Wednesday, November 18, 2009

ബൂലോകത്തേക്ക് ആശങ്കകളോടെ.

ബൂലോകവാസികളേ.... നമസ്ക്കാരം. വിധി എന്ന് പറയട്ടെ. ഞാനും ബ്ലോഗര്‍ ആയി. അതെന്‍റെ കുറ്റമല്ല. ബൂലോകത്തെ വിസ്മയകരമായ കാഴ്ചകളില്‍ അന്ധാളിച്ചു നില്‍ക്കുകയാണ് ഞാനിപ്പോള്‍ .

ബ്ലോഗ്‌ മീറ്റുകള്‍.,  ബ്ലോഗ്‌ ജാഥകള്‍, . ബ്ലോഗ്‌ ഹര്‍ത്താലുകള്‍, . ബ്ലോഗ്‌ പ്രകടനങ്ങള്‍, . ബ്ലോഗ്‌ സംഘട്ടനങ്ങള്‍,  ബ്ലോഗ്‌ അക്കാദമികള്‍, . ബ്ലോഗ്‌ അസോസിയേഷനുകള്‍.,   ബ്ലോഗ്‌ ഉത്സവങ്ങള്‍, ബ്ലോഗിലെ കോഴിപ്പോരുകള്‍.,.ബ്ലോഗിലെ ആല്‍ത്തറകള്‍,  ബ്ലോഗിലെ പണ്ഡിതന്മാര്‍.,  സാംസ്ക്കാരിക നായകന്മാര്‍, . മാന്യന്മാര്‍, . അല്‍പന്മാര്‍, . അനോണികള്‍, . ഇടയുന്ന കൊമ്പന്മാര്‍, . അംഗബലം കൊണ്ടും ആയുധബലം കൊണ്ടും തോല്‍പിക്കാനവാത്ത വില്ലാളിവീരന്മാര്‍.,  പടനായകന്മാര്‍.,  സ്തുതിപാടകര്‍.,  ഭാഷാ സ്നേഹികള്‍.,  തര്‍ക്ക ശാസ്ത്ര വിദഗ്ദന്മാര്‍.,  ആനുകാലികങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ചര്‍ച്ച ചെയ്തു മുടിഞ്ഞവര്‍.,  മതങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചവര്‍.,  നിരീശ്വര വാദികള്‍,  പരിണാമവാദികള്‍,  മതവാദികള്‍, മിതവാദികള്‍,  ഉഗ്രവാദികള്‍,  തീവ്രവാദികള്‍,  പ്രാദേശികവാദികള്‍. കവികളും ഗവികളും,  മുതല്‍ കഥകളും ഗഥകളും വരെ നീളുന്ന ബൂലോകത്തെ അത്ഭുത കാഴ്ചകളിലേക്ക് ആരവങ്ങളില്ലാതെ ശുഭപ്രതീക്ഷയോടെ ഞാന്‍ പിച്ചവെക്കുകയാണ്.

അനുഗ്രഹിച്ചാലും.

28 comments:

  1. അങ്ങിനെ അത് സംഭവിച്ചു

    ReplyDelete
  2. ഒടുവില്‍ താങ്കളും ബ്ലോഗറായി.. പല ബ്ലോഗുകളിലും കിടിലന്‍ കമന്റുകള്‍ കാച്ചി 'ബൂലോകത്തെ' വിറപ്പിച്ചിരുന്ന താങ്കള്‍ ഒരു ദിവസം ബ്ലോഗറാവുമെന്നത് എനിക്ക് നിശ്ചയമായിരുന്നു!!. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ !!... ഇനി എല്ലാ ബ്ലോഗര്‍മാര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് വരാന്‍ പോകുന്നത്.. ചാലിയാറില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, ജാഗ്രതൈ..

    ReplyDelete
  3. സ്വാഗതം സുഹൃത്തേ സ്വാഗതം...!!
    ബ്ലോഗ് വെട്ട് പ്രയോഗങളാണല്ലോ ആദ്യ പോസ്റ്റില്‍ തന്നെ!
    പിച്ച വെയ്ക്കണ്ട, ഒച്ചവെച്ച് ഇങ് പോന്നേ...

    ഞങളില്ലേയിവിടെ! :-)

    ReplyDelete
  4. ബഷീര്‍ ജി
    ആദ്യ കമന്റിനു നിറഞ്ഞ മനസ്സോടെ നന്ദി.
    ---------------------------------------------------
    ഭായി
    ഒരു ധൈര്യത്തില്‍ പിടിച്ചു നില്‍കുകയാണ്‌
    കൂടെ നിന്നോളണം- നേരെ കണ്ടതില്‍ സന്തോഷം

    ReplyDelete
  5. അക്ബര്‍ ബായി നിറഞ്ഞ മനസോടെ ഒരു പാട് പ്രതിക്ഷ്കളോടെ ഞങ്ങള്‍ കാത്തിരിക്കുന്നു തങ്ങളുടെ തീ പാറുന്ന അടിച്ചു പൊളിപ്പന്‍ സൃഷ്ട്ടികള്‍ക്കായി
    By Jijin

    ReplyDelete
  6. സ്വാഗതം.

    വന്നത് വെറുതെ ആക്കണ്ട, ധൈര്യമായി തുടങ്ങിക്കോളൂ...
    ചാലിയാര്‍ കുലംകുത്തി ഒഴുകട്ടെ!.

    ആമുഖത്തിലെ പ്രയോഗങ്ങള്‍ നന്നായി.

    ReplyDelete
  7. അല്ലാ.. ഇതാര്...
    അക്ബറേ..
    തുടങ്ങിക്കോ അങ്കം..
    ആദ്യ പോസ്റ്റ് തന്നെ കലക്കിട്ടോ..
    സ്വാഗതം..

    (പിന്നെ ഈ വേഡ് വെരിഫിക്കേഷൻ എടുത്ത് കള.. എന്നാത്തിനാന്നേയ്.. )

    ReplyDelete
  8. Jijin
    നന്ദി. നിരാശപ്പെടുത്തേണ്ടി വരുന്നതില്‍ ഖേദിക്കുന്നു
    ----------------------------
    തെച്ചിക്കോടന്‍
    ചാലിയാര്‍ ഒഴുകട്ടെ. ശാന്തമായി. വന്നതില്‍ സന്തോഷം
    -------------------------
    പള്ളിക്കുളം..
    വന്നു അല്ലെ. സന്തോഷം. നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കുന്നു. നന്ദി.

    ReplyDelete
  9. പിച്ച വെച്ചതൊന്നുമല്ല. നല്ല കിടിലന്‍ വരവ് തന്നെയാണ്.
    സ്വാഗതം.

    ReplyDelete
  10. ബൂലോകത്തേയ്ക്ക് സ്വാഗതം അക്‍ബര്‍ക്കാ... വരവ് ഇത്രയും വൈകിയല്ലോ എന്ന സന്ദേഹമേയുള്ളൂ... :)

    ReplyDelete
  11. ഉമേഷ്‌ പിലിക്കൊട്,

    കുമാരന്‍,

    ശ്രീ ,
    എല്ലാവര്കും നന്ദി.

    ReplyDelete
  12. അക്ബര്‍ നീണാള്‍ വാഴുക.പൂന്തു വിളയാടുക ബൂലോഗത്തില്‍.ആമുഖം തന്നെ കലക്കി ആശംസകള്‍

    ReplyDelete
  13. vinus
    shamsudheen
    Sureshkumar Punjhayil

    എല്ലാവര്‍കും നന്ദി

    ReplyDelete
  14. ഹ ഹ ഹ തുടക്കം തന്നെ കലക്കി...
    വൈകി വന്ന വസന്തമേ നിനക്കു സ്വാഗതം..!

    ReplyDelete
  15. സുനില്‍ പണിക്കര്‍
    നന്ദി. ഈ വരവിനും സ്നേഹത്തിനും

    ReplyDelete
  16. ഹൃദയം നിറഞ്ഞ ആശംസകള്‍ .

    ReplyDelete
  17. noushar- നന്ദി - ഈ വരവിനു.

    ReplyDelete
  18. akbar ssab,

    evide puthiya idivettukal onnum kandilla...
    pratheekshayode kaathirikkunnu ivide chile booloka vasikal

    ReplyDelete
  19. തുടക്കം തന്നെ ഗംഭീരമായി..ശരിക്കും തുടക്കക്കാരന്‍ തന്നെയാണോ? വായിച്ചിട്ട്‌ അങ്ങിനെ തോന്നുന്നില്ലല്ലോ?

    ReplyDelete
  20. @-thanooja
    Thanks.
    ------------------------
    @-Vayady
    അതെ . വട്ടിന്‍റെ തുടക്കം ഇവിടുന്നു തന്നെ. നന്ദി

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ഈ ബ്ലോഗിങ്ങ് എന്ന ഏര്‍പ്പാട് നല്ലോണം നിന്നാല്‍ കുഴപ്പമില്ലാന്നാ തോന്നുന്നത്..?

    ReplyDelete
  23. ഓഹോ, ഇതൊക്കെ പറഞ്ഞാണോ അവതരിച്ചത്!
    ഇന്ന് 2011 june 11നാ ഇത് കാണുന്നത്.

    @നാമൂസ്‌:
    ആര്‍ക്കു കുഴപ്പമില്ലെന്നാ? എഴുതുന്നോനോ വായിക്ക്കുന്നോനോ അതോ കമന്റു ഇടുന്നോനോ.? പറയൂ പറയൂ സര്‍ക്കാരേ..!

    **

    ReplyDelete
  24. ആദ്യം മുതല്‍ വായിക്കാമെന്ന് വച്ചു

    ReplyDelete
  25. അന്നാണ്, അങ്ങിനെയാണ് അത് സംഭവിച്ചത് അല്ലെ

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..