
മുറ്റത്തു കാറുകളുടെ ഒച്ചയും ബഹളവും. സ്വീകരണ മുറിയില്‍ പൊങ്ങച്ചം പറഞ്ഞു കൊണ്ടിരുന്ന ഉപ്പയുടെയും അമ്മാവന്മാരുടെയും സംസാരം പെടുന്നനെ നിന്നു.
"ഇത്താത്താ... അവര്‍ എത്തി".
കുഞ്ഞിക്ക ഓടി വന്നു ഉമ്മയോട് പറയുന്നത് കുല്‍സു കേട്ടു. അവളെ അണിയിച്ചൊരുക്കി അറയില്‍ കൊണ്ടുപോയി ഇരുത്തുമ്പോള് അമ്മായി പറഞ്ഞു