ശക്തമായ പൊടിക്കാറ്റു പലപ്പോഴും മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. പകല്‍സമയമായിട്ടുപോലും പൊടി കാരണം എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തുന്നു. ഗള്‍ഫിലെ റോഡുകളില്‍ ഇത് പതിവ് കാഴ്ചയാണ്. നഗരം വിട്ടിട്ടു എണ്പതു കിലോമീറ്റര്‍ കഴിഞ്ഞു. പൊടിക്കാറ്റു കാരണം വളരെ പതുക്കെയാണ് ഞാന്‍ ഡ്രൈവ് ചെയ്യുന്നത്. ദാസന് പറഞ്ഞ അടയാളങ്ങളുള്ള പെട്രോള്‍ പമ്പിലേക്കു കാര്‍ കയറ്റിയിട്ടു. വീണ്ടും അയാളുടെ മൊബൈലില്‍ വിളിച്ചു. പമ്പിനു ഇടതുവശത്ത് കൂടെയുള്ള ചെറിയ റോഡിലൂടെ വരനായിരുന്നു നിര്‍ദേശം. റോഡില്‍ ഒട്ടകങ്ങളുണ്ടാകും സൂക്ഷിക്കണം. ദാസന് ഓര്‍മിപ്പിച്ചു. പിന്നെയും പതിനാലു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുകാണും മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബര്‍ക്യാമ്പിലെത്താന്‍.
Monday, June 28, 2010
Sunday, June 20, 2010
കേരള രാഷ്ട്രീയ വാരഫലം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കേരളത്തിലെ മാധ്യമ സിന്റിക്കേറ്റ് പടച്ചു വിട്ട പനിയില്‍ ആയിരങ്ങള്‍ ഇപ്പോഴും വലയുകയാണ്. യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ മഴ പെയ്യുന്നതാണ് പനിയുടെ ശാസ്ത്രീയ കാരണമെന്ന് മുഖ്യമന്ത്രി ആരോഗ്യ മത്രിയെ ആശ്വസിപ്പിക്കുന്നുന്ടെങ്കിലും മാധ്യമങ്ങളെ പരമാവധി നിയന്ത്രിച്ചു പനിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ശ്രീമതി ടീച്ചര്‍.
പനിയെപറ്റി പഠിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇത് കേട്ടാല്‍ തോന്നും ഡങ്കി, H1N1, എലിപ്പനി തുടങ്ങിയ മുന്തിയ ഇനം പനികളൊക്കെ കേരളത്തില്‍ മാത്രമേ പഠിക്കാന്‍ കിട്ടൂ എന്ന്. കൂടുതല്‍ പഠനം ആവശ്യമാണെന്ന് പറഞ്ഞു സംഘം തിരിച്ചു പോയത്രേ. ഉപരിപഠനം ഇനി ഡല്‍ഹിയില്‍ വെച്ച് നടത്തട്ടെ !. അടുത്ത വരഷമെങ്കിലും മഴ “വ്യവസ്ഥയോടും വെള്ളിയാഴ്ചയോടും” കൂടി പെയ്യാന്‍ നമുക്ക് പ്രാര്‍ഥിക്കാം. അല്ലാതെ കേരളം മാലിന്യ മുക്തമാക്കാനും ഓടകള്‍ വൃത്തിയാക്കാനും അങ്ങിനെ പകര്‍ച്ച വ്യാദികള്‍ തടയാനുമൊക്കെ നമ്മുടെ സര്‍ക്കാരിനെക്കൊണ്ടാകുമോ. കേരളം ആര് ഭരിച്ചാലും ഓടകള്‍ കൊതുകുകള്‍ ഭരിക്കട്ടെ.

Monday, March 8, 2010
നിലാവില് ഒഴുകി വന്ന താരാട്ട്
ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ മണി 5 കഴിഞ്ഞിരുന്നു. "ഇനിയും മരുന്ന് കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല”. ധൃതിയില്‍ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ അയാളെ തെല്ലു ആലോസരപ്പെടുത്താതിരുന്നില്ല . കവലയില്‍ ബസ്സ് പോയിക്കഴിഞ്ഞിരുന്നു. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ബസ്സുള്ളൂ. പെട്ടിക്കടക്കാരനോട് ചോദിച്ചു ഉറപ്പുവരുത്തി അയാള്‍ വൈറ്റിംഗ് ഷെഡഡിലെ സിമെന്റ് ബെഞ്ചിലിരുന്നു. കവലയില്‍ ചെറിയൊരാള്‍ക്കൂട്ടം. വല്ല തെരുവ് സര്‍ക്കസ്സോ സൈക്കിള്‍ അഭ്യാസമോ കുരങ്ങു കളിയോ ചീട്ടു കളിയോ ആവാം. അയാള്‍ ശ്രദ്ധിക്കാന്‍ പോയില്ല. ജീവിക്കാന്‍ വേണ്ടി എന്തെല്ലാം റിയാലിറ്റി ഷോകള്‍ തെരുവില്‍ നിത്യവും നടക്കുന്നു.
Wednesday, February 24, 2010
ആറാം തമ്പുരാനും ആറാം ഇന്ദ്രിയവും
Thursday, February 18, 2010
പോക്കര് മാഷിന്റെ സാമൂഹ്യ പാഠം
ഒന്‍പതാം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ് മാസ്റ്ററായിരുന്നു പോക്കര് മാസ്റ്റ്. എന്റെ അറിവില്‍ മീന്‍ പിടുത്തമാണ് മാസ്റ്ററുടെ ഒരേ ഒരു ഹോബി. എന്റെ വീട്ടില്‍ നിന്നും ആറേഴു കിലോ മീറ്റര്‍ ദൂരെയാണെങ്കിലും മാഷ് ഇടയ്ക്കു വീട്ടില്‍ വരും. കാരണം ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന അനേക ചെറു പുഴകളില്‍ ഒന്ന് എന്റെ വീട്ടിനടുത്താണ്. ചെറു പുഴയ്ക്കു കുറുകെ വലയിട്ടു നഞ്ഞു (വിഷം) കലക്കുകയാണ് മാസ്റ്ററുടെയും സംഘത്തിന്റെയും മീന്‍ പിടുത്തത്തിന്റെ ഒരു രീതി. പുഴയില്‍ അന്നേ വരെ പിറന്നതും പിറക്കാനിരിക്കുന്നതുമായ സകല മത്സ്യങ്ങളും മാസ്റ്ററുടെ വരവോടെ പരലോകം പൂകും.
മാസ്റ്ററുടെ വരവ് എന്റെ ബാപ്പക്ക് വലിയ സന്തോഷമാണ് . സ്കൂള്‍ വരെ പോകാതെ മകന്റെ "പഠന നിലവാരം" ചോദിച്ചറിയാം. എന്നെക്കുറിച്ച് "നല്ല" കാര്യങ്ങളേ മാസ്റ്റര്‍ക്ക് പറയാന്‍ കാണൂ. ഞാന്‍ നാന്നാവാന് ഒരു സാദ്ധ്യതയുമില്ലെന്നു കണ്ടു പിടിച്ചതും ബാപ്പയോട് തുറന്നു പറഞ്ഞതും പോക്കര് മാസ്റ്റാണ്. അതുകൊണ്ട് തന്നെ രാത്രിയിലുള്ള ഈ സംഘത്തിന്റെ വരവ് എനിക്ക് തീരെ പിടിക്കാറില്ല.

Monday, February 1, 2010
പ്രവാസിയുടെ മണവാട്ടി
ഈ സ്പ്രേക്കെന്താ പോത്തിന്റെ മണം ?
അത് എന്റെ സുഹൃത്തിന് കൊടുക്കാനാണ്.
അവിടെ വെച്ചേക്ക്
ഈ ആടിലി പൌഡര്‍ ഇച്ചി മാണ്ട. ഇങ്ങക്ക് റോയല്‍ മേരെജ് മാങ്ങ്യാ പോരായ്ന്യോ ?
നഫീസേ. അത് ആടിലിയും യാടിലിയും ഒന്നുമല്ല. റൈഡ് സ്പ്രേ ആണ്. കൂറയെ കൊല്ലാനുള്ള സ്പ്രേ.
Thursday, January 28, 2010
കോണ്‍ഗ്രസിന്റെ വാശിയും മുരളീധരന്റെ കാത്തിരിപ്പും
കെ.പി. സി. സി. എക്സികുട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസിന്റെ പടിപ്പുര വാതില്‍ വീണ്ടും മുരളിക്ക് മുമ്പില്‍ കൊട്ടിയടക്കാന്‍ തീരുമാനമായി. ക്ഷമയുടെ അവസാനത്തെ നെല്ലിപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു മുരളീധരന് പറയുന്നു. "സസ്പെന്ഷന് കാലാവധി തീരുംവരെ ഞാന്‍ കാത്തിരിക്കും". അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും സാധിക്കില്ല എന്നായിരിക്കാം മുരളിയുടെ വിശ്വാസം. ശത്രു ആരെന്നോ മിത്രമാരെന്നോ തിരിച്ചറിയാത്ത മുരളി എന്നും രാഷ്ട്രീയക്കളിയിലെ ഉന്നം നോക്കി ഗോളടിക്കാന്‍ അറിയാത്ത കളിക്കാരനാണ്. അത് കൊണ്ട് തന്നെ ഏറെക്കാലമായി ഗാലറിയില്‍ ഇരുന്നു ഇങ്ങിനെ കമെന്റ് അടിച്ചു കൊണ്ടിരിക്കുന്നു.
Tuesday, January 26, 2010
കടലാസ് തോണിയില്‍ കയറിയാല്‍ ജീവിതം മറുകര കാണില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അവധി കഴിഞ്ഞു തിരിച്ചു വരാനായി മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. തും കിതര്‍ ജാ രഹെഹോ.? തൊട്ടു മുമ്പിലെ യാത്രക്കാരനോടാണ് പോലീസുകാരന്റെ ചോദ്യം. അയാള്‍ ഒന്നും മിണ്ടിയില്ല. ഒറ്റനോട്ടത്തില്‍ ആള് മലയാളിയാണെന്ന് മനസ്സിലായി. പോലീസുകാരന് ചോദ്യം ആവര്‍ത്തിച്ചു. ഹരേ ഭായ്..തും കിതര്‍ ജാ രഹെഹോ. ? അപ്പോഴും പോലീസുകാരനെ നോക്കിയതല്ലാതെ അയാള്‍ ഒന്നും മിണ്ടിയില്ല. പോലീസുകാരന് ശരിക്കും ദേഷ്യം വന്നു. നല്ല ഒന്നാംതരം ഹിന്ദിയില്‍ അയാള്‍ തെറിവിളിച്ചു. എമിഗ്രേഷന്‍ കാര്‍ഡ് തിരിച്ചു കൊടുത്തിട്ട് മാറി നില്ക്കാന് പറഞ്ഞു.
Sunday, January 24, 2010
ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്
പ്രിയത്തില് ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.
Tuesday, January 19, 2010
മദര്‍ സീരിയസ്. സ്റ്റാര്‍ട്ട് ഇമ്മീടിയറ്റ്ലീ
“നിന്റെ ജോലി ശരിയായി. വിസ നാട്ടിലേക്കു അയച്ചിട്ടുണ്ട് . നീ ഉടനെ നാട്ടില്‍ പോയി വിസ സ്റ്റാമ്പ് ചെയ്തു പതിനഞ്ചു ദിവസത്തിനുള്ളില്‍ ദുബായില്‍ എത്തി ജോയിന്‍ ചെയ്യണം.” ഇതായിരുന്നു അളിയന്റെ ഫോണ്‍ കോളിലെ ഉള്ളടക്കം
Wednesday, January 13, 2010
ഓഹരിനിലവാരം പോയ വാരം
ഓഹരി നിലവാരംപോയ വാരം
മഞ്ചേരി വഴിയുള്ള നീക്കം PDP സഖാക്കള്‍ തടഞ്ഞത് മൂലം ഉണ്ണിത്താന് പൊളിറ്റിക്കല്‍ സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വാരത്തില്‍ രേഖപ്പെടുത്തിയത്. “ഉഭയകക്ഷി സമ്മത വാദികള്‍” ഓഹരി വാങ്ങാന്‍ താല്പര്യം കാണിച്ചതോടെ മാര്‍ക്കറ്റു അല്പം മെച്ചപ്പെട്ടെങ്കിലും സക്കറിയ സദാചാര കമ്പനിയുടെ മൊത്ത വില്‍പ്പന ഏറ്റെടുത്തതോടെ സഖാക്കള്‍ ഓഹരി വിറ്റഴിക്കാന്‍ തിടുക്കം കാട്ടിയത് തിരിച്ചടിയായി. സെന്‍സെക്സ് മൈനസ് 446 പോയിന്ടില്‍ ക്ലോസ് ചെയ്തു.
മഞ്ചേരിയിലെ സദാചാര കമ്പനിയുടെ തകര്‍പ്പന്‍ വില്പനക്കിടയില് അഴീകോടന്‍ കമ്പനിയുടെ സാംസ്കാരിക വില്പന ഈ വാരത്തില്‍ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റാതെ പോയി. ഉണ്ണിത്താനെതിരെ സാംസ്കാരികം ഇറക്കിയ ഉല്പന്നം മാര്‍ക്കറ്റിങ്ങില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല . സെന്‍സെക്സ് -17 പോയിന്ടില്‍ ക്ലോസ് ചെയ്തു.

Thursday, January 7, 2010
തലക്കിടി ആശാന്റെ തമാശ
കേരള പോലീസിനു എന്റെ സല്യൂട്ട്. റിപ്പര്‍ സുരേന്ദ്രന് തീവ്രവാദിയല്ല. ഭീകര വാദിയല്ല. ബോംബ് ബാഗിലിട്ടു നടക്കുന്നവനോ ലഷ്കറി ത്വൈബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ പോയിട്ട് ഏരിയാ കമ്മറ്റി മെമ്പര്‍ പോലുമല്ല. എന്ന് വെച്ചാല്‍ നാളെ വിമാനം തട്ടിയെടുത്തു റിപ്പറെ മോചിപ്പിക്കാന്‍ ആരും ആവശ്യപ്പെടും എന്നൊന്നും ഭയപ്പെടാനില്ല . പിന്നെയോ രാഷ്ട്രീയത്തിലും ഈ വിദ്വാനു പിടിപാടുണ്ടെന്നു തോന്നുന്നില്ല. പോലീസ് പിടിച്ചു സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പ്രതിക്ക് ചായ വാങ്ങിച്ചു കൊടുത്ത് വീട്ടില്‍ കൊണ്ട് വിടാന്‍ ആരും മോളീന്ന് വിളിച്ചു പറയാനില്ലാത്ത ഒരു പാവം കള്ളന്. ഇനി ഇദ്ദേഹം ആള് കേരള കള്ളന്‍സ് അസോസിയേഷന് പ്രസിഡന്റ് ആണോ എന്നറിയില്ല.
Wednesday, December 30, 2009
വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്
Friday, December 25, 2009
കുഞ്ഞു മനസ്സ്
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയിത പ്രഭാതം . തണുത്ത കൈകളാല്‍ കാറ്റ് മെല്ലെ തലോടിപ്പോകുന്നു. സുഖമുള്ള കാലാവസ്ഥ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ അവധിക്കാലമാണ്. പ്രത്യേകിച്ചു പണി ഒന്നുമില്ല. പത്രമൊന്നു വിസ്തരിച്ചു വായിക്കാമെന്നു കരുതി. പൂമുഖത്തെ ചാരുപടിയില്‍ ഇരുന്നു. പീഡനക്കഥകള്‍ക്കും പരസ്യങ്ങള്‍ക്കുമിടയില്‍ വായിക്കാന്‍ കൊള്ളാവുന്നത് വല്ലതുമുണ്ടോ എന്ന് പരതുന്നതിനിടയിലാണ് സന മോള് ചാരുപടിയില്‍ വലിഞ്ഞു കയറി അടുത്തെത്തിയത്. പത്രം വായന പിടിച്ചില്ലെന്നു തോന്നുന്നു. അവള് പത്രത്തില്‍ പിടികൂടി . ഇനി വായന നടക്കുമെന്ന് തോന്നുന്നില്ല . പത്രം മാറ്റി വെച്ച് ഞാന്‍ ചോദിച്ചു.
Friday, December 18, 2009
എന്തിനു ചുമക്കുന്നു ഈ മുള് കിരീടം
തനിക്കും തനിക്കു ചുറ്റുമുള്ളവര്കും ദുരന്തങ്ങള്‍ സമ്മാനിക്കുക എന്നത് മഅദനിയുടെ നിയോഗമാണ്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഒന്‍പതു വര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലില്‍ നരകയാതന അനുഭവിച്ചത് മഅദനീ മാത്രമായിരുന്നില്ല. . മഅദനിയേ ചുറ്റിപ്പറ്റി നിന്നു എന്ന ഒറ്റക്കാരണത്താല്‍ വേറെയും ഏതാനും പേര് മഅദനിയോടൊപ്പം ജയിലില്‍ അടക്കപ്പെട്ടിരുന്നു. അവരെ ആരും ഓര്‍ക്കുന്നില്ലെന്നു മാത്രം. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം ഇവരുടെ കാര്യത്തില്‍ നടന്നു എന്നത് വാസ്തവം. അവസാനം ഇതാ സൂഫിയാ മഅദനിയും ജയിലിലേകു.
ആരാണ് മഅദനീ. ? എന്താണ് മദനിയുടെ ദൌത്യം ? ഒരു തിരനോട്ടം
ആരാണ് മഅദനീ. ? എന്താണ് മദനിയുടെ ദൌത്യം ? ഒരു തിരനോട്ടം
Tuesday, December 15, 2009
ആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരം
Saturday, December 12, 2009
ഒരു വിപ്ലവകാരിയുടെ ജിഹാദ്
സംഗതി പിള്ളേര് കളിയല്ല. ഇതൊരു ദിവ്യാനുരാഗത്തിന്റെ കഥയാണ്. കുഞ്ഞികാദറും അമ്മിണിയും തമ്മിലുള്ള പ്രേമം പടര്‍ന്നു പന്തലിച്ചു ഒരു മരമായി. മരം ഇരുവര്കും തണലായി. കാറ്റാടിത്തണലില്‍ അവര്‍ ഒന്നിച്ചു. കാറ്റത്തര-മതിലില്‍ ഇരുന്നു സല്ലപിച്ചു. മതിലില്ലാ മനസുകളുടെ പ്രണയക്കുളിരില്‍ ഇണക്കുരുവികളായി. കാദര്‍ നിസ്സാരനല്ല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രടറിയാണ്. പരിപ്പ് വടയും കട്ടന്‍ ചായയുമാണ് ഇഷ്ടം. പള്ളിയിലോ അമ്പലത്തിലോ പോകില്ല. വേണമെങ്കില്‍ സ്വര്‍ഗത്തിന്റെ അത്യുന്നതങ്ങളില്‍ പോയി ദൈവവുമായി അടി ഉണ്ടാക്കും. പള്ളികളും അമ്പലങ്ങളുമൊക്കെ പൊളിച്ചു പാര്‍ട്ടി ഓഫീസുകളാക്കണമെന്നുവരെ പ്രസംഗിച്ച സാക്ഷാല്‍ പത്തരമാറ്റ് സഖാവ്.
Saturday, December 5, 2009
കേരളവും തീവ്രവാദവും
Saturday, November 28, 2009
ലിബര്‍ഹാന്‍ കമ്മീഷന് റിപ്പോര്‍ട്ടും ചില ഞെട്ടലുകളും
Wednesday, November 18, 2009
ബൂലോകത്തേക്ക് ആശങ്കകളോടെ.
ബൂലോകവാസികളേ.... നമസ്ക്കാരം. വിധി എന്ന് പറയട്ടെ. ഞാനും ബ്ലോഗര്‍ ആയി. അതെന്റെ കുറ്റമല്ല. ബൂലോകത്തെ വിസ്മയകരമായ കാഴ്ചകളില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ഞാനിപ്പോള്‍ .
ബ്ലോഗ് മീറ്റുകള്‍., ബ്ലോഗ് ജാഥകള്‍, . ബ്ലോഗ് ഹര്‍ത്താലുകള്‍, . ബ്ലോഗ് പ്രകടനങ്ങള്‍, . ബ്ലോഗ് സംഘട്ടനങ്ങള്‍, ബ്ലോഗ് അക്കാദമികള്‍, . ബ്ലോഗ് അസോസിയേഷനുകള്‍., ബ്ലോഗ് ഉത്സവങ്ങള്‍, ബ്ലോഗിലെ കോഴിപ്പോരുകള്‍.,.ബ്ലോഗിലെ ആല്‍ത്തറകള്‍, ബ്ലോഗിലെ പണ്ഡിതന്മാര്., സാംസ്ക്കാരിക നായകന്മാര്, . മാന്യന്മാര്, . അല്പന്മാര്, . അനോണികള്‍, . ഇടയുന്ന കൊമ്പന്മാര്, . അംഗബലം കൊണ്ടും ആയുധബലം കൊണ്ടും തോല്‍പിക്കാനവാത്ത വില്ലാളിവീരന്മാര്., പടനായകന്മാര്., സ്തുതിപാടകര്., ഭാഷാ സ്നേഹികള്‍., തര്‍ക്ക ശാസ്ത്ര വിദഗ്ദന്മാര്., ആനുകാലികങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ചര്‍ച്ച ചെയ്തു മുടിഞ്ഞവര്., മതങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചവര്‍., നിരീശ്വര വാദികള്‍, പരിണാമവാദികള്‍, മതവാദികള്‍, മിതവാദികള്‍, ഉഗ്രവാദികള്‍, തീവ്രവാദികള്‍, പ്രാദേശികവാദികള്‍. കവികളും ഗവികളും, മുതല്‍ കഥകളും ഗഥകളും വരെ നീളുന്ന ബൂലോകത്തെ അത്ഭുത കാഴ്ചകളിലേക്ക് ആരവങ്ങളില്ലാതെ ശുഭപ്രതീക്ഷയോടെ ഞാന്‍ പിച്ചവെക്കുകയാണ്.
അനുഗ്രഹിച്ചാലും.

Subscribe to:
Posts (Atom)

tt