Tuesday, September 21, 2010

ഒരു ആഫ്രിക്കന്‍ യാത്ര


തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ   പ്രെട്ടോറിയയില്‍   വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്.  എങ്കിലും ഓയില്‍ കമ്പനിയില്‍  രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.   ദീര്‍ഘകാലം സൌദിയിലെ  എണ്ണക്കമ്പനിയില്‍ ജോലി ചെയ്ത എക്സ്പീരിയന്‍സ് വെച്ച് അപേക്ഷിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. വിമാനത്താവളത്തിനു   പുറത്തുകടന്നു ഞാന്‍ കമ്പനിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് രാത്രി ഏതെങ്കിലും ലോഡ്ജില്‍ താമസിക്കാനായിരുന്നു നിര്‍ദേശം. രാവിലെ കമ്പനിയിൽനിന്നും ആരെങ്കിലും വരും..

അത് പ്രകാരം ഞാന്‍ ടാക്സിയില്‍ കയറി. കറുത്തുതടിച്ച ഒരു ആഫ്രിക്കന്‍ വനിതയായിരുന്നു ഡ്രൈവര്‍. ഞാന്‍ കാര്യം പറഞ്ഞതും വണ്ടി നീങ്ങിത്തുടങ്ങി. സമ്പന്ന നഗരത്തിന്റെ സകല പ്രൌഡിയും വിളിച്ചോതുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ നീണ്ടു കിടക്കുന്ന തിരക്കേറിയ രാജപാതയില്‍ ഒരു അഭ്യാസിയെപ്പോലെ ഡ്രൈവര്‍ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഏറെ താമസിയാതെ ഇടുങ്ങിയ സാമാന്യം തിരക്കൊഴിഞ്ഞ മറ്റൊരു പാതയിലേക്ക് വണ്ടി തിരിഞ്ഞു. 

വൃത്തിഹീനമായ തെരുവിനിരുവശവും കച്ചവടക്കാര്‍ നിരന്നിരിക്കുന്നു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍. അല്പം കൂടി മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു കോണില്‍ വണ്ടി നിന്നു.  ഡിക്കില്‍ നിന്ന് എന്റെ ബാഗുമെടുത്തു കൂടെ വരാന്‍ ആംഗ്യം കാണിച്ചു ആ സ്ത്രീ  കെട്ടിടത്തിനകത്തേക്ക്  കയറി. പൊളിഞ്ഞു വീഴാറായ ആ പുരാതന കെട്ടിടത്തിന്റെ ഗോവണി കയറുമ്പോള്‍ എനിക്കെന്തോ പന്തികേട്‌ തോന്നി. തീര്‍ച്ചയായും ഇതൊരു ലോഡ്ജല്ല. എന്തിനാണ് ഇവള്‍ എന്‍റെ ബേഗ് കൈക്കലാക്കിയത്. ഞാന്‍ അവരെ വിളിച്ചു. 

hi sister. give me back my bag. let me look for better place to stay.  

അവള്‍ കേട്ട ഭാവം നടിക്കാതെ വീണ്ടും ഗോവണി കയറിപ്പോയി. ആ കെട്ടിടം തീര്‍ത്തും വിജനമായിരുന്നു. നാലാമത്തെ നിലയില്‍ ഗോവണി അവസാനിക്കുന്നത് ടെറസിലേക്കാണു. ഞാന്‍ അകപ്പെട്ട അപകടത്തിന്‍റെ ഗൌരവം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ആ ബാഗിലാണ് എന്‍റെ പണവും സര്‍ട്ടിഫിക്കറ്റുകളും പാസ് പോര്‍ട്ടുമെല്ലാം. അതെനിക്ക് കിട്ടിയേ കിട്ടിയേ തീരൂ

ഞാന്‍ ബേഗ് കൈക്കലാക്കാന്‍ ഒന്ന് ശ്രമിച്ചതെയുള്ളൂ അവള്‍ കഠാര കാണിച്ചു  അനങ്ങിപ്പോകരുതെന്നു പറഞ്ഞു. എനിക്ക് ഉറക്കെ നിലവിളിക്കാനാണ് തോന്നിയത് പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല. അവള്‍ സേഫ്റ്റി മതില്‍ ഇല്ലാത്ത   ടെറസിന്‍റെ   വക്കില്‍ നിന്നു ആര്‍ക്കോ ഫോണ്‍ ചെയ്യുന്നു.  അവളുടെ  കൂട്ടാളികള്‍ക്കാവും.  തീര്‍ച്ച. എന്റെ  മരണം ഉറപ്പാണ്.  ഇനി ഒരവസരം കിട്ടില്ലെന്ന്   ബോദ്ധ്യമായ ഞാന്‍ ഒറ്റക്കുതിപ്പിനു അവളുടെ അടുത്തെത്തി ചാടിയുയര്‍ന്നു  അവളുടെ പുറത്തു ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവള്‍ നാലാംനിലയില്‍നിന്ന് തെറിച്ചു താഴേക്കു പോയി. ആ വീഴ്ചയില്‍ അവളുടെ നിലവിളി ഞാന്‍ കേട്ടു

എന്‍റെ ഉമ്മച്ചീ !!!!!!!!!!!!!!!!!!!!!!!!!!!!!
ഞാന്‍ വീണ്ടും ഞെട്ടി. ഇതെന്താ അഫ്രിക്കക്കാരി മലയാളത്തില്‍ കരയുന്നോ. ഞാന്‍ താഴോട്ടു നോക്കി. അപ്പോള്‍ കണ്ട കാഴ്ച  ദയനീയമായിരുന്നു. അതാ കട്ടിലിനു താഴെ വീണു കിടക്കുന്നു എന്‍റെ ഭാര്യ. ഞാന്‍ സ്വപ്നത്തില്‍ ആഫ്രിക്കക്കാരിക്കിട്ടു കൊടുത്ത ചവിട്ടു ഇവള്‍ക്കാണ്  കൊണ്ടത്‌.

ഓര്‍ക്കാപുറത്തു കിട്ടിയ ചവിട്ടായത് കൊണ്ടാവാം അവള്‍ നാല് പാടും നോക്കുന്നുണ്ട്.  എനിക്ക് പാവം തോന്നിയെങ്കിലും ഞാന്‍ ഒന്നുമറിയാത്തപോലെ പുതപ്പിനുള്ളിലൊളിച്ചു. ഇപ്പൊ ആശ്വസിപ്പിക്കാന്‍ നിന്നാല്‍ ഞാന്‍ മനപ്പൂര്‍വം ചവിട്ടി താഴെയിട്ടതാണെന്നു കരുതി നാളെ അവള്‍ സ്ത്രീപീഡനത്തിനു കേസ്കൊടുക്കാന്‍ വനിതാ കമ്മീഷനില്‍ പോയാല്‍ എന്‍റെ ഇപ്പോഴുള്ള സൌദിയിലെ പണിയും പോയിക്കിട്ടും. അങ്ങിനെ ഞാന്‍ സൌത്താഫ്രിക്കയിലെ  രണ്ടരലക്ഷം രൂപ മാസശമ്പളമുള്ള  ജോലി നഷ്ടപ്പെട്ട  വിഷമത്തോടെ ഉറങ്ങിപ്പോയി. അതിനിടയില്‍ ചവിട്ടു കൊണ്ട ആഫ്രിക്കക്കാരി എപ്പോഴാണ് കട്ടിലില്‍ കയറി കിടന്നതെന്നറിഞ്ഞില്ല.
  
രാവിലെ എന്നെ വിളിച്ചുണര്‍ത്തിയ  അവളുടെ മുഖത്തെ വശ്യമായ പുഞ്ചിരി കണ്ടപ്പോള്‍
ആശ്വാസമായി. ഏതായാലും വനിതാ കമ്മീഷനില്‍ പോയിട്ടില്ല. അറിയാതെ പറ്റിപ്പോയ മാഹാ അപരാധത്തിനു സോറി പറഞ്ഞേക്കാമെന്നു  കരുതിയപ്പോഴേക്കും അവള്‍ സംസാരിച്ചു തുടങ്ങി.

> അതേ... ഞാനിന്നലെ  ഒരു സ്വപ്നം കണ്ടു പേടിച്ചു.
> നീയും സ്വപ്നം കണ്ടോ. എന്ത് സ്വപ്നം.
> ഞാനേതോ കിണറിനടുത്തു നിക്കായിരുന്നു. അപ്പൊ എന്നെ ആരോ പിന്നില്‍ നിന്നു ചവിട്ടി കിണറ്റിലിട്ടു. ഉണര്‍ന്നപ്പോ ഞാനുണ്ട് കട്ടിലിനു താഴെ.

> കിണറ്റില്‍ വീഴുമ്പോ   “ഇന്‍റെ ഉമ്മച്ചീന്നു   പറഞ്ഞല്ലേ നീ നിലവിളിച്ചത്.  
ങേ.. അത് നിങ്ങളെങ്ങിനെ കേട്ടു ?.. വെറുതെ കളിയാക്കണ്ടാട്ടോ....
അവള്‍ അടുക്കളയിലേക്കു പോയപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും  സ്വപ്നത്തിന്റെ ടൈംമിങ്ങിനെപ്പറ്റി. ഈ മനപ്പൊരുത്തമെന്നൊക്കെ പറയുന്നത് ഇതിനാണോ. 
.
.

51 comments:

  1. ഭയങ്കരൻ മനപ്പൊരുത്തം. അപ്പപ്പോ! ഇനിയും നടക്കട്ടെ ഇത്തരം മനപ്പൊരുത്ത സ്വപ്നങ്ങൾ.. ചിലപ്പോ സ്വപ്നം തിരിഞ്ഞും വരും കേട്ടോ. നമ്മളു കിണറ്റിൻ വക്കിലും പ്രിയപത്നിയ്ക്കു രണ്ടര ലക്ഷം രൂപയുടെ ജോലിയും…

    ReplyDelete
  2. ഈ സ്വപ്നം സൌദിയില്‍ വെച്ച് കാണാഞ്ഞത് മഹാ ഭാഗ്യം. അല്ലെങ്കില്‍ ഒരു വര്‍ഷക്കാലം തൊട്ടടുത്ത കട്ടിലില്‍ കിടന്ന ഞാന്‍ (എണ്ണ) ക്കിണറില്‍ വിണേനെ!!
    സംഗതി കലക്കി

    ReplyDelete
  3. സ്വപ്നത്തിലും ഇത്തരം അക്രമ വാസനയുണ്ടെങ്കില്‍ വനിതാ സംരക്ഷണ നിയമം മാറ്റിയെഴുതേണ്ടി വരും.

    ReplyDelete
  4. ഹ ഹ ഹ.....അങ്ങനെ പെരുന്നാളിന് ശേഷം അക്ബറിന്റെ തേരോട്ടം തുടങ്ങി. ഈ അശ്വമേധത്തിന് മുന്നില്‍ നിന്ന് മാറിക്കോളൂ....അല്ലങ്കില്‍ ചവിട്ടു നിങ്ങള്‍ക്കും കിട്ടും.......കലക്കന്‍ പോസ്റ്റ്‌.

    ReplyDelete
  5. ഏതു ഹിമാറാ എന്നെ കിണറ്റില്‍ തള്ളിയിട്ടെ എന്ന് ഭാര്യ ആലോചിക്കാഞ്ഞത് ഭാഗ്യം..

    ReplyDelete
  6. മുകിൽ
    ***ആദ്യ കമെന്റിനു നന്ദി. സ്വപ്നം തിരിഞ്ഞു വരും എന്നൊരു ഭയം എനിക്കില്ലാതില്ല.
    ------------------------
    MT Manaf
    ***വലിയ ശൈത്താന്‍മാര്‍ അടുത്തുണ്ടെങ്കില്‍ സ്വപ്നം കാണില്ലെന്നല്ലേ പറയുന്നത്.
    -------------------------
    ചെറുവാടി
    ***ചതിക്കല്ലേ ചെറുവാടി. സ്വപ്നത്തിലുള്ള ആക്രമണത്തിനു ശിക്ഷിക്കാന്‍ നിലവില്‍ വകുപ്പില്ല. അത് കൊണ്ടല്ലേ ഞാന്‍ ഇങ്ങിനെ ധൈര്യത്തില്‍ സ്വപ്നം കാണുന്നത്.
    ----------------------------
    സലീം ഇ.പി.
    ***സലിം. എല്ലാം ഒരു സ്വപ്നമല്ലേ. പേടിക്കണ്ട ഇനി ഞാന്‍ ആഫ്രിക്കയില്‍ പോകില്ല. സത്യം
    ---------------------------
    കൊസ്രാ കൊള്ളി
    ***ഹ ഹ ഹ അവള്‍ അങ്ങിനെ ചിന്തിച്ചിട്ടുണ്ടാവും. ആര്‍ക്കറിയാം. വരവിനു നന്ദി കേട്ടോ

    ReplyDelete
  7. ഈ സ്വപ്നം കടം കൊടുക്കുമോ അക്ബർ ഭായ്..?
    എന്റെ പെണ്ണൊരുത്തിക്കിട്ടൊന്ന് താങ്ങാനാ...!

    ReplyDelete
  8. ഹ..ഹ..ഹ..ഭാഗ്യവാന്‍! എന്തൊരു ടൈമിം‌ങ്ങ്..ആഫ്രിക്കന്‍ പര്യടനം കലക്കി. ആ പാവം ആ സമയത്ത് കിണറ്റില്‍ വീണ സ്വ‌പ്‌നം കണ്ടില്ലായിരുന്നുവെങ്കില്‍ ഒന്നാലോച്ചിച്ചു നോക്കൂ. സ്വ‌പ്‌നം അടിപൊളിയായിരുന്നു. ഇതു വായിച്ചിട്ട് ഞാന്‍ കുറേ ചിരിച്ചു. മറ്റുള്ളവരെ ചിരിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. ആ കാര്യത്തില്‍ അക്‌ബറിന്റെ കഴിവ് അപാരം തന്നെ.

    ReplyDelete
  9. ചവിട്ടു കൊണ്ട ആ നിമിഷമായിരിയ്ക്കും ആ പാവം 'ആഫ്രിക്കക്കാരി' സ്വപ്നം കണ്ടത്. അത്രേയുള്ളൂ കാര്യം. അല്ലാതെ ടൈമിങ്ങ് ഒത്തു വന്നതൊന്നുമല്ല മാഷേ.

    ഇനിയിപ്പോ ഈ പോസ്റ്റിനു ശേഷം (സത്യം വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക്) എന്ത് സംഭവിയ്ക്കുമെന്ന് കാണാം

    ReplyDelete
  10. ഇത് ചവിട്ടു പോരുത്തമാണ്!
    കഠാരയെടുത്ത് കുത്തുന്നത് സ്വപ്നം കാണാത്തത് ഭാഗ്യം! :)

    ReplyDelete
  11. ഹഹഹ.. ചിരിപ്പിച്ചു.

    ReplyDelete
  12. അക്ബര്‍ .. ,എന്തൊരു സ്വപ്നം !!!..കലക്കി

    ഞാന്‍ ബാഗ് കൈക്കലാക്കാന്‍ ഒന്ന് ശ്രമിച്ചതെയുള്ളൂ അവള്‍ കഠാര കാണിച്ചു അനങ്ങിപ്പോകരുതെന്നു പറഞ്ഞു,എനിക്ക് ഉറക്കെ നിലവിളിക്കാനാണ് തോന്നിയത് പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല...സ്വപ്നം പോയ പോക്ക് ഹഹ ...

    അക്ബറും ,ഭാര്യയും സന്തോഷമായി ഇരിക്കട്ടെ ,കാരണം മനപ്പൊരുത്തം ഉണ്ടെന്ന്‌ സ്വയം സമ്മതിക്കുന്നത് ഭാര്യക്ക്‌ കൊടുക്കുന്ന ഏറ്റവും നല്ല സമ്മാനം അല്ലേ?

    ReplyDelete
  13. ഹിഹി.... ചിരിച്ചു. ക്ലൈമാക്സ് ..നന്നായി.

    ഭാര്യയുടെ സ്വപ്നം ഒരിക്കലും പ്രതീക്ഷിച്ചില്ല : ) ആദ്യത്തേത് സ്വപ്നമാവും എന്നു ഞാന്‍ വായിക്കുമ്പോള്‍ തന്നെ ഊഹിച്ചു..

    ReplyDelete
  14. ഹഹ, കലക്കി :)

    "ഇതെന്താ അഫ്രിക്കക്കാരി മലയാളത്തില്‍ കരയുന്നോ" ഇത് വായിച്ചു ഞാന്‍ ചിരിച്ചു പോയി.

    സൌത്ത് ആഫ്രിക്കയില്‍ പോകുന്നെന്നു പറഞ്ഞത് ആദ്യം ഒന്ന് വിശ്വസിച്ചെങ്കിലും, പിന്നെ തോന്നി എന്തെങ്കിലും കൊനഷ്ഠും കൊണ്ട് വരുവാണെന്ന്! ഊഹം തെറ്റിയില്ല.

    ReplyDelete
  15. ആ രണ്ടര ലക്ഷത്തിന്റെ കാര്യം ഭാര്യയോട് പറയാമായിരുന്നു!.ചവിട്ടു കൊണ്ടാലും വേണ്ടില്ല എന്നു പറയും!

    ReplyDelete
  16. വിവരണം കണ്ടപ്പോള്‍ ശരിക്കും ഉള്ളതാണെന്ന് തോന്നിപ്പോയി.
    അതാണ്‌ എഴുത്തിന്റെ പവര്‍!!

    ReplyDelete
  17. മുരളീമുകുന്ദൻ ബിലാത്തിപട്ടണം said.ഈ സ്വപ്നം കടം കൊടുക്കുമോ അക്ബർ ഭായ്..എന്റെ പെണ്ണൊരുത്തിക്കിട്ടൊന്ന് താങ്ങാനാ...!?
    ***മുരളീ. താങ്കളുടെ ചോദ്യം എന്നെ ഒരു പാട് ചിരിപ്പിച്ചു. എന്തൊരു നിഷ്കളങ്കമായ ചോദ്യം. ഹും
    -----------------------------
    Vayady
    ***ടൈമിം‌ങ്ങ് ഇല്ലാത്ത ഒരു സ്വപ്നം അവള്‍ കാണുമോ എന്നാണു എന്റെ പേടി. ഈ പ്രോത്സാഹനത്തിനു നന്ദി.
    ------------------------------
    സിബു നൂറനാട്
    ഇവിടേക്ക് സ്വാഗതം-വീണ്ടും കാണുമല്ലോ.
    -----------------------------
    ശ്രീ
    ***സ്വപ്നത്തിലൂടെ ഒരാള്‍ കൊടുക്കുന്നു മറ്റേ ആള്‍ വാങ്ങുന്നു. അത് ഒരേ സമയത്തായിരുന്നില്ലെങ്കില്‍ എന്റെ കാര്യം പോക്കാ. നന്ദി ശ്രീ, നല്ല വാക്കുകള്‍ക്കു
    -----------------------------
    തെച്ചിക്കോടന്‍
    ***ഹ ഹ ഹ തെച്ചിക്കോടന്‍-. ഉറക്കത്തില്‍ ദുസ്വപങ്ങള്‍ കാണാതിരിക്കാന്‍ നല്ലതൊക്കെ ചൊല്ലിപ്പറഞ്ഞു കിടക്കാന്‍ അവള്‍ പിന്നീട് ഉപദേശിച്ചത് ആ ഭയം കൊണ്ടാണെന്ന് എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി.
    ------------------------------

    ReplyDelete
  18. കുമാരന്‍ kumaran said.ഹഹ.ചിരിപ്പിച്ചു.
    ***ചിരിയുടെ സുല്‍ത്താന്‍ കുമാരാ- നീ ചിരിച്ചാല്‍ ഈ കരക്ക്‌ ചാകരാ...നന്ദി.
    ---------------------------
    siya
    ***നല്ല വാക്കുകകള്‍ക്കും എന്റെ കുടുംബത്തിനു നേര്‍ന്ന ആശംസകള്‍ക്കും നന്ദി സിയാ.
    ----------------------------
    ഹംസ
    ***ഭാര്യുടെ സ്വപ്നമാണ് എന്നെ രക്ഷിച്ചത്‌. അതെനിക്കും അപ്രതീക്ഷിതമായിരുന്നു.
    ---------------------------
    വഷളന്‍ജേക്കെ ⚡ WashAllenⒿⓚ
    ***ഹ ഹ ഹ വന്നു വന്നു എന്നെയിപ്പോ ആരും വിശ്വസിക്കാതായോ. വായനക്കും പ്രോത്സാഹനത്തിനും നന്ദി ജെക്കെ.
    ----------------------------
    Mohamedkutty മുഹമ്മദുകുട്ടി
    ***ഇക്കാ. അതിപ്പോ അറിഞ്ഞു കാണും. ഇനി നാട്ടില്‍ ചെന്നാലത്തെ അവസ്ഥ എന്താണാവോ.
    ----------------------------
    mayflowers
    ***വരവിനും വായനക്കും നന്ദി.

    ReplyDelete
  19. ചവിട്ട്‌ മനപൂര്‍വ്വം അറിഞ്ഞു കൊടുത്തതാണോ ......
    പരീക്ഷണങ്ങള്‍ നടക്കട്ടെ ...
    എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  20. ഭാര്യ താങ്കളെ ഊതിയതായിരിക്കുമോ..:)
    എഴുത്ത് രസിപ്പിച്ചു.

    ReplyDelete
  21. പണ്ടു എനിക്കും ഇതു പോലെ ഒരോഫര്‍ വന്നതാ..
    പിന്നെ രണ്ടാം പക്കം എന്തിനാ ഇങ്ങോട്ട് തന്നെ കെട്ടിയെടുത്ത് മലയാളികള്‍ക്ക്
    ചീത്തപേരുണ്ടാക്കണ്ട എന്നുകരുതി ഞാനതൊഴിവാക്കി..

    എന്തായാലും ഇനി അടുത്ത ഓഫര്‍ വരുമ്പോള്‍ (സ്വപ്ന)യാത്രയില്‍ ബാഗൊക്കെ സൂക്ഷിക്കുക..
    നല്ല പാതിയുടെ എല്ലൊടിക്കാതെ സൂക്ഷിക്കുകയും ചെയ്യുക!

    അക്ബര്‍ സാഹിബേ കഥ, കഥാന്ത്യം കലക്കി...
    അഭിനന്ദനങ്ങള്‍!!

    (( അല്ല ഇപ്പം എല്ലാരും ഈ ക്ലൈമാസ് ട്വിസ്റ്റ് വെച്ചുള്ള
    പരീക്ഷണങ്ങളിലാനെന്നു തോന്നുന്നു!
    നടക്കട്ടെ നടക്കട്ടെ..നല്ല പോലെ
    വായിച്ചു ചിരിക്കാന്‍ വല്ലതും തടയുമല്ലോ!))

    ReplyDelete
  22. ഫാലൂദ എന്ന പേരില്‍ ഇതുപോലൊരു പൊട്ടീസ്‌ കഥ (ആളെ പൊട്ടനാക്കുന്ന കഥ എന്ന അര്‍ത്ഥത്തില്‍ ) പഠന കാലത്ത് ട്രെയിനിംഗ് കോളേജ് മാഗസിനില്‍ ഞാന്‍ എഴുതിയിരുന്നു. സ്കൂളില്‍ അദ്ധ്യാപകന്‍ ആയിരിക്കുമ്പോള്‍ അതെ കഥ സ്ടാഫ് റൂമില്‍ നാടകീയമായി അവതരിപ്പിച്ചു. അല്പം പെണ്ണും പിടക്കോഴിയും ഒക്കെ ഉണ്ടായിരുന്നതിനാല്‍ എല്ലാ സ്റ്റാഫും ആവേശത്തോടെ കേട്ടു. ബെല്ലടിച്ചിട്ടും ചിലര്‍ ക്ലാസ്സില്‍ പോയില്ല. ക്ലൈമാക്സ് പറഞ്ഞതും ഞാന്‍ ഇറങ്ങി ഓടി. തല്ലു കൊല്ലാതെ കഴിചിലായത് ഭാഗ്യം കൊണ്ടാണ്.

    ഏതായാലും നിങ്ങള്‍ രണ്ടു പേരുടെയും ടൈമിംഗ് കൊള്ളാം. ഇതിനാണ് ഇംഗ്ലീഷില്‍ Made for each other എന്ന് പറയുന്നത്.

    ReplyDelete
  23. @ MT Manaf: ഇങ്ങനെ ചിരിപ്പിക്കല്ലേ സാറേ..

    ReplyDelete
  24. അനസ്‌ ബാബു
    ***ആ പരീക്ഷണം കൊള്ളാമെന്നു ചില നിലാവുള്ള രാത്രികളില്‍ എനിക്ക് തോന്നാറുണ്ട്.
    --------------------------------
    ഭായി
    ***ഭായി ചോദിച്ചപ്പോള്‍ എനിക്കും ഒരു സംശയം. അല്ല അങ്ങിനെ ആയിരിക്കുമോ. ആ...
    ------------------------------
    നൗഷാദ് അകമ്പാടം
    ***ഇലല്യ നോം നിര്‍ത്തി. ഇനി സ്വപ്നമേ കാണില്ല. ഓരോരോ സ്വപ്‌നങ്ങള്‍ വരുന്ന വഴിയെ....വായനക്ക് നന്ദി നൌഷാദ്
    ------------------------------
    ബഷീര്‍ Vallikkunnu
    ***അതെ അതെ ടൈമിംഗ് ഒക്കെ കൊള്ളാം. തിരിച്ചൊരു സ്വപ്ന പ്രഹരം വരാതിരുന്നാല്‍ മതിയായിരുന്നു. പിന്നെ ആ ഫാലുദ കഥ ഒന്ന് റീ പോസ്റ്റ് ചെയ്യൂ. നമ്മളും കൂടി വായിക്കട്ടെ.

    ReplyDelete
  25. സ്വപ്നത്തില്‍ ഇത്ര ടൈമിംഗ് ഉള്ള നിങ്ങള്‍ ജീവിതത്തില്‍ എത്രമാത്രം ടൈമിംഗ് ഉള്ളവരായിരിക്കും!! ഗൊച്ചു ഗള്ളാ ...വിടില്ല ഞാന്‍.

    ഞാന്‍ ഓടി......ഞാന്‍ ഇവിടെ വന്നിട്ടുമില്ല ഒന്നും പറഞ്ഞിട്ടുമില്ല.

    ReplyDelete
  26. when the African lady told you hands-up you extended your hand for hand shake!!!!(Somebody told me like that!!!!

    ReplyDelete
  27. താങ്കള്‍ കണ്ടത് സ്വപ്നമാണെങ്കിലും എഴുത്ത് നന്നായി..
    ഞെട്ടിക്കുന്ന യാഥാര്‍ത്യങ്ങള്‍ കുറേ കണ്ടറി ഞ്ഞിട്ടുണ്ട് ഞാനെന്‍റെ ആഫ്രിക്കന്‍ പ്രവാസത്തില്‍.
    അവയെല്ലാം വരാനിരിക്കുന്നു, എന്‍റെ ബ്ലോഗില്‍..

    ReplyDelete
  28. Aiwa!!
    ***സന്ദര്‍ശനത്തിനു നന്ദി. അഭിപ്രായങ്ങള്‍ക്കും
    -------------------------------
    poor-me/പാവം-ഞാന്‍
    ***What an idea sait ji . thanks for comments
    ------------------------------
    rafeeQ നടുവട്ടം
    ***താങ്കളുടെ ആഫ്രിക്കന്‍ അനുഭവങ്ങള്‍ വായിക്കാന്‍ ഞാനും വരുന്നു. നന്ദി.

    ReplyDelete
  29. പോസ്റ്റിയ അന്നേ വായിച്ചു. ആഫ്രിക്കൻ സ്വപ്നം വല്ലാതെ ഇഷ്ടപ്പെട്ടു. വായിക്കാൻ ഞാൻ വിളിച്ചുവരുത്തിയ ആഫ്രിക്കൻ കഥാകാരൻ റഫീഖ് വന്നിട്ടും ഞാനൊന്നും എഴുതാതെ പോയത് ഇപ്പഴാ ശ്രദ്ധിക്കുന്നത്.

    വൈകിയെങ്കിലും അഭിനന്ദനങ്ങൾ!

    ReplyDelete
  30. നന്ദി അലി. വന്നതിനും നല്ല വാക്കുകള്‍ക്കും

    ReplyDelete
  31. ഹ..ഹ..ഹ...ഭയങ്കരൻ മനപ്പൊരുത്തം. നല്ല പോലെ ചിരിച്ചു.
    എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  32. പോസ്റ്റിട്ടപ്പോ തന്നെ വായിച്ചിരുന്നു. അല്ലറ ചില്ലറ തിരക്കുകാരണം കമന്റിയില്ല. സംഭവം കൊള്ളാം. ഒരു ക്ലൂ പോലും ഇല്ലാ. അതാണ് ക്ലൈമാക്സ്. കലക്കീട്ടോ...

    ReplyDelete
  33. ആദ്യായിട്ടാ അക്ബറിന്റെ ബ്ലോഗില്‍..
    ആദ്യത്തെ പോസ്റ്റ്‌ വായനയില്‍ തന്നെ ആളെ വീഴ്ത്താനുള്ള കഴിവ് അപാരം തന്നെ..
    :)

    ReplyDelete
  34. അക്ബര്‍ ഇക്കാ,
    താങ്കളുടെ ഇമെയില്‍ id എന്താണ്?
    പോസ്ടിടുമ്പോ ഈ പില്ലേര്സിനു ഫോണ്‍ വിളിച്ചു പറയാന്‍ ആണ്.
    :-)

    ReplyDelete
  35. നല്ല സ്വപ്നം, ടൈമിംഗ് നന്നായി ഇല്ലെങ്കില്‍ അറിഞ്ഞേനെ .

    ReplyDelete
  36. Please don't mail me during working hours link of this type stories..........Boss will kick me out of the Gate....കമ്പ്യൂട്ടറില്‍ നോക്കി ചിരിക്കുന്നത് കണ്ടു ബോസ്സ് ചോദിക്കുന്നു ? hey what happened?

    ReplyDelete
  37. ഈ സംഭവത്തിന്‌ ശേഷമാണ് ചക്കിക്കൊത്ത ചങ്കരന്‍' എന്നും 'ഈനാംപെച്ചിക്ക് മരപ്പട്ടി കൂട്ട്' എന്നുമൊക്കെ ഉള്ള ചൊല്ലുകള്‍ ഉണ്ടായത് .

    അപാര ടൈമിംഗ് തന്നെ. അതോ നിങ്ങളുടെ മനോവിഷമം (കള്ളത്തരം)മാറ്റാനായി ഫാര്യ അഭിനയിച്ചതോ?

    ReplyDelete
  38. വായിച്ചുതുടങ്ങിയപ്പോള്‍ ശരിക്കും പ്രിട്ടോറിയയില്‍ പോയ അനുഭവം വിവരിക്കുകയാണ് എന്നാണ് ധരിച്ചത്. ആളൊരു സംഭവമാണല്ലോ എന്നൊക്കെ തോന്നുകയും ചെയ്തു. കഠാര കണ്ടതോടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി.

    ReplyDelete
  39. തുടക്കം ഞാനൊന്നു സംശയിച്ചു. കറുത്തുതടിച്ച ആഫ്രിക്കക്കാരിയെ കേറിപ്പിടിക്കാന്‍ :) പറ്റിയ ഒരു ബോഡി ലാംഗ്വേജ്‌ ശന്തഭാവിയായ ചാലിയാറിനുണ്ടോ?
    രണ്ടരലക്ഷം ശമ്പളം എന്ന് പച്ചക്ക് അങ്ങെഴുതിയാല്‍ അസൂയാലുക്കളായ ഈ "ബ്ലോഗോലജിസ്ടുകള്‍" പിരാകി പണിതീര്‍ക്കില്ലേ?
    ഏതായാലും സ്വപനം ആണെന്ന് പറഞ്ഞകൊണ്ട് "ഹാവൂ സമാധാനായി"
    അക്ബറിക്കായുടെ ജീവന്‍ തിരിച്ചുകിട്ടിയതിത്തിലുള്ള വിഷമം കൊണ്ടല്ല. ആ രണ്ടരലക്ഷം ഓര്‍ത്ത്‌". :) :)

    ReplyDelete
  40. ഒരു കമന്‍റ് പൂശാന്‍ വേണ്ടി കുറെ നേരമായി കാത്തിരിക്കുന്നു. ചിരിയുടെ തിര ഒന്നടങ്ങിയിട്ടു വേണ്ടേ? മനപ്പൊരുതമായാല്‍ ഇങ്ങനെ വേണം. യഥാര്‍ത്ഥത്തില്‍ തറയില്‍ വീണതും വീണ്ടും എഴുന്നേറ്റു വന്ന് കട്ടിലില്‍ കിടന്നതുമോന്നും ശ്രീമതി മിണ്ടിയില്ല അല്ലെ? മുഴുവന്‍ കാര്യങ്ങളും ഇപ്പോഴും അങ്ങോട്ടുമിങ്ങോട്ടും തുറന്നു പറയാറില്ല എന്ന് ഇതില്‍ നിന്ന് ആരും നിര്‍ധാരണം ചെയ്തെടുക്കും എന്ന് തോന്നുന്നില്ല. ഒരു നല്ല വായന അക്ബേറിയന്‍ ടെച്ചോടെ തന്നെ സമ്മാനിച്ചതിന് ആയിരം നന്ദി.

    ReplyDelete
  41. ഞാനാദ്യാ ഇവിടെ, വന്നതു വെറുതെയായില്ല, മനസ്സ് നിറയെ ചിരിച്ചു..

    ReplyDelete
  42. ഹ ഹ ഇത് ഞാന്‍ എന്തെ ഇത് വരെ വായിച്ചില്ല ? ബീടരുടെ സ്വപ്നം ഒരു ക്ലൈമാക്സ്‌ തന്നെയാണ്. അക്ബര്‍ക്കന്റെ സ്വപനം ആദ്യം തന്നെ ഒരു ഊഹം കിട്ടി. കലക്കി...

    ReplyDelete
  43. സ്വപ്നം കലക്കി .... ഞാനും ആദ്യം ആഫ്രിക്കയെ കുറിച്ച് ഒരു കഥയായിരിക്കും എന്ന് കരുതിയാണ് വായിക്കാന്‍ തുടങ്ങിയത് ...
    നര്‍മ്മത്തിന്റെ മര്‍മ്മം അറിയാവുന്ന എഴുത്തുകാരന് ആശംസകള്‍

    ReplyDelete
  44. ഹ ഹ ഹ ..ഒന്നിച്ചു സ്വപ്നം കണ്ടത് നന്നായി ട്ടോ ..ക്ലൈമാസ് ഇങ്ങനായത് കൊണ്ട് രക്ഷപെട്ടു ഇല്ലേല്‍ കാണാമായിരുന്നു ..തൃശൂര്‍ പൂരം ഹഹഹഹ ...



    സ്വപ്നമൊരു ചാക്ക് ..
    തലയിലത് താങ്ങിയൊരു പോക്ക് ..
    ഉടയവനലിഞ്ഞു വിളി കേട്ട് ..
    ഇവന് വഴികാടൂ ...

    ReplyDelete
  45. ഞാന്‍ ആലോചിക്കുന്നത് ബീടര്‍ അഫ്രിക്കക്കാരി ആണെന് സ്വപ്നം കണ്ടിരുന്നെങ്കില്‍ എന്ത് ചെയ്തേനെ എന്നാണ് ,ഉമ്മച്ചീ എന്ന് അപ്പോള്‍ അക്ബര്‍ക്ക ആയിരിക്കും വിളിക്കുക ,,,ചിരിച്ചു ചിര്ച്ചു ഒരു വഴിയായി ,

    ReplyDelete
  46. ഒന്നാംതരം സ്വപ്നം. പാവം ഫാര്യ...

    ReplyDelete
  47. എന്തോരു സ്വപ്നപ്പൊരുത്തം...!!

    രലക്ഷം രൂപ ശമ്പളംന്ന് കേട്ടപ്പോ ആദ്യം ഒന്ന് അസൂയിച്ചു കേട്ടോ. “ഹോ അക്ബര്‍ ഭായിയ്ക്ക് ഇത്രേം ശമ്പളണ്ടോ..?”ന്നൊരു ആന്തല്‍. പിന്നെ സ്വപ്നാന്ന് മനസ്സിലായപ്പോ ആശ്വാസമായി.

    ഇഷ്ടപ്പെട്ടു

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..