പ്രിയത്തില് ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.
പ്രിയത്തില് മകന് ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില് ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ മകന് ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിപ്പിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില് ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്റെ കൃപയാല്‍ നമ്മള് ഉദ്ദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് കരുതുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍
പ്രിയത്തില് എന്റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്.
നിന്റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില് എന്റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള് മതി. പിന്നെ ഈ വീട് ജലാലിന്റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്റെയും പിന്നെ ഇപ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള് എവിടെ പോകും?. ഞാന്‍ എന്റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പ്രിയത്തില് സുഹറ അറിയുന്നതിന്.
എന്റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.
പ്രിയത്തില് ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ് ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന് ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എഞ്ചിനീയറിങ്ങിനു പോകാനാണ് താല്പര്യം. കോയമ്പത്തൂര്‍ അമൃത ഇന്സ്റ്റിട്ട്യൂട്ടില് നിന്നും അഡ്മിഷന് കാര്‍ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന് പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില് ചേരണം. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.
മകന്റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി തലേന്ന് വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത ഒരു കത്ത്.
ആവലാതികളുടെയും പരിഭവങ്ങളുടെയും കത്തുകള്‍ തുടരുന്നു. ഗള്‍ഫ് മലയാളികളുടെ പ്രവാസവും. !!

മകന്റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.
ReplyDeleteഎത്രയെത്ര ജമാലുമാര് !
ReplyDeleteഉള്ളം പതച്ചും പുറം തിളച്ചും
മനസ്സില്‍ നൊമ്പരങ്ങളുടെ കൂമ്പാരവുമായി
നാളെയുടെ നേര്‍ത്ത മരുപ്പച്ചയിലേക്ക് നോക്കി
അങ്ങിനെ അങ്ങിനെ....
അക്ബര്‍,
ഈ പോസ്റ്റ്
"പ്രവാസികള്‍ക്ക് വേണ്ടി
താങ്കളുടെ ഒരു സല്‍കര്‍മ്മം തന്നെ"
വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ.
ReplyDeleteകുടുമ്പത്തിന് വേണ്ടിമാത്രം ജീവിക്കുന്ന പ്രവാസിയുടെ കരളില്‍ കൊള്ളുന്ന വാക്കുകള്‍.
ജമാല്‍ ആദ്യം വന്ന കത്ത് തന്നെ തുറക്കതെ പോക്കറ്റില്‍ ഇട്ടിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോയി.
ഒരോ പ്രവാസിയും ഈ കത്തുകളുടെ ഒരോ പ്രിന്റെടുത്ത് അവരുടെ വീടുകളിലേക്കയക്കട്ടെ.
അതെ അക്ബര്‍,
ReplyDeleteസുഹറയുടെ കത്തില്‍ എത്തി നില്ക്കുന്നു ഞാനെന്ന പ്രവാസി. ഒരു സമാധാനമുള്ളത് എന്തെന്നാല്‍, ഉമ്മയും ഉപ്പയും ഇനി കബറില്‍ നിന്നും കത്തും ഫോണുമൊന്നും ചെയ്യൂല.. :( :(
ഹംസ പറഞ്ഞ പോലെ ആദ്യത്തെ കത്ത് തന്നെ വായിക്കാതെ അല്ലെങ്കില്‍ കിട്ടരുതായിരുന്നു.
നന്ദി.
അക്ബര്‍ ബായ് ,
ReplyDeleteകത്ത് തുറക്കതെ പോക്കറ്റില്‍ ഇടാന്‍ സാധിച്ചു, പക്ഷെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ആയിപോയില്ലേ ?ഇനി എന്ത് ചെയ്യും.ഒരു സാധാരണ മനുഷ്യന് പ്രവാസി എന്ന കുപ്പായം എടുത്തണിഞ്ഞു കഴിയുന്നതോടുകൂടി അവന്റെ വ്യെക്തിപരമായ സുഖങ്ങള്‍ക്കും ദുഖങ്ങള്‍ക്കും യാതൊരു വിലയും ഇല്ലാതായി മാറുന്നു

M.T Manaf
ReplyDeleteഹംസ
OAB/ഒഎബി
noushar
കത്ത് വായിച്ച എല്ലാവര്ക്കും നന്ദി.
ഈ വായിച്ചവര്‍ എല്ലാം പ്രയാസികള്‍ സോറി പ്രവാസികള്‍ ആണോ?കത്തിലെ കുത്ത് ആര്ക്കിട്ടാ??
ReplyDeleteആവലാതികള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും, പ്രവാസവും.
ReplyDeleteആകുല ചിന്തകള്‍ മാറ്റിവച്ച് ഈ പ്രവാസ ദിനങ്ങളും ആനന്ദപ്രദമാകട്ടെ എന്നാശംസിക്കുന്നു.
Areekkodan | അരീക്കോടന്‍
ReplyDeleteഓരോ ഭാരം ഇറക്കി വെക്കുമ്പോഴും അത്താണികള്‍ ചോദിക്കും. ഇത്രെയേയുള്ളോ ?. ഇതിനാണോ നീ ഇങ്ങിനെ കിതച്ചതെന്നു. പൊങ്ങച്ചത്തിന്റെ പേരില്‍ എല്ലാം ഭാരവും ഏറ്റെടുക്കുന്ന അത്താണികളാണ് മിക്ക ഗള്‍ഫുകാരും. റിയാലുകള്‍ കായ്ക്കുന്ന മരം ഉണങ്ങുമ്പോള്‍ "ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് എന്ത് കുന്തമാണ് ഉണ്ടാക്കിയത്" എന്ന് ചോദിക്കുന്നവര്‍ക്ക് നേരെയാണ് ഈ കുത്ത്.
____________________________
തെച്ചിക്കോടന്
നന്ദി- ഈ വരവിനും നല്ല വാക്കുകള്‍ക്കും
M.T Manaf പറഞ്ഞു...
ReplyDeleteഎത്രയെത്ര ജമാലുമാര് !
ഉള്ളം പതച്ചും പുറം തിളച്ചും
മനസ്സില്‍ നൊമ്പരങ്ങളുടെ കൂമ്പാരവുമായി
നാളെയുടെ നേര്‍ത്ത മരുപ്പച്ചയിലേക്ക് നോക്കി
അങ്ങിനെ അങ്ങിനെ....
അക്ബര്‍,
ഈ പോസ്റ്റ്
"പ്രവാസികള്‍ക്ക് വേണ്ടി
താങ്കളുടെ ഒരു സല്‍കര്‍മ്മം തന്നെ"
100 ശതമാനം യോജിക്കുന്നു ഈ അഭിപ്രായത്തോട് പങ്കു വെക്കുകയും ചെയ്യുന്നു
ഞാനും ഒരു പ്രവാസിയാണ്.
ReplyDeleteവന്നിട്ട് ഒന്നര വര്‍ഷമായി.. അഞ്ചുമാസം കഴിഞ്ഞാല്‍
എക്സിറ്റും കരുതിയിരിക്കയാണ്.
ആവലാതികലളുമായെത്തുന്ന
കത്തല്ല, ഒരു ഫോണ്‍ കോളാണെന്നെ
ഭയപ്പെടുത്തുന്നത്...
നല്ല അവതരണം..
വായിക്കുകയല്ല..
അനുഭവിക്കുകയായിരുന്നു...
valare nannayirunnu...pachayaya pravasi jeevidanubhavangal..iniyum pradeeshikkunnu
ReplyDeleteകത്ത് പൊട്ടിക്കാതെ പോക്കറ്റിലിടാം, എന്നാല്‍ പോക്കറ്റില്‍ കിടന്നു പിടക്കുന്ന മൊബയില്‍ എന്തു ചെയ്യും....
ReplyDeleteഈ പോസ്റ്റ് ഭൂലോക പ്രവാസികള്‍ക്കായ് സമര്‍പ്പിക്കുന്നു. ( ഡോളറും യൂറോയും വാങ്ങുന്നവരൊഴികെ )
ReplyDelete:)
അക്ബറെ, ഈ കത്ത് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിട്ടുണ്ട്. പ്രവാസികളുടെ ഹൃദയത്തിലെക്കാണ് താങ്കള്‍ വരികള്‍ കുറിച്ചിട്ടത്.. എനിക്ക് പല തവണ ഇത് ഇമെയിലില്‍ കിട്ടി. പല തവണ ഞാനും ഫോര്വേഡ്ക്ലിക്കി.
ReplyDeleteGood....
ReplyDeleteExpecting more..
Safar
പ്രവാസികളായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേദന നിറഞ്ഞ മനസ്സുകള്‍ അടുത്ത് കണ്ടിട്ടുള്ള എനിക്ക് ഇത് പോലെ എഴുതുവാന്‍ കഴിഞ്ഞില്ല .താങ്കള്‍ ഹൃദയസ്പര്‍ശിയായി എഴുതി .അഭിനന്ദനങള്‍ .(രണ്ടു പേര് എനിക്ക് ഇ മെയിലില്‍ താങ്കളുടെ ബ്ലോഗ് പോസ്റ്റ് ഫോര്‍വേഡ് ചെയ്തിരുന്നു .
ReplyDelete0
This comment has been removed by the author.
ReplyDeleteIt was very interesting. gulfvasikal enna karavapashukkalude nivruthikedinte pachayaya mukham kaankkunn thangalude blog valare nannayirikkunnu.
ReplyDelete@-Noushad Vadakkel
ReplyDelete@-mukthar udarampoyil
@-jaleel
@-Prinsad
@-ബഷീര്‍ Vallikkunnu
@-safar
@-ഞാന്‍ അമ്പിളി. _________________________________
ഓരോ ഭാരം ഇറക്കി വെക്കുമ്പോഴും അത്താണികള്‍ ചോദിക്കും. ഇത്രെയേയുള്ളോ ?. ഇതിനാണോ നീ ഇങ്ങിനെ കിതച്ചതെന്നു. പൊങ്ങച്ചത്തിന്റെ പേരില്‍ എല്ലാം ഭാരവും ഏറ്റെടുക്കുന്ന അത്താണികളാണ് മിക്ക ഗള്‍ഫുകാരും. റിയാലുകള്‍ കായ്ക്കുന്ന മരം ഉണങ്ങുമ്പോള്‍ "ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് എന്ത് കുന്തമാണ് ഉണ്ടാക്കിയത്" എന്ന് ചോദിക്കുന്നവര്‍ക്ക് നേരെയാണ് ഈ കുത്ത്.
കത്ത് വായിച്ച എല്ലാവര്ക്കും നന്ദി.
.
ഓരൊപ്രവാസിയുടേയും മനസ്സിന്റെ നൊമ്പരങ്ങളും,പത വന്നയൊരുവണ്ടിക്കാളയെ പോലെ വലിക്കുന്ന ജീവിതവുമാണ് ,
ReplyDeleteഅക്ബർ നീ വരച്ചുവെച്ചിരിക്കുന്നത് ഈ കത്തുകളിൽ കൂടി...
അഭിനന്ദനങ്ങൾ !
This comment has been removed by the author.
ReplyDeleteTrue story of pravaasi's, thanks for this post.
ReplyDelete{There are copy cats, saw the same posting at dfrnt place)
ബിലാത്തിപട്ടണം / Bilatthipattanam
ReplyDeleteഈ വരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി. വീണ്ടും വരുമല്ലോ
________________________________
Pd
I have special thanks to you for notified me about the copy cats in many sites published my write-up in their own name. Thanks for your effort to seek the origin and reached to my blog at last. Please visit again.
Dear Akbar,
ReplyDeleteThanks for your benign efforts, keep it up. Perhaps you might have forgotten me, if you could remember me, let me know.
0502 577 668
Dear Azeez
ReplyDeleteFirst of all welcome to here.
I believe this is my old partner in Shuttle play- (nuzla shuttle ground).
Please drop your mail id for me to contact you.
its really amazing .it s a life of real pravasi
ReplyDeleteജമാല്‍ മ്മാര് ഉണ്ടാവുവന് കാരണം നമ്മള് തന്നെ പ്രവാസി , ഒരുവന് വന്നാല്‍ അവന് ഇവിടെ വാരുന്നു എന്നാണ് അവര്‍ കരുതുന്നത്
ReplyDelete1 മാസവരുമാനം അവര്‍ക്ക് അരീക്കുക്
2 എല്ലാ വിഷമങ്ങളും അവരുമായി ചര്‍ച്ച ചെയ്യുക
3 ഒരിക്കലും നല്ലത് പരയരുത്
ഇത്ര ക്രൂരതയൊക്കെ എനിക്ക് പറയാനുള്ളൂ
Dear Akbar.. very Good..
ReplyDeleteCan you pls provide your mail ID?
@_ijas
ReplyDelete@_MUNEER
കത്ത് വായിച്ച എല്ലാവര്ക്കും നന്ദി.
__________________________
@_പ്രവാസി എന്ന പ്രയാസി
Thanks for visiting.
Very Good.
ReplyDeleteകുടുമ്പത്തിന് വേണ്ടിമാത്രം ജീവിക്കുന്ന പ്രവാസിയുടെ കരളില്‍ കൊള്ളുന്ന വാക്കുകള്‍.
ReplyDeleteoh,,, great letter...excelent..
ReplyDeletehere ,,, we have to think what are the remedy to implant our relatives,,or friend,,,,,
@-Aboobaker Cheemadan
ReplyDelete@-samir
@-sanmanass
കത്ത് വായിച്ച എല്ലാവര്ക്കും നന്ദി.
ഒരു സുഹൃത്ത് ഈ-മെയില്‍ വഴി അയച്ചു തന്നതുകൊണ്ടാണ് "ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്" ഞാന്‍ വായിക്കാന്‍ ഇടയായത് . ഹൃദയസ്പര്‍ശിയായ കഥയും, ചാലിയാറും എനിക്ക് പരിചയപ്പെടുത്തിത്തന്ന ആ സുഹൃത്തിന് ഞാന്‍ നന്ദി പറയുന്നു.
ReplyDeleteഅക്ബര്‍,
ReplyDeleteഇന്ന് രാവിലെ ഈ പോസ്റ്റിന്റെ ഒരു ഇംഗ്ലീഷ് ട്രാന്സ്ലേഷന് കിട്ടി, പലര്‍ക്കും ഫോര്വേഡിയതില് ഒരാള്‍ അതിന്റെ മലയാളം അയച്ചത് കണ്ട്, ഇംഗ്ലീഷ് മലയാളത്തിലേക്ക് ഇത്ര എളുപ്പം ട്രാന്സ്ലേഷന് ചെയ്യാമോ എന്ന് ചിന്തിച്ചിരിക്കുന്പോഴാണ് ലിങ്ക് ശ്രദ്ധച്ചിത്. പോസ്റ്റ് മലയാളത്തില്‍ തന്നെ പ്രസിദ്ധീകരിച്ചതാണെന്നത് അപ്പോള്‍ ആശ്ചര്യകരമായിപ്പോയി. അഭിനന്ദനങ്ങള്‍ അക്ബര്‍ ഭായ്...
അബ്ദുറഹ്മാന് വെട്ടുപാറ.
അക്ബര്‍ സാഹിബ് ഇവിടെ യു എ ഇ യിലെ എഷ്യനെട്ടു റേഡിയോയില്‍ ഒരു പരിപാടിയില്‍ താങ്കളുടെ പ്രവാസി കത്ത് വായിച്ചിരുന്നു എന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നു,
ReplyDelete@-Vayady
ReplyDeleteഈ പറന്നു വരവിനു ഞാനും നന്ദി പറയുന്നു. വായാടിക്കും സുഹൃത്തിനും
_______________________
@-vettupara
അബ്ദുറഹ്മാന്-നേരിട്ട് പരിചയമില്ലെങ്കിലും സ്വന്തം നാട്ടുകാരനെ ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.
akbar.kr@gmail.com
_______________________
@-നാസു
ഇത് സത്യമോ നാസ്.
സത്യം, ഞാന്‍ പ്രവാസി കത്ത് ഫോര്‍വേഡ് ചെയ്യുന്നവരെല്ലാം ഇപ്പോള്‍ പറയുന്നു ഞങ്ങള്‍ ഇത് റേഡിയോയില്‍ കേട്ടു എന്ന് താങ്കള്‍ക്ക് അഭിമാനിക്കാം
ReplyDeleteThank u nas.
ReplyDeleteവളരെ നന്നായിട്ടുണ്ട്...
ReplyDeleteThis comment has been removed by the author.
ReplyDeleteസത്യം തന്നെ 12 വെള്ളിയാഴ്ച രാവിലെ ഞാന്‍ കുറച്ച് കേട്ടു (വീട് പണിയെ പറ്റി ഉമ്മ എഴുതിയ കത്തിന്റ്റെ ഭാഗം വരെ.. അതിന് ശേഷം അവരവിടെ ഒരു വിരഹ ഗാനം കയറ്റി പഴേ ദുബായി കത്ത് പാട്ട് പോലത്തെ)പാട്ട് കഴിഞ്ഞപ്പൊഴേക്കും എനിക്കിറങ്ങേണ്ട സ്ഥലം ആയി ടാക്സീന്ന്.
ReplyDelete@-NPT
ReplyDeleteഇവിടേയ്ക്ക് സ്വാഗതം
______________
@-Pd
ഒരു പാട് നന്ദി. ഈ പ്രോത്സാഹനത്തിനു.
vayichu kazhinappol manassil entho oru shoonytha pole ;;;;;enkilum ee letter post cheytha vekthiye abinantikkathe vayya,thanks
ReplyDeleteഒരു ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിന്റെ പരിച്ഛേദം... കണ്ണ് നിറഞ്ഞു പോയി അക്ബര്‍...
ReplyDeleteഓ.ടോ : സഫറുദ്ദീന്‍ ഫെബ്രുവരി 5ന് പോസ്റ്റ് ചെയ്ത ഈ കത്ത് രണ്ടാഴ്ച മുന്നേ ജനുവരി 24ന് താങ്കള്‍ ഇവിടെ പോസ്റ്റ് ചെയ്തത് ശരിയായില്ല കേട്ടോ... ഹി ഹി ഹി ...
@-Jaleel.p.k
ReplyDeleteമനസ്സില്‍ തട്ടിയുള്ള ഈ അഭിപ്രായത്തിനു നന്ദി
__________________________
വിനുവേട്ടന്|vinuvettan പറഞ്ഞു...
ഈ വരവിനു നന്ദി യുണ്ട്. വീണ്ടും കാണണം
ഓ.ടോ : സഫീരിനെപ്പോലുള്ളവരല്ലേ വിനു നമുക്കൊക്കെയുള്ള പ്രചോദനം
കൂടുകാരെ, കത്ത് പോട്ടിക്കാതിരിക്കലും വായിക്കാതിരിക്കലും ഒന്നും തന്നെ പോംവഴികളല്ല. പറയുന്നത് എല്ലാം കേട്ട് അതുപോലെ തന്നെ അനുസരിക്കാതെ, ചെയ്യാന്‍ പറ്റുന്നതെ ചെയ്യാവു. പ്രവാസിയുടെ അവസ്ഥ / എല്ലാ പ്രശ്നങ്ങളും നന്നായി വേണ്ടപെട്ടവരെ സ്നേഹത്തോടെ അറിയുക്കകയാണ് വേണ്ടത്. ആത്മഹത്ത്യ ഒന്നിനും പരിഹാരമാല്ലാത്ത പോലെ തന്നെ പ്രവാസിയും ഒരു നിലക്കും ഒളിച്ചോട്ടം നടത്തരുത്. പകരം കാര്യങ്ങളെ നേരാംവണ്ണം സമീപിക്കണം.ആ നിലക്കുള്ള ഒരു സമീപനം അക്കരെ നിന്നുമുന്ടവുന്നില്ലെങ്കില് അത് നേരെയാക്കെന്ട ബാധ്യധ (സ്നേഹബുദ്ധ്യ) നമുക്കുണ്ട്. ആയുസ്സ് കിട്ടിയാല്‍ ജീവിതം അമ്പതു വരെയോക്കെയെ ആരോഗ്യത്തോടെ കിട്ടോ എന്ന് മനസ്സിലാകി പൈസക്ക് വേണ്ടി മറ്റെല്ലാം ബലി കഴിക്കാതിരിക്കാന്‍ പരമാവതി ശ്രമിക്കണമെന്ന് എന്നോടെന്ന പോലെ നിങ്ങളെയും ഉണര്‍ത്താന്‍ ഈയവസരം ഉപയോഗിച്ചോട്ടെ.
ReplyDeleteസസ്നേഹം, ഇക്ക
WONDERFUL.
ReplyDeleteABDU NNASIR
ReplyDeleteABILAJ
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
ഈ കത്ത് മെയിലിൽ ഫോർവേഡ് ആയി കിട്ടിയിരുന്നു.. താങ്കളുടെ ബ്ലോഗിൽ വായിക്കാൻ വിട്ടുപോയ പോസ്റ്റുകളിൽ മേയുമ്പോഴാണ് ഈ പോസ്റ്റ് കാണുന്നത്. ഇതിന്റെ ഇംഗ്ലീഷ് വേർഷനും വായിച്ചു.. ഹിഹി.. അടിച്ചുമാറ്റലുകാർ താങ്കളുടെ പിന്നാലെയും കൂടി അല്ലേ.. അഭിമാനിക്കാം.. എന്തായാലും പ്രവാസികളുമായി ബന്ധപ്പെട്ട രചനകളിൽ ശ്രദ്ധേയമായതു തന്നെ ഈ പോസ്റ്റ്. അഭിനന്ദനങ്ങൾ.!
ReplyDeleteElla pravasikaludeyum anubhavangal ethanu, avalathikalum, vevalathikalum, but now letters varathathukondu kooduthal ariyinnilla
ReplyDeleteഇതിനൊരു കമന്റിടാതെ പോയാല്‍ പിന്നെ ഞാനെന്തിനു കൊള്ളാം!
ReplyDeleteഒരോ കത്തുകള്ക്കിടയിലും മിന്നി മറഞ്ഞത് ഒരു പാടു മുഖങ്ങളാണു...
ഒരു ദുരന്ത വാര്‍ത്തയുമായി പോകുന്ന സ്നേഹിതന്റെ കത്തില്‍ ഇതവസാനിക്കുമോ
എന്നു ഭയന്നു...എല്ലാം ഒന്നു തന്നെയെന്നറിയുന്നു...
ഓരോ ഗള്‍ഫുകാരനും വായിക്കേണ്ട കത്തുകള്‍ തന്നെ..
ആയിരം അഭിനന്ദനങ്ങള്‍..ഈ ഓര്‍മ്മപ്പെടുത്തലിനു...
വാക്കുകള്‍കൊണ്ടുള്ള ഈ നോവിക്കലിനും..!
@-പള്ളിക്കുളം..
ReplyDeleteവളരെ നന്ദി നല്ല വാക്കുകള്‍ക്കു.
--------------------------
@-muhsin
കത്തുകള്‍ വന്നാലും ഇല്ലെങ്കിലും പ്രവാസികളുടെ അവസ്ഥ ഇതൊക്കെത്തന്നെയാണ് എന്നാണു എനിക്ക് തോന്നുന്നത്.
----------------------------
@-നൗഷാദ് അകമ്പാടം
ഗള്‍ഫില്‍ എത്ര കാലമായി എന്ന് ചോദിക്കുന്നവരോട് ഒരു നെടുവീര്പോടെ നീണ്ട വര്‍ഷങ്ങളുടെ കണക്കു പറയുന്ന പ്രവാസികളുടെ അറ്റമില്ലാതെ നീളുന്ന പ്രവാസത്തിന്റെ കാരണങ്ങള്‍ ഇതൊക്കെത്തന്നെയല്ലേ. വായനക്കും അഭിപ്രായത്തിനും ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും വളരെ നന്ദി.
അക്ബർ ഭായ്,
ReplyDeleteഇ കത്ത പല തവണ ഫോർവേഡ് മെയിലുകളായി കിട്ടുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് റേഡിയോയിൽ പേരില്ലാത്ത കത്തായി അവർ പ്രക്ഷേപണവും ചെയ്തു. (അതവരുടെ സ്ഥിരം പരിപാടിയാണ് ,ബെർലിയുടെ പോസ്റ്റുകളും ഇങ്ങിനെ പരിപാടിയാക്കിയത് കേട്ടിട്ടുണ്ട് )
ഇപ്പോഴും പലയിടത്തും താങ്കളുടെ ഈ പോസ്റ്റ് കറങ്ങി നടക്കുന്നു
ഇവിടെ ഞാനെന്തേ എത്തിയില്ല എന്നാലോചിച്ച് ഒരു പിടുത്തം കിട്ടുന്നില്ല. ഈ കത്ത് വായിക്കുന്ന പ്രവാസിയുടെ പിടുത്തം പോകുന്ന പോലെ !!
എത്രയെത്ര തുറക്കാത്ത കത്തുകൾ എത്രയെത്ര ജമാലുമാർ..
ഉള്ളിലും പുറമെയും പൊള്ളുന്ന ചൂടുമായി ഇനിയെത്ര ദൂരം..!
ഒരു തിരിച്ച് പോക്ക് അനിവാര്യമാണെന്നറിയാമെങ്കിലും അതാലോചിക്കാൻ പറ്റാത്ത അവസ്ഥയിലാണധിക പേരും..
ജിക്കുമോന് | നല്ല തങ്കപെട്ട മോനാ said...
ReplyDeleteകൊള്ളാം അടിപൊളി ഞാന്‍ ഇത് ഇവിടെ എടുത്തു ഇട്ടു കേട്ടോ ...
ജിക്കുമോന്- താങ്കളെപ്പോലെ പലരും അത് ചെയ്തു. എനിക്ക് പരാതിയില്ല
--------------------------
ബഷീര്‍ പി.ബി.വെള്ളറക്കാട് said...എത്രയെത്ര തുറക്കാത്ത കത്തുകൾ എത്രയെത്ര ജമാലുമാർ..
ഉള്ളിലും പുറമെയും പൊള്ളുന്ന ചൂടുമായി ഇനിയെത്ര ദൂരം..!
ബഷീര്‍- -കത്ത് നേരത്തെ വായിച്ചിട്ടും ഇവിടെ വന്നു ഒരഭിപ്രായം പറയാന്‍ തോന്നിയ നല്ല മനസ്സിന് ഒരു പാട് നന്ദി
----------------------
you said it... well done. keep going
ReplyDelete@- ഷിബു ചേക്കുളത്ത്
ReplyDeleteThanks Shibu
17 varshamayi pakshe onnumilla. ommayum bappaum poyi; sahodarangal swathinte peril vazhkumayi, ippol bhharyum oru makalum mathram. ollathu kondu santhoshikunu. thankal ezhuthiyathu sathyam mathram.
ReplyDelete@-FAZI
ReplyDeleteവളരെ നന്ദി ഫാസി. താങ്കളുടെ ആത്മാര്‍ഥമായ അഭിപ്രായത്തിന്. ഒരു ശരിയായ പ്രവാസിയുടെ ചിത്രം താങ്കളുടെ കമന്റില്‍ എനിക്ക് കാണാം. വായിച്ചിട്ട് രണ്ടു വാക്ക് പറയാന്‍ തോന്നിയ സന്മനസ്സിനു നന്ദി.
അപ്പൊ ഇങ്ങളായിരുന്നൂ ല്ലേ...ഈ തുറക്കാത്ത കത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച കൈകള്‍...
ReplyDeleteകുറെ നാള് മുമ്പ് എനിക്കിതു മെയില്‍ വഴി കിട്ടിയിരുന്നു...അന്നത് വായിക്കുകയും ചെയ്തിരുന്നു...ഇക്കാ വളരെ നന്നായിരിക്കുന്നു.
എനിക്ക് അന്ന് ഇ മെയില്‍ ആയി കിട്ടിയ ഇത് ഞാന്‍ വായിച്ചു ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് ...ഞാന്‍ എന്റെ സുഹുര്ത്തുക്കള്കും അയച്ചിരുന്നു ഇത് ചാലിയാറിന്റെ രചനയായിരുന്നു അല്ലെ? വളരെ നന്നായിട്ടുണ്ട്..നന്ദി ഇതിലേക്ക് വീണ്ടും എത്തിച്ചതിനു നൌഷാദ് അകമ്പാടം...
ReplyDelete--
@-റിയാസ് (മിഴിനീര്‍ത്തുള്ളി)
ReplyDelete@-ആചാര്യന്
മെയിലില്‍ വായിച്ചിട്ടും വീണ്ടും ഇവിടെ വന്നു അഭിപ്രായം അറിയിച്ച നിങ്ങള്‍ രണ്ടു പേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പ്രശസ്ത്തിയായ ഈ എഴുത്ത് ഒരു ദിവസം എന്റെ ഭര്‍ത്താവ് പ്രിന്ടായി കൊണ്ടുതന്നിരുന്നു അന്ന് വായിച്ചതാണ് .
ReplyDeleteഇന്ന് വീണ്ടും വായിച്ചു.
അക്ബര്ക്കാ അഭിമാനം അര്‍ഹിക്കുന്ന എഴുത്ത് എന്റെ ഒരുപാട് അഭിനന്ദനങ്ങള്‍
നൗഷാദ് അകംബാടം പിടിച്ചു വലിചിട്ടതാണ് ഇവിടെ .. ഏറെ കൂട്ടുകാരെ ഓര്‍ത്തു പോയി.
ReplyDeleteഎല്ലാവരുടെയും ഓരോ നിയോഗങ്ങള്‍..
നന്നായിരിക്കുന്നു കേട്ടോ...
@-സാബിബാവ
ReplyDelete@-Noushad Koodaranhi
വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒരു പാട് നന്ദി.
ഹൃദയസ്പര്‍ശിയായ ഈ കഥ മുമ്പേ ഈ മെയിലില്‍ വായിച്ചു.
ReplyDeleteഅത് ബ്ലോഗില്‍ നിന്നുമാണെന്ന് അറിയുമ്പോള്‍, യഥാര്‍ത്ഥ ഇടത്തിലെത്തിയപ്പോള് സന്തോഷം തോന്നുന്നു. കാരണം ഞാനും ഒരു കുഞ്ഞു ബ്ലോഗര്‍ എന്നത് തന്നെ!
പക്ഷെ ‘മുത്തപ്പ’മാരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
ഓരൊ കത്ത് വായിക്കുമ്പോഴും അനുസരണയുള്ള കുട്ടിയെപ്പോലെ അതിനുവേണ്ട കാര്യങ്ങള്‍ നിറഞ്ഞ മനസ്സോടെ ചൈതുകൊടുക്കുന്ന പ്രവാസിസുഹ്രത്ത് മൊത്തം പ്രവാസികളുടെ പ്രതീകമാണ്. ഇഷ്ടക്കാരുടെയും ബന്ധുക്കളുടേയും ആവശ്യങ്ങള്‍ സന്തോഷത്തോടെ ഓരോന്നായി നിറവേറ്റുന്ന പ്രവാസി സ്വന്തം ഇഷ്ടങ്ങളും ജീവിതം തന്നെയും മറന്നുപോകുകയാണ്.
ReplyDeleteആര്‍കാണു പ്രവാസികളെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ കഴിയുക?
എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു
നിശാസുരഭി
ReplyDeleteനേരത്തെ വായിച്ചിട്ടും ഇവിടെ വന്നു abhipraayam parayaan കാണിച്ച നല്ല മനസ്സിന് നന്ദി.
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
അതെ തനിക്കു മുമ്പില്‍ വന്നു പെടുന്ന ഓരോ പ്രശ്നങ്ങളും പരിഹരിച്ചു പ്രവാസി സ്വയം ജീവിക്കാന്‍ മറന്നു പോകുന്നു. vaayanakku നന്ദി.
പുതിയ പോസ്റ്റിന്റെ കൂടെ ചേര്‍ത്ത് വായിച്ചു.
ReplyDeleteഇങ്ങനെയൊരു കത്തെഴുതാന്‍ അവസരമുണ്ടായിട്ടില്ല..
ഇക്കാര്യത്തില്‍ ദൈവാനുഗ്രഹത്താല്‍ ഭാഗ്യവതിയാണ് ഞാന്‍.
@-~ex-pravasini* -
ReplyDeleteഒട്ടേറെ പേര് ഗള്‍ഫില്‍ കാലങ്ങള്‍ കഴിക്കുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ഞാന്‍ ഈ പോസ്റ്റിലൂടെ. പ്രവാസി കത്ത് വായിച്ചതില്‍ പ്രത്യേക നന്ദി പറയുന്നു.
..പ്രവാസത്തിന്റെ നോവുകള്‍ വരച്ചു കാണിച്ച 'ഈ വാക്കുകള്‍'ഹ്രദയ ഹാരിയാണ് .........
ReplyDeleteവല്ലാത്ത എഴുത്ത്..ശക്തമായ ഹൃദയസ്പർശിയായ ഭാഷ..വേദനിപ്പിച്ചു പോസ്റ്റ്..
ReplyDeleteഒരിക്കൽ മെയിലിൽ കിട്ടി വായിച്ച് വല്ലാതെ ആകർഷിച്ച ഈ രചനയുടെ ഉറവിടം ചാലിയാർ എന്ന ഈ ബ്ലോഗാണെന്ന് ഇപ്പോൾ ഇവിടെ എത്തിയപ്പോഴാണ് വിസ്മയപൂർവ്വം കണ്ടെത്തുന്നത്.
ReplyDeleteഗൾഫുകാരനായ ശരാശരി പ്രവാസി അകപ്പെടുന്ന കുടുക്കിന്റെ സങ്കീർണ്ണത ഇതിലധികം ഇഫക്റ്റിവായി എങ്ങനെയെഴുതും!
ആയിരങ്ങൾ അനുഭവിച്ചു തീർക്കുകയും ഉഴവുചാലുകളിലൂടെയെന്ന പോലെ ആയിരങ്ങൾ ഇപ്പോഴും നുകക്കീഴിൽ താണ്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ദുരിതജീവിതത്തിന്റെ നഖചിത്രം അതിഭാവുകത്വമില്ലാത്ത വിധം ആർജ്ജവപൂർവ്വം ആവിഷ്കരിച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കട്ടെ.
ഈ കത്ത് മുമ്പ് വായിച്ചിട്ടുള്ളതാണ്. അന്ന് അഭിപ്രായമൊന്നും എഴുതിയില്ല എന്നേയുള്ളു.
ReplyDeleteഎഴുതി തീരാത്ത അദ്യായങ്ങള്.. ഇക്കാ. മനസ്സില്‍ കൊള്ളുന്നു ഓരോ അവസ്ഥകളും..
ReplyDeleteഇന്ന് ഗ്രൂപ്പില്‍ പോസ്റ്റ് കണ്ടു എത്തി ... ശരിക്കും ഹൃദയത്തില്‍ തൊട്ടു എഴുതി ഈ കത്ത് ...
ReplyDeleteവര്‍ഷങ്ങളുടെ സമ്പാദ്യം വീടിനും വീട്ടുകാര്‍ക്കും ... അവസാനം അവന് ഏറ്റു വാങ്ങുന്നതോ ?
ഇത് നിരവധി ജമാലുമാരുടെ കത്തിലൂടെ വരച്ച ചിത്രങ്ങള്‍ ....
മുമ്പ് വായിച്ചിരുന്നു. അന്ന് എന്റെ അഭിപ്രായം ഇവിടെ കുറിച്ചു എന്നാണ് ഓര്‍ത്തത്....
ReplyDeleteസാധരണക്കാരനായ ഒരു പ്രവാസിയുടെ ജീവിതം താങ്കള്‍ ഇവിടെ നന്നായി പ്രതിഫലിപ്പിച്ചു...
എനിക്കൊന്നും പറയാനാവുന്നില്ല.
ReplyDeleteഎല്ലാ പ്രവസിക്കുംവേണ്ടി സംസാരിച്ച നാവ്. അക്ബര്‍......,....... ഇവിടുത്തെ അറബികള്‍ സ്നേഹിക്കുന്നമാതിരി അവിടെവന്നൊന്നു വട്ടംകെട്ടിപ്പിടിച്ചു "മോന്തായം" ചപ്പി വിട്ടാല്‍ കൊള്ളാമെന്നുണ്ട്.
ഓരോ പ്രവാസിയുടെയും നൊമ്പരങ്ങള്‍ ഹൃദയത്തില്‍ സ്പര്‍ശിച്ചു ....!
ReplyDeleteപ്രവാസികളുടെ നഗ്നമായ ചിത്രം വരച്ചു വെച്ചിട്ടുണ്ട്.
ReplyDeleteപ്രിയ അക്ബറിക്ക,
ReplyDeleteകത്ത് വായിച്ചു..കരയണോ ചിരിക്കണോ എന്ന ചിന്തയില്‍ മനസ്സിനൊരുവിങ്ങല്...!വിറയല്‍...കാരണം പ്രവാസത്തിന്റെ ആദ്യ വര്‍ഷം കഴിഞ്ഞതെയുള്ളൂ....!
സസ്നേഹം അംജത്.
ബൂലോകത്തെ മികച്ച രചനകളിൽ ഒന്ന്... അത് എല്ലാവർക്കുമറിയാം, പക്ഷെ അതല്ല രസം... ഈ കത്തിന്റെ പരിഭാഷ ഞാൻ ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും കണ്ടിട്ടുണ്ട്. ബൂലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ആളുകൾ ആസ്വദിച്ചതുമായ പോസ്റ്റ് ഇതാവാം.. Akbar Ali ( ഞാനിത് ആദ്യമായി വായിക്കുന്നത് ഒരു പ്രമുഖ യാഹൂ ഗ്രൂപ്പിലൂടെ വന്ന മെയിലിലൂടെയാണ് , അന്ന് ബ്ലോഗ് രംഗത്തേക്ക് വന്നിട്ടുണ്ടായിരുന്നില്ല)
ReplyDeleteഞാന്‍ വായിച്ചതില്‍ ഏറ്റവും മനോഹരമായ പോസ്റ്റുകളില്‍ ഒന്ന്,, അനുമോദിക്കാന്‍ വാക്കുകള്‍ കിട്ടില്ല ഈ പോസ്റ്റ് വായിച്ചാല്‍..അത്രയ്ക്ക് മനോഹരം ഇക്കാ,.. ഭാവുകങ്ങള്‍.. :)
ReplyDeleteഅമ്മേ മാപ്പ്..!!!
എന്ത് പറയണം എന്നറിയില്ല
ReplyDeleteമരുഭൂമി വിളിക്കുന്നു പുതിയ ജമാലുമാര്
പിന്നെയും വന്നിറങ്ങുന്നു .... ഉള്ളു കലങ്ങിയ വേദന മറച്ചു വെച്ച് സ്വപ്നങ്ങളുടെ മീസാന്‍ കല്ലും ചുമലിലേന്തി ജമാലുമാര് ആകാശ പേടകം പാറുന്നതും നോക്കി മരുഭൂമികളെ നെടു വീര്‍പ്പുകള്‍ കൊണ്ട് മൂടുന്നു ........ എല്ലാം...തനിയാവര്‍ത്തനങ്ങള്‍.........
ReplyDeleteഓരോ പ്രവാസിയെയും പിടിച്ചുലക്കുന്ന കത്തുകള്‍.ശോഭനമായ ഭാവിക്ക് വേണ്ടി ഇന്നിന്റെ സുഖങ്ങളെ ത്യജിക്കുന്ന പ്രവാസികളുടെ നേര് ചിത്രം..
എത്ര ആലോചിച്ചിട്ടും മനസിലാകാത്ത കാര്യമാണ് ഗള്ഫുകാരുടെത്.എല്ലാവരും പറയുന്നത് കേള്‍ക്കാം ഇവിടെ കഷ്ടപ്പാടാണെന്നൊക്കെ,എന്നാല്‍ നാട്ടില്‍ വല്ല ജൊലിയും ചെയ്തു കൂടെ എന്നു ചോദിച്ചാല്‍ അതു പറ്റില്ല എന്നു പറയും.ഞാന്‍ മനസിലാക്കിയത് ഇവിടത്തെക്കാള്‍ ശമ്പളമുണ്ടെങ്കിലും ജീവിത ചിലവു അവിടെ കൂടുതല്‍ ആണെന്നാണു.എന്നിട്ടും ഈയാം പാറ്റകളെപ്പോലെ വീണ്ടും ആളുകള്‍ പോകുന്നു ..നല്ല പോസ്റ്റ്
ReplyDeleteപ്രവാസജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം....അഭിനധനങ്ങള്‍ ...
ReplyDeleteകത്തുകള്‍ അവസാനിക്കുന്നില്ല ...പ്രവാസിയുടെ പ്രയാസങ്ങളും ! വളരെ നന്നായി എഴുതി ..അവസാന ഭാഗം ഒരു വത്യസ്ഥമായി പറയാമായിരുന്നെന്നു തോന്നി ..
ReplyDeleteആശംസകളോടെ
അസ്രുസ്
http://asrusworld.blogspot.com/
ഈ പോസ്റ്റ് ഒന്നര വര്‍ഷത്തിനു മുമ്പ് തന്നെ വായിച്ചിട്ടുണ്ടെങ്കിലും കമ്മന്റ്റ ഇട്ടിരുന്നില്ല , പ്രവാസിയുടെ പച്ചയായ ജീവിതത്തിനെ തുറന്നു കാട്ടിയ ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയ അക്ബര്‍ക്കാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ,, ഇത് പ്രവാസിയുടെ തുറക്കാത്ത കത്തല്ല , തുറക്കാത്ത മനസ്സിന്റെ വിങ്ങലുകള്‍ ആണ്
ReplyDeleteഈ ബ്ലോഗിലെ എന്റെ ആദ്യ വായന ഇതായിരുന്നു . ഒരു പക്ഷെ ഒരു പാട് പേരോട് വായിക്കാൻ ശുപാര്‍ശ ചെയ്തതും ഇതായിരുന്നു
ReplyDeleteകാരണം മറ്റൊന്നുമല്ല , ഇപ്പോഴും ഒരു പാട് ട്രടീ ഷനൽ ഗൾഫ് കാരുണ്ട്, എന്റെ സുഹൃത്ത് വലയം മുഴുവൻ സാധാരണക്കാരിൽ താഴെയുള്ളവർ ആയതു കൊണ്ട് എനിക്കിതു കൂടുതൽ മനസ്സിലാകും .
പരിഹാരം,ആദ്യം അവനവൻ സ്വയം അറിയുക എന്നതാണ് . അതിനു ശ്രമിക്കാത്തിടത്തോളം ആര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്തു ഒന്നുമില്ലാത്ത ഒരു അവസ്ഥ , അതിനു ആരെയും പഴിച്ചിട്ട് കാര്യമില്ല , സ്വയം തെറ്റ് തിരുത്തുക ..
ഈ പോസ്റ്റ് ഓരോ സാധാരണ പ്രവാസിയും നിര്‍ബന്ധമായും വായിച്ചിരിക്കണം എന്നാണു എന്റെ ആഗ്രഹം
This comment has been removed by the author.
ReplyDeleteഈ രചന ഒരുപാട് പേരെ ചിന്തിപ്പിക്കും എന്നതിൽ സംശയം ഇല്ല, പ്രവാസികളെയും അവരുടെ സ്വന്തക്കാരെയും.... ഇവിടെ ചിന്തിപ്പിചിരിക്കുന്നു.
ReplyDeleteകാര്യമാന്തായാലും വളരെ രസകരം...പുറമേ പഴയ ഗള്‍ഫുക്കാരന്റെ അവസ്ഥ എടുത്തു കാണിച്ചു.!
ReplyDeleteഇത് തന്നെ യാണ് പ്രശ്നം . കടം .വീടുവെച്ചതിന്റെ പേരില്‍ കടം , കല്യാണം ഉണ്ടാക്കിയതിന്റെ പേരില്‍ കടം ............പ്രവാസി അവിടെ തന്നെ തളച്ചിടപ്പെടുന്നു.
ReplyDeleteഒരു പാട് ചോദ്യങ്ങളാണ് മനസ്സിൽ ഉയരുന്നത്...
ReplyDeleteഓരോ പ്രവാസിക്കും അയാളുടെ ആശ്രിതര്‍ക്കും വേണ്ടത് ഒരു തിരിച്ചറിവാണ്...
എന്തുകൊണ്ടാണ് മരുഭൂമിയിൽ ചെയ്യുന്ന അതെ ജോലി നാട്ടിൽ ചെയ്യാൻ ഭൂരിഭാകം ആളുകളും തയ്യാറാവാത്തത്...?
സ്വന്തം കുടുംബത്തിനു മുന്നിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തുറന്നു പറയാൻ എന്തിനാണ് നാം മടിക്കുന്നത്..?
സ്വന്തം മാതാപിതാക്കൾക്കും മക്കൾക്കും ഭാര്യക്കും മുന്നിലെങ്കിൽ പോലും മുഖം മൂടിയണിയാതെ നിൽക്കാൻ എന്തിനാണ് നാം മടിക്കുന്നത്...?
നാട്ടിൽ ജോലിയും അവസങ്ങളും ഇല്ലെന്നാണ് മറുപടിയെങ്കിൽ, ഇവിടെയുള്ള അന്യ സംസ്ഥാന തൊഴിലാളികൾ നിങ്ങളെ പരിഹസിക്കും...
വളരെ ചെറിയ നമ്മുടെയൊക്കെ ജീവിതം സന്തോഷവും സങ്കടവും ഇണക്കവും പിണക്കവും പരസ്പരം പങ്കുവെച്ചും മനസ്സിലാക്കിയും ജീവിക്കാനുള്ളതാണ് എന്ന ഒരു തിരിച്ചറിവാണ് ഓരോ പ്രവാസിക്കും ഉണ്ടാവേണ്ടത്...
അല്ലാതെ എല്ലാത്തിൽ നിന്നും ഒളിച്ചോടാനുള്ള വ്യഗ്രതയല്ല...
അതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ തന്നെ സ്വപ്നങ്ങളും ജീവിതവുമാണ്...
പലപ്പോഴും പ്രവാസം എന്നത് 'ബർമുഡ ട്രയാംഗിൾ'ന് സാമാനം ആണെന്ന് തോന്നിയിട്ടുണ്ട്
ReplyDelete