Saturday, October 6, 2012

മിസ്‌കാള്‍ ഫ്രം മിസ്സിസ്

അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ പടമുള്ള, ഒന്നിന് പതിനാലു കിട്ടുന്ന റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ശബ്ദമുണ്ടാക്കി. "ഇതു മറ്റവനാ. മിസ്‌‌ കാള്‍..."","   മിസ്‌കോള്‍ കണ്ടു പിടിച്ച  മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്റൂമിലേക്ക്‌ ഓടി.

Sunday, August 19, 2012

വാതമുള്ള കുറുന്തോട്ടി.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നത്. അലാറം പല തവണ അടിച്ചത് അറിഞ്ഞില്ല. മൂക്കടപ്പും ജല ദോഷവും കാരണം ഉറങ്ങാല്‍ ഏറെ വൈകി. ഉണരാനും.

കരണ്ട് ഇല്ലാതിരുന്നത് കൊണ്ട് ഇന്നലെ  ഏ.സി യും പ്രവര്‍ത്തിച്ചില്ല. കരണ്ട് ഉണ്ടാവുകയില്ലെങ്കില്‍ ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നാല്‍ എന്താ?. അല്ലെങ്കിലും ഒരു കാറ്റടിച്ചാല്‍ മതിയല്ലോ കരണ്ട് പോവാന്‍. ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല.  ഇനി ഒരു ജനറേറ്റര്‍ വാങ്ങാന്‍ പറയണം.

വീണ്ടും ചില പ്രവാസ ചിന്തകള്‍

പെട്രോഡോളറിന്റെ സുഭിക്ഷതയിലേക്ക് ഒരു പിടി പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി സ്വപ്നങ്ങളുടെ ചിറകിലേറി കടല്‍ കടന്നു വന്നവരാണ് ഓരോ പ്രവാസിയും.  അഗ്നി പരീക്ഷകളുടെ ഈ കര്‍മ്മകാണ്ഡത്തില്‍ ജീവിതത്തിനു ഊടും പാവും നെയ്യാന്‍ കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും അത് നാട്ടില്‍ നിന്നുള്ള രക്ഷപ്പെടലായി തോന്നാം.

രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവു വരുമ്പഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും. എലിയെ പേടിച്ചു ഊര് വിട്ടവന്‍ പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില്‍ പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു.

Monday, July 16, 2012

റംസാന്‍ നിലാവ്.


ആകാശക്കടലിന്‍റെ അനന്തനീലിമയില്‍ റംസാന്‍പിറയുടെ അമ്പിളിവെട്ടം. പാരില്‍ ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്. ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകള്‍ വരവായി.

ഭൂമിയിലെ പരകോടി ജനതക്ക് പാപപങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അല്ലാഹു തുറന്നിട്ട അനുഗ്രഹത്തിന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന ജഗന്നിയന്താവായ നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

Thursday, July 12, 2012

അബ്ദുറബ്ബും അത്ഭുത വിളക്കും



വിളക്കില്‍ നിന്നും തുടങ്ങാം.  വെളിച്ചമേ നയിച്ചാലും എന്നാണു പറയാറ്. എന്നു വെച്ചു "വെളിച്ചം ദുഖമാണുണ്ണീ..തമസ്സല്ലോ സുഖപ്രദം" എന്നു പറഞ്ഞ കവിയാണ്‌ ആദ്യത്തെ വര്‍ഗീയ വാദി എന്നു പറയാനാവുമോ. മുസ്ലിം ലീഗ് മന്ത്രിമാര്‍ക്ക് എപ്പോഴും കീറാമുട്ടിയാണ് ഈ നിലവിളക്ക്. സ്റ്റേജില്‍ നിലവിളക്ക് കണ്ടാല്‍ അവര്‍ മുഖം തിരിക്കും. എന്താ കാരണം. അതു ഒരു അശുഭ  ലക്ഷണം ആയതു കൊണ്ടാണോ?.

Sunday, June 17, 2012

അപ്പനോ മകനോ ബുദ്ധി

ചുമരുകൾ കുത്തിവരച്ചു വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോഴാണ് അവനു സ്കൂളില്‍ പോകാനുള്ള പ്രായപൂര്‍ത്തിയായി എന്നു സഹധര്‍മ്മിണിക്ക് തോന്നിയത്. അടുത്ത കൊല്ലം ചേര്‍ത്താം എന്നു ഞാന്‍ പറഞ്ഞെങ്കിലും അവനിലെ സര്‍ഗ്ഗവാസന വീണ്ടും വീണ്ടും ചുമരുകളില്‍ മോഡേണ്‍ ആര്‍ട്ടായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സ്കൂളില്‍ വിട്ടേക്കാം എന്ന തീരുമാനത്തില്‍ ഞാനും എത്തി.

Saturday, June 16, 2012

കേരളം പോയ വാരങ്ങളില്‍ - അവലോകനം - 3

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും കഴിഞ്ഞു . മാര്‍ക്സിസ്റ്റ്കാരന്‍ ശെല്‍വരാജ്  കോണ്ഗ്രസ് കാരനായി ജയിച്ചു കയറി. ശെല്‍വ രാജിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നെയ്യാറ്റിന്‍കര "കൈ" വിട്ടെന്ന് ഞാന്‍ കരുതിയതാ. കാരണം മൂപ്പരുടെ ട്രാക്ക് റെക്കോര്‍ഡ്‌ അതായിരുന്നല്ലോ. യു ഡി എഫില്‍ പോകുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുകയാണെന്ന് വരെ പറഞ്ഞു കളഞ്ഞ ആശാന്‍, കോണ്ഗ്രസ്സുകാര്‍ MLA യുടെ എല്ലിന്‍ കഷ്ണം എടുത്തു കാണിച്ചപ്പോള്‍ തൂങ്ങാന്‍ പോയ കയറു വലിച്ചെറിഞ്ഞു.  ഇതു പഴയ കഥ. ശെല്‍വരാജ് ജയിച്ചിരിക്കുന്നു. ജയിച്ചവന്‍ ആരായാലും അംഗീകരിച്ചേ പറ്റൂ...പിറവത്ത് തോറ്റപ്പോഴേ തോല്‍വി ഒരു ശീലമാക്കാന്‍  മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പഠിച്ചു കഴിഞ്ഞു എന്നു വേണം കരുതാന്‍.

Sunday, April 1, 2012

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ - കേരളം പോയ വാരം.

അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ...
ഭരണത്തില്‍ തല കുത്തി മറിയണ്ടേ....

ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം ആണു ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നു തോന്നുന്നു. ഈ അഞ്ചാം പനി  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

Wednesday, February 15, 2012

ആ വാര്‍ഡും പേവാര്‍ഡും പിന്നെ ഞാനും

മാന്യ സഹോദരന്മാരെ. ഞാന്‍ ഒരു പരമ്പരാഗത ബ്ലോഗു കര്‍ഷകനാണ് . എന്‍റെ അനുഭവം കേള്‍ക്കൂ. ബൂലോകം ഓണ്‍ ലൈനില്‍ ഈയിടെ ഏറ്റവും നല്ല ബ്ലോഗ്‌ കര്‍ഷകര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു എന്നു കേട്ടു. അങ്ങിനെ ഈ പാവം ഞാനും ബൂലോകത്തേക്ക് ഒന്ന് വിളിച്ചു.

Friday, February 10, 2012

കേരളം പോയ വാരം.


മുല്ലപ്പെരിയാര്‍ പൊട്ടും പൊട്ടും എന്നു പറഞ്ഞു എല്ലാരും കൂടി പേടിപ്പിച്ചപ്പോ കുറെ ദിവസം പേടി കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ കോടതിയുടെ ബലത്തില്‍ ഡാം ഉറപ്പിച്ചു നിര്‍ത്തിയപ്പോഴാണ് ഞാനും പി ജെ ജോസഫുമൊക്കെ ശരിക്കും ഒന്നുറങ്ങിയത്‌.  മുല്ലപ്പെരിയാര്‍  ഇനി എപ്പോ പൊട്ടണം എന്നത് കോടതി തീരുമാനിക്കും. അത്രയും ആശ്വാസം . ആ ആശ്വാസത്തില്‍ അങ്ങിനെ ഒരു വിധം തണുത്തു വന്ന അന്തരീക്ഷം കഴിഞ്ഞ വാരത്തില്‍ വീണ്ടും ചൂട് പിടിച്ചു.