Sunday, July 4, 2010

വഴക്ക്





ഹലോ..ഹലോ..
പറയൂ.......
വാഷിംഗ് മെഷീന്‍ കേടായി
ഞാനെന്തു വേണം -?
നാലായിരം വേണം

എന്തിനു -?
നന്നാക്കാന്‍
എപ്പോ വേണം -?
ഉടനെ വേണം
സൌകര്യമില്ല
അപ്പൊ അലക്കണ്ടേ ?
അലക്ക് കല്ലില്ലേ ?
നന്നാവില്ല
അത്ര നന്നായാല്‍ മതി
എന്നാല്‍ ഞാനിനി അലക്കില്ല
വേണ്ട
കുളിക്കില്ല
വേണ്ട
പല്ല് തേക്കില്ല
വേണ്ട
കഞ്ഞി വെക്കില്ല
വേണ്ട
കറി വെക്കില്ല
വേണ്ട
പിള്ളാരെ നോക്കില്ല
വേണ്ട
വീട് വൃത്തിയാക്കില്ല
വേണ്ട
ഞാനെന്‍റെ വീട്ടില്‍ പോകും
സന്തോഷം !!!!!!!!!
ങേ..... എന്നാ മനസ്സില്ല
എന്തിനു -?
വീട്ടീ പോകാന്‍
അപ്പൊ അലക്ക് -?
അലക്ക് കല്ലുണ്ടല്ലോ
അപ്പൊ കല്ലില്‍ അലക്കിയാല്‍ -?
നന്നാകും.
എങ്ങിനെ-?
ആ കല്ല്‌ ഞാന്‍ നിങ്ങളാണെന്നു കരുതും.

34 comments:

  1. 'ആ കല്ല്‌ ഞാന്‍ നിങ്ങളാണെന്നു കരുതും.'

    :) അനുഭവം ഗുരു!

    ReplyDelete
  2. ആ കല്ല്‌ ഞാന്‍ നിങ്ങളാണെന്നു കരുതും.
    കൊള്ളാം അതാണ് ആധുനിക ഭാര്യന്മാർ

    ReplyDelete
  3. വഴക്ക് എന്ന് മാറ്റി
    ഒഴിയാബാധ എന്നാക്കാം!

    ReplyDelete
  4. ശരിയാ...അപ്പോള്‍ ചിലപ്പോള്‍ നല്ലോണം വൃത്തിയാകും ..ആ പുറം ഞാനൊന്ന് കാണട്ടെ

    ReplyDelete
  5. ഫോണില്‍ കൂടി ആയത് നന്നായി. നേരിട്ട് ആയിരുന്നുവെങ്കിലിത് ഞങ്ങള്ക്ക് വായിക്കുവാനാകില്ലായിരുന്നു.

    ReplyDelete
  6. ആ കല്ല്‌ ഞാന്‍ നിങ്ങളാണെന്നു കരുതും
    ഹ ഹ.. തെച്ചിക്കോടന്‍ പറഞ്ഞ പോലെ അനുഭവം ആരെയും “ഗവിയാക്കും’

    ReplyDelete
  7. അക്ബറിന്റെ എല്ലാ പരീക്ഷണങ്ങളും വിജയിക്കട്ടെ. വെള്ളെലികള്‍ ആയി ഞങ്ങള്‍ ഈ ബ്ലോഗിന് ചുറ്റും ഉണ്ടാവും.

    ReplyDelete
  8. തെച്ചിക്കോടൻ പറഞ്ഞത് ശരിയാണോ? :)

    ReplyDelete
  9. തെച്ചിക്കോടന്‍ said... :) അനുഭവം ഗുരു!
    ങേ അപ്പൊ ഈ അനുഭവം താങ്കള്‍ക്കും....?
    --------------------------
    അനൂപ്‌ കോതനല്ലൂര്‍ said... അതാണ് ആധുനിക ഭാര്യന്മാർ
    കുറച്ചൂടെ കട്ടിയാണ്.
    ------------------------
    MT Manaf said...
    വഴക്ക് എന്ന് മാറ്റി
    ഒഴിയാബാധ എന്നാക്കാം!
    താങ്കളുടെ കാര്യം അവിടം വരെ എത്തിയോ.
    --------------------------
    എറക്കാടൻ / Erakkadan said...ആ പുറം ഞാനൊന്ന് കാണട്ടെ
    ഹ ഹ അതിനു നമ്മളെ കിട്ടിയെങ്കിലല്ലേ. നമ്മള്‍ ഇക്കരെയാണേ
    ---------------------------
    Pd said...നേരിട്ട് ആയിരുന്നുവെങ്കിലിത് ഞങ്ങള്ക്ക് വായിക്കുവാനാകില്ലായിരുന്നു.
    അതല്ലേ ഇത്ര ധൈര്യം
    ---------------------------
    ഹംസ said...ഹ ഹ.. തെച്ചിക്കോടന്‍ പറഞ്ഞ പോലെ അനുഭവം ആരെയും “ഗവിയാക്കും’

    അപ്പൊ "കൂട്ടുകാരന്‍ ബ്ലോഗില്‍" ഇനി കൂടുതല്‍ ഗവിത പ്രദീക്ഷിക്കാം അല്ലെ. ചില അനുഭവങ്ങള്‍ ഞാനവിടെ വായിച്ചു.
    ---------------------------
    ബഷീര്‍ Vallikkunnu said...അക്ബറിന്റെ എല്ലാ പരീക്ഷണങ്ങളും വിജയിക്കട്ടെ.

    എവിടെ എനിക്ക് പ്രതീക്ഷയില്ല.ഇന്ന് വരെ ഒന്നും വിജയിച്ചിട്ടില്ല
    ----------------------------
    ബെഞ്ചാലി said...
    തെച്ചിക്കോടൻ പറഞ്ഞത് ശരിയാണോ? :)

    ശരിയാണോ? തെചിക്കാടന്റെ കാര്യത്തില്‍ ശരിയാകാനാണ് സാദ്ധ്യത
    -----------------------------
    ഇവിടെ വന്നു എന്നെ അലക്കി വെളുപ്പിച്ച എല്ലാവര്ക്കും നന്ദി. വീണ്ടും ഈ വഴി വരണം

    ReplyDelete
  10. കൊള്ളാം...നന്നായിരിക്കുന്നു....

    അരകല്ലും ആട്ടുകല്ലും..അന്യമായ മയലാളിക്ക്...അലക്ക് കല്ല്‌ കുറച്ചൊക്കെ ബാക്കി നില്‍പ്പുണ്ട് അതും മാഞ്ഞു കൊണ്ടിരിക്കുന്നു...

    ReplyDelete
  11. "ആര്‍ക്കു പോയി?
    അവള്‍ക്കു പോയി" :D

    ReplyDelete
  12. നമിച്ചു...
    ഇത് എന്തിനോ ഉള്ള പുറപ്പാടാ..
    പ്ലീസ്സ്...അടങ്ങൂ.

    ReplyDelete
  13. അങ്ങനെ ആ പായലു പിടിച്ച കല്ലും ഒന്ന് വെളുക്കട്ടെ!

    ReplyDelete
  14. അക്ബര്‍ ബായ്,
    ജീവിതാനുഭവം മനോഹരമായിട്ടുണ്ട്

    ReplyDelete
  15. Mohammed Shafi said...അരകല്ലും ആട്ടുകല്ലും..അന്യമായ മയലാളിക്ക്...

    മാരകായുധങ്ങളൊക്കെ പോട്ടെ. സമാധാനം കിട്ടുമല്ലോ
    --------------------------
    Vayady said... ഇത് എന്തിനോ ഉള്ള പുറപ്പാടാ..
    ഹ ഹ അതെ എന്തിനുള്ള പുറപ്പാടാ
    ---------------------------
    വഷളന്‍ | Vashalan said...
    അങ്ങനെ ആ പായലു പിടിച്ച കല്ലും ഒന്ന് വെളുക്കട്ടെ!

    കുടുംബം വെളുക്കാതിരുന്നാല്‍ മതിയായിരുന്നു
    --------------------------
    noushar said... ജീവിതാനുഭവം മനോഹരമായിട്ടുണ്ട്

    noushar-താങ്കളുടെ കാര്യമാണോ ഉദ്ദേശിച്ചത്
    ------------------------
    ഇവിടെവന്നു എന്നെ അലക്കിവെളുപ്പിച്ച എല്ലാവര്ക്കും നന്ദി. വീണ്ടും ഈവഴി വരണം

    ReplyDelete
  16. ഇവിടെ വാഷിം‌ഗ് മെഷീന്‍ കേടായിട്ട് കാലം കുറേ ആയെങ്കിലും തുണികള്‍ക്കൊക്കെ എന്താ വൃത്തി! ഇപ്പോഴല്ലേ ഗുട്ടന്‍സ് പിടി കിട്ടിയത്.

    ReplyDelete
  17. ഓരോ അവസ്ഥാന്തരങ്ങള്‍ ...
    അനുഭവിക്കുക തന്നെ ...
    കവിത ഇഷ്ടപ്പെട്ടു
    അഭിനന്ദനം

    ReplyDelete
  18. മൂരാച്ചി said..ഇപ്പോഴല്ലേ ഗുട്ടന്‍സ് പിടി കിട്ടിയത്.

    പിടി കിട്ടിയല്ലോ. ഇനി അതങ്ങോട്ട് തുടര്‍ന്നോളൂ. പിന്നെ ഇവിടെ കണ്ടതില്‍ സന്തോഷം
    --------------------------------
    Ashraf Unneen
    ഇവിടേക്ക് സ്വാഗതം -വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. ഇത് ഗവിതയല്ല. വെറുതെ....
    -----------------------------

    ReplyDelete
  19. എനിക്ക് തോന്നുന്നത് നേരെ തിരിച്ചാ..
    വീട്ടില്‍ പോകും എന്നുള്ളത് ഗള്‍ഫില്‍ പോകും എന്ന് തിരുത്തിയാല്‍ മാത്രം മതി!

    (എറക്കാടന് ഒരു പഴഞ്ചൊല്ല്: 'വിവാഹം കഴിക്കണമെന്നു എപ്പോഴും ചിന്തിക്കുകയും എന്നാല്‍ ഒരിക്കലും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍')

    ReplyDelete
  20. ജീവിതാനുഭവം മനോഹരമായി

    ReplyDelete
  21. ഇസ്മായില്‍ കുറുമ്പടി ( തണല്‍) said... എറക്കാടന് ഒരു പഴഞ്ചൊല്ല്: 'വിവാഹം കഴിക്കണമെന്നു എപ്പോഴും ചിന്തിക്കുകയും എന്നാല്‍ ഒരിക്കലും വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍'

    ഇസ്മായില്‍-ഏറക്കാടന്‍ ജീവിതത്തില്‍ പറഞ്ഞ ഒരേ ഒരു സത്യം.
    ----------------------------
    ആര്‍ബി said... ജീവിതാനുഭവം മനോഹരമായി

    ആര്‍ബിയുടെ ജീവിതത്തിലെ ഈ അനുഭവം ഞാന്‍ പങ്കു വെച്ച് എന്ന് മാത്രം. വളരെ സന്തോഷം. ഈ വരവിനും അഭിപ്രായങ്ങള്‍ക്കും

    ReplyDelete
  22. ഇങ്ങള് കലക്കീട്ടാ......

    ReplyDelete
  23. എന്തിനാ ഇമ്മിണി അല്ലേ..
    ശരിക്കലക്കി വെളുപ്പിച്ചു കേട്ടൊ

    ReplyDelete
  24. ആളവന്‍താന്‍ said...
    ഇങ്ങള് കലക്കീട്ടാ......

    സോപ്പ് വെള്ളം കലക്കി എന്നാണോ ഉദ്ദേശിച്ചത്
    ----------------------------
    ബിലാത്തിപട്ടണം / BILATTHIPATTANAM. said... ശരിക്കലക്കി വെളുപ്പിച്ചു കേട്ടൊ

    കല്ലില്‍ എന്റെ പ്രതീകം കാണുമ്പോള്‍ അടിയുടെ ശക്തി കൂടും. പിന്നെ വെളുക്കാതിരിക്കുമോ
    --------------------------
    ഈ വരവിനു എല്ലാവര്ക്കും നന്ദി

    ReplyDelete
  25. ഹല്ല പിന്നെ!!! :)
    തകർപ്പൻ!

    ReplyDelete
  26. ഭായി said. തകർപ്പൻ!

    ഇതില്‍ കൂടുതല്‍ ഇനി എന്ത് തകരാനാണ്

    ReplyDelete
  27. അലക്ക് അക്ബറിന്റെ പുറത്തു നടത്താം..സമ്മതിച്ചു..കുക്കിംഗ്‌ എവിടെ നടത്തും..പെണ്ണൊരുമ്ബെട്ടാല്‍ ...ജാഗ്രതൈ.!

    ReplyDelete
  28. അതു കലക്കി. അല്ല, അലക്കി..

    ReplyDelete
  29. ഏതായാലും നട്ടെല്ലുള്ള ഒരു ഭര്‍ത്താവിന്റെ സ്വരം കേട്ടു.
    ഇനി ആ അലക്കിന്റെ സ്വരത്തിനായ് കാതോര്‍ക്കാം.:)

    ReplyDelete
  30. @-Saleem EP
    @-മുകിൽ
    @-മാണിക്യം

    വായനക്ക് നന്ദി. വീണ്ടും വരുമല്ലോ.

    .

    ReplyDelete
  31. അയ്യപ്പപ്പണിക്കരുടെ ചില ആദ്യകാലകവിത പോലെ

    ReplyDelete
  32. ഹി ഹി ഇതും ഫേസ് ബോക്കിൽ ഹിറ്റായ കാലത്ത് തന്നെ വായിച്ചിട്ടുണ്ട് ..
    അസ്സൽ കവിത ..
    അയ്യപ്പ പണിക്കരെയും ചെമ്മനം ചാക്കോയും ഒക്കെ ഓര്മ്മ വരും ,അക്ബര കാക്കാ :)

    ReplyDelete
  33. കോഴിക്കോട്ട് പണ്ട് രസികനായ ഒരു രാമദാസ് വൈദ്യര്‍ അലക്കുകല്ലിനു പ്രതീകാത്മകമായി പൂമാല ചാര്‍ത്തുകയുണ്ടായി . ആശ്രിതരുടെ അവിരാമമായ 'അലക്കിന്‌' വിധേയനാകുന്ന പാവം പ്രവാസിയെ അന്നേരം അദ്ദേഹം മനസ്സില്‍ കണ്ടിരുന്നോ ആവോ !!

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..