Wednesday, August 17, 2011

ഇടവേളയ്ക്കു ശേഷം

ഈന്തപ്പനത്തോട്ടങ്ങളിൽ  ഇത് വിളവെടുപ്പിൻറെ കാലം. ചൂട് അതിന്റെ പാരമ്യതയിലാണ്. മരുഭൂമി ഇളക്കിമറിച്ചു പൊടിക്കാറ്റു വീശിയടിക്കുന്നു.  ചുടുകാറ്റിൽ  ഇരമ്പുകയാണ് ഗൾഫ്  നഗരങ്ങളിലെ പകലുകൾ. താമസിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ ടെറസിൽനിന്നും സായാഹ്നങ്ങളിലെ ഈ നഗരവീക്ഷണം എനിക്ക്‌  ദിനചര്യയുടെ ഭാഗമായിരിക്കുന്നു.

ഒരു ഭാഗത്ത് ശാന്തമായ ചെങ്കടൽതീരത്ത്‌ ആഡംബര നൗകകളും മത്സ്യബന്ധന ബോട്ടുകളും കുഞ്ഞു തിരകളിൽ ചാഞ്ചാടുന്നു. മറുവശത്ത്‌ പ്രൌഡോജ്ജ്വലമായ നഗരത്തിൽ  തലയെടുപ്പോടെ നിൽക്കുന്ന വമ്പൻ കെട്ടിടങ്ങൾ ഒരു കലാകാരന്റ കരവിരുതോടെ മനോഹരമായി വിതാനിച്ചിരിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങളാൽ ശബ്ദ മുഖരിതമാണ് നഗരസന്ധ്യ. നിയോൺ  ബൾബുകളിൽ  പ്രാകാശപൂരിതമായ നഗരക്കാഴ്ചകൾ ഏറെ നയനാനന്ദകരമാണ്. പ്രവിശാലമായ മരുഭൂമിയുടെ വന്യതയിൽ  പടർന്നു പന്തലിച്ച ഈ കോണ്ക്രീറ്റ്  വനം ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്.