Tuesday, November 29, 2011

പെരിയാറെ മുല്ലപ്പെരിയാറെ

1) പെരിയാറെ മുല്ലപ്പെരിയാറെ
തമിഴന്‍  മക്കളുടെ കുടിനീരെ..
ഡാമും കൊണ്ട് കുലുങ്ങിച്ചിരിക്കും
കൊലയാളി ബോംബാണ് നീ...
നാടന് കൊലയാളി ബോംബാണ് നീ.."

മലയാളക്കരയിൽ  പിറന്നു...
പിന്നെ തമിഴനു തെളിനീരായി തീര്‍ന്നു..(2)
മരണം വിതക്കുന്ന, നരകം തീര്‍ക്കുന്ന
നാടന്‍ ബോംബാണ് നീ
ജല നാടന്‍ ബോംബാണ് നീ

വിള്ളലുകള്‍ വിള്ളലുകള്‍ ഏറെ തീര്‍ത്ത്
പൊട്ടാനൊരുങ്ങുകയാണല്ലോ..(2)
മലവെള്ളപ്പാച്ചിലില്‍
തകരാതെ നിൽക്കണം  
അതിനൊന്നു കനിയേണം  നീ
താഴ്വര മുങ്ങാതെ നോക്കേണം നീ..

തമിഴ്നാടിനു കുടിനീരു നൽകേണം..
മലയാള മണ്ണിനെ കാക്കേണം..(2)
ഡല്‍ഹിയിൽ ചെല്ലണം
മന്‍മോഹനെ കാണണം
ആശങ്കയറിയിക്കേണം....
നാടിന്‍ ആശങ്കയറിയിക്കേണം..

പെരിയാറെ മുല്ലപ്പെരിയാറെ
തമിഴന്‍ മക്കളുടെ കുടിനീരെ..
ഡാമും കൊണ്ട് കുലുങ്ങിച്ചിരിക്കും
കൊലയാളി ബോംബാണ് നീ...
നാടന് കൊലയാളി ബോംബാണ് നീ.."
."

------------------------------------
2) കരയാനും പറയാനും ........
---------------------------------

കുളിക്കാനും കുടിക്കാനും കൃഷിയിടം നനക്കാനും
പെരിയാറല്ലാതേതുമില്ലേ മോനേ....
ഡാമിന്റെ ബലക്ഷയം തിരിയാനത്തമിഴനു ബുദ്ധി
നല്‍കേണാമെന്റെ തന്ബുരാനേ...

ഓരോരോ മഴയില്‍ ഡാമിന്-
ആയുസ്സെണ്ണം കുറയും.
ഓര്‍ക്കാതെ ഭൂമി കുലുങ്ങി -
ഡാമിന് വിള്ളല് വരുത്തും.
കേരള നിയമ സഭയിലി-
ലിതെന്നും വന്നു പറയും.
മന്നാനെ സ്വന്തം മണ്ണില്-
ജീവിതം തന്നു കനിയൂ

തമിഴനു തലയില്‍ വെള്ളി വെളിച്ചം കാണിക്കു..
പൊട്ടാതെ ഡാമിന് ആയുസ്സ് നല്‍കി നീ-
നാടിനെ രക്ഷിക്കൂ...
ഒരു പുതു ഡാം പണിയാതില്ലൊരു രക്ഷ..
എന്തിനാണീ അഗ്നി പരീക്ഷ....

കുളിക്കാനും കുടിക്കാനും കൃഷിയിടം നനക്കാനും
പെരിയാറല്ലാതേതുമില്ലേ മോനേ....
ഡാമിന്റെ ബലക്ഷയം തിരിയാനത്തമിഴനു ബുദ്ധി
നല്‍കേണാമെന്റെ തമ്പുരാനേ...
-----------------------

13 comments:

  1. എന്തിനെയും അതി വൈകാരികതയോടെ സമീപിക്കുന്ന ഒരു ജനതയാണ് തമിഴ്നാട്ടില്‍ ഉള്ളത്. അതു കൊണ്ട് തന്നെ നമ്മുടെ പ്രതികരണം അവരെ വികാരം കൊള്ളിക്കുന്നതാവരുത്. അവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്ന രീതിയിലെ ആകാവൂ. അവരുടെ പ്രതികരണം നമ്മുടെ സംയമനത്തെ പരീക്ഷിക്കപ്പെടുന്നുണ്ട് എന്നത് നേരാണെങ്കില്‍ പോലും നാം അതിര് വിട്ടുകൂടാ.

    കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങള്‍ വെള്ളം കുടിച്ചു മരിക്കുമെന്ന് നാം ഭയപ്പെടുമ്പോള്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ ജനങ്ങള്‍ വെള്ളം കിട്ടാതെ മരിക്കുമെന്ന രീതിയിലാണ് തമിഴന്മാരെ അവിടുത്തെ രാഷ്ട്രീയക്കാര്‍ പറഞ്ഞു ധരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ കേരളത്തിനു മുല്ലപ്പെരിയാറിന് താഴെ മറ്റൊരു ഡാം എന്ന സാദ്ധ്യത പരിശോധിച്ച് അതുമായി മുന്നോട്ടു പോകുകയേ നിവര്ത്തിയുള്ളൂ എന്നു തോന്നുന്നു. അതിനു പുതിയൊരു പാട്ടക്കരാര്‍ ഉണ്ടാവില്ലല്ലോ.

    നിലവിലുള്ള ഡാം 999 കൊല്ലം വരെ എന്തെങ്കിലും ആവട്ടെ. നമുക്ക് വലുത് നമ്മുടെ സുരക്ഷയാണ്. അതിനാല്‍ പുതിയ ഒരെണ്ണം പണിയുക.

    ReplyDelete
  2. പാരഡിയിലൂടെ കാര്യം നന്നായി അവതരിപ്പിച്ച അക്ബര്‍ക്കക്ക് അഭിനന്ദനങ്ങള്‍...

    തമിഴന്നു തെളിനീരു നല്കേണം
    മലയാള മണ്ണിനെ കാക്കേണം..

    സ്നേഹമൂറുന്ന നല്ല വരികള്‍....

    ReplyDelete
  3. ഓരോരോ മഴയില്‍ ഡാമിന്-
    ആയുസ്സെണ്ണം കുറയും.
    ഓര്‍ക്കാതെ ഭൂമി കുലുങ്ങി -
    ഡാമിന് വിള്ളല് വരുത്തും.
    കേരള നിയമ സഭയിലി-
    തെന്നും വന്നു പറയും.
    മന്നാനെ സ്വന്തം മണ്ണില്-
    ജീവിതം തന്നു കനിയൂ




    ഇക്കാക്കോ... കൊള്ളാലോ സംഗതി... നന്നായിട്ടുണ്ട്...

    ReplyDelete
  4. കത്ത് പാട്ട് (ബ്ലോഗ്ഗര്‍)
    --------------------------------------
    ഗൂഗിളില്‍ ഉള്ളൊരു ബ്ലോഗ്ഗര്‍ പെട്ടി
    ഇന്ന് തുറന്നപ്പോള്‍ പോസ്റ്റ്‌ കിട്ടി .....
    എന്‍പ്രിയ ബ്ലോഗ്ഗര്‍ നീ ഹൃദയം പൊട്ടി
    എഴുതിയ പോസ്റ്റു ഞാന്‍ കണ്ടു ഞെട്ടി.........
    ..........................................................

    ReplyDelete
  5. പാരഡിയാനെലും വസ്തു നിഷ്ടാമായി കാര്യങ്ങള്‍ പറഞ്ഞു..

    ReplyDelete
  6. സിനിമാ നടീനടന്മാര്‍ വായതുറക്കില്ല
    കാരണം അവരുടെ പടം പിന്നെ തമിഴ്നാട്ടില്‍ ഓടില്ല.
    രാഷ്ട്രീയക്കാര്‍ മിണ്ടില്ല
    കാരണം ഓരോ പാര്‍ട്ടിയുടെയും ഘടകകക്ഷികള്‍ തമിഴ്നാട്ടിലും ഉണ്ട്. തമ്മില്‍തല്ലേണ്ടി വരും!
    പിന്നെയുള്ളത് സാഹിത്യ സാമൂഹിക നായക വിശാരദന്മാര്‍ ആണ് .
    അവര്‍ക്കാണേല്‍ ഒന്നിനും സമയവും ഇല്ല.
    അങ്ങ് മേലെതട്ടില്‍ ഇരിക്കുന്ന പുംഗവന്മാര്‍ അരമണിക്കൂര്‍ നേരം ഒന്ന് ചര്‍ച്ചിച്ചാല്‍ തന്നെ ഈ പ്രശനം പരിഹാര്യമാണ്.
    അതിന്റെ അഭാവമാണ് ജനങളുടെ ഈ വൈകാരികത. അത് തമിഴ്നാട്ടിലെ ജനങ്ങളോടല്ല നമ്മുടെ അധികാരികളോടാണ്.

    ReplyDelete
  7. പണ്ടു പണ്ട്... വളരെ പണ്ട് ഇവിടെ പതിനാല് ജില്ലകളുള്ള കേരളം എന്ന സംസ്ഥാനമുണ്ടായീരുന്നു. അന്ന് 'മലബാര്‍' 'തിരുവിതാംകൂര്‍' എന്ന രണ്ട് സംസ്ഥാനങ്ങളായിരുന്നില്ല. കൊച്ചി എന്ന മഹാനഗരം നമുക്കുണ്ടായിരുന്നു, കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ നമുക്കുണ്ടാരുന്നു, തേയിലയും റബ്ബറും വളരുന്ന ഒരുപാട് മലയോരങ്ങള്‍ നമുക്കുണ്ടായിരുന്നു.

    അന്ന് തമിഴര്‍ നമുക്ക് ശത്രുക്കളായിരുന്നില്ല, തമിഴ്നാട്ടില്‍ വരള്‍ച്ചയുമുണ്ടായിരുന്നില്ല. അന്നിവിടെ കോണ്‍ഗ്രസ് എന്നും കമ്മ്യൂണിസ്റ്റ് എന്നും പറയുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഉണ്ടായിരുന്നു. ഹിറ്റ്ലറിനെക്കാളും ക്രൂരനും സ്വാര്‍ഥനുമായ ഒരു പ്രധാനമന്ത്രിയുണ്ടായിരുന്നു.

    ചരിത്രം ഇങ്ങനെയാകാതിരിക്കട്ടെ.

    ReplyDelete
  8. ഹ ഹ ഹ സൂപ്പര്‍ പാരഡി അക്ബര്‍ സാഹിബ്!
    വിഷയവും അതിന്റെ ഉല്‍കണഠയും വരികളില്‍ മനോഹരമാക്കി ഒതുക്കി വെച്ചിരിക്കുന്നു..

    ഞാനിതിന്റെ വിഷ്വല്‍സ് മനസ്സില്‍ കാണുകയായിരുന്നു...
    ഈ പാരഡി പലതിനും ഉപയോഗപ്പെടുത്താം എന്നെനിക്കഭിപ്രായമുണ്ട്.

    ഇത് ഫോര്‍‌വേഡായ് കറങ്ങി നടക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്!

    അഭിനന്ദനങ്ങള്‍!!!!

    ReplyDelete
  9. സൂപ്പറായി അക്ബര്‍ക്ക.. ഒരു ജനതയുടെ ആധി മുഴുവന്‍ വരികളിലുണ്ട്.

    ReplyDelete
  10. അക്ബര്‍ക്കാ, പ്രധിഷേധം ഇങ്ങനെയുമാകാം. നാട്ടിലെ അറിയപ്പെടുന്ന കവികള്‍ക്കും (ഓ എന്‍ വീയെ വിസ്മരിക്കുന്നില്ല) ബുജികള്‍ക്കുമൊന്നും മുണ്ടാട്ടമില്ല . എല്ലാത്തിനും പല്ലുവേദനയാണെന്ന് തോന്നുന്നു. എങ്കില്‍ പിന്നെ ആ റോള്‍ നമുക്ക്തന്നെ ഏറ്റെടുക്കാം.
    (ഇത് ഞാനും ഷെയര്‍ ചെയ്യുന്നു. കോപ്പി റൈറ്റ്‌ തന്നുകൊണ്ട് തന്നെ !! )

    ReplyDelete
  11. വരാൻ പോകുന്ന ട്രാജഡിക്ക് മുമ്പേ ഏവരും പാടീടേണ്ട ഗാനങ്ങൾ...!

    മലയാളിയുടെ ഈണങ്ങളുടെ മറക്കാത്ത വരികളെല്ലം പാരഡിയായവതരിപ്പിച്ചുകൊണ്ട് വരാൻ പോകുന്ന ഒരു ട്രാജഡിക്ക് തടയണകെട്ടാനുള്ള നിദ്ദേശങ്ങൾ അസ്സലായിരിക്കുന്നു കേട്ടൊ അക്ബർ ഭായ്

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..