Tuesday, July 20, 2010

അമ്മാവന്‍ ഔട്ട്‌ ഓഫ് റേഞ്ച്.

ഹലോ..ഹലോ അമ്മാവാ..
എന്താ മോനെ വിശേഷം ?
നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ?
അതെ പരമ സുഖം.
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ.
പറയൂ. അതിനു മുഖവുര എന്തിനാ ?
അതേയ് അമ്മാവാ...എനിക്ക് ഒരു വിസ വേണം.
ഹലോ...ഹലോ... എന്താ പറഞ്ഞത് ?
ഒരു വിസ വേണം വിസ വേണം...
ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
എനിക്ക് ഒരു വിസ അയച്ചു തരണംന്നു.
ഹലോ കേള്‍ക്കാന്‍ പറ്റുന്നില്ല. ഒട്ടും റേഞ്ച് ഇല്ല.
അമ്മാവാ കേള്‍ക്കാമോ ?
ഇല്ല മോനെ ഒന്നും ക്ലിയര്‍ ആകുന്നില്ല. നീ വല്ലതും പറഞ്ഞോ ?
അമ്മാവാ വിസാ വിസാ കേള്‍ക്കാമോ ?
വിസിലോ എന്ത് വിസില്‍ ?
വിസിലല്ല അമ്മാവാ. വിസാ …
വിമ്മോ.?? ഒന്നും കേള്‍ക്കുന്നില്ല.
വിസ തന്നാല്‍ അമ്മയുടെ പേരില്‍ റോഡ്‌ സൈഡിലുള്ള മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം അമ്മാവന്‍റെ പേരില്‍.......
മോനെ എന്താ പറഞ്ഞത്... മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം...??
റേഞ്ച് വന്നോ അമ്മാവാ........
വന്നു മോനെ..... മുപ്പത്തഞ്ചു സെന്റ്‌ സ്ഥലം... ബാക്കി പറയൂ.....
ശരിക്കും കേള്‍ക്കാമോ അമ്മാവാ ?
അതേ കേള്‍ക്കാം കേള്‍ക്കാം. നന്നായി കേള്‍ക്കാം. പറയൂ...
അല്ല. റേഞ്ച് ഇല്ലെങ്കില്‍ ഞാന്‍ പിന്നെ പറയാം അമ്മാവാ.
ഇപ്പൊ നല്ല റയിഞ്ചുണ്ട് മോനെ. ഇപ്പൊ തന്നെ പറയൂ....
പറയട്ടെ അമ്മാവാ.. ഫോണ്‍ ചെവിയുടെ അടുത്തേക്ക് വെച്ചോളൂ
വെച്ചു മോനെ ഇനി പറഞ്ഞോളൂ.
അമ്മാവന് ഒന്നും തോന്നരുത്..........
ഇല്ല മോനേ.....മോന്‍ ധൈര്യമായിട്ട് പറഞ്ഞോളൂ
അതേയ് പറയാന്‍ വന്നത് മറ്റൊന്നുമല്ല. ഒരു വിസ ചോദിച്ചപ്പോഴെക്കും റേഞ്ച് പോണ താനൊക്കെ ഒരു അമ്മാവനാണോടാ....... തെണ്ടീ.......
എടാ  *&^&&*&^&*................
**താങ്കള്‍ വിളിച്ച എയര്‍ട്ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്**

45 comments:

  1. താങ്കള്‍ വിളിച്ച എയര്‍ട്ടെല്‍ കസ്റ്റമര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്

    ReplyDelete
  2. സ്വന്തം അമ്മാവനെ കേറി 'തെണ്ടീ' എന്ന് വിളിച്ച കഴുവേറി മരുമകനെ, നിന്റെയോന്നും എയര്‍ടെല്‍ ഒരു കാലത്തും പരിധിക്കുള്ളില്‍ കടക്കില്ല...

    ReplyDelete
  3. എന്താ, വിസ എന്ന് പറയുമ്പോള്‍ അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നോടാ മരുമോ...

    ReplyDelete
  4. അക്ബര്‍ക്ക ഇത് കലക്കി.. പിന്നെ അലക്കി.

    പുതിയ ആളാ ..ന്നാലും ഞാനും ഇവിടെണ്ട്ട്ടാ..ഐവത്തരങ്ങള്‍!

    ReplyDelete
  5. ആദ്യം ഒന്ന് ചിരിക്കട്ടെ..ഹഹഹ. കലക്കി.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഹലോ ഹലോ...
    എന്റെ പുതിയ പോസ്റൊന്നു വായിക്കാമോ?
    ഹലോ ഹലോ... കേള്‍ക്കുന്നില്ല.. റേഞ്ചില്ല...
    ഹലോ ഹലോ.. ഞാന്‍ ഒരു കമന്റിട്ടിട്ടുണ്ട്.
    ഹലോ ഹലോ... റേഞ്ച് കിട്ടി, ഇട്ടേക്കാം.

    ReplyDelete
  8. ഹലോ..ഹലോ അക്‌ബറല്ലേ?
    എന്താ വായാടി വിശേഷം ?
    നല്ല വിശേഷം. അക്‌ബറിന്‌ സുഖമല്ലേ?
    അതെ പരമ സുഖം.
    ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ.
    പറയൂ. അതിനു മുഖവുര എന്തിനാ ?
    അതേയ് അക്‌ബറിന്റെ...പോസ്റ്റ് കലക്കി.
    ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്‍ക്കുന്നില്ല.
    അക്‌ബറിന്റെ...പോസ്റ്റ് കലക്കീന്ന്!!

    ReplyDelete
  9. നീ താന്‍ മരുമോന്‍
    ചെവിയില്‍ നിന്നും ഫോണെടുത്ത്
    റസീവറിലേക്ക് അവജ്ഞയോടെ നോക്കുന്നുണ്ടാവും ഇപ്പൊ അമ്മാവന്‍
    എന്റെ വക *#$*&^x(**&x&@~ കൂടി ഇരിക്കട്ടെ

    ReplyDelete
  10. ആ പഴയ കലാഭവന്‍ 'ഗോമഡി'ക്ക് അക്ബര്‍ നല്‍കിയ എന്ഡ് പഞ്ച് കസറി..

    ReplyDelete
  11. ആദ്യം ഒന്നു ചിരിക്കട്ടെ.. ഹ ഹ ഹ... എന്നിട്ട് ബാക്കി
    -----------------------------------
    അദ്ദാണ് മരുമകന്‍..
    സത്യ്ത്തില്‍ ഇതില്‍ ആരാ കൂതറ അമ്മാവനോ അതോ മരുമകനോ. വിസ ചോദിച്ചപ്പോള്‍ അമാവന്‍റെ റേഞ്ച് പോയി. മുപ്പത്തഞ്ച് സെന്‍റ് പറഞ്ഞപ്പോള്‍ റേഞ്ച് വന്നു..
    ന്നാലും അത്രത്തോളം തെറി പറയരുതായിരുന്നു മരുമോനെ.....
    ............................................................
    അക്ബര്‍ ഇതില്‍ അമ്മാവനോ അതോ മരുമകനോ?

    ReplyDelete
  12. Saleem EP said...നിന്റെയോന്നും എയര്‍ടെല്‍ ഒരു കാലത്തും പരിധിക്കുള്ളില്‍ കടക്കില്ല...

    ***ആദ്യ കമെന്റിനു ആദ്യമേ നന്ദി. സുന്ദരമായി കളവു പറയാന്‍ പറ്റുന്ന സാധനമാണല്ലോ മൊബൈല്‍.
    ---------------------------------
    OAB/ഒഎബി said...വിസ എന്ന് പറയുമ്പോള്‍ അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നോടാ മരുമോ...

    ***പാവം ഒരു ആഗ്രഹം പറഞ്ഞതല്ലേ. പോട്ടെന്നേ...കമെന്റിനു നന്ദി.
    --------------------------------
    aiwatharangal said...
    ഇത് കലക്കി.. പിന്നെ അലക്കി.

    ***പിന്നെ ഒടുക്കി
    -----------------------------
    വഷളന്‍ ജേക്കെ ★ Wash Allen JK said...
    എന്റെ പുതിയ പോസ്റൊന്നു വായിക്കാമോ?
    ഹലോ ഹലോ... കേള്‍ക്കുന്നില്ല.. റേഞ്ചില്ല...

    ***അത് സൂപര്‍. മുപ്പത്തഞ്ചു സെന്റിന് തുല്യമാണ് ഒരു കമെന്റ്. അപ്പൊ ഇല്ലാത്ത രേന്ജും വരും
    ----------------------------
    Vayady said...ഹലോ..ഹലോ അക്‌ബറല്ലേ?
    ***ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ. വല്ലതും പറഞ്ഞോ.
    അതേയ് അക്‌ബറിന്റെ...പോസ്റ്റ് കലക്കി.
    ***ഹാവു... ഇപ്പൊ റേഞ്ച് ഉണ്ട്. ഇനി പറഞ്ഞോളൂ.
    ----------------------------

    ReplyDelete
  13. MT Manaf said... നീ താന്‍ മരുമോന്‍..എന്റെ വക *#$*&^x(**&x&@~ കൂടി ഇരിക്കട്ടെ

    ***ഇത് (*#$*&^x(**&x&@~)ഞാന്‍ മരുമോന് ഡെഡിക്കേറ്റ് ചെയ്യുന്നു.
    --------------------------
    ബഷീര്‍ Vallikkunnu said...
    ആ പഴയ കലാഭവന്‍ 'ഗോമഡി'ക്ക് അക്ബര്‍ നല്‍കിയ എന്ഡ് പഞ്ച് കസറി..

    ***മൊബൈല്‍ കൊണ്ടുള്ള ഗുണങ്ങളെ. വേണ്ടത് കേള്‍ക്കാം വേണ്ടാത്തപ്പോള്‍ പരിധിക്കു പുറത്തേക്ക് രക്ഷപ്പെടാം
    ----------------------------
    ഹംസ said... അക്ബര്‍ ഇതില്‍ അമ്മാവനോ അതോ മരുമകനോ?

    ***ഹംസക്ക് എന്താണ്ട് ആളെ പിടി കിട്ടിയില്ലേ. ഇനി ദയവായി പുറത്തു പറയരുത്.
    ----------------------------
    വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  14. സ്വന്തം മരുമകനെ പറ്റിച്ച ഇക്ക ..പാവം ആ പയ്യന്റെ കയ്യില്‍ നിന്ന് തെറി കേട്ടില്ലേ ....ഹ..ഹ..ഇഷ്ടായി ....

    ReplyDelete
  15. സ്വന്തം ജീവിതത്തിലേക്ക് ഗുണമുള്ള വല്ലതും ലഭിക്കുന്നു എന്നറിയുമ്പോഴാണ്‌ എല്ലാവരും മനസ്സാന്നിധ്യമുള്ളവരാകുന്നത്

    ReplyDelete
  16. ഈ വിഷയത്തില്‍ ഇതിനു അനുബന്ധമായി ചെര്‍ക്കാവുന്നൊരു കഥയുണ്ട്.
    അതിങ്ങനെ:
    പണ്ട് പണ്ട്..പള്ളികളിലും ഓഫീസുകളിലും മൊബൈലുകള്‍ അസമയത്ത് പാട്ട്
    പാടുന്ന കാലം വരുന്നതിനു മുന്‍പ്. ഇഷ്ടക്കാരോട് മനസ്സറിഞ്ഞു സംസാരിക്കാന്‍
    പ്രവാസികള്‍ക്ക് കുഴല്‍ ഫോണായിരുന്നല്ലോ ആശ്രയം. നിയമവിരുദ്ധ കാളുകള്‍
    കണക്റ്റ് ചെയ്യാന്‍ ബോംബയില്‍ ഏതെങ്കിലും 'നിയമവിരുദ്ധന്‍' ഉണ്ടാകും, മിക്കവാറും
    ഹിന്ദി വാലകള്‍ ആയിരിക്കും.അന്ന് ഒരു സംഗതി വശാല്‍ ഒരു മലയാളി ആയിരുന്നു
    കണക്ടര്‍.
    ഗള്‍ഫിലുള്ള മോനോട് ബാപ്പയുടെ സംസാരം മുന്നേറി. ഐ. വി. ശശി,ടി, ദാമോദരന്‍
    സിനിമയിലെന്ന പോലെ ആദ്യ പാതി വലിയ പ്രശനങ്ങളില്ലാതെ കഴിഞ്ഞു പോയി,പിന്നെ
    എന്നത്തെയും പോലെ ഉടന്‍ അയക്കേണ്ട പണത്തെ കുറിച്ചായി സംസാരം.
    ഒരു പതിനായിരം ഉടന്‍ അയക്കണം. കുഞ്ഞിമോളുടെ .........കേള്‍ക്കുന്നില്ലല്ലോ...
    ഹലോ...ഹലോ...പതിനായിരം അത്യാവശ്യമാണ്. ....ഹലോ...ഹലോ...ബോംബെയില്‍ ഇരിക്കുന്ന
    മലയാളിക്ക് എല്ലാം കേള്‍ക്കാമല്ലോ...എന്ത് കേട്ടാലും രംഗത്ത് പ്രത്യക്ഷപ്പെടാന്‍ പാടില്ലാത്ത ആളാണ്‌.
    ഒടുവില്‍ അയാള്‍ക്ക്‌ ക്ഷമ കെട്ടു...അയാള്‍ ഫോണിലൂടെ ഗള്‍ഫിലെ മലയാളിയോട് ചൂടായി.
    'എടാ ചെങ്ങായി ...നിന്നോട് കാശയാക്കാനാണ് നിന്റെ തന്ത പറയുന്നത്'. ഉടന്‍ മറുപടി:
    അത്ര ബെജാറുണ്ടെങ്കില്‍ നീയങ്ങോട്ടു അയച്ചു കൊടുക്കെടോ....

    ReplyDelete
  17. അമ്മാവന്‍ അങ്ങിനെ ചെയ്തെങ്കിലും ....അത്രക്ക് തെറി പറയാന്‍ പാടില്ലായിരുന്നു ......!!!
    എന്തായാലും അമ്മാവന്‍ അല്ലെ ....????

    ReplyDelete
  18. അക്ബര്‍ ബായ്,
    കൊള്ളാം,ജീവിതാനുഭവത്തിന്റെ ഒരു മണം ഉണ്ട്

    ReplyDelete
  19. എറക്കാടൻ / Erakkadan said... സ്വന്തം മരുമകനെ പറ്റിച്ച ഇക്ക ..
    ***എല്ലാം എന്റെ തലയില്‍ ഇടുകയാണല്ലേ
    ---------------------------
    ബിലാത്തിപട്ടണം / said... ഇത് കൊള്ളാം....
    ***വളരെ നന്ദി ഈ വരവിനു
    ----------------------------
    rafeeQ നടുവട്ടം said...
    സ്വന്തം ജീവിതത്തിലേക്ക് ഗുണമുള്ള വല്ലതും..
    ***ആതെ അപ്പോള്‍ എല്ലാവര്‍ക്കും റേഞ്ച് വരും
    ----------------------------
    പി. എം. ബഷീര്‍ said...
    ഈ വിഷയത്തില്‍ ഇതിനു അനുബന്ധമായി ചെര്‍ക്കാവുന്നൊരു കഥയുണ്ട്.
    ***കഥ വായിച്ചു. കൊള്ളാം. വിശദമായ കുറിപ്പിന് നന്ദി.
    ----------------------------
    SHABEERALI. പെരിന്താറ്റിരി said... അത്രക്ക് തെറി പറയാന്‍ പാടില്ലായിരുന്നു .എന്തായാലും അമ്മാവന്‍ അല്ലെ ....????
    ***ഇപ്പോള്‍ എനിക്കും വിഷമം തോന്നുന്നു.
    -----------------------------
    noushar said..കൊള്ളാം,ജീവിതാനുഭവത്തിന്റെ ഒരു മണം ഉണ്ട്
    ***താങ്കളുടെയല്ലേ ?. നന്ദി ഈ വരവിനു.

    ReplyDelete
  20. മാഷേ, കലക്കി. ഇഷ്ട്ടായിട്ടോ. വായാടീടെ കമന്റും കൊള്ളാം.

    ReplyDelete
  21. ഒരു ബ്ലോഗ് വിസ കിട്ടിയിരുന്നുവെങ്ങിൽ...

    ReplyDelete
  22. ആശംസകള്‍...
    നന്നായിരിക്കുന്നു

    ReplyDelete
  23. ചാലിയാറിലെ അമ്മാവന്‍
    തെറി കേട്ട് മടുത്ത് ഉണങ്ങി ചുങ്ങി
    പൊട്ടിക്കീറി പൂത്ത് കൂത്തന്‍ കുത്തി നശിച്ച്‌
    നിലത്തുവീണ് എരപ്പായി
    ഒരു വഴിക്കായി. അങ്ങേരെ മോര്‍ച്ചറിയിലേക്ക് മാറ്റൂ
    ചാലിയാറില്‍ പുതിയ തോണിയിറക്കൂ...

    ReplyDelete
  24. @-(കൊലുസ്)
    ***ഇവിടേയ്ക്ക് സ്വാഗതം
    ------------------------
    കാക്കര kaakkara said...
    ഒരു ബ്ലോഗ് വിസ കിട്ടിയിരുന്നുവെങ്ങിൽ...
    ***വിസകിട്ടും പക്ഷെ ജോലീ.......??
    ----------------------==
    Thommy
    ***നന്ദി ഈ വരവിനു
    -----------------------------
    MT Manaf said... ചാലിയാറില്‍ പുതിയ തോണിയിറക്കൂ...
    ***ചാലിയാര്‍ വരള്‍ച്ചയിലാണ്. ആഗോള താപനം. യേത് ..

    ReplyDelete
  25. ‘റാംജിറാവു സ്പീക്കിങ്ങി‘ല്‍ പറഞ്ഞത് പോലെ കമ്പിളിപ്പുതപ്പേ..

    ReplyDelete
  26. വിസ എടുത്ത് കൊടുത്തു പിന്നെ നാട്ടുകാരോടും വീട്ടുകാരോടൂം റയിഞ്ജ് ഇല്ല എന്നു പറയുന്നതിലും ഇതു തന്നെ ഭേതം...
    രസകരമായ പോസ്റ്റ്.. ആശംസകള്‍

    ReplyDelete
  27. ഈ കവിത ഞാനൊരു friendന്‌ അയച്ചു കൊടുത്തിരുന്നു. അടിപൊളിയായിട്ടുണ്ടെന്നും, കുറേ ചിരിച്ചുവെന്നും മറുപടി കിട്ടി. ഏതാണീ പുലിയെന്നും ചോദിച്ചു.
    ഹലോ..,ഇതെന്താ ഇങ്ങിനെ മിഴിച്ച് നോക്കണേ? സത്യായിട്ടും ചോദിച്ചു. :)

    ReplyDelete
  28. കുമാരന്‍ | kumaran said...കമ്പിളിപ്പുതപ്പേ..

    ***ആവശ്യത്തിനു റേഞ്ച് വന്നും പോയും മൊബൈല്‍ ഒരു സഹായം തന്നെയാണ്. ഇവിടെ വന്നതില്‍ വളരെ സന്തോഷം.
    ----------------------------
    Naseef U Areacode said...Naseef U Areacode said... വിസ എടുത്ത് കൊടുത്തു പിന്നെ നാട്ടുകാരോടും വീട്ടുകാരോടൂം റയിഞ്ജ് ഇല്ല എന്നു പറയുന്നതിലും ഇതു തന്നെ ഭേതം...

    ***വിഷയത്തിന്റെ മറ്റൊരു വശം. എന്റെ ചിന്ത ആ വഴിക്ക് പോയില്ല. പിന്നെ ഇവിടേയ്ക്ക് സ്വാഗതം. നന്ദി ഈ വരവിനു.
    ------------------------------
    Vayady said... ഈ കവിത ഞാനൊരു friendന്‌ അയച്ചു കൊടുത്തിരുന്നു.

    ***Vayady-വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്ന നല്ല വാക്കുകള്‍ക്കു, പ്രോത്സാഹനത്തിനു നന്ദി.

    ReplyDelete
  29. മരുമകന് അവന്റെ പ്രശ്നങ്ങള്‍... അമ്മാവന് അദ്ദേഹത്തിന്റെയും...

    കലക്കി, മാഷേ :)

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. ..
    ഗുരുത്തം രണ്ടാള്‍ക്കും ഇത്തിരി ഓവര്‍ ആണല്ലൊ :p
    ..

    ReplyDelete
  32. Thank you രവി

    Please visit again.

    ReplyDelete
  33. ഗുണപാഠം:
    കേള്‍ക്കേണ്ടത് കേള്‍ക്കേണ്ടപോലെ കേള്‍ക്കേണ്ട സമയത്ത് കേട്ടില്ലെങ്കില്‍ തെറികേള്‍ക്കും!!

    ReplyDelete
  34. @-തെച്ചിക്കോടന്‍
    ***ഗുണപാഠം കലക്കി. കേള്‍ക്കെണ്ടാത്തത് കേള്‍ക്കാതിരിക്കാന്‍ ഏറ്റവും പറ്റിയ ഉപകരണമാണ് മൊബൈല്‍.

    ReplyDelete
  35. തെച്ചിക്കോടന്റ്റെ കമ്മെന്റ്റ് സൂപ്പറായി, രണ്ട് മരുമക്കളിങ്ങോട്ട് എത്തിപറ്റിയതിനാല് നുമ്മ രക്ഷപ്പെട്ട്

    ReplyDelete
  36. ഹ ഹ ഹാ...നല്ല തങ്കപ്പെട്ട അമ്മാവനേയും കൊട്ടി അല്ലേ?

    ReplyDelete
  37. ഹ ഹാ ...ഈ ഇക്കാന്റൊരു കാര്യം.....

    ReplyDelete
  38. നന്നായി
    എന്നും അമ്മാവന്മാര് മാത്രം തെറി പറഞ്ഞാല്‍ പോരല്ലോ ...
    മരുമകന്മാര്‍ക്കും ഒരു അവസരം വേണ്ടേ ...

    ReplyDelete
  39. കമ്പിളിപ്പുതപ്പ്...

    ReplyDelete
  40. അതേയ്.....യ്...മോനിങ്ങ് വരുമ്പോൾ ഒരു കമ്പിളിപ്പുതപ്പ് വാങ്ങിക്കൊണ്ട് വരണം..... ഹലോ കേൾക്കുന്നില്ലാ....ഉറക്കെ പറയൂ..... കമ്പിളിപ്പുതപ്പേ...യ്....
    എന്നാ കേൾക്കുന്നില്ലാ...

    ആശംസകൾ.

    ReplyDelete
  41. അമ്മാവനോടുള്ള കലിപ്പ് മുമ്പേ തുടങ്ങിയതാല്ലേ ? ഹജ്ജും ഒഴിഞ്ഞ കജ്ജും കൂടി കൂട്ടി വായിച്ചതാ .. രണ്ടും രണ്ടു മോഡൽ അമ്മാവന തന്നെ , ഞങ്ങൾ ഇത്തരം കഥകളൊക്കെ എളാപ്പ മാരെ ചേര്ത്താണ് പറയാറ് . :)

    ReplyDelete
  42. അങ്ങനെ മരുമകനും പറഞ്ഞു..അല്ലേ?..
    ഇതിങ്ങിനെ പോസ്റ്റിട്ടു എല്ലാരേം അറിയിക്കണോ?.
    അക്ബര്‍ഇക്കാ... ഹ ഹ ഹാ.. !!!! :))))))))))))))))))

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..