Friday, July 9, 2010

ഇത് നമ്മള്‍ രചിക്കുന്ന കേരളം


(ഒരു മൂന്നാം ക്ലാസുകാരിയുടെ ഈണത്തില്‍ ഇത് വായിക്കാനപേക്ഷ)

കേരളത്തിലെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ റോഡുകളിലെ കുഴികളില്‍ വായാനക്കാര്‍ വാഴക്കന്ന് നടുന്നു
കേരളത്തിലെ ഓടകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍
മാലിന്യ മുക്ത കേരളത്തിന്റെ ഭൂപടം തെളിയുന്നു.

മോളെ അതൊന്നുകൂടി വായിച്ചേ...

മലിന ജല സംഭരണിയില്‍ കൊതുകുകള്‍ മുട്ടയിടുന്നതിനാല്‍ കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ പെരുകുന്നു.

ശിവ ശിവാ.. ഉച്ചത്തില്‍ വായിക്കൂ മോളെ..

കൈവെട്ടുകാരുടെ കമ്പനി കേരളത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
മത സൗഹാര്‍ദ്ദ നിര്‍മ്മാര്‍ജ്ജനത്തിനായി തീവ്ര വാദികളുടെ ആയുധ വിതരണം.
തീവ്രവാദികള്‍ക്ക് RDX വിതരണം ചെയ്ത ജവാന് രക്തചക്ര അവാര്‍ഡ് ലഭിച്ചു.
കള്ളന്മാര്‍ തൊണ്ടി സാധനങ്ങള്‍ കടത്തുന്നതിന് പോലീസുകാര്‍ നോക്കുകൂലി ആവശ്യപ്പെട്ടു.
എസ്’ ആകൃതിയിലുള്ള കത്തികള്‍ നിര്‍മിക്കാന്‍ കൊല്ലന്മാര്‍ക്ക് പ്രത്യേക പരിശീലനം
തീവ്രവാദി കേസുകളിലെ പ്രതികളെ കോടതികളില്‍ കൊണ്ട് വരുമ്പോള്‍ “പോലീസുകാര്‍” മുഖം മൂടി ധരിച്ചു.
കണ്ണൂര്‍ ജയിലില്‍ ഹൈജമ്പ് പരിശീലനവും മൊബൈല്‍ ഫോണ്‍ വിതരണവും.
കൊട്ഞ്ഞാളനും കുലംകുത്തികളും പിതൃശൂന്യന്മാരും കുരങ്ങന്മാരും സ്വത്വ രാഷ്ട്രീയക്കാരും പൊതു നിരത്തുകളില്‍ അലമ്പുണ്ടാക്കാന്‍ പാടില്ലെന്ന് ശുംഭന്‍മാര്‍ പറഞ്ഞു.

ഛെ ഛെ.. എന്താ കുട്ടീ ഈ വായിക്കുന്നത് ? ഇതാണോ നിങ്ങള്‍ രചിക്കുന കേരളം ?
എന്നാല്‍ മുത്തശ്ശി രചിച്ച കേരളം പറയൂ...!!

ഓണാഘോഷത്തിന്റെ ഭാഗമായി സര്‍വ്വ മത സമ്മേളനവും ഗംഭീര ഓണ സദ്യയും
റംസാന്‍ മാസത്തിലെ സമൂഹ നോമ്പ് തുറയില്‍ വിവിധ മതക്കാരായ ആയിരത്തില്‍പരം പേര്‍ പങ്കെടുത്തു
ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ മത സൗഹാര്‍ദ്ദ സമ്മേളനം നാനാജാതി മതക്കാരുടെ സംഗമ ഭൂമിയായി.
കുട്ടനാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ പാവങ്ങള്‍ക്ക് അരി വിതരണം ചെയ്തു.

അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂല്യ.

.

50 comments:

  1. കൊള്ളാം നന്നായിരിക്കുന്നു.

    ReplyDelete
  2. അക്ബ്ബറേ ഇനി നമ്മൾ എവിടെ പോയി തിരയും ഇതൊപോലെ എഴുതുവാൻ ഈ മുത്തശ്ശിമാരേ ...?

    ReplyDelete
  3. കാലത്തിന്റെ ഒരു ഗതി, നമ്മളുടെ ഒരു വിധിയും

    ReplyDelete
  4. ഹായ്! ഹായ്! ഇതാണോ മുത്തശ്ശി രചിച്ച കേരളം? നല്ല രസോണ്ട്. :)

    ReplyDelete
  5. അക്‌ബറേ..നാട്ടില്‍ നിന്നും വന്നതിനുശേഷം ആളാകെ മാറിയല്ലോ? ഐ മീന്‍ എഴുത്തിലും, ബ്ലോഗിന്റെ കെട്ടിലും, മട്ടിലും ഒക്കെയൊരു പുതുമ.
    നല്ല പോസ്റ്റ്.

    ReplyDelete
  6. ഇനിയിപ്പൊ എന്താ ചെയ്യാ???

    ReplyDelete
  7. ഒന്നൂടെ ഉച്ചത്തില്‍ വായിക്കൂ അക്ബറേ

    ReplyDelete
  8. A good study in contrast. And the punch is in the final exclamation by the little girl where she finds no fun in Muthashi's good old world. This implies that these days even kids are becoming accustomed to violence. And it's a disturbing prediction.

    ReplyDelete
  9. ഉഷാര്‍ ആയിട്ടുണ്ട്‌ .. ബ്ലോഗ്‌ രചനക്കായി പുതിയ സങ്കേതങ്ങള്‍ തേടി പുതുമ സൃഷ്ട്ടിക്കുന്ന അക്ബറിന് അഭിനന്ദനങ്ങള്‍. ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കമന്ടര്മാരുടെ കയ്യടി നേടുന്നു. ഗുഡ്. പിന്നെ ചെറിയൊരു സംശയം .. ക്രിസ്മസിനും ഓണത്തിനും സര്‍വമത സമ്മേളനങ്ങള്‍ ഒരുക്കിയാല്‍ "ഞമ്മന്റെ" ആള്‍ക്കാര് കേര്വിക്കൂലെ അക്ബര്‍ ഭായ്.??

    ReplyDelete
  10. ഈ കലാപരിപാടികള്‍ ഒന്നും ഇല്ലെങ്കില്‍ കേരളം അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡു പടം പോലയായി പോകും

    ReplyDelete
  11. @- അനൂപ്‌ കോതനല്ലൂര്‍
    നന്ദി
    -----------------------
    @-ബിലാത്തിപട്ടണം / BILATTHIPATTANAM.
    ആശങ്കപ്പെടേണ്ട സമയം ആയിരിക്കുന്നു എന്നത് ആരെയും ഭയപ്പെടുത്തുന്നു.
    ----------------------
    @- Pd
    കാലത്തിന്റെ ഗതിയല്ല. ഇത് മനുഷ്യരുടെ അധോഗതി. മനുഷ്യര്‍ മതങ്ങളെ ഉടമപ്പെടുത്താന്‍ ശ്രമിക്കുന്നു. അധര്‍മ്മം സ്ഥാപിച്ചു മതങ്ങളുടെ മാനവികതയെ ചോദ്യം ചെയ്യുന്നു.
    --------------------------
    @- Vayady
    നാളത്തെ കേരളം രാക്ഷസന്‍മാരുടെതാകില്ലെന്ന് നമുക്കാശിക്കാം. പിന്നെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാത്രമേ മാറിയിട്ടുളൂ വായാടി. ഞാന്‍ മാറിയിട്ടില്ല.
    ---------------------------
    mini//മിനി said...ഇനിയിപ്പൊ എന്താ ചെയ്യാ???
    mini- നമ്മള്‍ ഒന്നും ചെയ്യണ്ട. ഒക്കെ അവര്‍ ചെയ്തോളും. ഭരണ കര്‍ത്താക്കള്‍ നോക്ക് കുത്തികളാകുമ്പോള്‍
    --------------------------
    ബഷീര്‍ Vallikkunnu said-ഒന്നൂടെ ഉച്ചത്തില്‍ വായിക്കൂ അക്ബറേ

    ബഷീര്‍-എന്‍റെ ശബ്ദം അടഞ്ഞു തുടങ്ങിയിരിക്കുന്നു. അവര്‍ നാളെ നിങ്ങളെയും നിശ്ശബ്ധരാക്കും.
    --------------------------

    ReplyDelete
  12. @- salam pottengal
    കുട്ടികള്‍ക്ക് അവര്‍ കാണുന്നതാണ് ജീവിതം. അവര്‍ക്ക് വഴികാണിച്ചു കൊടുക്കെണ്ടവര്‍ പക്ഷെ അധര്‍മ്മത്തിന്റെ പാത വെട്ടിക്കൊടുക്കുന്നു. Thanks for your good observation and criticism
    -----------------------
    @- Ziyahul Haque
    കൂടുതല്‍ വലിച്ചു നീട്ടാതെ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു. അത്രമാത്രം.(എനിക്കും വായിക്കുന്നവര്‍ക്കും സമയ ലാഭം)
    --------------------------
    noushar said...
    ഈ കലാപരിപാടികള്‍ ഒന്നും ഇല്ലെങ്കില്‍ കേരളം അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡു പടം പോലയായി പോകും

    noushar-അത് തന്നെയാണ് കഥയിലെ കുട്ടിയും പറയുന്നത്

    ReplyDelete
  13. സര്‍വ്വമത സമ്മേളനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട് മുടങ്ങാതെ, പക്ഷെ അത് ഓരോ അക്രമങ്ങള്‍ക്കും ശേഷമാണെന്നു മാത്രം.

    വരും തലമുറക്ക് മുന്‍പില്‍ ഒരു നല്ല കേരള രചന നടത്താന്‍ നമുക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു, പ്രാര്ത്തിക്കുന്നു.

    ReplyDelete
  14. അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂല്യ.

    ഹല്ല പിന്നെ മുത്തശ്ശീടെ കേരളം ഒരു രസൂല്യാ ..അങ്ങനത്തെ കേരളമാണെങ്കില് ഈ ചാനലുകാര്‍ക്കെല്ലാം പണിയില്ലാതാവില്ലെ. ഇതൊക്കെ ഉള്ളതുകൊണ്ടല്ലെ അവര്‍ കഞ്ഞികുടിച്ചു പോവുന്നത്. അവരുടെ കഞ്ഞികുടിമുട്ടിക്കണോ മുത്തശ്ശീ?

    ReplyDelete
  15. "പഴയ തലമുറയ്ക്ക് തലയില്ല
    പുതിയ തലമുറയ്ക്ക് മുറയില്ല"
    എന്ന് കുഞ്ഞുണ്ണി പണ്ട് പറഞ്ഞാര്‍ന്നു

    ReplyDelete
  16. @- തെച്ചിക്കോടന്‍
    താങ്കളുടെ പ്രാര്‍ത്ഥന സഫലമാകട്ടെ.
    ---------------------------
    ഹംസ said... അങ്ങനത്തെ കേരളമാണെങ്കില് ഈ ചാനലുകാര്‍ക്കെല്ലാം പണിയില്ലാതാവില്ലെ

    ഹംസ ശരിയാണ്- എങ്കില്‍ പിന്നെ ന്യൂസ്‌ ഹവര്‍ കാണില്ല. ന്യൂസ്‌ മിനുട്ടുകളെ കാണൂ.
    ----------------------------
    MT Manaf said...
    പുതിയ തലമുറയ്ക്ക് മുറയില്ല"

    പുതിയ തലമുറയ്ക്ക് മുറയുണ്ട്. "മൂന്നാം മുറ"
    ---------------------------
    Thanks for all comments.

    ReplyDelete
  17. ഹംസ പറഞ്ഞപോലെ മുത്തശ്ശിയുടെ ആ പഴേ കേരളമായിരുന്നെങ്കിൽ പിന്നെ തിരോന്തരത്തും അങ്ങ് ഡല്ലിലും മൊസപൊട്ടാമിയയിലും (എവിടേന്ന് ചോദിക്കരുത്)ഒക്കെ ഉള്ള ലൈവ് സ്റ്റുഡിയോയിലെ റിപ്പോർട്ടർമാർ പിന്നെ എന്ത് ചെയ്യും. ന്യൂസ് അവറും (അമറലും) ന്യൂസ് ഫോക്കസ്(കോക്കസ്) എല്ലാം പിന്നെ ഓണപ്പാട്ടും ഒപ്പനയും മാർഗം കളിയും കാണിച്ച് കിടന്നുറങ്ങേണ്ടി വരില്ലേ !

    ആ മുത്തശ്ശിമാരുടെ പുനസ്ഥാപനത്തിനായി കൈ കോർക്കാൻ നമുക്ക്. പ്രതീക്ഷയോടെ

    ReplyDelete
  18. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
    ന്യൂസ് അവറും (അമറലും) ന്യൂസ് ഫോക്കസ്(കോക്കസ്) എല്ലാം പിന്നെ ഓണപ്പാട്ടും ഒപ്പനയും മാർഗം കളിയും കാണിച്ച് കിടന്നുറങ്ങേണ്ടി വരില്ലേ !


    വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ബഷീര്‍
    ന്യൂസ്‌ ഹവര്കാരെപ്പറ്റി ഞാന്‍ നേരത്തെ ഒരു പോസ്റ്റു ഇട്ടിരുന്നു.
    ആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരം </a

    ReplyDelete
  19. നല്ല പോസ്റ്റ്‌... മാറുന്ന കേരളം!
    എന്താ ചെയ്ക അക്ബറേ?

    ReplyDelete
  20. പുതുമയുള്ള പോസ്റ്റ്‌ ....

    ReplyDelete
  21. ഇതൊക്കെ വെറും മാദ്ധ്യമസിന്‍ഡിക്കേറ്റിന്റെ പണിയല്ലേ? ഒരു വിശ്വാസൂല്ലാ. മുത്തശ്ശി രചിച്ച കേരളം തന്നാ ഇപ്പോഴും ഇവിടെ.

    ReplyDelete
  22. മുത്തശ്ശി.. ഒന്നുടെ പറഞ്ഞെ ആ കഥ

    ReplyDelete
  23. വഷളന്‍ ജേക്കെ ★ Wash Allen JK said...മാറുന്ന കേരളം!

    അതെ- എന്റെ കേരളം.
    എത്ര ഭീകരം
    ------------------------
    Jishad Cronic™ said... പുതുമയുള്ള പോസ്റ്റ്‌ ....

    പുതുമയുള്ള കമെന്റും
    ---------------------------
    ഗീത said... ഇതൊക്കെ വെറും മാദ്ധ്യമസിന്‍ഡിക്കേറ്റിന്റെ പണിയല്ലേ?

    അങ്ങിനെ വിശ്വസിക്കാന്‍ ഞാനും ശ്രമിച്ചു ഗീത ടീച്ചറെ. പക്ഷേ..........
    ----------------------------
    ഒഴാക്കന്‍. said... മുത്തശ്ശി.. ഒന്നുടെ പറഞ്ഞെ ആ കഥ

    മുത്തശ്ശി പറഞ്ഞിടത്ത് നിന്നും നമുക്ക് തുടങ്ങാം മനുഷ്യ സ്നേഹത്തിന്റെ പുത്തന്‍ കഥകള്‍.
    --------------------------

    ReplyDelete
  24. മുത്തശ്ശിക്ക് ഒരു നല്ല മൈക്ക് കൊടുക്ക്..
    കേൾക്കാനെങ്കിലും ഒരു സുഖമുണ്ട്..
    ആ കുട്ടി മിക്കവാറും ക്വട്ടേഷൻകാർക്ക് ജോലിയുണ്ടാക്കും..

    ReplyDelete
  25. ഭായി പറഞ്ഞപോലെ, കേൾ‌ക്കാനെന്തൊരു സുഖം ....

    ഉറക്കെപറയൂ.. കൂടെ പറയാൻ‌ തയ്യാറുള്ളവരുടെ എണ്ണം‌ കൂടട്ടെ...

    ReplyDelete
  26. ശന്ടന്മാരുടെ തലമുറയാണോ വരാന്‍ പോകുന്നത് ,ഉച്ചത്തില്‍ വിളിച്ചു പറയൂ , രാജാവ് നഗ്നന്‍ ആണെന്ന് ......



    എന്‍റെ ശബ്ദം അടഞ്ഞു തുടങ്ങിയിരിക്കുന്നു. അവര്‍ നാളെ നിങ്ങളെയും നിശ്ശബ്ധരാക്കും

    ReplyDelete
  27. ഭായി said... ആ കുട്ടി മിക്കവാറും ക്വട്ടേഷൻകാർക്ക് ജോലിയുണ്ടാക്കും..

    *-കമെന്റുകളിലും ഒരു ചെറു ചിരി സമ്മാനിക്കാന്‍ ഭായിക്ക് കഴിയുന്നു. ചിരി ലോകത്തില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ..
    ----------------------------
    പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
    ഭായി പറഞ്ഞപോലെ, കേൾ‌ക്കാനെന്തൊരു സുഖം ....
    *-ആ സുഖം തിരിച്ചു വരട്ടെ.
    ----------------------------
    muji said...
    ശന്ടന്മാരുടെ തലമുറയാണോ വരാന്‍ പോകുന്നത്

    *-അങ്ങിനെ ആവില്ലെന്ന് കരുതാം.

    ReplyDelete
  28. അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂല്യ.

    പക്ഷേ
    പോസ്റ്റ് രസായിട്ടോ...

    മോളെ അതൊന്നുകൂടി വായിച്ചേ...

    ReplyDelete
  29. അണ് കുടുംബത്തില്‍ എവിടെയാ മുത്തശനും മുത്തശിയും?
    ആക്ഷേപ ഹാസ്യം നന്നായി.
    പക്ഷെ വായന വ്ര്ദ്ധ സദനത്തിലേക്ക് മാറ്റൂ..

    ReplyDelete
  30. മുഖ്‌താര്‍¦udarampoyil¦« said...
    അയ്യേ അയ്യേ ഇതാണോ മുത്തശ്ശി രചിച്ച കേരളം.? ഒരു രസൂല്യ.

    ***അറിയാതെ ജനനിയെ പരിണയിച്ചൊരു യവ തവനന്റെ കഥയെത്ര പഴകി
    പുതിയ കഥ എഴുതുന്നു വസുധയുടെ മക്കളിവര്‍......(ONV)
    നന്ദി മുക്താര്‍ ഈ വരവിനു. വല്ലപ്പോഴും ഈ വഴി വരുമല്ലോ***.
    ---------------------------
    jayarajmurukkumpuzha
    ***വളരെ നന്ദി ഈ വരവിനു, വായനക്ക് **
    ----------------------------
    Saleem EP said...
    അണ് കുടുംബത്തില്‍ എവിടെയാ മുത്തശനും മുത്തശിയും?

    ***വളരെ ചിന്തനീയമായ ഒരു ചോദ്യമാണത്. അംഗന്‍ വാടിയില്‍ ആരംഭിച്ചു വൃദ്ധസദനത്തില്‍ ഒടുങ്ങുന്ന ദുരന്തമായി മര്‍ത്ത്യ ജന്മം മാറുകയാണോ. ഇവിടെ വന്നതില്‍ വളരെ സന്തോഷം

    ReplyDelete
  31. "കേരളത്തിലെ ഓടകളില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍
    മാലിന്യ മുക്ത കേരളത്തിന്റെ ഭൂപടം തെളിയുന്നു."
    good imagination...

    ReplyDelete
  32. അക്ബര്‍ താങ്കളുടെ വായന ഞാന്‍ പതുക്കെ കേട്ടുള്ളൂട്ടോ? ഇപ്പൊള്‍ ശരിക്കും കേട്ടു, അല്ലേലും ഇപ്പോള്‍ എല്ലാ രചനയും തഥേവാ!
    മന്ത്രി പറഞ്ഞത് കേട്ടില്ലേ, നമ്മുടെ റോഡുകള്‍ക്ക് അതിന്റെ നിലവാരം അനുസരിച്ച് ഗ്രേഡിംഗ് ഉണ്ടെന്നു (നല്ലത്, വളരെ നല്ലത്, മോശം, വളരെ മോശം, etc.,) നമ്മള്‍ രചിക്കുന്ന കേരളത്തിന്റെ ഗതി അദോഗദി അങ്ങിനെ പോവുന്നു,
    നാം കണ്ട ആ പഴയ മുത്തശിയുടെ നല്ല നാളുകള്‍ തിരിച്ചു വരില്ലേ ?????

    ReplyDelete
  33. അല്ല അക്ബറെ, ഇന്നിപ്പോ പ്രായപൂർത്തിയാകാത്ത കുട്ട്യേളെ കൊണ്ട് പത്രം വായിപ്പിക്കാൻ പറ്റോ??

    ReplyDelete
  34. "കുട്ടനാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ പാവങ്ങള്‍ക്ക് അരി വിതരണം ചെയ്തു."

    ഇപ്പോൾ കർക്ഷകർ പട്ടിണിയിലും....

    ReplyDelete
  35. ഇത് തന്നെ സ്ഥിതി... വളരെ നന്നായിട്ടുണ്ട്. വെട്ടും കുത്തും ഇല്ലാതെ എന്ത് കേരളം? ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ എന്നും എന്തെങ്കിലും വേണ്ടേ...

    ReplyDelete
  36. വഴിമാറിയാണ് വന്നത്. കണ്ടപ്പോള്‍ പുതുമ തോന്നി.
    പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!

    ReplyDelete
  37. എന്റെ മനോരമയെ കളിയാക്കി അല്ലെ ...കാണിച്ചു തരാം

    ReplyDelete
  38. ഇസ്മായില്‍ കുറുമ്പടി ( തണല്‍) said... good imagination...

    **Everything is an imagination Ismayil**
    -----------------------------
    azeezkodakkad said...മന്ത്രി പറഞ്ഞത് കേട്ടില്ലേ, നമ്മുടെ റോഡുകള്‍ക്ക് അതിന്റെ നിലവാരം അനുസരിച്ച് ഗ്രേഡിംഗ് ഉണ്ടെന്നു (നല്ലത്, വളരെ നല്ലത്, മോശം, വളരെ മോശം, etc.,)

    ***ഒറ്റയടിക്ക് മോശം എന്ന് പറഞ്ഞാല്‍ റോഡുകള്‍ ആത്മഹത്യ ചെയ്താലോ. ഗ്രേഡിംഗ് ആണ് മന്ത്രിമാര്‍ക്ക് നല്ലത്.
    --------------------------------
    മൈപ് said... ഇന്നിപ്പോ പ്രായപൂർത്തിയാകാത്ത കുട്ട്യേളെ കൊണ്ട് പത്രം വായിപ്പിക്കാൻ പറ്റോ??

    ***വായിച്ചു വളര്‍ന്നാല്‍ 'വിളയും' എന്നല്ലേ കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞത്. ഇപ്പോഴത്തെ വായനയില്‍ കുട്ടികള്‍ 'വളയും'
    --------------------------------
    കാക്കര kaakkara said.."കുട്ടനാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ പാവങ്ങള്‍ക്ക് അരി വിതരണം ചെയ്തു."
    ഇപ്പോൾ കർക്ഷകർ പട്ടിണിയിലും....

    ***മുത്തശ്ശിയുടെ കേരളത്തില്‍ കര്‍ഷകര്‍ പട്ടിണിയിലായിരുന്നില്ല
    ------------------------------

    ReplyDelete
  39. Shukoor Cheruvadi said...ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ എന്നും എന്തെങ്കിലും വേണ്ടേ...

    ***വെട്ടും കുത്തും ഇല്ലാതെ അവര്‍ക്കെന്താഘോഷം
    ---------------------------
    rafeeQ നടുവട്ടം said... വഴിമാറിയാണ് വന്നത്.

    ***വഴി തെറ്റിയില്ലെന്ന് തോന്നിയെങ്കില്‍ ഇനി നേരെ വരൂ. സ്വാഗതം എപ്പോഴും
    ----------------------------
    എറക്കാടൻ / Erakkadan said... എന്റെ മനോരമയെ കളിയാക്കി അല്ലെ ...കാണിച്ചു തരാം

    ***ഹ ഹ ആരെയും കളിയാക്കിയില്ല. നന്ദി ഈ വരവിനു.

    ReplyDelete
  40. ചിന്തിപ്പിച്ചു ചിരിപ്പിച്ചു എന്താ ഇപ്പോള്‍ ഞാന്‍ ഇതിനു പറയുക

    ReplyDelete
  41. നന്നായിട്ടുണ്ട്

    ReplyDelete
  42. ഇപ്പോള്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെതന്നെ വായിക്കണം ..നാടിന്റെ പോക്ക് അമ്മട്ടിലല്ലേ ?
    നിങ്ങളുടെ ചാലിയാറിനെ കുറിച്ച് ചെപ്പില്‍ വന്നതു ഫേസ്ബുക്കില്‍ ടാഗ് ചെയ്തിട്ടുണ്ട് ,കണ്ടിരുന്നോ?
    എനിക്ക് മുമ്പ്തന്നെ കണ്ടിരിക്കും അല്ലെ?

    ReplyDelete
  43. വായിക്കൂ ഉറക്കെ വായിക്കൂ കേള്കട്ടെ, ശുംബന്മാരുടെ കേരളം കേള്‍ക്കട്ടെ

    ReplyDelete
  44. മാറണം മാറണം മാറ്റിപ്പണിയണം

    ReplyDelete
  45. കുട്ടികള്‍ക്കിനിയെന്തോക്കെ രചിക്കാന്‍ ബാക്കി കിടക്കുന്നു ........ പാവം മുത്തശി എഴുതിയത് ഒരോര്‍മ്മ കുറിപ്പായിരുന്നുവോ ???

    ReplyDelete
  46. തലമുറകളുടെ അന്തരം - അടുത്ത തലമുറ കൂടുതൽ വെളിച്ചത്തിലേക്കു പ്രയാണം ചെയ്യുമെന്ന് നമുക്കു പ്രത്യാശിക്കാം....

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..