Monday, February 1, 2010

പ്രവാസിയുടെ മണവാട്ടി


ഈ സ്പ്രേക്കെന്താ പോത്തിന്‍റെ മണം ?

അത് എന്റെ സുഹൃത്തിന് കൊടുക്കാനാണ്. 
അവിടെ വെച്ചേക്ക് 

ഈ ആടിലി പൌഡര്‍ ഇച്ചി മാണ്ട. ഇങ്ങക്ക് റോയല്‍ മേരെജ് മാങ്ങ്യാ പോരായ്ന്യോ ?

നഫീസേ. അത് ആടിലിയും യാടിലിയും ഒന്നുമല്ല. റൈഡ് സ്പ്രേ ആണ്. കൂറയെ കൊല്ലാനുള്ള സ്പ്രേ.

ഇങ്ങളെന്തിനാ വെളിച്ചെണ്ണ അവടന്ന്  കൊണ്ടോന്നത് ?. ഇവടെ മില്ലീന്ന് നല്ല മുന്ത്യ വെളിച്ചെണ്ണ കിട്ടൂലെ ? അല്ലെങ്കീ പാമോയിലും കിട്ടും .

എന്‍റെ നഫീസേ...അത് വെളിച്ചെണ്ണയല്ല. ജോണ്സന്‍റെ ഷാമ്പൂ ആണ്.

ഇപ്പളെങ്കിലും പറഞ്ഞത് നന്നായി. അല്ലെങ്കീ ഞാനിപ്പോ അത് തലേല്  തേച്ചീനീ.

ഏത് ?

ഇതന്നെ. ഇങ്ങളെ ചെങ്ങായി ജോണ്സന് കൊടുക്കാന്‍ കൊണ്ടോന്ന  വെളിച്ചെണ്ണ. ചെങ്ങായ്മാര്‍ക്ക് കൊടുക്കാള്ളതൊക്കെ മാറ്റി വെക്കണ്ടേ ?

റബ്ബുല്‍ ആലമീനായ തമ്പുരാനെ. ഇന്നത്തെ ദിവസമെങ്കിലും നീ എനിക്ക് പെരുത്തു സബൂറു തരണേ. ഈ ശൈത്താനെ ഞാനെന്തെങ്കിലും ചെയ്തു പോകും .

ഇങ്ങളെന്താന്നു ഒറ്റയ്ക്ക് വര്‍ത്താനം പറീണ്. ഗള്‍ഫീ പോയി വന്നപ്പോ ങ്ങക്ക് വട്ടായോ.?

ഫീസേ. അതൊക്കെ ഇനി  നാളെ നോക്കാ. ഇജ്ജു വന്നു കെടക്കാന്‍ നോക്ക്.

അല്ലാന്നു ഇങ്ങള് കരണ്ടുസേവര്‍ കൊണ്ടോന്നില്ല്യേ ?

അതെന്താ കരണ്ട് സേവര്‍. എവിടുന്നാ  അനക്കീ പേരൊക്കെ കിട്ടണതു.

ഈ കരണ്ടിമ്മല്‍ കുത്തീട്ട്‌ താടി വടിക്കണ മെഷീൻ. ഇങ്ങളെ കുഞ്ഞാപ്പു ഇങ്ങളോട് വരുമ്പം  കൊണ്ടോരണന്നു പറഞ്ഞീല്ലായിന്യോ ?

ഓ എലക്ട്രിക്‌ ഷേവിംഗ് മെഷീന്‍. എന്തിനാണാവോ ?

അതോണ്ട് താടി വടിക്കാന്‍ നല്ല സൊകാത്രെ.

ആണോ ?. എന്നാല്‍ ഇജ്ജി ഓനോട്‌ അങ്ങാടീല്‍ ഒരു ബാര്‍ബര്‍ഷാപ്പ് തൊടങ്ങാന്‍ പറ. നാട്ടാരെ ഒക്കെ താടി വടിക്കാലോ. അങ്ങനെങ്കിലും ആ ഹിമാറിനു ഒരു പണി ആകട്ടെ.

മാണ്ട.. മാണ്ട..അങ്ങനെ കളിയാക്കൊന്നും മാണ്ട. ഓന്‍ ലിഫ്റ്റ്‌ ടെക്നിക്ക് പഠിക്കാന്‍ പോവാണ്. അത് പഠിച്ചാല്‍ ലോകത്ത് എവടിം പണിണ്ടാകുന്നാ പറീണെ. ലോകത്ത് ഒരു മാന്ദ്യവും ഓലെ ബാധിക്കൂലാത്രേ.

ആരെ ?

ലിഫ്റ്റ്‌ ടെക്നിക്ക് പഠിച്ചോലെ. !

അന്നോട് ആര് പറഞ്ഞു നഫീസേ ഈ ബടായി ഒക്കെ. നട്ടപ്പാതിരക്കു പിച്ചും പേയും പറയാതെ ഇജ്ജു കെടന്നു ഒറങ്ങാന്‍ നോക്കുന്നുണ്ടോ ?

ഇങ്ങള് കേട്ടീല്യെ ടീവീല് പറീണതു. ലോകത്ത് ഒരു മാന്ദ്യവും ലിഫിറ്റ് ടെക്നീസ്യനെ ബാധിക്കൂലാ....... ഞമ്മക്ക് അതിജീവിക്കാന്‍ ഒറപ്പുള്ള ഈ തൊയിലുണ്ട്... ടിം..ടിംന്നു. എന്തൊരു ശേലാ അത് പറീണതു കേക്കാന്.

എന്നാ പിന്നെ ലിഫ്റ്റ് ടെക്നീഷ്യന്‍മാരൊക്കെ ഇവിടെ നിന്നാ പോരെ. എന്തിനാ പണി തെരഞ്ഞു വേറെ രാജ്യത്ത് പോണത്.   നഫീസാ ഇജ്ജു കുളൂസു നിര്‍ത്തി ഒറങ്ങാന്‍ നോക്ക്.

ഇങ്ങളോട്‌ തര്‍ക്കിച്ചാന്‍ ഞമ്മക്ക് വെജ്ജ.  ഈ കണ്ണീ കണ്ടതൊക്കെ മാന്‍ങ്ങ്യ കായോണ്ട് ഇങ്ങക്ക് കൊറച്ചു പൊന്നു മാങ്ങി കൊണ്ടോന്നാ പോരായ്ന്യോന്നു. ?

അനക്കെന്തിനാ നഫീസാ പൊന്നു. പൊന്നില്ലാതെ തന്നെ അന്നേ കാണാന്‍ നല്ല മൊഞ്ചല്ലേ ?

മാണ്ട... മണ്ട... അങ്ങനെ സോപ്പിടണ്ട. അങ്ങനത്തെ സുയിപ്പിക്കണ ബര്‍ത്താനം പറഞ്ഞു ഇങ്ങള് അന്ന് പോയിട്ട് മൂന്നു കൊല്ലം കഴിഞ്ഞിട്ടല്ലേ വന്നത്.

അങ്ങനെ തോന്നുമ്പോ ഗള്‍ഫിന്നു തിരിച്ചു പോരാന്‍ പറ്റ്വോ പൊന്നെ. ലീവ് കിട്ടണ്ടേ.!

ഞാന്‍ പണ്ടേ ബാപ്പാനോട് പറഞ്ഞതാ. ഇച്ച് ഗള്‍ഫാരനെ മാണ്ടാന്നു. പോയാ പിന്നെ പോയ ബയി കാണൂലാന്നു.

പിന്നെന്തിനാ ഞാന്‍ പെണ്ണ് കാണാന്‍ ബന്നപ്പോ ഇജ്ജ് ഇളിച്ചോണ്ട്‌ ഇന്‍റെ മുന്നില്‍ക്ക് ബന്നത്. ?

അത് പിന്നെ അന്ന് ഇങ്ങളെ കാണാന് എന്ത് ശേലുണ്ടായീരുന്നു. മമ്മൂട്ടീന്‍റെ മാതിരി ആയിരുന്നു അന്ന് ങ്ങളെ കാണാന്‍.

ഓഹോ. എന്നിട്ട് ഇപ്പൊ അങ്ങനെ അല്ലെ. ?

അയ്യേ. ഇപ്പൊ കാണാന്‍ സലിംകുമാറിന്‍റെ മാതിരിണ്ട്.

ഫീസേ.. ഇനി  ഞാനൊരു ഭീമന്‍രഘു ആകണേന്‍റെ മുന്നേ ലൈറ്റ് കെടുത്തി കെടക്കാ അനക്ക് നല്ലത്.

അല്ലാന്നു ഇങ്ങളെന്താ ഗള്‍ഫീ പോയിട്ട് ഇങ്ങനെ കറത്ത് പോയത്. ?

അത് അവിടത്തെ  കാലാവസ്ഥ കൊണ്ടാണെടീ.

ഇന്നട്ടു ഗള്‍ഫീന്ന് വന്നോലൊക്കെ നല്ല ചൊങ്കന്മാരായിട്ടാണല്ലോ വരണത്.  ഇങ്ങക്ക് മാത്രം എന്താ അവടെ ഒരു കറത്ത കാലാവസ്ഥ.   ഇങ്ങള് N I F I ല്  വല്‍ല്യ പഠിപ്പൊക്കെ കഴിഞ്ഞു ഗള്ഫില് ആപ്പീസറാകാന്‍ പോയ ആളല്ലേന്നു ?.

ഓഫീസര്‍മാര്‍ക്ക് ശരീരം  കറുക്കാന്‍ പാടില്ലാന്നു നിയമം വല്ലതുമുണ്ടോ ഇയ്യി പഠിച്ച കിത്താബില്.

ങാ.. നിയമണ്ട്. അപ്പീസര്‍മാര് വെയില് കൊള്ളൂല. എപ്പോളും ഏ.സി.ന്‍റെ തണപ്പില് കുത്തിരുന്നാ മതി. അപ്പൊ കറുക്കാനും പാടില്ല. അതന്നെ നിയമം.

അതിനു ഞാന്‍ അങ്ങനത്തെ ഓഫീസറല്ല ബുദ്ധൂസേ. സേഫ്റ്റി ഓഫീസറാ.

സേഫ്റ്റി ആപ്പീസറോ. അതെന്തു കുലുമാലാ. ?

പണ്ടാരമടങ്ങാന്‍. അതൊന്നും പറഞ്ഞാല്‍ അനക്ക് മനസ്സിലാകൂല. അനക്ക്‌ ഒറക്കം ബരണില്ലേ ശൈത്താനെ. ? വന്നു കെടക്കാന്‍ നോക്ക്.

മന്‍സ്സന്മാര്‍ക്ക് മനസ്സിലാക്ണ ബാസേ പറഞ്ഞാല്‍ ഇച്ചും മനസ്സിലാകും.

ന്നാ കേട്ടോ. ഇയ്യ്  അന്‍റെ ബാപ്പാന്‍റെ വാഴത്തോട്ടത്തില്‍ കോലം ഉണ്ടാക്കി വെച്ചത് കണ്ടിട്ടില്ലേ. ?

ഉം. പേന്റും കുപ്പായും ഒക്കെ ഇട്ടു ഒരു ചട്ടിത്തൊപ്പിം വെച്ചു,  നല്ല ശേലാ കാണാന്‍. ഇങ്ങളെ പാന്റും കുപ്പായും എടുത്തു അതില്‍ വൈക്കോല് കുത്തി നറച്ചിട്ടാ ബാപ്പ അത്ണ്ടാക്കിയത്.  അത് കാണുമ്പോ ഇനിക്ക് ഇങ്ങളെ ഓര്‍മ്മ വരും.

ങ്ഹാ... മിക്കവാറും എന്നെ മനസ്സില്‍ കണ്ടു കൊണ്ട് തന്നെയാകും ബാപ്പ അതുണ്ടാക്കിയത്. അത് പോലത്തെ ചോന്ന കുപ്പായമിട്ടു ചട്ടിത്തൊപ്പിയും വെച്ചു നാൽപെത്തെട്ടു ഡിഗിരി ചൂടില്‍ പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ വെയിലും കൊണ്ട് ജോലിക്കാരെ പിന്നാലെ നടക്കണ പണിയാ സേഫ്റ്റി ഓഫീസര്‍ പണീന്ന് പറീണതു. മൂന്നു കൊല്ലം അങ്ങനെ വെയിലും കൊണ്ട് നടന്ന ഞാന്‍ പിന്നെ വെളുക്കോ നഫീസാ....

പടച്ച തമ്പുരാനേ.. ഇപ്പളല്ലേ ഞമ്മക്ക് സംഗതി പുടി കിട്ട്യത്. ഇങ്ങക്ക് പഠിപ്പു പൂര്‍ത്തി ആയിട്ടില്യാ. N I F I ല്‍   പഠിച്ചാല് എല്ലാം നെറവേറും.  പച്ചേ... പഠിപ്പു പൂര്‍ത്യാകൂല.  ഇങ്ങനെ വെയില് കൊണ്ട് നടക്കണ്ടി ബെരും.

ഇയ്യെന്താണ് നഫീസാ ഈ നട്ടപ്പാതിരാക്ക്‌ ആളെ കളിയാക്കാ. ?

നേരാണ്ന്നു.  എന്ത് പഠിച്ചിട്ടും കാര്യല്ല്യ . CAD ടെസ്റ്റ്‌ പസ്സയാലെ പഠിപ്പു പൂര്‍ത്തിയാകൂന്നു എത്ര വട്ടാ ടീവീല് ദിവസും പറീണത്.  ഇന്നി ഇങ്ങള് അതൂടി പഠിച്ചിട്ടു പോയാ മതി.

CAD ടെസ്റ്റല്ല അന്‍റെ മെന്റല്‍ ടെസറ്റാ ഇപ്പൊ അത്യാവശ്യം. മിണ്ടാതെ  കെടന്നൊറങ്ങാന്‍ നോക്ക്. മന്‍സ്സനെ  പിരാന്തു പിടിപ്പിക്കാതെ.   അപ്പൊ ഗുഡ് നൈറ്റ്‌

81 comments:

  1. നബീസു പറഞ്ഞ പോലെ കുറച്ച് സ്വര്‍ണ്ണം കൊണ്ട് പോന്നിരുന്നെങ്കില്‍ ഓളതിന്മേല്‍ കൂടി, ഈ സംസാരമൊന്നും കേള്‍ക്കാതെ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാ???മായിരുന്നു.. :) :)

    ReplyDelete
  2. നബീസുവിന്റെ സംശയങ്ങള്‍ തീരണില്ലല്ലോ, അങ്ങനെത്തന്നെ നേരം വെളുപ്പിച്ചോ..?!
    കൂട്ടത്തില്‍ അവള്‍ക്കും വല്ല സമ്മാനങ്ങളും കൊണ്ടുപോയിരുന്നെങ്കില്‍ സന്തോഷത്തോടെ അതില്‍ കൂടിയേനെ.
    നന്നായെഴുതി, ആശംസകള്‍.

    ReplyDelete
  3. പ്രവാസിയുടെ തുറക്കാത്ത കത്ത് എന്ന താങ്കളുടെ പോസ്റ്റു പോലെ വായിച്ചു സങ്കടപ്പെടേണ്ടി വരുമോ എന്ന് കരുതിയാണ് വന്നത്. പക്ഷെ ഈ പ്രവാസിയുടെ നിഷ്കളങ്കയായ മണവാട്ടി എന്നെ പൊട്ടിച്ചിരിപ്പിച്ചു. ഗള്‍ഫുകാരെ ലക്‌ഷ്യം വെച്ച് നാട്ടില്‍ ദിവസേനെ എന്നോണം തുടങ്ങുന്ന കോഴ്സുകളെയും അതിന്റെ പരസ്യങ്ങളെയും ശരിക്കും കൊട്ടി. എങ്കിലും ഈ മണവാട്ടി എല്ലാവരെയും ചിരിപ്പിക്കും എന്നതിന് സംശയം ഇല്ല.

    ReplyDelete
  4. പാവം നബീസു
    ആ കൂറ ബെസം
    അട്ച്ചാത്തത് ഭാഗ്യം

    ReplyDelete
  5. സൂപ്പര്‍ കോമഡി. ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്. നബീസയുടെ സംശയങ്ങളും മറുപടിയും ഒടുവില്‍ ഉപദേശവും എല്ലാം കലക്കി.

    ReplyDelete
  6. നിഷ്കളങ്കമായി ചിരിച്ചു...! :)

    ReplyDelete
  7. OAB/ഒഎബി
    കാട്ടാറിനെനെന്തിനു പാദസ്വരം. കണ്‍മണിക്കെന്തിനാഭരണം
    __________________________
    തെച്ചിക്കോടന്‍
    സംശയങ്ങള്‍ തീരില്ല. ടി.വി യിലല്ലേ ഫുള്‍ടൈം.
    __________________________
    shaji
    മണവാട്ടിമാര്‍ക്ക് എന്നും ആശങ്കകളാണ്.
    __________________________
    Ibn
    ആ കൂറ ബെസം അടിച്ചാന്‍ സമയമായിട്ടില്ല ഇബിന്‍.
    ___________________________
    muhammed
    മണവാട്ടിയെ ഇഷ്ട്ടമായോ. എനിക്കും മണവാട്ടിക്കും സന്തോഷം.
    __________________________
    മലയാ‍ളി പറഞ്ഞു.നിഷ്കളങ്കമായി ചിരിച്ചു.
    ഒരു ചിരി കണ്ടാല്‍ അത് മതി. ഒരു മൊഴി കേട്ടാല്‍ അത് മതി. വീണ്ടും വരുമല്ലോ.

    ReplyDelete
  8. എയ്തി എയ്തി ഇജ്ജ് ബല്ല്യൊരു എയ്ത്താരന്‍ ആഗോന്നാ ബലാലെ ന്റെ പേടി. ഖല്‍ബ് പെടക്കണ്..

    ReplyDelete
  9. ഹഹ.. ടെക്നോളജിക്കാരെക്കൊണ്ട് തോറ്റു,,

    ReplyDelete
  10. നബീസ കഥ വായിച്ച് വളരെ ചിരിച്ചു.

    എന്.എഫ്.ഇ യിന്ന് ഫൈറ് ആന്ഡ് സേഫ്റ്റി പടിച്ച കുട്ടികള് പലപ്പോഴും ജോലി തിരക്കി ഞാന് ജോലി ചെയ്യുന്ന സ്ഥാപനത്തില് വരാറുന്ഡ് അവരെ സഹായിക്കാന് ശ്രമിച്ച് പലപ്പോഴും അപകടത്തില് ചെന്ന് ചാടിയിട്ടുമുണ്ഡ്, ഇവര് ഇക്കുട്ടികളെ എന്താ പഠിപ്പിക്കണെ എന്നറിയില്ല, ബേസിക് ആയ കാര്യങള് പോലും ഇന്റ്റെറ്വ്യൂന് വരുന്ന കുട്ടികള്ക് അറിയാവുന്നതായി തോന്നിയിട്ടില്ല, ഇപ്പോള് ഞാന് എല്ലാരൊടും പറയാറുന്ഡ് "no to NFE'

    ReplyDelete
  11. ഇന്‍റെ പടച്ചോനെ ഒടുബില്‍ ഞമ്മള്‍ കണ്ടിക്കുന്നു ഒരു പെരുത്ത മലപ്പുറം കാരനെ

    പെരുത്ത ഇഷ്ട്ടായി അന്‍റെ സംസാരം....

    ReplyDelete
  12. പാവം നബീസാന്റ കെട്ടിയോന്‍ :-)

    ഹ ഹ ഹാ..ശരിക്കും ചിരിപ്പിച്ചു!

    ReplyDelete
  13. നബീസൂ ജ്ജ് അന്‍റെ കെട്ട്യോന് ഒരു മനസ്സമാധാനവും കൊടുക്കൂലെ .

    ReplyDelete
  14. @-ബഷീര്‍ Vallikkunnu
    നല്ല വാക്കുകള്‍ക്കു. നന്ദി ബഷീര്‍
    ______________________
    @-പള്ളിക്കുളം..
    അതെ പള്ളിക്കുളം- പണം പിടുങ്ങാന്‍ എന്തെല്ലാം ടെക്ക്നിക്കുകള്‍
    ___________________________
    @-Pd
    PD എളുപ്പത്തില്‍ ഒരു ജോലി. അതിനെന്തു പണം മുടക്കാനും ആളുകള്‍ തയ്യാര്‍.
    ___________________________
    @-ക്കന്‍.
    മലപ്പുറത്ത്കാരാ. ഇവിടെ കണ്ടതില്‍ സന്തോഷം
    ___________________________
    @-pist | എഴുത്തുകാരി
    നന്ദി ഈ വരവിനു
    ___________________________
    @-
    വെറുതെ എന്തിനു ടെന്‍ഷന്‍ കൂട്ടണം. അല്പം ചിരിക്കാം. നന്ദി ഭായി
    _____________________________
    @-
    ഹംസ. നന്ദി. വരവിനും അഭിപ്രായങ്ങള്‍ക്കും

    ReplyDelete
  15. thanks for your comments. your blog seems to me excellent... keep it up

    ReplyDelete
  16. ഇതാണ് പറീ‍ണത് പൊരേല്‍ മേണ്ടാത്ത കുന്ത്രണ്ടങ്ങള്‍ വാങ്ങിക്കരുതെന്ന്... അക്ബര്‍ക്ക ഞമ്മക്ക് പെര്ത്ത് ഇഷ്ടായി... ബസീര്‍ക്ക പറഞ്ഞപോലെ ഇങ്ങള് ബല്യ എയ്ത്താരന്‍ തന്നാണ്... പുതിയ വിശേഷങ്ങള്‍ കേള്‍ക്കാനായ് ഈ ചാലിയാറിന്റെ കരയില് നമ്മള് വീണ്ടും വരും.. www.punarvaayana.tk

    ReplyDelete
  17. ഹ ഹ. കലക്കി മാഷേ.
    "അത് പിന്നെ അന്ന് ഇങ്ങളെ കാണാന് എന്ത് ശേലുണ്ടായീരുന്നു. മമ്മൂ ട്ടീന്‍റെ മാതിരി ആയിരുന്നു അന്ന് ങ്ങളെ കാണാന്‍.

    ഓഹോ. എന്നിട്ട് ഇപ്പൊ അങ്ങനെ അല്ലെ. ?

    അയ്യേ. ഇപ്പൊ കാണാന്‍ സലിംകുമാറിന്‍റെ മാതിരിണ്ട്.

    നബീസേ.. ഞ്ഞി ഞാനൊരു ഭീമന്‍രഘു ആകണേന്‍റെ മുന്നേ ലൈറ്റ് കെടുത്തി കെടക്കാ അനക്ക് നല്ലത്.
    "

    ശരിയ്ക്കു ചിരിപ്പിച്ചു. :)

    ReplyDelete
  18. @-TEEN CIRCLE JEDDAH NORTH
    Thanks for visiting and please do visit again
    ____________________________
    @-Prinsad
    പ്രിന്സാദ്. ഇവിടേയ്ക്ക് സ്വാഗതം.എപ്പോഴും. നന്ദി
    ___________________________
    @-ശ്രീ
    Dear Shree- വളരെ സന്തോഷം. ഈ വരവിനു. വീണ്ടും കാണാം

    ReplyDelete
  19. മെയിലില്‍ വന്ന താങ്കളുടെ പ്രവാസി കത്തിന്റെ വാലും പിടിച്ചാണ് ഞാന്‍ ചാലിയാറിന്റെ കരയില്‍ എത്തിയത് അപ്പോള്‍ അതാ മുന്നില്‍ നില്കുന്നു താങ്കളും നബീസുവും ഒരുപാടിഷ്ട്ടമായി ഇനി ഞാന്‍ ചാലിയാരിലേക്ക് ഒന്ന് മുങ്ങി നോക്കട്ടെ എന്തെങ്കിലും തടയാതിരിക്കില്ല എന്ന വിശ്വാസത്തോടെ, ഒരു പാടു സ്നേഹാദരങ്ങളോടെ.

    ReplyDelete
  20. @-കുമാരന്‍ | kumaran
    കുമാരാ. ഒരു പാട് നന്ദി ഈ ചിരിക്കു.
    __________________________
    @-നാസു
    നാസ്- ഒടുവില്‍ താങ്കള്‍ വന്നു നല്ല വാക്കുകളുമായി. നന്ദി ഈ വരവിനു. വീണ്ടും കാണാം.

    ReplyDelete
  21. അക്‌ബറെ കലക്കി.

    ReplyDelete
  22. @-Vayady
    ഈ പറന്നു വരവ് അതിലേറെ കലക്കി. വീണ്ടും വരിക

    ReplyDelete
  23. വളരെ വളരെ നാളുകള്‍ക്കു ശേഷം, ശരിക്കും പറഞ്ഞാല്‍, പ്രവാസ ജീവിതം തുടങ്ങിയതിനു ശേഷം, ഇന്നാണ് ഒന്ന് ആര്‍ത്തു, ഒക്കെ മറന്നു ചിരിച്ചത്... വയറു വേദനിച്ചിട്ടു പാടില്ല..... എങ്ങനെയാ മാഷേ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുന്നെ ???? ഞാന്‍ ഫോളോവര്‍ ആയി, ട്ടോ....
    പിന്നെ, ജോഹ്ന്സോനു വെളിച്ചെണ്ണ കൊടുത്തോ??

    ReplyDelete
  24. @-കൊസ്രാ കൊള്ളി
    വളരെ നന്ദി, ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.

    ReplyDelete
  25. നന്നായെഴുതി, ആശംസകള്‍

    ReplyDelete
  26. ബ്ലോഗിലിപ്പോള്‍ മലപ്പുറം ടച്ചിനും
    കോഴിക്കോടന്‍ ടച്ചിനും ഭയങ്കര ഡിമാന്റാണല്ലോ? നന്നായി രസിപ്പിച്ചു!

    ReplyDelete
  27. @-aikkaras
    Thanks for reading
    ----------------------------
    @-മുഹമ്മദുകുട്ടിക്ക
    ആ കോഴിക്കോടന്‍ ടച്ച്‌ ഞാന്‍ വായിച്ചു. നന്നായിട്ടുണ്ട്.
    വായനക്ക് നന്ദി.

    ReplyDelete
  28. ഹ ഹ ഹാ..നബീസു ശരിക്കും ചിരിപ്പിച്ചു.

    ReplyDelete
  29. ഹ ഹ നബീസു ആള് കൊള്ളാം!

    ReplyDelete
  30. @-Sulthan | സുൽത്താൻ
    @-Aisibi


    വായനക്ക് നന്ദി. വീണ്ടും വരുമല്ലോ.


    .

    ReplyDelete
  31. ഭാഷയിലെ പ്രാദേശിക ഭേതങ്ങളെ കളിയാക്കുന്നുണ്ടെങ്കിലും പ്രണയബദ്ധമായ ഒരു ഗ്രാമീണ കുടുംബ ജീവിതത്തിന്‍റെ സ്നേഹക്കലഹം നന്നായി അവതരിപ്പിച്ചിരിക്കുന്നു, അക്ബര്‍.
    കുടിലും കൂരയും കടന്ന് നിരക്ഷര മനുഷ്യന്‍റെ പോലും നെഞ്ചകം പാര്‍ക്കുന്ന പരസ്യങ്ങളുടെ ദുസ്സ്വാധീനങ്ങള്‍ അതില്‍ തെളിഞ്ഞു കാണാം!

    ReplyDelete
  32. അയ്യയ്യോ..എനിക്ക് ചിരിക്കാന്‍ വയ്യേ..

    ReplyDelete
  33. rafeeQ നടുവട്ടം
    ***വായനക്ക്, വിലയിരുത്തലിനു നന്ദി
    -------------------------
    mayflowers
    ***വായനക്ക് നന്ദി

    ReplyDelete
  34. ഇത് കൊള്ളാലോ ...തികച്ചും സാധാരണമായ ഒരു സംഭാഷണത്തിലൂടെ
    ഒരു ജീവിതത്തെ തന്നെ വരച്ചു കാട്ടി ...ഇതിലെ നര്‍മ്മം അസ്സലായിട്ടുണ്ട് ...സംശയങ്ങളും ഉത്തരങ്ങളും ..വീട്ടമ്മമാരെ അറിവുകള്‍ തേടിവരുന്ന വഴികളും ..അത് വിശ്വസിച്ചു ജീവിക്കുന്ന കുറെ പാവങ്ങളും ...പഷ്ട്ട് പഷ്ട്ട് !! ഈ പോസ്റ്റ്‌ പഷ്ട്ടാണ്....അയിന്റെ കാര്യത്തില്‍ :D

    ReplyDelete
  35. @-ആദില
    നന്ദി ആദില...വായനക്കും അഭിപ്രായം അറിയിച്ചതിനും. മണവാട്ടിയെ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  36. മാഷെ..കലക്കിട്ട...പഷ്ട്റ്റ്‌..

    ReplyDelete
  37. റിയാസ് (മിഴിനീര്‍ത്തുള്ളി)
    ***നന്ദി റിയാസ് ഭായി.
    ------------------------
    Arafath Kochipally
    ***ആദ്യമായി ഈ ബ്ലോഗില്‍ എത്തിയ എന്റെ പ്രിയ സുഹൃത്ത് അറഫാത്തിന് മനസ്സ് നിറഞ്ഞ സ്വാഗതം. പെരുത്തു സന്തോഷമായി കേട്ടോ ഇവിടെ കണ്ടതില്‍

    ReplyDelete
  38. വായിച്ചു കഴിഞ്ഞപ്പോഴേ തോന്നി ഇതു കുറച്ചു പേർക്കെങ്കിലും പോസ്റ്റു ചെയ്യണംന്ന്.വല്ലാതങ്ങു പിടിച്ചു.നബീസുമാരുടെ ‘ബിവരവും ബിവരയ്യായും‘ക്രിത്യമായി ഒപ്പിയെടുത്തിരിക്കുന്നു. ഇത് ആരെഴുതിയതാണെന്നു അറിയാൻ ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ മൈൽ ആണു ചാലിയാറിന്റെ കരയിലേക്കു എന്നെയും എത്തിച്ചത്..ഹ്രിദയം നിറഞ്ഞ നന്ദി..പ്രവാസിയുടെ തുറക്കാത്ത കത്ത് ആളെ കരയിപ്പിച്ചു ട്ടൊ...

    ReplyDelete
  39. ഓ എ ബി പറഞ്ഞതാ പറയാനുള്ളത് കുറച്ചു സ്വര്‍ണം കൊണ്ട് പോയിരുന്നെങ്കില്‍ നബീസു അതില്‍ കെട്ടിപിടിച്ചു കിടന്നേനെ
    സാമ്പത്തിക മാന്ദ്യം ലിഫ്റ്റ്‌ ഒപ്രേറ്റിങ്ങിനെ ബാടിക്കില്ല കാരണം കേരളത്തില്‍ ആ സുന ഇല്ലാലോ

    ചിരി മരുന്ന് ഇഷ്ട്ടം പോലെ ഉണ്ട്

    ReplyDelete
  40. കുറെ നാളെത്തി നന്നായി ഒന്ന് ചിരിച്ചു , നന്ദി !

    ReplyDelete
  41. ഈ സ്പ്രേക്കെന്താന്നു ഒരു പോത്തിന്‍റെ മണം ?
    അതവിടെ വെച്ചേക്കു നബീസാ. അന്‍റെ ബാപ്പാക്ക് വേണ്ടി വാങ്ങിയതാ .
    ഈ ആടിലി പൌഡര്‍ ഇച്ചി മാണ്ട. ഇങ്ങക്ക് റോയല്‍ മേരെജ് മാങ്ങ്യാ പോരായ്ന്യോ ?
    നബീസേ. അത് ആടിലിയും യാടിലിയും ഒന്നുമല്ല. ബയ്ഗോന്‍ സ്പ്രേ ആണ്. കൂറനിം പാറ്റനിം ഒക്കെ കൊല്ലാനുള്ള സ്പ്രേ.

    ന്റെ അക്ബറിക്കാ,ഒരൊന്നൊന്നര സാധനേര്ന്ന് ട്ടോ ഇത്. ങ്ങളിതിന്റെ പരസ്യത്തില്, പോയി കരയൂ ന്ന് പറഞ്ഞപ്പൊ ഇങ്ങനെ ചിറിച്ച് മലങ്ങി കരയ്വാണ്ന്ന് ഞാൻ കര്തീല. ഉസാറായിക്ക്ണു അക്ബറിക്കാ ഉസാറായിക്ക്ണു.! ആസംസോൾ.!

    ReplyDelete
  42. അനുഭവവെട്ടത്തീന്ന് തെളിഞ്ഞ പോലുണ്ട്‌ ..ഹൊ..ന്താ ഭാഷാ..
    നബീസ്സൂം അക്ബറും നല്ല പൊരുത്തം.. :)

    ReplyDelete
  43. എന്റെ ബലാലെ..ഇത് ഇങ്ങക്ക് നേരത്തെ ലിങ്കായിരുന്നില്ലേ പണ്ടേ ചിരിചെനെ ഹാ സാരോല്ല ഇപ്പോളെങ്കിലും ബായിച്ചല്ലോ ...അതെന്നെ അത് മതി

    ReplyDelete
  44. എന്തിനാ അധികം ഇങ്ങനെ ഒരു നബീസു പോരെ... ഒന്നിലധകം നബീസുമാരുള്ളവരെ സമ്മതിക്കണം.
    അക്ബ്രക്കാ... നാടിന്റെ ശൈലിയില്‍ മനോഹരമായ പോസ്റ്റ്‌..

    ReplyDelete
  45. നല്ല ഭാഷ; നല്ല നർമ്മം!
    ഇഷ്ടപ്പെട്ടു!

    ReplyDelete
  46. ഏറനാടൻ ഗ്രമീണഭാഷ. നാട്ടിൻപുറത്തിന്റേതായ നിഷ്കളങ്ക സംശയങ്ങൾ. അതിലൂടെ പതുക്കെ വിടർന്നുവരുന്ന ഉപഭോഗതൃഷ്ണയുടെ അങ്കലാപ്പുകൾ......

    സരസമായി വായിച്ചെടുത്ത് ആർത്തു ചിരിക്കുമ്പോഴും പറയാതെ പറഞ്ഞ പലതും ഇവിടെ വായിക്കാനാവുന്നു.....

    ReplyDelete
  47. നല്ലൊരു ചിരിയ്ക്ക് വക നല്‍കി..നല്ല പോസ്റ്റ് അക്ബറിക്കാ..

    ReplyDelete
  48. നല്ലൊരു ചിരിയ്ക്ക് വക നല്‍കി..നല്ല പോസ്റ്റ് അക്ബറിക്കാ..

    ReplyDelete
  49. നല്ലോണം ചിരിച്ചൂ .നബീസുവിനെ പോലെ ഒന്നിനെ കെട്ടിയാല്‍ ജിവിതം സുഖകരം .അന്തോം കുന്തോല്യാത്ത പെണ്ണ്.

    ReplyDelete
  50. ഓ ന്‍റെ മന്സ്സാ ,ങ്ങളെ നബീസു ഞമ്മളെ ചിരിപ്പിച്ചു കൊന്നു ,ഉസാറായ്ക്കുണ്

    ReplyDelete
  51. മ്മടെ നാടും പുരോഗമിക്കുന്നുണ്ട്...
    നബീസുവിനോക്കെ എന്തൊരു വിവരം !!!!!

    ReplyDelete
  52. സത്യത്തില്‍ ഇങ്ങളെ മണവാട്ടി ഇങ്ങനെ തന്നെയാണോ...കലക്കി അക്ബര്‍ക

    ReplyDelete
  53. എന്നെ ഏറെ ചിരിപ്പിച്ചത് കെടക്കാനുള്ള ഇങ്ങളെ ആ ധൃതി കണ്ടിട്ടാണ്....ശരിക്കും ഒരു ഗള്‍ഫുകാരനെ അതില്‍ കാണാം....
    ഈ പോസ്റ്റിലൂടെ ചാലിയാര്‍ വീണ്ടും കൂലം കുത്തിയൊഴുകുന്നു....!

    ReplyDelete
  54. ഗാന്ധിജയന്തിദിനത്തിലെങ്കിലും ഒരു ഗൗരവമുള്ള ഇന്ത്യക്കാരനായേക്കാം എന്നായിരുന്നു... അത് നശിപ്പിച്ചു..!!
    നിഷകളങ്കമായ പ്രായോഗികതയും,നിരുപദ്രവകരമായ അജ്ഞതയുമായി ടിപ്പിക്കല്‍ മൊഞ്ചത്തിയും, അനക്കെന്തിനാ നബീസോ പൊന്ന് ഇജ്ജന്നെ.......യെന്ന ഔട്ട്‌ ഡേറ്റ്ഡ്‌ നമ്പരുമായി പ്രവാസീ"കൊണവാളനും" ആദ്യ ഡയലോഗ് മുതല്‍ ചിരിപ്പിച്ചു ചിരിപ്പിച്ചെന്‍റെ ഗാന്ധി'ദിനം കൊളമാക്കി.....

    ReplyDelete
  55. "പോയിക്കിടന്നുറങ്ങ്‌ പെണ്ണേ....."
    (വന്നുകിടന്ന് എന്ന് ആത്മഗതം)!!അപ്പോള്‍ പുലര്‍ച്ചക്കോഴി കൂവി.......

    *ദി ഏന്‍ഡ്*

    ReplyDelete
  56. പാവം നബീസു ..
    ശരിയ്ക്കും ചിരിപ്പിച്ചു...:)

    ReplyDelete
  57. അബ്ദുൽ കെബീർ

    Sangeeth Nagmurali

    മണ്ടൂസന്‍

    വര്‍ഷിണി* വിനോദിനി

    ആചാര്യന്‍

    Jefu Jailaf

    jayanEvoor

    Pradeep Kumar

    ഇലഞ്ഞിപൂക്കള്‍

    അനാമിക

    സിയാഫ് അബ്ദുള്‍ഖാദര്‍

    Haseen

    കാഴ്ചക്കാരന്‍

    മിസിരിയനിസാര്‍

    ഐക്കരപ്പടിയന്‍

    ashraf meleveetil

    ജോസെലെറ്റ്‌ എം ജോസഫ്‌

    kochumol(കുങ്കുമം)

    പ്രിയപ്പെട്ടവരേ. നബീസുവിന്റെ സംശയങ്ങള്‍ കേട്ടു ആസ്വദിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. ഇത് സ്വന്തം കഥയാണോ എന്ന് ചിലര്‍ തമാശക്കെങ്കിലും ചോദിച്ചു. അല്ല എന്നാണു ഉത്തരം.

    ഞാന്‍ ജോലി ചെയ്യുന്നത് സൌദിയിലെ ഒരു റിഫയിനറിയില്‍ ആണ്. എന്റെ ഓഫീസില്‍ ഇരുന്നു പുറത്തേക്ക് നോക്കിയാല്‍ നാട്ടില്‍ നിന്നും ഫയര്‍ & സേഫ്റ്റി പഠിച്ചു വന്നു പൊരി വെയിലത്ത് ചുവന്ന കുപ്പായവും വെള്ള തൊപ്പിയും വെച്ച് വെയില് കൊള്ളുന്ന ആള്‍ക്കാരെ കാണാം.

    നാട്ടിലെ ടി വി പരസ്യങ്ങള്‍ കണ്ടു ഇത് ഭയങ്കര സംഭവം ആണ് എന്ന് കരുതി കയറി വരുന്നവരുടെ അവസ്ഥ പറയാനാണ് ഞാന്‍ ഇവിടെ നബീസുവിനെ കൂട്ട് പിടിച്ചത്. ഇതിലെ കഥയും കഥാപാത്രങ്ങളും എന്റെ സങ്കല്‍പം മാത്രം

    വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കു ഹൃദയ പൂര്‍വ്വം നന്ദി.

    ReplyDelete
  58. പാവം നബീസു....

    പോസ്റ്റ്‌ ഇഷ്ട്ടായി....

    ReplyDelete
  59. ഒടുങ്ങാത്ത സംശയങ്ങളും ബോധിക്കാത്ത ഉത്തരങ്ങളുമായി ഗള്‍ഫ് ജന്മം ഇത്തിരി മുന്നോട്ടും ഒത്തിരി പുറകോട്ടുമായി ഇങ്ങനെയിങ്ങനെ...........

    ഈ തമാശയിലുമുണ്ട് ഒരു നേര്‍ത്ത വേദനയുടെ വിങ്ങല്‍

    ReplyDelete
  60. ഞമ്മക്കങ്ങ് :ക്ഷ'പിടിച്ചൂ എന്റെ അക്ബറേ.....നല്ലോണ്ണം ചിരിച്ചൂ...കുറച്ച് ചിന്തിപ്പിച്ചൂ...ആശംസകൾ

    ReplyDelete
  61. ഈ നബീസുവിന്റെ ഒരുകര്യം...

    ReplyDelete
  62. അക്ബരിക്കാ ചിരിപ്പിച്ചു കൊന്നു. ഞങ്ങളുടെ ഭാഷ ഉഷാറായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  63. പാവം നബീസു , ഓലും ഒലെ കുടീം അയല്‍ബക്കക്കാരും ള്ള ലോകത്തില്‍ ആടന്നും ഈടുന്നും കിട്ടണ നുറുങ്ങു അറിവുകളെ ബെച്ചു ന്തെങ്കിലുമൊക്കെ ഓലും ആരെങ്കിലും മുമ്പിലോന്നു ബീമ്പ് പറഞ്ഞോട്ടെ ന്നു.. അതങ്ങട്ട് കേട്ടാളീ ബ്ലോഗ്ഗേറെ ങ്ങള്... എന്തായാലും. നന്നായിട്ടുണ്ട്.. അതിലുമുപരി , ബ്ലോഗിന്‍റെ പേര്.. ചാലിയാര്‍... ഞാനും ചാലിയാറിന്റെ വക്കത്തു നിന്ന് വരുന്നവളാണ്. ചാലിയാറില്‍ മുങ്ങിക്കുളിച്ചാണ് എന്‍റെ പ്രഭാതങ്ങള്‍ ഉണര്‍ന്നിരുന്നതും, എന്‍റെ വേനലവധികള്‍ ഉഷാരായിരുന്നതും. പക്ഷെ ഇന്നു അതിന്‍റെ അവസ്ഥ കാണുമ്പോള്‍ ഉള്ളീന്ന് തികട്ടി വരാറുണ്ട് എനിക്ക്..അത്രയ്ക്ക് മജ്ജയെടുത്തു കള്ളന്മാര്‍..... ഇനി പണ്ടത്തെ ഉണരവുള്ള മണല്‍ തിട്ട കാണുന്ന ചാലിയാര്‍ കാണാനാവുമോ എന്തോ... നോവുന്ന ആത്മാവുള്ള ചാലിയാറിനെ ഞാന്‍ സ്നേഹിക്കുന്നു...പക്ഷെ സ്നേഹിക്ക ഇല്ല ഞാന്‍ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും...ഒരു പാട് നന്ദി..

    ReplyDelete
  64. കുറെ ചിരിച്ചു... നല്ല പോസ്റ്റ്‌.

    ReplyDelete
  65. ഭാഷയും അവതരണവും എല്ലാം ഉഗ്രന്.

    ReplyDelete
  66. ഞമ്മക്കും പെരുത്ത്‌ ഇസ്റ്റായീ ട്ടോ ഇങ്ങളേം നബീസൂത്താനേം .... ചിര്ച്ചു മന്സന്‍ ഒരു ബയ്ക്കായി :D

    ReplyDelete
  67. hahha

    ചിരിമരുന്നുകളൊക്കെ കാണാതെ ഇവിടെ കിടക്കുകയായിരുന്നല്ലോ

    ReplyDelete
  68. 'നബീസു' കസറി.....

    അക്ബര്‍ഇക്കാ...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  69. ഈ കണ്ണീ കണ്ടതൊക്കെ മാന്‍ങ്ങ്യ കായോണ്ട് ഇങ്ങക്ക് കൊറച്ചു പൊന്നു മാങ്ങി കൊണ്ടോന്നാ പോരായ്ന്യോന്നു. ? അതെന്നെ കാര്യം!!!!

    ReplyDelete
  70. വായിച്ചതിപ്പൊഴാണ്.. ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  71. ശുദ്ധമായ നര്‍മ്മം ആസ്വദിച്ച് മനസ്സ് നിറഞ്ഞു.

    ReplyDelete
  72. >>>ഇന്നട്ടു ഗള്‍ഫീന്ന് ബന്നോലോക്കെ നല്ല ചൊങ്കന്മാരായിട്ടാണല്ലോ ബരണത്. ഇങ്ങക്ക് മാത്രം എന്താ അബടെ ഒരു കറത്ത കാലാവസ്ഥ.....>>>>
    അല്ലാ സെരിക്കും ഇങ്ങക്കെന്താ പണി?... മനിസന്മാരെ ചിരിപ്പിച്ച് കൊല്ലല്ലോ...

    ReplyDelete
  73. കറന്റ് സേവര്‍ കൊള്ളാം... :)
    മണവാട്ടി അതിലും കൊള്ളാം. മിടുക്കത്തി.

    ReplyDelete
  74. NaushuOctober

    പള്ളിക്കരയില്‍

    ചന്തു നായർ

    ഹൈന

    Thahir

    ഷബീര്‍ - തിരിച്ചിലാന്‍

    noorA

    Mubi

    3v

    Shaleer

    ajith

    ali pm

    Nisha

    Echmukutty

    ആറങ്ങോട്ടുകര മുഹമ്മദ്‌

    Arif Bahrain Naduvannur

    sreee

    വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കു ഹൃദയ പൂര്‍വ്വം നന്ദി.

    ReplyDelete
  75. എന്റെമ്മേ..ഈ ബാശ.രണ്ടു ദിവസമെടുത്തു ശരിക്കങ്ങു മനസ്സിലാകാന്‍

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..