ജിദ്ദാ ബ്ലോഗ്‌മീറ്റ് കഴിഞ്ഞു പുറത്തിറങ്ങിയതേ ഉള്ളൂ . അവിടുന്നും ഇവിടുന്നുമൊക്കെ ചില കൂവലുകള്‍. സന്ധ്യാനേരത്ത് നാട്ടിന്‍പുറത്തെ കുറ്റിക്കാടുകളില്‍ മറഞ്ഞിരിക്കുന്ന ജീവികള്‍ ഇങ്ങിനെ കൂട്ടത്തോടെ കൂവാറുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട ചില കൂവലുകളാണ്. ഒരുത്തന്‍ മീറ്റില്‍ പങ്കെടുത്തവരുടെ തല എണ്ണി മതക്കാരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞു "യുറീക്കാ" വിളിച്ചു ഓടുമ്പോള്‍ മറ്റൊരുത്തന്‍ "കാശില്ലാത്തത് കൊണ്ട് ഇറച്ചി കിട്ടാത്ത" സങ്കടമാണ് കൂവിത്തീര്‍ത്തത്.
Monday, March 7, 2011
Saturday, February 19, 2011
പണ്ട് പണ്ടൊരു പടിഞ്ഞാറന്‍ കാറ്റത്ത്
ഉച്ച കഴിഞ്ഞു ലീല ടീച്ചറുടെ മലയാളം ക്ലാസായിരുന്നു. അകത്തു വെളിച്ചം നന്നേ കുറഞ്ഞ പോലെ. ജനലഴികള്‍ക്കുള്ളിലൂടെ കാണുന്ന ആകാശപ്പൊട്ടു മുഴുവന്‍ മഴ മേഘങ്ങള്‍. അവ ഒരു പെരുമഴക്കായി തയ്യാറെടുക്കുകയാണ്.
ഉറുമി വീശിയ പോലെ ഒരു മിന്നല്‍പിണര്‍ ജനലിനു അടുത്തുകൂടെ കടന്നുപോയി. പിന്നാലെ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ക്കുംമട്ടില്‍ ഘോര ശബ്ദത്തോടെ ഇടിയും. മഞ്ചാടിമണികള്‍ പോലെ ഓട്ടിന്‍ പുറത്തു മഴത്തുള്ളികള്‍ പരപരാ വീഴുന്നു.
ഉറുമി വീശിയ പോലെ ഒരു മിന്നല്‍പിണര്‍ ജനലിനു അടുത്തുകൂടെ കടന്നുപോയി. പിന്നാലെ സ്കൂളിന്‍റെ മേല്‍ക്കൂര തകര്‍ക്കുംമട്ടില്‍ ഘോര ശബ്ദത്തോടെ ഇടിയും. മഞ്ചാടിമണികള്‍ പോലെ ഓട്ടിന്‍ പുറത്തു മഴത്തുള്ളികള്‍ പരപരാ വീഴുന്നു.
Tuesday, February 15, 2011
കാലിക രാഷ്ട്രീയം കലികാല രാഷ്ട്രീയം.
അങ്ങിനെ അതു സംഭവിച്ചു. നമ്മുടെ പ്രിയപ്പെട്ട മുരളീധരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാണ്ട് തീരുമാനിച്ചു. പോയ ബുദ്ധി തിരിച്ചുപിടിക്കാന്‍ മുരളിയോളം റാലി നടത്തിയ ആരും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. കോടതിക്ക് കൈക്കൂലി കൊടുത്തവരും കൊടുപ്പിച്ചവരും കൊടുക്കുമ്പോള്‍ നോക്കിനിന്നവരും അറസ്റ്റുവാറണ്ടു വന്നവരും വരാനുള്ളവരും എല്ലാംകൂടി കേരള രാഷ്ട്രീയം ചക്കപ്പഴംപോലെ പഴുത്തു നില്‍ക്കുമ്പോഴാണ് മുരളിയുടെ വരവ്. വായില്‍ പുണ്ണില്ലെങ്കില്‍ ഇത് മുരളിക്ക് നല്ല കാലം. ധര്‍മ്മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളിക്ക് കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിലും നല്ലൊരു കാലം ഇനി വരാനില്ല.
Sunday, January 9, 2011
അത്യന്താധുനിക കവിയുടെ ജനനം
അത്യന്താധുനിക കവി എഴുത്ത് പുരയിലാണ്. തന്റെ പോസ്റ്റിനു കിട്ടിയ അഭിപ്രായങ്ങള്‍ വായിച്ചു അയാള്‍ പൊട്ടിച്ചിരിച്ചു. ആ കവിതയും ചില കമന്റുകളും താഴെ വായിക്കുക.
Monday, January 3, 2011
സ്വയം എരിഞ്ഞു പ്രകാശം പരത്തുന്നവര്‍.
നാട്ടിലേക്ക് പണം അയച്ചു ബേങ്കില്‍ നിന്നും ഇറങ്ങുമ്പോള്‍ ശംസുക്കാ പുറത്തു കാത്തുനിന്നിരുന്നു.
ആ വഴിക്കാണോ ..? ശംസുക്ക ചോദിച്ചു.അല്ല ഞാന്‍ സിറ്റിയിലേക്കാണു. എന്നാലും കയറിക്കോളൂ. ഞാന്‍ വിടാം.
വണ്ടിയില്‍ കയറി ശംസുക്ക സംസാരം തുടര്‍ന്നു "ബേങ്ക് അടക്കുമെന്നു കരുതി ഞാന്‍ ഓടുകയായിരുന്നു".
ഇത്ര ദൂരമോ !!!!!. വണ്ടി വിളിക്കായിരുന്നില്ലേ ??.
Monday, December 27, 2010
നണ്‍ ഓഫ് യുവര്‍ ബിസിനസ്
ഉറക്കത്തില്‍ ഒരു കുഞ്ഞു മാലാഖയുടെ കൈകള്‍ എന്‍റെ നേര്‍ക്കുവന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നു. ഉറക്കം തടസ്സപ്പെട്ടതിലുള്ള മുഷിപ്പ് പെട്ടെന്ന് ഉരുകി വാത്സല്യത്തിന് വഴിമാറി. അതാ മാലാഖക്കുട്ടി ചിരിച്ചു കൊണ്ട് ബെഡ്ഡില്‍ കയറിയിരിക്കുന്നു . വാരിയെടുത്തു ഒരു മുത്തം കൊടുത്തു.
എഴുന്നേറ്റു പല്ല് തേച്ചു അടുക്കളയിലേക്കു ഒന്നെത്തി നോക്കി. അവിടെ പാചകറാണി തിരക്കിലാണ്. ഒരു ഭാഗത്ത് മിക്സി ഘോരശബ്ദം മുഴക്കുന്നു. മറുഭാഗത്ത് അവള്‍ ഗോതമ്പ് മാവില്‍ സാദകം ചെയ്യുന്നു. ഗ്യാസ് അടുപ്പില്‍ വെള്ളം തിളക്കുന്നു. ആകെപ്പാടെ തിരക്കോട് തിരക്ക്. അപകടം മണത്തറിഞ്ഞ ഞാന്‍ മെല്ല തല പിന്‍വലിക്കുന്നതിനിടെ അവള്‍ വിളിച്ചു.
എഴുന്നേറ്റു പല്ല് തേച്ചു അടുക്കളയിലേക്കു ഒന്നെത്തി നോക്കി. അവിടെ പാചകറാണി തിരക്കിലാണ്. ഒരു ഭാഗത്ത് മിക്സി ഘോരശബ്ദം മുഴക്കുന്നു. മറുഭാഗത്ത് അവള്‍ ഗോതമ്പ് മാവില്‍ സാദകം ചെയ്യുന്നു. ഗ്യാസ് അടുപ്പില്‍ വെള്ളം തിളക്കുന്നു. ആകെപ്പാടെ തിരക്കോട് തിരക്ക്. അപകടം മണത്തറിഞ്ഞ ഞാന്‍ മെല്ല തല പിന്‍വലിക്കുന്നതിനിടെ അവള്‍ വിളിച്ചു.
Friday, December 17, 2010
അവധിക്കാലത്തെ തിരിച്ചറിയല്‍ കാര്‍ഡ്.
ആകെ കൂട്ടിക്കിഴിച്ചു കിട്ടിയ ഒരു മാസത്തെ അവധിക്കാലം. കുടുംബത്തെയും കൊണ്ട് എങ്ങാണ്ടൊക്കെ കറങ്ങാമെന്നു നേരത്തെ വാക്ക് കൊടുത്തിരുന്നു. പക്ഷെ എങ്ങും പോകേണ്ടി വന്നില്ല. മഴ രക്ഷിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ദിവസവും ഉച്ചതിരിഞ്ഞു മഴപെയ്യും. എനിക്കാണെങ്കില്‍ മഴ കണ്ടങ്ങിനെ ഇരിക്കുന്നതിലുംപരം സന്തോഷം വേറെയില്ല.
Monday, November 8, 2010
ശുദ്ധവായു ശ്വസിക്കാന്‍
ശുദ്ധവായു ശ്വസിക്കാന്‍, നാട്ടു വഴികളിലൂടെ നടക്കാന്‍, കുന്നിന്‍ മുകളില്‍
കയറി പുഴുയുടെ ആകാശ കാഴ്ചകള്‍ കാണാന്‍, നന്മയുടെ സമൃദ്ധി ബാക്കിനില്‍ക്കുന്ന
നാട്ടിന്‍പുറത്തെ വയലേലകളിലെ കൊയ്ത്തു പാട്ടിന്റെ ഈണം ഓര്‍ത്തെടുക്കാന്‍, വയല്‍
കിളികളുടെ ആരവം കേള്‍ക്കാന്‍, കുയില്‍ നാദം ആസ്വദിക്കാന്‍, തിമിര്‍ത്തു പെയ്യുന്ന
പെരുമഴയുടെ സംഗീതത്തില്‍ ലയിച്ചു അലാറം വെക്കാതെ മൂടിപ്പുതച്ചു ഉറങ്ങാന്‍, പിന്നെ
വെയില്‍ കായുന്ന ഇളം മഞിന്‍ ചുവട്ടിലെ ചെറുചൂടില്‍
മയങ്ങുന്ന ചാലിയാര്‍ പുഴുയില്‍ ചാടിക്കുളിക്കാന്‍, ഈ അക്കരപ്പച്ചയില്‍ നിന്ന്
ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു തിരിച്ചു പോക്ക്, ഹൃസ്വമായ
ഒരവധിക്കാലം. വീണ്ടും വരാം (ഇ. അ). റീ-എന്‍ട്രി മലയാളികളുടെ ജന്മാവകാശം ആണല്ലോ.
Thursday, October 28, 2010
എന്‍റെ കവിതാ മോഷണം.
കമ്മ്യുണിക്കേഷന്‍ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റം ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത് പ്രവാ
സികള്ക്കാണെന്നു തോന്നുന്നു. പണ്ട് 8 റിയാലിനു നാട്ടിലേക്ക് വിളിച്ചിരുന്നവര്‍ ഇപ്പോള്‍ 80 ഹലാലക്ക് (80 പൈസക്ക്) നാട്ടിലേക്ക് മൊബൈല്‍ ഫോണില്‍ നിന്നും വിളിക്കുന്നു. അതുപോലെ വോയ്പ്-കോള്‍ വഴി നെറ്റില്‍നിന്നും 8 പൈസക്കും വിളിക്കുന്നു. മാസത്തി ല്‍ മൂന്നോ നാലോ തവണമാത്രം വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ദിവസവും മണിക്കൂറുകളോളം വിളിച്ചു വീട്ടിലെ അടുക്കളയിലെ ചട്ടിയില്‍ പൊരിയുന്ന മീനിന്‍റെ രുചി പോലും വിശദമായി അറിയുന്നു. ഈയുള്ളവനും ഏറെനേരം വീട്ടുകാരെ ഇങ്ങിനെ കത്തിവെക്കുന്നു, പണം പോകുന്ന നെഞ്ചിടിപ്പില്ലാതെ ഏറെനേരം സംസാരിക്കാം എന്നതാണ് ഇതിന്റെ ഒരു ഗുട്ടന്‍സ്.
Monday, October 18, 2010
സൃഷ്ടിയും സംഹാരവും.
രണ്ടു മിനിക്കഥകള്‍
1) സൃഷ്ടി
എഴുത്തുകാരി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.
അത് തന്‍റെ ചിന്താഭാരത്തെ അധികരിപ്പിക്കുന്നു.
വല്ലാത്ത വിങ്ങലും അസ്വസ്ഥതയും.
1) സൃഷ്ടി
എഴുത്തുകാരി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.
സൃഷ്ടിപ്പിന്‍റെ പേറ്റുനോവ് അവരെ തളര്‍ത്തിയിരിക്കുന്നു.
ഓരോ സൃഷ്ടിപ്പും തനിക്കു കടുത്ത നോവ് സമ്മാനിക്കുന്നു. അത് തന്‍റെ ചിന്താഭാരത്തെ അധികരിപ്പിക്കുന്നു.
വല്ലാത്ത വിങ്ങലും അസ്വസ്ഥതയും.
Saturday, October 9, 2010
അടുക്കളയിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
പഞ്ചായത്ത് ഇലക്ഷന്‍
ചൂട്പിടിക്കുകയാണ്. തിരഞ്ഞെടുപ്പു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ബീരാനിക്ക കുടയുമെടുത്ത് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ്
അടുക്കളയില്‍ നിന്നും ആമിനയുടെ സംസാരം കേട്ടത്. അയല്‍ക്കാരി ജാനുവിനോടാണ്. രണ്ടും പെണ്ണെന്ന ഒരു ജാതിയാണെങ്കിലും മനുഷ്യരിപ്പോ പല ജാതിയാണല്ലോ . വല്ല വര്‍ഗ്ഗീയ
കലാപത്തിനും തുടക്കമിടുകയാണോ. പിഴച്ച കാലമാണല്ലോ. ബീരാനിക്ക ചെവിയോര്‍ത്തു.
Saturday, September 25, 2010
Tuesday, September 21, 2010
ഒരു ആഫ്രിക്കന്‍ യാത്ര
തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ പ്രെട്ടോറിയയില്‍ വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഓയില്‍ കമ്പനിയില്‍ രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലം സൌദിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്ത എക്സ്പീരിയന്‍സ് വെച്ച് അപേക്ഷിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. വിമാനത്താവളത്തിനു പുറത്തുകടന്നു ഞാന്‍ കമ്പനിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് രാത്രി ഏതെങ്കിലും ലോഡ്ജില്‍ താമസിക്കാനായിരുന്നു നിര്‍ദേശം. രാവിലെ കമ്പനിയിൽനിന്നും ആരെങ്കിലും വരും..
Saturday, September 11, 2010
കൈ വെട്ടിയവന്‍റെ കുറ്റബോധം

ഏതു നശിച്ച നേരത്താണ് തനിക്കത് ചെയ്യാന്‍ തോന്നിയത്. അവളുടെ വാക്കുകേട്ടു ഈ നെറികേടിനു ഇറങ്ങി തിരിക്കുമ്പോള്‍ താനൊരു പിശാചായി മാറുകയായിരുന്നോ. ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞു കൊണ്ട് നോവിക്കുകയോ ഒരു മൊട്ടുസൂചിപോലും കട്ടെടുക്കുകയോ ഇന്നേവരെ ചെയ്തിട്ടില്ലാത്തെ തന്നെ ഇങ്ങിനെ മാറ്റിയെടുക്കാന്‍ ഇവള്‍ക്ക് എങ്ങിനെ സാധിച്ചു. സത്യസന്തത, കാരുണ്യം ഇതൊക്കെ തനിക്കു കൈമോശം വരികയാണോ. കുറ്റബോധംകൊണ്ട് അയാളുടെ മനസ്സ് വിങ്ങുകയായിരുന്നു.
Sunday, August 22, 2010
എയറിന്ത്യക്ക് എന്‍റെ പെരുന്നാള്‍ ആശംസകള്‍.
പതിവുപോലെ വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍ മിന്നു ചോദിച്ചു.
"ഉപ്പ പെരുന്നാളിന് വരില്ലേ ?".
"ഇല്ല മോളെ. ഞാന്‍ വലിയ പെരുന്നാളിന് വരാം". ഞാന്‍ പറഞ്ഞു
"ന്ഹും അയ്യേ..ഇപ്പയില്ലാതെ പെരുന്നാള്‍ ഒരു രസൂല്യ. അവള്‍ ചിണുങ്ങാന്‍ തുടങ്ങി". അതിനിടയില്‍ മൂന്നു വയസുകാരി സന മോളുടെ കരച്ചില്‍ കേട്ടു. ഫോണ്‍ കട്ടായി. പാവം കുട്ടികള്‍. അവര്‍ക്ക് ഉപ്പയില്ലാതെ എന്ത് പെരുന്നാള്‍. പ്രതേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മിന്നുവിന്റെ ചോദ്യം എന്‍റെ മനസ്സില്‍ നേരിയ ഒരു വേദനയുണ്ടാക്കി. അപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് മറ്റൊരു പെരുന്നാള്‍ ദിനമായിരുന്നു.
"ഉപ്പ പെരുന്നാളിന് വരില്ലേ ?".
"ഇല്ല മോളെ. ഞാന്‍ വലിയ പെരുന്നാളിന് വരാം". ഞാന്‍ പറഞ്ഞു
"ന്ഹും അയ്യേ..ഇപ്പയില്ലാതെ പെരുന്നാള്‍ ഒരു രസൂല്യ. അവള്‍ ചിണുങ്ങാന്‍ തുടങ്ങി". അതിനിടയില്‍ മൂന്നു വയസുകാരി സന മോളുടെ കരച്ചില്‍ കേട്ടു. ഫോണ്‍ കട്ടായി. പാവം കുട്ടികള്‍. അവര്‍ക്ക് ഉപ്പയില്ലാതെ എന്ത് പെരുന്നാള്‍. പ്രതേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മിന്നുവിന്റെ ചോദ്യം എന്‍റെ മനസ്സില്‍ നേരിയ ഒരു വേദനയുണ്ടാക്കി. അപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് മറ്റൊരു പെരുന്നാള്‍ ദിനമായിരുന്നു.
Saturday, August 7, 2010
ഗോപാലന്‍ മാഷും എന്‍റെ സ്കൂള്‍ ചാട്ടവും

ഭാഗം -1
ഉച്ച കഴിഞ്ഞു സ്കൂളില്‍ ഇരിക്കുന്നത് ആന മണ്ടത്തരമാണ്. അത് കൊണ്ട് സ്കൂളില്‍ നിന്ന് ചാടിപ്പോരുക എന്നത് എന്‍റെ സ്ഥിരം പരിപാടി ആയിരുന്നു. വയറുവേദന ആയിരുന്നു നാലാംക്ലാസ്സ് വരെ അതിനുള്ള അടവ്. അബ്ദുള്ള മാഷുടെ ക്ലാസ് കഴിഞ്ഞാലുടന്‍ വയറു വേദന തുടങ്ങും. മൂപ്പര്‍ ആളൊരു മോശേട്ടയാണ്. പക്ഷെ രാധ ടീച്ചര്‍ അങ്ങിനെ അല്ല. ഭയങ്കര സ്നേഹമാണ്. ടീച്ചര്‍ക്കും അറിയാം എന്‍റെ വയറു വേദന തട്ടിപ്പാണെന്ന്. പക്ഷെ എന്‍റെ മോങ്ങല്‍ അസഹ്യമാകുമ്പോള്‍ ഇറക്കിവിടും.
Tuesday, August 3, 2010
റ്റൂമച് പ്രോബ്ലം നോ പ്രോബ്ലം
അക്ബര്‍ ഭായ് ക്യാ ഹോഗയാ
?
കഷ്ടകാലത്തിന് ഒരു
ബ്ലോഗ് തുടങ്ങി. അതില്‍ ഇടയ്ക്കു എന്തെങ്കിലും എഴുതി പോസ്റ്റിയില്ലെങ്കില്‍ എണ്ണ
തീര്‍ന്ന വിളക്ക് പോലെ ഭൂലോകത്തെ കാറ്റില്‍ ബ്ലോഗ്
കെട്ടു പോകുമെന്നാണ് എന്റെ ബ്ലോഗ് ഗുരു പറഞ്ഞത്. അപ്പൊ എന്ത് പോസ്റ്റുമെന്നു ആലോചിച്ചിരിക്കുമ്പോഴാണ് ഓഫീസിലെ ടീ ബോയ് ബംഗ്ലാദേശുകാരനായ മുര്ഷിദുല്‍ ആലമിന്‍റെ ചോദ്യം.
Tuesday, July 20, 2010
അമ്മാവന്‍ ഔട്ട് ഓഫ് റേഞ്ച്.
ഹലോ..ഹലോ അമ്മാവാ..
എന്താ മോനെ വിശേഷം ?
നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
അതെ പരമ സുഖം.
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ.
പറയൂ. അതിനു മുഖവുര എന്തിനാ ?
അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
ഹലോ...ഹലോ... എന്താ പറഞ്ഞത് ?
ഒരു വിസ വേണം വിസ വേണം...
ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
എന്താ മോനെ വിശേഷം ?
നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
അതെ പരമ സുഖം.
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ.
പറയൂ. അതിനു മുഖവുര എന്തിനാ ?
അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
ഹലോ...ഹലോ... എന്താ പറഞ്ഞത് ?
ഒരു വിസ വേണം വിസ വേണം...
ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
Friday, July 9, 2010
ഇത് നമ്മള്‍ രചിക്കുന്ന കേരളം
(ഒരു മൂന്നാം ക്ലാസുകാരിയുടെ ഈണത്തില്‍ ഇത് വായിക്കാനപേക്ഷ)
കേരളത്തിലെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ റോഡുകളിലെ കുഴികളില്‍ വായാനക്കാര്‍ വാഴക്കന്ന് നടുന്നു
കേരളത്തിലെ ഓടകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍
മാലിന്യ മുക്ത കേരളത്തിന്റെ ഭൂപടം തെളിയുന്നു.
മോളെ അതൊന്നുകൂടി വായിച്ചേ...
Sunday, July 4, 2010
Subscribe to:
Posts (Atom)
















