Monday, March 8, 2010

നിലാവില്‍ ഒഴുകി വന്ന താരാട്ട്

ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ മണി 5 കഴിഞ്ഞിരുന്നു. "ഇനിയും മരുന്ന് കഴിക്കുന്നത്‌ കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല”.  ധൃതിയില്‍ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഡോക്ടറുടെ വാക്കുകള്‍ അയാളെ തെല്ലു ആലോസരപ്പെടുത്താതിരുന്നില്ല . കവലയില്‍ ബസ്സ് പോയിക്കഴിഞ്ഞിരുന്നു. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ബസ്സുള്ളൂ. പെട്ടിക്കടക്കാരനോട് ചോദിച്ചു ഉറപ്പുവരുത്തി അയാള്‍ വൈറ്റിംഗ് ഷെഡഡിലെ സിമെന്റ്  ബെഞ്ചിലിരുന്നു. കവലയില്‍ ചെറിയൊരാള്‍ക്കൂട്ടം. വല്ല തെരുവ് സര്‍ക്കസ്സോ സൈക്കിള്‍ അഭ്യാസമോ കുരങ്ങു കളിയോ ചീട്ടു കളിയോ ആവാം. അയാള്‍ ശ്രദ്ധിക്കാന്‍  പോയില്ല.  ജീവിക്കാന്‍ വേണ്ടി എന്തെല്ലാം റിയാലിറ്റി ഷോകള്‍ തെരുവില്‍ നിത്യവും നടക്കുന്നു.

ബേഗില്‍ മടക്കി വെച്ചിരുന്ന പത്രം നിവര്‍ത്തി. ഇത്തരം കാത്തിരിപ്പുകളില്‍ സമയം കൊല്ലാന്‍ പത്ര വായന പതിവുള്ളതാണ്. വായന തുടങ്ങിയതെയുള്ളൂ. കാലില്‍ ഒരു മൃതു സ്പര്‍ശം. ഏകദേശം 3 വയസ്സ്  തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. കയ്യില്‍ ഭിക്ഷാ പാത്രം.  അഴുക്കു പുരണ്ടു പിന്നിക്കീറിയ വസ്ത്രം.  എണ്ണ മയമില്ലാത്ത പാറിപ്പറന്ന മുടി. ഒട്ടിയ വയര്‍. ഓമനത്വമുള്ള മുഖം. ആ മുഖത്തിനു ദൈന്യതയുടെയോ ഭയത്തിന്‍റെയോ വിശപ്പിന്‍റെയോ പിരിമുറുക്കങ്ങളില്ല.. കുസൃതി നിറഞ്ഞ ഒരു ചിരി മാത്രം.  ഒരു ചെറു കൊഞ്ചലോടെ അവള്‍ ഭിക്ഷാ പാത്രം അയാള്‍ക്ക്‌ നേരെ നീട്ടി.  ആള്‍ക്കൂട്ടത്തിനുള്ളിലെ തെരുവ് സംഘത്തില്‍ പെട്ടതാവാം ഈ കുട്ടി. “കഷ്ടം. ഈ കുരുന്നിനെ ഭിക്ഷ തെണ്ടാന്‍ വിട്ട ഇതിന്‍റെ തള്ളയെ വേണം ചാട്ടവാറു കൊണ്ടാടിക്കാന്‍” ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു. പിന്നെ ഓര്‍ത്തു.  തനിക്കിതിലൊക്കെ എന്ത് കാര്യം. ഇതൊക്കെ തെരുവിലെ നിത്യ കാഴ്ചകളല്ലേ.

ഏതാനും നാണയത്തുട്ടുകള്‍  അവളുടെ പാത്രത്തിലിട്ടപ്പോള്‍ അവള്‍ സന്തോഷത്തോടെ ഓടിപ്പോയി. പിന്നെ ആള്‍ക്കൂട്ടം തീര്‍ത്ത ചെറിയ മനുഷ്യ മതില്‍ തുളച്ചു അവള്‍ അപ്രത്യക്ഷയായി. ബസ്സ് വരാന്‍ സമയം ഇനിയും ബാക്കി. അയാള്‍ വീണ്ടും പത്രത്തിലൂടെ കണ്ണോടിച്ചു. ഷര്‍ട്ടില്‍ ആരോ പിടിച്ചു വലിക്കുന്നത് പോലെ. തല ഉയര്‍ത്തിയപ്പോള്‍ അവള്‍ തന്നെ.  നേരത്തെ കണ്ട പെണ്‍കുട്ടി. പക്ഷെ കയ്യില്‍ ഭിക്ഷാ പാത്രമില്ല.  ഇവള്‍ക്കെന്ത് പറ്റി. “ഇനി പണം തരില്ല. പൊയ്ക്കോളൂ”. അയാള്‍ പറഞ്ഞു. പക്ഷെ അവള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. അവളുടെ കുഞ്ഞു കൈകള്‍ വീണ്ടും അയാളുടെ ഷര്‍ട്ടില്‍ പിടിക്കാന്‍ ആഞ്ഞപ്പോള്‍ അയാള്‍ വിലക്കി.

അഴുക്കു പുരണ്ട അവളുടെ കൈകള്‍ അയാളുടെ ഷര്‍ട്ടില്‍ അടയാളങ്ങള്‍ വീഴ്ത്തിയിരുന്നു. ആ മുഖത്തു വിഷാദത്തിന്‍റെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടിയത് അയാള്‍ കണ്ടു. ഒരു പെരുമാഴക്കെന്ന പോലെ. "ഇത് ശല്യമായല്ലോ" അയാള്‍ക്ക്‌ തോന്നി. പോക്കെറ്റില്‍ നിന്ന് പത്തു രൂപാ നോട്ടെടുത്ത് കൊടുത്തിട്ട് തൊട്ടപ്പുറത്ത് ബസ്സ് കാത്തിരിക്കുന്ന കുടുംബത്തെ ചൂണ്ടി അയാള്‍ പറഞ്ഞു.  "ഇനി അവിടെ പോയി ചോദിക്കൂ".  പക്ഷെ  കുട്ടി പണം വാങ്ങിയില്ല. അവള്‍ അമ്മയെപ്പറ്റി എന്തോ പറയാന്‍ ശ്രമിക്കുന്നു. അയാള്‍ക്കൊന്നും മനസ്സിലായില്ല. ഒരു പക്ഷെ അമ്മയുമായി പിണങ്ങിയിരിക്കും. അയാള്‍ ശ്രദ്ധിക്കാന്‍ പോയില്ല. തനിക്കതില്‍ എന്ത് കാര്യം.

തെരുവിന് നിഴല്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. അവസാനത്തെ പോക്ക് വെയിലും വിട വാങ്ങി.  അയാള്‍ പത്രം മടക്കി ബേഗില്‍ വെക്കുമ്പോള്‍ ഒരാംബുലന്സു ആള്‍ക്കൂട്ടത്തിനു മുമ്പില്‍ വന്നു നിന്നു. ഒരു സ്ത്രീയുടെ ശവശരീരത്തെ വണ്ടിയില്‍ കയറ്റുന്നു. ആംബുലന്‍സ് ചീറിപ്പഞ്ഞു പോയി. ആള്‍ക്കൂട്ടം പിരിഞ്ഞു പോയിടത്ത് ഒരു ഭാണ്ടക്കെട്ട് മാത്രം ബാക്കിയായി. ദൂരെ നിന്നും ബസ്സിന്‍റെ ഇരമ്പല്‍ കേട്ടു തുടങ്ങി.  തനിക്കു പോകാന്‍ സമയമായി. കാത്തിരിപ്പ് അവസാനിച്ചതിന്‍റെ ആശ്വാസത്തോടെ അയാള്‍ എഴുന്നേറ്റു. അപ്പോഴാണ്‌ ഓര്‍ത്തത്. ആ കുട്ടി എവിടെ. ഭാണ്ടക്കെട്ടിനടുത്തു അവള്‍ എന്തോ കാര്യമായ പണിയിലാണ്. ഒരു കൌതുകത്തിനു അയാള്‍ ശ്രദ്ധിച്ചു. അവളപ്പോള്‍ ചിതറിക്കിടക്കുന്ന പാത്രങ്ങള്‍ അടുക്കി ഭാണ്ടത്തില്‍ നിറയ്ക്കുകയാണ്. വലിയ ഒരു പാത്രം ഭാണ്ടത്തിലാക്കാന്‍ അവള്‍ പാട് പെടുന്നു. അനുഭവം അവളെ കാര്യ ബോധമുള്ളവളാക്കിയിരിക്കുന്നു. ഇടയ്ക്കു മണ്ണ് വാരി കളിക്കുന്നു. ഭിക്ഷാ പാത്രത്തിലെ നാണയത്തുട്ടുകള്‍ കരുതലോടെ എടുത്തു നോക്കുന്നു. ഒരു പക്ഷെ അമ്മ വരുമ്പോള്‍ എല്പിക്കാനാവും. അയാള്‍ കണ്ണുകള്‍ പിന്‍ വലിച്ചു. 

അയാള്‍ ബസ്സില്‍ കയറി ഇരുന്നു. ഇനുയും സമയം ബാക്കി. ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങിപ്പോയി. തെരുവില്‍ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. യാന്ത്രികമായി അയാളുടെ കണ്ണുകള്‍ വീണ്ടും ആ കുഞ്ഞിനെത്തേടി. അവള്‍ ജോലി ചെയ്തു തളര്‍ന്നപോലെ ഭാണ്ടക്കെട്ടില്‍ ചാരി വഴിക്കണ്ണ് മായി കാത്തിരിപ്പാണ്. അമ്മ എന്നെന്നേക്കുമായി യാത്ര പറഞ്ഞ വിവരം ആ കൊച്ചു മനസ്സിനറിയില്ലല്ലോ. അതാരും അവളോട്‌ പറഞ്ഞു കാണില്ല. പറഞ്ഞാലും മരണം എന്തെന്നറിയാനുള്ള പ്രായവും അവള്‍ക്കായിട്ടില്ല. ഇനി ഒരിക്കലും തിരിച്ചു വരാത്ത അമ്മക്ക് വേണ്ടിയുള്ള ആ കുട്ടിയുടെ  കാത്തിരിപ്പ് അയാളുടെ മനസ്സില്‍ വല്ലാത്തൊരു വിങ്ങലുണ്ടാക്കി. പിന്നെ സ്വയം മനസ്സിനോട് പറഞ്ഞു.  അങ്ങിനെ ലോകത്തെന്തെല്ലാം കാഴ്ചകള്‍. താനെന്തിനു അതൊക്കെ നോക്കണം.

ബസ്സില്‍ ഡ്രൈവര്‍ അപ്പോഴും എത്തിയിരുന്നില്ല.  ഇരുട്ട് ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്നു.  കാത്തിരിപ്പ് അയാള്‍ക്ക്‌ മുഷിഞ്ഞു തുടങ്ങിയിരുന്നു. കണ്ണുകള്‍ അറിയാതെ പിന്നെയും ആ കുട്ടിയില്‍ പതിച്ചു. ഒരു പയ്യന്‍റെ  മൊബൈല്‍ ക്യാമറയുടെ ഫ്ലാഷ് അവളുടെ മുഖത്തു തട്ടി.  മരച്ചില്ലയില്‍ ഒരു കഴുകന്‍ രാപ്പാര്‍ക്കാന്‍ പറന്നിറങ്ങി. അല്‍പ്പമകലെ നിന്നും വൃദ്ധനായ ഒരു യാചകന്‍ അവളെ തുറിച്ചു നോക്കുന്നു. ആ കിളവനും കഴുകന്‍റെ കണ്ണുകളാണെന്ന് അയാള്‍ക്ക്‌ തോന്നി.  ക്യാമറയുടെ ഫ്ലാഷ് പിന്നെയും മിന്നി.  അവള്‍ ഭാണ്ടക്കെട്ടിനു മറവില്‍ പതുക്കെ പതുങ്ങാന്‍ ശ്രമിക്കുന്നു. കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ ചിറകിനുള്ളില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന പോലെ. ആ മുഖത്തു ഭീതിയുടെ നിഴലാട്ടം. ഇടയ്ക്കു തല ഉയര്‍ത്തി ദൂരേക്ക്‌ കണ്ണുകള്‍ പായിക്കുന്നു. ഒരു പക്ഷെ അമ്മയെ നോക്കുന്നതാവാം.

ഭാണ്ടക്കെട്ടില്‍ അവള്‍ എന്തോ പരതുന്നു. അവള്‍ക്കു വിഷക്കുന്നുണ്ടാവണം.  ഡ്രൈവര്‍ വന്നു ബസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഒരു നേരിയ കരച്ചിലിന്റെ ശബ്ദം അയാള്‍ കേട്ടു.  അതെ ആ കുട്ടി തന്നെ.  അവള്‍ ഏങ്ങലടിച്ചു  കരയുകയാണ്.   കിളവനെ കൂടാതെ വേറെയും രണ്ടു മൂന്നു പേര്‍ അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.  കാക്കയും പരുന്തും കൊത്തിത്തിന്നാതെ അവളെ സംരക്ഷിക്കാന്‍ ഇനി അമ്മ വരില്ലെന്ന് അവള്‍ക്കിപ്പോഴും അറിയില്ല.

********************************

ബസ്സിറങ്ങുമ്പോള്‍ സമയം ഏറെ വൈകിയിരുന്നു. വീട്ടില്‍ സുലു തനിച്ചാണ്. അയാള്‍ നടത്തത്തിനു വേഗത കൂട്ടി. അയല്‍ വീടുകളില്‍ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരുന്നു. വിളിക്കേണ്ടി വന്നില്ല. കാലൊച്ച കേട്ടാവണം സുലു വാതില്‍ തുറന്നു.

“എത്ര നേരായി കാത്തിരിക്കുന്നു. ഞാന്‍ ബേജാറായിപ്പോയി”.
അയാള്‍ക്കറിയാം സുലുവിന്‍റെ വാക്കുകള്‍ പരിഭവത്തിന്‍റെതല്ല. ഡോക്ടര്‍ എന്ത് പറഞ്ഞു എന്നറിയണം. അതിനുള്ള മുഖവുരയാണത്. വല്ലാത്ത ആകാംക്ഷയുണ്ട്  ആ വാക്കുകളില്‍.  പാവം, ഒരിക്കലും ഒരമ്മയാവാന്‍ അവള്‍ക്കാക്കാവില്ലെന്ന  സത്യം  അവളോടെ താന്‍  എങ്ങിനെ പറയും. ഉണ്ടായിരുന്ന നേരിയ പ്രതീക്ഷയും ഇന്നത്തെ ഡോക്ടറുടെ വാക്കുകളോടെ  അസ്തമിച്ചു. ഡോക്ടര്‍മാര്‍ എഴുതിത്തരുന്നു മരുന്നുകള്‍ കഴിക്കുമ്പോള്‍ അവള്‍ പറയാറുള്ളത്  അയാള്‍ ഓര്‍ത്ത്‌  പോയി.  "ഇങ്ങള്  ബെഷമിക്കണ്ട. പടച്ചോന്‍ നമ്മക്ക് ഒരു കുഞ്ഞിനെ തരാതിരിക്കൂല"

കോലായിലെ വെളിച്ചത്തിലേക്ക് കയറിയപ്പോള്‍ സുലുവിന്‍റെ മുഖം പെട്ടെന്ന് മാറി. അവിടെ ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നത് അയാള്‍ കണ്ടു.  അയാളുടെ തോളില്‍ കിടന്നു കുട്ടി അപ്പോള്‍ നല്ല ഉറക്കമായിരുന്നു. സുലു ആരെയോ തിരയുന്ന പോലെ അയാളുടെ പിറകിലേക്ക് നോക്കി. അയാള്‍ പറഞു
"ആരുമില്ല".
അപ്പോള്‍ ഈ കുട്ടി ????
പടച്ചോന്റെ  സമ്മാനം. !!!!
സംസാരം കേട്ടാവണം കുട്ടി ഉണര്‍ന്നു.  ജട പിടിച്ച തലയില്‍ മാന്തി ഉറക്കച്ചടവോടെ  ഇരുവരെയും മാറിമാറി നോക്കി. സുലുവിന്‍റെ മുഖത്തു സമ്മിശ്രഭാവം. പിന്നെ എല്ലാ ഭാവങ്ങളും വഴിമാറിപ്പോയിടത്തു മാതൃഭാവം സ്ഥാനംപിടിച്ചു. അവളുടെ നെഞ്ചില്‍ മാതൃത്വത്തിന്‍റെ ആദ്യത്തെ തേങ്ങല്‍ ഉയര്‍ന്നിരിക്കാം.

"മോള് വാ..." .കുഞ്ഞ്  സുലുവിന്‍റെ തോളിലേക്ക് മാറുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരു പെരുമഴ തോര്‍ന്ന പോലെ.  ഗുളികയുടെ പൊതികള്‍ മുറ്റത്തേക്കു വലിച്ചെറിയുമ്പോള്‍ സുലു അകത്തു നിന്നും പറയുന്നത്  അയാള്‍ കേട്ടു.

“മോളെ കുളിപ്പിചിട്ട് ഉമ്മ പാല് തരാം. നാളെ ഉപ്പയോട്‌ പറഞ്ഞു നല്ല ഉടുപ്പുകള്‍ വാങ്ങിക്കണം”.

അപ്പോള്‍ മുറ്റത്തു നിലാവ് പരന്നിരുന്നു. അന്നത്തെ നിലാവിന് ഒരു വല്ലാത്ത ശോഭ പോലെ അയാള്‍ക്ക്‌ തോന്നി. അകത്തു നിന്നും  ഒഴുകി വന്ന താരാട്ട് ഒരു കുളിര്‍ക്കാറ്റായി അയാളെ തഴുകി. !
.
********-------*******

86 comments:

  1. നിലാവിലൊഴുകി വന്ന താരാട്ടു പോലൊരു നല്ല കഥ, എന്റ്റെ അഭിനന്ദനങ്ങളറിയിക്കുന്നു

    ReplyDelete
  2. ആദ്യ അഭിപ്രായം എന്റെ വകയാവട്ടെ. കണ്ണ് നനയിച്ചു അക്ബറിന്റെ കഥ. ചിലയിടത്ത് കൊച്ചു മിനുക്ക്‌ പണികള്‍ നടത്തിയാല്‍ എല്ലാം കൊണ്ടും ഒന്നാന്തരം.

    ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോഴേക്കു പീ ഡി സംഗതി പറ്റിച്ചു..

    ReplyDelete
  3. മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ആനുകാലിക കാലഘട്ടത്തിനിട്ട് ഒരു നല്ല കൊട്ട് ആയിരുന്നു.
    വീടിനടുത്തുള്ള ക്ഷേത്രത്തിന്‍റെ മുന്‍പില്‍ ബസ്‌ കാത്ത്‌ നില്‍ക്കുമ്പോള്‍ ഇതുപൊലുള്ള ധാരാളം കുട്ടികളെ കാണാറുണ്ട്‌ പാവങ്ങള്‍.
    ബഷീര്‍ പണിപ്പുരയില് ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ല ക്ഷമി, നെക്സ്റ്റ് ടൈം ഗിമ്മി എ കാള്‍.

    ReplyDelete
  4. കഥ മനോഹരമായിരിക്കുന്നു. തെരുവിലോടുങ്ങുന്ന അനേകം അനാഥ ബാല്യങ്ങളില്‍ ഒന്ന് സനാഥയായ കഥ. മാതൃത്വത്തിന്റെ, പെണ്‍കുട്ടിയുടെ ഈ കഥ വനിതാദിനത്തില്‍ തന്നെ വന്നതില്‍ പ്രസക്തിയുണ്ട്.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. akbar saab, very good. ee kuppayathinadiyil oru kadhaakaran koodi undalle..

    ReplyDelete
  6. കണ്ണ് നനയിപ്പിക്കുന്ന കഥ.ഇതു തന്നെ ഒന്നു കൂടി നന്നാക്കാന്‍ ശ്രമിച്ചു നോക്കുക(ഒരഭിപ്രായം മാത്രം)

    ReplyDelete
  7. Pd പറഞ്ഞു...
    അതെ Pd. മൊബൈലിനും കഴുകാനും ഒരേ കണ്ണാണ് - ആദ്യ കമെന്റിനു നന്ദി
    ---------------------------
    ബഷീര്‍ Vallikkunnu
    ബഷീ- ഇപ്പോഴും ചിരിക്കാനാണ് എനിക്കിഷ്ടം. പക്ഷെ ചില പഹയന്മാര്‍ നമ്മെ കരയിപ്പിക്കുന്നു
    ------------------------------
    തെച്ചിക്കോടന്‍
    കഥ വായിച്ചതില്‍ വളരെ സന്തോഷം. ശിശു ദിനവും വനിതാ ദിനവുമൊക്കെ ഉന്നതന്മാര്‍ക്കുള്ള ആഘോഷങ്ങള്‍ മാത്രമല്ലേ..?
    ---------------------------
    Ziyahul Haque
    സാഹജര്യങ്ങളാണല്ലോ നമ്മളെ ഓരോന്നൊക്കെ ആക്കി തീര്‍ക്കുന്നത്
    ----------------------------
    Areekkodan | അരീക്കോടന്‍
    തുറന്ന അഭിപ്രായത്തിന് ഏറെ നന്ദി. ചില്ലറ മിനുക്ക്‌ പണികള്‍ നടത്തി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ണ് നനയിച്ചുവെങ്കില്‍ ഞാന്‍ പാതി വിജയിച്ചു.
    ----------------------------
    അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും വായിച്ചു മിണ്ടാതെ പോയവക്കും, എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  8. നല്ല കഥ, ഒത്തിരി ഇഷ്ട്ടായി

    ReplyDelete
  9. ചാലിയാറിന്റെ “നീല നിലാവിന്റെ താരാട്ടിന്” വല്ലാത്ത കന്നു നീരിന്റെ ഗന്ദം. താങ്കളുടെ കഥ അഭിനനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  10. വളരെ ഹൃദയസ്‌പര്‍‌ശിയായ കഥ. സത്യത്തില്‍‌ ഇതിനെ കഥയെന്ന്‌ വിളിക്കാമോ? എനിക്കറിയില്ല.. കഥാപാത്രങ്ങള്‍‌ക്ക് ജീവനുണ്ടെന്ന്‌ തോന്നി പോയി. കഥയുടെ ഒടുക്കം കുഞ്ഞിനെ വീട്ടിലേയ്ക്ക്‌ കൂട്ടികൊണ്ടു വരുന്നതൊഴിച്ചാല്‍‌ ബാക്കിഭാഗം ജീവിതത്തില്‍‌ നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നതല്ലേ?. ഇതു വായിച്ച്‌ എന്റെ മാതൃഹൃദയം പിടഞ്ഞു. എങ്കില്‍‌... അതിന്റെ ക്രെഡിറ്റ്‌ ഇതെഴുതിയ ആള്‍‌ക്കു സ്വന്തം...

    ReplyDelete
  11. സങ്കടം വാരിനിറച്ച് ഒരു കഥ .ആ അനാദ കുഞ്ഞിനു നല്ലൊരു ഉമ്മയും വാപ്പയും ആയല്ലോ . ഇത്തരം എത്ര തീക്ഷനാനുഭവങ്ങള്‍ തെരുവില്‍ അലയുന്നു ,ഒടുങ്ങുന്നു .

    ReplyDelete
  12. വായിച്ചു തീര്‍ന്നപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞ്കവിഞ്ഞ് കാഴ്ചമങ്ങിയിരുന്നു. നല്ല ഒരു കഥ. നന്നായി പറഞ്ഞു.

    ReplyDelete
  13. നല്ല കാല്‍ വെപ്പ്
    ഇടറാതെ മുന്നേറൂ...
    കഥ പറഞ്ഞു... കഥ പറഞ്ഞു...

    ReplyDelete
  14. അക്ബര്‍, ഓര്‍മ്മയുണ്ടോ ഈ മുഖം?

    അങ്ങിനെ ഞാന്‍ ഈ ചാലിയാറിന്റെ തീരത്തും എത്തി. ആദ്യം ഇവിടെക്കണ്ട കാഴ്ച മിഴികളെ ആര്‍ദ്രമാക്കുന്നതായിരുന്നു. പക്ഷെ ആ മനുഷ്യനിലെ നന്മ ഒരു കുഞ്ഞിന്റെ അനാഥത്വം തുടച്ചു മാറ്റുന്ന ദൃശ്യം അതിനെ ആനന്ദാശ്രുവാക്കി മാറ്റുന്നതും.

    നല്ല കഥ. അഭിനന്ദനങ്ങള്‍.

    ReplyDelete
  15. @-കൂതറHashimܓ
    ഹാഷിം. വളരെ സന്തോഷം. ഇവിടെ കണ്ടതില്‍
    ---------------------------
    @-azeezkodakkad
    ഈ പ്രോത്സാഹനത്തിനു നന്ദി
    --------------------------
    @-Vayady
    വായാടി.തന്റെ മരണം മൂലം അനാഥമാക്കപ്പെടുന്ന കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത തെരുവിലെ ഓരോ അമ്മയെയും എപ്പോഴും അലട്ടുന്നുണ്ടാവും.
    നന്ദി ആ നല്ല വാക്കുകള്‍ക്കു
    --------------------------
    @-sm sadique
    തീര്‍ച്ചയായും. എന്നും ദുരിതക്കയത്തില്‍ ജീവിക്കുന്ന ഒരു കൂട്ടര്‍.
    --------------------------
    @-ഹംസ
    ആകാശത്തിനു കീഴെ ആകെ ഉണ്ടായിരുന്ന അമ്മയുടെ തണല്‍ കൂടി നഷ്ടമാകുമ്പോള്‍ അനാഥയായി മാറിയ ഒരു മൂന്നു വയസ്സുകാരിയുടെ അനിശ്ചിതാവസ്ഥ ആരെ യാണ് സങ്കടപ്പെടുത്താതിരിക്കുക.
    --------------------------
    @-M.T Manaf
    ഈ പ്രോത്സാഹനത്തിനു ഒരു പാട് നന്ദി
    -------------------------
    @-മൂരാച്ചി
    ഓര്‍മ്മയുണ്ട്. മൂരാച്ചി എന്ന പേരിനു പിന്നിലെ നല്ല മുഖത്തെ. ചാലിയാറിന്റെ തീരത്തേക്ക് എപ്പോഴും സ്വാഗതം. വീണ്ടും വരുമല്ലോ.
    --------------------------
    അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും വായിച്ചു മിണ്ടാതെ പോയവക്കും, എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  16. അക്ബറിക്ക ഇതൊരു കഥയല്ല സന്ദേശമാണ​‍്‌. ആ സന്ദേശം താങ്കൾ ബ്ലോഗിലൂടെ പ്രചരിപ്പിച്ചു എന്നുവേണം പറയാൻ. എന്തായാലും ഹൃദയത്തിൽ തട്ടി

    ReplyDelete
  17. വായിച്ചപ്പോള്‍ വേദന തോന്നി.
    ഒപ്പം സന്തോഷവും.കാരണം ആ..കുഞ്ഞിനു ഒരു അച്ഛനെയും അമ്മയെയും
    അവര്‍ക്ക് ഒരു മകളെയും കിട്ടിയല്ലോ..

    ReplyDelete
  18. **അക്‌ബറിന്‌-
    ഞാന്‍‌ സാധാരണ ഒരു കഥ ഒന്നില്‍ കൂടുതല്‍‌ തവണ വായിക്കാറില്ല. പക്ഷെ ഈ കഥ എന്നെ ഒരിക്കല്‍കൂടി ചാലിയാറില്‍ എത്തിച്ചു.

    ReplyDelete
  19. വളരെ വേദന തോന്നി. ഇങ്ങനെ എത്രയെത്ര ജന്മങ്ങള്‍...

    ReplyDelete
  20. @-എറക്കാടൻ / Erakkadan പറഞ്ഞു...
    "എന്തായാലും ഹൃദയത്തിൽ തട്ടി.."

    കമെന്റ് എന്റെ ഹൃദയത്തിലും. ഈ ബ്ലോഗിലേക്കുള്ള ആദ്യ വരവല്ലേ. സ്വാഗതം. വീണ്ടും വരുമല്ലോ.
    ----------------------------
    @-സിനു
    സിനു. കഥയിലെ വേദനയും സന്തോഷവും പങ്കിട്ടതിനു നന്ദി. ഈ ബ്ലോഗിലേക്കുള്ള ആദ്യ വരവല്ലേ. സ്വാഗതം. വീണ്ടും വരുമല്ലോ.
    ----------------------------
    @-Vayady
    വായാടി-കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. വീണ്ടും വന്നതിനും തുറന്ന ഭിപ്രായത്തിനും ഏറെ നന്ദി
    -----------------------------
    @-നീലത്താമര | neelathaamara
    ഇവിടെ വന്നതില്‍ വളരെ സന്തോഷം-വീണ്ടും വരുമല്ലോ.
    -----------------------------
    അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും വായിച്ചു മിണ്ടാതെ പോയവക്കും, എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  21. Karanju poyi...kadhayayi karuthi vayichu thudangi...pakshe chila varikal mizhikale eerananiyichappol manassilayi....verum kathayalla .. yadhaarthyangalude pachappu ottum mangathe varacha aarudeyokkeyo jeevitha chithram thanneyanu ithennu.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  22. കൂടുതലും തമാശകള്‍ വായിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, വായിച്ചുകഴിഞപ്പോള്‍ തൊണ്ടയില്‍ ഒരു വേദനപോലെ..........

    അവസാനം ആ കുട്ടി തോളില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇനി മേലില്‍ ഞാനീ ബ്ലോഗില്‍ വരില്ലായിരുന്നു!

    നന്നായി നന്നായി വളരെനന്നായി.

    ReplyDelete
  23. അക്ബര്‍ സാബ്, ചാലിയാര്‍ അനുഭവങ്ങള്‍ ഒരു നൊസ്റ്റാള്‍ജിയ ആയി കൊണ്ട് നടക്കുന്ന എനിക്ക് പേര് വളരെ ഇഷ്ടപ്പെട്ടു. കഥയുടെ ആദ്യം കുറെ വിഷമിപ്പിച്ചെങ്കിലും അവസാനം കയ്യടി എന്റെ വകയും.

    അബ്ദുല്‍ കബീര്‍

    ReplyDelete
  24. ചിന്തിപ്പിക്കുന്ന കുറെ പോയിന്റുകളുള്ള നല്ല ഒരു കഥ. ബഷീറ്ക്ക പറഞത് പോലെ ചെറിയ ഒരു മിനുക്ക് പണി നടത്താമായിരുന്നു എന്നൊരു തോന്നൽ.

    ReplyDelete
  25. നല്ല കഥ.ഭായി പറഞ്ഞത് തന്നെ ഞാനും പറയുന്നു.കുട്ടി തോളിലില്ലായിരുന്നെങ്കില്‍ അക്ബര്‍ക്ക വിവരമറിഞ്ഞേനെ.ഹാ :)

    ReplyDelete
  26. ആദ്യമായി എത്തിയതാണ്. എത്തിയതിൽ സന്തോഷം തോന്നി...നല്ല അവതരണ ശൈലി യുള്ള ഈ കഥ വായിച്ചു തീർന്നപ്പോൾ .നാം ദിനം പ്രതി കണ്ടു മറയുന്ന ചേരികളൂം, അനാഥമാകുന്ന ഒരു പാട് ബാല്യവും.. .നൊമ്പരമുണർത്തിയ എന്റെ മന:സ്സിൽ തെളിഞ്ഞു... ആശംസകൾ

    http://palakkuzhi.blogspot.com/2010/03/blog-post_7737.html

    ReplyDelete
  27. ഇതൊരു സംഭവ കഥതന്നെ ആയിരുന്നെങ്കില്‍ !
    ‘ഇങ്ങനെ എത്രയെത്ര കാഴ്ചകള്‍,ഇതൊക്കെ താനെന്തിനു ശ്രദ്ധിക്കാന്‍ പോകുന്നു’ എന്നുള്ള ആ മനോഭാവം ഒന്നു മാറ്റാന്‍ കഴിഞ്ഞെങ്കില്‍ തന്നെ എത്ര നന്നായി. അണ്ണാന്‍‌കുഞ്ഞും തന്നാലായത് എന്ന മട്ടില്‍ തനിക്ക് കഴിയുന്നത് ഓരോരുത്തരും ചെയ്തെങ്കില്‍.
    എനിക്കറിയാം, സമൂഹത്തില്‍ നല്ല വിലയും നിലയും സാമ്പത്തിക ശേഷിയും ഒക്കെയുള്ള ദമ്പതികള്‍ - കുട്ടികളില്ല. പക്ഷേ ഭര്‍ത്താവിന്റെ അമ്മ സമ്മതിക്കുന്നില്ല ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍. ആ കുഞ്ഞ് ഏതു കുലത്തില്‍ പിറന്നതെന്ന് ആര്‍ക്കറിയാം? - ഇതാണ് ആ അമ്മ നിരത്തുന്ന ന്യായം. ചിലരുടെ സങ്കുചിത മനസ്ഥിതി എത്ര പ്രായം ചെന്നാലും മാറില്ല തന്നെ.

    ReplyDelete
  28. വളരെ കാലിക പ്രസക്തമായ കഥ! സ്ത്രീകള്‍ എന്നും സമൂഹത്തില്‍ വേദനിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അത് കൊണ്ടാണല്ലോ കവി സ്ത്രീയെ കണ്ണുനീര്‍ കൊണ്ട് ഉപമിച്ചത്!
    അവസാന ഖന്ധിക അല്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.ഭാവുകങ്ങള്‍!
    ഞാനും സ്ത്രീജന്മത്തെ ക്കുറിച്ച് ഒരു മിനിക്കഥ പോസ്ടിയിട്ടുണ്ട്. ലിങ്ക് താഴെ.


    www.shaisma.co.cc

    ReplyDelete
  29. നിത്യവും കാണുന്ന കാഴ്ചകളാണ് ഭിക്ഷാടനവും മറ്റും.. കുട്ടികളെ കുറിച്ച് ഓര്‍ത്തു കുറെ വിഷമിച്ചിട്ടുണ്ട്..കഥ നന്നായി.. എന്നെ നൊമ്പരപ്പെടുത്തി..

    ReplyDelete
  30. കൂരിരുട്ടില്‍ പരക്കുന്ന നിലാവു പോലെ നല്ലൊരു കഥ മാഷേ...

    ഇത്തരം സുമനസ്സുകളെ നമുക്ക് നിത്യ ജീവിതത്തില്‍ ദര്‍ശിയ്ക്കാനാകുമോ?

    ReplyDelete
  31. വായിക്കാന്‍ താമസിച്ചു.
    വായിച്ചു കഴിഞ്ഞപ്പോള്‍ നൊമ്പരത്തെക്കാളുപരി ഒരു കുറ്റബോധം.........
    പലതവണ ഇങ്ങനത്തെ അവസ്ഥകളില്‍ കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ട്.ഒരിക്കല്‍ പോലും ഒന്നോരണ്ടോ നാണയ തുട്ടുകള്‍ക്കപ്പുറ൦ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.....
    :(

    ReplyDelete
  32. ഓരൊ കഥാപാത്രങ്ങളും നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ഇറങ്ങിവന്നവർ തന്നെ...!
    ഈയവതരണവും അസ്സലായി കേട്ടൊ.. അക്ബർ.

    ReplyDelete
  33. മുന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിലും ഇന്നാണു വായിക്കാനായത്. നന്നായിരിക്കുന്നു. മിഴികളെ ഈറനണിയിച്ചില്ലെങ്കിലും, ഹൃദയത്തില് കൊണ്ടു.

    ReplyDelete
  34. അമ്പിളി.
    അമ്പിളി- വളരെ നന്ദി ഈ വരവിനും വായനക്കും
    ---------------------------
    ഭായി
    ഭായി. എല്ലാം തമാശയായി കാണുമ്പോഴും ചില സംഗതികള്‍ നമ്മെ നൊമ്പരപ്പെടുത്താറുണ്ട്‌. നാം കണ്ടില്ലെന്നു നടിക്കാറാണ് പതിവെങ്കിലും. ശരിയല്ലേ
    -----------------------------
    Abdul
    വളരെ സന്തോഷം ഈ വഴി വന്നതില്‍. ചാലിയറിലേക്ക് എപ്പോഴും സ്വാഗതം
    --------------------------------
    മോനൂസ്
    ആദ്യ വരവിനും തുറന്ന അഭിപ്രായത്തിനും ഏറെ നന്ദി. വീണ്ടും വരുമല്ലോ.
    ------------------------------ജിപ്പൂസ്
    താങ്കളെപ്പോലെ നല്ല മനസ്സുള്ളവര്‍ അങ്ങിനെ ആഗ്രഹിക്കുന്നു. കഥയിലെ കുട്ടിയെ അവടെ ഉപേക്ഷിക്കാന്‍ എനിക്കും മനസ്സ് വന്നില്ല.
    ------------------------------
    പാലക്കുഴി
    ഇവിടേയ്ക്ക് സ്വാഗതം. ആദ്യവരവിനു നന്ദി. ശരിയാണ് ഇതൊക്കെ നിത്യ കാഴ്ചകളായി തീര്‍ന്നിരിക്കുന്നു.
    ----------------------------
    ബഷീര്‍ Vallikkunnu
    പറഞ്ഞ പോലെ മിനുക്ക്‌ പണികള്‍ നടത്തി. വീണ്ടും കണ്ടത്തില്‍ സന്തോഷം
    -----------------------------
    ഗീത
    അതെ ഗീത ടീച്ചര്‍. അങ്ങിനെ എത്ര നിരപരാധികളായ, നിഷ്കളങ്കരായ അനാഥ ബാല്യങ്ങള്‍ തെരുവില്‍ വലിച്ചെറിയപ്പെടുന്നു. വിശദമായ കുറിപ്പിന് പ്രത്യേക നന്ദി.
    ------------------------------
    അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും വായിച്ചു മിണ്ടാതെ പോയവക്കും, എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  35. ഇസ്മായില്‍ കുറുമ്പടി ( തണല്‍)
    ഇസ്മയില്‍. ഈ വരവിനും വിശദമായ അഭിപ്രായത്തിനും നന്ദി. വീണ്ടും ഈ വഴി വരുമല്ലോ. തണല്‍ തേടി ഞാന്‍ അത് വഴി വന്നിരുന്നു
    ----------------------------
    വെള്ളത്തിലാശാന്‍
    ഈ വരവിനും വായനക്കും നന്ദി.
    ---------------------------
    ശ്രീ
    ചോദ്യം പ്രസക്തമാണ് ശ്രീ. ഇരുട്ട് വീണ ലോകത്ത് നിലാവ് അപൂര്‍വമാണെന്നു തോന്നുന്നു.
    -----------------------------

    ReplyDelete
  36. ഏകതാര പറഞ്ഞു...
    ഒന്നോരണ്ടോ നാണയ തുട്ടുകള്‍ക്കപ്പുറ൦ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.....

    ശരിയാണ് ഒരു പരിധിക്കപ്പുറം എല്ലാവരും നിസ്സഹായരാണ്.
    അവര്‍ 'കടമ്മനിട്ട' പാടിയ പോലെ.
    "വഴിയരികില്‍ ആര്യവേപ്പിന്‍
    ചാഞ്ഞ കൊമ്പില്‍ ചാക്ക് തുണിയില്‍
    ചെളി പുരണ്ട വിരല്‍ കടിച്ചു
    തളര്ന്നുറങ്ങുന്നൂ....പുതിയ തലമുറ".
    ----------------------------
    ബിലാത്തിപട്ടണം / Bilatthipattanam വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഏറെ നന്ദി. വീണ്ടും ഈ വഴി വരണം .
    ---------------------------
    vettupara പറഞ്ഞു...
    മിഴികളെ ഈറനണിയിച്ചില്ലെങ്കിലും, ഹൃദയത്തില് കൊണ്ടു.

    വളരെ സന്തോഷം ഈ വരവിനു. എന്‍റെ നാട്ടുകാരനാണെങ്കിലും നേരിട്ട് പരിചയമില്ല. ഇമെയില്‍ ഐ ഡി ഇവിടെ കൊടുക്കാമോ.
    ------------------------------
    അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും വായിച്ചു മിണ്ടാതെ പോവര്‍ക്കും, എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  37. നിലാവിലൊഴുകി വന്ന താരാട്ടു പോലൊരു നല്ല കഥ, എന്റ്റെ അഭിനന്ദനങ്ങളറിയിക്കുന്നു

    ReplyDelete
  38. വളരെ നന്ദി അമീന്‍

    ReplyDelete
  39. കണ്ണിലുണ്ട് ഇപ്പോള്‍ കാണാറില്ലാത്ത ഈ കാഴ്ച
    അയാള്‍ ചെയ്ത നന്മയൊഴിച്ച്!

    അഭിനന്ദനം അക്‍ബര്‍

    ReplyDelete
  40. jeevitham ozhuki irangunna kadha . kanneerum

    manoharam

    ReplyDelete
  41. താരാട്ടിഷ്ടപ്പെടുന്നവരെത്രപേരുണ്ട്. അതു പാടാനറിയുന്നവരെത്രപേരുണ്ട്.

    ReplyDelete
  42. ഈ കഥ ഞാനിതിനുമുന്‍പ് വായിച്ചതാണെങ്കിലും വീണ്ടും ഒരാവര്‍ത്തികൂടി വായിച്ചു. ആദ്യം വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ അതേ വികാരം തന്നെയിപ്പോഴും. :(
    പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു..

    ReplyDelete
  43. OAB/ഒഎബി പറഞ്ഞു...
    കണ്ണിലുണ്ട് ഇപ്പോള്‍ കാണാറില്ലാത്ത ഈ കാഴ്ച
    അയാള്‍ ചെയ്ത നന്മയൊഴിച്ച്!

    സമാനമായ കാഴ്ചകള്‍ ധാരാളം
    പക്ഷെ എല്ലാവരും നിസ്സഹായര്‍.
    -----------------------------
    sasinas പറഞ്ഞു...
    jeevitham ozhuki irangunna kadha . kanneerum

    വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി
    ------------------------------
    സലാഹ് പറഞ്ഞു...
    താരാട്ടിഷ്ടപ്പെടുന്നവരെത്രപേരുണ്ട്. അതു പാടാനറിയുന്നവരെത്രപേരുണ്ട്

    നന്ദി ഈ ആദ്യ വരവിനും കമെന്റിനും
    -----------------------------
    Vayady പറഞ്ഞു...
    ഈ കഥ ഞാനിതിനുമുന്‍പ് വായിച്ചതാണെങ്കിലും വീണ്ടും ഒരാവര്‍ത്തികൂടി വായിച്ചു

    ഈ വാക്കുകള്‍ എന്നെ വീണ്ടും ഏഴുതാന്‍ പ്രേരിപ്പിക്കുന്നു. ഈ നല്ല മനസ്സിന് എന്നും നന്മകള്‍ നേരുന്നു.

    ReplyDelete
  44. അക്ബര്‍, താങ്കളെ ഞാന്‍ വായിക്കാറുണ്ട്. കാര്യമായി മുമ്പ് കമന്റിയിട്ടില്ലെന്നു മാത്രം.

    കഥ ഹൃദയത്തെ ഏറെ സ്പര്‍ശിച്ചു. ഭാവുകങ്ങള്‍.

    നമ്മള്‍ കുട്ടികളെ ദത്തെടുക്കാന്‍ വളരെ പിന്നോക്കമാണ്. ഇപ്പോള്‍ കുറച്ചു മാറി വരുന്നു എന്ന് തോന്നുന്നു. കുട്ടികള്‍ ഉള്ളവര്‍ പോലും ദത്തെടുക്കുന്നത് പുറം രാജ്യങ്ങളില്‍ കണ്ടിട്ടുണ്ട്.

    ReplyDelete
  45. @-വഷളന്‍ | Vashalan
    വായനക്കും അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  46. പ്രിയ സുഹൃത്തേ,
    ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
    മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
    താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

    www.malayalalokam.ning.com
    --

    ReplyDelete
  47. ഒരുപാടൊരുപാടിഷ്ടമായി........... മനസ്സില്‍ നൊമ്പരമായി കുട്ടി വന്നു തുടങ്ങിയിരുന്നു.. ഒരൂ ചലനങ്ങളും ഓരോ നോട്ടമായി ഭംഗിയായി പറഞ്ഞു..........
    പക്ഷെ........ ഒടുവില്‍ കുട്ടി മനസിലൊരു വിഷാദമായി മാറുമോന്നു സംശയിച്ചപ്പോഴേക്കും........ ഒടുവിലത്തെ വരികളെതി......
    'അയാളുടെ തോളില്‍ കിടന്നു കുട്ടി അപ്പോള്‍ നല്ല ഉറക്കമായിരുന്നു. അത് തന്നെയാണീ കഥയുടെ പ്ലസ്‌ പൊയന്റും സമൂഹത്തിനുള്ള സന്ദേശവും...
    "മോളെ കുളിപ്പിച്ചിട്ടു ഉമ്മ പാല് തരാം. നാളെ ഉപ്പയോട്‌ പറഞ്ഞു നല്ല ഉടുപ്പകള്‍ വാങ്ങിക്കണം" എത്ര പെട്ടെന്നാ സുല് മാതാവിന്റെ സ്ഥാനം ഏറ്റെടുത്തത്....
    ഭംഗിയായി.
    ആദ്യമായിട്ടാ ഈ ബ്ലോഗില്‍...... തുടക്കം തന്നെ വല്ലാതെ ആകര്‍ഷിച്ചു... ഇനിയുണ്ട് ഞാനിവിടെ എന്നും...... പക്ഷെ ഫോളോ ചെയ്യാന്‍ option ഒന്നും കാണുന്നില്ലല്ലോ.. പ്രതീക്ഷയോടെ.

    ReplyDelete
  48. മാഷെ...... follow ചെയ്യാന്‍ ഒരു മാര്‍ഗവും കാണുന്നില്ലല്ലോ . എവിടെയും ഫോളോ ഗാഡ്ജെട് ഇല്ല.
    നോക്കി പറയുമെന്ന് കരുതുന്നു.

    ReplyDelete
  49. പുതിയ പോസ്റ്റ് ഇടാനുള്ള സമയമായി കേട്ടോ. :)

    ReplyDelete
  50. othiri vishamamayi....... nannaayi..... othiri nannaayi.............

    ReplyDelete
  51. ഞാൻ ഇവിടെ ആദ്യമായിട്ടാ .. വളരെ നല്ല കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു ആരു തിരിഞ്ഞു നോക്കാത്ത ആരൊം നോക്കുമ്പോൽ അറപ്പോടെ നോക്കുന്ന കുറെ ജന്മങ്ങൾ പലരുടെയും മുന്നിൽ കൈ നീട്ടി ജീവിക്കുന്നു താങ്ങയി അമ്മയുണ്ടാകുമ്പോൽ അവർ എന്തും സഹിക്കും ആതാങ്ങും നഷ്ട്ടമായാൽ.... ദൈവം നന്മയുടെ അംശം അൽ‌പ്പമെങ്കിലും ബാക്കിയുള്ള ആളുകലെ ലോകത്ത് ബാക്കിയാക്കുന്നതു ഇങ്ങനെയുള്ള കാര്യങ്ങൾക്കാകും അല്ലെ .. എല്ല വിധ ഭാവുകങ്ങളും...

    ReplyDelete
  52. അക്ബര്‍ ക്ക . പുതിയത് വല്ലതും ആയോന്ന് വന്നു നോക്കിയതാ?
    കാത്തിരിക്കുന്നു.

    ReplyDelete
  53. രാജന്‍ വെങ്ങര
    SULFI
    Vayady
    jayarajmurukkumpuzha
    അമ്പിളി.
    ഉമ്മുഅമ്മാർ

    എല്ലാവര്ക്കും നന്ദി

    Dear Sulfi,
    Follow Gadget is not working my blog. Sorry for Inconvenience. Still trying the way to fix it.

    ReplyDelete
  54. വായിച്ചപ്പോള്‍ വേദന തോന്നി.

    ReplyDelete
  55. അക്ബര്‍, ഞാനൊന്നു കരഞ്ഞോട്ടെ...മനസ്സില്‍ വല്ലാത്തോരിത് ...ആ കുട്ടിയുടെ ദൈന്യത നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  56. Jishad Cronic™

    മുകിൽ

    Saleem EP

    നന്ദി, വരവിനു വായനക്ക്, അഭിപ്രായങ്ങള്‍ക്ക്

    ReplyDelete
  57. ഇതുവരെ ഇതു കണ്ടില്ല.
    ഇപ്പൊഴാണ് കണ്ടത്.
    വായിച്ചു.
    നല്ല കഥ.
    ഹൃദയത്തില്‍ തൊട്ടു.
    ഒന്ന് ചെത്തിമിനുക്കിയാല്‍
    കുറച്ചൂടെ നന്നാവുമായിരുന്നു.

    ReplyDelete
  58. വായനക്ക് നന്ദി മുക്താര്‍. താങ്കള്‍ പറഞ്ഞപോലെ ചില്ലറ മിനുക്ക്‌ പണികള്‍ നടത്തിയിരിക്കുന്നു.

    ReplyDelete
  59. കഥയല്ലിതു സന്ദേശം .. അക്ബരിക്കാ ... ഉള്ളു പിടഞ്ഞു

    ReplyDelete
  60. നല്ല വായനാസുഖം നല്‍കിയ കഥ
    ആശംസകള്‍

    ReplyDelete
  61. നല്ല കഥ...അല്ല ജീവിത ഗന്ധിയായ കഥ..ഇങ്ങനെ അലയുന്ന ബാല്യങ്ങള്‍ക്ക് എല്ലാവരും ഒരു സാന്ത്വനം നല്‍കിയെങ്കില്‍ ..എന്ന് ഓര്‍ത്തുപോയി..

    ReplyDelete
  62. സംഭവ്യമോ കഥ തന്നെയോ ആകട്ടെ, നല്ല കയ്യൊതുക്കം, ഒഴുക്കുള്ള സരസമായ ഭാഷ, ചുറ്റിലും പരിചിതമായ മുഖങ്ങള്‍... നന്നായിരിക്കുന്നു അക്ബര്‍ സാബ്...മൂന്നിടത്ത് അക്ഷര പിശാചുണ്ട്. അത് കൂടി മാറ്റി പോസ്റ്റ്‌ ചെയ്‌താല്‍ നന്നായിരിക്കും.

    ReplyDelete
  63. അടിക്കാന്‍ അറിയുന്നവന്‍ അടിച്ചാല്‍ വേദനിക്കും അതുപോലെ കഥ പറയാന്‍ കയിയുന്നവന്‍ പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും
    അക്ബര ബായി ഇങ്ങളൊരു സംഭവമാ

    ReplyDelete
  64. നല്ല ആശയം ഇനിയും നല്ല ചെറിയ ചെറിയ കഥകള്‍ പ്രതീഷിക്കുന്നു

    ReplyDelete
  65. @-Sameer Thikkodi

    @-ismail chemmad

    @-ആചാര്യന്‍


    @-Noushad Koodaranhi

    @-ayyopavam

    @-achuaami

    എന്‍റെ ഈ എളിയ രചന വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

    ReplyDelete
  66. ഒത്തിരി ഇഷ്ടപ്പെട്ടു.
    ക്ലൈമാക്സ് ആയപ്പോൾ നായകനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി.

    ReplyDelete
  67. അക്ബര്‍കാ കഥ നന്നായിട്ടുണ്ട് .അവസാനിപ്പിക്കുന്നതിന്നു മുമ്പേ എന്തൊക്കെയോ കൂടി ചെയ്യാനുണ്ടായിരുന്നു എന്നൊരു തോന്നല്‍ ...കുറച്ചൂടെ വായിക്കാന്‍ ഉണ്ടായിരുന്നെങ്ങില്‍ എന്ന് ചിന്തിച്ചു പോയി .എന്നാലും ഉള്ളത് കൊള്ളാം ,നല്ല ഒരു ആശയം ,നല്ല അവതരണം . ഭാവി ഉണ്ട് ഈ വഴിയില്‍ .കൂടുതല്‍ എഴുതുക .ആശംസകള്‍
    പ്രാര്‍ത്ഥനയോടെ സൊനെറ്റ്

    ReplyDelete
  68. @-അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. വളരെ നന്ദി. താങ്കളിടെ കമന്റി നിന്ന് ഞാന്‍ അറിയുന്നു മനുഷ്യ പക്ഷത്തു നില്‍ക്കുന്ന താങ്കളുടെ നല്ല മനസ്സിനെ.

    @-സൊണറ്റ് - ഈ വായനക്കും നല്ല വാക്കുകള്‍ക്കും പ്രാര്‍ഥനക്കും ഒരുപാട് നന്ദി.

    ReplyDelete
  69. ഇതാണ്‌ അക്ബറ്ക്കാ കഥയുടെ സൗന്ദര്യം..! മനോഹരമായി കഥ പറഞ്ഞു...
    സാധാരണ ഇങ്ങിനെ കണ്ടാലും കുഞ്ഞിനെ എടുക്കാതെ വരും..തിരിച്ച് കുറ്റബോധത്തോടെ വരുകയും ചെയ്യൂം..അവിടെ ഭാവന കടന്ന് വന്നത് അസ്വാഭാവികമെങ്കിലും കഥക്ക് മാറ്റ് കൂട്ടി...
    very nice..!!!!

    ReplyDelete
  70. മനസ്സിന്റെ ഉള്ളറകളെ തൊടുന്ന ഒരു കഥ...ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങിവരുന്ന നായകന്റെ മനോനില എനിക്ക് നന്നായി അറിയാം.

    ReplyDelete
  71. ഇക്ക പറഞ്ഞത് പോലെ മനസ്സറിഞ്ഞു കൊണ്ട് തന്നെ ആണല്ലേ ഇത് എഴുതിയത്. എന്റെയും കണ്ണ് നിറഞ്ഞു. വല്ലാത്തൊരു അവസ്ഥയായിരുന്നു ഇത് വായിക്കുമ്പോള്‍..

    ReplyDelete
  72. ജീവിതം എങ്ങനെ സംതൃപ്തമാക്കാം എന്നതിന്റെ ഒരുദാഹരണം. നേർക്കാഴ്ചയെന്ന ആശയത്തിൽ സന്ദേശം ഉൾപ്പെടുത്തുന്ന വിദ്യ ഇതാണ്, അതിനാൽ ഇതാണ് ഉദാത്തമായ രചനയും. അനുമോദനങ്ങൾ.....

    ReplyDelete
  73. ഒന്നു ചീയുമ്പോൾ ഒന്നിനു വളമാകുന്നു എന്ന ചൊല്ല് പ്രക്ര്‌തിയിൽ പല തരത്തിൽ അന്വർത്ഥമാകുന്നു. നല്ല കഥ. എങ്കിലും ചില തേച്ചുമിനുക്കലുകൾ ആവശ്യം.

    ReplyDelete
  74. വായിച്ചു തീരും മുന്‍പേ കണ്ണുകള്‍ ഈറനാക്കിയ കഥ.പലപ്പോളും പലയാത്രകള്‍ക്കിടയിലും ഇത്തരം കുട്ടികളെ കണ്ടിടുണ്ട്.പക്ഷെ നിസ്സഹായതയോടെ നോക്കി നില്കാനെ കഴിഞ്ഞിടുള്ളൂ.അതെന്റെ പരാജയം ഒരുപക്ഷെ.തട്ടി കൊണ്ട് പോകപ്പെടുന്ന എത്ര കുഞ്ഞുങ്ങള്‍ അതില്‍ ഉണ്ടാകും എന്ന് പലപ്പോളും ചിന്തിച്ചിടുണ്ട്.ഈ കഥയില്‍ അതിന്റെ ഭംഗിയെക്കള്‍ ഉപരിയായി മാനുഷികത എന്നാ ഭാവം മുന്നിട്ടു നില്‍കുന്നു.അതിനാല്‍ തന്നെ കുറ്റങ്ങള്‍ പറയുക വയ്യ .

    ReplyDelete
  75. അക്ബറിക്ക,
    ആദ്യമേ തന്നെ ഈയൊരു പോസ്റ്റിലേക്ക് എന്നെ കൂട്ടിക്കൊണ്ടു വന്നതില്‍ നന്ദിയറിയിക്കുന്നു.കഥയുടെ പ്ലോട്ടും അതിനുള്ളിലെ നന്മയും ഒന്നിനൊന്നു മെച്ചപ്പെട്ടിരിക്കുന്നു എന്ന് പ്രത്യെകിച്ച് എടുത്തുപറയെണ്ടതില്ല. എങ്കിലും എന്റെയൊരു പോയിന്റ്‌ ഓഫ് വ്യൂ ഞാന്‍ പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു.

    തുടക്കം മുതലേ ചിന്താധീനനായിരുന്ന നായകന്‍ ആള്‍ക്കുട്ടത്തിനുള്ളിലെ സ്ത്രീയെ കണ്ടിരുന്നില്ല എന്ന് സ്പഷ്ടമാണ്. അതു കുട്ടിയുടെ അമ്മയാണെന്നും അവര്‍തന്നെയാണ് മരിച്ചതെന്നും ആംബുലന്‍സ്‌ പോകുന്ന മുറക്ക് അയാള്‍ തീര്ച്ചപ്പെടുത്തുന്നതിനു പകരം ബസ്സില്‍ ഇരുരിക്കുമ്പോള്‍ ആക്രമിക്കപ്പെടും എന്ന സംശയത്തില്‍ നിരാലംബയായ ആ കുട്ടിയെ വീക്ഷിക്കുന്നതിനിടെ അയാളില്‍ സ്ഥിതിഗതികള്‍ ഇങ്ങനെയാവാം എന്നാ ചിന്ത രൂപപ്പെട്ട് പെട്ടന്ന് ഒരു ഞെട്ടല്‍ അനുഭവപ്പെടുന്നതും പിന്നീട് ബസ്സ്‌ ഇറങ്ങി വീട്ടിലേക്ക്‌ പോകുന്ന ഭാഗം മുതല്‍ കണ്ടിന്യൂ ചെയ്യുകയും ചെയ്യുക.

    വീട്ടില്‍ ഭാര്യ പൊടുന്നനെ കുഞ്ഞിന്റെ അമ്മയായി രൂപന്തരപ്പെട്ടുകൊണ്ടുള്ള സ്നേഹപ്രകടനങ്ങലിലേക്ക് കടക്കാതെ തോളില്‍ ഉറങ്ങുന്ന കുഞ്ഞിനെ ആശ്ചര്യത്തോടെ വീക്ഷിച്ച്‌ ചില ചിന്തകള്‍ വായനക്കാരന് എറിഞ്ഞു കൊടുത്ത് കഥ അവസാനിപ്പിചിരുന്നെങ്കില്‍ മതിയായിരുന്നു എന്ന് തോന്നി.

    (ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കുന്നു അതുപോലെ ഒക്കെ എന്‍റെയൊരു ഭാവന എന്നേയുള്ളൂ കേട്ടോ, അതുകൊണ്ടൊന്നും ഈ കഥയുടെ മഹത്വത്തെ കുറച്ചുകാണുകയല്ല. )

    ReplyDelete
  76. നല്ല വായനക്ക് നന്ദി Joselet. മരിച്ചത് ആ കുട്ടിയുടെ അമ്മയാണെന്ന് ആംബുലന്‍സ് പോയ മുറക്ക് അയാള്‍ തീര്ച്ചപ്പെടുത്തുകയല്ല. ഒരു പാട് നിരീക്ഷണങ്ങള്‍ നടത്തിയാണ് അയാള്‍ ആ നിഗമനത്തില്‍ എത്തുന്നത്.

    -------------------------------------
    ആംബുലന്‍സ് ചീറിപ്പഞ്ഞു പോയി. ആള്‍ക്കൂട്ടം പിരിഞ്ഞു പോയിടത്ത് ഒരു ഭാണ്ടക്കെട്ട് മാത്രം ബാക്കിയായി. ദൂരെ നിന്നും ബസ്സിന്‍റെ ഇരമ്പല്‍ കേട്ടു തുടങ്ങി. തനിക്കു പോകാന്‍ സമയമായി. കാത്തിരിപ്പ് അവസാനിച്ചതിന്‍റെ ആശ്വാസത്തോടെ അയാള്‍ എഴുന്നേറ്റു. അപ്പോഴാണ്‌ ഓര്‍ത്തത്. ആ കുട്ടി എവിടെ. ഭാണ്ടക്കെട്ടിനടുത്തു അവള്‍ എന്തോ കാര്യമായ പണിയിലാണ്. ഒരു കൌതുകത്തിനു അയാള്‍ ശ്രദ്ധിച്ചു. അവളപ്പോള്‍ ചിതറിക്കിടക്കുന്ന പാത്രങ്ങള്‍ അടുക്കി ഭാണ്ടത്തില്‍ നിറയ്ക്കുകയാണ്. വലിയ ഒരു പാത്രം ഭാണ്ടത്തിലാക്കാന്‍ അവള്‍ പാട് പെടുന്നു. അനുഭവം അവളെ കാര്യ ബോധമുള്ളവളാക്കിയിരിക്കുന്നു. ഇടയ്ക്കു മണ്ണ് വാരി കളിക്കുന്നു. ഭിക്ഷാ പാത്രത്തിലെ നാണയത്തുട്ടുകള്‍ കരുതലോടെ എടുത്തു നോക്കുന്നു. ""ഒരു പക്ഷെ അമ്മ വരുമ്പോള്‍ എല്പിക്കാനാവും"". അയാള്‍ കണ്ണുകള്‍ പിന്‍ വലിച്ചു.
    -----------------------------------

    കഥയുടെ അവസാനിപ്പിക്കുന്ന ഭാഗത്തെ പറ്റി പറഞ്ഞത് നല്ല നിര്‍ദേശമാണ്. അവിടെ നിര്‍ത്തി എനിക്ക് പിന്‍വാങ്ങാമായിരുന്നു. അപ്പോള്‍ ഒരു പക്ഷെ കഥ ഒന്നൂടെ നന്നായേനെ.

    എന്നാല്‍ സുലുവിന്റെ (സുലുവിലെ അമ്മയുടെ) അകത്തു നിന്നുള്ള സംസാരം വായനക്കാരന്റെ ഹൃദയത്തിലൂടെ ഒരു സ്പാര്‍ക്ക് ഉണ്ടാക്കി കടന്നു പോകാന്‍ ഇടയുണ്ട് എന്ന് തോന്നി. (കഥ എഴുത്തിന്റെ തുടക്കത്തില്‍ എല്ലാവര്ക്കും പറ്റുന്ന പ്രശ്നം ആണത്. ) അത് കഥയുടെ ക്രാഫ്റ്റിനെ ദോഷമായി ബാധിച്ചുവോ എന്നറിയില്ല.

    സൂക്ഷ്മമായ വായനക്കും തുറന്ന അഭിപ്രായത്തിനും നല്ല നിര്‍ദേശങ്ങള്‍ക്കും ഒരു പാട് നന്ദി പ്രിയ Joselet Mamprayil

    ReplyDelete
  77. വളരെ ഉയര്‍ന്ന മാനവികത ഈ കഥയുടെ പ്രത്യേകതയാണ് .രചനാശൈലി അത്ര മാത്രം പുതുമയുള്ളതല്ല എങ്കിലും എഴുത്തിലെ ആത്മാര്‍ഥത ഈ കഥയെ നമ്മുടെ നെഞ്ചോട്‌ ചേര്‍ക്കുന്നു .പലപ്പോഴും ആഗ്രഹിക്കാറുള്ള കാര്യം ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യം കഥയിലൂടെ സാധിതമാകുമ്പോഴുള്ള ആഹ്ലാദം ഈ കഥ പകരുന്നു .കഥ വളരെ വൈകിയാണ് കണ്ടത് .ലിങ്ക് തന്നതിന് നന്ദി

    ReplyDelete
  78. ഞാന്‍ വായിച്ചു അക്ബര്‍ ഭായ്.നല്ല കഥയാണു. ഒന്നൂടെ ചെത്തിമിനുക്കിയാല്‍ ഇനിയും തിളങ്ങും. പിന്നെ പോസ്റ്റിനിടേല്‍ ഇങ്ങനെ വര വര്‍ച്ചിട്ടിട്ട് അതിരു വെക്കുകയൊന്നും വേണ്ട. ആ സ്ഥിതിയൊക്കെ എന്നേ മാറിപ്പോയിട്ടുണ്ട്. അവസാന ഭാഗത്ത് ഡോക്ടര്‍ പറഞ്ഞകാര്യം പിന്നേം ഓര്‍മ്മിക്കേണ്ട ആവശ്യമുണ്ടൊ. ഭാര്യ അത് ചോദിക്കേം വേണ്ട. അതൊക്കെയല്ലെ വായനക്കാരുടെ പണി.
    with wishes..

    ReplyDelete
  79. ഒത്തിരി നൊമ്പരപ്പെടുത്തിയെങ്കിലും എന്താ.,ശുഭം മനസ്സിനു കുളിരേകി.,നന്ദി സ്നേഹിതാ.,!

    ReplyDelete
  80. സിയാഫ് അബ്ദുള്‍ഖാദര്‍ - കഥ മനസ്സിരുത്തി വായിച്ചു അഭിപ്രായം കുറിച്ചതിന് നന്ദി സിയാഫ്.

    മുല്ല - മുല്ല പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. അല്പം കൂടെ സൂക്ഷ്മത വേണ്ടിയിരുന്നു എന്ന് എനിക്കും തോന്നുന്നു. നന്ദി ഈ തുറന്ന അഭിപ്രായത്തിന്.

    വര്‍ഷിണി* വിനോദിനി - ശുഭപര്യവസായി ആയ ഒരു അന്ത്യം ഈ കഥയ്ക്ക് എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. ബസ്സ് നീങ്ങിത്തുടങ്ങുന്നിടത്തു കഥ അവസാനിപ്പിക്കാം എന്നായിരുന്നു കരുതിയിരുന്നത്.

    പക്ഷെ കഥാനായകനു കുട്ടിയെ ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല. കഥ അവിടെ എന്നില്‍ നിന്നും പിടി വിട്ടു പോയി. ഒരു പക്ഷെ മനസ്സില്‍ എവിടെയോ ഉള്ള നന്മയാവാം അങ്ങിനെ എഴുതിച്ചത്.

    നന്ദി വര്ഷിണീ വായനക്കും അഭിപ്രായത്തിനും.

    ReplyDelete
  81. This comment has been removed by the author.

    ReplyDelete
  82. കേവലം സാമൂഹ്യ വിമർശനത്തിനു പകരം വായനക്കാരിൽ നന്മയുടെ ഭാവം കൂടി കോറിയിടാനാകുമ്പോഴാണ് കല സർഗ്ഗാത്മകമാവുക. ബസ്സ് നീങ്ങിത്തുടങ്ങുന്നിടത്തു കഥ അവസാനിച്ചു പോയോ എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് മനുഷ്യ നന്മയെ പ്രചോദിപ്പിച്ചു കൊണ്ട് സുന്ദരമായി കഥയെ എത്തിച്ചത്. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും

    ReplyDelete
  83. വായനക്കും അഭിപ്രായത്തിനും നന്ദി പ്രിയ ലത്തീഫ് ജി.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..