്റ് കലക്കി...
ReplyDeleteപഴകിദ്രവിച്ചത്. ബെര്‍ളിയുടെ സമാനമായ ഒരു പോസ്റ്റ് മെയില്‍വഴി മാസങ്ങളോളം കറങ്ങിനടന്നിരുന്നു. ചുമ്മാ 'കിടിലന്‍' എന്ന് പറയാന്‍ അറിയാത്തോണ്ട് പറയുവാ. ഒന്നും മനസ്സിലായില്ല സാറേ.
ReplyDelete(ഈ കമന്റില്തൂങ്ങി കണ്ണൂരാന്‍ തിരിച്ചൊരു കമന്റു കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന കരുതി വന്നതാ. പക്ഷെ സാറ് ബോറടിപ്പിച്ചു)
@-K@nn(())raan*കണ്ണൂരാന്‍.! - സന്തോഷം കണ്ണൂരാന്‍. വിമര്‍ശനത്തെ എന്നും സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.
ReplyDeleteടടാട ഡാന്‍ ഡാന്‍ ഡാന്‍.........:)
ReplyDeleteനൗഷാദ് അകമ്പാടം -കളി കണ്ടില്ല അല്ലെ.
ReplyDeleteചെറുവാടി -ഇതാണ് പുതിയ ചാനല്‍ വാത്താ രീതി. നന്ദി.
മൈപ് -ക്രൈം, കോമഡി ഇതിന്റെ ഒക്കെ അവതരണം ഇപ്പൊ ഏതാണ്ട് ഒരു പോലെ ആണ്.
അലി -മരണമായാലും കൊലപാതകമായാലും വൈകുന്നേരത്തെ അര മണിക്കൂര്‍ ആ കോട്ട് മൂത്താപ്പ നിന്ന് തുള്ളും.
moideen angadimugar -അതെ. ആഘോഷിക്കാന്‍ എന്തെങ്കിലും കിട്ടിയേ തീരൂ.
~ex-pravasini* -സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. അല്ലെന്നു തോന്നുന്നവര്‍ ആ പ്രോഗ്രാം ഒന്ന് കണ്ട നോക്കട്ടെ. നന്ദി
കൂതറHashimܓ -കാണാതിരുന്നാല്‍ അത്രയും നല്ലത്.
നികു കേച്ചേരി -നന്ദി നികു
ഹാഷിക്ക് -ഹി ഹി ഹി ചുവന്ന ടീ ഷര്ട്ട്ടോട് കൂടിയ കോട്ട് അത്യാവശ്യം. കോട്ടിന് ബട്ടന്‍സ് ഒരിക്കലും ഇടരുത്.
ReplyDeleteനാമൂസ് -നന്ദി നാമൂസ്. ഇവിടെ വിഷയം ഔചിത്യബോധം ഇല്ലാത്ത അവതാരകനാണ്.
രമേശ് അരൂര്‍ -നന്ദി രമേശ് ജി. തുറന്നു പറഞ്ഞതിന്. അടുത്തത് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
ഒരില വെറുതെ -വന്നതില്‍ സന്തോഷം.
mayflowers -
സത്യം. അത് തന്നെയാണ് ഈ പോസ്റ്റിന്റെ പിറവിക്കും കാരണം. നന്ദി.
Faizal Kondotty- thank u faisal
Sameer Thikkodi -ഈ മേഘലയില്‍ ഇനി ഒരു അഴിച്ചുപണിക്കു ചാന്‍സില്ല. ചാനലുകളുടെ എണ്ണം കൂടുന്നു.
സ്വ. ലേ. എന്ന ചിത്രത്തില്‍ ഈ കഥ വ്യക്തമായി വിവരിക്കുന്നുണ്ട്.
ReplyDeleteഅവതരണം ഭംഗിയായിട്ടുണ്ട്.
ഷാജു അത്താണിക്കല്‍ -നന്ദി ഷാജു
ReplyDeleteകൊമ്പന് -വാര്‍ത്തകളെ ആഘോഷമാക്കുന്നതാണ് കഷ്ടം.
ഇസ്മായില്‍ കുറുമ്പടി (തണല്‍)-കുടുംബ സമേതം ടി വിക്ക് മുമ്പിലിരിക്കാന്‍ പറ്റാതായിട്ടു ഇമ്മിണി കാലമായി.
പട്ടേപ്പാടം റാംജി -ശവത്തെ പോലും വെര്‍തെ വിടില്ല. സത്യം. കേട്ടിട്ടില്ലേ വിശ്വസിച്ചാലും ഇല്ലെങ്കിലും
ajith -നന്ദി അജിത്ത് ജി. ഈ നിര്‍ദേശം ഞാന്‍ നന്ദിയോടെ സ്വീകരിക്കുന്നു.
Jefu Jailaf -നന്ദി ജെഫു
Jazmikkutty -നന്ദി- അപ്പോള്‍ ഇത് കളിയാക്കേണ്ട ഒരു അവതാരം തന്നെയാണ് അല്ലെ
ഐക്കരപ്പടിയന്‍ said...
ReplyDelete@-മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
@-ഷമീര്‍ തളിക്കുളം ,
@-മുകിൽ ,
@-ഉമ്മു അമ്മാര്‍,
@-MyDreams,
@-Shukoor,
കുറ്റകൃത്യങ്ങള്‍ വായിക്കുമ്പോഴുള്ള ചാനല്‍ ജീവികളുടെ ആഘോഷം കാണുമ്പോള്‍ ഇത് മറ്റൊരു മനോരോഗമാണോ എന്ന് തോന്നിപ്പോകുന്നു. ഓരോ മണിക്കൂര്‍ ഇടവിട്ട് വാര്‍ത്തകള്‍ ഉണ്ടായിട്ടും പിന്നെന്തിനാണ് അതില്‍ നിന്നും കുറ്റകൃത്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തു ഒരു പ്രോഗ്രാം. ഇത് സമൂഹത്തിനു എന്ത് ഗുണമാണ് നല്‍കുന്നത്.
ഇതിന്റെ പിന്നിലുള്ള സംഗതി മറ്റൊന്നുമല്ല. ഒരേ കമ്പനി തന്നെ ചാനലുകളുടെ എണ്ണം കൂട്ടുമ്പോള്‍ വിഷയ ദാരിദ്ര്യം ഇവര്‍ക്ക് പ്രശ്നമായി തുടങ്ങിയിരിക്കുന്നു. അപ്പോള്‍ വാര്‍ത്തകളില്‍ നിന്നുപോലും വാര്‍ത്തകള്‍ ഐറ്റം തിരിച്ചു വേറെ വേറെ ഉണ്ടാക്കുകയാണ്.
എന്റെ പോസ്റ്റ് മനസ്സിലാകാത്തവര്‍ ഉണ്ടെങ്കില്‍ ദയവായി കുറ്റകൃത്യങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന അവതാരകന്റെ ആഘോഷം ഒന്ന് കാണൂ.
പ്രതികരിച്ച എല്ലാവര്ക്കും നന്ദി.
.
"സംഭവം ഇങ്ങിനെത്തന്നെ ആണ് എന്നു ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ എന്തോ പന്തികേട് നിങ്ങള്‍ക്കും തോന്നാറില്ലേ. "
ReplyDeleteഇവിടം തൊട്ടു തുടങ്ങാം. ശരിയാണ് നല്ല പന്തികേട് നമ്മുടെ അവതാരകര്‍ക്ക് ഉണ്ട്. നോം ചോംസ്കി പറഞ്ഞ manufacturing of war പോലെ ഇവിടെ ഇത് manufacturing of news ന്റെ കൂടി കാലമാണ്. അക്ബര്‍ പറഞ്ഞതില്‍ അതിശയോക്തിയില്ല ശരിക്ക് ചിന്തിച്ചാല്‍. ന്യൂസ് ഉണ്ടാക്കാന്‍ വേണ്ടി കൊലപാതാകം തന്നെ നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്ത ദല്‍ഹിയിലെ മാധ്യമപ്രവര്ത്തകന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഏതാനും വര്‍ഷം മുന്‍പ് മാത്രമാണ്.
പൊള്ളുന്ന സത്യങ്ങള്‍ ചിരിപ്പിച്ചു വായിപ്പിച്ചു.
കണ്മുന്നില് സ്ഥിരമായി കാണുന്ന ചാനലുകാരുടെ കോപ്രായം മായം ചേര്‍ക്കാതെ അവതരിപ്പിച്ചതിനാലാവാം വായനക്ക് ശേഷം പ്രത്യേകിച്ചൊന്നും ഫീല്‍ ചെയ്യാത്തത്.
ReplyDeleteഒരു കൊട്ടേഷന്‍ സംഗത്തെ ഏര്‍പ്പാടാക്കിയാല്‍ ഒരു ന്യൂസും കിട്ടിയില്ലെങ്കില്‍ ആശ്വാസ ആക്രമണം നടത്തി അതുവഴി ജെനുവിന് ന്യൂസ് ഉണ്ടാക്കാം എന്ന ആശയം നടപ്പിലാവാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല :)
സസ്നേഹം
വഴിപോക്കന്
"വാര്‍ത്താ അവതാരകര്‍ ഒഴികെ ബാക്കി എല്ലാവരും ക്രിമിനല്‍ "
ReplyDeleteഒരു പരിധി വരെ ശരിയെന്നു തോനുന്ന കാര്യം.
RANN, ഫിർ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി, സ്വലേ, അങ്ങനെ അങ്ങനെ ഒത്തിരി സിനിമകൾ ഓടിയെത്തി മനസ്സിൽ ഈ പോസ്റ്റ് വായിച്ചപ്പോൾ. എന്താ അക്ബറിക്കാ പറയുക, വാർത്തകൾ നമ്മളൊക്കെ ആഗ്രഹിക്കുന്നു, പക്ഷെ പല അവതാരകരുടെയും ഔചിത്യബോധമില്ലായ്മ വിഷമിപ്പിക്കാറുണ്ട്. ആരുഷി മർഡർ കേസ് പോലെ പലതും മാധ്യമങ്ങൾ ആഘോഷമാക്കുമ്പോൾ പിടയുന്ന മനുഷ്യരെ ഇവരെന്തേ കാണാതെ പോകുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സി.ഐ.ആർ ആ പശ്ഛാത്ത്ലത്തിൽ തികച്ചും നല്ലൊരു പോസ്റ്റ് തന്നെ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റ്. അക്ബറിക്കാ ആശംസകൾ
ReplyDeleteഈ പ്രോഗ്രാം കാണുമ്പോള്‍ അവനെ തള്ളി കൊന്നാലോ എന്നു വരെ തോന്നിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സമൂഹത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്നു ഒരു പിടിയും കിട്ടുന്നില്ല.
ReplyDeleteവിമര്‍ശനം കാലീകമാണ്, നന്ദി
valare sathyam...... bhavukangal......
ReplyDelete@-mottamanoj
ReplyDelete@-ഹാപ്പി ബാച്ചിലേഴ്സ്
@-കുന്നെക്കാടന്‍
@-jayarajmurukkumpuzha
ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
എന്താണ് അക്ബര്ക്കാ... നിങ്ങള്‍ അവരെ ഭാഗത്ത് നിന്ന് ഒന്ന് ചിന്തിച്ച് നോക്ക്. നമ്മള്‍ക്ക് വേണ്ടെങ്കില്‍ കാണാതിരിക്കാം, അവര്‍ക്കോ..? ഇച്ചിരി കൊലപാതകം, ഇച്ചിരി പീഢനം, ഇച്ചിരി തട്ടികൊണ്ട്പോകല്‍ എല്ലാം കിട്ടിയിട്ട് വേണം അവര്‍ക്ക് ഇച്ചിരി കഞ്ഞി കുടിച്ച് പോകാന്‍.
ReplyDeleteനാഷണല്‍ ടി.വി യില്‍ ആണെന്ന് തോന്നുന്നു ഈ പരിപാടി ആദ്യം തുടങ്ങിയത്, ഷുഹൈബ് ഇല്ല്യാസി എന്ന ഒരു അവതാരകന് ഈ പരിപാടിയിലൂടെ വളരെ പ്രശസ്ഥനായി. ഷുഹൈബ് ഇല്ല്യാസി സ്വന്തം ഭാര്യയെ കൊന്ന് പോലീസ് അറസ്റ്റ് ചെയ്തതോടുകൂടി ആ പരിപാടി അവിടെ നിന്നുകിട്ടി.
@-Salam -
ReplyDelete@-വഴിപോക്കന്
@-mottamanoj
@-ഹാപ്പി ബാച്ചിലേഴ്സ്
@-കുന്നെക്കാടന്‍
@-jayarajmurukkumpuzha
@-ഷബീര്‍ (തിരിച്ചിലാന്) -
ഇങ്ങിനെ ചാനലുകാര് പോയാല്‍ ശുഹൈബ് ഇല്ല്യാസിമാര് കേരളത്തിലും ഉണ്ടാകും. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.
കോട്ടെന്ന് കണ്ടപ്പം ഞാന്‍ കരുതി മ്മടെ ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനക്കാരനാണെന്ന്.പിന്നെല്ലെ തിരിഞ്ഞത്.
ReplyDeleteപറഞ്ഞതത്രയും ശരിയാണു.വാര്ത്ത്കള് പടച്ചുണ്ടാക്കുകയാണിപ്പോള്.വീട്ടില്‍ ടിവിയില്ലാത്തത് കൊണ്ട് എന്തു മാത്രം ആശ്വാസമുണ്ടെന്നോ.അത് അനുഭവിച്ചാലെ അറിയൂ.
ഇവിടെ ഏഷ്യാനെറ്റ്, അമൃത, ജീവന് തുടങ്ങി ചാനലുകള്‍ ഒക്കെ ഉണ്ടെങ്കിലും ഞാനീ പ്രോഗ്രാം കാണാറില്ല. അതുകൊണ്ട് തന്നെ ഇതിനെ പറ്റി അഭിപ്രായം പറയാനുള്ള വിവരമെനിക്കില്ല. പൊതുവെ ഞാന്‍ ടീവി അധികം കാണാറില്ല. ഒട്ടും കാണാറില്ല എന്നു പറയുന്നതാണ് സത്യം. ആ സമയം വല്ല പോസ്റ്റും വായിക്കാനാണ് എനിക്കിഷ്ടം.
ReplyDeleteമുല്ല പറഞ്ഞതു പോലെ കറുത്ത കോട്ടിന്റെ പടം കണ്ടപ്പോള്‍ അറ്റ്ലസ്സ് രാമചന്ദ്രനെ ഓര്‍മ്മ വന്നു. വിശ്വാസം അതല്ലേ എല്ലാം. :)
പോസ്റ്റ് വായിച്ചപ്പോൾ shukkoorഇനെ പോലെ എന്റെ മനസ്സിലേക്കും കടന്ന് വനന്ത് സ്വ.ലേ എന്ന സിനിമ തന്നെ..അതിൽ ഇതെ വിഷയം ഹാസ്യരൂപേണയല്ല എന്ന് മാത്രം..വാർത്തകൾക്കായി വീർപ്പ് മുട്ടുന്ന മാധ്യമപ്രവർത്തകരുടെ ശ്വാസം മുട്ടലാണതിൽ..ഇവിടെ അതിന്റെ എതിർ മുഖവും..
ReplyDeleteഅവതരണം മികവ് പുലർത്തി..
ആക്ഷേപ ഹാസ്യം കൊള്ളാം...
ReplyDeleteആ പ്രോഗ്രാമും ഒരു തരത്തില്‍ ഹാസ്യം പോലെയാണ് അവതരണം...
ആശംസകള്‍..