Wednesday, October 26, 2011

മൂന്നാം മുറ.

"വല്ലാത്തൊരു മഴതന്നെ ഇക്കൊല്ലം". മഴവെള്ളം നിറഞ്ഞ ബക്കറ്റു മാറ്റി മറ്റൊരെണ്ണം വെക്കുമ്പോള്‍ ഉമ്മ മഴയെ പ്രാകിക്കൊണ്ടിരുന്നു. തുലാവര്‍ഷം ഇടതടവില്ലാതെ പെയ്യുകയാണ്. നല്ല ഇടിയും മിന്നലുമുണ്ട്‌..;  മേല്‍ക്കൂരയിലെ ഓടു ഒരെണ്ണം പൊട്ടിയിരിക്കുകയാണ്. അതിലൂടെയാണ് ‍ മഴവെള്ളം അകത്തു വെച്ച പാത്രത്തില്‍ വീഴുന്നത്. "എത്ര ദിവസായി പൊട്ടിയ ഓടു മാറ്റാന്‍ പണിക്കാരെ വിളിക്കുന്നു. മഴക്കാലം കഴിയാതെ ഓട്ടിന്‍ പുറത്തു കയറാന്‍ അവര്‍ക്ക് പറ്റില്ലത്രേ". ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.


ഈ ഓടു മാറ്റിയിട്ടു തന്നെ കാര്യം. ഞാന്‍ തീരുമാനിച്ചുറച്ചു. വൈകീട്ട്  മഴ അല്‍പം മാറിനിന്ന തക്കം നോക്കി ഞാന്‍ ആ ദൌത്യത്തിന് തുടക്കം കുറിച്ചു. ഒരു ഗോവണി എടുത്തു ഓട്ടിന്‍പുറത്തു ചാരി വെക്കുമ്പോള്‍ ഉമ്മ ചോദിച്ചു
"എന്താ അനക്ക് പണി" ?
"ഞാന്‍ പൊട്ടിയ ഓടു മാറ്റിയിടാന്‍ പോകുവാ ഉമ്മാ.. "
"മുണ്ടാതെ പൊയ്ക്കോ അവടന്ന്. ഓടു നനഞു കുതിര്‍ന്നു നിക്കാ. പോരാത്തതിന് നല്ല പൂപ്പലുമുണ്ടാകും. വേണ്ടാത്ത പണിക്കു നിക്കണ്ടാ."
"ഇല്ലുമ്മാ.. അതിനല്ലേ ഈ കയറു. ഉമ്മ ഒന്നും പേടിക്കണ്ടാ. ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം".

അങ്ങിനെ ഉമ്മയെ സമാധാനിപ്പിച്ചു ഞാന്‍ മുന്നോട്ടു നീങ്ങി. കയര്‍ മുകളിലത്തെ നിലയിലെ ജനലില്‍ കെട്ടി താഴോട്ടു ഇട്ടു. മോഹന്‍ലാല്‍ അഭിനയിച്ച മൂന്നാം മുറ എന്ന സിനിമയിലെ രംഗമായിരുന്നു അപ്പോഴത്തെ എന്‍റെ പ്രചോദനം. ഞാന്‍,  ഇല്ലാത്ത മസിലൊക്കെ വീണ്ടും വീണ്ടും പെരുപ്പിച്ചു നോക്കി ഉറപ്പു വരുത്തി.

"ഇക്കാക്കാ വേണ്ടാട്ടോ. ഓടു വഴുക്കും" ദേ വീണ്ടും പിന്‍ വിളി. ഇത്തവണ പെങ്ങളാണ്.
"നീ പോടീ". അങ്കക്കലി പൂണ്ടു നില്‍ക്കുന്ന ആരോമലുണ്ടോ ഉണ്ണിയാര്‍ച്ച പറഞ്ഞാല് ‍ പിന്മാറുന്നു. മുന്നോട്ടു വെച്ച കാലു മുന്നോട്ടു തന്നെ. പക്ഷെ എല്ലാവരും പറയുന്ന സ്ഥിതിക്ക് സംഗതി അല്‍പം റിസ്ക്കാണ് എന്നറിയാം. ജീവിതത്തില്‍ അല്‍പം റിസ്ക്കൊക്കെ എടുത്തില്ലെങ്കില്‍ പിന്നെ എന്തോന്ന് ജന്മം. ഞാന്‍ ഓട്ടിന്‍ പുറത്തു കയറാന്‍ തന്നെ തീരുമാനിച്ചു. എന്‍റെ ധീരതയില്‍ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി.

ധീരമായ എന്‍റെ മുന്നേറ്റത്തെ ആദരപൂര്‍വ്വം നോക്കി നില്‍ക്കുകയാണ് പാവം അനിയന്മാര്‍..;                    "ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ഇക്കാക്ക" എന്ന ഭാവത്തില്‍ എന്നെ നോക്കുന്ന അവര്‍ക്ക് "ഓടു മാറ്റുന്നത് കണ്ടു പഠിച്ചോടാ" എന്ന ഒരു ഉപദേശം കൊടുത്ത് ഞാന്‍ ഗോവണി വഴി മുകളിലേക്ക് കയറി. പിന്നെ മുകളിലത്തെ ജനലില്‍ കെട്ടിയ കയറില്‍ പിടിച്ചു ഓട്ടിന്‍ പുറത്തു കയറി നിന്നു. താഴോട്ടു നോക്കി. അനിയന്മാര്‍ അപ്പോഴും എന്നെ ആദരപൂര്‍വ്വം നോക്കുകയാണ്. ധീരനായ എന്‍റെ അനിയന്മാരായി ജനിച്ചതില്‍ അവരപ്പോള്‍ അഭിമാനിച്ചു കാണും.

ഞാന്‍ കയറില്‍ പിടിച്ചു പതുക്കെ മുകളിലേക്ക് നീങ്ങി. കാലിനു നല്ല വഴുവഴുപ്പുണ്ട്. അങ്ങിനെ ഒരു വിധം പൊട്ടിയ ഓടിനു അടുത്തെത്തി. ഒരു കൈ കയറില്‍ പിടിച്ചു മറ്റേ കൈ കൊണ്ട് തകര്‍ന്ന ഓട്ടു കഷ്ണങ്ങള്‍ താഴേക്കു വലിച്ചെറിഞ്ഞു. പിന്നെ പുതിയ ഓടു വെക്കണം. അപ്പോഴാണ്‌ ഒരു നഗ്നസത്യം ഞാന്‍ ഞെട്ടലോടെ മനസ്സിലാക്കിയത്. പുതിയ ഓടു വെക്കണമെങ്കില്‍ രണ്ടു കയ്യും വേണം. കയറില്‍ പിടിച്ച കൈ വിട്ടാല്‍ എന്‍റെ കാര്യം പോക്കാ.

ദയനീയമായി താഴോട്ടു നോക്കി. PSLV വിക്ഷേപിച്ചു ആകാശത്തേക്ക് നോക്കിയിരിക്കുന്ന ശാസ്ത്രത്ജ്ഞാന്മാരെപ്പോലെ ഉമ്മയും പെങ്ങന്മാരും അനിയന്മാരുമടക്കം വലിയൊരു ജനാവലി എന്‍റെ ദൌത്യം താഴേന്നു നിരീക്ഷിക്കുന്നുണ്ട്. ഇനി പരാജയം സമ്മതിച്ചു താഴേക്കു ഇറങ്ങിയാല്‍ അതിലും വലിയ ഒരു നാണക്കേട്‌ വേറെ ഇല്ല.

എന്‍റെ കാലുകള്‍ വിറക്കാന്‍ തുടങ്ങി. മുന്നോട്ടും പിന്നോട്ടും വെക്കാനാവാത്ത അവസ്ഥ. പിന്മാറാന്‍ എന്‍റെ ദുരഭിമാനം സമ്മതിക്കുന്നുമില്ല. ഒടുവില്‍ "ചത്താലും വേണ്ടില്ല ഈ ഓടു മാറ്റിയിട്ടു തന്നെ കാര്യം" എന്ന ഉറച്ച തീരുമാനം ഞാനെടുത്തു.  ഞാന്‍ ഓടു യഥാസ്ഥാനത്തു വെച്ചു. ഇനി തൊട്ടടുത്ത ഓടു ഒന്ന് പൊക്കി പുതിയ ഓടു ഫിറ്റാക്കണം. അതിനായി കയറില്‍ നിന്നും പതുക്കെ പിടി വിട്ടു. പിന്നെ ഓടു പൊക്കാന്‍ തുടങ്ങിയതെ ഓര്‍മ്മയുള്ളൂ. ഠിം..... ഒരു ഒച്ച കേട്ടു. കാലു സ്ലിപ്പായി എന്‍റെ മൂക്ക് ഓടില്‍ ഇടിച്ചു.

പിന്നെ വീഗാലാന്റിലെ വാട്ടര്‍ റൈഡ് പോലെ നേരെ താഴേക്കു ഒരു കുതിപ്പായിരുന്നു. ഓടിലൂടെ ഭൂമി ലക്ഷ്യമാക്കിയുള്ള ആ വരവില്‍ എങ്ങിനെയോ ഞാന്‍ മലര്‍ന്നു കിടന്നു. നേരെ വന്നത് ചാരിവെച്ച കോണിയിലേക്ക്. അതില്‍ തട്ടി ഒന്നൂടെ ഉയര്‍ന്നു പോള്‍വാട്ടിന്റെ ലോക റെക്കോര്ഡ് തകര്‍ത്ത് ഞാന്‍ ഒരു നിലവിളിയോടെ ഭൂമിയില്‍ പതിച്ചു. വിമാനം റണ്‍വേ തെറ്റി ഇടിച്ചിറങ്ങിയ പോലുള്ള ആ ക്രാഷ് ലാണ്ടിങ്ങില്‍ എല്ലാവരും അല്‍പ നേരം സ്തംഭിച്ചു നിന്നു പോയി.

ഞാന്‍ അവിടെ അല്‍പ നേരം ശവാസനത്തില്‍ കിടന്നു. ബോധം പോയിട്ടല്ല. ആര്‍ക്കൊക്കെ എന്നോട് സ്നേഹമുണ്ടെന്ന് അറിയണമല്ലോ?. കൂട്ടത്തില്‍ ഉമ്മയുടെ കരച്ചിലാണ് ഏറ്റവും ഉച്ചത്തില്‍ കേട്ടത്. ഇനിയും കിടന്നാല്‍ ആംബുലന്‍സ് വരും എന്നു മനസ്സിലായതോടെ ഞാന്‍ എണീറ്റ്‌ ഓടി. അപ്പോഴാണ്‌ കാര്യമായി ഒന്നും പറ്റിയില്ലെന്നു എനിക്ക് തന്നെ മനസ്സിലായത്‌. മൂക്കിനു മുകളില്‍ അല്‍പം തൊലിയിളകി ഒരു ചെറിയ മുറിവ് ഉണ്ടായി എന്നതൊഴിച്ചാല്‍ കാര്യാമായി ഒന്നും സംഭവിച്ചില്ല.

രാത്രി പിന്നെയും കനത്ത മഴ പൈതു. ഓട്ടിന്‍ പുറത്തു ചറപറാ മഴ പെയ്യുന്ന ശബ്ദവും കേട്ടു ഞാന്‍ മൂടിപ്പുതച്ചു ഉറങ്ങി. രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അടുക്കള ഒരു സ്വിമ്മിംഗ് പൂള്‍ ആയിരിക്കുന്നു.

ഇതെന്താ ഉമ്മാ ചാലിയാര്‍ കര കവിഞ്ഞു ഒഴുകിയോ?. ഞാന്‍ ചോദിച്ചു. ഉമ്മ എന്നെ ക്രൂരമായൊന്നു നോക്കി. പിന്നെ മുകളിലേക്ക് നോക്കാന്‍‍ പറഞ്ഞു. എനിക്ക് ചിരി വന്നു പോയി. നേരത്തെ അവിടെ ഒരു ഓടു പൊട്ടി നിന്നിരുന്ന സ്ഥാനത്തു ഇപ്പൊ നാലഞ്ചു ഓടുകള്‍ കാണാനേ ഇല്ല. എന്‍റെ വീഴ്ചയില്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

ഓടു പോയ ഭാഗത്ത് കൂടെ ആകാശം നോക്കി അനിയന്‍ പറഞ്ഞു
"ഇന്നും നല്ല മഴ ഉണ്ടാകും. മഴക്കാറ് കാണുന്നു". ഗലീലിയോയെ പോലെ അകത്തു നിന്നുകൊണ്ടുള്ള അവന്‍റെ വാന നിരീക്ഷണം എനിക്കത്ര പിടിച്ചില്ല.
ഉം എന്തിനാ? ഞാന്‍ ചോദിച്ചു.
"അല്ല രണ്ടു ഓടു കൂടി വീഴ്ത്തിയിരുന്നെങ്കില്‍ നമുക്ക് അകത്തു നിന്നും കുളിക്കാമായിരുന്നു അല്ലേ ഇക്കാക്കാ". കിട്ടിയ അവസരം മുതലെടുത്ത്‌ അവന്‍ എനിക്കിട്ടു താങ്ങി.
************************************************

മൂക്കിന്റെ മുറിവ് പെട്ടെന്ന് ഉണങ്ങി. പട്ടിക മാറ്റി ഓടു ഇളക്കി മേഞ്ഞു തറവാട് അതിന്‍റെ യുവത്വം വീണ്ടെടുത്തു. സൂര്യന്‍ പതിവ് പോലെ ഉദിച്ചും അസ്തമിച്ചും കാല ചക്രത്തെ പതുക്കെ കറക്കിക്കൊണ്ടിരുന്നു. മഞ്ഞും വേനലും മഴയുമായി വര്‍ഷങ്ങള്‍ കടന്നു പോയി. തുലാവര്‍ഷ മേഘങ്ങള്‍ പലതവണ ആകാശത്തു സമ്മേളിച്ചു തിമിര്‍ത്തു പെയ്തു. വേനലും വര്‍ഷവും ഏറ്റു വാങ്ങി ചാലിയാര്‍ നിറഞ്ഞും മെലിഞ്ഞും അതിന്‍റെ ഒഴുക്ക് നിര്‍വിഗ്നം തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

എന്നിലും മാറ്റങ്ങളുണ്ടായി. ഞാന്‍ ആനന്ദം വിങ്ങുന്ന കൌമാരം വിട്ടു ആവേശം ആര്‍ത്തലക്കുന്ന യവ്വനത്തിലേക്ക് കടന്നു. വിട്ടു മാറാത്ത മൂക്കടപ്പും ജലദോഷവും എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഒടുവില്‍ അതെന്നെ എത്തിച്ചത് കോഴിക്കോട്ടെ സ്വകാര്യ  ആശുപത്രിയില്‍. പരിശോധനക്ക് ശേഷം അതുവരെ പുറംലോകം അറിയാതിരുന്ന ഒരു സത്യം ഡോക്ടര്‍ വെളിപ്പെടുത്തി. മറ്റൊന്നുമല്ല. പഴയ വീഴ്ചയില്‍ എന്‍റെ മൂക്കിന്റെ പാലം തകര്‍ന്നിരിക്കുന്നു. ഒരു ചിന്ന ഓപറേഷന്‍ വേണം.  ചിന്ന ഓപറേഷല്ലേ. കൂടെ പോരാനൊരുങ്ങിയ ഭാര്യയെ വരെ വിലക്കി നിശ്ചിത ദിവസം വൈകുന്നേരം ഞാന്‍ അനിയനെയും കൂട്ടി ആശുപത്രിയില്‍ അഡ്മിറ്റായി.

പിറ്റേന്ന് ഓപറേഷന്‍ ആണെന്ന ടെന്‍ഷനൊന്നും എന്നെ ബാധിച്ചില്ല. ആശുപത്രി കിടക്കയില്‍ വീഡിയോ ഗൈമും കളിച്ചു ഞാനും അനിയനും പൊട്ടിച്ചിരിച്ചു സമയം പോക്കുമ്പോള്‍ അതിലെ പോയ സിസ്റ്റര്‍ ഒന്നെത്തി നോക്കി പറഞ്ഞു.
"ആഹാ നാളെ ഓപറേഷന്‍ ആണെന്ന ബോധമൊന്നുമില്ലേ?.
"ബോധമുണ്ടായിരുന്നെങ്കില് ഞാന്‍ ഈ അവസ്ഥയില്‍ എത്തുമായിരുന്നോ" എന്നു ചോദിക്കാനാണ് തോന്നിയത്.  അവര്‍ തിരികെ വന്നത് ഒരു സൂചിയുമായാണ്. അതെന്റെ ചന്തിയില്‍ കുത്തിയതോടെ എനിക്ക് വല്ലാതെ ഉറക്കം വരാന്‍ തുടങ്ങി. ഉള്ള ബോധം പോകുന്നതിനു മുമ്പ് ഞാന്‍ അനിയനോട് പറഞ്ഞു. "ഇതു എന്നെ തള്ളിയിടാനുള്ള പരിപാടിയാ മോനെ"

രാവിലെ  സിസ്റ്റര്‍ വന്നു വിളിച്ചുണര്‍ത്തി രണ്ടു ഗുളികകള് കൂടി‍ തന്നു. അതോടെ പൊതുവേ ബോധമില്ലാത്ത എന്‍റെ ബാക്കിയുള്ള ബോധവും പോയി. "പവനായി" മാത്രമല്ല ഞാനും അങ്ങിനെ ശവമായി. വെടിവെച്ച കാട്ടുപോത്തിനെ അറവു ശാലയിലേക്ക് കൊണ്ട് പോകുന്നത് പോലെ എന്നെ അവര്‍ സ്ട്രക്ച്ചറില് കിടത്തി ഓപ്രേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകുമ്പോള്‍ നിറ കണ്ണുകളോടെ പിന്നാലെ വന്ന അനിയനോടു "ഇത്ര വലിയ ഓപറേഷനായിട്ടും കൂടെ ആരും വന്നിലെ" എന്നു ചോദിച്ചപ്പോഴാണ് ഓപറേഷന്റെ ഗൌരവത്തെ പറ്റി അവന്‍ അറിയുന്നത്. അതൊരു മേജര്‍സര്‍ജറി  ആയിരുന്നത്രെ.

അബോധാവസ്ഥയില്‍ കിടന്ന ഒരു പകല്‍. ദേഹത്തിന്റെ ഭാരമില്ലാതെ ഏതോ ഇരുണ്ട ഗുഹയിലൂടെ ഞാന്‍ വിദൂരതയിലേക്ക് അതി വേഗം  പൊയ്ക്കൊണ്ടിരുന്നു. ഭീകരമായ നിശബ്ദതയില്‍ ഒരു പൊങ്ങുതടിയെപ്പോലെ ഇരുളിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ വായുവിലൂടെ തെന്നി നീങ്ങിയുള്ള ഉപബോധ മനസ്സിന്റെ ദ്രുതഗമനം. ദേഹം വിട്ടു ഞാന്‍ അങ്ങകലെ എത്തിയിരിക്കുന്നു. അകലെ വെളിച്ചത്തിന്റെ കൈത്തിരി നാളം പോലുമില്ല.  ശൂന്യതയില്‍ ഒഴുകി നടക്കുകയായിരുന്നു ഞാനപ്പോള്‍. ആ നിശബ്ദതയില്‍ വിദൂരതയില്‍ നിന്നെങ്ങോ ഒരു വിളി ഞാന്‍ കേട്ടു. പിന്നെ അതു അടുത്തടുത്ത് വന്നു. മാലാഖയാണോ. ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു. ആശങ്കാകുലമായ ഒരു മുഖം.  അതെന്റെ ഭാര്യയായിരുന്നു.

രാത്രി പത്തുമണിക്കു ശക്തമായ വയറു വേദനയോടെയാണ് എന്റെ ബോധം തെളിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്തത്ര ശക്തി ഉണ്ടായിരുന്നു ആ വേദനക്ക്. ഇളകിയാല്‍ മൂക്കില്‍ നിന്നും ചോര ഒലിക്കും, അതിനാല്‍ തല ആരോ പിടിച്ചു വെച്ചിരിക്കുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. ഒടുവില്‍ കിടന്ന കിടപ്പില്‍ ഞാന്‍ ഛര്‍ദ്ദിച്ചു. ഒരു പാട് രക്തം പുറത്തേക്ക് ഒഴുകിയപ്പോള്‍ ആരുടെയൊക്കെയോ തേങ്ങല്‍ ഉയര്‍ന്നു. പ്രാര്‍ഥനയും. രക്തം ഛര്‍ദ്ദിച്ചതോടെ വയറു വേദന പമ്പയും പെരിയാറും കടന്നു. എനിക്ക് ആശ്വാസമായി. സര്‍ജറി ചെയ്യുമ്പോള്‍ വയറിലേക്ക് ഇറങ്ങിയ രക്തമായിരുന്നത്രേ പ്രശ്നക്കാരന്‍. ഏഴാം ദിവസം ഞാന്‍ ആശുപത്രി വിട്ടു.
************************

ജീവിതത്തില്‍ നിന്നും എടുത്തു എഴുതിയ ഒരു അദ്ധ്യായമാണിത്

----------------0--------------------------------

**** 

88 comments:

 1. ഒരു കോമഡി ത്രില്ലര്‍... ഒരുപാട് ചിരിച്ചിക്കാ... ഫ്ലാഷ്ബാക്കാണല്ലേ...?

  'ദേഹത്തിന്റെ ഭാരമില്ലാതെ ഏതോ ഇരുണ്ട ഗുഹയിലൂടെ ഞാന്‍ അതി വേഗം അതി വിദൂരതയിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഭീകരമായ നിശബ്ദതയില്‍ ഒരു പൊങ്ങുതടിയെപ്പോലെ ഇരുളിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ വായുവിലൂടെ തെന്നി നീങ്ങിയുള്ള ഉപബോധ മനസ്സിന്റെ ധൃതഗമനം. ദേഹം വിട്ടു ഞാന്‍ അങ്ങകലെ എത്തിയിരിക്കുന്നു.'

  ഇത് കറക്റ്റ്... അനസ്തേഷ്യയുടെ മയക്കത്തില്‍ ഇതുപോലൊരുയാത്ര ഞാനും പോയിട്ടുണ്ട്...

  ReplyDelete
 2. ചിരിച്ചു കൊണ്ടാണ് തുടങ്ങിയത്. സംഗതി സീരിയസ് ആയപ്പോഴും നര്‍മ്മത്തില്‍ പൊതിഞ്ഞു തന്നെ അവതരിപ്പിച്ചു. വാക്കുകളില്‍ വിരിഞ്ഞ വസന്തം ശരിക്കും ആസ്വദിച്ചു ഇക്കാ. അഭിനന്ദനങ്ങള്‍..

  ReplyDelete
 3. "ദയനീയമായി താഴോട്ടു നോക്കി. PSLV വിക്ഷേപിച്ചു ആകാശത്തേക്ക് നോക്കിയിരിക്കുന്ന ശാസ്ത്രത്ജ്ഞാന്മാരെപ്പോലെ ഉമ്മയും പെങ്ങന്മാരും അനിയന്മാരുമടക്കം വലിയൊരു ജനാവലി എന്‍റെ ദൌത്യം താഴേന്നു നിരീക്ഷിക്കുന്നുണ്ട്." :-)

  അക്ബര്‍ ഭായി,
  നര്‍മ്മം നന്നേ രസിച്ചു...

  ചില അക്ഷര പിശാചുക്കള്‍ കടന്നു കൂടിയ വാക്കുകള്‍ കൊടുക്കുന്നു; ശ്രദ്ധിക്കുമല്ലോ...
  "അതോലൂടെയാണ്" ‍ ഈ ധാര...., "ആരോമാലുണ്ടോ" ഉണ്ണിയാര്‍ച്ച പറഞ്ഞാല് ,
  ഉറച്ച തീരുമാനം "ഞാനെണ്ടുത്തു", കനത്ത മഴ "പൈതു", "ഗലീളിലീയോയെ" പോലെ, "വിദഗ്ദ" പരിശോധനക്ക്,
  പിറ്റേന്ന് "ഒപ്രറേന്‍" ആണെന്ന, വീഡിയോ "ഗയ്മും" കളിച്ചു, ഓപ്രേഷന്‍ ആണെന്ന "ബോധാമോന്നുമില്ലേ",
  കിടത്തി "ഓപ്രേറേഷന്‍" തിയേറ്ററിലേക്ക് കൊണ്ട് , ചോദിച്ചപ്പോഴാണ് "ഓപ്രേറേഷന്റെ" ഗൌരവത്തെ,
  അതൊരു മേജര്‍ "ഒപ്രേഷനായിരുന്നത്രേ", "മലാഖയാണോ"

  "ഞാന്‍ ഇല്ലാത്ത മസ്സിലൊക്കെ വീണ്ടും വീണ്ടും പെരുപ്പിച്ചു നോക്കി ഉറപ്പു വരുത്തി." ഈ വാക്യത്തില്‍ ഞാനിന് ശേഷം ഒരു കോമാ വേണമെന്ന് തോന്നുന്നു...

  ReplyDelete
 4. ഞാന്‍ ആദ്യമായാണ്‌ താങ്കളുടെ പോസ്റ്റ് വായിക്കുന്നത്........വായനയുടെ രസച്ചരട് മുറിപ്പിക്കാത്ത എഴുത്ത്...അഭിനന്ദനങ്ങള്‍
  [ പക്ഷേ നമ്മള്‍ തമ്മില്‍ ഒരു പഴയ പരിചയമുണ്ട് എന്ന് താങ്കളുടെ ചിത്രം ഓര്‍മിപ്പിക്കുന്നു]

  ReplyDelete
 5. നല്ല മര്യാദക്ക് പറഞ്ഞാല് അനുസരിക്കാത്തേന്റെ കേട് മനസ്സിയായല്ലോ..!
  അങ്ങനാ..നമുക്ക് പലതും മനസ്സിലാകുന്നത് ഒത്തിരി വൈകിയാ..!!

  പോസ്റ്റ് ഇഷ്ട്ടായി.
  ആശംസകളോടെ..പുലരി

  ReplyDelete
 6. അപ്പോള്‍ ഇങ്ങള്‍ ഏട്ടനും അനിയനും ഒക്കെ കൂടി ഭൂലോകരെ ചിരിപ്പിച്ചു കൊല്ലും അല്ലെ
  ഇക്കാ സംഗതി ജോറായി ഭൂലോകത്തെ സീരിയസ് നടന്മാരായ നിങ്ങള്‍ ഇങ്ങനെ ഹാസ്യം എടുത്ത് അമ്മാനം ആടിയാല്‍ നിഴല്‍ പോലെ കൂടെ ഉള്ള സാക്ഷിക്ക് ഒരു തിരിച്ചടി ആവില്ലേ

  ReplyDelete
 7. ജീവിതത്തില്‍ നിന്നും എടുത്തു എഴുതിയ ഒരു അദ്ധ്യായമാണിത് - ഇതു വായിക്കുന്നതുവരെ ഒരു കഥ സ്വന്തം അനുഭവം പോലെ എഴുതുകയാണല്ലോ എന്ന തോന്നലിലായിരുന്നു ഞാന്‍.സൂക്ഷ്മതലങ്ങളെ വരെ കൃത്യമായി വിവരിക്കുന്നതു കണ്ടപ്പോള്‍ കാര്യമായി ഈ അവസ്ഥ മനസിലാക്കിയുള്ള എഴുത്ത് എന്നും തോന്നി.

  നല്ല അവതരണം.രസച്ചരട് മുറിയാതെ വായനക്ക് നല്ല ഒഴുക്കും കിട്ടി.അവസാനം സാക്ഷി ഇവിടെ ഉണ്ട് എന്ന ലിങ്കില്‍ പോയി.സത്യത്തില്‍ ആ ലിങ്ക് കൊടുത്തതിന്റെ ഉദ്ദേശം മാത്രം എനിക്കങ്ങോട്ട് കത്തിയിട്ടില്ല.

  ReplyDelete
 8. വീഴ്ച വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.
  പിന്നെ,ഞാനും സാക്ഷിയുടെ ഒരു follower ആണ്‌.
  അക്ബറിന്റെയല്ലേ അനിയന്‍.. നല്ലോണം ചിരിപ്പിക്കാനുള്ള കഴിവുണ്ട്.
  ഈ ചേട്ടന്‍ ബാവേം അനിയന്‍ ബാവേം ബൂലോകത്ത് നീണാള്‍ വാഴട്ടെ..

  ReplyDelete
 9. ചാലിയാറിലെ നല്ല വായനക്ക് ഇടവേള വന്നിരുന്നു .
  സാരല്ല്യ , തിരിച്ചു വന്നത് നല്ലൊരു രസികന്‍ പോസ്റ്റുമായാണല്ലോ.
  നര്‍മ്മമെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ എന്നാണ്. അതിന്റെ ഭംഗിയായ അവതരണം മാത്രമാണിത്.
  എനിക്കിഷ്ടപ്പെട്ടു, നല്ല ഭംഗിയോടെ ഒതുക്കത്തില്‍ പറഞ്ഞ ഈ അനുഭവ കഥ.

  ReplyDelete
 10. അമ്മ ആദ്യമേ പറഞ്ഞതാ, അനുഭവം നര്‍മ്മം സീരിയസ്..
  നന്നായിട്ടുണ്ട് :)

  ReplyDelete
 11. തുടക്കം കൊമാടിയിലൂടെ പിന്നെ അവസാനം കുറച്ചു വിഷമിപ്പിച്ചു ..ഇപ്പോള്‍ ഒക്കെ അല്ലെ നിങ്ങളുടെ പാലം എന്തേ

  ReplyDelete
 12. ഹ്ഹ്ഹാഹ ചിരിവന്നു ചില വരികള്‍
  ഓട് മാറ്റല്‍ കൊള്ളാം, പിന്നെ അതിന് പോയിടില്ലാ എന്ന് മനസ്സിലായി

  ReplyDelete
 13. പോസ്റ്റ് ഇഷ്ട്ടായി. നര്‍മ്മത്തില്‍ പൊതിഞ്ഞു തന്നെ അവതരിപ്പിച്ചു...!
  ആശംസകളോടെ...!

  ReplyDelete
 14. ഇതൊരു 'നര്‍മ്മം' എന്ന് വായിക്കാന്‍ എനിക്കാകുന്നില്ല.
  വീണ്ടുവിചാരങ്ങളില്ലാതെ എടുത്തു ചാടി ചെയ്യുന്ന പലതിനൊമൊടുക്കം ഇങ്ങനെ ചില ശേഷിപ്പുകള്‍ മിച്ചം..!!!
  {ഇപ്പോള്‍, ആ ബാവയാ {അനിയന്‍} എനിക്ക് കൂട്ട്}

  നാട്ടില്‍ വെച്ച് കാണാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്, ഞാന്‍ വല്ലാതെകണ്ട് ആഗ്രഹിച്ചിരുന്നു. അതിനവസരവും ഒത്തു വന്നതാണ്. പക്ഷേ, അന്നേരം ശ്രീജിത്തിനു അമ്മ വാതില്‍ അടക്കുമെന്ന ഭയം. അരീക്കോടന്‍ മാഷിനാണേല്‍..വിദ്യാര്‍ഥികളെ കളിപ്പികുന്നത് പഠിക്കാന്‍ പോകണമത്രേ..! ഫലത്തില്‍, എനിക്കിക്കയെ കാണാതെ തരികെ പോരേണ്ടിയും വന്നു. ഹാ.. പിന്നീടൊരവസരത്തില്‍.. കണിശം, നമ്മള്‍ കണ്ടിരിക്കും..!!

  ReplyDelete
 15. "അപ്പോള്‍ ഇങ്ങള്‍ ഏട്ടനും അനിയനും ഒക്കെ കൂടി...... "...................................................

  ReplyDelete
 16. എന്റെ അയല്‍വീട്ടിലെ ഒരു പയ്യന്‍ ഇതുപോലെ ഓട്ടിന്‍പുറത്തുനിന്ന് തെന്നിതാഴേക്കുപോയപ്പോള്‍ ചൂണ്ടുവിരല്‍ താഴെകുത്തി വീഴാന്‍ ശ്രമിച്ചത്രേ!!
  ചോദിച്ചപ്പോള്‍, പരിക്ക് പറ്റുകയാണെങ്കില്‍ വിരല്‍ മാത്രം കേടുവന്നാല്‍ മതിയല്ലോ എന്നായിരുന്നു ഉത്തരം.
  (കോമഡിയും ട്രാജഡിയും സമം ചേര്‍ത്ത് ഒരു ചെറിയ വലിയ സംഭവത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
  ഒരുപാട് വേദന തിന്നെങ്കിലെന്താ- ആളാവാന്‍ നിന്നാല്‍ കൊളുകിട്ടും- എന്ന വലിയ പാഠം ഇതിനകം പഠിച്ചില്ലേ...)

  ReplyDelete
 17. നര്‍മ്മത്തില്‍ എഴുതിയ പോസ്റ്റ് പക്ഷെ അവസാനമായപ്പോള്‍...ജീവിതത്തില്‍ നാം നേരിടുന്ന ഇങ്ങനെയുള്ള അവസ്ഥകള്‍ അതെത്ര വലുതാണെങ്കിലും പിന്നീട് ഓര്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആകും അല്ലെ... ..(ഇന്നും നല്ല മഴ ഉണ്ടാകും. മഴക്കാറ് കാണുന്നു". ഗലീലിയോയെ പോലെ അകത്തു നിന്നുകൊണ്ടുള്ള അവന്‍റെ വാന നിരീക്ഷണം എനിക്കത്ര പിടിച്ചില്ല.
  ഉം എന്തിനാ? ഞാന്‍ ചോദിച്ചു.
  "അല്ല രണ്ടു ഓടു കൂടി വീഴ്ത്തിയിരുന്നെങ്കില്‍ നമുക്ക് അകത്തു നിന്നും കുളിക്കാമായിരുന്നു അല്ലേ ഇക്കാക്കാ". കിട്ടിയ അവസരം മുതലെടുത്ത്‌ അവന്‍ എനിക്കിട്ടു താങ്ങി.) .ആളാവാന്‍ നോക്കിയാല്‍ ഇങ്ങനെയിരിക്കും.. അവസാനമായപ്പോള്‍ സങ്കടം തോന്നി ... എഴുത്തിന്റെ ശൈലി ഒത്തിരി ഇഷ്ട്ടമായി ... (ഞാന്‍ കരുതി മൂക്കിന്റെ പാലോം പോയി വീടിന്റെ ഓടും പോയി എന്നാ..) ഇപ്പൊ എല്ലാം ശരിയായില്ലേ അല്ലെ ... ദൈവത്തിനു സ്തുതി..

  ReplyDelete
 18. അരയിരിപ്പിന് വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞ മനോഹരമായ വിവരണം. ആ വീഴ്ചയാണോ രക്തം ഛര്‍ദിക്കുന്നതാണോ ഇപ്പോഴും മനസ്സിലുള്ളത്.
  അഭിനന്ദനങ്ങള്‍...

  ReplyDelete
 19. ദൈവമേ, ഇത് അക്ബറിന്റെ തൂലികയില്‍ നിന്നാണോ..എനിക്ക് സംശയം. ഞാന്‍ കരുതിയത് വലിയ ഗൌരവക്കാരനായ ഒരാള്‍, വളരെ സീരിയസ് ആയി മാത്രം എഴുതുന്ന ഒരാള്‍ എന്നൊക്കെയല്ലേ. ഇവിടെ വന്നതുമുതല്‍ കാണുന്ന പോസ്റ്റുകളൊക്കെ അങ്ങിനെ തന്നെയായിരുന്നു. ശരി എങ്കില്‍ പഴയതൊക്കെ ഒന്ന് വായിച്ചുനോക്കട്ടെ. എന്തായാലും ഓര്‍മ്മകളെ നര്‍മ്മത്തില്‍ ചാലിച്ച് ഈ അവതരിപ്പിച്ച സംഭവം കൊള്ളാം.

  ReplyDelete
 20. ഇതാണു പറയണെ ‘അവനോന് ചേർന്ന പണി ചെയ്യാവൂന്ന്..” മറ്റുള്ളോരുടെ പണീയിൽ കയ്യിട്ടു വാരിയാൽ ഇങ്ങനെയിരിക്കും..!!

  നർമ്മത്തിൽ പൊതിഞ്ഞ അവതരണം നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
 21. ഈ അനുഭവകുറിപ്പ് വായിച്ചു ആദ്യം വന്ന ചിരിയൊക്കെ രക്തത്തോടൊപ്പം ചര്ദ്ധിലില്‍ പോയി ട്ടോ ...
  വല്ലാണ്ട് വിഷമം സമ്മാനിച്ച എന്നാല്‍ വളരെ നല്ല വായനാനുഭവം സമ്മാനിച്ച എഴുത്ത്.

  ReplyDelete
 22. അക്ബര്‍ക്കാ. അടി തെറ്റിയാല്‍ ഏതു ബ്ലോഗ്ഗെറും വീഴുമെന്ന് മനസിലായി. ഇടവേളയ്ക്കുശേഷമുള്ള വരവ് മോശമാക്കിയില്ല.

  ReplyDelete
 23. സൂപ്പർ അവതരണം.
  ഫോട്ടോ കണ്ടാൽ ഓപ്പറേഷൻ കഴിഞ്ഞതാണെന്ന് തോന്നുകയേയില്ല ;) (ചുമ്മാ പറഞ്ഞതാ..ഈശ്വരൻ രക്ഷിച്ചു അല്ല?)

  ReplyDelete
 24. പതിവ് പോലെ ഇതും കലക്കി. ചില പ്രയോഗങ്ങള്‍ ഏറെ ചിരിപ്പിച്ചു. താങ്കള്‍ക്കും 'സാക്ഷി'ക്കും ഭാവുകങ്ങള്‍.

  ReplyDelete
 25. സംഭവം നടന്ന സ്ഥലങ്ങളും,മറ്റു കഥ പാത്രങ്ങളും എനിക്ക് പരിച്ചയമുള്ളതാവം ഞാനിങ്ങനെ ചിരിക്കുന്നത്.യൂനിവേര്സിടിയിലെ എന്റെ സഹ മുറിയന്‍ സുഡാനി എന്റെ പിരി ലൂസ്സായെന്നുറപ്പിച്ച മട്ടാണ്.ഭേശായിട്ടുണ്ട്

  ReplyDelete
 26. പോസ്റ്റ്‌ വായിച്ചു.... നന്നായിട്ടുണ്ട്
  എല്ലാവിധ ഭാവുകങ്ങളും....

  ReplyDelete
 27. എന്നാലും ഇത് ഒരു ഒന്നൊന്നര വീഴ്ചയായി പോയി മാഷേ .... എത്ര അമര്‍ത്തി പിടിച്ചാലും പുറത്തു ചാടുന്ന ചിരിയെ തടുക്കാന്‍ പാട് പെട്ടു ... കാരണം ഞാന്‍ ഓഫീസില്‍ ഇരുന്നാണ് വായിച്ചത് . അസ്സലായി എഴുതി ... ആശംസകള്‍

  ReplyDelete
 28. ആരെങ്കിലും വീണിട്ട് കാര്യമില്ല ,വീഴണമെങ്കില്‍ ബ്ലോഗര്‍ തന്നെ വീഴണം,എന്നാലല്ലേ ഇതുപോലൊരു പോസ്റ്റ് ഉണ്ടാവുകയുള്ളൂ :)

  ReplyDelete
 29. വീടിന് പുറത്ത് കയറുന്ന സ്വഭാവം അന്ന് കൂടിയതാവുമല്ലെ... ഓടിളക്കി അകത്ത് കടക്കുന്ന ചില പിടികിട്ടാപുള്ളികള് യാമ്പൂവിലേക്ക് വണ്ടികയറിയിട്ടുണ്ടെന്നാരോ പറഞ്ഞു... :)

  ചാലിയാറ് നിറയുന്നതോടൊപ്പം മനസ്സും നിറയുന്നു

  ReplyDelete
 30. Theerthum oru Akjbar touch undayirunnu!!!!!!!!!!

  ReplyDelete
 31. This comment has been removed by the author.

  ReplyDelete
 32. ഇങ്ങള് വീഴാന്‍ വഴിയില്ലല്ലോ മാഷേ

  ReplyDelete
 33. ഇതിനാണോ ഒരു ബ്ലോഗരുടെ വീഴ്ച എന്ന് പറയുന്നത് :-) നര്‍മ്മത്തില്‍ ചാലിച്ച ഈ പോസ്റ്റ്‌ ഇഷ്ടായി. ഫൈസല്‍ അക്ബര്‍ ഇക്കയുടെ അനിയനാനെന്നു ഇപ്പോഴാണ് അറിഞ്ഞത്..

  ReplyDelete
 34. നല്ല കഥ . പെരുത്ത്‌ സന്തോഷം

  ReplyDelete
 35. മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും മുന്നില്‍ കയ്ക്കും പിന്നെ മധുരിക്കും.
  പോസ്റ്റ്‌ രസമായി വായിച്ചു സങ്കടത്തോടെ വന്നു ചെറിയൊരു ആശ്വാസത്തോടെ അവസാനിപ്പിച്ചു.
  നല്ലൊരു ഗുണപാഠമുണ്ട് ഈ പോസ്റ്റില്‍

  ReplyDelete
 36. അവതരണം രസ്സായി... അനസ്തേഷ്യയുടെ മയക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത്‌, ആ ഭാരമില്ലാത്ത അവസ്ഥയും വേദനയും ഒക്കെ ആലോചിക്കുമ്പോഴേ
  പേടിയാ..

  ReplyDelete
 37. ഹൃദ്യമായ അവതരണം.നല്ല ഒഴുക്കും.(ഓടിന്റെ വഴുവഴുപ്പുപോലെയല്ല,ട്ടോ).ഇവിടെ വരാന്‍ വൈകിയതില്‍ ഖേദിക്കുന്നു.
  നര്‍മ്മത്തില്‍ ചാലിച്ച ഈ അക്ഷര ചാരുതക്ക് എന്റെ അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

  ReplyDelete
 38. "ചാലിയാറിന്റെ പാലം" ഇപ്പോള്‍ ഗതാഗതയോഗ്യമായല്ലോ നന്നായി!

  ReplyDelete
 39. ഓ​‍ാ​‍ാ​‍ാട് മാറ്റിയിടാനുണ്ടോ​‍ാ​‍ാ​‍ാ...

  ReplyDelete
 40. വന്നു, വായിച്ചു, ആഖ്യാനഭംഗിയില്‍ ഞാന്‍ മൂക്ക് കുത്തി വീണു.

  ReplyDelete
 41. ഒന്നാം ഭാഗം വായിച്ചപ്പോള്‍ ശരിക്കും ഒന്നു ചിരിച്ചു . വീഴുന്നവനെ കണ്ടാല്‍ ചിരിച്ചില്ലാ എങ്കില്‍ അവന്‍ മലയാളി ആവില്ലല്ലോ ( അതുകൊണ്ടല്ല കെട്ടോ ശരിക്കും വായന സുഖിച്ചു )
  രണ്ടാം ഭാഗം ശരിക്കും അനുഭവിച്ച വലിയ ഒരു വേദന തമാശയായി പറഞ്ഞ് വായനക്കാരില്‍ എത്തിച്ചതും നല്ല മിടുക്ക് .

  ReplyDelete
 42. ഒരിടവേളക്ക് ശേഷമുള്ള ചാലിയാറിന്റെ ഒഴുക്ക് മനോഹരമായി തന്നെ തുടരുന്നതില്‍ സന്തോഷം..

  ReplyDelete
 43. സംഭവം സംഭവം തന്നെയാണ് അല്ലെ അക്ബര്‍.
  സംഗതി വളരെ രസമായി അവതരിപ്പിച്ചു.
  പണ്ടൊക്കെ നമ്മള്‍ ചെയ്തിരുന്നത് ഓ..ഇത്രയേയുള്ളു എന്ന് കരുതി ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഫലം ഉടനടി ലഭിക്കുകയും ചെയ്യാറുണ്ട്.

  ReplyDelete
 44. കൌമാരട്ടിൽ ഓട്ടുമ്പുറത്തും നിന്നും വീണിട്ടും ഓടുന്ന ആ പഹയനെ ഈ വായനയിൽ നേരിട്ടുകാണാൻ കഴിഞ്ഞതുതന്നെയാണ് കേട്ടൊ അക്ബർ ഈ എഴുത്തിന്റെ ഏറ്റവും വലിയ മേന്മ..!

  ReplyDelete
 45. ഹോ..ഫ്ലാഷ് ബാക്കാണന്നറിഞ്ഞപ്പോഴാ സമാധാനമായത്. ഒന്നും പറ്റീട്ടില്ല ആള്‍ക്ക് എന്നറിയാവുന്നത് കൊണ്ട്.

  ഓടും പോയി മൂക്കിന്റെ പാലോം പോയി. ആ കൌമാരക്കാരന്റെ ധൈര്യം അതേ പോലെ അനുഭവിക്കാന്‍ ആയി വായനയില്‍,അത് പോലെ ഇപ്പൊ ഇതെഴുതുമ്പോളുള്ള നര്‍മ്മവും.
  ഫൈസല്‍ അനിയനാ...?ഞാനിപ്പഴാട്ടോ അറിയണെ. വായിക്കാറുണ്ട്.

  ReplyDelete
 46. പിന്നെ അതു അടുത്തടുത്ത് വന്നു. മാലാഖയാണോ. ഞാന്‍ പതുക്കെ കണ്ണുകള്‍ തുറന്നു. ആശങ്കാകുലമായ ഒരു മുഖം. അതെന്റെ ഭാര്യയായിരുന്നു.

  ഞാന്‍ ഒന്ന് രണ്ടു വരി കൂടി പ്രതീക്ഷിച്ചു ഇവിടെ ..
  ശരിക്കും ബി പി യാണോ അതോ സ്നേഹം കൊണ്ടോ ? :) ചുമ്മാ
  കൈപുള്ള മധുരം

  ReplyDelete
 47. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ചാലിയാറില്‍ നിന്നുള്ള രസകരമായ ഈ രചനയില്‍ നിന്നും തുടങ്ങാനായത് സന്തോഷം നല്‍കുന്നു.

  ഇതാണോ വീണത്‌ വിദ്യയാക്കുക എന്ന് പറയുന്നത് അക്ബര്‍ ഭായ്‌? :)

  ReplyDelete
 48. സൂപ്പര്‍ അവതരണം. കുറേ ചിരിച്ചു.
  സീരിയസ് വിഷയം നര്‍മ്മത്തില്‍
  അവതരിപ്പിക്കാന്‍ ചില്ലറ കയ്യടക്കം പോര.

  ReplyDelete
 49. ചിരിപ്പിച്ചു ചിരിപ്പിച്ചവസാനം ചര്‍ദ്ദി തുടങ്ങിയപ്പോ പേടിച്ചൂട്ടോ..

  പണ്ഡിത് പോലെ പ്ലസ്ടൂനു പഠിക്കുമ്പോ കടത്തി വച്ച ടാര്‍ പാത്രത്തില്‍ കയറി മലര്‍ന്നടിച്ചു വീണതോര്‍മ്മയുണ്ട്..അന്ന് എല്ലാരും കൂട്ടം കൂടി ചുറ്റും നിന്ന് ചിരിച്ചത് ഇപ്പോഴും ചെവിയിലലക്കുന്നു..

  നന്ദി അക്ബര്‍ക്കാ..
  നല്ല 'കനമുള്ള' ഓര്‍മ്മകള്‍ക്ക്....

  ReplyDelete
 50. മൂന്നാം മുറയുമായുള്ള തിരിച്ചുവരവ് ഗംഭീരം.
  ആശംസകൾ!

  ReplyDelete
 51. എന്നാലും സാരമില്ല. ധീരമായി പരിശ്രമിച്ചു മൂക്കൊടിച്ച ധീരനല്ലേ! അഭിനന്ദനങ്ങള്‍.
  കേട്ടിട്ടുണ്ട് അനസ്തീഷ്യ കൊടുത്താല്‍ ആളാകെ മാറി നന്നാവുമെന്ന്.

  ReplyDelete
 52. @-ഷബീര്‍ - തിരിച്ചിലാന്‍- ആദ്യ കമന്റിനു നന്ദി ഷബീര്‍, അപ്പൊ അനസ്തേഷ്യയുടെ സുഖം നീയും അനുഭവിച്ചു അല്ലേ.

  @-Jefu Jailaf ഈ ആസ്വാദനത്തിനു നന്ദി ജെഫു.

  @-മഹേഷ്‌ വിജയന്‍ - പ്രിയ മഹേഷ്‌. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി. ഒപ്പം നല്ല വാക്കുകള്‍ക്കും

  @-ഷൈജു എം. സൈനുദ്ദീൻ - പഴയ ഈ സുഹൃത്തിനെ ഞാന്‍ കണ്ടു പിടിച്ചു കേട്ടോ. നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്.

  @-പ്രഭന്‍ ക്യഷ്ണന് - അതേ വൈകിയാണ് ബോധം ഉദിക്കുന്നത്. അപ്പോഴേക്കും വരാനുള്ളത് വന്നിരിക്കും.

  @- കൊമ്പന് - സീരിയസ് നടനോ. ഞാനോ. അയ്യേ ഞാനാ ടൈപ് അല്ലേ അല്ല.... ‍

  @-Pradeep Kumar - വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി പ്രദീപ്‌ ജി.

  @-mayflowers - പണ്ട് ചെയ്ത അബദ്ധങ്ങള്‍ ഇന്നു നമ്മെ ചിരിപ്പിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകള്‍ എഴുതാനുള്ള പ്രചോദനം തരുന്നു. ഒരു പാട് നന്ദി.

  ReplyDelete
 53. @-ചെറുവാടി - വളരെ ശരിയാണ്. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം. ഒരു 'ടേക്ക് ഇറ്റ്‌ ഈസി പോളിസി' ആയാല്‍ ജീവിതം തന്നെ ഒരു തമാശയായി മാറ്റാം.

  @-നിശാസുരഭി. നിശയുടെ സൌരഭ്യമേ ഈ വാക്കുകള്‍ക്കു നന്ദി.

  @-ആചാര്യന്‍ - ഇപ്പോള്‍ എല്ലാം ഒക്കെ ഇംതിയാസ്.

  @-ഷാജു അത്താണിക്കല്‍ - നിങ്ങള്ക്ക് ചിരി. വീണ എനിക്കെ അതിന്‍റെ വേദന അറിയൂ.....ഹ ഹ ചുമ്മാ. സത്യം പിന്നെ അതിനു പോയിട്ടില്ല.

  @-നെല്ലിക്ക - വന്നതില്‍ സന്തോഷം.

  @-നാമൂസ് - നര്‍മ്മമായി തന്നെ കാണൂ നാമൂസ്. അന്ന് വേദനിച്ചെങ്കിലും ഇന്നു അതെന്നെ ചിരിപ്പിക്കുന്നു. (തീര്‍ച്ചയായും കാണാം. ഈ സ്നേഹത്തിനു ഒരു പാട് നന്ദി).

  @-Vp Ahmed - വന്നതില്‍ സന്തോഷം Vp

  @-ഇസ്മായില്‍ കുറുമ്പടി - ഹ ഹ . ഒരു അബദ്ധം, ഒരേ ഒരു അബദ്ധം. ശരിക്കും പാഠം പഠിച്ചു.

  ReplyDelete
 54. @-ചെറുവാടി - വളരെ ശരിയാണ്. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം. ഒരു 'ടേക്ക് ഇറ്റ്‌ ഈസി പോളിസി' ആയാല്‍ ജീവിതം തന്നെ ഒരു തമാശയായി മാറ്റാം.

  @-നിശാസുരഭി. നിശയുടെ സൌരഭ്യമേ ഈ വാക്കുകള്‍ക്കു നന്ദി.

  @-ആചാര്യന്‍ - ഇപ്പോള്‍ എല്ലാം ഒക്കെ ഇംതിയാസ്.

  @-ഷാജു അത്താണിക്കല്‍ - നിങ്ങള്ക്ക് ചിരി. വീണ എനിക്കെ അതിന്‍റെ വേദന അറിയൂ.....ഹ ഹ ചുമ്മാ. സത്യം പിന്നെ അതിനു പോയിട്ടില്ല.

  @-നെല്ലിക്ക - വന്നതില്‍ സന്തോഷം.

  @-നാമൂസ് - നര്‍മ്മമായി തന്നെ കാണൂ നാമൂസ്. അന്ന് വേദനിച്ചെങ്കിലും ഇന്നു അതെന്നെ ചിരിപ്പിക്കുന്നു. (തീര്‍ച്ചയായും കാണാം. ഈ സ്നേഹത്തിനു ഒരു പാട് നന്ദി).

  @-Vp Ahmed - വന്നതില്‍ സന്തോഷം Vp

  @-ഇസ്മായില്‍ കുറുമ്പടി - ഹ ഹ . ഒരു അബദ്ധം, ഒരേ ഒരു അബദ്ധം. ശരിക്കും പാഠം പഠിച്ചു.

  ReplyDelete
 55. @-ഉമ്മു അമ്മാര്‍ - സുഖവും പ്രയാസവും ജീവിതത്തിന്റെ നിറപ്പകര്‍ച്ചകളാണ്. ഋതുഭേദങ്ങള്‍ പോലെ അവ‍ മാറി മാറി ആശ്ലേഷിക്കുന്നു. പ്രയാസത്തില്‍ സ്വയം പഴിക്കുകയും സന്തോഷത്തില്‍ അമിതമായി ആഹ്ലാദിക്കുകയും ചെയ്യാന്നതിരുന്നാല്‍ ജീവിതനദി ചുഴികളില്ലാതെ ശാന്തമായി ഒഴുകും. വായനക്കും പ്രാര്‍ഥനക്കും നന്ദി

  @-എം.അഷ്റഫ്.- നന്ദി അഷ്‌റഫ്‌ ജി. ഇന്നു അതെല്ലാം തമാശയായി തോന്നുന്നു.

  @-ajith - ഈ ആസ്വാദനത്തിനും സ്നേഹത്തിനും എന്‍റെ ബ്ലോഗിലൂടെ സഞ്ചരിച്ചതിനും ഒരു പാട് നന്ദി.

  @-വീ കെ - അങ്ങിനെ അല്ലല്ലോ. നമ്മള്‍ എല്ലാം ചെയ്തു നോക്കണ്ടേ. അപ്പോള്‍ കിട്ടാനുള്ളത് കിട്ടും. എനിക്ക് നന്നായി തന്നെ കിട്ടി . :)

  @-Jazmikkutty - അപ്പൊ ആഭാഗം എഴുതെണ്ടായിരുന്നു അല്ലേ. ആദ്യത്തെ ചിരിക്കും പിന്നത്തെ പ്രാര്‍ഥനക്കും നന്ദി കേട്ടോ.

  @-ഹാഷിക്ക് - ഹ ഹ ഹ ..അടി തെറ്റിയാല്‍ പിന്നീട് ബ്ലോഗ്ഗറാകും എന്നതല്ലേ ശരി. നന്ദി ഹാഷിക്ക്

  @-Sabu M H - അതങ്ങിനെ അന്ന് കഴിഞ്ഞു, ഇന്നു ആ ഓര്‍മ്മകള്‍ മനസ്സില്‍ ചിരിയായി മാറുന്നു സാബു.

  @-ബഷീര്‍ Vallikkunnu - ഈ വരവിനു നന്ദി ബഷീര്‍ജി. ചിരിച്ചല്ലോ അതു മതി. അപ്പൊ എന്‍റെ വീഴ്ചക്കു ഫലമുണ്ടായി.

  ReplyDelete
 56. @- Haneefa Mohammed - ഹ ഹ ഹ സുഡാനിയെ കുറ്റം പറയാനാവില്ല. പിരി ലൂസാണെന്ന് അയാളും കണ്ടു പിടിച്ചു അല്ലേ.

  @-kv - നന്ദി kv

  @ - വേണുഗോപാല്‍ - നിങ്ങള്ക്ക് ചിരിച്ചാല്‍ മതിയല്ലേ. വീണതിന്റെ ചമ്മല്‍ എനിക്കല്ലേ അറിയൂ. ഹ ഹ വന്നതില്‍ സന്തോഷം കേട്ടോ.

  @- രമേശ്‌ അരൂര്‍ - ഹ ഹ ബ്ലോഗ്ഗര്‍ വീണാലേ ആളുകള്‍ ചിരിക്കൂ രമേശ്‌ ജി.

  @-മൈപ് - പടച്ചോനെ ഞാനോ..അയ്യേ........

  @-NISHAD - thanks നിഷാദ് ഭായി.

  @-Anees Hassan - അങ്ങിനെ സംഭവിച്ചു അനീസ്‌.

  @-ഒരു ദുബായിക്കാരന്‍ - ഗള്‍ഫിലെ ഒരേ ഒരു ദുബായിക്കാരന്‍. നമ്മത്തില്‍ ചാലിച്ച പോസ്റ്റുകള്‍ കാണാറുണ്ട്. ഇവിടെ വന്നതില്‍ ഒരു പാട് സന്തോഷം.

  @- Malporakkaaran - എന്‍റെ ബ്ലോഗില്‍ വന്നതില്‍ എനിക്കും പെരുത്തു സന്തോഷം.

  @-സാബിബാവ - നന്ദി സാബി. കുട്ടിക്കാലത്തെ അബദ്ധങ്ങള്‍ പില്‍ക്കാലത്ത് ഓര്‍ക്കുമ്പോള്‍ തമാശയായി തോന്നുന്നു

  ReplyDelete
 57. @-Lipi Ranju - അനസ്തേഷ്യ ശരീരത്തില്‍ നിന്നും മനസ്സിനെ താല്‍ക്കാലികമായി യാത്രയാക്കലാണ്. തിരിച്ചു വരണം എന്നു പറഞ്ഞു കൊണ്ടുള്ള ഒരു യാത്രയാക്കല്‍. വായനക്ക് നന്ദി.

  @- Mohammedkutty irimbiliyam - ഇവിടെ വന്നതില്‍ ഒരു പാട് സന്തോഷം. നര്‍മ്മം ഇഷ്ടമായി എന്നറിയുമ്പോള്‍ അതിലേറെ സന്തോഷം.

  @- വഴിപോക്കന്‍ | YK - ഇപ്പോള്‍ ഹൈവേ‌ ആയി. എല്ലാം ‍ഡബിള് ഒക്കെ.:)

  @- Kalavallabhan - ഇനി ഓടു മാറ്റാന്‍ നമ്മളെ വിളിച്ചാല്‍ മതി. കമന്റ്‌ ചിരിപ്പോച്ചു ട്ടൊ.

  @- MyDreams - താങ്ക്സ്.

  @- പള്ളിക്കരയില്‍ - വന്നതില്‍ ഒരു പാട് സന്തോഷം.

  @-ഹംസ - ഇതാര് ഹസ ഭായിയോ. നിങ്ങള്‍ എവിടെയാ. നാട്ടിലാണോ.

  @-Ismail Chemmad - നല്ല വാക്കിനു നന്ദി.

  @-പട്ടേപ്പാടം റാംജി - സംഭവം നടന്നത് തന്നെ. ഇപ്പൊ മാറി നിന്നു ചിന്തിക്കുകുമ്പോ എല്ലാം തമാശയായി തോന്നുന്നു.


  @-മുരളീമുകുന്ദൻ , ബിലാത്തിപട്ടണം - മനസ്സിരുത്തിയുള്ള വായനക്കും ആസ്വാദനത്തിനു നന്ദി മുരളീ ജി .

  ReplyDelete
 58. @-മുല്ല - ഫ്ലാഷ് ബാക്ക് പറയാനല്ലേ രസം. അതും നമുക്ക് ചിരിക്കാനാവുന്നത്ര കാലപ്പഴക്കം ചെന്നതിനു ശേഷം. നന്ദി മുല്ലേ.

  @-റശീദ് പുന്നശ്ശേരി - ആശങ്കാകുലമായ ഒരു മുഖം എന്ന ഒറ്റ വാക്കില്‍ എല്ലാം ഉണ്ടല്ലോ. പോസ്റ്റ് അതിന്‍റെ അര്‍ത്ഥത്തില്‍ വായിച്ചതിനു നന്ദി.

  @-തെച്ചിക്കോടന്‍ - നന്ദി ഷംസു. ഇടവേളയ്ക്കു ശേഷം ആദ്യമായ് ഇവിടെ വന്നതില്‍ എനിക്കും സന്തോഷം.

  @-Salam - ഏതായാലും വീണു. ഇനി അതു പറഞ്ഞൊന്നു ചിരിക്കാം എന്നു കരുതി സലാം.

  @-വാല്യക്കാരന്‍.. - വളരെ സന്തോഷം ഈ വായനക്ക്.

  @-അലി - നന്ദി അലി. പഴയൊരു കലാപാരിപാടി ഇപ്പൊ ഓര്‍ത്ത്‌ എന്നു മാത്രം.

  @-മുകിൽ - :) ആ വീഴ്ച ഒരു ആവശ്യമായിരുന്നു എന്നു തോന്നുന്നു. പക്ഷെ അനസ്തെഷ്യകൊണ്ടും ഞാന്‍ നന്നായില്ല മുകിലെ. ഒക്കെ വെയിസ്റ്റ്. വന്നതില്‍ നന്ദി കേട്ടോ.
  ----------------------

  പ്രിയ സുഹൃത്തുക്കളെ. അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ കുറിപ്പ് നിങ്ങളില്‍ ചിരി പടര്‍ത്തിയെങ്കില്‍ മറവിയുടെ മാറാല തട്ടാതെ കാലം മനസ്സില്‍ സൂക്ഷിച്ച മധുര നൊമ്പരത്തെ പങ്കു വെക്കാനായതില്‍ എനിക്കും ചാരിതാര്‍ത്ഥ്യമുണ്ട് . ഈ സ്നേഹത്തിനു എല്ലാവര്ക്കും നന്ദി.

  ReplyDelete
 59. പോസ്റ്റിടുമ്പോ ഒരു ചിന്നമെയിൽ ഈ പശുക്കുട്ടിയ്ക്ക് അയച്ചൂടേന്നും?

  മര്യാദയ്ക്ക് മുതിർന്നവർ പറഞ്ഞാൽ കേൾക്കണം, എന്നിട്ട് വീണതും പോരാ അനസ്തീഷ്യ കഴിഞ്ഞും നന്നായില്ലത്രെ!

  വേദനയുള്ള അനുഭവം ഇത്ര ഭംഗിയായി എഴുതിയതിന് അഭിനന്ദനങ്ങൾ കേട്ടൊ.

  ReplyDelete
 60. അതുകൊണ്ടാണോ ഇപ്പോഴത്തെ വീട് ടെറസാക്കിയത്?

  അപ്പോള്‍ മൂക്കിന്റെ പാലം തകര്‍ന്നാലും കോണ്ട്രാക്ടര്‍ ജീവിക്കും അല്ലേ?

  ReplyDelete
 61. അക്ബര്‍ക്കാ ......നമ്മള്‍ ആദ്യമാണ് ഈവഴി.....മൂന്നാം മുറ വായിച്ചു...ഇഷ്ടമായി....അവതരണം...
  ബാക്കി കൂടെ വായിക്കട്ടെ....കാണണം നമുക്ക്.....ആശംസകള്‍...
  [എന്‍റെ മുറ്റത്തേക്ക് സ്വാഗതം ]

  ReplyDelete
 62. അയ്യോ ചിരിപ്പിച്ചുകൊന്നു ഇതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട് പക്ഷെ താഴെ തൊഴുത്ത് ഉണ്ടാക്കാന്‍ ഇരക്കിയ മണലില്ലാണ് വീണത്‌.അതുകൊണ്ട് ഒരു പാലത്തിനും ഒന്നും സംഭവിച്ചില്ല ഗുണപാഠം:കൊക്കിലോതുങ്ങുന്നത്തെ കൊത്താവു....നന്നായിരിക്കുന്നു എന്നാലും ഒരോട് ഇത്രക്കുംപ്രശ്നമുണ്ടാക്കിയല്ലോ??

  ReplyDelete
 63. വേണ്ടാത്ത പണിക്കു നിക്കണ്ടാ."
  "ഇല്ലുമ്മാ.. അതിനല്ലേ ഈ കയറു. ഉമ്മ ഒന്നും പേടിക്കണ്ടാ. ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം".

  ഉമ്മയുടെ കരച്ചിലാണല്ലോ താഴെ വീണപ്പോഴും ഉച്ചത്തില്‍ കേട്ടത്.

  വായിച്ചു തുടങ്ങിയത് നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു അനുഭവ കുറിപ്പായിരുന്നു, എന്നാല്‍ നൊമ്പരത്തില്‍ പൊതിഞ്ഞു, സന്തോഷത്തോടെ ആ ഓര്‍മ്മയില്‍ നിന്നും മായാത്ത അനുഭവം മാറി മറഞ്ഞു.

  ReplyDelete
 64. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേട് എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണല്ലേ? എത്ര മനോഹരമായിട്ടാണ് എഴുതിവെച്ചിരിക്കുന്നത്. ഒരു മഴക്കാലത്തിന്റെ ചെറുതണുപ്പും നനവും മൂടിക്കെട്ടലും മാത്രമല്ല, മൂക്കിന് തെല്ലൊരു വേദന വരേ തോന്നി വായിച്ചു കൊണ്ടിരുന്നപ്പോള്‍!!

  ReplyDelete
 65. എന്നാലും എന്റെ അക്ബര്‍ക്ക ........................!!
  നന്നായി ചിരിപ്പിച്ചു .................

  ReplyDelete
 66. കുറച്ചു വൈകിപ്പോയി. എന്നാലും നല്ലൊരു നാട്ടു സദ്യ തന്നെ കിട്ടി.
  അപ്പോള്‍ ഓട്ടിന്‍ പുറത്തു നിന്നും കാല്‍ വഴുതി വീണാലും പാലം പൊട്ടും അല്ലെ.
  നര്‍മത്തില്‍ കുതിര്‍ന്ന അവതരണം കുറെ ഗൃഹാതുരമായ ഓര്‍മകളും സമ്മാനിച്ചു.
  വളരെ നന്ദി.

  ReplyDelete
 67. തമാശയ്ക്ക് തുടങ്ങിയ ഒന്ന് കാര്യത്തില്‍ കലാശിച്ചു....

  നര്‍മ്മം ആയിട്ടോ അനുഭവമായിട്ടോ അല്ല ഞാനിത് വായിച്ചത്... (അങ്ങനെയൊരു ലേബല്‍ ഉണ്ടെങ്കില്‍ കൂടി)

  മനോഹരമായി പറഞ്ഞു പോവുന്ന ഒരു കഥയായിട്ടാണ് എന്റെ വായനയില്‍ തോന്നിയത്.. ആഖ്യാനത്തില്‍ സ്വാഭാവികമായി വരുന്ന നര്‍മ്മങ്ങള്‍ ആയിരുന്നു എല്ലാം.. നമ്മുടെയെല്ലാം ജീവിതത്തില്‍ വന്നു പോകുന്ന കോമഡികള്‍ ...
  ഒരിടത്ത് 'മനസ്സിന്റെ ധൃതഗമനം' എന്ന് കണ്ടു.. ദ്രുതഗമനം എന്നല്ലേ ആ അവസരത്തില്‍ ശരി..... 'ധൃത' എന്നാല്‍ പിടിക്കപ്പെട്ട, ധരിക്കപ്പെട്ട എന്നൊക്കെയല്ലേ അര്‍ത്ഥം വരുന്നത്..

  ReplyDelete
 68. നല്ല രസത്തോടെ വായിച്ചു വരികയായിരുന്നു... അവസാനമായപ്പോള്‍ എന്തോ ഒരു പേടി എന്നെയും പിടികൂടി... എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പേടി... എന്തായാലും ശുഭമായി അവസാനിച്ചു...സമാദാനം..

  നല്ല പോസ്റ്റ്‌.. എല്ലാ ചേരുവകളും സമം..

  ആശംസകള്‍...

  ReplyDelete
 69. നിസ്സാരമെന്നു കരുതിയ ഒരു കാര്യം പിന്നെ വലിയ പൊല്ലാപ്പായി അല്ലേ? ഉമ്മ പറഞ്ഞത് അനുസരിക്കണമായിരുന്നു. അതു ചെയ്യാത്തതുകൊണ്ട് എത്രപേരെ തീ തീറ്റിച്ചു. ഉമ്മയും ഭാര്യയുമൊക്കെ പറയുന്നതിന് കുറച്ചെങ്കിലും വിലവയ്ക്കണം കേട്ടോ.

  ReplyDelete
 70. വേദനയിലെ നർമ്മം നന്നായി അവതരിപ്പിച്ചു.

  ReplyDelete
 71. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിന് വളം എന്നാണല്ലോ. താങ്കള്‍ വീണു ഞങ്ങള്‍ ചിരിച്ചു. വീഴ്ചകളെ മുഴുവന്‍ വിദ്യയാക്കുക എന്ന ടെക്നിക് വേണ്ട വിധം ഉപയോഗിച്ചിരിക്കുന്നു. രസകരമായ അവതരണം. ബാക്കി പോസ്റ്റുകളൊക്കെ ഞാന്‍ ഇന്നും നാളെയുമായി വായിക്കാം.

  ReplyDelete
 72. ആദ്യ പകുതിയില്‍ നര്‍മ്മവും രണ്ടാം പകുതിയില്‍
  സീരിയസ്സും ആയ കഥ. കൊള്ളാം എനിയ്ക്കിഷ്ടപ്പെട്ടു.

  ReplyDelete
 73. ആദ്യം വായിച്ചപ്പോ ചിരിച്ചുട്ടോ ..പിന്നേ പേടി യായി ..ഉമ്മയെ ഇങ്ങിനെ പേടിപ്പിക്കല്ലേ ..ചാച്ചുനും അതെ ഒപേറെഷന്‍ എന്ന് പറഞ്ഞാ പേടിയാ

  ReplyDelete
 74. നര്‍മ്മവും സ്നേഹവും, നോവും കുളിരും നീട്ടലും എല്ലാം കലര്‍ന്ന ഒരു നല്ലപോസ്റ്റ്. വായിച്ചാലും മടുക്കാത്ത തരത്തിലുള്ള എഴുത്തും ജീവിത സന്ദര്‍ഭങ്ങളും... ഇഷ്ട്ടായി. ആശംസകള്‍.

  ReplyDelete
 75. Echmukutty

  Areekkodan | അരീക്കോടന്‍

  ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍

  ഇടശ്ശേരിക്കാരന്(വെടിവട്ടം)

  elayoden

  ചീരാമുളക്

  അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ

  Shukoor

  Sandeep.A.K

  khaadu..

  ഗീത

  നികു കേച്ചേരി

  Arif Zain

  സന്യാസി

  കുസുമം ആര്‍ പുന്നപ്ര

  ചാച്ചുവിന്റെ മാലാഖ

  അമ്പിളി.

  പ്രിയപ്പെട്ടവരേ. ഈ അനുഭവക്കുറിപ്പ് വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഹൃദയ പൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ വാക്കുകളാണ് എഴുതാന്‍ എനിക്കുള്ള പ്രചോദനം. ഈ സ്നേഹത്തിനു ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
  സസ്നേഹം
  അക്ബര്‍.

  ReplyDelete
 76. ങേ ...ഇത് ചാലിയാര്‍ തന്നെയാണോ? ഇത് അക്ബര്‍ക്ക തന്നെയാണോ??

  ReplyDelete
 77. ഹി ഹി മനോഹരമായി പറഞ്ഞു ആ പണ്ടത്തെ ഓട് മാറ്റി വെക്കല്‍ .. ഞാനും മാറ്റി വെച്ചിട്ടുണ്ട് വീണിട്ടും ഉണ്ട് എല്ലാം ഒന്നോര്‍ത്തെടുക്കാന്‍ പോസ്റ്റ്‌ സഹായിച്ചു ആശംസകള്‍ ഇക്കോ

  ReplyDelete
 78. അക്ബര്‍ക്കാ പണ്ട് ഫുട്ബാള്‍ കളിക്കറുണ്ടായത് കാരണം ഇപ്പൊ എനിക്ക് ഒരു മൂക്കീന്നേ ശ്വാസം വരൂ,ഇത് വായിച്ചപ്പോളാണ് എന്റെ മൂക്കും ഒന്ന് ചെക്ക്‌ ചെയ്തേക്കാം എന്ന് തീരുമാനിച്ചത്..നന്നയിട്ടുണ്ടിക്കാ..

  ReplyDelete
 79. >>ദയനീയമായി താഴോട്ടു നോക്കി. PSLV വിക്ഷേപിച്ചു ആകാശത്തേക്ക് നോക്കിയിരിക്കുന്ന ശാസ്ത്രത്ജ്ഞാന്മാരെപ്പോലെ ഉമ്മയും പെങ്ങന്മാരും അനിയന്മാരുമടക്കം വലിയൊരു ജനാവലി എന്‍റെ ദൌത്യം താഴേന്നു നിരീക്ഷിക്കുന്നുണ്ട്. ഇനി പരാജയം സമ്മതിച്ചു താഴേക്കു ഇറങ്ങിയാല്‍ അതിലും വലിയ ഒരു നാണക്കേട്‌ വേറെ ഇല്ല.<<

  ചിരിപ്പിച്ചെങ്കിലും ഒടുവില്‍ വ്യസനത്തോടെയാണ് വായിച്ചു നിര്‍ത്തിയത്.
  ആശംസകള്‍ അക്ബരിക്കാ

  ReplyDelete
 80. പഴയ പോസ്റ്റാണലേ...?ഞാന്‍ ഇപ്പോഴാണ് ഇത് വായിക്കുന്നത്. ഇഷ്ടപ്പെട്ടു. എന്നാലും ആ മൂക്കിന്റെ പാലം പോയത് ഇത്രേം കാലം അറിഞ്ഞില്ലേ..?

  ReplyDelete
 81. പടന്നക്കാരൻ

  rasheed mrk

  വെള്ളിക്കുളങ്ങരക്കാരന്‍

  ജോസെലെറ്റ്‌ എം ജോസഫ്‌

  റോസാപൂക്കള്‍

  പ്രിയപ്പെട്ടവരേ. ഈ അനുഭവക്കുറിപ്പ് വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ഹൃദയ പൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ വാക്കുകളാണ് എഴുതാന്‍ എനിക്കുള്ള പ്രചോദനം. ഈ സ്നേഹത്തിനു ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
  സസ്നേഹം
  അക്ബര്‍.

  ReplyDelete
 82. അനിയന്‍ ബാവയെയും ചേട്ടന്‍ ബാവയെയും ഇപ്പോഴാണ് തിരിച്ചറിയുന്നത് ..
  ഇന്ന് മലയാളം ബ്ലോഗേഴ്സ് ഗ്രൂപിലെ ഫൈസലിന്റെ ചാറ്റിങ്ങിലൂടെ ഇവിടെ എത്തിയത് ......
  അത് കൊണ്ട് വീണ്ടും വായിച്ചു ..
  ആദ്യ വായനയില്‍ കമന്റ്‌ ചെയ്തിരുന്നില്ല എന്ന് തോന്നുന്നു ..അത് കൊണ്ട് ഇപ്പൊ കമന്റ്‌ ഇടുന്നു ..
  ഇനിയും ഇത് പോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവട്ടെ എന്നൊക്കെ എഴുതിയാല്‍ അതും പ്രശനം ....(ആസ്പത്രിക്കാര്‍ക്കും ഞങ്ങള്‍ക്കും മാത്രമാണ് ഗുണം )
  അത് കൊണ്ട് സ്നേഹാശംസകള്‍

  ReplyDelete
 83. അനുഭവിക്കുന്നെങ്കില്‍ ഇങ്ങിനെ അനുഭവിക്കാന്‍ തന്നെ വേണം യോഗം..

  ReplyDelete
 84. :) അക്ബര്‍ക്കാ വീണാലും നാല് കാലിലെ വീഴൂ :)

  ReplyDelete
 85. "അല്ല രണ്ടു ഓടു കൂടി വീഴ്ത്തിയിരുന്നെങ്കില് നമുക്ക് അകത്തു നിന്നും കുളിക്കാമായിരുന്നു അല്ലേ ഇക്കാക്കാ". കിട്ടിയ അവസരം മുതലെടുത്ത് അവന് എനിക്കിട്ടു താങ്ങി.

  "ബോധമുണ്ടായിരുന്നെങ്കില് ഞാന് ഈ അവസ്ഥയില് എത്തുമായിരുന്നോ" ഇതൊക്കെ നഗ്ന സത്യങൾ....

  അപ്പോ അതാണല്ലേ സംസാരത്തിലൊരു ചെറിയ ഇത് ;)

  ReplyDelete
 86. വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല - ഗലീലിയോ ഇപ്പൊ എവിടെ ?
  അല്പം സീരിയസ്സും നന്നായി എഴുത്ത്

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..