Wednesday, February 24, 2010

ആറാം തമ്പുരാനും ആറാം ഇന്ദ്രിയവും

കാര്യങ്ങള്‍ കണ്ടറിയാനും കേട്ടറിയാനും തൊട്ടറിയാനുമൊക്കെയുള്ള sense, sensibility & sensitivity ഒക്കെ മമ്മൂട്ടിക്ക് മാത്രമല്ല നമുക്കുമുണ്ട്. എന്നാല്‍ സുകുമാര്‍ അഴീക്കോടിനു മറ്റൊരു കഴിവ് കൂടിയുണ്ട്. അതാണ്‌ sixth sense. ആറാം ഇന്ദ്രിയം. അഴീക്കോടില്‍ ഈ അപൂര്‍വ കഴിവ് പ്രവര്‍ത്തിച്ചു തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ഒരു ജീവിയും സ്വന്തം കൂട് വൃത്തി കേടാക്കരുതെന്നു പറഞ്ഞതും മുഖ്യമന്ത്രി "ജീവി" എന്ന പദം "പട്ടി"യായി തെറ്റിദ്ധരിച്ചതും വിവാദമായിരുന്നല്ലോ. താന്‍ പറഞ്ഞത് ജീവി എന്നാണെങ്കിലും ഉദ്ദേശിച്ചത് പക്ഷി ആണെന്നും, മുഖ്യ മന്ത്രിക്കു സാഹിത്യ ഭാഷ മനസ്സിലാവില്ലേ എന്നും അഴീക്കോട്സാറ് ചോദിച്ചത് നാം കേട്ടതാണ്.

ജീവിയെ പക്ഷിയായി ചിന്തിക്കാനുള്ള ആറാം ഇന്ദ്രിയം മുഖ്യമന്ത്രിക്കു ഇല്ലാതെ പോയത് കൊണ്ടും “പക്ഷി” ആയാലും “ജീവി” ആയാലും കൂട് വൃത്തിയാക്കുക എന്ന പ്രശ്നം ബാക്കി നിന്നത് കൊണ്ട് ഈ ഏടാകൂടം എങ്ങിനെ മടക്കി കെട്ടും എന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴാണ് അഴീക്കോടിന്‍റെ  ആറാം ഇന്ദ്രിയത്തില്‍ മുഖ്യമന്ത്രി തന്നെ വിളിച്ചതായി വെളിപാടുണ്ടായത്. ഉടനെ മാധ്യമങ്ങളെ വിളിച്ചു വെളിപാട് വെളിപ്പെടുത്തിയപ്പോഴാണ് മുഖ്യനും വിവരം അറിയുന്നത്.   മുഖ്യമന്ത്രി വിളിച്ചെന്ന് അഴീക്കോടും ഇല്ലെന്നു മുഖ്യനും.  അഴീക്കോട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചീഫ് അഡ്വൈസര്‍ ആണെന്ന മുഖ്യമന്ത്രിപോലും അറിയാത്ത സത്യം നുമ്മ അറിഞ്ഞത് അന്നാണ് കേട്ടാ. ആ എന്തെരോ ആവട്ട്.

മലയാള സിനിമാ ലോകം തിലകന്‍ എന്ന അച്ചുതണ്ടിലാണ് ഇപ്പോള്‍ കറങ്ങുന്നത്. സിനിമാ ലോകത്തിന്‍റെ സ്പന്ദനം ഈ തിലകക്കുറിയാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. വിശ്വാസമാണല്ലോ എല്ലാം. പ്രശ്നത്തില്‍ ഇത്തിരി തലവേദന അമ്മയ്ക്കും അച്ചനുമുന്ടെന്നത് സത്യം.  ഇതിനു മദ്ധ്യസ്ഥം വഹിക്കാന്‍ മോഹന്‍ലാല്‍ തന്നോട് ആവശ്യപ്പെട്ടു എന്നാണു അഴീക്കോട് സാറ് പറയുന്നത്. താന്‍ അത് നിരസിച്ചുവെന്നും പ്രശനം എം എ ബേബി ഏറ്റെടുത്തു പരിഹരിക്കണമെന്നും സാറ് പറഞ്ഞത്രേ.  എന്നാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ താന്‍ അഴീക്കോടിനോട് ആവശ്യപ്പെട്ടെന്ന കാര്യം മോഹന്‍ലാല്‍ നിഷേധിക്കുന്നു. അഴീക്കോട്സാറ് വിടുമോ. സാംസ്കാരിക നായകനല്ലേ. പ്രതികരിച്ചു. മനോരമാ ചാനലില്‍ സാംസ്ക്കാരികമായിത്തന്നെ പ്രതികരിച്ചു. മോഹന്‍ലാല്‍ ഒരു കിളവനാണെന്നും മേക്കപ് ഇട്ടു ആളെ പറ്റിക്കുകയാണെന്നും, മേക്കപ്പില്ലാതെ കണ്ടാല്‍ ആളുകള്‍ ബോധം കേട്ട് വീഴുമെന്നും,  കൊച്ചു പെണ്‍പിള്ളാരോടൊപ്പം ആടിപ്പാടാന്‍ വിഗ്ഗ് വെച്ച് നടക്കുകയാണെന്നുമൊക്കെയുള്ള ചില അപ്രിയ സത്യങ്ങള്‍ സാറ് വിളിച്ചു പറഞ്ഞു.

മോഹന്‍ലാലിന്‍റെ കഷ്ടകാലം എന്നെ ഞാന്‍ പറയൂ. കാരണം അഴീക്കോടിനു പ്രശ്നത്തില്‍ ഇടപെടാനുള്ള അവസരം കൊടുത്തിരുന്നെങ്കില്‍ മോഹന്‍ലാല്‍ ആരാകുമായിരുന്നു. സുന്ദരന്‍, സുമുഖന്‍, സുശീലാന്‍ എന്ന് വേണ്ട ഇന്ത്യയില്‍ ഇത്രയും ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരന്‍ ജനിച്ചിട്ടില്ലെന്ന് വരെ സാറ് പറയുമായിരുന്നു. പുരുഷ സൌന്ദര്യത്തിന്‍റെ മൂര്‍ത്തീ ഭാവമാണ് മമ്മൂട്ടി എന്ന് പറഞ്ഞതു ഇതേ അഴീക്കോട് തന്നെയാണ്. കാറും കവറും കണ്ടാല്‍ എവിടെയും എന്തും വിളിച്ചു പറയുന്നയാളാണ് അഴീക്കോടെന്നു പറഞ്ഞത് വെള്ളാപ്പള്ളിയാണ്.  വെള്ളാപ്പള്ളിക്കെന്തേ അങ്ങിനെ തോന്നാന്‍ എന്ന് വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണം. ചില സത്യങ്ങള്‍ ചിലരുടെ നാവില്‍ നിന്ന് അറിയാതെ വന്നു പോകാറുണ്ട്.

എന്നാല്‍ ലാലേട്ടന്‍ വിടുമോ ?. മൂപ്പരാരാ മോന്‍. സിനിമയില്‍ വന്നത് തന്നെ ചില കളികള്‍ കാണാനും ചിലരെ കളി പഠിപ്പിക്കാനുമാണ്. മലയാള സിനിമയിലെ ആറാം തന്ബുരാന്‍ സാംസ്കാരിക നായകന്‍റെ ഈ  ആറാം  ഇന്ദ്രിയത്തെ "അമ്മാവന്‍റെ താമാശ"യായിട്ടാണ് കണ്ടത്.  ഇനി അഴീക്കോട് സാറ് കൂടുതല്‍  വല്ലതും പറഞ്ഞാല്‍ "ആരാടാ മോനെ ദിനേശാ ഈ എരപ്പാളിത്തരമൊക്കെ വിളിച്ചു പറഞ്ഞതെ"ന്നാവും അടുത്ത പ്രതികരണം.  അങ്ങിനെയും പറയാലോ. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടെതെന്ന് മുഖ്യമന്ത്രി വിഷയത്തില്‍ താങ്കള്‍ കേരളീയരെ പഠിപ്പിച്ചതല്ലേ.  തന്നെ മോഹന്‍ലാല്‍ "അയാളെന്നു" വിളിച്ചതിന് മാപ്പ് പറയേണ്ടെന്നും മേലില്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതിയെന്നും അഴീക്കോട് പറയുന്നു.  ആ ഔദാര്യത്തിന് ലാല്‍ നന്ദി പറഞ്ഞേ  മതിയാകൂ.  പ്രത്യേകിച്ചും "തനിക്കു കിട്ടിയ ഏറ്റവും താഴ്ന്ന പ്രതിയോഗിയാണ് മോഹന്‍ലാലെന്നു" അഴീക്കോട് പറഞ്ഞ സ്ഥിതിക്ക് എന്തായാലും നന്ദി പറഞ്ഞെ മതിയാകൂ.

ഏതായാലും പ്രശ്നം സിനിമക്ക് പുറത്തു രാഷ്ട്രീയത്തിലേക്കും പടരുന്നു എന്നാതാണ് പുതിയ സൂചനകള്‍. തിലകന്‍റെയും മമ്മൂട്ടിയുടെയുമൊക്കെ കോലങ്ങള്‍ കത്തിക്കഴിഞ്ഞു. ഇനി മോഹന്‍ ലാലിന്‍റെയും അഴീക്കോടിന്‍റെയും കോലങ്ങള്‍ കത്താനുള്ള സമയമാണ്. ഫാന്‍സുകാരെ.. നിങ്ങള്‍ എവിടെയാ. ഉണരൂ. പ്രവര്‍ത്തിക്കൂ. ലാല്‍ സലാം. ദൈവത്തിന്‍റെ സ്വന്തം നാട്.
എന്തെ കേറളം...എത്രാ... സുന്ദറം........ 
എന്തെ കേറളം...എത്രാ... സുന്ദറം........
.



37 comments:

  1. ദൈവത്തിന്‍റെ സ്വന്തം നാട്. എത്രാ... സുന്ദറം........ എന്തെ കേറളം.......

    ദൈവത്തിന്‍റെ സ്വന്തം നാട്. എത്രാ... സുന്ദറം........ എന്തെ കേറളം....

    ഇതിലപ്പുറം എന്താ പറയുക സായിബേ!! സംഭവം കലക്കി, ഇനിപ്പോ അഴിക്കൊടന് മാഷ് ഈ ബ്ലോഗ് വായിച്ച് നല്ല നാല് സംസ്കാരം നിറഞ്ഞ ഭാഷയില് അഭിപ്രായം വല്ലതും പറയുമോ അവോ?

    ReplyDelete
  2. നാടിനൊത്ത മന്നൻ എന്നു പറയുമ്പോലെ ഇപ്പോ നാട്ടാർക്കൊത്ത സംസ്കാരിക 'നായ'കർ!

    ReplyDelete
  3. ഫാന്‍സ്‌ എന്ന പരുപാടി തന്നെ ഒരു നാലാം കിട ഏര്‍പ്പാട് ആണ്.

    നല്ലതിനെ സ്വീകരിക്കുക മോശം ആയതിനെ വിമര്‍ശിക്കുക... ഇവന്മാരെ ഒക്കെ ദൈവം ആയി കൊണ്ട് നടക്കാന്‍ പ്രത്യേകിച്ചു superstitious പവര്‍ ഒന്നും ഇല്ലല്ലോ. ഫാന്‍സ്‌ ആണ് പോലും ഫാന്‍സ്‌. സ്വന്തം വീട്ടില്‍ പിള്ളര്‍ കഞ്ഞികുടിക്കുന്നുണ്ടോ എന്ന് നോക്കാതെയ ഓരോ ചാവല പന്നികള്‍ ഫാന്‍സ്‌ കളിയ്ക്കാന്‍ ഇറങ്ങുന്നത്. ഇതതരം താന്ന കേരളത്തെ പലപ്പോഴും പുച്ഛം തോന്നാറുണ്ട് സത്യമായും, എന്‍റെ സ്വന്തം കേരള ജനതയുടെ ബുദ്ധി വിവേചനം കണ്ടിട്ട്.

    ReplyDelete
  4. ആറാമിന്ദ്രിയം !
    അദ്ദേഹത്തിന് പ്രായം കൂടിക്കൂടി വരികയല്ലേ?
    വിട്ടേയ്ക്കൂന്നേ.

    ReplyDelete
  5. ഇന്ന് 98% മലയാളികളും സിനിമയുടെ കാര്യത്തില്‍ 25 കൊല്ലം മുമ്പത്തെ തമിഴരാണ്.

    ഞാന്‍ രണ്ട് ശതമാനത്തില്‍ പെടുന്നത് കൊണ്ട് ഇതിനൊരു കമന്റെഴുതാന്‍ കഴിയില്ല!

    ReplyDelete
  6. @-പീ ഡി
    പറയാന്‍ ഇടയില്ല. തന്ടെ പ്രതിയോഗികളില്‍ ഏറ്റവും താഴ്ന്ന ആളാണ്‌ ലാല്‍ എന്ന് പറഞ്ഞ സ്ഥിതിക്ക് അതിലും താഴോട്ടു വരാന്‍ ഇടയില്ല.
    ------------------------------
    @-shine | കുട്ടേട്ടൻ
    സാംസ്കാരിക നായകന്‍-സ്വയം അങ്ങിനെ ആര്‍ക്കും അവകാശപ്പെടാം- അത് പഠിച്ചു പരീക്ഷ എഴുതി കിട്ടുന്ന ഒന്നല്ലല്ലോ. ഞാനെന്ന ഭാവം ആര്‍ക്കും ഭൂഷണമല്ല. ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല.
    ------------------------------
    @-ഒഴാക്കന്‍.
    പണിക്കു പോകാത്ത കുഴിമടിയന്മാര്‍ക്ക് പറ്റിയ പണി. ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിടന്റ്റ്. ഹാ . എന്താ ഒരു ഗമ
    ------------------------------
    @-ഗീത
    ഗീതെ- ഞാന്‍ വിട്ടു. അദ്ദേഹമായി. അദ്ദേഹത്തിന്റെ പാടായി. എങ്കിലും സമകാലികങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് മനസ്സിന്‍റെ അടിമത്വമല്ലേ.
    -------------------------------
    @-OAB/ഒഎബി
    എന്തിനെയും അന്തമായി അനുകരിക്കുന്നത് കേരളീയരുടെ സ്വഭാവമാണ്. അതുകൊണ്ടാണ് വേഷ വിധാനങ്ങള്‍ കേരളത്തില്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ആത്മ വിശ്വാസമില്ലായ്മ മലയാളിക്കുണ്ട്‌. അക്കൂട്ടത്തില്‍ ചിലര്‍ സിനിമയുടെ കാര്യത്തില്‍ തമിഴരെ അനുകരിക്കുന്നു എന്ന് കരുതിയാല്‍ മതി.
    ------------------------------
    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി

    ReplyDelete
  7. ഇനി ബ്ലോഗര്‍ മാര്കും വേണം ഫാന്‍സ്‌ ....ഓള്‍ കേരള ബോളഗ് ഫാന്‍സ്‌ കീ ജയ്‌

    ReplyDelete
  8. വിക്കിപിഡിയ അഴീക്കോടിനെ കഴുതക്കോട് ആക്കിയതായി ബെര്‍ളിയുടെ പോസ്റ്റ്‌ കണ്ടു. ഇടക്കൊക്കെ വിക്കിയും സത്യം പറയും അല്ലെ..

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നതു പ്രവാസിയുടെ മനസ്സില്‍ മാത്രം.
    ബാക്കിയെല്ലാവരും അതിങ്ങനെ പങ്കിട്ടു പങ്കിട്ടു ....
    എല്ലാ രാഷ്ട്രീയ, സാംസ്ക്കാരിക കലഹങ്ങള്‍ക്കും ജയ് ഹൊ

    ReplyDelete
  12. ഹിമാലയത്തേക്കാള്‍ വലിയ ഈഗോയും, ഞാനോ, നീയോ കേമന്‍‌ എന്ന മല്‍‌സരബുദ്ധിയും ഉള്ള മഹാന്‍‌മാര്‍ വാണരുളുന്ന.......
    "എന്റെ കേറളം..എത്ര സുന്ദറം.."

    ReplyDelete
  13. സാംസ്കാരിക നായകന്മാരും ചലച്ചിത്ര നായകന്മാരും രാഷ്ട്രീയ നായകന്മാരും എല്ലാം ചേര്‍ന്ന് സമയാസമയം ഇങ്ങനെ ഓരോ വിരുന്നൊരുക്കുന്നുണ്ടല്ലോ,
    അരിക്ക് വിലകൂടിയാലെന്താ,കുടിവെള്ളം കിട്ടിയില്ലെലെന്താ............മലയാളി ഹാപ്പി.
    തിലകന്‍ പ്രശ്നത്തില്‍ അമ്മയുടെ നിലപാട് ശരിയാണോ അല്ലയോ എന്ന് ചാനല്‍ ചര്‍ച്ചയിലേക്ക് sms അയക്കാം, ആരുടെയെങ്കിലും ഒക്കെ കോലം കത്തിക്കാം, പത്രത്തില്‍ വെണ്ടയ്ക്കാ നിരത്താം,...........
    ഹോ!എന്തോരം ഓപ്ഷന്‍സാ......,

    ReplyDelete
  14. @-faisalbabu4you
    ഇനി ബ്ലോഗര്‍ മാര്കും വേണം ഫാന്‍സ്‌
    ഹ ഹ നല്ല കാര്യം-പ്രസിടണ്ട് സ്ഥാനം എനിക്ക് വേണം
    -----------------------------
    @-ബഷീര്‍ Vallikkunnu
    അതെ..ഇങ്ങിനെ പോയാല്‍ ചിലപ്പോള്‍ അതും കേള്‍ക്കേണ്ടി വരും
    ----------------------------
    @-അമ്പിളി.
    Thanks for reading and acclamation
    ----------------------------
    @-സ്മിത മീനാക്ഷി
    ദൈവത്തിന്റെ സ്വന്തം നാട്- നമ്മള്‍ സ്വയം പുകൈത്താന്‍ കൊണ്ട് നടക്കുന്ന പേരല്ലേ. മറ്റേതു നാടാണ് നമ്മളെക്കാള്‍ മോശം
    ----------------------------
    @-Vayady
    ഈഗോ അത് തന്നെയാണ് പ്രശ്നം
    ---------------------------
    @-ഏകതാര
    തിലകന്‍ അമ്മ പ്രശ്നം വാസ്ഥവത്തില്‍ സാധാരണക്കാരെ ബാധിക്കുന്ന ഒന്നല്ല. എന്നിട്ടും അതിനെ വിവാദമാക്കി പൊതു ചര്‍ച്ചക്ക് കളമൊരുക്കുകയാണ് ചിലര്‍. ചിലരുടെയൊക്കെ സംസ്കാരം വെളിച്ചത്തു കൊണ്ട് വരാന്‍ ഉപകരിച്ചു എന്നതൊഴിച്ചാല്‍ മറ്റെന്താണ് ഇതുകൊണ്ടുണ്ടായ നേട്ടം.
    -----------------------------
    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി

    ReplyDelete
  15. വാക്കുകള്‍... വിബ്രംജിതമാകുമ്പോള്‍ ഉണ്ടാകുന്ന... അനുരണനങ്ങള്‍ സൃഷ്ടിക്കുന്ന....
    ആന്തോളനങ്ങളുടെ.... അകിലമായുള്ള ആന്തരിക സവിശേഷത കൊണ്ട്..... നമ്മുടെ രാജ്യത്ത് ഈ... ഈ... സൌഭാഗ്യങ്ങള്‍ ജനിക്കുന്നു ...എന്ന് ഞാന്‍ പറയും....
    (വല്ലതും പിടി കിട്ടിയാ...?)

    പോ മോനെ ദിനേശാ

    ReplyDelete
  16. തന്നെ അയാളെന്നു വിളിച്ചു എന്ന് പരിതപിക്കുന്ന അഴീക്കോട്‌ അതെ പത്രസമ്മേളനത്തില്‍ ഇന്നസേന്റിനെയും മറ്റും അങ്ങിനെ തന്നെ അഭിസംബോധന ചെയ്യുന്നത് കണ്ടു, മാത്രമല്ല വ്യക്തിപരമായ അധിക്ഷേപങ്ങളും ധാരാളം.

    ഇപ്പോള്‍ ടീ വി കാണാനൊക്കെ മൊത്തത്തിലൊരു ഉന്മേഷം.!! കുറച്ചു എരുവും പുളിയും ഒക്കെ ഉണ്ടങ്കില്‍ റേറ്റിങ്ങും കൂടും അതിലെ ആള്‍ക്കാരെ നാട്ടുകാര്‍ മറക്കുകയുമില്ല, രണ്ടാണ് കാര്യം...!!

    ReplyDelete
  17. @-അരുണ്‍ കായംകുളം പറഞ്ഞു...
    നന്ദി-അരുണ്‍
    ------------------------
    @-M.T Manaf
    എനിക്കും അഴീക്കോടിനും മനസ്സിലായി. ബാക്കിയുള്ളവരുടെ കാര്യം സ്വാഹ...
    ----------------------------
    @-തെച്ചിക്കോടന്‍
    കാരണവര്‍ക്ക്‌ എവിടെയും എന്തും പറയാമല്ലോ. തിരുച്ചു കിട്ടുമ്പോള്‍ രോഷം കൊള്ളുകയും ചെയ്യാം. തന്നെ ബഹുമാനിക്കണം എന്ന് ഒരാള്‍ പറയേണ്ടി വരുന്നത് അയാളുടെ പരാജയമല്ലേ.
    ----------------------------
    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി

    ReplyDelete
  18. ഈ വിവാദവുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ മാഷ് പറഞ്ഞ വാക്കുകള്‍ ആരൊക്കെയോ അദ്ദേഹത്തിനു കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന സാംസ്ക്കാരിക നായകന്‍ പദവിക്ക് ചേര്‍ന്നതായില്ല..അഴീക്കോടന്‍ മാഷിനെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കില്‍ അതു അദ്ദേഹത്തിന്‍റെ നല്ല ഭാഷ ഉപയോഗിക്കാനുള്ള കഴിവു ഒന്നുകൊണ്ടു മാത്രമാണ്...ആ കഴിവും ഇല്ലാതായാല്‍ അഴീക്കോടന്‍ മാഷ് വെറും സാദാ സുകുമാരന്‍ ചേട്ടന്‍ മാത്രമാണന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം....

    ReplyDelete
  19. എതായാലൂം എല്ലാവരുംകൂടി മലയാള സിനീമയുടെ ശവപ്പെട്ടീയിൽ അവസാനത്തെ ആണിയും കൂടി അടിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞേ യെടുത്തിറങ്ങിയിരിക്കുകയല്ലെ നടക്കാട്ടെ അവസാനം പണ്ട് ദിനോസറ് ഉണ്ടായിരുന്നൂ എന്ന് പറ്യും പോലെ മയാള സിനിമ എന്ന ഒന്ന് ഭൂമ്മിയിൽ ഉണ്ടായിരുന്നു എന്ന്പറയേണ്ടിവരും

    ReplyDelete
  20. സംഭവങ്ങള്‍ ഏതാണ്ടൊക്കെ ഒത്തു തീര്‍പ്പായെന്നാ കേട്ടത്.

    കോലമുണ്ടാക്കുന്ന കമ്പനി ഒരെണ്ണം തുടങ്ങിയാലോ ഇക്കാ.. ;)

    ReplyDelete
  21. @-മിലാനില്‍ നിന്നും
    എന്തിനെയും നശിപ്പിക്കുന്ന ഈഗോ എന്നൊന്നുണ്ടല്ലോ. അതാണിപ്പോള്‍ അഴീക്കോടിനെ ബാധിച്ചിരിക്കുന്നതെന്ന് തോന്നുന്നു
    ------------------------------
    @-jamal
    അങ്ങിനെ തോന്നുന്നില്ല. അടിയും പിടിയും ബഹളവുമൊക്കെയായി അതങ്ങിനെ പോകും.
    -----------------------------
    @-ശ്രീ
    നല്ല ഐഡിയ ശ്രീ. റീത്ത്പോലെ കോലവും ഇഷ്ടം പോലെ ചിലവാകുന്ന സമയമാണ്.
    ------------------------------
    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി

    ReplyDelete
  22. ഉദരനിമിത്തം .....
    കൊള്ളാം കാലിക പ്രസക്തിയുള്ള വിഷയം

    ReplyDelete
  23. തെചിക്കോടന്‍ ഇക്ക പറഞ്ഞത് പോലെ..
    ടി.വി കാണാന്‍ ഇപ്പോള്‍ നല്ല രസാ..
    അഴീക്കോടന്‍ മാഷ്‌ പറഞ്ഞത് കോലം കത്തിച്ചാല്‍
    ആയുസ്സ് കൂടുമെന്നാ...

    ReplyDelete
  24. അഴീകോടിനു പ്രായമായില്ലെ “ അറുപതില്‍ അത്തും പുത്തും “ എന്നു പഴമക്കാര്‍ പറയാറുണ്ട്. ലാലേട്ടന്‍ പറഞ്ഞ പോലെ അതൊരു വയസ്സായ അമ്മാവന്‍റെ തമാശയായി എടുത്താല്‍ മതി.

    മിലാനില്‍ നിന്നും . പറഞ്ഞതുകൂടി ചേര്‍ത്ത് വായിക്കാം.

    ReplyDelete
  25. രണ്ടു ദിവസമായിട്ട് കാര്യമായിട്ടൊന്നും കേള്‍ക്കാനില്ലല്ലോ. അവര്‍ക്കു തന്നെ മടുത്തോ?

    ReplyDelete
  26. ദൈവത്തിന്‍റെ സ്വന്തം നാട്.
    എത്രാ... സുന്ദറം........
    എന്തെ കേറളം....

    എല്ലാവരും കൊള്ളാം.

    ReplyDelete
  27. രാഷ്ട്രീയ നാ‍റ്റങ്ങൾക്കുശേഷം ,നാറലുകൾ സാംസ്കാരിക-കലാരംഗത്തേക്കും പരന്നുപടർന്നു അല്ലേ ...
    നമ്മുടെ കേരളം എത്ര സുന്ദരം !

    ReplyDelete
  28. @-ജീവി കരിവെള്ളൂര്‍
    ഉദരനിമിത്തം --സത്യം
    ---------------------------
    @-സിനു
    ടി വി ക്കാരല്ലേ ഇതിന്‍റെയൊക്കെ പ്രായോജകര്‍.
    ------------------------------
    @-ഹംസ
    അമ്മാവന് പലപ്പോഴും താമാശ കൂടിപ്പോകുന്നു. ആനപ്പുറത്തിരിക്കുകയും വേണം ആരും കാണുകയും ചെയ്യരുത്. അതാണ്‌ "സാംസ്കാരിക" പ്രശ്നം
    ------------------------------
    @-Typist | എഴുത്തുകാരി
    Typist-ഇതേതാണ്ട് കെട്ടടങ്ങി എന്ന് തോന്നുന്നു. ഇനി അടുത്ത ഫോണ്‍ വരുന്നത് വരെ സമാധാനമായിട്ടിരിക്കാം
    ------------------------------
    @-വീ കെ
    നന്ദി
    ------------------------------
    @-ബിലാത്തിപട്ടണം / Bilatthipattanam
    അതെ. വേലിതന്നെ വിള തിന്നുന്ന കാലം. സംസ്കാരം എന്തെന്ന് പഠിക്കാന്‍ സംസ്കാരമുള്ള നായകന്മാര്‍ക്ക് വേണ്ടി നാം ഇനിയും കാത്തിരിക്കേണ്ടി യിരിക്കുന്നു.
    -----------------------------
    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്ക്കും നന്ദി

    ReplyDelete
  29. തിലകൻ- അമ്മ പ്രശ്നത്തിൽ അഴീക്കോട് ഇടപെടാൻശ്രമിച്ചതുമായി ബന്ധപ്പെട്ട് മോഹൻലാലുമായി നിലനിൽക്കുന്ന പ്രശ്നത്തിൽ മമ്മൂട്ടി ഇടപെടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന പ്രശ്നത്തിൽ അക്ബർ ഇടപെട്ട സ്ഥിതിക്ക് പള്ളിക്കുളം ഇടപെടേണ്ടതുണ്ടോ എന്നത് ഒരു പ്രശ്നമായിത്തന്നെ നിലനിൽക്കട്ടെ..

    ReplyDelete
  30. @-പള്ളിക്കുളം..
    പള്ളിക്കുളം. മൊത്തം ഇടപെടലുകളായ സ്ഥിതിക്ക് ഞാന്‍ എന്റെ സ്വന്തം കോലം സ്വയം കത്തിച്ചു പ്രശനം അവസാനിപ്പിക്കുന്നു. നന്ദി ഈ വരവിനു

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. പ്രിയസുഹൃത്തെ
    നിങ്ങൾ ചാലിയാർ എന്ന ബ്ലോഗിലെ “ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്” പൊസ്റ്റിൽ ജമാൽ നാട്ടിലേക്ക് പോയ ശേഷം ജമാലിനു എന്തു സംഭവിച്ചിരിക്കണം എന്ന് ഞാനൊന്നു ഊഹിക്കുന്നു നിങ്ങൾക്ക് സമ്മതമാകും എതിർപ്പുണ്ടാകില്ലാ എന്ന വിശ്വാസത്തോടെ ,
    വിശ്വാസം അതാണല്ലോ എല്ലാം
    മൈൽ ഐഡി ഇല്ലാഞിട്ടാണിട്ടോ കമന്റാക്കി ഇട്ടത് അല്ലാതെ ഇതൊരു പരസ്യമല്ല
    ജമാൽ

    ReplyDelete
  33. @-jamal
    Dear Jamal
    നൂറു വട്ടം സമ്മതം. ഞാന്‍ അവിടെ വന്നു വായിക്കാം

    ReplyDelete
  34. അഹങ്കാരി സാംസ്കാരികനായകര്‍

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..