Monday, June 28, 2010

ദുരഭിമാനികളായ ദാസന്‍മാര്‍

ശക്തമായ പൊടിക്കാറ്റു പലപ്പോഴും മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. പകല്‍സമയമായിട്ടുപോലും പൊടി കാരണം എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് കത്തുന്നു. ഗള്‍ഫിലെ റോഡുകളില്‍ ഇത്  പതിവ് കാഴ്ചയാണ്. നഗരം വിട്ടിട്ടു എണ്പതു കിലോമീറ്റര്‍ കഴിഞ്ഞു. പൊടിക്കാറ്റു കാരണം വളരെ പതുക്കെയാണ് ഞാന്‍ ഡ്രൈവ് ചെയ്യുന്നത്.  ദാസന്‍ പറഞ്ഞ അടയാളങ്ങളുള്ള പെട്രോള്‍ പമ്പിലേക്കു  കാര്‍ കയറ്റിയിട്ടു. വീണ്ടും അയാളുടെ മൊബൈലില്‍ വിളിച്ചു. പമ്പിനു ഇടതുവശത്ത്‌ കൂടെയുള്ള ചെറിയ റോഡിലൂടെ വരനായിരുന്നു നിര്‍ദേശം. റോഡില്‍ ഒട്ടകങ്ങളുണ്ടാകും സൂക്ഷിക്കണം. ദാസന്‍ ഓര്‍മിപ്പിച്ചു. പിന്നെയും പതിനാലു പതിനഞ്ചു  കിലോമീറ്റര്‍ കഴിഞ്ഞുകാണും മരുഭൂമിയിലെ ഒറ്റപ്പെട്ട ലേബര്‍ക്യാമ്പിലെത്താന്‍.

റോഡരുകില്‍ ദാസന്‍ കാത്തു നില്പുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ അയാള്‍ എന്നെ സ്വീകരിച്ചു.
"നാട്ടുകാരന് ഇപ്പോഴെങ്കിലും ഇത് വഴി ഒന്ന് വരാന്‍ തോന്നിയല്ലോ ?". അയാള്‍ സന്തോഷം മറച്ചുവെച്ചില്ല.
"ശ്രമിക്കാഞ്ഞിട്ടല്ല".......ഞാനൊരു ചെറിയ കള്ളം പറഞ്ഞു.
"വരൂ..."
അയാളെന്നെ താമസസ്ഥലത്തേക്ക് കഷണിച്ചു. ചുറ്റും കെട്ടിയ താല്‍ക്കാലിക കെട്ടിടങ്ങളുടെ നടുമുറ്റത്തു ഇരുമ്പുകട്ടിലുകളും പെയിന്റ് ടിന്നുകള്‍ക്ക്‌ മേലെ പലകയിട്ടുണ്ടാക്കിയ ബെഞ്ചുകളും,. ഒറ്റക്കും കൂട്ടമായും അവിടവിടായിരിക്കുന്ന ഏതാനും പേര്‍,. അവരില്‍ ഈജിപ്ത് കാരും പാക്കിസ്ഥാനികളും ഫിലിപ്പൈന്‍സ് കാരും ഇന്ത്യക്കാരുമുണ്ട്,. രാജ്യവും ദേശവും ഭാഷയും ജാതിയും മതവും നിറവും എല്ലാം "മനുഷ്യന്‍," എന്ന മാനദണ്ഡത്തില്‍ ഒന്നാവുന്ന അനുഭവം ഇത്തരം ക്യാമ്പുകളില്‍ മാത്രമേ കാണൂ എന്ന് എനിക്ക് തോന്നിപ്പോയി.  ഒരു പാക്കിസ്ഥാനി വൃദ്ധന്‍ കോഴികള്‍ക്കും പൂച്ചകള്‍ക്കും തീറ്റ കൊടുക്കുന്നു. തൊട്ടടുത്തു ചെറിയൊരു കോഴിക്കൂടുണ്ട്. ചുറ്റും ധാരാളം പൂച്ചകളും.

യെഹ് കോന്‍ ഹേ ദാസന്‍ ഭായ് -?
മേരാ ദോസ്ത് ഹെ..അഭി മുലൂക്സേ ആയാ...!

ഹിന്ദിക്കാരന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് ദാസന്‍ എന്നെ മുറിയിലേക്ക് നയിച്ചു.
ഇരു നിലകളുള്ള ആറു കട്ടിലുകള്‍,. ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന കുറെ അഴുകിയ വസ്ത്രങ്ങള്‍,. കവറോള്‍, സോക്സ്‌, അടിവസ്ത്രങ്ങള്‍ എല്ലാം ഉണ്ട് അക്കൂട്ടത്തില്‍,.  വിയര്‍പ്പിന്റെയും സിഗരറ്റിന്റെയും രൂക്ഷ ഗന്ധം തങ്ങി നില്‍ക്കുന്ന മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. എന്‍റെ നോട്ടം കണ്ടിട്ടാവണം ദാസന്‍ പറഞ്ഞു.

"ഈ സൈറ്റിലെ വര്‍ക്ക് തീരാറായി.  നാല് പേര്‍ പുതിയ സൈറ്റിലേക്കു പോയി. ബാക്കിയുള്ളവര്‍ പുറത്തുണ്ട്. ഇരിക്കൂ". ദാസന്‍ എനിക്കായി ഒരു സ്റ്റൂള്‍ നീക്കിയിട്ട്‌ തന്നു.
അച്ഛന്‍ തന്നേല്‍പിച്ചതാണ്- കയ്യിലെ ചെറിയ പൊതി ദാസനെ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു,.
“അച്ഛന്‍ വീട്ടില്‍ വന്നിരുന്നുവല്ലേ. ഫോണ്‍ ചെയ്തപ്പോ പറഞ്ഞു. നോക്കൂ ഇതാണെന്‍റെ മോള്‍. ഞാനിവളെ കണ്ടിട്ടില്ല”. ഞാന്‍ കൊടുത്ത പൊതിയില്‍ നിന്നും ഒരു ഫോട്ടോ കാണിച്ചിട്ട് ദാസന്‍ തെല്ലു നിരാശയോടെ പറഞ്ഞു. രണ്ടര വയസ്സ് തോന്നിക്കുന്ന ഒരു ഓമനത്തമുള്ള കുഞ്ഞ്.

"മോളെ കാണേണ്ടേ ദാസാ. നാട്ടിലേക്ക് പോകുന്നില്ലേ. കല്യാണം കഴിഞ്ഞ ഉടനെ പോന്നതല്ലേ. പിന്നെ പോയിട്ടില്ലല്ലോ ?. ഞാന്‍ ചോദിച്ചു
പോണം. ഒരു മാസംകൂടെയുണ്ട്  മൂന്നു വര്‍ഷം തികയാന്‍. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ടിക്കെറ്റും മൂന്നു മാസത്തെ ലീവും കിട്ടും.
മൂന്നു മാസത്തെ ലീവോ. അപ്പൊ ഇനിയും തിരിച്ചിങ്ങോട്ട്.......?.
വരേണ്ടെന്നു കരുതിയതായിരുന്നു. അപ്പോഴാണ്‌ കമ്പനി ശമ്പളം കൂട്ടിയത്. എന്നാ പിന്നെ ഒന്നൂടെ വരാമെന്ന് കരുതി.
ശമ്പളം കൂട്ടി എന്ന് പറഞ്ഞാല്‍.....
നേരത്തെ 700 റിയാല്‍ ആയിരുന്നു. ഫൈനല്‍ എക്സിറ്റ് വേണമെന്ന് എഴുതി കൊടുത്തപ്പോ 100 റിയാല്‍ കൂടി കൂട്ടി.
"അപ്പൊ 800 റിയാല്‍. എന്ന് വെച്ചാല്‍ പതിനായിരം രൂപയ്ക്കു വേണ്ടി ഈ നരകത്തിലേക്ക് വീണ്ടും തിരിച്ചു വരികയോ??. ദാസാ നാട്ടിലിപ്പോ പഴയ പോലെ ഒന്നുമല്ല. താങ്കളെപ്പോലെ മേസണ്‍ പണി അറിയുന്നവര്‍ക്ക് 700 രൂപയാണ് ദിവസക്കൂലി. ഇവിടെ ചെലവ് കഴിഞ്ഞു ബാക്കിയാവുന്നതിനേക്കാള്‍ അവിടുന്ന് ഉണ്ടാക്കാം. അച്ഛന്‍ പറഞ്ഞില്ലേ" ?.

"അറിയാഞ്ഞിട്ടല്ല. അച്ഛനും ഇനി പോരണ്ടാന്നു തന്നെയാണ് പറയുന്നത്. പക്ഷെ ഇനി നാട്ടില്‍ പണിക്കു പോകാന്നു പറഞ്ഞാല്‍........ അതൊന്നും നടക്കില്ല".

എനിക്കല്‍ഭുതം തോന്നി. ഞാന്‍ അയാളുടെ അച്ഛന്‍ പറഞ്ഞതോര്‍ക്കുകയായിരുന്നു. “അവനോടു ഇനി മതിയാക്കി പോരാന്‍ പറയണം. എട്ടു പത്തു കൊല്ലമായി പോകാന്‍ തുടങ്ങിയിട്ട്. ഒരു കൂര പോലും ഉണ്ടാക്കാന്‍ അവനെക്കൊണ്ട്‌ പറ്റിയിട്ടില്ല. ഇപ്പോഴും ഞാന്‍ വേണം വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍. അതിലും നല്ലത് ഇവിടെ പണിക്കു പോകുന്നതല്ലേ. പത്തെഴുനൂറു  രൂപ അവനിവിടെ പണിക്കു പോയാ കിട്ടും.  വെറുതെ അന്യ നാട്ടില്‍ പോയി കഷ്ടപ്പെടാണോ” ?.

അച്ഛന്‍ പറഞ്ഞത് ഒരിക്കല്‍ കൂടെ അയാളെ ഓര്‍മിപ്പിച്ച. പക്ഷെ അയാളുടെ തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. തിരിച്ചു പോരുമ്പോള്‍ നാട്ടില്‍ തുല്യ വരുമാനമുള്ള തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടായിട്ടും ഗള്‍ഫിലെ മരുഭൂമികളില്‍ അത്യുഷ്ണത്തില്‍ ഉരുകിത്തീരുന്ന ദാസന്മാരെയും ഉരുകാത്ത അവരുടെ ദുരഭിമാനത്തെയും പറ്റിയായിരുന്നു എന്റെ ചിന്ത.41 comments:

 1. ഇവിടെ ഞാന്‍ ഒന്നും കൂട്ടിയിട്ടും കുറച്ചിട്ടുമില്ല. കാരണം ഇത് ഒരു കഥയല്ല. നേര്‍ക്കാഴ്ച മാത്രം

  ReplyDelete
 2. അക്‌ബര്‍, നല്ല പോസ്റ്റ്. മലയാളിയുടെ പൊള്ളയായ ദുരഭിമാനം ഭംഗിയായി വരച്ചുകാണിച്ചിരിക്കുന്നു. ബാക്കി പിന്നെ എഴുതാം. ഇപ്പോള്‍ ആദ്യത്തെ കമന്റ് ഇടട്ടെ.

  ReplyDelete
 3. എന്തോ.. പലരും ഉണ്ട് ഇങ്ങനെ..
  വായടി പറഞ്ഞ പോലെ മലയാളിയുടെ പൊള്ളയായ ദുരഭിമാനമാണോ എന്നറിയില്ല. ഇവിടെ എത്ര കഷ്ടപെട്ടാലും നാട്ടില്‍ ജോലിക്ക് പോവുന്നത് ഷൈം ആയി കാണുന്നവര്‍

  ReplyDelete
 4. അക്ബര്‍ ഭായ്‌ ഇതൊരു നേര്‍കാഴ്ച തന്നെ

  ReplyDelete
 5. ഈ നേര്‍കാഴ്ച
  ഒരു നേര്‍കാഴ്ചയായി തന്നെ
  എന്നെയും തൊട്ടു
  വളരെ നന്നായി കോറിയിട്ടു അക്ബര്‍
  വളരെ നന്നായി

  ReplyDelete
 6. ഞാന്‍ ഒരു ദാസനാണ് .....അത്രേ എനിക്ക് പറയാനുള്ളൂ

  ReplyDelete
 7. നാടുവിട്ടാല്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന ഏറ്റവും വിനീത 'ദാസ'ന്മാരാന് നാട്ടില്‍ വിപ്ലവ-ദുരഭിമാനങ്ങലാല്‍ മെയ്യനക്കാത്ത മലയാളികള്‍.

  ReplyDelete
 8. ഉള്ളുണര്‍ത്തുന്ന വരികളാണ്.. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു നെടുവീര്‍പ്പ് അനുഭവപ്പെട്ടു.

  ReplyDelete
 9. പലപ്പോഴും ചിരിപ്പിക്കുന്ന കമന്റുകളിടാറുള്ള അക്ബര്‍ ഭായിയുടെ ഈ പോസ്റ്റ്‌ വല്ലാത്ത സങ്കടം ഉണ്ടാക്കുന്നു. ഒന്നും പറയാതെ പോകാനാ കരുതിയത്‌. എന്നാലും ഒന്ന് പറയാം:


  ദുരഭിമാനികള്‍ കല്ലിവല്ലി.

  ReplyDelete
 10. ബ്ലോഗ് വീട് കാണാനിപ്പോള്‍ നല്ല ഭംഗിയുണ്ട്. ആകപ്പാടെ അടിപൊളിയായി!!
  പിന്നെ അലിയുടെ പോസ്റ്റിലിട്ട സത്യ പ്രതിഞ്ജ കണ്ടു. ഇനി "പിച്ചും പേയി"ലേയ്ക്കൊക്കെ വര്യോ എന്തോ? :)

  ReplyDelete
 11. Vayady said...മലയാളിയുടെ പൊള്ളയായ ദുരഭിമാനം ഭംഗിയായി വരച്ചുകാണിച്ചിരിക്കുന്നു.

  ഈ ആദ്യ കമെന്റിനു നന്ദി വായാടി. പറഞ്ഞില്ലേ ഇതൊരു യഥാര്‍ത്ഥ സംഭവമാണ്.
  -----------------------------
  ഹംസ said...
  എന്തോ.. പലരും ഉണ്ട് ഇങ്ങനെ..
  വായടി പറഞ്ഞ പോലെ മലയാളിയുടെ പൊള്ളയായ ദുരഭിമാനമാണോ എന്നറിയില്ല.

  ഹംസ-ഗള്‍ഫില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തുച്ചമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പലരും നാട്ടിലെ വിദഗ്ത തൊഴിലാളികളാണ്. ഒരിക്കല്‍ ഗള്‍ഫില്‍ വന്നു പോയാല്‍ പിന്നെ നാട്ടില്‍ ജോലിക്ക് പോകുന്നത് കുറച്ചിലാണെന്നു കരുതി അവര്‍ ജീവിതം എഴുതിത്തള്ളുന്നത് കാണുമ്പോള്‍ വേദന തോന്നാറുണ്ട്. വരവിനും അഭിപ്രായത്തിനും നന്ദി.
  -----------------------------
  NPT said...
  അക്ബര്‍ ഭായ്‌ ഇതൊരു നേര്‍കാഴ്ച തന്നെ

  സത്യം. ഇവിടെ കണ്ടത്തില്‍ സന്തോഷം
  ----------------------------
  MT Manaf said...
  ഈ നേര്‍കാഴ്ച
  ഒരു നേര്‍കാഴ്ചയായി തന്നെ
  എന്നെയും തൊട്ടു

  അതെ മനാഫ് -നാട്ടില്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ഉയര്‍ന്ന വേദനത്തിനു ജോളി ചെയ്യുമ്പോള്‍ നമ്മു വിദഗ്ത തൊഴിലാളികള്‍ ഗള്‍ഫിലെ മലാരുന്യത്തില്‍ തുച്ചമായ ശമ്പളത്തിന് ജീവിതം എഴുതിത്തള്ളുന്നു. എന്തൊരു വിരോധാഭാസം.
  ---------------------------
  എറക്കാടൻ / Erakkadan said...
  ഞാന്‍ ഒരു ദാസനാണ് .....അത്രേ എനിക്ക് പറയാനുള്ളൂ

  ദാസാ വിജയന്‍ എവിടെ. ?
  --------------------------
  തെച്ചിക്കോടന്‍ said...
  നാടുവിട്ടാല്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന ഏറ്റവും വിനീത 'ദാസ'ന്മാരാന് നാട്ടില്‍ വിപ്ലവ-ദുരഭിമാനങ്ങലാല്‍ മെയ്യനക്കാത്ത മലയാളികള്‍.

  നാട്ടില്‍ ജോലി സമയം എട്ടു മണിക്കൂര്‍. അതില്‍ റസ്റ്റ്‌ കഴിഞ്ഞാല്‍ പിന്നെ ആര് മണിക്കൂര്‍. ഒന്നാന്തരം ഭക്ഷണം. ഗള്‍ഫിലോ പത്തു മണിക്കൂര്‍ ജോലി. ഭക്ഷണം കുബ്ബൂസ്, പരിപ്പ് കറി. ചിലവുക് ക വരവ് ക. ബാക്കി ഇല്ല ക.
  ------------------------------
  ബഷീര്‍ Vallikkunnu said...
  ഉള്ളുണര്‍ത്തുന്ന വരികളാണ്..

  ഓര്‍ത്താല്‍ കഷ്ടമാണ്. ഗല്‍ഫുകാരനായിട്ടാണ് കല്യാണം കഴിച്ചത്. ഇനി നാട്ടില്‍ പണിക്ക് ഇറങ്ങുന്നത് എങ്ങിനെയാനെന്നാണ് ഇദ്ദേഹം എന്നോട് ചോദിച്ചത്.
  ------------------------------
  തറവാടി said...
  Repeating....

  Thanks for visiting
  -----------------------------
  കണ്ണൂരാന്‍ / Kannooraan said...
  ഒന്നും പറയാതെ പോകാനാ കരുതിയത്‌. എന്നാലും ഒന്ന് പറയാം: ദുരഭിമാനികള്‍ കല്ലിവല്ലി.

  "കല്ലിവല്ലി" സൂപര്‍ ആയിട്ടുണ്ട്‌ കേട്ടോ. കണ്ണൂരാനെ. ഇനി അത് "കള്ളിവള്ളി" ആകാതെ നോക്കണേ. ഞാനവിടെയൊക്കെ വന്നു നോക്കി. എന്‍ട്രി തന്നെ കിടിലന്‍. ആദ്യ പോസ്റ്റ് കിടു കിടുലന്‍. ഇവിടെ കണ്ടതില്‍ സന്തോഷം
  -----------------------------
  Vayady said... അലിയുടെ പോസ്റ്റിലിട്ട സത്യ പ്രതിഞ്ജ കണ്ടു. ഇനി "പിച്ചും പേയി"ലേയ്ക്കൊക്കെ വര്യോ എന്തോ? :)

  ആധുനിക കവിതയെ വിമര്‍ശിക്കാന്‍ അത്യന്താധുനിക പോസ്റ്റ് എഴുതിയപ്പോള്‍ ആ അര്‍ത്ഥത്തില്‍ വിമര്‍ശകനും സമയം നഷ്ടപ്പെടുത്തുകയല്ലേ എന്ന് തോന്നി. കാര്യം നേരെ ചൊവ്വേ പറഞ്ഞിരുന്നെകില്‍ അതില്‍ ആത്മാര്‍ഥത ഉണ്ടെന്നു തോന്നുമായിരുന്നു.

  പിന്നെ വായാടി പിച്ചും പേയും അല്ല. ഇടയ്ക്കു നല്ല കാര്യങ്ങള്‍ ഒത്തിരി എഴുതുന്നുണ്ട്. വായനയെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത് കണ്ടു. ധരാളം പേര്‍ അവിടെ വരുന്നു. കുറഞ്ഞ സമയം കൊണ്ട് ബ്ലോഗിനെ ഇത്ര സജീവമാക്കിയതില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ആശംസകള്‍.

  ReplyDelete
 12. ദുരഭിമാനം ആരെയും രക്ഷെപെടുത്തില്ല.

  ReplyDelete
 13. ner kazcha......... aashamsakal............

  ReplyDelete
 14. @-ബെഞ്ചാലി
  @-jayarajmurukkumpuzha

  വായനക്ക് നന്ദി

  ReplyDelete
 15. സത്യം തന്നെ അക്ബ‍ർ
  ദൈവം സഹായിച്ചാലീ വർഷം കൊണ്ടെല്ലാം മതിയാക്കി നാട്ടിലേക്ക് പോകണമെന്നുണ്ട് നോക്കാം

  ReplyDelete
 16. അക്ബര്‍ ബായ്,
  അഭിമാനമാണോ?ദുരഭിമാനമാണോ?എന്നറിയില്ല ,പക്ഷെ ഒന്ന് മാത്രം അറിയാം ,ഗള്‍ഫിലോട്ടു വരുന്നത്ര എളുപ്പം അല്ല തിരിച്ചു പോകാന്‍

  ReplyDelete
 17. ഇവിടെ ഒരുതരം കാന്തിക ശക്തിയുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്....!!
  മനോഹരമായി എഴുതി..

  ReplyDelete
 18. മലയാളി നാട്ടിൽ മെയ്യനങ്ങില്ലെങ്കിലും അന്യനാട്ടിൽ എല്ലുമുറിയെ പണിയെടുക്കും...
  അതെ മല്ലൂസ്സിന്റെ സുന്ദരമായ ഒരു നേർക്കാഴ്ച്ച തന്നെയിത്...

  ReplyDelete
 19. Pd said...
  ഇപ്പോഴത്തെ വരുമാനം നാട്ടില്‍ കിട്ടോമെങ്കില്‍ പോകണം എന്നെ ഞാന്‍ പറയുന്നുള്ളൂ
  ------------------------
  noushar
  ഗള്‍ഫിലോട്ടു വരുന്നത്ര എളുപ്പം അല്ല തിരിച്ചു പോകാന്‍

  അതൊരു സത്യമാണ്. കാരണങ്ങള്‍ പലതാവാം
  --------------------------
  ഭായി said...
  ഇവിടെ ഒരുതരം കാന്തിക ശക്തിയുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്....!!

  തോന്നലല്ല ഭായീ. സത്യമാണ്. ഒരിക്കല്‍ കാലു കുത്തിയാല്‍ തിരിച്ചു പോകാനാവാത്ത മാസ്മരികത
  ----------------------------
  ബിലാത്തിപട്ടണം / said...
  മലയാളി നാട്ടിൽ മെയ്യനങ്ങില്ലെങ്കിലും അന്യനാട്ടിൽ എല്ലുമുറിയെ പണിയെടുക്കും...

  നാട്ടില്‍ തോട്ടം കൊത്താത്തവാന്‍ മറുനാട്ടില്‍ തോട്ടിപ്പണി എടുക്കും. അതാണ്‌ മല്ലൂസ്
  ---------------------------------
  ഇവടെവന്ന എല്ലാവര്ക്കും ഒരു പാട് നന്ദി

  ReplyDelete
 20. What to do? A mason in kerala is a king indeed!!!

  ReplyDelete
 21. dear akku,
  thangel ezhuthiyathu sathyam thane. pakshe enikoru kootukarn undayirunu peru "hameed" eppol avan "allahu"vinte aduthanu. Avan gulfil ninnum madagi vannapol yathoru madiyum koodathe nattil paniyeduthu jevichoo. sathyamayi kooduthal ishtapettu poyi avane. nammalude idayil verittu kanamayirunna oru pacha manushyan.

  ReplyDelete
 22. @-poor-me/പാവം-ഞാന്‍
  You are right. Even though they like to continue in gulf for nothing. Thanks for your comments.
  ----------------------------
  @-Fazi
  അങ്ങനെ ചിന്തിച്ചവര്‍ നട്ടില്‍ ജോലി ചെയ്തു ജീവിതം കരുപ്പിടിപ്പിച്ചു. നല്ല കൈതൊഴില്‍ അറിയാവുന്നവര്‍ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വേതനത്തിനു ഗള്‍ഫില്‍ കഴിയുന്നത്‌ കാണുമ്പോള്‍ വിഷമം തോന്നും. അവര്‍ ചിന്തിക്കട്ടെ. പ്രതികരണത്തിന് നന്ദി.

  ReplyDelete
 23. ചിലവുക് ക വരവ് ക. ബാക്കി ഇല്ല ക. :)

  ReplyDelete
 24. ഇവരെ എല്ലാം ഇവിടെ നിന്ന് നാട് കടത്തണം ..എത്രയോ യുവാക്കള്‍ നാട്ടില്‍ തന്നെ നല്ല ശമ്പളം ഉള്ള ജോലി വിട്ടു ഇവിടെ തുച്ചമായ ശമ്പളത്തിന് പണി എടുക്കുന്നു ...ഇന്നലെയും ഒരാള്‍ വന്നിട്ടുണ്ട് ഞങ്ങളുടെ ഷോപ്പില്‍ ...നാട്ടില്‍ ഡെയിലി നാനൂറ്റി അമ്പത് രൂപ യുടെ അടുത്ത് കിട്ടുമായിരുന്നു പോലും ....ഇവിടെ ദിവസം കിട്ടുക നാട്ടിലെ മുന്നൂറ്റി അന്‍പതും ....!...പിന്നെ അവന്‍ പറയുന്നത് നമ്മള്‍ നാട്ടില്‍ പണിയെടുത്തു കൂടിയാല്‍ നാട്ടുകാര്‍ക്ക് നമ്മളെ ഒരു നിലയും വിലയും ഉണ്ടാവില്ല ...ഒന്ന് ഗള്‍ഫില്‍ പോയി വന്നാല്‍ നാട്ടുകാര്‍ക്ക് നമ്മോടു ഒരു മതിപ്പോക്കെ വരൂ എന്ന് ....!
  നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍....

  ReplyDelete
 25. പ്രവാസത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കുറച്ചു കഷ്ടപ്പെട്ടായാലും സ്വന്തം നാട്ടില്‍ കുടുംബത്തിന്റെ കൂടെ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.. നിലയും വിലയും ആരെ കാണിക്കാന്‍ ..

  ReplyDelete
 26. ഈ ദുരഭിമാനികള്‍ ഏതൊരു നാടിന്റെയും ശാപമാണ് ..ഈ നേര്‍ക്കാഴ്ച നന്നായി ..

  ReplyDelete
 27. പ്രവാസം ഒരു വിളഞ്ഞിയാണ്. ഒരു കലെടുക്കുംപോള്‍ മറ്റേതു കുരുങ്ങും. നാട്ടില്‍ ജോലിയുണ്ട് . നല്ല വരുമാനവുമുണ്ട് പക്ഷെ ഒന്നും ബാക്കിയകില്ല. ഇതൊരു സത്യമാണ്. ചില ദാസന്മാര്‍ അങ്ങിനെ നിന്ന് പോകുന്നവരുമുണ്ട്. ഇതുമൊരു സത്യം. അക്ബറിന്റെ ശൈലി കൊള്ളാം.ഒരു ഇരുപ്പിന് വായിച്ചു തീര്‍കാവുന്ന രചനകള്‍ . നന്മകള്‍ നേരുന്നു.

  ReplyDelete
 28. ജുവൈരിയ സലാം -അതേ അതാണ്‌ സത്യം. വായനക്ക് നന്ദി ജുവൈരിയ.
  faisu madeena -അതേ ഫൈസു. ഇതൊരു വല്ലാത്ത വിരോധാഭാസമാണ്. നാട്ടിലേക്കാള്‍ കുറഞ്ഞ കൂലിക്ക് വിദേശത്തു തൊഴില്‍ ചെയ്യുന്നവരെ എന്ത് പറയണം എന്നറിയില്ല.
  hafeez -അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാനാണ്. നന്ദി ഹഫീസ്.
  സിദ്ധീക്ക.-ഈ കുറിപ്പ് വായിക്കാന്‍ വന്നതില്‍ നന്ദി സിദ്ധിക്ക.
  HM -ഈ ബ്ലോഗില്‍ വന്നതിനും നല്ല വാക്കുകള്‍ക്കും ഒരു പാട് നന്ദി ഹനീഫ. ഈ പ്രോത്സാഹനം എനക്ക് ഊര്‍ജ്ജ്യം നല്‍കുന്നു.

  ReplyDelete
 29. ഇവിടെ ഗള്‍ഫിലെ ജീവിതകാലത്ത് പലപ്പോഴും തോന്നിയിട്ടുള്ള ഒരു ചിന്ത തന്നെ.

  ReplyDelete
 30. ദുരഭിമാനം എന്നതിലപ്പുറം വല്ല പേരും ദാസന്‍റെ ഈ കൊമ്പ്ലെക്സിനു പെരിടാനുണ്ടെങ്കില്‍ ദുരഭിമാനത്തെ വെറുതെ വിടണം. ഗള്‍ഫ്‌കാരന്‍ കോമ്പ്ലെക്സ് എന്നാക്കിയാലോ? ഇങ്ങനെ നിരവധി ആളുകളുണ്ട്. നന്ദി നല്ല പോസ്റ്റ്‌

  ReplyDelete
 31. എല്ലാവരും ദാസന്മാര്‍ തന്നെ ,പ്രവാസിയായാലും അല്ലെങ്കിലും .

  ReplyDelete
 32. നേർക്കാഴ്ചതന്നെ....
  കാരണം ഈ രീതിയിൽ അന്യദേശങ്ങളിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ എന്റെ നാട്ടിലും ഉണ്ട്.
  ആരെയും കുറ്റപ്പെടുത്താൻ തോന്നുന്നില്ല....

  ReplyDelete
 33. ഇതുപോലെ എത്രയോ പേര്‍ ഇങ്ങിനെ പ്രവാസത്തിന്‍റെ ദുരിതച്ചരടില്‍ കടിച്ചു തൂങ്ങി കിടക്കുന്നു, എന്തിനാണിങ്ങിനെ തുടരുന്നത് എന്നുപോലുമൊന്ന് ഉറക്കെ ചിന്തിക്കാന്‍ പ്രാപ്തരാവാതെ.

  ReplyDelete
 34. പലപ്പോഴും ആലോചിക്കാരുള്ളതും പലരും പറഞ്ഞു കേട്ട്ടിട്ടുമുള്ള കാര്യങ്ങള്‍ ഇവയാണ്.

  നാട്ടില്‍ കാശു കിട്ടുമെങ്കിലും ഭയങ്കര ചിലവാണ്‌, ഒന്നും സംബാതിക്കാന്‍ പറ്റില്ല.എന്നും കല്യാണം, പിറന്നാള്‍, ഉത്സവം, അടിയന്തിരം, പാര്‍ട്ടി പിരിവ് എന്നുവേണ്ട..., വെള്ളമടിയുള്ളവന്റെ കാര്യം പറയുകയും വേണ്ട.

  ചിലര്‍ പറയുന്നു വര്‍ഷത്തില്‍ ഒരിക്കല്‍ വന്നു പോകുമ്പോള്‍ കിട്ടുന്ന സ്നേഹ പരിലാളനം, വില ഇതൊന്നും ഭാര്യയില്‍ നിന്നും ബന്ധു മിത്രാദികളില്‍ നിന്നും കിട്ടില്ല.

  ഇതിലെല്ലാം ഉപരി ഈ പോസ്റ്റില്‍ പറഞ്ഞ ദുരഭിമാനം!! അതിനെ ഭയം എന്നുകൂടി കൂട്ടി വായിക്കുന്നത് നല്ലതാണ്.

  സ്വയം തീരുമാനിക്കുന്ന വഴിയിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. ഈശ്വരവിശ്വാസിക്ക് അതൊരു താങ്ങും. എന്നിട്ടും ഞാന്‍ എന്‍റെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചു ജീവിതം പാഴാക്കി എന്ന് വിലപിക്കുന്നവരേ രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും!

  അടുത്തിടെ വായിച്ച ഒരു ബൈബിള്‍ വാചകം കൂടി ചേര്‍ക്കുന്നു.

  "ജീവിതം ആസ്വദിക്കുക. കഴിവിനൊത്ത് ചെലവ് ചെയ്തുകൊള്ളുക. സ്വന്തം കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനെക്കാള്‍ വലിയ പിശുക്കനായി ആരുമില്ല. താന്‍ അധ്വാനിച്ച വക അന്യര്‍ക്ക് വിട്ടുപോകുന്നതുകൊണ്ട് അയാള്‍ക്ക് എന്ത് പ്രയോജനം. തങ്ങള്‍ അധ്വാനിക്കാതെ ലഭിച്ച മുതല്‍ തലമുറകള്‍ നിര്‍ലോഭം നശിപ്പിച്ചു തീര്‍ക്കും."

  ReplyDelete
 35. "പക്ഷെ ഇനി നാട്ടില്‍ പണിക്കു പോകാന്നു പറഞ്ഞാല്‍........ അതൊന്നും നടക്കില്ല.."എന്ന വരിയില്‍ ഭൂരിപക്ഷം പ്രവാസികളുടേയും മനോവ്യാപാരമാണ് പകര്‍ത്തിയത്.
  നഗരത്തിലും ഗ്രാമത്തിലും പറന്നുനടക്കുന്ന "കിളികളെ" കാണുമ്പോള്‍ അറിയാം
  ഇപ്പോഴും അതില്‍ കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ലെന്ന്.
  അതുകൊണ്ടുതന്നെയാണ് ഒരുപാട് ദാസന്മാര്‍ വര്‍ഷങ്ങളായി നാടുകാണാന്‍ കഴിയാതെ മരുഭൂമിയില്‍ അലയുന്നത്..

  ReplyDelete
 36. ദാസന്മാരുടെ പറുദീസയാണല്ലോ ഗൾഫ്! നാട്ടിൽ പണിക്ക് പോകാനുള്ള മടി (ദുരഭിമാനം) മാത്രമല്ല. പല തരത്തിലുള്ള കുടുംബഭാരങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടംകൂടിയാണീ ദാസത്തം. മാസാമാസം എന്തെങ്കിലും അയച്ചു കൊടുത്താൽ തീരുന്ന "കുടുംബബാധ്യത" നൽകുന്ന ആശ്വാസമാണ് ദാസന്മാരെ ഉണ്ടാക്കുന്നതിലെ ഒരു ഘടകം. 
  (എഴുതിപ്പാതിയായ സമാനസ്വഭാവമുള്ള പോസ്റ്റ് ഇനി ഞാനുപേക്ഷിക്കുകയായിരിക്കും നല്ലത്) 

  ReplyDelete
 37. വായിച്ചൂ ഞാൻ..
  ഇവിടെ വന്നാൽ സാധാരണ ചിരിച്ചു പോവാറുള്ള നിയ്ക്കിപ്പൊ ഒന്നും പറയാനറിയാത്ത അവസ്ഥ..

  അഭിപ്രായങ്ങളും വായിച്ചു..യാത്രയില്ലാ..
  നന്ദി ട്ടൊ..!

  ReplyDelete
 38. കഷ്ടം..ഇവര്‍ സ്വന്തം കുടുംബം ഇട്ടെറിഞ്ഞു മരുക്കാറ്റില്‍ പോകുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.നാട്ടിലെ ഗള്‍ഫുകാരന്‍ എന്ന പേര് ഇവര്‍ക്കിത്ര വലുതാണോ...?

  ReplyDelete
 39. ദുരഭിമാനത്തിന്റെ പുറം കുപ്പായം അഴിച്ചു വെക്കാൻ ആവാത്തത് തന്നെ ആണ് പ്രവാസത്തിന്റെ കാണാ ചരടിൽ ഒട്ടു മിക്ക പേരെയും കൊരുത്തിടുന്നത്. ചുരുക്കം ചിലർക്ക് അത് പൊട്ടിച്ചെറിഞ്ഞു പുറത്ത് കടക്കാൻ ആവും..

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..