Monday, July 16, 2012

റംസാന്‍ നിലാവ്.


ആകാശക്കടലിന്‍റെ അനന്തനീലിമയില്‍ റംസാന്‍പിറയുടെ അമ്പിളിവെട്ടം. പാരില്‍ ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്. ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകള്‍ വരവായി.

ഭൂമിയിലെ പരകോടി ജനതക്ക് പാപപങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അല്ലാഹു തുറന്നിട്ട അനുഗ്രഹത്തിന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന ജഗന്നിയന്താവായ നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

Thursday, July 12, 2012

അബ്ദുറബ്ബും അത്ഭുത വിളക്കും



വിളക്കില്‍ നിന്നും തുടങ്ങാം.  വെളിച്ചമേ നയിച്ചാലും എന്നാണു പറയാറ്. എന്നു വെച്ചു "വെളിച്ചം ദുഖമാണുണ്ണീ..തമസ്സല്ലോ സുഖപ്രദം" എന്നു പറഞ്ഞ കവിയാണ്‌ ആദ്യത്തെ വര്‍ഗീയ വാദി എന്നു പറയാനാവുമോ. മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് എപ്പോഴും കീറാമുട്ടിയാണ് ഈ നിലവിളക്ക്. സ്റ്റേജില്‍ നിലവിളക്ക് കണ്ടാല്‍ അവര്‍ മുഖം തിരിക്കും. എന്താ കാരണം. അതു ഒരു അശുഭ  ലക്ഷണം ആയതു കൊണ്ടാണോ?.