Monday, October 24, 2011

സമകാലികം. ( മിനിക്കഥ)മാര്‍
ക്കറ്റിലേക്ക് സഞ്ചിയുമായി ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു 
"കുറച്ചു അത് കൂടെ വാങ്ങിച്ചോളൂ"
"അതോ??..അതിനെന്താ പേരില്ലേ. എന്താന്നു വെച്ചാ പറ"
അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു 
" അതു  ഒരു പാക്കെറ്റ് "
(അവളുടെ നാണം കണ്ടപ്പോള്‍ അയാള്‍ക്ക്‌ സംഗതി പിടി കിട്ടി. ഇതു അതു തന്നെ).


"അതല്ലേ ഇന്നലെ കഴിഞ്ഞത്. ഇനി അടുത്ത മാസം നോക്കിയാല്‍ പോരെ".

"ഛെ അതല്ലന്നെ.... "അതു" .
അയാള്‍ക്ക്‌ ദേഷ്യം വന്നു. "നീ എന്താന്നു വെച്ചാല്‍ കാര്യം പറ"
അവള്‍ നാണിച്ചു കൊണ്ട് പറഞ്ഞു. "
കുറച്ചു ഐസ് ക്രീം"
പരുങ്ങലോടെ
അയാള്‍ ചുറ്റും നോക്കി, എന്നിട്ട് ഭാര്യയോട് പറഞ്ഞു
"പതുക്കെ പറ, 
ചാനലുകാരെങ്ങാന്‍ കേട്ടാല്‍ "...

-------0----------

47 comments:

 1. അത് എന്ന് കേട്ടപ്പോൾ ഞാൻ കരുതി മറ്റേതായിരിക്കുമെന്ന്. ചാനലുകാരെപ്പോലെ നിങ്ങൾക്കും ഐസ്ക്രീം കൂടാതെ സദ്യയില്ല അല്ലേ...?

  ReplyDelete
 2. "ഐസ് ക്രീമില്ലാതെ ഞങ്ങള്‍ക്കെന്തു വാര്‍ത്ത " എന്നാണ് ഇപ്പോള്‍ മിക്ക ചാനലുകളുടെയും ക്യാപ്ഷന്‍ .
  ഇന്ത്യാ വിഷന്റെ പേര് തന്നെ ഐസ്ക്രീം വിഷന്‍ എന്നാക്കും അടുത്ത്.
  ഓ..സംഗതി കഥയാണെന്ന് മറന്നുപ്പോയി :-)
  ഞാനേതായാലും ഈ കഥയെ കാര്യമായി തന്നെയാ വായിച്ചത്.
  നന്നായിട്ടുണ്ട്.

  ReplyDelete
 3. നല്ല ചൂട് ഐസ് ക്രീം

  ReplyDelete
 4. അതെന്നു കേട്ടപ്പോള്‍ ഞാനും ഒന്ന് തെറ്റിദ്ധരിച്ചു...സംഭവം കൊള്ളാം

  ReplyDelete
 5. ഇപ്പോൾ ഐസ്ക്രീമിനൊന്നും ഒരു വിലയുമില്ല ഭായി.. പണ്ടൊക്കെ ആ പേരു കേൾക്കുമ്പോൾ വായിൽ വെള്ളമൂറൂമായിരുന്നു. ഇപ്പോൾ വെറുപ്പും.

  ReplyDelete
 6. ഐസ് ക്രീമിന് ഇപ്പോൾ മറ്റൊരു പേരാണ്,, അത്വഴി പ്രശസ്തനായ ഒരു മനുഷ്യന്റെ പേര്,,,

  ReplyDelete
 7. ചെറുകഥ ഐസ്ക്രീം പോലെ നുണഞ്ഞു.കെട്ടടങ്ങാത്ത 'ഐസ് ക്രീം'അലിഞ്ഞുപോവാതെ ഇപ്പോഴും-നേരു തേടി...

  ReplyDelete
 8. അതെ,ഐസ് ക്രീം ഇപ്പോള്‍ സ്വകാര്യമായി പറയേണ്ട വാക്കായിരിക്കുന്നു..
  കഥ രസായി..

  ReplyDelete
 9. 'കോഴിക്കോട് പോയി ഐസ്ക്രീം കഴിച്ചു' എന്നെങ്ങാനും പറഞ്ഞുപോയാല്‍ കയിഞ്ഞ് കച്ചോടം...

  ReplyDelete
 10. അതെ അവരെങ്ങാനും കേട്ടാല്‍...

  ReplyDelete
 11. ചാനലുകാരെ പറഞ്ഞിട്ടെന്താ അന്ന് അത് കഴിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇത് ഐസ് ക്രീം ആണെന്ന് ... വളരെ നന്നായി ഈ കൊച്ചു സമകാലിക കഥ ..

  ReplyDelete
 12. ഈ കഥയില്‍ ഇത്ര ചിരിക്കാനും കമ്മന്റിടാനും എന്താ ഉള്ളതെന്ന് എനിക്ക് മനസ്സിലാവുന്നില്ല....ബ്ലോഗില്‍ അറിയപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഏതു അലവലാതി കഥകള്‍ക്കും കമെന്റാന്‍ ആളുകള്‍ റെഡിയാണ്.... അതാണ്‌ ഇപ്പഴത്തെ സ്ഥിതി...അക്ബര്‍ സര്‍ കുഞ്ഞാലി ഐസ് ക്രീമിനെയാണ് വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചതെങ്കില്‍ അതുമായി തീരെ അനുയോജിക്കാത്ത ഒരു കഥയായിട്ടാണ് എനിക്ക് തോന്നുന്നത്.. അത് തുറന്നു പറയാന്‍ പലര്‍ക്കും മടി..എനിക്കും....

  ReplyDelete
 13. നാലാള് കൂടുന്ന [കല്യാണം, വിസായം, സല്‍കാരം] പരിപാടിക്ക് 'അതെ'ങ്ങാനും വിളമ്പിയാല്‍ അവരൊക്കെ 'അതി'ന്‍റെ ആള്‍ക്കാരാണെന്ന് പറയും.

  ReplyDelete
 14. @-kaaranavar - പ്രിയ സുഹൃത്തെ. ഒരു വ്യക്തിയെയും വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. അതിലെ തെറ്റും ശരിയും ദൈവത്തിനു വിടുന്നു. രണ്ടു കാര്യങ്ങളാണു ഈ മിനിക്കഥയിലൂടെ ഞാന്‍ പറയാന് ശ്രമിച്ചത്.

  1 'ഐസ്ക്രീം' എന്ന പദം കേരളത്തില്‍ പെണ്‍ വാണിഭത്തിന്റെ പര്യായമായിത്തീര്‍ന്നിരിക്കുന്നു.

  2 ഇന്ത്യാ വിഷന്‍ എന്ന വലിയ സംരംഭം കേവലം ഐസ് ക്രീമിലേക്ക് ചെറുതായിപ്പോകുന്നു. ഉദാഹരണം. ഗദ്ദാഫി മരിച്ച ദിവസം മറ്റെല്ലാ ചാനലുകളും അതു വലിയ വാര്‍ത്തയാക്കിയപ്പോള്‍ ഇന്ത്യാ വിഷന്‍ 40 മിനുട്ടു ചിലവാക്കിയത് ഐസ്ക്രീമിനാണ്.

  അതു പോലെ തുര്‍ക്കിയില്‍ ഭൂകംഭം നടന്നു ആയിരക്കണക്കിനു ആളുകള്‍ മരിച്ച ദിവസവും ഇന്ത്യാ വിഷന്റെ പ്രധാന വിഷയം ഐസ്ക്രീം ആയിരുന്നു. ഐസ്ക്രീം വാര്ത്ത കൊടുക്കരുത് എന്നല്ല പറഞ്ഞത്‌. വാര്‍ത്തകളുടെ മുന്ഗണനാ ക്രമത്തില്‍ ചാനല്നു വീഴ്ച പറ്റുന്നു.

  "പതുക്കെ പറ, ചാനലുകാരെങ്ങാന്‍ കേട്ടാല്‍ "...എന്നത് കൊണ്ട് ഉദ്ദേശിച്ചത് ചാനല്‍ ഈ വാര്ത്ത മാത്രം തേടി നടക്കുന്നു എന്നതാണ്. അതു വേണ്ടവിധം വ്യക്തമായില്ലാ എങ്കില്‍ അതെന്റെ എഴുത്തിന്റെ കുഴപ്പമാണ്. താങ്കളുടെ അഭിപ്രായത്തിന് നന്ദി.
  --------------------

  പിന്നെ "ഏതു അലവലാതി കഥകള്‍ക്കും" കമന്റിടുന്നതില്‍ തെറ്റൊന്നുമില്ല. അഭിപ്രായം പറനുള്ളതാണല്ലോ കമന്റ്‌ കോളം. വിമര്‍ശനം ആണെങ്കില്‍ അതും പറയാമല്ലോ. പക്ഷെ താങ്കളുടെ വിമര്‍ശനം ഇവിടെ കമന്റു വന്നതിനാനെന്നു തോന്നുന്നു.

  ReplyDelete
 15. ശരിയാണു,ഐസ്ക്രീം എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മേല്‍ വരിക ഇത് തന്നെയാണു.പിന്നെ അധികം ടി വി കാണാത്തത് കൊണ്ട് ഇപ്പഴും ഓര്‍മ്മേടെ കെട്ട് വിട്ടിട്ടില്ലാന്ന് മാത്രം,ഇടക്കെങ്കിലും പിള്ളെരോടെ വാനിലയാണോടാ സ്ട്രോബറി ആണോടാ വേണ്ടെ എന്നു ചോദിക്കാന്‍ ആവുന്നുണ്ട്. അതാ വാര്‍ത്തകള്‍ കാണാതിരുന്നാലുള്ള ഗുണം.

  പിന്നെ ദുബായീല്‍ തിരിച്ചിറങ്ങിയപ്പോഴെ മൊത്തം കഥേടെ കെട്ടഴിക്കുകയാണല്ലോ..?എന്താ ഭാവം..?

  ReplyDelete
 16. വേണ്ട കാര്യങ്ങളില്‍ ഊന്നാതെയുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ അരോചകം തന്നെയാണു.

  ReplyDelete
 17. ഇന്ന് ബെര്‍ളിയുടെ പോസ്റ്റ്‌ കണ്ടു..ഒളി‍ ക്യാമറയും ആയി ബെഡ് റൂം തേടി നടക്കുന്ന
  ചാനല്‍ കാരെപ്പറ്റി...

  മാധ്യമ ധര്‍മം 'അലവലാതി' തരം
  ആവുന്നുണ്ട്‌..ആക്ഷേപ ഹാസ്യം എന്ന നിലയില് ‍മിനികഥ കൊള്ളാം അക്ബര്‍...

  ReplyDelete
 18. ഇന്നലെ കഴിഞ്ഞതും ഇനി അടുത്തമാസം നോക്കിയാല്‍ പോരെ എന്ന് പറഞ്ഞതുമായ "ആ സാധനം" എന്തുവാ എന്നാ ഞാന്‍ ആലോചിക്കുന്നത് ..ഇന്നത്തെ ഉറക്കം ഇതോടെ പോയിക്കിട്ടി ,,ഞാന്‍ ഒന്നാലോചിക്കട്ടെ ..:)

  ReplyDelete
 19. ആക്ഷേപഹാസ്യം ശ്ശി ബോധിച്ചു...!!

  ReplyDelete
 20. എനിക്കു വയ്യ ! :D

  ReplyDelete
 21. അതു ശരി, അങ്ങനെയാണല്ലേ?

  ReplyDelete
 22. ചാനലുകാരെ കൊണ്ട് തോറ്റു...
  ഹിമലേപനമെന്നൊ മറ്റുവല്ല പദവും കണ്ടെത്തേണ്ടിയിരിക്കുന്നു :(

  ReplyDelete
 23. കടയില്‍ വച്ച് കുട്ടി “അത്” വേണമെന്നു ശഠിക്കുന്നു. ഭദ്രകാളിയുടെ പര്യായമായി തള്ള ഉറഞ്ഞു തൂള്ളി..
  “പൊയ്ക്കോണം എന്റെ മുന്‍പീന്ന്..! മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുന്‍പേ..അവന്..ഐസ്ക്രീം..!!”

  മൊത്തത്തില്‍ ഈ ‘അത്’ കൊള്ളാം..!
  ഇതിപ്പോ..‘പീഡന‘ത്തിന്നു പകരം പുതിയ വാക്കാകുമോ..?

  ReplyDelete
 24. അവള്‍ 'അത്' വേണമെന്ന് പറഞ്ഞപ്പോള്‍ 'അത്' വേണ്ടെന്നു പറയാമായിരുന്നു. അതിനും വേണം മനസ്സിനൊരു 'അത്'

  ReplyDelete
 25. പ്രഭന്‍ ക്യഷ്ണന്‍ said...കടയില്‍ വച്ച് കുട്ടി “അത്” വേണമെന്നു ശഠിക്കുന്നു. ഭദ്രകാളിയുടെ പര്യായമായി തള്ള ഉറഞ്ഞു തൂള്ളി..
  “പൊയ്ക്കോണം എന്റെ മുന്‍പീന്ന്..! മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുന്‍പേ..അവന്..ഐസ്ക്രീം..!!”


  :D

  ഗുരോ ഞാന്‍ അങ്ങയ്ടെ ശിഷ്യത്വം സ്വീകരിച്ചു. എന്‍റെ ദക്ഷിണ സ്വീകരിച്ചാലും.

  ReplyDelete
 26. കരിങ്കല്‍മലപോലും പൊടിഞ്ഞു ലോറിയിലേറി പോയിട്ടും, ഈ ഐസ്ക്രീം മാത്രം അലിയാതെ 'മധുരമായി'തന്നെ നിലനില്‍ക്കുനത് എന്ത് കൊണ്ടാണ്?
  ഐസ്ക്രീം തക്കത്തില്‍ കയ്യില്‍ കിട്ടിയാല്‍ ചൂടാറും മുന്‍പ് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ശ്രമിക്കുന്നവരാണ് നമ്മില്‍ അധികവും എന്നതും ഒരു വസ്തുതയാണ്.പ്രമേഹത്തിന്റെ അസുഖമുള്ളത് കൊണ്ടാണ് ചിലരെങ്കിലും തിന്നാതിരിക്കുന്നത്.

  എന്തൊക്കെയായാലും,
  ഐസ്ക്രീം തിന്നവന്‍ വെള്ളം കുടിക്കും.

  ReplyDelete
 27. അങ്ങനെ..
  ഞാന്‍ കരുതി അതായിരിക്കുമെന്ന്..
  ഏതായാലും ഇതു കൊയപ്പല്ല..

  ReplyDelete
 28. കഥ എന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍ എനിക്കു തോന്നിയത് മിനിക്കഥകള്‍ക്ക് ആവശ്യമായ ലക്ഷണങ്ങള്‍ എല്ലാം ഇവിടെ ഒത്തു വന്നിട്ടുണ്ട് എന്നു തന്നെ ആണ് - ചുരുങ്ങിയ വരികള്‍,വരികള്‍ക്കിടയില്‍ പറയാതെ പറഞ്ഞ ആശയങ്ങള്‍,വായനയിലെ ഒഴുക്ക്, വരികളുടെ പാരസ്പര്യം.പെട്ടെന്നു നല്‍കുന്ന ട്വിസ്റ്റ്... എല്ലാം ഒത്തു വന്നിരിക്കുന്നു.

  ആശയം - ശരിയാണ്, ഐസ് ക്രീം എന്നത് പെണ്‍ വാണിഭത്തിന്റെ പര്യായമായിത്തീര്‍ന്നിരിക്കുന്നു.മാധ്യമങ്ങള്‍ അവരുടെ താല്‍പര്യമനുസരിച്ചു മാത്രം വാര്‍ത്തകളും അവയുടെ മുന്‍ഗണനയും തീരുമാനിക്കുന്നു.

  വിഷയത്തിന്റെ പ്രസക്തിയും രാഷ്ട്രീയവും - എന്തുകൊണ്ടോ വലിയ മടുപ്പുളവാക്കുന്നുണ്ട് ഈ ഐസ് ക്രീം രാഷ്ട്രീയം.ഇപ്പോഴും ഈ വിഷയം സജീവമാക്കി നിര്‍ത്തുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ എനിക്കു സംശയമുണ്ട്.

  ReplyDelete
 29. @-അലി - ഞാനും കരുതി അതായിരിക്കും എന്നു :) . നന്ദി അലി ഭായി.

  @-ചെറുവാടി- ഐസ് ക്രീമില്ലാതെ അവര്‍ക്കെന്തു ആഘോഷം

  @-ajith - :) ഏതു തണുപ്പിലും മലയാളികള്‍ക്ക് ഇപ്പോള്‍ ഐസ്ക്രീം ചൂട് പകരുന്നു.

  @-ഒരു ദുബായിക്കാരന്‍ - ശോ.. ഈ ദുബായിക്കാരുടെ ഒരു കാര്യം

  @-വീ കെ - ഷുഗര്‍ ഉണ്ടോ.

  @-mini//മിനി - :)

  @-Mohammedkutty irimbiliyam - ശരിയാണ് ഇപ്പോഴും നേര് തേടുന്നു.

  @-mayflowers - അതേ. ആ പദം മറ്റൊന്നിന്റെ പര്യായമായി തീര്‍ന്നിരിക്കുന്നു.

  @-ഷബീര്‍ - തിരിച്ചിലാന്‍ - :) കാലം ോയൊരു പോക്കെ...

  @-naushad kv - നന്ദി

  @-തെച്ചിക്കോടന്‍ - കേട്ടാല്‍ ഒളിക്കമാറയുമായി വരും

  @-ഉമ്മു അമ്മാര്‍ - പ്രതികരണത്തിന് നന്ദി

  ReplyDelete
 30. @-Afsar Ali Vallikkunnu - :)) ഇപ്പൊ ഇതൊരു തമാശയായി തീര്‍ന്നിരിക്കുന്നു.

  @-മുല്ല said ..ടി വി കാണാത്തത് കൊണ്ട്....

  മുല്ലേ ടിവി കാണരുത്

  വാര്ത്ത കേള്‍ക്കരുത്‌

  ചാനലിന്‍ കണ്ണില്‍ നോക്കരുത്

  പൂതനാതന്ത്രം പുരണ്ടതാണെല്ലാം. :))

  @-മുകിൽ - അതേ മുകില്‍. അതാണ്‌ കാതലായ വിഷയം.

  @-ente lokam - ഒളി‍ ക്യാമറാ ജേര്‍ണലിസം അല്ലേ.
  @-ലീല എം ചന്ദ്രന്‍.. - വന്നതില്‍ വളരെ നന്ദി.

  @- മേശ്‌ അരൂര്‍ - ഹ ഹ ഹ രമേശ്‌ ബായിയുടെ ഒരു കാര്യം :)

  @-ഇലഞ്ഞിപൂക്കള്‍ - വളരെ സന്തോഷം ഇവിടെ കണ്ടതില്‍

  @- Lipi Ranju :)))

  @-Echmukutty - എല്ലാരും പറയുന്നു എച്ചുമു. നന്ദി

  ReplyDelete
 31. @-മൈപ് - അങ്ങിനെ ഐസ്ക്രീമിനു പുതിയ ഒരു പേര് കണ്ടെത്തിയിരിക്കുന്നു. "ഹിമ ലേപനം" :)))

  @-Haneefa Mohammed - അതില്ലാതെ പോയതാണ് പ്രശ്നം. ഏതു അതു തന്നെ.

  @-ഇസ്മായില്‍ കുറുമ്പടി - വളരെ വാസ്തവമായ കാര്യമാണ് താങ്കള്‍ പറഞ്ഞത്. ഇനി എന്തോന്ന് വെള്ളം കുടിക്കാനാ..

  @-»¦മുഖ്‌താര്‍¦udarampoyil¦« - ഹാവൂ. ഇങ്ങള് വന്നല്ലോ. നന്ദി.

  @-Pradeep Kumar - വിശദമായ വിലയിരുത്തലിനു നന്ദി. ഇവിടെ പ്രധാന വിഷയം പൈങ്കിളി വാരികയുടെ നിലവാരത്തിലേക്ക് ചാനല്‍ തരം താഴുന്നു, അല്ലെങ്കില്‍ മലയാളിയുടെ ഇക്കിളി താല്‍പര്യങ്ങളില്‍ മാത്രം ചാനല്‍ തൊഴിലാളികള്‍ അതിജീവനത്തിനു മാര്‍ഗം തിരയുന്നു എന്നതാണ്.

  ലോകം പൊട്ടിത്തെറിച്ചാലും ഒരു ചാനല്‍ അതിന്‍റെ ജനനം മുതല്‍ ഒരേ ഒരു വാര്‍ത്തക്ക് പിന്നാലെ പോകുന്നത് ദുരൂഹമാണ്. ഐസ്ക്രീം കഥയുടെ പിന്നാമ്പുറം എന്തായാലും കഥയിലെ ഇര? ഇന്നു സമ്പന്നയായി സസുഖം പരാതിയില്ലാതെ ജീവിക്കുന്നു.

  പിന്നെ വരുന്നത് വ്യക്തിയുടെ ധാര്‍മ്മികതയുടെ പ്രശ്നമാണ്. അതിനു ഒരു ചാനല്‍ സമയം കളയുമ്പോള്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നെ പറയാനാവൂ.

  ReplyDelete
 32. ഐസ് ക്രീം കഥ കലക്കി
  കലികാലം അല്ലാതെന്തു പറയാനാ

  ReplyDelete
 33. നര്‍മഭാവന നന്നായിരിക്കുന്നു.
  ഞാനും കുട്ടികളും അത് കഴിക്കാറുണ്ട്.
  ഇവിടൊന്നും അത് വാങ്ങുമ്പോള്‍ ഒരു കൊഴാപ്പോല്ല.

  ReplyDelete
 34. അക്ബറിക്ക..

  ശോ.. ഒന്ന് പതുക്കെ പറ, ചാനലുകാരെങ്ങാന്‍ കേട്ടാല്‍ ...

  ഹ ഹ ഹ.. ഇത് കലക്കി.. a true political satire..

  ReplyDelete
 35. @-കൊമ്പന്‍ - അതേ ഇതെന്നും കാലികമായി തന്നെ തുടരുന്നു. വളരെ നന്ദി.

  @-~ex-pravasini* - വായനക്കും അഭിപ്രായത്തിന് നന്ദി

  @-Sandeep.A.K - വളരെ നന്ദി സന്ദീപ്.

  ReplyDelete
 36. പലതും 'സ്ഥല'നാമങ്ങളാല്‍ പ്രചാരം നേടിയപ്പോള്‍ ഇവിടെ ഇങ്ങനെ ഒന്ന് ഐസ്ക്രീമിനാലും..!!! പിന്നെ, സംഗതി ബോറടിപ്പിക്കുണ്ടെങ്കിലും ഇതലിയിക്കാന്‍ പെട്ട പാടോര്‍ക്കുമ്പോള്‍ {അന്നുമിന്നും പറഞ്ഞത് കേള്‍ക്കുന്നത്} ഇതിന്റെ തണുപ്പൊന്നു മാറിക്കിട്ടാന്‍ എന്തോരം ചൂട് കൊണ്ടിട്ടുണ്ടെന്നോ..!!! പക്ഷേ, അന്ന് തൊട്ടിന്നുവരെ വിയര്‍ത്തു കുളിച്ചല്ലോ നില്‍പ്പ്. അയ്യോ പാവം. പെറ്റ തള്ള സഹിക്കില്ലാ...!!!

  ഒരു സൃഷ്ടി എന്ന നിലക്ക് 'മിനിക്കഥ' കൊള്ളാം. എന്നാല്‍ അതിലെ ആക്ഷേപ ഹാസ്യത്തിന്റെ ഇളവ് അനുവദിച്ച് ഐസ്ക്രീമിനോട് പൊരുത്തപ്പെടാന്‍ എനിക്കാകില്ല.

  ReplyDelete
 37. അഭിപ്രായ കപ്പിലൊരു
  സ്കൂപ്പു് അതു നിറച്ചു
  മെല്‍റ്റായില്ലെങ്കിലതു
  നുണഞ്ഞിടാം.

  ReplyDelete
 38. പഴയ ഐസ്‌ക്രീം തീറ്റ നമുക്ക് മറക്കാം. എന്നാല്‍ നാമൊക്കെ ആശ്വാസം കൊള്ളൂന്ന നീതിന്യായ വ്യവസ്ഥയെ ഈ ഐസ്‌ക്രീം എങ്ങനെ മരവിപ്പിച്ചു എന്നറിയുന്നത് നന്നായിരിക്കും. ഐസ്‌ക്രീമല്ല ഇപ്പോള്‍ വിഷയം. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെട്ടു കൂടാ.
  അഭിനന്ദനങ്ങള്‍

  ReplyDelete
 39. ഹ ...ഹാ. ഹാ.
  ഐസ് ക്രീം എന്ന ശബ്ദം ...കേരളത്തില്‍ ഉച്ചരിക്കാന്‍ വയ്യാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു .. നാല് വരികളിലൂടെ നല്ലൊരു ആശയം ആവിഷ്കരിച്ചു ഈ മിനികഥ....
  ആശംസകളോടെ ....(തുഞ്ചാണി)

  ReplyDelete
 40. ഈ അത് ആകെ പ്രശ്നമാണല്ലോ...

  ReplyDelete
 41. ഇക്കാ.... ചിരിക്കാതെന്തു ചെയ്യണം..

  നന്നായിട്ടുണ്ട് ട്ടോ...

  ReplyDelete
 42. ശെക്കീല എന്ന് പേരിടാന്‍ പറ്റാത്തത് പോലെയായി ഐസ്ക്രീമും..:)

  ReplyDelete
 43. കഥയൊക്കെ കൊള്ളാം ..എന്നാലും ഞങ്ങളുടെ കുഞ്ഞാപ്പാനെ തൊട്ടുള്ള കളി വേണ്ടാ..കഥ മാറും ..ഞ്ഹാ ..

  ReplyDelete
 44. ഐസ് ക്രീം.... ചെറിയ വാക്ക്. ചെറിയ സാധനം...
  പക്ഷെ അതിന്റെ പൂര്‍ണമായ അര്‍ത്ഥം. "അത് നമ്മള്‍ മലയാളികള്‍ക്കെ അറിയൂ". ആരും പുറത്തു പറയണ്ട!!!

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..