Monday, November 8, 2010

ശുദ്ധവായു ശ്വസിക്കാന്‍

ശുദ്ധവായു ശ്വസിക്കാന്‍, നാട്ടു വഴികളിലൂടെ നടക്കാന്‍, കുന്നിന്‍ മുകളില്‍ കയറി പുഴുയുടെ ആകാശ കാഴ്ചകള്‍ കാണാന്‍,  നന്മയുടെ സമൃദ്ധി ബാക്കിനില്‍ക്കുന്ന നാട്ടിന്‍പുറത്തെ  വയലേലകളിലെ  കൊയ്ത്തു പാട്ടിന്റെ ഈണം ഓര്‍ത്തെടുക്കാന്‍,  വയല്‍ കിളികളുടെ ആരവം കേള്‍ക്കാന്‍, കുയില്‍  നാദം ആസ്വദിക്കാന്‍,  തിമിര്‍ത്തു പെയ്യുന്ന പെരുമഴയുടെ സംഗീതത്തില്‍ ലയിച്ചു അലാറം വെക്കാതെ മൂടിപ്പുതച്ചു ഉറങ്ങാന്‍,  പിന്നെ വെയില്‍ കായുന്ന ഇളം മഞിന്‍ ചുവട്ടിലെ  ചെറുചൂടില്‍ മയങ്ങുന്ന ചാലിയാര്‍  പുഴുയില്‍  ചാടിക്കുളിക്കാന്‍,  ഈ അക്കരപ്പച്ചയില്‍ നിന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു തിരിച്ചു പോക്ക്, ഹൃസ്വമായ   ഒരവധിക്കാലം.    വീണ്ടും വരാം  (ഇ. അ).  റീ-എന്‍ട്രി മലയാളികളുടെ ജന്മാവകാശം ആണല്ലോ.









35 comments:

  1. നാട്ടിലേക്ക് പോവാണോ? നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.....
    പിന്നെ..മിന്നുസിനെ അന്വേഷിച്ചതായി പറയണേ...

    ReplyDelete
  2. അടിച്ചുപൊളിച്ചിട്ട് തിരിച്ചു വരൂ...
    ഒപ്പം ആ ചാലിയാറിൽ നിന്നും മുങ്ങി തപ്പിയെടുത്ത സകലകുണ്ടാമണ്ടികളും ബൂലോഗർക്ക് പങ്കുവെച്ച് തരണേ....

    ReplyDelete
  3. അക്ബര്‍ക്കാന്‍റെ വെക്കേഷന്‍ പെട്ടെന്നങ്ങ്ട് തീരട്ടെ എന്നാശംസിക്കുന്നു.മരുന്നില്ലാത്ത അസുഖമാ അക്ബര്‍ക്കാ.ഷെമിക്ക് കെട്ടാ :) മിന്നൂസിനു ജിപ്പൂസിന്‍റെ സലാം പറയാന്‍ മറക്കണ്ട.

    ReplyDelete
  4. ബൂലോകത്ത് വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടും. താങ്കലുള്ള ധൈര്യത്തിലാണ് ഞാന്‍ പല പോസ്റ്റുകളും എഴുതാറുള്ളത്. ഇനി നിങ്ങള്‍ തിരിച്ചു വരുന്നത് വരെ അത്തരം വിഷയങ്ങളില്‍ കമാന്ന് ഒരക്ഷരം മിണ്ടില്ല.

    ഓ ടോ : വീണ്ടും എയര്‍ ഇന്ത്യയിലാണോ യാത്ര?..
    (ചോദ്യം: ഞാന്‍ ബോധപൂര്‍വം ഓ ടോ ആക്കിയതാണ്. അതായത് മറുപടി വേണ്ട എന്ന്.. )

    ReplyDelete
  5. ഈ അക്കരപ്പച്ചയില്‍ നിന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഒരു തിരിച്ചു പോക്ക്, ഹൃസ്വമായ ഒരവധിക്കാലം. ..എല്ലാവിധ ആശംസകളും

    ReplyDelete
  6. അപ്പോള്‍ നാട്ടിലേക്ക് പോവാണല്ലേ.
    മിണ്ടാതെ പോയാല്‍ ഇത്ര സങ്കടം വരില്ലായിരുന്നു.
    ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ ആ കാര്യങ്ങള്‍ വല്ലാത്തൊരു ചതിയായി പോയി അക്ബര്‍ക്ക.
    ഒരവധി തീരുന്നതിന്റെ മുമ്പ് തന്നെ അടുത്ത അവധിക്കാലവും സ്വപ്നം കാണുന്ന എന്നെപോലുള്ളവരെ ഇങ്ങിനെ തന്നെ ശിക്ഷിക്കണം.
    ഊര്‍ക്കടവ് പാലത്തിന്റെ അക്കരെയുള്ള ആ തട്ടുകടയില്‍ നിന്ന് എന്റെ പേരിലൊരു ആമ്പ്ലൈറ്റ് അടിക്കാന്‍ മറക്കല്ലേ.
    പിന്നെ ഇക്കരെ നല്ല പുഴമീനും കിട്ടും. അത് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ.
    അപ്പോള്‍ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  7. സന്തോഷവും സ്നേഹവും സമാധാനവും ഈ യാത്രയില്‍ കൂട്ടായിരിക്കട്ടെ. ആശംസകള്‍

    ReplyDelete
  8. അയ്യോ അക്ബര്‍ പോകല്ലേ ..
    അയ്യോ അക്ബര്‍ പോകല്ലേ ....
    ആഹ് പറയുന്നത് മനസിലാകുന്നില്ലെങ്കില്‍
    പോയി അനുഭവിച്ചിട്ടു വാ ...

    ReplyDelete
  9. ചാലിയാറിന്റെ വീര നായകന്‍ പോയ്‌ വരിക, എല്ലാ നന്മകളും ആശംസിക്കുന്നു.. താങ്കള്‍ ചാലിയാറില്‍ നീന്തുന്ന (കുളിസീന്‍..) നാട്ടില്‍ നിന്നും അയച്ചു തന്നു ബൂലോകത്തെ ശൂന്യത അകറ്റേണമേ....
    നാട്ടില്‍ നിന്നും കൊണ്ട് വരുന്ന വിഭവങ്ങള്‍ക്ക് വേണ്ടി ഇപ്പോഴേ ബുക്ക് ചെയ്യുന്നു....
    ഓര്‍മയില്‍ എന്നും സൂക്ഷിക്കാന്‍ തക്ക ഒരു അവധിക്കാലവും ഈദു ആശംസകുളും നേരുന്നു.. !

    പ്രിയ സുഹൃത്ത്‌,
    സലീം

    ReplyDelete
  10. എന്നാ പോവുന്നത്? ഞാന്‍ അവിടെ എത്തുമ്പോഴേക്കും മടങ്ങുമോ...... അവധി ചോദിച്ചപ്പോള്‍ എന്നോട് ബോസ് പറഞ്ഞത് കുറച്ചു കൂടി കഴയട്ടെ എന്നാണ്... മലയാളികളുടെ ജന്മാവകാശമാണ് റീ-എന്‍ട്രി എന്ന കാര്യം ബോസ് പലപ്പോഴും മറന്നമട്ടാണ്.. ഇനി ഞാന്‍ കൊടി പിടിക്കും അതും നമ്മുടെ ജന്മാവകാശമല്ലെ..

    ReplyDelete
  11. നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു, മാഷേ.

    ReplyDelete
  12. ദേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ആള് ഫ്ലൈറ്റ്-ല്‍ കേറി എന്നാ തോന്നുന്നേ.
    എന്തായാലും പറയാനുള്ളത് ഇപ്പ്രാവശ്യം രമേശ്‌ ജി പറഞ്ഞിരിക്കുന്നു. ഹി ഹി.

    വിഷിങ്ങ്‌ യു എ വെരി ഹാപ്പി, സേഫ് ജേര്‍ണി ആന്‍ഡ്‌ എ ലവ് ലി ഹോളിഡേ.

    ഒരുപാട് നല്ല നല്ല ഓര്‍മ്മകള്‍ സമ്മാനിക്കട്ടെ ഈ അവധിക്കാലം

    ReplyDelete
  13. നല്ല അവധിക്കാലമായിരിയ്ക്കട്ടെ........

    ReplyDelete
  14. ഒരു വട്ടം കൂടി ആ പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാന്‍ ...................

    ReplyDelete
  15. അവധിക്കു പോകുമ്പോഴും മറ്റുള്ളവരെ പീഡിപ്പികാനാണോ ഈ ചിത്രങ്ങള്‍ ഇട്ടത് ?!
    :)

    സുഖമമായ യാത്രയും സന്തോഷപ്രദമായ ഒഴിവുകാലവും നേരുന്നു.

    ReplyDelete
  16. രാജാധി ബ്ലോഗന്‍
    കിടിലോല്‍ കിടിലന്‍
    ഫൂലോക രാജന്‍
    ബ്ലോഗന്‍ അക് ബര്‍
    ഇതാ പുറപ്പെടുന്നേ....
    ഡും ഡും ഡും ഡും....

    ReplyDelete
  17. ങേ!!വാഴക്കാട്ടിലേക്കോ? എത്തിയാല്‍ വിളിക്കാന്‍ മറക്കരുത് 9447842699.

    ReplyDelete
  18. പോയി വരൂ...
    ചാലിയാറിന്റെ പുതിയ
    വിശേഷങ്ങളുമായി
    തിരിച്ചു വരൂ...
    ശുഭയാത്ര..

    ReplyDelete
  19. ചാലിയാര്‍ പോലെ നിറഞ്ഞൊഴുകുന്ന നല്ല അനുഭവങ്ങളുമായി മടങ്ങി വരൂ..

    ReplyDelete
  20. അലാറം വെക്കാതെ മൂടിപ്പുതച്ചു ഉറങ്ങാന്‍....

    ഇതിനു എന്നാണാവോ സാധിക്കുക അറിയില്ല .
    നിങ്ങള്‍ പോയി ഉറങ്ങു മഴ നനയു ചാലിയാറിന്റെ വശ്യതയില്‍ ലയിച്ചു തിരിച്ചു വരുമ്പോള്‍ ഒരു കുഞ്ഞു ഫോട്ടോ നിഷ്കളങ്കമായി പെയ്തിറങ്ങുന്ന മഴയുടെ ഇവിടെ പോസ്റ്റുക.വരാം ആസ്വദിക്കാന്‍

    ReplyDelete
  21. വരാൻ വൈകിപ്പോയി. എന്നാലും ആശംസകൾ. അവധിക്കാലം നന്നാവട്ടെ. മിന്നൂസുകുട്ടിക്കും ബാക്കിയെല്ലാവർക്കും സന്തോഷം നേരുന്നു.

    ReplyDelete
  22. ക്ഷമിക്കണം വരാന്‍ വൈകി. പെരുന്നാളൊക്കെ അടിപൊളിയായി കാണുമെന്ന് വിശ്വസിക്കുന്നു. മിന്നുവിനോടും സനമോളോടും അവരുടെ ഉമ്മച്ചിയോടും എന്റെ സ്നേഹന്വേഷണം പറയുമല്ലോ? നല്ലൊരു അവധിക്കാലം നേര്‍ന്നു കൊണ്ട്..

    ReplyDelete
  23. പരോളില്‍ പോകുന്ന പ്രവാസിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍..
    കുഞ്ഞുങ്ങളോടും,കെട്ടിയോളോടുമൊപ്പം അവധി ആസ്വദിക്കൂ..

    ReplyDelete
  24. jazmikkutty,
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം ,
    ജിപ്പൂസ് ,
    ബഷീര്‍ Vallikkunnu,
    siya ,
    ചെറുവാടി,
    വഷളന്‍ജേക്കെ ⚡ WashAllen,
    കാക്കര kaakkara,
    രമേശ്‌അരൂര്‍,
    സലീം ഇ.പി.,
    ഹംസ,
    ശ്രീ ,
    hafeez,
    ഹാപ്പി ബാച്ചിലേഴ്സ് ,
    Echmukutty,
    Hameed Vazhakkad,
    തെച്ചിക്കോടന്‍,
    Prinsad,
    Areekkodan | അരീക്കോടന്‍,
    റിയാസ് (മിഴിനീര്‍ത്തുള്ളി),
    വരയും വരിയും. സിബു നൂറനാട് ,
    മുകിൽ ,
    Vayady,
    mayflowers ,
    ------------------------
    ഞാന്‍ തിരിച്ചു വന്നു. ആശംസകള്‍ക്കും ഈ സ്നേഹത്തിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  25. ഹൊ! എന്റെ ഒരു കാര്യം!
    ഈ അക്ബര്‍ സാഹിബിനെ കാണാനേ ഇല്ലല്ലോ എന്ന് ഞാനിപ്പോള്‍ ഹംസയോട് പറഞ്ഞതേ ഉള്ളൂ..അപ്പഴാ ഇങ്ങള് നാട്ടീ പോയതും വന്നതും ഒക്കെ അറിയുന്നത്..
    ബൂലോകത്തൊന്നും കാണാത്തോണ്ട് ഞാനൊരു ഈ മെയിലും അയച്ചിരുന്നു..

    എന്തായാലും ഒരു പാഠം ഞാന്‍ പഠിച്ചു..
    ഇങ്ങനെ പോസ്റ്റെഴുതി തള്ളിയാ പോരാ മടിയാ
    ഇടക്കൊക്കെ സുഹൃത്തുക്കളുടെ ബ്ലോഗ്ഗിലും ഒക്കെയൊന്നു ചുറ്റിക്കറങ്ങണമെന്ന് ഞാനിപ്പോള്‍
    എനിക്ക് തന്നെ ക്ലാസ്സെടുത്ത് കൊണ്ടിരിക്കുന്നു!

    എന്തായാലും ഇത്രയും വൈകിയ സ്ഥിതിക്ക്
    ഇനിയും വൈകിക്കുന്നില്ല..

    നല്ല യാത്രക്കും നല്ല തിരിച്ച് വരവിനും സര്‍‌വ്വ ശക്തന്റെ അനുഗ്രഹം ഉണ്ടായെന്നു വിശ്വസിക്കട്ടെ!

    ഇനി ഓര്‍മ്മകളും നാട്ടിന്‍പുറത്തെ അനുഭവങ്ങളും ഒക്കെയായി സജീവമാകൂ..

    ReplyDelete
  26. @-നൗഷാദ് അകമ്പാടം
    ***വളരെ നന്ദി നൌഷാദ്, ഈ വരവിനും നല്ല വാക്കുകള്‍ക്കും. വരയും എഴുത്തുമായി താങ്കള്‍ ബൂലോകത്ത് നിറഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.
    --------------------------
    @-അമ്പിളി.
    എല്ലാവര്ക്കും സുഖം അമ്പിളി, തിരിച്ചു യാത്ര പുറപ്പെടുമ്പോള്‍ ഞാന്‍ നിങ്ങളുടെ വരികള്‍ ഓര്‍ത്തു പോയി.
    പിന്‍ തിരിഞ്ഞൊന്നു ഞാന്‍ നോക്കി എന്‍
    രമ്യഹര്‍മ്മ്യത്തിന്‍ പൂമുഖം ചെമ്മേ
    മങ്ങി തെളിഞ്ഞതേയുള്ളു മല്‍ക്കാഴ്ച കണ്‍-
    പ്പീലി തുമ്പില്‍ കൊരുത്ത നീര്‍മുത്താല്‍

    ReplyDelete
  27. ഞാനും ഒന്ന് പോയി വന്നതേയുള്ളൂ .
    വിശേഷങ്ങള്‍ പോസ്റ്റുകയും ചെയ്തു...
    ഗൃഹാതുരത്വം ഒരു വല്ലാത്ത 'ത്വര' തന്നെ!!!
    വെറും കയ്യോടെ ഇങ്ങു പോന്നെക്കരുത് #@&*$

    (ഒരു വാര്‍ഷിക പോസ്റ്റ്‌ ഇട്ടിട്ടുണ്ട് വായനക്ക് ക്ഷണിക്കുന്നു)

    ReplyDelete
  28. ഞാനെപ്പോഴും എന്തിലും ഒരു പണത്തൂക്കം പിറകിലാ അക്ബര്‍ ഭായ് ..
    പ്രധാന പ്രശ്നം സമയക്കുറവു തന്നെ ,പതിമൂന്നു മണിക്കൂറോളം ഷോപ്പില്‍ പണിയുണ്ട്
    അത് കഴ്ഞ്ഞെതുമ്പോള്‍ ഒന്ന് കിടന്നാ മതിയെന്ന് തോന്നും
    എങ്കിലും ഈ ബൂലോകതൂടെ ഒന്ന് കറങ്ങാതെ കിടക്കാന്‍ തോനില്ല .
    ഈ രചനാ ശൈലി എനിക്ക് വളരെ ഇഷ്ടമാണ് ..
    താങ്കളുടെ പോസ്റ്റുകള്‍ ഇടുമ്പോള്‍ നേരിട്ടൊന്നു അറിയിക്കണേ ..
    .

    ReplyDelete
  29. നാട്ടില്‍ പോയി തിരികെ എത്തിയല്ലേ.. ഇമ്തിയുടെ ബ്ലോഗ്‌ ഫോറം വഴിയാ ഇവിടെ എത്തിയത്. ഇനി ഇടയ്ക്കിടെ വരാട്ടോ..

    ReplyDelete
  30. തിരികെയെത്തുമ്പോള്‍ പുതിയ നാട്ടുവര്‍ത്തമാനങ്ങള്‍ ഏറെയുണ്ടാവുമല്ലോ പങ്കുവെക്കുവാന്‍.

    ReplyDelete
  31. പോയ്‌ വന്നിട്ട് മടി പിടിചിരിക്കാതെ പോസ്റ്റ്‌ ഇറക്കൂ

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..