Monday, July 16, 2012

റംസാന്‍ നിലാവ്.


ആകാശക്കടലിന്‍റെ അനന്തനീലിമയില്‍ റംസാന്‍പിറയുടെ അമ്പിളിവെട്ടം. പാരില്‍ ശാന്തി സമാധാനത്തിന്റെ നറും നിലാവ് പരക്കുകയാണ്. ഭൂമിയില്‍ ഭക്തിയുടെ പ്രഭാപൂരിതമായ രാവുകള്‍ വരവായി.

ഭൂമിയിലെ പരകോടി ജനതക്ക് പാപപങ്കിലമായ ജീവിതത്തിലെ അഴുക്കുകള്‍ കഴുകി ആത്മവിശുദ്ധിയുടെ ധന്യതയിലേക്ക് തിരിച്ചു വരാന്‍ അല്ലാഹു തുറന്നിട്ട അനുഗ്രഹത്തിന്റെ മുപ്പതു ദിനരാത്രങ്ങള്‍ സമാഗതമായിരിക്കുന്നു. അണ്ഡകടാഹത്തില്‍ അത്ഭുതങ്ങളുടെ പ്രപഞ്ച നിഗൂഢതകള്‍ ഒളിപ്പിച്ചു അതിന്‍റെ സൂക്ഷ്മ ചലനങ്ങളെ നിയന്ത്രിക്കുന്ന ജഗന്നിയന്താവായ നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും.

വ്രതശുദ്ധിയുടെ ഈ പുണ്ണ്യമാസം കാരുണ്ണ്യവാനായ ദൈവത്തിന്റെ ഔദാര്യമാണ്‌. മാസങ്ങളില്‍ വെച്ച് ഏറ്റവും പുണ്ണ്യമായ മാസം, ആയിരം മാസങ്ങളെക്കാള്‍ പുണ്ണ്യമുള്ള 'ലൈലത്തുല്‍ ഖദര്‍' എന്ന സ്വര്‍ഗീയ രാവ് കൊണ്ട് അനുഗ്രഹീതമായ മാസം,  വിശുദ്ധ ഖുര്‍:ആന്‍ അവതരിച്ച മാസം, ഏതു സല്ക്കര്‍മ്മങ്ങള്‍ക്കും മറ്റു ദിവസങ്ങളേക്കാള്‍ പ്രതിഫലം നല്‍കുന്ന മാസം, അങ്ങിനെ റമദാന്‍ മാസത്തിനുള്ള പ്രത്യേകതകള്‍ നിരവധിയാണ്.

വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല. മനുഷ്യരുടെ വൈകാരികവും ചിന്താ പരവുമായ എല്ലാ ക്രിയകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടെ ഇതിന്റെ ഉദ്ദേശമാണ്‌. ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പെന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നതാണ് റമദാന്‍ വ്രതം.

ഭക്ഷണത്തിനും ലൈംഗികതയ്‌ക്കും സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരാള്‍ക്ക്‌ സാധിച്ചാല്‍ അതിലൂടെ സദാചാരനിഷ്‌ഠമായ ജീവിതവും മനുഷ്യന് സാധ്യമാകും.  കാരണം ഈ രണ്ടു നൈസര്‍ഗികാവശ്യങ്ങളിലുമുള്ള അനിയന്ത്രിതമായ ഭോഗ തൃഷ്‌ണയാണ്‌ എപ്പോഴും മനുഷ്യന്റെ അപഥസഞ്ചാരത്തിനും ജീര്‍ണതക്കും കാരണമായിത്തീരുന്നത്‌. പലപ്പോഴും അധാര്‍മ്മികതയിലും അക്രമങ്ങളിലും മനുഷ്യര്‍ ചെന്നെത്തുന്നത് ഈ രണ്ടു കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.

മനുഷ്യന് അപചയം സംഭവിക്കുന്ന മറ്റൊരു മേഘല സാംസ്ക്കാരിക രംഗമാണ്.  അതിനാല്‍ ഏഷണി, പരദൂഷണം, കോപം, ക്രോധം തുടങ്ങിയ അധമ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ദുസ്സ്വഭാവങ്ങള്‍ക്കും പാരുഷ്യത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത്‌ വ്രതാനുഷ്‌ഠാനങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്‌. വിശ്വാസം സംശുദ്ധമാക്കുന്നതോടൊപ്പം വ്യക്തിത്വ വിശുദ്ധിയും കൂടിയാകുമ്പോള്‍ പരലോക ജീവിതം പോലെത്തന്നെ ഇഹലോക ജീവിതവും ധന്യമാകുന്നു

പകല്‍ കഠിന വ്രതത്തില്‍ ഏര്‍പ്പെടുകയും രാവുകളെ പ്രാര്‍ഥനാ നിര്ഭാരമാക്കുകയും ധാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തു സൃഷ്ടാവിനോട് പാപമോചനത്തിനായി പ്രാര്‍ത്തിക്കുവാന്‍ മുസ്ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിതം സാര്‍ത്ഥകമാക്കുവാനും എല്ലാവര്ക്കും സാധിക്കട്ടെ.

റമദാന്‍ ആശംസകള്‍ നേരുന്നു.

.

48 comments:

 1. അക്ബര്‍ക്ക,
  വിത്യസ്തവും വിശാലവുമായ ഈ റംസാന്‍ കുറിപ്പ് ശ്രദ്ധേയമാണ്.
  സമ്പന്നമായ ഉള്ളടക്കം.
  എന്‍റെ റംസാന്‍ ആശംസകള്‍

  ReplyDelete
 2. റമസാനെക്കുറിച്ചെഴുതിയ വരികള്‍ നന്നായ്...!

  പരിശുദ്ധ റമസാന്‍ മാസത്തിന്റെ പുണ്യം പരമാവധി കോരിയേടുക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുമാറാക്ട്ടെ എന്നാശംസിക്കുന്നു..

  റമദാന്‍ കരീം!!!

  ReplyDelete
 3. അഹ്|ലൻ റമദാൻ....

  വാക്കിലും പ്രവർത്തിയിലും നന്മ ചെയ്യുന്നവരാവുക. റമദാനിൽ മാത്രമല്ല, തുടർന്നു... മാനസ്സിക പരിവർത്തനത്തിന് റമദാൻ കാരണമാവട്ടെ..

  ഏവർക്കും ആശംസകൾ

  ReplyDelete
 4. അനുഗ്രഹിക്കപ്പെട്ട റമദാന്‍ മാസത്തില്‍ അനുഗ്രഹിക്കപ്പെട്ടവരായി തീരുവാന്‍ സര്‍വ്വ ശക്തന്‍ തുണക്കട്ടെ.. നല്ല പോസ്റ്റ്‌ ..

  ReplyDelete
 5. الله തുണക്കട്ടെ.. നല്ല പോസ്റ്റ്‌ ..
  رمضان الكريم نسأل الله العظيم أن يعيننا جميعاً على صيامه وقيامه وأن يجعلنا من أهل المغفرة
  وكل عام وانتم بخير

  ReplyDelete
 6. പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവര്ക്കും കഴിയട്ടെ. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെയും റമദാന്‍ ആശംസകള്‍.

  ReplyDelete
 7. അക്ബര്ക ,പോസ്റ്റ്‌ വായിച്ചു ..റംസാന്‍ നാളെ,ഞാന്‍ ഒരുക്കത്തിലായിരുന്നു ..നാട്ടില്‍ ആയിരിക്കും എന്ന് കരുതി ഇവിടെ ഒരു തയ്യാറെടുപ്പും നടത്തിയില്ല ..അള്ളാഹു അനുഗ്രഹിച്ചിരുന്നെങ്കില്‍ ഇന്ന് പോകേണ്ടതായിരുന്നു .ആഗ്രഹിച്ചു .നടന്നില്ല ...പിന്നെ ഇവിടെ ധ്രതി പിടിച്ചു ഒരു ഓട്ടപ്രദക്ഷിണം ..ശീലമായിപോയില്ലേ ഈ ഒരുക്കം .ഇപ്പോള്‍ തീര്‍ന്നു .അവസാനം വന്നതിവിടെ ..മനസ്സിന് നല്ല കുളിര്‍മ നല്‍കുന്ന ഒരു പോസ്റ്റ്‌ ..ഇഷ്ട്ടായി .അള്ളാഹു അനുഗ്രഹിക്കട്ടെ .എല്ലാര്ക്കും ഈ മാസം നല്ല നിലയില്‍ വിനിയോഗിക്കാന്‍ കഴിയട്ടെ ..ആമീന്‍
  ഇനി പെരുന്നാളിന് കാണാം അല്ലെ ?അതുവരേക്കും സലാം
  പ്രാര്‍ത്ഥനയോടെ സൊണെറ്റ്

  ReplyDelete
 8. എല്ലാര്‍ക്കും എന്‍റെ റംസാന്‍ ആശംസകള്‍ !

  ReplyDelete
 9. വ്രതാനുഷ്ട്ടാനത്തിന്‍റെ പുണ്യ മാസം .......റംസാന്‍ നിലാവ് ഉദിച്ചു .
  ഭക്തിയുടെ നിറവില്‍ ഇനിയുള്ള ദിനങ്ങള്‍ .
  സര്‍വശക്തനായ ദൈവത്തിനു സ്തുതി .

  ReplyDelete
 10. റംസാന്‍ ആശംസകൾ........

  ReplyDelete
 11. നമ്മുടെ സത്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം നില്‍ക്കുന്ന മാസമായി റമളാന്‍ നമുക്ക് രക്ഷയാവട്ടെ..!!

  ReplyDelete
 12. അക്ബര്‍ ഭായ്.. ആശംസകളോടെ, സ്വന്തം അജിത്ത്.

  ReplyDelete
 13. രണ്ടു നൈസര്‍ഗികാവശ്യങ്ങളിലുമുള്ള അനിയന്ത്രിതമായ ഭോഗ തൃഷ്‌ണയാണ്‌ എപ്പോഴും മനുഷ്യന്റെ അപഥസഞ്ചാരത്തിനും ജീര്‍ണതക്കും കാരണമായിത്തീരുന്നത്‌. പലപ്പോഴും അധാര്‍മ്മികതയിലും അക്രമങ്ങളിലും മനുഷ്യര്‍ ചെന്നെത്തുന്നത് ഈ രണ്ടു കാര്യങ്ങള്‍ക്ക് വേണ്ടിയാണ്.
  വളരെ ശെരിയാണ് ഭായീ..നല്ല രീതിയില്‍ ഉള്ള ഒരു സാക്ഷിയായി റമളാന്‍ തീരട്ടെ എന്ന് ആശംസിക്കുന്നു..പ്രാര്‍ഥനയില്‍ ഈ എളിയ സുഹുര്‍ത്തിനെയും ചേര്‍ക്കുക..

  ReplyDelete
 14. റംസാന്‍ ആശംസകള്‍...

  ReplyDelete
 15. പുണ്ണ്യങ്ങളുടെ പൂക്കാലം തീര്‍ന്നാലും ജീവിതം നന്മകളുടെ സുഗന്ധം പരത്തട്ടെ.

  ReplyDelete
 16. ഈ പുണ്യമാസത്തില്‍ നമ്മുടെ എല്ലാ സദുദ്ദേശങ്ങളും സഫലീകരിക്കുമാറാകട്ടെ..

  ReplyDelete
 17. റമളാന്‍ നല്‍കുന്ന കരുത്തു കൊണ്ട്
  തിന്മയുടെ തുരുത്തുകളില്‍ നിന്ന്
  നന്മയുടെ തീരത്തേക്കുള്ള പലായനം ചെയ്യാം

  ReplyDelete
 18. റംസാന്‍ നിലാവ് പോലെ നല്ലൊരു പോസ്റ്റ്. ഞങ്ങള്‍ അച്ചായന്‍മാരുടെ കുമ്പസാരം പോലാകാതെ റംസാനുമപ്പുറം ഈ പുണ്യം നീളട്ടെ എന്നാശംസിക്കുന്നു. എല്ലാ സഹോദരന്മാര്‍ക്കും എന്റെ റംസാന്‍ ആശംസകള്‍!!

  ReplyDelete
 19. എന്റെയും റംസാന്‍ ആശംസകള്‍ ...

  ReplyDelete
 20. ‘വ്രതം എന്നാല്‍ ഉദയം മുതല്‍ അസ്തമയംവരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് കൊണ്ട് മാത്രം പൂര്‍ണമാകുന്ന ഒന്നല്ല. മനുഷ്യരുടെ വൈകാരികവും ചിന്താ പരവുമായ എല്ലാ ക്രിയകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക കൂടെ ഇതിന്റെ ഉദ്ദേശമാണ്‌. ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ വിശപ്പെന്തെന്നു അറിയിക്കുകയും ക്ഷമയും സഹനവും പഠിപ്പിക്കുകയും ചെയ്യുന്നതാണ് റമദാന്‍ വ്രതം.‘

  എല്ലാം നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

  ReplyDelete
 21. ആശംസകൾ.
  നന്മകൾ നേരുന്നു.

  ReplyDelete
 22. മനോഹരമായ പോസ്റ്റ്. നന്നായി. ഈ പുണ്യമാസവും വരും മാസങ്ങളും ജീവിതവും ഏവര്‍ക്കും നന്മ നിറഞ്ഞതാവട്ടെ. അക്ബറിനും കുടുംബത്തിനും എല്ലാ ബ്ലോഗു സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകള്‍.
  സ്നേഹത്തോടെ.

  ReplyDelete
 23. റംസാന്‍ ആശംസകള്‍ :)

  ReplyDelete
 24. പുണ്യ മാസത്തിന്‍റെ ആത്മാവും സത്തയും ഉള്‍ക്കൊണ്ടു വ്രതാനുഷ്ട്ടാനം പൂര്‍ത്തിയാക്കാന്‍ ജഗന്നിയന്താവ് തുണക്കട്ടെ..ആമീന്‍..

  വളരെ നല്ലൊരു റമദാന്‍ സന്ദേശം.
  ഒരുപാട് പേര്‍ക്ക് ഈ എഴുത്ത്‌ പ്രചോദനമായിത്തീരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 25. thinkable writeup....ramadhan kareem

  ReplyDelete
 26. പുണ്യ മാസത്തിന്റെ പരിശുദ്ധിയും പുണ്യവും കരസ്ഥമാക്കിയവരില്‍ നമ്മളേയും ചേര്‍ക്കുമാറാകട്ടെ

  ReplyDelete
 27. റംസാൻ ആശംസകൾ.

  ReplyDelete
 28. പുണ്ണ്യങ്ങളുടെ പൂക്കാല മാസത്തില്‍ പുണ്യം തുളുമ്പുന്ന പോസ്റ്റ്
  റമദാന്‍ കരീം പടച്ചോന്‍ കാക്കട്ടെ

  ReplyDelete
 29. നല്ലൊരു നോമ്പുകാലം ആശംസിയ്ക്കുന്നു.
  എഴുതിയ വരികൾ വളരെ നന്നായിരിയ്ക്കുന്നു. സാധാരണ കാണുന്ന കുറിപ്പുകളിൽ നിന്നു വ്യത്യസ്തം. അഭിനന്ദനങ്ങൾ.

  അക്ബറിനും കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 30. പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസത്തില്‍ നന്മകള്‍ മാത്റം കൊയ്യാനാവട്ടെ എന്ന് ആശംസിക്കുനു....

  ReplyDelete
 31. @-ചെറുവാടി
  @-നൗഷാദ് അകമ്പാടം
  @-ബെഞ്ചാലി
  @-ശ്രീജിത് കൊണ്ടോട്ടി.
  @-Jefu Jailaf
  @-ishaqh ഇസ്‌ഹാക്
  @-ഹാഷിക്ക്
  @-സൊണറ്റ്
  @-ഒരു ദുബായിക്കാരന്‍
  @-Suja
  @-വെള്ളരി പ്രാവ്
  @-faisalbabu
  @-നാമൂസ്
  @-ajith
  @-ആചാര്യന്‍
  @-അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
  @-ജുവൈരിയ സലാം
  @-Salam
  @-mayflowers
  @-MT Manaf
  @-സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  @-Lipi Ranju
  @-മുരളീമുകുന്ദൻ , ബിലാത്തിപട്ടണം @-BILATTHIPATTANAM.
  @-Sabu M H
  @-മുകിൽ
  @-നിശാസുരഭി
  @-~ex-pravasini*
  @-Shabeer Thurakkal
  @-കൂതറHashimܓ
  @-sreee
  @-കൊമ്പന്‍
  @-Echmukutty
  @-അനശ്വര

  പ്രിയ സുഹൃത്തുക്കളെ, ആശംസകള്‍ക്കും നിങ്ങളുടെ സ്നേഹത്തിനും ഒരുപാട് നന്ദി. എല്ലാവര്ക്കും നന്മകള്‍ നേരുന്നു.

  ReplyDelete
 32. വളരെ ചുരുക്കി ഒരു പാട് കാര്യങ്ങള്‍ അവതരിപ്പിച്ചു അല്ലേ?

  ReplyDelete
 33. വളരെ ചുരുക്കി ഒരു പാട് കാര്യങ്ങള്‍ !

  റംസാന്‍ ആശംസകള്‍

  ReplyDelete
 34. അഹ്ലന്‍ റമതാന്‍!


  എല്ലാ സഹോദരന്മാര്‍ക്കും ആശംസകള്‍.

  ReplyDelete
 35. റമദാന്‍ ആശംസകള്‍

  ReplyDelete
 36. കുറഞ്ഞ വാക്കുകള്‍ കൊണ്ട് റംസാനെ കുറിച്ച് നല്ലൊരു കുറിപ്പെഴുതിയ അക്ബര്‍ക്കാക്ക് റമദാന്‍ കരീം..

  ReplyDelete
 37. പുണ്യങ്ങളുടെ പൂക്കാലമായി ഈ റമദാന്‍ നമുക്ക് പ്രധാനം ചെയ്യട്ടെ. ആശംസകള്‍

  ReplyDelete
 38. പുണ്യങ്ങളുടെ പൂത്താലവുമായി
  വീണ്ടുമൊരു റംസാന്‍

  എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ റംസാന്‍ ആശംസകള്‍

  ReplyDelete
 39. പ്രിയപ്പെട്ട അക്ബര്‍ക്കാ ...
  ഈ നന്മ നിറഞ്ഞ മാസത്തില്‍ ഒരു നന്മ നിറഞ്ഞ പോസ്റ്റ്‌ ...
  നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 40. ഭക്ഷണത്തിനും ലൈംഗികതയ്‌ക്കും സ്വയം നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരാള്‍ക്ക്‌ സാധിച്ചാല്‍ അതിലൂടെ സദാചാരനിഷ്‌ഠമായ ജീവിതവും മനുഷ്യന് സാധ്യമാകും. വളരെ സത്യം

  ReplyDelete
 41. കണ്ണുകൾ തുറന്നു നോക്കട്ടെ..
  വൃതാനുഷ്ടാനും എന്താണെന്നും മനസ്സിലാക്കട്ടെ...
  റംസാൻ ആശംസകൾ..

  ReplyDelete
 42. പ്രിയപ്പെട്ട അക്ബര്‍,

  പുണ്യമാസമായ കര്‍ക്കടകത്തിലെ രാമായണ പാരായണം പോലെ,

  രംസാന്റെ വ്രതശുദ്ധിയും ഖുറാന്‍ പാരായണം !

  ആത്മസംയമനം ജീവിതത്തിനു ചിട്ടയും ക്രമവും നല്‍കുന്നു.

  നന്മയും സ്നേഹവും എങ്ങും നിറയട്ടെ !

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 43. പുണ്ണ്യ മാസത്തിന്റെ പവിത്രതയെ വരച്ചു കാട്ടിയ
  ഒരു നല്ല ലേഖനം ..അക്ബര്‍ ഇക്ക നല്ല ഉദ്യമം എല്ലാ ആശംസകളും....

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..