Saturday, September 25, 2010
Tuesday, September 21, 2010
ഒരു ആഫ്രിക്കന്‍ യാത്ര
തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ പ്രെട്ടോറിയയില്‍ വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഓയില്‍ കമ്പനിയില്‍ രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലം സൌദിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്ത എക്സ്പീരിയന്‍സ് വെച്ച് അപേക്ഷിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. വിമാനത്താവളത്തിനു പുറത്തുകടന്നു ഞാന്‍ കമ്പനിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് രാത്രി ഏതെങ്കിലും ലോഡ്ജില്‍ താമസിക്കാനായിരുന്നു നിര്‍ദേശം. രാവിലെ കമ്പനിയിൽനിന്നും ആരെങ്കിലും വരും..
Saturday, September 11, 2010
കൈ വെട്ടിയവന്റെ കുറ്റബോധം

ഏതു നശിച്ച നേരത്താണ് തനിക്കത് ചെയ്യാന്‍ തോന്നിയത്. അവളുടെ വാക്കുകേട്ടു ഈ നെറികേടിനു ഇറങ്ങി തിരിക്കുമ്പോള്‍ താനൊരു പിശാചായി മാറുകയായിരുന്നോ. ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞു കൊണ്ട് നോവിക്കുകയോ ഒരു മൊട്ടുസൂചിപോലും കട്ടെടുക്കുകയോ ഇന്നേവരെ ചെയ്തിട്ടില്ലാത്തെ തന്നെ ഇങ്ങിനെ മാറ്റിയെടുക്കാന്‍ ഇവള്‍ക്ക് എങ്ങിനെ സാധിച്ചു. സത്യസന്തത, കാരുണ്യം ഇതൊക്കെ തനിക്കു കൈമോശം വരികയാണോ. കുറ്റബോധംകൊണ്ട് അയാളുടെ മനസ്സ് വിങ്ങുകയായിരുന്നു.
Subscribe to:
Posts (Atom)