Saturday, February 19, 2011

പണ്ട് പണ്ടൊരു പടിഞ്ഞാറന്‍ കാറ്റത്ത്

ഉച്ച കഴിഞ്ഞു ലീല ടീച്ചറുടെ മലയാളം ക്ലാസായിരുന്നു.  അകത്തു വെളിച്ചം  നന്നേ കുറഞ്ഞ പോലെ. ജനലഴികള്‍ക്കുള്ളിലൂടെ കാണുന്ന  ആകാശപ്പൊട്ടു  മുഴുവന്‍ മഴ മേഘങ്ങള്‍. അവ ഒരു പെരുമഴക്കായി തയ്യാറെടുക്കുകയാണ്.

ഉറുമി വീശിയ പോലെ ഒരു മിന്നല്‍പിണര്‍ ജനലിനു അടുത്തുകൂടെ കടന്നുപോയി. പിന്നാലെ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ക്കുംമട്ടില്‍ ഘോര ശബ്ദത്തോടെ ഇടിയും. മഞ്ചാടിമണികള്‍ പോലെ ഓട്ടിന്‍ പുറത്തു  മഴത്തുള്ളികള്‍ പരപരാ വീഴുന്നു.

സ്കൂളില്‍ നീണ്ട ബെല്‍ മുഴങ്ങി. കേള്‍ക്കേണ്ട താമസം,  അസമയത്ത് കിട്ടിയ അവധിയില്‍ കുട്ടികള്‍ തുള്ളിച്ചാടി  പുറത്തേക്ക് ഓടി. സ്കൂള്‍ മുറ്റത്തു കൂണുകള്‍പോലെ  ഒരുപാട് കുടകള്‍ നിവര്‍ന്നു.

അസ്സു കുട എടുക്കാന്‍ ക്ലാസിന്റെ മൂലയിലേക്ക് ഓടി. സങ്കടം കൊണ്ട് അവന്‍ കരഞ്ഞു പോയി. കുട കാണുന്നില്ല. എല്ലായിടത്തും തിരഞ്ഞു. ഉമ്മച്ചി വാങ്ങിത്തന്ന പുത്തന്‍ കുടയായിരുന്നു. ചുവന്ന പൂക്കളുള്ള അതിന്‍റെ പിടിക്ക് മുല്ലപ്പൂവിന്റെ മണമായിരുന്നു. കരയുന്ന അസ്സുവിനെ കണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു "സാരമില്ല നമുക്ക് നാളെ അന്വേഷിക്കാം. ഇങ്ങിനെ ഇരുന്നാല്‍ മഴ കൂടത്തേയുള്ളൂ. വേഗം ഓടിക്കോളൂ". അവന്‍ കരഞ്ഞുകൊണ്ട് സ്കൂളിനു പുറകിലെ ഓലഷെഡ്ഢില്‍ പോയി ഒഴിഞ്ഞ ഉപ്പുമാവിന്‍റെ ചാക്കെടുത്തു പുസ്തകം അതില്‍ കെട്ടി തലയില്‍ വെച്ച് മുറ്റത്തേക്കു നടന്നു. മഴ അപ്പോഴേക്കും പെയിതു തുടങ്ങിയിരുന്നു.

മൂന്നു നെൽപാടങ്ങൾ കഴിഞുവേണം നിരത്തിലെത്താന്‍.  മണ്‍വരമ്പ് മഴ നനഞ്ഞു അപ്പടി ചെളിയായിരിക്കുന്നു. ഓട്ടത്തില്‍ വീഴാതിരിക്കാന്‍ അവനു നന്നേ പാടുപെടേണ്ടി വന്നു. പലപ്പോഴും ഈ പാടത്ത് വീണിട്ടുണ്ട്. അന്നൊക്കെ സ്കൂളില്‍ നിന്നു വഴക്കും ഉമ്മയോടു അടിയും കിട്ടിയിട്ടുണ്ട്. മഴയ്ക്ക് ശക്തി കൂടുന്നതിനനുസരിച്ച് അസ്സുവിന്‍റെ ഓട്ടത്തിന് വേഗത കൂടി. നിരത്തിലെത്തുമ്പോൾ  മഴ സാമാന്യം ശക്തിയായി പെയ്യാന്‍ തുടങ്ങി. മഴക്കാലമായാല്‍ നിരത്ത് മുഴുവന്‍ പുല്ലാണ്. കാല്‍ നടക്കാരുടെ  നടവഴി മാത്രമേ പുല്ലില്ലാതുള്ളൂ. മഴവെള്ളത്തില്‍ പുല്ലില്‍ തടഞ്ഞു നല്‍ക്കുന്ന മഴവെള്ളം ചവിട്ടിത്തെറിപ്പിച്ചു നടക്കാന്‍ അസ്സുവിന് വലിയ ഇഷ്ടമാണ്.

കുട്ടികളൊക്കെ വളരെ മുമ്പിലെത്തിക്കഴിഞ്ഞിരിക്കുന്നു. മാളു മാത്രം ഏറ്റവും പിറകിലായി പതുക്കെ നടക്കുന്നു. മഴക്ക്  ശക്തി കൂടി. അസ്സു ഓടാന്‍ തുടങ്ങുമ്പോള്‍ മാളു വിളിച്ചു.

"ഇന്നോ അസ്സോ കുട"
"വേണ്ട. അപ്പൊ മാളു നനയൂലെ. ഞാന്‍ ഓടിക്കോളാം"
"ഓട്യാലൊന്നും എത്തൂലാ. നല്ല പെരുമഴാണ് പെയ്യണത്. മഴ കൊണ്ടാ നാളെ ജലദോസ്സും പനീം പുടിക്കും"

അസ്സു തര്‍ക്കിക്കാന്‍ നിന്നില്ല. മാളുവിന്‍റെ കുട വാങ്ങി അവളോട്‌ ചേര്‍ന്ന് നടക്കുമ്പോള്‍ നാണം തോന്നാതിരുന്നില്ല.

"മാളു പെണ്‍കുട്ടിയാണ്. ഞാന്‍ ആണ്‍കുട്ടിയും. കുട്ട്യേള് കണ്ടാ കളിയാക്കും. ന്നാലും വേണ്ടില്യ. ക്കി വയ്യ ഈ മഴ മുഴുമനും കൊള്ളാൻ"‍.

കുടയുണ്ടായിട്ടും വീശിയടിക്കുന്ന തണുത്ത കാറ്റ് അസ്സുവിനെയും മാളുവിനെയും മഴ നനച്ചു കൊണ്ടിരുന്നു. അവന്‍ കുട കാറ്റിനെതിരെ പിടിച്ചു.


"ന്‍റെ  കുട പോയി". അസ്സുവിന് സങ്കടം വന്നു.
"സാരല്യ..ഏതെങ്കിലും കുട്ട്യോള് കട്ടുണ്ടോയതാവും.
"പൊരേ ചെന്നാ ഉമ്മച്ചി ന്നെ തല്ലും. ആ കൊടന്‍റെ പിടിക്ക് എന്ത് നല്ല വാസനായിനു. ഇച്ചി സങ്കടാവുണ്ട്". അസ്സുവിന്‍റെ കണ്ണ് നിറഞ്ഞു.
"സാരല്യ അസ്സു. അതു പോയീലെ. കഴിഞ്ഞ കൊല്ലം ഇന്‍റെ കൊടിം പോയീനി. പിന്നെ ബാപ്പ മാങ്ങിത്തന്നതാ  ഇത്".

"മാളൂനു മാങ്ങിത്തരാന്‍ ബാപ്പണ്ട്.  ഇച്ചി  ഉമ്മച്ചി മാത്രേള്ളൂ. ഇന്‍റെ ഉമ്മചീന്‍റെ കയ്യില് എപ്പളും കുട മാങ്ങാന്‍ എബടാ പൈസ മാളോ. കൂലിപ്പണിക്ക് പോയാ എപ്പളെങ്കിലും അല്ലെ പൈസ കിട്ടാ".

നിരത്തിനോട് ചേര്‍ന്ന് പാടത്ത് കെട്ടിയുണ്ടാക്കിയ ഒറ്റമുറിപ്പീടികയിലെ വരാന്തയില്‍ ഞാറ്റുപണിക്കാരായ ആണുങ്ങളും പെണ്ണുങ്ങളും നിരനിരയായി ഇരുന്നു സൊറ പറയുന്നു. പെരുമഴ തോരാന്‍ കാത്തിരിക്കുകയാണവര്‍. വീണ്ടും പാടത്തിറങ്ങാന്‍. അവര്‍ തങ്ങളെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നത് അസ്സു കണ്ടു. അവന്‍ കുട മറച്ചു പിടിച്ചു. അപ്പോള്‍ അവിടുന്ന് കൂട്ടച്ചിരി ഉയരുന്നത് പോലെ അവനു തോന്നി.

"കള്ള കൂട്ടങ്ങളാ" അസ്സു പിറുപിറുത്തു.
"ആരാ അസ്സു" മാളു ചോദിച്ചു.
"ഒന്നൂല്യ.വേകം നടന്നോ. ആ വെള്ളനും ഉണ്ട്  ഒലെ കൂട്ടത്തീ. ഓന്‍ ഒടിയനാത്രേ. രാത്രീല് കുറുക്കനും നായും ഒക്കെ ആകാന്‍ കയ്യൂത്രേ ഓന്.  ഇച്ചി ഓനെ കാണുമ്പോ തന്നെ പേട്യാ".
"ഒക്കെ ബെറുതെ പറീണതാ അസ്സു."
"ബെറുതെ ഒന്നും അല്ല മാളൂ. ഇന്നട്ടാണോ രാത്രീല് പെട്ടിച്ചൂട്ടൊക്കെ പോണത്. അനക്കൊന്നും അറിയൂല".
"പെട്ടിച്ചൂട്ടോ അതെന്താ ?"

"ഇന്‍റെ ഉമ്മച്ചി പറഞ്ഞതാ. രാത്രീല് മുറ്റത്തെറങ്ങി നോക്ക്യാ പൊയന്‍റെ അക്കരെ ദൂരെ മലേല് പെട്ടിച്ചൂട്ടു പോണത് കാണാത്രേ. ആദ്യം ഒരു ചൂട്ടുണ്ടാകും. പിന്നെ രണ്ടാകും. പിന്നെ മൂന്നാകും. ഒക്കെ ചെയ്ത്താന്മാരാത്രേ".
"ഇമ്മേ... ചെയ്ത്താന്മാരോ ?.  കേട്ടിട്ട് ഇച്ചി പേട്യാവുണ്"
"രാത്രീല് *ആയത്തുല്‍ കുര്‍സി* ഓതി കെടന്നാ മതി, ന്നാ ഒന്നും പേടിക്കാനില്ല്യ മാളൂ..".

റോഡിനു ഇരു വശവും നെൽപാടങ്ങളാണ്. മഴയില്‍ പച്ച നെല്ലോലകളെ കോതിയൊതുക്കി കാറ്റ്  തലങ്ങും വിലങ്ങും വീശിയടിക്കുന്നു. പാടത്തിനു നടുവില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടത്തില്‍ നിന്നും സുപ്രന്‍ തപ്പ് കൊട്ടുന്ന ഒച്ച കാറ്റിൻറെയും മഴയുടെയും ശീൽക്കാരങ്ങളെ  അതിജീവിച്ചു അസ്സുവിന്റെയും മാളുവിന്റെയും ചെവിയില്‍ പതിച്ചു.

"ഈ സുപ്രന് നൊസ്സാ  അല്ലെ അസ്സൂ".
"അതെന്താ-?"
"അല്ലാതെ ആരെങ്കിലും ഈ മയത്തു തപ്പ് കൊട്ടോ..?"
"ചെലപ്പോ നെല്ലുംകതിരു തിന്നാന്‍ പ്രാക്കള് വരണുണ്ടാകും".

നെൽപാടങ്ങൾ അവസാനിച്ചു. മഴയുടെ ശക്തി കുറഞ്ഞു. ഇപ്പോള്‍ നേരിയ ഒരു ചാറല്‍ മാത്രം. നമ്പീശന്‍റെ പറമ്പിനു അടുത്തെത്തിയപ്പോള്‍ അസ്സു പറഞ്ഞു
" ന്റെ കുട ചെലപ്പോ ചേലന്‍ മാവിന്‍റെ ചോട്ടില് വെച്ച് മറന്നിട്ടുണ്ടാവും".
ശരിയാണ്. രാവിലെ സ്കൂളിലേക്ക്  പോരുമ്പോള്‍ അസ്സുവും കൂട്ടുകാരും  മാവിന്റെ ചുവട്ടീന്നു മാങ്ങ പെറുക്കുന്നത് മാളു കണ്ടിരുന്നു.

“വാ മാളു നോക്കാം”.

അസ്സു മാവിന്‍റെ ചുവട്ടിലേക്ക്‌ ഓടി. അതാ ചേലന്‍ മാവിന്‍റെ ചോട്ടിലെ പൊന്തക്കാട്ടില്‍ കുട. അവന്‍ കുട എടുക്കാന്‍ ആഞ്ഞതും മാളു ഉറക്കെ നിലവിളിച്ചു കൊണ്ട് അവനെ പിറകോട്ടു വലിച്ചിട്ടതും ഒന്നിച്ചായിരുന്നു. അവന്‍ വ്യക്തമായും കണ്ടു. കാഞ്ഞിരക്കുറ്റിയുടെ താഴെ ഫണം വിടര്‍ത്തി നില്‍ക്കുന്ന നിറയെ പുള്ളിക്കുത്തുള്ള പാമ്പ് . പാമ്പ് അവന്റെ കാല്‍ പാതത്തിലേക്ക് ചാടി. ഒരു അലര്‍ച്ചയോടെ അവന്‍ തിരിഞ്ഞോടി. ഉറക്കെ നിലവിളിച്ചുകൊണ്ട് മാളുവും അവന്റെ പിറകെ ഓടി. ആ ഓട്ടത്തില്‍ എവിടെയോ തടഞ്ഞു വീണതു മാത്രം ഓര്‍മ്മയുണ്ട്.

ഉണരുമ്പോള്‍ കാലിലൂടെ പാമ്പ് ഇഴയുന്നതു പോലെ അവനു തോന്നി. കണ്ണ് തുറന്നപ്പോള്‍ അടുത്തു ഉമ്മയും മൂത്തുമ്മയും പിന്നെ ആരൊക്കെയോ ഉണ്ട്. ഉമ്മ അവന്റെ മുഖത്തു വെള്ളം കുടഞ്ഞു.

"മ്മാ..പാമ്പ്" അസ്സു നിലവിളിച്ചു.
"ഇല്ല്യ അസ്സൂ. ഉമ്മച്ചി അല്ലെ അന്റെ അടുത്തു. ഒന്നൂല്ല്യ ഇന്‍റെ കുട്ടിക്ക്".
"ഇന്റെ കാലിമ്മല് പാമ്പ് ണ്ടുമ്മാ". അസ്സു കാലു താഴെ വെക്കാതെ നിലവിളിച്ചു.
"ഇല്ല അസ്സു. ഉമ്മച്ചി മൊയില്യാരു മന്തിരിച്ചുതിയ വെള്ളം പാര്‍ന്നിട്ടുണ്ട്. ഇനി പാമ്പ് വരൂല ട്ടോ".

ഉമ്മ അസ്സുവിനെ എഴുന്നേല്‍പിച്ചു കട്ടിലില്‍ ഇരുത്തി. അപ്പോഴും പാമ്പ്  ഇഴയുന്ന പോലെ അവനു തോന്നി.
 "ഉമ്മച്ചീ.. തെക്കേതിലെ മാളും ഇണ്ടായിനി ന്‍റെ കൂടെ". അസ്സു തെല്ലു സങ്കടത്തോടെ പറഞ്ഞു. പെട്ടെന്ന് ഉമ്മച്ചിയുടെ കണ്ണുകള്‍ ജലധാരകളാകുന്നത് അസ്സു കണ്ടു.
"ഉമ്മച്ചി എന്തിനാ കരയണേ".... അസ്സുവിന് ഒന്നും മനസ്സിലായില്ല.
"മോന് മാളൂനെ കാണണോ..?
"ഉം..കാണണം. ഓള് പേടിച്ചിട്ടുണ്ടാവും ല്ല്യേ ഉമ്മച്ചി..പാവം"
"മോൻ  വാ.."

അവനു വലതുകാല്‍ നിലത്തുവെക്കാന്‍ പേടി. കാലിനടുത്തൂടെ അപ്പോഴും പാമ്പ് ഇഴയുന്നു. ഒറ്റക്കാലില്‍ ചാടി ചാടി  ഉമ്മച്ചിയുടെയും മൂത്തമ്മയുടെയും തോളില്‍ പിടിച്ചു ഉമ്മറത്തേക്ക് നടന്നു. അയല്‍പക്കത്ത് മാളൂന്‍റെ വീട്ടില്‍ പച്ച പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് പന്തലിട്ടിരിക്കുന്നു. അവിടുന്ന് മാളൂന്‍റെ ഉമ്മച്ചിയുടെ നിലവിളി കേള്‍ക്കുന്നുണ്ട്.

"എന്തിനാ ഉമ്മാ മാളൂന്‍റെ ഉമ്മച്ചി കരയണേ..മാളുനു ഇപ്പളും പേടി മാറീല്ലേ".

അപ്പോള്‍ അസ്സുവിന്‍റെ  എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി എന്നോണം   ഉമ്മച്ചിയുടെയും മൂത്തമ്മയുടെയും അമ്മായിമാരുടെയും തേങ്ങലുകള്‍ക്ക് മീതെ അവന്‍ വ്യക്തമായും കേട്ടു,  ഒരു ദികിറിന്‍റെ മുഴക്കം
"ലാ ഇലാഹ ഇല്ലല്ലാ.....ലാ ഇലാഹ ഇല്ലല്ലാ..."

പിന്നെ മാളുവിന്‍റെ വീട്ടില്‍നിന്നും പുറത്തേക്ക് നീങ്ങുന്ന പച്ചപുതപ്പു കൊണ്ട് പൊതിഞ്ഞ  ചെറിയ മയ്യത്ത് കട്ടില്‍.  അസ്സുവിന്‍റെ കൊച്ചു മനസ്സില്‍  വല്ലാത്തൊരു ശൂന്യത സൃഷ്ടിച്ചു കൊണ്ട് പതുക്കെ പതുക്കെ ആ ദികിറിന്‍റെ  മുഴക്കം അകന്നകന്നു പോയി...........

----------------------------------------------------------------------------------------------------
**ആയത്തുല്‍ കുര്‍സി**  = വിശുദ്ധ ഖുര്‍:ആനിലെ ഒരു സൂക്തം
----------------------------------------------------------------------------------------------------


.

107 comments:

 1. ന്റെ അക്ബറെ….മനുഷ്യനെ ങ്ങനെ എടങ്ങാറാക്കണോ?… വല്ലാതെ വിഷമത്തിലായി.. പാവം മാളു!! പഴയ ചെറുപ്പത്തെ നന്നായി ചിത്രീകരിച്ചു.

  ReplyDelete
 2. മനസ്സിന്‍റെ നിര്‍മ്മല ഭാവത്തെ തൊട്ടുണര്‍ത്തുന്ന
  കഥ. കുട്ടിക്കാലത്തെ സ്നേഹവും നഷ്ടങ്ങളും
  നിഷ്കളങ്കതയും ഇഴചേര്‍ന്ന എഴുത്ത്.
  നന്നായി...

  ReplyDelete
 3. പഴയ കാലത്തിന്റെ കാഴ്ചകളിലൂടെ സന്തോഷത്തോടെ വായിച്ചു പോകുന്നത് ഒരു സങ്കടത്തിലേക്കാണ് എന്ന് കരുതിയില്ല. പെരുമഴയത്ത് ഒരു കുടക്കീഴില്‍ നടന്നു നീങ്ങുന്ന അസ്സുവും മാളുവും ഒരു മനോഹരമായ ചിത്രമായി മനസ്സില്‍ തെളിയുന്നു. മാളുവിന്റെ മരണം ഒരു നൊമ്പരമായും.
  നല്ല ഭംഗിയായി പറഞ്ഞ ആത്മാവുള്ള കഥ.

  ReplyDelete
 4. കൊള്ളാം മാഷേ... അസ്സലായിട്ടുണ്ട്.....
  പഴയകാലത്തേക്ക് തിരിച്ചു കൊണ്ട് പോയി...
  പലതും ഓര്‍മ്മിപ്പിച്ചു....

  ReplyDelete
 5. ബാല്യത്തിന്റെ നൈർമ്മല്യങ്ങളും നിഷ്കളങ്ക സംഭാഷണങ്ങളും നൊമ്പരവും കൊണ്ട് മനസ്സിൽ തൊട്ട കഥ.

  ആശംസകൾ

  ReplyDelete
 6. ബാല്യനൈര്‍മ്മല്യം തുളുമ്പിനില്‍ക്കുന്ന ഒരു നൊമ്പരത്തിക്കഥ.. നന്നായി എഴുതി. മണമുള്ള പ്ലസ്റ്റിക് പിടിയിട്ട ഒരു കുട എന്റേം മോഷണം പോയിരുന്നു. റേഷന്‍ കടേന്ന്.. മനസ്സിന്റെ വിങ്ങലായ, തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെ നല്ല ഓര്‍മ്മകള്‍ക്ക് നന്ദി

  ReplyDelete
 7. കുട്ടിക്കാലത്തിലെക്കുള്ള നല്ലൊരു തിരിച്ചുപോക്കായിരുന്നെങ്കിലും തൊണ്ടയിലെ ആ കഴപ്പ് ഇപ്പോഴും മാറിയിട്ടില്ല..

  ശരിക്കും മനസ്സിനെ സ്പര്‍ശിച്ച കഥ..

  ReplyDelete
 8. ഒരു കാലഘട്ടത്തിലെ പലരുടെയും ജീവിതത്തിന്റെ ഒരു നേര്ചിത്രമാണ് അസ്സു.
  ഒരുക്കം മാളുവിന്റെ കഥ മനസ്സിനെ നൊമ്പരപ്പെടുത്തി.

  അക്ബര്‍ഭായിക്കൊരു പൂച്ചെണ്ട്!

  ReplyDelete
 9. മനസ്സില്‍ തട്ടിയ കഥ.. നമ്മുടെ മാളു...

  ReplyDelete
 10. മാളുവിന്റെ മരണം എന്റെ രൊമങ്ങളെ ഉണര്‍ത്തി... കണ്ണുകളെ നനച്ചു. വളരെ നന്നായി പറഞ്ഞു.

  ReplyDelete
 11. അക്ബര്‍ ബായിന്റെ മറ്റൊരു നല്ല കഥ ...വളരെ മനോഹരമായിരിക്കുന്നു ...അല്ലെങ്കിലും അക്ബര്‍ ബായി മഴയെ കുറിച്ച് എഴുതുന്നത്‌ വായിക്കാന്‍ നല്ല രസമാണ് ..

  മാളുവും അസ്സുവും ഒന്നും മനസ്സില്‍ നിന്ന് അത്ര പെട്ടെന്ന് പോകില്ല ...

  താങ്ക്സ്

  ReplyDelete
 12. ബാല്യകാലസഖി. നന്നായി അക്ബര്‍ ഭായ്.

  വലുതാവേണ്ടിയിരുന്നില്ലാന്ന് തോന്നും ചിലപ്പോഴൊക്കെ.

  ReplyDelete
 13. അബരിക്കാ , നിങള്‍ അവസാനം നൊമ്പരപ്പെടുത്തുമെന്നു കരുതിയില്ല.
  വളരെ മന്ഹരമായി വര്‍ണിച്ച ബാല്യം
  ആശംസകള്‍

  ReplyDelete
 14. അക്ബര്‍ക്കാ...
  കുട്ടിക്കാലത്തെ ആ നല്ല കാലത്തിലൂടെ സന്തോഷത്തോടെ യാത്ര ചെയ്തിരുന്ന എന്നെ(ഒരുപക്ഷേ എന്റെ മാത്രമല്ല മറ്റു വായനക്കാരുടെയും അവസ്ഥ ഇതു തന്നെയാകും)
  ഒരു നൊമ്പരത്തിലേക്ക് തള്ളി വിടണ്ടായിരുന്നു...മാളു മരിക്കണ്ടായിരുന്നു...

  ReplyDelete
 15. അക്ബര്കാ, കുട്ടിക്കാലമൊക്കെ ഓര്‍ത്തു അങ്ങനെ വായിക്കുകയായിരുന്നു അവസാനം ഇങ്ങള് പണിയുണ്ടാക്കി.
  സ്നേഹാശംസകള്‍

  ReplyDelete
 16. ഈ മഴയൊരു സങ്കടപ്പെരുമഴയായി മണ്ണിലും മനസ്സിലും ഒരു പോലെ ഉപ്പു കലര്‍ത്തുന്നു.

  ReplyDelete
 17. ഒരു കഥയാണ് .മനസ്സില്‍ ഒരു ചെറിയ ചലനം ഉണ്ടാക്കിയില്ലെന്നു പറയുന്നില്ല .നന്ദി

  ReplyDelete
 18. വായനക്കാരന്റെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന ഒരു നൊമ്പരം ബാക്കിയാക്കി കഥ അവസാനിപ്പിക്കുന്ന രീതി എം ടി കഥകളില്‍ പലയിടത്തും കാണാം. ആ കഥകളെ ജനകീയമാക്കുന്നതില്‍ ആ നൊമ്പരങ്ങള്‍ക്കു വലിയ പങ്കുണ്ട്. അക്ബറിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഈ സങ്കേതം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതായി തോന്നുന്നു. ഏതായാലും താങ്കളുടെ കഥാരചനാ രീതി ശരിക്കും ക്ലച്ച് പിടിക്കുന്നുണ്ട്. കഥയാണ് നിങ്ങള്ക്ക് ചേരുന്ന ഏറ്റവും നല്ല തട്ടകം എന്ന് തോന്നുന്നു.

  ReplyDelete
 19. വായിച്ചു തുടങ്ങിയപ്പോള്‍ കുട്ടിക്കാലം തിരിച്ചു കിട്ടിയപോലെ ഒരു അനുഭവം ഉണ്ടായി അവസാനം എത്തിയപ്പോള്‍ കണ്പോള കളില്‍ ഒരി ചെറിയ നനവ്‌ നന്നായി കരയിക്കാന്‍ അക്ബര്‍ ജി ക്ക് കയിയും

  ReplyDelete
 20. അസ്സുന്റെ മനസ്സില്‍ മാത്രമല്ല, ഞങളുടെ മനസ്സിലും ഒരു ശൂന്യത സൃഷ്ട്ടിച്ചു, കഥയും അത് പോലെ ചിത്രവും ഇഷ്ട്ടായി, ആ മഴയുടെ ഫോട്ടോ അക്ബര്‍ക്ക തന്നെ എടുത്തതാണോ ?

  ReplyDelete
 21. baalyakala smaranakal..... aashamsakal.....

  ReplyDelete
 22. സന്തോഷിപ്പിച്ചു കരയിപ്പികുക എന്നാ പുതു വഴി..നന്നായിട്ടുണ്ട്..ഒടിയന്‍ പന്ടെനിക്കും പേടി ആയിരുന്നു..

  ReplyDelete
 23. ബാല്യ കാലത്തിന്റെ നൈര്‍മല്യങ്ങളും ദാരിദ്ര്യത്തെയും പ്രതിപാദിച്ചുകൊണ്ട്‌ പള്ളിക്കൂടത്തെയും , ഉപ്പു മാവിനേയും , വയലിനെയും , മാവിന്‍ ചുവട്ടിലെക്കും എന്തിനു മഴയുടെ ഭീകരതയെയും സ്പര്‍ശിച്ചു കൊണ്ട് വര്‍ണ്ണിച്ച ഒരു നല്ല കഥയുള്ള കഥ ...
  ഒപ്പം നാട്ടിന്‍പുറത്തെ കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തുന്ന ചില നാടന്‍ കഥകളും ..

  ഒരു പിന്‍ നടത്തത്തെ ഒര്മിപ്പിചെങ്കിലും മാളു ഒരു സങ്കടമായി മനസ്സില്‍ വിങ്ങി ....

  ReplyDelete
 24. അക്ബര്‍ക്കാ..
  ഗൃഹാതുര സ്മരണകളും വേദനയും മനസ്സില്‍ നിറഞ്ഞു ഈ കഥ വായിച്ചപ്പോള്‍. പ്രമേയപരമായി വ്യത്യസ്തത അവകാശപ്പെടാന്‍ ആവില്ലെങ്കിലും അവതരണം മികച്ചതായി. ഇക്കാക്ക്‌ കഥയും, കവിതയും രാഷ്ട്രീയ/സാമൂഹ്യ വിമര്‍ശന ലേഖങ്ങളും എല്ലാം കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്. മഴയും, മാളുവും, അസ്സുവും, പാടവരമ്പും, എല്ലാം മനസ്സില്‍ ഒരു വിങ്ങലായി,നഷ്ടമായി അവശേഷിക്കുന്നു.. ആശംസകള്‍...

  ReplyDelete
 25. മനസ്സിൽ ഏറെ സ്പർശിച്ച കഥ.ഒടുക്കം നൊമ്പരപ്പെടുത്തി. തീർച്ചയായും അത് കഥാകൃത്തിന്റെ വിജയമാണ്.

  ReplyDelete
 26. ശോകകഥ വായിച്ചു. സ്ലാംഗ് വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും നഷ്ടമായില്ല

  ReplyDelete
 27. നാടന്‍ മട്ടത്തില്‍,മനസ്സില്‍തട്ടുമ്പോലെ..
  നന്നാക്കിപറഞ്ഞ നല്ലകഥ!!
  പണ്ട് പണ്ടൊരു....

  ReplyDelete
 28. ബാല്യത്തിന്റെ നഷ്ട്ട വേദനക്കൊപ്പം വേര്‍പാടിന്റെ നൊമ്പരവും വളരെ നന്നായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു...
  ഒടുവിലൊരു നീറ്റലായി ഈ ഓര്‍മ്മകളും ബാക്കിയായി...

  ReplyDelete
 29. കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്ന കഥ..നൊമ്പരത്തില്‍ മുട്ടിച്ചു നിര്‍ത്തി ....

  ReplyDelete
 30. ചാലിയാറില്‍വന്ന എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട് ..

  ഈ വേദനയും ആ നല്ല കഥകളുടെ കൂട്ടത്തില്‍ തന്നെ ചേര്‍ത്ത് വയ്ക്കുന്നു,എന്നാലും പടിഞ്ഞാറന്‍ കാറ്റത്ത് വേദനയില്‍ തീരുമെന്ന് വിചാരിച്ചില്ല ..

  ReplyDelete
 31. കണ്ണ് നനയിച്ചു.
  ഒരുപാട് സങ്കടായി.

  >>> ഇല്ല്യ അസ്സൂ. ഇമ്മച്ചി അല്ലെ അന്റെ അടുത്തു. ഒന്നൂല്ല്യ ഇന്‍റെ കുട്ടിക്ക്".<<<
  ഈ വരികള്‍ക്ക് ശേഷം ഒന്നും വായിക്കാന്‍ പറ്റാതെയായി.
  തുടര്‍ച്ചയായി ഒന്നര വര്‍ഷത്തെ എന്റെ കരച്ചിലുകളെ സങ്കട കണ്ണീരൊടെ ഉമ്മ സമാധാനിപ്പിച്ചിരുന്നത് ഇവ്വിതമായിരുന്നു.
  ഓര്‍ക്കുമ്പോ കരച്ചില്‍ വരുന്നു.
  അത്രക്ക് കരഞ്ഞിട്ടുണ്ട് അന്ന് ഞാന്‍

  ReplyDelete
 32. ഉള്ളില്‍ തട്ടിയ കഥ...

  ReplyDelete
 33. കഥ വായിച്ച് തീരുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

  ReplyDelete
 34. അക്ബര്‍ ഭായ് , കഥ നന്നായിരിക്കുന്നു.
  കുട്ടിക്കാലം ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചു.
  മാളു ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

  ReplyDelete
 35. valare nannaayi ezhuthi akbarkka..

  ReplyDelete
 36. നാടന്‍ ഭാഷയുടെ നിഷ്കളങ്കതയില്‍ ചാലിച്ച കഥ ഇഷ്ടായി അക്ബര്‍ ഭായ്. ഓരോ വരികള്‍ വായിക്കുമ്പോഴും, നൊമ്പരത്തിന്റെ ഈണമുള്ള ഏതോ നാടന്‍ പാട്ടിന്റെ നേര്‍ത്ത അലയടികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരിന്നു.

  ReplyDelete
 37. ചാലിയാറിന്റെ തീരത്തെ മനസുകളില്‍
  നിന്നും ഇങ്ങനെ എത്രയോ കണ്ണീര്‍
  കണങ്ങള്‍ ഏറ്റു വാങ്ങി അമ്മ ചാലിയാര്‍ ഇന്നും ഒഴുകുന്നു ..ബാല്യ കാല സഖിയുടെ
  ഓര്‍മയ്ക്ക് പ്രണാമം അക്ബര്‍ ഭായീ
  നന്നായി എഴുതി. അഭിനന്ദനങ്ങള്‍

  ReplyDelete
 38. നാടന്‍ ഭാഷയുടെ നിഷ്കളങ്കതയില്‍ ചാലിച്ച കഥ ഇഷ്ടായി അക്ബര്‍ ഭായി!
  ഒരു പടിഞ്ഞാറന്‍ കാറ്റ് മനസ്സിനെ തഴുകി കടന്ന് പോയി!

  ReplyDelete
 39. athi manoharamaaya katha ..oru vedhana bakkiyakki

  aashamsakal

  ReplyDelete
 40. ഒരു നൊമ്പർത്തിപ്പൂവായ് മാളു മനസ്സിൽ നിൽ ക്കുന്നു...മനസ്സലിയിപ്പിച്ചു..കരയിച്ചു...കഥയ്ക്കും കഥാകരനും അഭിനന്ദനങ്ങൾ

  ReplyDelete
 41. എത്ര നിഷ്കളങ്കമായി കഥ പറഞ്ഞു!
  ഒരു പാടിഷ്ടമായി.
  അഭിനന്ദനങ്ങൾ!

  ReplyDelete
 42. അവസാനം കണ്ണ് നനയിച്ചല്ലോ മാഷേ..

  പാവം മാളു,

  നല്ല അവതരണം, ശരിക്കും ടച്ചിങ്ങ്,
  അഭിനന്ദനങ്ങൾ
  (ലിങ്ക് മെയിൽ ചെയ്ത് തന്ന കൂതറ ഹാഷിമിനു സ്പെഷ്യൽ താങ്ക്സ് )

  ReplyDelete
 43. ഒരു പടിഞ്ഞാറന്‍ കാറ്റ് പോലെത്തന്നെ
  തഴുകി തലോടി നൊമ്പരപ്പെടുത്തിപ്പോയൊരു കഥ..
  'super' എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു..ഒരേ സമയം നിഷ്കളങ്കമായ കുട്ടിക്കാലം, ദാരിദ്ര്യം,ആപത്ത്, കുറഞ്ഞ
  വരികളിലൂടെ കൊണ്ടു വന്ന് എല്ലാത്തിനും
  ഉപരിയായി വായനക്കാരന്റെ മനസ്സിന് നോവ് പകര്‍ന്നുള്ള അവസാനവും..

  ReplyDelete
 44. സഹോദരാ , കണ്ണ് നനയിച്ചു , മനസ്സിനെ വല്ലതെ നോവിച്ചു.

  ReplyDelete
 45. maashe ... vallathoru grihathurathwam , nashtabodhavum sammanichu ee varikal {malayam font ippol use cheyyan kazhiyilla shemikkuka}vayikkumbol chila novinte thuduppukal manassil ponthi varunnunde.. ore samayam mazhayude kulirum athe samayam kalathinte kaippukalum kaanam .. enikistayi ee ezhuthu maashe

  ReplyDelete
 46. ഹൃദയ സ്പര്‍ശിയായ കഥ.

  ReplyDelete
 47. മനസ്സിന്റെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം.

  ReplyDelete
 48. നൊമ്പരങ്ങളുടെ അമ്പതു പര്യായങ്ങള്‍ എനിക്ക് മുകളില്‍..
  ഇത്രയും നല്ലൊരു കഥ വായിക്കാന്‍ ഇത്രയും വൈകിയെത്തിയ എനിക്ക് ഇതല്ലാതെ എന്ത് കിട്ടാന്‍..
  എങ്കിലും മാളുവിന്‍റെ മയ്യിത്ത് കട്ടിലിനരികില്‍ എന്‍റെ രണ്ടിറ്റ് കണ്ണീര്‍..!
  പക്ഷെ ഒന്നുമറിയാതെ അമ്പരന്നു നില്‍ക്കുന്ന അസ്സുവിനു കൊടുക്കാന്‍ എന്തുണ്ട്..!?‌

  ReplyDelete
 49. സന്തോഷം സന്താപത്തിലേക്ക് വഴിമാറുമ്പോള്‍ നൊമ്പരത്തിന് കട്ടികൂടും , വളരെ നന്നായി പറഞ്ഞു ഭായ് , എന്തോ ഇത് വായിച്ചതോടെ ഉള്ളിലാകെ ഒരു നൊമ്പരം വട്ടം കറങ്ങുന്നു ..

  ReplyDelete
 50. മാഷേ... അസ്സലായിട്ടുണ്ട്..

  ReplyDelete
 51. സെന്റി ആക്കേണ്ടായിരുന്നു പാവം മാളു
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 52. Blogger ബെഞ്ചാലി
  MT Manaf
  ചെറുവാടി
  Naushu
  അലി
  kARNOr(കാര്‍ന്നോര്
  Nisaaran
  തെച്ചിക്കോടന്‍
  hafeez
  ഷബീര്‍ (തിരിച്ചിലാന്‍
  ഹാഷിക്ക്
  faisu madeena
  മുല്ല
  ismail chemmad
  റിയാസ് (മിഴിനീര്‍ത്തുള്ളി
  കുന്നെക്കാടന്‍
  നാമൂസ്
  ANSAR ALI
  ബഷീര്‍ Vallikkunnu
  ayyopavam
  അനീസ
  jayarajmurukkumpuzha
  മാഡ്
  Sameer Thikkodi
  Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
  moideen angadimugar
  ajith
  ishaqh
  ഷമീര്‍ തളിക്കുളം
  രമേശ്‌അരൂര്‍
  siya
  കൂതറHashimܓ
  Bijith :|: ബിജിത്‌
  sm sadique
  അസീസ്‌
  Jazmikkutty
  ജുവൈരിയ സലാം
  ശ്രദ്ധേയന്‍ | shradheyan
  ente lokam
  വാഴക്കോടന്‍ ‍// vazhakodan

  ReplyDelete
 53. the man to walk with
  ManzoorAluvila
  Sabu M H
  കമ്പർ
  Muneer N.P
  ഇസ്ഹാഖ് കുന്നക്കാവ്‌
  റിനി ശബരി
  keraladasanunni
  mini//മിനി
  ~ex-pravasini*
  സിദ്ധീക്ക..
  Jishad Cronic
  ഫെനില്‍

  കൂട്ടുകാരേ. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. അനിവാര്യമായത് അനിഷ്ടകരമായാലും അവിചാരിതമായി സംഭവിക്കും. ചിലത് നമ്മുടെ കൈവെള്ളയില്‍ നിന്നും തട്ടിയെടുത്തു കാലം അതിന്റെ പ്രയാണം തുടരും. നിസ്സഹായാരായി നോക്കി നില്‍ക്കാനേ നമുക്കാവൂ. പലരും ഹൃദയ സ്പര്‍ശിയായ കമന്റുകള്‍ എഴുതി. മാളുവിനെയും അസ്സുവിനെയും സ്വീകരിച്ച എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു പാട് നന്ദി.

  ReplyDelete
 54. സങ്കടപ്പെടുത്തിയല്ലോ.

  നന്നായി എഴുതിയിട്ടുണ്ട്, കഥ.
  അവസാനം അക്ബർ എഴുതിയ കമന്റ് വളരെ വളരെ ശരിയാണെന്ന് തോന്നി. എല്ലാ മുറിവുകളും ഏല്പിച്ചിട്ട് കാലം കടന്നു പോകുന്നു....

  ഇനിയും നല്ല നല്ല കഥകൾ വരട്ടെ.
  എല്ലാ ആശംസകളും സുഹൃത്തേ.....

  ReplyDelete
 55. മനസ്സില്‍ ഒരു നൊമ്പരപ്പാടായി മാളു, ഒപ്പം അന്യം നിന്നു പോയ നിഷ്കളങ്ക ബാല്യത്തിന്റെ നേര്‍ക്കാഴ്ചയും.... ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച കഥ വായിച്ചവസാനിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.വളരെ നന്നായി എഴുതി സുഹൃത്തേ...

  ReplyDelete
 56. കഥയുടെ ഫണം വിടര്‍ത്തി മനസ്സിലേയ്ക്കാഞ്ഞൊരു
  കൊത്ത് കൊടിയ വിഷമല്ല പടര്‍ന്നത് കൊടും
  വേദനയാണു്.

  ReplyDelete
 57. മനോഹരമായ സൃഷ്ടൊകള്‍ കാണൂമ്പോള്‍ അഭിനന്ദിക്കാതിരിക്കുന്നത് എങ്ങനെ. വളരെ നന്നായിരിക്കുന്നു.

  ReplyDelete
 58. ഇന്നലെ തിരക്കിട്ട് വായിക്കാതെ ഇന്നേക്ക് മാറ്റി വെച്ചത് നന്നായി എന്ന് ഇന്ന് ഉറപ്പായി. ശരിക്കും ഇറങ്ങി വായിക്കാന്‍ കഴിഞ്ഞു. ശരിക്കും higher ലെവലില്‍ നില്‍ക്കുന്ന ഈ കഥയ്ക്ക് ഒരു നല്ല കഥയുടെ എല്ലാ ഗുണങ്ങളുമുണ്ട്. ബാല്യത്തിന്റെ നിഷ്ക്കളങ്കതയും, കഥയുടെ ശക്തിയും ഒരു പോലെ വ്യക്തമാക്കുന്ന രചന.

  ReplyDelete
 59. നാടൻ ഭാഷയിൽ അസ്സലായി പറഞ്ഞുവെച്ചിരിക്കുന്ന ഒരു നൊമ്പരത്തിന്റെ കഥ..!

  ReplyDelete
 60. അതീവ ഹൃദ്യമായ മനോഹരമായൊരു കഥ. ഉത്തരാധുനികതയുടെ, വിശുദ്ധി ചോര്‍ന്ന പുതിയ രചനാ രീതികള്‍ക്കിടയില്‍ ഒരു കഥ വായിച്ച് മനസ്സ് നൊമ്പരപ്പെടുവാനും, കണ്ണുനീര് കൊണ്ട് ഹൃദയം ശുദ്ധീകരിക്കുവാനും അവസരങ്ങള്‍ ലഭിക്കുക അപൂര്‍വ്വമാണല്ലോ. അക്ബര്‍ക്കയുടെ കഥകള്‍ എപ്പോഴും ഗൃഹാതുരതയുണര്‍ത്തുന്ന, ഹൃദയത്തിലെ നിര്‍മ്മല ഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന നല്ല രചനകളാണ്.

  കഥയിലെ വിവിധ സന്ദര്‍ഭങ്ങള്‍ നൊസ്റ്റാള്‍ജിയയുടെ മുറിവില്‍ ഓര്‍മ്മപ്പെടുത്തലിന്റെ ഉപ്പു പുരട്ടുന്നവയായി. കഥ പുരോഗമിച്ചപ്പോള്‍ മുട്ടത്തുവര്‍ക്കി കഥകള്‍ വായിച്ചാലെന്നപോലെ നയനങ്ങള്‍ സജലമായി, ആര്‍ദ്രത വറ്റിയില്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു. അസ്സുവിനെയും, മാളുവിനെയും നെഞ്ചോട്‌ ചേര്‍ത്തപ്പോള്‍ ഓര്‍മ്മയില്‍ വന്നത് വര്‍ക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' ആയിരുന്നു (തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങളാണെങ്കിലും). ചാലിയാര്‍ ഇനിയും ശാന്തമായി ഒഴുകട്ടെ... തികവൊത്ത ആ രചനാ മികവിന് എന്‍റെ കൂപ്പുകൈ. നന്ദി അക്ബര്‍ സാബ്.

  ReplyDelete
 61. വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ നല്ല അവതരണം
  കുഞ്ഞു കാലത്തെ ഓര്‍മിപ്പിക്കുമ്പോള്‍ മാളു മനസ്സില്‍ നൊമ്പരമായി മാറി

  ReplyDelete
 62. എത്താന്‍ വളരെ വൈകി..
  ഇപ്പോഴും മൂക്കിന്‍ തുമ്പത്ത് ഒളിഞ്ഞിരിക്കുന്ന ആ പിടിയുടെ(കുടയുടെ) സുഗന്ധവും,കുഞ്ഞു മക്കളുടെ നിഷ്ക്കളങ്കമായ സംസാരവും കേട്ടാസ്വദിച്ച് മുന്നോട്ടു പോകവേ വല്ലാത്ത സങ്കടമായിപ്പോയി.
  വായനക്കാരുടെ മനസ്സില്‍ വല്ലാത്തൊരു വിങ്ങലായി മാളു..
  അക്ബര്‍,ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍..

  ReplyDelete
 63. http://www.facebook.com/permalink.php?story_fbid=170419566339869&id=100001154808861&ref=notif&notif_t=like#!/photo.php?fbid=104695662912260&set=a.104695342912292.2952.100001154808861&theater


  എനിച്ചു ഇച്ചി ബെസമായി... :(

  ReplyDelete
 64. പെരുത്ത്‌ കഷ്ട്ടണ്ടുട്ടോ !! ഇങ്ങള് , എന്തിനാ , ഞമ്മളെ ഇങ്ങനെ കരയിക്കണേ മാഷെ .............

  ReplyDelete
 65. എന്താ പറയുക പഴയ കാലത്തിലൂടെ മഴയും കൊണ്ട് .നെൽക്കതിരിൽ കൈ വീശി .. വയൽ വരമ്പിലൂടെ ചാഞ്ഞും ചരിഞ്ഞും ഓടിക്കൊണ്ട് ആസ്വദിക്കുകയായിരുന്നു . ഇങ്ങനെയുള്ള കുട്ടിക്കാലം നമ്മിൽ പലരിലും ഉണ്ടാകും ഞാനും പോയി ആ പഴയ ഓർമ്മയിലേക്ക് അസ്സുവും മാളുവും നല്ലൊരു ചിത്രമായി മനസ്സിൽ വരച്ചിടുകയായിരുന്നു .. നിഷ്ക്കളങ്ക ബാല്യത്തിലെ അസ്സുവും മാളുവും മനസ്സിൽ മായാതെ കിടക്കുന്നു കൂടെ ആ പഴയ പെട്ടിചൂട്ടും .മഴക്കാലത്തിലൂടെ മാമ്പഴവും പെറുക്കി ,എല്ലാം കൂടി ഒന്നിച്ചു ആസ്വദിച്ചു..അവസാനം പ്രതീക്ഷിച്ചില്ല ഇങ്ങനെയാകുമെന്നു. വല്ലാതെ നൊംബരപ്പെടുത്തി. വളരെ നന്നായി പറഞ്ഞിരിക്കുന്നു. വായനക്കാരന്റെ മനസ്സുകളിൽ എന്നും തങ്ങിനിൽക്കുന്ന നല്ലൊരു കഥ. കഥ കാമ്പുള്ളതെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ് ശൂന്യമായത് പോലെ... ആശംസകൾ...ഇനിയും ഉണ്ടാകട്ടെ നല്ല കഥകൾ..

  ReplyDelete
 66. കഥ ഉള്ളിൽതട്ടുംപടി എഴുതി. മനസ്സിൽ സങ്കടം നിറഞ്ഞു.

  ReplyDelete
 67. ലാളിത്യത്തില്‍ നൊമ്പരം ചാലിച്ച കാമ്പുള്ള കഥ.

  ReplyDelete
 68. നന്നായി എഴുതി. അവസാനം വിഷമിപ്പിച്ചു
  :(

  ReplyDelete
 69. ഇങ്ങനത്തെ കഥ വായിക്കാനാണേൽ ഇനി ഞാനില്ലാട്ടോ. :(

  ReplyDelete
 70. നന്നായി..
  chila muriyaa charadukal

  ReplyDelete
 71. ശക്തിയുള്ള നിഷ്ക്കളങ്ക ബാല്യം നിര്‍മ്മലമായി അവതരിപ്പിച്ചു. ആ മഴയൊക്കെ ശരിക്കും മനസ്സില്‍ പെയ്തതായി അനുഭവപ്പെട്ടു.

  ReplyDelete
 72. വായിച്ചു കണ്ണ്‌ നിറഞ്ഞു. അസ്സുവിന്റെ അനാഥത്വം പിന്നീട് മാളുവിന്റെ വിയോഗത്തോടെ ഒന്നുമല്ലാതായി......
  ഹൃദ്യമായ അവതരണം
  നൊമ്പരമായി മനസിലിപ്പോഴും അവശേഷിക്കുന്നു

  ആശംസകൾ!

  ReplyDelete
 73. നന്നായി ആസ്വദിച്ചു വന്ന കഥ അവസാനത്തെ ഒരു ട്വിസ്റ്റില്‍ ആകെ വിഷമിപ്പിച്ചു. പാവം മാളു. അവളെ വെറുതെ വിടാമായിരുന്നു,അസ്സുവിനെപ്പോലെ തന്നെ!

  ReplyDelete
 74. Echmukutty-അതേ എച്ച്ചുമു. ഓര്‍മ്മകളുടെ താഴ്ചയില്‍ ചില മുറിവുകള്‍ തന്നു കാലം കടന്നു പോയി .
  കുഞ്ഞൂസ് -വായനക്കും നല്ല വാക്കുകള്‍ക്കും,വിലയിരുത്തലിനും നന്ദി
  ജയിംസ് സണ്ണി പാറ്റൂര്‍-ഈ ആര്‍ദ്രത നമുക്കു കൈമോശം വരാതിരിക്കട്ടെ.നന്ദി.
  ഓലപ്പടക്കം-ഈ നല്ല വാക്കിനു നന്ദി.
  Salam -മനസ്സിരുത്തി വായിച്ചതില്‍, നന്നായി എന്നു അറിഞ്ഞതില്‍ സന്തോഷമുണ്ട്.
  നസീര്‍ പാങ്ങോട്-നന്ദി നസീര്‍.
  മുരളീമുകുന്ദൻ -പ്രോത്സാഹനത്തിനു നന്ദി മുരളീ ഭായി.
  Noushad Kuniyil-ഒരു പാട് വര്‍ഷങ്ങള്‍ക്കപ്പുറത്തെ എന്‍റെ എല്‍ പീ സ്കൂളിന്റെ ക്ലാസ്സ് മുറിയില്‍ നിന്നും ഒരിക്കല്‍ കൂടി ഓര്‍മ്മകളുടെ വരമ്പത്ത് കൂടെ ഒരു പെരുമഴയത്ത് ഞാന്‍ ഇറങ്ങി നടന്നതാണ്. അതു ഇങ്ങിനെ ഒരു കഥയായി രൂപം പ്രാപിച്ചപ്പോള്‍ ഇത്ര നല്ല അഭിപ്രായം കിട്ടുമെന്ന് കരുതിയില്ല. താങ്കളുടെ ഈ വിലയിരുത്തലിനു നന്ദി.
  സാബിബാവ-കഥ കുഞ്ഞു കാലത്തെ ഓര്‍മ്മിപ്പിച്ചുവോ. വായനക്ക് നന്ദി.
  mayflowers-ഇത് നമുക്ക് അന്യമായിത്തീര്‍ന്ന ഒരു ഭൂതകാല ഗ്രാമീണ പശ്ചാത്തലത്തില്‍ പറഞ്ഞ കഥയാണ്‌. അതു കൊണ്ട് തന്നെ കുഞ്ഞു കാലത്തെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പുത്തന്‍ കുടയുടെ സുഗന്ധം ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കാത്ത ആരും ഉണ്ടാവില്ല അല്ലേ.

  ReplyDelete
 75. കഥ കൊള്ളാലോ കോയാ..  ഇച്ചിരി ആറ്റിക്കുറുക്കിയിരുന്നേല്‍ കലക്കനായേനെ.
  ആദ്യത്തില്‍ കുറച്ച് വെട്ടിത്തെളിക്കല്‍ വേണമെന്ന് തോന്നുന്നു.
  അവസാനമാണ് കഥയായത്..
  ഒടുക്കം നീറ്റലായി...

  ReplyDelete
 76. Mohammed Shafi- വായനക്ക് നന്ദി ഷാഫി
  സ്നേഹിതന്‍- നാം ഇച്ചിക്കാതെയല്ലേ പലതും സംഭവിക്കുന്നത്‌.
  ഉമ്മു അമ്മാര്‍-ഉമ്മു അമ്മാര്‍. മറവിയുടെ മഴമേഘങ്ങള്‍ക്കപ്പുറത്തുനിന്നും ഒഴുകിവരുന്ന ബാല്യകാല സ്മരണകളില്‍ കൈ വിട്ടു പോയ കുട്ടിക്കാലം എത്ര മനോഹരമായിരുന്നു എന്നു നാം തിരിച്ചിരിയുന്നു. പാടത്തും പറമ്പിലും മാവിന്‍ ചുവട്ടിലും സ്കൂള്‍ മുറ്റത്തും പൂമ്പാറ്റകളായി മഴയത്തും വെയിലത്തും പാറി നടന്ന കുട്ടിക്കാലം എന്നും ഓര്‍മ്മകളിലെ സുഗന്ധമാണ്. ഒപ്പം ചില വേര്‍പ്പാടുകളുടെ വേദനകളും. ഈ വിശദമായ അഭിപ്രായത്തിന് നന്ദി.
  പള്ളിക്കരയില്‍- വളരെ നന്ദി താങ്കളുടെ ഈ വരവിനു
  ഇസ്മായില്‍ കുറുമ്പടി -വായനക്ക് നന്ദി ഇസ്മായില്‍ ഭായി.
  ശ്രീ- നന്നായി എന്നറിയുന്നതില്‍ സന്തോഷമുണ്ട് ശ്രീ.
  ഗീത - അനിഷ്ടകരമായത് സംഭവിക്കുമ്പോള്‍ നാം ഏറെ ദു:ഖിതരാകുന്നു ഗീത ടീച്ചര്‍.
  Anees Hassan- നന്ദി അനീസ്‌
  പട്ടേപ്പാടം റാംജി- ഈ അഭിപ്രായം എനിക്ക് എഴുതാന്‍ പ്രചോദനം നല്‍കുന്നു റാംജി.
  മുഹമ്മദ്കുഞ്ഞി വണ്ടൂര്‍- കഥാപാത്രങ്ങളിലൂടെ കടന്നു പോയ മനസ്സിരുത്തിയ വായനക്ക് നന്ദി.
  Mohamedkutty മുഹമ്മദുകുട്ടി- ചില നല്ല പൂക്കള്‍ അകാലത്തില്‍ ഞെട്ടറ്റു വീഴില്ലേ കുട്ടിക്കാ. അസ്സു ഒരു നിമിത്തം മാത്രം. നമ്മുടെ ആര്‍ദ്രമായ മനസ്സില്‍ അതു പിന്നീട് നൊമ്പരത്തിപ്പൂവായി അവശേഷിക്കുന്നു. നന്ദി.


  ReplyDelete
 77. ¦മുഖ്‌താര്‍¦udarampoyil¦ ഒരു കാലത്തെയും ദേശത്തെയും അടയാളപ്പെടുത്തി ആ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അനുവാചകരെ അവിടേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വേണ്ടത് മാത്രമേ ഇതില്‍ കൊണ്ട് വന്നിട്ടുള്ളൂ എന്നാണു എനിക്ക് തോന്നുന്നത്. താങ്കളുടെ ഈ തുറന്ന അഭിപ്രായം ഞാന്‍ മാനിക്കുന്നു. അടുത്ത കഥ എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അതു എനിക്ക് ഉപകാരപ്പെടും. നന്ദി മുക്താര്‍.

  ReplyDelete
 78. മമ്മൂട്ടിയുടെ കരയിപ്പിക്കാനുള്ള കഴിവും മോഹന്‍ലാലിന്റെ ചിരിപ്പിക്കാനുള്ള കഴിവും എഴുത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നത്‌ ചില്ലറക്കാര്യമല്ല !

  ReplyDelete
 79. മനോഹരമായി പറഞ്ഞ കഥ..
  എന്നാലും മാളു.... അത് വേണ്ടിയിരുന്നില്ല..

  ReplyDelete
 80. വാക്കുകളിലൂടെ കളിച്ചും ചിരിച്ചും രണ്ട് കുരുന്നുകൾ കണ്മുൻപിലെത്തി.ഒന്നിനെ കാണാതായല്ലോ. ഒന്നാംതരം കഥ.

  ReplyDelete
 81. കുട്ടിക്കാലത്തു സ്കൂളിൽ പോകുന്ന രംഗം ഓർമ്മ വന്നു…

  ReplyDelete
 82. katha nannayi Akbar. Manoharamayi paranju.

  ReplyDelete
 83. നല്ല ശൈലി. ദുരന്തത്തില്‍ അവസാനിച്ച ഒരു ബാല്യകാലസ്മരണ പോലുള്ള കഥ നമ്മുടെ നാടന്‍ പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. കഥാ പാത്രങ്ങളും ആ പാമ്പിന്റെ പേടിപ്പെടുത്തുന്ന പുള്ളിയും കുറെ കാലത്തേക്ക് മനസ്സിലുണ്ടാകുമെന്നുറപ്പ്‌.

  ReplyDelete
 84. ഒരു നാടിന്റെ നൊമ്പരമായി മാറിയ ഗ്രാമീണ നിഷ്കളങ്കതയുടെ ഗുണങ്ങളുള്ള മാളുവിന്റെ മരണം... ഉപ്പയില്ലാത്ത അസ്സു...അകലങ്ങളിലെ സ്കൂള്‍...ചാക്കില്‍ കെട്ടിയ പുസ്തകക്കെട്ട്...
  ഏറനാടന്‍ ഗ്രാമീണ ഭാഷയില്‍ പറഞ്ഞ കഥ വായിച്ചപ്പോള്‍ എവിടെയൊക്കെയോ ഒരു നീറ്റല്‍...പഴയ ദാരിദ്ര്യമൊക്കെ ഇത്ര പെട്ടന്ന് മറന്നോ നമ്മള്‍ ...ഇന്ന് നമ്മളൊക്കെ ആരാല്ലേ...അക്ബര്‍ ഭായ്, എന്താ പറയാ...ഇഷ്ട്ടായീന്നു നാടന്‍ ഭാഷയില്‍ പറയാം...

  ReplyDelete
 85. കഥ നന്നായിരിക്കുന്നു...
  പ്രത്യേകിച്ച് കുട്ടിക്കാലത്തെ കാഴ്ചകൾ..

  കുടയില്ലാത്തപ്പോൾ വയറിനു മീതെ പുസ്തകം ഒളിപ്പിച്ച് മീതെ ഷർട്ടിട്ട് മൂടി ഒറ്റ ഓട്ടത്തിനു വീട്ടിലെത്തിയിരുന്നതൊക്കെ ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി...
  ആശംസകൾ...

  ReplyDelete
 86. കണ്ണ് നനയിച്ചു...

  ReplyDelete
 87. അവസാനം എന്റെ ഒരു നെടുവീര്‍പ്പ്....

  നന്നായി.. ആശംസകള്‍

  ReplyDelete
 88. Manassu vallathe vingippoyi Akbar. Akbar-nu nishkalankathayude bhasha nalla pole vashamundalle....njan karachilinde vakkilethi. Allengilum nishkalankathayude paramyam arudeyum mizhi nanayikkum....ee nalla shailikku abhinandanangal.

  ReplyDelete
 89. HM
  മാണിക്യം
  അന്ന്യൻ
  sreee
  മുകിൽ
  Shukoor
  ഐക്കരപ്പടിയന്‍
  വീ കെ
  ജുബി
  Naseef U Areacode
  അമ്പിളി.

  സഹൃദയരെ. എന്‍റെ ഈ എളിയ കഥ വായിച്ചു ഇനിയും എഴുതാന്‍ പ്രേരിപ്പിക്കുന്ന നല്ലാ വാക്കുകള്‍ തന്ന നിങ്ങളുടെ സ്നേഹത്തിനു മുമ്പില്‍ ഞാന്‍ ഏറെ വിനയാന്വിതനാകുന്നു. എല്ലാവര്ക്കും സസ്നേഹം.

  ReplyDelete
 90. കുട്ടിത്തം വിടാത്ത അതേ സംസാരത്തിലൂടെ, കുഞ്ഞ് മനസുകളുടെ, നോംബരങ്ങളും സന്തോഷങ്ങളും അത് പോലെ പകര്‍ത്തി.
  എന്നാലും മാളുവിന് ഇങ്ങിനെ ഒരാന്ത്യം വേണമായിരുണോ?
  മനസിനെ തൊട്ടുന്നര്‍ത്തിയ, സങ്കടപ്പെടുത്തിയ കഥ.
  ഈ നല്ല കഥ സമ്മാനിച്ചതിന് ആശംസകള്‍ മാഷെ.

  ReplyDelete
 91. തുടക്കം മുതലന്നെ നല്ല ചൊറുക്കുണ്ടാർന്ന് ബായിക്കാനക്കൊണ്ട്..പക്കെങ്കി ഒടുക്കമെത്ത്യപ്പോള്‌ ശരിക്കും കണ്ണു് നനയിച്ച്‌..പെരുത്ത ആശംസകള്‌.....

  ReplyDelete
 92. This comment has been removed by the author.

  ReplyDelete
 93. മഴ പെയ്യുമ്പോള്‍ കുടയും ചൂടി, മഴ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്ന എന്റെ ബാല്യം ഓര്‍ത്തു പോയി. പക്ഷേ മാളുവിന്റെ നിഷ്ങ്കളങ്കമായ മുഖവും അവളുടെ വീട്ടില്‍ നിന്നും ഉയരുന്ന നിലവിളിയും എന്റെ ഓര്‍മ്മകളെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല.

  ഈ കഥ എനിക്ക് ഒരുപാടിഷ്ടമായി. മനസ്സിനെ പിടിച്ചുലയ്ക്കുന്ന വിധത്തില്‍ എഴുതാന്‍ അക്ബറിനു പ്രത്യേക കഴിവുണ്ട്. വായിച്ചു തീര്‍ന്നിട്ടും മനസ്സ് കഥയില്‍ തന്നെ ഉടക്കി നില്‍ക്കുന്നു.

  ReplyDelete
 94. @-Sulfi Manalvayal - വളരെ നന്ദി സുല്‍ഫി. ചിലത് നമ്മുടെ കൈപിടിയില്‍ കിട്ടില്ല. കാലം നമ്മില്‍ നിന്നും തട്ടിപ്പറിക്കുന്നു. നാം നിസ്സഹായരാണ്.

  @-അനശ്വര -ഇങ്ങള് പറേണപോലെ ഓല് കുട്ട്യേളല്ലേ. അപ്പോള്‍ ഒലെ ചിരീം കളീം ഒക്കെ കാണാന്‍ ശേലില്ല്യാണ്ടിരിക്ക്യോ- വന്നതില്‍. നല്ല വാക്ക് തന്നതില്‍ പെരുത്തു സന്തോഷം

  ReplyDelete
 95. @-Vayady said...Vayady said...മഴ പെയ്യുമ്പോള്‍ കുടയും ചൂടി, മഴ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്ന എന്റെ ബാല്യം ഓര്‍ത്തു പോയി.

  എന്‍റെ ആദ്യ വിദ്യാലയത്തിന്‍റെ നാലാം ക്ലാസ്സില്‍ നിന്നും ഓര്‍മ്മയുടെ പെരുമഴയത്ത് ഞാന്‍ ഇറങ്ങി നടക്കുകയായിരുന്നു വായാടി. കുടയില്ലാതെ. നിങ്ങളുടെ ഈ പ്രോല്‍സാഹത്തിനു ഒരു പാട് നന്ദി.

  @-റഷീദ്‌ കോട്ടപ്പാടം - thank you rasheed.

  ReplyDelete
 96. അക്ബര്‍കാ ഈ മാളുനെ എനിക്കറിയാം പേര്‍ പക്ഷെ മാളു എന്നല്ല" മായ ".ഇത് പോലെ ഒരു മഴക്കാലം .അന്ന് ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു .തലേ ദിവസം വരെ ഞങള്‍ ഒന്നിച്ചു കളിച്ചിരുന്നു .ഒളിച്ചു കളിച്ചും തൊട്ടുകളിച്ചും.....മഴനനഞ്ഞും .പക്ഷെ ഒരിക്കലും ഓര്‍ത്തിരുന്നില്ല ഞങളെ തനിച്ചാക്കി അവളിത്ര പെട്ടെന്ന് പോയികളയും എന്ന് .അവളുടെ അമ്മയുടെ കരച്ചില്‍ ഇന്നും ഉണ്ട് കാതില്‍.നാട്ടില്‍ ചെല്ലുംബോഴെല്ലാം അവിടെ പോകും .ഒരിക്കല്‍ കൂടി ഒന്നോര്‍ക്കാന്‍ എല്ലാം .വളര്‍ന്നു വലുതായ എന്നെ കാണുമ്പോള്‍ ആ അമ്മ ഇപ്പോഴും കണ്ണ് തുടയ്ക്കും ......ഇന്നവള്‍ ഉണ്ടായിരുന്നെകില്‍ ഇത്രയും ഉണ്ടായിരുന്നേനെ ...എന്നായിരിക്കും മനസ്സില്‍ എന്ന് ഞാനും വായിച്ചെടുക്കും .....ഇതെല്ലം വീണ്ടും ഓര്‍ത്തു മനസ്സ് ഒന്നൂടെ വേദനിക്കാന്‍ ........അതിനായിരുന്നോ ഈ ലിങ്ക് എനിക്ക് കിട്ടിയത് ...മനസ്സിനെ വല്ലാതെ തൊട്ടു ഈ എഴുത്ത്കാരന്റ്റെ ശൈലി ....വേദനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം .......
  എങ്കിലും നന്ദി ഒരിക്കല്‍ കൂടി( നാട്ടില്‍ പോകാതെ തന്നെ )എന്നെ എന്റ്റെ കൂട്ടുകാരി മായ യുടെ വീട്ടുപടിക്കലെതിച്ചതിന്നു ..അത് വഴി ആ പഴയ കുട്ടിക്കാലവും ....മഴയും ,സ്കൂളും ,എല്ലാം ............ഒന്നുടെ അനുഭവമാക്കി തന്നതിനു ...........എഴുതുക ഇനിയും ഒരുപാട് ...............അതിനല്ലാഹു അനുഗ്രഹിക്കട്ടെ .ആമീന്‍
  പ്രാര്‍ത്ഥനയോടെ സൊനെറ്റ്

  ReplyDelete
 97. നന്ദി. സൊണറ്റ്.
  അകാലത്തില്‍ വിടപറഞ്ഞു പോയ സഹപാഠിനിയുടെ ദുരന്ധം എന്‍റെ കുഞ്ഞുമനസ്സിന്റെ ലോലഭിത്തിയില്‍ ആഴത്തില്‍ പോറിയിട്ട ഒരു മുറിവ്. അതാണീ കഥ.

  ഇങ്ങിനെ എത്ര മാളുമാരെ, മായമാരെ നമ്മുടെ കൈവെള്ളയില്‍നിന്നും കാലം തട്ടിയെടുത്തു കൊണ്ടുപോയി. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.

  ReplyDelete
 98. വല്ലാതെ വെദനിപ്പിച്ചല്ലോ സുഹൃത്തെ ..
  സ്കൂളില്‍ നിന്നും പോഴിച്ച മഴയില്‍ വിടര്‍ന്ന കഥ രസിച്ചു വായിച്ചു മുന്നേറുമ്പോള്‍ ഇനി വരാന്‍ പോകുന്ന അക്ബറിന്റെ കല്യ്മാക്സിലെ തമാശ എന്തായിരിക്കും എന്ന് മനസ്സില്‍ ഓര്‍ത്തു ചിരിക്കയായിരുന്നു ഞാന്‍. അത് കൊണ്ട് പോയി കളി കൂട്ടുകാരിയെ തട്ടിയെടുത്ത മരണത്തിന്റെ വേദനയില്‍ എത്തിച്ചപ്പോള്‍ അറിയാതെ ഉള്ളു പിടഞ്ഞു പോയി ....

  പാട വരമ്പിലെ ചെളിയും ചേറും, വഴിയരികിലെ ചായകടയും, ഒടിയനും, പൊട്ടി ചൂട്ടും എല്ലാം പിന്നിട്ട ബാല്യം വീണ്ടും മനസ്സില്‍ എത്തിച്ചു ..

  ആശംസകള്‍ അക്ബര്‍

  ReplyDelete
 99. അക്ബറിക്കാ, ഹൃദയസ്പര്‍ശിയായ കഥ. കഥാന്ത്യത്തില്‍ ബാക്കിയാക്കി വെച്ചിട്ടുള്ള നൊമ്പരം മനസ്സില്‍ ഒരു നീറ്റലായി മാറി.അകാലത്തില്‍ പൊഴിഞ്ഞു പോയ ജന്മങ്ങള്‍ എന്നും പ്രിയപെട്ടവരെ സംബന്ധിച്ചിടത്തോളം വേദന നല്‍കുന്ന ഓര്‍മ്മകള്‍ തന്നെയാണ്.

  ReplyDelete
 100. ഹൃദയ സ്പര്‍ശിയായ കഥ...കളികൂട്ടുകാരന് വേണ്ടി ജീവന്‍ പോലും ത്യജിക്കേണ്ട വന്ന മാളൂ ഒരു നീറ്റ്ല്ലായ്‌ മനസ്സില്‍ നിറഞ്ഞു നില്‍കുന്നു...ആശംസകള്‍ ഇക്കാ...ഈ ഗ്രാമീണ സൌധര്യമുള്ള കഥക്ക്...

  ReplyDelete
 101. ഇതിപ്പോഴാ കണ്ടത് ,നന്നായിരിക്കുന്നു അക്ബര്‍ജീ,,മധുരമൂറുന്ന ബാല്യകാലസ്മരണകള്‍

  ReplyDelete
 102. കഥന രീതിയും കഥയുടെ ഗുണമേന്മയെ വിലയിരുത്തുന്ന മാനദണ്ഡങ്ങളിലൊന്നു തന്നെ.
  പറഞ്ഞുപതിഞ്ഞു പോയൊരു പ്രമേയത്തെ ലാളിത്യമാര്‍ന്നൊരു പറച്ചിലിലൂടെ വിരസമൊട്ടുമില്ലാത്തൊരു വായനാനുഭവമാക്കിയിട്ടുണ്ട്.

  എങ്കിലും,ഗൃഹാതുരതച്ചുവയുള്ള 'ആര്‍ദ്രാനുഭാവങ്ങളെ'ക്കാള്‍
  അക്ബരിക്കയുടെ റീഫൈന്‍ ചെയ്ത നര്‍മ്മക്കുറിപ്പുകള്‍തന്നെയാണിപ്പോഴും എനിക്കിഷ്ടം.

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..