Monday, January 3, 2011

സ്വയം എരിഞ്ഞു പ്രകാശം പരത്തുന്നവര്‍.

നാട്ടിലേക്ക്  പണം അയച്ചു ബേങ്കില്‍ നിന്നും ഇറങ്ങുമ്പോള്‍ ശംസുക്കാ പുറത്തു കാത്തുനിന്നിരുന്നു.
ആ വഴിക്കാണോ ..? ശംസുക്ക ചോദിച്ചു.
അല്ല ഞാന്‍ സിറ്റിയിലേക്കാണു. എന്നാലും കയറിക്കോളൂ. ഞാന്‍ വിടാം.

വണ്ടിയില്‍ കയറി ശംസുക്ക സംസാരം തുടര്‍ന്നു "ബേങ്ക് അടക്കുമെന്നു കരുതി ഞാന്‍ ഓടുകയായിരുന്നു".
ഇത്ര ദൂരമോ !!!!!. വണ്ടി വിളിക്കായിരുന്നില്ലേ ??.

ഓ വണ്ടി വിളിച്ചാല്‍ 5 റിയാലെങ്കിലും കൊടുക്കണ്ടേ മോനെ . നടന്നാല്‍ ആ കാശ് കയ്യിലിരിക്കുമല്ലോ. ഇന്നെങ്കിലും പണം അയച്ചാലേ തിങ്കളാഴ്ച അവിടെ എത്തൂ. തിങ്കളാഴ്ചയാണ് മകന്‍റെ ബൈക്കിന്റെ അടവ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ്. അവന്‍ വിളിയോട് വിളിയാണ്.

ശംസുക്കാ വണ്ടിയില്‍ നിന്നിറങ്ങി റൂമിലേക്ക്‌ നടക്കുമ്പോള്‍ മുഴുവനായും നരബാധിച്ച ആ തല ആളിക്കത്തുന്ന ഒരു മെഴുകുതിരി പോലെ തോന്നി എനിക്ക്. ഒരു പക്ഷെ അത് എന്‍റെ തോന്നലാവാം.
-------------------------------------------------------------------------------
ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന  മറ്റൊരു കുറിപ്പ്
വീണ്ടും ചില പ്രവാസ ചിന്തകള്‍
.

47 comments:

 1. മറ്റുള്ളവരെ 'ജീവിപ്പിക്കുവാന്‍' വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ ജീവിക്കുവാന്‍ മറക്കുകയും, ഒരു മെഴുകുതിരിപോലെ സ്വയം കത്തിത്തീരുകയും ചെയ്യുന്ന പ്രവാസി!

  ReplyDelete
 2. എത്ര താളില്‍ പുരണ്ടാലും തീരാത്ത
  കഥനം പ്രവാസിക്കുണ്ട്
  അനുഭവത്തിന്‍റെ ചേരുവ ചേര്‍ത്ത്
  ആര്‍ദ്രമായ ഭാഷയില്‍ അത് വീണ്ടും
  അക്ബര്‍ വായനക്കാരന്‍റെ
  മനസ്സിന്റെ മതിലിലേക്ക്
  ആഞ്ഞെറിഞ്ഞിരിക്കുന്നു;
  അവിടെ വേദനിക്കും വിധം!

  ReplyDelete
 3. ഗള്‍ഫില്‍ കിട്ടുന്ന മത്തി പോലെ തന്നെ സുലഭമായി ഇവിടെ എമ്പാടും കാണാവുന്ന ഒരു ഇനമാണ് ഇതിലെ 'ശംസുക്ക' എന്ന വര്‍ഗം!
  താന്‍ ഒരാള്‍ കഷ്ടപ്പെട്ട ജീവിതം കഴിച്ചാലും നാട്ടിലെ കുടുംബം മുഴുവന്‍ ഭേഷായി ജീവിക്കട്ടെ എന്ന സന്മനസ്സ് അധികമാവുംബോഴാണ് ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നത്.
  ഇത് കുടുംബം നന്നായി മുതലെടുക്കുകയും ചെയ്യുന്നു.
  നാട്ടില്‍ സ്വന്തം വീട്ടില്‍ അഞ്ചു ബാത്ത് റൂമുകള്‍ ഉള്ളവനാണ് ഇവിടെ കുളിക്കാന്‍ ക്യൂ നില്‍ക്കുന്നത്!
  സാധു ദുഷ്ടന്‍റെ ഫലം ചെയ്യുമെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാവും ..
  വിഷയം പറഞ്ഞുപഴകിയതെന്കിലും കുഞ്ഞു കഥയിലൂടെ നല്ലൊരു സന്ദേശം പകരാന്‍ കഴിഞ്ഞത് വളരെ നന്നായി.
  ആശംസകള്‍

  ReplyDelete
 4. ചെറുതെങ്കിലും വലിയൊരു ചിന്തയുണ്ടിതില്‍ അക്ബര്‍ ഭായ്. പിന്നെ ഒന്നുണ്ട് എത്ര കഷ്ടപ്പെട്ടാണു നിങ്ങളീ പണം അയക്കുന്നതെന്ന് നാട്ടിലുള്ള കുട്ടികളെയും ഉറ്റ ബന്ധുക്കളേയും ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്.
  അല്ലാതെ പ്ലസ് റ്റു ആവുമ്പോഴേക്കും മക്കള്‍ക്ക് ബൈക്കും ലാപും വാങ്ങിക്കൊടുക്കല്‍ മാത്രമല്ല സ്നേഹം.അവരും കൂടെ അറിയണം എവിടുന്നാണീ‍ീ പണം വരുന്നതെന്ന്.എത്ര ഉള്ളുരുക്കത്തോടെയാണു എല്ലാവരില്‍ നിന്നും അകന്ന് നിങ്ങള്‍ അവിടെ കഴിയുന്നതെന്നു അറിഞ്ഞ് വളരട്ടെ അവര്‍.
  ആശംസകള്‍ .

  ReplyDelete
 5. അന്തരിച്ച പ്രവാസിയുടെ സ്വന്തം കഥാകാരന്‍ ടി. വി . കൊച്ചു ബാവ യുടെ ഒരു കൃതിയില്‍
  പ്രവാസിയെ കുറിച്ചുള്ള വരി ഇങ്ങിനെ " പ്രവാസി എന്നാല്‍ ഒരു മെഴുകുതിരിയാണ് , സ്വയം ഉരുകി തീരുവോളും മറ്റ്ള്ളവര്‍ക്ക് പ്രകാശം പരത്തുന്ന മെഴുകുതിരി "

  ReplyDelete
 6. പ്രവാസിക്ക് മെഴുകുതിരിയോളം ചേരുന്ന ഉപമ വേറെയില്ല.
  ഇങ്ങിനെ എത്ര എത്ര മെഴുകുതിരികള്‍ ചേര്‍ന്നാണ് നമ്മുടെ നാട് പ്രകാശപൂരിതമാകുന്നത്?

  മുല്ലയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 7. ഇത്രയും കുറഞ്ഞ വാക്കുകളില്‍ കോറിയിട്ടത് എത്ര വിശാലയമായ ചിന്തയാണ്. പലരും പറഞ്ഞ പോലെ മെഴുകുതിരിയെക്കള്‍ പറ്റിയ മറ്റൊരു ഉപമയുണ്ടോ പ്രവാസിക്ക്.
  നമുക്ക് ചുറ്റും എത്ര ശംസുക്കയെ കാണാം. കഥയിലെ വലിപ്പത്തിലല്ല , അതുള്‍കൊള്ളുന്ന വിഷയത്തിലാണ് കാര്യം. അതുകൊണ്ട് തന്നെ നന്നായി ആസ്വദിച്ചു ഈ കഥ,

  ReplyDelete
 8. പ്രവാസിയുടെ ഒരിക്കലും തോരാത്ത കഥ...

  mayflowers-ന്റെ കമന്റ് അസ്സലായി. "ഇങ്ങിനെ എത്ര എത്ര മെഴുകുതിരികള്‍ ചേര്‍ന്നാണ് നമ്മുടെ നാട് പ്രകാശപൂരിതമാകുന്നത്?"

  ReplyDelete
 9. അക്ബര്‍ഭായ് കുറച്ച് വരികളില്‍ ഒരുപാട് പറഞ്ഞു... ഈ ശംസുക്കാനെ അല്ലങ്കില്‍ ഇതുപോലെ ഒരു ശംസുക്കാനെ എനിക്ക് നേരില്‍ പരിചയം ഉണ്ട്.. നാട്ടില്‍ ആവശ്യത്തിലേറെ സ്വത്തുള്ള കണ്ണൂര്‍ സ്വദേശിയായ അയാള്‍ രണ്ട് റിയാല്‍ കൊടുക്കുന്നതിനു മടിച്ച് ഹറാജ് മുതല്‍ അല്‍കുംറ വരെ ഏത് പൊരിവെയിലാണെങ്കിലും നടക്കും എന്നിട്ട് റൂമില്‍ എത്തിയിട്ട് ശ്വാസം വലിച്ചൊരു കിടത്തമുണ്ട് ആ കിടപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല അമ്മാതിരി ശ്വാസം വലിയാവും ....അതുപോലെ ഒരു പെപ്സി അല്ലങ്കില്‍ ഒരു റിയാല്‍ കൊടുത്ത് ഒരു ഗ്ലാസ് ചായ.. ഊംഹൂം ജന്മത്തില്‍ വാങ്ങിക്കുടിക്കില്ല.. പെപ്സി ഗ്യാസാ എന്ന് പറയും ... ആരെങ്കിലും വാങ്ങി കൊടുത്താല്‍ ഗ്യാസും ഇല്ല ഷുഗറും ഇല്ല.... ഈ മിനിക്കഥയുടെ ഒരു കോപി എടുത്ത് എല്ലാ റൂമിലുന്‍ നോട്ടീസ് ബോര്‍ഡില്‍ ഇടണം ..

  ReplyDelete
 10. നാട്ടിലേക്ക് വിളിക്കുമ്പോള്‍ അവതരിപ്പിക്കുന്ന ഓരോ കൊച്ചു കാര്യങ്ങളും മിക്കപ്പോഴും ഒരാവശ്യമായിയാണ് അവസാനിക്കുക. പ്രവാസി അവന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നതോ ഇത്തരം എല്ലാ ആവശ്യങ്ങളെയും സാധിപ്പിച്ചു കൊടുത്ത് കൊണ്ടുമാണ്.

  ആവശ്യങ്ങളിലെ അത്യാവശ്യങ്ങളെ തിരിച്ചറിഞ്ഞു അതിനെ മാത്രം പരിഗണിക്കുക. അല്ലാത്തവയെയെല്ലാം അനാവശ്യമായി കണ്ടു അവഗണിക്കേണ്ടിയിരിക്കുന്നു.
  അല്ലാത്ത പക്ഷം, ബൈക്കും സിസിയും 'ശംസുക്കായുടെ' ഓട്ടവും തുടര്‍ന്ന് കൊണ്ടേയിരിക്കും.

  കുറഞ്ഞ വരികള്‍, കനപ്പെട്ട ചിന്ത..!!

  ReplyDelete
 11. ജീവിപ്പിക്കുന്നതിനോടൊപ്പം സ്വയം ജീവിക്കുക, അതെ സമയം മുല്ല പറഞ്ഞതുപോലെ വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തുക.

  പറയാനെളുപ്പമാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ല എന്നതാണ് സത്യം.

  ReplyDelete
 12. അക്ബര്ക ,ഇത് പോലുള്ള ശംസുമാരെ ഒരു പരിതി വരെ സൃഷ്ടികുന്നത് നമ്മള്‍ പ്രവാസികള്‍ തന്നെ അല്ലെ മക്കള്‍ക് വില കൂടിയ സാധനങ്ങള്‍ കൊടുത്തയച്ചു സ്നേഹം പ്രകടിപ്പികുന്നവര്‍ .വീണ്ടും വീണ്ടും ഉരുകി തീരുന്നു .പൊള്ളുന്ന യഥാര്‍ത്യങ്ങള്‍ പങ്കു വച്ചതിനു നന്ദി

  ReplyDelete
 13. പ്രവാസികളായ ബന്ധുക്കളുടെ വീടുകളില്‍ നടക്കുന്ന ധൂര്‍ത്തും പെരുമ നടിക്കലുകളും നേരില്‍ കണ്ടിട്ടുള്ളത് കൊണ്ട് പറയട്ടെ , നിങ്ങള്‍ നാട്ടില്‍ നിന്നും വിമാനം കയറുന്നതോടെ പലപ്പോഴും നിങ്ങള്‍ പ്രവാസികള്‍ വീട്ടുകാര്‍ക്ക് വികാര വിചാരങ്ങളില്ലാത്ത വെറും പണം കായ്ക്കുന്ന മരം എന്ന ചിന്ത മാത്രമേ ബാക്കിയുള്ളൂ ...അത് തിരിച്ചറിയേണ്ടത് പ്രവാസികളാണ് ....ഇത് വായിക്കുന്ന ഓരോ പ്രവാസിയും സ്വയം വിലയിരുത്തട്ടെ ..താനൊരു ശംസുക്ക ആകണമോ എന്ന് ....

  ReplyDelete
 14. ഈ മഴുകുതിരികൾ വെട്ടം തരുമ്പോഴും ഉരുകി തീർന്നുകൊണ്ടേയിരിക്കുകയാണല്ലോ..അല്ലേ
  പിന്നെ
  അക്ബർ ഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം

  ReplyDelete
 15. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം എരിഞ്ഞു അടങ്ങുന്നവര്‍ പ്രവാസി.. ചെറിയ കഥയിലൂടെ വലിയ ചിന്തകള്‍..ശംസുക്ക അത് നമ്മുടെ തന്നെ പ്രതിബിംബമല്ലേ.. ഇസ്മായില്‍ (തണല്‍) , താങ്കള്‍ പറഞ്ഞത് ശരിയാ, പകേഷേ പ്രവാസിയുടെ മനസ്സ് എന്നും മറ്റുള്ളവര്‍ക്ക് 'തണലേകാന്‍ വെമ്പല്‍ കൊള്ളുന്നവരല്ലേ.."
  ആശംസകള്‍

  ReplyDelete
 16. good akbar bhaai...pravaasatthinte oru kadha njaan ezhuthum enthey...

  ReplyDelete
 17. കുറഞ്ഞ വരികളില്‍ വലിയ കാര്യം
  മെഴുകുതിരിയായ് ശംസുക്ക എല്ലായിടത്തുമുണ്ട്....

  ReplyDelete
 18. അക്ബറിന്‍റെ തൂലികയില്‍ നിന്ന് ചിതറിയ ഈ തീപൊരിയേറ്റ് എന്‍റെ കരള്‍ കരിഞ്ഞു. ഈ ഓര്‍മിപ്പിക്കല്‍ വേണ്ടായിരുന്നു, ഈ പുതു വര്‍ഷാരംഭത്തില്‍ തന്നെ. എല്ലാം മറന്നതായിരുന്നില്ലേ? ഇപ്പൊ, ഖല്‍ബ് ചാരമായില്ലേ?

  ReplyDelete
 19. ഗള്‍ഫുകാ‍രന്റെ ഒരു പ്രത്യേകത അതാണ്..തന്റെ കുടക്കീഴിലുള്ളവരെ സംരക്ഷിക്കാന്‍ ഏതു ത്യാഗവും സഹിക്കും....സ്വയംഎരിഞ്ഞടങ്ങുകയാണെന്നറിയാമെങ്കില്‍ പോലും പ്രകാശം പരത്തുന്ന എത്രയോ പേരുണ്ട്..എന്നും ചര്‍ച്ചാവിഷയമായ
  കാര്യമാണിതെങ്കില്‍ പോലും ചുരുങ്ങിയ വരികളിലൂടെ കഥക്കു ജീവന്‍ നല്‍കി.

  ReplyDelete
 20. എട്ടുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് ചെറിയ സമ്പാദ്യവും അതിലേറെ രോഗാരിഷ്ടതകളുമായി വന്നു കയറിയ പിതാവിന്റെ ഭാവി മുഴുവൻ ഒരുമാസം കൊണ്ട് ധൂർത്തടിച്ച പുത്രന്റെ കഥ എന്റെ കണ്മുന്നിൽ കണ്ടതാണ്.

  ഇതു കഥയല്ല; പ്രവാസജീവിതത്തിന്റെ നേർക്കാഴ്ച!

  ReplyDelete
 21. ഉരുകിയുരുകി തീരാറായാലും സ്വന്തക്കാര്‍ക്കും ബന്ദക്കാര്‍ക്കും ആവോളം ചെയ്യുന്നതില്‍ സംത്രപ്തരാണു പ്രവാസികളിലധികവും. പ്രവാസിയുടെ യഥാര്‍ത്ഥ മുഖം കൊച്ചുകഥയിലൂടെ കുറിച്ചിട്ടു.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 22. മകന്റെ ബൈക്കു ഓടാൻ വേണ്ടി സ്വയം ഓടുന്ന ജന്മം…
  നന്നായി എഴുത്ത്.

  ReplyDelete
 23. അതേ, മകന്റെ ബൈക്കിന്റെ സൈലൻസറിലൂടെ പുറത്തുവരുന്നത് ബാപ്പയുടെ ജീവിതം എരിയുന്ന പുകയും ചൂടും.

  ReplyDelete
 24. മറ്റുള്ളവരെ ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിപ്പിക്കുന്നതിനു വേണ്ടി, ജീവിതത്തിന്റെ ഒരു സുഖവും അനുഭവിക്കാതെ, ഇന്ധനമില്ലാത്ത കാല്‍ വണ്ടിയില്‍ ഓടിതീരുന്നവന്‍ എന്നും പ്രവാസിക്ക് നിര്‍വചനം പറയാം...

  ഒരു നിര്‍വച്ചനത്തിനും പക്ഷെ പ്രവാസത്തിന്റെ പൊരുള്‍ കണ്ടത്താനായിട്ടില്ല...

  ശംസുക്ക എന്ന കഥാപാത്രത്തെ കൊണ്ട് നാട്ടിലെ പോങ്ങച്ഛക്കാരുടെ ചില്ലുമേടയിലേക്ക് ഒരേറ് കൊടുത്തത് ഹൃദ്യമായി എന്നതിനെക്കാള്‍ നൊമ്പരമായി മനസ്സിലേക്ക് പൈതിറങ്ങി....ഒരുപാട് ശംസുക്കമാരെ എനിക്കും പരിചയമുണ്ട്. കാര്‍ കഴുകി കിട്ടുന്ന കാശ് അയച്ചു നാട്ടില്‍ കാര്‍ വാങ്ങിചു മക്കളെ നിയന്ത്രങ്ങളില്ലാതെ വളര്ത്തി ആപ്പിലായ ആളെ കുറിച്ച് ഞാന്‍ കേട്ടിടുണ്ട്.

  ReplyDelete
 25. അക്ബറിക്കാ, പിണങ്ങരുത്. ഈ കഥ പെട്ടന്നു പറഞ്ഞ് നിർത്തിയതു പോലെ. ഒരു അപൂർണ്ണത ഫീൽ ചെയ്തു. പെട്ടന്നു പറഞ്ഞുതീർന്നതു പൊലെ തോന്നി. ഇതു ശരിക്കും നടന്ന സംഭവമൊ മറ്റൊ ആണോ? താങ്കളിൽ നിന്നും ഉടനേ തന്നെ അടിപൊളി ഐറ്റംസ് പ്രതീക്ഷിച്ച് കൊണ്ട്, സസ്നേഹം...

  ReplyDelete
 26. എന്തെങ്കിലുമൊന്ന് എരിയാതെ പ്രകാശം പരക്കില്ലല്ലോ . കുടുംബം എന്ന ബാധ്യത സ്വയം വലിച്ചുവരുത്തുന്ന ബാധ്യതയാണെങ്കില്‍ അതില്‍ എരിയാതെ നിവൃത്തിയില്ലല്ലോ .ജീവിക്കാന്‍ കുറച്ച് ഉരുകാം .എന്നാല്‍ ആര്‍ഭാടത്തിനായ് ഉരുകി ജീവിതം ഇല്ലാതാക്കിയാല്‍ ....
  ഭൂരിപക്ഷം ജീവിതങ്ങളും ഇങ്ങനെത്തന്നെ ഒടുങ്ങും . പരത്തിയ പ്രകാശത്തിന്റെ വില ആരും അറിയുകയും ചെയ്യില്ല .

  ReplyDelete
 27. ഈ കഷ്ടപ്പാടൊക്കെ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ എന്തു കാര്യം?

  ReplyDelete
 28. Noushad Kuniyil***അതെ നൌഷാദ് ഭായി- ജീവിക്കാതെ ജീവിപ്പിക്കുന്നവര്‍ എന്ന് പറയാം. നന്ദി
  ------------------------
  MT Manaf**ഉള്ളുരുകുമ്പോഴും ഉറ്റവരുടെ കരളിലേക്ക് കുളിര്‍ കാറ്റ് വീശാന്‍ പാട് പെടുന്നവര്‍.
  -------------------------
  ഇസ്മായില്‍ കുറുമ്പടി (തണല്‍)**അതെ ഇസ്മായില്‍, ഉറ്റവരുടെ ജീവിത വികാസത്തിന് വേണ്ടി സ്വയം ഒതുങ്ങി ജീവിക്കുന്നവരുടെ വിപ്രവാസ കഥകള്‍ക്ക് ഇപ്പോള്‍ പുതുമ ഇല്ലാതായിരിക്കുന്നു.
  ----------------------------
  മുല്ല ***മുല്ല പറഞ്ഞത് പോലെ ബോദ്ധ്യപ്പെടുത്താം പക്ഷെ വേണ്ടപ്പെട്ടവരെ "നാടോടുമ്പോള്‍ നടുവേ ഓടിക്കാന്‍" പാടുപെട്ടു പ്രവാസിയുടെ നടുവ് ഒടിയുകയാണ്. ആരെയും കുറ്റപ്പെടുത്താനാവില്ല.
  ----------------------------
  ismail chemmad*** അതെ, പക്ഷെ ആ മെഴുകുതിരി അണയുവോളം പ്രകാശം പരത്തുന്നു.
  ----------------------------
  mayflowers said..."ഇങ്ങിനെ എത്ര എത്ര മെഴുകുതിരികള്‍ ചേര്‍ന്നാണ് നമ്മുടെ നാട് പ്രകാശപൂരിതമാകുന്നത്?"
  വാസ്തവം, വാസ്തവം മാത്രം മൈ ഫ്ലവര്‍. ഇതിനു ഇനി ഒരു നിര്‍വചനത്തിന്റെ ആവശ്യമില്ല .
  ---------------------------

  ReplyDelete
 29. ചെറുവാടി ***മന്‍സൂര്‍ ഭായി. ശംസുക്കമാര്‍ പ്രവാസലോകത്തെ പരിചിതരാണ്. അത് കൊണ്ട് കൂടുതല്‍ പറയാതെ ഈ കഥ പ്രവാസികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും.
  ---------------------------
  Wash'llen ĴK | വഷളന്‍'ജേക്കെ ***അതെ ജെക്കെ. നാടിനെ പ്രകാശപൂരിതമാക്കാന്‍ അകലത്തെ പൊരിവെയിലില്‍ എരിഞ്ഞു തീരുന്നവര്‍.
  ---------------------------
  ഹംസ *** ഹംസഭായി, ഹംസഭായി, ഇങ്ങിനെ ഒരു പാട് പേര്‍ നമുക്കിടയില്‍ ഉണ്ട്. ചിലര്‍ നാട്ടിലെ പ്രശ്നങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറക്കുന്നവര്‍. മറ്റു ചിലര്‍ താങ്കള്‍ പറഞ്ഞ വ്യക്തിയെ പോലെ ചെരുപ്പ് തേഞ്ഞു പോകാതിരിക്കാന്‍ തലയില്‍ വെച്ച് കല്ലും മുള്ളും ചവിട്ടി നടക്കുന്ന അറു പിശുക്കന്മാര്‍...
  ----------------------------
  നാമൂസ് ***ആവശ്യങ്ങളിലെ അത്യാവശ്യം മാത്രം തിരിച്ചറിഞ്ഞു പരിഗണിക്കുക. പ്ര വാസികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നാമൂസ് പറഞ്ഞത്. കാരണം എന്ന് ഇവിടെ താങ്ങാന്‍ പറ്റില്ലെന്ന ഓര്‍മ്മ വേണം.
  ---------------------------
  തെച്ചിക്കോടന്‍ ***ചിന്തിച്ചു വ്യക്തമായ പ്ലാനിംഗ് ഉണ്ടാക്കുക എന്നതാണ് അഭികാമ്യം. അപ്പോള്‍ ഒരു പരിധിവരെ പ്രാവര്‍ത്തികമാക്കാം എന്നാണു എനിക്ക് തോന്നുന്നത്. പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ പലപ്പോഴും ടാര്‍ഗെറ്റ് ഒപ്പിക്കാന്‍ കഴിയില്ല. ഇടയ്ക്കു കയറി വരുന്ന പ്രശ്നങ്ങളിലൂടെ പ്രവാസം അറ്റമില്ലാതെ നീളുകയാണ് പതിവ്.
  -----------------------------
  കുന്നെക്കാടന്‍ ***ആരെയാണ് കുറ്റം പറയുക എന്നറിയില്ല. ഒരര്‍ത്ഥത്തില്‍ സ്വയം ഈട് നല്‍കപ്പെട്ട പണയ വസ്തുവാണ് പ്രവാസികള്‍
  ----------------------------

  ReplyDelete
 30. Noushad Vadakkel *** ശരിയാണ് നൌഷാദ് ഭായി. വിമാനം കയറുമ്പോള്‍ "ചുറ്റും നിഴല്‍ പരത്തുന്ന ഒരു വന്‍മര"മാവാന്‍ കൊതിക്കാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. ആ തണലില്‍ സുഖശയനം നടത്തുന്നവര്‍ പക്ഷെ ഓര്‍ക്കാറില്ല ഉരുകുന്ന ചൂടില്‍ നിലയുറപ്പിച്ചു കൊണ്ടാണ് ഈ " വന്‍മരം" തങ്ങള്‍ക്കു തണല്‍ നല്‍കുന്നതെന്ന ദുഃഖ സത്യം.
  -----------------------------
  മുരളീമുകുന്ദൻ ബിലാത്തിപട്ടണം*** നന്ദി മുരളി ഭായി. ഈ ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും.
  --------------------------------
  elayoden*** അതെ മറ്റുള്ളവര്‍ക്ക് തണലേകുമ്പോള്‍ സ്വന്താമായി ഒരു തണല്‍ കണ്ടെത്താന്‍ മറക്കാതിരിക്കുക. കനിയൊന്നും കായ്ക്കാത്ത കല്പക വൃക്ഷത്തെ വളമിട്ടു പോറ്റുകില്ലാരെമേ"" എന്ന ഗാനം ഓര്‍ക്കുക.
  ----------------------------
  ആചാര്യന്‍ ***തീര്‍ച്ചയായും താങ്കള്‍ എഴുതണം. ആ കഥ കേള്‍ക്കാന്‍ ഞാന്‍ വരും ഇംതിയാസ് ഭായി.
  ---------------------------
  റിയാസ് (മിഴിനീര്‍ത്തുള്ളി)
  *** പ്രതികരണത്തിന് നന്ദി റിയാസ് ഭായി
  --------------------------
  salam pottengal
  *** ഈ ഓര്‍മ്മപ്പെടുത്തല്‍ നല്ലതാണ് സലാം. ഒപ്പം സ്വയം ഒന്ന് ഓര്‍മ്മിക്കാനും. നന്ദി.
  ----------------------------
  Muneer N.P ***ഈ കഥ വിഷയം ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു. നന്ദി.
  -------------------------
  ജുവൈരിയ സലാം *** :)

  ReplyDelete
 31. പറഞ്ഞു പറഞ്ഞു പുയ്തുമ നഷ്ടപ്പെട്ടത് ആണെങ്കിലും ശംസുക്ക നമ്മുടെയൊക്കെ ഇടയില്‍ ജീവിക്കുന്ന്നു. ചിലപ്പോള്‍ നമുക്കും "ശംസു " എന്ന പേര് ചേരും. ഇനി പ്രവാസം പറിച്ചു നടേണ്ട സമയം ആയിരിക്കുന്നു.

  നന്നായി .... കുറഞ്ഞ വരികളിലെ വലിയ കാര്യം ചിന്തനീയം ...

  ReplyDelete
 32. അലി *** സങ്കടപ്പെടുത്തുന്നതാണ് താങ്കള്‍ പറഞ്ഞതു. നശിപ്പിക്കാന്‍ എന്തെളുപ്പം. പക്ഷെ അത്രയും നേടാന്‍ ..
  ------------------------------
  മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
  ***വാസ്തവം. പ്രതികരണത്തിന് നന്ദി.
  ----------------------------
  മുകിൽ ***ഒരു പാട് വായിച്ചെടുക്കാവുന്ന കമെന്റ്. എന്റെ പോസ്റ്റിന്റെ ആകെത്തുക ഇതു തന്നെയാണ്.
  -------------------------
  Kalavallabhan ***അതെ. ആ പുക കുറച്ചാല്‍ അടുപ്പില്‍ പുകകൂട്ടാന്‍ ഇത്ര നെട്ടോട്ടം വേണ്ടി വരില്ല.
  ---------------------------
  സലീം ഇ.പി. ***"ഒരു നിര്‍വചനത്തിനും പക്ഷെ പ്രവാസത്തിന്റെ പൊരുള്‍ കണ്ടത്താനായിട്ടില്ല". ശരിയാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി പ്രവാസം എന്ന "പ്രഹേളിക" അറബിക്കഥയിലെ ആ "ആയിരത്തൊന്നു രാവു" പോലെ അവസാനിക്കുന്നില്ല സലിം ജി.
  --------------------------
  ഹാപ്പി ബാച്ചിലേഴ്സ് said."അക്ബറിക്കാ, പിണങ്ങരുത്".
  ഹാപ്പീസിനോട് പിണങ്ങുകയോ ഒരിക്കലുമില്ല. പിന്നെ ഈ കഥക്കു പോരായ്മയുന്ടെന്നു സൂചിപ്പിച്ചതിനു നന്ദി. ഈ അഭിപ്രായത്തെ മാനിക്കുന്നു. അടുത്ത കഥ എഴുതുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കാന്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ എനിക്ക് ഉപകരിക്കും. .
  -----------------------------
  ജീവി കരിവെള്ളൂര്‍ said.ജീവിക്കാന്‍ കുറച്ച് ഉരുകാം .എന്നാല്‍ ആര്‍ഭാടത്തിനായ് ഉരുകി ജീവിതം ഇല്ലാതാക്കിയാല്‍ ... ***അതെ അതുതന്നെയാണ് പ്രശ്നത്തിന്റെ കാതലായ വശം. അവിടെയാണ് പ്രവാസം സമസ്യയാകുന്നത്.
  ------------------------
  മിസിരിയനിസാര്‍ **വായനക്ക് നന്ദി നിസാര്‍
  ------------------------
  ശ്രീ **പ്രതികരണത്തിന് നന്ദി ശ്രീ, മനസ്സിലായാലും കണ്ണടക്കുന്നതാണ് ഏറെയും.

  ReplyDelete
 33. Sameer Thikkodi
  ***വായനക്കും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 34. ഇങ്ങനെ ഒരു പാട് ഷംസുക്കമാർ ഉണ്ട് നമ്മുടെ കൺ മുന്നിൽ കച്ചറ ബൊക്സിൽ നിന്നും പെപ്സിയുടെ കുപ്പി പെറുക്കുന്ന ഒരു മലയാളിയെ കണ്ടപ്പൊ ഞാൻ ഇക്കയോട് സങ്കടം പറഞ്ഞു ഇക്ക പറഞ്ഞു ഇങ്ങനെ ഇത്ര പേർ അദ്ദേഹത്തിനു നല്ല വീ‍ടുണ്ട് മക്കൾ നല്ല നിലയി പഠിക്കുന്നുണ്ട് അതൊക്കെ ഇങ്ങനെയൊക്കെ ഉണ്ടാക്കിയിട്ടാ.. അതു പോലെ ഒരു പാട് പേർ മക്കളേയും ഭാര്യയേയും ഒന്നുമറിയിക്കാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നു.. മുല്ല പറഞ്ഞത് പോലെ ചെറുപ്പത്തിലെ മക്കൾക്കെല്ലാം വാങ്ങിക്കൊടുക്കുന്നതിനു പകരം അവരെ നാം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ... അനാവശ്യമായ ചെലവുകളെ പറ്റിയൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.. ചില പ്രവാസികൾ എല്ലാം സഹിച്ചു കുടുംബത്തിന്റെ സന്തോഷത്തിനായി സ്വയം സന്തോഷവും സുഖവും വേണ്ടെന്നു വെക്കുന്നു താങ്കൾ പറഞ്ഞതു പോലെ മെഴുകുതിരി.. ചിലർ ഇവിടെ കഷ്ട്ടപ്പെട്ട് നാട്ടിൽ അടിച്ച്പൊളിക്കുന്നു.. ഇതും ഒരു പ്രവാസി.. ആവശ്യത്തെ മാത്രം കാണുക അനാവശ്യത്തെ കാണാതിരിക്കുക .. മാന്യമായി സന്തോഷത്തോടെ ജീവിക്കാൻ ദൈവം എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ...പ്രവാസി=പ്രയാസി...

  ReplyDelete
 35. അക്ബര്‍ ബായ്, ഞങ്ങളെ പോലുള്ള പ്രവാസ ജീവിതത്തിലെ തുടക്കകാര്‍ക്ക് ഇത് പോലുള്ള മിനി കഥകള്‍ ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്

  ReplyDelete
 36. അക്ബര്‍ ഭായ് .....പ്രവാസ ജീവിതത്തിലെ
  നൊമ്പരം തൊട്ടുണര്‍ത്തി ഒരു കഥ കൂടി....
  നാട്ടില്‍ ഒരു പുത്തന്‍ പണക്കാരന്‍ .....
  പക്ഷേ................സ്വയം ഉരുകി...

  എത്ര എഴുതിയാലും തീരാത്ത ഈ കദനങള്‍
  ഇത്തിരി വരികളിലൂടെ വരച്ചു കാട്ടി....
  അഭിനന്ദനങള്‍ ....

  ReplyDelete
 37. ഒരു പ്രവാസിയുടെ ദുഃഖം മറ്റൊരു പ്രവാസിക്കു മാത്രമേ പൂര്‍ണ്ണമായി മനസ്സിലാക്കാനാവൂ...സ്വന്തക്കാര്‍ ആവശ്യങ്ങള്‍ക്കു പിറകെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതു നിറവേറ്റുന്നവന്റെ വീര്‍പ്പുമുട്ടലുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതേയില്ല.

  നന്മനിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നതോടൊപ്പം ഇന്നുമുതല്‍ ഞാനും കൂട്ട്.

  ReplyDelete
 38. മെഴുകുതിരി വളരെ ശെരിയായ ഉപമ, കഥ വായിച്ചപ്പോള്‍ പെട്ടെന്ന് ഉപ്പാനെ ഓര്‍മ വന്നു ,

  ReplyDelete
 39. ഇങ്ങനെ ഒരുപാട് പേരുടെ പ്രകാശം കുടിച്ചാണല്ലോ തിരികളും ചൂട്ടുകളും പന്തങ്ങളും എരിയുന്നത്!

  ReplyDelete
 40. താഴെയുള്ള ലിങ്ക് ഉപകാരമായി, കുറേ മുമ്പേ ഈ മെയിലായ് തന്നെ ഞാനും വായിച്ചത്.

  വെട്ടു കിളികളുടെ ഒരു കാര്യം!

  മിനിക്കഥ നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 41. മോൻ വണ്ടിയുടെ അടവൊക്കെ അടച്ച് വിളയാടുകയായിരിക്കും.
  അഞ്ച് റിയാൽ പോലും ലാഭിക്കാൻ വേണ്ടി ചുട്ടുപൊള്ളുന്ന വെയിലത്ത് കത്തുന്ന തലയുമായി നടക്കുന്ന ബാപ്പായെ ആ മോൻ അറിയുന്നുണ്ടാവുമോ എന്തോ..?! :(

  മാഷേ...യ് നന്നായി.

  ReplyDelete
 42. @-ഉമ്മുഅമ്മാർ
  @-noushar
  @-റാണിപ്രിയ
  @-സ്വപ്നസഖി
  @-അനീസ
  @-Echmukutty
  @-jayarajmurukkumpuzha
  @-നിശാസുരഭി
  @-ഭായി
  ഈ കൊച്ചു കഥയ്ക്ക് നല്‍കിയ വലിയ പിന്തുണയ്ക്ക്‌ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

  ReplyDelete
 43. ഒരിക്കല്‍ പോയി പെട്ടാല്‍ പെട്ടു..
  പിന്നീട് ഒരു തിരിച്ചു വരവില്ല.
  നമ്മളിലും എത്ര ഷംസുക്കമാര്‍...

  ReplyDelete
 44. @-~ex-pravasini*

  thanks for your valuable comments.

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..