Thursday, March 24, 2011

ആകാശവാണി രാഷ്ട്രീയ വാര്‍ത്തകള്‍


 പ്രത്യേക വാര്‍ത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം.

ഹൈക്കമാന്റിന്‍റെ രാഹുല്‍ തീരത്ത്‌ നിന്നും വീശിയടിച്ച കൊടുങ്കാറ്റില്‍ രാഷ്ട്രീയ കേരളം ആടി ഉലഞ്ഞു. ശക്തമായ പ്രകൃതി ക്ഷോഭത്തില്‍ ഡല്‍ഹിയില്‍ വോട്ടിരക്കാന്‍ പോയ ഹസ്സന്‍, സിദ്ദിക്, പത്മജ തുടങ്ങിയവരെ കാണാതായി. പ്രതികൂല കാലാവസ്ഥ മൂലം ഇവര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി വെച്ചതായി kpcc അറിയിച്ചു.

നടുക്കടലില്‍ നിന്നും ശ്രീ മുരളീധരന്‍ മൂന്നു രൂപയുടെ മെമ്പര്‍ഷിപ്പില്‍ പിടിച്ചു നീന്തി കരകയറി. അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി വട്ടിയൂര്‍കാവിലേക്കു അയച്ചു.

ചാലക്കുടിയില്‍ ഇന്നലെ കണ്ട അപൂര്‍വ്വ കദര്‍ധാരി "ശ്രീ ബെന്നി" ആണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം  ഇലക്ഷന്‍ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളുമായി തമ്ഴ്നാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ തമിഴ് സംസാരിക്കും. കേരളത്തിലെ തമിഴ് തൊഴിലാളികള്‍ക്കിടയില്‍ ഇദ്ദേഹത്തിന്‍റെ സേവനം ഉപയോഗപ്പെടുത്താമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സീ.പി.എമ്മില്‍ രൂപംകൊണ്ട ശക്തമായ വിഭാഗീയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ വീഎസ് പാലക്കാട് നങ്കൂരമിട്ടിരിക്കുന്നു. ഇന്നലെ മുതല്‍ മിമിക്രി പ്രസംഗം പുനരാരംഭിച്ചതായി ഞങ്ങളുടെ പാലക്കാട് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ കിട്ടിയത്. പോളിറ്റ് ബ്യൂറോയില്‍ അനുഭവപ്പെട്ട നേരിയ ഭൂചലനത്തെത്തുടര്‍ന്ന് cpm തീരത്ത്‌ സുനാമിക്കു സാധ്യത. ജനങ്ങള്‍ തീരം വിടണം എന്ന മുന്നറിയിപ്പ് കിട്ടിയതോടെ  സിന്ധുജോയ് cpm തീരം വിട്ടു കോണ്ഗ്രസ്സ് ഭാഗത്തേക്കു  നീങ്ങുന്നതായി വിവരം ലഭിച്ചു.

സിപിഎം അധീനതയില്‍ നടുക്കടലില്‍ നങ്കൂരമിട്ട അല്‍ഫോന്‍സ്‌ കണ്ണന്താനം പ്രത്യേക സുനാമി സാഹചര്യത്തില്‍ ബി ജെ പി തീരത്തേക്ക് നീങ്ങി.

കപ്പിത്താന്‍ ആരെന്നു തീരുമാകാനമാകാത്തതിനാല്‍ cpm ന്‍റെ നിയമസഭാ കപ്പല്‍,  തീരം വിടാന്‍ വൈകുമെന്ന് പോളിറ്റ് ബ്യൂറോ ഇറക്കിയ വാര്‍ത്താകുറിപ്പില്‍  പറയുന്നു.

ഇനി കലാരംഗത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍

ശോഭനാ ജോര്‍ജു പുതിയ സിനിമയുടെ കരാര്‍ ഒപ്പിട്ടു. ഏപ്രില്‍ ആദ്യവാരത്തില്‍ ചെങ്ങന്നൂരും പരിസരത്തുമായി ആരംഭിക്കുന്ന ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ബാനറില്‍ സേവിക്കാന്‍ ഒരവസരം തരൂ എന്ന  ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യുളില്‍ തീര്‍ക്കാനാണ് പരിപാടി. ഈ ലോ ബജറ്റ് ചിത്രത്തിന് ഹൈക്കമാണ്ട് പ്രദര്‍ശനാനുമതി നലികിയിട്ടില്ലെന്നു കോണ്ഗ്രസ്സ് വക്താവ് പറഞ്ഞു.

ഐപീഎല്‍ ബാനറില്‍ ശശിയും പുഷ്കറും പാടി അഭിനയിച്ച  ആസ്വദിക്കുക ജീവിതം എന്ന ആല്‍ബം വന്‍ ഹിറ്റായി.

നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് ആകാശവാണി പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍. ഇനി കാലാവസ്ഥ മുന്നറിയിപ്പ്

കാരാട്ടു വഴി പോളിറ്റ് ഭാഗത്തേക്ക് നീങ്ങിയ കൊടുങ്കാറ്റു വീണ്ടും തെക്കന്‍ കേരളത്തിലേക്ക്  വീശാന്‍  സാധ്യത ഉള്ളത് കൊണ്ട് വി എസ് അനുകൂലികള്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹൈക്കമാന്ടിലെ  സോണിയാമര്‍ദ്ദം രാഹുല്‍ തരംഗമായി രൂപാന്തരപ്പെട്ടതിനാല്‍  കേരളത്തിലെ വയസന്‍ കോണ്ഗ്രസുകാര്‍ സൂക്ഷിക്കുക. തല്‍ക്കാലത്തേക്ക് ട്രോളിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും വോട്ടിരക്കുന്നതില്‍ കുഴപ്പമില്ല.

ഇതോടെ പ്രത്യേക വാര്‍ത്താ ബുള്ളറ്റില്‍ സമാപിക്കുന്നു. ഇനി ഒരു രാഷ്ട്രീയ തുള്ളല്‍ കേള്‍ക്കാം.

എലിയെപ്പോലെ ഇരുന്നവനിന്നൊരു റൌഫിനെ പോലെ വരുന്നത് കണ്ടു.
ഇനിതാന്‍ തങ്ങളിലെത്തും നേരം കനിവതുമില്ലൊരു സഖ്യവുമില്ല.
പിണങ്ങാറായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.
സീറ്റിനു തര്‍ക്കം കൂടുവതെന്തിനു കേരള രാജ്യം സേവിക്കാനോ.
കട്ടു മുടിക്കാനല്ലെങ്കില്‍ പിന്നെന്തിനു കൂട്ടരേ ചാക്ക് പിടുത്തം. 
തുള്ളലിലിങ്ങിനെ പലതും പറയും അതുകേട്ടാരും കോപിക്കരുത്.


ഇനി അല്‍പ സമയത്തിനുള്ളില്‍ കൌതുക വാര്‍ത്തകള്‍ കേള്‍ക്കാം.  

പൂച്ചകളെപ്പറ്റി കേട്ടിട്ടില്ലേ. കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും. എന്നാല്‍ രണ്ടു പൂച്ചകള്‍ തമ്മില്‍ പ്രണയത്തിലായി എന്ന് കൂടി കേട്ടാലോ. കൌതുകമായിരിക്കും അല്ലേ?. വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യം. സംഭവം നടന്നത് അങ്ങ് ഉഗാണ്ടയുടെ തലസ്ഥാനമായ കംബാലയില്‍ നിന്നും 740 കിലോമീറ്റര്‍ വടക്കുമാറി അടാദൂരിയ എന്ന കുഗ്രാമത്തിലാണ്. രണ്ടു പൂച്ചകള്‍ തമ്മില്‍ കലശലായ പ്രേമം. ഒടുവില്‍ പൂച്ചദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ടായി. സംഭവം കോടതിയിലെത്തി. നോക്കണേ പൂച്ചകള്‍ വരുത്തിവെച്ച വിന.

ഇതോടെ ഇന്നത്തെ മലയാളത്തിലുള്ള പ്രക്ഷേപണം അവസാനിച്ചു. ഇനി ഡല്‍ഹി റിലേ കേള്‍ക്കാം. എല്ലാവര്ക്കും നമസ്ക്കാരം. 

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്കുക.
---------------------------

ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന പോസ്റ്റുകള്‍ 

കാലിക രാഷ്ട്രീയം കലികാല രാഷ്ട്രീയം.
ഓഹരിനിലവാരം പോയ വാരം 

. .

75 comments:

  1. കടലിൽ കുടുങ്ങിയ മുരളി രക്ഷപെട്ടെങ്കിലും കുടുങ്ങുമോന്ന് കാണാൻ ചെന്ന പത്മജ ഒഴുക്കിൽ പെട്ടുപോയി എന്നും വാർത്തയുണ്ട്.

    ഏത് ഒഴുക്കിൽ പെട്ടാലും വേണ്ടില്ല, ചാലിയാറിന്റെ ഒഴുക്കിൽ പെടാതിരുന്നാൽ മതി എന്നാണ് പുതിയ അപ്ഡേഷൻ...

    ചാലിയാറിന് രാഷ്ട്രീയ സിന്റിക്കേറ്റിൽ മെമ്പർഷിപ്പ് കിട്ടത്തത് കൊണ്ട് ഒഴുക്കിന് കൂടെ ഒന്നൊന്നര ചുഴിയുമുണ്ടെന്നാ പറഞ്ഞുകേൾക്കുന്നത്..

    ReplyDelete
  2. ഇതാണ് അസ്സല്‍ സുനാമി പോസ്റ്റ്‌ എന്ന് പറയുന്നത്. ചിരിയുടെ, ആക്ഷേപ ഹാസ്യത്തിന്റെ സുനാമി.
    ക്രിയേറ്റിവിറ്റി എന്ന് പറയുന്നത് ഇതിനാണ് .
    ഓരോ വാക്കുകളും നര്‍മ്മത്തിന്റെ ഭൂകമ്പങ്ങള്‍
    അക്ബര്‍ ഭായ്. തകര്‍ത്തു ട്ടോ.

    ReplyDelete
  3. അങ്ങിനെ ഇതും കലക്കി ...എന്തെല്ലാം കാണണം...!

    ReplyDelete
  4. സുനാമി ചാലിയാറിലും!!!കലക്കി.

    ReplyDelete
  5. INNATHE VAARTHA KALAKKI KETTO......ABHINANNANGAL!

    ReplyDelete
  6. കട്ടു മുടിക്കാനല്ലെങ്കില്‍ പിന്നെന്തിനു കൂട്ടരേ ചാക്ക് പിടുത്തം.
    തുള്ളലിലിങ്ങിനെ പലതും പറയും അതുകേട്ടാരും കോപിക്കരുത്....nalla adipoli posttu akbar bhayi narmam kalarnna marmam..

    ReplyDelete
  7. ഹ..ഹ..ഹ
    കലക്കൻ സുനാമി..രസികൻ എഴുത്ത്
    അഭിനന്ദനങ്ങൾ

    ReplyDelete
  8. varthakal chirippichu
    aakshepahasyaththinte chaliyar tsunami!! :):):):)

    ReplyDelete
  9. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.
    ചാലിയാര്‍ തീരത്ത് ഇന്നുരാവിലെ മുതല്‍ വിവിധരാഷ്ട്രീയക്കാരും ക്വേട്ടെഷന്‍ കാരും റോന്തുചുറ്റുന്നതായി വിവരം ലഭിച്ചു.
    ജനങ്ങള്‍ ഭീതിയിലാണ്. എന്നാല്‍ അവര്‍ ലക്ഷ്യമിടുന്ന ആള്‍ നാട്ടില്‍ ഇല്ലെന്നും അങ്ങ് സൌദിയില്‍ ആണെന്നും അറിഞ്ഞതിനാല്‍ ഇപ്പോള്‍ തിരിച്ചു പോകാന്‍ തുടങ്ങുകയാണ്.
    എന്നാല്‍ അദ്ധേഹത്തിന്റെ പുതിയ പോസ്റ്റ്‌ വായിച്ച പട്ടികള്‍ ഇപ്പോള്‍ കുരക്കാന്‍ തുടങ്ങിയിട്ടുണ്ട്.

    ReplyDelete
  10. ha ha pudichu! kauthukavarthayude style sarikkum athuthanne!

    ReplyDelete
  11. ഇപ്പോള്‍ കിട്ടിയത്. പോളിറ്റ് ബ്യൂറോയില്‍ അനുഭവപ്പെട്ട നേരിയ ഭൂ ചലനത്തെത്തുടര്‍ന്ന് cpm തീരത്ത്‌ സുനാമി. ജനങ്ങള്‍ തീരം വിടണം എന്ന മുന്നറിയിപ്പ് കിട്ടിയതോടെ സിന്ധുജോയ് cpm തീരം വിട്ടു കോണ്ഗ്രസ്സ് ഭാകത്തേക്കു നീങ്ങുന്നതായി വിവരം ലഭിച്ചു.

    ഹ ഹ ഹ ... അക്ബര്‍ സാഹിബ് ... ഇത് കലക്കി ...

    ഒപ്പം ആകാശ വാണി വാര്‍ത്തകളുടെ ശൈലി നല്‍കുന്ന ഗൃഹാതുരത്വവും

    ReplyDelete
  12. ചാലിയാറിന്റെ സുനാമി കലക്കി ....

    ReplyDelete
  13. തുള്ളലിലിങ്ങിനെ പലതും പറയും അതുകേട്ടാരും കോപിക്കരുത്..

    നല്ല ഒന്നൊന്നര സുനാമി... ആശംസകള്‍

    ReplyDelete
  14. കലക്കി അക്ബര്‍ ഭായ്.

    ReplyDelete
  15. നന്നായി ചിരിപ്പിച്ചു.

    ReplyDelete
  16. രാഷ്ട്രീയ വാര്‍ത്ത ഇടയ്ക്കു സിനിമ വാര്‍ത്തയും ആയി .വെവേറെ ടൈറ്റില്‍ വന്നെങ്കിലും ..സ്വാഭാവം ഒന്ന് തന്നെ ..നര്മചിന്തകള്‍,,നവീന ചിന്തകള്‍ ഇനിയും വരട്ടെ ..:)

    ReplyDelete
  17. രാഷ്ട്രീയ സുനാമി കുത്തൊഴുക്കിൽ തീരത്തെ വന്മരങ്ങൾ കടപുഴകി വീഴുന്നു. നിറഞ്ഞു കവിഞ്ഞ അഭയാർത്ഥിക്യാമ്പുകളിൽ ആയിരക്കണക്കിനു സ്ഥാനാർത്ഥികൾ കുപ്പായം പോലും നഷ്ടപ്പെട്ട് കേഴുന്നു. പദവികൾ വിതരണം ചെയ്ത് ദുരിതാശ്വാസം നടത്താനെത്തുന്ന സന്നദ്ധപ്രവർത്തകർ ദുരിത ബാധിതരുടെ ബാഹുല്യം കണ്ട് അമ്പരന്നു നിൽക്കുന്നു.. ഇപ്പോഴും ഇടതും വലതും തീരത്തടുക്കാതെ നിലയില്ലാക്കടലിൽ ഒഴുകി നടക്കുന്നവരെത്ര...?

    സമകാലിക രാഷ്ട്രീയ ചിത്രം വരച്ചുകാണിച്ച നർമ്മം. ആശംസകൾ.

    ReplyDelete
  18. ഇത് തകര്‍ത്തു..കിടു കിടിലന്‍ പോസ്റ്റ്.....

    ReplyDelete
  19. ഞാനും ഇവിടെവരെ വന്നൂട്ടോ ഇക്കാ..

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. ഇടതു വലതു ഭാഗത്ത്‌ നടന്ന ഭൂചലനം റിയാക്ടറി സ്കെയിലില്‍ നൂറ്റി നാല്‍പതു ഡിഗ്രി രേഖപ്പെടുത്തുമോ അക്ബര്‍ മാഷേ .....

    ReplyDelete
  22. ചാലിയാര്‍ വാര്‍ത്തകള്‍ വ്യത്യസ്തമായി.
    എഴുതുമ്പോള്‍ ഇങ്ങനെ തന്നെ എഴുതണം.


    ആശംസകള്‍.

    ReplyDelete
  23. ചാലിയാര്‍ തീരത്തെ ന്യൂന മര്‍ദ്ദം കാരണം ഐക്കരപ്പടിയില്‍ വരെ മഴപെയ്തു...കിടിലന്‍!

    ReplyDelete
  24. നന്നായി...
    നര്‍മ്മത്തില്‍ പൊതിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍

    ReplyDelete
  25. ഹായ്! ഇങ്ങനെയും ഉണ്ടോ ഒരു ബ്ലോഗ്? രസായിരിക്കുന്നു! ആശംസകൾ!

    ReplyDelete
  26. അവതരണത്തിനു പുതുമയുണ്ട്. വിഷയത്തിനു കാലിക പ്രസക്തിയും. എല്ലാം ചേര്‍ന്നപ്പോള്‍ മികച്ച പോസ്റ്റ്‌ ആയി

    ReplyDelete
  27. ചാലിയാറിന്റെ തീരത്തെ വമ്പൻ തിരമാലകൾ കിടിലൻ വാർത്തകൾ സൃഷ്ടിച്ചു കൊണ്ടു വീണ്ടും തകർത്തടുന്നു.. അക്ബർക്ക സൂപ്പാറാട്ടാ..

    ReplyDelete
  28. ഇതെങ്ങിനെ പ്രാസവും വൃത്തവും ഒപ്പിച്ചെഴുതി!!അസ്സലായി ട്ടോ...

    ReplyDelete
  29. നർമ്മം കലക്കിയിട്ടുണ്ട് അക്ബർ.

    ReplyDelete
  30. റേഡിയോയുടെ സ്പീക്കര്‍ പൊളിഞ്ഞു പോയി.. സിന്ധു ജോയിയുടെ പ്രസംഗം കേട്ട പോലെ.. കിടിലന്‍.

    ReplyDelete
  31. രസകരമായി കോര്‍ത്തിണക്കിയിരിക്കുന്നു; ആരേയും വിട്ടുപോകാതെ.
    അസ്സലായി.

    ReplyDelete
  32. കലക്കി. അവതരണ ശൈലിയില്‍ പുതുമ കാത്തു സുക്ഷിക്കുന്ന അക്‌ബറിനു അഭിനന്ദനം.

    ReplyDelete
  33. അക്ബർ സാബ്... ഇതൊന്നാന്തരമായെന്ന് പറയാതെ വയ്യ......
    ആശംസകൾ!

    ReplyDelete
  34. വാർത്തകൾ തുടരട്ടെ,

    ReplyDelete
  35. ഇപ്പോൾ കിട്ടിയത്:
    മുൻപ് ഞാനൊരു കമന്റ് ഇട്ടിരുന്നോ? അത് ഗൂഗ്‌ൾ തിന്നോ? എന്നൊക്കെ അറിയാൻ ഓംബുഡ്സ്മാന് പരാതി നൽകി!

    ReplyDelete
  36. "എലിയെപ്പോലെ ഇരുന്നവനിന്നൊരു റൌഫിനെ പോലെ വരുന്നത് കണ്ടു."
    അക്ബറെ,ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു കേട്ടോ..
    വരികള്‍ ഒന്നിനൊന്നു മെച്ചം..
    ചാലിയാറിലെ ഈ ഹാസ്യതരംഗം നില നില്‍ക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  37. സംഭവം കലക്കി...

    ReplyDelete
  38. പൊളിറ്റിക്കൽ വാർത്തകളുടെ ഒരു സുനാമിയാണല്ലോ ഭായ് ഇത്..
    കൊള്ളാം ..കേട്ടൊ

    ReplyDelete
  39. ഇലെക്ഷന്‍ കാലത്തെ ഈ നര്‍മത്തിന് പ്രസക്തിയേറെയുണ്ട്‌.

    ReplyDelete
  40. ആനുകാലിക വാര്‍ത്തകളുടെ ഈ നര്‍മ്മഭാഷ്യം ഏറെ നന്നായി.അക്കുഭായ്!അഭിനന്ദനങ്ങള്‍.

    ReplyDelete
  41. ഇഷ്ടായിട്ടോ ഇനിപ്പം വാര്‍ത്ത‍ എന്നും ഇന്ടാവോ ?
    ഞാന്‍ ഇബടെ അടുത്തൊക്കെ ഇണ്ടാവും.
    ചാലിയാറില്‍ സുനാമി വന്നാല്‍ ഒന്ന് പറയണം
    ഞാന്‍ ഇതുവരെ സുനാമി കണ്ടിട്ടില്ല, ഒന്ന് കാണാലോ ?


    സ്നേഹാശംസകള്‍

    ReplyDelete
  42. ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ കൊടുങ്കാറ്റ് എന്നിലെത്താന്‍ വൈകിയല്ലോ.

    ഓരോ വാകുക്കളും കുറിക്കു കൊള്ളുന്നത്‌.

    ReplyDelete
  43. ഇങ്ങിനെ പോയാല്‍ യു ഡി എഫിന്റെ ഈസി വാക്ക് ഓവറില്‍ അച്ചുമാമ കുത്തിവരക്കുമോ?

    ReplyDelete
  44. ഈ വാർത്തകൾ കലക്കീട്ടോ...
    നന്നായിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  45. ക്ഷമിക്കുക, ഇതിനെകുറിച്ച് മാത്രം ഞമ്മക്ക് അറീല.
    എന്നല്ല, വിലപ്പെട്ട സമയം അതിനു മാത്രമില്ല. :)

    ReplyDelete
  46. " ചാലിയാര്‍ പുഴയില്‍ സുനാമി "

    ഇക്കാ കലക്കീട്ടാ...

    ReplyDelete
  47. @- ബെഞ്ചാലി - ആദ്യ പ്രതികരണത്തിന് നന്ദി. ചാലിയാറിന്റെ ഒഴുക്ക് നില്‍ക്കുമോ എന്നാണു എന്‍റെ പേടി.

    @- ചെറുവാടി - രാഷ്ട്രീയ പരസരം എന്നും എനിക്ക് തമാശകളായെ തോന്നിയിട്ടുള്ളൂ. നമ്മെ സേവിക്കാന്‍ അവര്‍ കാണിക്കുന്ന കോമാളിത്തം ആരെയാണ് ചിരിപ്പിക്കാത്തത്.

    @- faisu madeena - അതേ ഫൈസു രാഷ്ട്രീയത്തില്‍ ഇനി എന്തെല്ലാം കാണണം...!

    @- Areekkodan | അരീക്കോടന്‍ - ചാലിയാറില്‍ രാസ്ത്രീയം കലാരാതിക്കട്ടെ.

    @- sruthi - വായനക്കും ഈ വാക്കിനും നന്ദി.

    @- വിബിച്ചായന്‍ - വാര്ത്താ കേട്ടതില്‍ സന്തോഷം.

    @-ശ്രീക്കുട്ടന്‍ - പോസ്റ്റ് വായിച്ചതിനു നന്ദി.

    @ ആചാര്യന്‍ - കട്ട് മുടിക്കാനല്ലെങ്കില്‍ പിന്നെന്തിനു സീറ്റിനു വേണ്ടിയുള്ള ഈ അത്യാര്‍ത്തി. നന്ദി ഇംതിയാസ് ഭായി.

    @ കമ്പർ - പറയാന്‍ തോന്നിയ സൌമനസ്യത്തിന് നന്ദി

    @- ishaqh ഇസ്‌ഹാക് - അല്‍പം ചിരി. അതു തന്നെ മതി.

    ReplyDelete
  48. @- ഇസ്മായില്‍ കുറുമ്പടി (തണല്‍) - ഹി ഹി ഹി ഞാന്‍ ഓടി ഇസ്മായില്‍ ഭായി. ഈ നേതാക്കളെ എനിക്ക് പേടി ഇല്ല. പക്ഷെ അനുയായികളെ എനിക്ക് എന്നും പേടിയാ. കാരണം അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ക്കു അറിയില്ല.

    @- മുകിൽ - പഴയ റേഡിയോ വാര്‍ത്തകള്‍ ഉണര്‍ത്തിയ നോസ്ട്ടാളിജിയയില്‍ കടന്നു വന്നതാണ് ഈ കൌതുക വാര്‍ത്തയും. സ്റ്റൈല്‍ ഇത് തന്നെ ആയിരുന്നു അല്ലേ. നന്ദി. മുകില്‍

    @ Sameer തിക്കൊടി - ആകാശ വാണി കേട്ടിരുന്ന ഒരു കാലം ഇന്നും മനസ്സില്‍ ബാക്കി നില്‍ക്കുന്നു സമീര്‍. ഗൃഹാതുരതയോടെ.

    @-Naushu - നന്ദി നൌഷു

    @-കണ്ണന്‍ | Kannan - നന്ദി.

    @ ഷബീര്‍ (തിരിച്ചിലാന്‍) - നല്ല വാക്കിനും ആശംസക്കും നന്ദി.

    @- മുല്ല - നന്ദി മുല്ലേ. മുല്ലയെ പോലുള്ള എഴുത്തുകാരിയില്‍ നിന്നു ഇത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

    @- ജുവൈരിയ സലാം - ഈ ചിരിക്കു ഒരായിരം നന്ദി.

    @- രമേശ്‌ അരൂര്‍ - ഈ പ്രോല്സാഹത്തിനു ഒരു പാട് നന്ദി രമേശ്‌ ജി

    @-അലി - ഹി ഹി ഹി അവരോക്കി നീന്തിക്കയറും അലി. എങ്ങും എത്താത്തവര്‍ പാവം പൊതു ജനം എന്ന കഴുതകള്‍ തന്നെ. കമന്റ്‌ ചിരിപ്പിച്ചു ട്ടോ.

    @-ഹാഷിക്ക് - നന്ദി ഹാഷിക്ക്.

    @- നേന സിദ്ധീഖ് - നാളത്തെ വലിയ എഴുത്ത് കാരിക്കു, ഇന്നത്തെ ബൂലോകത്തെ ലോകത്ത് കുഞ്ഞു എഴുത്ത് കാരിക്ക് സ്വാഗതം.

    ReplyDelete
  49. @- അരസികന്‍ - മൊത്തം ഒരു ചലനം ഉണ്ടാകുന്നത് താനാര്‍ത്തി ലിസ്റ്റ് വരുമ്പോഴാ അല്ലേ.

    @-Shukoor - നന്ദി ഷുകൂര്‍ ഈ വാക്കിനു.

    @-ഐക്കരപ്പടിയന്‍ - ഐക്കരപ്പടി ദൂരെ ആയതു നന്നായി. നന്ദി സലിം ഭായി.

    @ ajith - പ്രിയ അജിത്ത് ജി. നാമാരും അരാഷ്ട്രീയ വാദികള്‍ അല്ല. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴും വിമര്‍ശന ബുദ്ധ്യാ ഒന്ന് നിരീക്ഷിച്ചാല്‍ ഒട്ടേറെ തമാശകള്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും കാണാം. രാസ്ത്രീയം വേണം. എന്നാല്‍ അതു അന്തമാവരുത്. ശരിയല്ലേ.

    @- ഇ.എ.സജിം തട്ടത്തുമല - ഇവിടെ വന്നതില്‍ സന്തോഷം. വീണ്ടും വരുമല്ലോ.

    @- Salam - താങ്കളുടെ വായനക്കും വിലയിരുത്തലിനും നന്ദി സലാം.

    @- അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ - നന്ദി. ഇടയ്ക്കു ഈ ബ്ലോഗിലും വരിക.

    ReplyDelete
  50. @- Jefu Jailaf - നല്ല വാക്കുകള്‍ക്കു നന്ദി. ഈ പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. .

    @-Jazmikkutty - എഴുതി വന്നപ്പോ അങ്ങിനെ ആയിപ്പോയി ജാസ്മിക്കുട്ടി.

    @-moideen angadimugar - നന്ദി മൊയിദീന്‍ ഭായി.

    @- ബഷീര്‍ Vallikkunnu - നന്ദി ഭാഷീര്‍ ഭായി. താങ്കളും വന്നല്ലോ. പിന്നെ ആ പഴയ റേഡിയോ ഒക്കെ ഇപ്പോള്‍ ആരും കേള്‍ക്കാറില്ലല്ലോ. അതൊന്നു ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുകയായിരുന്നു ഉദ്ദേശം.

    @- ഷമീര്‍ തളിക്കുളം - ആരെയും നമുക്ക് വിടാന്‍ പറ്റില്ലല്ലോ ഷമീര്‍. വായനക്ക് നന്ദി.

    @- Vayady - നല്ല വാക്കുകള്‍ക്കു നന്ദി വായാടി. ഈ അഭിനന്ദനം സന്തോഷത്തോടെ സ്വീകരിക്കുന്നു.

    ReplyDelete
  51. @- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ - നന്നായി എന്നു താങ്കള്‍ പറയുമ്പോള്‍ സന്തോഷമുണ്ട് മുഹമ്മദ്കുഞ്ഞി. നല്ല വാക്കിനു നന്ദി

    @- mini//മിനി - ഹ ഹ ഹ ഇനി പരിപാടി മഹാളില്‍ തുടരും ടീച്ചറെ. വന്നതില്‍ സന്തോഷം.

    @- മലയാ‍ളി - ങേ അതിനിടയില്‍ കമെന്റും കാണാതായോ. സുനാമി അല്ലേ. അതില്‍ പോയതാവും.

    @- mayflowers - ഈ നല്ല വാക്കുകള്‍ക്കു ഒരു പാട് നന്ദി. എന്നെ എഴുതാന്‍ തോന്നിക്കുന്ന വാക്കുകള്‍.

    @ jayarajmurukkumpuzha - വായനക്ക് നന്ദി.

    @- ~ex-pravasini* ഈ ചിരിക്കു നന്ദി.

    @-Prinsad - നന്ദി പ്രിന്സാദ് .

    @-മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. - ഹ ഹ ഹ. സ്ഥാനാര്‍ഥി ലിസ്റ്റ് വരുമ്പോള്‍ കേരളം ഒരു രാഷ്ട്രീയ സുനാമി തന്നെയാ. പലരും പാര്‍ട്ടി വിട്ടു മറ്റു പാര്‍ട്ടിയില്‍ ചേക്കേറുന്ന കാഴ്ച ആരെയും ചിര്പ്പിക്കും. അതു വരെ കൊണ്ട് നടന്ന ആദര്‍ശമൊക്കെ ഒരു ദിവസം കൊണ്ട് വലിച്ചെറിഞ്ഞു അതു വരെ തെറി പറഞ്ഞു നടന്നിരുന്ന പാര്‍ട്ടിയിലേക്ക് ഒറ്റ ചാട്ടം.

    ReplyDelete
  52. @- Haneefa Mhammed - അതേ. ഒക്കെ ഒരു താശയായി എടുക്കാം.

    @- ഫെനില്‍ - അതിനും ഇപ്പൊ ചാന്‍സ് കാണുന്നില്ല.

    @- snehatheerampost.blogspot.com - ഈ വരവിനു ഏറെ സന്തോഷം.

    @- കുന്നെക്കാടന്‍ - ഹ ഹ ഹ ഇനിയും വാര്‍ത്ത വായിച്ചാല്‍ എന്‍റെ കാര്യം പോക്കാകും. വന്നതിനും ഈ സ്നേഹത്തിനും നന്ദി.

    @- തെച്ചിക്കോടന്‍ - ഒട്ടും വൈകിയില്ല. വന്നല്ലോ ഈ നല്ല വാക്കുമായി. അതിനു നന്ദി.

    @- MT Manaf - ഒന്നും പറയാറായിട്ടില്ല മനാഫ്.

    @-വീ കെ - നന്ദി വീ കേ

    @ OAB/ഒഎബി - ഹ ഹ അപ്പൊ നിങ്ങളും എന്നെപ്പോലെ. നമുക്ക് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട്.

    @-റിയാസ് (മിഴിനീര്‍ത്തുള്ളി) - നന്ദി റിയാസ്. ഇവിടെ വന്നതില്‍

    @-yaachupattam - thanks.

    @-ayyopavam - ഉഷാറാവട്ടെ. നന്ദി.

    @- Villagemaan - നന്ദി വില്ലെജ് മാന്‍.

    ReplyDelete
  53. അക്ബര്‍ ബായ്,
    സംഗതി ഉഷാറായി , ഇലക്ഷന്‍ ടൈം ആയതുകൊണ്ട് ഇതിനെകാലും വെടിച്ച്ചില്ലായ ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  54. ആക്ഷേപഹാസ്യം കിടിലന്‍ മാഷേ

    ReplyDelete
  55. രസികന്‍ വാര്‍ത്ത അക്ബര്‍ ഭായ്...
    താങ്കള്‍ റേഡിയോ റിപ്പോര്‍ട്ടര്‍ ആണെങ്കില്‍ കണ്ണൂര്‍ ഭാഗത്ത് പോകുമ്പോള്‍ തല്ലു കിട്ടാന്‍ സാധ്യതയുണ്ടെന്ന് 'രാഷ്ട്രീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു' :)

    ReplyDelete
  56. അക്ബർക്കാ..സംഗതി ശരിയാണു. ശരിയുടെ പക്ഷം ഇങ്ങനെ മനോഹരമായി അവതരിപ്പിച്ചതിനു അഭിനന്ദനം. സ്നേഹപൂർവം സുനാമികളുടെ ഇരകളിൽ ഒരാൾ...

    ReplyDelete
  57. മനോഹരമായിരിക്കുന്നു അക്ബര്‍ സാഹിബ്‌.
    ഇത് മൊത്തം ഒരു തുള്ളല്‍ തന്നെയാണ്‌
    ആര്‍കും പരിഭവം ഉണ്ടായാലും ഇല്ലെങ്കിലും
    അഭിനന്ദനങ്ങള്‍!

    ReplyDelete
  58. ഈ പുതിയ റേഡിയോ സ്റ്റേഷന്‍ ഇലക്ഷന്‍ കഴിഞ്ഞാലും അവിടെ കാണുമല്ലോ?.ആശംസകള്‍!

    ReplyDelete
  59. ha..ha..തണല്‍ പറഞ്ഞത് കേട്ടല്ലോ . ഉടനെ
    എങ്ങും അവധി കിട്ടില്ല എന്ന് ഉറപ്പാണോ ? നാടിലേക്ക് വന്നാല്‍ എല്ലാവരും കൂടി കുചിപുടി നടത്തും ഈ റേഡിയോയുടെ തലയില്‍ ....

    സംഭവം അടി പൊളി ..ഈ ആക്ഷേപ ഹാസ്യം കുറിക്കു കൊണ്ടു ..ആരോടും പരാതി ഇല്ലാതെ സത്യങ്ങള്‍ മാത്രം .അഭിനന്ദനങ്ങള്‍ ഭായി ...

    ReplyDelete
  60. @-noushar - നന്ദി നൌഷര്‍. ആരും എന്നെ വെടി വെച്ചില്ലെങ്കില്‍ പ്രതീക്ഷിക്കാം.

    @കുഞ്ഞായി I kunjai - വായനക്ക് നന്ദി.

    @-Firoz TT - ഈ ചിരിക്കു നന്ദി.

    @-ശ്രദ്ധേയന്‍ | shradheyan - അതേ അതേ കണ്ണൂരിലിപ്പോള്‍ അടിയുടെ കാലാവസ്ഥയാ. അതു കൊണ്ട് ഞാനാ വഴിക്കില്ലേ.

    @-അബ്ദുൽ കെബീർ - സുനാമികളുടെ ഇരകള്‍ തന്നെ നമ്മളെല്ലാം. വരവിനു നന്ദി.

    @-Faizal Kondotty- നന്ദി ഫൈസല്‍. നല്ല വാക്കിനു.

    @-Malporakkaaran - നമുക്കെല്ലാവരും ഒരു പോലെ അല്ലേ രാഷ്ട്രീയത്തിനു ഉപരിയായി ചിന്തിക്കുമ്പോള്‍. എന്നാല്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ട് താനും. അന്തമായ ആരാധന ഇല്ല എന്നു മാത്രം. നന്ദി ഈ അഭിനന്ദനത്തിനു.

    @-Mohamedkutty മുഹമ്മദുകുട്ടി - ഇവിടെ ഉണ്ടാകുമ്പോ എന്നു എനിക്കും ഇപ്പൊ ഒരു സംശയം. ഹ ഹ ഹ

    @-ente lokam - അതല്ലേ നമ്മള്‍ അങ്ങോട്ട്‌ പോകാത്തത്. ഇലക്ഷന്‍ ഒക്കെ കഴിഞ്ഞു അതുക്കെ പോയി നോക്കാം.

    ReplyDelete
  61. Akshepa hasyathinde AKBAR TOUCH. Valare nannayirikkunnu Akbar....njan nannayi aswadichu. Ithil enikku nanne bodhicha vartha. IPPOL KITTIYATHU aanu. Kerala rashtreeya sthithigathikal narmmam chalichu koriya post. Enikku valare ishttayi.

    Abhinadanangal.

    ReplyDelete
  62. റഷീദ്‌ കോട്ടപ്പാടം - വളരെ നന്ദി റഷീദ്.

    അമ്പിളി. - വീണ്ടും ഈ ബ്ലോഗില്‍ വന്നതിനും വായനക്കും നന്ദി.

    ReplyDelete
  63. അക്ബര്‍...
    ചിരിച്ചു പണ്ടാരടങ്ങി ....
    ഈ പോസ്റ്റ്‌ എവിടെയായിരുന്നു ... മാര്‍ച്ചില്‍ ഞാന്‍ ബ്ലോഗില്‍ വന്നിട്ടില്ല ..
    ചാലിയാറില്‍ വന്നപ്പോഴോന്നും ഇത് കണ്ടിട്ടുമില്ല.

    വല്ലാത്ത വാര്‍ത്തകള്‍ ആയി ഇത് ... എല്ലാരേം മേടി .

    ആശംസകള്‍ സുഹൃത്തെ

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..