Saturday, August 7, 2010

ഗോപാലന്‍ മാഷും എന്‍റെ സ്കൂള്‍ ചാട്ടവും



ഭാഗം -1
 ഉച്ച കഴിഞ്ഞു സ്കൂളില്‍  ഇരിക്കുന്നത് ആന മണ്ടത്തരമാണ്‌. അത് കൊണ്ട്  സ്കൂളില്‍ നിന്ന് ചാടിപ്പോരുക എന്നത് എന്‍റെ സ്ഥിരം പരിപാടി ആയിരുന്നു. വയറുവേദന ആയിരുന്നു നാലാംക്ലാസ്സ് വരെ  അതിനുള്ള അടവ്. അബ്ദുള്ള മാഷുടെ ക്ലാസ് കഴിഞ്ഞാലുടന്‍ വയറു വേദന തുടങ്ങും. മൂപ്പര്‍ ആളൊരു മോശേട്ടയാണ്.  പക്ഷെ രാധ ടീച്ചര്‍ അങ്ങിനെ അല്ല. ഭയങ്കര സ്നേഹമാണ്. ടീച്ചര്‍ക്കും അറിയാം എന്‍റെ വയറു വേദന തട്ടിപ്പാണെന്ന്. പക്ഷെ എന്‍റെ മോങ്ങല്‍ അസഹ്യമാകുമ്പോള്‍  ഇറക്കിവിടും.

പിന്നെ നേരെ വീട്ടിലേക്കു ഒരോട്ടമാണ്. ഉമ്മ വയറുവേദനക്കുള്ള കഷായം തരും. ഉപ്പിടാത്ത കഞ്ഞിയും. അത് കഴിഞ്ഞാല്‍ പുഴവക്കത്തെ നാട്ടു മാവിന്‍ ചുവട്ടിലേക്ക്‌.   വീടും  പറമ്പും ചാലിയാര്‍പുഴയുടെ   തീരത്താണ്.   അവിടെ ബാപുട്ടി ഹാജരുണ്ടാകും. അവന്‍ എന്നെപ്പോലെ ചാടിപ്പോരുന്ന ചീത്ത കുട്ടിയല്ല. മൂപ്പര്‍ സ്കൂളില്‍ പോയിട്ടേയില്ല. അത് കൊണ്ട് അവനോടു എനിക്ക് കടുത്ത അസൂയയായിരുന്നു. അവനു എന്ത് സുഖമാണ്. സ്കൂളില്‍ പോകേണ്ട, അബ്ദുള്ള മാഷുടെ അടി കൊള്ളണ്ട. ചില ദിവസങ്ങളില്‍ ഞാനവനു സ്കൂളില്‍ നിന്ന് കിട്ടുന്ന ഉപ്പുമാവ് കൊടുക്കും. അത് ചെളിപുരണ്ട കൈകൊണ്ട് അവന്‍ വാരിത്തിന്നും. പകരം എനിക്ക് മാവില്‍ കയറി പഴുത്ത മാങ്ങ പറിച്ചുതരും. മാവില്‍ കെട്ടിയ ഊഞ്ഞാല്‍  ആടാന്‍ തരും. മാവ് ഞങ്ങളുടെ പറമ്പിലാണെങ്കിലും ഊഞ്ഞാലിന്‍റെ മുതലാളി അവനാണ്. കളിക്കാന്‍ വേറെയും കുട്ടികളുണ്ടാകും. ബാപുട്ടിയാണ് എല്ലാവരുടെയും നേതാവ്. പിന്നെ പുഴയില്‍ ചാടി കുളിക്കും.

ബാപുട്ടിക്കു സ്കൂളില്‍ പോകാന്‍ തോന്നിക്കാന്‍ അവന്‍റെ ഉമ്മ ഒരുപാട് തങ്ങന്മാരുടെയും പണിക്കന്മാരുടെയുമൊക്കെ അടുത്തു കൊണ്ടുപോയി. പക്ഷേ ഫലമുണ്ടായില്ല. സ്കൂളിന്‍റെ പടി ചവിട്ടാന്‍ ബാപുട്ടിയെ കിട്ടില്ല. അങ്ങിനെ “തങ്ങള്‍, പണിക്കര്‍ വികട-വൈദ്യശാസ്ത്രത്തിനു” ഒരത്ഭുതമായി ബാപുട്ടി പള്ളിക്കൂടം കാണാതെ ധൈര്യ പൂര്‍വ്വം നിലകൊണ്ടു.

ഭാഗം -2
എല്‍ പി സ്കൂള്‍ കഴിഞ്ഞപ്പോ രക്ഷപ്പെട്ടെന്ന് കരുതിയതാ. പക്ഷെ  ബാപ്പ എന്നെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള യു പി സ്കൂളില്‍ ചേര്‍ത്തു. അവിടെ നിന്നാണ് ഞാന്‍ യഥാര്‍ത്ഥ ചാട്ടക്കാരനായത്. സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോ ബാപ്പ ഹെഡ് മാസ്റ്ററായ ഗോപാലന്‍ മാസ്റ്റര്‍ക്ക് എന്നെ പരിചയപ്പെടുത്തി.  “മാഷേ... ഇവനാള് മഹാ വഷളനാണ്. ഇവനെ ഞാന്‍ മാഷേ ഏല്‍പ്പിക്കാണ്. വികൃതി കാണിച്ചാല്‍ നല്ല അടി കൊട്ത്തോളൂ”.  ആ പരിചയപ്പെടുത്തലോടെ എന്‍റെ 'നിലയും വിലയും' മാഷുടെ മുമ്പില്‍ ചളപളയായി.  ഇനി സ്കൂളില്‍ എന്നെ ആരെങ്കിലും വില വെക്കുമോ.

കൊട്ട് വാദ്യക്കാരന്‍ ചെണ്ട കണ്ടപോലെ മാഷ്‌ എന്നെ ഒന്ന് നോക്കി. എന്റമ്മോ ആ നോട്ടം കണ്ടപ്പോ തന്നെ എനിക്ക് പേടിയായി. കട്ടിമീഷക്കാരന്‍. ശിക്കാരി ശംഭുവിനെ ഓര്‍മിപ്പിക്കുന്ന പ്രകൃതം.  എന്‍റെ എക്സ്പീരിയന്‍സ് മനസ്സിലാക്കിയതോടെ വികൃതിയില്‍ ഒന്നാമന്‍ എന്ന നിലക്ക് മാഷ് എന്നെത്തന്നെ ക്ലാസ് ലീഡറാക്കി. എനിക്കതൊരു അഭിമാനമായി തോന്നിയെങ്കിലും പിന്നീടാണ് അതൊരു കുരിശാണെന്നു മനസ്സിലായത്‌. ലീഡറായാല്‍ ഉച്ചക്ക് ചാടി പോകാന്‍ പറ്റില്ല.

ബാപുട്ടിയുടെ ഊഞ്ഞാല്‍. നാട്ടുമാവിന്‍ ചുവട്ടിലെ കുട്ടിയും വടിയും കളി, പനമ്പട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ  സ്റ്റേജിലിരുന്നുള്ള മാങ്ങ തീറ്റി.  പിന്നെ പുഴയിലെ ചാടിക്കുളി ഇതൊക്കെ ഓര്‍ത്താല്‍ ചാടാതിരിക്കാന്‍ പറ്റുമോ.  അങ്ങിനെ ഞാന്‍ വീണ്ടും ചാടി. ഒന്നല്ല പല ദിവസങ്ങളിലും. പുസ്തകമെടുത്തു നേരെ പുറത്തിറങ്ങിയാല്‍ ഓഫീസ് റൂമിലിരിക്കുന്ന മാഷന്മാരുടെ മുമ്പിലാണ് ചാടുക. അത് കൊണ്ട് ചാടാന്‍ വളരെ അസൂത്രിതമായ ഒരു രീതിയാണ് ഞാന്‍ ആവിഷ്കരിച്ചത്. ക്ലാസില്‍ ജനലിനടുത്താണ് എന്‍റെ ഇരിപ്പ്. ജനലിന്റെ അടിയിലത്തെ ഒരു കമ്പി എന്‍റെ മുന്‍കാമികളായ ചാട്ടക്കാര്‍ നേരത്തെ ഇളക്കി മാറ്റിയിട്ടുണ്ട്.

ഉച്ച ബെല്‍ അടിക്കുന്നതിനു മുമ്പേ ഞാന്‍ പുസ്തകങ്ങളൊക്കെ ബേഗില്‍ നിറയ്ക്കും. പിന്നെ ബെല്‍ അടിച്ചാലുടന്‍ നേരത്തെ കയ്യില്‍ കരുതിയ ഒരു കയറില്‍ കെട്ടി ബേഗ് ജനല്‍ വഴി താഴേക്കു ഇറക്കും. താഴെ വലിയ ഒരിറക്കമാണ്‌. ബേഗ് താഴത്തെ പറമ്പിലെത്തിയാല്‍ പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ വളരെ പാവമായി ഗോപാലന്‍ മാസ്റ്റരുടെ മുമ്പിലൂടെ ഒന്ന് നടക്കും. മൂപ്പരുടെ കണ്ണ് തെറ്റിയാല്‍ ഒരൊറ്റ ഓട്ടമാണ്. സ്കൂളിന്റെ പിന്നിലൂടെ ചെന്ന് പുസ്തകമെട്ത്തു കവുങ്ങിന്‍ തോട്ടം വഴി പാടത്തിറങ്ങി ചുറ്റി വളഞ്ഞു വീട്ടിലെത്തും.

അന്നും ഞാന്‍ ചാടാനായി തയ്യാറെടുത്തു. ബേഗ് കയര്‍ വഴി താഴോട്ട് പോയി. പക്ഷെ എന്തോ ഒരു പന്തികേട്‌. ബേഗ് എവിടെയോ തങ്ങിയപോലെ. ഞാന്‍ മുകളിലേക്ക് വലിച്ചു നോക്കി. ശക്തിയായി വലിച്ചിട്ടും മുകളിലേക്കും വരുന്നില്ല. ഇതെന്തു കഥ. തഴോട്ട്‌ കാണുന്നുമില്ല. അപ്പോഴാണ്‌ തൊട്ടപ്പുറത്തെ 6 B ക്ലാസ്സിലെ ജനലിനു അഴിയില്ല എന്ന കാര്യം ഓര്‍ത്തത്. ഉടനെ അങ്ങോട്ട്‌ ഓടി. ജനലിലൂടെ ഒന്നേ നോക്കിയുള്ളൂ. എന്‍റെ തല കറങ്ങി. എന്‍റെ ബേഗുമായി അതാ നില്‍ക്കുന്നു സാക്ഷാല്‍ ശിക്കാരി ശംഭു. അപ്പൊ മാഷോടാണ് ഞാന്‍ ബാഗിന് പിടിവലി കൂടിയതെന്നോര്‍ത്തപ്പോ എന്‍റെ ചങ്ക് തകര്‍ന്നു. അണ്ണാന്‍ മൊച്ചിങ്ങ കിട്ടിയപോലെ മൂപ്പര്‍ അതും പിടിച്ചു എന്നെയും കാത്തു അവിടെ നില്‍പ്പാണ്.

ഞാനാകെ പരുങ്ങി. ധീരമായ എന്‍റെ സ്കൂള്‍ ചാട്ട ചരിത്രത്തില്‍ ഇങ്ങിനെ ഒരു പ്രതിസന്ധി ഞാന്‍ നേരിട്ടിട്ടില്ല. ബേഗ് വാങ്ങാന്‍ മാഷിന്‍റെ അടുത്തേക്ക്‌ പോകാന്‍ പറ്റില്ല. ഞാന്‍ ജനലിലൂടെ മെല്ലെ ഒളിച്ചു നിന്ന് മാഷിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. മൂപ്പന്‍ മേലോട്ട് നോക്കുന്നുണ്ട്. നമ്മളെ കിട്ടുമോ. കുറെ കഴിഞ്ഞപ്പോള്‍ കവുങ്ങിന്‍ തോട്ടത്തിലൂടെ മാഷ്‌ എന്‍റെ ബേഗുമായി നടന്നു പോകുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. 

എന്തായാലും അന്നത്തെ ചാട്ടം ഞാന്‍ ഉപേക്ഷിച്ചു. വിഷന്നിട്ടാണെങ്കില്‍ നിക്കാന്‍ വയ്യ. എന്‍റെ ചോറ്റു പാത്രം ബേഗിലാണ്. അതും കൊണ്ടാണ് ആ ശിക്കാരി പോയത്. ഒരു വിധത്തില്‍ ഞാന്‍ വൈകുന്നെരമാക്കി. ഗോപാലന്‍ മാഷേ അവിടെ ഒന്നും കണ്ടില്ല. അതൊരു ആശ്വാസമായി. പക്ഷെ ബേഗില്ലാത്തത് കൊണ്ട് ബാപ്പയുടെ മുമ്പില്‍ ചെന്ന് പെടാതിരിക്കാന്‍ വളരെ സൂക്ഷിച്ചാണ് ഞാന്‍ വീട്ടില്‍ കയറിയത്.

വീട്ടിലെ ഓഫീസുമുറിയില്‍ ആരോ ഇരിക്കുന്നു, ഞാന്‍ പതുക്കെ ഒന്ന് എത്തിനോക്കി. ഹെന്റമ്മോ ഞാന്‍ ശരിക്കും ഞെട്ടി. ഗോപാലന്‍ മാഷ്‌ തന്നെ. മാഷ്‌ക്കെന്താ ഇവിടെ കാര്യം ? എനിക്ക് ശരിക്കും ദേഷ്യം വന്നു. പക്ഷെ മറ്റൊരു കാഴ്ച എന്നെ തളര്‍ത്തി. ടീപോയില്‍ അതാ ഇരിക്കുന്നു തൊണ്ടി സാധനം. ബേഗ്. അതിനിടിയില്‍ ബാപ്പ എന്നെ കണ്ടു.

"വാടാ ഇവിടെ". ബാപ്പയാണ് വിളിക്കുന്നത്‌. നാട്ടുനടപ്പനുസരിച്ച് ഞാന്‍ അനുസരിക്കേണ്ടതാണ്. പക്ഷെ ഇപ്പൊ അനുസരിച്ചാല്‍ തടി കേടാകും. അതുകൊണ്ട് ഞാന്‍ ദൂരെത്തന്നെ നിന്നു.

>എവിടെടാ നിന്‍റെ ബേഗ്
>അതാ ഇരിക്കുന്നു. (ഞാന്‍ ടീപോയിലിരിക്കുന്ന തൊണ്ടി ചൂണ്ടിക്കാട്ടി)
>ഇതെങ്ങിനാ ഹമുക്കെ താഴത്തെ പറമ്പിലെത്തിയത് ?
>ജനലിലൂടെ താഴെ ബീണതാ ബാപ്പാ.... (ഞാന്‍ എന്‍റെ നിരപരാധിത്വം ബോധിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.  ശിക്കാരി ശംഭു അപ്പോഴും "ഞാനീ നാട്ടുകാരനേ അല്ല" എന്ന ഭാവത്തില്‍ ചായയും ചിപ്സും അടിക്കുകയാണ്, കിട്ടിയ ചാന്‍സല്ലേ അടിക്കട്ടെ..).
>ഓഹോ അപ്പൊ ഈ കയറോ.?. (ബാഗില്‍ കെട്ടിയ 6 മീറ്റര്‍ പ്ലാസ്റ്റിക് കയര്‍ കാട്ടി ബാപ്പ ചോദിച്ചു)
>ആ അത് ജനലിനടുത്തു ഇരിക്കണോണ്ട് പൊറത്തേക്ക് ബിഗാതക്കാന്‍ ഞാന്‍ ജനലിമ്മല് കെട്ടി ഇടണതാ....(ഇതുകൂടി കേട്ടപ്പഴേക്കും ബാപ്പയുടെ ഊഷ്മാവ് 100 ഡിഗിരി ആയി).
>ഓന്‍റെ ഒരു കണ്ടുപുടുത്തം.   ബാടാ ഇവിടെ !!!!!!!!!!!. ബാപ്പ എഴുന്നേറ്റു

ഇനി നില്‍ക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ധൈര്യ പൂര്‍വ്വം വീടിന്‍റെ പിറകുവശംവഴി ഇറങ്ങി ഓടി. ഞാന്‍ അത് വഴി വരുമെന്ന് അറിമായിരുന്നത് കൊണ്ട് ഉമ്മ എന്നെ പിടികൂടി. നേരെ പത്താഴമിട്ട സ്റ്റോര്‍ റൂമില്‍ കൊണ്ട് പോയി രഹസ്യമായി ചോറ് തന്നു. നല്ല വിശപ്പ്‌ കാരണം ആര്‍ത്തിയോടെ   ചോറ് വാരി തിന്നുമ്പോള്‍ ഉമ്മ തലയില്‍ തടവി ചോദിച്ചു.

"ന്‍റെ കുട്ടി എന്തിനാ ബാപച്ചിയോടു നൊണ പറഞ്ഞേ"..
ബാപ്പയുടെ വിരട്ടലില്‍ കരയാത്ത ഞാന്‍ ഉമ്മയുടെ ആ തലോടലിലും ചോദ്യത്തിലും കരഞ്ഞു പോയി. പിന്നെ ഉമ്മ ബാപ്പയോട് പറയുന്നത് ഞാന്‍ കേട്ട്. "ഓന്‍ പേടിച്ചു ബേജാറായി നടക്കാണ്. ഇങ്ങള് ഞ്ഞി ഓനെ ഒന്നും പറയണ്ട". അങ്ങിനെ ഉമ്മയുടെ തന്ത്രപരമായ ഇടപെടലില്‍ ആ പ്രശ്നം അവിടെ തീര്‍ന്നു. ഒപ്പം എന്റെ ചാട്ടവും.


Related Story
പോക്കര്‍ മാഷിന്‍റെ സാമൂഹ്യ പാഠം
>
> .

60 comments:

  1. ചാട്ടം ഉഗ്രൻ, പിന്നെയീ വയറുവേദന സൂത്രം എനിക്ക് ഒന്നാം തരത്തിൽ പഠിക്കുമ്പോൾ തന്നെ വന്നതാ. പിന്നെ കൊല്ലം ഇരുപത് കഴിഞ്ഞപ്പോൾ ഞാൻ, അതേ സ്ക്കൂളിലെ അതേ ഒന്നാം ക്ലാസ്സിലെ ടീച്ചറായി.
    ചാട്ടത്തിന് സമ്മാനമായി ഒരു തേങ്ങയടിക്കൽ എന്റെ വക,

    ReplyDelete
  2. വയറുവേദനയുടെ ഉസ്താദ്...
    ക്ലാസ്സ് ചാട്ടത്തിൽ യോദ്ധാവ്...

    ചാടിച്ചാടി ഇവിടെ വരെ എത്തിയിട്ട് ആ ചാട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ് ...കേട്ടൊ ഭായ്

    ReplyDelete
  3. അക്ബര്‍ ബായ്,
    ഇപ്പോഴത്തെ മസിലുപിടുത്തം കണ്ടാല്‍ ഇത്രത്തോളം തരികിട കയ്യില്‍ ഉണ്ടായിരുന്ന ഒരു വ്യെക്തിയാനെന്നു പറയില്ല

    ReplyDelete
  4. അങ്ങിനെ “തങ്ങള്‍, പണിക്കര്‍ വികടവൈദ്യ ശാസ്ത്രത്തിനു” ഒരത്ഭുതമായി ബാപുട്ടി പള്ളിക്കൂടം കാണാതെ ധൈര്യ പൂര്‍വ്വം നിലകൊണ്ടു...


    (ഇത്തരത്തിലുള പല ബാപ്പൂട്ടിമാരും തങ്ങന്മാരായ കഥകളും ധാരാളമുണ്ട്...
    ചാട്ടം കൊള്ളാം....കുറച്ചുകൂടെ ഉയരത്തില്‍ ചാടാമായിരുനു....)

    ReplyDelete
  5. സ്കൂള്‍ കാലഘട്ടത്തിലെ കുസൃതികള്‍ വളരെ രസകരമായി വിവരിച്ചിരിക്കുന്നു. വായിച്ചു തീര്‍‌ന്നതറിഞ്ഞില്ല. പുഴയും, മാവും, ഊഞ്ഞാലും എല്ലാം കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു. എന്തു രസമാണല്ലേ കുട്ടിക്കാലം?

    "എവിടെടാ നിന്റെ ബേഗ്
    >അതാ ഇരിക്കുന്നു. (ഞാന്‍ ടീപോയിലിരിക്കുന്ന തൊണ്ടി ചൂണ്ടിക്കാട്ടി)
    >ഇതെങ്ങിനാ ഹമുക്കെ താഴത്തെ പറമ്പിലെത്തിയത് ?
    >ജനലിലൂടെ താഴെ ബീണതാ ബാപാ. (ഞാന്‍ പരമാവതി പാവമായി) (ശിക്കാരി ശംഭു അപ്പോഴും "ഞാനീ നാട്ടുകാരനേ അല്ല" എന്ന ഭാവത്തില്‍ ചായയും ചിപ്സും അടിക്കുകയാണ്, കിട്ടിയ ചാന്‍സല്ലേ അടിക്കട്ടെ)."

    ഹ..ഹ..ഹ..ഈ ഭാഗം വായിച്ച് ഞാന്‍ കുറേ ചിരിച്ചു. അക്‌ബറിന്റെ എഴുത്തിന് നല്ല റീഡബെലിറ്റിയുണ്ട്.

    ReplyDelete
  6. ഗോപാലന്‍ മാഷിനെന്താ അക്ബര്‍ക്കയുടെ വീട്ടില്‍ കാര്യം!?
    "ചാലിയാര്‍ പഞ്ചായത്തിലെ വീടുകളിലെ ചിപ്സ് മുഴുവന്‍ പൊറുക്കിയെടുത്തു തിന്നു, ഇനി അക്ബര്‍ക്കയുടെ വീട്ടിലെ ചിപ്സ് മാത്രം ബാക്കി....."
    ചെറുപ്പം തൊട്ടേ ഒരു 'കൊസറാം കൊള്ളി' ആയിരുന്നു അല്ലെ?
    ഈ ചാട്ടത്തിനു മുന്നില്‍ ഞാന്‍ നമിക്കുന്നു.

    ReplyDelete
  7. നീങ്ങടെ ചാട്ടം കേട്ടിട്ട് എനിക്ക് നിങ്ങളെ ഫാന്‍സ്‌ ആവാന്‍ തോന്നുന്നു. ശോടാ..ഈ ബ്ലോഗ്‌ താങ്കള്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയിരുന്നെങ്കില്‍ എന്തോരുപകാരമാകുമയിരുന്നേനെ !
    നന്നായി അവതരിപ്പിച്ചു. ഭാവുകങ്ങള്‍!

    ReplyDelete
  8. എന്നാലുമിതൊരു അസ്സലു ചാട്ടമായി പോയി..
    നന്നായി അവതരിപ്പിച്ചു.
    വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനും എന്‍റെ നാലാം ക്ലാസിന്‍റെ മുറ്റം വരെയൊന്ന് പോയി..

    ഭാവുകങ്ങള്‍ ..!

    ReplyDelete
  9. നിങ്ങടെ കയ്യിലിരിപ്പ് കൊള്ളാലോ ...മിടുക്കന്‍

    ReplyDelete
  10. നല്ല അനുഭവം...ഒഴുക്കുള്ള എഴുത്ത്.....സസ്നേഹം

    ReplyDelete
  11. ഗോപാലന്‍ മാഷ്‌ അക്ബറിന്റെ ബേഗും പിടിച്ചു മുകളിലോട്ടു നോക്കി നില്‍ക്കുന്ന ആ നില്പുണ്ടല്ലോ.. ചിരിച്ചു ചിരിച്ചു എന്റെ കുടല് പുറത്തു ചാടും എന്നായിപ്പോയി..ഇക്കണക്കിനു പോയാല്‍ അക്ബര്‍ ബൂലോകം മുഴുവന്‍ അടക്കി വാഴുന്ന ലക്ഷണമുണ്ട്.. കൂടുതല്‍ ശ്കൂള്‍ കഥകള്‍ പോരട്ടെ..

    ReplyDelete
  12. "ബാപയുടെ വിരട്ടലില്‍ കരയാത്ത ഞാന്‍ ഉമ്മയുടെ ആ തലോടലിലും ചോദ്യത്തിലും കരഞ്ഞു പോയി."

    ഹൃദയത്തില്‍ എവിടെയോ ഒന്നു 'കോറി'യപോലെ

    ReplyDelete
  13. അപ്പോ പഹയാ കുട്ടിക്കാലം മുതല്‍ നീ ഒരു ചാട്ടക്കാരനാ അല്ലെ... സ്കൂളില്‍ നിന്നും മാത്രമല്ലെ ചാടിയിട്ടുള്ളൂ അതോ വല്ല വേലിയും എടുത്ത് ചാടിയിട്ടുണ്ടോ ?

    ReplyDelete
  14. ക്ലാസില്‍ നിന്ന് 'ഇറങ്ങാന്‍'
    'കയറ്' ഉപയോഗിച്ച മഹാ മനീഷി

    ReplyDelete
  15. ചാടി ചാടി എവിടെ എത്തി ?

    ReplyDelete
  16. mini//മിനി said...
    ചാട്ടം ഉഗ്രൻ,
    ***ആദ്യ കമെന്റിനു വളരെ നന്ദി മിനി.
    ------------------------------
    ബിലാത്തിപട്ടണം / said... വയറുവേദനയുടെ ഉസ്താദ്...
    ***ഈ കമെന്റ് എന്നെ ചിരിപ്പിച്ചു കേട്ടോ. തീര്‍ച്ചയായും അന്ന് നര്‍മ്മമായി തോന്നാത്തതൊക്കെ ഇപ്പൊ ഓര്‍ക്കുമ്പോ പൊട്ടിച്ചിരിപ്പിക്കുന്ന താമാശയായി തോന്നുന്നു.
    -------------------------------
    noushar said... ഇപ്പോഴത്തെ മസിലുപിടുത്തം കണ്ടാല്‍.....
    ***Noushar. ആ കാലങ്ങള്‍ ഇനി തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കുമ്പോ മനസ്സ് നോവുന്നു.
    --------------------------------
    Mohammed Shafi said... ചാട്ടം കൊള്ളാം....കുറച്ചുകൂടെ ഉയരത്തില്‍ ചാടാമായിരുനു....)
    ***ആ ഒരു ചാട്ടമാണ് പിന്നീട് ചാടാതിരിക്കാന്‍ എനിക്ക് വിനയായത്.
    ------------------------------
    Vayady said... ഹ..ഹ..ഹ..ഈ ഭാഗം വായിച്ച് ഞാന്‍ കുറേ ചിരിച്ചു.
    ***നന്ദി വായാടി ഈ വിലയിരുത്തലിനു. ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്‍ പരം മറ്റെന്താണ് സന്തോഷം.
    --------------------------------

    ReplyDelete
  17. Aiwa!! said...
    ഗോപാലന്‍ മാഷിനെന്താ അക്ബര്‍ക്കയുടെ വീട്ടില്‍ കാര്യം!?
    ***ചോദിക്കാന്‍ നിവൃത്തി ഇല്ലല്ലോ. തോണ്ടി സഹിതമല്ലേ മാഷുടെ വരവ്.
    -----------------------------
    സലീം ഇ.പി. said... നീങ്ങടെ ചാട്ടം കേട്ടിട്ട് എനിക്ക് നിങ്ങളെ ഫാന്‍സ്‌ ആവാന്‍ തോന്നുന്നു.
    ***ഹ ഹ എന്നാ കണക്കായി. നല്ല പൂതി.
    -----------------------------
    മാട്ടേട്ടന്‍ | മറാട്ട്.എല്‍.റ്റി said. വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനും എന്‍റെ നാലാം ക്ലാസിന്‍റെ മുറ്റം വരെയൊന്ന് പോയി..
    ***എങ്കില്‍ ഞാന്‍ പാതി വിജയിച്ചു. നന്ദി

    ReplyDelete
  18. എറക്കാടൻ / Erakkadan said...
    നിങ്ങടെ കയ്യിലിരിപ്പ് കൊള്ളാലോ ...മിടുക്കന്‍
    ***ങേ !!! എറക്കാടന്‍ എത്തിയോ. എനിക്ക് പറ്റിയ ചാട്ടക്കാരന്‍. നമ്മള്‍ ഒരേ സ്കൂളില്‍ പഠിച്ചിരുന്നെങ്കില്‍ മാഷ്ക്ക് പണി കൂടിയേനെ
    ------------------------------
    നിയ ജിഷാദ് said... ചാട്ടം കൊള്ളാം...
    ***അപ്പൊ ചാട്ടക്കാരന്‍ കൊള്ളില്ലന്നാണോ. ഇവിടേയ്ക്ക് സ്വാഗതം.
    --------------------------------
    ഒരു യാത്രികന്‍ said... നല്ല അനുഭവം.ഒഴുക്കുള്ള എഴുത്ത്.സസ്നേഹം
    ***സസ്നേഹം താങ്കള്‍ക്കു ഇവിടേയ്ക്ക് സ്വാഗതം
    ---------------------------------

    ReplyDelete
  19. ബഷീര്‍ Vallikkunnu said...
    ഗോപാലന്‍ മാഷ്‌ അക്ബറിന്റെ ബേഗും പിടിച്ചു മുകളിലോട്ടു നോക്കി നില്‍ക്കുന്ന ആ നില്പുണ്ടല്ലോ..
    ***ആ നില്‍പ്പ് എന്നെ ഇപ്പോഴും ഓര്‍മകളില്‍ ചിരിപ്പിക്കുന്ന ഒന്നാണ്. പക്ഷെ ഇതൊക്കെ ഒരു താമാശായായി മാഷോട് പറയാന്‍ കഴിയുന്ന പ്രായാമാകും മുമ്പ് മാഷ്‌ വിട്ടു പോയി. അത് ഓര്‍മയിലെ നൊമ്പരവുമായി.

    താങ്കളുടെ വാക്കുകള്‍ തരുന്നു ഊര്‍ജ്ജ്യം ഇനിയും മുന്നോട്ട് പോകാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു.
    --------------------------------
    കല്‍ക്കി said...
    "ബാപയുടെ വിരട്ടലില്‍ കരയാത്ത ..ഹൃദയത്തില്‍ എവിടെയോ ഒന്നു 'കോറി'യപോലെ
    ***തീര്‍ച്ചയായും ഓര്‍മയില്‍ ആ തലോടല്‍ ഇപ്പോഴും ഈറനണിയിക്കുന്നു
    ------------------------------

    ReplyDelete
  20. ഹംസ said...
    അപ്പോ പഹയാ കുട്ടിക്കാലം മുതല്‍ നീ ഒരു ചാട്ടക്കാരനാ അല്ലെ...
    ***ഹംസ ഭായി. വന്നു അല്ലെ വെടിക്കെട്ട്‌ കമന്റുമായി. സത്യം പറയാമല്ലോ പിന്നെയും ചാടി. പക്ഷെ ഒരുപാട് ഉയരങ്ങളിലെക്കായിരുന്നില്ല എങ്കിലും തീരെ താഴോട്ടായിരുന്നില്ല.
    -----------------------------
    MT Manaf said... ക്ലാസില്‍ നിന്ന് 'ഇറങ്ങാന്‍'
    'കയറ്' ഉപയോഗിച്ച മഹാ മനീഷി
    ***ഹ ഹ ചാടാന്‍ കഴിയാഞ്ഞതിലെ അസൂയാ. അസൂയ തന്നെ.
    ------------------------------
    Jishad Cronic said... ചാടി ചാടി എവിടെ എത്തി ?
    ***ചോദിച്ചത് കൊണ്ട് പറയാം. ചാടി ചാടി ഒടുവില്‍ അറബി നാട്ടിലെ ഒരു എണ്ണക്കിണറില്‍ ചാടി.

    ReplyDelete
  21. ആളു കൊള്ളാലോ അക്ബറെ? കണ്ടാല്‍ പാവത്താനെപ്പോലെ തോന്നും. അപ്പൊ ഇതാണ് കയ്യിലിരുപ്പ്?
    ചിരിച്ചു...തമാശയും ഒടുവിലത്തെ കണ്ണീരും... ശരിക്കും ജീവനുള്ള അനുഭവം. നല്ല ഒഴുക്കുള്ള എഴുത്ത്. ആശംസകള്‍.
    ചില അക്ഷരത്തെറ്റുകള്‍ കൂടെ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു.

    "മാഷേ... ഇവനാള് മഹാ വശളനാണ്. " ഹും. എന്നേക്കാള്‍ വല്യ വഷളനോ?

    ReplyDelete
  22. ചാട്ടം നന്നായി ആസ്വദിച്ചു.ഇതു വായിച്ചപ്പോള്‍ എന്റെ പഴയ ഒരു ചാട്ടം ഓര്‍മ്മ വന്നു,സ്കൂളില്‍ നിന്നല്ല.ഓഫീസില്‍ നിന്നു.അങ്ങാടിപ്പുറത്തു ജോലി ചെയ്യുമ്പോള്‍ മിക്ക ദിവസങ്ങളിലും 3 മണി കഴിഞ്ഞാല്‍ ജനലിലൂടെ ബാഗ് പുറത്തേക്ക് വെച്ചു മാനേജരുടെ മുമ്പിലൂടെ കൂളായി പുറത്തു പോയി സ്ഥിരം മുങ്ങാറുണ്ടായിരുന്നു !.അതു പോലെ സ്ക്കൂളില്‍ പോയിരുന്ന കാലത്ത് കുടയുടെ കാല്‍ മറ്റൊരുത്തന്റെ കാലിനിട്ടു വലിച്ചപ്പോള്‍ ഒടിഞ്ഞു പോയി.അന്നുമ്മ ഉപ്പാനോട് പറഞ്ഞതെന്താണെന്നറിയാമോ?,കുട്ടിയൊന്നു വീണു ഭാഗ്യത്തിനു ഒന്നും പറ്റിയില്ല കുടയുടെ കാലൊന്നു ഒടിഞ്ഞു!

    ReplyDelete
  23. അക്ബര്‍ ..ആ സ്കൂള്‍ ബഞ്ചില്‍ ഇരുന്നു കൊണ്ട് മോങ്ങുന്ന ആള്‍ ,

    അവിടെ നിന്നാണ് ഞാന്‍ യഥാര്‍ത്ഥ ചാട്ടക്കാരനായത്,

    പിന്നെ ബെല്‍ അടിച്ചാലുടന്‍ നേരത്തെ കയ്യില്‍ കരുതിയ ഒരു കയറില്‍ കെട്ടി ബേഗ് ജനല്‍ വഴി താഴേക്കു ഇറക്കും. ...കൊള്ളാം കേട്ടോ .എല്ലാം കൂടി വായിച്ച് ഞാന്‍ എന്‍റെ സ്കൂള്‍ ബഞ്ചില്‍ ഒന്നു കൂടി പോയി ഇരുന്ന്,എല്ലാം ഒന്നു കൂടി പൊടി തട്ടി എടുത്ത്‌ ഇവിടെ ഇരുന്ന് ചിരിച്ചു . .നല്ല പോസ്റ്റ്‌ .ഇനിയും ഒരുപാട് കഥകള്‍ എഴുതുവാന്‍ കഴിയട്ടെ ..ആശംസകള്‍ .........

    ReplyDelete
  24. "ബാപുട്ടിയുടെ ഊഞ്ഞാല്‍. നാട്ടുമാവിന്‍ ചുവട്ടിലെ കുട്ടിയും വടിയും കളി, പനമ്പട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ സ്റ്റേജിലിരുന്നുള്ള മാങ്ങ തീറ്റി. പിന്നെ പുഴയിലെ ചാടിക്കുളി..." നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന കുട്ടിത്തത്തിന്റെ ഈ പഴമകളൊക്കെ ചാലിയാറിലൂടെ ഒലിച്ചുപോയിക്കഴിഞ്ഞു.

    "ന്‍റെ കുട്ടി എന്തിനാ ബാപച്ചിയോടു നൊണ പറഞ്ഞേ"..
    ബാപയുടെ വിരട്ടലില്‍ കരയാത്ത ഞാന്‍ ഉമ്മയുടെ ആ തലോടലിലും ചോദ്യത്തിലും കരഞ്ഞു"

    കഥാന്ത്യത്തിലെ ഈ ദൃശ്യം ഹൃദയത്തിനൊരു നൊമ്പരസ്പര്‍ശമായി...

    ഏതു മാറ്റത്തിലും, ഏതൊരു കുത്തൊഴുക്കിലും ഒലിച്ചു പോകാത്തത് ആ മാതൃ സ്നേഹം മാത്രം!

    ReplyDelete
  25. ഉസ്ക്കോളീ പടിയുമ്പോ ബല്യ വിക്രസുകാരനായിരുന്നു അല്ലേ? അടിപൊളിയായി ചക്രവർത്തീ വിവരണം!

    ReplyDelete
  26. said..വഷളന്‍ ജേക്കെ ★ Wash Allen JK said...ചിരിച്ചു...തമാശയും ഒടുവിലത്തെ കണ്ണീരും... ശരിക്കും ജീവനുള്ള അനുഭവം. നല്ല ഒഴുക്കുള്ള എഴുത്ത്. ആശംസകള്‍.
    ***വന്നു അല്ലെ താന്തോന്നി. ഞാന്‍ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. പിന്നെ വഷളത്തരത്തില്‍ ഞാന്‍ താങ്കള്‍ക്കു ഒരെതിരാളിയാണ്. (അക്ഷരപ്പിശാച്ചു കയറിക്കൂടിയതില്‍ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു ഒരു പാട് നന്ദി).
    -----------------------------
    Mohamedkutty മുഹമ്മദുകുട്ടി said...ചാട്ടം നന്നായി ആസ്വദിച്ചു
    ***ഇവിടേക്ക് സ്വാഗതം . താങ്കളുടെ ഈ വരവ് എനിക്കേറെ സന്തോഷം തരുന്നു. പക്വതയാര്‍ന്ന താങ്കളുടെ എഴുത്ത് ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
    ------------------------------
    Noushad Kuniyil said..."ന്‍റെ കുട്ടി എന്തിനാ ബാപച്ചിയോടു നൊണ പറഞ്ഞേ".. കഥാന്ത്യത്തിലെ ഈ ദൃശ്യം ഹൃദയത്തിനൊരു നൊമ്പരസ്പര്‍ശമായി...
    ***ഹായ് നൌഷാദ്. കമന്റുകളിലൂടെ എനിക്ക് പരിചയമുണ്ട് ഈ മുഖം. ഇവിടെ കണ്ടതില്‍ ഏറെ സന്തോഷം.
    -----------------------------

    ReplyDelete
  27. siya said...അവിടെ നിന്നാണ് ഞാന്‍ യഥാര്‍ത്ഥ ചാട്ടക്കാരനായത്,
    ***ആ ചാട്ടത്തിന്റെ അന്ത്യം പിന്നീട് ജീവിതത്തില്‍ വീഴാതിരിക്കാനുള്ള വഴിത്തിരിവായി. നന്ദി സിയാ. നല്ല വാക്കുകള്‍ക്കു. മനസ്സ് നിറഞ്ഞ പ്രോത്സാഹനത്തിനു.
    --------------------------------

    ReplyDelete
  28. ശ്രീനാഥന്‍ said...ഉസ്ക്കോളീ പടിയുമ്പോ ബല്യ വിക്രസുകാരനായിരുന്നു അല്ലേ?
    ***അല്‍പ സ്വല്പം വിക്രസുണ്ടായിരുന്നെങ്കിലും പഠിക്കാന്‍ മോശമായിരുന്നില്ല കേട്ടോ. ഇവിടെ വന്നതില്‍ സന്തോഷം. ഇനിയും വരുമല്ലോ.

    ReplyDelete
  29. താങ്കള്‍ സ്കൂളില്‍ വലിയ സംഭവമായിരുന്നു അല്ലേ... സംഭവം അടിപൊളി..... സ്കൂള്‍ ജീവിതം ആര്‍ക്കും മറക്കാന്‍ കഴിയില്ല.....

    ReplyDelete
  30. സുന്ദരന്‍ അവതരണം.
    ആ സ്കൂളിന്റെ ഫോട്ടോ കണ്ടാല്‍ തന്നെ ഒരുപാട് കഥ പറയാനുണ്ട്.
    അത്രയ്ക്ക് നൊസ്റ്റാള്‍ജിക്ക് ഫീലിംഗ് തരുന്ന ഫോട്ടോ

    ReplyDelete
  31. രസകരം, അക്ബർ. രസിച്ചു വായിച്ചു.

    ReplyDelete
  32. ചാലിയാറിൽ മുങ്ങി കുളിച്ചിട്ടുണ്ട്. അന്നൊരു പത്താം ക്ലാസ്സ് പയ്യൻ.
    നിലമ്പൂരുള്ള എന്റെ മൂത്തുമ്മായുടെ വീട്ടിൽ വന്നപ്പോൾ.
    ആ കുളിരു ഇന്നും മനസ്സിൽ……….

    ReplyDelete
  33. ഏതെങ്കിലും രീതിയിൽ ചെറുപ്പ കാലത്ത് ചാടാത്തവരുണ്ടാവില്ല. ഏറ്റവും കുറഞ്ഞത് ഏതെങ്കിലും മെഡിക്കൽ ഡിപാർട്ട്മെന്റ് വഹ വാഹനം കണ്ടാൽ മതി… ടീച്ചർമാരുടെ സൂചികിട്ടുന്ന അത്ര വേദനയുണ്ടാവില്ല ശരിക്കുള്ള സൂചിക്ക്.. എന്നാലും അന്നാണ് ‘കൂട്ടചാട്ടം‘ നടക്കാറ്.
    :) അക്ബർ സാബ് ഇതെഴുതിയത് പലർക്കും പലതും ഓർത്തിരിക്കാനും ചിരിക്കാനും വകയായി. കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് ചിരിക്കുന്നത് കണ്ട് എന്റെ റൂമിലേക്ക് കയറിവന്ന ഓഫീസ് മേറ്റ് ചോദിച്ച്, എന്താടെ ഇത്ര ഇളിക്കാനെന്ന്.. അബദ്ധവശാൽ അവൻക്കും ഞാൻ കാണിച്ച് കൊടുത്തു ഈ എഴുത്ത്.. പിന്നെ പറയണോ? അവന്റെ ചാട്ടകഥകളിൽ കുടുങ്ങിയ ഞാൻ അക്ബറിനെ ഇനി മേലിൽ ഇങ്ങിനെ ചിരിപ്പിക്കുന്നത് എഴുതരുതെന്ന്…
    അല്ലെങ്കിൽ വേണ്ട… നിങ്ങള് എഴുതിക്കോളീ… ഇനി ഞാൻ ചിരിക്കുന്നതിന് മുമ്പ് ടോറ് ലോക്കാക്കിക്കോണ്ട്. ചെറുപ്പത്തിലേക്ക് എന്നെ കൂട്ടികൊണ്ട് പോയ താങ്കൾക്ക് നന്ദി.

    ReplyDelete
  34. അക്ബര്‍ ബായ്..
    വളരെ സന്തോഷം.
    ഞാനും താങ്കളുടെ കൂടെ വരുന്നു..
    പുതിയ പോസ്റ്റുകള്‍ മെയില്‍ ചെയ്യൂ..

    ReplyDelete
  35. അക്ബര്‍ സാഹിബേ..ചാട്ട ചരിതം അത്യന്തം രസകരമായിരിക്കുന്നു !!!!

    ഈ ചാട്ട പരിപാടി എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു..
    പക്ഷേ താങ്കളെപ്പോലെ ധീരതയുള്ള ചങ്ങാതിമാര്‍ ജനലുവഴി ചാടുന്നത് പലപ്പോഴും കണ്ടുനില്‍ക്കാനേ
    പറ്റിയിട്ടുള്ളൂ.. പൂതിയില്ലാഞ്ഞിട്ടല്ല മറിച്ച് കുറച്ച് ഉയരത്തിലായിരുന്നു ഞങ്ങളുടെ ജനല്‍..
    അതിലൂടെ താഴേക്കിറങ്ങാന്‍ പേടിയായതു കൊണ്ടാ..

    പിന്നെ അന്നേ ചിത്രം വരയൊക്കെ നന്നായുള്ളതിനാല്‍ (പഠിക്കാന്‍ വലിയ മിടുക്കനൊന്നുമായിരുന്നില്ല കെട്ടോ)
    മിക്ക ടീച്ചര്‍മാര്‍ക്കും എന്നോട് വലിയ അടുപ്പമായിരുന്നു..അത് കൊണ്ട് ഞാനില്ലെങ്കില്‍ അവരത് കണ്ടുപിടിക്കയും ചെയ്യും..അതും പ്രശ്നം..

    താങ്കളുടെ എഴുത്ത് വളരെ ഒഴുക്കുള്ളതും നര്‍മ്മം തുടിക്കുന്നതും തന്നെ..
    ഇങ്ങനെ രസകരമായി കാര്യങ്ങള്‍ എഴുതുക
    വായിക്കാന്‍ വളരെ താല്പര്യമുണ്ട്..
    പിന്നെ പോസ്റ്റിടുമ്പോള്‍ ഒരു മെയിലയച്ചാല്‍ നന്നായിരിക്കും..
    പലതും അറിയുന്നില്ല..

    പിന്നെ
    എന്നാണു മദീനയില്‍ വരുന്നത്?
    തീര്‍ച്ചയായും ബന്ധപ്പെടണം.
    എങ്കില്‍ ഞാന്‍ നേരിട്ടു കാണുന്ന
    ആദ്യത്തെ ബ്ലോഗ്ഗര്‍ എന്ന അപൂര്‍‌വ്വ ബഹുമതി
    താങ്കള്‍ക്ക് നേടിയെടുക്കാം.

    എന്റെ മൊബൈല്‍ നംബര്‍ :
    0509704365
    റമദാന്‍ മുബാറക്ക്!

    ReplyDelete
  36. @-ഫിലിംപൂക്കള്‍
    ***ഈ വരവിനു നന്ദി.
    ------------------------
    @-ചെറുവാടി said... സുന്ദരന്‍ അവതരണം.
    ***വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.
    -------------------------
    @-മുകിൽ -
    ***നന്ദി വായനക്ക്, അഭിപ്രായത്തിന്
    -----------------------
    @-ഉമേഷ്‌ പിലിക്കൊട്
    ***:)
    -----------------------
    @-സോണ ജി
    ***:)
    ------------------------
    @-sm sadique said...ചാലിയാറിൽ മുങ്ങി കുളിച്ചിട്ടുണ്ട്.
    ***നീന്തല്‍ വശമുണ്ടല്ലോ അല്ലെ

    ReplyDelete
  37. ബെഞ്ചാലി said... ഇതെഴുതിയത് പലർക്കും പലതും ഓർത്തിരിക്കാനും ചിരിക്കാനും വകയായി.
    ***വളരെ നന്ദി വിശദമായ കുറിപ്പിനും പ്രോത്സാഹനത്തിനും.
    --------------------------
    rafeeQ നടുവട്ടം said... ഞാനും താങ്കളുടെ കൂടെ വരുന്നു..
    ***വളരെ സന്തോഷം. ഈ വരവിനു ഫോളോ ചെയ്തതിനും നന്ദി
    ---------------------------
    @-നൗഷാദ് അകമ്പാടം
    ***എഴുത്തിനെ നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ കമെന്റുകള്‍ ഞാന്‍ പല ബ്ലോഗിലും വായിക്കാറുണ്ട്. ഇവിടെ വന്നതില്‍ വളരെ സന്തോഷം. പിന്നെ നമ്പര്‍ തന്നതിന് നന്ദി. തീര്‍ച്ചയായും വിളിക്കാം.

    ReplyDelete
  38. ഒരിക്കലും തിരിച്ചുകിട്ടാത്ത, എന്നാല്‍ ഏവരും കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്ന സുന്ദര കാലം ബാല്യം!. ആ മധുരിക്കുന്ന ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തി ഈ എഴുത്തിലൂടെ.

    അക്ബറിന്റെ ചാട്ടത്തിന്റെ ആ മെത്തേട് കൊള്ളാം, ബാഗും പിടിച്ചു കാത്തുനില്‍ക്കുന്ന മാഷിന്റെ രൂപം ഉള്ളില്‍ ചിരിയുണര്ത്തുന്നു.

    മഴയില്‍ കുതിര്‍ന്ന തണുത്ത അന്തരീക്ഷത്തില്‍ നിന്ന് 44 ഡിഗ്രിക്ക് മുകളില്‍ ചൂടിലേക്ക് വീണ്ടും! എല്ലാ മാസവും വെക്കേഷന്‍ ആയിരുന്നെങ്കില്‍ ?!!!
    ഒരിടവേളക്ക് ശേഷം വീണ്ടും ചാലിയാറില്‍ എത്തി ഇനി വിട്ടുപോയത് കൂടി വായിക്കട്ടെ.

    ReplyDelete
  39. തെച്ചിക്കോടന്‍ said... മഴയില്‍ കുതിര്‍ന്ന തണുത്ത അന്തരീക്ഷത്തില്‍ നിന്ന് 44 ഡിഗ്രിക്ക് മുകളില്‍ ചൂടിലേക്ക് വീണ്ടും! എല്ലാ മാസവും വെക്കേഷന്‍ ആയിരുന്നെങ്കില്‍ ?!!!

    ***ഹായ്- വന്നു അല്ലെ. അങ്ങിനെ പരോള്‍ കഴിഞ്ഞു വീണ്ടു എത്തി. മഞ്ഞും മഴയുമൊക്കെയായി നാട്ടില്‍ കാലം കടന്നു പോകും. മാറ്റമില്ലാതെ പ്രവാസികള്‍ മരുഭൂ വാസം തുടരും. ഏതായാലും ഇവിടെ ഒന്ന് വരാന്‍ തോന്നിയതില്‍ നന്ദി ഉണ്ട് കേട്ടോ.

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. @Akbar: പുതിയ DP കൊള്ളാട്ടോ.. ചുള്ളന്‍!! ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുകയേ ഇല്ല!
    "റമദാന്‍ കരീം"

    ReplyDelete
  42. കൊട്ട് വാദ്യക്കാരന്‍ ചെണ്ട കണ്ടപോലെ മാഷ്‌ എന്നെ ഒന്ന് നോക്കി
    ചാലിയാറിന്റെ അടുത്തുതന്നെയാ എന്റെ വീടും...
    നന്നയി അവതരിപ്പിച്ചു... ആശംസകള്‍

    ReplyDelete
  43. "മാവില്‍ കെട്ടിയ ഊഞ്ഞാല്‍ ആടാന്‍ തരും. മാവ് ഞങ്ങളുടെ പറമ്പിലാണെങ്കിലും ഊഞ്ഞാലിന്‍റെ മുതലാളി അവനാണ്."

    "അങ്ങിനെ “തങ്ങള്‍, പണിക്കര്‍ വികട-വൈദ്യശാസ്ത്രത്തിനു” ഒരത്ഭുതമായി ബാപുട്ടി പള്ളിക്കൂടം കാണാതെ ധൈര്യ പൂര്‍വ്വം നിലകൊണ്ടു."

    ""ന്‍റെ കുട്ടി എന്തിനാ ബാപച്ചിയോടു നൊണ പറഞ്ഞേ"..
    ബാപ്പയുടെ വിരട്ടലില്‍ കരയാത്ത ഞാന്‍ ഉമ്മയുടെ ആ തലോടലിലും ചോദ്യത്തിലും കരഞ്ഞു പോയി."
    ************************************

    സത്യം പറയട്ടെ, ഞാന്‍ ബ്ലോഗ്‌ കൂടുതല്‍ എഴുതേണ്ട എന്ന് തീരുമാനിക്കുന്നത് ഇതൊക്കെ വായിക്കുമ്പോഴാണ്. എങ്ങിനെ എഴുതണമെന്നു ഞാന്‍ confused ആവുന്ന വിഷയങ്ങള്‍ അക്ബറും, ബഷീര്‍ വള്ളിക്കുന്നുമൊക്കെ അതിമനോഹരമായി അവതരിപ്പിക്കുന്നു. അതിന്‍റെ എല്ലാ ഭാവതീവ്രതയോടും കൂടി.

    പോയ കാലങ്ങള്‍, പ്രത്യേകിച്ചു ബാല്യ-കൌമാരം nostalgic അനുഭവങ്ങളുടെ അക്ഷയഖനിയാകുന്നു. കേട്ട് മറന്ന ഒരു ഈണം, എവിടെയോ അറിഞ്ഞ ഒരു രുചി, അന്ന് ഒരു മഴക്കാലത്ത് സ്കൂളിലേക്ക് ചൂടിയ കുടയുടെ പിടിയിലെ ഒരു വര്‍ണം, അന്ന് ക്ലാസ്സ്‌ എടുത്തിരുന്ന ഒരു ടീച്ചര്‍, അവരുടെ ഏതോ ജീവിതശോകത്തിന്‍റെ മൌനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വിടരുമായിരുന്ന ഒരു ചിരി, അതിലുണ്ടായിരുന്ന ഏതോ ഒരു നൊമ്പരം. ഒന്നും ഒന്നും വേറെയല്ല. കൂട്ടി നോക്കിയാല്‍ രണ്ടുമല്ല, മ്മിണി ബല്യ ഒന്ന് തന്നെ.

    ReplyDelete
  44. Aiwa!! said...ചുള്ളന്‍!! ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുകയേ ഇല്ല!
    ***മട്ടിയടിച്ചിട്ടല്‍പം കളറും അതിനൊരു പോളീഷും....ഇപ്പൊ പിടി കിട്ടിയല്ലോ. ഹ ഹ ഹ വീണ്ടും വന്നതിനു സന്തോഷം കേട്ടോ. താങ്കള്‍ക്കും
    -റമദാന്‍ കരീം-
    --------------------------
    Naseef U Areacode said...ചാലിയാറിന്റെ അടുത്തുതന്നെയാ എന്റെ വീടും. ആശംസകള്‍
    ***അപ്പൊ നമ്മള്‍ വളരെ അടുത്താണ്. വായനക്ക് നന്ദി. വീണ്ടും വരുമല്ലോ.
    ---------------------------
    @-salam pottengal
    ഈ ബ്ലോഗിലേക്ക് വീണ്ടും വന്നതിനു ആദ്യമേ നന്ദി പറയട്ടെ. ഈ നല്ല വാക്കുകള്‍ എനിക്ക് വീണ്ടും എഴുതാനുള്ള പ്രേരണ നല്‍കുന്നു.

    താങ്കളുടെ കമെന്റുകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കാറുണ്ട്. പാര്‍ട്ടികള്‍ക്കും ഗ്രൂപുകള്‍ക്കും ഇസങ്ങള്‍ക്കും ഒരു പടി മുകളില്‍ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും താങ്കള്‍ക്കു കഴിയുന്നു. ആര്‍ക്കും അടിയറവു പറയാത്ത ആ വ്യക്തിത്വത്തെ മാനിക്കുന്നു. വീണ്ടും വരുമല്ലോ. നന്ദി.

    ---------------------------

    ReplyDelete
  45. ശേ.. മൂത്തവര്‍ പറയും... മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ.
    ഈ ചാട്ട കഥ നേരത്തെ വായിക്കാതിരുന്നത് കഷ്ടായീ പോയി.
    ഒരു പാടു സ്ഥലങ്ങളിലെ വാക്കുകള്‍ വായിച്ചു പൊട്ടി ചിരിച്ചു പോയി.
    നല്ല നര്‍മ ബോധത്തോടെ എഴുതി. നിങ്ങള്‍ക്കിതും വഴങ്ങുമ് അല്ലേ.
    സീരിയസ് എഴുതിനേക്കാള്‍ എനിക്ക് വായിക്കാന്‍ താല്പര്യം ഇത്തരം എഴുത്തുകള്‍ ആണ്
    ഇനിയും ഇത്തരം പ്രതീക്ഷിചോട്ടെ.

    ReplyDelete
  46. @-SULFI
    സുല്‍ഫി. താങ്കളുടെ വാക്കുകള്‍ കൂടുതല്‍ എഴുതാന്‍ പ്രേരണ തരുന്നതാണ്. ഒരു പാട് നന്ദി ഈ നല്ല വാക്കുകള്‍ക്കു. പ്രോത്സാഹനത്തിനു.

    ReplyDelete
  47. "ന്‍റെ കുട്ടി എന്തിനാ ബാപച്ചിയോടു നൊണ പറഞ്ഞേ"..
    ബാപയുടെ വിരട്ടലില്‍ കരയാത്ത ഞാന്‍ ഉമ്മയുടെ ആ തലോടലിലും ചോദ്യത്തിലും കരഞ്ഞു"

    താങ്കളുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ്!!
    പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നും നന്നായി എഴുതാന്‍ കഴിയുന്ന താങ്കള്‍ക്ക് അഭിനന്ദനം!!!

    ReplyDelete
  48. ചെറുപ്പ കാലങ്ങളിലെ കുസൃതികള്‍ പില്‍ക്കാലത്ത് അയവിറക്കുമ്പോള്‍ രസകരമായ്‌ തോന്നും .പക്ഷെ ഇത്രയും ആസ്വാദകരമായ രീതിയില്‍ എഴുതി ഫലിപ്പിക്കുവാനുള്ള കഴിവിനെ അനുമോദിക്കുന്നു. വായനക്കാരെ ആ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ താങ്കള്‍ക്കു കഴിഞ്ഞു.

    ReplyDelete
  49. @-asif melat

    ഈ വരവിനും നല്ല വാക്കുകള്‍ക്കും ഒരു പാട് നന്ദി.
    ---------------------------
    @-Abdulkader kodungallur

    ഈ വാക്കുകള്‍ എനിക്ക് എഴുതാനുള്ള പ്രചോദനമാണ്. ഒരുപാട് നന്ദി.

    .

    ReplyDelete
  50. അപ്പോ അങ്ങനെയാ അല്ലേ.മുട്ടുംകാലില്‍ ഒരു ‘പള്ളവേദന‘ ഉണ്ടായിട്ടുണ്ടോ?

    ReplyDelete
  51. Areekkodan | അരീക്കോടന്‍
    ***ഹ ഹ ഹ കുട്ടിക്കാലത്തെ വേദനകള്‍ പില്‍ക്കാലത്തെ ഓര്‍മ്മയിലെ തമാശയായിത്തീരുന്നു. അധ്യാപകനായ താങ്കള്‍ ഇങ്ങിനെ എന്തെല്ലാം വികൃതികള്‍ കാണുന്നുണ്ടാവും അല്ലെ. അധ്യാപനം പോലെ മനസ്സിന് സംതൃപ്തി നല്‍കുന്ന ഒരു തൊഴിലും ലോകത്തില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  52. കൊള്ളാം... പഴയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ട് പോയി ട്ടാ...
    ഞാനും ഒരു മടക്കയാത്രയെ കുറിച്ചു പോസ്റ്റിയിട്ടുണ്ട്..സമയം കിട്ടുമ്പോ ആ
    വഴി വരുമല്ലോ...?

    ReplyDelete
  53. പടച്ചോനെ..ചിരിച്ച്ചിരിച്ച് കൊയങ്ങി മന്ശന്‍..ചെണ്ട കണ്ട കൊട്ട് വാദ്യക്കാരന്‍" "മൂപരോന്നും അറിയാത്ത പോലെ ചിപ്സും .....
    ഭയങ്കര രസമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..
    ബാഗിന് വേണ്ടിയുള്ള പിടിവലി
    ഓരോ നിമിഷവും അതി ഗംഭീരം.അവസാനം ഉമ്മാന്റെ മുമ്പില്‍ കരഞ്ഞപ്പോ ഞമ്മന്റെ കണ്ണും നിറഞ്ഞൂ ട്ടോ

    ReplyDelete
  54. ബാപ്പയുടെ വിരട്ടലില്‍ കരയാത്ത ഞാന്‍ ഉമ്മയുടെ ആ തലോടലിലും ചോദ്യത്തിലും കരഞ്ഞു പോയി....ഈ വാക്കുകള്‍ ഹൃദ്യം

    ReplyDelete
  55. ഇതിനൊക്കെയുള്ള ധൈര്യം ഉണ്ടായിരുന്നോ....

    ReplyDelete
  56. നിങ്ങളെപ്പോലുള്ള എക്സ്പീരിയന്‍സ് ഇല്ലാത്ത ചാട്ടക്കാര്‍ ഈ തൊഴിലിനെ ഒരു അപമാനം ആണ് ....ഒന്നമാതയിട്ടു എന്തിനാന്നു ഒരു കയറ് ...വെറുതെ ബാഗ്‌ എടുത്തു പുരതോട്ടിട്ടല്‍ പ്രശ്നം തീരില്ലേ ....ഇതൊക്കെ എന്നോട് ചോധിചിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞു തരില്ലേ അക്ബര്‍ ഇക്ക.....നാണക്കേട്‌ ....

    ReplyDelete
  57. നിങ്ങളെപ്പോലുള്ള എക്സ്പീരിയന്‍സ് ഇല്ലാത്ത ചാട്ടക്കാര്‍ ഈ തൊഴിലിനെ ഒരു അപമാനം ആണ് ....ഒന്നമാതയിട്ടു എന്തിനാന്നു ഒരു കയറ് ...വെറുതെ ബാഗ്‌ എടുത്തു പുരതോട്ടിട്ടല്‍ പ്രശ്നം തീരില്ലേ ....ഇതൊക്കെ എന്നോട് ചോധിചിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞു തരില്ലേ അക്ബര്‍ ഇക്ക.....നാണക്കേട്‌ ....

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..