ഈന്തപ്പനത്തോട്ടങ്ങളിൽ ഇത് വിളവെടുപ്പിൻറെ കാലം. ചൂട് അതിന്റെ പാരമ്യതയിലാണ്. മരുഭൂമി ഇളക്കിമറിച്ചു പൊടിക്കാറ്റു വീശിയടിക്കുന്നു. ചുടുകാറ്റിൽ ഇരമ്പുകയാണ് ഗൾഫ് നഗരങ്ങളിലെ പകലുകൾ. താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ടെറസിൽനിന്നും സായാഹ്നങ്ങളിലെ ഈ നഗരവീക്ഷണം എനിക്ക് ദിനചര്യയുടെ ഭാഗമായിരിക്കുന്നു.
ഒരു ഭാഗത്ത് ശാന്തമായ ചെങ്കടൽതീരത്ത് ആഡംബര നൗകകളും മത്സ്യബന്ധന ബോട്ടുകളും കുഞ്ഞു തിരകളിൽ ചാഞ്ചാടുന്നു. മറുവശത്ത് പ്രൌഡോജ്ജ്വലമായ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന വമ്പൻ കെട്ടിടങ്ങൾ ഒരു കലാകാരന്റ കരവിരുതോടെ മനോഹരമായി വിതാനിച്ചിരിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളാൽ ശബ്ദ മുഖരിതമാണ് നഗരസന്ധ്യ. നിയോൺ ബൾബുകളിൽ പ്രാകാശപൂരിതമായ നഗരക്കാഴ്ചകൾ ഏറെ നയനാനന്ദകരമാണ്. പ്രവിശാലമായ മരുഭൂമിയുടെ വന്യതയിൽ പടർന്നു പന്തലിച്ച ഈ കോണ്‍ക്രീറ്റ് വനം ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.
എന്നാൽ അറേബ്യൻ നാഗരീകതയുടെ ഈ വർണ്ണപ്പൊലിമയൊന്നും എന്നെ ഒട്ടും ആനന്ദിപ്പിക്കുന്നില്ല . ഒരു വൃക്ഷംപോലെ ഈ നഗരത്തിലേക്ക് ഞാൻ പറിച്ചുനടപ്പെട്ടിട്ടു രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സ് എപ്പോഴും സ്വന്തം ഗ്രാമത്തെ തേടിപ്പോകുന്നു. ഒരു പക്ഷെ നഷ്ടപ്പെടലുകളുടെ വിങ്ങലിൽ നിന്നും മനസ്സിന്റെ ഗൃഹാതുരത ഓർമ്മകളിൽ ആശ്വാസം കണ്ടെത്തുന്നതാവാം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയിൽനിന്നും മനസ്സ് ഓർമ്മയുടെ പച്ചപ്പ് തേടിപ്പോകുമ്പോൾ മനക്കണ്ണിൽ തെളിയുന്ന നഷ്ട ബാല്യകൗമാരങ്ങളുടെ പൊൻതിളക്കം എത്ര ചേതോഹരമാണ്.
നാട്ടിൽ ഇത് മഴക്കാലം. കർക്കിടകമേഘങ്ങൾ വാശിയോടെ തിമിർത്തു പെയ്യുകയാണ്. മറവിയുടെ മഴമേഘങ്ങൾക്കപ്പുറത്തെ ഗ്രാമവിശുദ്ധിയിലേക്ക് ഓർമ്മകള്‍ കടന്നുചെല്ലുമ്പോൾ അതെന്നോട് കലഹിക്കുന്നത് പ്രവാസ ജീവിതം പിഴുതെറിഞ്ഞ വലിയ നഷ്ടങ്ങളെക്കുറിച്ചാണ് . ചിറ്റാരിക്കുന്നും ചെത്തുവഴിത്തോടും അല്ലംബ്രക്കുന്നും ചാലിയാറും അതിരിട്ടു നിൽക്കുന്ന എന്റെ ഗ്രാമം.
കുന്നിൻ നെറുകയിൽ സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുംമുമ്പ് ഗ്രാമം ഉണരുകയായി. മഞ്ഞിൽ കുതിർന്ന പുൽക്കൊടികൾ വകഞ്ഞുമാറ്റി കുന്നിറങ്ങി വരുന്ന കൃഷിപ്പണിക്കാരുടെ വായ്പ്പാട്ടുകൾ. അവരുടെ കൊയ്ത്തരിവാളിൽ നെൽപാടങ്ങളെ തുയിലുണർത്തുന്ന കൊയ്ത്തുപാട്ടിന്റെ ഈരടികൾ. പുലരിയുടെ നിശബ്ദതയിൽ സംഗീതസാദകം ചെയ്യുന്ന കിളികളുടെ ആരവം. പുഴയുടെ തുരുത്തിൽ പറന്നെത്തുന്ന ദേശാടനക്കിളികൾ. ഗ്രാമസുന്ദരിയെ തഴുകിയൊഴുകുന്ന പുഴയിലെ കുഞ്ഞോളങ്ങളിലേക്ക് നിലാവ് പെയ്തിറങ്ങുന്ന സന്ധ്യയിൽ തെന്നിനീങ്ങുന്ന കടത്തുവള്ളം. അതില്‍ നഗരത്തിലെ പകലദ്വാനം കഴിഞ്ഞു കൂടണയുന്നവരുടെ ഉച്ചത്തിലുള്ള നാട്ടുവർത്തമാനങ്ങൾ. അങ്ങിനെ എന്റെ ബാല്യത്തെ വിരുന്നൂട്ടിയ ഒട്ടേറെ കാഴ്ചകൾ.
നെൽപാടങ്ങൾ പലതും നികന്നു കോണ്‍ക്രീറ്റു സൌധങ്ങളായി. ചായമക്കാനിയുടെ തൂണില്‍ തൂങ്ങിനിന്നിരുന്ന തപാൽ പെട്ടിയും ദയാവധം നേടി വിസ്മൃതിയിലാണ്ടു. കുന്നിൻ മുകളിലെ കാവും ആണ്ടു നേർച്ചയും കൊക്കിലൊതുക്കി കാലപ്പക്ഷി എങ്ങാണ്ടോ പറന്നുപോയി. ഗ്രാമത്തെ കീറിമുറിച്ചു ഹൈവേയും കടത്ത് വള്ളത്തെ ചവിട്ടിത്താഴ്ത്തി പുഴയ്ക്കു കുറുകെ പാലവും വന്നു, ഗ്രാമം നഗരത്തിലേക്ക് വളർന്നു കഴിഞ്ഞു. പഴയ ഗ്രാമവിശുദ്ധിയുടെ അസ്ഥിപഞ്ജരത്തെ ആധുനികവൽക്കരണത്തിന്റെ കരകൗശലം കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു.
പഴമയുടെ ലാളിത്യം കയ്യൊഴിഞ്ഞു ഗ്രാമമിന്നു പുതുമോടിയിൽ പരിലസിക്കുമ്പോൾ കാലത്തിന്റെ ഈ ദശാസന്ധിക്ക് സാക്ഷ്യംവഹിക്കുന്ന പഴമനസ്സുകളിൽ അത് ഒരേ സമയം കൗതുകവും നഷ്ടബോധവും ഉണ്ടാക്കുന്നുണ്ടാവാം. എങ്കിലും സ്വന്തംനാട് എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. തിരകെ ഞാൻ വരുമെന്ന വാർത്ത കേൾക്കാൻ ഗ്രാമം തുടിക്കാറുണ്ടോ എന്നറിയില്ല. എന്നാൽ നഗര ജീവിതത്തിന്റെ നാട്ട്യങ്ങളില്ലാതെ നാടിന്റെ പച്ചപ്പിൽ അലിഞ്ഞു ചേരാൻ എന്റ മനസ്സു തുടിക്കുന്നു. അതിനായി വീണ്ടും ഒരവധിക്കാലം വന്നെത്തി.
പ്രവാസജീവിതം നേട്ടങ്ങളുടെതാവം. പക്ഷെ ഏതു നേട്ടവും അനുഭവിക്കാൻ കഴിയാതെപോകുന്ന ജന്മനാട്ടിലെ പ്രകൃതിസൌഭാഗ്യങ്ങളുടെ വലിയ നഷ്ടത്തെ നികത്താൻ പോന്നതല്ല. എന്നിട്ടും ഓരോ അവധിക്കാലത്തിന്റെയും അന്ത്യത്തില്‍ പ്രവാസലോകത്ത് നാം തിരിച്ചെത്തുന്നു. ഒരിക്കൽ കാല് കുത്തിയാൽ തിരിച്ചു പോകാനാവാത്ത ഒരു മാസ്മരികത ഈ മണ്ണിനുണ്ട് എന്ന് തോന്നിപ്പോകുന്നു. ഉത്തരം കിട്ടാത്ത സമസ്യയായി തുടരുന്ന പ്രവാസത്തിലേക്കു വീണ്ടും തിരിച്ചു വരാം (ഇ. അ). ചെറിയ ഒരു ഇടവേളയ്ക്കു ശേഷം.
എല്ലാ ബൂലോകർക്കും പെരുന്നാൾ ആശംസകള്‍ നേരുന്നു.
-----------------------------------------------------------
.

ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന പോസ്റ്റ്.
----------------------------------------------------------.
ഒന്നും നഷ്ടമായിട്ടില്ല അക്ബര്‍ ഭായ്. നന്മ പെയ്യുന്ന ഗ്രാമ തനിമ അതുപോലെയുണ്ട്. അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കാം നമുക്ക് .
ReplyDeleteനാടിലെത്തുമ്പോള് വഴിയരികില്‍ കാണുന്ന ഒരു പുല്ചെടിക്ക് പോലും ഒരു പാട് കഥകള്‍ പറയാനുണ്ടാവും നമ്മളോട്.
പ്രവാസത്തിന്റെ ചൂടില്‍ നിന്നും മഴ പെയ്തു നനഞ്ഞ മണ്ണിലേക്ക് നിങ്ങള്‍ പോകുമ്പോള്‍ അത് സന്തോഷം നിറഞ്ഞൊരു അവധിക്കാലമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
റംസാന് മാസത്തിന്റെ അവസാന ദിനങ്ങള്‍, തുമ്പ പൂക്കള്‍ സ്വീകരിക്കുന്ന ചിങ്ങ മാസത്തില്‍ , പിന്നെ പെരുന്നാള്‍ നല്കുന്ന സന്തോഷത്തില്‍ നാട്ടിലെ ദിവസങ്ങള്‍ സന്തോഷകരമാവട്ടെ.
പോസ്റ്റ് വളരെ ഹൃദ്യം. വികാരങ്ങളെ, വിചാരങ്ങളെ വരച്ചിട്ട പോലെ.
ആശംസകള്‍
മാഷാ അല്ലാഹ്.!!! എത്ര സുന്ദരമായ വരികള്‍. പ്രവാസത്തിന്റെ മനം മടുപ്പിക്കുന്ന പൊടിക്കാറ്റും, ഗൃഹാതുരത്വത്തിന്റെ തീഷ്ണതയും, കര്‍ക്കിടകത്തിലെ മഴ മേഘങ്ങളും, പച്ചപുല്ലിന്റെ ഹൃദയ മയക്കുന്ന ഗന്ധവും ഇഴചേര്‍ന്ന വികാരങ്ങളില്‍ ചാലിച്ച സുന്ദരമായ ഒരു ചിത്രം..
ReplyDeleteനാട്ടിലായാലും, ഗള്‍ഫിലായാലും പ്രവാസി എന്നും ഒരു പേയിംഗ് ഗസ്റ്റ്. എങ്കിലും അവധിക്കാലത്തിന്റെ സൌദര്യം നമുക്കെന്നും ഒരു മരുപ്പച്ച തന്നെ. ഇക്കാക്കും കുടുംബത്തിനും, നോമ്പിന്റെ അവസാനത്തെ ഈ നാളുകളില്‍, ചിങ്ങമാസപ്പുലരിയില്‍, ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍..
NICE WORK!!!!
ReplyDeletewelcome to my blog
blosomdreams.blogspot.com
if u like it follow and support me!
(&)
ReplyDeleteചാലിയാറിന്റെ ഓളങ്ങള്‍ പോലെ ഒഴുക്കും സൗന്ദര്യവുമുള്ള ഭാഷ...പ്രവാസിയുടെ ഹൃദയ നൊമ്പരങ്ങള്‍ വായിക്കാനല്ലേ ഞങ്ങള്‍ പ്രദേശികള്ക്ക് കഴിയൂ ....ആശംസകള്‍ !
ReplyDelete-പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും ഓര്‍മ്മയുടെ പച്ചപ്പ് തേടി മനസ്സ് പറക്കുമ്പോള്‍ തെളിയുന്ന ഗതകാല സ്മരണകളിലെ ബാല്യ കൌമാരങ്ങളുടെ പൊന്‍തിളക്കം എത്ര ചേതോഹരമാണ്-. :(( ഓർമ്മകൾക്കെന്ത് സുഗന്ധം.. ! പെരുന്നാൾ ആശംസകൾ.
ReplyDeleteനമ്മുടെ നാട് എത്ര സുന്ദരമാണ് എന്നറിയാന്‍ നാട്ടില്‍ നിന്നും ദൂരേയ്ക്ക് പോയാല്‍ മതി, ദൂരം എത്ര കൂടുന്നോ അത്രയും സൌന്ദര്യം കൂടും. വാഴാക്കാട് വളരെ മനോഹരമാണ്, ചാലിയാറിന്റെ തീരത്ത് എത്ര നേരം വേണമെങ്കിലും വെറുതെ ഇരിക്കാം.
ReplyDeleteനല്ല എഴുത്ത്, കൂടെ പെരുന്നാള്‍ ആശംസയും.
"ഒരു പക്ഷെ നഷ്ടപ്പെടലുകളുടെ വിങ്ങലില് നിന്നും മനസ്സിന്റെ ഗ്രഹാതുരത ഓര്‍മ്മകളില്‍ ആശ്വാസം കണ്ടെത്തുന്നതാവാം. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും ഓര്‍മ്മയുടെ പച്ചപ്പ് തേടി മനസ്സ് പറക്കുമ്പോള്‍ തെളിയുന്ന ഗതകാല സ്മരണകളിലെ ബാല്യ കൌമാരങ്ങളുടെ പൊന്‍തിളക്കം എത്ര ചേതോഹരമാണ്."
ReplyDeleteമനോഹരമായിരിക്കുന്നു,,,,നിങ്ങളുടെ ഭാഷയും ശൈലിയും....അക്ബര്‍ സാബ്....അഭിനന്ദനങ്ങള്‍ ....
വെക്കേഷൻ ചിന്ത മനസിലേക്ക് വന്നാൽ പിന്നെ നാട് കാണാതെ രക്ഷയില്ല... മരുഭൂമിയിൽ നിന്നും കോൺഗ്രീറ്റ് കാടുകളിൽ നിന്നും തുടങ്ങി ഗ്രാമീണതയിലൂടെ ചാലിയാറൊഴുകി ...
ReplyDeleteഫ്ലൈറ്റ് കയറുന്നതിന് ദിവസങ്ങൾക്ക് മുമ്പ്തന്നെ മനസ്സ് നാട്ടിലേക്കെത്തിയിരിക്കുന്നു! :)
ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍..
മരഭൂമിയിലെ ചൂടിന്റെ തീക്ഷ്ണതയും ഗ്രാമത്തിന്റെ നൈര്മല്യതയും ഒരേ പോലെ അനുഭവപ്പെടുന്ന മനോഹരമായ പോസ്റ്റ്..ലളിതവും മനോഹരവുമായ വരികള്‍..ഗ്രാമങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും മരിക്കാത്ത ഒരു മനസ്സ് ഉള്ള കാലത്തോളം അവിടുത്തെ വിശുദ്ധിയും നന്മയും നിഷ്കളങ്കതയും പച്ചപ്പും എല്ലാം നമുക്ക് ആസ്വദിക്കാന്‍ കഴിയും ...അക്ബറിക്കയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...
ReplyDeleteപ്രവാസിക്ക് എപ്പോഴും..നാടിനെക്കുറിച്ച് നാട്ടാരെ കുറിച്ച് ആ വഴികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ഇത് ആണ്..അത് ഒരിക്കലും മായുകില്ലാ അല്ലെ അക്ബര്‍ ഭായീ..
ReplyDeleteപിന്നെ നാട്ടുകാര്‍ക്കും ചില വീട്ടുകാര്‍ക്കും പ്രവാസികളുടെ നൊമ്പരങ്ങലോ വിഷമങ്ങലോ ഒന്നും ഒരു വിഷയമേ അല്ല..മാസാമാസം അയക്കുന്ന ഡ്രാഫ്റ്റുകള്‍ കുറഞ്ഞു പോയാല്‍ ആണ് അവര്‍ക്ക് വിഷമം എന്തേ എല്ലാവര്കും അല്ല കേട്ടോ..
ഓരോ പ്രവാസിയുടെയും ഹൃദയ തുടിപ്പുകള്‍ ........................
ReplyDeleteഅതിമനോഹര മായ വരികളിലൂടെ ..............
ഒരുപാടു നേട്ടങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ കൊച്ചു കൊച്ചു നഷ്ടങ്ങള്‍
നല്ലഅവധിക്കാലം ആശംസിക്കുന്നു അക്ബര്‍ ബായി ..............
പഴമയുടെ ലാളിത്യം കയ്യൊഴിഞ്ഞു ഗ്രാമമിന്നു പുതുമോടിയില്‍ പരിലസിക്കുമ്പോള്‍ കാലത്തിന്റെ ഈ ദശാസന്ധിക്ക് സാക്ഷ്യം വഹിക്കുന്ന പഴമനസ്സുകളില് അത് ഒരേ സമയം കൌതുകവും നഷ്ടബോധവും ഉണ്ടാക്കുന്നതുകൊണ്ടാകാം ...
ReplyDeleteനമ്മളൊക്കെ എന്നും ഇവിടെന്നൊക്കെ ഡെയ്ല്‍ ലീ നാട്ട്യേ പോയി വരണത് അല്ലേ ഭായ്
പിറന്നനാടിനെ കുറിച്ചുള്ള സുഖകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചത് നന്നായിട്ടുണ്ട് അക്ബര്ക്കാ. തന്റെ ഗ്രാമീണ നന്മകളിലെക്കുള്ള ഒരു തിരിച്ചുപോക്കിനെ കുറിച്ചാകും പ്രവാസികള്‍ ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടിരിക്കുക. പുതിയ വികസന സമവാക്യങ്ങള്‍ ഇന്ന് ഗ്രാമീണ നന്മകളെയും, സൌന്ദര്യത്തെയും കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. കുന്നിടിച്ചും, പുഴ കയ്യേറിയും, പാടം മണ്ണിട്ട് നികത്തിയും ഒക്കെയാണ് പുതിയ വികസന സ്വപ്നങ്ങള്‍ ചിരകുവിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള വികസന കയ്യേറ്റങ്ങളെ അനുകൂലിക്കുന്നവര്‍, ഇവയെക്കെതിരെ സംസാരിക്കുന്നവരെ "വികസന വിരോധികള്‍" എന്ന് ലേബല്‍ അടിക്കുന്നവര്‍ തന്നെയാണ് അക്ഷരങ്ങളിലൂടെ കൃത്രിമമായ ഒരു പ്രകൃതിസ്നേഹം സൃഷ്ടിച്ചെടുക്കുന്നത് എന്നത് വിരോധാഭാസമാണ്. ചാലിയാര്‍ എനിക്കും പ്രിയപ്പെട്ടതാണ്. അടുത്ത് വേറെ ഒരു പുഴയും ഇല്ലാത്തതുകൊണ്ടാവാം ചാലിയാറിനോട് ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്നുണ്ട്. അടുത്തമാസം അക്ബര്ക്കായുടെ നാട് കാണാന്‍ ഞാനും വരുന്നുണ്ട്. ഇപ്പറഞ്ഞതൊക്കെ ഉള്ളതുതന്നെയാണോ എന്ന് അറിയണമല്ലോ :) നല്ലൊരു അവധിക്കാലവും, പെരുന്നാളും ആശംസിക്കുന്നു.. നാട്ടില്‍ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ.. "നാട്യപ്രധാനം നഗരം ദാരിദ്രം നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം? "
ReplyDeleteഅക്ഷരപ്പിശകുകള്‍ ഉള്ളതായി കാണുന്നു. തിരുത്തുമല്ലോ. "ചാലിയാര്‍ പുഴ" എന്നത് തെറ്റായ ഒരു പ്രയോഗം അല്ലെ? ആറ് എന്നാല്‍ പുഴ എന്നുതന്നെ ആണല്ലോ. പൊതുവേ എല്ലാവരും ചാലിയാര്‍ എന്നുമാത്രം അല്ലെ ഉപയോഗിക്കുന്നത്. (പെരിയാര്‍, മീനച്ചിലാര്‍, പാമ്പാര്‍, കരമനയാര്‍)
വെക്കേഷന് ആഹ്ലാദകരമാവട്ടെ..ആശംസകള്‍
ReplyDeleteസ്വന്തം നാടിന്റെ സൌന്ദര്യം ഒരു നാട്ടിലും നമുക്ക് അനുഭവവേധ്യമാകില്ല..
ReplyDeleteചാലിയാറിന്റെ ഓളങ്ങളുടെ സൌന്ദര്യം വീണ്ടും നുകരാനായതില് സന്തോഷം..
ReplyDeleteകണ്ണ് പോയാലെ കണ്ണിന്റെ വിലയറിയൂ എന്ന് പറഞ്ഞ പോലെ നാട് വിട്ടവര്ക്കേ നാടിന്റെ ഓജസ്സും തേജസ്സും അറിയൂ..
ചൂടില്‍ പുഷ്പ്പിക്കുന്ന ഈന്തപ്പഴം പോലെത്തന്നെയല്ലേ പ്രവാസികളും?
നിലമ്പൂരിന്റെ വിശേഷങ്ങളുമായി വടപുറം പുഴയുടെ കൂട്ടുകൂടി മംബാടിന്റെ മണല്‍ കഥയും പറഞ്ഞു എടവണ്ണ പ്രൌഡി വിളിച്ചോതി അരീകോടിന് കിസ്സ പറഞ്ഞു ഒടക്കയം ചോല വെള്ളത്തിന് കുളിരും പേറി ചാലിട്ടൊഴുകുന്ന എരനാടിന് അഹങ്കാരം ചാലിയാറിന് തരളിത സംഗീതം ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ പോകുന്ന അക്ബര്ജി ആശംസകള്‍ നേരുന്നു പോയി വരാതിരിക്കാന്‍ ശ്രമിക്കൂ മരതക കാന്തിയുടെ കുളിര് തെന്നല്‍ വീശുന്ന ചാലിയാറിന് കരയില്‍ നിന്ന് .
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ലൊരു അവധിക്കാലം ആശംസിക്കുന്നു.... പെരുന്നാളും ഓണവും എല്ലാം കൂടി മക്കളോടൊപ്പം അടിച്ചു പൊളിച്ച്, കുന്നിറങ്ങി വരുന്ന കുറിഞ്ഞിത്തള്ളക്ക് കൈനീട്ടവും കൊടുത്ത് തിരിച്ചു വരൂ......
ReplyDeleteനാടിന്റെ ഗന്ധം നാം അറിയാതെ തന്നെ നമ്മിലെക്കൊടിയെത്തുന്ന മനോഹരമായ പോസ്റ്റ് ..പ്രവാസത്തിന്റെ ചുട്ടു പൊള്ളുന്ന ഓര്‍മ്മകളില്‍ നിന്നും നാടിന്റെ സുന്ദര കായ്ച്ചകളിലേക്ക് ....... പൊന്നിന് ചിങ്ങവും പൂവിളിയും ... വസന്തത്തിന്റെ കുളിര്‍ക്കാറ്റു തഴുകി തലോടി ഒരു നല്ല പ്രഭാതം... മയിലാഞ്ചി ചോപ്പിന്റെ മനോഹാരിതയും തക്ബീര്‍ ധ്വനികളും സന്തോഷം പകരുന്ന പെരുന്നാളിളിന്റെ ശോഭയില്‍ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.. പ്രാര്‍ഥനയോടെ ...
ReplyDeleteഎന്തു സൗന്ദര്യമാണീ വരികള്‍ക്ക്..? ഓര്‍മ്മയില്‍ നിന്നിതുവരെ കുത്തിയൊലിച്ചു പോവാത്ത ആയിരം സ്വകാര്യ ദു:ഖങ്ങളുടെ യുടെയും സന്തോഷത്തിന്റെയും മഴച്ചിത്രങ്ങള്‍..!!!
ReplyDeleteനാട്ടില്‍ കൂടുന്ന ഓരോ നിമിഷങ്ങളും ഏറെ ഇമ്പം നല്കുന്ന അനുഭവങ്ങളാവട്ടെ.. എന്നാശംസിക്കുന്നു.
വരികളില്‍ ഗ്രാമീണതയുടെ വശ്യമായ സൗന്ദര്യം വിളിച്ചൊതുന്നുണ്ട്, അത് കുറേ കാലത്തെ പ്രവാസത്തില്‍ മന്സ്സിലിട്ട് ഉരിക്കിയതു കൊണ്ടാവാം ഇത്രയും നൊമ്പരങ്ങള്‍ പറയാന്‍ കഴിയുന്നത്
ReplyDeleteഎല്ലാം നഷ്ടങ്ങളുടെ എക്സലുകള്
ha.. cheruvadiyude vaakukal kelkoo. onnum nashtamayitilla..
ReplyDeletepinne, maatam kothikumallo evarum. angane nammude gramangalum maarum.
perunnal aasamsakal.
കുറച്ച് ദിവസം വീട് വിട്ട് നിന്നപ്പൊ മനസ്സിലായി എനിക്ക് പ്രവാസികളുടെ വേദന...! ഒരാഴ്ച കൊണ്ട് എനിക്ക് നാടു ചുറ്റാനുള്ള ആഗ്രഹമേ മാറി..അപ്പൊ നാടും വീടും വിട്ട് നില്ക്ക്ന്നൊരെ ഒക്കെ ഓര്‍ത്തു..നാടെത്താനുള്ള അക്ബര്ക്കയുടെ സ്പിരിറ്റ് ഇപ്പൊ ശരിക്കും എനിക്ക് മനസ്സിലാവുന്നു..ഉത്സവകാലത്തെക്ക വരവു..വരൂ..പെരുന്നാളും ഓണോം ഒക്കെ കാത്തിരിക്കുന്നു...
ReplyDeleteനാട്ടില്‍ പോകുന്നത് ആലോചിച്ചപ്പോളെ സാഹിത്യം ആണല്ലോ ഇക്കാ! ഇക്കണക്കിനു നാട്ടില്‍ ഇരുന്നു ഒരു പോസ്റ്റ് എഴുതിയാലോ :))
ReplyDeleteകുടുംബത്തോടൊപ്പം നല്ലൊരു അവധിക്കാലം ആശംസിക്കുന്നു....
നാട്ടിൻപുറത്തു നിന്നു നഗരത്തിലെത്തിയിട്ട് വല്ലപ്പോഴും ഒരു തിരിച്ചു പോക്കുതന്നെ എന്തൊരു സന്തോഷമാണു. അപ്പോൾ തിരികെ നാട്ടിലേക്കു വരുന്ന പ്രവാസിയുടെ സന്തോഷം മനസ്സിലാകുന്നു. ആശംസകൾ.
ReplyDeletePoyi perunnalokke koodi santhoshamayi thirike varoo .... njanippol blog lokathu maveliyayirikkunnu....engilum thangale thedi njan idkku varathirikkilla. Valare nalla post. Njanum eeyide nattil poyi mazha nananjethi....ende swargam upekshichu pravasam thudangi....ippol kavi padiya pole.. Nashta swargangalude dukha simhasanathil thikachum pravasiyai irippoo.... veendum varam Akbar... Thangalkkum kudumbathinu perunnak aashamsakal. Iniyum chelulla ezhuthukalumayi neenaal vaazhatte Akbar...ആശംസകള്‍.
ReplyDeleteമറ്റൊരു പ്രവാസക്കുറിപ്പ് :)
ReplyDeleteഅത്രയ്ക്കധികമൊന്നും ആദ്യാകാലത്തുണ്ടായിരുന്ന് നഷ്ടമാകലിന്റെ വേഗതയ്ക്കില്ല.
പെരുന്നാളാശംസകള്‍ തിരിച്ചുമേകുന്നു..
മനോഹരമായ പോസ്റ്റ് ....പെരുന്നാള്‍ ആശംസകള്‍..
ReplyDeleteനല്ലൊരു അവധികാലം ആശംസിക്കുന്നു....
ReplyDeleteകൂടെ, പെരുന്നാള്‍ ആശംസകളും ... :)
പെരുന്നാള്‍ ആശംസകള്‍
ReplyDeleteഅവിടെ എല്ലാവര്ക്കും'' പെരുന്നാള്‍ ആശംസകള്‍'' നേരുന്നു .
ReplyDeleteഅക്ബറിക്കാ, പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
ReplyDelete>>എങ്കിലും സ്വന്തം നാട് എല്ലാവര്ക്കും പ്രിയപ്പെട്ടത് തന്നെ. തിരകെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം തുടിക്കാറുണ്ടോ എന്നറിയില്ല. എന്നാല്‍ നഗര ജീവിതത്തിന്റെ നാട്യങ്ങളില്ലാതെ നാടിന്റെ പച്ചപ്പില്‍ അലിഞ്ഞു ചേരാന്‍ എന്റ മനസ്സു തുടിക്കുന്നു. അതിനായി വീണ്ടും ഒരവധിക്കാലം വന്നെത്തി<<.
ReplyDeleteഓരോ അവധിയും സമ്മാനിക്കുന്ന ഊര്‍ജ്ജവും തിരിച്ചു പോരുമ്പോഴുള്ള വിങ്ങലും ചേര്‍ന്ന പ്രവാസം; അല്ലെ?
Valare nannayi
ReplyDeletehttp://ftpayyooby.blogspot.com/2011/09/miracle-of-prophet-sallallahu.html
പ്രവാസം അകത്തും പുറത്തും വിതയ്ക്കുന്ന ഉഷ്ണത്തിന്റെ അസഹ്യതയിൽ നിന്ന് പ്രിയജനസാമീപ്യത്തിന്റെ കുളിര് തേടിയുള്ള യാത്ര. മനസ്സ് ആഗ്രഹിക്കുന്ന അളവിൽ സഫലമാകാൻ ആശംസകൾ..പ്രാർത്ഥനകൾ..
ReplyDelete“ഒരിക്കല്‍ കാല് കുത്തിയാല്‍ തിരിച്ചു പോകാനാവാത്ത ഒരു മാസ്മരികത“യൊന്നും പ്രവാസികൾ സ്വയം വരിച്ച ഈ മണ്ണിനുണ്ട് എന്നു തോന്നുന്നില്ല.
“കോഴിയുടെ കാലിൽ മുടി ചുറ്റിയ പോലെ” എന്ന് പഴമക്കാർ പറയാറുള്ള പോലെ ഒരു കെണിയാണത്. ഒരിക്കൽ ഇവിടെ എത്തിപ്പെട്ടവൻ സ്വയം ആ കെണിയിൽ.... അത്രതന്നെ.
മനോഹരമായ ഭാഷയിൽ എഴുതപ്പെട്ട ഈ കുറിപ്പിനു ചന്തമുണ്ട്. നന്ദി.
(യാത്രയുടെ ആവേശത്തിൽ തിടുക്കപ്പെട്ട് പോസ്റ്റ് ചെയ്തതുകൊണ്ടാവാം അക്ഷരപ്പിശകുകൾ കടന്നു കൂടിയത്. തിരുത്തുമല്ലോ).
നല്ല വരികള്‍,
ReplyDeleteഅല്പം വൈകി എന്റെയും പെരുന്നാള്‍ ആശംസകള്‍.
വഴിപോക്കന്
അങ്ങിനെ വീണ്ടും ഒരു അവധിക്കാലം...:))
ReplyDeletethnaks for all
ReplyDeleteശ്രീ അക്ബറിന്റെ ഓരോ പോസ്റ്റും ഇടയ്ക് എനിക്ക് വീണു കിട്ടുന്ന അനുഭവം ...
ReplyDeleteപ്രവാസത്തിന്റെ പോള്ളലുകളില് ഉരുകി ചാലിയാറിന്റെ തണുപ്പിലേക്കുള്ള ഈ യാത്ര
മനസ്സില്‍ ഒരു പ്രവാസി എന്ന നിലയില്‍ സന്തോഷത്തെക്കളുപരി ഒരു നൊമ്പരമാണ് തരുന്നത് ....
ആശംസകള്‍ ... പ്രിയ എഴുത്തുകാരാ....