Monday, October 18, 2010

സൃഷ്ടിയും സംഹാരവും.

 രണ്ടു മിനിക്കഥകള്‍


1)  സൃഷ്ടി
എഴുത്തുകാരി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. 
സൃഷ്ടിപ്പിന്‍റെ പേറ്റുനോവ് അവരെ തളര്‍ത്തിയിരിക്കുന്നു.
ഓരോ സൃഷ്ടിപ്പും തനിക്കു കടുത്ത നോവ്‌ സമ്മാനിക്കുന്നു.
അത് തന്‍റെ ചിന്താഭാരത്തെ അധികരിപ്പിക്കുന്നു. 
വല്ലാത്ത വിങ്ങലും അസ്വസ്ഥതയും.

സൃഷ്ടിപ്പിനു പിന്നിലെ  തന്‍റെ നൊമ്പരത്തെ ആരും അറിയുന്നില്ല
വേണ്ട അതാരും അറിയണ്ട. അതെങ്കിലും തന്‍റെ സ്വകാര്യതയായിരിക്കട്ടെ.
ഇല്ല ഇന്ന് താന്‍  ആരാധകരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കില്ല
അവരുടെ കത്തുകള്‍ക്ക് മറുപടി അയക്കില്ല
ആരുടേയും അഭിനന്ദനങ്ങള്‍ക്ക്  നന്ദി പറയില്ല.
തന്‍റെ സൃഷ്ടി പുറംലോകം കാണുന്നതുവരെ തനിക്കിനി മറ്റൊന്നും ചിന്തിക്കാനാവില്ല.
സൃഷ്ടിപ്പിന്റെ  പേറ്റുനോവ്‌ അതിന്റെ പാരമ്മ്യത്തിലെത്തുകയാണ്.
അനിവാര്യമായ ബന്ധനത്തിനു അവര്‍ സ്വയം വിധേയയാവുകയായിരുന്നു.
പുറത്തു കാത്തു നിന്ന ആരാധകരുടെ മുഖങ്ങളില്‍ - 
ആകാംക്ഷയുടെ നിമിഷങ്ങള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
ഒടുവില്‍ അടഞ്ഞ വാതിലിനപ്പുറത്തു  നിന്നും ആരോ വിളിച്ചു പറഞ്ഞു.
"എല്ലാം കഴിഞു. ആണ്‍കുട്ടിയാണ്"
---------------------------------------------------------------------------------
2)   സംഹാരം. 


സംഹാരം. തലക്കെട്ട്‌ എഴുതി വെച്ച് എഴുത്തുകാരന്‍ ചിന്തയിലാണ്ടു.
പക്ഷെ അയാള്‍ക്ക് ഒന്നും എഴുതാന്‍‍ കഴിയുന്നില്ല.
വല്ലാത്ത അസ്വസ്ഥത. അവര്‍ പലപ്പോഴും ചിന്തകളെ മുറിപ്പെടുത്തുന്നു.
ചിന്തകളുടെ വിഹായസ്സിലേക്ക് റോക്കറ്റ്  പോലെ  മനസ്സ് -
പറന്നുയരുമ്പോള്‍ അവര്‍ താഴോട്ടു പിടിച്ചു വലിക്കുകയാണ്.
ആശയങ്ങള്‍ തേടി ചിന്തയുടെ അഗാധ കയങ്ങളിലേക്ക് മനസ്സ് ഊളിയിടുമ്പോഴും -
അവര്‍ മുകളിലോട്ടു പിടിച്ചു വലിക്കുന്നു.
ഒന്നും എഴുതാന്‍ സമ്മതിക്കാതെ തന്നെ ശല്യപ്പെടുത്തുന്ന തന്‍റെ ശത്രുക്കളെ
അയാള്‍ തിരിച്ചറിഞ്ഞു. പക്ഷെ എന്താണ് പോംവഴി.
ശത്രു  നിഗ്രഹം കലാകാരന് ഭൂഷണമോ. അവന്റെ പേനത്തുമ്പില്‍ ചോര പൊടിക്കാമോ.
പേനയല്ലാതെ മറ്റൊരു ആയുധം തന്‍റെ കൈകള്‍ക്ക് വഴങ്ങുമോ.
സൃഷ്ടിക്കാനല്ലാതെ സംഹരിക്കാന്‍ ഒരു എഴുത്തുകാരന് ആവുമോ.
കടുത്ത ആശയ സംഘട്ടനം അയാളുടെ മനസ്സില്‍ നടക്കുകയാണ്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം.
ഹിംസയും അഹിംസയും തമ്മിലുള്ള പോരാട്ടം
ഒടുവില്‍ തിന്‍മ തന്നെ വിജയം കണ്ടു.
സംഹരിക്കുക. ഇനി ഒരിക്കലും തന്‍റെ ചിന്തകളെ അലോസരപ്പെടുത്താന്‍
അവരെ അനുവദിക്കരുത്.  കൊല്ലുക തന്നെ. അയാള്‍ തീരുമാനിച്ചു.
പിന്നെ താമസിച്ചില്ല. എഴുത്തുകാരന്‍ മേശപ്പുറത്തു വെള്ള കടലാസ് വിരിച്ചു
മേശ വലിപ്പില്‍ നിന്ന് ആയുധം പുറത്തെടുത്തു.
കടലാസില്‍ നോക്കി അയാള്‍ തലമുടി ശക്തിയായി  ചീകി
ഒന്നിന് പിറകെ ഒന്നൊന്നായി ചക്കക്കുരു പോലുള്ള അനേകം പേനുകള്‍ താഴെ വീണു.
പിന്നെ പെരുവിരല്‍ നഖം കൊണ്ട് അയാള്‍ ആരംഭിച്ചു. സംഹാരം.
ചോരകൊണ്ട് എഴുതിയ പേന്‍ ചരിതം 

അകത്തു നിന്നും അമ്മയുടെ ശകാരം അയാളുടെ കാതില്‍ പതിച്ചു.
"പോയി കുളിക്കെടാ ചെകുത്താനെ".
---------- O ---------------------------------------------





(മാന്യ സുഹൃത്തുക്കള്‍  എന്നോട് പൊറുക്കുക. ആശയ ദാരിദ്ര്യവും അലസതയും. അതുതന്നെയാണ് ഇപ്പോള്‍ എന്നെ അലട്ടുന്ന  പ്രശ്നം)

50 comments:

  1. മാന്യ സുഹൃത്തുക്കള്‍  എന്നോട് പൊറുക്കുക. ആശയ ദാരിദ്ര്യവും അലസതയും. അതുതന്നെയാണ് ഇപ്പോള്‍ എന്നെ അലട്ടുന്ന  പ്രശ്നം

    ReplyDelete
  2. പ്രിയ അക്ബര്‍ ആദ്യമായി പറയട്ടെ.
    (മാന്യ സുഹൃത്തുക്കള്‍ എന്നോട് പൊറുക്കുക. ആശയ ദാരിദ്ര്യവും അലസതയും. അതുതന്നെയാണ് ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം
    ഈ വാക്കുകള്‍ പോസ്റ്റിനടിയില്‍ നിന്നും ദയവായി ഒഴിവാക്കുക. ഈ പോസ്റ്റിനു ആ വാക്കുകള്‍ ചേരുന്നില്ല. നല്ല പോസ്റ്റ്.

    സൃഷ്ടി വായിച്ചു . അവസാനം എത്തിയപ്പോള്‍ തുടക്കം മുതല്‍ പിന്നെയും വായിക്കേണ്ടി വന്നു. എഴുത്തുകാരിയുടെ പേറ്റ് നോവ് സ്വകാര്യമായി തന്നെ അവള്‍ നിറവേറ്റി. ഹ ഹ ഹ.. ആണ്‍കുഞ്ഞിന്‍റെ ജന്മം കൊണ്ട് ആരാധകര്‍ സന്തുഷ്ടരായി.

    സംഹാരം .. കുളിക്കത്ത മുടി ചീകാത്ത സാഹിത്യകാരന്മാരുടെ രൂപത്തിനു ചേര്‍ന്ന കഥ അതും കിടിലം ...


    ശരിക്കും ചിരിച്ചു.. ഇത് സുഖിപ്പിക്കല്‍ അല്ല.

    ReplyDelete
  3. രണ്ടും രസകരം.
    ഇതു മികച്ചതെന്ന് എനിക്ക് പറയാന്‍ പറ്റില്ല.
    ആസ്വദിച്ച് എന്ന് മാത്രം പറയുന്നു.

    ReplyDelete
  4. സംഹാരം എനിക്ക് ഇഷ്ടപ്പെട്ടു, സൃഷ്ടി അത്ര തന്നെ ഏശിയില്ല.

    ReplyDelete
  5. സൃഷ്ടിയേക്കാള്‍ സംഹാരം മികച്ചതായി തോന്നി. സൃഷ്ടി ഏതാണ്ട് ഊഹിച്ചു!

    നന്നായിരിക്കുന്നു, അവസാനം അമ്മയുടെ കമന്റ്‌ കൂടെ ആയപ്പോള്‍ ചിരിപൊട്ടി.

    ആശംസകള്‍.

    ReplyDelete
  6. നന്നായി ആസ്വദിച്ചു. സൃഷ്ടിയിലും, സംഹാരത്തിലും 'ചോര' ഒരു കോമ്മണ്‍ ഫാക്ടര്‍' ആയി നില്‍ക്കുന്നു എന്ന കൌതുകകരമായൊരു വസ്തുത താങ്കളുടെ സൃഷ്ടി വായിച്ചു കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. സൃഷ്ടി - സ്ഥിതി - സംഹാരങ്ങള്‍ 'അലസതയുടെയും, വിഷയദാരിദ്ര്യ'ത്തിന്റെയും ഉലപന്നമാണെന്ന് പറയുപ്പെടുമ്പോള്‍ ആ അലസതയേയും , വിഷയ ദാരിദ്ര്യത്തെയും പ്രണയിക്കാന്‍ തോന്നുന്നു.

    "ആശയങ്ങള്‍ തേടി ചിന്തയുടെ അഗാധ കയങ്ങളിലേക്ക് മനസ്സ് ഊളിയിടുമ്പോഴും -
    തന്നെ അവര്‍ മുകളിലോട്ടു പിടിച്ചു വലിക്കുന്നു. " 'ചാലിയാര്‍ പുഴയുടെ തീരത്ത് ഹരിത മനോഹരമായ ഒരു വാഴക്കാടന്‍ ഉള്‍ഗ്രാമത്തില്‍ കളിച്ചും ചിരിച്ചും നടന്ന ഒരു ബാല്യവും കൌമാരവും' കൈവശപ്പെടുത്തിയ ഒരാള്‍ ഈ വരിയെഴുതുമ്പോള്‍ അതിലൊരു ചന്തമുണ്ട്.
    മബ്റൂക് , അക്ബര്‍ സാബ്!

    ReplyDelete
  7. കഥ, കവിത, ലേഖനം, രാഷ്ട്രീയ വിശകലനം, കമ്പോള നിലവാരം, സാമൂഹ്യ വിമര്‍ശനം, സ്പോര്‍ട്സ്, മഹിളാ പംക്തി etc..
    അക്ബര്‍ കൈ വെക്കാത്ത ഒരു മേഖലയും ഇല്ല.

    ഏതായാലും ആധുനിക കവികള്‍ക്ക് ശരിക്കിട്ടൊരു കൊട്ട് ഇതിലില്ലേ എന്ന് സംശയം.

    ReplyDelete
  8. സൃഷ്ടിയുടെ ക്ലൈമാക്സ് പ്രതീക്ഷിച്ചതാണ്, സംഹാരം ഹി ഹി.. അക്ബറിക്കാ നന്നായി. ബുദ്ധിജീവികളുടെ വാക്കുകളൊക്കെ ഉപയോഗിച്ച് ഇത്തിരി കനം കൂട്ടി തന്നെയെഴുതി പറ്റിച്ചു. സംഹാരത്തിലെ “എഴുത്തുകാരന്” ഇക്കയുടെ നല്ല ഛായ. അവസാന വരികൾ “ആശയ ദാരിദ്ര്യവും അലസതയും” കൂടിയായപ്പോ ഉറപ്പിച്ചു. കുളിച്ചൂടേ?? ;-)

    ReplyDelete
  9. കഥകളെ കുറിച്ച് ഒന്നും പറയുന്നില്ല...
    ഒരു സങ്കടമേയുള്ളൂ...
    പി.കെ.പാറക്കടവിന്റെ കഞിയില്‍ പാറ്റ വീണല്ലൊ?

    ReplyDelete
  10. ഈ രണ്ട് മിനിക്കഥകളൂടെ ആശയ സമ്പന്നനായ സൃഷ്ടി കർത്താവിനെ നമിക്കുന്നു...... വ്യത്യസ്ഥതയുടെ ആശയങ്ങൾ കൂട്ടി യോജിപ്പിച്ചാണ്,തികച്ചും രണ്ടുതരത്തിലുള്ള വിപരീത പദങ്ങളാൽ തലക്കെട്ട് ചാർത്തി അണിയിച്ചൊരുക്കി ഈ മിനിമാരെ അക്ബർ ഭായ് പുറത്ത് വിട്ടിരിക്കുന്നത്,ഒരുവിധം ലൈനടിക്കാനൊക്കെ പറ്റും ഈ മിനിമാരെ ...കേട്ടൊ

    ReplyDelete
  11. അമ്പട...ആള് കൊള്ളാലോ...ഒന്നാമത്തേതില്‍ വീണപ്പോള്‍ രണ്ടാമെത്തെതിന്റെ പോക്ക് എങ്ങനെയവുമെന്നു ഊഹിച്ചു നോക്കി. പക്ഷെ അക്ബറുടെ ഭാവനയെ എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല.
    ഒരു സംഭാഷണം ആരോ പറഞ്ഞു കേട്ടത് 'സംഹാര'ത്തോട് കൂട്ടി വായിക്കുക.
    "മകനെ, ജീവികളെ കൊല്ലരുത്"
    "താനൊന്നു പോടോ, എന്റെ കടി എനിക്കല്ലേ അറിയൂ"

    ReplyDelete
  12. "മാന്യ സുഹൃത്തുക്കള്‍ എന്നോട് പൊറുക്കുക. ആശയ ദാരിദ്ര്യവും അലസതയും. അതുതന്നെയാണ് ഇപ്പോള്‍ എന്നെ അലട്ടുന്ന പ്രശ്നം"

    ആദ്യത്തെ "സൃഷ്ടി" വായിച്ചിട്ട് ഞാന്‍ എന്തൊക്കെ മനക്കോട്ടകള്‍ കെട്ടി!! എന്നാണാവോ ഞാന്‍ ഇതുപോലെ ഒരു സൃഷ്ടിയുടെ വേദന അറിയുക എന്നൊക്കെ ആലോചിച്ച് വരുമ്പോഴല്ലേ "ദാ കിടക്കുന്നു സവോള വട" മനുഷ്യനെ കളിയാക്കുന്നതിലും ഒരതിരില്ലില്ലേ? പൊറുക്കില്ല ഞാന്‍. :)

    ആശയ ദാരിദ്ര്യവും അലസതയും വന്നതു നന്നായി. അതുകൊണ്ടല്ലേ ഇത്രയും രസകരമായ കഥകള്‍ വായിക്കാന്‍ കിട്ടിയത്.

    ReplyDelete
  13. 'സംഹാരം' നന്നായിരിക്കുന്നു! congrats!

    ReplyDelete
  14. പലരും പറഞ്ഞപോലെ സൃഷ്ടിയേക്കാള്‍ നന്നായത് സംഹാരം തന്നെ. എന്നാലും ചാലിയാര്‍ പുഴയുടെ വക്കത്തു നിന്നിട്ടും കുളിക്കാതെ പേനിനെകൊല്ലുന്ന കഥാകാരന്‍..ഹി..ഹി..ഹി..!!!അലസത വന്നാല്‍ കുളിക്കാന്‍ തോന്നില്ല,അപ്പോള്‍ പിന്നെ പേന്‍ തനിയെ വന്നു കൊള്ളും!.വല്ലാത്തൊരു വിഷയ ദാരിദ്ര്യം തന്നെ!ഹംസ പറഞ്ഞ പോലെ ആ അടിക്കുറിപ്പു വേണ്ടിയിരുന്നില്ല.

    ReplyDelete
  15. @-ഹംസ
    പ്രിയ ഹംസ. ഞാന്‍ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തതല്ല. സത്യമായും ആശയ ദാരിദ്ര്യം. അതിനിടയില്‍ രണ്ടു മിനിക്കഥകള്‍ അറിയാതെ പിറന്നു പോയി. ചിരിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
    --------------------------
    @-ചെറുവാടി
    "ആസ്വദിച്ചു". ഇത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം. നന്ദി.
    ---------------------------
    @-Areekkodan | അരീക്കോടന്‍
    രണ്ടില്‍ ഒന്ന് ഇഷ്ടമായല്ലോ. സൃഷ്ടി വളരെ ചുരുക്കി എഴുതിയത് കൊണ്ട് സസ്പെന്‍സ് പൊളിഞ്ഞുപോയി എന്ന് അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. വായനക്കും പ്രോത്സാഹനത്തിനു നന്ദി.
    ----------------------------
    @-തെച്ചിക്കോടന്‍ - "അവസാനം അമ്മയുടെ കമന്റ്‌ കൂടെ ആയപ്പോള്‍ ചിരിപൊട്ടി".
    ***താങ്കളെ ചിരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. നന്ദി.
    ---------------------------
    Noushad Kuniyil said...
    "ആ അലസതയേയും , വിഷയ ദാരിദ്ര്യത്തെയും പ്രണയിക്കാന്‍ തോന്നുന്നു".

    എഴുതാന്‍ ആഗ്രഹിക്കുകയും ആശയമൊന്നും മനസ്സില്‍ തോന്നാതിരിക്കുകയുംചെയ്ത ഒരു ഘട്ടത്തില്‍ ഔപചാരികതകളില്ലാതെ അലസമായി ചിന്തകളെ കൂടുതുറന്നു വിട്ടപ്പോള്‍ മനസ്സില്‍ തോന്നിയത് ഒരു എഡിറ്റിങ്ങും ഇല്ലാതെ അങ്ങിനെ എഴുതി വെച്ചു എന്നു മാത്രം. പബ്ലിഷ് ചെയ്യണോ എന്നു പല തവണ ആലോചിച്ചു. ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത് നന്നായി എന്നു തോന്നുന്നു. കവിതപോലെ മനോഹരമാണ് താങ്കളുടെ വാക്കുകള്‍. അവ കമന്റ് കോളങ്ങളില്‍ സൌരഭ്യം പരത്തുന്നു. നന്ദി.

    ReplyDelete
  16. @-ബഷീര്‍ Vallikkunnu
    "ഏതായാലും ആധുനിക കവികള്‍ക്ക് ശരിക്കിട്ടൊരു കൊട്ട് ഇതിലില്ലേ എന്ന് സംശയം".
    ***ഒരിക്കലും ഇല്ല ബഷീര്‍ ജി. ഞാന്‍ കൊട്ടിയത് എന്‍റെ തലക്കിട്ടു തന്നെയാണ്. എന്‍റെ തലയ്ക്കു ഒരു കൊട്ട് അത്യാവശ്യമായിരുന്നു.
    ---------------------------
    @-ഹാപ്പി ബാച്ചിലേഴ്സ്
    “ആശയ ദാരിദ്ര്യവും അലസതയും” കൂടിയായപ്പോ ഉറപ്പിച്ചു. കുളിച്ചൂടേ?? ;-)

    ***കി കി കി. വന്നു അല്ലെ താന്തോന്നികള്‍. ഹാപ്പീസിനെ കണ്ടാല്‍ എനിക്ക് ഈ പാട്ട് പാടാന്‍ തോന്നും. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ. ഞാനിപ്പം മാനത്തു വലിഞ്ഞു കേറും.....
    കമന്റ് വായിച്ചു ഞാന്‍ ശരിക്കും ചിരിച്ചു കേട്ടോ. അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് കുളിച്ചൂടേ?? . ഹ ഹ ഹ അത് കലക്കി. സൂപര്‍. ഈ വരവിനു നന്ദി.
    ----------------------------
    @poor-me/പാവം-ഞാന്‍ said..
    "കഥകളെ കുറിച്ച് ഒന്നും പറയുന്നില്ല"

    ***താങ്കള്‍ ഒരു പാട് പറഞ്ഞു. തുടര്‍വരികളില്‍ താങ്കള്‍ പറഞ്ഞതത്രയും എന്‍റെ കഥകളെപ്പറ്റി തെന്നെയാണ്. എനിക്കുള്ള പ്രോത്സാഹനമാണ്. താങ്കളുടെ പോസ്റ്റുകള്‍പോലെത്തന്നെ വളരെ തന്ത്രപരമായ വാക്കുകള്‍. ഒരു പാട് നന്ദി.
    ----------------------------
    @-മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    ***രണ്ടു മിനിമാരോടും ഇഷ്ടം തോന്നിയതില്‍ വളരെ സന്തോഷം മുരളീ ഭായി. രണ്ടു മിനിമാരോടും ഇഷ്ടം തോന്നിയതില്‍ വളരെ സന്തോഷം മുരളീ ഭായി. വാസ്തവത്തില്‍ സൃഷ്ടി മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുല്ലോ. അതെഴുതിയപ്പോ സംഹരിക്കണം എന്നും തോന്നി. അങ്ങിനെ സംഹാരവും പിറന്നു. വായനക്ക്, വാക്കുകള്‍ക്ക് നന്ദി.

    ReplyDelete
  17. @-സലീം ഇ.പി.
    ***ശരിയാണ്. കടി കൊള്ളുന്നവര്‍ക്കെ അതിന്റെ പ്രയാസം അറിയൂ. അങ്ങിനെയാണ് പല അഹിംസാവാദികളും സംഹാരികളാകുന്നത്.
    ---------------------------
    @-Vayady
    ***ഹ ഹ ഹ ഞാന്‍ കളിപ്പിച്ചോ ? ഇല്ലല്ലോ. പറഞ്ഞത് ശരിക്കും സൃഷ്ട്ടിപ്പിനെപ്പറ്റി തന്നെയാണ്. കഥകള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.
    ----------------------------
    @-Sabu M H
    ***നന്ദി ഷിബു. ഇവിടേക്ക് സ്വാഗതം.
    ---------------------------
    @-Mohamedkutty മുഹമ്മദുകുട്ടി
    എന്നാലും ചാലിയാര്‍ പുഴയുടെ വക്കത്തു നിന്നിട്ടും കുളിക്കാതെ പേനിനെകൊല്ലുന്ന കഥാകാരന്‍..ഹി..ഹി..ഹി..!!!
    ***മുഹമ്മദ്‌ കുട്ടിക്കാ..ഈ കമന്റ് എന്നെ ഒരു പാട് ചിരപ്പിച്ചു കേട്ടോ. പുഴവക്കത്തായിട്ടും പുഴയില്‍ കുളിക്കാന്‍ കഴിയുന്നില്ലാ എന്നത് സത്യം. കാരണം ജീവിതത്തിന്റെ വലിയ ഒരു ഭാഗം ഇങ്ങു മരുഭൂമിയിലായിപ്പോയി. നല്ല ചരി തന്നതിന് പ്രത്യേക നന്ദി.

    ReplyDelete
  18. വരാന്‍വൈകിപോയല്ലോ..അക്ബര്‍ക്ക.ഇവിടെ സൃഷ്ടിയും,സംഹാരവും താണ്ഡവം ആടുന്നത് അറിഞ്ഞില്ല.
    സൃഷ്ടി എനിക്ക് നന്നായി ബോധിച്ചു..
    സംഹാരം ഊഹിക്കാന്‍ കഴിഞ്ഞു..ആണുങ്ങളുടെ തലയിലും കാണുമോ ചക്കകുരു വലിപ്പത്തില്‍ പേന്‍! നാന്നായി എഴുതി.

    ReplyDelete
  19. aadyamaayaanu ivide!
    ishtamaayi ...........
    samharammanu kooduthal nannaayathennu thonnunnu............

    ReplyDelete
  20. ആശയ ദാരിദ്ര്യം പ്രകടിപ്പിച്ചതില്‍ തന്നെ നല്ലൊരു ആശയം ഉണ്ടല്ലോ അക്ബര്‍ ബായ്

    ReplyDelete
  21. സൃഷ്ടിയും സംഹാരവും നന്നായിരിക്കുന്നു. അവസാനം അമ്മ കൊടുത്ത ഉപദേശം നന്നായി.

    ReplyDelete
  22. ഹഹ, മാനത്ത് കേറുന്നതൊക്കെ കൊള്ളാം, പക്ഷെ ഏണിയുടെ പിടിവിട്ടു താഴെ വീഴുമ്പോള്‍ പിടിക്കാന്‍ ഇത്താ പോലും കാണൂല(ആഫ്രിക്കന്‍ സ്വപ്നത്തില്‍ ഇട്ടു ചവിട്ടിയില്ലേ ആ ദേഷ്യം ഉണ്ടെന്നു). സൂഷിച്ചാല്‍ ദുഖിക്കണ്ട.

    ReplyDelete
  23. Akbar said...

    >> ഞാന്‍ കൊട്ടിയത് എന്‍റെ തലക്കിട്ടു തന്നെയാണ്. എന്‍റെ തലയ്ക്കു ഒരു കൊട്ട് അത്യാവശ്യമായിരുന്നു.<<

    സാബ്,
    കൂടുതൽ കൊട്ടരുത്. കൊട്ടി കൊട്ടി മുഴുവനിപ്പോ തന്നെ തീർക്കരുത്.. ഇടക്ക് ഇടക്ക്.. സ്റ്റെപ് ബൈ സ്റ്റെപ് ആയി വന്നാൽ മതി. എന്നാലെ ചിരിക്കാൻ സമയം കിട്ടൂ…

    അക്ബർ ദി ഗ്രേറ്റ്!

    ReplyDelete
  24. Aashaya daaridryam undennu aara paranjathu...
    "Parayathe kokkil othukkiyathellam
    en viral thumbil thudichu ninnu.." ee varikal kettirikkumallao? Angine thudichu nilkkunnavayellam anasyoothamyi thoolikayiloode ozhukatte...Akbar-nu theerchayaayum athu saadhikkum....ithu vareyulla postukal thanne athinu thelivikalanu. Aashayangal peruki ee pathayam nirayatte... edaykkellam virunninethaam.
    Aashamsakal.

    ReplyDelete
  25. രണ്ടു മിനിക്കഥ കളും ഉജ്വലമായി
    ക്ലൈമാക്സില്‍ ഇതള്‍ വിരിയുന്ന
    വിസ്മയവുമായി ....അലസതയില്‍ നിന്നും നല്ല എഴുത്തുകാര്‍ കഥ മെനയുമെന്നു മനസിലായില്ലേ ...പ്രതിഭയും ഭാവനയും ഉണ്ടെങ്കില്‍ .....ഇതൊക്കെ താനേ വരും ...

    ReplyDelete
  26. ഇട ദിവസം ഇങ്ങനെങ്കില്‍
    ചന്ത ദിവസം എന്താവും തിരക്ക്?
    ആശയ ദാരിദ്ര്യം ഉള്ളപ്പോള്‍ ഇത്രയും
    നല്ല സൃഷ്ടിയും അതിനൊത്ത സംഹാരവും
    എന്നാലും ചാലിയാര്‍ വെറുതെ അങ്ങനെ ഒഴുകുന്നു
    അതിന്റെ കരക്കിരുന്നു..ഈ പണി..തന്നെ
    സുഗതകുമാരി വെറുതെ വിടില്ല...ദുഷ്ടന്‍...
    ആശംസകള്‍....

    ReplyDelete
  27. കമന്റിന്റെ സൃഷ്ടി അല്പം വൈകി
    എന്നാലും ഈ സംഹാര ഭൂമിയില്‍
    ഞാനും പറഞ്ഞോട്ടെ:
    പോസ്റ്റിന് ഒരു നവ ചാരുതയുണ്ട്!

    ReplyDelete
  28. @-jazmikkutty
    ***സൃഷ്ടി എനിക്ക് നന്നായി ബോധിച്ചല്ലോ.
    സംഹാരം ഊഹിക്കാന്‍ കഴിഞ്ഞു എന്ന് പറഞ്ഞത് വെറുതെയല്ലേ. എന്നെ പറ്റിക്കാന്‍.
    പേന്‍ ചിലപ്പോള്‍ ചില ബുദ്ധി ജീവികളുടെ തലയിലൊക്കെ കാണും ജാസ്മിക്കുട്ടീ. വന്നതിനു നന്ദിയുണ്ട് കേട്ടോ.
    ----------------------
    @-chithrangada
    ***ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
    ----------------------------
    @-noushar
    ***ദാരിദ്ര്യം ചിലപ്പോള്‍ നമ്മുടെ ചിന്തയെ സംഭന്നമാക്കും. ചുമ്മാ..
    ----------------------------
    @-മുകിൽ
    ***വളരെ നന്ദി മുകില്‍. വായിച്ചതില്‍. അഭിപ്രായം പറഞ്ഞതില്‍
    -----------------------------
    @-ഹാപ്പി ബാച്ചിലേഴ്സ്
    ***ഹായ് ഹപ്പീസ്. വീണ്ടും വന്നതില്‍ സന്തോഷം. ആഫ്രിക്കന്‍ സ്വപ്നത്തിനു ശേഷം ഞാന്‍ പിന്നെ ഉറങ്ങിയിട്ടില്ല. എന്റെ ഒരു കാര്യം.
    ----------------------------

    ReplyDelete
  29. ബെഞ്ചാലി
    ***ഹ ഹ ഹ ഇനി കൊട്ടിയാല്‍ എന്റെ തലച്ചോറ് കൊട്ടത്തേങ്ങ പോലെ കുലുങ്ങും. പിന്നൊരു കാര്യം. ഒരു പോക്ക് പോയാല്‍ പിന്നെ കാണാറില്ല. ഇനി മുങ്ങിയാല്‍ ഞാന്‍ അവിടെ തിരഞ്ഞു വരും കേട്ടോ. വന്നതില്‍ സന്തോഷം.
    -----------------------
    @-Malayalam Songs. I have done. thanks.
    ----------------------------
    @-അമ്പിളി.
    അമ്പിളി. said...
    ആശയ ദാരിദ്ര്യം ഉണ്ടെന്നു ആരാ പറഞ്ഞത് ...
    "പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
    എന്‍ വിരല്‍ തുമ്പില്‍ തുടിച്ചു നിന്ന് .."

    ഈ വരികള്‍ കേട്ടിരിക്കുമല്ലോ ? അങ്ങിനെ തുടിച്ചു നില്‍ക്കുന്നവയെല്ലാം അനസ്യൂയം തൂലികയിലൂടെ ഒഴുകട്ടെ ...

    അക്ബര്‍-നു തീര്‍ച്ചയായും അത് സാധിക്കും ....ഇത് വരെയുള്ള പോസ്റ്റുകള്‍ തന്നെ അതിനു തെളിവികളാണ് . ആശയങ്ങള്‍ പെരുകി ഈ പത്തായം നിറയട്ടെ ... ഇടയ്ക്കെല്ലാം വിരുന്നിനെത്താം .
    ആശംസകള്‍ .

    ***ഈ നല്ല വാക്കുകള്‍ എനിക്ക് ഒരു പാട് സന്തോഷവും പ്രചോദനവും തരുന്നു. അമ്പിളിയെപ്പോലെ അതി മനോഹരമായി കവിത എഴുതുന്ന ഒരു ബ്ലോഗര്‍ എന്റെ ബ്ലോഗില്‍ വരുന്നത് തന്നെ എനിക്കുള്ള അംഗീകാരമാണ്. നല്ല കവിതകള്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ ഈ ബ്ലോഗ്‌ സന്ദര്‍ശിക്കുക.

    ReplyDelete
  30. @-രമേശ്‌അരൂര്‍
    ***സന്തോഷമുണ്ട് രമേശ്‌ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍. ഈ പ്രോത്സാഹനത്തിനു ഒരു പാട് നന്ദി.
    ----------------------
    @-ente lokam
    ***എന്റെ ലോകത്തിനു ഇവിടേക്ക് സ്വാഗതം. വല ആശങ്കയോടെ ആയിരുന്നു ഇത് പോസ്റ്റ് ചെയ്തത്. താങ്കളുടെ ഒക്കെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരു പാട് സന്തോഷം തോന്നുന്നു.
    ---------------------
    @-MT Manaf
    ***എന്നെ സംഹരിക്കൂ....മനാഫ്, വന്നല്ലോ. ഞാന്‍ സൃഷ്ടിച്ചു. ഇനി നിങ്ങളാണ് സംഹരിക്കേണ്ടത്.

    ReplyDelete
  31. സൃഷ്ടിയും സംഹാരവും സാരഭദ്രമാക്കിയപ്പോള്‍ സ്ഥിതിയുടെ അവസ്ഥയ്ക്കായി കാത്തിരിക്കുന്നു .നല്ല ചിന്ത

    ReplyDelete
  32. ആശയ ദാരിദ്ര്യമോ സമ്പന്നതയോ.... ആശയക്കുഴപ്പത്തിലാണോ എഴുത്തുകാരാ?

    'സൃഷ്ടിയും സംഹാരവും' കഥാന്ത്യം വരെ സസ്പെന്‍സ് നിലനിര്‍ത്തി , എങ്കിലും 'സംഹാരം' ഏറെ മികവു പുലര്‍ത്തുന്നു.

    ReplyDelete
  33. സംഹാരം ഉഗ്രനായി.. ഹഹ...
    നിങ്ങളുടെ ആശയ ദാരിദ്ര്യത്തിനു കാരണം ഇത്തരം ശത്രുക്കളൊന്നുമല്ലല്ലോ അല്ലെ...
    നല്ല പോസ്റ്റ്.. ആശംസകള്‍

    ReplyDelete
  34. സൃഷ്ടി നന്നായിരിക്കുന്നു .പക്ഷെ സംഹാരം ഒരു പുതുമയും നല്‍കുന്നില്ല .നല്ല ഒഴുക്കുള്ള ഭാഷ .അത് നിലനില്‍ക്കട്ടെ .സംഹാരത്തിലെ കഥാപാത്രം എന്നേ മണ്മറഞ്ഞു പോയില്ലേ

    ReplyDelete
  35. കൊള്ളാം ഭായി ..
    സംഹാരത്തില്‍ അല്പം നര്‍മ്മവും കൂടി കലര്‍ന്നപ്പോള്‍ അതല്പം കൂടുതല്‍ നന്നായി

    ReplyDelete
  36. രണ്ടും നന്നായിരിക്കുന്നു..
    എന്നിരുന്നാലും സംഹാരമാണെനിക്കു കൂടുതലിഷ്ടമായത്...

    ReplyDelete
  37. ഇങ്ങനെയുമുണ്ട് സംഹാരം അല്ലെ?
    രസായി..

    ReplyDelete
  38. സൃഷ്ടിയും സംഹാരവും. തുടരെട്ടെ...,ആശംസകള്‍ ...

    ReplyDelete
  39. Abdulkader kodungallur

    കുഞ്ഞൂസ് (Kunjuss)

    Naseef U Areacode

    സുലേഖ

    അജേഷ് ചന്ദ്രന്‍ ബി സി

    റിയാസ് (മിഴിനീര്‍ത്തുള്ളി)

    റിയാസ് (മിഴിനീര്‍ത്തുള്ളി)

    mayflowers

    chillu

    അഭിപ്രായം എഴുതിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു പാട് നന്ദി. വീണ്ടും കാണണം.

    ReplyDelete
  40. "Thinking hurts. However, stupidities come to world without birth pains." -- Bielaszewski
    എന്നൊക്കെ പറഞ്ഞു ആ എഴുത്തുകാരിയെ ഒന്ന് ബൂസ്റ്റു ചെയ്യാന്‍ വിചാരിച്ചതാണ്. അപ്പൊ, ള്ളേ.. ള്ളേ... ശബ്ദം. ഇനിയിപ്പോ ഇങ്ങനെ എഴുതാം...
    "Delivery hurts. However, C-Sections come to the world without labor pains" --- Vashalan

    ഇനി സംഹാരം... പോയി ടിക്ക് ട്വന്റി വാങ്ങി തല കഴുകൂ മനുഷ്യാ! :)

    ReplyDelete
  41. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ said...
    "Thinking hurts. However, stupidities come to world without birth pains." --

    ***The author knows how much pain he/she suffers while creating by thinking hard. I have never experienced this, because I am not a writer.

    ഇനി സംഹാരം... പോയി ടിക്ക് ട്വന്റി വാങ്ങി തല കഴുകൂ മനുഷ്യാ! :)
    ***ഹ ഹ ഹ അത് സത്യം.

    ReplyDelete
  42. സൃഷ്ടിയും സംഹാരവും കൊള്ളാം.‌
    ആശയദാരിദ്ര്യത്തോടൊപ്പം സമയ ദാരിദ്ര്യവും വന്നതുകൊണ്ട് ബ്ലോഗെഴുത്തും വായനയും കുറവാ.. അതാ എത്താന്‍ വൈകിയത്.

    ReplyDelete
  43. രണ്ടു കഥകളും രസകരം , സംഹാരം ഒന്നുടെ മുന്നിട്ടു നില്‍ക്കുന്നു . ആശംസകള്‍

    ReplyDelete
  44. കേവലമൊരു പ്രകൊപനമെന്ന രേതസ്സിനാല്‍ ഒരു ചിന്തയുടെ ഗര്‍ഭധാരണം. അതിലൂടെ പിറവികൊള്ളും വാക്കും.. കൊള്ളാം..! മനോഹരമീ സ്ഖലിതം.

    അവ ഉത്പാദിപ്പിക്കുന്ന ഒരായിരം മറുവാക്കുകള്‍,അത് തന്നെയാണ് എഴുത്താണിക്ക് ഇന്ധനമാകുന്നത്. അതിന്‍റെ വേഗത കൂട്ടുന്നതും... തര്‍ക്കമേതുമില്ലാതെ ഉറക്കെപ്പറയാം എനിക്ക് മുകളില്‍ കുറിക്കപ്പെട്ടതും ഇനിയും ഈ ചുമരുകളില്‍ പതിക്കാനുമീരിക്കുന്ന വാക്കുകള്‍ക്കും... നന്ദി...ഒരായിരം തവണ...!!

    എന്‍റെ വായനയില്‍ രണ്ടും മികച്ചു നില്‍ക്കുന്നു.
    നന്ദി, ഈ അക്ഷരക്കൂട്ടത്തെ വായിക്കാന്‍ കൂട്ട് വിളിച്ചതിന്.

    ReplyDelete
  45. കഥ രണ്ടും എനിക്കിഷ്ട്ടപ്പെട്ടു..രണ്ടിന്റെയും തുടക്കം വായിച്ചപ്പോ
    തോന്നി 'ഓ ഇത് ഞമ്മക്ക്‌ മനസ്സിലാകാത്ത ഐറ്റംസ് ആണ് എന്ന് ...അവസാനം ആയപ്പോഴാണ് ഇത് ആര്‍ക്കും മനസ്സിലാവും എന്ന് മനസ്സിലായത് ...!!


    {ഇങ്ങളെ ബ്ലോഗ്‌ വായിക്കുമ്പം മാത്രാണ് ഇന്ക്ക് മലയാളം അറീലല്ലോ എന്ന നഗ്ന സത്യം ഓര്മ വരിക .......!!!!}

    ReplyDelete
  46. വായിച്ചു..നമ്മുടെ ഗ്രൂപിലൂടെയാണ് ഇവിടെ എത്തിയത് കേട്ടാ...നന്നായി ...സംഹാരം ആണ് നന്നായെ ..പക്ഷെ സൃഷ്ട്ടി ഇല്ലാതെ എന്ത് സംഹാരം?

    ReplyDelete
  47. പ്രസിദ്ധീകരിച്ച് ഒരുവര്‍ഷത്തിനുശേഷം വായിക്കുന്നു.. ഇതിനകം പലരും നടത്തിയ വിലയിരുത്തലുകളും വായിച്ചു.എന്റെ മനസില്‍ തോന്നിയ ആശയങ്ങള്‍ അവരൊക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍ വൈകി വായിച്ച എനിക്ക് അതിനപ്പുറം ഒന്നും പറയാനില്ലാതാവുന്നു...

    ഇഷ്ടപ്പെട്ടു. മിനിക്കഥയുടെ മര്‍മമറിഞ്ഞ എഴുത്ത്...

    ReplyDelete
  48. സൃഷ്ടിക്കും സംഹാരത്തിനും ശേഷം അഭൂതപൂര്‍വ്വമായ ഒരു ശാന്തത !
    കബളിപ്പിക്കപ്പെട്ട വായനക്കാരന്റെ ഞെട്ടലോട് കൂടിയ മിഴിച്ചിരുത്തം !!

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..